ജാതി സെന്‍സസ് തുടങ്ങൂ..ഈസിയായി!
>> Thursday, April 12, 2012
സംസ്ഥാനത്തെ ജാതി സെന്‍സസ് ഏപ്രില്‍ മാസം 10ന് ആരംഭിക്കുകയാണ്. 1931നു ശേഷം ആദ്യമായാണ് ജാതി തിരിച്ചുള്ള സെന്‍സസ് എടുക്കുന്നത്. ഇതുവരെ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ കണക്കെടുപ്പു മാത്രമേ നടത്തിയിരുന്നുള്ളൂ. 16,000 ഓളം വരുന്ന എന്യൂമറേറ്റര്‍മാര്‍ സംസ്ഥാനത്തെ എല്ലാ വീടുകളിലുമെത്തി വിവരങ്ങള്‍ ശേഖരിക്കാനാണ് പരിപാടി. സെന്‍സസിലൂടെ ശേഖരിക്കുന്ന വ്യക്തിപരമായ വിവരങ്ങളൊന്നും പ്രസിദ്ധീകരിക്കില്ല. പൊതുവിവരങ്ങള്‍ മാത്രമായിരിക്കും പുറത്തുവരിക. ഈ സെന്‍സസിലൂടെ എടുക്കപ്പെടുന്ന വിവരങ്ങളുടെ രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കുമെന്നും സെന്‍സസ് ഡയറക്ടറേറ്റ് ഉറപ്പു നല്‍കിയിട്ടുണ്ട്. ജാതി ഒഴികെയുള്ള വിവരങ്ങള്‍ രണ്ടാമതൊരിക്കല്‍ കൂടി പരിശോധനയ്ക്കു വിധേയമാക്കിയ ശേഷമാകും അന്തിമമായി പ്രസിദ്ധീകരിക്കുക. എന്യൂമറേറ്റര്‍ ശേഖരിക്കുന്ന വിവരങ്ങള്‍ ഡേറ്റ എന്ററി ഓപ്പറേറ്റര്‍ (DEO)അപ്പോള്‍ തന്നെ കൈവശമുള്ള ചെറു കമ്പ്യൂട്ടറിലേക്കു പകര്‍ത്തും. ശേഖരിക്കുന്ന വിവരങ്ങള്‍ അതാത് ദിവസം തന്നെ ഡാറ്റാ സെന്‍ററിലേക്ക് അപ്ലോഡ് ചെയ്യും. ഔദ്യോഗികമായി കടലാസ് വര്‍ക്കായി ചെയ്യേണ്ടത് സംക്ഷിപ്ത വീടുപട്ടിക തിരുത്തലും കൂട്ടിച്ചേര്‍ക്കലുമാണ് .പ്രത്യേക ഫോമുകള്‍ ഒന്നും കടലാസില്‍ പൂരിപ്പിക്കേണ്ടതില്ല. കോഡുകളും മറ്റും രേഖപ്പെടുത്തിവെയ്ക്കുന്നത് നമ്മുടെ ജോലി എളുപ്പമാക്കും . ചുവടെയുള്ള ലിങ്കില്‍ നിന്നും അവ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
ജില്ലയെ 4,000 എന്യൂമറേഷന്‍ ബ്ലോക്കുകളായി തരംതിരിച്ചാണ് സെന്‍സസ് നടത്തുന്നത്. ശരാശരി 125നും 150നും ഇടയിലുളള വീടുകള്‍ ഉള്‍പ്പെടുന്നതാണ് ഒരു എന്യൂമറേഷന്‍ ബ്ലോക്ക്. 10 ദിവസമാണ് ഒരു എന്യൂമറേഷന്‍ ബ്ലോക്കിനായി നീക്കിവച്ചിട്ടുളളത്. ഒരു എന്യൂമറേറ്റര്‍ക്ക് പരമാവധി നാലു എന്യൂമറേഷന്‍ ബ്ലോക്കുകള്‍ കണക്കെടുപ്പിനായി നല്‍കും. ഒരു എന്യൂമറേഷന്‍ ബ്ലോക്കിന് 3,000 രൂപ എന്ന നിരക്കില്‍ ഓണറേറിയവും 1,500 രൂപ നിരക്കില്‍ പരമാവധി യാത്രബത്തയും നല്‍കുമത്രേ. ഓരോ ജില്ലയിലേയും ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍, മുനിസിപ്പല്‍ സെക്രട്ടറിമാര്‍ എന്നിവരെയാണ് സെന്‍സസ് ചാര്‍ജ് ഓഫീസര്‍മാരായി നിശ്ചയിച്ചിട്ടുളളത്. ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍മാര്‍ക്കുളള പരിശീലനം തിരുവനന്തപുരത്തും സെന്‍സസ് മാസ്റ്റര്‍ ട്രെയിനേഴ്‌സിനുളള പരിശീലനം കോട്ടയത്തും നടത്തി.
ജാതി സെന്‍സസ് മെയ് 30വരെ തുടരും. പേപ്പര്‍ ഉപയോഗിക്കുന്നില്ല എന്നതാണ് സെന്‍സസിന്‍റെ പ്രത്യേകത. എന്യൂമറേറ്ററോടൊപ്പം ഒരു ഡേറ്റ എന്ററി ഓപ്പറേറ്ററും വീടുകളിലെത്തും. പാലക്കാട് ഐ.ടി.ഐ. ആണ് ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെ നിയമിക്കുന്നത്. ഇവര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയായി. ടാബ്ലറ്റ് പി.സി. ഉപയോഗിച്ചാണ് കണക്കെടുപ്പ് വിവരങ്ങള്‍ കമ്പ്യൂട്ടറിലേക്ക് പകര്‍ത്തുന്നത്. ഇതിനായി എല്ലാ ബ്ലോക്കുകളും മുനിസിപ്പാലിറ്റികളും ചാര്‍ജ് സെന്ററുകളായി പ്രവര്‍ത്തിക്കും. ഓരോ ദിവസവും നടത്തിയ കണക്കെടുപ്പ് അന്നേദിവസം അഞ്ചു മണിക്ക് ചാര്‍ജ് സെന്ററില്‍ എത്തിക്കണം.ഗ്രാമങ്ങളില്‍ ബ്ലോക്ക് ഡെവലപ്മെന്‍റ് ഓഫിസര്‍മാര്‍ക്കും നഗരങ്ങളില്‍ മുനിസിപ്പല്‍ സെക്രട്ടറിമാര്‍ക്കുമായിരിക്കും സെന്‍സസിന്‍റെ ചുമതല. സെന്‍സസ് വിവരങ്ങളില്‍ യാതൊരു തരത്തിലുമുള്ള തിരിമറിയും നടത്താന്‍ കഴിയില്ല.
സെന്‍സസ് നിയമം പ്രകാരം സെന്‍സസ് ഡ്യൂട്ടിക്ക് വിസമ്മതിക്കുകയോ ഡ്യൂട്ടി ചെയ്യാതിരിക്കാന്‍ പ്രേരിപ്പിക്കുകയോ ചെയ്യുന്നത് പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് കാരണമാകുന്നതാണ്. സാമൂഹിക-സാമ്പത്തിക-ജാതി സെന്‍സസിന്റെ മേധാവി ജില്ലാ കളക്ടര്‍ ആണ്. പി.എ.യു. പ്രോജക്ട് ഡയറക്ടര്‍ ജില്ലാ സെന്‍സസ് ഓഫീസറായും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മീഷണര്‍ (ജനറല്‍) എന്നിവര്‍ അഡീഷണല്‍ ജില്ലാ സെന്‍സസ് ഓഫീസര്‍മാരായും പ്രവര്‍ത്തിക്കും. കൂടാതെ 33 മാസ്റ്റര്‍ ട്രെയിനികള്‍ കൂടി ഈ പരിപാടിയില്‍ പങ്കാളികളാകും. സെന്‍സസ് ജോലികള്‍ക്ക് താല്‍പ്പര്യമുളള ഉദ്യോഗസ്ഥര്‍ക്ക് മുന്‍ഗണന നല്‍കുന്നതും ഇങ്ങനെയുളളവര്‍ മതിയാകാതെ വരുന്നപക്ഷം മറ്റ് ജീവനക്കാരെ കൂടി സെന്‍സസ് ജോലിക്ക് നിയോഗിക്കുന്നതുമാണ്. ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍/ മുനിസിപ്പല്‍ സെക്രട്ടറിമാരാണ് സെന്‍സസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നത്.
സാമൂഹീക സാമ്പത്തീക ജാതി സെന്‍സസ് - നോട്‌സ്
സാമൂഹിക സാമ്പത്തീക ജാതി സെന്‍സസ് - ചോദ്യങ്ങള്‍
സാമൂഹിക സാമ്പത്തീക ജാതി സെന്‍സസ് - കോഡ് നമ്പറുകള്‍

102 comments:
നന്ദി ജോണ്‍സാര്‍,മാത്സ് ബ്ലോഗിനും.
കൃത്യസമയത്തെ വലിയൊരുസഹായം
ഫലപ്രദമായ പരിശീലനങ്ങള്‍ നടന്നിട്ടില്ലാത്തിടങ്ങളിലെ
സെന്‍സസ് ചുമതലയുള്ളവര്‍ക്ക് ഇത് വലിയോരാശ്വാസമാകും.
thanks for valuable notes
പതിവുപോലെ അവസരോചിതമായ പോസ്റ്റുമായി മാത്സ് ബ്ലോഗ് .
വളരെ ഉപകാരപ്രദം.
ഇപ്രാവശ്യം സൂപ്പര്‍വൈസര്‍ മാരും enumerator മാരും തമ്മില്‍ നേരിട്ട് വലിയ ബന്ധം ഒന്നും ഇല്ലെന്നു തോന്നുന്നു .
"ഒരു എന്യൂമറേഷന്‍ ബ്ലോക്കിന് 3,000 രൂപ എന്ന നിരക്കില്‍ ഓണറേറിയവും 1,500 രൂപ നിരക്കില്‍ പരമാവധി യാത്രബത്തയും നല്‍കുമത്രേ."
അപ്പോള്‍ ആകെ 4500.
നാലു ബ്ലോക്കിന് 18000
ലീവ് സറണ്ടര്‍ (40 ദിവസം) ചുരുങ്ങിയത് 20000
ക്ലാസ്സിന്റെ ബത്ത 500
മൊത്തം 38500 (ഏറ്റവും ചുരുങ്ങിയത്)
അഞ്ചാറുദിവസം വീടുകളിലൊരു ഓട്ടപ്രദക്ഷിണം മാത്രം നടത്തി(ആ..അല്ലെങ്കില്‍ കെട്ടിയവനെ ഏല്പിച്ച്)യാല്‍ ടീച്ചര്‍മാരുടെ കൈയ്യില്‍ വരുന്ന കായാണിത്!!
ഊം..ഭാഗ്യം ചെയ്ത വര്‍ഗ്ഗം!!!
വളരെ കുറച്ച് അധ്യാപകര്‍ മാത്രമേ ഈ ജോലി ചെയ്യുന്നുള്ളൂ. ഹൈസ്ക്കൂളുകാരില്‍ മൂല്യനിര്‍ണ്ണയ ജോലി ഇല്ലാത്തവര്‍ മാത്രം . മറ്റു വിഭാഗങ്ങളിലെ ഉദ്ദ്യോഗസ്ഥരാണ് കൂടുതലും . അവര്‍ക്കുകൂടി മാത്സ് ബ്ലോഗിലെത്താന്‍ ഈ പോസ്റ്റ് ഒരു കാരണമാകട്ടെ .
പ്രിയപ്പെട്ട ജോണ്‍സാര്‍,
ഈ വരുന്ന ഒമ്പതാം തിയ്യതി മുതല്‍ തുടങ്ങുന്ന പത്താംക്ലാസ്സിലെ ഐസിടി ട്രൈനിങ്ങിനായി നിയോഗിക്കപ്പെട്ടിരിക്കുന്ന ഞങ്ങളില്‍ പലര്‍ക്കും സെന്‍സസ് ഡ്യൂട്ടിയുണ്ട്. 40 ദിവസം ഇടതടവില്ലാതെ ചെയ്യേണ്ടിവരുന്ന ഈ ജോലിമൂലം ഒരുപാട് പേര്‍ക്ക് ട്രൈനിങ്ങ് കിട്ടാതെ വരില്ലേ..? പത്താം ക്ലാസ്സിലെ മാറിയ ടെക്സ്റ്റ്ബുക്ക് പഠിപ്പിക്കാന്‍ ട്രെയിനിങ് നിര്‍ബന്ധമാണുതാനും!എന്താണൊരു പരിഹാരം?
"എന്താണൊരു പരിഹാരം?"
പരിഹാരം ഒന്നേയുള്ളൂ..സര്‍ക്കാര്‍ കൊടുക്കാന്‍ പോകുന്ന 40000 രൂപയില്‍ ഒരു മുപ്പതിനായിരം ഞങ്ങളെപ്പോലെയുള്ള അഭ്യസ്ഥവിദ്യര്‍ക്ക് കൈമാറി പണി ഞങ്ങളെ ഏല്‍പ്പിച്ചുകൂടേ?
ടീച്ചര്‍മാര്‍ക്ക് ട്രൈനിങ്ങുകള്‍ക്കും പോകാം, ഞങ്ങള്‍ക്ക് അല്പം കാശും കിട്ടും!! എങ്ങനെയുണ്ടെന്റെ ബുദ്ധി?
ജോണ്‍സാറിന്റെ ഈ പോസ്റ്റ് ഒരുപാട് പേര്‍ക്ക് ഉപകാരപ്പെടും.
നന്ദി സാര്‍.
ഇതുതന്നെയാണ് എന്റെയും പ്രശ്നം ഗീത ടീച്ചറെ .
ഏറെ ഉപകാരം
ജോണ്‍സാറുടെ ഈ പോസ്റ്റ് ഏറെ ഉപകാര പ്രദമാണ്. സമയോചിതമായി ഇടപെട്ട് മാത്സ് ബ്ലോഗ് അധ്യാപകര്‍ക്കും മറ്റുള്ളവര്‍ക്കും ഒരുപോലെ ഉപകാരപ്രദമാകുന്നുവെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു
ഗീതാ സുധി ടീച്ചര്‍ ചോദിച്ചതുപോലെ ഒമ്പതാ തിയതിയാണ് ഐസിടി ട്രൈനിംഗും നടക്കുന്നത്. അന്നു തന്നെ ബ്ലോക്ക് പഞ്ചായത്തുകളില്‍ എന്യൂമറേറ്റര്‍മാര്‍ക്കൊപ്പം DEO Data Entry Operator മാര്‍ക്കും പരിശീലനമുണ്ട്. ഇതുരണ്ടും കൂടി എങ്ങിനെയാണ് ചെച്ചുയ.
വിവരങ്ങള്‍ എല്ലാം ഒരാള്‍ പേപ്പറില്‍ കുറിച്ചെടുത്ത ശേഷം വൈകീട്ട് DATA Entry ചെയ്ത് കൊണ്ടുപോയി അപ്‌ഡേറ്റ് ചെയ്യാനാകൂമോ......?
പിന്നെ ശ്രദ്ധിക്കുക
ടാബ് ലെറ്റ് ചൈനയുടേതാണെന്നും പറയുന്നത്ര ബാക്കപ്പൊന്നും കിട്ടില്ലെന്നും പരിശീലനത്തിനിടെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസര്‍മാര്‍ തന്നെ പറയുന്നുണ്ട്. ബാക്കപ്പ് കുറഞ്ഞാല്‍ വേറെ ചാര്‍ജര്‍ ഉപയോഗിക്കാമെന്ന് പറയുന്നുണ്ടെങ്കിലും സിസ്്റ്റം പണിമുടക്കിയാല്‍ എന്തു ചെയ്യുമെന്നറിയില്ല. വൈകീട്ട് അഞ്ചുമണിയോടെ ഇവ അപ് ലോഡ് ചെയ്യാനായി ഇവരെല്ലാവരും വന്നാല്‍ ഇത്രവേഗം എല്ലാവരെയും പറഞ്ഞയക്കാനാകുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നു.
പിന്നെ ടാബ് ലൈറ്റിന്റെ എസ്‌കേപ്പ് ബട്ടണ്‍ എല്ലാവരും ശ്രദ്ധിച്ചു കൈകാര്യം ചെയ്യുന്നതും നല്ലതാണ്. ഒരു പ്രവാശ്യം അമര്‍ത്തി കഴിഞ്ഞാല്‍ പേജുകളിലേക്ക് പ്രവേശിക്കാന്‍ സമയമേറെ എടുക്കുന്നുണ്ട്. അതു കരുതി രണ്ടു തവണ അമര്‍ത്തിപോയാല്‍ മെയിന്‍ മെനുവിലെത്തും.വീണ്ടും തിരികെ പോരേണ്ടിവരും.............
Aho kashtam Hom's inganeyano vicharichirikkunnath njangal teachers census duty kittathirikkan ethra vazhipad nerunnundenno?
ali sir
ഒരോ സെന്‍സസ് വീടും പൂര്‍ത്തിയാക്കിയശേഷം സേവ് ചെയ്യുക കൂടാതെ കണ്‌ഫേം ചെയ്യുകൂടി വേണം . അപ്പോള്‍ HHD യിലെ മെമ്മറി കാര്‍ഡില്‍ ഡേറ്റ ഉണ്ടാകും
thank you john sir..thank you very much.....
കപീഷ് ചാടി ചാടി ഇവിടെയും എത്തി
ആദ്യമേ ഹോംസ് സാറിനു ഒരു നല്ല നമസ്കാരം.
പണ്ടൊരു മഹാകവി പാടി
"ജാതി ചോദിക്കുന്നില്ല ഞാന്‍ സോദരി
ചോദിക്കുന്നു നീര്‍ നാവു വരണ്ടഹോ !
ഭീതി വേണ്ട തരികതെനിക്കു നീ"
ഇനി മലയാളം അറിയാത്ത ആളുകള്‍ക്ക് വേണ്ടി
"My sister,I ask not of the caste I ask thee water to drink"
മണ്മറഞ്ഞു പോയ മഹാകവിക്ക് വന്ദനം.
സത്യത്തില്‍ കപീഷ് ഇവിടെ വന്നത് ഇത് പറയാന്‍ അല്ല എന്നാല്‍ കപീഷ് ആളൊരു ചില്ലറ വാനരന്‍ അല്ല എന്ന് മനസ്സിലാക്കാന്‍ വേണ്ടി പറഞ്ഞതാ ഇത്
ഗണിത ബ്ലോഗില്‍ ഇപ്പോള്‍ അപൂര്‍വമായിമാത്രമേ നല്ല ഗണിതം വിഷയമാകാറുള്ളൂ.കേവലം ചോദ്യപ്പേപ്പര്‍ ഉത്തരസൂചിക മാത്രമായി ഗണിതം തരം താഴ്‌ന്നു പോകുന്നു.കമന്റ് കുറവാണ് എങ്കിലും നല്ല ഗണിതം ആസ്വദിച്ചിരുന്ന ഒരു പാട് ആളുകള്‍ ഉണ്ട് എന്നാ കാര്യം വിസ്മരിക്കണ്ട. ബ്ലോഗിന് പുറകില്‍ വര്‍ക്ക് ചെയ്യുന്നവര്‍ക്കും ഇതില്‍ വലിയ നിര്‍ബന്ധമൊന്നുമില്ല എന്ന് തോന്നുന്നു. മൌലിക പ്രതിഭയുള്ള ഒരുപാടുപേര്‍ സ്വമേധയാ എത്തിപ്പെടുകയും നിലവാരമുള്ള ചര്‍ച്ചകളും വിശകലനങ്ങളും കൊണ്ട് സമ്പന്നമായിരിക്കുകയും ചെയ്ത ഒരു വേദി ഇങ്ങനെയായതില്‍ നിരാശയും സങ്കടവും തോന്നാറുണ്ട്.
ബ്ലോഗിന്റെ vibrant ആയ ഭൂതകാലം തിരിച്ചുപിടിക്കാന്‍ എല്ലാവരും കൈകോര്‍ത്തു പിടിക്കൂ
@ കപീഷ്
വിട്ടുകള കുട്ട്യേ ...
കുട്ടി നാല്ലൊരു കിടിലനും , vibrant - ഉം , പ്രതിഭാ സമ്പന്നവുമായ ഒരു ഗണിത പോസ്റ്റ് ഇടൂ . ഞങ്ങള്‍ തീര്‍ച്ചയായും ആസ്വദിക്കാം .
പിന്നെ യഥാര്‍ഥ ഗണിത പ്രേമികള്‍ക്ക് തൂണിലും , തുരുമ്പിലും , വേണമെങ്കില്‍ സെന്‍സസിലും വരെ ഗണിതം കണ്ടെത്താം .
@ вєαη
വിട്ടുകള കുട്ട്യേ ...
കുട്ടി നാല്ലൊരു കിടിലനും , vibrant - ഉം , പ്രതിഭാ സമ്പന്നവുമായ ഒരു ഗണിത പോസ്റ്റ് ഇടൂ . ഞങ്ങള്‍ തീര്‍ച്ചയായും ആസ്വദിക്കാം .
കപീഷിനെ വെല്ലു വിളിക്കുകയോ കൊള്ളം.
അടുത്ത് തന്നെ അത് പ്രതീക്ഷിക്കാം.ഈ കപീഷ് ഒന്ന് നോക്കട്ടെ ആ ഭൂതകാലം തിരിച്ചു പിടിക്കാന്‍ പറ്റുമോ എന്ന്.എന്റെ വാനര ദൈവങ്ങളെ എനിക്ക് സര്‍വശക്തിയും തരണേ !
"പിന്നെ യഥാര്‍ഥ ഗണിത പ്രേമികള്‍ക്ക് തൂണിലും ,തുരുമ്പിലും,വേണമെങ്കില്‍ സെന്‍സസിലും വരെ ഗണിതം കണ്ടെത്താം"
"ഒരു എന്യൂമറേഷന്‍ ബ്ലോക്കിന് 3,000 രൂപ എന്ന നിരക്കില്‍ ഓണറേറിയവും 1,500 രൂപ നിരക്കില്‍ പരമാവധി യാത്രബത്തയും നല്‍കുമത്രേ."
അപ്പോള്‍ ആകെ 4500.
നാലു ബ്ലോക്കിന് 18000
ലീവ് സറണ്ടര്‍ (40 ദിവസം) ചുരുങ്ങിയത് 20000
ക്ലാസ്സിന്റെ ബത്ത 500
മൊത്തം 38500 (ഏറ്റവും ചുരുങ്ങിയത്)
എന്തൊരു ഗണിതം.
ഹോംസ് സാറിനു ഒരു നല്ല നമസ്കാരം.
കിട്ടാത്ത മുന്തിരി പുളിക്കും എന്നായിരുന്നു പണ്ടൊക്കെ കുറുക്കന്മാര്‍ പറഞ്ഞിരുന്നത് .
എന്നാല്‍ മുത്തശ്ശി കഥയിലെ കുറുക്കന് ജനിതക പരിവര്‍ത്തനം സംഭവിച്ച് പ്രതികരണം ഇങ്ങനെയായി :- "കിട്ടാത്ത മുന്തിരിയ്ക്ക് തേനിനെക്കാള്‍ മധുരം."
അത്യന്തം സ്വാഗതാര്‍ഹമായ mutation ആണ് ഇത് .
സമ്പൂര്‍ണ്ണ സോഫ്ററ്വെയറുമായി ബന്ധപ്പെട്ട് സോഫ്ററ്വെയര്‍ ഇന്‍സ്ററലേഷന്‍, ഡംബിംഗ്,സിങ്റനൈസിംങ് എന്നിവ പ്രതിപാദിക്കുന്ന ഒരു പോസ്ററ് ഇട്ടാല്‍ ഉപകാരപ്രദമായിരുന്നു
കപീഷിന് ഒരു പാലക്കാടന്‍ കാറ്റിന്റെ മണമുണ്ട് .ഒരുപാട് പ്രായമുള്ള ഭാഷ.ഇത് കാട്ടിലെ ഒരു വെറും മരഞ്ചാടിക്കുരങ്ങെല്ലന്ന് മനസിലായി. പ്രീയപ്പെട്ട വാനരശ്രേഷ്ടോ, എന്റെ ഈസ്റ്റര്‍ ആശംസകള്‍
അശോക് കുമാര്‍ സാര്‍
www.sampoornatest.itschool.gov.in ലെ യൂസര്‍ഗൈഡ് പുതിയത് എടുത്തുകാണുമല്ലോ. അതില്‍ എല്ലാം വ്യക്തമാണെന്നാണ് തോന്നുനന്നത് . ആവശ്യമെങ്കില്‍ നിസാര്‍ സാര്‍ ഒരു പോസ്റ്റ് ഇടും . അദ്ദേഹം സമ്പൂര്‍ണ്ണയില്‍ പ്രത്യേക പരിശീലനം നേടിയതാണ് .നമുക്കം് ഉടനെ പ്രതീക്ഷിക്കാം
@ ജോണ്‍ സര്‍
"കപീഷിന് ഒരു പാലക്കാടന്‍ കാറ്റിന്റെ മണമുണ്ട്"
കപീഷ് പാലക്കാട് മാത്രമല്ല തൂണിലും ,തുരുമ്പിലും,വേണമെങ്കില്‍ സെന്‍സസിലും വരെ കപീഷ് ഉണ്ടാവും.
എന്റെ ഈസ്റ്റര്‍ ആശംസകള്‍ ജോണ്‍ സാറിനും കുടുംബത്തിനും
കപീഷിന് ഒരു പാലക്കാടന്‍ കാറ്റിന്റെ മണമുണ്ട് .ഒരുപാട് പ്രായമുള്ള ഭാഷ.ഇത് കാട്ടിലെ ഒരു വെറും മരഞ്ചാടിക്കുരങ്ങെല്ലന്ന് മനസിലായി. പ്രീയപ്പെട്ട വാനരശ്രേഷ്ടോ, എന്റെ ഈസ്റ്റര്‍ ആശംസകള്‍
@ ജോണ്‍ സാര്‍
കപീഷ് വാനരന്ല്ല, വാനരിയാണ് എന്നാണ് എന്റെ കണ്ടുപിടുത്തം. 'കയ്യക്ഷരം' കണ്ടാലറിഞ്ഞുകൂടെ!
"ആവശ്യമെങ്കില്‍ നിസാര്‍ സാര്‍ ഒരു പോസ്റ്റ് ഇടും . അദ്ദേഹം സമ്പൂര്‍ണ്ണയില്‍ പ്രത്യേക പരിശീലനം നേടിയതാണ് .നമുക്കത് ഉടനെ പ്രതീക്ഷിക്കാം"
അമ്പട ജോണ്‍സാറേ...!!
"കപീഷ് വാനരിയാണ് എന്നാണ് എന്റെ കണ്ടുപിടുത്തം. 'കയ്യക്ഷരം' കണ്ടാലറിഞ്ഞുകൂടെ!"
ഈ പാവം കപീഷിനെ വെറുതെ വിടൂ.
ഐസിടി പരിശീലനത്തെ കുറിച്ചുള്ള പോസ്റ്റ വരുമോ....? പരിശീലനത്തിന് ലാപ് ടോപ്പ് കൊണ്ടുപോകേണ്ടതുണ്ടോ........?
Technical High School Admission Process started..........
Last date of submitting application:-May-5
Entrance exam on may -8
First allotment- may-14
വളരെ ഉപകാരം സര്‍...............
ഒരുപാടു നന്ദിയുണ്ട് സര്‍.....!!!
എത്റ വലിയ സഹായം.....!!!!!
എന്റമ്മോ, ആശാ ഗോപിനാഥേ ഇനിയെങ്കിലും മാംഗലേയം വെടിഞ്ഞ് ഏതെങ്കിലും ഒന്നില്‍ പിടിക്കരുതോ. ജോണ്‍മാഷെ കലക്കി. എന്റെ ഹോംസെ കാശൊപ്പിക്കുന്ന ടീച്ചര്‍മാരോട് വെറുതെ ഒന്ന് ക്ഷമിച്ചേക്ക്......(ഫോട്ടോഗ്രാഫറും)
Thank you very much,John sir.
Subha,vhss muthukulam
നല്ല പോസ്റ്റ്
സറണ്ടര്‍ കണ്ടറിയാം
നാളെ 10-ം തിയതി തുടങ്ങുകാ census. Data entry operator മാരായി sslc എഴുതിയിരിക്കുന്ന മിടുക്കന്മാരേയും മിടുക്കികളേയും കിട്ടിയിട്ടുണ്ട്. അവര്‍ക്ക് അരമണിക്കൂര്‍ ക്ലാസും, Instructer Handheld device ഉയര്‍ത്തിപ്പിടിച്ചപ്പോള്‍ അതുകാണാനുള്ള ഭാഗ്യവും ലഭിച്ചിട്ടുണ്ടത്രേ!
ഇക്കഴിഞ്ഞ census നടത്തിപ്പിന്റെയത്ര ആത്മാര്‍ത്ഥത ഒരുഭാഗത്തുനിന്നും കാണുന്നില്ല. പൊതുജനങ്ങളെ ബോധവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഇതുവരെ കണ്ടില്ല..tablet pc പരീക്ഷണങ്ങള്‍ വിജയിക്കട്ടെ...പണി വൃഥാവിലാവാതിരിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു..
വളരെ സൂക്ഷിച്ച് ചെയ്തില്ലെങ്കില്‍ കയറിയ വീട്ടില്‍ നിന്നും പണിതീര്‍ത്ത് പോരാന്‍ പറ്റാത്ത യന്ത്രമാണ് നമ്മുടെ ടാബ്ല്റ്റ് . ഒരോ ടെച്ചും പ്രവര്‍ത്തിക്കാന്‍ സമയമെടുക്കും .എസ്കേപ്പ് രണ്ട് പ്രവശ്യമായാല്‍ മെയിന്‍ മെനുവില്‍ വന്നെത്തും . ചെയ്തത് മുഴുവന്‍ പോകും . പിന്നെ സേവ് ചെയ്തു എന്ന് കരുതി എക്സ്പോര്‍ട്ട് ചെയ്യാതെ ഡേറ്റ ഉറക്കില്ല . എക്സ്പോട്ട് ചെയ്യുന്നതിനാകട്ടെ escape ചെയ്യണം . എന്നാല്‍ മാത്രമെ export മെനു കാണുകയയുള്ളു. അതിനിടക്ക് വിരല്‍ രണ്ടുപ്രാവശ്യം പതുക്കെ അംര്‍ന്നാല്‍ ചോദ്യങ്ങള്‍ വീണ്ടും ചോദിച്ചുതുടങ്ങാം .
കഴിഞ്ഞ സെന്‍സസിന് revenue department നടത്തിയ മുന്നൊരുക്കങ്ങള്‍ താരതമ്യം ചെയ്‌താല്‍ ഇപ്രാവശ്യം ബ്ലോക്ക് പഞ്ചായത്ത് ഇക്കാര്യത്തില്‍ വേണ്ടത്ര വിജയിച്ചിട്ടില്ല . എന്റെ ജില്ലയില്‍ നടന്ന പരിശീലന ക്ലാസ്സുകള്‍ തീരെ മോശമായിരുന്നു . സൂപ്പര്‍ വൈസര്‍മാരും , എന്യൂമറെറ്റര്‍മാരും പരസ്പരം പരിചയപ്പെട്ടിട്ടില്ല .അവരവരുടെ ജോലികള്‍ എന്തൊക്കെ എന്ന് രണ്ടു കൂട്ടര്‍ക്കും വലിയ ധാരണ ഇല്ല. ആവശ്യത്തിനു DEO മാരെ കിട്ടാത്ത അവസ്ഥ. ഉള്ളവര്‍ക്ക് തന്നെ മതിയായ പരിശീലനം ഇല്ല. മിക്കവരും ചെറിയ കുട്ടികള്‍.
ബാലവേലയ്ക്ക് അറസ്റ്റ് ചെയ്യപ്പെടുമോ ?
സെന്‍സസ് സംബന്ധിച്ച് എന്യൂമറേറ്ററുടെ ചുമതലകള്‍ മാത്രമേ പ്രതിപാദിച്ചുള്ളൂ. ഞങ്ങള്‍ സൂപ്പര്‍വൈസര്‍മാര്‍ നിരാലംബരായി. ഞങ്ങുടെ ചുമതലകളെ കുറിച്ചും മറ്റും പറയാമോ? ഞങ്ങള്‍ക്ക് പ്രത്യേകിച്ച് ക്ലാസ്സൊന്നും കിട്ടിയില്ല.
പ്രതീക്ഷയോടെ......
സൂപ്പര്‍വൈസര്‍മാര്‍ ഓരോ EB യിലെയും 10% വീടുകള്‍ വിസിറ്റ് ചെയ്യണമെന്നാണ് സങ്കലപം . ഗ്രൂപ്പിലുള്ള ഒരു എന്യൂമറേറ്റര്‍ ഒരു EB തീര്‍ത്തുകഴിഞ്ഞാല്‍ അവര്‍ സെര്‍വറില്‍ ചേര്‍ക്കും . അതില്‍ നിന്നും നിശിചിതവീടുകളും പിന്നെ എന്യൂമറേറ്റര്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയവയും ലോഡ് ചെയ്ത് തരും . അവ വിസിറ്റ് ചെയ്യണം .ഇതൊക്കെ തന്നെയായിരുന്നു എന്നും എക്കാലത്തും സൂപ്പര്‍വൈസറുടെ ജോലി . സത്യസന്ധമായി ചെയ്തവരും പിന്നെ ഫീല്‍[ഡ് എവിടെയാണെന്ന് പോലും കാണാത്തലരും ഉണ്ട് . ബാക്കിയുല്ളവ പൂരിപ്പിച്ചോളൂ...
ഇതുവരെ AHL പോലും ലഭിക്കാത്ത എന്യൂമറേറ്റര്‍മാരും അവരെ കണ്ടിട്ട് കൂടിയില്ലാത്ത സൂപ്പര്‍വൈസര്‍മാരും കളിചിരി മാറിയിട്ടില്ലാത്ത കുറെ DEOമാരും
സംഭവം കൊഴു(ഴ)പ്പിക്കും....
കളി കണാനിരിക്കുന്നതേയുള്ളു
"കഴിഞ്ഞ സെന്‍സസിന് revenue department നടത്തിയ മുന്നൊരുക്കങ്ങള്‍ താരതമ്യം ചെയ്‌താല്‍ ഇപ്രാവശ്യം ബ്ലോക്ക് പഞ്ചായത്ത് ഇക്കാര്യത്തില്‍ വേണ്ടത്ര വിജയിച്ചിട്ടില്ല"
ഞങ്ങള്‍ റവന്യൂക്കാരുടെ വില ഇപ്പോള്‍ മനസ്സിലായില്ലേ..?
"സെന്‍സസ് സംബന്ധിച്ച് എന്യൂമറേറ്ററുടെ ചുമതലകള്‍ മാത്രമേ പ്രതിപാദിച്ചുള്ളൂ. ഞങ്ങള്‍ സൂപ്പര്‍വൈസര്‍മാര്‍ നിരാലംബരായി. ഞങ്ങുടെ ചുമതലകളെ കുറിച്ചും മറ്റും പറയാമോ? ഞങ്ങള്‍ക്ക് പ്രത്യേകിച്ച് ക്ലാസ്സൊന്നും കിട്ടിയില്ല.
ഊം..ഇതു കേട്ടാല്‍ തോന്നും ക്ലാസ്സൊക്കെത്തന്നാല്‍ ഈ സൂപ്പര്‍വൈസര്‍മാര്‍ മലമറിക്കുമെന്ന്!
രണ്ടോ മൂന്നോ ഫോണ്‍ കാള്‍, ഫോമില്‍ അവസാനമൊരു കയ്യൊപ്പ്, കാശുവാങ്ങാന്‍ ക്യൂവില്‍, സറണ്ടറായി പത്തുപുത്തന്‍! കഴിഞ്ഞുമാഷേ സൂപ്പര്‍വൈസറുടെ മഹത്തായ ചുമതലകള്‍.
തിരുമണ്ടന്മാരായ റവന്യൂജീവനക്കാരെയും കഴിഞ്ഞ സെന്‍സസില്‍ ഞാന്‍ കണ്ടിട്ടുണ്ട് . എന്നാലും ഇതിലും മെച്ചമായിരുന്നു. കൃത്യമായി എന്യൂമറേഷന്‍ നടത്തിയവര്‍ അധ്യാപകര്‍ തന്നെയായിരുന്നു. ചില പഞ്ചായത്ത് ജീവനക്കാരും , ആരോഗ്യവകുപ്പ് ഫീല്‍ഡ് വര്‍ര്രര്‍മാരും പിന്നെ സെന്‍സസിന്റെ ജീവാത്മാവും പരമാത്മാവുമാണെന്ന് അവകാശപ്പെടു്ന്ന വില്ലേജ് ജീവനക്കാരും കൂടി ടാലിയാകാത്ത ഫോമുകള്‍ വരാന്തയില്‍ കമിഴ്ന്ന് കിടന്ന് ശരിപ്പെടുത്തിയ കാഴ്ച കണ്ണില്‍ നിന്നും മറയുന്നില്ല . രേഖകളും ഫോമുകളും ഇപ്പോഴുമുണ്ടല്ലോ . ഒരു അക്കാഡമിക് താല്പര്യത്തോടെ എടുത്തുനോക്കുക . അപ്പോള്‍ മനസിലാകും അദ്യാപകന്റെ വില
"തിരുമണ്ടന്മാരായ റവന്യൂജീവനക്കാരെയും കഴിഞ്ഞ സെന്‍സസില്‍ ഞാന്‍ കണ്ടിട്ടുണ്ട്"
നിഷേധിക്കുന്നില്ല മി. ജോണ്‍. ഉണ്ടാകാം. പക്ഷേ റെമ്യൂണറേഷനുപുറമേ അതിന്റെ ഇരട്ടിയോളം സറണ്ടറായിവാങ്ങി ശാപ്പിടുന്ന വര്‍ഗ്ഗം എന്തെങ്കിലും പണിയെടുക്കണ്ടേ..?
സെന്സസിന്റെ ജീവാത്മാവും പരമാത്മാവുമാണെന്ന് അവകാശപ്പെടു്ന്ന വില്ലേജ് ജീവനക്കാരും കൂടി ടാലിയാകാത്ത ഫോമുകള്‍ വരാന്തയില്‍ കമിഴ്ന്ന് കിടന്ന് ശരിപ്പെടുത്തിയ കാഴ്ച..
ഇല്ല സര്‍. കാണില്ല! ശരിയാവാത്തത് ശരിയാകാതെതന്നെ ഇരിയ്ക്കും. അതൊക്കെ ശരിയാക്കിയേ അടങ്ങൂവെന്ന വാശിയൊന്നും റവന്യൂക്കാര്‍ക്ക് കാണില്ല. ലോകം മുഴുവന്‍ നന്നാക്കാമെന്ന ചുമതല തലയിലേറ്റി തന്റെ തല തിരിയുമ്പോളാണ് ഭൂമി കറങ്ങുന്നതെന്ന് കണക്കാക്കാന്‍ ഞങ്ങള്‍ മാഷന്മാരൊന്നുമല്ലല്ലോ..!!
ഞാന്‍ പറഞ്ഞത് ബോംസാറിന് മസലിലായില്ല.ടാലിയാകാത്തവരുടെ ഫോമുകല്‍ റെവന്യൂജീവനക്കാര്‍ ശരിയാക്കി എന്ന് പറയാനുള്ള മൗഢ്യമൊന്നും എനിക്കില്ല. ഏന്യൂമറേറ്റര്‍ മാരായി നിയമിതരായ ചില വില്ലേജമാന്‍ മാരുടെയും മറ്റും കാര്യം തന്നെയാണ് പറഞ്ഞത് . അത് എനിക്കു് നന്നായിട്ടറിയാം . സംശയമുണ്ടെങ്കില്‍ പറവൂര്‍ ആപ്പീസിലെ ചാര്‍ജ് ഓഫീസറോട് ചോദിച്ചുനോക്കാം .
എന്തായാലും ഞാന്‍ ഇപ്രാവശ്യം ഹോംസ് സാറിന്റെ കൂടെയാണ് .
ഒരുപാട് election തയ്യാറെടുപ്പുകള്‍ നടത്തിയ revenue department തന്നെയാണ് സെന്‍സസ് ഒരുക്കങ്ങള്‍ നടത്താന്‍ യോഗ്യരായവര്‍ . പക്ഷെ ഹോംസ് സാറിനെ പോലെ അല്ലാത്ത അപൂര്‍വ്വം ചില വില്ലേജ് ഓഫീസര്‍മാര്‍ ആ department -ന് അപവാദമായി ഉണ്ടാകുമെന്ന് മാത്രം . സെന്‍സസ് -മായി ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തീരെ പ്രശംസനീയമല്ല . ഈ ജില്ലയില്‍ 16 മുതലേ enumaration ആരംഭിക്കുകയുള്ളൂ . ആവശ്യത്തിനു DEO മാരില്ല . ഉള്ളവര്‍ക്ക് ട്രെയിനിങ്ങും കഴിഞ്ഞിട്ടില്ല .
Mashanmarude surrender mathramanu revanuevinu prasnam.Varshavarsham avar ezhuthiedukkunna surrenderinte rahasyam arkkanariyathathu.Censes mattu jeevanakkarum cheyyunnundu.Avarkku Nalpathu divasam duty leave labhikkumbol vaccation staffinu onnum vendennano?

സെന്‍സസിന്റെ ഒന്നാം ദിവസം തന്നെ പിഴച്ചു...DEO മാരുടെ വിളിയോ വരവോ കാത്തിരുന്ന enumerators ഇളിഭ്യരായി. ബ്ലോക്ക് ഓഫീസിലേയ്ക്ക് വിളിച്ചപ്പോഴാണറിഞ്ഞത്..hand held device software update ചെയ്യുന്നത്രേ..census വിഷു കഴിഞ്ഞേ തുടങ്ങൂ അത്രേ....ജീവനക്കാര്‍ക്ക് തല്‍ക്കാലം സ്വന്തം ജോലിയില്‍ ജോയിന്‍ ചെയ്യാമത്രേ....എല്ലായിടത്തും ഇതുതന്നെയാണോ സ്ഥിതി?...മല പോലെ വന്നത് എലിപോലെ പോകുമോ?????????

സൂപ്പര്‍വൈസര്‍മാര്‍ ഇപ്രാവശ്യം നേരിടുന്ന പ്രധാന പ്രശ്നം :-
ഒരു സൂപ്പര്‍ വൈസറുടെ കീഴില്‍ 10 enumerators .
അവരുടെ 1 /10 വീടുകള്‍ സൂപ്പര്‍വൈസര്‍മാര്‍ enumerate ചെയ്യണം .
അതായത് ഏകദേശം 1 enumerator കയറി ഇറങ്ങേണ്ട വീടുകളുടെ എണ്ണത്തിന് തുല്യം .
എന്നാല്‍ enumerators-ന് തുടര്‍ച്ചയായി വീടുകള്‍ കിട്ടും എങ്കില്‍ സൂപ്പര്‍വൈസര്‍മാര്‍ മാര്‍ക്ക് കമ്പ്യൂട്ടര്‍ സാര്‍ അവിടുന്നും ഇവിടുന്നും പെറുക്കിയെടുക്കുന്ന 10 % വീടുകളാണ് കിട്ടുന്നത് . 10 ചതുരശ്ര കിലോ മീറ്ററിനുള്ളില്‍ നിന്നും ഈ വീടുകള്‍ കണ്ടുപിടിക്കാന്‍ കുറച്ചു വിയര്‍ക്കേണ്ടി വരും .
(2400 രൂപ പ്രതിഫലമായി കിട്ടുമെന്ന് പ്രതീക്ഷിക്കുന്ന ഒരു പാവം സൂപ്പര്‍ വൈസര്‍ )
ഞാന്‍ പറഞ്ഞില്ലേ ബീന്‍ സാറെ .
ഇപ്പോള്‍ ഒരു ഉത്തരവാദിത്വവും ഇല്ലാതെയാണ് കാര്യങ്ങള്‍ നടക്കുന്നത്
1.ചാര്‍ജ് ഓഫീസറും തന്റെ സബായികളും ഡേറ്റാ എന്റെറിയുമായി യാതൊരു ബന്ധവും ഇല്ല
2. DEO മാരും എന്യൂമറേറ്റര്‍ മാരും ഒന്നിച്ചിരുന്ന് പരിശീലനം നേടിയിട്ടില്ല
3 പല യന്ത്രങ്ങളിലും data base ശരിയാകുന്നില്ല
4 യന്ത്രങ്ങള്‍ പലതും കേടാകുന്നു
5. കേടായവ പെട്ടന്ന് നന്നാകാകന്‍ സംവിധാനമില്ല.
ഇങ്ങനെ പലതും
ഞാന്‍ എന്യൂമറേറ്ററാണ് . ഇന്നലെ നടന്ന Deo പരിശീലനത്തില്‍ ഞാന്‍ വെറുതെ പോയിരുന്നു.
ജോണ്‍സാറിന്റെ ഈ പോസ്റ്റ് ഒരുപാട് പേര്‍ക്ക് ഉപകാരപ്പെടും.
നന്ദി സാര്‍. thank you.
'DEO ' മാരുടെ പ്രതിഫലം എങ്ങിനെയാണെന്ന് ഒന്ന് പറഞ്ഞു തരാമോ സാറന്മാരെ
'DEO ' മാരുടെ പ്രതിഫലം എങ്ങിനെയാണെന്ന് ഒന്ന് പറഞ്ഞു തരാമോ സാറന്മാരെ
മാഷ് മാര്‍ക്കു ലീവ് സറണ്ടര്‍ കിട്ടുന്നതില്‍ ഇത്ര കണ്ണ് കടി ഉണ്ടെങ്കില്‍ ഈ പണി അങ്ങ് റവ ന്യൂ കര്‍ക് തന്നെ എടുതൂടെ
ഞങ്ങള്‍ അവധികാലം ഒന്ന് ആഘോഷിചോട്ടെ
നന്ദി സാര്‍....എന്നെ പോലെ വൈകി നിയമന ഉത്തരവ് ലഭിച്ചവര്‍ക്ക് വളരെ ഉപകാരം... Jaleel manjeri
നന്ദി സാര്‍...... എന്നെ പേലെ വൈകി ഉത്തരവ് ലഭിച്ചവരും,ക്ലാസ് കിട്ടാത്തവരുമായവര്‍ക്ക് വളരെ ഉപകാരപ്രദം. ഇനിയും കൂടുതല്‍ പ്രതീക്ഷിക്കുന്നു....
ജലീല്‍ സാറെ , അവിടെയൊക്കെ സെന്‍സസ്സ് തുടങ്ങിയോ?
എവിടെ തുടങ്ങാന്‍ ഇവിടെ HHD കിട്ടിയവര്‍ക് AHL കിട്ടിയില്ല AHL കിട്ടിയവര്‍ക് HDD കിട്ടിയില്ല ,ചിലര്‍ക് ഒരു തുണി സഞ്ചിയും ഒരു ബോര്‍ഡും ഒരു മാര്‍ക്കറും കുറച്ചു കളര്‍ ചോകും മാത്രം കിട്ടി .ഇത് കൊണ്ട് എന്ത് തുടങ്ങാന്‍ ?
സെന്‍സസിന് ടാബ്‌ലറ്റ് പി സി ഉപയോഗിക്കുന്നവരുടെ ശ്രദ്ധക്ക്
1.എസ്കേപ് ബട്ടണ്‍ ഒന്നില്‍ കൂടുതല്‍ പ്രാവശ്യം അമര്‍ത്താതിരിക്കുക. അങ്ങനെ ചെയ്താല്‍ എന്റര്‍ ചെയ്ത ഡാറ്റ മുഴുവനും പോകും .എന്നിട്ട് ആദ്യ സ്ക്രീനില്‍ തന്നെ വന്നെത്തും . ഉദാഹരണത്തിന് 10 പേരുള്ള ഒരു കുടുംബത്തില്‍ ഒമ്പതാമത്തെ വ്യക്തിയുടെ ഡാറ്റ എന്റര്‍ ചെയ്ത ശേഷമാണ് എസ്കേപ്പ് 2 പ്രാവശ്യം അമര്‍ത്തിയാല്‍ ഡാറ്റ പോയതുതന്നെ.
2. ഓണ്‍ സ്കീന്‍ കീ ബോറ്ഡ് വഴി റ്റൈപ്പ് ചെയ്യാതിരിക്കുക. അത് സമയനഷ്ടം ഉണ്ടാക്കും . നല്ലത് തന്നിരിക്കുന്ന കീ ബോര്‍ഡ് ടൈപ്പ് ചെയ്യുക തന്നെ .
3.എല്ലാ ദിവസവും ടാബ്‌ലറ്റ് പി സി യും ബാറ്ററിയും 10 മണിക്കൂറെങ്കിലും ചാര്‍ജ് ചെയ്യുക.
4.ഓരോ വീട്ടില്‍ നിന്ന് ഇറങ്ങുംപ്പോഴൂം എക്സ്പോര്‍ട്ട് ചെയ്യുക. ടാബ് ലറ്റ് പി സി ഓഫ് ചെയ്യാതിരിക്കുക.
5.അങ്ങനെ എക്സ്പ്പോര്‍ട്ട് ചെയ്യുമ്പോള്‍ അന്ന് എടുത്തുകഴിഞ്ഞ് വീടുകളുടെ എണ്ണം തന്നെയല്ലേ വരുന്നത് എന്നു നോക്കുക.
5. ബാറ്ററിയിലെ ചാര്‍ജ് ഓരോ വീട്ടിലേത്തുമ്പൊഴും നോക്കുക. മോണിറ്ററിന്റെ വലത് മുകളിലായി സംഗതി കാണാം. പച്ച യാണെങ്കില്‍ പ്രശ്നമില്ല . മഞ്ഞയാണെങ്കില്‍ പകുതി ചാര്‍ജ് കഴിഞ്ഞ തായി കണക്കാക്കാം. ചുവപ്പായായാല്‍ സംഗതി പെശകായി . വേഗം ബാറ്ററി കണക്ട് ചെയ്യുക . അല്ലെങ്കില്‍ എന്റര്‍ ചെയ്തതുമുഴുവന്‍ പോകും കാരണം പി സി ഓഫാകും .
6. ചിലര്‍ ഓരോ വീട്ടിലേയും ഡാറ്റ എഴുതി എടുക്കുന്നുണ്ട് . എന്നീട്ട് വീട്ടില്‍ പോയി എന്റര്‍ ചെയ്യൂണ്ട് . കഴിയുന്നതും ഡാറ്റാ എന്ററി കാരുടെ സ്പീഡ് വര്‍ദ്ധിപ്പിക്കുക ., അതിനൊരു മാര്‍ഗ്ഗം ഓണ്‍ ദി സ്പോട്ട് ഡാറ്റാ എന്‍ട്രി തന്നെ
[im]http://a4.sphotos.ak.fbcdn.net/hphotos-ak-ash4/s320x320/404167_364999970208233_100000946992048_1004394_30498357_n.jpg[/im]
എല്ലാ സുമനസ്സുകള്‍ക്കും വിഷു ആശംസകള്‍
എക്സ്പോരിട്ട് ചെയ്താല്‍ മെമ്മറികാഡില്‍ ഡേറ്റ ഉണ്ടാകില്ലേ കുട്ടമണിസാറെ , പിന്നെ ഓഫായാലും കുഴപ്പമാകുമോ?
എക്സ്പ്പോര്‍ട്ട് ചെയ്താല്‍ ഡാറ്റ ഒരു പ്രത്യേക രൂപത്തില്‍ അതായത് മറ്റുള്ളവര്‍ക്ക് വായിക്കുവാന്‍ പറ്റാത്ത രൂപത്തില്‍ ഒരു ഫയല്‍ ആയി രൂപം കൊള്ളുന്നു എന്നുമാത്രമേ പറയുവാന്‍ പറ്റൂ എന്നാണ് എന്റെ പക്ഷം . അത് വേറെ ഒരു സോഫ്റ്റ്‌വെയറിലിട്ടാല്‍ ഈ ഡാറ്റ കാണുവാന്‍ കഴിയും . അത്രതന്നെ അത് എഡിറ്റ് ചെയ്യാം പക്ഷെ പാസ് വേഡ് വേണം .
ഇനി . സോഫ്റ്റ് വെയറില്‍ നിന്ന് എക്സ്‌പോര്‍ട്ട് ചെയ്താല്‍ ഡാറ്റ ഇല്ലാതാകുമെന്ന ധാരണ തെറ്റാണ് അങ്ങനെയെങ്കില്‍ ഒരിക്കല്‍ എന്റര്‍ ചെയ്ത വീട് നമുക്ക് വീണ്ടും എന്റര്‍ ചെയ്യുവാന്‍ പറ്റുന്നില്ലല്ലോ
പിന്നെ മറ്റൊരു കാര്യം
ചിലയിടങ്ങളില്‍ സെന്‍സസ് താല്‍ക്കാലികമായി നീട്ടിവെച്ചു എന്ന വാര്‍ത്ത കേള്‍ക്കുന്നണ്ടല്ലൊ.
സെന്‍സസ്സിന് സറണ്ടര്‍ ഇല്ല എന്ന കാര്യം ആര്‍ക്കും അറിയില്ല എന്നു തോന്നുന്നു
കാര്യങ്ങള്‍ ഇതുവരെ വായിച്ച സ്ഥിതിക്കും പരിശീലനത്തിന്റെയും ഉപകരണങ്ങളുടെ കാര്യക്ഷമതയും വെച്ച് നോക്കുമ്പോള്‍ പേപ്പറില്‍ വിവരങ്ങള്‍ ശേഖരിച്ച് ടാബ് ലെറ്റ് പിസിയിലേക്ക് വീട്ടില്‍ നിന്ന് വിവരങ്ങള്‍ എന്‍ട്രി ചെയ്യുന്നതാണ് നല്ലതെന്ന് തോന്നുന്നു.
ഇതിനായി പ്രത്യേകം ഒരു ചെക്ക് ലിസ്റ്റ് നമുക്കുണ്ടാക്കുന്നതാണ് നല്ലത്. ചെറുരൂപങ്ങളാക്കി എഴുതിയാല്‍ ചെക്ക്‌ലിസ്റ്റ് പ്രകാരം ഡാറ്റ എന്‍ട്രി ചെയ്യാം
പിന്നെ ഒരു കാര്യം
ടാബ് ലെറ്റ് പിസിയിലെ വീടിന്റെ ഉടമസ്ഥത സംബന്ധിച്ച ചോദ്യത്തില്‍ വിവാഹമോചിതന്‍ എന്നിങ്ങനെയുള്ള ഒപ്ഷനില്‍ സ്വന്തം എന്നതിനു പകരം തെറ്റായി കൊടുത്തിട്ടുള്ളത്.
ചെക്ക് ലിസ്റ്റുണ്ടാക്കുന്നതിനെ കുറിച്ചുള്ള അഭിപ്രായം എന്താണ് ?
അലി സര്‍
ബ്ലോഗില്‍ പ്രസിദ്ധീകരിച്ച questions എന്ന ഷീറ്റിന്റെ ലക്ഷ്യം അതുതന്നെയാണ് . പക്ഷേ, അത് ഓരോരുത്തരുടെയും തീരുമാനമായിരിക്കണം . ഉദാഹരണമായി പത്തുമിനിട്ടോളമെടുത്ത് എല്ലാ ഡേറ്റയും എന്റെര്‍ ചെയ്ത് അവസാനനിമിഷം conform ചെയ്യുംമുന്‍പ് പോയാല്‍ ഈ വീട്ടില്‍ നിന്നും വീണ്ടും എടുക്കണം . സമയനഷ്ടം , വീട്ടുകാരുടെ ബുദ്ധിമുട്ട് , പിന്നീട് ഒന്നു പരിശോധിക്കാന്‍ പറ്റാത്ത അവസ്ഥ എതിനൊക്കെ പരിഹാരം സര്‍ പറഞ്ഞതുതന്നെയാണ് .
കഴിഞ്ഞ എസ്. എസ്.എല്‍. സി.പരീക്ഷയുടെ ചോദ്യപേപ്പര്‍ പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞത് ബ്ലാഗിന്റെ അര്‍പ്പണബോധം വ്യക്തമാക്കുന്നു. മാത്സ്ബ്ലാഗിനെ ബൂലോകസ്നേഹികളും അദ്ധ്യാപകരും കുട്ടികളും ഏറ്റെടുത്തുകഴിഞ്ഞു. കഴിഞ്ഞ എസ്. എസ്.എല്‍. സി.പരീക്ഷയുടെ ഉത്തരസൂചിക വാല്യുവേഷന്‍ സെന്ററില്‍ നിന്നും സംഘടിപ്പിച്ചു പ്രസിദ്ധീകരിക്കുന്നത് കുട്ടികള്‍ക്കും റീവാല്യുവേഷന്‍ നിര്‍ബന്ധിതരാകുന്നവര്‍ക്കും ഏറെ ഉപകാരമായിരിക്കും ഏന്നതില്‍ സംശയമില്ല. ബൂലോകത്ത് മാത്സ്ബ്ലാഗിനേ അതിന് കഴിയൂ.
അതുവേണമെങ്കില്‍ ഇപ്പോള്‍ തന്നെയാകാം. കയ്യിലുണ്ട് . പക്ഷേ ക്യാമ്പ് കഴിയാതെ പ്രസിദ്ധീകരിക്കാമോ?
കഴിഞ്ഞ എസ്. എസ്.എല്‍. സി.പരീക്ഷയുടെ ഉത്തരസൂചിക വാല്യുവേഷന്‍ ക്യാമ്പ് കഴിയുന്ന ദിവസം പ്രസിദ്ധീകരിക്കുന്നതാവും നല്ലത്. ഇപ്പോള്‍ പ്രസിദ്ധീകരിച്ചാല്‍ 'ഇടപെടലുകള്‍' ഉണ്ടായെന്ന് വെറുതെയെങ്കിലും വാര്‍ത്ത വായിക്കേണ്ടതായി വരും.
Ente smashayam, census cheyunnathu kurich eduthathinu shesham veettil kondu poyi enter cheyyukayanengil engane AA veetukark nammal oppitta slip nalkum.....??????
Ente smashayam, census cheyunnathu kurich eduthathinu shesham veettil kondu poyi enter cheyyukayanengil engane AA veetukark nammal oppitta slip nalkum.....??????
Enikku thonnunathu May masathilonnum ee census theerathilla ennanu... karanam ee handheld device (TABLET PC) aayirikkum.... pradhanamayum EB Inside and EB outside ennivayude number ezhuthi vaykkathirunnal... Karanam illengil orikkalum tally akkuvaan pattukayilla....
enikku thonnunnathu EB inside ayirunnalum, athu outside aaki kanikkuka ennanu.... allengil EB insidulla aa veedum anneshichu nadakendi varum......
Please Clarify all my these doubts which i mentioned above?????
PCyil nalkunna vivaram thettippoyal save cheythathinushesham edit cheyyan vazhiyundo?
PCyil nalkunna vivaram thettippoyal save cheythathinushesham edit cheyyan vazhiyundo?
Sir
HHD help file post cheyyamo?
സംശയം
1) inside eb യിലുളള ആള്‍ക്കാരുടെ data copy ചെയ്യാന്‍ സാധിക്കുമോ? അതോ പുതിയത്തായി ഉള്‍പ്പെടുത്തേണ്ട സ്ഥലത്ത് പുതിയത്തായി enter ചെയ്യണമോ?
പുതിയതായി ചേര്‍ത്താല്‍ മതി
പുതിയതായി ഒരു house enter ചെയ്യാനുളള procedure എന്താണ്?
Vishnu sir
HHDയില്‍ വീടിന്റെ ക്രമനമ്പര്‍ കൊടുക്കുന്ന സ്ഥലത്ത് 999എന്ന് കൊടുക്കുക. അപ്പോള്‍ പുതിയ പട്ടികവരും . അവിടെ NPR ഇമേജ് ഉണ്ടാകില്ല. അവിടെ ഒരോരുത്തരെയുമായി എന്റെര്‍ ചെയ്യണം. AHL മൂന്നാംഭഗത്തിന്റെ അവസാനം ഏത് കുടുമ്പത്തിന്റെ ക്രമനമ്പറാണോ അതിന്റെ തുടര്‍ച്ചയായി സ്വയം നമ്പര്‍ ക്രമീകരിച്ചുകൊള്ളും . ഒപ്പം AHL മൂന്നാംഭാഗം update ചെയ്യണം
Chila veedukalude kramanumber entry cheyyumbol more than one image ennu kanikkunnu. Enthu cheyyum sir?
Chila veedukalude kramanumber entry cheyyumbol more than one image ennu kanikkunnu. Enthu cheyyum sir?
'DEO ' മാരുടെ പ്രതിഫലം എങ്ങിനെയാണെന്ന് ഒന്ന് പറഞ്ഞു തരാമോ സാറന്മാരെ
സൂപ്പര്‍വൈസര്‍മാരുടെ കൂടെയുളള DEO ' മാരുടെ പ്രതിഫലവും പണിയും എങ്ങിനെയാണെന്ന് ഒന്ന് പറഞ്ഞു തരാമോ സാറന്മാര,,.
inside eb യിലുളള ആള്‍ക്കാരുടെ data copy ചെയ്യാന്‍ സാധിക്കുമോ? അതോ പുതിയത്തായി ഉള്‍പ്പെടുത്തേണ്ട സ്ഥലത്ത് പുതിയത്തായി enter ചെയ്യണമോ?
ഒരു കുടുംബത്തിലെ ആളുകളെ inside eb ആക്കി നിര്‍ത്തുമ്പോള്‍ത്തന്നെ അവസാന നമ്പര്‍ കഴിഞ്ഞുള്ള നമ്പര്‍ സിസ്റ്റത്തില്‍ ഉണ്ടാകുന്നുണ്ട്. inside eb ആക്കിയ ആളുകളെ നേരത്തെ അവരുള്‍പ്പെട്ടിരുന്ന കുടുംബത്തിന്‍റെ നമ്പര്‍ തന്നെ നല്കി കയറി enter ചെയ്യണം. ഇങ്ങനെ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഈ ഡാറ്റ നേരത്തെ എഡിറ്റ് ചെയ്തതാണ് തുടരണോ എന്ന അറിയിപ്പുവരും.cancel കൊടുത്ത് മുന്നോട്ട് പോകുമ്പോള്‍ മുന്‍ ഇമേജ് തുറന്ന് വരും. പക്ഷേ ഇവിടെ inside eb ആക്കി മാറ്റി നിര്‍ത്തിയവര്‍ മാത്രമേ ആക്ടീവായിരിക്കൂ.സാധാരണപോലെ ചെയ്ത് മുന്നോട്ട് പോകാം.നമ്പര്‍ ജനറേറ്റ് ചെയ്യുന്നത് ശ്രദ്ധിക്കുക.അവസാന 6 നമ്പരുള്‍ ഇങ്ങനെയായിരിക്കും.ആദ്യമൂന്ന് നമ്പര്‍ AHLലെ അവസാന നമ്പര്‍ കഴിഞ്ഞുള്ള നമ്പര്‍ (കുടുംബ നമ്പര്‍)അടുത്തമൂന്ന് നമ്പര്‍ കുടുംബാംഗത്തിന്റ ക്രമനമ്പര്‍.ഒപ്പം AHL മൂന്നാംഭാഗം update ചെയ്യണം
To, हिंदी मंत्रणसभा,कोट्टारक्करा
Your kind attention please
ITHIL INSIDE EBIL ULLAVARE CANCEL KODUTHU KAYARUMBOL AVIDE ACTIVAYA ALUKALE NAAM "INSIDE EB" KODUKKUMO ATHO 'AVAILABLE' KODUKKMO. pls help me (ഒരു കുടുംബത്തിലെ ആളുകളെ inside eb ആക്കി നിര്‍ത്തുമ്പോള്‍ത്തന്നെ അവസാന നമ്പര്‍ കഴിഞ്ഞുള്ള നമ്പര്‍ സിസ്റ്റത്തില്‍ ഉണ്ടാകുന്നുണ്ട്. inside eb ആക്കിയ ആളുകളെ നേരത്തെ അവരുള്‍പ്പെട്ടിരുന്ന കുടുംബത്തിന്‍റെ നമ്പര്‍ തന്നെ നല്കി കയറി enter ചെയ്യണം. ഇങ്ങനെ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഈ ഡാറ്റ നേരത്തെ എഡിറ്റ് ചെയ്തതാണ് തുടരണോ എന്ന അറിയിപ്പുവരും.cancel കൊടുത്ത് മുന്നോട്ട് പോകുമ്പോള്‍ മുന്‍ ഇമേജ് തുറന്ന് വരും. പക്ഷേ ഇവിടെ inside eb ആക്കി മാറ്റി നിര്‍ത്തിയവര്‍ മാത്രമേ ആക്ടീവായിരിക്കൂ.-)

EASY METHOD..for data entry
SPACEBAR KEY METHOD
disability, illness, SC-ST caste selection, Job --- evide questionu nereulla button select cheythathu ENTER cheythathinu sesham SPACEBAR KEY enter cheyyuka -
IF YOU USE SPACEBAR KEY TOO, YOU can defintely make DATA ENTRY MUCH MORE SPEEDLY.

പ്രകാശ് സര്‍
വ്യക്തത കുറഞ്ഞു പോയതില്‍ ഖേദിക്കുന്നു.വ്യക്തമാക്കാം.
ഒരു വീട്ടില്‍ 7പേരുണ്ട്. അവരില്‍ 4 പേര്‍ അതേ EB യിലുള്ള മറ്റൊരു വീട്ടില്‍ താമസിക്കുന്നു.ഇവിടെ ഈ 4 പേരെ INSIDE EB കൊടുത്ത് നിര്‍ത്തിക്കൊണ്ട് ബാക്കി മൂന്ന് പേരുടെ വിവരങ്ങള്‍ ENTER ചെയ്ത് DATA ENTRY പൂര്‍ത്തീകരിക്കുക.മാറ്റി നിര്‍ത്തിയവരെ ENTER ചെയ്യേണ്ടി വരുമ്പോള്‍ ആദ്യ വീട്ടിന്റെ നമ്പര്‍ തന്നെ കൊടുത്ത് കയറുക.ഇങ്ങനെ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഈ ഡാറ്റ നേരത്തെ എഡിറ്റ് ചെയ്തതാണ് തുടരണോ എന്ന അറിയിപ്പുവരും.cancel കൊടുത്ത് മുന്നോട്ട് പോകുമ്പോള്‍ മുന്‍ ഇമേജ് തുറന്ന് വരും. പക്ഷേ ഇവിടെ inside eb ആക്കി മാറ്റി നിര്‍ത്തിയവര്‍ മാത്രമേ ആക്ടീവായിരിക്കൂ.അതായത് നേരത്തെ ചേര്‍ത്ത മൂന്ന് പേര്‍ ഇമേജിലുണ്ടാകുമെങ്കിലും അവരെ എഡിറ്റ് ചെയ്യാന്‍ കഴിയില്ല.ഇനി സാധാരണപോലെ സാധാരണപോലെ ചെയ്ത് മുന്നോട്ട് പോകാം.നമ്പര്‍ ജനറേറ്റ് ചെയ്യുന്നത് ശ്രദ്ധിക്കുക.അവസാന 6 നമ്പരുള്‍ ഇങ്ങനെയായിരിക്കും.ആദ്യമൂന്ന് നമ്പര്‍ AHLലെ അവസാന നമ്പര്‍ കഴിഞ്ഞുള്ള നമ്പര്‍ (കുടുംബ നമ്പര്‍)അടുത്തമൂന്ന് നമ്പര്‍ കുടുംബാംഗത്തിന്റ ക്രമനമ്പര്‍.ഒപ്പം AHL മൂന്നാംഭാഗം update ചെയ്യണം
പ്രകാശ്സര്‍
മലയാളം ടൈപ്പുചെയ്യാന്‍ കൂടി പഠിക്കണേ
മംഗ്ലിഷ് ആശയവിനിമയത്തിനിടയില്‍ വല്ലാത്തൊരു തടസ്സം സൃഷ്ടിക്കുന്നു
To,
हिंदी मंत्रणसभा,कोट्टारक्करा
Thanks for feedback and quick response to clarify my doubts... I will try to type either english or Malayalam NOT MANGLISH..... Thank You....
To,
हिंदी मंत्रणसभा,कोट्टारक्करा
Thanks for feedback and quick response to clarify my doubts... I will try to type either english or Malayalam NOT MANGLISH..... Thank You....
Another Tips for Data Entry Operators and Enumerators attention
COPY AND PASTE METHOD
When you type caste or religion, you dont need to type always, you can copy it and paste. IF you have to type the details of 5 members, when you come to the option of Caste or religion box. Touch with your finger for a short time in the Caste or religion cloumn, then you can see a colour change (light yellow) appears and soon a box will pop up with OPTIONS like copy all, paste all, edit all, cut etc . There you can choose the option COPY and After finishing the first member and moving to second there You can use PASTE option in the Caste or religion cloumn). Then You can do the other members caste/religion with the same PASTE OPTION
What i mean by Copy that, AFTER TYPING THE CASTE OR RELIGION, then COPY it.....It can do either to copy Caste or Religion
Another Tips for Data Entry Operators and Enumerators attention
COPY AND PASTE METHOD
When you type caste or religion, you dont need to type always, you can copy it and paste. IF you have to type the details of 5 members, when you come to the option of Caste or religion box. Touch with your finger for a short time in the Caste or religion cloumn, then you can see a colour change (light yellow) appears and soon a box will pop up with OPTIONS like copy all, paste all, edit all, cut etc . There you can choose the option COPY and After finishing the first member and moving to second there You can use PASTE option in the Caste or religion cloumn). Then You can do the other members caste/religion with the same PASTE OPTION
Prakash sir
thanks a lot!!!!!!
jathi sensusumayi bendappetta notes pivalikkaraayille?sir
- samad
Post a Comment