Pre Matric Scholarship തെറ്റുകള്‍ തിരുത്താം

>> Monday, October 31, 2016

പ്രീമെട്രിക് സ്കോളര്‍ഷിപ്പിന്റെ അപേക്ഷ സമര്‍പ്പിക്കാനുള്ള തിയതി നവമ്പര്‍ 30 വരെ നീട്ടിക്കൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറങ്ങിക്കഴിഞ്ഞു. സ്ക്കൂളുകളാകട്ടെ ലഭിച്ച അപേക്ഷകള്‍ വെരിഫൈ ചെയ്യാനുള്ള തിരക്കിലുമാണ്. ഇതിനിടയിലാണ് പല തരത്തിലുമുള്ള തെറ്റുകള്‍ നമ്മുടെ ശ്രദ്ധയില്‍പ്പെടുന്നത്. തെറ്റുകള്‍ തിരുത്തുന്നതിനുള്ള രീതി ചുവടെ ചേര്‍ത്തിട്ടുണ്ട്. അതോടൊപ്പം സ്ക്കൂളുകള്‍ക്കുള്ള നിര്‍ദ്ദേശങ്ങളും ചുവടെയുണ്ട്.

  • National Scholarship Portal ല്‍ രജിസ്റ്റര്‍ ചെയ്യാത്ത സ്ക്കൂളുകള്‍ അടിയന്തിരമായി പൊതുവിദ്യാഭ്യാസഡയറക്ടറുടെ ആഫീസിലെ സ്കോളര്‍ഷിപ്പ് സെല്ലുമായി ബന്ധപ്പെടേണ്ടതാണ്.
  • Institution Login ചെയ്യുന്നതിന് മുമ്പ് Home Pageലുള്ള Serviceല്‍ NSP 2.0 User Manual വായിച്ച് മനസ്സിലാക്കുക
  • E-Mail വഴി ലഭിച്ചിട്ടുള്ള യൂസര്‍ ഐ.ഡി/പാസ് വേര്‍ഡ് ഉപയോഗിച്ച് ലോഗിന്‍ ചെയ്യാന്‍ സാധിക്കാത്തവരും ഇത് ലഭിച്ചിട്ടില്ലാത്തവരുമായ സ്ക്കൂളുകള്‍ അടിയന്തിരമായി ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.
  • Re-Set ചെയ്ത യൂസര്‍ ഐഡിയും പാസ് വേര്‍ഡും മൊബൈല്‍ ഫോണ്‍ വഴി മെസ്സേജ് ആയി ലഭിക്കുന്നതാണ്.
  • ലഭിച്ചിട്ടുള്ള യൂസര്‍ ഐഡിയും പാസ് വേര്‍ഡും ഉപയോഗിച്്ച Institution Login വഴി Login ചെയ്ത (Current Session) Profile Update/Add and Update വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയ ശേഷം Submit ചെയ്യുക. അതിനു ശേഷം മാത്രമേ Verification (Fresh/Renewal) Link ലഭിക്കുകയുള്ളു.
  • Fresh അപേക്ഷകരായ കുട്ടികളുടെ അപേക്ഷയില്‍ തെറ്റുകള്‍ (സ്ക്കൂളിന്റെ പേര്, ജനനത്തീയതി, ബാങ്ക് അക്കൗണ്ട് etc) ഉണ്ടെങ്കില്‍ സൂക്ഷ്മ പരിശോധന നടത്തുമ്പോള്‍ അത്തരം അപേക്ഷകള്‍ Defective ആയി രേഖപ്പെടുത്തുകയും ആ വിവരം കുട്ടിയെ അറിയിക്കേണ്ടതുമാണ്.
  • Re-submit ചെയ്യുന്ന അപേക്ഷകള്‍ സൂക്ഷ്മപരിശോധനയ്ക്കു വേണ്ടി Application Re-verification എന്ന ലിങ്കില്‍ ലഭിക്കുന്നതാണ്.
  • എന്നാല്‍ Renewal അപേക്ഷകളില്‍ ഉണ്ടാകുന്ന തെറ്റുകള്‍ തിരുത്തുന്നതിന് നിലവില്‍ സാധിക്കുന്നതല്ല.
  • അംഗപരിമിതരായ (Disabilities) കുട്ടികള്‍ ലഭിക്കുന്ന പ്രീമെട്രിക് സ്കോളര്‍ഷിപ്പിനുള്ള അപേക്ഷകളും നവമ്പര്‍ 30 വരെ സമര്‍പ്പിക്കാവുന്നതാണ്. പ്രസ്തുത അപേക്ഷകളുടെ വെരിഫിക്കേഷന്‍ നവമ്പര്‍ 30 നകം പൂര്‍ത്തിയാക്കേണ്ടതാണ്. ഈ അപേക്ഷകള്‍ വെരിഫിക്കേഷന്‍ നടത്തുന്നതിന് Institution Login ചെയ്തതിന് ശേഷം Schemeല്‍ സെലക്ട് ചെയ്ത് Pre-Matric Scholarship for Students with Disabilities എന്ന ലിങ്ക് പരിശോധിക്കുക.
  • പ്രീമെട്രിക് സ്കോളര്‍ഷിപ്പ് അപേക്ഷകളുടെ സൂക്ഷ്മപരിശോധന സമയബന്ധിതയമായി എല്ലാ സ്ക്കൂളുകളും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ഉറപ്പുവരുത്തേണ്ടതാണ്.

ഏതെങ്കിലും കുട്ടികളുടെ പ്രീമെട്രിക് സ്കോളര്‍ഷിപ്പ് പുതുക്കുന്നതിനുള്ള അപേക്ഷകള്‍ മറ്റേതെങ്കിലും സ്ക്കൂളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി/പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പ്രസ്തുത സ്ക്കൂളുകളിലെ പ്രഥമാധ്യാപകര്‍ നിര്‍ബന്ധമായും വെരിഫിക്കേഷന്‍ നടത്തി അന്തിമപരിശോധനകള്‍ക്കായി പൊതുവിദ്യാഭ്യാസഡയറക്ടര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്. യാതൊരരു കാരണവശാലും അപേക്ഷകളുടെ വെരിഫിക്കേഷന്‍ നടത്തുന്നതില്‍ സ്ക്കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടാകുവാന്‍ പാടുള്ളതല്ല.

പ്രീമെട്രിക് സ്കോളര്‍ഷിപ്പ് സംബന്ധമായ സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് ചുവടെ പറയുന്ന വിലാസങ്ങളിലും ഫോണ്‍ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.

Email Id : scholarshipdpi@gmail.com helpdesk@nsp.gov.in
Phone Numbers : 0471-2580583, 0471-2328438
Mobile Number : 9447990477 (DPI Scholarship Cell)

പ്രീമെട്രിക് സ്കോളര്‍ഷിപ്പ് തെറ്റുതിരുത്തല്‍ എങ്ങിനെ?
പ്രീ- മെട്രിക് സ്കോളർഷിപ്പിന്റെ അപേക്ഷ ഫോമിൽ വന്ന തെറ്റുകൾ സ്കൂള്‍ ലോഗിനില്‍ തന്നെ തിരുത്താവുന്നതാണ്. ഇതിനു വേണ്ടി ആദ്യം പ്രീമെട്രിക് സ്‌ക്കൂള്‍ ലോഗിനില്‍ കയറി കുട്ടിയെ defected list-ൽ ഉൾപ്പെടുത്തണം. ഇതിനായി Application verification ൽ പോയി കുട്ടിയുടെ ന്യൂനത remarks കോളത്തിൽ രേഖപ്പെടുത്തി defect സെലക്ട് ആക്കിയാൽ defected list-ൽ വരും. Reports എന്ന option-ൽ പോയി നമുക്ക് ഇത് പരിശോധിക്കാവുന്നതാണ്.

അതിന് ശേഷം scholarshipന്റെ home siteൽ പോയി login to apply എന്ന ലിങ്കിൽ (Student Login)കുട്ടിയുടെ application IDയും DOBയും നൽകി, കുട്ടിയുടെ site-ൽ കയറി വേണ്ട മാറ്റങ്ങൾ വരുത്തി save & continue -> final submit നൽകിയാൽ കുട്ടി വീണ്ടും നമ്മുടെ സ്കൂൾ ലിസ്റ്റിൽ Application Re-verification ല്‍ വരും.

അതിന് ശേഷം സ്കൂൾ സൈറ്റിൽ കയറി, application Re-verification-ൽ പോയി verify ചെയ്യുക. ഇതിൽ കുട്ടിയുടെ പേര്, Aadhaar number, DOB, gender ഇവ തിരുത്തണമെങ്കിൽ രജിസ്റ്റർ ചെയ്ത ഫോണിന്റെ ഉടമ സമീപത്ത് വേണം. ഫോണിൽ OTP number വരും. അത് പ്രകാരം മാത്രമേ ഇവ തിരുത്താൻ കഴിയുകയുള്ളു.

സ്കൂൾ മാറിയ ന്യൂനതയാണെങ്കിൽ, ഏത് സ്കൂളിന്റെ പേരാണോ കുട്ടിയുടെ ഫോമിലുള്ളത്, പ്രസ്തുത സ്കൂൾ കുട്ടിയെ defected listൽ ഉൾപ്പെടുത്തണം. അപ്പോള്‍ കുട്ടിയുടെ ലോഗിനില്‍ സ്കൂള്‍ മാറ്റി കൊടുത്ത് save & continue-> final submit നൽകിയാൽ കുട്ടി വീണ്ടും നമ്മുടെ സ്കൂൾ ലിസ്റ്റിൽ Application Re-verification ല്‍വരും. കുട്ടിയുടെ വിവരങ്ങളിൽ മാറ്റം വരുത്തിയ ശേഷം സ്കൂൾ സൈറ്റിൽ കയറി, application re verification പോയി verify ചെയ്യാനും മറക്കരുത്.

പാസ് വേര്‍ഡ് സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശിങ്ങളടങ്ങിയ ഒരു സര്‍ക്കുലര്‍ ഏവരും കണ്ടിരിക്കുമല്ലോ. നിങ്ങളുടെ സംശയങ്ങളും അറിവുകളും ഇവിടെ പങ്കുവെക്കുമല്ലോ. ഒട്ടേറെ പേര്‍ക്ക് അത് ഉപകാരപ്രദമാകും.

46 comments:

lmlps chenamcode October 31, 2016 at 9:47 AM  

I can't get in the site by using given password, what can I do?

Shamsudeen October 31, 2016 at 5:28 PM  

പ്രീമെട്രിക് അപേക്ഷ വെരിഫൈ ചെയ്യാൻ കഴിഞ്ഞൊ?
അവസാന ദിവസം 31.10.2016 ആണു..

നിങ്ങൾക്ക് ലഭിച്ച യു.ഡൈസ് പാസ് വേഡ് ഉപയോഗിച്ച് ലോഗിൻ ചെയ്യാൻ സാധീക്കുന്നില്ലെങ്കിൽ

സ്കൂളിന്റെ പേരു:
മേൽ വിലാസം :
യു ഡൈസ് നമ്പർ:
ഹെഡ് മിസ്ട്രസിന്റെ പേരു:
മൊബൈൽ നമ്പർ:
എന്നിവ ജില്ലാ വിദ്യാഭ്യാസ ആഫീസർക്ക് മെയിൽ ചെയ്യുക. ഉടൻ തന്നെ പുതിയ പാസ് വേഡ് നിങ്ങളുടെ മൊബൈലിൽ ലാഭിക്കുന്നതാണു.
അതുപയോഗിച്ച്
http://www.scholarships.gov.in
എന്ന ലിങ്കിൽ പ്രവേശിച്ച് പേജീൽ ഇടത് വശത്തുള്ള Official Login - Current Session ൽ
Institute Login (Click Here) പ്രവേശിക്കാം.
നിലവിലെ പാസ് വേഡ് ഉപയോഗിച്ച് കയറി പുതിയ പാസ് വേർഡ് കൊടുത്ത് ലോഗൌട്ട് ചെയ്യുക. ശേഷം ഒന്നുകൂടി കയറുക.

Shamsudeen October 31, 2016 at 5:32 PM  

School maari oru kutti vannu ..ariyaathe verify cheythu poyi ...ini enthaa cheyyuka ???

AMSeleena October 31, 2016 at 7:55 PM  

How can we take verification report?

Unknown October 31, 2016 at 9:19 PM  

I can't get in the site by using given password, what can I do?

Hari | (Maths) October 31, 2016 at 9:55 PM  

Last date of Registration/Submission for Pre Matric Schemes has been extended upto 30 November 2016.

Gireesh Vidyapeedham October 31, 2016 at 10:02 PM  

എന്റെ സ്കൂളിലെ ഒരു കുട്ടിയുടെ അപേക്ഷയിൽ അടുത്ത സ്കൂളിന്റെ പേരായിരുന്നു വന്നിരുന്നത്. വെരിഫൈ ചെയ്യാനായി അവർ ലോഗിൻ ചെയ്തപ്പോഴവർ ഈ അപേക്ഷ റിജക്ട് ചെയ്തു. ഇനി എന്താണ് ചെയ്യാൻ കഴിയുക

Shamsudeen October 31, 2016 at 11:07 PM  

കുട്ടിയുടെ ലോഗിനിൽ കയറി വേണ്ട മാറ്റങ്ങൾ വരുത്തി സബ്മിറ്റ് ചെയ്യുക ...

Unknown November 1, 2016 at 8:43 AM  

കുട്ടികളുടെ ഫീസ് രേഖപ്പെടുത്തുന്നിടത്ത് അദര് ഫീ(മൂന്നാം കോളം) എന്നുള്ളിടത്ത് 1000 എന്ന് രേഖപ്പെടുത്തണമെന്ന് ചിലര് പറയുന്നു. ഇത് ആവശ്യമാണോ. അല്ലാതെ(0 രേഖപ്പെടുത്തി) വെരിഫൈ ചെയ്തവര് ഇനി എന്തു ചെയ്യണം.

Unknown November 1, 2016 at 8:08 PM  

Some the students are not included in the school verification list. what we will do?

JAYADEVAN November 2, 2016 at 3:05 PM  

Thanks

Shamsudeen November 2, 2016 at 7:35 PM  

@ Karthika Rani teacher

ലിസ്റ്റിൽ വരാത്ത കുട്ടികളുടെ print out ൽ School correct ആണോ എന്ന് നോക്കു ...???

Unknown November 2, 2016 at 7:54 PM  

കുട്ടികളുടെ ലിസ്റ്റില്‍ സ്കൂളിന്റെ പേരു ശരിയാണ്.

GVHSS Kottukal November 2, 2016 at 8:02 PM  

username,paswword list ല്‍ രണ്ടു ഭാഗത്തായി same schoolname നുനേരെ വ്യത്യസ്ത username,paswword ഉ​ണ്ടായിരുന്നു. അതിലൊന്നുുയോഗിച്ചേ login ചെയ്യാന്‍ കഴിഞ്ഞുള്ളൂ.

Unknown November 2, 2016 at 8:13 PM  

username,paswword list ല്‍ രണ്ടു ഭാഗത്തായി same schoolname നുനേരെ വ്യത്യസ്ത username,paswword ഉ​ണ്ടായിരുന്നു. അതിലൊന്നുുയോഗിച്ചേ login ചെയ്യാന്‍ കഴിഞ്ഞുള്ളൂ.

Unknown November 2, 2016 at 8:13 PM  
This comment has been removed by the author.
അനില്‍കുമാര്‍ November 2, 2016 at 9:26 PM  

കുട്ടികള്‍ കൊണ്ടു വരുന്ന ഫോമിലെ School Name നോക്കുക. സ്കൂള്‍ ലോഗിനിലും അതേ പോലാണോ എന്നും നോക്കുക. വ്യത്യസ്തമാണെങ്കില്‍ ആ സ്കൂള്‍ ലോഗിനില്‍ കുട്ടിയെ Defective List ല്‍ ആക്കണം. ഇനി Student Login ല്‍ സ്കൂള്‍ ചേഞ്ചു ചെയ്യുക, ഫൈനല്‍ സബ്മിറ്റ് ചെയ്യുക. ഇപ്പോള്‍ കുട്ടി നമ്മുടെ റീവേരിഫിക്കേനില്‍ വരും.

Unknown November 3, 2016 at 11:08 AM  

We have login the site with given password from DDE. We changed it.Now we can’t open the site with changed password. We are not conform the applications. What can we do?

Unknown November 3, 2016 at 12:00 PM  

സ്കൂള്‍ വേരിഫികാശന്‍ ചെയ്ത അപ്പ്ലികേശന്‍ വീണ്ടും എഡിറ്റ്‌ ചെയ്യാന്‍ വഴിയുണ്ടോ

sreekaram November 3, 2016 at 2:07 PM  

good article

Unknown November 3, 2016 at 9:20 PM  

School name in student's application and school login are same.

Shadil November 5, 2016 at 7:21 PM  

ഞാന്‍ വേരിഫികാശന്‍ ചെയ്തു

Shadil November 5, 2016 at 7:22 PM  

ഞാന്‍ വേരിഫികാശന്‍ ചെയ്തു

Unknown November 5, 2016 at 10:14 PM  

puthiya password vachu kayaran pattunnilla

Unknown November 5, 2016 at 10:15 PM  

Please help

Unknown November 7, 2016 at 1:18 PM  

how to verify a student of 5th standard uploaded as renewal application so present institute is Printed as GHS athavanad.

സര്‍ഗലയം November 8, 2016 at 4:38 PM  

ഇതിൽ കുട്ടിയുടെ പേര്, Aadhaar number, DOB, gender ഇവ തിരുത്തണമെങ്കിൽ രജിസ്റ്റർ ചെയ്ത ഫോണിന്റെ ഉടമ സമീപത്ത് വേണം. ഫോണിൽ OTP number വരും. അത് പ്രകാരം മാത്രമേ ഇവ തിരുത്താൻ കഴിയുകയുള്ളു.

ഈ പറഞ്ഞിരിക്കുന്നത് ശരിയല്ല. രജിസ്റ്റര്‍ ചെയ്ത കുട്ടിയുടെ പേരോ ആധാര്‍ നമ്പരോ ജനനത്തീയതിയോ തിരുത്താന്‍ കഴിയില്ല.

mu_sa_mu November 9, 2016 at 2:39 PM  


പ്രിയപ്പെട്ട അദ്ധ്യാപകുരുടെ ശ്രദ്ദക്ക്
ഒന്ന് മുതല്‍‍ ഒമ്പത് വരെ പഠിക്കുന്ന കുട്ടികള്‍ക്ക് കഴിഞ്ഞ വര്ഷം് വരെ കിട്ടിയ സ്കോളര്ഷി പ്പ് പുതുക്കി നല്ക്ണമെന്നാണ് പറയുന്നത് .അത് പുതുക്കി നല്ക്കു ന്നതിന് സാധിക്കാതെ നില്ക്കുഷകയാണിപ്പോയും.
മലപ്പുറം ജില്ലയിലെ ഒരു സ്കൂളിന്റെ് പേര് മാത്രമാണ് ഉള്ളത് (GHSS ആതവനാട് )
ഈ സ്കൂളിലെ കുട്ടികള്ക്ക് മാത്രമാണ് RENEWAL സാധിക്കുകയുള്ളൂ.ഈ പ്രശ്നം നിരന്തരം അധികാരികളുടെ ശ്രദ്ധയില്പ്പുടുത്തിയിട്ടും യാതരു നടപടിയും ഉണ്ടായിട്ടില്ല.ഇത് കാരണം ലക്ഷകണക്കിന് കുട്ടികള്ക്ക് സ്കോളര്ഷികപ്പ് നഷ്ടപ്പടുമെന്ന് ഉറപ്പാണ്.പറ്റുമങ്കില്‍ അദ്ധ്യാപക സംഘടനകള്ക്ക്ു വല്ലതും ചെയ്യുവാന്‍ സാധിക്കുമെങ്കില്‍ ശ്രമിക്കുക.ഇത് ഉപ്പയില്ലാത്ത ഉമ്മയില്ലാത്ത ഒരു പാട് പാവങ്ങള്ക്ക് നാം കാരണം വല്ലതും ലഭിച്ചാല്‍ അതെരു നല്ലകാര്യമല്ലെ
എന്ന് മൂന്ന് മാസമായിട്ട് ഇതിന്റെ പിന്നില്‍ നടക്കുന്ന ഒരു അക്ഷയക്കാരന്‍
AKSHAYA CENTER എടവണ്ണപ്പാറ 9446832221

Unknown November 10, 2016 at 11:56 AM  

A STUDENT REGISTRATION SEEN IN THE KARNATAKA STATE ANY CORRECTION IS POSSIBLE?

Unknown November 12, 2016 at 1:04 PM  

sir
i cann't open this site.i get user id and password from dd.but cannt open

Unknown November 12, 2016 at 1:05 PM  

sir
i cann't open this site.i get user id and password from dd.but cannt open

Unknown November 12, 2016 at 1:05 PM  

sir
i cann't open this site.i get user id and password from dd.but cannt open

Unknown November 12, 2016 at 8:20 PM  

1)രജിസ്ടര്‍ ചെയ്ത ഫോണ്‍ നംബര്‍ തെറ്റി 9 അക്കം
2)പേരിലുള്ള തെറ്റ് തിരുത്താന്‍ എന്തു ചെയ്യണം?

surag.k November 13, 2016 at 11:27 AM  

2016 ലെ SSLC മാർക്ക് എത്രയിലാണ്.

nandini November 14, 2016 at 9:36 PM  

One of my student wrongly entered the name of another school in his application . That school did not verify or put in defective list. The student deserve scholarship. What can I do to help him? G N Nandini.

Unknown November 15, 2016 at 8:26 PM  

CAN WE EDIT THE APPLICATION WHICH HAS BEEN VERIFIED EARLIER?

Unknown November 15, 2016 at 8:27 PM  
This comment has been removed by the author.
Unknown November 15, 2016 at 9:04 PM  

I opened tjhe site using the given password&userId.when I try to edit the profile it is not
uploaded,It shows that uploaded failed. What can Ido?

Unknown November 21, 2016 at 7:30 PM  

റിന്യൂവൽ കുട്ടികളുടെ പേര് റിപ്പോർട്ടിൽ കാണുന്നില്ല . അവരുടെ പേര് വെരിഫൈ ചെയ്തിരുന്നു ഇനി എന്ത് ചെയ്യണം

Unknown November 21, 2016 at 7:31 PM  

റിന്യൂവൽ കുട്ടികളുടെ പേര് റിപ്പോർട്ടിൽ കാണുന്നില്ല . അവരുടെ പേര് വെരിഫൈ ചെയ്തിരുന്നു ഇനി എന്ത് ചെയ്യണം

Unknown November 21, 2016 at 7:32 PM  

റിന്യൂവൽ കുട്ടികളുടെ പേര് റിപ്പോർട്ടിൽ കാണുന്നില്ല . അവരുടെ പേര് വെരിഫൈ ചെയ്തിരുന്നു ഇനി എന്ത് ചെയ്യണം

Unknown November 22, 2016 at 1:45 PM  

school verification cheytha applications edit cheyyanum veendum verification cheyyanum pattumo....?

Unknown November 22, 2016 at 1:46 PM  

verification listil ellatha kuttikale engane verification cheyyum...

അനില്‍കുമാര്‍ November 24, 2016 at 2:30 PM  

സ്കൂള്‍ മാറി പോയ കുട്ടികളുടെ കാര്യത്തില്‍- തെറ്റായ സ്കൂളില്‍ (ആപ്ലിക്കേഷന്‍ നോക്കുക)നിന്നും Defect List ലേക്ക് കുട്ടിയ മാറ്റണം. ഇപ്പോള്‍ കുട്ടീടെ ലോഗിനില്‍ സ്കൂള്‍ ശരിയായി മാറ്റി കൊടുക്കാം. യഥാര്‍ത്ഥ സ്കൂളിലെ റീ വേരിഫിക്കേഷനില്‍ വേരിഫൈ ചെയ്യുകയും ആവാം.
തെറ്റായ വിവരങ്ങളോടെ വേരിഫൈ ചെയ്തു പോയെങ്കില്‍ ജില്ലാ ലോഗിനില്‍ കുട്ടിയ Defect List ലേക്ക് മാറ്റണം. ഇപ്പോള്‍ കുട്ടീടെ ലോഗിനില്‍ ഡാറ്റാ ശരിയായി മാറ്റി കൊടുക്കാം. യഥാര്‍ത്ഥ സ്കൂളിലെ റീ വേരിഫിക്കേഷനില്‍ വേരിഫൈ ചെയ്യുകയും ആവാം.
ആധാറിലെ പേരും ഫോമിലെ പേരും തമ്മില്‍ വ്യത്യാസമുള്ളവര്‍ക്ക് അവരുടെ മൊബൈലില്‍ ഈ വിവരം കാണിച്ച് മെസ്സേജ് വന്നിട്ടുണ്ടാവും. ഇപ്പോള്‍ കുട്ടീടെ ലോഗിനില്‍ ആധാറിലെ പോലെ പേര് മാറ്റാനുള്ള ഓപ്ഷനുണ്ടാവും, അവിടെ ശരിയായി മാറ്റി കൊടുക്കാം.
State, District, Name, Date of Birth Bank Details ഇവ മാറ്റാന്‍ Registered Mobile ലേക്ക് (കുട്ടീടെ)വരുന്ന OTP വേണ്ടി വരും.

ANAND September 13, 2018 at 11:49 PM  


One such portal that offers all this and much more is Buddy4Study. The portal offers free registration and guides students to many national/international scholarships. for more: http://bit.ly/2wBqTkf

signyourdoc January 10, 2019 at 3:05 PM  

Thanks Nice post
class 2 digital signature

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer