സ്പാര്‍ക്കില്‍ ശമ്പളബില്ലിനോടൊപ്പം ഡി.എ അരിയര്‍ പ്രൊസസ് ചെയ്യുന്ന വിധം

>> Friday, April 27, 2012

മാത്‌സ് ബ്ലോഗില്‍ പ്രസിദ്ധീകരിച്ച സ്പാര്‍ക്ക് പോസ്റ്റ് ഒട്ടേറെ പേര്‍ക്ക് ഉപകാരപ്പെട്ടു എന്നു കേള്‍ക്കുമ്പോള്‍ വളരെയേറെ സന്തോഷമുണ്ട്. ബ്ലോഗില്‍ പ്രസിദ്ധീകരിച്ച ആ പോസ്റ്റ് കൊണ്ട് മാത്രം മറ്റാരുടേയും സഹായമില്ലാതെ സാലറി ബില്‍ പ്രൊസസ് ചെയ്ത ഒട്ടേറെ സ്ക്കൂളുകളുണ്ട്. ലോ കോളേജിന്റെ ഡി.എം.യുയും കോളേജ് വിദ്യാഭ്യാസ വകുപ്പിലെ മാസ്റ്റര്‍ട്രെയിനറുമായ കോഴിക്കോട് ലോ കോളേജിലെ മുഹമ്മദ് സാറിനെപ്പോലെ, വി.എച്ച്,എസ്.ഇയുടെ ഡി.എം.യു കൂടിയായ ഷാജി സാറിനെപ്പോലെ, ഐടിഅറ്റ് സ്ക്കൂളിലെ അനില്‍ സാറിനെപ്പോലെയുള്ളവരുടെ ഇടപെടലുകള്‍ ആ പോസ്റ്റിനെ കൂടുതല്‍ ജനകീയമാക്കി. പൊതുവായി വരാവുന്ന ഏതാണ്ടെല്ലാ ചോദ്യങ്ങള്‍ക്കുമുള്ള (FAQ) മറുപടി ഇവര്‍ മൂവരും കമന്റുകളിലൂടെ നല്‍കിയിട്ടുമുണ്ട്. നാനൂറിനു മേല്‍ കമന്റുകളാണ് ആ പോസ്റ്റിലുള്ളതെന്ന ഞങ്ങള്‍ക്ക് ഏറെ സന്തോഷമുണ്ടാക്കുന്നു. ഈയിടെയായി ഒട്ടേറെ പേര്‍ ആവശ്യപ്പെട്ട ഒരു കാര്യമാണ് സ്പാര്‍ക്കില്‍ സാലറി ബില്ലിനോടൊപ്പം അരിയര്‍ പ്രൊസസ് ചെയ്തെടുക്കുന്നതെങ്ങനെ എന്നത്. ഷാജി സാറാണ് ഇതേക്കുറിച്ച് വിശദീകരിക്കുന്നത്. സ്പാര്‍ക്കുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങള്‍ ഇവിടെ കമന്റായി ചര്‍ച്ച ചെയ്യുമല്ലോ.

Salary Matters - Processing - Arrears- D.A Arrears എന്നതാണ് (ചിത്രം 1) അരിയേഴ്‌സ് പ്രോസസ് ചെയ്യുന്നതിനുള്ള ആദ്യ സ്‌റ്റെപ്പ്. ഇപ്പോള്‍ ചിത്രം 2 ലെ വിന്‍ഡോ ലഭിക്കും.

ഇതില്‍ Processing Period (ഏത് മാസം മുതല്‍ ഏതു മാസം വരെയുള്ള അരിയേഴ്‌സാണ് പ്രോസസ് ചെയ്യേണ്ടത് എന്നത്) ശരിയായി ചേര്‍ക്കുക. DDO Code, Bill Type എന്നിവയും സെലക്ട് ചെയ്യണം.

ബില്ലിലെ മുഴുവന്‍ പേര്‍ക്കും അരിയേഴ് പ്രോസസ് ചെയ്യുവാനുദ്ദേശിക്കുന്നുവെങ്കില്‍ All Employees എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത്, Submit ബട്ടണ്‍ ക്ലിക്ക് ചെയ്യാം. അരിയേഴ്‌സ് പ്രോസസ് ചെയ്യേണ്ടത് മുഴുവന്‍ പേര്‍ക്കുമല്ലെങ്കില്‍ Select Employees എന്ന ബട്ടണ്‍ ആണ് ക്ലിക്ക് ചെയ്യേണ്ടത്.

Select Employees ക്ലിക്ക് ചെയ്യുമ്പോള്‍ എംപ്ലോയീസിന്റെ പേരുള്ള ലിസ്റ്റ് ഓരോ പേരിനൊപ്പവും ചെക്ക് ബോക്‌സ് സഹിതം പ്രത്യക്ഷപ്പെടും. അരിയേഴ്‌സ് പ്രോസസ് ചെയ്യേണ്ടവരുടെ പേരിന് നേരെയുള്ള ചെക്ക് ബോക്‌സില്‍ ക്ലിക്ക് ചെയ്ത് Submit ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

Submit ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ Job Status വ്യക്തമാക്കുന്ന കളങ്ങള്‍ പ്രത്യക്ഷപ്പെടും (ചിത്രം 4).

ആവശ്യമെങ്കില്‍ Refresh ബട്ടണ്‍ ക്ലിക്ക് ചെയ്യാം. Processing Status എന്ന കളത്തില്‍ Job Completed Successfully എന്ന് എഴുതി വരുമ്പോള്‍ പ്രോസസ് പൂര്‍ണമായി എന്ന് മനസ്സിലാക്കാം.

അരിയേഴ്‌സ് ശരിയാണോ എന്നറിയുന്നതിനും സ്‌റ്റേറ്റ്‌മെന്റ് എടുക്കന്നതിനും
Salary Matters - Bills & Schedules - Arrear- DA Arrear bill എന്നതാണ് (ചിത്രം 5) ഇതിനുള്ള മാര്‍ഗ്ഗം. ഇപ്പോള്‍ ചിത്രം 6 ലെ വിന്‍ഡോ ലഭിക്കും.

ഇതില്‍ D.D.O Code, Processed Month എന്നിവ ചേര്‍ക്കുക. (Processed Month എന്നതില്‍ അരിയേഴ്‌സ് കണക്കു കൂട്ടേണ്ടതായ മാസമല്ല, പ്രോസസ് ചെയ്ത മാസമാണ് ചേര്‍ക്കേണ്ടത് എന്നത് ശ്രദ്ധിക്കുക. Bill Typeല്‍ Inner Bill എന്നതാണ് ക്ലിക്ക് ചെയ്യേണ്ടത്. വെള്ള കളങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന Bill Detailsന്റെ വലത് അറ്റത്തുള്ള Select ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ അരിയേഴ്‌സ് സ്‌റ്റേറ്റ്‌മെന്റ് ലഭിക്കും. ഈ സ്‌റ്റേറ്റ്‌മെന്റിന്റെ പ്രിന്റ് ഔട്ട് ബില്ലിനോടൊപ്പം സമര്‍പ്പിക്കേണ്ടതുണ്ട്.


പ്രോസസ് ചെയ്ത അരിയേഴ്‌സ് ശമ്പളബില്ലിലൂടെ പി.എഫ് ല്‍ ലയിപ്പിക്കുന്നതിന്

അരിയര്‍ സ്‌റ്റേറ്റ്‌മെന്റ് പരിശോധിച്ച് ശരിയാണെന്ന് ഉറപ്പുവരുത്തിക്കഴിഞ്ഞാല്‍, പ്രോസസ് ചെയ്ത അരിയേഴ്‌സ് ശമ്പള ബില്ലിലൂടെ പി.എഫില്‍ ലയിപ്പിക്കേണ്ടതുണ്ട്. അതിനായി Salary Matters - Arrears- Merge Arrears with Salary എന്ന മാര്‍ഗ്ഗം സ്വീകരിക്കുക. (ചിത്രം 7)

ഇപ്പോള്‍ ചിത്രം 8 ലെ വിന്‍ഡോ ദൃശ്യമാകും. ഇതില്‍ DDO Code സെലക്ട് ചെയ്യണം. Arrear Processed Year എന്നതില്‍ അരിയേഴ്‌സ് പ്രോസസ് ചെയ്ത മാസവും Arrear to be merged with Salary for the Yearഎന്നതില്‍ അരിയേഴ്‌സ് ഏത് മാസത്തെ ശമ്പളത്തിലാണ് ലയിപ്പിക്കേണ്ടത് എന്നതും ചേര്‍ക്കുക. Arrear Processed Year എന്ന വരി ചേര്‍ക്കുമ്പോള്‍ വെള്ള കളങ്ങളില്‍ Bill Details തെളിയും.

ഇതിന്റെ വലത് അറ്റത്തുള്ള ചെക്ക് ബോക്‌സില്‍ (ചുവന്ന നിറത്തില്‍ ചിത്രത്തില്‍ ഉള്ളത്) ടിക് ചെയ്ത് Proceed ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ മെര്‍ജിംഗ് പൂര്‍ത്തിയായി. ഇത് സംബന്ധിച്ച മെസ്സേജ് ഈ വിന്‍ഡോയില്‍ താഴെ ഇടത് ഭാഗത്ത് പ്രത്യക്ഷപ്പെടും. Arrear to be merged with Salary for the Year എന്ന വരിയില്‍ ചേര്‍ത്ത മാസത്തെ ബില്‍ പ്രോസസ് ചെയ്യുമ്പോള്‍ Allowance ലും Deductionsലും ഈ അരിയേഴ്‌സ് തുക ഓരോ ഉദ്യോഗസ്ഥനുമുണ്ടാകും.

ഈ പോസ്റ്റിന്റെ പി.ഡി.എഫ് കോപ്പി ഇവിടെയുണ്ട്

560 comments:

Muhammad A P July 20, 2012 at 12:54 AM  

@ aupskumaramputhur;
സ്പാർക്കിൽ Increment Sanction നടന്നിട്ടുണ്ടാവില്ല. ഒന്നു കൂടി ശ്രമിച്ച് നോക്കുക.

അനില്‍കുമാര്‍ July 20, 2012 at 6:37 AM  

സ്പാർകിൽ ലീവ് അക്കൌണ്ട് ശരിപ്പെടുത്താൻ നോക്കലാണ് ഏറ്റവും വലിയ തലവേദന. മിക്കവാറും പ്രൊസീഡ് ബട്ടൺ മങ്ങിനിക്കുന്നു.
Service matters- Leave - Leave Account വഴി കയറി നോക്കു

അനില്‍കുമാര്‍ July 20, 2012 at 6:37 AM  

സ്പാർകിൽ ലീവ് അക്കൌണ്ട് ശരിപ്പെടുത്താൻ നോക്കലാണ് ഏറ്റവും വലിയ തലവേദന. മിക്കവാറും പ്രൊസീഡ് ബട്ടൺ മങ്ങിനിക്കുന്നു.
Service matters- Leave - Leave Account വഴി കയറി നോക്കു

വിന്‍സന്റ് ഡി. കെ. July 20, 2012 at 8:10 PM  

SPARK ല്‍ Profession Tax deduction കാണുന്നുണ്ട്-(deductions other than loans & advances ല്‍).
അത് Salary Bill ല്‍ deduct ചെയ്യുമ്പോള്‍ (അതോ വേണ്ടേ.) concerned പഞ്ചായത്തിന് ആ ക്യാഷ് കിട്ടുമോ?

Muhammad A P July 20, 2012 at 8:55 PM  

@ aupskumaramputhur;
Normal Increment തന്നെയാണെന്ന് കരുതുന്നു. എങ്കിൽ, Present Salary യിൽ Next Increment Date 1-7-2012 ആണ് കിടക്കുന്നതെങ്കിൽ ഇംക്രിമെന്റ് നൽകാൻ കഴിയേണ്ടതാണ്. 1-7-2012 അല്ലെങ്കിൽ Pay Revision Editing വഴി അത് ശരിയാക്കിയ ശേഷം വീണ്ടും ശ്രമിക്കുക.
ഇതിനും കഴിയുന്നില്ലെങ്കിൽ Pay Revision Editing ൽ Basic Pay: 24040, Last Pay Change Date: 1-7-2012, Next Increment Date: 1-7-2013 എന്നിവ നൽകി അപ്ഡേറ്റ് ചെയ്ത ശേഷം Service History യിൽ 1-7-2011 (ie: 1-7-2012 ന് മുമ്പുള്ള Increment Date) മുതൽ 30-6-2012 വരെയുള്ള വിവരങ്ങൾ ചേർത്ത് അപ്ഡേറ്റ് ചെയ്യുക. ഇത് തന്നെയാണ് Increment Sanction മോഡ്യൂൾ വഴി ചെയ്യുന്നതും.

Muhammad A P July 20, 2012 at 9:04 PM  

വിൻസന്റ് സർ;
Deductions ൽ ചേർക്കുന്ന Profession Tax സാലറി ബില്ലിൽ പ്രതിഫലിക്കുന്നില്ല. Acquittance ലും Income tax statement ലുമൊക്കെ മാത്രമെ വരുന്നുള്ളൂ. പഞ്ചായത്ത്/ കോർപ്പറേഷൻ അക്കൌണ്ടുകളിലേക്ക് ട്രാൻസ്ഫർ ക്രഡിറ്റ് ചെയ്യാൻ ഇപ്പോൾ സംവിധാനമില്ല. ഭാവിയിൽ സാദ്ധ്യമായേക്കാം.

മനു .എന്‍ ചെട്ടികുളങ്ങര July 24, 2012 at 8:14 AM  

sir 2010 september to 2011 feb
vareyulla pay revision arrer spark vazhi edukkan pattumo?

spark vazhi salary process cheythu thudangiyathu april 2012 muthal anu.

manual bill treasuryil object cheythu .spark vazhi edukkan paranju .

enthenkilum vazhiyundo?

Muhammad A P July 24, 2012 at 6:42 PM  

9/2010 മുതൽ 2/2011 വരെ സ്പാർക്ക് ബിൽ നിർബന്ധമുണ്ടായിരുന്നില്ലെന്നിരിക്കെ അരിയർ ബിൽ ഒബ്ജക്ട് ചെയ്ത ട്രഷറിയുടെ നടപടി ശരിയല്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ബിൽ റീ-സബ്മിറ്റ് ചെയ്യുകയാണ് വേണ്ടത്.
ഇത്തരം ബില്ലുകൾ സ്പാർക്കിൽ തന്നെ പ്രൊസസ്സ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഒരു പാട് കമന്റുകൾ നേരത്തെ വന്നിട്ടുള്ളത് വായിക്കാം. Manually Drawn ഓപ്ഷൻ ഉപയോഗിച്ച് ഈ ബിൽ പ്രൊസസ്സ് ചെയ്യാൻ ശ്രമിച്ച് നോക്കാവുന്നതാണ്. ബിൽ ശരിയായി കിട്ടുന്നത് പല കാര്യങ്ങളെയും ആശ്രയിച്ചിരിക്കും.

Unknown July 25, 2012 at 10:55 AM  

എന്റെ സ്ഥാപനത്തിലേയ്ക്ക് ഈയിടെ സ്ഥലം മാറിവന്ന ഒരു സഹപ്രവർ‌തകയ്ക്ക് 06/2012 ൽ 02/2011 മുതൽ മുൻ‌കാല പ്രാബല്യത്തോടെ ഗ്രേഡ് പ്രൊമോഷൻ ലഭിച്ചിരുന്നു. ഇതിനുശേഷം ഇവർ ആ കാലയളവിലെ ഇൻ‌ക്രിമെന്റ് അരിയർ മാനുവൽ ആയി തയ്യാറാക്കി മാറുകയുംചെയ്തു. ഇവരുടെ 01/2012 മുതൽ 05/2012 വരെയുള്ള ഡി.എ.അരിയർ പ്രൊസസ് ചെയ്യുന്നതിനായി ശ്രമിക്കുമ്പോൾ 04/2012 നു വാങ്ങിയ ഏൺ‌ഡ് ലീവ് സറണ്ടർ മാത്രം ഫിക്ഷേഷനു മുമ്പുള്ള ബേസിക് പേയിലാണ് ഡ്രോൺ സാലറി ഡീറ്റെയിത്സിൽ കാണപ്പെടുന്നത്. കൂടാതെ ഈ സറണ്ടർ ബില്ലിൽ ഒരു ഇങ്ക്രിമെന്റ് അരിയറിന് അർഹതയുണ്ടെന്ന് കണക്കാക്കി സ്പാർക് ഡി.എ.അരിയറിനൊപ്പം അവരുടെ ഇൻ‌ക്രിമെന്റ് അരിയർ കൂടി കണക്കാക്കുന്നു. ഈ വസ്തുത മാനുവൽ ഡ്രോൺ സാലറി എന്ന മെനു വഴി എങ്ങനെയാണ് ശരിപ്പെടുത്താൻ കഴിയുക ?

ആനന്ദ് കുമാര്‍ സി കെ July 25, 2012 at 7:20 PM  

എന്റെ സ്ക്കൂളിലെ ഒരധ്യാപിക 23/7/12 FNന് സ്ഥലംമാറ്റമായി. Spark ല്‍ transfer Order generate ചെയ്തു.. എന്നാല്‍ Relieve ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ UPDATION FAILED കാണിക്കുന്നു.എന്തു ചെയ്യണം USER ID 274014

Mubarak July 25, 2012 at 10:37 PM  

സര്‍,
1/3/2012 ല്‍ കൊടുക്കേണ്ടുന്ന ഗ്രേഡ് ഈ മാസത്തിലാണ് കൊടുത്തത്. അന്നു മുതലുള്ള (1/3/2012 മുതല്‍ ഉള്ള) Arrear എങ്ങനെ ശമ്പളത്തോടൊപ്പം process ചെയ്യാന്‍ സാധിക്കും.

Muhammad A P July 26, 2012 at 12:18 AM  

@ arun bhaskaran
4/2012 ൽ സറണ്ടർ ബിൽ സ്പാർക്കിൽ എടുക്കുകയും, ശേഷം ഗ്രേഡ് അരിയറിൽ ഈ സറണ്ടർ സാലറിക്കും കൂടി അരിയർ മാന്വൽ ബിൽ വഴി വാങ്ങുകയും ചെയ്തു എന്ന് മനസ്സിലാക്കുന്നു.
സറണ്ടർ ലീവ് സാലറിയുടെ അരിയർ മാന്വലി ഡ്രോൺ വഴി അപ്ഡേറ്റ് ചെയ്യാൻ കഴിയാത്തത് ഒരു പ്രശ്നമാണ്. ഒരു മാർഗ്ഗം ഇപ്പോഴത്തെ ഡി.എ അരിയറും മാന്വൽ സ്റ്റേറ്റ്മെന്റ് ഉപയോഗിച്ച് ക്ലെയിം ചെയ്യുകയാണ്. പക്ഷേ, ഈ അരിയറും മാന്വലി ഡ്രോണിൽ അപ്ഡേറ്റ് ചെയ്യുന്ന പ്രശ്നം ബാക്കി നിൽക്കും.
മറ്റൊരു മാർഗ്ഗം സർവ്വീസ് ഹിസ്റ്ററി ശരിയാണെന്ന് ഉറപ്പ് വരുത്തിയ ശേഷം 4/2012 ൽ ഒരു സാലറി അരിയർ ബിൽ പ്രൊസസ്സ് ചെയ്യുകയും പിന്നീട് ഡി.എ അരിയർ ബിൽ പ്രൊസസ്സ് ചെയ്യുകയുമാണ്. ഈ ഡി.എ അരിയർ ബിൽ ശരിയായിരിക്കും. പക്ഷെ, ആദ്യത്തെ സാലറി അരിയർ ബില്ലിനെ എന്ത് ചെയ്യുമെന്നത് മറ്റൊരു പ്രശ്നമാണ്. ഡിലീറ്റ് ചെയ്താൽ ഡി.എ അരിയർ ബിൽ പഴയ പോലെ തെറ്റായി മാറും. നിലനിർത്തിയാൽ പിന്നീട് 4/2012 ഉൾപ്പെടുന്ന സാലറി അരിയർ ബിൽ വേണ്ടി വന്നാൽ ഈ ബില്ലിനും എൻ‌കാഷ്മെന്റ് ഡിറ്റെയിൽ‌സ് കൊടുക്കേണ്ടി വരും. വേറെ വഴിയില്ലാത്തതിനാൽ, വരുന്നിടത്ത് വച്ച് കാണാമെന്ന് കരുതി രണ്ടാമത്തെ രീതി സ്വീകരിക്കാനേ മാർഗ്ഗമുള്ളൂ എന്ന് തോന്നുന്നു.

Muhammad A P July 26, 2012 at 12:28 AM  

ശ്രീ ആനന്ദ്;
23/7/12 ന് ശേഷമുള്ള ഏതെങ്കിലും തിയ്യതി ഉൾപ്പെടുന്ന എൻ‌ട്രി സർവ്വിസ് ഹിസ്റ്ററിയിലുണ്ടെങ്കിൽ ഡിലീറ്റ് ചെയ്ത ശേഷം ശ്രമിക്കുക. From Date ന് മുമ്പ് To Date വരുന്ന എൻ‌ട്രിയുണ്ടെങ്കിലും ട്രാൻസ്ഫർ പരാജയപ്പെടും

Muhammad A P July 26, 2012 at 12:37 AM  

@ Mubhmed
ഗ്രേഡ് അരിയർ ശംബളത്തിന്റെ കൂടെയല്ലാതെ, പ്രത്യേകം ബില്ലായാണ് എടുക്കേണ്ടത്. എങ്ങിനെയെന്ന് മുൻ കമന്റുകളിലുണ്ട്.

sajeese July 26, 2012 at 6:58 PM  

@ Muhammed A P
ഞങ്ങളുടെ സ്കൂളില്‍ സയന്‍സ് ലാബിന്റെയും ഐടി ലാബിന്റെയും ചാര്‍ജ് വഹിക്കുന്നത് ഒരാളാണ്. അപ്പോള്‍ രണ്ട് സ്പെഷ്യല്‍ അലവന്‍സിന് (200+200) അവകാശമുണ്ടല്ലോ. ഇത് അനുവദിക്കുന്നതില്‍ എന്തെങ്കിലും തടസ്സമുണ്ടോ? സ്പാര്‍ക്കില്‍ നണ്ട് സ്പെഷ്യല്‍ അലവന്‍സ് എന്റര്‍ ചെയ്യാന്‍ സാധിക്കുമോ?

Muhammad A P July 27, 2012 at 10:03 AM  

ഒരെ പേരില്ലുള്ള ഒന്നിലധികം അലവൻസുകൾ ഒരുമിച്ച് ചേർക്കേണ്ടി വരും. രണ്ടും ഒരുമിച്ചനുവദിക്കുന്നതുമായി ബന്ധപ്പെട്ട് വകുപ്പ് തലത്തിൽ വല്ല ഉത്തരവുമുണ്ടോയെന്നന്വേഷിക്കണം.

Unknown July 28, 2012 at 12:10 PM  

sir/

nan may month-il oru arrear bill process cheythu....enkilum pineedu nan athu manually ayittu cheyukayum...encash cheyukayum cheythu......ippol july month-il athe teacher-de grade arrear edukunnathinayi process ginu kodutha-pol may-le bill te ....encashment details chodikunnu......"cancel processed salary" cheythu nokki.....avunilla....

Muhammad A P July 28, 2012 at 9:55 PM  

അരിയർ ബിൽ കാൻസൽ ചെയ്യുന്നതിന് “Cancel Processed Arrear“ അല്ലേ എടുക്കേണ്ടത്? "Cancel Processed Salary“ ഉപയോഗിക്കുന്നത് സാലറി ബില്ലുകൾ കാൻസൽ ചെയ്യുന്നതിനാണ്.

Sabah Malappuram July 31, 2012 at 11:28 AM  

sir
interface was changed from Establishment interface to employee interface. How it changed ? what is the reason for changing.

Sabah Malappuram July 31, 2012 at 11:28 AM  

sir
interface was changed from Establishment interface to employee interface. How it changed ? what is the reason for changing.

Muhammad A P August 1, 2012 at 1:09 AM  

ഡി.എം.യു ലെവലിൽ താഴെയുള്ള ഒരു യൂസർ ട്രാൻസ്ഫർ ചെയ്യപ്പെടുമ്പോൾ അയാൾ തനിയെ Individual User (Employee Interface) ആയി മാറ്റപ്പെടും. Inter Departmental Transfer ൽ DMU Authorisation ഉം നഷ്ടപ്പെടും. ഇത് സുരക്ഷയുടെ ഭാഗമാണ്. കാരണം ട്രാൻസ്ഫർ ചെയ്യപ്പെടുന്നതോടെ പഴയ ഓഫീസിലെ/ഡിപ്പാർട്ട്മെന്റിലെ അയാളൂടെ എല്ലാ അധികാരങ്ങളും നഷ്ടപ്പെടുകയാണല്ലോ?.
നിലവിലുള്ള ഒരു യൂസറുടെ ഡെസിഗ്നേഷൻ മാറുമ്പോളും (പ്രമോഷൻ കാരണമോ മറ്റോ ആവാം) അയാൾ തനിയെ Employee Interface ലേക്ക് മാറും. എല്ലായ്പോഴും ഇതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. പക്ഷെ, അതാണ് സംഭവിക്കുന്നത്.

സി മുഹമ്മദ് കുഞ്ഞി August 2, 2012 at 1:36 PM  

07 .12 .2011 നു നിയമനാഗീകാരം ലഭിചു .
31 .3 .2012 വരെയുള്ള
സാലറി അരിയര്‍ ബില്‍
സ്പാര്‍ക്കില്‍ എങ്ങിനെ പ്രോസസസ്
ചെയ്യാം എന്ന് പറഞ്ഞു തരുമോ ?

Muhammad A P August 2, 2012 at 9:57 PM  

ഇത്തരം അരിയർ ബില്ലുകൾ ഒന്നിച്ചെടുക്കാൻ സൌകര്യപ്പെടുന്നത് വരെ മാന്വൽ ബിൽ തന്നെ വേണ്ടി വരും.

സി മുഹമ്മദ് കുഞ്ഞി August 6, 2012 at 2:43 PM  

നേരത്തെ തന്ന വിവരത്തിനു നന്ദി
മറ്റൊരു കാര്യം ചോദിച്ചോട്ടെ ?
സ്പാര്‍ക്കില്‍ ഇന്ക്രിമെന്റ് അരിയര്‍
തയ്യാറാക്കാന്‍ പറ്റുമോ ?

Muhammad A P August 6, 2012 at 3:12 PM  

Increment Sanction ചെയ്ത ശേഷം Salary Arrear പ്രൊസസ്സ് ചെയ്യണം

സി മുഹമ്മദ് കുഞ്ഞി August 7, 2012 at 12:43 PM  

മനസ്സിലായില്ല സാര്‍,
ഇന്ക്രിമെന്റ് മാത്രമായി
നമുക്ക് prepare ചെയ്യാന്‍ പറ്റുമോ ?

Muhammad A P August 7, 2012 at 9:13 PM  

വിശദ വിവരങ്ങൾ നൽകിയാൽ അരിയർ ബിൽ പ്രൊസസ്സ് ചെയ്യുന്നതെങ്ങിനെയെന്ന് പറയാം

സി മുഹമ്മദ് കുഞ്ഞി August 8, 2012 at 12:56 PM  

സര്‍
സ്പാര്‍ക്കില്‍ Salary Matters ല്‍ Manually Drawn എടുത്ത് ഒരു HSA English അദ്ധ്യാപകന്റെ 01 .06 .2011 മുതല്‍ 30 .06 .2012 വരെ 13 മാസത്തെ അരിയര്‍ ബില്‍ മാന്വലായി എന്റര്‍ ചെയ്തു .ഈ ബില്ലില്‍ Drawn date ഓരോ മാസത്തെയും അവസാന ദിവസമാണ് കൊടുത്തത് ഇങ്ങിനെ 30 .06 .2011,
ഇത് സാധാരണ ബില്ല് പോലെ Salary Matters ല്‍ പ്രോസിസ്സിംഗ്, Arrear , Salary Arrear പോയി പ്രോസെസ്സ് കമ്പ്ലീറ്റ് ചെയ്ത് Bills Shedule പോയപ്പോള്‍, അരിയര്‍ ബില്‍ എടുക്കാന്‍ കഴിയുന്നില്ല.
ഇയാളുടെ Present Salary Details ല്‍ Last pay/office/desig change date 01.06.2012
ആണ് ഉള്ളത് , അത് കൊണ്ടായിരിക്കുമോ ? ബില്ല് എടുക്കാന്‍ കഴിയാത്തത് , Approval ആയത് 29.06.2012 ആണ് w.e.f 01.06.2011

St. John's Higher Secondary School, Mattom August 8, 2012 at 8:04 PM  

മുഹമ്മദ് സാര്‍ ,
PF loan ന്റെ തവണ എത്രയായി എന്നറിയാന്‍ (Loan ഉള്ളവരുടെ Consolidated List with amount and details) Spark വഴി എടുക്കാന്‍ കഴിയുമോ. മാന്വല്‍ ബില്ല് എടുക്കുമ്പോള്‍ PF Scheduleല്‍ ഇങ്ങനെ ഒന്ന് ഉണ്ടായിരുന്നു

സി മുഹമ്മദ് കുഞ്ഞി August 10, 2012 at 5:37 PM  

ഒരു വിധം ഒപ്പിച്ചു സാര്‍,
തിരുവനതപുരം സ്പാര്‍ക്കിലെ
ദേവീ മാഡത്തിനെ വിളിച്ചു
Present Salary Details ല്‍ Last pay/office/desig change തീയ്യതി മാറ്റുന്നത് ക്ലിയര്‍ ചെയ്തു.
Salary Mattersല്‍ Par Revision 2009 ല്‍ Pay revision Editing ല്‍ ഉണ്ടെന്നു പറഞ്ഞു .
അങ്ങിനെ അരിയര്‍ ബില്‍ മാന്വലായിട്ടല്ലാതെ തന്നെ എടുത്തു ബില്‍ Process ചെയ്തപ്പോള്‍ സെപ്തംബര്‍ മുതലുള്ള Deduction GIS ബില്ലില്‍ കാണുന്നില എന്ത്കൊണ്ടായിരുക്കും സാര്‍

Muhammad A P August 10, 2012 at 9:38 PM  

മുഹമ്മദ് കുഞ്ഞി സർ;
താങ്കളുടെ ചോദ്യങ്ങൾ മനസ്സിലാകാതിരുന്നതിനാലും; ഇത്തരം പ്രശ്നങ്ങൾ മുമ്പ് ചർച്ച ചെയ്യപ്പെട്ടവയായതിനാലുമാണ് പ്രതികരിക്കാൻ വൈകിയത്.
മാത്‌സ് ബ്ലോഗിൽ ഇത് വരെ വന്ന സ്പാർക് കമന്റുകളുടെ സമാഹാരം ഇതാ ഇവിടെയുണ്ട്. വായിക്കുന്നത് താങ്കളുടെ ഒരുപാട് സംശയങ്ങൾക്ക് പരിഹാരമായേക്കുമെന്നാണ് വിശ്വാസം. (ഈ കമന്റുകൾക്ക് ശേഷവും സ്പാർക്കിൽ പല മാറ്റങ്ങളും വന്ന് കൊണ്ടിരിക്കുന്നുണ്ട് എന്നോർക്കുമല്ലോ?)

സി മുഹമ്മദ് കുഞ്ഞി August 11, 2012 at 12:15 PM  

തീര്‍ച്ചയായും സാര്‍

സി മുഹമ്മദ് കുഞ്ഞി August 11, 2012 at 12:16 PM  

തീര്‍ച്ചയായും സാര്‍

St. John's Higher Secondary School, Mattom August 11, 2012 at 9:12 PM  

മുഹമ്മദ് സാര്‍ ,
PF loan ന്റെ തവണ എത്രയായി എന്നറിയാന്‍ (Loan ഉള്ളവരുടെ Consolidated List with amount and details) Spark വഴി എടുക്കാന്‍ കഴിയുമോ. മാന്വല്‍ ബില്ല് എടുക്കുമ്പോള്‍ PF Scheduleല്‍ ഇങ്ങനെ ഒന്ന് ഉണ്ടായിരുന്നു
Eg.10/36.
DOUBT 2.
01/07/2011-31/10/2011 വരെയുള്ള DA Arrear to PF ഞങ്ങളുടെ സ്കൂളില്‍ ഇതുവരെ Merge ചെയ്തില്ല..ഈ മാസങ്ങളിലെ Salary Sparkലൂടെയല്ല Process ചെയ്തത് . ആമാസങ്ങളിലെ DA Arrear precess ചെയ്യാന്‍ Salary Mattersല്‍ നിന്ന് Manually Drawn എടുത്ത് Sparkലൂടെ Process ചെയ്യാത്ത 01/07/2011-01/10/2011 വരെ യുള്ള Salary നല്‍കിയാല്‍ കഴിയുമോ.....ദയവ്ചെയ്ത് സഹായിക്കണേ സാര്‍ അനദ്ധ്യാപകരടക്കം 80ല്‍ പരം staffഉള്ള സ്കൂളാണ്..............

Muhammad A P August 11, 2012 at 10:46 PM  

Loan Details വ്യക്തമാക്കുന്ന കൺസോളിഡേറ്റഡ് റിപ്പോർട്ട് എവിടെയും കാണുന്നില്ല. (Service Matters ൽ Designation wise Data Sheet ൽ ഒരെ തസ്തികയിലുള്ളവരുടെ ലോൺ വിവരങ്ങൾ പരിശോധിക്കാൻ സൌകര്യമുണ്ട്). ഭാവിയിലെ അപ്ഡേഷനിലേതിലെങ്കിലും പി.എഫ്. ഷെഡ്യൂളിൽ തന്നെ ലോൺ തവണ സംഖ്യ വരാൻ തുടങ്ങുമെന്ന് കരുതാം.

Manually Drawn Salary ഉപയോഗിച്ച് 1/7/2011 മുതലുള്ള ഡി.എ അരിയർ പ്രൊസസ്സ് ചെയ്യാവുന്നതാണ്. ഒരാളുടെ ശംബള വിവരങ്ങൾ Manually Drawn Salary ചേർത്ത ശേഷം അയാളുടെ മാത്രം ഡി.എ അരിയർ പ്രൊസസ്സ് ചെയ്ത് പരിശോധിക്കാമല്ലോ?

Rajeev August 13, 2012 at 7:00 PM  
This comment has been removed by the author.
Rajeev August 13, 2012 at 7:23 PM  

We belong to an aided school and my friend and I got transferred to a school on June 4. We got the salary from the previous school till June 3 and our data were transferred in spark. But at the new school, though we can see the salary processed, cannot print and draw our salary. Teachers similarly transferred from other schools to our school has got their salary. When contacted the authorities via phone they say that there has been similar problems for teachers all over the state. It is one and a half months after the transfer and we are in deep trouble. Is the information provided enough? Will somebody be able to help us...

Muhammad A P August 13, 2012 at 9:33 PM  

Sri. rajeev joseph sir;
I have sent an e-mail to you. Please reply with the details requested; in order to sort out the problem.

manoj August 14, 2012 at 12:23 AM  

SPARKIL DAILY WAGES ENGANAY ENTER CHEYTH BILL EDUKAM

upkaram August 14, 2012 at 10:00 PM  

ഗ്രേഡ്‌ തെറ്റ്‌ ആയി കൊടുത്തു അത് ക്യാന്‍സല്‍ ചെയ്ത ശരിയാക്കി എടുക്കാന്‍ ഒരു വഴ പറഞ്ഞു തരുമോ

anitha September 15, 2012 at 11:07 PM  

sir,

ഡിഎ അരിയര്‍ ചെയ്തപോള്‍ ഒരാളുടെ മാര്‍ച്മാസ ശംബളം ഡിഎ എച്ആര്‍എ എനിവ ഇരട്ടി ആയി കാണിക്കുന്നു അരിയറും ഇരട്ടി ആയി കാണിക്കുന്നു ഇത് പരിഹരിക്കാന്‍ സഹായിക്കാമോ

anitha September 15, 2012 at 11:07 PM  

sir,

ഡിഎ അരിയര്‍ ചെയ്തപോള്‍ ഒരാളുടെ മാര്‍ച്മാസ ശംബളം ഡിഎ എച്ആര്‍എ എനിവ ഇരട്ടി ആയി കാണിക്കുന്നു അരിയറും ഇരട്ടി ആയി കാണിക്കുന്നു ഇത് പരിഹരിക്കാന്‍ സഹായിക്കാമോ

Muhammad A P September 15, 2012 at 11:36 PM  

Manually Drawn Salary യിൽ മാർച്ച് മാസത്തെ ശംബളം രണ്ട് പ്രാവശ്യം ചേർത്തിട്ടുണ്ടോയെന്ന് പരിശോധിക്കുക.

anitha September 16, 2012 at 9:24 AM  



problem solved. thank u very much sir

tharakam September 27, 2012 at 7:02 PM  

WE PROCESSED SALARY ON14/04/2010 AND THEN CANCELLED IT.BUT NOW IT IS SEEN IN SALARY DRAWN,IS THERE ANY PROBLEM IN IT.ACTUALLY WE DREW SALARY MANNUALY.ESTBLISHMENT DETAILS ARE NOT GIVEN.BUT THE BILL IS THERE.IN PROCESSING SALARY IT IS BLANK.HOW CAN WE CANCEL IT.MY PROBLEM IS THAT WHETHER IT WILL BE CONSIDERED AS DOUBLE ENTRY

sunilkumar October 16, 2012 at 6:58 PM  

07/2011, 08/2011 ല്‍ HPL ആയിരുന്നു.അന്ന് full DA വാങ്ങിയിരുന്നു.Pay half ആയിരുന്നു (spark bill വഴിയല്ല) Manually Drawn കൊടുത്ത് DA Arrear bill spark ല്‍ process ചെയ്യുമ്പോള്‍ Due DA യില്‍ full DA വരുന്നില്ല. അന്നു വാങ്ങിച്ച Pay യുടെ DA വരുന്നു.എന്താണ് പരിഹാരം

Muhammad A P October 16, 2012 at 11:04 PM  

പേ റിവിഷൻ സ്റ്റാറ്റസ് Pre-revised ലേക്ക് മാറ്റി Confirm ചെയ്ത ശേഷം വിണ്ടും Revised ലേക്ക് മാറ്റി നോക്കൂ.

sunilkumar October 17, 2012 at 11:30 PM  

DEPUTATION ല്‍ പോകുന്ന ജീവനക്കാര്‍ക്ക് SPARK വഴി LPC കൊടുക്കുവാന്‍ provision ഉണ്ടോ? Education(General) department ല്‍ നിന്ന് SSA യില്‍ deputation പോകുന്നവരെ SPARK ലെ deputation - Relieve on deputation വഴി ചെയ്യുമ്പോള്‍ Deputed to office ല്‍ SSA കാണുന്നില്ല.​എന്താണ് മാര്‍ഗ്ഗം?

Muhammad A P October 19, 2012 at 12:00 AM  

SSA ശംബളം സ്പാർക്ക് ബിൽ വഴി മാറുന്ന ഓഫീസ് സ്പാർക്കിൽ ഉണ്ടെങ്കിൽ മാത്രമെ ആ ഓഫീസിലേക്ക് ഡപ്യൂട്ടേഷനിൽ റിലീവ് ചെയ്യാൻ സാധിക്കുകയുള്ളൂ. റിലീവ് ചെയ്യാതെ എൽ.പി.സി റിപ്പോർട്ട് ലഭിക്കില്ല.

anitha October 20, 2012 at 11:32 PM  

festival advance augustil vangiyathanu. septemberi encashment details koduthathanu. octoberile bill prepare cheyyunnathinu munne encashment details kodukkan shramichapol melparanja festval advance bill septemberilum process cheythathayum athinte encashment detailsum chodikkunnu. athu enter cheyyathe octoberile bill prepare cheyyan patunnilla. pls help me to solve this issue

Muhammad A P October 21, 2012 at 9:47 AM  

ആഗസ്റ്റിൽ പ്രൊസസ്സ് ചെയ്ത് encashment details നൽകിയ എഫ്.എ ബില്ലും ഇപ്പോൾ encashment details ചോദിക്കുന്ന എഫ്.എ ബില്ലും ഒന്ന് തന്നെയാണോ എന്ന് ഉറപ്പ് വരുത്തുക. ഒരു പക്ഷെ രണ്ടാമത്തെ ബിൽ അനാവശ്യമായി പ്രൊസസ്സ് ചെയ്തതായിരിക്കാം. ബില്ലിന്റെ സ്പാർക്ക് കോഡ് നോക്കിയാൽ എളുപ്പം കണ്ട് പിടിക്കാം.

sunilkumar October 29, 2012 at 10:54 PM  

ഹൈസ്കൂള്‍ HM VHSS ന്റെ ചാര്‍ജ് വഹിക്കുന്ന സമയത്ത് 1000 രൂപ spl allowance claim ചെയ്തിരുന്നു AG pay slip ല്‍ spl allowance ഉണ്ടായിരുന്നു . ഇപ്പോള്‍ ചാര്‍ജ് ഇല്ല. പുതിയ pay slip വന്നിട്ടില്ല. 1000 രൂപ spl allowance നീക്കം ചെയ്യുന്നതെങ്ങനെ?

Gireesh Vidyapeedham October 30, 2012 at 3:50 PM  

ഞങ്ങളുടെ സ്കൂളിലെ ഒക്ടോബറിലെ ശമ്പളത്തോടോപ്പം 1/2012 മുതല് 5/2012 വരെയുള്ള അരിയര് മെര്ജ് ചെയ്തു. ഫെബ്രുവരിയില് 10 ജീവനക്കാര് ഒരു ദിവസം സമരത്തിലായിരുന്നു. അരിയര് ബില്ലില് ഇതിന്റെ കുറവ് കാണുന്നില്ല. ഇനി എന്തു ചെയ്യണം..

Muhammad A P October 30, 2012 at 10:39 PM  

സുനിൽകുമാർ സർ;

ഒന്നുകിൽ പുതിയ പേ സ്ലിപ് വരുന്നത് വരെ കാത്തിരിക്കണം; അല്ലെങ്കിൽ, നിലവിലുള്ള പേ സ്ലിപ് എൻ‌ട്രിയിൽ "Add new entry in this slip" ഉപയോഗിച്ച് സ്പെഷ്യൽ അലവൻസ് ഒഴികെയുള്ള വിവരങ്ങൾ ചേർത്ത് അപ്ഡേറ്റ് ചെയ്ത് ബിൽ പ്രൊസസ്സ് ചെയ്യേണ്ടി വരും.

Muhammad A P October 30, 2012 at 10:48 PM  

ഗിരീഷ് സർ;

21-8-2012 ലെ ഡൈസ്നോണിനെ സംബന്ധിച്ച ഈ പോസ്റ്റ് വായിച്ചാൽ താങ്കളുടെ പ്രശ്നത്തിന് ഉത്തരം കിട്ടും.

sunilkumar November 4, 2012 at 3:54 PM  

ഹൈസ്കൂള്‍ HM 08-07-2012 ന് HSS Principal ആയി വേറൊരു ജില്ലയില്‍ join ചെയ്തു LPC 30/06/2012 date വച്ച് issue ചെയ്തു. പുതിയ Pay slip വന്നിട്ടുണ്ട് . HM scale ലെ 7 ദിവസ ശ​മ്പളവും Principal Scale ലെ ബാക്കി ശ​മ്പളവും ഒരുമിച്ച് process ചെയ്യാന്‍ പറ്റുമോ? SDO employee details എന്താണ് മാറ്റം വരുത്തേണ്ടത് ? 7/12 മുതല്‍ 09/12 വരെ salary arrear ആയി വാങ്ങാമോ? LIC യും FBS deduction ഉണ്ട്

Unknown November 11, 2012 at 3:06 PM  

In the spark bill the employes are not in seniourity basis .how to arrange them in seniourity basis

Muhammad A P November 11, 2012 at 7:33 PM  

ഏത് ക്രമത്തിലാണ് ബില്ലുകളിൽ Designations പ്രിന്റ് ചെയ്ത് വരേണ്ടതെന്ന് വിശദീകരിച്ച് കൊണ്ട് വകുപ്പ് തലത്തിൽ സ്പാർക്കിനോട് ആവശ്യപ്പെട്ടാൽ Print Order ഏതാണ്ടൊക്കെ ശരിയായി സെറ്റ് ചെയ്ത് കിട്ടും. എന്നാൽ, ഓരോ Designation ലും വരുന്ന ജീവനക്കാർ സീനിയോരിറ്റി അനുസരിച്ച് ക്രമീകരിക്കപ്പെടാൻ ഇപ്പോൾ കഴിയുമെന്ന് തോന്നുന്നില്ല.

kesavan.a.m November 19, 2012 at 3:40 PM  

ORU TEACHERUDE 22/07/09 VARE YULLA HPL leave Opening balancil koduthittunte. leave sambathichu mattu vivarangal onnum enter cheythittilla. Leave A/c 17/11/12 leykke update cheyivan enthalam entry varuthanam.

sreekanth.t.v November 21, 2012 at 1:51 PM  

ഒരു ടീച്ചറുടെ half pay leave enter ചെയ്യാന്‍ leave availedലിങ്കില്‍ ച്ചെന്നു insert ചെയ്യാന്‍ നോക്കിയപ്പോള്‍ "number of leaves in credit is less than leave applied please update leave account"എന്ന message വന്നു.leave account എന്റര്‍ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ പരാജയപെട്ടു .HPL select cheythu-Enter Opening Balance-as on date-no:of days.എല്ലാം ചെയ്തു പക്ഷെ ഒന്നും സംഭവിച്ചില്ല.എന്തായിരിക്കും പ്രശ്നം

Muhammad A P November 21, 2012 at 8:11 PM  

കേശവൻ സർ;

17/11/2012 വരെയുള്ള എല്ലാ ലീവുകളും Leave Entry യിൽ ചേർക്കണം. അതിനാവശ്യമായ രീതിയിൽ Leave Account ഉം അപ്ഡേറ്റ് ചെയ്യണം.

Muhammad A P November 21, 2012 at 8:16 PM  

ശ്രീകാന്ത് സർ;

ഇങ്ങിനെ ഒരു പ്രശ്നം അനുഭവത്തിൽ വന്നിട്ടില്ല. ഒരു പക്ഷെ, പ്രശ്നം താൽക്കാലികമായിരിക്കാം. വീണ്ടും ശ്രമിച്ചാൽ ശരിയാകാൻ സാദ്ധ്യതയുണ്ട്.

sreekanth.t.v November 22, 2012 at 10:19 PM  

മുഹമ്മദ്‌ സര്‍ ,എന്റെ പ്രശ്നം പരിഹരിക്കപെട്ടു.ഞാന്‍ edit employees recorഡി ലെ ലീവ് account ആണ് അപ്ഡേറ്റ് ചെയ്യാന്‍ ശ്രമിച്ചിരുന്നത്.പക്ഷെ service matter ലെ ലീവ് അക്കൗണ്ട്‌ വഴി അത് ശരിയാക്കാന്‍ സാദിച്ചു

sreekanth.t.v November 26, 2012 at 8:00 PM  

സര്‍ spark nodal officer transfer ആയി പോയാല്‍ എന്താണ് ചെയ്യേണ്ടത്.പിന്നീട് ആരുടെ PEN നമ്പര്‍ ഉപയോഗിച്ചാണ്‌ ലോഗ് ഇന്‍ ചെയ്യുന്നത്.നോഡല്‍ ഓഫീസര്‍ നെ ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് മുന്‍പ് പുതെന്‍ നോഡല്‍ ഓഫീസര്‍ നെ assign ചെയ്യണമോ?

Muhammad A P November 26, 2012 at 8:24 PM  

സർ;

ഈ സർക്കുലർ കാണുക.

lesson plan November 26, 2012 at 11:24 PM  

Sir, ente schoolil police dept lninnum relieve cheyythu vannu fresh appointment laficha oru sir undu.adahathinde present salaryyil kidakkunnaa other allawance kal terminate cheyyunnathu engane ennu paranju tharumo?

Muhammad A P November 27, 2012 at 7:08 AM  

എന്താണ് വിഷമം? പൊലീസിൽ നിന്നും റിലീവ് ചെയ്തത തിയ്യതി മുതൽ ടർമിനേറ്റ് ചെയ്താൽ മതിയാവില്ലേ?

lesson plan November 28, 2012 at 9:24 PM  


Sir angane present salary yil terminate dete kodithittum terminate avate kidakkunnu. njan terminate cheyytha reethi seriyano ennariyilla.

Muhammad A P November 28, 2012 at 10:43 PM  

എങ്കിൽ, Present Salary Details ൽ നിന്നും ഈ അലവൻസുകളും അവയുടെ From Date ഉം കുറിച്ചെടുത്ത ശേഷം Pay Revision Editing പോയി അവ Delete ചെയ്യുക. പിന്നീട് Allowance History യിൽ നേരത്തെ കുറിച്ചെടുത്ത From Date ഉം ടർമിനേറ്റ് ചെയ്ത തിയ്യതി To Date ഉം നൽകി ചേർത്ത് വെക്കാം

lesson plan November 28, 2012 at 11:35 PM  

Sir eppol linel undo? EE masathe bill lil accedent Insurence Schemekodukedathu other deduction l thannallo?

Muhammad A P November 29, 2012 at 9:57 AM  

Yes

lesson plan December 12, 2012 at 10:59 PM  

sir parajna reethiyil policende allawancekal delete cheyyan sadhichu........great thanks for you.

lesson plan December 12, 2012 at 11:00 PM  

sir parajna reethiyil policende allawancekal delete cheyyan sadhichu........great thanks for you.

Raghunath.O December 14, 2012 at 9:01 PM  

encashment details കൊടുക്കുമ്പോള്‍ സമരത്തിന്‍റെ -6441 എങ്ങനെ കൊടുക്കും

lesson plan December 16, 2012 at 3:53 PM  

Sir
police dept lninnum vanna sarinde HRA salarybill lil varunilla.( Evide PSC appoinment aanu).kazyijna masathe billil avidathe HRA vannu. ennal ee masathe present salaryil HRA ella
joindate 12-11-2012 releaved from police dept11-11-2012
Enthu Cheyyanan Sahayikkanam

Muhammad A P December 16, 2012 at 7:38 PM  

Quarters സ്റ്റാറ്റസും Present service details ൽ Service category യും പരിശോധിക്കുക.

lesson plan December 16, 2012 at 8:57 PM  

sir,
quarter status police dept nde half HRA enter chethirikkunnu. service categary state sbordinate thanna.
quarter status lenthanu cheyyedath?
paranju tharumo
pratheekshayode

sreekanth.t.v December 16, 2012 at 9:07 PM  

സര്‍,diesnon entry എല്ലാം spark ല്‍ കൃത്യം ആയി എന്റര്‍ ചെയ്തിരുന്നു.പക്ഷെ ഇപ്പോള്‍ DA arrer എടുത്തപ്പോള്‍ drawn diesnon എന്നും ഡ്യൂ diesnon എന്നും രണ്ടു എണ്ണം കാണുന്നു.ഇത് രണ്ടും വിത്യസ്തം ആണ്.example.Drawn diesnon Rs -1003 എന്നും,Due diesnon Rs -1020 എന്നും കാണുന്നു(basic :Rs 22360,HRA:250).ഇതുനു എന്താണ് പരിഹാരം

lesson plan December 16, 2012 at 11:25 PM  

Sir
prasnan pariharichu. quater status lkidanna half HRA delete cheyythu nokiyappol Present salaryil evidathe HRA vannu.

oru kariam koodi DA arear process cheythappol 01-11-2012 muthal 11-11-2012 vareyulla salary listil illa. Ee divasathe salary police deptl ninnum mariathanu. evide 12muthalanu salary enter cheyythathu manualayittu 11 date vareyulla salary enter cheythal sariyakumo?
please reply

Muhammad A P December 17, 2012 at 10:04 AM  

Dear Shaima;

ശ്രമിച്ച് നോക്കൂ

Muhammad A P December 17, 2012 at 10:27 AM  

ശ്രീകാന്ത് സർ;

ഡൈസ്നോൺ ഉൾപ്പെടുന്ന ഡി.എ അരിയർ ബില്ലുകളിൽ പ്രശ്നങ്ങളുണ്ട്. ആഗസ്റ്റ് മാസത്തിൽ ലീവ് സറണ്ടർ കൂടിയുണ്ടെങ്കിൽ പ്രശ്നം കൂടുതൽ സങ്കീർണ്ണമാണ്. ഡൈസ്നോൺ എൻ‌റ്റർ ചെയ്യുമ്പോൾ Manually Drawn Salary യിലെ അപ്ഡേഷൻ ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സോഫ്റ്റ്‌വേർ അപ്ഡേഷൻ നടത്തിയപ്പോളാണ് പുതുതായി പിശകുകൾ കടന്ന് കൂടിയത്. ഇത് ഉടൻ പരിഹരിക്കപ്പെടുമെന്നാണ് സ്പാർക്കിൽ നിന്നും അറിയിച്ചിരിക്കുന്നത്. കാത്തിരിക്കുക തന്നെ. പ്രശ്നം സ്പാർക്കിന് മെയിൽ ചെയ്യുന്നത് പരിഹാരം വേഗത്തിലാക്കാൻ സഹായിക്കും.

Muhammad A P December 22, 2012 at 6:34 AM  

ഇത്രയും കാലം ഇത് ശ്രദ്ധിച്ചില്ലേ!
ഫോണിലൂടെ ബന്ധപ്പെട്ട് മെയിലയച്ച കാര്യം ശ്രദ്ധയിൽ പെടുത്തി പരിഹാരം വേഗത്തിലാക്കാൻ ശ്രമിക്കാം

Muhammad A P December 22, 2012 at 6:43 AM  

ശ്രീകാന്ത് സർ;

ഡൈസ്നോൺ ഉൾപ്പെടുന്ന ഡി.എ അരിയർ ബില്ലുകളിലെ പ്രശ്നം മൂന്ന് ദിവസം മുമ്പ് പരിഹരിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോൾ; ഡൈസ്നോൺ അപ്ഡേറ്റ് ചെയ്യുമ്പോൾ Batch Diesnon നൽകിയ ശേഷം Leave Entry യിൽ ഡൈസ്നോൺ ചേർത്താൽ മാത്രം മതി. Manually Drawn Salary യിൽ റിക്കവറി തുക ചേർക്കേണ്ടതില്ല.

Unknown January 1, 2013 at 8:34 AM  

മുഹമ്മദ് സര്‍,
Surrender ചെയ്യാനായി EL enter ചെയ്യുമ്പോള്‍ "date less than last leave account date is not allowed" എന്നു കാണിക്കുന്നു.സര്‍വീസ് മാറ്റെര്‍സില്‍ ലീവ് /ലീവ് അക്കൌണ്ട് -എന്ന രീതിയിലാണ് enter ചെയ്തത്.എന്താണ് പ്രശ്നം എന്ന് പറയാമോ?

valsan anchampeedika January 29, 2013 at 10:53 PM  

മുഹമ്മദ് സാർ,
7/12 മുതൽ 11/12 വരെ ഡി.എ അരിയർ അഡ്‌ജസ്റ്റ് ചെയ്തപ്പോൾ ബില്ല് എടുക്കാനാകുന്നില്ല.എൻകാഷ്മെന്റ് വിവരം ചേർക്കാൻ പറയുന്നു. എല്ലാം യഥാസമയം കൊടുത്തതാണ്‌. പക്ഷേ നോക്കിയപ്പോൾ 9/12 ലെ പ്രോസസ് ചെയ്ത ബില്ല് അപ്രത്യക്ഷമായിരിക്കുന്നു!.ഇത് വീണ്ടും എന്റർ ചെയ്യാമോ? വഴി എന്താ?

Muhammad A P January 29, 2013 at 11:12 PM  

അപ്രത്യക്ഷമായ ബില്ലിനെ തിരിച്ച് കൊണ്ട് വരാൻ (Revoking of hidden bills) സ്പാർക്കിനെത്തന്നെ സമീപിക്കണം.

lesson plan February 3, 2013 at 6:01 PM  

സര്‍,
നവംബര്‍,ഡിസംബര്‍,ജനുവരി,എന്നീ മൂന്നുമാസത്തെബില്‍ ഒരുമിച്ചു എടുത്ത് മാറാന്‍ കഴിയുമോ?അതിന്‍റെ ക്രമം പറഞ്ഞു തരാമോ?(ഒരു സ്റാഫ് സ്റ്റഡി ലീവ്‌ കഴിഞ്ഞു നവംബര്‍ ഒന്നിന് ജോയിന്‍ ചെയ്തെങ്കിലും ഇപ്പോഴാന്നു ലീവ് കാന്‍സല്‍ ഓര്‍ഡര്‍ സാങ്ങ്ഷന്‍ ആയത് )

Muhammad A P February 3, 2013 at 10:48 PM  

ശംബള ബിൽ പ്രൊസസ്സ് ചെയ്യുമ്പോൾ അയാൾക്ക് ലീവ് നൽകിയിട്ടുണ്ടാകുമല്ലോ? എങ്കിൽ പിന്നെ സ്പാർക്കിൽ ലീവ് ഒഴിവാക്കിയ ശേഷം മൂന്ന് മാസത്തെ ശംബളം അരിയർ ബില്ലായി മാത്രമെ എടുക്കാൻ കഴിയുകയുള്ളൂ.

lesson plan February 3, 2013 at 10:58 PM  

thank you sir

Unknown March 1, 2013 at 9:52 PM  

മുഹമ്മദ് സാര്‍,
spark ല്‍ details lock ചെയ്യണമെന്ന് പറയുന്നു.എങ്ങനെയാണ് lock ചെയ്യുക.എന്തൊക്കെയാണ് അതിന് ശ്രദ്ധിക്കേണ്ടത്.controlling officer എ set ചെയ്തിട്ടില്ല.lock ചെയ്യാന്‍ അതാവശ്യമാണോ

Muhammad A P March 1, 2013 at 11:04 PM  

സർ;
ഇക്കാര്യത്തിൽ ഒരു പുതിയ ലേഖനം തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.

Mubarak June 20, 2013 at 8:35 PM  

സര്‍,
ഒരു ടീച്ചര്‍ക്ക് ഒരു വര്‍‍ഷം കഴിഞ്ഞാണ് APPROVAL വരുന്നത്. അതിന്റെ ഓഡറില്‍ 6 (ആറു്) മാസത്തെ ശമ്പളം മൊത്തമായും PF ല്‍ ചേര്‍ക്കാമാണ് പറഞ്ഞിരിക്കുന്നത്.
SPARK വഴി അത് എങ്ങനെ PF ല്‍ ചേര്‍ക്കും.

Muhammad A P June 20, 2013 at 10:03 PM  

സർ,
അസാധാരണമായി തോന്നുന്നു. ഉത്തരവിന്റെ കോപ്പി മെയിൽ ചെയ്യാമോ?

remani June 27, 2013 at 8:19 PM  

2013മാര്‍ചില്‍retireചെയ്തteacherന്‍െറDAarrear(07-2012to03-2013)sparkല്‍ processചെയ്ാന്‍സാധികുമോ

Muhammad A P June 27, 2013 at 9:48 PM  

Personal Details ൽ റിട്ടയർമെന്റ് തിയ്യതി ഭാവിയിലെ ഒരു തിയ്യതിലേക്കി മാറ്റി അപ്ഡേറ്റ് ചെയ്ത ശേഷം അരിയർ പ്രൊസസ്സ് ചെയ്യാൻ സാധിക്കും.

GHSS KOTTILA June 28, 2013 at 12:07 PM  

സാർ ,
സ്പര്കിൽ controlling ഓഫീസർ സെറ്റ് ചെയ്യാൻ ഇപ്പോൾ പറ്റുന്നില്ലല്ലോ ? എന്താണ് മാർഗം .

GHSS KOTTILA June 28, 2013 at 12:08 PM  

സാർ ,
സ്പര്കിൽ controlling ഓഫീസർ സെറ്റ് ചെയ്യാൻ ഇപ്പോൾ പറ്റുന്നില്ലല്ലോ ? എന്താണ് മാർഗം .

GHSS KOTTILA June 28, 2013 at 12:08 PM  

സാർ ,
സ്പര്കിൽ controlling ഓഫീസർ സെറ്റ് ചെയ്യാൻ ഇപ്പോൾ പറ്റുന്നില്ലല്ലോ ? എന്താണ് മാർഗം .

Muhammad A P June 28, 2013 at 8:22 PM  

Software Update 27th May 2013 5:00PM
1. Option for Setting Controlling officers Menu has been removed,now the controlling officers set by SPARK Help Desk

ponani July 5, 2013 at 6:17 PM  

2013 മാര്‍ച്ച് 31ന് വിരമിച്ച അദ്ധ്യാപകരുടെ DA Arrear from 01/2013 to 03/2013 Salary matters - Processing- Arrear - Salary Arrear എന്ന വഴിക്ക് Process ചെയ്യാന്‍ കഴിയുന്നില്ല. മാര്‍ഗ്ഗം നിര്‍ദ്ദേശിച്ചാലും

Unknown July 5, 2013 at 8:10 PM  

aided school ലുള്ള ടീച്ചറെ 03.06.2013 FN ന് relive ചെയ്തു. പക്ഷെ 01.06.2013 മുതലുള്ള increment sanction ചെയ്യാന്‍ മറന്നുപോയി. DMU നെ സമീപിച്ച് തിരിച്ച് സ്കൂളിലേക്ക് കൊണ്ടുവന്നു. Increment sanction ചെയ്ത് relive ചെയ്തു. പക്ഷെ രണ്ടു ദിവസത്തെ part salary process ചെയ്യുമ്പോള്‍ increment അനുസരിച്ചുള്ള തുക വരുന്നില്ല. പകരം increment നു മുമ്പുള്ള basic pay ക്ക് അനുസരിച്ചുള്ള തുക വരുന്നു. എന്താണ് പരിഹാരം

ghsskottila July 16, 2013 at 8:30 PM  

മുഹമ്മദ്‌ Sir ,
ഞങ്ങളുടെ spark bill എടുക്കുമ്പോൾ SDO Bill പോലെയുള്ള Menu ആണ് കാണുന്നത് .ഒന്നും ചെയ്യാൻ പറ്റുന്നില്ല . എന്താണ് ചെയ്യേണ്ടത്.

remani July 16, 2013 at 9:17 PM  

GRADE ARREAR , DA ARREARഇതില്‍ഏതാണ് First process ചെയേണടത്.

Muhammad A P July 17, 2013 at 10:10 AM  

എല്ലാം നേരത്തെ ചർച്ച ചെയ്യപ്പെട്ടതാണ്. എങ്കിലും..
@ ponani
മാന്വൽ ബിൽ നൽകാം. റിട്ടയർമെന്റ് തിയ്യതി മാറ്റി ബിൽ പ്രൊസസ്സ് ചെയ്യാനും സാധിക്കും.
@ Nisha Sunil
പുതിയ സ്കൂളിൽ നിന്നും സർവ്വീസ് ഹിസ്റ്ററി ശരിപ്പെടുത്തിയാൽ മതിയാകും
@ ghsskottila
സ്പാർക്ക് പി.എം.യു. വുമായി ബന്ധപ്പെടുക.
ഫോറം 3 അയച്ചിട്ടില്ലെങ്കിൽ അയക്കണം.
@ remani
രണ്ടായാലും കുഴപ്പമില്ല. ഗ്രേഡ് അരിയർ ആദ്യം ചെയ്യുന്നതാണ് നല്ലത്.

Unknown July 17, 2013 at 11:09 AM  

Sir
ആരെങ്കിലും ജാതി സെന്‍സെസ് EL surrender ചെയ്തിട്ടുണ്ടോ ? ഉണ്ടെങ്കില്‍ order mail cheyithu tharumo ? aliyarcmvpm@gmail.com

lotus July 17, 2013 at 8:42 PM  

LOTUS
A teacher is transferred to our school on 3/6/2013.Her DA Arr.isprocessed in the former school. When we processed her part salary the DA Arr. comes inthe deductions. Aiso we cannot get the report of GIS and SLI.What we can do?

Muhammad A P July 18, 2013 at 5:19 AM  

Deductions ൽ ജൂൺ മാസത്തിലെ “Arrear PF“ ഒഴിവാക്കണം. SLI, GIS എന്നിവയും അവിടത്തന്നെ ശരിയാക്കാം.

remani July 19, 2013 at 7:37 PM  

DA arrear process ചെയ്തുPF ഇലാതതParttime Arabic Sanskrit Teachers bill july salaryയില്‍ merge ചെയ്തOuter billഎടുതതനോകി.(below 50000)contigent bill ആണ് വരുനനത്.Outer billവരാന്‍എന്തുചെയണം.
MATHS BLOG ന്ആയിരംആയിരംTHANKS

remani July 20, 2013 at 9:15 PM  

DA arrear process ചെയ്തു.PF ഇലാതതParttime Arabic, Sanskrit Teachers bill july salaryയില്‍ merge ചെയ്തOuter billഎടുതതനോകി.(below 50000)contigent bill ആണ് വരുനനത്.Outer billവരാന്‍എന്തുചെയണം.

Muhammad A P July 20, 2013 at 11:13 PM  

Part Time Staff ന്റെ ബിൽ TR-59 ഫോറത്തിലാണ് പ്രൊസസ്സ് ചെയ്യുന്നത്. Part Time Staff അല്ലെങ്കിൽ Present Service Details ൽ Service Category അതനുസരിച്ച് മാറ്റണം.

lotus July 22, 2013 at 8:25 PM  

Sir
I have processed the DA Arr of one of our teacher.Ihave merged it in the salary bill. But it was not come in the salary bill. The Arr PF comes in the allowance and deductions. Then I delete it from the alowance But in vain.I can't see it merged salary option.

lotus July 23, 2013 at 6:41 PM  

Sir
The matter is Pay Fixation Arr processing.
1/7/09 to 31/1/11 salary+da to PF
1/2/11 TO 31/3/11 12% da to PF
1/4/11 TO 30/6/11 SAL+DA CASH
1/7/11 TO 31/10/11 DA 7% TO PF BALANCE CASH
1/11/11 TO 31/12/11 FULL CASH
1/1/12 TO 31/5/12 DA 7% TO PF BALANCE CASH
1/6/12 TO 30/6/12 FULL CASH
1/7/12 TO30/11/12 DA 7% TO PF BAL CASH
1/12/12 TO 31/12/12 FULL CASH
1/1/13 TO 30/4/13 DA 8% PF BAL CASH
1/5/13 TO 31/5/13 DA 8% TO PF
How to process this Arr.

DAFFODILS July 27, 2013 at 10:31 PM  

DA Arr of one of our teacher is processed in July.But we can't merge the Arr in the salary bill

DAFFODILS July 29, 2013 at 6:49 PM  

Muhammed Sir
We have processed the DA arrear(1/2013 to 5/2013) of one of our teacher this month.The bill shedule of the processed arr is in the Bill and shedule and the DAarr comes in the deductions. But when we tried to merge it we can;t see the processing arrear. Then what we do?

DAFFODILS July 29, 2013 at 6:50 PM  

Muhammed Sir
We have processed the DA arrear(1/2013 to 5/2013) of one of our teacher this month.The bill shedule of the processed arr is in the Bill and shedule and the DAarr comes in the deductions. But when we tried to merge it we can;t see the processing arrear. Then what we do?

Muhammad A P July 29, 2013 at 9:50 PM  

Sir;
You can't repeatedly merge the arrear without cancelling the previous merging. You have already the merged the arrear; that is why the bill is not listed for the second attempt.
Merging is equivalent to inserting the arrear amount in the "Allowance History" as "Arrear Dearness Allowance" (not Arrear DA Addl.) and as "Arrear PF" in "Deductions" in the appropriate period.
If you want to merge the arrear again, the previous merging should be cancelled first. Moreover, if the cancellation process does not remove the amount from the Allowance History and the Deductions, it should be deleted manually before making another attempt of merging.
Here, you need not go for any merging or its cancellation, instead of that you can simply ensure that the arrear amount is properly inserted in the Allowance History as well as in the Deductions as said above. Then the arrear will be merged with the respective monthly salary bill.

DAFFODILS July 30, 2013 at 10:58 PM  

Thank you Mohammad Sir.Ihave merged the DA Arr.as you said.

ഷാഹിര്‍ കല്‍പകഞ്ചേരി September 25, 2013 at 7:34 AM  

ഞങ്ങളുടെ സ്ഥാപനത്തില്‍ നിന്നും മാര്‍ച്ച്‌ 2013 ല്‍ Retire ചെയ്ത ഉദ്യോഗസ്ഥന് ജനുവരി മുതല്‍ മാര്‍ച്ച്‌ വരെയുള്ള വര്‍ധിപ്പിച്ച DA Arrear Process ചെയ്യാന്‍ കഴിയുന്നില്ല, Retired ആയത് കൊണ്ട് ബില്‍ Process ചെയ്യുമ്പോള്‍ select employee list ല്‍ അദ്ദേഹത്തിന്റെ പേര് ഇല്ല എന്നതാണ് പ്രശ്നം. പരിഹാരം പ്രതീക്ഷിക്കുന്നു.

teachermash September 25, 2013 at 8:01 PM  
This comment has been removed by the author.
teachermash September 25, 2013 at 8:05 PM  

@ shaahir..
please read it
Muhammad A P July 17, 2013 at 10:10 AM

എല്ലാം നേരത്തെ ചർച്ച ചെയ്യപ്പെട്ടതാണ്. എങ്കിലും..
@ ponani
മാന്വൽ ബിൽ നൽകാം. റിട്ടയർമെന്റ് തിയ്യതി മാറ്റി ബിൽ പ്രൊസസ്സ് ചെയ്യാനും സാധിക്കും.

Muhammad A P September 25, 2013 at 8:39 PM  

അല്പം കൂടി വിശദമായി ഇതാ ഇവിടെ സെപ്തംബർ 10 ലെ കമന്റിലുണ്ട്

Haris October 3, 2013 at 7:42 PM  

sir,
ഞങ്ങളുടെ സ്കൂളിലെ കുറച്ചു പേര്‍ ഒക്ടോബര്‍ മാസത്തെ പേ 50% advance ആയി വാങ്ങിയിരുന്നു.ഒക്ടോബര്‍ മാസത്തെ പേ ബില്‍ സമര്‍പ്പിച്ചപ്പോള്‍ Treasury ല്‍ നിന്നും മടക്കി.basic pay ല്‍ തന്നെ advance കുറച്ചത്‌ കാണിക്കണമെന്ന്‍..sparkil അങ്ങോനൊരു option വരാത്തതിന് ഞങ്ങള്‍ എന്ത് ചെയ്യാനാ..അവരോട് കാര്യം പറഞ്ഞെങ്കിലും കേട്ടില്ല..എന്തിനാ വെറുതെ വാങ്ങിയതെന്ന്‍ ഇങ്ങോട്ട്..വേറെയാരും വാങ്ങിയിട്ടില്ല..നിങ്ങള്‍ മാത്രം എന്തെന്ന്‍..സര്‍ക്കാര്‍ ഓര്‍ഡര്‍ പ്രകാരമല്ലേ നമ്മള്‍ വാങ്ങിയത്..advance വാങ്ങാത്തവരുടെ മാത്രം പ്രോസ്സസ് ചെയ്തോ..മറ്റുള്ളവരുടെത് അവിടെ നില്കട്ട് എന്ന്‍..sparkil basikil തന്നെ deduct cheyyunna option vannit mattullavarute aakikonn...എന്ത് ന്യായമാ ഇത്..

Muhammad A P October 3, 2013 at 10:05 PM  

സെപ്റ്റംബറിലെ ബിൽ അല്ലെ?
സെപ്റ്റംബർ 25 മുതൽ സാലറി അഡ്വാൻസ് ബേസിൿ പേ യിൽ കുറഞ്ഞ് വരുന്നതിനുള്ള സൌകര്യമുണ്ട്.

Haris October 4, 2013 at 9:59 PM  

Thank you sir..ഞങ്ങള്‍ 24 നു ആണ് പ്രോസ്സസ് ചെയ്തത്..ഇപ്പൊ ഒകെ..

Viswaja December 6, 2013 at 3:19 PM  

സര്
2010 സെപ്റ്റംബർ മാസം മുതല് എനിക്ക് 4 മാസത്തെ salary arrears കിട്ടാനുണ്ട്, അന്ന് salary കണകു കൂട്ടിയതിലെ പിഴവാണ്, പക്ഷെ spark വഴി process ചെയ്യാൻ പറ്റത്തതിനാൽ ഇനി തരാൺ കഴിയില്ലെന്ന് സ്കൂളിൾ നിന്നും അറിയിച്ചു.manual ആയും arrears bill, treasury സ്വീകരിക്കുന്നില്ല. ഇനി എനിക്ക് ആ arrears ലഭിക്കുവാൻ spark വഴി എങ്ങനെ process ചെയ്യും?

Muhammad A P December 6, 2013 at 9:45 PM  

വിചിത്രം തന്നെ. 2012 ഫെബ്രുവരി മുതൽക്കാണ് സ്പാർക്ക് ബില്ലുകൾ നിർബന്ധമാക്കിയത്. 2011 ഫെബ്രുവരി മുതൽ മാത്രമെ സാലരി അരിയർ പ്രൊസസ്സ് ചെയ്യാൻ സാധിക്കൂ എന്ന് സ്പാർക്കിൽ തന്നെ മെസ്സേജ് വരുന്നുണ്ട്. അതിനാൽ തന്നെ, 2012 ഫെബ്രുവരിക്ക് മുമ്പുള്ള ബില്ലുകൾ ട്രഷറികൾ സ്വീകരിക്കുന്നുണ്ട്. താങ്കളുടെ ബിൽ ട്രഷറി ഒബ്ജക്ട് ചെയ്യുകയാണെങ്കിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിക്കൊണ്ട് റീ സബ്മിറ്റ് ചെയ്യുക.

Unknown December 15, 2013 at 11:38 PM  

സർ , 2013 ജൂലൈ മാസത്തിൽ ഗ്രെടായ ഒരു ടീച്ചറിന്റെ ജൂലൈ മാസം മുതലുള്ള അരിയെർ process ചെയ്യണം , അതു് എങ്ങനെ ചെയ്യണം , ഇത് സംപന്തിച്ചു sparkil എന്തെല്ലാം ചെയ്യാനുണ്ട് അല്പം വിശധീകരിക്കുമോ ? ഇത് സംപന്തിച്ചു മുമ്പ് വിശദീകരിചിട്ടുണ്ടെങ്കിൽ അതിന്റെ ഒരു pdf ഫയൽ കിട്ടിയിരുന്നെങ്കിൽ കൊള്ളാമായിരുന്നു , ......

Unknown December 15, 2013 at 11:50 PM  

സർ , 2013 ജൂലൈ മാസത്തിൽ ഗ്രെടായ ഒരു ടീച്ചറിന്റെ ജൂലൈ മാസം മുതലുള്ള അരിയെർ process ചെയ്യണം , അതു് എങ്ങനെ ചെയ്യണം , ഇത് സംപന്തിച്ചു sparkil എന്തെല്ലാം ചെയ്യാനുണ്ട് അല്പം വിശധീകരിക്കുമോ ? ഇത് സംപന്തിച്ചു മുമ്പ് വിശദീകരിചിട്ടുണ്ടെങ്കിൽ അതിന്റെ ഒരു pdf ഫയൽ കിട്ടിയിരുന്നെങ്കിൽ കൊള്ളാമായിരുന്നു , ......

chalitha December 16, 2013 at 12:37 PM  

sir

2012 decembaril oru arrear bill process chethu. athu encash cheyythittilla. ennal cancel cheyyanum sadikkunnilla. process cheytha arrear engine cancel cheyyam.

Viswaja December 18, 2013 at 6:47 PM  

ഞാൻ നേരത്തെ ഒരു സംശയം ചോദിച്ചിരുന്നു,, സാർ മറുപടി തന്നിരുന്നു. അതനുസരിച്ച് സാലറി arrear ന്റെ കാര്യം treasury യിൽ ചോദിച്ചപ്പോൾ അവരുടെ മറുപടി,, അതിന്റെ circular എന്തെങ്കിലും ഉണ്ടെങ്കിലും തരൂ എന്നായിരുന്നു. സർ Spark ഇനു മുന്നുള്ള, 2010 ലെയും മറ്റും arrears ബില്ലുകളും മറ്റും manual ആയി submit ചെയ്‌താ, സ്വീകരിക്കാമെന്ന് ഏതെങ്കിലും circular ഉണ്ടോ?

Salammash February 15, 2014 at 12:41 PM  

sir , how can enter grade promotion of an employee in spark? I entered in 'promotion' field., but I cant process his pay arrear. why is this problem sir?

Salammash February 15, 2014 at 12:51 PM  

sir , how can enter grade promotion of an employee in spark? I entered in 'promotion' field., but I cant process his pay arrear. why is this problem sir?

Salammash February 15, 2014 at 12:51 PM  

sir , how can enter grade promotion of an employee in spark? I entered in 'promotion' field., but I cant process his pay arrear. why is this problem sir?

FMHSS KOOMBARA February 25, 2014 at 8:30 PM  

sir so many teachers basic pay jncreased as per order dated 11/04/2013 ;how can we process a working teacher's arrear pay from 11/04/2013.LWA entry is possible only fresh appointment,we want to process new basic pay wef 11/04/2013

FMHSS KOOMBARA February 25, 2014 at 8:30 PM  

sir so many teachers basic pay jncreased as per order dated 11/04/2013 ;how can we process a working teacher's arrear pay from 11/04/2013.LWA entry is possible only fresh appointment,we want to process new basic pay wef 11/04/2013

DAFFODILS March 27, 2014 at 8:36 PM  

Muhammad Sir
A teacher had drawn salary inthe pre-revised scale(DA 106%).Now her salary fixed in the revised scale(DA 45%). The Arr is is drawn manually.But when we process DA Arr the Balance DA becomes negative.What we have to do?





)

FMHSS KOOMBARA May 4, 2014 at 12:09 PM  

02/06/2008 മുതല്‍ 31/10/2009 വരെ ശമ്പളം PF ല്‍ ലയിപ്പിക്കേണ്ടതാണ് 01/11/2009 മുതല്‍ 31/12/2014 വരെയുള്ള കുടിശ്ശികയും PF ല്‍ലയിപ്പിക്കണം SPARK ല്‍ സാധ്യമല്ല..... നിയമനം അടുത്തിടെ അംഗീകരിച്ചതാണ് പരിഹാരമാര്‍ഗം എന്താണ്

FMHSS KOOMBARA May 4, 2014 at 12:09 PM  

02/06/2008 മുതല്‍ 31/10/2009 വരെ ശമ്പളം PF ല്‍ ലയിപ്പിക്കേണ്ടതാണ് 01/11/2009 മുതല്‍ 31/12/2014 വരെയുള്ള കുടിശ്ശികയും PF ല്‍ലയിപ്പിക്കണം SPARK ല്‍ സാധ്യമല്ല..... നിയമനം അടുത്തിടെ അംഗീകരിച്ചതാണ് പരിഹാരമാര്‍ഗം എന്താണ്

remani May 23, 2014 at 10:11 PM  

എന്‍െറSchoolലെഒരാളുടുടെincrement inHG date01/04/2013.Grade promotion date 20/04/2013.01/04/2014ല്‍ increment DEO ല്‍ sanction ചെയ്തുപ്പോള്‍ next increment date 01/04/2014എന്നാണ്വന്നിരിക്കുന്നത്.Service historyil 01/04/2013 to 19/04/2013 -10480.20/04/2013 to 31/04/2014-11020.01/04/2014ല്‍ increment sanctionല്‍ present salaryil next increment date 01/04/2014.ഇത് ഒന്നുശരിയാക്കാന്‍എന്താണുസാര്‍മാര്‍ഗം. എന്തുവിഷമം spark ല്‍ നേരിടുന്നഘട്ടത്തില്‍ "MATHSBLOG".Thank you Muhammed sir

Muhammad A P May 23, 2014 at 11:30 PM  

DEO യിൽ Present Salary എഡിറ്റ് ചെയ്യാനാകും.

remani May 27, 2014 at 8:32 PM  

എന്‍െറSchoolലെഒരാളുടുടെincrement in HG date 01/04/2013.Grade promotion date 20/04/2013.01/04/2014ല്‍ increment DEO ല്‍ sanction ചെയ്തുപ്പോള്‍ next increment date 01/04/2014എന്നാണ്വന്നിരിക്കുന്നത്.Service historyil 01/04/2013 to 19/04/2013 -10480.20/04/2013 to 31/04/2014-11020.01/04/2014ല്‍ increment sanctionല്‍ present salaryil next increment date 01/04/2014.Present Salaryil Last pay change date-01/04/2013 ആണ്.DEO യില്‍നിന്നുംData unlock ചെയ്തു.Last pay change date മാററാന്‍പററുന്നില്ലNext increment date
മാററാന്‍പററി.

NSSHSS PANAVALLY June 13, 2014 at 11:14 PM  

Muhammed Sir,
01/06/2009ല്‍ parttime Arabic teacherആയിjoinചെയ്തteacher ഈjuneല്‍ full timeആയി sparkല്‍എന്തുമാറ്റംവരുത്തണം.Salary processല്‍ fulltime benefitകിട്ടുമോ.
Thank you

remani August 14, 2014 at 11:26 AM  

DA Arrear Process ചെയ്പപോള്‍ള്‍HMന്‍െറ DUE COLUMN Correct ആയിവന്നുു Drawn Columm ത്തില്‍ഒന്നുംവന്നിലല്.Balance columnത്തില്‍due column തന്നെവന്നു.എന്താണ്ചെയേണ്ടത്

remani August 14, 2014 at 11:26 AM  

DA Arrear Process ചെയ്പപോള്‍ള്‍HMന്‍െറ DUE COLUMN Correct ആയിവന്നുു Drawn Columm ത്തില്‍ഒന്നുംവന്നിലല്.Balance columnത്തില്‍due column തന്നെവന്നു.എന്താണ്ചെയേണ്ടത്

Muhammad A P August 15, 2014 at 7:58 AM  

Service History ശരിയായി അപ്ഡേറ്റ് ചെയ്യാത്തത് കൊണ്ടായിരിക്കാം.

Unknown December 19, 2014 at 11:33 AM  

sir
njagade collagil oru lecher 2012 feb monthil join cheythu,but salery approve aythu 2013 machil anu.but aa teacherude name sparkil bill proces cheyubo varathirikan lwa aki koduthu,eppo arrear edukan nokubo lwa mattan pattunila ..lwa matti salery arrear edukan vedi ene onnu help cheyane...

Muhammad A P December 19, 2014 at 12:18 PM  

Contact spark to remove the leave.

indian rupee font December 24, 2014 at 11:22 PM  

UPSA ആയി ജോലി നോക്കി വന്ന ഒരു ടീച്ചറെ 15-07-2010 മുതൽ നൊഷണലായി H S A (Eng) പോസ്റ്റിലേക്ക് പ്രൊമോഷൻ കൊടുത്തു.(കോടതി ഉത്തരവ് പ്രകാരം). 03-06-2013 മുതൽ മാത്രമേ മോണിറ്ററി ബെനിഫിറ്റ് കിട്ടുകയുള്ളു.Option Date 01-10-2010.
Pay fixed and increment regularized as follows :-
01-10-2010 - Rs.17420
01-10-2011 - Rs.17860
01-10-2012 - Rs.18300
01-10-2013 - Rs.18740
01-10-2014 - Rs.19240
UPSA ആയി വാങ്ങിച്ചു വന്ന Pay
01-10-2010 - Rs.16580
01-10-2011 - Rs.16980
01-10-2012 - Rs.17420
01-10-2012 നു ശേഷം ഇൻക്രിമെന്റ് വാങ്ങിച്ചിട്ടില്ല
Spark - ൽ ഇതനുസരിച്ച് update ചെയ്യേണ്ടത് എങ്ങനെയാണു്.Service Matters-Promotion ൽ ഏത് Date ആണു് നൽകേണ്ടത്. (15-07-2010 or 03-06-2013) Aided School ആണു്.

Unknown September 3, 2015 at 7:28 AM  

സര്‍ എന്നെ ഒന്നു സഹായിക്കു . എന്‍റെ സ്കുളിലെ അധ്യാപകരുടെ ഡി എ അരിയര്‍ പ്രോസസ് ചെയ്തപ്പോള്‍ ജനുവരി ഫെബ്രുവരി മാസങ്ങളിലെ അരിയറില്‍ മാര്‍ച്ച് മാസം പ്രോസേസ് ചെയ്ത (1/7/14t0 1/2/14) തുക കുടി കയറി വരുന്നു . എന്നാല്‍ ട്രാന്‍സ്ഫെര്‍ ആയി വന്ന ഒരു ടിച്ചരുടെ ശരിയായും വരുന്നു . മാര്‍ച്ച് ബില്ല് നോക്കിയപ്പോള്‍ ഡി എ അരിയര്‍ ലയിച്ചിട്ടുമുണ്ട്. എന്താണ് ഇങ്ങനെ സംഭവിക്കുന്നത്‌. ഭലത്തില്‍ 2 മാസം ടി എ ഡബിള്‍ ആകുന്നതു പോലെ അത് കൊണ്ട് അരിയര്‍ ലയിപ്പിക്കാതെയാണ് സാലറി പ്രോസേസ് ചെയ്തത്

Muhammad A P September 3, 2015 at 7:36 AM  

7/2014 മുതൽ 2/2015 വരെയ്യുള്ള ഡി.എ അരിയർ ബിൽ എന്തെങ്കിലും കാരണവശാൽ കാൻസൽ ചെയ്യപ്പെട്ടിട്ടുണ്ടോയെന്നു പരിശോധിക്കൂ

Unknown September 3, 2015 at 7:46 AM  

സര്‍ അത് എനിക്കറിയില്ല 561425 ആണ് എന്‍റെ പെന്‍ നപര്‍ അതൊന്നു നോക്കിത്തരു സര്‍

Muhammad A P September 3, 2015 at 7:55 AM  

പാസ്സ്വേറ്ഡ് ഇല്ലാതെ നോക്കാനാകില്ല.
Bills and Schedules- Arrears - DA Arrear Bill

Unknown September 4, 2015 at 6:38 AM  

സര്‍
ഞാന്‍ ഡി എ അരിയര്‍ ബില്‍ നോക്കി . അങ്ങനെ ഒരെണ്ണം കാണാനില്ല . പക്ഷേ അരിയര്‍ ലയിപ്പിച്ച മാസത്തെ സാലറി ബില്ലില്‍ ഡി എ അരിയര്‍ ലയിച്ചതായും കാണുന്നു ..ലയിപ്പിച്ച മാസം 2015 മാര്‍ച്ച് പ്രൊസസു ചെയ്തത് 2015 ഫെബ്രുവരി താഴെ യുള്ളത് ഇപ്പോള്‍ പ്രോസസ് ചെയ്തപ്പോള്‍ വന്നതാണ്‌
561425 PRASANNAN M T , Headmaster/Headmistress LP/UP
1 2015 24660 21208 250 -1488 24660 18002 250 -1384 3206 -104 3102 145731 102268 03/02/2015
2 2015 24660 21208 250 24660 18002 250 3206 3206 145731 102726 03/03/2015
3 2015 24660 21208 250 24660 19728 250 1480 1480 138594 72821 07/04/2015

Unknown September 4, 2015 at 6:41 AM  

യഥാര്‍ത്ഥത്തില്‍ വരേണ്ടത് 1480 മുന്‍പ് ലയിപ്പിച്ച ഡി എ ചേര്‍ന്നാണ് 3206 വന്നിരിക്കുന്നത്

Unknown September 4, 2015 at 6:57 AM  

ഞാന്‍ നേരത്തെ ജോലി നോക്കിയിരുന്ന സ്കുളില്‍ 2012 ല്‍ ലയിപ്പിച്ച ഒരു ഡി എ ക്രഡിറ്റില്‍ വന്നിട്ടില്ല. അതിനു പരിഹാരം എന്ത് .നോക്കിയപ്പോള്‍ ലയിപ്പിച്ച മാസത്തെ ബില്ലില്‍ അത് വന്നിട്ടില്ല .. അവിടെ നിന്നും ഞാനുള്‍പ്പെടെയുള്ള 3 പേര്‍ വേറെ സ്കുളില്‍ ആണ് . അന്നത്തെ h m ഈ വര്‍ഷം പെന്‍ഷന്‍ പറ്റുകയുമാണ്. ആകാലഘട്ടത്തിലെ ഡി എ ഇനിയും ലയിപ്പിച്ചാല്‍ മതിയോ സര്‍

ghsthanniam February 4, 2016 at 2:14 PM  

I want to process subsistance allowance for the employee w.e.f 18.12.2015.Pls help me for the same.Details are given below.

From 01.12.2015 to 04.12.2015 L.W.A
09.12.2015 to 11.12.2015 L.W.A


05.12.2015 to 08.12.2015 Duty
12.12.2015 to 17.12.2015 Duty
Part salary has been drawn for the days of duty .
18.12.2015 onwards suspension for unauthorised absence.How can we get the subsistance from spark.
hmghssthanniam

abdul Gafoor July 29, 2016 at 9:06 PM  

പുതിയ ആളെ ചേര്‍ക്കേണ്ടത് എങ്ങനെ? ആയാള്‍ക്ക് ‍ശമ്പളം പ്രോസസ് ചെയ്യാന്‍ എന്തൊക്കെ ചെയ്യണം?

Unknown December 11, 2019 at 4:04 PM  

പ്രായപൂർത്തിയായ ഒരു വിദ്യാർത്ഥിയുടെ ടിസി അവരുടെ അനുവാദം കൂടാതെ കോളേജിൽ നിന്നും രക്ഷിതാക്കൾക്കു കൊടുക്കുമോ,

Muhammad A P December 11, 2019 at 4:12 PM  

ഇല്ല

Unknown February 1, 2021 at 5:28 PM  

ഒരു അധ്യാപികയുടെ ജോലിയിൽ പ്രവേശിച്ച തിയതി 27-02-2019 ആണ്. ടീച്ചറുടെ ഫസ്റ്റ് ഇൻക്രിമെന്റ് ഡേറ്റ് എന്നാണ്? സ്പാർക്കിൽ 27-02-2020 എന്നാണ് കാണുന്നത്. ഇത് ശരിയാണോ?

«Oldest ‹Older 401 – 560 of 560 Newer› Newest»
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer