വിദ്യാഭ്യാസ അവകാശ നിയമം - ഘടനാപരമായ മാറ്റം

>> Saturday, April 21, 2012

വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സ്ക്കൂളുകളില്‍ ഘടനാപരമായ മാറ്റം നടപ്പാക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെ അറിഞ്ഞു കാണുമല്ലോ. ഘടനാപരമായ മാറ്റത്തിന്റെ രൂപരേഖ തയ്യാറാക്കുന്നതിന് ഗുണപരമായ നിര്‍ദ്ദേശങ്ങള്‍ സംഘടനകളില്‍ നിന്നും വ്യക്തികളില്‍ നിന്നുമെല്ലാം സര്‍ക്കാര്‍ ക്ഷണിച്ചിട്ടുണ്ട്. അതിന്റെ കരട് രൂപം ചുവടെ നല്‍കിയിരിക്കുന്നു. അവ വ്യക്തമായി വായിച്ച് നോക്കി ഗുണപരമായ അഭിപ്രായങ്ങള്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

വിദ്യാഭ്യാസ അവകാശ നിയമം - ഘടനാപരമായ മാറ്റം ഇങ്ങനെ

1-4-2010-ല്‍ നിലവില്‍ വന്ന സൌജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസ അവകാശ നിയമം 2009 രാജ്യത്ത 6 വയസിനും 14 വയസിനുമിടയില്‍ പ്രായമുളള കുട്ടികള്‍ക്ക് വിദ്യാഭ്യാസം നേടുന്നതിനുളള അവകാശം ഉറപ്പു വരുത്തുന്നു. രക്ഷാകര്‍ത്താവിനോടൊപ്പം ഈ ഉത്തരവാദിത്വം ഗവണ്‍മെന്റിനും തദ്ദേശഭരണസ്ഥാപനങ്ങള്‍ക്കും ഉളളതാണ്. ഈ ആക്ടിലെ ഷെഡ്യൂളില്‍ അനുശാസിക്കുന്ന വിധം വിദ്യാര്‍ത്ഥി അധ്യാപക അനുപാതം, വാര്‍ഷിക അധ്യയന ദിനങ്ങള്‍, അധ്യാപന സമയം, പഠന മുറികളുടെ എണ്ണം, പഠനോപകരണങ്ങളുടെ ലഭ്യത, ഗ്രന്ഥശാല, ടോയിലറ്റ്, കുടിവെളളം, കളിസ്ഥലം, ഉച്ചഭക്ഷണത്തിനുളള പാചകപ്പുര, 6 മുതല്‍ 8 വരെയുളള ക്ളാസ്സുകള്‍ക്ക് വിഷയം തിരിച്ചുളള അധ്യാപകര്‍, കല, പ്രവൃത്തി,കായിക പരിശീലനം എന്നിവയ്ക്കു വേണ്ട അധ്യാപകര്‍ ഇവയും ഉറപ്പാക്കേതുണ്ട്. ഇത് ആക്ട് നിലവില്‍ വന്ന് 3 വര്‍ഷത്തിനകം നിര്‍ബന്ധമായും പാലിക്കപ്പടണം.ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് വിദ്യാര്‍ത്ഥി അധ്യാപക അനുപാതം എല്‍.പി വിഭാഗത്തില്‍ 30:1 ആയും യു.പിയിലും ഹൈസ്കൂളിലും 35:1 ആയും ആകേണ്ടതുണ്ട്. അതോടൊപ്പം 150 കുട്ടികള്‍ വീതമുളള എല്‍.പി. സ്കൂളിലും 100 കുട്ടികളുളള ഒരു യു.പി.സ്കൂളിലും സ്വതന്ത്രചുമതലയുളള ഒരു ഹെഡ്മാസ്ററുടെ തസ്തികയും അനുവദനീയമാണ്.

ഈ ആക്ടിനെ തുടര്‍ന്ന് സംസ്ഥാനത്തു വന്ന വിദ്യാഭ്യാസ അവകാശ ചട്ടമനുസരിച്ച് (1 മുതല്‍ 5 വരെ) എല്‍.പി.സ്കൂള്‍ ഒരു കിലോമീറ്ററിനും അപ്പര്‍ പ്രൈമറി സ്കൂള്‍ (6 മുതല്‍ 8 വരെ) 3 കിലോ മീറ്ററിനുളളിലും സ്ഥിതി ചെയ്യുന്ന “അയല്‍പക്ക വിദ്യാലയങ്ങള്‍” പ്രവര്‍ത്തിക്കേണ്ടതാണ്. ഈ ഏകീകരണം നടപ്പിലാക്കുമ്പോള്‍ ഭൌതികവും ഘടനാപരവും മാനവശേഷി വ്യതിയാനവും പാഠ്യക്രമത്തിലും പാഠ്യപദ്ധതിയിലും മാറ്റവും അനിവാര്യമാണ്. ലഭ്യമായ കണക്കുകള്‍ പ്രകാരം 2852 യു.പി. സ്കൂളുകളില്‍ നിന്ന് 5-ം ക്ളാസ് മാറ്റി എല്‍.പി.സ്കൂളില്‍ ചേര്‍ക്കേണ്ടതായി വരും. അതോടൊപ്പം 2780 ഹൈസ്കൂളുകളില്‍ നിന്നും 8-ം ക്ളാസ് മാറേണ്ടതുണ്ട്. 5801 എല്‍.പി.സ്കൂളുകളില്‍ 5-ം ക്ളാസും 2851 യു.പി.സ്കൂളുകളോടൊപ്പം 8-ാം ക്ളാസും ചേര്‍ക്കേണ്ടതായി വരും.

ഇപ്രകാരം മാറ്റി സ്ഥാപിക്കുന്നതോടൊപ്പം പുതുക്കിയ വിദ്യാര്‍ത്ഥി അധ്യാപക അനുപാതം അനുസരിച്ചാകണം ക്ളാസ് മുറികള്‍ ഒരുക്കേണ്ടത്. അങ്ങനെ വരുമ്പോള്‍ 5-ം തരം ചേര്‍ക്കുന്നതിനും എല്‍.പി.സ്കൂളുകളില്‍ 11305 ക്ളസ് മുറികള്‍ പണിതുണ്ടാക്കണം. 8-ാം തരം കൂട്ടിച്ചര്‍ക്കുന്ന യു.പി. സ്കൂളുകളില്‍ 6681 ക്ളാസ് മുറികള്‍ കൂടി വേണ്ടി വരുന്നു. ആകെ 17986 മുറികള്‍. ഇതിനു പുറമേയാണ് വിദ്യാര്‍ത്ഥി അധ്യാപക അനുപാതം കുറയ്ക്കുന്നതു വഴി എല്ലാ ക്ളാസുകള്‍ക്കുമായി അധികമായി വേണ്ടി വരുന്ന കെട്ടിട നിര്‍മാണം. ഘടനപരമായ മാറ്റം നടപ്പാക്കുന്നതിനു വേണ്ടി വരുന്ന 18000 ക്ളാസ് കെട്ടിട നിര്‍മ്മാണം വിദ്യാര്‍ത്ഥി സമൂഹത്തിന് ഇന്ന് നഷ്ടപ്പട്ടു കൊണ്ടിരിക്കുന്ന പൊതു സൌകര്യങ്ങളും കളിസ്ഥലവും, തുറസായ സഹവാസവും ഇല്ലാതാക്കും. വര്‍ഷം മുഴുവനും നീണ്ട നില്‍ക്കുന്ന കെട്ടിടനിര്‍മ്മാണമാകും ഫലം. കെട്ടിട നിര്‍മ്മാണമെന്ന ദുരിതം മാറാത്ത വിദ്യാലയ അന്തരീക്ഷം കുട്ടികളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കും.

കീഴ്വഴക്കങ്ങള്‍ മാറ്റിവച്ച് പുതു തലമുറയുടെ ഭാവിയാണ് പ്രധാനമെന്ന ലക്ഷ്യത്തോടെ ഒരുമിച്ചു നിന്നാല്‍ ഈ സാഹചര്യം മറികടക്കാനാകും. പൊതു വിദ്യാഭ്യാസം നിലനിര്‍ത്തണ്ടതിന് കൂട്ടായ പരിശ്രമമാണ് വേണ്ടത്. ഈ കൂട്ടായ്മയില്‍ പൊതു ഖജനാവില്‍ നിന്ന് പണം ചെലവഴിച്ച് നടത്തിക്കൊണ്ടുപോകുന്ന എയ്ഡഡ്-സര്‍ക്കാര്‍ സ്കൂളുകള്‍ ഒന്നായി കാണാന്‍ കഴിയണം. ഒരു പ്രദേശത്ത ജനങ്ങളുടെ പൊതു സ്വത്തോയി ഈ വിദ്യാലയങ്ങള്‍ ഉയരണം.

മദര്‍ സ്കൂള്‍

സംസ്ഥാനത്ത് അഞ്ചാം തരം പഠിപ്പിക്കുന്ന എല്ലാ വിദ്യാലയങ്ങളേയും അവ സ്ഥിതി ചെയ്യുന്ന അയല്‍പക്ക എല്‍.പി.സ്കൂളിന്റേയും “മദര്‍ സ്കൂള്‍ ആക്കി” മാറ്റുകയെന്നതാണ് ലക്ഷ്യമിടുന്നത്. “മദര്‍ സ്കൂളില്‍” നിന്നും ഒരു കിലോ മീറ്റര്‍ ചുറ്റളവിലുളള എല്ലാ എല്‍.പി.സ്കൂളുകളും ഈ സ്കൂളിന്റെ ഫീഡര്‍ സ്കൂളൂകളായിരിക്കും. ഒരു കിലോ മീറ്റര്‍ പരിധിയില്‍ മദര്‍ സ്കൂളുകള്‍ ഇല്ലാത്ത സ്ഥലങ്ങളിലേറ്റവും അടുത്തുളള സ്കൂളായിരിക്കും മദര്‍ സ്കൂള്‍.

മദര്‍ സ്കൂളിനൊപ്പം ആ ഗണത്തിലുള്‍പ്പടുന്ന എല്ലാ സ്കൂളുകളേയും ഒരു കേന്ദ്രമായി പരിഗണിച്ച് വികസന പദ്ധതികള്‍ നടപ്പാക്കും. ഒരു ഗണത്തില്‍ (ക്ളസ്റര്‍) പരിഗണിക്കപ്പടുന്ന മദര്‍ സ്കൂള്‍ ആ പ്രദേശത്ത കുട്ടികളുമായി അകന്നു നില്‍ക്കുന്ന സാഹചര്യമാണ് നിലവിലുളളതെങ്കില്‍ അത്തരം മദര്‍ സ്കൂളുകള്‍ക്ക് പ്രത്യേക പരിഗണന നല്‍കി വികസിപ്പിച്ച് എടുക്കുന്നതിന് പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി നേരിട്ട് നേതൃത്വം നല്‍കും. ബന്ധപ്പട്ട വിദ്യാഭ്യാസ ഓഫീസര്‍ക്ക് വ്യക്തിപരമായ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടുന്ന വിധം പ്രത്യേക ചുമതല നല്‍കും.

ഇതിനായി ഡി.പി.ഐ.യില്‍ ഒരു പ്രത്യേക സെല്‍ പ്രവര്‍ത്തനം ആരംഭിക്കും. എം.എല്‍.എ/എസ്.എസ്.എ/തദ്ദേശ സ്വയംഭരണപദ്ധതി വിഹിതം ഉപയോഗിച്ച് ഈ ക്ളസ്റര്‍ സ്കൂളുകളില്‍ ആവശ്യമായ എല്ലാ സൌകര്യങ്ങളും നിശ്ചിതകാലയളവില്‍ നടപ്പാക്കും.

ഫീഡര്‍ സ്കൂളുകള്‍

പ്രധാനമായും ഒന്നു മുതല്‍ നാലുവരെയുളള സ്കൂളുകളാണ് ഫീഡര്‍ സ്കൂളുകള്‍. കുട്ടി ഇപ്പാള്‍ പഠിക്കുന്ന സ്കൂളിലെ “റോള്‍’’ പ്രകാരം അവര്‍ക്ക് അഞ്ചാം ക്ളാസ്സിലും പഠനം തുടരാവുന്നതാണ്. മദര്‍ സ്കൂളിലെ സൌകര്യങ്ങള്‍ ഉപയോഗിക്കുന്നതിനുതകുംവിധമായിരിക്കും ഒരു ഫീഡര്‍ സ്കൂള്‍.ഒന്നിലധികം മദര്‍ സ്കൂളുകളില്‍ ദൂര പരിധിയിലാകുമെങ്കിലും പ്രധാനമായും സര്‍ക്കാര്‍ നിശ്ചയിക്കുന്ന മദര്‍ സ്കൂളിന്റെ ഫീഡര്‍ സ്കൂളായി മാത്രമായിരിക്കും വികസന പദ്ധതിയില്‍ അംഗമായി നിശ്ചയിക്കുന്നത്. അഞ്ചു തരം മദര്‍-ഫീഡര്‍ സ്കൂളുകളാണ് ഉണ്ടാകുക.

1) ഗവ: മദര്‍ സ്കൂള്‍ + ഗവ: ഫീഡര്‍ സ്കൂളുകള്‍
2) ഗവ: മദര്‍ സ്കൂള്‍ + ഗവ: എയ്ഡഡ് ഫീഡര്‍ സ്കൂളുകള്‍
3) എയ്ഡഡ് മദര്‍ സ്കൂള്‍ + ഗവ:ഫീഡര്‍ സ്കൂളുകള്‍
4) എയ്ഡഡ് മദര്‍ സ്കൂള്‍ + ഗവ:/എയ്ഡഡ് ഫീഡര്‍ സ്കൂളുകള്‍
5) എയ്ഡഡ് മദര്‍ സ്കൂള്‍ + എയ്ഡഡ് ഫീഡര്‍
സ്കൂള്‍കുട്ടികള്‍ക്ക് ആവശ്യമെങ്കില്‍ വാഹന സൌകര്യം സൌജന്യമായി നല്‍കേണ്ടുന്ന ഉത്തരവാദിത്വം മദര്‍ സ്കൂളൂകള്‍ക്കായിരിക്കും.

ആശ്വാസ് “ASWAS”

വിദ്യാഭ്യാസ അവകാശ നിയമം വിഭാവനം ചെയ്യുന്ന കലാ-കായിക പ്രവൃത്തി പരിചയമായ കുട്ടികള്‍ എന്നത് നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ കേന്ദ്രങ്ങളാണ് “ ASWAS ” – (Arts, Sports, Work Experience inSchool) നിശ്ചിത മദര്‍ സ്കൂളുകളിലെ ഒരു ഫീഡര്‍ സ്കൂളിനെ കലാകായിക പ്രവൃത്തി പരിചയ വിദ്യാഭ്യാസത്തിനുതകും വിധം പരിവര്‍ത്തനം ചെയ്ത് മുഖ്യധാര പഠനപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ചേര്‍ക്കുന്നതാണ്.ഇതിനായി കലാകായിക പ്രവൃത്തി പരിചയത്തിന് പരിശീലനം ലഭിച്ച അധ്യാപകരുടെ സേവനം ഉപയോഗപ്പടുത്തും.

ആശ്വാസ് സകൂളുകളില്‍ പ്രവര്‍ത്തിയെടുക്കുന്നതിന് തയ്യാറാകുന്ന സ്പെഷ്യലിസ്റ് അധ്യാപകര്‍ക്ക് പ്രസ്തുത സ്കൂളിലെഹെഡ്മാസ്റര്‍ക്കു പുറമെ ആര്‍ട്ട്/പ്രവൃത്തി/കായിക പരിശീലന വിഭാഗത്തിന്റെ പ്രത്യേക മേല്‍നോട്ട ചുമതലയും നല്‍കുന്നതാണ്.വിദ്യാഭ്യാസ അവകാശനിയമം നടപ്പിലാക്കുന്നതുവഴി സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ മേഖലയിലെ സമഗ്രപരിഷ്കരണം എന്ന നിലക്ക് ആശ്വാസ് സ്കൂളുകള്‍ വരുന്ന അധ്യയനവര്‍ഷം തെര‌ഞ്ഞെടുക്കപ്പെടുന്ന നിയമസഭാ മണ്ഡലങ്ങളില്‍ നടപ്പാക്കുന്നതാണ്.

അധ്യാപക വിന്യാസം

സംസ്ഥാനത്ത് ആകെയുള്ള കുട്ടികളുടെ എണ്ണവും നിലവിലുള്ള ആകെ അധ്യാപകരുടെ എണ്ണവുമായി പരിശോധിക്കുമ്പോള്‍ 22 കുട്ടികള്‍ക്ക് ഒരു അധ്യാപകര്‍ എന്ന അനുപാതമാണുള്ളത്. അതോടൊപ്പം വിദ്യാഭ്യാസ അവകാശനിയമം അനുപാതത്തില്‍ കുട്ടികളെ തിരിച്ചിരുത്തി കഴിയുമ്പോഴും 6209 ക്ളാസ് മുറികള്‍ അധികമായി വരും. പക്ഷെ ഈ കണക്ക് യഥാര്‍ത്ഥ ഡിവിഷന്‍ അടിസ്ഥാനത്തിലുള്ള ആവശ്യവുമായി പൊരുത്തപ്പടുന്നില്ല.അധ്യാപകരുടെ വിദ്യാഭ്യാസ യോഗ്യത പുനര്‍നിശ്ചയിക്കപ്പടുന്ന സാഹചര്യത്തില്‍ യു.പി. വിഭാഗത്തില്‍ ബിരുദവും ടി.ടി.സിയും യോഗ്യതയും ഇല്ലാത്ത അധ്യാപകര്‍ പ്രവര്‍ത്തിക്കുന്നതിന് തടസ്സമാകും. എന്നാല്‍ ആ അധ്യാപകര്‍ക്ക് അഞ്ചാം ക്ളാസില്‍ പഠിപ്പിക്കുന്നതിന് മതിയായ യോഗ്യതയും ഉണ്ട്. മദര്‍ സ്കൂളുകളിലെ അഞ്ചാം ക്ളാസ്സില്‍ പഠിപ്പിക്കുന്നതിന് ഇവരുടെ സേവനം ഉപയോഗപ്പടുത്തണം. ഇപ്രകാരം എട്ടാം ക്ളാസിലെ അധ്യാപനത്തിന് ഇപ്പാള്‍ ഹൈസ്കൂളുകളിലെ അധ്യാപകരെയും വിന്യസിക്കാന്‍ കഴിയും.

അധ്യാപക പാക്കേജ് നടപ്പാക്കിയതു മുതല്‍ എയ്ഡഡ് സര്‍ക്കാര്‍ സ്കൂളുകളിലെ 2010-11 തസ്തികകളുടെ എണ്ണം ആ സ്കൂളിലെ സ്ഥിരം തസ്തികയാണ്. ആകയാല്‍ കുട്ടികളുടെ കുറവുകാരണം 2010-11 ല്‍ സര്‍വീസിലുള്ളഅധ്യാപകന് തസ്തിക നഷ്ടപ്പടുന്നില്ല. എന്നാല്‍ ഘടനാപരമായ മാറ്റം അധ്യാപകരുടെ തരം താഴ്ത്തലിനും സ്ഥലം മാറ്റത്തിനും ഇടയാക്കും. ഉദ്ദേശം 21000 അധ്യാപകര്‍ക്ക് സ്ഥാനചലനം ഉണ്ടാകാനുളള തിനു പുറമെ അഞ്ചാം ക്ളാസിലും എട്ടാം ക്ളാസിലും ചില എയ്ഡഡ് സ്കൂളുകളിലെങ്കിലും പുതിയ നിയമനങ്ങള്‍ക്ക് അവസരം നല്‍കേണ്ട സ്ഥിതിയുമുണ്ടാകും.

ഇതിനു പരിഹാരമായി മദര്‍ സ്കൂളും ഫീഡര്‍ സ്കൂളും ചേരുന്ന ഒരു ഗണത്തില്‍ ഒരു ടീച്ചര്‍ ക്ളസ്റര്‍ പ്രവര്‍ത്തിക്കുകയും ആ അധ്യാപകര്‍ക്ക്നിലവിലുള്ള തസ്തികയില്‍ തന്നെ വേതനവും അവകാശവും ആനുകൂല്യവും ഉറപ്പാക്കുകയും ചെയ്തുകൊണ്ട് ഈ അധ്യാപകരുടെ സേവനം പ്രസ്തുത ഗണത്തില്‍പ്പടുന്ന ഏതു സ്കൂളിലും ഉപയോഗിക്കുന്നതായിരിക്കും.

വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും സമ്പുഷ്ടമാക്കുന്ന അധ്യാപകരുടെ കൂട്ടായ അഭിപ്രായങ്ങള്‍ ഈ പദ്ധതിക്ക് കാതലായ സംഭാവന ചെയ്യുവാന്‍ കഴിയും.

1000 കോടി രൂപ അധിക ചെലവു നടത്തി പുതിയ ക്ളാസ് മുറികള്‍നിര്‍മ്മിക്കുകയും അതേ സമയം നിലവിലുളള 6290 ക്ളാസ് മുറികള്‍ വെറുതെ ഒഴിച്ചിടുന്ന അവസ്ഥയും ഒഴിവാക്കാനും 21000 അധ്യാപകര്‍ക്ക് സ്ഥാനചലനം ഉണ്ടാക്കുന്ന അവസ്ഥയും തുടര്‍ന്നുളള വ്യാപകമായ സ്ഥലമാറ്റങ്ങളും ഒഴിവാക്കുന്നതിനുളള ഇത്തരമൊരു ഘടനാപരമായ പുന:സംവിധാനത്തക്കുറിച്ചുളള ഈ കുറിപ്പ് താങ്കളുടെ സംഘടനയുടെ തലങ്ങളില്‍ ചര്‍ച്ച ചെയ്ത് വ്യക്തമായ മറുപടിക്കുറിപ്പ് തയ്യാറാക്കി നല്‍കണമെന്നഭ്യര്‍ത്ഥിക്കുന്നു.

RTE - Structural Changes (Draft) PDF File

ഇത്തരത്തിലുള്ള ഒരു ചര്‍ച്ച നമുക്കു നയിക്കുകയാണെങ്കില്‍, ഗുണപരമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെയ്ക്കുകയാണെങ്കില്‍ മാത്​സ് ബ്ലോഗിന്റെ പേരില്‍ നമുക്കും അവ നിര്‍ദ്ദേശിക്കാവുന്നതേയുള്ളു.

67 comments:

Hari | (Maths) April 21, 2012 at 10:03 AM  

വിദ്യാഭ്യാസ അവകാശ നിയമത്തെക്കുറിച്ച് ഒട്ടേറെ ആശങ്കകള്‍ പല അധ്യാപകരും ഇവിടെ പങ്കു വെച്ചിരുന്നു. എന്നാല്‍ ഈ കരട് രൂപത്തോടെ ആശങ്കകള്‍ക്ക് വിരാമമായി. വെക്കേഷന്റെ ആലസ്യം ഈ കരട് വായിക്കുന്നതോടെ പോകുമെന്നു തീര്‍ച്ച. കരടിന്റെ അവസാന ഖണ്ഡികയില്‍ പറഞ്ഞിരിക്കുന്ന പോലെ ഒരു ചര്‍ച്ച നയിക്കുകയാണെങ്കില്‍, ഗുണപരമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെയ്ക്കുകയാണെങ്കില്‍ മാത്​സ് ബ്ലോഗിന്റെ പേരില്‍ അവ നമുക്ക് നിര്‍ദ്ദേശിക്കാവുന്നതേയുള്ളു.

Unknown April 21, 2012 at 1:03 PM  

Consider all schools in a Panchayath as a single cluster, Make sure that chidren are shuffled together and teachers too,Vehicle, I-T facilities and ASWAS may be done by Local bodies ,Implement unified syllabus to all, and give universal education to all in the country, Country wants the out come of balanced personalities with the touch of our culture, so make sure that Govt is giving satisfactory edn to all,no need of classified edn.

santhosh1600 April 21, 2012 at 1:20 PM  

VALUABLE AND TIMELY INFORMATIONS, DISCUSS THESE MATTERS VERY SERIOUSLY AND FIND ANY HIDDEN,PROBLEM CREATING AGENDAS HAVE BEEN EMBEDDED THERE

jayakumar kalady April 21, 2012 at 2:35 PM  

right to education act is good.the thing is that the way in which we implement it.hundreds of recognised and non-recognised schools are running in kerala.It is the duty of the government to bring them under a single umbrella.we teachers must send our children in govt.or aided schools. otherways we have no right to talk or criticise about the changes in the education sector. NINGALORKKUKA NINGALENGANE NINGALAYENNU

jayakumar kalady April 21, 2012 at 2:35 PM  

right to education act is good.the thing is that the way in which we implement it.hundreds of recognised and non-recognised schools are running in kerala.It is the duty of the government to bring them under a single umbrella.we teachers must send our children in govt.or aided schools. otherways we have no right to talk or criticise about the changes in the education sector. NINGALORKKUKA NINGALENGANE NINGALAYENNU

സോമലത ഷേണായി April 21, 2012 at 6:43 PM  

പോസ്റ്റ് വായിച്ചപ്പോള്‍ ചില സംശയങ്ങള്‍ തോന്നി.

ഒരു ക്ലസ്റ്ററിലെ കുട്ടിക്ക് അതേ ക്ലസ്റ്ററില്‍ പഠിക്കാന്‍ താല്പര്യമില്ലെങ്കിലോ? മറ്റൊരു ക്ലസ്റ്ററിലെ സ്ക്കൂളില്‍ പഠിക്കാന്‍ അനുവദിക്കില്ലേ?

ഇനി മുതല്‍ സ്ക്കൂള്‍ ബസിനു ഫീസ് വാങ്ങാന്‍ പാടില്ലേ?

SOBHA PAUL April 21, 2012 at 10:07 PM  

എല്ലാം കൊണ്ടണ്ടും നല്ല ബ്ലോഗ് കണ്ടെത്താൻ വൈകി അഭിനന്ദനങ്ങൾ....ഈ ബ്ലോഗ് അപ്ഡേറ്റഡ് ആയി നിലനിറുത്താൻ വേണ്ടി ഉറങ്ങാതിരിക്കുന്ന എല്ലാവർക്കും നന്ദി

കലാധരന്‍.ടി.പി. April 21, 2012 at 10:58 PM  

പോസ്റ്റ്‌ വളരെ പ്രസക്തം
ഇവിടെ എന്തിനാണ് മദര്‍ സ്കൂളുകള്‍ വേണ്ടി വരുന്നത്?
അവകാശ നിയമത്തില്‍ അയല്പക്ക വിദ്യാലയങ്ങളെ കുറിച്ചാണ് പറയുന്നത്
അതിലേക്കു ഈ അമ്മ വിദ്യാലയങ്ങള്‍ എന്നു ചേരും?
ഇപ്പോഴുള്ള താത്കാലിക പ്രതിസന്ധി മറികടക്കാന് ഇതു പൂര്‍ണമായും സഹായകമാകുമോ എന്നു സംശയം ഉണ്ട്.
ഒരു കി മി ചുറ്റളവില്‍ വരുന്ന അണ്‍ ആയി ഡ ഡു വിദ്യാലയം ഈ കൂട്ടായ്മയില്‍ ഉള്‍പ്പെടുമോ? അവകാശ നിയമത്തിന്റെ പരിധിയില്‍ ഇത്തരം സ്കൂളുകളും പെടുമല്ലോ
1 )ഗവ: മദര്‍ സ്കൂള്‍ + ഗവ: ഫീഡര്‍ സ്കൂളുകള്‍
2) ഗവ: മദര്‍ സ്കൂള്‍ + ഗവ: എയ്ഡഡ് ഫീഡര്‍ സ്കൂളുകള്‍
3) എയ്ഡഡ് മദര്‍ സ്കൂള്‍ + ഗവ:ഫീഡര്‍ സ്കൂളുകള്‍
4) എയ്ഡഡ് മദര്‍ സ്കൂള്‍ + ഗവ:/എയ്ഡഡ് ഫീഡര്‍ സ്കൂളുകള്‍
5) എയ്ഡഡ് മദര്‍ സ്കൂള്‍ + എയ്ഡഡ് ഫീഡര്‍
കണക്കു പ്രകാരം ഇങ്ങനെ സംഭവിക്കാം .പക്ഷെ മാനേജ്മെന്റിന്റെ സ്വഭാവം എങ്ങനെ എന്നു അറിയില്ലല്ലോ.
ഭൌതിക സൗകര്യം ഒരുക്കാന്‍ എന്തിന് സ്വകാര്യ സ്കൂളിനു ഒരു മൂത്രപുര പണിയാന്‍ പൊതു ഫണ്ട് അനുവദിക്കാന്‍ മടിക്കുന്ന സംസ്ഥാനം ആണിത്
അമ്മയും രണ്ടാനമ്മയുമായി കാണാതിരിക്കണം
സത്യത്തില്‍ വേണ്ടത് സ്കൂള്‍ ക്ലസ്ടരുകലാണ്
അതു ലോകം എമ്പാടും ഉണ്ട്
എന്‍റെ ബ്ലോഗില്‍ ഇത്തവണ ചര്‍ച്ച ചെയ്യുന്നത് അതാണ്‌ (
സ്കൂള്‍ ക്ലസ്ടരുകള്‍ നമ്മെ രക്ഷിക്കുമോ ശിക്ഷിക്കുമോ?http://learningpointnew.blogspot.in/2012/04/blog-post_20.html
അതു കൂടി ഈ ചര്‍ച്ചയില്‍ പരിഗണിക്കുന്നത് നന്നാകും

ആശ്വാസിന്റെ ലക്ഷ്യത്തോട് ഞാന്‍ യോജിക്കുന്നു
.പക്ഷെ അധ്യാപകര്‍ക്ക് കൊടുക്കുന്ന പ്രതിഫലം എസ് എസ് എ പ്ലാന്‍ പ്രകാരം ഉള്ളതായാല്‍ വിവേചനം ആകും.എച് എമിനെ ക്ലാസ് ചാര്‍ജില്‍ നിന്നും ഒഴിവാക്കാന്‍ ആലോചിച്ചപ്പോള്‍ എസ് എസ് എ ഫണ്ടാണ് ഉറവിടം ആയി കണ്ടത്.അതിനു സര്‍ക്കാര്‍ സ്കൂളില്‍ മാത്രമേ എന്ന പരിമിതി. അതിനാല്‍ ആ ഉത്തരവ് എറിച്ചില്ല. അതു പോലെ ഇതും ആകാതിരിക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ ആലോചിക്കണം
പൊതുവായ അധ്യാപകര്‍ എന്ന പരീക്ഷണം ആണിത്. ഭാവിയില്‍ കുട്ടികളുടെ എണ്ണം കുറഞ്ഞാല്‍ പൊതുവായ അധ്യാപകര്‍ മറ്റു വിഷയങ്ങള്‍ക്കും വന്നേക്കാം.
ട്രൈ ഔട്ട് നടത്താതെ വ്യാപിപ്പിക്കുന്നതും ഒരു തിരുത്തളിനുള്ള അവസരം ഇല്ലാതെ വിവാദങ്ങള്‍ക്ക് വഴി ഒരുക്കില്ലേ
പിന്നെ എതിര്‍പ്പുകള്‍ വരാം..അതു കക്ഷി രാഷ്ട്രീയ പരം അല്ലെങ്കില്‍ മുഖവിലക്കെടുക്കണം ജനാധിപത്യപരമായ മാര്‍ഗം സ്വീകരിക്കണം
വിഭവന്ഗലുദെ൩ പങ്കിടല്‍ വേദി ഏതു അളവ് വരെ എന്നും ആലോചിക്കാം

ozhur April 21, 2012 at 11:23 PM  

some LPschools with std v are still working. what will be their role in future? will they get a teacher for teaching Hindi in std v.(Now there is no such a post as per KER)will they get IT training and facilities for teaching the students of std v (Now only IT text is provided)

TEZA April 22, 2012 at 9:12 AM  

every thing is nice bt may i know the status of the candidates those who are in the l.p ranklist

sasimash April 22, 2012 at 2:32 PM  

ASWAS
A=Arts
S=Sports
W=work Exp
A=????????
S=School

kochoos April 22, 2012 at 6:55 PM  

ASWASAM--- Yes a relief---------------a clear picture of confusion ! or what else? K.P.N.Nair

vikram April 22, 2012 at 7:25 PM  

ക​ണ്ടാലും കൊണ്ടാലും അറിയില്ല നമ്മള്‍.
By
thrivikraman vazhunnavar
hsa (hindi)
msmhss, kallingalparamba.
ktvikram65@gmail.com

MALAPPURAM SCHOOL NEWS April 22, 2012 at 8:25 PM  

ഇപ്പോള്‍ കണ്ടില്ലേ
ഏറെ കൊട്ടിഘോഷിച്ച അണ്‍എക്കണോമിക് സ്കൂളിലെ
അധ്യാപകരുടെ നിയമനം റദ്ദാക്കി.ടി.വി,വാര്‍ത്ത
അണ്‍ ഇക്കണോമിക് സ്കൂളുകളിലെ 400 ഓളം അധ്യാപകരുടെ നിയമനം റദ്ദാക്കി.
പൊതുവിദ്യാഭ്യാസ സെക്രട്ടറിയാണ് ഉത്തരവിറക്കിയത് .
ഇവരെ അധ്യാപക ബാങ്കില്‍ ഉള്‍പ്പെടുത്തുവാന്‍ തീരുമാനമായി.

Ajayakumar.V April 23, 2012 at 5:45 AM  

കേരള വിദ്യാഭ്യാസ അവകാശ നിയമപ്രകാരം കുട്ടിയുടെ ഒരു കിമി അടുത്ത്1to5ക്ലാസ്സുകള്‍ ഉണ്ടാകണം.കരടില്‍ പറഞ്ഞിരിക്കുന്ന ട്രിക്കുകള്‍കൊണ്ടൊന്നും അത് കഴിയില്ല . നിയമത്തിലെ 6(area or limits of neighbourhood)(1),(2)പ്രകാരം ഇത് സര്‍ക്കാരിന്റെ ചുമതലയാണ്. ഇതിനു ആവശ്യമായി വരുന്ന ഒന്നുമുതല്‍ നാലുവരെയുള്ള സ്കൂളുകളില്‍ 5to8വിഭാഗവും 5to8 ഉള്ള സ്കൂളുകളില്‍ 1to4വിഭാഗവും കൂട്ടിച്ചേര്‍ക്കണം എന്നാണ് എല്‍.ഡി.എഫ്‌ സര്‍ക്കാര്‍വിജ്ഞാപനം ചെയ്ത റൂളില്‍ പറയുന്നത്( G.O.(P)1002011Edn dtd3042011 - page9) ഓരോ കുട്ടിക്കും തന്‍റെ അയല്പക്കത്തു ഒന്നുമുതല്‍ എട്ടു വരെ പഠിക്കാനുള്ള സാധ്യത അട്ടിമറിക്കാനുള്ള ഈ പുറപ്പാടിന്റെ ഉദേശ്യം സംശയകരമാണ് .സ്കൂളുകള്‍ ആള്‍ക്കൂട്ടമാവുക

Ajayakumar.V April 23, 2012 at 5:53 AM  

കേരള വിദ്യാഭ്യാസ അവകാശ നിയമപ്രകാരം കുട്ടിയുടെ ഒരു കി :മി :അടുത്ത്1to5ക്ലാസ്സുകള്‍ ഉണ്ടാകണം.കരടില്‍ പറഞ്ഞിരിക്കുന്ന ട്രിക്കുകള്‍കൊണ്ടൊന്നും അത് കഴിയില്ല . നിയമത്തിലെ 6(area or limits of neighbourhood)(1),(2)പ്രകാരം ഇത് സര്‍ക്കാരിന്റെ ചുമതലയാണ്. ഇതിനു ആവശ്യമായി വരുന്ന ഒന്നുമുതല്‍ നാലുവരെയുള്ള സ്കൂളുകളില്‍ 5to8വിഭാഗവും 5to8 ഉള്ള സ്കൂളുകളില്‍ 1to4വിഭാഗവും കൂട്ടിച്ചേര്‍ക്കണം എന്നാണ് എല്‍.ഡി.എഫ്‌ സര്‍ക്കാര്‍വിജ്ഞാപനം ചെയ്ത റൂളില്‍ പറയുന്നത്( G.O.(P)1002011Edn dtd3042011 - page9) ഓരോ കുട്ടിക്കും തന്‍റെ അയല്പക്കത്തു ഒന്നുമുതല്‍ എട്ടു വരെ പഠിക്കാനുള്ള സാധ്യത അട്ടിമറിക്കാനുള്ള ഈ പുറപ്പാടിന്റെ ഉദേശ്യം സംശയകരമാണ് .സ്കൂളുകള്‍ ആള്‍ക്കൂട്ടമാവുകയല്ല വേണ്ടത് ഒന്നുമുതല്‍ എട്ടുവരെയുള്ള സ്കൂളില്‍ ഇരുന്നൂറ്റമ്പതായി പരിമിതപ്പെടുതുകയന്നുവേണ്ടത് .

കലാധരന്‍.ടി.പി. April 23, 2012 at 6:55 AM  

രേഖയില്‍ പറയുന്ന കാര്യം ഒന്ന് കൂടി വായിക്കൂ
.."എന്നാല്‍ ഘടനാപരമായ മാറ്റം അധ്യാപകരുടെ തരം താഴ്ത്തലിനും സ്ഥലം മാറ്റത്തിനും ഇടയാക്കും. ഉദ്ദേശം 21000 അധ്യാപകര്‍ക്ക് സ്ഥാനചലനം ഉണ്ടാകാനുളള തിനു പുറമെ അഞ്ചാം ക്ളാസിലും എട്ടാം ക്ളാസിലും ചില എയ്ഡഡ് സ്കൂളുകളിലെങ്കിലും പുതിയ നിയമനങ്ങള്‍ക്ക് അവസരം നല്‍കേണ്ട സ്ഥിതിയുമുണ്ടാകും."
വളരെ ശ്രദ്ധയോടെ പറഞ്ഞു വെച്ചത് എന്താണ് ? ഘടനാപരമായ മാറ്റം തരം താഴ്തലിനു വഴി ഒരുക്കും.ഒരു പക്ഷെ നിങ്ങളും21000 ത്തില്‍ പെട്ടേക്കാം അങ്ങനെ വരുന്നത് ഒഴിവാക്കാന്‍ നിങ്ങളെ അമ്മവിദ്യാലയത്തിലേക്ക് നിയമിക്കും. അമ്മത്തോട്ടിലില്‍ വീണാല്‍ പിന്നെ ആരുംസംരക്ഷിക്കും.
സ്വന്തം സ്കൂള്‍ ഇല്ല.
ഏതു ഫീടര്‍ സ്കൂളിലും പോയി പണി എടുക്കണം.
ഭാവിയില്‍ നിയമനം മദര്‍ സ്കൂളില്‍ മാത്രമോ?
ടീച്ചര്‍ ക്ലസട്ര്‍ എന്ന ഒരു സംവിധാനം കൂടി ഉണ്ട് ...(."ഇതിനു പരിഹാരമായി മദര്‍ സ്കൂളും ഫീഡര്‍ സ്കൂളും ചേരുന്ന ഒരു ഗണത്തില്‍ ഒരു ടീച്ചര്‍ ക്ളസ്റര്‍ പ്രവര്‍ത്തിക്കുകയും ആ അധ്യാപകര്‍ക്ക്നിലവിലുള്ള തസ്തികയില്‍ തന്നെ വേതനവും അവകാശവും ആനുകൂല്യവും ഉറപ്പാക്കുകയും ചെയ്തുകൊണ്ട് ഈ അധ്യാപകരുടെ സേവനം പ്രസ്തുത ഗണത്തില്‍പ്പടുന്ന ഏതു സ്കൂളിലും ഉപയോഗിക്കുന്നതായിരിക്കും.")
ആശങ്കകളുടെ ഒരു പാക്കേജ് വരുന്നു
ഇപ്പോള്‍ നാനൂറു അധ്യാപകര്‍ ശമ്പളം തിരിച്ചടച്ചു ദിനവേതനക്കാരായി ബാങ്കില്‍ വീണു
എല്‍ പി യു പി സ്കൂളുകളിലെ അനാദായ രോഗം ഹൈ സ്കൂളുകളില്‍ കൂടി ക്രമേണ വ്യാപിക്കും. അപ്പോള്‍ ബാങ്ക് നിക്ഷേപം കൂടും
അധ്യാപക വിദ്യാര്‍ഥി അനുപാതം കുറച്ചു പോസ്റ്റുകള്‍ നികത്തിയാല്‍ ‍ പിന്നെ ബാങ്കില്‍ നിന്നും നിയമിക്കാന്‍ പോസ്റ്റ്‌ കാര്യമായി രൂപപ്പെടില്ല .
കാത്തു നില്‍കൂ നിങ്ങള്‍ ബാങ്കിലാണ് എന്നൊരു കുറിമാനം കിട്ടും
ആശ്വാസ്
അതിനാല്‍ എന്ത് ചെയ്യണം
ആദ്യം അനുപാതം കുറച്ചു അധ്യാപകരെ പുനര്‍വിന്യസിക്കുക.അങ്ങനെ ജോലി സുരക്ഷിതത്വം ഉറപ്പാക്കൂ
പിന്നെ അയല്പക്ക വിദ്യാലയം നടപ്പാക്കൂ
അതും കഴിഞ്ഞു മതി അമ്മവിദ്യാലയം

Hari | (Maths) April 23, 2012 at 8:47 AM  

ഇന്‍ഡ്യയെ ഒട്ടാകെ ഒരു യൂണിറ്റായി കണ്ട് എല്ലാവര്‍ക്കും ഒരു പന്തിയില്‍ സദ്യവിളമ്പാന്‍ പോവുകയാണല്ലോ. ഗുണപരമായ എല്ലാവശങ്ങളേയും സ്വാഗതം ചെയ്യാം. സര്‍ക്കാരിന്റെ കീഴില്‍ ജോലി ചെയ്യാന്‍ ധൈര്യപ്പെട്ടിറങ്ങിയ അധ്യാപകരുടെ ജോലി സ്ഥിരത ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയം തന്നെയാണ്. നമുക്കു വേണ്ടി വാദിക്കാന്‍ നമ്മള്‍ മാത്രമേയുള്ളൂവെന്ന തിരിച്ചറിവുണ്ടാകുമ്പോള്‍ നമുക്ക് നിശബ്ദരാകാനെങ്ങനെ കഴിയും? പ്രൊട്ടക്ഷന്‍ പിന്‍വലിച്ചതോടെ തന്നെ പലര്‍ക്കും സ്വന്തം സ്ക്കൂളില്‍ നിന്ന് ജോലി തെറിക്കാന്‍ സീനിയോറിറ്റി‌ പോലും രക്ഷക്കെത്തില്ലെന്ന് ഉറപ്പായി. കേരളത്തിലെ 75% അധ്യാപകരുടേയും പ്രായം മറ്റൊരു സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കേണ്ട പ്രായത്തിലും കവിഞ്ഞിട്ടുണ്ടാകും. അധ്യാപക വിദ്യാര്‍ത്ഥി അനുപാതം നിയമത്തില്‍ പറഞ്ഞിരിക്കുന്നതിലും വ്യത്യാസപ്പെടുത്തിയെങ്കില്‍ മാത്രമേ കുറച്ചെങ്കിലും അധ്യാപകരെ സംരക്ഷിക്കാനാകൂ. നിയമം നടപ്പാക്കുമ്പോള്‍ വിദ്യാര്‍ത്ഥിയുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതോടൊപ്പം തന്നെ അധ്യാപകരുടേയും അവകാശം സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുമുണ്ടാകണമല്ലോ.

rajeev joseph April 23, 2012 at 3:56 PM  
This comment has been removed by the author.
rajeev joseph April 23, 2012 at 3:56 PM  

മാഷുമ്മാരേ ഒരു കാര്യം ശ്രദ്ധിച്ചോ ? മറ്റു പല പോസ്റ്റുകൾക്കും ഉണ്ടായിരുന്നത്ര ആവേശം പ്രതികരണങ്ങളിൽ കാണാനില്ല. വെറും 18 കമന്റ്സ് മാത്രം. മുൻ ചർച്ചകൾ പലതും സെൻസേഷണൽ ആയിപ്പോയതും വഴിതെറ്റിപ്പോയതും ഒക്കെ ഓർക്കാം. ഒന്നുകിൽ ഗൗരവം മനസ്സിലാകാത്തതുകൊണ്ട് അല്ലെങ്കിൽ വിനാശകരമായ നിസംഗത... സഹോദരീ സഹോദരന്മാരേ നമ്മുടെ നിലനില്പിനെപ്പറ്റിയുള്ള ചർച്ചയാണിത്. നിങ്ങളെല്ലാം എവിടെ ?

Arunima April 23, 2012 at 7:50 PM  

എട്ടാം ക്ലാസ്സ് വേര്‍പെടുത്തുമ്പോള്‍ ഇതുവരെ 8,9,10 ക്ലാസ്സുകളില്‍ പഠിപ്പിക്കാന്‍ നിയോഗിക്കപ്പെട്ട മിനിമം യോഗ്യത മാത്രം നേടിയ ദീര്‍ഘകാല അദ്ധ്യാപനപരിചയമുള്ള അദ്ധ്യാപകരെ 8-ാം ക്ലാസ്സുകളില്‍ മാത്രം പഠിപ്പിക്കാനുള്ള അദ്ധ്യാപകരാക്കി തരംതാഴ്ത്തുന്നത് ശരിയല്ല. പാഠ്യപദ്ധതി മാറുന്നതനുസരിച്ച് അവര്‍ക്ക് പ്രത്യേക പരീശിലനം നല്‍കുകയോ ഉയര്‍ന്ന യോഗ്യത േനടാന്‍ താല്പരിയമുള്ളവരെ നിശ്ചിത സമയത്തിനുള്ളില്‍ അതു നേടാനുള്ള അവസരം നല്‍കുകയോ ചെയ്യണം.
പുതുനിയമനങ്ങള്‍ക്ക് ഉയര്‍ന്ന യോഗ്യത വേണമെന്ന് നിഷ്ക്കര്‍ഷിക്കുന്നതില്‍ തെറ്റില്ല.

krishnakumar April 23, 2012 at 10:51 PM  

already the core subject teachers have lost their seniority when hsa english came ,now if seniority consider the seniour maths,ss or science teacher may be posted in to prmary section,jr english will remain in secondary.so please alert,we want our seniority back

krishnakumar April 23, 2012 at 10:51 PM  

already the core subject teachers have lost their seniority when hsa english came ,now if seniority consider the seniour maths,ss or science teacher may be posted in to prmary section,jr english will remain in secondary.so please alert,we want our seniority back

abhilashbabu p April 23, 2012 at 11:32 PM  

ഘടനാ മാറ്റത്തെക്കുറിച്ച് ഒരു താത്വീകമായ അവലോകനമാണ് ഞാന്‍ ഉദ്യേശിക്കുന്നത്. അതായത് വര്‍ഗ്ഗാധിപത്യവും കൊളൊണിയലിസ്റ്റിക്ക് ചിന്താസരണികളും റാഡിക്കലായുട്ടുള്ളൊരു മാറ്റമല്ല. ഇത്രയും മാത്രമെ ഇപ്പോള്‍ പറയുന്നുള്ളു.

Zain April 24, 2012 at 12:01 AM  

HA HA HA HA

mukulam April 24, 2012 at 6:05 AM  

In 5th std only hindi is the additional subject. So we can start Hindi from 6th std. or Start 5 in all lp school appoint one hindi (with full/equal periods like other subjuct teachers, if necessary give training) teacher and one aswas teacher from bank for this post with out changing the lean or benefits. There will be sufficient class rooms except few. collect such information first. maths team can do a piolot study.

mukulam April 24, 2012 at 6:18 AM  

collect students details from present 1st to 7th std also and check actual number of students in kerala using sampoorna(data collection of 8 to 10 is over). then fix the posts using new ratio on centralized manner. Other wise mother school details, strength of students, teachers strength may not be verified.

Vijayan Kadavath April 24, 2012 at 7:16 AM  

ആദ്യം കുട്ടിയെ വിശ്വപൗരനാക്കി. ടീച്ചേഴ്സ് ബാങ്കു വഴി ഇപ്പോള്‍ ടീച്ചറേയും വിശ്വപൗരയാക്കി. ടീച്ചര്‍ മദര്‍ സ്ക്കൂളിലും ഡോട്ടര്‍ സ്ക്കൂളിലുമെല്ലാം ഓടി നടന്നു പഠിപ്പിക്കട്ടെ. അല്ലെങ്കില്‍ത്തന്നെ 'സ്വന്തം' സ്ക്കൂളെന്ന പദത്തിനെന്തര്‍ത്ഥം?

HARI (KHK) April 24, 2012 at 9:33 AM  

Right to education act is good. But it should be implemented according to the present educational situation of each state. Here we are implementing the rule just like UP or Rajastan. That is absolutely nonsense. This will pull back our govt schools and a flow of students to unaided schools will take place. So utter confusion every where. Govt is not showing courage. Be a teacher I feel sad ........

CHEMKERALA April 24, 2012 at 10:34 AM  

തൊട്ടാല്‍ കൈ പൊള്ളും
കാരണം കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്ക് എതിരായാണ് ഇത് വരെ പലതും നമ്മുടെ നാട്ടില്‍ നടപ്പാക്കാപെട്ടത്
ഏറ്റവും അവസാനത്തേത് പ്ലസ്‌ ടൂ ആയിരുന്നു
കേന്ദ്രം പറഞ്ഞു കോളേജില്‍ നിന്നും മാറ്റി സ്കൂളിലക്കാന്‍
പക്ഷെ നാം പ്രീ ഡിഗ്രി കോളേജിലും അല്ല സ്കൂളിലും അല്ലാതെ ത്രിശങ്കുവില്‍ നിര്‍ത്തി
ഇപ്പോള്‍ അവകാശ നിയമം
ആദ്യം ഓര്‍ത്തു ഇപ്പോഴെങ്കിലും ശരിയാക്കുമെന്ന്
അതും ലോട്ടു ലൊടുക്കു വിദ്യ കൊണ്ട് ശരിയാക്കാന്‍ ഇറങ്ങിയിരിക്കുന്നു
പിന്നെ വരുന്നവര്‍ക്ക് ജോലിയുണ്ടാക്കാന്‍
ഒരു കുട്ടി കോടതിയില്‍ ഒരു കേസ് കൊടുത്താല്‍ എല്ലാവരുടെയും അസുഖം മാറി കിട്ടും
എല്ലാം നിയമം അനുസരിച്ച് ഒരുക്കി കൊടുക്കേണ്ടി വരും
അത് വരെ മദര്‍ സ്കൂള്‍ , ഫീഡര്‍ സ്കൂള്‍ എന്നല്ലാം പറഞ്ഞിരിക്കാം .....
വിദ്യാഭാസ സെസ് എന്നും പറഞ്ഞു കോടികള്‍ പിരിച്ചു വച്ചിട്ടുണ്ട്
അതില്‍ കുറച്ചെടുത്തു പൊതു വിദ്യാഭാസത്തിനു മുടക്കിയെ പറ്റൂ ......

sachin tom April 24, 2012 at 1:39 PM  

THE SSLC PUBLIC EXAM RESULTS WILL BE OUT FOR DAY AFTER TOMARROW...ABOUT 11.30 AM.SO PLEASE PRAY FOR ME AND FOR ALL THE STUDENTS WHO WROTE THE EXAM.............

GIRISH April 24, 2012 at 2:28 PM  

Those who are having a strong will power, can implement educational reforms. But unfortunately our political leaders, minister, higher level educational officers and union leaders are incapable to implement educational reforms. All of them have their own interests. For the last two years educational officers are trying to make retrenched teachers list. Still it is in confusion. Then what about to discuss?

GIRISH April 24, 2012 at 2:29 PM  

Those who are having a strong will power, can implement educational reforms. But unfortunately our political leaders, minister, higher level educational officers and union leaders are incapable to implement educational reforms. All of them have their own interests. For the last two years educational officers are trying to make retrenched teachers list. Still it is in confusion. Then what about to discuss?

S.V.Ramanunni SUJANIKA April 24, 2012 at 6:05 PM  

ചര്‍ച്ചചെയ്യേണ്ട ഒരു പോസ്റ്റ് തന്നെ. അതും ബ്ളോഗില്‍. പത്രമാധ്യമങ്ങളില്‍ വരുന്ന സംഘടനാനേതാക്കളുടെ ചര്‍ച്ചകള്‍ ഒരു ഘട്ടം കഴിയുന്നതോടെ കഷിരാഷ്ട്രീയത്തില്‍ അമരുകയാണല്ലോ പതിവ്.

രേഖപ്രകാരം 21000 അധ്യാപകര്‍ക്ക് പലതലത്തിലുള്ള സ്ഥാന ചലനം ഉണ്ടാവുമെന്ന് കാണാം. ഇതൊരു ഭാഗം മാത്രം. മദര്‍ സ്കൂള്‍ / ക്ളസ്റ്റര്‍ വരുന്നതോടെ മുഴുവന്‍ അധ്യാപകര്‍ക്കും സ്ഥന ചലനം ഉണ്ടാവാം...
സ്ഥന ചലനം നല്ലതുതന്നെ. അതു മികച്ചതിലേക്കാവുമ്പോള്‍. നിലവിലുള്ളതിനേക്കാള്‍ മികച്ച ഏതു മാറ്റവും / സ്ഥനചലനവും ഉത്തരവാദിത്വത്തോടെ ആരും സമ്മതിക്കും. മറിച്ചായാലോ? എന്നും അവസാനിക്കാത്ത അസ്വസ്ഥതകള്‍ വിദ്യാഭ്യാസരംഗത്തെ കുഴപ്പത്തിലാക്കും. ഒരിക്കലും തീരാത്ത വ്യവഹാരങ്ങളില്‍ കുരുങ്ങും. അധികൃതരുടെ സ്ഥിരശീലമായ ' തീരുമാനങ്ങള്‍ വൈകിക്കലും / എടുക്കാതിരിക്കലും ( ഓഡിറ്റില്‍ പെന്‍ഷന്‍ കുടുങ്ങരുതല്ലോ) കൂടിയാവുമ്പോള്‍ ......
സര്‍ക്കാര്‍ സ്കൂളുകളും മാനേജ്മെന്റ് സ്കൂളുകളും ഭിന്ന തലങ്ങളില്‍ കിടക്കുന്നു. ഒരു മൂത്രപ്പുരക്കുപോലും മാനേജ്മെന്റ് സ്കൂളിന്ന് ഫണ്ടില്ല. മാനേജ്മെന്റിനെ ഭരിക്കാന്‍ സര്‍ക്കാര്‍ ഇഛാശക്തിയോടെ മുന്നോട്ടുവരികയുമില്ല. അപ്പോള്‍ ' മദര്‍ സ്കൂള്‍ / ക്ളസ്റ്റര്‍ എന്നിവയുടെ സങ്കല്പ്പനം എന്താവും? സ്വപ്നം നല്ലത്; നടപ്പാകുമോഎന്നാരും സംശയിക്കും.
ASWAS കൊള്ളാം. പക്ഷെ, അത് എല്ലാ സ്കൂളിലും ലഭ്യമാകണം. ആശ്വാസിന്ന് ഫ്രീ ബസ്സില്‍ മറ്റു സ്കൂളിലേക്കുള്ള യാത്ര കൊല്ലത്തിലൊരിക്കലുള്ള ഒരു ചടങ്ങുമാത്രമാവും. എല്ലാ സ്കൂളിലും ASWAS ലഭ്യമാക്കലാവണം പരിപാടി.
18000 ത്തോളം പുതിയ ക്ളാസ് മുറികള്‍. അതില്‍ പാതിയിലധികം മാനേജ്മെന്റ് സ്കൂളുകളില്‍... ആവശ്യമായ മൂത്രപ്പുരകള്‍ ഉണ്ടാക്കാന്‍ വരെ നമുക്കായിട്ടില്ല... എന്നിട്ടാ പുതിയ ക്ളാസ്മുറി! മിക്ക സ്കൂളുകളിലും അതിന്ന് സ്ഥലം തന്നെ ഉണ്ടാവില്ല എന്നതു മറ്റൊരുകാര്യം.
ഘടനാപരമായ മാറ്റം. ... അത് 5 എല്‍.പി യിലാക്കിയോ 8 ഉയു. പി.യിലാക്കിയോ ഒന്നുമല്ല ആലോചന തുടങ്ങേണ്ടത്. അതൊക്കെ തികച്ചും സാങ്കേതികം. ഫണ്ട് ലഭ്യമാവാനുള്ള എളുപ്പപ്പണി. അഖിലേന്ത്യാ പരിപ്രേക്ഷ്യത്തില്‍ ആലോചനയില്‍ വരുന്നത്. നമ്മുടെ സംസ്ഥാനത്തിന്റെ സവിശേഷതകള്‍ വെച്ചുള്ള ഘടനാമാറ്റം വേണം. ഇതെല്ലാരും എത്രയോ തവണ ആവശ്യപ്പെട്ടിട്ടുള്ളതുമാണ്`. നമ്മുടെ ചിന്തയിലെ ഘടനാമാറ്റം ഇങ്ങനെ തുടങ്ങണം.
എല്‍.പി., യു.പി. സ്കൂളുകള്‍ ആവശ്യമായ സ്ഥലങ്ങളില്‍ ആരംഭിക്കണം
അദ്ധ്യാപക വിദ്യാര്‍ഥി അനുപാതം രേഖയില്‍ പറയുന്നത് സ്വീകരിക്കണം
നിലവിലുള്ള സ്കൂളുകളില്‍ ഇനിയും വേണ്ട സൗകര്യങ്ങള്‍ ലഭ്യമാക്കണം
ത്രിതല പഞ്ചായത്തുകളുടെ ഇടപെടല്‍ വര്‍ദ്ധിപ്പിക്കണം
ക്ളാസ്മുറികളില്‍ കുട്ടിക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാകുന്നുവെന്ന് നൂറുവട്ടം ഉറപ്പാക്കണം.ഇതിന്നായി PTA, ഗ്രാമപഞ്ചായത്ത് എന്നിവക്ക് വിപുലമായ അധികാരം നല്കണം.
അധ്യാപകനെ തന്റെ തൊഴിലില്‍ മികവ് വര്‍ദ്ധിപ്പിക്കാന്‍ - സ്വന്തം ചെലവില്‍ [ ക്ളസ്റ്ററല്ല ] പ്രേരിപ്പിക്കണം. മികച്ചവര്‍ക്ക് പ്രത്യേക പരിഗണന നല്കണം. പ്രതിമാസ മോണിറ്ററിങ്ങ് - ഏറ്റവും ശാസ്ത്രീയമായി - ഉണ്ടാവണം.
ക്ളാസില്‍ എന്തുപഠിപ്പിച്ചുവെന്നത് പ്രധാനമാണ്`. അതിന്റെ റിസള്‍ട്ടും പ്രധാനം. എന്നാല്‍ അതിനേക്കാള്‍ പ്രധാനം ' എങ്ങനെ പഠിപ്പിച്ചു ' എന്നതാവണം. Tracking ശാസ്ത്രീയമാക്കാണം.
പുതിയ രീതികള്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തണം. വിലയിരുത്തലുകളും മികച്ചതിലേക്കൂള്ള മുന്നോട്ടുപോക്കും ഉണ്ടാവണം.
പൊള്ളയായ പരിശീലനങ്ങള്‍ മുഴുവന്‍ ഉപേക്ഷിക്കണം. സ്വയം പരിശീലിക്കാനുള്ള വിപുലമായ സാധ്യതകള്‍ ഉണ്ടാക്കണം. അധികമികവുകള്‍ ഓരോരുത്തര്‍ക്കും സമ്പത്തായിത്തീരണം. അധ്യാപകന്റെ ആര്‍ജവവും ആത്മാഭിമാനവും ഉയര്‍ത്തപ്പെടണം.
തുടരാം......

rajeev joseph April 24, 2012 at 7:43 PM  

ചില ചിതറിയ ചിന്തകൾ

1) അധ്യാപകർ ഒന്നിലധികം സ്കൂളുകളിൽ പഠിപ്പിക്കുക എന്നത് പറയുന്നതുപോലെ അത്ര എളുപ്പമാവുമോ പ്രവർത്തിയിൽ..പ്രത്യേകിച്ച് വയനാട് ഇടുക്കി ജില്ലകളിലും മിക്ക ജില്ലകളുടേയും മലയോരമേഖലകളിലും. കുട്ടികൾ മറ്റൊരു സ്കൂളിൽ എത്തുക എന്നതും എത്ര മാത്രം പ്രായോഗികമാകും എന്നതും ചിന്തിക്കേണ്ടതല്ലേ ? നമ്മുടെ പല സർക്കാർ പദ്ധതികളിലും എന്ന പോലെ നാളുകൾ കഴിഞ്ഞാവും പണം അനുവദിച്ചുവരിക. അതുവരെ പണം (കുട്ടികളെ സ്കൂളിലെത്തിക്കുന്നതിന്റേയും മറ്റും..) അഡ്വാൻസ് ചെയ്യേണ്ടി വരില്ലേ ? ആര് ? എവിടുന്ന് ?

2) റ്റി.ഇ.റ്റി. ജൂണിലേ നടത്തൂ എന്നു പറയുന്നു. എന്തിനിത്ര താമസം ? അപ്പോളെങ്ങനെ അടുത്ത വർഷത്തെ നിയമനങ്ങൾ നടക്കും ? നിയമിക്കപ്പെടുന്നവർക്ക് യോഗ്യത നേടിയെടുക്കുന്നതുവരെ ശമ്പളം കൊടുക്കുവാൻ ആകുമോ? അതോ കൊടുത്തിട്ടു തിരിച്ചു പിടിക്കുമോ (ഈ വർഷം നിയമിതരായ 400-ഓളം പേരിൽ നിന്നു തിരിച്ചു പിടിച്ചപോലെ)?

3) എതൊരു മാറ്റവും സ്ലോ അന്റ് സ്റ്റെഡി ആവുമ്പോളല്ലേ വിജയിക്കുക ? മുൻ സർക്കാരുകൾ ധൃതി പിടിച്ച് നടപ്പാക്കിയ പല പരിഷ്ക്കാരങ്ങളും പരാജയപെട്ടത് ഓർക്കാം..

കലാധരന്‍.ടി.പി. April 25, 2012 at 11:16 AM  

ഇവിടെ നമ്മള്‍ക്ക് ഇങ്ങനെ ആലോചിക്കാമോ,
അധ്യാപകരെ ഒരു പ്രാദേശിക ഭൂപരിധിയില്‍ കൊണ്ട് വാരം.അതു അവരുടെ പ്രമോഷനെ ബാധിക്കരുത്.
തസ്തികയില്‍ ഇളക്കം പറ്റരുത്‌
ജോലി സുരക്ഷിതത്വത്തെ ബാധിക്കരുത്
പ്രാദേശിക അടിസ്ഥാനം പഞ്ചായത്ത് ആകുന്നതു അല്ലെ നല്ലത്/
ഒരു ഹൈ സ്കൂള്‍ അദ്ധ്യാപകന്‍ ക്ലസ്ടര്‍ എഡ്യൂക്കേഷന്‍ ഓഫീസര്‍ ആയി നിയോഗിക്കപ്പെടനം
ആ പഞ്ചായത്തിലെ കുട്ടികള്‍ക്ക് എട്ടാം ക്ലാസ് വരെ മൂന്നു കി മി ചുറ്റളവില്‍ പഠന സൗകര്യം ഉണ്ടാകണം
ടി സി ഒന്നും വേണ്ട .സി ഇ ഒ യുടെ (ക്ലസ്ടര്‍ എഡ്യൂക്കേഷന്‍ ഓഫീസര്‍) 'ഇ രേജിസ്ടരില്‍ ' കുട്ടിയെ ട്രാക്ക് ചെയ്യുന്നുണ്ടാകും
എല്ലാ കുട്ടികള്‍ക്കും നല്ല നിലവാരം ഉള്ള വിദ്യാഭ്യാസം നല്‍കുന്നതിനുള്ള തന്ത്രങ്ങള്‍ ആ ക്ലസ്ടരിനു ആലോചിക്കാം
ഫണ്ട് നല്‍കണം.കേന്ദ്രീകൃത പരിശീലന രീതി വേണ്ട .ക്ലസരുകൈളിലെ അധ്യാപകര്‍ സ്വയം ശാക്തീകരണ മേഖല തീരുമാനിച്ചു പരിപാടി രൂപപ്പെടുത്തണം.
പഞ്ചായത്ത് അടിസ്ഥാനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി പ്രത്യേക ക്യാമ്പുകള്‍ ആകാം അത് മോട്ടിവേഷന് വേണ്ടി ആകണം
മദര്‍ സ്കൂള്‍ ഫെദര്‍ എന്നൊക്കെ പറയേണ്ട കാര്യമില്ല
അനാദായ വിദ്യാലയവുമില്ല.
ഒരു പഞ്ചായത്തിലെ മൊത്തം കുട്ടികള്‍ ഇത്രയേ ഉള്ളൂ.അത് ആ ക്ലസ്ടരിനു അനാദായം അല്ല
മാത്സ ബ്ലോഗില്‍ എന്തിനും ഏതിനും പ്രതികരിക്കുന്നവര്‍ കുറ്റം പറയാന്‍ മാത്രം നിന്നാല്‍ പോരാ ക്രിയാത്മക നിര്‍ദേശങ്ങള്‍ കൂടി ആലോചിക്കുക
(പ്രകോപിപ്പിക്കാനാണ് നോവിക്കാനല്ല )

അമലു പപ്പ April 25, 2012 at 11:21 AM  

ചര്‍ച്ച ഹൈജാക്ക് ചെയ്യാനുള്ള ഉദ്ദേശമൊന്നുമില്ല. അറിയാഞ്ഞിട്ടു ചോദിക്ക്യാ , ഐ ടി @ സ്കൂളിന്റെ കാറ്റഴിച്ചുവിട്ടോ? ഐ ടി @ സ്കൂളിന് വിതരണം ചെയ്യാന്‍ എത്ര ഏക്കര്‍ ഭുമിയുണ്ട്? ഇനി വിതരണം കഴിഞ്ഞേ പത്താം തരം ഐ ടി ട്രെയിനിങ് ഉണ്ടാകൂ?

S.V.Ramanunni SUJANIKA April 25, 2012 at 12:17 PM  

ഘടനാപരമായ മാറ്റം
നിറയെ സ്കൂള്‍ സംവിധാനമുള്ള കേരളത്തിലും സ്കൂള്‍ ഏര്‍പ്പാട് വളരെ കുറവായ മറ്റു സംസ്ഥാനങ്ങളിലും ഒരേപോലുള്ള മാറ്റം എന്നതു തന്നെ തികച്ചും അശാസ്ത്രീയം . സ്കൂള്‍ കുറവായ സ്ഥലങ്ങളില്‍ ഘടന മാറുന്നത് സ്കൂളുകള്‍ ഉണ്ടാക്കിയെടുക്കാനാവണം. സ്കൂളുകള്‍ താരതമ്യേന നല്ല നിലവാരത്തില്‍ ഉള്ള സ്ഥലങ്ങളില്‍ ഘടന നിലവാര വര്‍ദ്ധനക്കാവണം.
1. ഭൗതികമായ ഘടന 2. അക്കാദമികമായ ഘടന
അക്കാദമികമായ ഘടനയിലാണ് കേരളമ്പോലുള്ള സംസ്ഥാനങ്ങള്‍ ചര്‍ച്ച കേന്ദ്രീകരിക്കേണ്ടത്..
പഠിപ്പിക്കേണ്ട വിഷയങ്ങള്‍, ഉള്ളടക്കം, പഠന- ബോധന രീതികള്‍, മൂല്യനിര്‍ണ്ണയനം, തുടര്‍പഠനം, തൊഴില്‍വികസനം.... തുടങ്ങിയ മേഖലകളില്‍ നിലവാരവര്‍ദ്ധനക്കുള്ള കാര്യങ്ങള്‍ അന്വേഷിച്ച് നടപ്പാക്കണം.
എന്നാല്‍ ഇപ്പോള്‍ പ്രധാനപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നത് ഭൗതികഘടനയിലാണ്`. അതാകട്ടെ തൊഴില്‍പരമായ അസ്വസ്ഥതകള്‍, മൂല്യവര്‍ദ്ധനക്കുതാകാത്ത പണച്ചെലവ് എന്നിവയിലേക്ക് ഉടനടി നയിക്കുകയും ചെയ്യുന്നു.
രക്ഷിതാവ് ആത്യന്തികമായി ആഗ്രഹിക്കുന്നത് കുട്ടിക്ക് നല്ല വിദ്യാഭ്യാസം കിട്ടണമെന്നതുമാത്രമാണ്`. അതിന് 5 തരം ഇപ്പോള്‍ ഉള്ളപോലെ നിന്നാലോ / മാറ്റിയാലോ ഒന്നും ഒരു തരിമ്പും വ്യത്യാസമില്ല. +1,+2 പണ്ട് കോളേജ് തലത്തിലായിരുന്നപ്പോഴും അതു മാറ്റി ഇപ്പോള്‍ സ്കൂളിലേക്ക് വന്നപ്പോഴും ഒരു വ്യത്യാസവും ഉണ്ടായില്ല.രക്ഷിതാവ് ആഗ്രഹിക്കുന്ന - ആവശ്യമുള്ള - മികച്ച വിദ്യാഭ്യാസം കിട്ടുന്നിടത്ത് ഒരു കുഴപ്പവും ക്ളാസിനകത്ത് ഇല്ല. എന്നാല്‍ ജീവനക്കാരുടെ കാര്യത്തിലും മറ്റും ഇന്നും തീരാത്ത പ്രശ്നങ്ങളും കിടപ്പാണ്`. തൊഴിലെടുക്കുന്നവനെ പ്രശ്നങ്ങളില്‍ കുരുക്കി ഏതു തൊഴില്‍ മേഖലയിലാണ്` മികവുകള്‍ ഉണ്ടാക്കാനാവുക?
5 ഇല്‍ കുട്ടിയെ ചേര്‍ത്താല്‍ കുട്ടിക്ക് നന്നായി ക്ളാസുകള്‍ കിട്ടണമെന്നേ ആവശ്യമുള്ളൂ. അത് കൊടുക്കാനായില്ലെങ്കില്‍ ഏതു മാറ്റവും ഗുണപരമെന്നും കരുതാനാവില്ല.

Mohan_V April 26, 2012 at 7:38 PM  

rajeev joseph April 23, 2012 3:56 PM
മാഷുമ്മാരേ ഒരു കാര്യം ശ്രദ്ധിച്ചോ ?
പറയാം ക്ഷമിക്കൂ. ഇന്ന് വരെ കെ.എസ്.ടി.എയുടെ സര്‍വീസ് പ്രശ്‌നപരിഹരണസെല്ലിന്റെ പഠനശിബിരത്തിലായിരുന്നു. പഠിക്കട്ടെ . മറുപടി പറഞ്ഞിരിക്കും. പക്ഷെ ഈ ആവേശം എന്നും കാണണം

Mohan_V April 26, 2012 at 7:38 PM  

rajeev joseph April 23, 2012 3:56 PM
മാഷുമ്മാരേ ഒരു കാര്യം ശ്രദ്ധിച്ചോ ?
പറയാം ക്ഷമിക്കൂ. ഇന്ന് വരെ കെ.എസ്.ടി.എയുടെ സര്‍വീസ് പ്രശ്‌നപരിഹരണസെല്ലിന്റെ പഠനശിബിരത്തിലായിരുന്നു. പഠിക്കട്ടെ . മറുപടി പറഞ്ഞിരിക്കും. പക്ഷെ ഈ ആവേശം എന്നും കാണണം

Puthan April 26, 2012 at 8:59 PM  

മദര്‍ സ്കൂളുകളിലേയ്ക്ക് കുട്ടികള്‍ ചേക്കേറുന്പോള്‍ പാവം ഫീഡര്‍ സ്കൂളുകള്‍ കാലിയായ സഞ്ചിയുമായി അനാദായകരം എന്ന് മുദ്രകുത്തപ്പെട്ട് അണഞ്ഞുപോകാനേ ഈ സംവിധാനം ഉപകരിക്കൂ.ആശ്വാസ് പദ്ധതി പ്രകാരം കുട്ടികളെ കേന്ദ്രീകരിക്കുന്നതിനു പകരം അദ്ധ്യാപകരെ ക്ലസ്റ്ററിലെ സ്കൂളുകളില്‍ വികേന്ദ്രീകരിക്കുന്നതല്ലേ അഭികാമ്യം

Puthan April 26, 2012 at 8:59 PM  

മദര്‍ സ്കൂളുകളിലേയ്ക്ക് കുട്ടികള്‍ ചേക്കേറുന്പോള്‍ പാവം ഫീഡര്‍ സ്കൂളുകള്‍ കാലിയായ സഞ്ചിയുമായി അനാദായകരം എന്ന് മുദ്രകുത്തപ്പെട്ട് അണഞ്ഞുപോകാനേ ഈ സംവിധാനം ഉപകരിക്കൂ.ആശ്വാസ് പദ്ധതി പ്രകാരം കുട്ടികളെ കേന്ദ്രീകരിക്കുന്നതിനു പകരം അദ്ധ്യാപകരെ ക്ലസ്റ്ററിലെ സ്കൂളുകളില്‍ വികേന്ദ്രീകരിക്കുന്നതല്ലേ അഭികാമ്യം

viplavam April 26, 2012 at 8:59 PM  
This comment has been removed by the author.
viplavam April 26, 2012 at 9:03 PM  
This comment has been removed by the author.
കലാധരന്‍.ടി.പി. April 26, 2012 at 9:03 PM  

പ്രിയ രാമനുണ്ണി മാഷ്‌
അവകാശ നിയമം
കുട്ടിക്ക് എട്ടു വരെ ഗുണനിലവാരം ഉള്ള വിദ്യാഭ്യാസം ഉറപ്പാക്കാന്‍ ഉള്ളത് .
ഇപ്പോള്‍ എല്ലാം ഭദ്രമാണെന്ന് നാം കരുതുന്നില്ല
കരിക്കുലം മാത്രം മാറ്റിയാല്‍ എല്ലാം ആകില്ല.അടത്തിപ്പ് സംവിധാനവും മാറണം.
ഇപ്പോള്‍ സ്കൂളുകള്‍ അക്കാദമിക മോനിട്ടരിംഗ് നടത്തുന്നതിനു ഡി ഇ ഓ .എ ഇ ഓ സംവിധാനങ്ങള്‍ക്ക് എത്ട്രമാത്രം കഴിയുന്നുണ്ട് ?
മാറ്റം വേണം
അതിനു സഹായകമായ രീതിയില്‍ പുതിയ സാഹചര്യത്തെ എങ്ങനെ പ്രയോജനപ്പെടുത്താം?
1അധ്യാപകരുടെ കഴിവ് നിരന്തരം വികസിപ്പികണം. അത് ക്ലാസില്‍ പ്രതിഫലിക്കണം. അത് അക്കാദമിക ലോകവുമായി പങ്കുവെക്കണം
സ്കൂള്‍ ക്ലസടരുകള്‍ ഒരു സാധ്യത ആണ്
2സ്കൂള്‍ മാനേജ് മെന്റ് കമ്മറ്റിയാണ് മറ്റൊന്ന്. (അത് ന്യൂനപക്ഷം ഭൂരിപക്ഷം നോക്കി വെള്ളം ചേര്‍ക്കാം. എങ്കില്‍ എല്ലാത്തിലും വെള്ളം ചെര്‍ക്കപെടും
ഭരണാധികാരികള്‍ ലാഭം എന്ന വാക്ക് ഉപയോഗിക്കാം
വിട്ടു വീഴ്ച മാനേജ് മെന്റുകളുടെ താത്പര്യങ്ങളില്‍ മാത്രം പ്രതീക്ഷിക്കാം എന്ന് വരരുത് .)
3കുട്ടി നേടേണ്ട കഴിവ് നെടുന്നുന്ടെന്നു ഉറപ്പു വരുത്താന്‍ അക്കാദമിക അതോറിറ്റി ( എസ ഇ ആര്‍ ടി ) പഠനം നടത്തണം എന്ന് അവകാശ നിയമം പറയുന്നു .സി ബി എസ ഇ സിലബസ് കൂടി കവര്‍ ചെയ്യുന്ന പഠനം നടത്തുമോ? എന്തെ ഇക്കാര്യത്തിലൊക്കെ ഒരു അയവ്?
4 അധ്യാപക സൌഹൃദ സമീപനം ആണ് അടുത്തത് . അത് എങ്ങനെ സാധ്യമാകും. പോലീസിന്റെ വരവ് പോലെ ആണ് ചില ഉദ്യോഗസ്ഥര്‍ .അതൊക്കെ മാറ്റപ്പെടുന്നില്ല. പ്രചോദക സംവിധാനത്തിലേക്ക് അവര്‍ മാറണം
5 കഴിഞ്ഞ വര്ഷം എത്ര അവധി ദിനങ്ങള്‍ ? സാധ്യായ ദിനങ്ങളുടെ എണ്ണം കൂട്ടണം എന്ന് പറയുന്ന അവകാശ നിയമം കാറ്റില്‍ പറക്കുന്നു .കുട്ടി സഹിചോട്ടെ .(സി ബി എസ ഇ യിലാണല്ലോ തീരുമാനം എടുക്കുന്നോരുടെ മക്കള്‍ ). സാധ്യായ ദിനങ്ങള്‍ ഉറപ്പാക്കാന്‍ കഴിയണം. മത ജാതി മരണ ദിനങ്ങള്ളില്‍ ആദരവ് സ്കൂളില്‍ തന്നെ ആകാം.
ഒട്ടേറെ കാര്യങ്ങള്‍ അവകാശ നിയമ പ്രകാരം ചെയ്യാനുല്ലപ്പോള്‍ അതൊക്കെ മാറ്റി വെച്ച് അധ്യാപകരെ ബാധിക്കുന്ന കാര്യത്തില്‍ മാത്രം....

viplavam April 26, 2012 at 9:10 PM  

കേരളത്തില്‍ "മോഡറേഷനില്ലാതെ" (ഇടത് വലത് വ്യത്യാസമില്ലാതെ) തുടര്‍ച്ചയായി 5-)0 വര്‍ഷവും 90 ശതമാനം
"CE Score" എന്ന ഓമനപ്പേരില്‍ കൈയയച്ചു നല്കിയ സ്കോര്‍
വിഷയം _പരമാവധി സ്കോര്‍_ Teachers"നല്കിയ"കുറഞ്ഞ
സ്കോര്‍ എന്ന ക്രമത്തില്‍
MAL I _ 10 _ 9
MAL II_ 10 _ 9
ENg _ 20 _ 18
Hin _ 10 9
SS _ 20 _ 18
Phy _ 10 _ 9
Che _ 10 _ 9
Bio _ 10 _ 9
Mat _ 20 _ 18
IT _ 10 _ 9
(വര്‍ക്ക് ചെയ്തവര്‍ക്കും ഇല്ലാത്തനര്‍കും കൈനിറയെ CE ) ഇതില്‍ കുറച്ച് മാര്‍ക്ക് നല്കി കുട്ടികളെ ജയിപ്പിച്ച സ്കുളുകളുണ്ടെങ്കില്‍ പറയട്ടെ...

augustine April 27, 2012 at 9:09 AM  

p.g ഇല്ലാത്ത H.S.A മാരെ പുതിയ നിയമമനുസരിച്ച് എന്തു ചെയ്യും ആരെങ്കിലും പറയാമോ

augustine April 27, 2012 at 9:11 AM  

p.g ഇല്ലാത്ത H.S.A മാരെ പുതിയ നിയമമനുസരിച്ച് എന്തു ചെയ്യും ആരെങ്കിലും പറയാമോ

S.V.Ramanunni SUJANIKA April 27, 2012 at 1:04 PM  

@കലാധരന്‍ മാഷ്,
മറ്റൊന്നും നടന്നില്ലെങ്കിലും മാഷമ്മാരുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമാകും. അതാണ്` ` അതില്‍ ഊന്നിയത്. അദ്ധ്യാപക പാക്കേജ് പോലും RTE ടെ ഭാഗമാണെന്നല്ലേ കഥ.പ്രമോഷനുകള്‍, തരംതാഴ്ത്തലുകള്‍, മാറ്റല്‍, ഒക്കെ ഉടനെ നടക്കും... അക്കാദമിക്ക് വശം ...അതൊക്കെ അതങ്ങനെ പോകും.
പ്രമോഷന്‍, ആവശ്യമായ സ്ഥലം മാറ്റം ഒക്കെ നടത്തി RTE നമ്മളും നടപ്പാക്കിയെന്നു പ്രസംഗിക്കും.പ്രമോഷന്‍, ഡിമോഷന്‍ , സ്ഥലം മാറ്റം ഒക്കെ നടന്നില്ല്ങ്കിലോ - RTE കുഴപ്പമില്ലെന്നും പ്രസംഗിക്കും.
അപ്പോഴും കുട്ടിക്ക് കിട്ടേണ്ട സംഗതികള്‍ ആരും......

ramko April 27, 2012 at 3:56 PM  

maths blogile ubuntu samsayangal sidelink work cheyyunnilla.

abhilashbabu p April 27, 2012 at 4:48 PM  

പ്രിയ അഗസ്റ്റിന്‍ മാഷ്,
ഈ സമയം വിദ്യാഭ്യാസ മന്തിക്ക് പോലും മറുപടിപറയാന്‍ കഴിയാത്ത ഇത്തരം ചോദ്യങ്ങള്‍ ചോദിച്ച് മറ്റുള്ളവരെ കുഴക്കരുതെ.!!!!!!

ഹോംസ് April 29, 2012 at 9:54 PM  

World's Hardest Easy Geometry Problem
Using only elementary geometry, determine angle x. Provide a step-by-step proof.
[im]http://thinkzone.wlonk.com/MathFun/Triangle1.gif[/im]

sujagb April 29, 2012 at 10:39 PM  

PG ഇല്ലാത്ത H S A മാരുടെ അവസ്ഥ എന്തായിരിക്കും PG നേടാനുള്ള അവസരം ലഭിക്കുമോ മറുപടി പ്രതീക്ഷിക്കുന്നു

Hannath April 30, 2012 at 8:22 PM  

website of sslc revaluation(http://210.212.239.92:8081/revaluation/views/index.php) is not get activated in my computer.Both firefox and internet explorer shows that page load error.Can you please help me to get the application?

Hari | (Maths) April 30, 2012 at 8:25 PM  

Google Chrome ഒന്നു പരീക്ഷിച്ചു നോക്കൂ. ആരും ഇത്തരമൊരു പ്രശ്നം പറഞ്ഞു കേട്ടില്ലല്ലോ.

Hannath April 30, 2012 at 8:44 PM  

google chromilum "Google Chrome could not connect to 210.212.239.92:8081" ennan kanikknat

rajeev joseph April 30, 2012 at 8:55 PM  
This comment has been removed by the author.
rajeev joseph April 30, 2012 at 8:59 PM  

@ Hannath

Website for SSLC Revaluation(http://210.212.239.92:8081/revaluation/views/index.php) is working properly. Please restart your computer/browser and have a try. Comment here when you succeed.

Hannath April 30, 2012 at 9:12 PM  

site kittunilla

Hannath April 30, 2012 at 10:08 PM  

revaluation vere site undo?

chandhu May 5, 2012 at 12:06 AM  

യൂ പി സ്കൂളുകള്‍ക്ക് സംപൂര്‍ണ വഴി ടി സി എടുക്കുന്നതിനു വല്ല തടസവും ഉണ്ടോ

ranjith May 8, 2012 at 9:31 PM  

സ്വൊന്തം കുട്ടികളെ അണ് എയിഡെഡ് സ്കൂളില്‍ വിട്ടു പഠിപ്പിക്കുന്ന അധ്യാപകരെ നിലയ്ക്ക് നിര്‍ത്തുന്നിടത്ത് വിദ്യാഭാസ അവകാശ നിയമം അന്‍പേ തോറ്റുപോകുന്നു,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,ഈ വിഷയത്തെ കുറിച്ച് ചര്‍ച്ചയും ,അഭിപ്രായവും ഒന്നും കാണാതതെന്തേ ...................

Unknown June 1, 2012 at 12:10 AM  

ആദ്യം തന്നെ അനുപാതം 30,35 അക്കുനതിനുള്ള അനുമോദനം അറിയിക്കട്ടെ, അത് വഴി സമൂഹത്തില്‍ ടീച്ചറുടെ അന്തസ്സ് തിരിച്ചുകൊണ്ടുവരാന്‍ കഴിഞു എന്ന് തോന്നുന്നു.....വര്ഷം തോറും സര്‍കാര്‍ സ്കൂള്‍ ഇല്‍ കുട്ടികള്‍ കുറഞ്ഞു വരുന്നു.......അങ്ങനെ വരുമ്പോള്‍ S.S.A എന്നത് പരാജയം അല്ലേ ? എന്തിനു nadukku ബി.ആര്‍ സി എന്ന ഓഫീസ്......അവര്‍ എന്ത് ചെയുന്നു എന്ന് മനസിലവുനില്ല..? കോഴ്സ് നടത്തുന്നു,പിന്നെ കുറെ പ്ലാന്നിംഗ് അന്ന്..ആര് എപ്പോള്‍ വന്നു ഒപ്പ്‌ ഇട്ടാല്ലും കിട്ടും ഒരു 70-100....എന്നിട്ടും കുട്ടികള്‍ ആയിരകണക്കിന് കുട്ടികള്‍ കുറവ്‌....എല്ലാവരും എതിര്‍കുംയിരിക്കാം.....അപ്പോഴും ആലോചികണം കോഴ്സ് ഒക്കെ കിട്ടിയിട്ടും....പഴയ സ്റ്റൈല്‍ തന്നെ അല്ലെ ഇപ്പോഴും ക്ലാസ്സ്‌ എന്ന്........മാറിയിട്ടുണ്ട് ക്ലാസ്സ്‌ ലെ ചുമരില്‍ കുറച്ചു ചിത്രം വന്നിട്ടുണ്ട് എന്നലാതെ..................................

Unknown June 1, 2012 at 12:14 AM  

ആദ്യം തന്നെ അനുപാതം 30,35 അക്കുനതിനുള്ള അനുമോദനം അറിയിക്കട്ടെ, അത് വഴി സമൂഹത്തില്‍ ടീച്ചറുടെ അന്തസ്സ് തിരിച്ചുകൊണ്ടുവരാന്‍ കഴിഞു എന്ന് തോന്നുന്നു.....വര്ഷം തോറും സര്‍കാര്‍ സ്കൂള്‍ ഇല്‍ കുട്ടികള്‍ കുറഞ്ഞു വരുന്നു.......അങ്ങനെ വരുമ്പോള്‍ S.S.A എന്നത് പരാജയം അല്ലേ ? എന്തിനു nadukku ബി.ആര്‍ സി എന്ന ഓഫീസ്......അവര്‍ എന്ത് ചെയുന്നു എന്ന് മനസിലവുനില്ല..? കോഴ്സ് നടത്തുന്നു,പിന്നെ കുറെ പ്ലാന്നിംഗ് അന്ന്..ആര് എപ്പോള്‍ വന്നു ഒപ്പ്‌ ഇട്ടാല്ലും കിട്ടും ഒരു 70-100....എന്നിട്ടും കുട്ടികള്‍ ആയിരകണക്കിന് കുട്ടികള്‍ കുറവ്‌....എല്ലാവരും എതിര്‍കുംയിരിക്കാം.....അപ്പോഴും ആലോചികണം കോഴ്സ് ഒക്കെ കിട്ടിയിട്ടും....പഴയ സ്റ്റൈല്‍ തന്നെ അല്ലെ ഇപ്പോഴും ക്ലാസ്സ്‌ എന്ന്........മാറിയിട്ടുണ്ട് ക്ലാസ്സ്‌ ലെ ചുമരില്‍ കുറച്ചു ചിത്രം വന്നിട്ടുണ്ട് എന്നലാതെ..................................

rajeevjosephkk June 1, 2012 at 7:20 AM  

രഞ്ചിത്ത് പറഞ്ഞത് ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണ്. അധ്യാപകർ തന്നെ ഒരേ സ്കൂളിൽ അധ്യാപകരും രക്ഷകർത്താക്കളുമാകുമ്പോൾ ഉഴപ്പുന്ന സഹപ്രവർത്തകരുണ്ടെങ്കിൽ മെച്ചപെടാനുള്ള സാധ്യത ഏറുകയില്ലേ?

jayakumar kalady June 12, 2012 at 10:51 AM  

highersecondary admission beccomes confused to the state syllabus students due to the late allotment.why we are waiting for the cbse students.they are studying in another stream.If they likes tostudy in state syllabus let them send govt. or aided schools in advance. government and authority should be bold to take decesion regarding this

jayakumar kalady June 12, 2012 at 10:56 AM  

I send my son in a government school I standard. When he returned from school I noticed that he was crying .he complaints that he lost all his nursery friends. They all send by their parents in CBSE schools.being a teacher I pacified him and told "EVIDE PATICHU ENNATHALLA KARYAM,ENGANE PATICHU ENNATHANU"

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer