BIMS: Bill Information and Management System
>> Friday, October 14, 2016
സംസ്ഥാന ബജറ്റും അനുബന്ധ വരവ് ചെലവ് കണക്കുകളും സമഗ്രമായി സമന്വയിപ്പിക്കുന്നതിനു വേണ്ടി IFMS (Integrated Financial management System) നു കീഴില്‍ അടുത്ത കാലത്തായി നടപ്പാക്കിയിട്ടുള്ള Online Submission of Salary Bills, One Office One DDO System, Electronic Treasury തുടങ്ങിയ ഓണ്‍ലൈന്‍ സംവിധാനങ്ങളുടെ കൂട്ടത്തില്‍ പെട്ടതാണ് BIMS. ജീവനക്കാരുടെ ക്ലെയിമുകള്‍ (Employee related claims) തയ്യാറാക്കുന്നതിനു സ്പാര്‍ക്ക് എന്ന പോലെ, വിവിധ സാധനസാമഗ്രികളുടെ വിതരണക്കാര്‍ക്ക് പണം കൊടുക്കല്‍, വൈദ്യുതി ചാര്‍ജ്ജ്, ഫോണ്‍ ചാര്‍ജ്ജ്, സ്കോളര്‍ഷിപ്പ്, സ്റ്റൈപ്പന്റ് മുതലായവ ക്ലെയിം ചെയ്യല്‍ തുടങ്ങിയ ജീവനക്കാരുടേതല്ലാത്ത ക്ലെയിമുകള്‍ (Contingent bills related to non-employee claims) തയ്യാറാക്കുന്നതിനാണു BIMS ഉപയോഗിക്കുന്നത്. ഇതേക്കുറിച്ചുള്ള പോസ്റ്റും ബ്ലോഗില്‍ പ്രസിദ്ധീകരിക്കണമെന്ന് നിരവധി പേര്‍ ആവശ്യപ്പെട്ടിരുന്നു. കേരളത്തില്‍ത്തന്നെ സ്പാര്‍ക്ക്, സര്‍വീസ് വിഷയങ്ങളില്‍ ആധികാരികമായി സംസാരിക്കാന്‍ കഴിയുന്നവരിലൊരാളും മാത് സ് ബ്ലോഗിന്റെ സന്തതസഹചാരിയുമായ മുഹമ്മദ് സാര്‍ ഇതേക്കുറിച്ച് തയ്യാറാക്കിയിരിക്കുന്ന കുറിപ്പുകള്‍ ചുവടെ നല്‍കുന്നു.
ഇതിനു വേണ്ടി ടി.ആര്‍ 59 (ഇ) എന്ന പൊതുവായ ഒരു ഇലക്ട്രോണിക് ബില്‍ ആണു ഉപയോഗിക്കുന്നത്. സ്പാര്‍ക്ക് ബില്ലുകള്‍ക്ക് പി.ഒ.സി ഉണ്ട്. എന്നാല്‍ ബിംസിലെ കണ്ടിഞ്ചന്റ് ബില്ലുകള്‍ക്ക് പി.ഒ.സി ഇല്ല. പകരം ഡ്രോയിങ് ഓഫീസറുടെ സ്പെഷ്യല്‍ ടി.എസ്.ബി അക്കൌണ്ട് അതല്ല്ലെങ്കില്‍ ബനിഫിഷ്യറിയുടെ ടി.എസ്.ബി/ ബേങ്ക് അക്കൌണ്ട് എന്നീ രണ്ടിലൊരു മാര്‍ഗ്ഗത്തിലൂടെ മാത്രമെ ബിംസിലെ കണ്ടിഞ്ചന്റ് ബില്ലുകള്‍ ഡിസ്ബേഴ്സ് ചെയ്യപ്പെടുകയുള്ളൂ. കണ്ടിഞ്ചന്റ് ബില്ലുകളുടെ അലോട്മെന്റ് പ്രക്രിയ കടലാസു രഹിതമായതും ബിംസിന്റെ മറ്റൊരു പ്രത്യേകതയാണ്. പകരം, ബജറ്റ് വിതരണത്തിനും ചെലവുകള്‍ ഓതറൈസ് ചെയ്യുന്നതിനുമായി നേരത്തെ തന്നെ നിലവിലുള്ള BAMS (Budget Allocation & Monitoring System) ല്‍ നിന്നും അലോട്മെന്റുകള്‍ ബിംസിലേക്ക് വിതരണം ചെയ്യപ്പെടുന്നു. ബാംസിലെ ചീഫ് കണ്ട്രോളിങ് ഓഫീസറും സബ് കണ്ട്രോളിങ് ഓഫീസറും വിതരണം ചെയ്യുന്ന അലൊട്മെന്റുകള്‍ യഥാസമയം ബിംസില്‍ ലഭിക്കുന്നതാണ്. അതിനാല്‍ ബിംസ് ബില്ലുകളുടെ കൂടെ അലോട്മെന്റ് ലറ്ററുകള്‍ സമര്‍പ്പിക്കേണ്ടതില്ല.
ലോഗിന്‍ വിശദാംശങ്ങള്‍:
Website: www.treasury.kerala.gov.in/bims
User Code: 10 digit DDO Code
Password: 10 digit DDO Code + @123
Role: DDO or DDO Admin
(ബിംസ് കൈകാര്യം ചെയ്യുന്നത് ഒരാള്‍ തന്നെയാണെങ്കില്‍ DDO Admin ആയി ലോഗിന്‍ ചെയ്യുക. DDO റോള്‍ ആവശ്യമില്ല)
Important Downloads
ഇതിനു വേണ്ടി ടി.ആര്‍ 59 (ഇ) എന്ന പൊതുവായ ഒരു ഇലക്ട്രോണിക് ബില്‍ ആണു ഉപയോഗിക്കുന്നത്. സ്പാര്‍ക്ക് ബില്ലുകള്‍ക്ക് പി.ഒ.സി ഉണ്ട്. എന്നാല്‍ ബിംസിലെ കണ്ടിഞ്ചന്റ് ബില്ലുകള്‍ക്ക് പി.ഒ.സി ഇല്ല. പകരം ഡ്രോയിങ് ഓഫീസറുടെ സ്പെഷ്യല്‍ ടി.എസ്.ബി അക്കൌണ്ട് അതല്ല്ലെങ്കില്‍ ബനിഫിഷ്യറിയുടെ ടി.എസ്.ബി/ ബേങ്ക് അക്കൌണ്ട് എന്നീ രണ്ടിലൊരു മാര്‍ഗ്ഗത്തിലൂടെ മാത്രമെ ബിംസിലെ കണ്ടിഞ്ചന്റ് ബില്ലുകള്‍ ഡിസ്ബേഴ്സ് ചെയ്യപ്പെടുകയുള്ളൂ. കണ്ടിഞ്ചന്റ് ബില്ലുകളുടെ അലോട്മെന്റ് പ്രക്രിയ കടലാസു രഹിതമായതും ബിംസിന്റെ മറ്റൊരു പ്രത്യേകതയാണ്. പകരം, ബജറ്റ് വിതരണത്തിനും ചെലവുകള്‍ ഓതറൈസ് ചെയ്യുന്നതിനുമായി നേരത്തെ തന്നെ നിലവിലുള്ള BAMS (Budget Allocation & Monitoring System) ല്‍ നിന്നും അലോട്മെന്റുകള്‍ ബിംസിലേക്ക് വിതരണം ചെയ്യപ്പെടുന്നു. ബാംസിലെ ചീഫ് കണ്ട്രോളിങ് ഓഫീസറും സബ് കണ്ട്രോളിങ് ഓഫീസറും വിതരണം ചെയ്യുന്ന അലൊട്മെന്റുകള്‍ യഥാസമയം ബിംസില്‍ ലഭിക്കുന്നതാണ്. അതിനാല്‍ ബിംസ് ബില്ലുകളുടെ കൂടെ അലോട്മെന്റ് ലറ്ററുകള്‍ സമര്‍പ്പിക്കേണ്ടതില്ല.
ലോഗിന്‍ വിശദാംശങ്ങള്‍:
Website: www.treasury.kerala.gov.in/bims
User Code: 10 digit DDO Code
Password: 10 digit DDO Code + @123
Role: DDO or DDO Admin
(ബിംസ് കൈകാര്യം ചെയ്യുന്നത് ഒരാള്‍ തന്നെയാണെങ്കില്‍ DDO Admin ആയി ലോഗിന്‍ ചെയ്യുക. DDO റോള്‍ ആവശ്യമില്ല)
- ആദ്യമായി ലോഗിന്‍ ചെയ്യുന്നവര്‍ പ്രൊഫൈലില്‍ ആവശ്യമായ വിവരങ്ങള്‍ സെറ്റ് ചെയ്യണം. കൂടാതെ പാസ് വേര്‍ഡ് മാറ്റുകയും ചെയ്യുക.
- Allotment എന്ന ടാബിനു കീഴില്‍ ഡി.ഡി.ഒ ക്ക് ലഭിച്ചിരിക്കുന്ന അലൊട്മെന്റുകള്‍, ചെലവാക്കിയ തുക, ബാക്കി തുടങ്ങിയ വിവരങ്ങള്‍ കാണാം.
- Bill എന്ന മെനുവിനു കീഴില്‍ Bill Entry, Bill Edit, Bill E Submit, Bill Status എന്നീ നാലു സബ് മെനുകളും ഉണ്ട്.
- Bill Entry: ബില്‍ തയ്യാറാക്കുന്നതിനുള്ള ആദ്യ പടിയായി ഇവിടെ ആവശ്യമുള്ള വിവരങ്ങള്‍ സെലക്ട് ചെയ്ത് Save ചെയ്യുക.
- ഇവിടെ Claim Details, Deduction Details, Beneficiary Details എന്നിവ ചേര്‍ത്ത് Save ചെയ്യണം.
- Bill Approval: തയ്യാറാക്കിയ ബില്‍ ഇവിടെ പി.ഡി.എഫ് രൂപത്തില്‍ കാണാനും അപ്രൂവ് ചെയ്യാനോ റിജക്ട് ചെയ്യാനോ സാധിക്കും.
- E Submission: അപ്രൂവ് ചെയ്യപ്പെട്ട ബില്ലുകള്‍ Bill മെനുവിന് കീഴില്‍ Bill E-Submit എന്ന സബ് മെനുവില്‍ പ്രിന്റ് എടുക്കാനും ഇ സബ്മിറ്റ് ചെയ്യാനും സാധിക്കും.
ഇ സബ്മിറ്റ് ചെയ്യുന്നത് വരെ ഏത് സ്റ്റേജിലും ബില്‍ എഡിറ്റ് ചെയ്യാനും ആവശ്യമെങ്കില്‍ ഡിലീറ്റ് ചെയ്യാനും സാധിക്കും. - ആവര്‍ത്തന സ്വഭാവമുള്ള ഇലക്ട്രിസിറ്റി ചാര്‍ജ്ജ് തുടങ്ങിയ പേയ്മെന്റുകളുടെ ബെനിഫിഷ്യറി ഡീറ്റെയിത്സ് Beneficiary Master ല്‍ ചേര്‍ത്ത് വെച്ചാല്‍ Bill Entry സമയത്ത് ബെനിഫിഷ്യറിയെ ലിസ്റ്റില്‍ നിന്നും എളുപ്പം സെലക്ട് ചെയ്യാവുന്നതാണു.
വിഷയം | ഉത്തരവ് നമ്പര്‍ | തീയതി |
BIMS - Government Order | GO(P)46/2016/Fin | 04.04.2016 |
Help file in PDF form | Written by Muhammed A.P, Govt Law College, Kozhikode | 13.10.2016 |
34 comments:
എൻ.സി.സി യുടേത് അടക്കമുള്ള എല്ലാ കണ്ടിൻജന്റ് ബില്ലുകളും ബിംസ് എന്ന ഓൺലൈൻ സംവിധാനത്തിലൂടെയാണ് ചെയ്യേണ്ടത്. ഇതേക്കുറിച്ചുള്ള പോസ്റ്റ് പ്രസിദ്ധീകരിക്കണമെന്ന അദ്ധ്യാപകരുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് ഈ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. ഇത്തരം വിഷയങ്ങളിൽ താല്പര്യമുള്ളവർക്കും ആവശ്യക്കാർക്കും എക്കാലത്തേക്കും ഉപകാരപ്രദമായ ഒരു പോസ്റ്റായിരിക്കും ഇതെന്ന് കരുതുന്നു.
മാറ്റങ്ങൾ വരുന്നതിന് അനുസരിച്ച് പോസ്റ്റ് അപ്ഡേറ്റ് ചെയ്യുന്നതാണ്. സംശയങ്ങൾ കമന്റായി ഉന്നയിക്കുമല്ലോ.
നിലവിൽ Non-employee claims മാത്രമാണ് ബിംസിൽ ചെയ്യുന്നതെങ്കിലും ഭാവിയിൽ ചില മാറ്റങ്ങളുണ്ടായേക്കാം. സ്പാർക്ക് മുഖേന തയ്യാറാക്കിക്കൊണ്ടിരിക്കുന്ന ജി.ഐ.എസ് ബില്ലുകൾ 30-9-2016 നു ശേഷം ബിംസിൽ തയ്യാറാക്കാൻ അടിയന്തിരമായി സംവിധാനമുണ്ടാക്കണമെന്ന് ധനകാര്യ വകുപ്പ് ട്രഷറിക്ക് നിർദ്ദേശം നൽകിയതായി അറിയുന്നുണ്ട്. സ്പാർക്കിൽ നിന്നും ജി.ഐ.എസ് ബില്ലുകൽ പിൻവലിക്കുന്നതോടെ അവ ബിംസിലേക്ക് വരും.
All Head of the Institutions are here by directed to submit their dues by in Form-59E (Triplicate)" എന്നാണ് NCCയില്‍ നിന്നും സ്ക്കൂളില്‍ കിട്ടിയ ഒരു കത്തിലുള്ളത്. അതായത് ഇതോടൊപ്പം Form-59E മാനുവലായി സമര്‍പ്പിക്കണം എന്നല്ലേ അര്‍ത്ഥം? അങ്ങിനെയെങ്കില്‍ കടലാസുരഹിതം എന്നു ബിംസിനെ വിളിക്കാനാകില്ലെന്നു മനസ്സിലാക്കാം.
59 (ഇ) മാന്വലായി പാസ്സാക്കാനോ ബിംസിൽ ഫിസിക്കൽ പി.ഒ.സി ഇഷ്യു ചെയ്യാനോ കഴിയില്ലെന്ന് തന്നെയാണ് അറിവ്. അലോട്മെന്റ് പ്രക്രിയ കടലാസ് രഹിതമായി എന്നാണ് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. നിലവിൽ ബിൽ ഓൻലൈനായി സമർപ്പിക്കുന്നതൊടൊപ്പം ബിംസിൽ പ്രൊസസ് ചെയ്യപ്പെടുന്ന ഇലക്ട്രോണിക് ബില്ലിന്റെ ഹാർഡ് കോപ്പിയും അനുബന്ധ വൌച്ചറുകളും അനുമതി ഉത്തരവിന്റെ കോപ്പി തുടങ്ങിയവയും ട്രഷറിയിൽ സബ്മിറ്റ് ചെയ്യണം. ഭാവിയിൽ ഇതെല്ലാം ഒഴിവാകും.
A TEACHER RETIRED ON 06/2003,HIS FAMILY BENEFIT SCHEME SANCTIONED RECENTLY.THERE IS NO WAY TO PROCESSS THE BILL THROUGH SPARK. BECAUSE SPARK INTRODUCED IN 2012 .SUBMITTED THE FBS BILL IN MANNUALY,BILL OBJECTED. THEY SAY ONLY ONLINE BILL ACCEPT .CAN WE PROCESS THE FBS CLOSURE THROUGH BIMS.IF NO,WHAT IS THE SOLUTION
എഫ്.ബി.എസ് ബില്ലുകൾ Claim Entry വഴി പ്രൊസസ്സ് ചെയ്യാം. അവിടെ Period of Subscription, Claim Period എന്നിവ ചെക്ക് ചെയ്യുന്നതിൽ പിശകുണ്ടെന്ന് തോന്നുന്നു. സ്പാർക്ക് ഓഫീസിലേക്ക് റിപ്പോർട്ട് ചെയ്താൽ നടപടിയുണ്ടാകും
നിലവിൽ എഫ്.ബി.എസ് ബില്ലുകൾ ബിംസ് വഴി സാധിക്കുന്നതല്ല
V.P.Chandran
An LTC Claim Entry was completed in all steps and clicked for "Send for approval". Then further commands are not seen for approval.Now it can be seen in the outbox of the Bill edit.The PDF Copy of the bill also can be seen.How can I Retrieve the bill and proceed for approval.
ബിംസിലൂടെ ബില്ല് ക്ലെയിം ശേഷം എഡിറ്റ് ചെയ്യണമെങ്കില്‍ എന്താണ് മാര്‍ഗം? ബില്ലുകള്‍ റിജക്ട് ചെയ്താല്‍ അത് അത് എവിടെ കാണാം?
@ GAGLPS CHALAPPURAM
Log in as DDO Admin.
Bill which is sent for approval can be seen in the Inbox under "Bill Approval".
@ Vijayan Kadavath
സർ,
റിജക്ട് ചെയ്യപ്പെട്ട ബില്ലുകൾ Edit Bill മെനുവിന്റെ Inbox ൽ കാണാം. അവിടെ വീണ്ടും എഡിറ്റ് ചെയ്യുകയോ ഡിലീറ്റ് ചെയ്യുകയോ ചെയ്യാം
When tried to log in as DDO Admin with the same username and password ,"invalid username/password/Role" message has come.How can I log in as DDO Admin?
How to take Reimbursement bill through Bims and spark?If the allotment is given through Bims
@ GAGLPS CHALAPPURAM
Contact District Treasury
@ SRV Chirakkadavu
Sir,
MR bill should be processed through spark under Claim Entry module. Allotment obtained in BIMS can be entered as BE of the respective head of account
When contacted with Treasury they said that LTC Bill must be prepared in Spark.But in Spark also When claim entry prepared and tried to approve the Bill it was failed.The Allotment has already obtained through BIMS.How can the allotment be entered in spark?
Sir,
Oru instituion logged in as DDO. There is not showing Bill approval option. What we will do?.
Please help us...
FMCTHS Karumalloor
sir,
i have to process a settlement bill of examination .i have utilised amount and refund amount .how can i process the bill as nil bill
sir,
I forgot bims password . How can i reset it?
sir,
I forgot bims password . How can i reset it?
Contact : 0471-2328471, bams.keralatreasury@gmail.com
Beneficiary detailsil HM NAME &Account alle vendathu.Beneficiary ID entanu ?
SBT Account mathiyo ?
SIR, my MR bill aprooved and allotment given in Bims ,how i prepare a bill,weather its in bims or in spark.plz give details
How to prepare T A bill through spark if the allotment is in BIMS
GUPS Chirayakom
ബിംസില്‍ല്‍ടിിഎഎഅലോട്്ചെയ്തിട്ടുണ്ട് സ്പാര്‍ക്കില്‍ബില്‍ല്‍തയ്യാറാക്കും
Sir,
How to apply for allotment through BIMS? When I enquired I got the reply that first I should apply for the allotment to various heads through BIMS, and then send the statement or Allotment Request file to our chief office. But don't know how to apply for allotment through BIMS.
പെൻ നമ്പർ നൽകിയാൽ സ്പാർക്കിൽ നിന്നും ജീവനക്കാരന് സ്വയം സർവീസ് വിവരങ്ങൾ അറിയാൻ കഴിയുമോ?
Sir,
Subject : PAY REVISION ARREAR – COREECTION- സംബന്ധിച്-
ഈ വിദയാലയതിലെ Pay revision Arrear process ചെയ്യുമ്പോള്‍ Office Attendant ആയ ശീ.
പി.ശശിധരെന (PEN No: 645776) താഴെ പറയുന്ന Drawn details ശരിയല്ലെന്ന് കാണിയ്ക്കുന്നു
11/2014
1/2015
10/2015
ഈ പ്രശ്നം എങ്ങിനെ പരിഹരിയ്ക്കാം
Head master,
VPUPS KALADI
TREASURY CODE :1512-16-B-763
SCHOOL CODE: 19260
സ്പാര്‍ക്കില്‍ നിന്നും കണ്ണട അലവന്‍സ് ബില്‍ എങ്ങനെയാണ് എടുക്കുന്നത്. ക്ലെയിം എന്‍ട്രി ചെയ്തു. ക്ലെയിം അപ്രൂവല്‍ ചെയ്യുവാന്‍ സാധിക്കുന്നില്ല.
claim Entry യില് PF NRA Bill കിട്ടുന്നില്ല . NRA പാസ്സായിട്ടു 2 മാസമായി .എന്താണ് മാര്ഗം .
ബിംസിൽ നിന്നും എക്സപെൻഡീച്ചർ സ്റ്റേറ്റ്മെന്റ് എടുക്കുന്ന വിധം പരിചയപ്പെടുത്തിയാൽ ഉപകാരമായിരുന്നു
Bims Password മറന്ന് പോയാല്‍ എന്ത് ചെയും? മറുപടി വേഗം തരണേ.....
How to pay electricity bill through bims
Forgot my BIMS password(DDO ADMIN). How can I Reset? Please help
Post a Comment