Digital Signature - Part 1

>> Saturday, October 1, 2016

അടുത്ത മാസം മുതല്‍ സ്പാര്‍ക്കില്‍ ബില്‍ സബ്മിറ്റ് ചെയ്യുന്നതിന് ഡിജിറ്റല്‍ സിഗ്നേച്ചര്‍ വേണമെന്ന നിര്‍ദ്ദേശം ഏവരും ഇതിനോടകം അറിഞ്ഞിരിക്കുമല്ലോ. ബില്ലുകളുടെ ഹാര്‍ഡ് കോപ്പി ട്രഷറിയില്‍ സമര്‍പ്പിച്ചു പോരുന്നത് പൂര്‍ണ്ണമായും ഇല്ലാതാക്കുന്നതിന്റെ അവസാന ഘട്ടമായി ഇതിനെ കാണാം. ഇനി വരാന്‍ പോകുന്നത് കടലാസ് രഹിത ഇടപാടുകളാണ്. അതുകൊണ്ടു തന്നെ ഓണ്‍ ലൈനായി സമര്‍പ്പിക്കുന്ന ബില്ലിന്റെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടിയാണ് ഡിജിറ്റല്‍ സിഗ്നേച്ചര്‍ സര്‍ട്ടിഫിക്കറ്റ് (DSC) നിര്‍ബന്ധമാക്കിയിരിക്കുന്നത്. ഇത് പ്രാവര്‍ത്തികമാകുന്നതോടെ ഡി.ഡി.ഒക്ക് മാത്രമേ ഇനി സ്പാര്‍ക്കിലൂടെ ശമ്പള ഇടപാടുകള്‍ നടത്താന്‍ കഴിയൂ. അതുകൊണ്ട് തന്നെ സ്വന്തം കൈപ്പോടെ സമര്‍പ്പിക്കുന്ന രേഖകള്‍ക്കുള്ള അതേ പ്രാധാന്യം തന്നെയാണ് ഡിജിറ്റല്‍ സൈന്‍ ചേര്‍ത്ത ഒരു ഡൊക്യുമെന്റിനുമുള്ളത്. ഇപ്പോള്‍ത്തന്നെ വില്ലേജ് ഓഫീസുകളില്‍ നിന്നും മറ്റും നല്‍കുന്ന രേഖകളില്‍ ഓഫീസറുടെ ഒപ്പിനു പകരം ഡിജിറ്റല്‍ സിഗ്നേച്ചറാണെന്നുള്ളത് പ്രത്യേകം ഓര്‍ക്കുമല്ലോ. ഡിജിറ്റല്‍ സിഗ്നേച്ചറിനെപ്പറ്റി ഒരു പോസ്റ്റ് പ്രസിദ്ധീകരിക്കണമെന്ന് ഒട്ടേറെ പേര്‍ ആവശ്യപ്പെട്ടിരുന്നു. അതിനെത്തുടര്‍ന്ന് എറണാകുളം ഐടി@സ്ക്കൂള്‍ മാസ്റ്റര്‍ ട്രെയിനറായ അനില്‍ സാര്‍ തയ്യാറാക്കിയ ലേഖനത്തിന്റെ ആദ്യഭാഗം വായിച്ചു നോക്കൂ. സ്പാര്‍ക്ക് ബില്‍ പ്രൊസസിങ്ങിന്റെ ഏത് ഘട്ടത്തിലാണ് ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഉപയോഗിക്കേണ്ടതെന്നതിനെക്കുറിച്ചുള്ള വ്യക്തമായ നിര്‍ദ്ദേശം വരുന്നതനുസരിച്ച് ഈ ഡിവൈസ് സ്കൂള്‍ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതടക്കം ഈ ലേഖനത്തിന്റെ രണ്ടാം ഭാഗവും നിങ്ങള്‍ക്ക് പ്രതീക്ഷിക്കാവുന്നതാണ്. നിങ്ങളുടെ സംശയങ്ങള്‍ക്കും അഭിപ്രായങ്ങളുമെല്ലാം പങ്കുവെക്കാം. അത് മറ്റുള്ളവര്‍ക്കു കൂടി പ്രയോജനപ്പെടുമല്ലോ.


എന്താണ് ഡിജിറ്റല്‍ സിഗ്നേച്ചര്‍
ഡിജിറ്റല്‍ സിഗ്നേച്ചര്‍ എന്നത് ഒരു ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റാണ്. ഇത് പെന്‍ഡ്രൈവ് പോലുള്ള ഒരു ഡിവൈസിലാണ് സേവ് ചെയ്യുന്നത്. യു.എസ്.ബി ടോക്കണ്‍ എന്നാണ് ഈ ഉപകരണം അറിയപ്പെടുന്നത്. പരമാവധി രണ്ടു വര്‍ഷം വരെയാണ് കാലാവധി. അതിനു ശേഷം വീണ്ടും അപേക്ഷിക്കേണ്ടി വരും. ഈ ഡിവൈസ് ലഭിച്ച ശേഷം ബില്ലുകള്‍ പ്രൊസസ് ചെയ്യാന്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടറില്‍ ആദ്യമൊന്ന് ഡിവൈസ് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടിവരും. ഇന്‍സ്റ്റാള്‍ ചെയ്യേണ്ട സോഫ്റ്റ്വെയര്‍ ഡ്രൈവര്‍ ആദ്യമായി ഈ ഡിവൈസ് കമ്പ്യൂട്ടറില്‍ ഇന്‍സര്‍ട്ട് ചെയ്യുമ്പോള്‍ത്തന്നെ പ്രവര്‍ത്തനക്ഷമമാകും. ഒറ്റത്തവണ ഇന്‍സ്റ്റലേഷന്‍ ചെയ്താല്‍ മതി. പിന്നീട് ബില്‍ പ്രൊസസ് ചെയ്യുമ്പോഴെല്ലാം ഈ യു.എസ്.ബി ടോക്കണ്‍ ഉപയോഗിക്കേണ്ടി വരും. ആ സമയത്ത് പാസ്വേഡ് നല്‍കുന്നതോടെ ‍ഡിജിറ്റല്‍ സിഗ്നേച്ചറോടെ പ്രൊസസിങ്ങ് പൂര്‍ത്തിയാക്കാന്‍ കഴിയും. പ്രത്യേകം ശ്രദ്ധിക്കുക, പാസ് വേഡ് പലവട്ടം തെറ്റായി എന്റര്‍ ചെയ്താല്‍ ടോക്കണ്‍ പ്രവര്‍ത്തനക്ഷമമല്ലാതായി മാറും. മാത്രമല്ല, ഈ ഉപകരണം വളരെ ശ്രദ്ധയോടെ, കൈമാറാതെ സൂക്ഷിക്കുകയും വേണം.

സ്പാര്‍ക്കിലുള്ള സന്ദേശം


" As per GO(P) No. 76/2016/FIN dated 27/5/2016 digital certificate has been made mandatory for DDOs. Hence all DDOS are requested to ensure that the DSC (Digital Signature Certificate) is based on the name in Service records / SPARK. Any change in name based on the DSC (Digital Signature Certificate) will not be accepted by SPARK PMU. Salary processing will be affected from 9/2016, if DSC is not available for DDOs."


ഡിവൈസ് ലഭിക്കുന്നതിന് എന്തു ചെയ്യണം

ഇപ്പോള്‍ സ്പാര്‍ക്കിലെ ആവശ്യത്തിനായി നമ്മള്‍ വാങ്ങുന്നത് ഒരു പേഴ്സണല്‍ ഡിവൈസായതുകൊണ്ട് ഇതേ ഡിവൈസ് തന്നേ ഒരേ സമയം വ്യത്യസ്ത ഓഫീസുകളുടെ ആവശ്യത്തിന് ഉപയോഗിക്കാവുന്നതാണ്. അതായത്, ഒന്നില്‍ കൂടുതല്‍ ഓഫീസുകളുടെ ചാര്‍ജുള്ള ഒരു ഡി. ഡി. ഒ ക്ക് തന്റെ കീഴിലുള്ള ഓഫീസുകളുടെ ബില്ലുകള്‍ ഡിജിറ്റല്‍ സൈന്‍ ചെയ്യുന്നതിന് ഒരു ഡിജിറ്റല്‍ സിഗ്നേച്ചറിന്റെ ആവശ്യമേ ഉള്ളൂ. അതുപോലെ ഒരു ഡി. ഡി. ഒ ട്രാന്‍സ്ഫര്‍ ആയാല്‍ പുതിയ ഓഫീസിലും ഇതേ ഡിവൈസ് ഉപയോഗിക്കാവുന്നതുമാണ്.

കേരള ഗവണ്‍മെന്റിന്റെ GO(P) No.76/2016 Fin. Dated 27.05.2016 ഉത്തരവ് പ്രകാരം എല്ലാ ഡി.ഡി.ഒ മാരും കേരള ഐ.ടി മിഷന്‍ എംപാനല്‍ ചെയ്ത വെണ്ടര്‍മാരില്‍ നിന്നും ഡിജിറ്റല്‍ സിഗ്നേച്ചര്‍ എടുക്കണമെന്നാണ് നിഷ്കര്‍ഷിച്ചിട്ടുള്ളത്. എല്ലാത്തരത്തിലുള്ള ഇലക്ട്രോണിക് ട്രാന്‍സാക്ഷനും ഡിജിറ്റല്‍ സിഗ്നേച്ചര്‍ സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധമാക്കിയിട്ടുള്ളതായി ഇതില്‍ പറയുന്നുമുണ്ട്. e-Mudhra Consumer Services, Sify Technologies Ltd. എന്നീ രണ്ട് ഏജന്‍സികളെയാണ് ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്.

ഡിവൈസ് ലഭിക്കുന്നതിന് എന്തു ചെയ്യണം

ഇതില്‍ E-Mudhra അവരുടെ ഡിജിറ്റല്‍ സിഗ്നേച്ചര്‍ സര്‍ട്ടിഫിക്കേറ്റ് വിതരണത്തിന്റെ ചുമതല, Analytix Corporate Solutions Pvt Ltd, Cochin, IBS Group, Nedumangad, Thiruvananthapuram എന്നീ രണ്ട് ഗ്രൂപ്പുകളെയാണ് ചുമതലപ്പടുത്തിയിട്ടുള്ളത്. കേരളത്തിലെ എല്ലാ ജില്ലകളിലും ഇവരുടെ ഇതുമായി ബന്ധപ്പെട്ട ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടങ്ങളില്‍ നേരിട്ട് ഈ ഫയലില്‍ പറയുന്ന രേഖകളുമായി ഡി.ഡി.ഒ നേരിട്ട് ചെന്നാല്‍ ഡിജിറ്റര്‍ സിഗ്നേച്ചറുള്ള ഡിവൈസ് ലഭിക്കുന്നതിനു വേണ്ട പ്രവര്‍ത്തനങ്ങള്‍ ചെയ്യാവുന്നതേയുള്ളു.
  1. Issue of Digital Certificate : Govt Order Dated 23.06.2015
  2. Proceedings and Nearest Address of Issuance Team : Click here
  3. DSC Issuance process : Another List of Nearest Address
  4. Application form for e-Mudhra Consumer Services: Click here
  5. Application form for Sify Technologies Ltd: Click here
  6. Documents submitted to get the Digital Signature : Click here

ഡിവൈസ് വാങ്ങുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം

ഡിജിറ്റല്‍ സിഗ്നേച്ചര്‍ സര്‍ട്ടിഫിക്കേറ്റിലെ പേരും സ്പാര്‍ക്കിലെ പേരും ഒരു പോലെ ആണെങ്കില്‍ മാത്രമെ ഈ ഡിവൈസ് ഉപയോഗിച്ച് ലോഗിന്‍ സാധ്യമാകൂ. അല്ലാത്ത പക്ഷം User Name miss-matching എന്ന എറര്‍ മെസ്സേജ് കാണിക്കും. ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചും അല്ലാണ്ടും ഡിജിറ്റല്‍ സിഗ്നേച്ചര്‍ സര്‍ട്ടിഫിക്കേറ്റ് സംഘടിപ്പിക്കാം. ആധാര്‍ കാര്‍ഡിലെ പേരും സ്പാര്‍ക്കിലെ പേരും ഒരു പോലെ ആണെങ്കില്‍ അപ്പോള്‍ തന്നേ സര്‍ട്ടിഫിക്കേറ്റ് ഡൗണ്‍ലോഡ് ചെയ്ത് ഡിവൈസ് കരസ്ഥമാക്കാവുന്നതാണ്. അല്ലാത്ത പക്ഷം മുകളില്‍ നല്‍കിയിട്ടുള്ള ലിസ്റ്റിലുള്ള Concerned Agency യുടെ ഒരു ആപ്ലിക്കേഷന്‍ ഫോം പൂരിപ്പിച്ചു നല്‍കണം.

സ്പാര്‍ക്കില്‍ ഉള്ളതു പോലെ അതേ പേരുള്ള രണ്ട് അഡ്രസ്സ് പ്രൂഫുകള്‍; ഇലക്ടറല്‍, ബാങ്ക്, പാസ്സ്പോര്‍ട്ട്, എന്നിങ്ങനെ ഏതെങ്കിലും രണ്ടെണ്ണം കൂടി നല്‍കണം. ഇതാ, അനലറ്റിക്സില്‍ ഡിജിറ്റല്‍ സിഗ്നേച്ചറിനായി അപേക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവിടെയുണ്ട്. വായിച്ചു നോക്കിയിട്ട് മാത്രം അപേക്ഷ പൂരിപ്പിക്കുകയും അതുമായി സൗകര്യപ്രദമായ ഏജന്‍സിയെ സമീപിക്കുകയും ചെയ്യാം.

ഡിവൈസ് ലഭിച്ച ശേഷം ചെയ്യേണ്ടതെന്ത്?

വ്യക്തമായ നിര്‍ദ്ദേശം വരുന്നതു വരെ നമുക്ക് ഡിവൈസ് ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള പ്രവര്‍ത്തനം നടത്തേണ്ടതില്ല. കാരണം അബദ്ധവശാല്‍ Initialise Device, Format Device എന്നിവയിലേതങ്കിലും അറിയാതെ ക്ലിക്ക് ചെയ്താല്‍ ഡിവൈസ് പ്രവര്‍ത്തനരഹിതമാകും. എങ്കിലും നമുക്കെല്ലാവര്‍ക്കും ഇതേക്കുറിച്ചറിയാന്‍ താല്പര്യം കാണുമെന്ന് ഞങ്ങള്‍ക്കറിയാം. ചുവടെയുള്ള ഭാഗം ഇതേക്കുറിച്ച് മനസ്സിലാക്കാന്‍ വേണ്ടി മാത്രമാണ് ചേര്‍ത്തിട്ടുള്ളത്.

Plug-and-Play Capability യോടു കൂടിയ ഡിവൈസുകളാണ് സാധാരണ (Trust Key അത്തരത്തിലൊന്നാണ്.) ലഭ്യമാകുന്നത്. അതായത് പെന്‍ഡ്രൈവുപോലെ സിസ്റ്റവുമായി കണക്ട് ചെയ്താല്‍ ഉടന്‍ പ്രവര്‍ത്തിക്കുന്നവയാണ് ഈ ഡിവൈസ്. അതുപ്രകാരം ഡിവൈസ് Insert ചെയ്യുമ്പോള്‍ തന്നേ ഡിവൈസ് ഇന്‍സ്റ്റാള്‍ ആവുന്നതാണ്.

E-Mudhra യുടെ www.e-mudhra.com/repository/ എന്ന സൈറ്റില്‍ ഇടതുവശത്തുള്ള മാര്‍ജിനിലുള്ളില്‍ Token Drivers എന്ന ടൈറ്റിലിനു കീഴെ ഇതിന്റെ ലിനക്സിലും വിന്‍ഡോസിലും Install ചെയ്യാനാവുന്ന ഡ്രൈവറുകള്‍ ലഭ്യമാണ്. Chrome ഒഴികെ ഉള്ള എല്ലാ Browser കളിലും ഈ ഡിവൈസ് ഉപയോഗിച്ച് നേരിട്ട് ലോഗിന്‍ ചെയ്യാം. Chrome ല്‍ npapi plugin Enable ആക്കുന്നതിനുള്ള സെറ്റിംഗ്സ് ചെയ്യേണ്ടിവരും. Chrome ന്റെ അപ്ഡേറ്റഡ് വേര്‍ഷനില്‍ ഇതിനുള്ള ഓപ്ഷന്‍ ഒഴിവാക്കിയിരുന്നു.

ഡിവൈസ് പ്രവര്‍ത്തിക്കുന്ന രീതി

സ്പാര്‍ക്ക് സൈറ്റില്‍ ഇതേ വരെ ഡിജിറ്റല്‍ സിഗ്നേച്ചര്‍ Enable ചെയ്തിട്ടില്ല. അത്തരത്തില്‍ ഡിജിററല്‍ സിഗ്നേച്ചര്‍ Enable ചെയ്താല്‍ മാത്രമേ ഡി.ഡി.ഒ ലോഗിനില്‍ ഈ ഡിവൈസിന്റെ ആവശ്യം വരുന്നുള്ളു. ഡിവൈസ് Driver install ചെയ്തു കഴിഞ്ഞാല്‍ പിന്നീട് ഡി. ഡി. ഒ ലോഗിന്‍ ചെയ്യുന്നതിന് ഡിവൈസ് വാങ്ങുമ്പോള്‍ ലഭിക്കുന്ന ടോക്കന്‍ പാസ്സ്‌വേഡ് മാത്രം നല്‍കിയാല്‍ മതിയാകും.

Java 7 മുതല്‍ മുകളിലേക്കുള്ള ഒരു Version സിസ്റ്റത്തില്‍ ഉണ്ടാവണം. IT@School ഇപ്പോള്‍ സ്കൂളുകളിലേക്ക് നല്‍കിയിരിക്കുന്ന Ubuntu 14.04 ല്‍ Java 7 ഉള്ളതിനാല്‍, Driver install ചെയ്യുക മാത്രമേ വേണ്ടൂ.

യഥാര്‍ത്ഥത്തില്‍ ഈ ഡിവൈസ് ഉപയോഗിച്ച് സ്പാര്‍ക്ക് ബില്ലുകള്‍ പ്രൊസസ് ചെയ്യേണ്ട വിധത്തേക്കുറിച്ച് യാതൊരു നിബന്ധനയും നമുക്ക് ലഭിച്ചിട്ടില്ല. മുകളില്‍ എഴുതിയിരിക്കുന്നത് ഇന്‍സ്റ്റലേഷനെക്കുറിച്ച് ഒരു ധാരണ കിട്ടുന്നതിന് വേണ്ടി മാത്രമാണ്. അതുകൊണ്ടു തന്നെ ഈ ഡിവൈസിന്റെ ഇന്‍സ്റ്റലേഷനെക്കുറിച്ച് തല്‍ക്കാലം ഇവിടെ വിശദീകരിക്കുന്നില്ല.

നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് അത്തരത്തിലുള്ള പുതിയൊരു പോസ്റ്റ് നിങ്ങള്‍ക്ക് പ്രതീക്ഷിക്കാവുന്നതാണ്.

40 comments:

Hari | (Maths) August 24, 2016 at 1:27 AM  

സ്പാര്‍ക്ക് ബില്‍ പ്രൊസസിങ്ങിന്റെ ഏത് ഘട്ടത്തിലാണ് ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഉപയോഗിക്കേണ്ടതെന്നതിനെക്കുറിച്ചുള്ള വ്യക്തമായ നിര്‍ദ്ദേശം വരുന്നതനുസരിച്ച് ഈ ഡിവൈസ് സ്കൂള്‍ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതടക്കം ഈ ലേഖനത്തിന്റെ രണ്ടാം ഭാഗവും നിങ്ങള്‍ക്ക് പ്രതീക്ഷിക്കാവുന്നതാണ്. നിങ്ങളുടെ സംശയങ്ങള്‍ക്കും അഭിപ്രായങ്ങളുമെല്ലാം പങ്കുവെക്കാം. അത് മറ്റുള്ളവര്‍ക്കു കൂടി പ്രയോജനപ്പെടുമല്ലോ

keerthi August 25, 2016 at 3:49 PM  

സ്പാര്‍ക്കില്‍ ജോലികള്‍ ചെയ്യിന്നത് മിക്യ ഓഫീസുകളിലും ഡി.ഡി.ഒ ആയിരിക്കില്ല.ആയതിനാല്‍ സ്പാര്‍ക്ക് a/c തുറക്കുവാന്‍ ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഡിവൈസ് വേണമെന്ന് വരികയാണെങ്കില്‍ ക്ലാര്‍ക്ക് മാര്‍ക്കും മറ്റും ജോലികള്‍ ചെയ്യുന്നതിനായി മറ്റൊരു ലോഗിന്‍ കൂടി അനുവദിക്കുമായിരിക്കും എന്ന് പ്രതീക്ഷിക്കാം.

Unknown August 25, 2016 at 8:03 PM  

D D O ലീവിലാണെന്കില്‍ എന്താണു് മാര്‍ഗ്ഗം

അനില്‍കുമാര്‍ August 25, 2016 at 9:19 PM  

One Office One Login എന്നായിട്ട് നാളേറെ ആയല്ലോ കീര്‍ത്തി സര്‍.
DDO ലീവിലാണെങ്കില്‍ ചാര്‍ജ്ജുള്ള DDO ക്ക് ഡിവൈസ് ഉണ്ടാവണം.

Muhammad A P August 26, 2016 at 9:29 AM  

അനിൽ സർ, നന്നായിരിക്കുന്നു

soman August 26, 2016 at 7:18 PM  

ANIL SIR....GOOD POST .....

soman August 26, 2016 at 7:26 PM  

ANIL SIR....GOOD POST .....

MINI August 26, 2016 at 8:07 PM  

THANKS FOR EXPLANATION FORDIGITAL SIGNATURE

ANIL S R August 27, 2016 at 10:46 PM  

Hai THANKS SIR , Very very helpful. congratulations for your great work

സാന്ദ്രം August 28, 2016 at 2:42 PM  
This comment has been removed by the author.
SHANTALS August 30, 2016 at 2:29 PM  

TDS File Cheyyan ഇതേ ഡിജിറ്റല്‍ signature ഉപയോഗിക്കാന്‍ സാധിക്കുമോ?

Joe August 31, 2016 at 9:54 PM  

സാർ ... താൽക്കാലിക അധ്യാപകരെ സ്പാർക്കിൽ ഉൾപ്പെടുത്താൻ ശ്രമിക്കുമ്പോൾ ആധാർ ഡാറ്റ മിസ് മാച്ച് എറർ കാണിക്കുന്നു . എങ്ങനെ പരിഹരിക്കാൻ സാധിക്കും?

Muhammad A P August 31, 2016 at 11:20 PM  

സ്പാർക്കിൽ ചേർക്കുന്ന പേര്, ജനനത്തീയതി, ആധാർ നമ്പർ എന്നിവ ആധാർ ഡാറ്റയുമായീ മാച്ച് ചെയ്യണം. ആധാറിൽ കാര്യമായ തെറ്റുണ്ടെങ്കിൽ അക്ഷയ മുഖേനയോ, ഓൺലൈൻ ആയോ ശരിയാക്കണം

keerthi September 4, 2016 at 8:27 AM  

One Office One DDO ആയിക്കോട്ടെ. പക്ഷെ മറ്റൊരാളുടെ ലോഗിന്‍ഇല്‍ കയറുന്നത് തന്നെ തെറ്റല്ലേ.അപ്പോള്‍ ഡിജിറ്റല്‍ സിഗ്നെച്ചര്‍ ഒക്കെ വരുമ്പോള്‍. ഇപ്പോളത്തെ രീതി തുടരുന്നത്. ശരിയാണോ അനില്‍കുമാര്‍ സാര്‍.

Unknown October 10, 2016 at 10:03 PM  

paperless bills.a great step for modern treasury bill system

Unknown October 14, 2016 at 9:00 PM  

Sir
Our HM says she has to download the digital signature from the website. In that case should it be saved to a pen drive or could it be saved in the system and used when needed.

Radhamani October 15, 2016 at 7:25 PM  

TDS File Cheyyan ഇതേ ഡിജിറ്റല്‍ signature ഉപയോഗിക്കാന്‍ സാധിക്കുമോ?

chitrasala October 15, 2016 at 9:06 PM  

"TDS File Cheyyan ഇതേ ഡിജിറ്റല്‍ signature ഉപയോഗിക്കാന്‍ സാധിക്കുമോ?"
സാധിക്കും. ഡിജിറ്റല് സിഗ്നേച്ചര്‍ ആവശ്യപ്പെടുന്ന ഏത് ഫീല്‍ഡിലും സിഗനേച്ചര്‍ ഉടമസ്ഥനോ പകരക്കാരനോ ഇത് ഉപയോഗിക്കാം

chitrasala October 15, 2016 at 9:11 PM  

"Our HM says she has to download the digital signature from the website. In that case should it be saved to a pen drive or could it be saved in the system and used when needed."
സിഗനേച്ചര്‍ കീ സാധാ പെന്ഡ്രൈവ് അല്ല .അതില്‍ മറ്റൊന്ന് കോപ്പിചെയ്യാന്‍ സാധിക്കില്ല

Unknown October 16, 2016 at 7:37 PM  

Part 2 പ്രതീക്ഷിക്കുന്നു .....

GUPS ANNAMANADA October 21, 2016 at 10:27 AM  

Look forward the 2 nd Part

Unknown October 22, 2016 at 3:25 PM  

pls give tutorial for processing salary using Dsc

U M A L P S CHATHANGOTTUPURAM October 25, 2016 at 12:48 PM  

ഈ മാസം Digital signature നിര്‍ബന്ധമാണോ

Unknown December 20, 2016 at 8:35 PM  

9446414146

Unknown January 6, 2017 at 6:07 PM  

Thanks for the nice blog. It was very useful for me. Keep sharing such ideas in the future as well. This was actually what I was looking for and I am glad to come here! Thanks for sharing such a valuable information with us. Digital Signature in Delhi

Unknown January 6, 2017 at 6:27 PM  

The post is actually the freshest on this laudable subject. I harmonize with your conclusions and will thirstily look forward to see your approaching updates. Digital Signature in Gurgaon

Unknown January 6, 2017 at 6:28 PM  
This comment has been removed by the author.
Unknown January 6, 2017 at 6:30 PM  

Thanks for sharing Such a nice blog. It was very useful to me. Eagerly waiting for your future potings. Digital Signature in Faridabad

Unknown January 6, 2017 at 6:31 PM  

Many thanks for making the sincere effort to explain this. I feel fairly strong about it and would like to read more. If it's OK, as you find out more in depth knowledge, would you mind writing more posts similar to this one with more information? Digital Signature in Noida

Unknown January 6, 2017 at 6:32 PM  
This comment has been removed by the author.
Unknown January 6, 2017 at 6:34 PM  

I am impressed. This is a fantastic blog. You obviously know what your subject matter! I studied it with great interest and look forward to the next updates. I have grabbed the rises feed to stay up to date of any further updates. Digital Signature in Mumbai

Unknown January 6, 2017 at 6:36 PM  

Happy to see your blog as it is just what I’ve looking for. I am looking forward to another great blog from you. Digital Signature in Kanpur

Unknown January 6, 2017 at 6:39 PM  

This is a great blog. I am pretty much impressed with your good work. You put really very helpful information. Keep it up. Digital Signature in Dehradun

Unknown January 6, 2017 at 6:40 PM  

I'm a little late reading this blog, especially some of the posts, but got to say... everything here is so great and so true. As someone who's originally from the area, I get a chuckle out of many things here. Digital Signature in Chandigarh

Unknown January 6, 2017 at 6:40 PM  

I want to take this opportunity to say that I really love this blog. It has been a good resource of information for me in my research. Digital Signature in Bangalore

Unknown September 23, 2017 at 1:29 PM  


As per the latest notification, Himachal Pradesh Board Education will declare the HP Board 10th Result 2018 in May 2018 onward. Candidates keep visit this site regularly for fresh updates, HP 10th Result 2018

Priyanka Chopra November 15, 2018 at 10:03 PM  

With the introduction of GST in India, businesses have seen better days and DSC can be used to file GST Return. For Digital Signature Registration in India hire best consultant, Call us for GST registrations in Delhi.

DSM November 30, 2018 at 2:50 AM  

Digital Signature Mart is a best digital signature online portal in India for applying class 2 or class 3 digital signature certificates. Digital Signature Mart provide DSCs for various purposes kind of e-Tendering / e-Procurement, e-Ticketing, e-Bidding, e-Filing of ITR , e-Filing of ROC & MCA, DGFT, Provident Fund Transfer, Trademark Patent e-Filing, e-Filing of Documents of Custom & Excise, Custom House Agent(CHA), High Court eFiling IEC Registration, Net Banking & many more.

Need Digital Signature Certificates ? Buy here digital signature class 2 or class 3 online at - Digital Signature Mart

Dsc Signer December 21, 2018 at 11:27 AM  

For sharing such beautiful blog.
DSC Signer for SAP, Oracle, ERP
Bulk pdf signer software

signyourdoc January 10, 2019 at 3:06 PM  

How to apply class 2 digital signature online

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer