സ്പാര്‍ക്കില്‍ ശമ്പളബില്ലിനോടൊപ്പം ഡി.എ അരിയര്‍ പ്രൊസസ് ചെയ്യുന്ന വിധം

>> Friday, April 27, 2012

മാത്‌സ് ബ്ലോഗില്‍ പ്രസിദ്ധീകരിച്ച സ്പാര്‍ക്ക് പോസ്റ്റ് ഒട്ടേറെ പേര്‍ക്ക് ഉപകാരപ്പെട്ടു എന്നു കേള്‍ക്കുമ്പോള്‍ വളരെയേറെ സന്തോഷമുണ്ട്. ബ്ലോഗില്‍ പ്രസിദ്ധീകരിച്ച ആ പോസ്റ്റ് കൊണ്ട് മാത്രം മറ്റാരുടേയും സഹായമില്ലാതെ സാലറി ബില്‍ പ്രൊസസ് ചെയ്ത ഒട്ടേറെ സ്ക്കൂളുകളുണ്ട്. ലോ കോളേജിന്റെ ഡി.എം.യുയും കോളേജ് വിദ്യാഭ്യാസ വകുപ്പിലെ മാസ്റ്റര്‍ട്രെയിനറുമായ കോഴിക്കോട് ലോ കോളേജിലെ മുഹമ്മദ് സാറിനെപ്പോലെ, വി.എച്ച്,എസ്.ഇയുടെ ഡി.എം.യു കൂടിയായ ഷാജി സാറിനെപ്പോലെ, ഐടിഅറ്റ് സ്ക്കൂളിലെ അനില്‍ സാറിനെപ്പോലെയുള്ളവരുടെ ഇടപെടലുകള്‍ ആ പോസ്റ്റിനെ കൂടുതല്‍ ജനകീയമാക്കി. പൊതുവായി വരാവുന്ന ഏതാണ്ടെല്ലാ ചോദ്യങ്ങള്‍ക്കുമുള്ള (FAQ) മറുപടി ഇവര്‍ മൂവരും കമന്റുകളിലൂടെ നല്‍കിയിട്ടുമുണ്ട്. നാനൂറിനു മേല്‍ കമന്റുകളാണ് ആ പോസ്റ്റിലുള്ളതെന്ന ഞങ്ങള്‍ക്ക് ഏറെ സന്തോഷമുണ്ടാക്കുന്നു. ഈയിടെയായി ഒട്ടേറെ പേര്‍ ആവശ്യപ്പെട്ട ഒരു കാര്യമാണ് സ്പാര്‍ക്കില്‍ സാലറി ബില്ലിനോടൊപ്പം അരിയര്‍ പ്രൊസസ് ചെയ്തെടുക്കുന്നതെങ്ങനെ എന്നത്. ഷാജി സാറാണ് ഇതേക്കുറിച്ച് വിശദീകരിക്കുന്നത്. സ്പാര്‍ക്കുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങള്‍ ഇവിടെ കമന്റായി ചര്‍ച്ച ചെയ്യുമല്ലോ.

Salary Matters - Processing - Arrears- D.A Arrears എന്നതാണ് (ചിത്രം 1) അരിയേഴ്‌സ് പ്രോസസ് ചെയ്യുന്നതിനുള്ള ആദ്യ സ്‌റ്റെപ്പ്. ഇപ്പോള്‍ ചിത്രം 2 ലെ വിന്‍ഡോ ലഭിക്കും.

ഇതില്‍ Processing Period (ഏത് മാസം മുതല്‍ ഏതു മാസം വരെയുള്ള അരിയേഴ്‌സാണ് പ്രോസസ് ചെയ്യേണ്ടത് എന്നത്) ശരിയായി ചേര്‍ക്കുക. DDO Code, Bill Type എന്നിവയും സെലക്ട് ചെയ്യണം.

ബില്ലിലെ മുഴുവന്‍ പേര്‍ക്കും അരിയേഴ് പ്രോസസ് ചെയ്യുവാനുദ്ദേശിക്കുന്നുവെങ്കില്‍ All Employees എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത്, Submit ബട്ടണ്‍ ക്ലിക്ക് ചെയ്യാം. അരിയേഴ്‌സ് പ്രോസസ് ചെയ്യേണ്ടത് മുഴുവന്‍ പേര്‍ക്കുമല്ലെങ്കില്‍ Select Employees എന്ന ബട്ടണ്‍ ആണ് ക്ലിക്ക് ചെയ്യേണ്ടത്.

Select Employees ക്ലിക്ക് ചെയ്യുമ്പോള്‍ എംപ്ലോയീസിന്റെ പേരുള്ള ലിസ്റ്റ് ഓരോ പേരിനൊപ്പവും ചെക്ക് ബോക്‌സ് സഹിതം പ്രത്യക്ഷപ്പെടും. അരിയേഴ്‌സ് പ്രോസസ് ചെയ്യേണ്ടവരുടെ പേരിന് നേരെയുള്ള ചെക്ക് ബോക്‌സില്‍ ക്ലിക്ക് ചെയ്ത് Submit ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

Submit ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ Job Status വ്യക്തമാക്കുന്ന കളങ്ങള്‍ പ്രത്യക്ഷപ്പെടും (ചിത്രം 4).

ആവശ്യമെങ്കില്‍ Refresh ബട്ടണ്‍ ക്ലിക്ക് ചെയ്യാം. Processing Status എന്ന കളത്തില്‍ Job Completed Successfully എന്ന് എഴുതി വരുമ്പോള്‍ പ്രോസസ് പൂര്‍ണമായി എന്ന് മനസ്സിലാക്കാം.

അരിയേഴ്‌സ് ശരിയാണോ എന്നറിയുന്നതിനും സ്‌റ്റേറ്റ്‌മെന്റ് എടുക്കന്നതിനും
Salary Matters - Bills & Schedules - Arrear- DA Arrear bill എന്നതാണ് (ചിത്രം 5) ഇതിനുള്ള മാര്‍ഗ്ഗം. ഇപ്പോള്‍ ചിത്രം 6 ലെ വിന്‍ഡോ ലഭിക്കും.

ഇതില്‍ D.D.O Code, Processed Month എന്നിവ ചേര്‍ക്കുക. (Processed Month എന്നതില്‍ അരിയേഴ്‌സ് കണക്കു കൂട്ടേണ്ടതായ മാസമല്ല, പ്രോസസ് ചെയ്ത മാസമാണ് ചേര്‍ക്കേണ്ടത് എന്നത് ശ്രദ്ധിക്കുക. Bill Typeല്‍ Inner Bill എന്നതാണ് ക്ലിക്ക് ചെയ്യേണ്ടത്. വെള്ള കളങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന Bill Detailsന്റെ വലത് അറ്റത്തുള്ള Select ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ അരിയേഴ്‌സ് സ്‌റ്റേറ്റ്‌മെന്റ് ലഭിക്കും. ഈ സ്‌റ്റേറ്റ്‌മെന്റിന്റെ പ്രിന്റ് ഔട്ട് ബില്ലിനോടൊപ്പം സമര്‍പ്പിക്കേണ്ടതുണ്ട്.


പ്രോസസ് ചെയ്ത അരിയേഴ്‌സ് ശമ്പളബില്ലിലൂടെ പി.എഫ് ല്‍ ലയിപ്പിക്കുന്നതിന്

അരിയര്‍ സ്‌റ്റേറ്റ്‌മെന്റ് പരിശോധിച്ച് ശരിയാണെന്ന് ഉറപ്പുവരുത്തിക്കഴിഞ്ഞാല്‍, പ്രോസസ് ചെയ്ത അരിയേഴ്‌സ് ശമ്പള ബില്ലിലൂടെ പി.എഫില്‍ ലയിപ്പിക്കേണ്ടതുണ്ട്. അതിനായി Salary Matters - Arrears- Merge Arrears with Salary എന്ന മാര്‍ഗ്ഗം സ്വീകരിക്കുക. (ചിത്രം 7)

ഇപ്പോള്‍ ചിത്രം 8 ലെ വിന്‍ഡോ ദൃശ്യമാകും. ഇതില്‍ DDO Code സെലക്ട് ചെയ്യണം. Arrear Processed Year എന്നതില്‍ അരിയേഴ്‌സ് പ്രോസസ് ചെയ്ത മാസവും Arrear to be merged with Salary for the Yearഎന്നതില്‍ അരിയേഴ്‌സ് ഏത് മാസത്തെ ശമ്പളത്തിലാണ് ലയിപ്പിക്കേണ്ടത് എന്നതും ചേര്‍ക്കുക. Arrear Processed Year എന്ന വരി ചേര്‍ക്കുമ്പോള്‍ വെള്ള കളങ്ങളില്‍ Bill Details തെളിയും.

ഇതിന്റെ വലത് അറ്റത്തുള്ള ചെക്ക് ബോക്‌സില്‍ (ചുവന്ന നിറത്തില്‍ ചിത്രത്തില്‍ ഉള്ളത്) ടിക് ചെയ്ത് Proceed ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ മെര്‍ജിംഗ് പൂര്‍ത്തിയായി. ഇത് സംബന്ധിച്ച മെസ്സേജ് ഈ വിന്‍ഡോയില്‍ താഴെ ഇടത് ഭാഗത്ത് പ്രത്യക്ഷപ്പെടും. Arrear to be merged with Salary for the Year എന്ന വരിയില്‍ ചേര്‍ത്ത മാസത്തെ ബില്‍ പ്രോസസ് ചെയ്യുമ്പോള്‍ Allowance ലും Deductionsലും ഈ അരിയേഴ്‌സ് തുക ഓരോ ഉദ്യോഗസ്ഥനുമുണ്ടാകും.

ഈ പോസ്റ്റിന്റെ പി.ഡി.എഫ് കോപ്പി ഇവിടെയുണ്ട്

565 comments:

Gigi April 27, 2012 at 8:38 PM  

Sir,
Grade,or Fixation arrear processing എങ്ങനെയാണ് Please Help.

AYOOBKHAN.C. April 27, 2012 at 10:37 PM  

For grade arrear and salary arrear (all arrear except DA arrear)processing - Arrear - salary arrear

AYOOBKHAN.C. April 27, 2012 at 10:39 PM  

For pay fixation arrear Pay revision 2009 - Pay revision arrear processing in salary matters

Suma A P April 27, 2012 at 11:25 PM  

Sir.
How to prepare grade Arrears?

www.syamasilpam.blogspot.in April 28, 2012 at 12:21 AM  

Dear Suma and Gigi,
ശ്രീ. അയൂബ്‌ഖാന്‍ മറുപടി നല്‍കിയിട്ടുള്ളതുപോലെ, Salary matters - Processing- Arrear - Salary Arrear എന്ന വഴിതന്നെയാണ്‌ ഗ്രേഡ്‌ അരിയര്‍ പ്രിപ്പയര്‍ ചെയ്യുന്നതിന്‌ ഉപയോഗിക്കേണ്ടത്‌. ഈ മാര്‍ഗ്ഗത്തില്‍ ലഭിക്കുന്ന പേജില്‍ Processing Period, DDO code, Bill type, എന്നീ കളങ്ങള്‍ ശരിയായി ചേര്‍ക്കുക. Select Employee എന്ന ബട്ടണ്‍ ക്ലിക്ക്‌ ചെയ്‌ത്‌ ഗ്രേഡ്‌ അരിയര്‍ ലഭിച്ച എംപ്ലോയിയുടെ പേരിന്‌ നേരെയുള്ള ചെക്ക്‌ ബോക്‌സില്‍ ക്ലിക്ക്‌ ചെയ്യുക. ശേഷം Submit ബട്ടണ്‍ ക്ലിക്ക്‌ ചെയ്യുക.
Salary matters - Bills and schedules - Arrear - Salary Arrear bill എന്ന വഴി ഉപയോഗിച്ച്‌ ബില്ലിന്‍െറ പ്രിന്‍റ്‌ എടുക്കാം. ഈ മാര്‍ഗ്ഗത്തില്‍ ലഭിക്കുന്ന പേജില്‍ DDO code, Processed year, Processed month, എന്നീ കളങ്ങള്‍ ശരിയായി ചേര്‍ക്കുക. Bill type ല്‍ Inner bill എന്നത്‌ സെലക്‌ട്‌ ചെയ്‌ത്‌ ലഭിക്കുന്ന പി.ഡി.എഫ്‌ പേജില്‍, കണക്ക്‌ ശരിയാണോയെന്ന്‌ പരിശോധിക്കാം. ശരിയെങ്കില്‍, ഈ പേജിന്‍െറ മറുവശത്ത്‌ ഔട്ടര്‍ ബില്‍ കൂടി പ്രിന്‍റ്‌ എടുത്ത്‌ ട്രഷറിയില്‍ സമര്‍പ്പിക്കുന്നതിനായി ഉപയോഗിക്കാം.
ഗ്രേഡ്‌ അരിയര്‍ ബില്‍ ശമ്പളത്തില്‍ ലയിപ്പിച്ചല്ല മാറേണ്ടത്‌ എന്നത്‌ പ്രത്യേകം ശ്രദ്ധിക്കുക.
ഡി.എ. അരിയേഴ്‌സ്‌ അനുവദിക്കപ്പെട്ടിട്ടുള്ള മാസങ്ങളിലെ ഗ്രേഡ്‌ അരിയേഴ്‌സ്‌ എടുക്കുമ്പോള്‍, ഓരോ മാസത്തെയും അരിയര്‍ ബേസിക്കിന്‍െറ നിശ്‌ചിത ശതമാനം പി.എഫ്‌ ല്‍ പോകേണ്ടതുണ്ട്‌. ഇങ്ങനെ നിശ്‌ചിത ശതമാനം ഓട്ടോമാറ്റിക്‌ ആയി പി.എഫിലേക്ക്‌ നല്‍കുവാനും, ഇതിനുള്ള പി.എഫ്‌.ഷെഡ്യൂള്‍ കൂടി നല്‍കുവാനുമുള്ള സംവിധാനം ഇപ്പോഴും സ്‌പാര്‍ക്കില്‍ ഇല്ല.
സ്‌പാര്‍ക്ക്‌ ബില്‍ മാത്രമേ ഇനി മുതല്‍ മാറി നല്‍കുകയുള്ളു എന്ന നിലപാട്‌ വന്ന സ്‌ഥിതിക്ക്‌ ഈ പ്രശ്‌നം സ്‌പാര്‍ക്ക്‌ ഉടന്‍ പരിഹരിക്കുമെന്ന്‌ കരുതുന്നു.

വിമല യു.പി.സ്കൂള്‍, മഞ്ഞുവയല്‍. April 28, 2012 at 6:41 AM  

How to take DA arrear encashment bill? (for those having no PF account, eg.Part time Teachers.)

MOHAMMED SHIHAB K P April 28, 2012 at 5:29 PM  

Spark ല്‍ Part Salary എങ്ങനെ process ചെയ്യാം. ഒരു employee ക്ക് ഈ മാസം 27 ദിവസത്തെ ശമ്പളം മാത്രം എങ്ങനെ process ചെയ്യാം. employee 3 തിയ്യതി വരെ deputation നില്‍ ആയിരുന്നു.

www.syamasilpam.blogspot.in April 28, 2012 at 6:35 PM  

ഡെപ്യൂട്ടേഷനില്‍ ജോലി നോക്കിയിരുന്ന സ്ഥാപനത്തില്‍ നിന്നും തിരികെ ട്രാന്‍സ്‌ഫര്‍ ചെയ്‌തപ്പോള്‍ പാര്‍ട്ട്‌ സാലറി ആവശ്യമുണ്ടോ എന്ന ചോദ്യത്തിന്‌ Yes എന്ന ഉത്തരമാണ്‌ നല്‍കിയിട്ടുള്ളതെങ്കില്‍, താങ്കളുടെ സ്ഥാപനത്തില്‍ ജോയിന്‍ ചെയ്യിച്ച്‌ ശമ്പളം പ്രോസസ്‌ ചെയ്യുമ്പോള്‍ ഓട്ടോമാറ്റിക്‌ ആയി 27 ദിവസത്തെ ശമ്പളം ലഭിക്കും.

Puthan April 28, 2012 at 7:52 PM  

ഒരാള്‍ 24.07.2011 ന് പേ ഓപ്റ്റ് ചെയ്ത ഒരാളുടെ DA01.07.2011മുതല്‍ 23/07/2011
118% വും 24/07/2011 ന് ശേഷം 31 % വും ആയിരിക്കും ഇതെങ്ങെനെ ചെയ്യും എന്ന് പറഞ്ഞുതരാമോ

www.syamasilpam.blogspot.in April 28, 2012 at 9:00 PM  

പേ റിവിഷന്‍ ചെയ്‌തതും, പേ വിവിഷന്‍ അരിയേഴ്‌സ്‌ പ്രോസസ്‌ ചെയ്‌തതും സ്‌പാര്‍ക്ക്‌ വഴിയാണെങ്കില്‍ ഡി.എ അരിയേഴ്‌സ്‌ മേല്‍പ്പറഞ്ഞിട്ടുള്ളതുപോലെ പ്രോസസ്‌ ചെയ്യുമ്പോള്‍ കണക്കുകളും താനേ ശരിയായിക്കൊള്ളും.
മുന്‍കാലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും സ്‌പാര്‍ക്ക്‌ വഴിയായിരുന്നില്ലെങ്കില്‍ ഏതെല്ലാം കാര്യങ്ങള്‍ സ്‌പാര്‍ക്ക്‌ വഴിയായിരുന്നില്ല എന്ന്‌ വ്യക്‌തമാക്കിയാല്‍ അതിനനുസരിച്ചുള്ള ഉത്തരം ലഭിക്കും

Puthan April 28, 2012 at 9:09 PM  

നന്ദി സര്‍,ഇന്ന് എച്ച്.എംകോണ്‍ഫറന്‍സില്‍ ഉന്നയിക്കപ്പെട്ട ഒരു ചോദ്യമാണിത് വിശദ വിവരങ്ങളുമായി ഞാന്‍ പിന്നാലെ വരാം.ഒത്തിരി നന്ദി

Puthan April 29, 2012 at 1:11 PM  

01.07.2011 മുതല്‍ 23.07.2011 വരെ ബേസിക് പേ 15510.D.A 118%.24.07.2011 മതല്‍ 31.07.2011 വരെ ബേസിക് പേ 29860 DA 31% നവംബര്‍ മുതല്‍ സ്പാര്‍ക്ക് ബില്‍.ജൂലായ് മുതല്‍ ഇത് മാനുവലായി എങ്ങനെ എന്‍റര്‍ ചെയ്യാം?.സ്പ്ലിറ്റ് സാലറി അരിയറിനുവേണ്ടി എങ്ങനെ മാനുവലായി എന്‍റര്‍ ചെയ്യാമെന്ന് ദയവായി വിശദീകരിക്കുമല്ലോ.

Ramesan Karkkot April 29, 2012 at 2:07 PM  

Chila spark Samshayangal.
1)Sparkil ethra thavana try cheyyumbozhanu password lock akunnathu?
Character code mumb undayirunnillelo? Ithu vannathinu shesham password lock akunnillennu kettu.sariyano?Allengil spark charactor codinte avashykatha enthanu?
2)Arrear inner bill (pdf )digit valare cheruthanennu palapozhum treasurykkarkku paraathi?
Ithu A4 sizil thenne kurachu valippathilo,2 pagilo ayi print cheyyanakumo?
3)GPF inte statementil Head of Accountum,Loan instalment numberum varunnilla ?
4)Estt bills and shedulesinte kude oru bank statement kudi vannu kidakkunnu.Click cheyumbol processing error kanikkunnu.Estt bill epozhum treasuryil ninnu direct cash ayittanu vangunnathu.ethu engane varunnu.delete cheyyan pattumo?
5)Pay revision arrear process cheyyumbol 7/2009 nu shesham opt cheytha oralude(3/2005),service history correct cheythu pay revision editing vazhi fix cheythu.Arrear processing periodile defult ayi kidakkunna starting date 7/2009 engeneyum marunnilla.(?) Avasanam manual ayi bill koduthu.Eni ithu sparkil update cheeyyendathu engeneyanu? Update cheythillengil adutha da arrear process cheyyumbol due,drawn payil mattamundakumo?

Unknown April 29, 2012 at 5:44 PM  

ട്രാക്കിങ്

www.syamasilpam.blogspot.in April 29, 2012 at 6:11 PM  

പ്രിയ ഹരി സാര്‍,
ഞാന്‍ യുണികോഡില്‍ 'Typeit' വഴി മലയാളം ടൈപ്പിംഗ് രീതി മനസ്സിലാക്കിയത് മാത്‌സ് ബ്ലോഗില്‍ വന്ന താങ്കളുടെ ഒരു പോസ്റ്റില്‍ നിന്നാണ്. Ramko യെ പോലെയുള്ളവര്‍ക്ക് ഇനിയും അത് പ്രയോജനപ്പെട്ടേക്കാം. അതുകൊണ്ട്, ഒരിക്കല്‍ കൂടി 'Typeit' മാര്‍ഗ്ഗം പ്രസിദ്ധീകരിക്കണമെന്ന് താത്പര്യപ്പെടുന്നു.

www.syamasilpam.blogspot.in April 29, 2012 at 6:19 PM  

Dear Ramko,
താങ്കളുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി ചുവടെ ചേര്‍ക്കുന്നു.
1. തുടര്‍ച്ചയായി 5 പ്രാവശ്യം തെറ്റായി പാസ്‌വേര്‍ഡ് നല്‍കുമ്പോള്‍ പാസ്‌വേര്‍ഡ് ബ്ലോക്കാകും.
ക്യാരക്ടര്‍ കോഡ് പാസ്‌വേര്‍ഡ് പോലെ മറ്റൊരു സാങ്കേതിക സുരക്ഷയാണ്.
2. ഇപ്പോഴത്തെ രീതിയനുസരിച്ച് പ്രിന്റില്‍ വ്യത്യാസമുണ്ടാകുകയില്ല. എന്നാല്‍ ആവശ്യമെങ്കില്‍ A3 സൈസിലേക്ക് എന്‍ലാര്‍ജ് ചെയ്ത് ഫോട്ടോസ്റ്റാറ്റ് എടുത്ത് ഉപയോഗിക്കാമല്ലോ.
3. ഉടനെയിത് ശരിയാകുമെന്നാണറിവ്.
4. ബാങ്ക് വഴി ഓരോ ഉദ്യോഗസ്ഥന്റെയും ശമ്പളം വിതരണം നടത്തുന്ന രീതി ട്രഷറിയില്‍ നിന്ന് ഇനിയും പ്രായോഗികമായിട്ടില്ലാത്തതിനാല്‍ ബാങ്ക് സ്‌റ്റേറ്റ്‌മെന്റില്‍ ഇപ്പോള്‍ ക്ലിക്ക് ചെയ്യേണ്ടതിന്റെ ആവശ്യമില്ല.
5. എന്ന് മുതലാണ് സ്പാര്‍ക്ക് ബില്‍ ചെയ്ത് തുടങ്ങിയത് എന്നത് കൂടി അറിഞ്ഞാല്‍ മാത്രമേ വ്യക്തമായ ഉത്തരം നല്‍കുവാനാകൂ.

www.syamasilpam.blogspot.in April 29, 2012 at 6:19 PM  

പ്രിയ ഹരി സാര്‍,
ഞാന്‍ യുണികോഡില്‍ 'Typeit' വഴി മലയാളം ടൈപ്പിംഗ് രീതി മനസ്സിലാക്കിയത് മാത്‌സ് ബ്ലോഗില്‍ വന്ന താങ്കളുടെ ഒരു പോസ്റ്റില്‍ നിന്നാണ്. Ramko യെ പോലെയുള്ളവര്‍ക്ക് ഇനിയും അത് പ്രയോജനപ്പെട്ടേക്കാം. അതുകൊണ്ട്, ഒരിക്കല്‍ കൂടി 'Typeit' മാര്‍ഗ്ഗം പ്രസിദ്ധീകരിക്കണമെന്ന് താത്പര്യപ്പെടുന്നു.

sunilkumar April 29, 2012 at 8:38 PM  

DA അരിയറിനൊപ്പം ടി കാലയളവില്‍ വാങ്ങിയ leave surrender ന്റെ DA അരിയര്‍ കൂടി വരുവാന്‍ എന്തുചെയ്യണം

AYOOBKHAN.C. April 29, 2012 at 9:37 PM  

If you have processed leave surrender through spark, it will come automatically. Otherwise you have to enter leaver surrender as manually drawn

www.syamasilpam.blogspot.in April 29, 2012 at 9:47 PM  

Leave Surrender Bill പ്രോസസ് ചെയ്തിട്ടുള്ളത് Spark വഴിയാണെങ്കില്‍ പ്രത്യേകിച്ച് ഒന്നും തന്നെ ചെയ്യുവാനില്ല. അരിയര്‍ ബില്ലില്‍ സറണ്ടര്‍ പിര്യേഡും ഉണ്ടാകും. Surrender Bill സ്പാര്‍ക്ക് വഴിയല്ല പ്രോസസ് ചെയ്തതെങ്കില്‍ -
Salary Matters ല്‍ Manually Drawn Salary എടുത്ത്, ലീവ് സറണ്ടര്‍ സംബന്ധിച്ച വിവരങ്ങള്‍ ശരിയായി ചേര്‍ക്കുക. അപ്പോള്‍ ബില്‍ വിവരം Regular എന്നത് Surrender എന്ന് മാറ്റണമെന്നും, Surrender Order No. ചേര്‍ക്കണമെന്നും ഓര്‍ക്കുക.

sunilkumar April 30, 2012 at 3:36 AM  

DA arrear process ചെയ്ത് Salary ബില്ലില്‍ merge ചെയ്തു.ബില്ല് മാറി Encashment details enter ചെയ്യുന്ന സമയത്ത് രണ്ട് ബില്ലുകളായി കാണപ്പെടുന്നു Encashment details ഏതു ബില്ലിന് രേഖപ്പെടുത്തണം? Processed arrear cancel ചെയ്യേണ്ടതുണ്ടോ?

jay April 30, 2012 at 6:42 AM  

റിട്ടയര്‍ മെന്റ് പ്രായം 56 ആക്കിയിട്ടുണ്ടല്ലോ. 2012 മാര്‍ച്ചില്‍ പിരിയേണ്ട ആള്‍ സ്വാഭാവികമായും 2013 മാര്‍ച്ചിലെ പിരിയുകയുള്ളൂ. പക്ഷെ, ഏപ്രിലിലെ ബില്ലില്‍ അദ്ദേഹത്തിന്റെ പേര് കാണുന്നില്ല. എന്ത് ചെയ്യണം ?(തല്ക്കാലം ജനന തിയ്യതി മാറ്റി ബില്‍ ശരിയാക്കി.)

K.T.J.M.H.S.IDAMATTAM April 30, 2012 at 7:45 AM  

"ലിയിപ്പിക്കേണ്ടതില്ലാത്ത കേസുകളില്‍ ചിത്രം 8 ലെ പേജില്‍ Payment along with Salary bill എന്നതിലാണ്‌ ക്ലിക്ക്‌ ചെയ്യേണ്ടത്‌."ലയിപ്പിക്കേണ്ടതില്ലെങ്കില്‍ ഇതിന്റെ ആവശ്യമുണ്ടോ?arrear bill print എടുത്തു കൊടുത്താല്‍ പോരെ

www.syamasilpam.blogspot.in April 30, 2012 at 7:52 AM  

Dear Sunilkumar,
പ്രോസസ്സ്ഡ് അരിയര്‍ ക്യാന്‍സല്‍ ചെയ്യരുത്. (അത് ശമ്പളത്തോടൊപ്പം മാറിക്കഴിഞ്ഞതാണ്.)
DA അരിയര്‍ പ്രോസസ് ചെയ്ത് ശമ്പളബില്ലിനോടൊപ്പം മെര്‍ജ് ചെയ്ത്, ആ ശമ്പളബില്ലും പ്രോസസ് ചെയ്ത് കഴിയുമ്പോള്‍ രണ്ട് ബില്ലുകള്‍ (DA അരിയര്‍ ബില്ലും ശമ്പളബില്ലും) പ്രോസസ് ചെയ്തതായി കണക്കാക്കാം. അതിനാലാണ്. Encashment details ല്‍ രണ്ട് ബില്ലുകള്‍ കാണപ്പെടുന്നത്. ശമ്പളബില്ലിനോടൊപ്പം DA അരിയറും വാങ്ങിക്കഴിയുമ്പോള്‍ (അല്ലെങ്കില്‍ പി. എഫിലേക്ക് നല്‍കിക്കഴിയുമ്പോള്‍) ശമ്പളബില്ലിനും DA അരിയര്‍ ബില്ലിനും Encashment details നല്‍കണമെന്നുറപ്പാണല്ലോ. ശമ്പളം കൈപ്പറ്റിയ ദിവസം തന്നെ Encashment date ആയി DA അരിയര്‍ ബില്ലിനും നല്‍കാം.

www.syamasilpam.blogspot.in April 30, 2012 at 7:58 AM  

Dear Jay,
ജനനത്തീയതിയല്ലല്ലോ റിട്ടയര്‍മെന്റ് തീയതിയല്ലേ മാറിയത്? താങ്കള്‍ റിട്ടയര്‍മെന്റ് തീയതിയായിരുന്നു മാറ്റേണ്ടിയിരുന്നത്. Edit Employee record ല്‍ എത്തി ശരിയായ ജനനത്തീയതിയും റിട്ടയര്‍മെന്റ് തീയതിയും നല്‍കി Confirm ചെയ്യുക.

www.syamasilpam.blogspot.in April 30, 2012 at 7:59 AM  

Dear Sunilkumar,
പ്രോസസ്സ്ഡ് അരിയര്‍ ക്യാന്‍സല്‍ ചെയ്യരുത്. (അത് ശമ്പളത്തോടൊപ്പം മാറിക്കഴിഞ്ഞതാണ്.)
DA അരിയര്‍ പ്രോസസ് ചെയ്ത് ശമ്പളബില്ലിനോടൊപ്പം മെര്‍ജ് ചെയ്ത്, ആ ശമ്പളബില്ലും പ്രോസസ് ചെയ്ത് കഴിയുമ്പോള്‍ രണ്ട് ബില്ലുകള്‍ (DA അരിയര്‍ ബില്ലും ശമ്പളബില്ലും) പ്രോസസ് ചെയ്തതായി കണക്കാക്കാം. അതിനാലാണ്. Encashment details ല്‍ രണ്ട് ബില്ലുകള്‍ കാണപ്പെടുന്നത്. ശമ്പളബില്ലിനോടൊപ്പം DA അരിയറും വാങ്ങിക്കഴിയുമ്പോള്‍ (അല്ലെങ്കില്‍ പി. എഫിലേക്ക് നല്‍കിക്കഴിയുമ്പോള്‍) ശമ്പളബില്ലിനും DA അരിയര്‍ ബില്ലിനും Encashment details നല്‍കണമെന്നുറപ്പാണല്ലോ. ശമ്പളം കൈപ്പറ്റിയ ദിവസം തന്നെ Encashment date ആയി DA അരിയര്‍ ബില്ലിനും നല്‍കാം.

www.syamasilpam.blogspot.in April 30, 2012 at 8:13 AM  

Dear K.T.J.M.H.S.IDAMATTAM,
അരിയര്‍ ബില്ലിന്റെ ഇന്നര്‍ ബില്‍ (സ്‌റ്റേറ്റ്‌മെന്റ്) ഒരു വശത്തും, ഔട്ടര്‍ ബില്‍ ഒരു വശത്തുമായി പ്രിന്റ് എടുത്ത് A3 സൈസില്‍ നല്‍കിയാല്‍ മതിയാകും. ഈ വിവരം ചൂണ്ടിക്കാട്ടിയതിന് നന്ദി. Vimala UP School ഉം ഇക്കാര്യം ശ്രദ്ധിക്കുമല്ലോ.

Muhammad A P April 30, 2012 at 11:42 AM  

[co="red"]മുകളിലെ കമന്റുകൾ വായിച്ചപ്പോൾ ചില കാര്യങ്ങൾ പറയാനാഗ്രഹിക്കുന്നു.:[/co]

ഗ്രേഡ് അരിയറും പി.എഫ് ൽ ലയിപ്പിക്കേണ്ട ഡി.എ പോർഷനും:
ഗ്രേഡ് അരിയർ ബില്ലിൽ പി.എഫ് ൽ പോവേണ്ട ഡി.എ ഭാഗം പ്രത്യേകം കാണിച്ച് കൊണ്ടുള്ള ബില്ല് ലഭിക്കുന്നുണ്ട്. പ്.എഫ്. ഷെഡ്യൂൾ Salary Matters- Bill and Schedules- Arrears- Arrear PF Schedule ൽ ലഭിക്കും.
ഡപ്പ്യൂട്ടേഷനും പാർട്ട് സാലറിയും:
ഒരു മാസം മൂന്നാം തിയ്യതി വരെ ഡപ്പ്യൂട്ടേഷനിലായിരുന്ന ജീവനക്കാരന്റെ ഡപ്പ്യൂട്ടേഷൻ കാലയളവിലെ ശംബളം സ്പാർക്കിൽ പ്രൊസസ്സ് ചെയ്യാതിരിക്കുകയും പാർട്ട് സാലറി കിട്ടാത്ത സ്ഥിതിയുമാണെങ്കിൽ, ആ മാസത്തിൽ മൂന്ന് ദിവസത്തേ LWA കൊടുത്ത് ബില്ല് എടുത്ത ശേഷം LWA കാൻസൽ ചെയ്താൽ മതി. ഭാവിയിൽ ഈ മാസത്തിൽ അരിയർ ബിൽ എടുക്കേണ്ടി വന്നാൽ ഇത് വീണ്ടും ആവർത്തിക്കേണ്ടി വരും.
ലോഗിൻ വിൻഡോയിലെ കാരക്ടർ കോഡ്:
ഇതിന് CAPTCHA എന്നാണ് പറയുന്നത്. ഒരു Automated Software യൂസർ നെയിമും പാസ്സ്‌വേർഡും നൽകാൻ ശ്രമിച്ച് കൊണ്ട് വെബ് സൈറ്റിന്റെ പ്രവർത്തനം തടസ്സപ്പെടുത്താതിരിക്കാൻ വേണ്ടിയാണിത്. ഒരു വ്യക്തിക്ക് മാത്രമെ CAPTCHA യിലെ കോഡുകൾ തിരിച്ചറിഞ്ഞ് അവിടെ ചേർക്കാൻ കഴിയുകയുള്ളൂ. ഇവിടെ ഒരു സന്ദേഹത്തിനിടയുണ്ട്. 0 എന്ന രൂപത്തിലുള്ള കോഡ് കാണുമ്പോൾ എല്ലാം zero ആണെന്നോർക്കുക. “ഒ” എന്ന അക്ഷരം ഇല്ല.
Bill and Schedules ലെ Bank Statement
Present Salary Details ൽ ജീവനക്കാരുടെ അക്കൌണ്ട് നമ്പർ നൽകിയാൽ ബാങ്ക് സ്റ്റേറ്റ്മെന്റ് ശരിയായി പ്രിന്റ് കിട്ടും. ഈ സ്റ്റേറ്റ്മെന്റിൽ ഡി.ഡി ആയി മാറേണ്ട തുകയുടെ വിവരങ്ങൾ കൂടി ചേർത്ത് പി.ഒ.സി ഒണിച്ചാണ് ബാങ്കിൽ നൽകേണ്ടത്. ചില ഓഫീസുകൾ ഈ രീതിയിലേക്ക് മാറിക്കഴിഞ്ഞിരിക്കുന്നു. കൂടുതൽ വിവരങ്ങൾ “സ്പാർക്ക് സംശയങ്ങൾ” എന്ന പോസ്റ്റിലുണ്ട്.
അരിയർ ബില്ലുകൾക്ക് Encahshment Details നൽകുന്നത്:
മെർജ്ജ് ചെയ്യാത്ത അരിയർ ബില്ലുകൾക്ക് മാത്രമെ Encahshment Details നൽകാവൂ. മെർജ്ജ് ചെയ്ത അരിയർ ബില്ലുകൾക്ക് Encahshment Details നൽകിയാൽ അത് Double Payment ആയി കണക്കാക്കുന്നതിനും രണ്ട് ബില്ലുകൾക്ക് ഒരെ ബിൽ നമ്പറും പി.ഒ.സി നമ്പറും നൽകേണ്ടതായും വരും. അരിയർ ബിൽ തുക സാലറി ബില്ലിന്റെ Gross ലും T.C യിലും വരുന്നുണ്ട്. അരിയർ ബില്ലിന്റെ Encahshment Details കൊടുക്കാതെ തന്നെ അടുത്ത ശംബള ബിൽ പ്രൊസസ്സ് ചെയ്യാൻ കഴിയും.

Raphi April 30, 2012 at 1:10 PM  

H M പെന്‍ നമ്പര്‍ ആണ്ണ്‍ യുസര്‍ കോഡ് ആ HM നെ ട്രാന്‍സ്ഫര്‍ ചെയെണ്ടപോള്‍ എന്താണ്ണ്‍ ചെയേണ്ടത്

ഈവിയെസ് April 30, 2012 at 4:22 PM  

സ്പാര്‍ക്കില്‍ മാര്‍ച്ച് മാസം ശമ്പളത്തില്‍ 491രൂപ കൂടുതല്‍ വന്നു. excess pay (dias non അല്ല) അടുത്ത മാസത്തെ സ്പാര്‍ക് ബില്ലില്‍ നിന്നു കുറക്കാനുള്ള മാര്ഗ്ഗം

www.syamasilpam.blogspot.in April 30, 2012 at 6:18 PM  

Dear Pavaratty,
DMU ന്‌ റിക്വസ്‌റ്റ്‌ നല്‍കി, പുതിയ യൂസറിന്‌ പാസ്‌വേര്‍ഡ്‌ വാങ്ങിയതിനുശേഷം, HM നെ ട്രാന്‍സ്‌ഫര്‍ ചെയ്യുന്നതാണുചിതം.

www.syamasilpam.blogspot.in April 30, 2012 at 6:26 PM  

പ്രിയ സാഹു,
Salary Matters ല്‍ Changes in the month ല്‍ Present Salary എടുക്കുക. Other Deductions ല്‍ Excess pay drawn എന്നത്‌ ചേര്‍ത്ത്‌, Amount ല്‍ 491 എന്നും ചേര്‍ക്കുക. ഏപ്രില്‍ മാസത്തെ ശമ്പളത്തില്‍നിന്നും കുറവ്‌ ചെയ്യുവാനാണാഗ്രഹിക്കുന്നതെങ്കില്‍ From date 01. 04. 2012 എന്നും to date 30.04.2012 എന്നും ചേര്‍ത്ത്‌ insert ബട്ടണ്‍ ക്ലിക്ക്‌ ചെയ്യുക.

svrvnss April 30, 2012 at 9:28 PM  

leave surrender process ചെയുന്ന രീതി ഒന്ന് വിവരിക്കാമോ?

svrvnss April 30, 2012 at 9:30 PM  

leave account ഇല്‍ as on date il എന്റര്‍ ചെയ്യുന്ന ലീവ് കൃത്യമാകണോ?

Muhammad A P April 30, 2012 at 10:00 PM  

Excess Pay Drawn അഡ്ജസ്റ്റ് ചെയ്യുമ്പോൾ:
സാഹു സാറിന്റെ ചോദ്യത്തിൽ, മാർച്ചിൽ വാങ്ങിയ അധിക ശംബളം ഏപ്രിലിൽ അഡ്ജസ്റ്റ് ചെയ്യേണ്ടത് ഷാജി സാർ പറഞ്ഞത് പ്രകാരം തന്നെ. പക്ഷെ, പ്രശ്നം ഇവിടെ തീരുന്നില്ലല്ലോ? മാർച്ചിൽ അധിക ശംബളം വാങ്ങാനിടയായതെങ്ങിനെയെന്ന് സാഹു സാർ വ്യക്തമാക്കുകയും അതിനനുസരിച്ച് മാർച്ചിലെ Drawn Salary യിൽ ആവശ്യമായ മാറ്റം വരുത്തുന്നതിനുള്ള പരിഹാരം കാണുകയും ചെയ്യേണ്ടതല്ലേ? ഇല്ലെങ്കിൽ ഭാവിയിൽ, മാർച്ച് മാസം ഉൾപ്പെടുന്ന അരിയർ ബില്ലുകളെടുക്കുമ്പോൾ വീണ്ടും അധിക ശംബളം വാങ്ങാനിടയാകും.

www.syamasilpam.blogspot.in April 30, 2012 at 10:12 PM  

Dear svrvnss,
Leave Account ല്‍ As on date ല്‍ എന്റര്‍ ചെയ്യുന്ന ലീവ്‌ കൃത്യമായിരിക്കണം. തെറ്റ്‌ പറ്റിപ്പോയാല്‍ Leave Account ല്‍ As on subsequent date എന്നതില്‍, മുമ്പ്‌ As on date ല്‍ നല്‍കിയതിന്‌ ശേഷമുള്ള തീയതി ചേര്‍ത്ത്‌, ആ തീയതിയിലുള്ള ലീവ്‌ ചേര്‍ക്കുക. Subsequent date ആയി ചേര്‍ത്ത തീയതിക്ക്‌ ശേഷമുള്ള തീയതിയില്‍ മാത്രമേ പിന്നീട്‌ Leave എടുക്കുവാനാകൂ എന്നതും ഓര്‍ക്കണം.

www.syamasilpam.blogspot.in April 30, 2012 at 10:35 PM  

പ്രിയ സാഹു,
മാര്‍ച്ച്‌ മാസത്തിലെ ശമ്പളത്തില്‍ Pay, DA. HRA, CCA, Allowances എന്നീ ഇനങ്ങളില്‍ എത്ര രൂപ അധികം വാങ്ങിയപ്പോഴാണ്‌ താങ്കള്‍ക്ക്‌ 491 രൂപ excess pay drawn ആണെന്ന്‌ ബോധ്യമായത്‌? Pay ഇനത്തില്‍ അധികം വാങ്ങിയ തുക Manually drawn എടുത്ത്‌, മാര്‍ച്ച്‌ 2012 ല്‍ Basic Pay ഇനത്തില്‍ മൈനസ്‌ തുകയായി ചേര്‍ക്കുക. അതുപോലെ, DA. HRA, CCA, Allowances എന്നീ ഇനങ്ങളിലും അധികം വാങ്ങിയ തുക അതാത്‌ ഇനത്തിലെ മൈനസ്‌ തുകയായി ചേര്‍ക്കുക. Drawn date ആയി നല്‍കേണ്ടത്‌ ഏപ്രിലില്‍ ഈ തുക തിരികെ പിടിച്ച തീയതിയാണ്‌. ബില്‍ ടൈപ്പ്‌, റെഗുലര്‍ എന്നത്‌ മാറ്റി അരിയര്‍ എന്നാക്കി മാറ്റുവാനും ഓര്‍ക്കുമല്ലോ. ഏപ്രിലിലെ സാലറിയില്‍ Other deductions വഴി ഈ തുക പിടിച്ചതിനുശേഷം ഈ സ്‌റ്റെപ്പുകള്‍ ചെയ്‌താല്‍ മതിയാകും.
ഇക്കാര്യം ചൂണ്ടിക്കാണിച്ച മുഹമ്മദ്‌ സാറിന്‌ നന്ദി.

www.syamasilpam.blogspot.in April 30, 2012 at 10:43 PM  

Dear svrvnss,
ഏണ്‍ഡ് ലീവ് അക്കൗണ്ട് അപ്‌ഡേറ്റ് ചെയ്ത ( As on date ആയി ചേര്‍ത്ത) തീയതിക്ക് ശേഷമുള്ള തീയതി മുതല്‍ മാത്രമേ ഏണ്‍ഡ് ലീവ് സറണ്ടര്‍ ചെയ്യുവാന്‍ കഴിയുകയുള്ളു. അതുകൊണ്ടുതന്നെ ലീവ് സറണ്ടര്‍ ബില്‍ തയ്യാറാക്കുന്നതിനുമുമ്പ് ഏണ്‍ഡ് ലീവ് അക്കൗണ്ട് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.
ഏണ്‍ഡ് ലീവ് സറണ്ടര്‍ ബില്‍ തയ്യാറാക്കുന്നതിന് Service Matters - Leave - Leave Surrender Order എന്ന വഴി ആദ്യം സീകരിക്കുക. അപ്പോള്‍ ലഭിക്കുന്ന വിന്‍ഡോയില്‍ Sanction No, Sanction date എന്നിവയും, സറണ്ടര്‍ അപേക്ഷകന്റെ പേര്, അപേക്ഷാത്തീയതി, സറണ്ടര്‍ ചെയ്യുന്ന ദിവസങ്ങളുടെ എണ്ണം എന്നിവയും, ഏത് ദിവസത്തെ ബേസിക് പേ അടിസ്ഥാനപ്പെടുത്തിയാണ് ബില്‍ തയ്യാറാക്കേണ്ടത് എന്നതും ശരിയായി ചേര്‍ത്ത് Insert ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഒന്നിലധികം പേര്‍ക്ക് ഒരേ ഓര്‍ഡറില്‍ ഏണ്‍ഡ് ലീവ് സറണ്ടര്‍ അനുവദിക്കുന്നുവെങ്കില്‍, ഓരോ അപേക്ഷകന്റെയും പേര്, അപേക്ഷാത്തീയതി, സറണ്ടര്‍ ചെയ്യുന്ന ദിവസങ്ങളുടെ എണ്ണം എന്നിവയും, ഏത് ദിസത്തെ ബേസിക് പേ അടിസ്ഥാനപ്പെടുത്തിയാണ് ബില്‍ തയ്യാറാക്കേണ്ടത് എന്നതും അടുത്ത വരികളിലെ, ബന്ധപ്പെട്ട കളങ്ങളില്‍ ചേര്‍ക്കണം. View/Print memo എന്നതില്‍ ക്ലിക്ക് ചെയ്താല്‍ ഏണ്‍ഡ് ലീവ് സറണ്ടര്‍ അനുവദിച്ചുകൊണ്ടുള്ള പ്രൊസീഡിംഗ്‌സ് ലഭിക്കും.
പിന്നീട് Salary Matters - Processing - Leave Surrender - Leave Surrender എന്ന വഴിയിലൂടെ സറണ്ടര്‍ ബില്‍ പ്രോസസ് ചെയ്യുകയും, Salary Matters - Bills and Schedules - Leave Surrender Bill എന്ന വഴിയിലൂടെ ബില്‍ പ്രിന്റ് എടുക്കുകയും ചെയ്യാം.

Muhammad A P April 30, 2012 at 10:56 PM  

ഷാജി സർ, സാഹു സാറിന്റെ കാര്യത്തിൽ ഇത് കൊണ്ടും പ്രശ്നം തീരില്ല എന്നാണ് എന്റെ അഭിപ്രായം. Drawn Salary ശരിയാക്കാൻ താങ്കൾ പറഞ്ഞ രീതി പര്യാപ്തം തന്നെ. മാർച്ചിലെ LWA കാരണമാണ് അധിക ശംബളം വന്നതെന്ന് കരുതുക. അരിയർ ബില്ലെടുക്കുമ്പോൾ മാർച്ചിലെ Due Salary യിൽ ലീവ് പരിഗണിക്കപ്പെടാതെ വീണ്ടും Full Pay and Allowances തന്നെ കാണിക്കില്ലേ? അത് കൊണ്ട് സാഹു സാർ അധിക ശംബളത്തിന്റെ കാരണം വ്യക്തമാക്കിയ ശേഷം അതനുസരിച്ചുള്ള പരിഹാരം കണ്ടാൽ മാത്രമെ പ്രശ്നം തീരുകയുള്ളൂ എന്നാണ് എന്റെ അഭിപ്രായം.

svrvnss April 30, 2012 at 11:04 PM  

Service matter-leave-leave surrender order ല്‍ ,application date:No:of days,As on date :എന്നിവ ഒന്ന് വിവരിക്കാമോ?

Muhammad A P April 30, 2012 at 11:43 PM  

ഷാജി സർ, മുകളിലെ കമന്റിൽ, Excess Pay Drawn ക്രമീകരിക്കുന്നതിന്നായി Manually Drawn Salary യിൽ Minus Figure ചേർത്ത് കൊണ്ട് താങ്കൾ പറഞ്ഞ രീതി പര്യാപ്തമാണെന്ന് ഞാൻ ഓർക്കാതെ പറഞ്ഞ് പോയതാണ്. ഇത് എല്ലായ്പ്പോഴും ശരിയാവില്ല. മാർച്ചിൽ അധികം വാങ്ങിയ ഇനത്തിൽ Special Pay പോലുള്ള അലവൻസുകളുണ്ടെങ്കിൽ ചേർക്കാൻ കഴിയില്ല. കാരണം അലവൻസുകളുടെ ഫീൽഡിൽ Minus Figure സ്വീകരിക്കുകയില്ല. അത് കൊണ്ട് ഷാഹു സാർ അധിക ശംബളത്തിന്റെ കാരണം വ്യക്തമാക്കുകയാണെങ്കിൽ നമുക്കതിനുള്ള പരിഹാരം നിർദ്ദേശിക്കാം.

Maya May 1, 2012 at 7:56 AM  

സർ എന്റെ സ്ക്കൂളിലെ ഒരു അധ്യാപകയുടെ el ചേർത്തപ്പോൾ അത് എങ്ങനെയോ മൈനസ്സ് ആയാണ് കിടക്കുന്നത് അത് പല രീതിയിലും ശരിയാക്കാൻ നോക്കിയിട്ടും ശരിയാവുന്നില്ല പലരോടും ചോദിച്ചു.അതിന്റെ കൂടെ സറണ്ടർ ബില്ല് കാൻസൽ ചെയ്യനും പറ്റുന്നില്ല.ലീവിലെ എല്ലാ ഒപ്ഷനുകളും ചെയ്തു നോക്കി മലപ്പുറത്തെ dmu ഫോൺ എടുക്കുന്നേ ഇല്ല.താല്പര്യമില്ലാത്തവർ ഈ പണിക്ക് നിൽക്കണോ?

Muhammad A P May 1, 2012 at 9:05 AM  

[co="red"]ആരാണ് ഈ DMU:[/co]
ശ്രീമതി മായയുടെ കമന്റ്: മലപ്പുറത്തെ dmu ഫോൺ എടുക്കുന്നേ ഇല്ല.താല്പര്യമില്ലാത്തവർ ഈ പണിക്ക് നിൽക്കണോ?
DMU വിന്റെ പരിമിതികൾ അറിയാത്തത് കൊണ്ടാണ് താങ്കൾക്കിത് തോന്നുന്നത്. താങ്കൾ വിചാരിക്കുന്നത് പോലെ നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനാവുന്ന വിധത്തിലുള്ള അധികാരങ്ങളൊന്നും DMU വിനില്ല. അത് ഉദ്ദേശിക്കുന്നുമില്ല. അയാളുടെ ഡിപ്പാർട്ട്മെന്റിലെ വിവിധ യൂസർമാരുടെ പാസ്സ്‌വേർഡ് സെറ്റ്/റീസെറ്റ് ചെയ്യുകയും മറ്റ് ചില്ലറ കാര്യങ്ങളും കൂടി മാത്രമെ അയാളുടെ ഉത്തരവാദിത്തത്തിലുള്ളൂ. ഇതിനയാൾക്ക് അധിക പ്രതിഫലമൊന്നും ലഭിക്കുന്നില്ല താനും. ഒട്ടു മിക്ക DMU മാരും സാഹചര്യം നിർബന്ധിച്ചത് കൊണ്ട് അങ്ങിനേയായിത്തീർന്നവരോ ഒരു ഓഫീസ് യൂസറുടെ അത്ര പോലും ട്രയിനിങ്ങ് ലഭിക്കാത്തവരോ ഒക്കേയാണ്. (ഒരു PEN പോലും ലഭിക്കുന്നതിന് മുമ്പ്, എന്തെങ്കിലും സാമ്പത്തിക ലാഭമുണ്ടെങ്കിൽ പോരട്ടെ എന്ന് കരുതി DMU അപേക്ഷ നൽകിയവർ പോലും ഇക്കൂട്ടത്തിലുണ്ട്) എന്നാൽ, അർപ്പണ ബോധത്തോടെ പ്രവർത്തിക്കുന്ന ചുരുക്കം ചിലരുണ്ട്. അത്തരക്കാർ ക്ഷമിക്കുമല്ലോ? ഇവരിൽ നിന്ന് മാത്രമെ താങ്കളുദ്ദേശിക്കുന്ന രിതിയിലുള്ള സഹായം പ്രതീക്ഷിക്കേണ്ടതുള്ളൂ. താങ്കൾക്ക് പരിശീലനവും സഹായവും നൽകേണ്ടത് സ്പാർക്ക് പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റാണെന്നോർക്കുക. താങ്കളുടെ ഇപ്പോഴത്തെ പ്രശ്നം സ്പാർക്കിന്റെ സഹായമില്ലാതെ പരിഹരിക്കാനാവുമോ എന്ന് പരിശോധിക്കണമെങ്കിൽ കൂടുതൽ വിശദാംശങ്ങളാവശ്യമാണ്. ഒരു പക്ഷെ, താങ്കളുടെ ലോഗിനിൽ തന്നെ കയറി പരിശോധിക്കേണ്ടി വരും.

Muhammad A P May 1, 2012 at 9:18 AM  

[co="red"]Surrender ബില്ലെടുക്കുന്ന വിധം – അല്പം കാര്യങ്ങൾ കൂടി:[/co]
അക്കൌണ്ടിൽ ആവശ്യത്തിന് ലീവുണ്ടായിരിക്കുക, പൂർവ്വകാല പ്രാബല്യത്തിൽ സറണ്ടർ പാടില്ല, സാമ്പത്തിക വർഷം ഒരിക്കൽ മാത്രം Surrender, ഇത്യാദി കാര്യങ്ങളെല്ലാം സ്പാർക്കിലും പരിശോധിക്കപ്പെടുന്നുണ്ട്. പക്ഷെ, Automated Leave Calculation സ്പാർക്കിൽ ഇപ്പോഴും ശരിയായിട്ടില്ല. ഇതിനുള്ള താൽക്കാലിക പരിഹാരമായാണ് ലീവ് അക്കൌണ്ടിൽ ഈയിടെയായി, Enter Opening Balance on Subsequent Date എന്ന ഓപ്ഷൻ നൽകിയിരിക്കുന്നത്. Surrender ബില്ലെടുക്കുന്നതിന്റെ ആദ്യ പടിയായി Service Matters- Leave- Leave Account ൽ Employee യെ സെലക്ട് ചെയ്ത് EL ടൈപ്പിൽ Enter Opening Balance വഴിയോ (ഒരിക്കൽ Opening Balance കൊടുക്കുന്നതോടെ ഇത് Inactive ആകും), Enter Opening Balance on Subsequent Date വഴിയോ, Surrender As on Date ലോ അതിന് മുമ്പുള്ള ഏതെങ്കിലും തിയ്യതിയിലോ സർവ്വീസ് ബുക്ക് പ്രകാരമുള്ള ലീവ് ചേർക്കുക. ഇവിടെ ക്രഡിറ്റിൽ ബാക്കി നിൽക്കുന്ന ലീവിൽ 2/11, 5/11 തുടങ്ങിയ ഭിന്ന സംഖ്യ വരുന്ന പക്ഷം 2, 5 എന്നിങ്ങിനെ പുറകോട്ടുള്ള തിയ്യതിയിലേക്ക് ലീവ് അക്കൌണ്ടിന്റെ As on Date മാറ്റുകയാണെങ്കിൽ Days on Credit ൽ ഭിന്നസംഖ്യയില്ലതെ ലീവുകളുടെ എണ്ണം ചേർക്കാൻ കഴിയും. ഇങ്ങിനെ Surrender ചെയ്യുന്നതിനാവശ്യമുള്ളത്ര ലീവ്, അക്കൌണ്ടിൽ വരത്തക്ക വിധം ലീവ്-അക്കൌണ്ട് അപ്ഡേറ്റ് ചെയ്യപ്പെട്ട ജീവനക്കാർക്ക് മാത്രമെ Surrender Order നൽകാൻ കഴിയുകയുള്ളൂ.
ഇനി മുകളിലെ കമന്റിൽ ഷാജി സാർ വിവരിച്ച പ്രകാരം സറണ്ടർ ചെയ്യുന്ന ജീവനക്കാരുടെ വിവരങ്ങൾ Leave Surrender Order മെനുവിൽ ഇൻസേർട്ട് ചെയ്യുകയാണ് വേണ്ടത്. ഇവിടെ Application Date, No. of Days, As on Date (ശരിക്കും വേണ്ടിയിരുന്നത് From Date എന്നായിരുന്നു) എന്നിവ ലീവപേക്ഷയിലുള്ളത് പോലെത്തന്നെ. Retrospective Surrender പാടില്ലാത്തത് കൊണ്ട്, Application Date, As on Date ന് മുമ്പുള്ള തിയ്യതിയാണെങ്കിൽ മാത്രമെ ഇവിടെ ചേർക്കാൻ കഴിയുകയുള്ളൂ. ഈ മെനുവിൽ കാണിച്ചിരിക്കുന്ന പഴയ G.O Number ന് പകരം നിലവിലെ ശംബള പരിഷ്കരണ ഉത്തരവ് ചേർത്ത ശേഷം Surrender Proceedings, ആവശ്യമെങ്കിൽ, തിരുത്തലുകൾ നടത്തിക്കൊണ്ട് തന്നെ ഇവിടെ നിന്നും പ്രിന്റ് ചെയ്തെടുക്കാം. ഇങ്ങിനെ സറണ്ടർ ഓർഡർ പൂർത്തിയാക്കവർക്ക് മാത്രമേ സറണ്ടർ ബിൽ പ്രൊസസ്സ് ചെയ്ത് പ്രിന്റെടുക്കാനാവുകയുള്ളൂ.

www.syamasilpam.blogspot.in May 1, 2012 at 9:59 AM  

Dear Maya,
Service matters ല്‍ leave ല്‍ leave account ല്‍ EL എന്നത്‌ ക്ലിക്ക്‌ ചെയത്‌ Enter opening balance on subsequent date എന്നത്‌ ക്ലിക്ക്‌ ചെയ്യുക. Date ചോദിക്കുന്ന കോളത്തില്‍ മുമ്പ്‌ as on date ചേര്‍ത്ത തീയതി (ഈ തീയതി ഈ വിന്‍ഡോയില്‍ ലീവിന്‍െറ എണ്ണം മൈനസ്‌ ആയി കാണുന്ന വരിയില്‍ നിന്നും ലഭിക്കും)ക്ക്‌ ശേഷമുള്ള തീയതി നല്‍കി, ആ തീയതിയില്‍ സര്‍വ്വീസ്‌ ബുക്കിലുള്ള E/L ചേര്‍ക്കുക. ഈ തീയതിക്ക്‌ ശേഷം മാത്രമേ E/L എടുക്കുന്നതിനും സറണ്ടര്‍ ചെയ്യുന്നതിനും കഴിയൂ എന്നതും ഓര്‍ക്കുക.
ഒരു DMU ഫോണെടുത്തില്ലെങ്കില്‍ Spark ന്‍െറ വെബ്‌സൈറ്റില്‍ താങ്കള്‍ യൂസര്‍ കോഡും പാസ്‌വേഡും നല്‍കുന്ന വിന്‍ഡോയില്‍ ഇടത്‌ ഭാഗത്ത്‌ The list of DMUs for all departments is available here എന്നത്‌ scroll ചെയ്യുന്നതില്‍ ക്ലിക്ക്‌ ചെയ്‌താല്‍ കൂടുതല്‍ DMU മാരുടെ വിവരം ലഭിക്കും. കൂടാതെ താങ്കളുടെ login ല്‍ Queries ല്‍ Spark DMU deatails എന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്‌താല്‍ DMUമാരെ സംബന്ധിച്ച വിവിരം ലഭിക്കും. ആരെ വേണമെങ്കിലും സഹായത്തിനായി താങ്കള്‍ക്ക്‌ contact ചെയ്യാം. ഇതില്‍ ജില്ല തിരിച്ചുള്ള വേര്‍തിരിവില്ല.

Maya May 1, 2012 at 11:39 AM  

സർ ഞാൻ വളരെ മോശമായ അർഥത്തിലല്ല അതു പറഞ്ഞത്,ഏകദേശം ഒരു വർഷമെങ്കിലുമായി ഞാൻ അദ്ദേഹത്തിന് ഫൊൺ ചെയ്യുന്നു പക്ഷെ എന്നും ആ നമ്പർ പ്രതികരിക്കുന്നില്ല താങ്കൾ പറഞ്ഞകാര്യങ്ങൾ ചെയ്തു നോക്കട്ടെ നന്ദി

Maya May 1, 2012 at 11:45 AM  

വളരെ സത്യസന്ധമായി മറ്റുള്ളവരെ സഹായിക്കുന്ന അനിൽ സാർ താങ്കൾ ഷാജി സാർ ,പിന്നെ ചെറിയ സംശയ്ങ്ങൾ തീർത്ത് തന്നവർ എന്നിവരെപ്പോലെയൊന്നും ആകണമെന്നില്ല ഒരു ശതമാനം ആത്മാർതഥയെങ്കിലും കാണിച്ചുക്കൂടെ??

Muhammad A P May 1, 2012 at 2:59 PM  

[co="red"]SITC മാരുടെ സ്പെഷ്യൽ അലവൻസ്:[/co]
ഞാന്‍ കോട്ടയം DEO യില്‍ പെട്ട ഒരു HSA ആണ്. SITC യുമാണ്. കഴിഞ്ഞ ശമ്പള പരിഷ്കരണം മുതല്‍ Special allowance 200 രൂപ വാങ്ങുന്നുണ്ട്. എന്നാല്‍ അവധിക്കാലത്ത് Special allowance ന് അര്‍ഹതയില്ല എന്ന കാരണം പറഞ്ഞ് ശമ്പള ബില്‍ മടക്കി. ഇത് എല്ലായിടത്തും ഇങ്ങനെ തന്നെയാണോ? പ്രസിദ്ധീകരിച്ചാല്‍ പ്രതികരണം അറിയാമല്ലോ?
മാത്‌സ് ബ്ലോഗ് ടീം വഴി ലഭിച്ച ഒരു മെയിൽ ആണ് മുകളിൽ കൊടുത്തിരിക്കുന്നത്. വെക്കേഷൻ കാലത്ത് സ്പെഷ്യൽ അലവൻസിന് അർഹതയില്ലെന്നും ബിൽ ഒബ്ജക്ട് ചെയ്തത് ശരിയാണെന്നുമാണ് ഞാൻ മറുപടി നൽകിയിരിക്കുന്നത്. എങ്കിലും, വെക്കേഷൻ കാലത്ത് SITC മാർക്ക് സ്പെഷ്യൽ അലവൻസിനർഹതയുണ്ടെന്നഭിപ്രായമുള്ളവർ അതുമായി ബന്ധപ്പെട്ട നിയമങ്ങളുടെയോ ഉത്തരവുകളുടെയോ വിശദാംശങ്ങൾ ഇവിടെ പരസ്യപ്പെടുത്തിയാൽ എല്ലാവർക്കും ഉപകാരമായിരിക്കും.

Maya May 1, 2012 at 9:29 PM  

നന്ദി ഷജി സർ മുഹമ്മദ് സർ പ്രശ്നം പരിഹരിക്കാൻ സാധിച്ചു.കുറച്ച് മാസമായി ഈ പ്രശ്നം പരിക്കാൻ ശ്രമിക്കുന്നു.എന്തെങ്കിലും ചെയ്താൽ കൂടുതൽ പ്രശ്നമാകുമോ എന്നൊരു ഭയമുണ്ടായിരുന്നു. ഒരിക്കൽ കൂടി നന്ദി

svrvnss May 1, 2012 at 9:50 PM  

മുന്‍ വര്‍ഷങ്ങളിലെ surrender bill sparkലുടെ prepareചെയ്യാന്‍ പറ്റുമോ?

svrvnss May 1, 2012 at 9:51 PM  

മുന്‍ വര്‍ഷങ്ങളിലെ surrender bill sparkലുടെ prepareചെയ്യാന്‍ പറ്റുമോ?

www.syamasilpam.blogspot.in May 1, 2012 at 10:22 PM  

Dear svrnss,
മുന്‍ വര്‍ഷങ്ങളിലെ എന്നത് കൊണ്ട് മുന്‍ വര്‍ഷങ്ങളില്‍ അക്കൗണ്ടിലുള്ളത് എന്നാണോ മുന്‍ വര്‍ഷം as on date നല്‍കി എന്നാണോ ഉദ്ദേശിക്കുന്നത്?

www.syamasilpam.blogspot.in May 1, 2012 at 10:28 PM  
This comment has been removed by the author.
www.syamasilpam.blogspot.in May 1, 2012 at 10:33 PM  

മുഹമ്മദ് സര്‍,
അവധിക്കാലത്ത് ഇത്തരത്തിലുള്ള സ്‌പെഷ്യല്‍ അലവന്‍സ് അനുവദിക്കപ്പെടുകയില്ല എന്നാണറിവ്. വെക്കേഷന്‍ avail ചെയ്യുമ്പോള്‍ incumbent ഡ്യൂട്ടിയിലില്ലാത്തതായി പരിഗണിച്ചാണിങ്ങനെ

Muhammad A P May 1, 2012 at 11:15 PM  

[co="red"]Retrospective Surrender Bill[/co]ഞാൻ മുകളിലെ കമന്റിൽ വിശദീകരിച്ച പ്രകാരം Application Date ഉം As on Date ഉം നൽകുകയും As on Date ന് സറണ്ടർ ചെയ്യുന്നത്ര ലീവ് അക്കൌണ്ടിലുണ്ടാവുകയും ചെയ്താൽ മുൻ‌വർഷത്തെ സറണ്ടർ ഓർഡർ നൽകാനും ബില്ലെടുക്കാനും കഴിയും. ചോദ്യത്തിനുത്തരം പറഞ്ഞെന്നേയുള്ളൂ. പൂർവ്വകാല പ്രാബല്യത്തിൽ സറണ്ടർ അനുവദിനീയമല്ലാത്തത് കൊണ്ട് ഇത്തരമൊരു ബില്ലിന്റെ ആവശ്യമില്ല. കൂടുതൽ ചർച്ചക്ക് പ്രസക്തിയുമില്ല.

Arunbabu May 2, 2012 at 7:41 AM  

OFF TOPIC
PLEASE PUBLISH A POST ABOUT THE ADMISSION DETAILS OF HIGHER SECONDARY.

SUJITH May 2, 2012 at 12:27 PM  

1. Spark-ല്‍ Salary Process ചെയ്‌ത് Printout ​എടുക്കുമ്പോള്‍ Ubuntu-വില്‍ A4 size-ല്‍ Print out കിട്ടുന്നില്ല. Page set-up ല്‍ മാറ്റം വരുത്തുന്നതെങ്ങനെ?
2. Leave Entry നടത്തുന്ന രീതി വിശദീകരിക്കാമോ?(പ്രത്യേകിച്ച് മുന്‍ വര്‍ഷത്തെ Balance Leave-നോട് ഈ വര്‍ഷത്തെ 20 leave Credit-ല്‍ കൊണ്ടുവരുന്ന വിധം)

Aslam May 2, 2012 at 1:07 PM  

ശ്രീ അസ്‌ലം,
ലീവ് അക്കൌണ്ടിൽ ഓപണിങ്ങ് ബാലൻസ് ചേർത്ത ശേഷം അതിന് മുൻപുള്ള ഒരു കാലയളവിലെ HPL ചേർക്കാൻ കഴിയാത്തതാണ്, (അഥവാ HPL ചേർക്കുമ്പോൽ അക്കൌണ്ടിൽ മതിയായ ലീവില്ലാതെ വരുന്ന സ്ഥിതി) താങ്കളുടെ പ്രശ്നമെന്ന് ഊഹിക്കുന്നു.
മുഹമ്മദ് സർ ഊഹിച്ചത് തന്നെയാണു എന്‌ടെ പ്രശ്നം. ഞങ്ങളുടെ ഫിക്സേഷൻ അരിയർ ഇത് വരെയും പ്രൊസസ് ചെയ്തിട്ടില്ല. ഫികസേഷൻ അരിയർ ചെയ്യുമ്പോൾ ഈ മാസം ഒഴിയവാക്കി ചെയ്യാൻ കഴിയുമോ?

Muhammad A P May 2, 2012 at 3:30 PM  

ശ്രീ അസ്‌ലം,
ലീവ് അക്കൌണ്ടിലെ തെറ്റായ എൻ‌ട്രി ഡിലീറ്റ് ചെയ്ത് കിട്ടാതെ പഴയ HPL ചേർക്കാൻ ഒരു മാർഗ്ഗവും പറയാൻ കഴിയുന്നില്ല. താങ്കൾ സ്പാർക്കിലേക്ക് വിവരങ്ങൾ കാണിച്ച് കൊണ്ട് മെയിൽ ചെയ്യുകയോ ഫോണിൽ ബന്ധപ്പെടുകയോ ചെയ്താൽ അവർ ഈ എൻ‌ട്രി ഡിലീറ്റ് ചെയ്ത് തരും. ഇക്കാര്യം അവരുമായി സംസാരിച്ച ശേഷമാണ് ഈ കമന്റെഴുതുന്നത്.
ഇതൊക്കെ ചെയ്താലും തെറ്റില്ലാതെ പേ റിവിഷൻ അരിയർ പ്രൊസസ്സ് ചെയ്ത് കിട്ടിയാൽ താങ്കൾ ഭഗ്യവാനെന്ന് കരുതാം. പല ബില്ലുകളിലെയും അലവൻസുകളിൽ തെറ്റ് കാണുന്നുണ്ട്.

Muhammad A P May 2, 2012 at 4:47 PM  

ശ്രീ സുജിത്,
ഉബുണ്ടു എനിക്കത്ര വശമില്ല. ഷാജി സാറിന്റെ കാര്യമറിയില്ല താനും. ഏതായാലും ഹരി സാറിന്റെ സഹായമാവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ വിശദീകരണം ഉടൻ പ്രതീക്ഷിക്കാം.

ലീവ് എൻ‌ട്രി എന്ന് പറഞ്ഞത് ലീവ് അക്കൌണ്ടിനെപ്പറ്റിയാണെന്ന് മനസ്സിലാക്കട്ടെ. ലീവ് അക്കൌണ്ടിൽ ഇപ്പോഴുള്ള ഏറ്റവും പുതിയ എൻ‌ട്രിയിലെ As on date ന് ശേഷം ആർജ്ജിച്ച ലീവ് ക്രഡിറ്റിൽ കൊണ്ട് വരുന്നതിന് Service Matters- Leave- Leave Account- HPL- Credi Leave based on Previous Balance ൽ As on date കൊടുത്ത് Proceed ചെയ്യുകയാണ് വേണ്ടത്. “Period of duty from“, “Leaves availed after“ എന്നീ ഫീൽഡുകൾ വെറുതെ വിടുക. ധാരാളം ലീവ് ക്രഡിറ്റിലുള്ള ഒരാളുടെ കാര്യത്തിൽ താങ്കൾക്കിത് പരീക്ഷിച്ച് നോക്കാം. പക്ഷെ ഇപ്പോൾ പുതുതായി വന്ന എൻ‌ട്രിയിലെ Days on Credit ന് താഴെയുള്ള ലീവ് മിക്കവാറും തെറ്റായിരിക്കും. (ഇത് ഞാൻ പിന്നീട് വിശദീകരിക്കാം). ഇതിനുള്ള താൽക്കാലിക പരിഹാരമായാണ് മുകളിലെ കമന്റുകളിൽ പലപ്പോഴായി വിശദീകരിച്ച Enter Opening Balance on Susequent Date എന്ന ഓപ്ഷൻ നൽകിയിരിക്കുന്നത്. ഇപ്പോൾ ഏത് തിയ്യതി വച്ചാണോ താങ്കൾ സർവ്വീസ് ബുക്കിൽ ലീവ് അക്കൌണ്ട് അപ്ഡേറ്റ് ചെയ്യുന്നത്, ആ തിയ്യതി Enter Opening Balance on Susequent Date എന്ന ഓപ്ഷനിൽ As on Date ആയി നൽകി Proceed ചെയ്യുകയാണ് നല്ലത്.

www.syamasilpam.blogspot.in May 2, 2012 at 5:02 PM  

Dear Sujith,
1. പ്രിന്റ് ചെയ്യുമ്പോള്‍ Printer Properties ല്‍ മാറ്റം വരുത്തിയാണ് ഇത് ചെയ്യുന്നത്. ഓരോ പ്രിന്ററിനും വ്യത്യസ്തങ്ങളായ രീതിയാണുള്ളത്. എങ്കിലും layout ല്‍ A4 എന്ന് മാറ്റുന്നതിനും Fit to printable area എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുന്നതിനും മിക്ക പ്രിന്ററുകളിലും സൗകര്യമുണ്ട്.
2. ഞാനും മുഹമ്മദ് സാറും ഈ പോസ്റ്റിലെ മുന്‍ കമന്റുകളില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളില്‍ താങ്കളുടെ ചോദ്യത്തിനുള്ള ഉത്തരവും ഉണ്ട്. ദയവായി അവ വായിക്കുക.

svrvnss May 2, 2012 at 6:31 PM  

ഞങ്ങള്‍ കഴിഞ്ഞ 3 വര്‍ഷങ്ങളായി surrender ചെയ്തിട്ടില്ല.അ ബില്ലുകള്‍ ഇപ്പോള്‍ sparkഉപയോഗിച്ച് surrenderചെയ്യാന്‍ പറ്റുമോ?

Unnikrishnan,Valanchery May 2, 2012 at 6:53 PM  
This comment has been removed by the author.
Unnikrishnan,Valanchery May 2, 2012 at 7:04 PM  

Spark-ല്‍ Salary Process ചെയ്‌ത് Printout ​എടുക്കുമ്പോള്‍ Ubuntu-വില്‍ A4 size-ല്‍ Print out കിട്ടുന്നില്ല. Page set-up ല്‍ മാറ്റം വരുത്തുന്നതെങ്ങനെ?
FILE-->PRINT-->PAGE SETUP-->PAPER SIZE ,ചിലപ്പോൾ page handling --> pagr scaling fit to printable area എന്നോ shrink to printable area മാറ്റേണ്ടി വരും

Muhammad A P May 2, 2012 at 9:02 PM  

svrvnss
സ്പാർക് ഉപയോഗിച്ചായാലും അല്ലെങ്കിലും നിങ്ങളുടെ അക്കൌണ്ടിൽ ബാക്കി നിൽക്കുന്ന ആർജ്ജിതാവധിയിൽ നിന്നും ഈ സാമ്പത്തിക വർഷം പരമാവധി 30 ദിവസം ഒറ്റത്തവണയായി സറണ്ടർ ചെയ്യാം. മുൻ‌വർഷങ്ങളിൽ ആർജ്ജിച്ച ലീവ് ഉപയോഗപ്പെടുത്തിയിട്ടില്ലെങ്കിൽ ക്രഡിറ്റിൽ തന്നെ (പരമാവധി- 300 ദിവസം) ഉണ്ടാകും. ഓരോ വർഷവും അനുവദിക്കപ്പെട്ടിരിക്കുന്ന സറണ്ടർ ആനുകൂല്യം അതാത് വർഷങ്ങളിൽ തന്നെ ഉപയോഗപ്പെടുത്തിയില്ലെങ്കിൽ നഷ്ടപ്പെടും. പക്ഷെ, ലീവ് നഷ്ടപ്പെടാതെ ക്രഡിറ്റിൽ തന്നെയുണ്ടാകും. വരും വർഷങ്ങളിൽ അപ്പപ്പോഴുള്ള നിയമമനുസരിച്ച് സറണ്ടർ ചെയ്യുകയോ ലീവായി ഉപയോഗപ്പെടുത്തുകയോ ഒക്കെ ചെയ്യാം. ഇനിയും ബാക്കി നിൽക്കുന്ന ലീവ്, റിട്ടയർമെന്റ് സമയത്ത് ടെർമിനൽ സറണ്ടർ വഴി, പരമാവധി 300 ദിവസം പണമാക്കിയെടുക്കുകയും ചെയ്യാം. സ്പാർക്കിൽ സറണ്ടർ ബില്ലെടുക്കാനുള്ള വഴികളാണല്ലോ മുകളിലൊക്കെ ചർച്ച ചെയ്യപ്പെട്ടത്. അത് പ്രകാരം ഈ വർഷത്തെ സറണ്ടർ ബിൽ നിങ്ങൾക്കും സ്പാർക്കിൽ പ്രൊസസ്സ് ചെയ്യാമല്ലോ?

RAJESH K May 2, 2012 at 9:07 PM  

എ3 സൈസില്‍ ഡയരക്ട് പ്രിന്റ് എടുക്കണമങ്കില്‍ dot matrix A3 printer ഉണ്ടെങ്കില്‍ കഴിയും print setup മാറ്റി എ4 നു പകരം എ3 ആക്കി മാറ്റിയാല്‍ മതി

RAJESH K May 2, 2012 at 9:07 PM  

എ3 സൈസില്‍ ഡയരക്ട് പ്രിന്റ് എടുക്കണമങ്കില്‍ dot matrix A3 printer ഉണ്ടെങ്കില്‍ കഴിയും print setup മാറ്റി എ4 നു പകരം എ3 ആക്കി മാറ്റിയാല്‍ മതി

RAJESH K May 2, 2012 at 9:08 PM  

എ3 സൈസില്‍ ഡയരക്ട് പ്രിന്റ് എടുക്കണമങ്കില്‍ dot matrix A3 printer ഉണ്ടെങ്കില്‍ കഴിയും print setup മാറ്റി എ4 നു പകരം എ3 ആക്കി മാറ്റിയാല്‍ മതി

RAJESH K May 2, 2012 at 9:12 PM  

there are lot of problem exists in Spark i request to spark authorities to use the subject expert who publish lot of comments in maths blog

Gigi May 2, 2012 at 9:12 PM  

Sir,
in outer and schedules names are printed not in order of designation,can we get it in designation wise.DEO Office staff insist for Designation wise list in acquittance,outer,other schedules.I

Gigi May 2, 2012 at 9:13 PM  

Sir
The outer,acquittance Staff names are printing not in designation wise order.Can we get it in designation wise order.

Muhammad A P May 2, 2012 at 9:40 PM  
This comment has been removed by the author.
Muhammad A P May 2, 2012 at 10:02 PM  

Unnikrishnan Sir,
വിഷമം തോന്നരുത്; രാത്രിയും ഓഫീസ് ജോലിക്കിടെയാണ് ഇപ്പണിയും. ലീവിനെ സംബന്ധിച്ച ഏതാണ്ടെല്ലാ കാര്യങ്ങളും ഇവിടെ ചർച്ച ചെയ്യപ്പെടുന്നുണ്ടല്ലോ? ഏതായാലും ഇക്കാര്യമാവശ്യപ്പെട്ട ആദ്യത്തേയാളെന്ന നിലക്ക് വിവരങ്ങൾ ഇവിടെ നൽകുകയാണെങ്കിൽ, പരിശോധിക്കാൻ ശ്രമിക്കാം.

Unnikrishnan,Valanchery May 2, 2012 at 10:43 PM  
This comment has been removed by the author.
Muhammad A P May 2, 2012 at 11:18 PM  

[co="red"]ഡെസിഗ്‌നേഷൻ ക്രമത്തിൽ ബിൽ പ്രിന്റ് ചെയ്യുന്നതിന്:[/co]

ശ്രീ ജിജി;
ഡെസിഗ്‌നേഷൻ ക്രമത്തിൽ ബിൽ പ്രിന്റ് ചെയ്യാൻ കഴിയും. എന്റെ ഡിപ്പാർട്ട്മെന്റിൽ ഞാനിത് ശരിയാക്കിയെടുത്തിട്ടുണ്ട്. അല്പം ബുദ്ധിമുട്ടേണ്ടി വരും. ചില പ്രശ്നങ്ങളുമുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പരിശോധിച്ചപ്പോൾ എന്റേത് കൂടാതെ പൊലീസ് ഡിപ്പാർട്ട്മെന്റിൽ മാത്രമെ ഏതാണ്ടൊക്കെ പൂർണ്ണ തോതിൽ പ്രിന്റ് ഓർഡർ ശരിയാക്കിയതായി കണ്ടുള്ളൂ.
Establishment Interface ൽ Administration- Code Masters-Designation എന്ന മോഡ്യൂളിൽ Print Order എന്ന ഒരു കോളമുണ്ട്. ഓരോ ഡിപ്പാർട്ട്മെന്റിനും വെവ്വേറെയാണെ് Designation സെറ്റ് ചെയ്തിരിക്കുന്നത്. എല്ലാവർക്കുമിത് പരിശോധിക്കാവുന്നതാണ്. ഇവിടെയാണ് Print Order സെറ്റ് ചെയ്ത് കിട്ടേണ്ടത്. ഇക്കാര്യത്തിൽ ഒരു സ്പാർക്ക് വിദഗ്ധനേക്കാളുപരി ഡിപ്പാർട്ടിലെ എല്ലാ തസ്തികളും ശരിയായ രീതിയിൽ തിരിച്ചറിഞ്ഞ് അവയെ ആവശ്യമായ ക്രമത്തിലാക്കി ഡയർക്ടറേറ്റ് വഴി സ്പാർക്കിലേക്കയക്കാൻ കഴിയുന്ന ഒരാളുടെ സേവനമാണവശ്യം. തുടക്കത്തിൽ വളരെ അശ്രദ്ധമായി കൈകാര്യം ചെയ്തതിനാൽ ഡെസിഗ്നേഷൻ കോഡിൽ ഒരു പാട് അബദ്ധങ്ങൾ കടന്ന് കൂടിയിട്ടുണ്ട്. ഉദാഹരണത്തിന്, UD Clerk (28 years unqualified), Assistant Professor (AGP 6000) എന്നൊക്കെ സെറ്റ് ചെയ്ത് ബില്ലെടുക്കുന്നതും സാലറി സർട്ടിഫിക്കറ്റ് നൽകുന്നതും ഐഡന്റിറ്റി കാർഡ് നൽകുന്നതുമൊക്കെ എത്ര മോശമാണ്? ഇതൊന്നും ശംബള പരിഷ്കരണ ഉത്തരവിലുള്ളതല്ല. സ്പാർക്കുകാരുടെ സൌകര്യത്തിന് ചെയ്തതും വിവരമില്ലാത്തവർ പറഞ്ഞ് കൊടുത്തതുമാണ്. ഇത് പോലെ ഒരു പാട് അനാവശ്യ ഡെസിഗ്നേഷനുകളും സെറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതൊക്കെ ശരിയാക്കിയെടുത്ത് സ്പാർക്കിനയച്ച് കൊടുത്താൽ അവർ പ്രിന്റ് ഓർഡർ സെറ്റ് ചെയ്ത് തരും. എങ്കിൽ തന്നെയും ചില തകരാറുകൾ കാരണം, എല്ലാ ഡെസിഗ്‌നേഷനുകളും ക്രമത്തിലായിക്കിട്ടണമെന്നില്ല. ഒരു ഓഫീസ് മാത്രം വിചാരിച്ചാൽ നടക്കുന്ന കാര്യമല്ല ഇത്; ഡയരക്ടറേറ്റ് തലത്തിലെ ശ്രമം തന്നെ വേണം.

Muhammad A P May 3, 2012 at 11:50 AM  

Unnikrishnan Sir,
സുജാതയുടെ ലീവ് എൻ‌ട്രിയിൽ 1-6-92 മുതൽ 31-5-08 വരെ ഒരെ സമയം HPL ഉം LWA യും കൊടുത്തു കാണുന്നു. ഒരു യൂസർക്ക് ഇത് സാദ്ധ്യമല്ല. ഓഫ് ലൈൻ ഡാറ്റാ എൻ‌ട്രിയിൽ സംഭവിച്ച പിഴവാകാം. ആവശ്യമുള്ളത് നില നിർത്തി ബാക്കീ ഡിലീറ്റ് ചെയ്താൽ പ്രശ്നം പരിഹരിക്കേണ്ടതാണ്.

മാർച്ച് 5 ന് പ്രൊസസ്സ് ചെയ്ത തെറ്റായ ബിൽ കാൻസൽ ചെയ്യാതെ നിലനിർത്തി കൊണ്ട് പ്രേം രാജിന്റെ ലീവ് അക്കൌണ്ട് തിരുത്തിയതാണ് വിനയായത്. ബില്ലിൽ തെറ്റ് കണ്ടാൽ ഉടൻ കാൻസൽ ചെയ്യണം. ഇല്ലെങ്കിൽ ഇത്തരം ഗുരുതരമായ പ്രശ്നങ്ങളുണ്ടാകും. സ്പാർക്ക് കാൾ സെന്ററിലും ഇത് കാൻ‌സൽ ചെയ്യാൻ കഴിയുന്നില്ല. അവർ തിരിച്ച് വിളിക്കാമെന്ന് പറഞ്ഞിരിക്കയാണ്. ഏതായാലും ഒരു ദിവസത്തേക്ക് താങ്കൾ ലോഗിൻ ചെയ്ത് പാസ്സ്‌വേർഡും മറ്റ് മാറ്റങ്ങളുമൊന്നും വരുത്താതിരിക്കുക. (പാസ്സ്‌വേർഡ് സ്പാർക്കിന് നൽകിയിട്ടുണ്ട്). അവരുടെ പ്രതികരണമെന്താണെന്ന് നോക്കാം.

Anonymous May 3, 2012 at 1:50 PM  
This comment has been removed by the author.
വി.കെ. നിസാര്‍ May 3, 2012 at 3:01 PM  

പ്രിയപ്പെട്ട മുഹമ്മദ്സാര്‍, ഷാജിസാര്‍.
സ്കൂളില്‍ ലൈബ്രറി, ലാബ്, ഐടി ചാര്‍ജ്ജുകളുള്ള അധ്യാപകര്‍ക്ക് എല്ലാമാസവും 200 രൂപാ അലവന്‍സിന് അര്‍ഹതയുണ്ടെന്നതിന് ഈ വിശദീകരണം മതിയാകില്ലേ..?

Muhammad A P May 3, 2012 at 3:33 PM  

പ്രിയ നിസാർ സർ,

ഈ കത്ത് ഞാനും കണ്ടിരുന്നു. ഇതിൽ പേ റിവിഷൻ ഓർഡർ അനക്സർ 4 പ്രകാരമുള്ള ഈ സ്പെഷ്യൽ പേ ഓരോ മാസവും വാങ്ങുന്നതിന് ഇനിയും പ്രത്യേക ഉത്തരവുകളൊന്നും ആവശ്യമില്ലെന്ന് ഒരു ഹെഡ്മാസ്റ്ററുടെ ചോദ്യത്തിന് സർക്കാർ മറുപടി നൽകുക മാത്രമല്ലേ ചെയ്തത്. മാത്‌സ് ബ്ലോഗിന്റെ മെയിലിലൂടെ വന്ന ചോദ്യ കർത്താവിന് ഞാൻ നൽകിയ മറുപടി താഴെ കൊടുക്കുന്നു.

ശംബള ബിൽ മടക്കിയത് ശരിയാണെന്നാണ് അഭിപ്രായം. Special Allowances ഡ്യൂട്ടിയുമായി ബന്ധപ്പെട്ടതാണ്. പേ റിവിഷൻ ഉത്തരവിൽ Cook Allowance പോലുള്ള ഇത്തരം അലവൻസുകളുടെ കൂട്ടത്തിലാണ് SITC മാർക്കുള്ള ഈ അലവൻസും ഉൾപ്പെടുത്തിയിരിക്കുന്നത്. പോലീസ്, ഫയർ ഫോഴ്സ്, തുടങ്ങി ചുരുക്കം ചില വകുപ്പുകളിൽ Compensatory Allowance ആയി പരിഗണിക്കാൻ പ്രത്യേകം ഉത്തരവുള്ളതൊഴികെയുള്ള Special Allowances ലീവിലും വെക്കേഷനിലും ലഭിക്കുകയില്ല.
കൂടാതെ, ഈ അലവൻസിന് പകരം, മുൻ‌കാലങ്ങളിൽ അനുവദിച്ച് കൊണ്ടിരുന്ന പരമാവധി വാർഷിക തുകയും, ഓരോ വിദ്യാഭ്യാസ വർഷത്തിന്റെയും തുടക്കത്തിൽ SITC നിയമനം നടത്തണമെന്ന നിബന്ധനയും പരിഗണിച്ചാൽ SITC നിയമനം ഒരു വിദ്യാഭ്യാസ വഷത്തേക്കാണെന്ന തീരുമാനത്തിലെത്തേണ്ടി വരും. ആ നിലക്ക് 10 മാസത്തേക്ക് മാത്രമല്ലേ ഈ അലവൻസിനർഹതയുള്ളൂ.


ബിൽ ഒബ്ജക്ട് ചെയ്ത് കഴിഞ്ഞ സ്ഥിതിക്ക് വ്യക്തമായ ഉത്തരവുകളുടെ ബലത്തിൽ മാത്രമല്ലെ റീസബ്മിറ്റ് ചെയ്യാനാവുകയുള്ളൂ.

Muhammad A P May 3, 2012 at 8:21 PM  

Unnikrishnan Sir,
ഭാഗ്യവശാൽ, താങ്കളുടെ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടുവെന്ന് തോന്നുന്നു. പരിശോധിച്ച് നോക്കൂ. സറണ്ടർ ബില്ലും സറണ്ടർ ഓർഡറും കാൻസൽ ചെയ്തിട്ടുണ്ട്. പ്രേം രാജിന്റെ ലീവ് അക്കൌണ്ടിൽ ആവശ്യമെങ്കിൽ, ലീവ് വരുത്തിയ ശേഷം എല്ലാം ആദ്യം മുതൽ ചെയ്യേണ്ടി വരും. ഇനിയൊരിക്കലും തെറ്റായ ബിൽ കാൻസൽ ചെയ്യാതെ നില നിലനിർത്തരുതെന്നോർക്കുമല്ലോ?

Muhammad A P May 3, 2012 at 9:24 PM  

പ്രിയ സരിഗമ;
താങ്കൾ ആദ്യം, സർവ്വീസ് ബുക്ക് എടുത്ത് ഇത് വരെ അനുവദിക്കപ്പെട്ട ആർജ്ജിത ലീവുകളെല്ലാം ലീവ് അക്കൌണ്ടിൽ മുറപ്രകാരം എഴുതിച്ചേർക്കൂ. ഇപ്പോൾ എല്ലാ വർഷത്തെയും ലീവുകൾ ചേർത്ത് ക്രഡിറ്റിൽ ബാക്കി നിൽക്കുന്ന ലീവ് (പരമാവതി 30 ദിവസം) ഈ സാമ്പത്തിക വർഷം സറണ്ടർ ചെയ്യാം. ലീവ് ഏതേത് വർഷങ്ങളിൽ ആർജ്ജിച്ചതാണെന്ന് നോക്കേണ്ടതില്ല. സറണ്ടർ ചെയ്യുന്ന തിയ്യതിയിൽ ക്രഡിറ്റിലുള്ള ലീവിൽ നിന്നാണ് സറണ്ടർ ചെയ്യുന്നത്. മുകളിലെ കമന്റുകൾ വായിച്ച് നോക്കി അത് പ്രകാരം സ്പാർക്കിൽ സറണ്ടർ ഓർഡർ നൽകി ബിൽ പ്രൊസസ്സ് ചെയ്യുന്നതിന് യാതൊരു തടസ്സവുമില്ല.

Unnikrishnan,Valanchery May 3, 2012 at 10:46 PM  

വളരെ നന്ദി മുഹമദ് സാർ

jaisonjkj May 3, 2012 at 10:52 PM  

Sir, I find a problem in the spark bill. Special leave salary is added to the employees who availed HPL. As far as i know special leave salary is added to the employees who get a basic pay above 18740. But here it is allowed to those below 18740.How can it solved.

www.syamasilpam.blogspot.in May 3, 2012 at 11:26 PM  

പ്രിയ സരിഗമ,
സറണ്ടര്‍ ചെയ്യുന്ന രീതിയെക്കുറിച്ചുള്ള svrnss ന്‍െറ ചോദ്യത്തിന്‌ ഏപ്രില്‍ 30 ന്‌ 10.43 PM ന്‌ ഞാന്‍ നല്‍കിയ മറുപടിയും, മെയ്‌ 1 ന്‌ 9.18 AM ന്‌ മുഹമ്മദ്‌ സാര്‍ നല്‍കിയ മറുപടിയും, ഇപ്പോള്‍ മുഹമ്മദ്‌ സാര്‍ നല്‍കിയ മറുപടിയും ചേര്‍ത്ത്‌ വായിക്കുക.
മുഹമ്മദ്‌ സാറിനായാലും എനിക്കായാലും ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന മറ്റുള്ളവര്‍ക്കായാലും ടെലിഫോണിലൂടെ ആശയവിനിമയം ചെയ്യുവാനാകും. (അത്‌ ഞങ്ങള്‍ നന്നായി ചെയ്‌തുവരുന്നുണ്ടെന്ന്‌ തന്നെയാണ്‌ വിശാസം.) പക്ഷെ അത്‌ കേവലം ചോദ്യകര്‍ത്താവിലും ഉത്തരം നല്‍കുന്നയാളിലും മാത്രമൊതുങ്ങുന്നു. അങ്ങനെയാകാതിരിക്കുന്നതിനും, സിമിലര്‍ ആയ പ്രശ്‌നങ്ങളും അതിന്‍മേലുള്ള ചര്‍ച്ചകളും മറ്റുള്ളവര്‍ക്കുകൂടി പ്രയോജനപ്പെടുന്നതിനുമാണ്‌ ആശയവിനിമയം വരമൊഴിയിലാക്കിയതും ബ്ലോഗുകളിലേക്ക്‌ അവ കയറിക്കൂടിയതും. എന്നിട്ടും മുന്‍കാലകമന്‍റുകള്‍ വായിക്കാതെ ചോദ്യങ്ങള്‍ ആവര്‍ത്തിക്കുന്നതെന്തേ? മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ കണ്ട്‌ അവയില്‍ നിന്നും പാഠമുള്‍ക്കൊള്ളുവാന്‍ നാം മറന്നുതുടങ്ങിയോ ?

Muhammad A P May 4, 2012 at 12:38 PM  

[co="red"]Half Pay Leave and Special Allowance[/co]

As far as i know special leave salary is added to the employees who get a basic pay above 18740. But here it is allowed to those below 18740.How can it solved.

Sri. jaisonjkj;
കുറഞ്ഞ ശംബളം വാങ്ങുന്നവർക്ക് അധിക ആനുകൂല്യമെന്ന നിലയിലാണ് സ്പെഷ്യൽ ലീവ് അലവൻസ് നൽകുന്നത്. 18740 ഉം അതിൽ കുറവും അടിസ്ഥാന ശംബളമുള്ളവർക്കാണ് ഇത് ലഭിക്കുക. അതിൽ കൂടുതലുളവർക്കല്ല. കെ.എസ്.ആർ പാർട്ട് 1, റൂൾ 93 കാണുക.

MR Kodur May 4, 2012 at 4:34 PM  

സ്പാർക്കിൽ മെർജ് ചെയ്ത ബില്ല് ക്യാൻസൽ ചെയ്യുമ്പോൾ ഒരുപാടു പ്രശ്നങ്ങൾ വരുന്നു. ഡി. എ. അരിയർ പ്രോസസ് ചെയ്തു.മെർജ് ചെയ്ത് ബിൽ എടുത്തതിനു ശേഷം അരിയർ ബില്ലിൽ തെറ്റു കണ്ടതിനാൽ ക്യാൻസൽ ചെയ്ത് പുതുതായി എടുക്കണം. ബില്ല് ആണോ അതോ മെർജിങ്ങ് ആണോ ആദ്യം ക്യാൻസൽ ചെയ്യേണ്ടത്. ഏല്ലാവരുടെയും ആറിവിലേക്കയി പങ്കു വെക്കുമെന്ന പ്രതീക്ഷയോടെ..

Unknown May 4, 2012 at 4:37 PM  

ആദ്യം അരിയർ ലയിപ്പിച്ചത് ക്യാൻസൽ ചെയ്യേണ്ടിവരും. പിന്നീടേ ബിൽ റദ്ദാക്കാനാവൂ എന്ന് തോന്നുന്നു.

Muhammad A P May 4, 2012 at 8:10 PM  

[co="red"]അരിയർ ബിൽ കാൻസലേഷൻ:[/co]
ശ്രീ അരുൺ പറഞ്ഞത് ശരിയാണ്. അരിയർ ബിൽ മെർജ്ജ് ചെയ്യേണ്ടത് Arrear Processing- Merge Arrear with Salary- Monthly Salary Processing എന്ന ക്രമത്തിലും മെർജ്ജിങ്ങിന് ശേഷം അരിയർ ബിൽ കാൻസൽ ചെയ്യേണ്ടി വന്നാൽ Cancel Processed Salary- Cancel Merged Arrear- Cancel Processed Arrear എന്ന ക്രമത്തിലുമാണ്. ഇവിടെ പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്. ബില്ലുമായി ബന്ധപ്പെട്ട് നമ്മൾ നടത്തുന്ന ഓരോ പ്രൊസസ്സും സ്പാർക്ക് സർവറിൽ ഒരു ജോബ് ആണ്. പ്രശ്നമൊന്നുമില്ലെങ്കിൽ ഒരു അരിയർ മെർജ്ജ് ചെയ്ത സാലറി ബിൽ പ്രൊസസ്സ് ചെയ്യുന്നതിന് ആകെ മൂന്ന് പ്രൊസസ്സും മെർജ്ജ് ചെയ്ത അരിയർ ബിൽ കാൻസൽ ചെയ്ത് ശരിയാക്കി വീണ്ടും സാലറി ബിൽ പ്രൊസസ്സ് ചെയ്യുന്നതിന് ആകെ 9 പ്രൊസസ്സും വേണ്ടി വരുന്നു. അതിനാൽ മാസാവസാനത്തിൽ ബില്ലുകളെടുക്കുമ്പോൾ, പ്രത്യേകിച്ചും പുതിയ ഡി.എ നിരക്ക് പ്രഖ്യാപിക്കപ്പെടുമ്പോൾ ബില്ലുകൾ പ്രൊസസ്സ് ചെയ്ത് കിട്ടുന്നതിന് മണിക്കൂറുകളെടുക്കുന്നു. എന്നാൽ അരിയർ മെർജ്ജ് ചെയ്യേണ്ടി വരുമ്പോൾ അരിയർ ബിൽ പ്രൊസസ്സ് ചെയ്ത ശേഷം അതിന്റെ ഇന്നർ പരിശോധിച്ച് ശരിയാണെന്നുറപ്പ് വരുത്തിയ ശേഷം മുമ്പോട്ട് പോവുകയാണെങ്കിൽ 5 പ്രൊസസ്സ് മാത്രം മതി. ഇത് നമുക്ക് മാത്രമല്ല, മറ്റുള്ളവരുടെയും ബില്ലുകൾ പ്രൊസസ്സ് ചെയ്യുന്നതിനുള്ള സമയത്തിൽ ഗണ്യമായ കുറവുണ്ടാക്കും.

Unknown May 4, 2012 at 8:19 PM  

പൊതൂ അവധി ദിവസം ജോലി ചെയ്യേണ്ടി വരൂന്ന LDC, Peon, watchman എന്നിവര്‍ക്ക് കോബന്‍സേഷന്‍ ലീവ് കിട്ടുമോ

Unknown May 4, 2012 at 8:21 PM  

പൊതൂ അവധി ദിവസം ജോലി ചെയ്യേണ്ടി വരൂന്ന LDC, Peon, watchman എന്നിവര്‍ക്ക് കോബന്‍സേഷന്‍ ലീവ് കിട്ടുമോ

അതിന്‍റെ ഓര്‍ഡര്‍ ഉളളവര്‍ തരുമോ

sreekanth.t.v May 4, 2012 at 8:26 PM  

ഞങളുടെ സ്കൂളിലെ 4 teachers ന്‍റെ ഗ്രേഡ് arrear ബില്‍ sparkലൂടെ പ്രിത്യേകം പ്രിത്യേകം കൃത്യമായി prepare ചെയ്തു.പക്ഷെ 4 പേരുടെയും ബില്ലുകള്‍ ഒന്നിച്ചു ഒറ്റബില്ലായി എടുക്കാന്‍ ശ്രമിച്ചപ്പോള്‍ ബില്ലിന്റെ net amount കൃത്യം ആയങ്ക്കിലും ഓരോരുത്തരുടെയും net amount അതില്‍ രേഖപ്പെടുത്തിയില്ല .ഇതിന് എന്തെക്കിലും പരിഹാരം ഉണ്ടോ? പലപ്പോഴും ഒത്തിരി ബില്‍ ഒന്നിച്ചു കൊണ്ടുന്നാല്‍ Bill മാറി തരേണ്ട section officer പല മുടന്തന്‍ ന്യായങ്ങളും പറയും. ഈ ബില്ലുകള്‍ sparkkലുടെ ഒറ്റ ബില്‍ ആക്കാന്‍ വല്ല മാര്‍ഘവും ഉണ്ടോ?

28049 May 4, 2012 at 8:30 PM  

ടി സി സമ്പൂര്‍ണ യില്‍ എടുക്കാനുള്ള ഒരു പോസ്റ്റ്‌ ഉണ്ടെങ്കില്‍ നന്നായിരുന്നു

Muhammad A P May 4, 2012 at 8:58 PM  

ശ്രീ ശ്രിജിത്ത്;
പൊതു അവധി ദിവസങ്ങളിൽ ജോലി ചെയ്യേണ്ടി വരുന്ന ജീവനക്കാർക്ക് ഒരു കലണ്ടർ വർഷം പരമാവധി 15 ദിവസം കോമ്പൻസേഷൻ ലീവിനർഹതയുണ്ട്. കെ.എസ്.ആർ അപ്പൻഡികസ് 7, സെൿഷൻ 3 നോക്കുക. മറ്റ് നബന്ധനങ്ങളും അവിടെ കാണാം.

Muhammad A P May 4, 2012 at 9:27 PM  

ശ്രീ ശ്രീകാന്ത്;
മുടന്തൻ ന്യായം പറയുന്ന സെൿഷൻ ഓഫീസർക്ക് സ്പാർക്ക് ബിൽ നിർബന്ധമാക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് കാട്ടി കൊടുത്ത്, ബില്ലിന്റെ ഫോർമാറ്റിൽ വല്ല മാറ്റവും വേണമെങ്കിൽ സർക്കാരിലേക്ക് എഴുതാൻ പറയേണ്ടതായിരുന്നു. പക്ഷെ, അദ്ദേഹത്തെ ശുണ്ഠി പിടിപ്പിക്കാൻ അത്രക്ക് പോകാതെ, തൽക്കാലം പ്രശ്നം പരിഹരിക്കാമല്ലോ? ബില്ലിൽ ഒഴിവുള്ള സ്ഥലത്ത് നാലു പേരുടെയും അരിയർ തുകകൾ പേന കൊണ്ട് എടുത്തെഴുതി ആകെ തുക കാണിച്ചാൽ മതിയല്ലോ? അതിൽ പ്രശ്നമൊന്നുമില്ല. ഓരോരുത്തരുടെയും അരിയർ തുക വെവ്വേറെ ബില്ലിൽ കാണിക്കണമെന്ന ആവശ്യം പല ഓഫീസുകളിൽ നിന്നുമുണ്ടകുന്ന പക്ഷം, ഭാവിയിൽ സ്പാർക്ക് ബില്ലും ആ രീതിയിൽ ലഭിക്കാൻ തുടങ്ങും. ഇല്ലെങ്കിൽ സെൿഷൻ ഓഫീസറുടെ മുടന്തൻ ന്യായങ്ങൾ തനിയെ മാറിക്കൊള്ളും.

ആനന്ദ് കുമാര്‍ സി കെ May 5, 2012 at 10:15 AM  

About Downloads
ഏപ്രില്‍ മാസത്തിന് ശേഷം മെയ് മാസമല്ലെ? മാര്‍ച്ച് അല്ലല്ലോ?

വി.കെ. നിസാര്‍ May 5, 2012 at 10:18 AM  

ശരിയാക്കി...നന്ദി ആനന്ദ്.

ആനന്ദ് കുമാര്‍ സി കെ May 5, 2012 at 10:22 AM  

എന്റെ സ്ക്കൂളിലെ ഒരധ്യാപകന് (BLIND) special Traveling Allowance ന് അര്‍ഹതയുണ്ട്. അത് ഏപ്രില്‍ ,മെയ് മാസത്തില്‍ ലഭിക്കില്ലെന്ന് എച്ച്. എം പറയുന്നു.ഇതുമായി ബന്ധപ്പെട്ട ഏതെങ്കിലും ഉത്തരവുണ്ടെങ്കില്‍ പ്രസിദ്ധീകരിക്കുമോ ?

Muhammad A P May 5, 2012 at 12:19 PM  
This comment has been removed by the author.
Ramesan Karkkot May 5, 2012 at 1:10 PM  

muhammed sarinte(mattu chilarudeyum) commentukalile chillaksharangal computeril(windows) square sizil kanappedunu.Maths blogile comments display aakan ethu fontukalanu install cheyyendathu?

Ramesan Karkkot May 5, 2012 at 2:22 PM  

1)GIS,SLI ,GPF monthly subscriptionte arrear deduct cheyyumbol instalment reethiyil 1/4,2/4 sparkil varan enthu cheyyanam[ Munkala prabalyathode deduct cheyyendi varumbol.Ex:monthly subscription 250 Due 4months-1000,Next/procesing month-500(250monthly subscription+250arrear1/4).RS:1250/ onnichu deduct cheythal process cheyyunna monthile creditilalle kanuka?
2)Pay revision order prakaram PHD holdersinu special allowance Rs:450/ sanction ayi. PHD certificate issue cheytha date muthal munkala prabalyathodeyanu sanction kittiyathu.Sparkil salry arrear/DA arrear claim cheyyunnathupole allowance arrear process cheyyanakumo?
3)Administration-Lock/Unlock employee record.
Salary matters-Bills and Shedules-Arrear-Arrear PF schedule(Da areear salaryilekku merge cheyyumbol thanne pf shedulil varunnudallo?)
2 optionum explain cheyyamo?

Anonymous May 5, 2012 at 4:19 PM  

Sorry Shaji sir......
ഒരു doubt കൂടെ...Surrender Order No GO(p)145/2006 and GO(Rt)4013/2005 ആണോ ? പുതിയത് ഏതാണെന്ന് അറിയില്ല...pls help me

vishnu May 5, 2012 at 5:58 PM  

doubt @ sampoorna
സര്‍ കഴിഞ്ഞ Academic year ല്‍ പത്തില്‍ പഠിച്ചവരെ എങ്ങോട് transfer ചെയ്യും

RAJESH K May 5, 2012 at 5:59 PM  

dear shaji sir I am interested in spark activities I am willing to work as D M U (General Education AEO Iritty Kannur dist)for that What I am to do?

vishnu May 5, 2012 at 5:59 PM  

doubt @ sampoorna
സര്‍ കഴിഞ്ഞ Academic year ല്‍ പത്തില്‍ പഠിച്ചവരെ എങ്ങോട് transfer ചെയ്യും

വി.കെ. നിസാര്‍ May 5, 2012 at 6:19 PM  

വിഷ്ണു സാര്‍.
"സര്‍ കഴിഞ്ഞ Academic year ല്‍ പത്തില്‍ പഠിച്ചവരെ എങ്ങോട് transfer ചെയ്യും?"
എങ്ങോട്ടും വേണ്ട.
എട്ട്,ഒമ്പത് ക്ലാസ്സുകാരെ മാത്രം പ്രൊമോട്ട് ചെയ്താല്‍ മതി.
പത്തില്‍ ടിസി കൊടുക്കാന്‍ വേറെ തടസ്സങ്ങളൊന്നുമില്ലല്ലോ.

vishnu May 5, 2012 at 6:53 PM  

Transfer ചെയ്തിലെങ്കില്‍ ആ Division time table generate ചെയ്യുമ്പോള്‍ അവര്‍ത്തികതില്ലെ

Muhammad A P May 5, 2012 at 8:57 PM  
This comment has been removed by the author.
sathyasheelan May 5, 2012 at 9:01 PM  

28/2/2012 ലെ strike ല് പങ്കെടുത്തവരുടെ ആ ദിവസത്തെ വേതനം
കുറവ് ചെയ്തപ്പോള്‍ പിശക് പറ്റി.ആദ്യം ഏപ്രില്‍ മാസത്തെ ഒരു ദിവസത്തെ വേതനം കുറച്ചു .പിന്നീട് കിട്ടിയ നിര്‍ദേശമനുസരിച്ച് ഫെബ്രുവരി മാസത്തെ ഒരു ദിവസത്തെ തന്നെ വേതനം കുറച്ചപ്പോള്‍ ലീവ് അക്കൌണ്ട് ക്രമപ്പെടുത്താന്‍ മറന്നു. രണ്ടും എഫ്ഫക്റ്റ്‌ ആയി. രണ്ടു ദിവസത്തെ വേതനം കുറച്ചു ലഭിച്ച ശമ്പളം encash ചെയ്തു വിതരണം ചെയ്തു.ആപ്രില്‍ മാസത്തെ ഒരു ദിവസത്തെ ശമ്പളം തിരിച്ചു കിട്ടാന്‍ എന്ത് വഴി.പ്രതികരിക്കൂ -------- ദയവായി.

sathyasheelan May 5, 2012 at 9:03 PM  

28/2/2012 ലെ strike ല് പങ്കെടുത്തവരുടെ ആ ദിവസത്തെ വേതനം
കുറവ് ചെയ്തപ്പോള്‍ പിശക് പറ്റി.ആദ്യം ഏപ്രില്‍ മാസത്തെ ഒരു ദിവസത്തെ വേതനം കുറച്ചു .പിന്നീട് കിട്ടിയ നിര്‍ദേശമനുസരിച്ച് ഫെബ്രുവരി മാസത്തെ ഒരു ദിവസത്തെ തന്നെ വേതനം കുറച്ചപ്പോള്‍ ലീവ് അക്കൌണ്ട് ക്രമപ്പെടുത്താന്‍ മറന്നു. രണ്ടും എഫ്ഫക്റ്റ്‌ ആയി. രണ്ടു ദിവസത്തെ വേതനം കുറച്ചു ലഭിച്ച ശമ്പളം encash ചെയ്തു വിതരണം ചെയ്തു.ആപ്രില്‍ മാസത്തെ ഒരു ദിവസത്തെ ശമ്പളം തിരിച്ചു കിട്ടാന്‍ എന്ത് വഴി.പ്രതികരിക്കൂ -------- ദയവായി.

Unnikrishnan,Valanchery May 5, 2012 at 9:57 PM  

ramko,
Download and install mozhi then font (anjaly old lipi)also will be installed.Help file is on the links
.You can type manglish
Mozhi software
Help.png

Muhammad A P May 5, 2012 at 11:15 PM  

ramko;

GPF Subscription 500 രൂപയും Arrear 500 രൂപ അഞ്ച് മാസത്തേക്കും പിടിക്കേണ്ടത് മെയ് മുതലാണെന്ന് കരുതുക. ഡിഡൿഷൻസിൽ ക്രമ നമ്പർ 1 ആയി GPF Subscription 500 രൂപക്ക് From Date 01/05/2012 എന്നും To Date ഒഴിച്ചിട്ടും ഇൻസർട്ട് ചെയ്യുക. വീണ്ടും ക്രമ നമ്പർ 2 ആയി GPF Subscription 500 രൂപക്ക് From Date 01/05/2012 എന്നും To Date 30/09/2012 എന്നും ചേർക്കുക. ഈ രീതിയിൽ മറ്റ് സബ്സ്ക്രിപ്ഷൻ അരിയറും ചേർക്കാം.

സ്പെഷ്യൽ അലവൻസ് 450 രൂപക്ക് കഴിഞ്ഞ ജൂലയ് മുതലുള്ള അരിയർ ബില്ലെടുക്കണമെന്ന് കരുതുക. ഇതിന് ജൂലയ് മുതൽ സ്പാർക്കിൽ ശംബള ബിൽ പ്രൊസസ്സ് ചെയ്തിരിക്കുകയോ ഇല്ലെങ്കിൽ മാന്വലി ഡ്രോൺ വഴി അപ്ഡേറ്റ് ചെയ്തിർക്കുകയോ വേണം. ശേഷം Salary Matters- Pay Revision 2009- Pay Revision Editing ൽ പോയി Special Allowance ആയി 01/07/2011 മുതൽ 30/04/2012 വരെ 450 രൂപ ചേർക്കുക. പിന്നീട് 01/07/2011 മുതൽ 30/04/2012 വരെയുള്ള സാലറി അരിയർ പ്രൊസസ്സ് ചെയ്യുമ്പോൾ നിങ്ങളുദ്ദേശിച്ച അരിയർ ബിൽ ലഭിക്കും.

ചില പ്രശ്നങ്ങളുള്ളത് കൊണ്ട്, Administration-Lock/ Unlock employee record എന്ന ഓപ്ഷൻ ഇപ്പോൾ ഉപയോഗിക്കരുതെന്നാണ് സ്പാർക്കിൽ നിന്നുള്ള നിർദ്ദേശം. ഇതിന്റെ ഉപയോഗം പിന്നീട് വിശദീകരിക്കാം

മറ്റ് ചോദ്യങ്ങൾ വ്യക്തമല്ല.

Muhammad A P May 5, 2012 at 11:37 PM  

[co="red"]LIC CODE[/co]

നിങ്ങളുടെ എൽ.ഐ.സി.ഷെഡ്യൂളിൽ എൽ.ഐ.സി കോഡ് പ്രിന്റ് ചെയ്ത് വരുന്നുണ്ടോ? ഇല്ലെങ്കിൽ, Administration- Code Masters- TAN ഇവിടെ പോയി എൽ.ഐ.സി കോഡ് ചേർക്കുക. TAN ചേർക്കാനും ഇവിടെ സൌകര്യമുണ്ട്.

വി.കെ. നിസാര്‍ May 6, 2012 at 8:00 AM  

“Transfer ചെയ്തിലെങ്കില്‍ ആ Division time table generate ചെയ്യുമ്പോള്‍ അവര്‍ത്തികതില്ലെ”
വിഷ്ണുസാര്‍,
താങ്കള്‍ ടൈംടേബിള്‍ ജനറേറ്റ് ചെയ്ത് നോക്കിയോ..?
ഒരു വര്‍ഷത്തെ ടൈംടേബിള്‍ ജനറേറ്റ് ചെയ്യുമ്പോള്‍ ആ വര്‍ഷം നിലവിലുള്ള ഡിവിഷനുകളല്ലേ വരുള്ളൂ..?
കഴിഞ്ഞവര്‍ഷത്തെ പത്തിലുള്ള ഡിവിഷനുകള്‍ 10A 2011-12 etc. അവിടെ ശല്യമുണ്ടാക്കുമോ..?

sathyasheelan May 6, 2012 at 10:17 AM  

28/2/2012 ലെ strike ല് പങ്കെടുത്തവരുടെ ആ ദിവസത്തെ വേതനം
കുറവ് ചെയ്തപ്പോള്‍ പിശക് പറ്റി.ആദ്യം ഏപ്രില്‍ മാസത്തെ ഒരു ദിവസത്തെ വേതനം കുറച്ചു .പിന്നീട് കിട്ടിയ നിര്‍ദേശമനുസരിച്ച് ഫെബ്രുവരി മാസത്തെ ഒരു ദിവസത്തെ തന്നെ വേതനം കുറച്ചപ്പോള്‍ ലീവ് അക്കൌണ്ട് ക്രമപ്പെടുത്താന്‍ മറന്നു. രണ്ടും എഫ്ഫക്റ്റ്‌ ആയി. രണ്ടു ദിവസത്തെ വേതനം കുറച്ചു ലഭിച്ച ശമ്പളം encash ചെയ്തു വിതരണം ചെയ്തു.ആപ്രില്‍ മാസത്തെ ഒരു ദിവസത്തെ ശമ്പളം തിരിച്ചു കിട്ടാന്‍ എന്ത് വഴി.പ്രതികരിക്കൂ -------- ദയവായി.

sathyasheelan May 6, 2012 at 10:20 AM  

28/2/2012 ലെ strike ല് പങ്കെടുത്തവരുടെ ആ ദിവസത്തെ വേതനം
കുറവ് ചെയ്തപ്പോള്‍ പിശക് പറ്റി.ആദ്യം ഏപ്രില്‍ മാസത്തെ ഒരു ദിവസത്തെ വേതനം കുറച്ചു .പിന്നീട് കിട്ടിയ നിര്‍ദേശമനുസരിച്ച് ഫെബ്രുവരി മാസത്തെ ഒരു ദിവസത്തെ തന്നെ വേതനം കുറച്ചപ്പോള്‍ ലീവ് അക്കൌണ്ട് ക്രമപ്പെടുത്താന്‍ മറന്നു. രണ്ടും എഫ്ഫക്റ്റ്‌ ആയി. രണ്ടു ദിവസത്തെ വേതനം കുറച്ചു ലഭിച്ച ശമ്പളം encash ചെയ്തു വിതരണം ചെയ്തു.ആപ്രില്‍ മാസത്തെ ഒരു ദിവസത്തെ ശമ്പളം തിരിച്ചു കിട്ടാന്‍ എന്ത് വഴി.പ്രതികരിക്കൂ -------- ദയവായി.

Muhammad A P May 6, 2012 at 11:01 AM  
This comment has been removed by the author.
Muhammad A P May 6, 2012 at 1:08 PM  

[co="red"]ഡൈസ്നോൺ കുഴപ്പത്തിലാക്കിയോ?[/co]
സത്യശീലൻ സർ;
ഏപ്രിൽ മാസത്തെ ശംബളം കണക്കു കൂട്ടി കുറവ് ചെയ്യാൻ ഇവിടെ ആരും പറഞ്ഞതായി കാണുന്നില്ലല്ലോ? ഡൈസ്നോൺ പോലെ വളരെയധികം ജീവനക്കാരെ ബാധിക്കുന്ന പ്രശ്നങ്ങളിൽ സ്പാർക്ക് സന്ദർഭോചിതമായി നടപടിയെടുക്കുകയും അതിനാവശ്യമായ സർക്കാരുത്തരവുണ്ടാകുകയുമൊക്കെ ചെയ്യും. അതിന് മുമ്പ് ഇന്റർനെറ്റിൽ വരുന്ന ഹെല്പ് ഫയലുകളെയും കമന്റുകളെയും വിമർശനത്തോടെയല്ലാതെ കാണരുത്. പലതും അബദ്ധങ്ങൾ നിറഞ്ഞവയായിരിക്കാം. ഇവിടെ പ്രസിദ്ധീകരിച്ച അത്തരമൊരു ഹെല്പ് ഫയലാണ് താങ്കളെയും കുഴപ്പത്തിലാക്കിയതെന്ന് തോന്നുന്നു. ഇത് കണ്ട ഉടനെ പിൻ‌വലിക്കാൻ മാത്‌സ് ബ്ലോഗിനോട് ഞാനഭ്യർത്ഥിക്കുകയായിരുന്നു. ഇതിന് മുമ്പും അങ്ങിനെ വേണ്ടി വന്നിട്ടുണ്ട്. മാത്‌സ് ബ്ലോഗ് നല്ലവരായ സുഹുർത്തുക്കളിൽ നിന്നും ലഭിക്കുന്ന ഫയലുകളും മറ്റും സദുദ്ദേശ്യത്തോടെ പ്രസിദ്ധീകരിക്കുകയാണ്. എന്നാൽ ഹെല്പ് ഫയൽ ഉണ്ടാക്കുന്നവർ പ്രശ്നത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കണമെന്നില്ല. ഒറ്റ നോട്ടത്തിൽ വളരെ നല്ലതെന്ന് തോന്നിയേക്കാമെങ്കിലും അബദ്ധങ്ങൾ ഒളിഞ്ഞിരിക്കുന്നതും പിന്നീട് ശരിയായ പരിഹാരം സ്പാർക്ക് തന്നെ കണ്ടെത്തുമ്പോൾ ആശയക്കുഴപ്പമുണ്ടാക്കുന്നവയുമായിരിക്കും. താങ്കളുടെ പ്രശ്നം എങ്ങിനെ പരിഹരിക്കാമെന്ന് സ്പാർക്കിൽ പരിശോധിച്ച ശേഷം മറുപടി പറയാം.

Muhammad A P May 6, 2012 at 1:39 PM  

[co="red"]Special Allowance to Physically Challenged[/co]

ശ്രീ ആനന്ദ്;
ശാരീരിക ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് 1980 മുതൽ ലഭിച്ച് കൊണ്ടിരിക്കുന്ന ഈ അലവൻസിന്റെ ഇപ്പോഴത്തെ പേരിൽ പലരും തെറ്റായി പറഞ്ഞ് കൊണ്ടിരിക്കുന്ന പോലെ Travelling, Conveyance, Handicapped പദങ്ങളൊന്നുമില്ല. സ്പാർക്കിൽ ഇത് സ്പെഷ്യൽ അലവൻസിലാണ് ചേർക്കേണ്ടത്.
താങ്കളുടെ ഈ ചോദ്യം കുറച്ച് കാലമായി എന്നെയും കുഴക്കിക്കൊണ്ടിരിക്കുന്ന ഒന്നാണ്. ഇതുമായി ബന്ധപ്പെട്ട ഉത്തരവുകളിൽ ലീവ്, സസ്പെൻഷൻ, പ്രവേശന കാലങ്ങളിലും ലീവ് സറണ്ടറിലും അർഹതയില്ലെന്ന് പറയുന്നതല്ലാതെ വെക്കേഷൻ സാലറിയെപ്പറ്റി പറയുന്നതായി കാണുന്നില്ല. 1-4-91 മുൻപ് ഇത് ടി.എ വിഭാഗത്തിൽ പെടുന്നതായിരുന്നു. എന്നാൽ അതിന് ശേഷം ഈ അലവൻസിനെ സാലറിയായി റീ-ക്ലാസ്സിഫൈ ചെയ്തിട്ടുണ്ട്. എങ്കിലും, ശാരീരിക അവശതയനുഭവിക്കുന്നവരുടെ മുഴുവൻ യാത്രാ ചെലവുകൾക്കും പര്യാപ്തമല്ലെങ്കിലും അതിലൊരു ഭാഗം വഹിക്കുന്നതിന് വേണ്ടിയാണ് ഈ അലവൻസ് നൽകുന്നതെന്നാണ് പേ കമ്മിഷൻ റിപ്പോർട്ട് പറയുന്നത്. (പേ കമ്മിഷൻ റിപ്പോർട്ട് ഉത്തരവായി കാണാൻ കഴിയില്ല). 24-9-2011 ലെ ഒരു ഉത്തരവിൽ, സ്പെഷ്യൽ കാഷ്വൽ ലീവ് ഡ്യൂട്ടിയായി പരിഗണിക്കപ്പെടുന്നത് കൊണ്ട് ആ കാലയളവിൽ ഈ അലവൻസ് നൽകാമെന്ന് പറയുന്നുണ്ട്. ഇതിന്റെയൊക്കെ അടിസ്ഥാനത്തിൽ, ഈ അലവൻസ് യാത്രാ ചെലവിനുള്ളതാണെന്നും വെക്കേഷൻ ഡ്യൂട്ടിയല്ലെന്നും പറഞ്ഞ് വെക്കേഷനിൽ ഈ അലവൻസ് വാങ്ങിയത് ഒബ്ജക്ട് ചെയ്യപ്പെട്ടതായും അറിയാം. ഇത് നിലവിലുള്ള ഉത്തരവുകളുടെ അടിസ്ഥാനത്തിൽ പൂർണ്ണമായും ശരിയാണോ? പക്ഷെ, ഹെഡ്മാസ്റ്ററുടെ തടസ്സവാദം നീക്കാൻ പറ്റിയ ഉത്തരവുകളും കാണുന്നില്ല. എന്റെ കോളെജിൽ ഒരു പ്രൊഫസ്സർ, "Conveyance Allowance to Physically Handicapped" എന്ന് ബില്ലിൽ കാണിച്ച് കൊണ്ട് തന്നെയാണ് കഴിഞ്ഞ ഏപ്രിൽ മാസത്തിലും ശംബളം വാങ്ങിയിരിക്കുന്നത്‌. ട്രഷറി ഒബ്ജക്ട് ചെയ്തിട്ടില്ല. ഇദ്ദേഹം ഹൈസ്കൂളിൽ നിന്നും ഹയർ സെകണ്ടറി വഴി പ്രമോഷൻ നേടി കോളെജ് വിദ്യാഭ്യാസ വകുപ്പിലെത്തിയിരിക്കുകയാണ്. കഴിഞ്ഞ 16 വർഷമായി ഓഡിറ്റർമാരോ ട്രഷറികളോ ഇയാളുടെ അലവൻസ് ഒബ്ജക്ട് ചെയ്തിട്ടില്ലെന്നാണ് പറയുന്നത്. ഇതൊക്കെ നോക്കുമ്പോൾ കൂടുതൽ വ്യക്ത്തയുള്ള ഉത്തരവ് ആവശ്യമല്ലേ?. കൂടുതലറിയുന്നവർ പ്രതികരിക്കുമല്ലോ?

Anonymous May 6, 2012 at 2:18 PM  
This comment has been removed by the author.
Anonymous May 6, 2012 at 2:18 PM  

Surrender Order No GO(p)145/2006 and GO(Rt)4013/2005 ആണോ? അതോ G.O/(P) No. 85/2011 and GO(Rt)4013/2005 ആണോ ? ഏതാണെന്ന് അറിയില്ല...pls help me

Muhammad A P May 6, 2012 at 3:45 PM  

ശ്രീ ആനന്ദിന്റെ ചോദ്യവുമായി ബന്ധപ്പെട്ട് രണ്ട് പ്രാവശ്യം കമന്റ് പബ്ലിഷ് ചെയ്ത് നോക്കി. രണ്ട് പ്രാവശ്യവും അല്പ സമയത്തിന് ശേഷം കമന്റുകൾ അപ്രത്യക്ഷമാകുന്നു. എന്താണ് പ്രശ്നം? കമന്റുകളുടെ വലിപ്പം പ്രശ്നമാണോ?

വി.കെ. നിസാര്‍ May 6, 2012 at 4:47 PM  

മുഹമ്മദ് സാര്‍,
കഴിഞ്ഞവര്‍ഷം മുതല്‍ ഗൂഗിള്‍ ബ്ലോഗര്‍ വരുത്തിയ പരിഷ്കാരങ്ങളുടെ പരിണിതഫലമാണത്. ഓട്ടോമാറ്റിക് സ്പാം ഡിറ്റക്ഷന്‍. എന്തടിസ്ഥാനത്തിലാണ് അതെന്ന് മാത്രം ഇതുവരെ മനസ്സിലായിട്ടില്ല. ഏതായാലും അഡ്മിനുകളുടെ മെയിലിലേക്ക് കമന്റുകള്‍ വരുന്നത് ഭാഗ്യം. പബ്ലീഷ് ചെയ്തിട്ടില്ലെന്ന് മനസ്സിലാക്കിയാലുടന്‍ അതിനെ No Spam ആക്കാറുണ്ട്. എന്തായാലും സാറിന്റെ കമന്റുകള്‍ അധികസമയം സ്പാമില്‍ കയറിയിരിക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ല! ഒരു പ്രാവശ്യം മാത്രം കമന്റ് ചെയ്താല്‍ മതി. ഞങ്ങള്‍ നോക്കിക്കോളാം.

Muhammad A P May 6, 2012 at 7:07 PM  

Dear Sarigama:
ട്രെയിനിങ്ങിൽ പങ്കെടുക്കുന്നത് കൊണ്ട് വെക്കേഷൻ തടയപ്പെടുന്നവർക്ക് ആർജ്ജിതാവധി അനുവദിച്ച് കൊണ്ടുള്ളതാണ് G.O(Rt) No. 4013/2005 നമ്പർ ഉത്തരവ്. ഈ ഉത്തരവ് പരാമർശിച്ച് കൊണ്ട് ആർജ്ജിതാവധി സർവ്വീസ് ബുക്കിൽ രേഖപ്പെടുത്തിക്കഴിഞ്ഞാൽ പിന്നീട് ആ ലീവുൾപ്പെടെ ക്രഡിറ്റിലുള്ള ലീവ് സറണ്ടർ ചെയ്യുന്നത് അപ്പപ്പോൾ നിലവിലുള്ള സറണ്ടർ വ്യവസ്ഥകളനുസരിച്ചാണ്. അതിന് ലീവ് ക്രഡിറ്റ് ചെയ്യാൻ കാരണമായ ഉത്തരവിന്റെ പിൻബലമാവശ്യമില്ല. ഇപ്പോഴത്തെ പേ റിവിഷൻ ഉത്തരവായ G.O (P) No. 85/2011/Fin dated 26/02/2011 ൽ നിലവിലുള്ള സറണ്ടർ വ്യവസ്ഥകളെല്ലാം അന്തർ ലീനമല്ലേ? അത് കൊണ്ട് ഈ ഉത്തരവ് തന്നെ സറണ്ടർ ചെയ്യുമ്പോൾ എല്ലായിടത്തും പരാമർശിച്ചാൽ മതി. മർക്കടമുഷ്ഠിക്കാരായ മേലുദ്യോഗസ്ഥരാണെങ്കിൽ താങ്കൾ രണ്ടുത്തരവുകളും അല്ലെങ്കിൽ മൂന്നുത്തരവുകളും തന്നെ പരാമർശിച്ചോളൂ. ഒന്നും അനുചിതമാവില്ലല്ലോ?

Muhammad A P May 6, 2012 at 7:19 PM  

[co="red"]സ്പാർക്കിൽ ബില്ലുകൾ കൂടാതെ എന്തെല്ലാം?[/co]
സ്പാർക്കിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉപയോഗം ശംബള ബില്ലുകൾ തയ്യാറാക്കുന്നത് തന്നെയെന്നതിൽ സംശയമില്ല. ഇത് കൂടാതെ ഉപയോഗപ്രദമായ പല തരം റിപ്പോർട്ടുകളും അന്വേഷണങ്ങളും കുറുക്കു വഴികളുമൊക്കെയൂണ്ട്. ഇക്കാര്യത്തിൽ പലരുടെയും അറിവുകൾ വ്യത്യസ്തമായിരിക്കും. അവയൊക്കെ പങ്ക് വെക്കാൻ എല്ലാവരും തയ്യാറായാൽ എത്ര ഉപകാരപ്രദമായിരിക്കും? എനിക്കറിയുന്നതെല്ലാം പലപ്പോഴായി പറയാം. നിങ്ങളും സഹകരിക്കുമല്ലോ?

Anonymous May 6, 2012 at 7:25 PM  
This comment has been removed by the author.
Anonymous May 6, 2012 at 7:26 PM  

Thanks a lot....Mohammed Sir.

soman May 6, 2012 at 8:30 PM  

ഞങ്ങള്‍ സ്പാര്‍ക്കിലൂടെ ഐഡന്റിന്റി കാര്‍ഡ് എല്ലാ അധ്യാപകര്‍ക്കും നല്കി.
സാലറി സര്‍ടിഫിക്കററ്,എംപ്‌ളോയ്‌മെന്റ് സര്‍ടിഫിക്കററ്,എല്‍ പി സി എന്നിവയും സ്പാര്‍ക്കിലൂടെ തന്നെ നല്കുന്നു

soman May 6, 2012 at 8:31 PM  

ഞങ്ങള്‍ സ്പാര്‍ക്കിലൂടെ ഐഡന്റിന്റി കാര്‍ഡ് എല്ലാ അധ്യാപകര്‍ക്കും നല്കി.
സാലറി സര്‍ടിഫിക്കററ്,എംപ്‌ളോയ്‌മെന്റ് സര്‍ടിഫിക്കററ്,എല്‍ പി സി എന്നിവയും സ്പാര്‍ക്കിലൂടെ തന്നെ നല്കുന്നു

Revi M A May 6, 2012 at 8:48 PM  

salary slip (BILL WISE AND INDIVIDUAL) എടുക്കാന്‍ സാധിക്കും. അതില്‍ ഓരോരുത്തരുടെയും BASIC PAY, DA, TOTAL, GPF a/c NO. and amount, sli,gis etc എന്നിവ കിട്ടും. Print എടുത്ത് ഓരോരുത്തര്‍ക്കും കൊടുക്കാം.

അത്മാവ് May 6, 2012 at 8:57 PM  

@ sampoorna
സര്‍ sampoorna വഴി timetable തയ്യാറാക്കി പക്ഷെ 1)View the timetable for a class എന്ന option ല്‍ print button ഉണ്ടെങ്കിലും print error കാണിക്കുന്നു.

2) View Teacher's Timetable എന്ന option ല്‍ print option ഇല്ല

ഈ രണ്ട് problem തിനും എന്തെങ്കിലും പരിഹാരമുണ്ടോ?

വളരെ പാടുപെട്ടാണ് 42 division ന്റെ time table sampoorna യില്‍ തയ്യാറാക്കിയത്

Muhammad A P May 6, 2012 at 9:19 PM  

[co="red"]Salary/ Employment Certificate [/co]
സോമൻ സാർ പറഞ്ഞത് പോലെ സാലറി സർട്ടിഫിക്കറ്റും എമ്പ്ലോയ്മെന്റ് സർട്ടിഫിക്കറ്റും നിങ്ങളും സ്പാർക്കിലെടുക്കാറുണ്ടോ? ഇല്ലെങ്കിൽ ഇനി മുതൽ തുടങ്ങുക. നിമിഷ നേരം കൊണ്ട് പ്രിന്റ് ചെയ്യാം. Salary Matters- Other Reports- Salary Certificate/ Employment Certificate ൽ പോവുക. സാലറി സർട്ടിഫിക്കറ്റിൽ Purpose ഫീൽഡിൽ This is issued to produce before the എന്ന് ഡീഫാൾട്ട് ആയി രേഖപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന് വില്ലേജ് ഓഫീസിൽ ഹാജരാക്കാൻ വേണ്ടി നൽകുന്ന സർട്ടിഫിക്കറ്റിന്റെ Purpose ഫീൽഡിൽ Village Officer എന്ന് മാത്രം ചേർത്ത് Generate Report നൽകിയാൽ മതി. (കള്ളം പറയാത്ത, ഡിഡൿഷനുകളെല്ലാം കാണിക്കുന്ന സർട്ടിഫിക്കറ്റ് മാത്രമെ ലഭിക്കൂ എന്ന പ്രശ്നമുണ്ട്). ട്രാൻസ്ഫർ ചെയ്യുമ്പോൾ എൽ.പി.സി യെടുക്കുന്നതിനുള്ള ഓപ്ഷനും ജി.പി.എഫ്/ ജി.ഐ.എസ് സബ്സ്ക്രിപ്ഷൻ ഡിറ്റെയിത്സും അതിനടുത്ത് തന്നെയുണ്ട്.

Muhammad A P May 6, 2012 at 9:32 PM  

സോമൻ സാറിന് ഐ.ഡി കാർഡിൽ എഡിറ്റിങ്ങ് നടത്താതെ പ്രിന്റ് ചെയ്യുന്നതിന് കൊടുക്കാൻ കഴിഞ്ഞോ? Signature of Issuing Authority എന്ത് ചെയ്തുവെന്ന് വ്യക്തമാക്കാമോ?

Muhammad A P May 6, 2012 at 10:16 PM  

രവി സാർ പറഞ്ഞത് പോലെ Salary Matters- Bill and Schedules- Salary Slip ൽ പല തരം സ്ലിപ്പുകൾ ലഭിക്കും. ഓരോന്നിനും ആവശ്യമായ സ്റ്റേഷനറിയുടെ അളവ് വ്യത്യസ്തമാണ്. സാലറി സ്ലിപ് നൽകിയ ശേഷം ശംബള വിതരണം നടത്തണമെന്നാണ് ഉദ്ദ്യേശിക്കുന്നത്. ഇത് കൊണ്ട് ഉപയോഗങ്ങൾ പലതാണെന്ന് പറയാതെ തന്നെ ആലോചിക്കാമല്ലോ? ശംബളവും ഡിഡൿഷനുകളും വിവിധ അക്കൌണ്ട് നമ്പറുകളുമൊക്കെ ജീവനക്കാരനു തന്നെ പരിശൊധിക്കാൻ കഴിയുന്നത് കൊണ്ട് തെറ്റുകളാവർത്തിക്കുന്നത് കുറയുകയും ചെയ്യും. ബാങ്കിലൂടെ ശംബളം വിതരണം ചെയ്യുന്നവർ സ്ലിപ് നലകൽ അനിവാര്യമാണ് താനും.

Revi M A May 7, 2012 at 8:29 AM  

സ്പാര്‍ക്കിലൂടെ തയ്യാറാക്കിയ LPC അംഗീകരിക്കാത്ത സ്കൂളുകളും ഉണ്ട്.

Muhammad A P May 7, 2012 at 2:25 PM  

രവി സാർ;
എ.ൽ.പി.സി അംഗീകരിക്കേണ്ടത് സ്കൂളുകളല്ല. എൽ.പി.സി. സറണ്ടർ ചെയ്യേണ്ടത് ട്രഷറിക്കാണ്. ധാരാളം ഓഫീസുകൾ സ്പാർക്കിൽ നിന്നുള്ള എൽ.പി.സി യാണ് ഉപയോഗിക്കുന്നത്. ഇത് ട്രഷറികൾ സ്വീകരിക്കുന്നുമുണ്ട്. എൽ.പി.സി യിലെ വാചകങ്ങളിൽ അപാകതയുണ്ടെങ്കിൽ തിരുത്തൽ നടത്തിയ ശേഷം അറ്റസ്റ്റ് ചെയ്താൽ മതിയല്ലോ? പിന്നെയെന്താണ് ചില സ്കൂളുകൾക്ക് പ്രശ്നം? യഥാർത്ഥത്തിൽ സ്പാർക്കിൽ എൽ.പി.സി. യുടെ ആവശ്യം വരുന്നില്ല. ജീവനക്കാരനെ ട്രാൻസ്ഫർ ചെയ്യുമ്പോൾ അയാളുടെ ഡാറ്റയും ട്രാൻസ്ഫർ ചെയ്യപ്പെടുന്നുണ്ട്. പക്ഷെ, ഇതൊന്നും ട്രഷറിക്ക് പരിശോധിക്കാൻ ഇപ്പോൾ സംവിധാനമില്ല. ട്രഷറി കോഡിൽ ഭേദഗതിയും ആവശ്യമാണ്. സ്പാർക്ക് പുരോഗമിക്കുമ്പോൾ എൽ.പി.സി. യുടെ കാര്യത്തിലും ട്രഷറി കോഡിൽ ഉചിതമായ ഭേദഗതികളുണ്ടാവുമെന്ന് പ്രതീക്ഷിക്കാം.

Muhammad A P May 7, 2012 at 2:56 PM  

[co="red"]മെയ് 6 ലെ സത്യശീലൻ സാറിന്റെ ഡൈസ്നോൺ പ്രശ്നം[/co]
സർ, ഏപ്രിൽ മാസത്തെ സ്പാർക്ക് ബില്ലിലെ ഗ്രോസ്സ് സാലറി പ്രകാരം, കുറവ് ചെയ്യാതെ മുഴുവൻ ശംബളവും ക്ലെയിം ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നറിഞ്ഞാൽ മാത്രമെ താങ്കളുടെ പ്രശ്നപരിഹാരത്തിന് അഭിപ്രായം പറയാൻ കഴിയുകയുള്ളൂ. എനിക്ക് തോന്നുന്നത് താങ്കൾ ശംബളം മുഴുവനും ക്ലെയിം ചെയ്യുകയും Excess Pay Drawn ൽ അധിക തുക കണക്ക് കൂട്ടി ചേർക്കുകയും ചെയ്തിട്ടുണ്ടാവുമെന്നാണ്. ശരിയാണോ?

Muhammad A P May 7, 2012 at 8:41 PM  

[co="red"]Identity Card[/co]
Service Matters- Employee ID Card ൽ നിന്നും വളരെയെളുപ്പം ഐ.ഡി കാർഡ് എടുക്കാം. കമ്പൂട്ടറിൽ സേവ് ചെയ്ത പി.ഡി.എഫ് രൂപത്തിലുള്ള കാർഡ് ഫയൽ ഇ-മെയിൽ വഴിയോ മറ്റ് മാർഗ്ഗത്തിലോ കാർഡ് ഉണ്ടാക്കുന്നവർക്ക് നൽകി, 30 മുതൽ 60 രൂപക്ക് വരെ പൊട്ടിപ്പോകാത്തതും എ.ടി.എം രൂപത്തിലുള്ളതും പഴ്സിലും മറ്റും സൂക്ഷിക്കാവുന്നതുമായ ഭംഗിയേറിയ കാർഡുകളുണ്ടാക്കാൻ കഴിയും. ആദ്യമായി കാർഡെടുക്കാൻ തുടങ്ങുന്നതിന് മുൻപ് Initialise Identity Card Number ൽ പോയി സ്വന്തം ഓഫീസിന് വേണ്ടി ഒരു കാർഡ് നമ്പർ തുടങ്ങണം. 1 എന്നോ 101 എന്നോ 1001 എന്നോ ഒക്കെ തുടങ്ങാം. പിന്നീട് പ്രിന്റ് ചെയ്യപ്പെടുന്ന കാർഡുകളെല്ലാം ഈ നമ്പറിൽ തുടങ്ങി ക്രമ നമ്പറിലുള്ളവയായിരിക്കും. ഫൈനൽ പ്രിന്റ് നൽകുന്നതിന് മുൻപ് ശരിയാണോ എന്ന് പരിശോധിക്കാൻ ഡ്രാഫ്റ്റ് പ്രിന്റ് സൌകര്യവുമുണ്ട്.
കാർഡിലേക്കുള്ള വിവരങ്ങൾ സ്പാർക്കിലെ വിവിധ മോഡ്യൂളുകളിൽ നിന്നാണ് കാച്ച് ചെയ്യുന്നത്. അതിനാൽ പ്രധാനമായും, Service Matters- Personal Details ലെ വിവിധ മോഡ്യൂളുകളിലെ, ഫോട്ടോ, സിഗ്നേച്ചർ, അഡ്രസ്സ് തുടങ്ങി കാർഡിൽ കാച്ച് ചെയ്യുന്ന എല്ലാ വിവരങ്ങളും അപ്ഡേറ്റ് ചെയ്തിരിക്കണം. ഡെസിഗ്നേഷൻസ് ശരിയാണോ എന്ന് പരിശോധിക്കണം. L.D Clerk (Unqualified), HSA (23 years) എന്നൊക്കെ വരുന്നുണ്ടെങ്കിൽ സ്പാർക്കിൽ നിന്ന് തന്നെ ഇതൊക്കെ ശരിയാക്കിയെടുത്താൽ കാർഡിൽ മാത്രമല്ല മറ്റ് പല റിപ്പോർട്ടുകളിലും ഇതൊഴിവാക്കാം. അതിന് കഴിയുന്നില്ലെങ്കിൽ കാർഡുണ്ടാക്കുന്നതിന് മുൻപ് എഡിറ്റ് ചെയ്ത് ശരിയാക്കാനാവശ്യപ്പെടണം. സ്പാർക്കിൽ ജനറേറ്റ് ചെയ്യപ്പെടുന്ന കാർഡിൽ Signature of Issuing Authority ഉണ്ടാവില്ല. പലരും കാർഡുണ്ടാക്കുന്നതിന് മുൻപ് ഈ ഒപ്പു് സ്കാൻ ചെയ്ത് കയറ്റുന്നതായി കാണുന്നു. അങ്ങിനെയുള്ള കാർഡിന് ആധികാരികതയില്ല; ആർക്കുമുണ്ടാക്കാം. അതിന് പകരം, കാർഡിന്റെ പ്രതലം എത്ര മിനുസമുള്ളതാണെങ്കിലും പെയ്ന്റിങ്ങുകാരും മറ്റും ഉപയോഗിക്കുന്ന വാട്ടർ പേപ്പറോ മറ്റോ ഉപയോഗിച്ച് ഒപ്പിടേണ്ട സ്ഥലം മാത്രം കാഴ്ചയിൽ പെടാത്ത വിധം ഉരസിയെടുക്കുകയാണെങ്കിൽ Issuing Authority യുടെ യഥാർത്ഥ ഒപ്പ് തന്നെ അനുയോജ്യമായ ഒരു മാർക്കർ പേന ഉപയോഗിച്ച് കാർഡിൽ ചേർക്കാനാകും. രണ്ട് വർഷത്തിലധികമായി ഞാനടക്കം എന്റെ ഓഫീസിലുള്ളവർ ഉപയോഗിക്കുന്ന ഇത്തരം കാർഡുകളിലെ ഒപ്പ് മായാതെ നിൽക്കുന്നുണ്ട്.

somanmi May 7, 2012 at 9:00 PM  

@മുഹമ്മദ് സാര്‍
എഡിററിംഗ് എന്നത് എന്തെന്ന് മനസ്സിലായില്ല. ഇഷ്യുയിംഗ് അതോറിററി ആയി എഛ് എം ആണ് ഒപ്പിട്ടിരിക്കുന്നത്.യഥാര്‍ഥത്തില്‍ ഡി ഡി ആണ് വേണ്ടത് എന്ന് തോന്നുന്നു.പി എസ് സി,എന്ട്രന്‍സ് തുടങ്ങിയ പരീക്ഷകള്‍ക്ക് അധ്യാപകര്‍ ഇന്‍വിജിലേററര്‍ ജോലി ചെയ്യുമ്പോഴും മററും ഇത് ഉപകാരപ്രദമാവുന്നു

somanmi May 7, 2012 at 9:04 PM  

@മുഹമ്മദ് സാര്‍
എഡിററിംഗ് എന്നത് എന്തെന്ന് മനസ്സിലായില്ല. ഇഷ്യുയിംഗ് അതോറിററി ആയി എഛ് എം ആണ് ഒപ്പിട്ടിരിക്കുന്നത്.യഥാര്‍ഥത്തില്‍ ഡി ഡി ആണ് വേണ്ടത് എന്ന് തോന്നുന്നു.പി എസ് സി,എന്ട്രന്‍സ് തുടങ്ങിയ പരീക്ഷകള്‍ക്ക് അധ്യാപകര്‍ ഇന്‍വിജിലേററര്‍ ജോലി ചെയ്യുമ്പോഴും മററും ഇത് ഉപകാരപ്രദമാവുന്നു

വി.കെ. നിസാര്‍ May 7, 2012 at 9:45 PM  

അമ്പട ഞാനേ..!
[im]https://sites.google.com/site/hijklmn23/ff/id.jpg?attredirects=0&d=1[/im]

Muhammad A P May 7, 2012 at 10:34 PM  

നിസാർ സർ;
നന്നായിരിക്കുന്നു. ചിത്രത്തിലെ കാർഡിന്റെ മറുപുറത്ത് ഓഫീസ് മേൽവിലാസം, താൽക്കാലിക മേൽവിലാസം, സ്ഥിര മേൽ‌വിലാസം, ഇ-മെയിൽ വിലാസം തുടങ്ങിയവയുമുണ്ട് എന്ന് കൂടി പറയട്ടേ.

Muhammad A P May 7, 2012 at 10:46 PM  
This comment has been removed by the author.
Muhammad A P May 7, 2012 at 11:01 PM  

സോമൻ സർ;

എഡിറ്റിങ്ങ് കൊണ്ട് ഞാനുദ്ദേശിച്ചത്, സ്പാർക്കിൽ നിന്നും സേവ് ചെയ്ത പി.ഡി.എഫ് ഫയലിൽ, അത്യാവശ്യമെങ്കിൽ, ഏതെങ്കിലും പി.ഡി.എഫ് എഡിറ്റിങ്ങ് സോഫ്റ്റ്‌വേർ ഉപയോഗിച്ച് തിരുത്തലുകൾ നടത്തണമെന്നാണ്. സ്പാർക്കിലെ ഡാറ്റയിൽ തെറ്റില്ലെങ്കിൽ ഇതിന്റെ ആവശ്യമില്ല. ആവശ്യപ്പെട്ടാൽ കാർഡ് മെയ്കേർസ് തന്നെ വേണ്ട രീതിയിൽ എഡിറ്റ് ചെയ്യും.
സ്ഥാപന മേധാവിയെന്ന നിലക്ക് ഹെഡ്മാസ്റ്റർ തന്നെ ഒപ്പിട്ടാൽ മതിയെന്നാണെന്റെ അഭിപ്രായം. സർക്കാർ ഓഫീസുകളിൽ അതാത് സ്ഥാപന മേധാവികൾ തന്നേയാണ് ഒപ്പിടുന്നത്.

വി.കെ. നിസാര്‍ May 8, 2012 at 5:32 AM  

എങ്കില്‍ ഇതുകൂടി...
[im]https://sites.google.com/site/hijklmn23/ff/marupuram.jpg?attredirects=0&d=1[/im]

Muhammad A P May 8, 2012 at 12:00 PM  

[co="red"]Service Register[/co]
Service Matters- Generate Data Sheet ൽ നിങ്ങളുടെ ഓഫീസിലെ എല്ലാവരുടെയും സർവ്വീസ് രജിസ്റ്റർ പി.ഡി.എഫ് രൂപത്തിൽ ലഭിക്കും. പ്രിന്റെടുക്കുകയോ സേവ് ചെയ്ത് സൂക്ഷിക്കുകയോ ചെയ്യാം. എന്നാൽ Administration- Generate Data Sheet ൽ ചെന്നാൽ നിങ്ങളുടെ ഡിപ്പാർട്ട്മെന്റിലെ ഏത് ഓഫീസിലെ ഏത് ജീവനക്കാരന്റെയും സർവ്വീസ് രജിസ്റ്റർ ലഭിക്കും. സ്പാർക്കിൽ മുഴുവൻ ഡാറ്റയും അപ്ഡേറ്റ് ചെയ്തിട്ടുണ്ടെങ്കിൽ, മാന്വൽ സർവ്വീസ് രജിസ്റ്ററിലേക്കാൾ കൂടുതൽ വിവരങ്ങൾ സ്പാർക്ക് ഡാറ്റാ ഷീറ്റിലുണ്ടാകും. ലോൺ ഡീറ്റെയിൽസ്, ഡിഡൿഷൻസ് മുതലായവയെല്ലാം.

Anonymous May 8, 2012 at 1:13 PM  

പ്രിയ മുഹമ്മദ് സർ,
Administration- Generate Data Sheet ൽ ചെന്നാൽ ഡിപ്പാർട്ട്മെന്റിലെ ഏത് ഓഫീസിലെ ഏത് ജീവനക്കാരന്റെയും സർവ്വീസ് രജിസ്റ്റർ ലഭിക്കുന്ന സൗകര്യം ഇപ്പോൾ ലഭ്യമല്ല എന്നാണെനിക്കു തോന്നുന്നത്. നേരത്തെ ലഭ്യമായിരുന്നു.ശരിയല്ലെങ്കിൽ പറയണേ...

Muhammad A P May 8, 2012 at 3:20 PM  

പ്രിയ സരിഗമ;
വളരെ നന്ദി. കമന്റെഴുതുന്നതിന് മുമ്പ് ഞാൻ ടെസ്റ്റ് ചെയ്യാറുണ്ട്. എനിക്ക് M Access ഉള്ളത് കൊണ്ട് എന്റെ ലോഗിനിൽ എല്ലാ ഓഫീസിന്റെയും ഡറ്റാ ഷീറ്റ് ഇപ്പോഴും കിട്ടുന്നുണ്ട്. പക്ഷെ, D,E Access ൽ നിന്നും അടുത്ത കാലത്ത് ഇത് മാറ്റിയതറിഞ്ഞില്ല. ഞാൻ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു അല്ലേ?

Unknown May 8, 2012 at 3:28 PM  

ഒരല്പം ഓഫ്:
ബ്ലോഗറിന്റെ പുതിയ കമന്റ് ശൈലി ഉപയോഗിച്ചാൽ ഓരോ കമന്റിനും ഉള്ള മറുപറ്റി അതിനു താഴെയായിത്തന്നെ ലഭിക്കുമല്ലോ ! അപ്പോൾ കമന്റ് ഇടുന്നവർക്കെന്നപോലെ വായിക്കുന്ന വ്യക്തികൾക്കും സംഗതി കൂടുതൽ വ്യക്തമാവും. ബ്ലോഗ് അഡ്മിനിസ്ട്രേറ്റർക്ക് മാത്രമല്ല ഏത് വായനക്കാരനും മറുപടി നൽകാവുന്ന ആ രീതി ബ്ലോഗിൽ പരീക്ഷിച്ചുകൂടേ ?

Hari | (Maths) May 8, 2012 at 3:36 PM  

ബ്ലോഗര്‍ ഈ മാര്‍ഗം കൊണ്ടുവരുന്നതിന് മുമ്പ് ഡിസ്ക്കസ് വഴിയും സ്ക്രിപ്റ്റ് ഉപയോഗിച്ചും രണ്ടു കൊല്ലം മുമ്പ് ഞങ്ങള്‍ ഇത് പരീക്ഷിച്ചിരുന്നു. പുതിയ കമന്റുകള്‍ ചുവടെ ചുവടെ എന്ന രീതിയോടാണ് വായനക്കാര്‍ക്ക് കൂടുതല്‍ ഇഷ്ടം എന്നതിനാല്‍ അത് ഉപേക്ഷിച്ചതാണ്. ശ്രീ.അരുണ്‍ ഭാസ്ക്കറിന്റെ നിര്‍ദ്ദേശത്തെ ഞങ്ങളോടുള്ള സ്നേഹമായിത്തന്നെ കാണുന്നു. തുടര്‍ന്നും ഇത്തരം ഗുണപരമായ നിര്‍ദ്ദേശങ്ങള്‍ ചൂണ്ടിക്കാണിക്കുമല്ലോ.

Anonymous May 8, 2012 at 3:53 PM  

മുഹമ്മദ് സർ,
ഞാൻ കുറെ മുമ്പ് സ്പാർക്കിലേക്ക് Mail അയച്ചിരുന്നു.നമ്മുടെ എല്ലാ Details ഉം മറ്റു സ്കൂളിലെ വ്യക്തികൾ അറിയുന്നതു ശരിയാണോ എന്നു ചോദിച്ച്. "LOCK EMPLOY DETAILS" എന്ന FACILITY ഉപയോഗിച്ച് ഞങ്ങൾ LOCK ചെയ്യട്ടെ എന്നും അന്വേഷിച്ചു. അതിനു സ്പാർക്കിൽ നിന്നു ലഭിച്ച മറുപടി ഒരിക്കലും പാടില്ല എന്നായിരുന്നു.TRANSFER,PROMOTION തുടങ്ങിയ കാര്യങ്ങൾക്കു വേണ്ടിയാണു ഈ FACILITY എന്നും പറഞ്ഞു....പിന്നെ എന്തേ ഇപ്പോൾ ഇങ്ങനെയൊരു മാറ്റം.....? ഒന്നും മനസ്സിലാകുന്നില്ല....

Muhammad A P May 8, 2012 at 4:12 PM  

[co="red"]Half Pay Leave Salary യും പുല്ലാപ്പുകളും[/co]
“സ്പാർക്കിൽ Half Pay Leave Salary വരുന്നത് ശരിയല്ല”-ദിവസവും വന്ന് കൊണ്ടിരിക്കുന്ന ഒരു പരാതിയാണിത്. പരാതിക്കാരെ കാര്യങ്ങൾ മനസ്സിലാക്കിക്കാനുള്ള എളുപ്പ വഴിയെന്ന നിലക്ക്, അവർ കണക്ക് കൂട്ടിയപ്പോൾ എത്രയാണ് കിടുന്നതെന്നും സ്പാർക്ക് ബില്ലിൽ എത്രയാണ് വരുന്നതെന്നും ചോദിച്ചറിഞ്ഞ ശേഷം ശരിയായി കൂട്ടി കാണിച്ച് കൊടുത്ത് സ്പാർക്കിലേത് ശരി തന്നെയെന്ന് സമർത്ഥിക്കുകയാണ് പതിവ്. എന്നാലും അവർ കാര്യങ്ങൾ ഗ്രഹിച്ചോ? എന്ന് സംശയമാണ്. ഒരു കാര്യം മനസ്സിലാക്കാനായി; പല ഓഫീസുകളിലെയും ദിവസവും ബില്ലുകൾ പരിശോധിച്ച് കൊണ്ടിരിക്കുന്ന ചില ഉയർന്ന ഓഫീസർമാർക്കെങ്കിലും HPL സാലറിയെങ്ങിനേയാണ് കണക്ക് കൂടുന്നതെന്നറിയില്ല. പിന്നെ; അവരുടെ കീഴിലുള്ള ബിൽ ക്ലർക്കിന്റെ കാര്യം പറയണോ?. ചിലർ ലീവ് സാലറിയായി എല്ലാവർക്കും പകുതി പേ യും പകുതി ഡി.എ യും കൊടുക്കുമ്പോൾ, ചിലർ പകുതി പേ യും മുഴുവൻ ഡി.എ യും നൽകുന്നു. മറ്റ് ചിലർ എല്ലാവർക്കും പേ+ഡി.എ യുടെ 65% നൽകുന്നു. ഇവരൊക്കെ സ്പാർക്ക് വന്നപ്പോൾ കുഴപ്പത്തിലായി. ഒരു കാര്യം ശ്രദ്ധേയമാണ്. മിക്കപ്പോഴും ജീവനക്കാരന് അർഹതയുള്ള ലീവ് സാലറി നഷ്ഠപ്പെടുകയാണ് ചെയ്യുന്നത്. സർക്കാരിന് നഷ്ഠം വരാത്തത് കൊണ്ട് പലപ്പോഴും ഓഡിറ്റർമാർ ഇക്കാര്യം ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശിക്കാറില്ല. എക്സസ്സ് പേയ്മെന്റ് വന്നാൽ ഒബ്ജക്ട് ചെയ്യുകയും ചെയ്യും.
കെ.എസ്.ആർ റൂൾ 93 പ്രകാരമാണ് HPL സാലറി കണക്കാക്കേണ്ടത്. പേരു പോലെത്തന്നെ HPL സാലറിയായി പകുതി വേതനമാണ് നൽകേണ്ടതെങ്കിലും കുറഞ്ഞ അടിഅടിസ്ഥാന ശമ്പളമുള്ളവർക്ക് ഒരു ആനുകൂല്യമെന്ന നിലക്ക് ലീവെടുത്ത കാലയളവിൽ പകുതി അടിസ്ഥാന ശംബളവും മുഴുവൻ ഡി.എ യും നൽകണമെന്നും പറയുന്നുണ്ട്. ഇപ്പോൾ ഈ അടിസ്ഥാന ശംബള പരിധി 18740 രൂപയാണ്. പക്ഷെ ഡി.എ നിരക്ക് കുറവുള്ളപ്പോൾ മുഴുവൻ ഡി.എ നൽകിയത് കൊണ്ട് ഉദ്ദ്യേശിച്ച ആനുകൂല്യം നൽകാനാവില്ല. ഉദാഹരണത്തിന്, 1-7-2009 ന് ഡി.എ നിരക്ക് പൂജ്യമായതിനാൽ, ഈ രീതിയിൽ കൂട്ടിയാൽ എല്ലാ അടിസ്ഥാന ശംബളമുള്ളവർക്കും HPL സാലറിയായി പകുതി പേ മാത്രമെ ലഭിക്കുകയുള്ളൂ. അത് കൊണ്ട് കുറഞ്ഞ അടിസ്ഥാന ശംബളമുള്ളവർക്ക് വിവക്ഷ ചെയ്തിട്ടുള്ള മിനിമം ആനുകൂല്യം എല്ലായ്പോഴും സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഇക്കൂട്ടർക്ക് HPL സമയത്ത് പകുതി പേ യും മുഴുവൻ ഡി.എ യും അഥവാ പേ+ഡി.എ യുടെ 65%, ഇതിലേതാണോ കൂടുതൽ അത് നൽകണമെന്നും, രണ്ടാമത്തേതാണ് കൂടുതലെങ്കിൽ രണ്ടും തമ്മിലുള്ള വ്യത്യാസം സ്പെഷ്യൽ ലീവ് അലവൻസ് ആയി കണക്കാക്കണമെന്നും പറയുന്നത്. ഈ കണക്കാണ് പലർക്കും തലവേദനയാകുന്നത്. റൂൾ 93 വായിച്ചാൽ തല കറങ്ങാനും സാദ്ധ്യതയുണ്ട്.
കാര്യം വളരെ നിസ്സാരമാണ്.
(1) ബേസിക് പേ 18740 ന് മുകളിലുള്ളവർക്ക് എല്ലായ്പോഴും പകുതി പേ യും പകുതി ഡി.എ യും HPL സാലറിയായി നൽകുക.
(2) ബേസിക് പേ 18740 ഉം അതിൽ കുറവുമുള്ളവർക്ക്, ഡി.എ നിരക്ക് 42.8% ത്തിന് മുകളിലാണെങ്കിൽ പകുതി പേ യും മുഴുവൻ ഡി.എ യും നൽകണം.
(3) ബേസിക് പേ 18740 ഉം അതിൽ കുറവുമുള്ളവർക്ക് ,ഡി.എ നിരക്ക് 42.8% ത്തിൽ കുറവാണെങ്കിൽ പേ+ഡി.എ യുടെ 65% ലീവ് സാലറിയായി നൽകിയ ശേഷം (Half Pay+ Full DA), 65% of (Pay+DA); ഇവ തമ്മിലുള്ള വ്യത്യാസം സ്പെഷ്യൽ ലീവ് അലവൻസായി എഴുതണം. അതായത് ഡി.എ 42.8% (43%) ത്തിൽ കുറവുള്ളപ്പോൾ മാത്രമെ സ്പെഷ്യൽ ലീവ് അലവൻസ് ഉണ്ടാകുകയുള്ളൂ. ബില്ലിൽ സ്പെഷ്യൽ ലീവ് അലവൻസിന് പ്രത്യേക കോളമില്ലാത്തതിനാൽ ഇത് ബേസിക് പേ യോട് ചേർത്തിടുന്നു.
[അടിസ്ഥാന ശംബളം P യും ഡി.എ D യുമാണെങ്കിൽ 1/2P+PxD=(P+PxD)x65% എന്ന സമവാക്യം നിർദ്ധാരണം ചെയ്യുമ്പോൾ ഡി.എ നിരക്കിന്റെ പരിധി 42.8% എന്ന് ലഭിക്കും. ഇത് പുസ്തകത്തിലൊന്നും കണ്ടതല്ല. കണക്ക് കൂട്ടുമ്പോൾ അങ്ങിനെയാണ് കിട്ടുന്നത്. മാത്സ് ബ്ലോഗിലായത് കൊണ്ട് തെറ്റുണ്ടെങ്കിൽ ഉടൻ തിരുത്തപ്പെടുമെന്ന വിശ്വാസത്തോടെ,]

sreekanth.t.v May 8, 2012 at 6:51 PM  

മുഹമ്മദ്‌ സാര്‍ half pay leave വിവരിച്ചതിന് നന്ദി.ഒരു കാര്യം കൂടി പറഞ്ഞോട്ടെ താങ്കള്‍ ഒരു സംഭവം ആണ്.

Anonymous May 8, 2012 at 7:24 PM  

ശരിയാണ്...അസൂയ തോന്നുകയാണ്...........അദ്ദേഹത്തെ പോലെയൊന്നും ആകാൻ കഴിയുന്നില്ലല്ലോ....എന്നോർത്ത്...............

Muhammad A P May 8, 2012 at 9:42 PM  

പ്രിയ സരിഗമ, ശ്രീകാന്ത് സർ; അത്രക്ക് വേണോ? ഏതായാലും “നമ്മുടെ എല്ലാ Details ഉം മറ്റു സ്കൂളിലെ വ്യക്തികൾ അറിയുന്നതു ശരിയാണോ“ എന്നതിനോട് എനിക്ക് യോജിക്കാൻ കഴിയുന്നില്ല. സ്വന്തം സ്കൂളിലെ മറ്റുള്ളവരുടെ Details താങ്കളറിയുന്നതിന് വിരോധമില്ലെങ്കിൽ ഒരെ വകുപ്പിലെ സഹപ്രവർത്തകരുടെ Details പരസ്പരം അറിയുന്നതിലെന്താണ് തെറ്റ്. കാലം വളരെ മാറിപ്പോയി. താങ്കളുടെ സ്കൂളിലെ മാത്രമല്ല വകുപ്പിലെ മൊത്തം ജീവനക്കാരുടെ തന്നെ എല്ലാ വിവരങ്ങളും വേണമെങ്കിൽ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടാൽ ഏതൊരു പൌരനും വീട്ടിൽ തപാലിൽ ലഭിക്കും. അതാണ് സ്ഥിതി. എല്ലാം സുതാര്യമായിരിക്കുന്നതല്ലെ നല്ലത്.

Anonymous May 8, 2012 at 10:19 PM  
This comment has been removed by the author.
Anonymous May 8, 2012 at 10:19 PM  

പെണ്ണിന്റെ വയസ്സും ആണിന്റെ ശമ്പളവും ഇനി മറച്ചു വെച്ചിട്ടു കാര്യമില്ല .......അങ്ങനെ തന്നെ നടക്കട്ടെ.....

Muhammad A P May 9, 2012 at 12:14 PM  

[co="red"]List of Employees of any office of any department[/co]
Queries- Office wise list ൽ നിന്നും ഏതൊരു ഡിപ്പാർട്ട്മെൻറ്റിലെയും ഏത് ഓഫീസിലെയും ജീവനക്കാരുടെ ലിസ്റ്റ് എടുക്കാൻ കഴിയും. ഇവിടെ ഡീഫാൾട്ട് ആയി നിങ്ങളുടെ ഡിപ്പാർട്ട്മെന്റ് കാണിക്കുമെങ്കിലും Clear ബട്ടൺ ക്ലിക്ക് ചെയ്യുന്നതോടെ Select ലേക്ക് മാറും. ജില്ലയും ട്രഷറിയും അറിയാമെങ്കിൽ സെലക്ട് ചെയ്ത ശേഷം List ക്ലിക്ക് ചെയ്ത് നോക്കൂ. ആ ട്രഷറിക്ക് കീഴിലുള്ള എല്ലാ ഓഫീസുകളും ലിസ്റ്റ് ചെയ്യും. ഇതിൽ നിന്നും ജീവനക്കാരുടെ പേരും തസ്തികയും അടിസ്ഥാന ശംബളവുമടങ്ങിയ ലിസ്റ്റ് എടുക്കാം. ജില്ലയും ട്രഷറിയും നൽകാതെ Office Name ൽ, ഉദ്ദ്യേശിക്കുന്ന ഓഫീസിന്റെ പേരിലെ മൂന്നോ നാലോ അക്ഷരങ്ങൾ മാത്രം നൽകുമ്പോൾ ആ അക്ഷരങ്ങൾ ഉൾപ്പെടുന്ന എല്ലാ ഓഫീസുകളുടെയും ലിസ്റ്റ് കാണിക്കും. കമന്റ് ചെയ്യുമ്പോൾ “താങ്കളുടെ ഓഫീസിൽ പത്തിൽ താഴെ ജീവനക്കാരല്ലേയുള്ളൂ” എന്നൊക്കെ തട്ടി വിടാറുണ്ട്. ഈ ഓപ്ഷൻ ഉപയോഗിച്ചാണത്. ഇനിയും ഓഫീസ് തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ Administration- Code Masters- Office ൽ ചെന്നാൽ ഓഫീസുകളുടെ പൂർണ്ണ വിവരങ്ങൾ ലഭിക്കും. അതനുസരിച്ച് വീണ്ടും സെർച്ച് ചെയ്താൽ ഉദ്ദ്യേശിക്കുന്ന ഓഫീസിലെ ജീവനക്കാരുടെ ലിസ്റ്റ് തീർച്ചയായും ലഭിക്കും. Queries ൽ നിങ്ങൾക്ക് Authorisation ഉള്ള മറ്റ് ഓപ്ഷനുകളുകളും പരീക്ഷിച്ച് നോക്കൂ. പല തരം വിവരങ്ങൾ ലഭിക്കും.

sathyasheelan May 9, 2012 at 4:42 PM  

treasury യില്‍ നിന്ന് ലഭിച്ച അനൌദ്യോഗിക നിര്ദേകശ പ്രകാരം ആദ്യം ഏപ്രില്‍ മാസത്തെ ഒരു ദിവസത്തിനു ബാച്ച് daisenon ബാധകമാക്കി.വീണ്ടും സ്പാര്‍ക്ക് വ്യവസ്ഥപ്രകാരം ഫെബ്രുവരിയിലെ ഒരുദിവസത്തെ diesnon തന്നെ ബാധകമാക്കുവാന്‍ treasury യില്‍ നിന്നു തന്നെ നിര്ദേതശം ലഭിച്ചു .അങ്ങനെ ചെയ്തപ്പോള്‍ ഏപ്രില്‍ മാസത്തെ ലീവ് അക്കൗണ്ട്‌ കേന്സല്‍ ചെയ്തു ക്രമീകരിക്കാന്‍ മറന്നു.ഏപ്രില്‍ മാസത്തെ അടിസ്ഥാന ശമ്പളത്തില്‍ ഒരു ദിവസത്തെ ശമ്പളം DA HRA എന്നിവ കുറഞ്ഞു GROSS AMOUNT CLAIM ചെയ്തു.DEDUCTION നില്‍ EXCESS PAY ആയി ഫെബ്രുവരി ഒരു ദിവസത്തെ ശമ്പളം കുറഞ്ഞു.ഏപ്രില്‍ മാസത്തെ ഒരു ദിവസത്തെ ശമ്പളം ARREARS ആയി CLAIM ചെയ്യാനുള്ള രീതി നിര്ധേശിക്കുമല്ലോ

Anonymous May 9, 2012 at 4:43 PM  

oh.......mohammed sir........wonderfull!!!!!!!!!!!!!

Anonymous May 9, 2012 at 4:56 PM  

മുഹമ്മദ് സർ,
2006 മുതലുള്ള സറണ്ടർ ബില്ലിന്റെ കാര്യം ഞാൻ നേരത്തെ സൂചിപ്പിച്ചിരുന്നു.ആ ബില്ല് AEO Reject ചെയ്തു. അതാതു സാമ്പത്തിക വർഷത്തിലെ സറണ്ടർ മാത്രമേ കേഷ് ചെയ്യാൻ പറ്റുകയുള്ളൂ എന്നാണു കിട്ടിയ മറുപടി.ഇനി എന്തു ചെയ്യും.നിങ്ങൾ വേണേൽ APPEAL പൊയ്കോളൂ എന്നാണു അവർ പറഞ്ഞത്.ഇനി എന്തു ചെയ്യും?

sreekanth.t.v May 9, 2012 at 7:37 PM  

സ്പാര്‍ക്ക് വന്നതോടുകൂടി ശമ്പള ബില്ലുകള്‍ക്ക് ഒരു കൃത്യത ആയി.എന്ക്കിലും ഇപ്പോഴും aided teachersന്റെ PF account കളില്‍ ഒരു clarity വരേണ്ടിയിരിക്കുന്നു.ഞങളുടെ സ്കൂളിലെ teachersന്റെ 2006നു ശേഷമുള്ള credit cardകള്‍ ഇനിയും കിട്ടിയിട്ടില്ല.on line ആയി Pf account monitor ചെയ്യാനുള്ള സംവിധാനവും വരേണ്ടിയിരിക്കുന്നു.

Muhammad A P May 9, 2012 at 8:25 PM  

പ്രിയ സരിഗമ;
"ആ ബില്ല് AEO Reject ചെയ്തു. അതാതു സാമ്പത്തിക വർഷത്തിലെ സറണ്ടർ മാത്രമേ കേഷ് ചെയ്യാൻ പറ്റുകയുള്ളൂ"
എന്തടിസ്ഥാനത്തിൽ? വെക്കേഷൻ കാലത്ത് ട്രെയിനിങ്ങിൽ പങ്കെടുത്ത അദ്ധ്യാപകർക്ക് G.O (Rt) No. 4013/2005/G.EDN dated 12/08/2005 ഉത്തരവിൽ, റൂൾ 81 പാർട്ട് 1, കെ.എസ്.ആർ പ്രകാരമുള്ള ഏൺ‌ഡ് ലീവ് ക്രഡിറ്റിൽ വരവ് വെക്കപ്പെടാൻ അർഹതയുണ്ട്. ഇങ്ങിനെ വരവ് വെക്കപ്പെടുന്ന ലീവ് അതാത് വർഷം തന്നെ സറണ്ടർ ചെയ്തില്ലെങ്കിൽ ക്രഡിറ്റിൽ നിന്നും നഷ്ടപ്പെടുമെന്ന് വ്യവസ്ഥയുള്ള ഉത്തരവുകളൊന്നും ഇത് വരെ ശ്രദ്ധയിൽ പെട്ടിട്ടില്ല. കൂടാതെ, G.O(P) No. 85/2011/Fin dated 26/02/2011 പ്രകാരം ഓരോ ജീവനക്കാരനും അയാളുടെ ക്രഡിറ്റിലുള്ള ഏൺ‌ഡ് ലീവിൽ നിന്നും ഒരു സാമ്പത്തിക വർഷം പരമാവധി 30 ദിവസം സറണ്ടർ ചെയ്ത് പണമാക്കി മാറ്റാനും വ്യവസ്ഥയുണ്ട്. ഈ ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് ബിൽ സമർപ്പിക്കുന്നതെന്നും അത് കൊണ്ട്, ദയവായി ബിൽ പാസ്സാക്കി നൽകണമെന്ന അപേക്ഷയോടെ റീ സബ്മിറ്റ് ചെയ്ത് നോക്കൂ. വീണ്ടും കാരണമൊന്നും വ്യക്തമാക്കാതെ ബിൽ മടക്കുകയാണെങ്കിൽ, മേലധികാരിക്ക് പരാതി നൽകുകയോ താങ്കളുടെ യുക്തം പോലെ മറ്റ് വഴികൾ തേടുകയൊ ചെയ്യാം.

Muhammad A P May 9, 2012 at 9:48 PM  

സത്യശീലൻ സർ;
എനിക്കിനിയും കാര്യം വ്യക്തമായിട്ടില്ല. ഏപ്രിൽ മാസത്തെ ഇന്നർ ബില്ലിലെ Gross Salary എന്ന കോളത്തിൽ പ്രസ്തുത ജീവനക്കാരന് 30 ദിവസത്തെ മുഴുവൻ ശംബളവും വന്നിട്ടുണ്ടെങ്കിൽ അരിയർ ബിൽ സാദ്ധ്യമല്ല. കാരണം സാലറി ഹെഡിൽ നിന്നും അർഹമായ മുഴുവൻ തുകയും ക്ലെയിം ചെയ്ത ശേഷം അതെ എക്സ്പന്റിച്ചർ ഹെഡിലേക്ക് ഒരു ദിവസത്തെ ശംബളം തിരിച്ചടക്കുകയാണ് ചെയ്തത്. ഇത് ഒരു റീഫണ്ട് ബിൽ വഴി മാത്രമെ തിരിച്ച് ലഭിക്കുകയുള്ളൂ. എന്നാൽ 29 ദിവസത്തെ ശംബളം മാത്രമെ വാങ്ങിയിട്ടുള്ളൂ എങ്കിൽ, Leave Entry യിൽ ഏപ്രിൽ മാസം ഇപ്പോഴും ഡൈസ്നോൺ കിടക്കുന്നുണ്ടെങ്കിൽ അത് കാൻസൽ ചെയ്ത ശേഷം ഏപ്രിൽ മാസത്തെ സാലറി അരിയർ പ്രൊസസ്സ് ചെയ്ത് തുക വാങ്ങാനെളുപ്പമാണല്ലോ?.
ഒരു കാര്യം കൂടി പറയട്ടേ, സ്പാർക്കിൽ ഇപ്പോൾ നൽകിയിരിക്കുന്ന Batch Dies-non ഓപ്ഷൻ സമ്പൂർണ്ണമാണെന്ന് എനിക്കഭിപ്രായമില്ല. ഫെബ്രുവരിയിലെ അരിയർ ബിൽ പ്രൊസസ്സ് ചെയ്യുമ്പോൾ ലീവ് എണ്ട്രിയിൽ ഡൈസ്നോൺ മാന്വലായിത്തന്നെ ചേർക്കേണ്ടതായി വരില്ലേ?

Anonymous May 10, 2012 at 3:44 PM  

മുഹമ്മദ് സർ,
ഒരു doubt കൂടെ..7/2009 മുതലുള്ള pay revision arrear കണ്ടപ്പോൾ
1) ബില്ലിൽ 7/2009 മുതൽ 1/2011 വരെ HRA, DUE വിലും DRAWN ഇലും വന്നില്ല.TREASURY യിൽ പ്രശ്ന്മകുമോ? എഴുതി ചേർക്കേണ്ടി വരുമോ?
2) ബില്ലിന്റെ തലക്കെട്ടിൽ pay revision arrear BILL എന്നോ pay revision order number ഓ കണ്ടില്ല പകരം pay arrear BILL എന്നു മാത്രമേ ഉള്ളൂ.
3) PF SHEDULE ഇൽ MONTH TO WHICH RELATE എന്നതിൽ JUNE 2012 എന്നാണു കാണിക്കുന്നത്.MAY 2012 (ഈ മാസം) ആണു കൊടുത്തിരുന്നത്.SALARY AS ON 31ST MARCH 2012 എന്നതിൽ pay revision arrear BILL ഇൽ ഉള്ള BASIC അല്ലേ ഉണ്ടായിരിക്കേണ്ടത്?പകരം മുമ്പ് കേഷ് ചെയ്ത BASIC ആണു കാണിക്കുന്നത്.

Muhammad A P May 10, 2012 at 4:21 PM  

[co="red"]Administration- Code Masters/ Slabs and Rates[/co]
Code Masters ലാണ് സ്പാർക്കിലെ എല്ലാ കോഡുകളും സെറ്റ് ചെയ്തിരിക്കുന്നത്. Office, SDO, DDO, Designation മുതലായവ പരിശോധിക്കുക. Designation ൽ നിങ്ങളുടെ ഡിപ്പാർട്ട്മെന്റിൽ സെറ്റ് ചെയ്തിരിക്കുന്ന തസ്തികകളും അവയുടെ സ്കെയിലുകളും കാണാം. ഒരു പാട് തെറ്റുകളും ഡ്യൂപ്ലിക്കേഷനുമൊക്കെ കാണാം. Designation ൽ ഒന്നാമത്തെ പേജിൽ നിന്നും ഒരിക്കൽ മറ്റ് പേജുകളിലേക്ക് മാറുന്നതോടെ എല്ലാ ഡിപ്പാർട്ടുമെന്റുകളെയും സെലക്ട് ചെയ്ത് വിവരങ്ങളറിയാം. (ഇങ്ങിനെയുള്ള ബഗ്ഗുകൾ പല ഓപ്ഷനുകളിലും മാറി മാറി വരാറുണ്ട്. ഒരിക്കൽ ഒരു ദിവസത്തേക്ക് Designation എഡിറ്റ് ചെയ്ത് കൺഫേം ചെയ്യാൻ എസ്റ്റാബ്ലിഷ്മെന്റ് യൂസർക്ക് കഴിയുമായിരുന്നു. സ്പാർക്കിലെ ഡൊമൈൻ എക്സ്പേർട്ട് സമ്മതിക്കാതിരുന്ന ചില ഡെസിഗ്നേഷനുകൾ അന്ന് ഞാൻ ശരിയാക്കിയെടുത്തു!). ഓഫീസുകളുടെ അഡ്രസ്സ്, ട്രഷറി, HRA, CCA ക്ലാസ്സ് മുതലായവ സെറ്റ് ചെയ്തിരിക്കുന്നത് Office ലാണ്. ഡി.എം.യു മാർ “SDO“ യിൽ ആവശ്യമായ വിവർങ്ങൾ നൽകിയ ശേഷം Administration- User Admin ൽ ചെന്ന് പാസ്സ്‌വേർഡ് സെറ്റ് ചെയ്യുമ്പോളാണ് SDO മാർക്ക് ഓതറൈസേഷൻ ലഭിക്കുന്നത്. Slabs and Rates ഉം പരിശോധിക്കാം. ഇവയൊക്കെ അറിഞ്ഞിരിക്കുന്നത് നമ്മുടെ ചില പ്രശ്നങ്ങളുടെ കാരണം മനസ്സിലാക്കുന്നതിനും അവ എളുപ്പത്തിൽ പരിഹരിച്ച് കിട്ടുന്നതിന് ആരേയാണെന്ന് സമീപിക്കേണ്ടതെന്നറിയുന്നതിനുമൊക്കെ സഹായകരമാണ്.

sreekanth.t.v May 10, 2012 at 7:20 PM  

രാമായണം മുഴുവന്‍ വായിച്ചിട്ടും രാമന്‍ സീതയുടെ ആരാണെന്നു ചോദിക്കുമാര്‍ ഒരു സംശയം ഞാനും ചോദിച്ചോട്ടെ?
സ്പാര്‍ക്കില്‍ half pay leave prepare ചെയ്യാന്‍ നാം ചെയ്യേണ്ട മുന്‍കരുതലുകള്‍ (stepഉകള്‍ )ഒന്ന് വിവരിക്കാമോ?

sreekanth.t.v May 10, 2012 at 7:21 PM  
This comment has been removed by the author.
Anonymous May 10, 2012 at 8:47 PM  

മുഹമ്മദ് സർ, pay revision arear, may മാസം process ചെയ്ത് may മാസം തന്നെ കേഷ് ചെയ്യുമ്പോൾ PF SHEDULE ഇൽ MONTH TO WHICH RELATE എന്നതിൽ JUNE 2012 എന്നാണോ വരേണ്ടത് എന്നാണ് എന്റെ ഒരു സംശയം.

sathyasheelan May 10, 2012 at 9:22 PM  

ഏപ്രില്‍ മാസത്തില്‍ 29 ദിവസത്തെ ശമ്പളം മത്രമേ വാങ്ങിയിട്ടുള്ളൂ ലീവ് അകൌണ്ടില്‍ ഒരു ദിവസത്തെ lwa കിടപ്പുണ്ട് .encashment details ചേര്തിയിട്ടില്ല . .encashment details ചെര്തിയിട്ടു വേണമോ arrears claim ചെയ്യുവാന്‍? arrears bill തയ്യാറാക്കുന്നതു വ്യക്തമാക്കുമല്ലോ സഹായങ്ങള്ക്ക് അളവറ്റ നന്ദിയോടെ------

Muhammad A P May 10, 2012 at 9:55 PM  

സരിഗമ;
1) അരിയർ ബില്ലിന്റെ Due-Drawn സ്റ്റേറ്റ്മെന്റ് യഥാർത്ഥത്തിൽ ഒരു വർക്ക്ഷീറ്റ് മാത്രമാണ്. ജനുവരി 2011 വരെ HRA യിൽ മാറ്റമില്ലാത്തത് കൊണ്ട് സ്റ്റേറ്റ്മെന്റിൽ HRA കാണിക്കണമെന്നില്ല. ട്രഷറികൾ അത് വേണമെന്ന് പറയാറുമില്ല. പക്ഷെ, ഏതെങ്കിലും കൌണ്ടർ സൈനിങ്ങ് ഓഫീസറോ ഒറ്റപ്പെട്ട ട്രഷറിയോ ആവശ്യപ്പെടുന്നുവെങ്കിൽ തൽക്കാലം പ്രശ്നം ഒഴിവാക്കുന്നതിന് വേണ്ടി എഴുതി ചേർക്കുന്നതിൽ തെറ്റില്ല.
2) ബില്ലിൽ ആവശ്യമുള്ള സർട്ടിഫിക്കറ്റുകളും വിശദീകരണങ്ങളുമൊക്കെ എഴുതാമല്ലോ?
3) PF SHEDULE ഇൽ MONTH TO WHICH RELATE എന്നതിൽ JUNE 2012 വരുന്നത് ശരിയാണ്. മെയ് മാസം സബ്മിറ്റ് ചെയ്യുന്ന ബില്ലിലെ തുക പി.എഫ് അക്കൌണ്ടിൽ വരവ് വെക്കപ്പെടുന്നത് ജൂണിലാണ്. ഇത് പോലെ SLI പ്രീമിയം അഡ്വാൻസ് ആയത് കൊണ്ട് ഷെഡ്യൂളിൽ മാസം വരുന്നത് ഇങ്ങിനേയായിരിക്കും.
അരിയർ ബില്ലിന്റെ പി.എഫ് ഷെഡ്യൂളിലെ SALARY AS ON 31ST MARCH ന് പ്രസക്തിയില്ല. ഇത് ശംബള ബില്ലുകളിൽ പി.എഫ് വിഹിതം ഏറ്റവും കുറഞ്ഞ വരിസംഖ്യയായ, അടിസ്ഥാന ശംബളത്തിന്റെ ആറ് ശതമാനം വരുന്നുണ്ടോ എന്ന് പരിശോധിക്കാൻ വേണ്ടിയായിരിക്കാം.

Anonymous May 10, 2012 at 9:59 PM  

THANK YOU SO MUCH SIR..................

Muhammad A P May 11, 2012 at 2:14 PM  

സത്യശീലൻ സർ,
എങ്കിൽ കാര്യം വളരെ എളുപ്പം. കാരണം റീഫണ്ട് ബില്ലിന്റെ നടപടിക്രമങ്ങൾ അല്പം പ്രയാസമുള്ളതാണ്. LWA ഒഴിവാക്കിയ ശേഷം ഏപ്രിൽ മാസത്തെ സാലറി അരിയർ ബിൽ പ്രൊസസ്സ് ചെയ്താൽ മതി. (സാലറി അരിയർ പ്രൊസസ്സിങ്ങ് പീരിയഡ് 4/2012 to 4/2012 എന്ന് നൽകുക) ഏപ്രിൽ മാസത്തെ ശംബള ബില്ലിന്റെ എൻ‌കാഷ്മെന്റ് ഡീറ്റെയിൽ‌സ് കൊടുക്കാതെ തന്നെ അരിയർ പ്രൊസസ്സ് ചെയ്യാൻ കഴിയേണ്ടതാണ്; കൊടുത്തത് കൊണ്ട് സാധാരണ ഗതിയിൽ പ്രശ്നമുണ്ടാവാറില്ല. ഒരു കാര്യം ശ്രദ്ധിക്കണം- പരീക്ഷണത്തിനിടക്ക് അബദ്ധത്തിൽ എപ്രിലിലെ ശംബള ബിൽ കാൻസൽ ചെയ്ത് പോകരുത്. അങ്ങിനെ വന്നാൽ വീണ്ടുമിത് പ്രൊസസ്സ് ചെയ്യാമെങ്കിലും എൻ‌കാഷ്മെന്റ് ഡേറ്റ് നൽകാൻ കഴിയില്ല. ബിൽ പ്രൊസസ്സ് ചെയ്യുന്നതിന് മുൻപ് കാഷ് ചെയ്യാനാവില്ലല്ലോ?

Muhammad A P May 11, 2012 at 3:23 PM  

ശ്രീകാന്ത് സർ;
എല്ലാ ലീവുകളും കൈകാര്യം ചെയ്യേണ്ടത് ഒരെ രീതിയിൽ തന്നെ. Service Matters- Leave- Leave Entry യിൽ ലീവ് കൊടുത്ത ശേഷം ശംബള ബിൽ പ്രൊസസ്സ് ചെയ്യുക. അത്ര തന്നെ. പക്ഷെ, HPL, Comm. Leave, EL എന്നിവ ക്രഡിറ്റിലുള്ള ലീവിൽ നിന്ന് മാത്രമല്ലേ എടുക്കാൻ കഴിയുകയുള്ളൂ. അതിനാൽ ഈ ലീവുകൾ ചേർക്കുമ്പോൾ “Number of leave in credit is less than the leave applied" എന്ന message ലഭിക്കുകയാണെങ്കിൽ,Service Matters- Leave- Leave Account ൽ പോയി ലീവ് അക്കൌണ്ട് അപ്ഡേറ്റ് ചെയ്യണം. ഇവിടെ ഒരിക്കൽ ഏതെങ്കിലും ഒരു തിയ്യതിയിൽ തുടങ്ങി ഓപണിങ്ങ് ബാലൻസ് ചേർത്തിട്ടുണ്ടെങ്കിൽ, പിന്നീട് ഇതെ രീതിയിൽ ഓപണിങ് ബാലൻസ് നൽകാൻ കഴിയില്ല. അപ്പൊൾ പിന്നെ Credit leave based on previous balance ഓപ്ഷൻ ഉപയൊഗിച്ചാണ് ലീവ് അക്കൌണ്ട് അപ്ഡേറ്റ് ചെയ്യേണ്ടത്. ഇതാണെങ്കിൽ ശരിയുമല്ല. പ്രോഗ്രാമ്മേഴ്സിന് ലീവ് അക്കൌണ്ടിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സമയം ലഭിക്കും വരെ ഉപയോഗിക്കുന്നതിന് വേണ്ടിയാണെന്ന് തൊന്നുന്നു Enter Opening Balance on Subsequent Date എന്ന ഓപ്ഷൻ തൽക്കാലത്തേക്ക് നൽകിയിരിക്കുന്നത്. ആകെ കൺഫ്യൂഷനായോ? ചുരുക്കിപ്പറയാം. ഇപ്പോഴത്തെ സ്ഥിതിയിൽ, ലീവ് അക്കൌണ്ട് അപ്ഡേറ്റ് ചെയ്യുന്നതിന്, ഇപ്പോഴത്തെ ലീവ് തുടങ്ങുന്നതിന് മുമ്പുള്ള ഒരു തിയ്യതിയിൽ സർവ്വീസ് രജിസ്റ്റർ പ്രകാരം ക്രഡിറ്റിലുള്ള ലീവ് Enter Opening Balance വഴിയോ അതിന് കഴിയുന്നില്ലെങ്കിൽ Enter Opening Balance on Subsequent Date വഴിയോ ലീവ് അക്കൌണ്ടിൽ ചെർക്കുകയാണ് വേണ്ടതെന്ന് പറയാം.

Muhammad A P May 11, 2012 at 4:01 PM  

[co="red"]ലീവ് അക്കൌണ്ട്[/co]
ഒരു പ്രധാന കാര്യം പറയാൻ വിട്ടു പോയി. ലീവ് പീരിയഡിൽ ആവശ്യത്തിന് ലീവ് ക്രഡിറ്റിലുണ്ടെങ്കിൽ മാത്രമെ ലീവ് എൻ‌ട്രി നടത്താനാവുകയുള്ളൂ. മേൽ‌പറഞ്ഞ പ്രകാരം ലേറ്റസ്റ്റ് ഓപനിങ്ങ് ബാലൻസ് നൽകിക്കഴിഞ്ഞാൽ പിന്നെ അതിന് മുമ്പുള്ള ലീവ് എന്റ‌ർ ചെയ്യാൻ കഴിഞ്ഞെന്ന് വരില്ല. അടുത്ത കാലത്ത് സ്പാർക്ക് ഉപയോഗിക്കാൻ തുടങ്ങിയവർക്ക് മാന്വലി ഡ്രോൺ സാലറി ഉപയോഗിച്ച് അരിയർ പ്രൊസസ്സ് ചെയ്യേണ്ടി വന്നാൽ പ്രസ്തുത കാലയളവിൽ HPL ചേർക്കേണ്ടതായും വന്നാൽ ലേറ്റസ്റ്റ് ഓപണിങ്ങ് മാത്രം നൽകുന്നത് പ്രശ്നമായേക്കാം. അത്‌ കൊണ്ട് പഴയ ലീവുകളുണ്ടെങ്കിൽ അവയും മേൽ‌പറഞ്ഞ രീതിയിൽ ചേർത്ത് കൊണ്ട് അപ്ഡേറ്റ് ചെയ്യുകയാണ് നല്ലത്.

RAJESH K May 11, 2012 at 11:10 PM  

പ്രിയപ്പെട്ട മുഹമ്മദ് സർ ഞാന് വിദ്യഭ്യാസ ആഫീസിലെ peon ആണു എനിക്കു ഡ എം യു ആയി വർക്ക് ചെയ്യൻ ആഗ്രഹമുണ്ട് ഞാന് ഇതിനു എന്താണു ചെയ്യെണ്ടതു ?

Muhammad A P May 12, 2012 at 10:38 AM  

ശ്രീ. രാജേഷ്;
Form No. 2 വിൽ KSITM ന് അപേക്ഷ നൽകുകയാണ് വേണ്ടത്. താങ്കളെ DMU വായി നിയമിക്കേണ്ടതാവശ്യമാണെങ്കിൽ SPARK അതിനുള്ള ട്രെയിനിങ്ങ് നൽകും.

Ramesan Karkkot May 12, 2012 at 1:10 PM  

മൊഴി ലിപി പരിചയപ്പെടുത്തിയ Unnikrishnan Valancheri Sir ന` നന്ദി.ഉപദേശങ്ങൾ തന്ന Shaji sir നും.
Unnikrishnan sir മൊഴിയിൽ language (English, Malayalam) മാറ്റാൻ key board shortcut key ഏതാണ`?ubuntu വിൽ mangleesh type ചെയ്യാൻ പറ്റിയ softwares ഉണ്ടോ?

Muhammad A P May 12, 2012 at 7:51 PM  

[co="red"]Leave മോഡ്യൂളിലെ പ്രശ്നങ്ങൾ[/co]
ലീവ്/ സർവ്വീസ് കാര്യങ്ങളെ സംബന്ധിച്ച് പ്രോഗ്രാമ്മേഴ്സിന് ശരിയായ ഉപദേശം ലഭിക്കാതിരുന്നതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് പറഞ്ഞാൽ തെറ്റാവില്ലെന്ന രീതിയിലാണ് കാര്യങ്ങൾ. ഉദാഹരണത്തിന്, 25-7-2011 ന് സർവ്വീസിൽ പ്രവേശിച്ച ജീവനക്കാരന് 1-12-2012 ന് 20 ദിവസത്തെ HPL ആണല്ലോ ക്രഡിറ്റിൽ വരേണ്ടത്. പ്രോഗ്രാമ്മേഴ്സിന് ലഭിച്ചിരിക്കാവുന്ന ഉപദേശം; ഒരു വർഷത്തേക്ക് 20 HPL എന്നായിരിക്കാം. അതിനാൽ, 365 ദിവസത്തിന് 20 എന്ന നിരക്കിൽ 25-7-2011 മുതൽ 1-12-2012 വരെ 495 ദിവസത്തേക്ക് 495/20=24.75 HPL എന്നാണ് സ്പാർക്കിൽ സെറ്റ് ചെയ്തിരിക്കുന്നത്!. Completed year of service, leap year ഒന്നും ഇവിടെ പരിഗണിക്കപ്പെടുന്നില്ല. 10 കമ്മ്യൂട്ടഡ് ലീവെടുത്താൽ 20 HPL ക്രഡിറ്റിൽ നിന്നും കുറവ് ചെയ്യപ്പെടും. അതിനാൽ ഏൺഡ് ലീവ് കണക്കാക്കുമ്പോൾ 10 കമ്മ്യൂട്ടഡ് ലീവിന് 10 ഡ്യൂട്ടി ദിവസങ്ങൾ കുറവ് ചെയ്യുന്നതിന് പകരം 20 ഡ്യൂട്ടി ദിവസങ്ങൾ കുറവ് ചെയ്യപ്പെടുന്നു!. ഓട്ടോ ലീവ് കാൽക്കുലേഷനും നടക്കുന്നില്ലെന്ന് പറയാം. അല്പമൊന്ന് ശ്രദ്ധിച്ചാൽ ഇതൊക്കെ ഒഴിവാക്കാമായിരുന്നതല്ലേ? 2005 ൽ തുടങ്ങിയ സ്പാർക്കിന്റെ പ്രോജക്ട് സ്റ്റാറ്റസ് പ്രകാരം, 2012 ഏപ്രിലിൽ 28005 ഓഫീസുകളിലൂടെ 439502 ജീവനക്കാരുടെ ശംബളം പ്രൊസസ്സ് ചെയ്തുവെന്നാണ് പറയുന്നത്. ഇത്രക്ക് വിപുലമായ ഒരു പദ്ധതിയിൽ ഇത്തരം ചെറിയ പ്രശ്നങ്ങൾ ശരിയാക്കാൻ ഇനിയും സമയം വേണോ?

sreekanth.t.v May 12, 2012 at 9:11 PM  

sparkലൂടെ നമ്മള്‍ മാറിയ ശമ്പളത്തില്‍ എന്തെങ്കില്ലും നമ്മള്‍ refund ചെയ്യേണ്ട അവസ്ഥ വന്നാല്‍ എന്താണ് ചെയ്യേണ്ടത്.

Muhammad A P May 12, 2012 at 10:55 PM  

ശ്രീകാന്ത് സർ;
താങ്കളുടെ ചോദ്യത്തിനുത്തരം റീഫണ്ട് വേണ്ടി വന്നതെങ്ങിനേയാണെന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഏപ്രിൽ മാസത്തിലെ ഡൈസ്നോൺ ക്രമീകരണം ഒരു തരം Refund of Excess Pay Drawn ആണല്ലോ? ശംബളം വാങ്ങിയ ശേഷം ആ മാസം LWA യും HPL ഉം അനുവദിക്കേണ്ടി വരുമ്പോളും ഈ രീതി ഉപയോഗപ്പെടുത്താം. പക്ഷെ, ഇവയൊക്കെ ശരിയായ രീതിയാണെന്നോ User friendly ആണെന്നോ പറയാൻ കഴിയില്ല. നിലവിലുള്ള ചില കുറുക്കു വഴികൾ നാം ഉപയോഗപ്പെടുത്തുകയാണ്. എല്ലാം അതിന്റേതായ വഴിയിൽ വരണമെങ്കിൽ, എല്ലാ ഡിപ്പാർട്ടുമെന്റുകളുടേയും ഡയരക്ടറേറ്റുകളും ട്രഷറിയും ഏ.ജിസ് ഓഫീസും സ്പാർക്കിലൂടെ ലിങ്ക് ചെയ്യപ്പെടുകയും ഈ മൂന്ന് വകുപ്പുകളുടെയും നിർദ്ദേശാനുസരണം സ്പാർക്ക് പ്രവർത്തിക്കുന്ന സ്ഥിതിയുണ്ടാവുകയും വേണം. അപ്പോൾ പിന്നെ അരിയർ സ്റ്റേറ്റ്മെന്റിൽ ഗ്രോസ്സും നെറ്റുമില്ലാത്തത് കൊണ്ട് ബിൽ മടക്കുന്ന ട്രഷറിയോ, സറണ്ടർ ബിൽ മടക്കുന്ന എ.ഇ.ഒ മാരോ, എസ്.ഐ.ടി.സി അലവൻസിനെ സംബന്ധിച്ച സംശയമോ ഒന്നുമുണ്ടാവില്ല. ട്രഷറിയുടെ നിർദ്ദേശപ്രകാരം സെറ്റ് ചെയ്യപ്പെടുന്ന ബിൽ ട്രഷറിക്ക് മടക്കാനാവില്ല; പാസ്സാക്കാൻ കഴിയാത്ത സറണ്ടർ ബിൽ സ്പാർക്കിൽ പ്രൊസസ്സ് ചെയ്യാൻ കഴിയില്ല; വെക്കേഷനിൽ എല്ലാവർക്കും എസ്.ഐ.ടി.സി അലവൻസിനർഹതയുണ്ടോ ഇല്ലയോ എന്ന് ഏ.ജി തീരുമാനിച്ച് കൊള്ളും. ഒരു പ്രത്യേക ഡി.ഇ.ഒ ക്ക് ഇതനുവദിക്കാനും മറ്റൊരാൾക്ക് തടയാനും കഴിയില്ല. ഇതിനൊക്കെ എത്ര കാത്തിരിക്കണമെന്നറിയില്ല.

sunilkumar May 13, 2012 at 10:08 PM  

ശമ്പള ബില്ലിനൊപ്പമുള്ള PF Schedule ല്‍ Refund of Advance ല്‍ No.of Installment വരുവാന്‍ എന്താണ് മാര്‍ഗ്ഗം

Muhammad A P May 13, 2012 at 11:03 PM  

ലോൺ ഡിറ്റെയിൽ‌സിൽ എല്ലാ വിവരങ്ങളും നൽകുന്നുണ്ടെന്നിരിക്കെ പി.എഫ് ഷെഡ്യൂളിൽ ഇൻസ്റ്റാൾമെന്റ് നമ്പർ വരുന്നതിന് യൂസറുടെ ഭാഗത്ത് നിന്ന് കൂടുതലൊന്നും ചെയ്യാൻ കാണുന്നില്ല. ഭാവിയിലെ ഏതെങ്കിലും സോഫ്റ്റ്‌വേർ അപ്ഡേഷനിൽ ഇതും ശരിയായേക്കാം. ഷെഡ്യൂളിൽ ഇൻസ്റ്റാൾമെന്റ് നമ്പർ വേണമെന്ന് ട്രഷറി നിർബന്ധിക്കാറുമില്ല.

Muhammad A P May 13, 2012 at 11:12 PM  

[co="red"]User Authorisations in SPARK[/co]

C -Controller of Spark
D -DDO (Accounts) User
E -Establishment Admin User
F -Property Returns Admin
G -Govt Level User
H -Office Section editing in dept
I -Individual User
J -Pay Scale within dept
L -Cooperative Recovery Admin
M -Department Management User
N -Establishment Administrator
O -Data entry operator
R -Regional Management
S -Self Drawing Officer
U -Master Trainer

Authorised Users ന് മാത്രമെ സ്പാർക്ക് ഉപയോഗിക്കാൻ അനുവാദമുള്ളൂ. വിവിധ തലങ്ങളിലുള്ള User Authorisations ആണ് മുകളിൽ കൊടുത്തിരിക്കുന്നത്. ഇവ കൂടാതെ, ട്രഷറിയും ഏ.ജിസ് ഓഫീസുമായി കണക്ടിവിറ്റി ആകുന്നതോടെ Treasury User, AG’s User തുടങ്ങിയ യൂസേർസും നിലവിൽ വരുമെന്നാണ് പറയുന്നത്. ഏതെല്ലാം യൂസേർസുണ്ടായാലും, സ്പാർക്കിന്റെ ലക്ഷ്യം Service and Pay Roll Management ആണെന്നത് പരിഗണിക്കുമ്പോൾ Accounts User (D) ഉം Establishment Admin User (E) ഉമാണ് ഇവിടെ ഏറ്റവും ശക്തരെന്ന് പറയാം. ബിൽ പ്രൊസസ്സിങ്ങ്, പുതിയ ജീവനക്കാരനെ രജിസ്റ്റർ ചെയ്യൽ, പ്രമോഷൻ, ട്രാൻസ്ഫർ തുടങ്ങിയ പ്രധാനപ്പെട്ട കാര്യങ്ങളൊക്കെ നേരായ മാർഗ്ഗത്തിലൂടെ ചെയ്യാനുള്ള അധികാരം ഇവർക്ക് മാത്രമേയുള്ളൂ. സ്പാർക്കിലെ മുഴുവൻ ഡാറ്റയും തെറ്റില്ലാതെ സൂക്ഷിക്കേണ്ടതും ഇവരുടെ ഉത്തരവാദിത്തത്തിലുള്ളതാണ്. അങ്ങിനേയാണല്ലോ വേണ്ടതും. സിസ്റ്റം അഡ്മിനിസ്റ്ററേറ്ററായ കണ്ട്രോളർക്ക് പോലും മറ്റൊരു യൂസറുടെ ബിൽ പ്രൊസസ്സ് ചെയ്യാൻ കഴിയില്ല. ഇവയിൽ ചില കാര്യങ്ങളൊക്കെ DMU വിനും SDO ക്കും മറ്റും ഇപ്പോൾ ചെയ്യാൻ കഴിയുന്നുണ്ടെങ്കിൽ അവയൊക്കെ ബഗ്ഗുകളോ അതല്ലെങ്കിൽ ഈ പ്രോജക്ട് റോൾ-ഔട്ട് ചെയ്ത് കൊണ്ടിരിക്കുമ്പോൾ ഉപയോക്താക്കൾക്ക് പരിശീലനം നൽകുന്നത് എളുപ്പമാക്കുന്നതിനായി മനഃപ്പൂർവ്വം നില നിർത്തിയവയോ ആണെന്ന് വേണം കരുതാൻ. ഉദാഹരണത്തിന്, ഒരു എൻ.ജി.ഒ യുടെ സവ്വീസ് രജിസ്റ്റർ ആരംഭിക്കുന്നതിനും അത് പരിപാലിക്കുന്നതിനുമൊക്കെയുള്ള അധികാരം ഓഫീസ് തലവനാണെന്നിരിക്കെ DMU പുതിയ PEN ഉണ്ടാക്കാനോ Employee Record എഡിറ്റ് ചെയ്യാനോ പാടില്ല. SDO സ്വയം ട്രാൻസ്ഫർ ചെയ്യാനോ AG Slip അപ്ഡേറ്റ് ചെയ്യാനും പാടില്ല. AG’s ഓഫീസ് കണക്ടിവിറ്റിയുണ്ടാവുകയും എല്ലാ ഓഫീസുകളും പൂർണ്ണ തോതിൽ സ്പാർക്ക് ഉപയോഗപ്പെടുത്താൻ തുടങ്ങുകയും ചെയ്യുന്നതോടെ ഇതെല്ലാം അധികാരപ്പെട്ട യൂസേർസ് തന്നെ കൈകാര്യം ചെയ്യുമെന്ന് കരുതാം.

sunilkumar May 14, 2012 at 9:03 AM  

Employee Record ല്‍ ഫോട്ടോ upload ചെയ്തത് മാറിപ്പോയി . correct ചെയ്യാന്‍ എന്തു ചെയ്യണം

Muhammad A P May 14, 2012 at 12:55 PM  

ഫോട്ടോയും സിഗ്നേച്ചറും മാറ്റുന്നതിന്:
Service Matters -> Personal Details ൽ Upload Photo/ Upload Signature ഉപയോഗിച്ച് പുതിയ ഫോട്ടോയും സിഗ്നേച്ചറും അപ്‌ലോഡ് ചെയ്യുമ്പോൾ പഴയത് മാറി പുതിയത് Save ചെയ്യപ്പെടും.

Muhammad A P May 14, 2012 at 1:48 PM  

SDO (HM) മാരുടെ ലീവ് സറണ്ടർ
(Maths Blog Team മുഖേനയുള്ള അന്വേഷണം)
(1) ഹെഡ്മാസ്റ്റർ SDO യും S,D,E അക്സസ്സ് ഉള്ളയാളുമാണെങ്കിൽ;
Leave Account ൽ Enter Opening Balance വഴിയോ Enter Opening Balance on Subsequent Date ഉപയോഗിച്ചോ സറണ്ടർ അപേക്ഷയിലേ As on Date ലോ അതിന് മുമ്പത്തെ തിയ്യതിയിലോ ക്രഡിറ്റിലുള്ള ലീവ് ചേർക്കുക. (ഇപ്പോൾ സറണ്ടർ ചെയ്യാനുള്ള ലീവ് ക്രഡിറ്റിൽ കാണിക്കുന്നുണ്ടെങ്കിൽ ഇതിന്റെ ആവശ്യമില്ല). അതിന് ശേഷം Salary Matters- SDO Salary വഴി Leave Surrender Sanction കൊടുത്ത ശേഷം ബിൽ പ്രൊസസ്സ് ചെയ്യാവുന്നതാണ്.
(2) ഹെഡ്മാസ്റ്റർ S അക്സസ്സ് മാത്രമുള്ള SDO ആണെങ്കിൽ;
SDO Interface ൽ Enter Opening Balance on Subsequent Date എന്ന ഓപ്ഷൻ ഇപ്പോഴില്ല. അതിനാൽ ലീവ് അക്കൌണ്ട് Enter Opening Balance ഉപയോഗിച്ച് അപ്ഡേറ്റ് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ എസ്റ്റാബ്ലിഷ്മെന്റ് യൂസറോട് Enter Opening Balance on Subsequent Date ഉപയോഗിച്ച് മേൽ പറഞ്ഞ രീതിയിൽ SDO യുടെ ലീവ് അക്കൌണ്ട് അപ്ഡേറ്റ് ചെയ്യാൻ പറയുക. അതിന് ശേഷം SDO ക്ക് അയാളുടെ ലോഗിനിൽ Salary- Leave Surrender വഴി Leave Surrender Sanction കൊടുത്ത ശേഷം ബിൽ പ്രൊസസ്സ് ചെയ്യാം.

Ramesan Karkkot May 14, 2012 at 2:09 PM  

Muhammed Sir,
1) GPF,GIS, ഇവയുടെ പ്രീമിയം കൂട്ടുന്നതിനനുസരിച്ചു സ്പാർക്കിൽ വെവ്വെറെ entry നടത്തെണ്ടതുണ്ടോ?GPF loan close ചെയ്തു പുതിയ entry നടത്തുന്ന രീതിയും GIS minimum premium deduct ചെയ്തു September ൽ full premium ഓർമ്മപ്പെടുത്തുന്ന രീതിയും മറക്കുന്നില്ല. എന്നാൽ GIS സെപ്റ്റുംബറിനു ശേഷം പഴയ entry യിലെ പ്രീമിയം edit ചെയ്തു അതുമാത്രം നിലനിർത്തിയാൽ പോരേ? [September വരെയുള്ള GIS minimum deduction പാസ്സ`ബുക്കിൽ ചേർക്കേണ്ടതുണ്ടെങ്കിലും തിരിച്ചു കിട്ടില്ല എന്നും കേൾക്കുന്നു? ]
അതേപോലെ SLI arrear deduct ചെയ്യാൻ 2 entry പറഞ്ഞ രീതിയും ഓർക്കുന്നു.Arrear deduct ചെയ്ത് ശേഷം from date edit ചെയ്തു ഒരൊറ്റ entry (premium starting date) ആക്കിക്കുടെ?
GPF ലാണെകിൽ premium വർഷതിൽ 2 തവന്ന് കൂട്ടുകയും ഒരു തവണ കുറയ്ക്കുകയും ചെയ്യാമെന്നാണു GPF site ൽ കാണുന്നത`.[ഇതിനിപ്പോൾ നിയന്ത്രണമില്ലെന്നും കേൾക്കുന്നു ?].കഴിഞ വർഷം tax റ്ന്റെ സമയത്തു കൂട്ടുകയും march ലെ ബില്ലിൽ കുറച്ചവരുമുണ്ട്. പുതിയൊരു USER നെ സംബധ്ധിച്ചിടത്തൊളം SLI,LIC എന്നിവയിൽ 3 entry ഉണ്ടെങ്കിൽ incumbent നു 3 policy ഉണ്ടെന്നു മനസ്സിലാക്കാം.പക്ഷെ GPF ന്റെ കാര്യത്തിൽ ഇതു confusion ഉണ്ടാക്കുകയല്ലെ ചെയ്യുന്നത്?. മറ്റു പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ service history ക്കു പാസ്സ്ബുക്കു ഉള്ളിടത്തൊളം spark entry സംക്ഷിപ്തമാവുകയല്ലേ നല്ലത്.?
2) ഒരാളുടെ drawn salary കാണണമെങ്കിൽ Drawn salary details അല്ലേ നോക്കേണ്ടത്.?പക്ഷേ അതിൽ 2011-12 കാണുന്നുണ്ട്.[salary-12 months,Manualy drawn salary,processed arrear]. 2010 drawn salary കാണാൻ പറ്റുന്നില്ല.1,2 എന്നൊരു ലിങ്ക് കൊടുക്കേണ്ടതല്ലേ?1 കൊടുത്തിട്ടുണ്ടെങ്കിലും work ചെയ്യുന്നില്ല.
Individual അല്ലാതെ Estt മൊത്തം Bill gross,net കാണാൻ എതാണ` option?

Muhammad A P May 14, 2012 at 3:32 PM  

ramko;
പാസ്സ് ബുക്കുകളുടെ സഹായമില്ലാതെ തന്നെ Deduction History സൂക്ഷിക്കാനുള്ള എന്റെ അഭിപ്രായം പറഞ്ഞുവെന്നേയുള്ളൂ. Spark Entry സംക്ഷിപ്തമാവുന്നതിനേക്കാൾ നല്ലത് കൂടുതൽ പ്രയോചനപ്പെടുത്തുകയല്ലേ? Deduction History സൂക്ക്ഷിക്കുകയാണെങ്കിൽ പാസ്സ് ബുക്കുകളുടെ പ്രയോജനവും ചെയ്യും. സംക്ഷിപ്തമാക്കിയത് കൊണ്ടെന്ത് കാര്യം? താങ്കൾക്കേതാണോ ഉചിതമായി തോന്നുന്നത് ആ രീതി ഉപയോഗിക്കുന്നതിന് ഇപ്പോഴത്തെ സ്ഥിതിയിൽ പ്രശ്നമൊന്നുമില്ല.
ജി.പി.എഫ് വരിസംഖ്യ മാറ്റുന്നതിലെ നിയന്ത്രണം നീക്കിയ ഉത്തരവൊന്നും കണ്ടിട്ടില്ല.
ജി.ഐ.എസ് വരിസംഖ്യയുടെ 30% ഇൻഷുറൻസ് ഫണ്ടിലേക്കും 70% സേവിങ്ങ്സ് ഫണ്ടിലേക്കുമാണ് പോകുന്നത്. റിട്ടയർമെന്റ് സമയത്ത് 70% വും പലിശയും തിരിച്ച് കിട്ടും. സെപ്തമ്പർ വരെ അടക്കുന്ന ടോക്കൺ വരിസംഖ്യയായ 30% ഇൻഷുറൻസ് ഫണ്ടിലേക്ക് പോകുന്നതായത് കൊണ്ട് ഇതിന് ഇൻഷുറൻസ് കവറേജ് മാത്രമേയുള്ളൂ; തിരിച്ച് കിട്ടില്ല.
Drawn Salary യുടെ കാര്യം താങ്കൾ പറഞ്ഞത് ശരിയാണ്. ഇവിടെയൊക്കെ ആവശ്യമായ അപ്ഡേഷൻ പ്രതീക്ഷിക്കാം. ഓഫീസിന്റെ Total Expenditure കാണാനും വഴിയില്ല. (PBR പരിശോധിച്ചിട്ടുണ്ടോ? ഓരോ ജീവനക്കാരന്റെ എല്ലാ വർഷത്തെയും വിവരങ്ങൾ ഏറെക്കുറെ ശരിയായി വരുന്നുണ്ട്)

Muhammad A P May 14, 2012 at 8:56 PM  

ramko;

"GPF ലാണെകിൽ premium വർഷതിൽ 2 തവണ കൂട്ടുകയും ഒരു തവണ കുറയ്ക്കുകയും ചെയ്യാമെന്നാണു GPF site ൽ കാണുന്നത`.[ഇതിനിപ്പോൾ നിയന്ത്രണമില്ലെന്നും കേൾക്കുന്നു ?].കഴിഞ വർഷം tax റ്ന്റെ സമയത്തു കൂട്ടുകയും march ലെ ബില്ലിൽ കുറച്ചവരുമുണ്ട്."

“The rate of subscription can be reduced once and enhanced twice during the course of a financial year“ എന്നാണ്.
അതിനാൽ ടാക്സിന്റെ സമയത്ത് ജി.പി.എഫ് വരിസംഖ്യ കൂട്ടുന്നതും മാർച്ചിൽ കുറക്കുന്നതും ക്രമപ്രകാരം തന്നെയല്ലേ?. നിയന്ത്രണമില്ലാതാകുന്നില്ലല്ല്ല്ലോ?

Muhammad A P May 14, 2012 at 10:01 PM  

പ്രശ്ന പരിഹാരത്തിനുള്ള മാർഗ്ഗങ്ങൾ
സ്പാർക്കിൽ വിളിച്ചാൽ കിട്ടുന്നില്ല, മെയിലിന് മറുപടിയില്ല, ഡി.എം.യു ഫോണെടുക്കുന്നില്ല എന്നൊക്കെ പലരുടെയും പരാതിയാണ്. ഓരോ ദിവസവും ഹെല്പ് ഡെസ്കിൽ കൈകാര്യം ചെയ്യപ്പെടുന്ന ഫോണുകളുടെയും മെയിലുകളുടെയും ചാറ്റുകളുടെയുമൊക്കെ വിവരങ്ങൾ ഇവിടെ കാണാം. (Mail, Chat തുടങ്ങിയവയുടെ മുകളിൽ ക്ലിക്ക് ചെയ്യുമ്പോൾ സഹായമാവശ്യപ്പെട്ടയാളുടെ PEN, അറ്റന്റ് ചെയ്ത മാസ്റ്റർ ട്രെയിനർ എല്ലാം അറിയാം). മിക്ക ഞായറാഴ്ച്ചകളിലും ഒഴിവ് ദിവസങ്ങളിലുമൊക്കെ മെയിൽ പരിശോധിക്കുന്നതും മെയിലിൽ ഫോൺ നമ്പർ കൊടുത്തവരെ തിരിച്ച് വിളിച്ച് പ്രശ്നങ്ങൾ പരിഹരിക്കുന്നതുമൊക്കെ കാണാം. പിന്നെയെന്ത് കൊണ്ട് നമ്മുടെ ഫോണിനും മെയിലിനുമൊന്നും ഉദ്ദ്യേശിച്ച സമയത്ത് മറുപടിയില്ല?. ഫോൺ വിളികളും മെയിലുകളും അത്രക്ക് കൂടുതലാണെന്നത് തന്നെ കാരണം. അല്പം ശ്രദ്ധിച്ചാൽ വിരളമായി മാത്രമെ നമുക്ക് ഹെല്പ് സെന്ററിന്റെ സേവനം തേടേണ്ടതുള്ളൂ എന്ന് കാണാം.
കാൾ സെന്ററിലേക്ക് ഫോണെടുക്കുന്നതിന് മുമ്പ് സ്വന്തം ഡിപ്പാർട്ട്മെന്റിലെ പരിചയ സമ്പന്നരായ സഹപ്രവർത്തകരെ സമീപിക്കുകയാണ് വേണ്ടത്. മുമ്പ് സമാന പ്രശ്നങ്ങൾ അവരും അഭിമുഖീകരിച്ചിട്ടുണ്ടാവാം. പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ലെങ്കിൽ DMU വിനെ സമീപിക്കാം. പലതരം DMU മാരുണ്ട്. M, MDE, MS എന്നിങ്ങിനെ അക്സസ്സുള്ളവർ. DMU മാർക്ക് 3 ദിവസത്തെ ട്രെയിനിങാണ് ഉദ്ദ്യേശിച്ചിട്ടുള്ളതെങ്കിലും പലർക്കും അര ദിവസത്തെ ഒരു പരിചയപ്പെടുത്തൽ മാത്രമാണ് ലഭിച്ചിരിക്കുക. നിലവിൽ D,E അക്സസ്സുള്ളവർക്ക് DMU ആകാൻ ഈ ട്രെയിനിങ് മതിയാകും. പക്ഷെ M അല്ലെങ്കിൽ MS അക്സസ്സ് മാത്രമുള്ളവർക്ക് 3 ദിവസത്തെ ട്രെയിനിങ്ങ് ലഭിച്ചാൽ പോലും സാലറി, അരിയർ ബിൽസ് പ്രൊസസ്സിങ്, പ്രമോഷൻ, ട്രാൻസ്ഫർ തുടങ്ങിയ എസ്റ്റാബ്ലിഷ്മെന്റ് ഇന്റർഫേസിലെ ദൈനംദിന കാര്യങ്ങളിൽ പരിചയമുണ്ടാവില്ല. കാരണം മറ്റൊരാളുടെ ലോഗിൻ ഉപയോഗിച്ചല്ലാതെ അവർക്ക് ഇതൊന്നും ചെയ്ത് നോക്കാനോ പ്രശ്നങ്ങൾ മനസ്സിലാക്കാനോ സാദ്ധ്യമല്ല. (രണ്ട് മാസം മുമ്പ് വരെ ടെസ്റ്റ് സൈറ്റ് എല്ലാവർക്കും നൽകിയിരുന്നു. ഇപ്പോൾ അത് പ്രോഗ്രാമ്മേഴ്സിന് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണെന്നറിയുന്നു). ചില DMU മാർ ഇക്കാര്യം തുറന്ന് പറയും. പാസ്സ്‌വേർഡ് റീസെറ്റ് ചെയ്യാൻ മാത്രം ഇവരെ ഉപയോഗപ്പെടുത്തുക. എന്നാൽ MDE അക്സസ്സുള്ള നിങ്ങളുടെ ഡിപ്പാർട്ട്മെന്റിലെ DMU ന്റെ കാര്യം മറിച്ചാണ്. ഇയാൾക്ക് എസ്റ്റാബ്ലിഷ്മെന്റ് ഇന്റർഫേസിലെ കാര്യങ്ങളിൽ നല്ല അറിവുണ്ടായിരിക്കും; കൂടാതെ നിങ്ങളുടെ സമാന പ്രശ്നങ്ങൾ മറ്റ് ഓഫീസുകളുടെ കാര്യത്തിൽ മുമ്പ് അഭിമുഖീകരിച്ചിരിക്കാനിടയുമുണ്ട്. അദ്ദേഹം പ്രശ്നം പരിഹരിക്കുകയോ, അല്ലെങ്കിൽ അക്കാര്യം ഏറ്റെടുക്കുകയോ, അതുമല്ലെങ്കിൽ ശരിയായ ഉപദേശം നൽകുകയോ ചെയ്യും. ഇനിയും നിങ്ങൾ തന്നെ സ്പാർക്കുമായി ബന്ധപ്പെടേണ്ടതായി വരുന്നെങ്കിൽ ഏറ്റവും നല്ല മാർഗ്ഗങ്ങൾ മെയിലും ചാറ്റിങ്ങുമാണ്. പ്രശ്നം എളുപ്പത്തിൽ അവതരിപ്പിക്കാവുന്നതാണെങ്കിൽ ചാറ്റിങ്ങും അല്ലെങ്കിൽ മെയിലും സ്വീകരിക്കുക. മെയിലയക്കുമ്പോൾ നിങ്ങളുടെ പ്രശ്നം വ്യക്തമാക്കുന്ന തരത്തിലുള്ള ഒരു തലക്കെട്ട്, റഫറൻസിൽ ഡിപ്പാർട്ട്മെന്റ്, ഓഫീസ്, യൂസർ കോഡ്, പേര്, മൊബൈൽ നമ്പർ എന്നിവയും വ്യക്തമാക്കണം. സ്പാർക്കിലെത്തുന്ന എല്ലാ മെയിലുകളും പരിശോധിക്കപ്പെടുന്ന രീതിയിലാണ് അവിടത്തെ ക്രമീകരണം. തിരക്കേറുമ്പോൾ ദിവസങ്ങളെടുത്തേക്കാമെങ്കിലും. ചാറ്റിങ്ങും നല്ലൊരു ഉപാദിയാണ്. എല്ലാത്തിനും ക്ഷമ വേണമെന്ന് മാത്രം.

Kesavanunni- HM May 15, 2012 at 6:14 AM  

സ്പാര്‍ക്കില്‍ കമ്മൂട്ടഡ് ലീവ് ലീവ് അക്കൗണ്ടില്‍ ചേര്‍ത്തുന്നത് എങ്ങിനെ

Unknown May 15, 2012 at 11:08 AM  

സ്പാർകിൽ ലീവ് അക്കൌണ്ട് ശരിപ്പെടുത്താൻ നോക്കലാണ് ഏറ്റവും വലിയ തലവേദന. മിക്കവാറും പ്രൊസീഡ് ബട്ടൺ മങ്ങിനിക്കുന്നു.
ജീവനക്കാരുടെ രണ്ടാം ഇങ്ക്രിമെന്റ് പ്രൊബേഷൻ ഡിക്ലയർ ചെയ്ത തീയതിയിൽ മാത്രമല്ലേ ലഭിക്കൂ, അപ്പോൾ സ്പാർകിൽ ഇങ്ങനെ മാറ്റുന്നതിന് എന്താണ് വഴി ?

Muhammad A P May 15, 2012 at 11:37 AM  

കേശവനുണ്ണി സർ;
സർവ്വീസ് രജിസ്റ്ററിൽ EL നും HPL നും മാത്രമല്ലെ ലീവ് അക്കൌണ്ടുള്ളൂ. HPL കമ്മ്യ്യൂട്ട് ചെയ്യുന്നതാണ് കമ്മ്യൂട്ടട് ലീവ്. Leave Account ൽ HPL അപ്ഡേറ്റ് ചെയ്താൽ Leave Entry യിൽ കമ്മ്യൂട്ടഡ് ലീവ് ചേർക്കാൻ കഴിയും. Leave Entry നടത്തുന്നതെങ്ങിനേയെന്ന് മുകളിൽ വിവരിച്ചിട്ടുണ്ട്.

Muhammad A P May 15, 2012 at 11:53 AM  

ശ്രീ അരുൺ ഭാസ്കർ;
Proceed ചെയ്യാൻ പറ്റിയ ഓപ്ഷനിലാണ് വർക്ക് ചെയ്യുന്നതെങ്കിൽ Proceed ബട്ടൺ ആക്ടീവ് ആയിത്തന്നെ കാണുന്നുണ്ടല്ലോ? ഈ പ്രശ്നം മറ്റാരും പറഞ്ഞതായി ഓർമ്മിക്കുന്നില്ല.
പ്രൊബേഷൻ ഡിക്ലയർ ചെയ്യുമ്പോൾ ഇംക്രിമെന്റ് തിയ്യതിയിൽ മാറ്റമുണ്ടെങ്കിൽ,Present Salary details ലോ Pay Revision Editing ലോ Next Incr Date മാറ്റിയ ശേഷം ഇംക്രിമെന്റ് സാങ്ക്ഷൻ ചെയ്താൽ മതി.

Unknown May 15, 2012 at 11:58 AM  

ഇങ്ക്രിമെന്റ് തീയതി പ്രശ്നം പരിഹരിച്ചു, നന്ദി.

പക്ഷേ ലീവ് അക്കൌണ്ട് മാത്രം ശരിയാവുന്നില്ല. ഓപണിങ് ബാലൻസ് കൊടുത്താൽ പോലും, പലപ്പോഴും പറ്റുന്നില്ല.

എന്റെ ഒരു ചെറിയ നിർദേശം. ഈ പോസ്റ്റിൽ തന്നെ സ്പാർക് മുഴുവൻ ചർച്ച ചെയ്യുന്നതിനു പകരം സ്പാർകിലെ വിവിധവശങ്ങൾ രണ്ടോ മൂന്നോ പോസ്റ്റുകളായി നമുക്ക് ചിത്രങ്ങൾ (സ്ക്രീൻഷോട്ടുകൾ) സഹിതം എഴുതിക്കൂടേ ?

(ഞാനടക്കം ഒട്ടേറെ അനധ്യാപകരും ഈ ബ്ലോഗ് നന്നായി ഉപയോഗിക്കുന്നുണ്ട്.)

Unknown May 15, 2012 at 12:04 PM  

പ്രസന്റ് സാലറി ഡീറ്റെയിത്സിൽ നിലവിലുള്ള തീയതിക്ക് മുമ്പുള്ള തീയതിയിലേയ്ക്ക് ഇൻക്രിമെന്റ് മാറ്റാൻ കഴിയുകയില്ല. പേറിവിഷൻ 2009 എന്നതിൽ പേ റിവിഷൻ ഏഡിറ്റിങിൽ ആണ് പഴയ കാലത്തെ മാറ്റങ്ങൾ നടത്താനാവുന്നുള്ളൂ.

Muhammad A P May 15, 2012 at 10:07 PM  

ശ്രീ അരുൺ ഭാസ്കർ;
പ്രസന്റ് സാലറി ഡീറ്റെയിത്സിൽ നിലവിലുള്ള തീയതിക്ക് മുമ്പുള്ള തീയതിയിലേയ്ക്ക് ഇൻക്രിമെന്റ് മാറ്റാൻ കഴിയുകയില്ല.
താങ്കൾ ഇക്കാര്യം അടുത്തിടെ പരിശോധിച്ച് നോക്കിയിട്ടുണ്ടോ? ഇല്ലെങ്കിൽ പരിശോധിച്ച് ഫലം പറയാമോ?

Muhammad A P May 15, 2012 at 10:39 PM  

[co="red"]Individual User[/co]
ഓരോ ജീവനക്കാരനും സ്പാർക്കിൽ ലോഗിൻ ചെയ്യുന്നതിന് പാസ്സ്‌വേർഡ് ലഭിക്കുന്നതാണ്. സ്വന്തം സർവ്വീസ് രജിസ്റ്റർ പരിശോധിക്കുന്നത് പോലെത്തന്നെ സ്പാർക്കിലെ ഡാറ്റയും ഓരോ ജീവനക്കാരനും പരിശോധിക്കാം. കൂടാതെ പ്രോപ്പർട്ടി റിട്ടേൺസും ട്രാൻസ്ഫർ അപേക്ഷയുമൊക്കെ Individual ലോഗിനുണ്ടെങ്കിൽ മാത്രമെ നൽകാൻ കഴിയുകയുള്ളൂ.

sreekanth.t.v May 15, 2012 at 10:55 PM  

ഓരോരുത്തര്‍ക്കും login ചെയ്യാനുള്ള password ഒരു നല്ല കാര്യം തന്നെ.ee password എങ്ങനെ സംഘടിപ്പിക്കും.

Muhammad A P May 15, 2012 at 11:19 PM  

ശ്രീകാന്ത് സർ;
തൽക്കാലം Individual User ക്കുള്ള പാസ്സ്‌വേർഡ് DMU വിൽ നിന്ന് മാത്രമെ ലഭിക്കുകയുള്ളൂ. ജോലി ഭാരം കൂടുതലായത് കൊണ്ടും മറ്റും കാൾ സെന്റർ ഇതിനുള്ള അപേക്ഷ പരിഗണിക്കുകയില്ല.

«Oldest ‹Older 1 – 200 of 565 Newer› Newest»
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer