ഹിന്ദി, സോഷ്യല്‍ സയന്‍സ് (ടൈംലൈന്‍), കെമിസ്ട്രി സഹായി, ഐടി തിയറി & പ്രാക്ടിക്കല്‍ മാതൃകാ ചോദ്യങ്ങള്‍

>> Wednesday, March 14, 2012

എസ്.സി.ആര്‍.ടി.യുടെ ചോദ്യമാതൃകകള്‍ നമ്മുടെ കയ്യിലെത്തിത്തുടങ്ങിയിരിക്കുന്നു. ഹിന്ദി പരീക്ഷാ ചോദ്യമാതൃക അധ്യാപകരെയും കുട്ടികളെയും തെല്ലൊന്ന് അമ്പരപ്പിച്ചിട്ടുണ്ടാവുമെന്ന് തീര്‍ച്ച. തുടര്‍ച്ചയായി വന്നെത്തുന്ന ഫോണ്‍വിളികളും അതു ശരിവയ്ക്കുന്നു. ചോദ്യരീതിയില്‍ ഇത്തരത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്തുമ്പോള്‍ അധ്യാപരേയും കുട്ടികളെയും നേരത്തെ അറിയിക്കേണ്ടതായിരുന്നു. ചോദ്യങ്ങള്‍ക്കൊപ്പം സഹായസൂചകങ്ങളും നല്കിയിരുന്ന നിലവിലുണ്ടായിരുന്ന ചോദ്യരീതിയില്‍ വരുന്ന മാറ്റം കുട്ടികളെ അല്പമൊന്ന് കുഴപ്പിച്ചേക്കാം. എങ്കിലും ആത്മാര്‍ത്ഥമായി പരിശീലിച്ചാല്‍ മികച്ച സ്കോര്‍ നേടാന്‍ ഇനിയും അവസരമുണ്ട്. അതിനായി മാതൃകാ ചോദ്യപേപ്പറിന്റെ ഘടന നമുക്കൊന്ന് വിലയിരുത്തി നോക്കാം. എസ്.എസ്.എല്‍.സി പരീക്ഷാര്‍ത്ഥികള്‍ക്കായി ഹിന്ദി പരീക്ഷയുടെ മാതൃകാ ചോദ്യപേപ്പര്‍ തയ്യാറാക്കി നല്‍കിയിരിക്കുന്നത് കൊട്ടാരക്കര സദാനന്ദപുരം GHSSലെ അധ്യാപകനായ സോമശേഖരന്‍ സാറാണ്. ചോദ്യപേപ്പറിനെ ആധാരമാക്കി ഇതോടൊപ്പം തന്നെ ഡൗണ്‍ലോഡ് ചെയ്തെടുക്കാനാകും വിധം വിശകലനങ്ങളും ഉത്തരസൂചികയും നല്‍കിയിട്ടുണ്ട്.

ചോദ്യപേപ്പറിനെ മൂന്ന് ഖണ്ഡങ്ങളായി തിരിച്ചതാണ് പ്രധാന മാറ്റം. ആദ്യ ഖണ്ഡത്തില്‍ (खंड-क) സംഭവങ്ങളെ ക്രമപ്പെടുത്തുക, ശരിയായ പാരിഭാഷിക ശബ്ദങ്ങളെ ചേര്‍ത്തെഴുതുക, പാഠഭാഗത്ത് പരിചയപ്പെട്ട ഏതെങ്കിലുമൊരു കഥാപാത്രത്തിന്റെ സ്വഭാവസവിശേഷത തിരഞ്ഞെടുത്തെഴുതി, അത് തിരഞ്ഞടുക്കാനുണ്ടായ കാരണം പാഠഭാഗത്തെ ആസ്പദമാക്കി വ്യക്തമാക്കുക എന്നിവയോടൊപ്പം വിശേഷണാത്മക ചോദ്യങ്ങളും വിവിധ വ്യവഹാരരൂപങ്ങള്‍ (Discourses) രൂപപ്പെടുത്താനുമുള്ള ചോദ്യങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു. പാഠപുസ്തകം നന്നായി പരിചയിച്ചിട്ടുള്ളവര്‍ക്ക് ക്രമീകരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ എളുപ്പമായിരിക്കും. ഈ ചോദ്യമാതൃകയിലെ മുഴുവന്‍ സ്കോറും അനായാസം വാങ്ങാവുന്ന ചോദ്യങ്ങളും ഇവതന്നെ. വിശേഷണാത്മകചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുമ്പോള്‍ ചോദ്യങ്ങള്‍ ശരിയായി വായിച്ചുള്‍ക്കൊള്ളുക എന്നത് വളരെ പ്രധാനമാണെന്ന് പറയേണ്ടതില്ലല്ലോ? വിശേഷത തിരഞ്ഞടുക്കല്‍/സ്വന്തം അഭിപ്രായം രേഖപ്പെടുത്തല്‍ എന്നിവയ്ക്കൊപ്പം അതിന്റെ കാരണം/സാഹചര്യം/തെളിവ് കൂടി വ്യക്തമാക്കുമ്പോള്‍ ഉത്തരം പൂര്‍ണ്ണമാകുന്നു. ഭാഷാവതരണങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ തിരഞ്ഞടുപ്പിനുള്ള അവസരം നല്കിയിട്ടുണ്ട്. ഒരു ഗ്രൂപ്പിലെ രണ്ട് ചോദ്യങ്ങളില്‍ നിന്ന് ഏതെങ്കിലും ഒരു ചോദ്യത്തിനും രണ്ടാമത്തെ ഗ്രൂപ്പിലെ മൂന്ന് ചോദ്യങ്ങളില്‍ നിന്ന് ഏതെങ്കിലും രണ്ട് ചോദ്യങ്ങള്‍ക്കും ഉത്തരം എഴുതിയാല്‍ മതിയാകും. ഇത്തരം നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കാതെ പലരും എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതുന്നതായി മുന്‍വര്‍ഷങ്ങളില്‍ ശ്രദ്ധയില്‍പ്പട്ടിട്ടുണ്ട്. പിന്നീട് മറ്റ് ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതാന്‍ സമയം കിട്ടിയില്ല എന്നു വിഷമിച്ചിട്ട് കാര്യമില്ല. മാത്രമല്ല മൂല്യനിര്‍ണ്ണയം നടത്തുമ്പോള്‍ ഇത്തരത്തില്‍ ഉത്തരം എഴുതിയിട്ടുണ്ടെങ്കില്‍ ആദ്യമെഴുതിയ ചോദ്യങ്ങളായിരിക്കും മുല്യനിര്‍ണ്ണയം ചെയ്യപ്പെടുവാന്‍ സാദ്ധ്യത കൂടുതല്‍! (നിര്‍ദ്ദേശങ്ങള്‍ സശ്രദ്ധം വായിച്ച് മനസ്സിലാക്കി ഉത്തരമെഴുതണം എന്നു പറയുന്നതെന്തുകൊണ്ടാണെന്ന് ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലോ?) കത്ത്, ഡയറി, സംഭാഷണം, അഭിമുഖത്തിനാവശ്യമായ ചോദ്യാവലി, ജീവചരിത്രം, അത്മകഥാംശം, പത്രവാര്‍ത്ത എന്നിവയിലേതെങ്കിലും തയ്യാറാക്കാനാവശ്യപ്പെടുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ഇവിടെ പ്രതീക്ഷിക്കണം. 4 സ്കോറാണ് ഈ ചോദ്യങ്ങള്‍ക്ക് നല്കിയിരിക്കുന്നത്.

ഖണ്ഡം രണ്ടില്‍(खंड-ख)ഉള്ള ചോദ്യങ്ങള്‍ പൊതുവെ നേരിട്ട് പാഠപുസ്തകവുമായി ബന്ധമില്ലാത്തവയാണ് എന്നു പറയാം. ഇവിടെ ഒരു കവിത തന്നിട്ട് അതിനെ അടിസ്ഥാനപ്പെടുത്തിയുള്ള ചോദ്യങ്ങള്‍, പോസ്റ്ററും അറിയിപ്പും തയ്യാറാക്കാനുള്ള ചോദ്യങ്ങള്‍ എന്നിവയുണ്ടാകാം. കവിത മുന്‍പ് പഠിച്ചിട്ടില്ലാത്തതാകാനാണ് സാധ്യത കൂടുതല്‍. എങ്കിലും 8,9,10 ക്ലാസ്സുകളില്‍ മികച്ച കവിതകള്‍ക്ക് ആസ്വാദനക്കുറിപ്പു തയ്യാറാക്കിയ പരിചയവുമായെത്തുന്ന കുട്ടികള്‍ക്ക് ഈ ചോദ്യങ്ങള്‍ ബുദ്ധിമുട്ടില്ലാതെ മറികടക്കാന്‍ കഴിയും. കവിതയെക്കുറിച്ചുള്ള ആദ്യ ഒന്നോ രണ്ടോ ചോദ്യങ്ങള്‍ കവിതയുടെ ആശയം മനസ്സിലാക്കിയോ എന്ന് പരിശോധിക്കാനുള്ളവയായിരിക്കും. തുടര്‍ന്നു വരുന്ന കവിതയുടെ ഭാവം എഴുതാനുള്ള ചോദ്യത്തിന് ഉത്തരം തയ്യാറാക്കാന്‍ ഈ ചോദ്യങ്ങള്‍ അടിത്തറയൊരുക്കും. കവിതയെ വിശേഷണം ചെയ്ത് ഭാവം എഴുതാന്‍ 2 സ്കോറാണ് നല്കിയിട്ടുള്ളത്. പോസ്റ്ററും, അറിയിപ്പും തയ്യാറാക്കാനുള്ള ചോദ്യങ്ങള്‍ നമുക്ക് പരിചിതമായ മേഖലകളുമായി ബന്ധപ്പെടുത്തിയാവും ചോദിക്കുക. ഉദാഹരണമായി സ്കൂളില്‍ നടക്കാന്‍ പോകുന്ന സെമിനാറിനെപ്പറ്റി പ്രഥമാധ്യാപകന്‍ നല്കുന്ന അറിയിപ്പ്. പാഠപുസ്തകത്തില്‍ സ്കൂള്‍ അന്തരീക്ഷവുമായി ബന്ധപ്പെട്ടുവരുന്ന അറിയിപ്പുകള്‍ തയ്യാറാക്കല്‍ ഒരു തുടര്‍ പ്രവര്‍ത്തനമായി നല്കിയിരുന്നത് ഓര്‍ക്കുന്നുണ്ടാകുമല്ലോ? ആ പ്രവര്‍ത്തനത്തിലൂടെ കടന്നു പോന്നിട്ടുള്ളവര്‍ക്ക് ഈ ചോദ്യം എളുപ്പമായിരിക്കുമെന്ന് തീര്‍ച്ച.

മൂന്നാംഖണ്ഡം(खंड-ख) വ്യാകരണ ചോദ്യങ്ങള്‍ക്കായി മാറ്റി വച്ചിരിക്കുന്നു. തെറ്റുതിരുത്തല്‍ (editing), വാക്യങ്ങളെ യോജിപ്പിച്ച് ഒറ്റ വാക്യമാക്കല്‍,ഉചിതമായ യോജകങ്ങള്‍ ഉപയോഗിച്ച് വാക്യങ്ങളെ ഒന്നിപ്പിക്കല്‍,ഉചിതമായ വിരാമചിഹ്നങ്ങള്‍ ചേര്‍ക്കല്‍,അനുയോജ്യമായ വിശേഷണങ്ങള്‍ ചേര്‍ത്തെഴുതി വാക്യത്തെ/വാക്യങ്ങളെ പുനര്‍ലേഖനം ചെയ്യല്‍ എന്നിങ്ങനെ വിവിധ മാതൃകകളിലുള്ള ചോദ്യങ്ങള്‍ ഇവിടെ പ്രതീക്ഷിക്കാം.

പ്രത്യേകം ശ്രദ്ധിക്കാന്‍
ചോദ്യപേപ്പറിലെ സാമാന്യ നിര്‍ദ്ദേശങ്ങള്‍ കുട്ടിയെ തെറ്റിദ്ധരിപ്പിക്കാന്‍ ഇടയുണ്ട്. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതണം എന്നാണ് ഒന്നാമത്തെ നിര്‍ദ്ദേശം. തിരഞ്ഞെടുക്കാവുന്ന(choices) ചോദ്യങ്ങളെക്കുറിച്ചാണ് മൂന്നാമത്തെ നിര്‍ദ്ദേശം. ഈ ചോദ്യങ്ങള്‍ വ്യത്യസ്ത ചോദ്യനമ്പറുകളിലാണുള്ളത്. അങ്ങനെയായാല്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതണം എന്ന ഒന്നാമത്തെ നിര്‍ദ്ദേശം പാലിക്കാന്‍ കഴിയില്ല എന്നു സാരം. മുന്‍ വര്‍ഷങ്ങളിലേതുപോലെ നിശ്ചിത ചോദ്യനമ്പരുകളില്‍ നിന്ന് ഇത്ര എണ്ണം ചോദ്യങ്ങല്‍ തിരഞ്ഞടുക്കണമെന്നുള്ള നിര്‍ദ്ദേശം നല്കിയിരുന്നങ്കില്‍ ഈ ആശയക്കുഴപ്പം ഒഴിവാക്കാമായിരുന്നു.

ഇപ്പോഴിത്രമാത്രം ഓര്‍ക്കുക- നമ്മുടെ മുന്നിലുള്ള ചോദ്യമാതൃകയില്‍ ആകെ 20 ചോദ്യങ്ങളാണുള്ളത്.7,8 ചോദ്യനമ്പരുകളില്‍ നിന്ന് ഒന്നും 9,10,11 ചോദ്യനമ്പരുകളില്‍ നിന്ന് രണ്ടും ചോദ്യങ്ങള്‍ തിരഞ്ഞടുക്കാന്‍ അനുവാദമുണ്ട്. അപ്പോള്‍ ഫലത്തില്‍ ആകെ 18 ചോദ്യങ്ങള്‍ക്കേ ഉത്തരം എഴുതേണ്ടതുള്ളു. SSLC അവസാനവട്ട പരീക്ഷക്ക് ഈ ചോദ്യനമ്പരുകള്‍ തന്നെ തിരഞ്ഞെടുക്കാവുന്ന(choices)ചോദ്യങ്ങളായി വരികയോ വരാതിരിക്കുകയോ ചെയ്യാം എന്നോര്‍ക്കുക.ആയതിനാല്‍ ഓരോ ചോദ്യത്തോടൊപ്പവുമുള്ള നിര്‍ദ്ദേശങ്ങള്‍ സശ്രദ്ധം വായിച്ച് മനസ്സിലാക്കിത്തന്നെ ഉത്തരമെഴുതണം

ഇത്രയേ കാര്യമുള്ളു എന്ന് മനസ്സിലായില്ലേ? ഇതാ ഇവിടെ ഒരു ചോദ്യപേപ്പര്‍ കൂടിയുണ്ട്. ഉത്തരമെഴുതിയ ശേഷം മൂല്യനിര്‍ണ്ണയത്തിനായി വിശദമായ ഒരു ഉത്തര സൂചികയും. പത്താം ക്ലാസ്സിലെ ഹിന്ദി പരീക്ഷയെക്കുറിച്ച് ഏകദേശ ധാരണ കിട്ടാ‌ന്‍ ഈ പോസ്റ്റ് സഹായകമാകും എന്നു കരുതുന്നു. നമ്മുടെ സുമനസ്സുകളും ശ്രേഷ്ഠരുമായ സുഹൃത്തുക്കളോട് കമന്റുകളിലൂടെ ഇതിലിടപെട്ട് പിശകുകളും കുറവുകളും പരിഹരിച്ച് നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് നേര്‍വഴികാട്ടാന്‍ അഭ്യര്‍ത്ഥിക്കുന്നു. മണിക്കൂറുകള്‍ ഓണ്‍ലൈനില്‍ നിന്ന് ചോദ്യപേപ്പറും വിശകലനവും ചര്‍ച്ച ചെയ്ത് പരമാവധി കുറ്റമറ്റതാക്കാന്‍ സഹായിച്ച മലപ്പുറം താനൂര്‍ ദേവധാര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ ജയദീപ് മാഷിനോടുള്ള പ്രത്യേക നന്ദിയും രേഖപ്പെടുത്താതെ വയ്യ. സോമശേഖരന്‍ സാര്‍ ഹിന്ദിസഭ എന്ന ബ്ലോഗിന്റെ ശില്പി കൂടിയാണ്.

SSLC Hindi Model Question Paper (Prepared By G.Somasekharan,G.H.S.S.Sadanandapuram, Kottarakkara)

Hindi Answer Key

Social Science Time Line (Prepared By Kiran Baby, Ex.Guest Teacher, Govt Palace HS Tripunithura/Govt HSS Chottanikkara)

Chemistry SSLC Help (Noushad, Freelance Teacher, Parappanangadi, Malappuram)

Click here to Download the IT Theory Notes IT Practical Notes (Prepared By CK Muhammed, JDTIHS, Vellimadukunnu, Calicut)

105 comments:

हिंदी मंत्रणसभा,कोट्टारक्करा February 14, 2012 at 5:47 AM  

ഹരിസാര്‍
പോസ്റ്റ് കണ്ടു.നന്ദി.മാത്സ് ബ്ലോഗില്‍ എന്തിനാണ് മറ്റ് വിഷയങ്ങള്‍ എന്നു വിമര്‍ശനമുയരുമ്പോഴും തങ്ങളുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളില്‍ ഉറച്ചു നിന്ന് മുന്നോട്ടു പോകുന്ന മാത്സ് ബ്ലോഗിന് അഭിനന്ദനങ്ങള്‍.പോസ്റ്റില്‍ ജയ്ദീപ് മാഷിന്റെ കാര്യം പരാമര്‍ശിച്ചപ്പോള്‍ സ്കൂളിന്റെ പേരില്‍ ചെറിയൊരു പിശകുപറ്റി.മലപ്പുറം താനൂര്‍ ദേവധാര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ അധ്യാപകനാണ് അദ്ധേഹം

MARY MATHA February 14, 2012 at 5:49 AM  

VERY GOOD AND TIMELY

Hari | (Maths) February 14, 2012 at 6:15 AM  

മാത്​സ് ബ്ലോഗില്‍ കുറേ തിരഞ്ഞിട്ടും SSLC ഹിന്ദി പരീക്ഷയുടെ ചോദ്യപേപ്പര്‍ കണ്ടില്ലായെന്ന ഒരു പത്താം ക്ലാസുകാരി മിടുക്കിയുടെ ഇ-മെയില്‍ വായിച്ചതിനു തൊട്ടു പിന്നാലെയാണ് സോമന്‍ മാഷുടെ ഇ-മെയില്‍ കണ്ടത്. മുന്‍വര്‍ഷങ്ങളിലടക്കം ചോദ്യപേപ്പറുകള്‍ തയ്യാറാക്കുന ടീമില്‍ ഉള്‍പ്പെട്ടിരുന്നു എന്നു കണ്ടപ്പോള്‍ ഒരു മാതൃകാ ചോദ്യപേപ്പര്‍ തയ്യാറാക്കിത്തരാന്‍ ആവശ്യപ്പെട്ടു. ഒട്ടും വൈകാതെ തന്നെ, യാതൊരു മടിയും കൂടാതെ, ഹിന്ദിയുടെ ചോദ്യപേപ്പറും വിശകലനവും ഉത്തരസൂചികയുമടങ്ങുന്ന വിശദമായൊരു മെറ്റീരിയല്‍ അദ്ദേഹം തയ്യാറാക്കിത്തന്നതാണ് ഇതോടൊപ്പമുള്ളത്. അദ്ദേഹത്തിനും ജയദീപ് മാഷിനും പ്രത്യേകം നന്ദി രേഖപ്പെടുത്തട്ടെ.

ഹിന്ദിയ്ക്കൊപ്പം തന്നെ സോഷ്യല്‍ സയന്‍സിന്റെയും കെമിസ്ട്രിയുടേയും ഐടിയുടേയും പരീക്ഷാ സഹായികളുണ്ട്. ഇതില്‍ സോഷ്യല്‍ സയന്‍സ് പരീക്ഷയ്ക്ക് സഹായിക്കുന്ന ടൈംലൈനും കെമിസ്ട്രി ഹെല്‍പ്പും തയ്യാറാക്കിയ അധ്യാപകര്‍ ഗസ്റ്റ് അധ്യാപകരാണെന്നുള്ളതാണ് കൂടുതല്‍ കൗതുകകരം. ഐടി പരീക്ഷാസഹായി മുന്‍വര്‍ഷം പ്രസിദ്ധീകരിച്ചതു തന്നെയാണ്.

മറ്റു വിഷയങ്ങളുടെ മാതൃകാ ചോദ്യപേപ്പറുകള്‍ hariekd@gmail.com എന്ന വിലാസത്തിലോ mathsblogteam@gmail.com എന്ന വിലാസത്തിലോ അയച്ചു തന്നാല്‍ മാത്​സ് ബ്ലോഗിലൂടെ പ്രസിദ്ധീകരിക്കുന്നതാണ്. കൂടാതെ നിങ്ങളുടെ അഭിപ്രായങ്ങളും സംശയങ്ങളും ചര്‍ച്ച ചെയ്യുമല്ലോ.

Sreenilayam February 14, 2012 at 6:35 AM  

नमस्कार । ശരിയാണ്. ഹിന്ദി പരീക്ഷയുടെ ചോദ്യപേപ്പര്‍ മാത്സ് ബ്ലോഗില്‍ ആദ്യമായിട്ടാണ് നല്‍കുന്നത്. ചോദ്യപേപ്പര്‍ ലേ ഔട്ട് നന്നായിട്ടുണ്ട്. ഇപ്പോള്‍ ഹിന്ദിയുമായി അധികം ബന്ധമില്ലാത്തതിനാല്‍ ചോദ്യപേപ്പറുകളിന്റെ ഉള്ളടക്കത്തെക്കുറിച്ച് കൂടുതലൊന്നും പറയുന്നില്ല. ജി. സോമശേഖരന്‍ മാഷിന് അഭിനന്ദമറിയിക്കുന്നു. धन्यवाद। സോഷ്യല്‍ സ്റ്റഡീസിനും കെമിസ്ട്രി, ഐടി സഹായികള്‍ക്കും തയ്യാറാക്കിയ അധ്യാപകര്‍ക്ക് പ്രത്യേകം നന്ദി.

സോമലത ഷേണായി February 14, 2012 at 6:51 AM  

ഹിന്ദി, സോഷ്യല്‍ സയന്‍സ്, കെമിസ്ട്രി, ഐടി ചോദ്യങ്ങള്‍ക്ക് നന്ദി.

MALAPPURAM SCHOOL NEWS February 14, 2012 at 7:23 AM  

ഹിന്ദി പരീക്ഷയുടെ ചോദ്യപേപ്പര്‍ മാത്സ് ബ്ലോഗില്‍ വരാനിടയുണ്ടെന്ന് ജയദീപ് സാര്‍ പറഞ്ഞിരുന്നു. സോമന്‍ സാറിന്റെ ഗൌരവതരമായ ഇടപെടല്‍ കൂടിയായപ്പോള്‍ ഉഗ്രനായി. തികച്ചും Motherly ആയാണ് നിര്‍ദ്ദേശങ്ങള്‍. ജി. സോമശേഖരന്‍ മാഷിന് അഭിനന്ദമറിയിക്കുന്നു. ഒപ്പം മാത്സ് ബ്ലോഗിന് അഭിനന്ദനങ്ങള്‍.http://www.hindisopan.blogspot.in ലെ വിസിറ്റേഴ്സിനെയും ക്ഷണിക്കട്ടേ...

CHEMKERALA February 14, 2012 at 7:59 AM  

മികച്ച ഒരു രസതന്ത്ര സഹായി പ്രസിദ്ധീകരിച്ചതിനു നൌഷാദിനും മത്സ് ബ്ലോഗിനും അഭിനന്ദനങ്ങള്‍ നൌഷാദിനെ കേം കേരള യിലേക്ക് ക്ഷണിക്കുന്നു. www.chemkerala.blogspot.com

CHEMKERALA February 14, 2012 at 8:00 AM  
This comment has been removed by the author.
GHS Binanipuram February 14, 2012 at 10:51 AM  

Thanks for all the guide lines.
SWAPNA
HSA HINDI
G H S BINANIPURAM
ERNAKULAM

GHS Binanipuram February 14, 2012 at 10:52 AM  

Thanks for all guide lines

indradhanush February 14, 2012 at 12:13 PM  

"ഹിന്ദീ മാതൃകാ ചോദ്യങ്ങള്‍ കണ്ടു. വളരെ നന്നായിരിക്കുന്നു
മാത്സ് ബ്ളോഗിന് ഒരായിരം അഭിനന്ദനങ്ങള്‍"
കൊച്ചുറാണി ജോയി
ഗവ.ഹയ൪സെക്കണ്ടറി സ്ക്കൂള്‍
കുടയത്തൂ൪,ഇടുക്കി.

Unknown February 14, 2012 at 1:14 PM  

ഹരി സാര്‍...
ഹിന്ദി പരീക്ഷയുടെ ചോദ്യപേപ്പര്‍ മാത്സ് ബ്ലോഗില്‍ കണ്ടപ്പോള്‍ സന്ദോഷം തോനി.മാത്സ് ബ്ലോഗിനും സോമന്‍ മാഷിനു​​ അഭിനന്ദനങ്ങള്‍.......

Akshay Raj P February 14, 2012 at 6:14 PM  

thgakyou for the model questions

Akshay Raj P February 14, 2012 at 6:14 PM  

thgakyou for the model questions

Akshay Raj P February 14, 2012 at 6:14 PM  

thgakyou for the model questions

Sreekala February 14, 2012 at 7:23 PM  

മാത്സ് ബ്ലോഗില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്ത് ഹിന്ദിയുടെ ചുമതലയുള്ള അദ്ധ്യാപകര്‍ക്ക് നല്‍കിയിരുന്നു. ഇന്നത്തെ ഈവനിങ് ക്ലാസ് അവരെടുത്തത് ഈ ചോദ്യപേപ്പര്‍ ഉപയോഗിച്ചായിരുന്നു. സോമശേഖരന്‍ സാറിനും ഒപ്പമുള്ള സോഷ്യല്‍, കെമിസ്ട്രി, ഐടി സഹായികള്‍ തയ്യാറാക്കിയ അധ്യാപകര്‍ക്കും നന്ദി.

kalolsavamresultpayyanur February 14, 2012 at 7:34 PM  

ഹിന്ദി മോഡല്‍ ചോദ്യപേപ്പര്‍ മാത്സ് ബ്ലോഗില്‍ കണ്ടതില്‍ സന്തോഷം.സോമന്‍ സാറിനും മാത്സ് ബ്ലോഗിനും നന്ദിയും അഭിനന്ദനങ്ങളും.
കെ.കെ.വിശ്വനാഥന്‍,ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍ , കോറോം , പയ്യന്നൂര്‍ , കണ്ണൂര്‍

kumblausha February 14, 2012 at 7:58 PM  

thanks to it theory &practical question papers

wayanad blog February 14, 2012 at 9:58 PM  

ഹായ് സര്‍
മാത് സ് ബ്ലോഗില്‍ ഉള്‍പ്പെടുത്തിയ ഹിന്ദി മോഡല്‍ ക്വസ്റ്റ്യന്‍ പേപ്പര്‍ വളരെ നന്നായി. പുതിയ പാഠപുസ്തസമായതിനാല്‍ ചോദ്യപേപ്പര്‍ എങ്ങിനെയായിരിക്കുമെന്ന ഒരാശങ്ക അധ്യാപകരില്‍ പൊതുവെ
ഉണ്ട്.വയനാട് ജില്ല DIET തയ്യാറാക്കിയ വിജയജ്യോതി യില്‍ എതാനും മാതൃകാ ചോദ്യങ്ങള്‍ ഞങ്ങള്‍ തയ്യാറാക്കിയിരുന്നു. പ്രസ്തുത മാതൃക മുന്‍വര്‍ഷത്തെ അനുഭവം വെച്ച് ചെയ്തതാണ്.ബ്ലോഗില്‍ ഉള്‍പ്പെടുത്തിയ മാതൃകയില്‍ കാണുന്ന പ്രകാരമായിരിക്കും പബ്ലിക്ക് പരീക്ഷയുടെ പ്രശ്നാവലി എന്ന് പ്രതീക്ഷിക്കുന്നു.
എല്ലാവിധ ആശംസകളും നേരുന്നു.
उण्णिकृष्णऩ ऎ.सी.
कबनिगिरी-वयनाडु

ansammaroseland February 14, 2012 at 10:04 PM  

thanks forall very very goodjob expecting more more sample questions V VITHAVAN ATGVHS Moncompu

Mannar Madhu February 14, 2012 at 10:30 PM  

Thanks to Somasekharan Sir and Maths blog for publishing Hindi Questions.
Madhusoodanan Pillai K.G
H S A(Hindi)
G.H.S.S Budhanoor
Alappuzha (Dist).

SREEDHARANPUTHIYAMADOM February 15, 2012 at 6:39 AM  

Thank you sir
Gokul and Sree

JIM JO JOSEPH February 15, 2012 at 12:24 PM  

മലയാളത്തിനു പിറകെ ഹിനിദി പരീക്ഷയും കുട്ടികളെ ചതിച്ചു, അധ്യാപകരെയും. കുട്ടികള്‍ പരിശീലിച്ചു വന്നിരുന്ന പുതിയരിതികളോട് ഒട്ടും യോജിക്കാത്ത, കൂടുതലും ശക്തമായഅപഗ്രഥനം ആവശ്യമായ ചോദ്യങ്ങള്‍ എണ്ണക്കൂടുതല്‍ കൊണ്ടും കുട്ടികള്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചു.നിശ്ചിതസമയത്ത് പരീക്ഷ പൂര്‍ത്തിയാക്കാന്‍ കുട്ടികള്‍ക്ക് കഴിഞ്ഞില്ല. മാതൃകാചോദ്യങ്ങളായി മുന്‍പ് പരിചയപ്പെടുത്തിയിരുന്ന തരത്തിലുള്ള ഒന്നുംതന്നെ മലയാളം-ഹിന്ദിപരീക്ഷകളില്‍ കണ്ടില്ല.A+,A ഗ്രേഡുകാര്‍ക്കും അത്യാവശ്യം ജയിക്കാന്‍ മാത്രം കഴി‍യുന്നവര്‍ക്കും ഉള്ള ആത്മവിശ്വാസം നഷ്ടപ്പെടുത്താനേ ഇത്തരം പരീക്ഷാനടത്തിപ്പുകൊണ്ടു കഴിയൂ.SSLCയ്ക്കും ഇതാണവസ്ഥയെങ്കില്‍ ഇനി എന്നാണ് ഈ മാതൃക കുട്ടികള്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കാന്‍ അവസരം? model exam -നു തൊട്ടുപിറകെ IT Practical exam നടത്താന്‍ മറ്റു സ്കൂളുകളിലേയ്ക്കു പോകേണ്ട അധ്യാപകരെയാണ് ഇത് കൂടുതല്‍ ബാധിക്കുന്നത്. മുഹൂര്‍ത്തമാകുമ്പോള്‍ പരീക്ഷണങ്ങള്‍ നടത്തി കുട്ടികളുടെ ഭാവി തകര്‍ക്കരുതെന്ന് ബന്ധപ്പെട്ട അധികാരികളോട് അപേക്ഷിക്കുന്നു.

Harikrishnadas.V. February 15, 2012 at 4:26 PM  

മോഡല്‍ പേപ്പറുകള്‍ക്ക് വളരെ നന്ദി...
കെമിസ്ട്രിയുടേതു പോലുള്ള റിവിഷന്‍ പാക്കേജുകള്‍ എല്ലാ വിഷയതത്തിനും ഇടുന്നത് ഗുണകരമാണ്..

Sreenilayam February 15, 2012 at 8:26 PM  

ഹിന്ദി പരീക്ഷയെക്കുറിച്ച് കുട്ടികള്‍ പറഞ്ഞ പ്രശ്നങ്ങള്‍ തന്നെയാണ് ജിം ജോ സാര്‍ ഇവിടെ എഴുതിയിരിക്കുന്നത്. കഴിവും അറിവും തെളിയിക്കാനുള്ള ഒരു വേദിയാക്കി എസ് എസ് എല്‍ സി ചോദ്യപേപ്പറുകളെ മാറ്റരുതേയെന്ന് ചോദ്യപേപ്പറിടുന്നവരോട് അപേക്ഷിക്കുന്നു. കഴിഞ്ഞ വര്‍ഷം എസ് എസ് എല്‍ സി കണക്കു പരീക്ഷയ്ക് സംഭവിച്ചതും അതു തന്നെയായിരുന്നു. ഹിന്ദി ചോദ്യപേപ്പര്‍ തയ്യാറാക്കിയ മുന്‍ഷിക്ക് വീണ്ടും അവസരം കിട്ടുമ്പോള്‍ ശ്രദ്ധിക്കുമായിരിക്കും.

vijayan February 15, 2012 at 9:11 PM  

8 ,9 ക്ലാസ്സുകളിലെ English, Maths മാതൃകാ ചോദ്യപേപ്പറുകള്‍ പ്രസിദ്ധീകരിക്കാമോ ?

oru pavam malayali February 15, 2012 at 9:58 PM  

ഇത്തരം ഒരു സംരംഭം വലരെ നനനായി 

nazeer February 15, 2012 at 10:34 PM  

This is not the first time maths blog publishing other subject posts...Most of the teachers and students are eagerly waiting for mathsblog posts at the exam time.Thanks for hindi and chemistry posts.see the older post labels....First one is Biology Post by Pradeep Sir!!!!!...
Any way exam time......all subject posts are welcome...Me too preparing a physics post....

prince February 16, 2012 at 11:09 AM  

പത്താം ക്ലാസിന്റെ മലയാളം-ഹിന്ദി മോഡല്‍ പരീക്ഷകള്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഉള്‍ക്കൊള്ളാനായില്ല. ചോദ്യകര്‍ത്താക്കളുടെ പാണ്ഡിത്യപ്രകടനം sslc യ്ക്കും പ്രതീക്ഷിക്കാമോ?

prince February 16, 2012 at 11:10 AM  

പത്താം ക്ലാസിന്റെ മലയാളം-ഹിന്ദി മോഡല്‍ പരീക്ഷകള്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഉള്‍ക്കൊള്ളാനായില്ല. ചോദ്യകര്‍ത്താക്കളുടെ പാണ്ഡിത്യപ്രകടനം sslc യ്ക്കും പ്രതീക്ഷിക്കാമോ?

ravi February 16, 2012 at 12:57 PM  

chemistry notes old syllabus based ayittanu thonniyath

Hari | (Maths) February 16, 2012 at 2:21 PM  

രവി സാര്‍, നൗഷാദ് സാറിനെ നേരിട്ടു വിളിച്ചു ചോദിച്ചു. പുതിയ രസതന്ത്രം ടെക്സ്റ്റിനെ ആധാരമാക്കിത്തന്നെയാണ് ചോദ്യങ്ങള്‍ തയ്യാറാക്കിയിരിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.

Kavya February 16, 2012 at 4:16 PM  

SCERT publish ചെയ്ത Question pool cum sample Question paper ഒക്കെ കുട്ടികളുടെ (അധ്യാപകരുടെ പോലും ) എത്തി കയ്യില്‍ വരുന്നതേയുള്ളൂ.ചോദ്യങ്ങളുടെ മോഡല്‍ മാറ്റിയകാര്യം ഈ പരീക്ഷയ്ക്ക് വള്രെ മുന്നേ തന്നെ അദ്ധ്യാപകരേയും കുട്ടികളേയും അറിയിക്കേണ്ടതായിരുന്നു..
എന്തായാലും പുതിയ മാതൃകയിലുള്ള ഹിന്ദി ചോദ്യപേപ്പര്‍ കാലതാമസമേതുമില്ലാതെ മാത്സ്ബ്ലോഗ് വഴി ഞങ്ങളിലെത്തിച്ച മാഷിനു നന്ദി.
രസതന്ത്രത്തിന്റെ നോട്ടും നന്നായിരിക്കുന്നു.പക്ഷേ, ഒന്നാം പാഠത്തില്‍ ബോക്സില്‍ കൊടുത്ത കോഡ് അങ്ങട് മനസ്സിലായില്ല.

Kavya February 16, 2012 at 4:19 PM  

SCERT publish ചെയ്ത മലയാളം ചോദ്യപ്പേപ്പറില്‍ രണ്ടു സന്ദര്‍ഭങ്ങളില്‍ 'അസ്സാദ്ധ്യം ' എന്ന വാക്കിനുണ്ടാകുന്ന അര്‍ത്ഥവ്യത്യാസം ചോദിച്ചിരിക്കുന്നു.ഉത്തരം അറിയാവുന്നവര്‍ പങ്കു വെക്കുമല്ലോ..(വാചകങ്ങള്‍ ഇപ്പോള്‍ ഓര്‍മ്മയിലില്ല.)

Palakkad Team February 16, 2012 at 8:16 PM  

@ കാവ്യ / മിണ്ടാപ്പൂച്ച

SCERT publish ചെയ്ത മലയാളം ചോദ്യപേപ്പര്‍
കയ്യില്‍ ഇല്ല.വാചകങ്ങള്‍ പറയുകയാണ്‌ എങ്കില്‍
ഒന്ന് ശ്രമിക്കാമായിരുന്നു അല്ലെങ്കില്‍ അത് ഞങ്ങളെ സംബന്ധിച്ച് അസ്സാദ്ധ്യം തന്നെ

Rajeev February 16, 2012 at 10:36 PM  
This comment has been removed by the author.
Unknown February 16, 2012 at 11:05 PM  

സോമന്‍ സാറിന്റെ ആര്‍ട്ടിക്കിളിന് മാത്സ്ബ്ലോഗിലൂടെ കിട്ടിയ പിന്തുണ അദ്ദേഹത്തിന് പ്രോത്സാഹനമാവട്ടെ..
ഈ ചര്‍ച്ചയിലേക്ക് www.devadharhindivedhi.blogspot.com ലെ സന്ദര്‍ശകരെയും ക്ഷണിക്കട്ടെ....

ഇ.എ.സജിം തട്ടത്തുമല February 16, 2012 at 11:15 PM  

ചോദ്യപേപ്പറുകൾ കുട്ടികൾക്ക് പൊതുവേ പ്രയാസമുളവാക്കുന്നവയാണെന്ന് വിഷമത്തോടെ അറിയിക്കട്ടെ. സ്കൂൾ ക്ലാസ്സിലേതു മാത്രമല്ല, പ്ലസ് ടൂവിന്റേതും കടുകട്ടി തന്നെ!

ഇ.എ.സജിം തട്ടത്തുമല February 16, 2012 at 11:23 PM  

ഇപ്പോഴത്തെ ചോദ്യങ്ങൾക്ക് ശരിക്കുത്തരം എഴുതാൻ അതതു വിഷയങ്ങൾ പഠിപ്പിക്കുന്ന അദ്ധ്യാപകരെത്തന്നെ ഞാൻ വെല്ലുവിളിക്കുന്നു. എന്തിനാണ് ഈ വളഞ്ഞുപുളഞ്ഞ ചോദ്യങ്ങൾ!ഓരോരുത്തരുടെ പാണ്ഡിത്യ പ്രകടനം പാവം കുട്ടികളോട്! ലിബറലായി പേപ്പർ നോക്കുന്നില്ലെങ്കിൽ ഒരു കുട്ടിയും ജയിക്കില്ല. സി.ഇയ്ക്ക് സ്കൂളുകാർ ഉദാരമായി മാർക്ക് നൽകുന്നതുകൊണ്ട് കുട്ടികൾ വല്ലവിധവും ജയിച്ചു കയറുന്നു. ( ഇത് ഒരു നെഗറ്റീവ് അപ്രോച്ച് ഒന്നുമല്ല. പൊതുവിൽ കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും അധ്യാപകരിൽ നല്ലൊരു പങ്കിനും ഇതേ അഭിപ്രായം തന്നെഉള്ളത്.) പാഠപുസ്തകവും ചോദ്യങ്ങളുമായി പലപ്പോഴും യാതൊരു ബന്ധവുമില്ല. പിന്നെന്തിന് പാഠ പുസ്തകങ്ങൾ. ഇതിനകം ഈ വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ്-വൺ, പ്ലസ്-ടൂ പരീക്ഷകൾക്കുള്ള ഭ്രാന്ത‌ൻ ചോദ്യങ്ങൾ തയ്യാറായിക്കഴിഞ്ഞിട്ടുണ്ടാകുമെന്നു കരുതുന്നു. ഈ കമന്റ് കണ്ട് ഞാൻ വലതുപക്ഷ പിന്തിരിപ്പൻ എന്നൊന്നും കരുതേണ്ട. കടുത്ത ഇടതുപക്ഷക്കരൻ തന്നെ!

Kavya February 16, 2012 at 11:43 PM  

@പാലക്കാട് ടീം.
1)അനുജന്‍ അച്യുതപ്പൊതുവാള്‍ തന്നെ അസാധ്യം.
2) അസാധ്യമെന്നു കരുതുന്നവയും സാധ്യമാക്കാന്‍ മനുഷ്യര്‍ ശ്രമിക്കും
ഇവിടെ അസാധ്യം എന്ന പദത്തിന്റെ അര്‍ത്ഥവ്യത്യാസം കുറിക്കുക.
സര്‍ ഇവയാണ് ആ വാക്യങ്ങള്‍.

ബീന്‍ February 17, 2012 at 6:52 AM  

ഈ കമന്റ് കണ്ട് ഞാൻ വലതുപക്ഷ പിന്തിരിപ്പൻ എന്നൊന്നും കരുതേണ്ട. കടുത്ത ഇടതുപക്ഷക്കരൻ തന്നെ!
കുറെ വര്‍ഷങ്ങളായുള്ള പ്രശ്നങ്ങള്‍ക്ക് ഇപ്പോള്‍ കമന്റ് എഴുതാന്‍ ധൈര്യം കാണിച്ചപ്പോഴേ അക്കാര്യം മനസ്സിലായി.

ബീന്‍ February 17, 2012 at 6:58 AM  
This comment has been removed by the author.
नारदमुनि February 17, 2012 at 7:02 AM  

ഒരല്ചം പരദൂഷണം
ഇക്കഴിഞ്ഞ ഹിന്ദി മോഡല്‍ പരീക്ഷാ ചോദ്യപേപ്പറില്‍ നിന്ന്.

मैं और वासंति स्कूल नहीं गई-എന്ന് സക്കുഭായി.
അക്ഷരാഭ്യാസമില്ലാത്ത ഈ വാസന്തിയെക്കൊണ്ട് ഡയറിയെഴുതിക്കണമെന്ന് ചോദ്യക്കാരന്‍/കാരി
അങ്ങെയായാല്‍ മൂല്യനിര്‍ണ്ണയസൂചകങ്ങള്‍ ഇങ്ങനെയായിരിക്കുമോ?
1.അക്ഷരാഭ്യാസമില്ലാത്തയാളുടെ ശൈലിയില്‍ എഴുതിയിടിടുണ്ട്-1 സ്കോര്‍
2 പരമാവധി തെറ്റുകള്‍ വരുത്തിയിട്ടുണ്ട് - 2 സ്കോര്‍
3 താഴെക്കിടയിലുള്ളവരുടെ ഭാഷ ഉപയോഗിച്ചിട്ടുണ്ട് - 1 സ്കോര്‍
(അറിവുള്ളവര്‍ പറഞ്ഞുതരണേ........)

വിപിന്‍ മഹാത്മ February 17, 2012 at 12:17 PM  

നാരദ മുനിയ്ക്ക് അടിയന്റെ പ്രണാമം. ഭവാന്റെ പ്രതികരണം ഏവരെയും ചിന്തിപ്പിക്കുന്നു.

വിപിന്‍ മഹാത്മ February 17, 2012 at 12:24 PM  

@ ഇ.എ.സജിം തട്ടത്തുമല
ഇപ്പോഴത്തെ ചോദ്യങ്ങൾക്ക് ശരിക്കുത്തരം എഴുതാൻ അതതു വിഷയങ്ങൾ പഠിപ്പിക്കുന്ന അദ്ധ്യാപകരെത്തന്നെ ഞാൻ വെല്ലുവിളിക്കുന്നു.

ഈ ചോദ്യങ്ങള്‍ തയ്യാറാക്കുന്നവരോട് പറഞ്ഞാല്‍ പോലും നടക്കില്ല സര്‍. ഈ ക്രൂരതകള്‍ പാവം കുട്ടികളോട് കാണിക്കുന്നത് എന്തിനാണാവോ

ഗീതാസുധി February 17, 2012 at 1:32 PM  

ചോദ്യപ്പേപ്പറുകളെല്ലാം പഴയപോലെ യാതൊരു വൈവിധ്യവുമില്ലാതെ പാഠപുസ്തകം കരണ്ടുതിന്നുന്ന കുട്ടിയ്ക്ക് 'മുയുമന്‍ മാര്‍ക്കും' കിട്ടേണ്ട ഒന്നാണെന്ന പഴഞ്ചന്‍ ചിന്താഗതിക്കാരായ മാഷന്മാര്‍ക്കാണല്ലോ ഭൂരിപക്ഷം!
കഷ്ടം തന്നെ, ലോകം മാറുമ്പോഴും മാറാന്‍ കൂട്ടാക്കാത്ത ഇവരെപ്പറ്റി എന്തു പറയാന്‍!!

വിപിന്‍ മഹാത്മ February 17, 2012 at 4:05 PM  

@geethasudhi

കഷ്ടം തന്നെ, ലോകം മാറുമ്പോഴും മാറാന്‍ കൂട്ടാക്കാത്ത ഇവരെപ്പറ്റി എന്തു പറയാന്‍!!


ലോകം മാറുമ്പോള്‍ മാറണം എന്ന് കരുതി പാവം കുട്ടികളുടെ മുകളില്‍ കുതിര കേറണോ ടീച്ചറെ. ഓ സോറി അന്നും ഇന്നും എന്നും പരീക്ഷണ വസ്തുക്കള്‍ ആ പാവങ്ങള്‍ ആണല്ലോ. അവര്‍ക്ക് വേണ്ടി സംസാരിക്കുന്നവര്‍ വികസന വിരോധികളും

Annmary February 17, 2012 at 7:15 PM  

കെമിസ്ട്രി പോലെ മറ്റി വിഷയങ്ങളുടെ കൂടി summary ഉള്‍ക്കൊള്ളിക്കുമെന്ന് പ്രതീക്ഷിക്കുന്നു.ഒപ്പം English ന്റെ കൂടുതല്‍ discourses ഉം.

Rajeev February 17, 2012 at 7:33 PM  

@ കെമിസ്ട്രി പോലെ മറ്റി വിഷയങ്ങളുടെ കൂടി summary ഉള്‍ക്കൊള്ളിക്കുമെന്ന് പ്രതീക്ഷിക്കുന്നു.ഒപ്പം English ന്റെ കൂടുതല്‍ discourses ഉം.
Dear Annmary,
A lot of helpful posts are there in http://www.english4keralasyllabus.com. Please make use of it and tell others too...

Anonymous February 17, 2012 at 7:52 PM  

i didn't get any sanskrit questions from anywhere of class 10.........so any one help me..................

ഫിസിക്സ് അദ്ധ്യാപകന്‍ February 17, 2012 at 7:53 PM  

for physics summary visit
www.physicsadhyapakan.blogspot.com

Soorya Kiran February 17, 2012 at 8:56 PM  

why isn't anyone adding english medium model questions!!!!!!!

oru pavam malayali February 17, 2012 at 9:51 PM  

dear maths blog team......10th classile mathsnte ella 'soothravakyangalum' kittan valla vazhikalum undo?

oru pavam malayali February 17, 2012 at 9:51 PM  

dear maths blog team......10th classile mathsnte ella 'soothravakyangalum' kittan valla vazhikalum undo?

ബീന്‍ February 17, 2012 at 9:56 PM  

കഷ്ടം തന്നെ, ലോകം മാറുമ്പോഴും മാറാന്‍ കൂട്ടാക്കാത്ത ഇവരെപ്പറ്റി എന്തു പറയാന്‍!!

മാറ്റം നല്ലതിന് വേണ്ടിയായിരിക്കണം ടീച്ചറെ .
അല്ലാതെ മാറ്റത്തിനുവേണ്ടി കോലം മാറി സ്വയം അപഹാസ്യ(ന്‍) ആകരുത്.

oru pavam malayali February 17, 2012 at 10:00 PM  

dear maths blog team......10th classile mathsnte ella 'soothravakyangalum' kittan valla vazhikalum undo?

नारदमुनि February 17, 2012 at 10:04 PM  

ഹോ! ഈ ഭൂമിക്കിപ്പോഴും ഒരു മാറ്റവുമില്ല.കുട്ടികള്‍ക്ക് മുഴുവന്‍ മാര്‍ക്കും കിട്ടിയില്ലങ്കില്‍ നിരാശപ്പടുന്ന മൂഢന്‍മാര്‍ക്കിടയില്‍ കുട്ടികള്‍ക്ക് ഏതു വിധേനയും മാര്‍ക്ക് കുറഞ്ഞ് ലോകത്തേക്കാള്‍ മുന്നേ മാറാന്‍ ശ്രമിക്കുന്ന ഗീതാസുധി ടീച്ചര്‍ക്ക് എല്ലാ അനുഗ്രഹങ്ങളും. ടീച്ചറുടെ ആഗ്രഹം നിരവേറ്റാന്‍ ഇത്തവണത്ത ഹിന്ദിചോദ്യമാതൃകകള്‍ തയ്യാറാക്കിയവരെപ്പോലെ ധാരാളം അവതാരങ്ങള്‍ ഇനിയുമുണ്ടാകട്ടെ!!!

oru pavam malayali February 17, 2012 at 10:08 PM  

@geethasuda,..........oru teacher ano?????avan vazhiyilla!!!kuttykalude vikaram manasilakkan kayithavar orikkalum teacher avilla....njan vellu vilikkunnu..oru history text 'karandu thinnan' thankalkkavumo??

suresh t February 17, 2012 at 10:56 PM  

THAKS A LOT FOR ALL THE QUESTIONS..GREAT THINKING SIR

SURESH T HSA ENGLISH SN TRUSTS HSS PUNALUR

suresh t February 17, 2012 at 10:57 PM  

THANKS A LOT FOR ALL YOUR QUESTION PAPERS..GREAT WORK SIR...

SURESH T
HSA ENGLISH SN TRUSTS HSS PUNALUR

Hacker Adhi February 18, 2012 at 9:53 AM  

Pareekshayude choodil irikumbol itharam 'otopian' commentsadikaathe kuttikalku vendi valla question paperum thayaarakitha ente ponnu teacherse......Aaalavan nokaathe enthenkilum cheythukooode???? :-)



Thnx 4 hindi mdl qstns.....

Biology kurachu TWISTING questions kitiyaaal kolaayirunnu!!!!!

SAKHAV February 18, 2012 at 4:36 PM  

THANK U..... SS TIME LINE AANU VALARE NANNAYATHU.THAKS

SAKHAV February 18, 2012 at 4:37 PM  

THANK U..... SS TIME LINE AANU VALARE NANNAYATHU.THAKS

Sachin Tom February 18, 2012 at 5:04 PM  

time linel cheriya chila tettukal elle oru student enna reethiyil chilappol ava enne confused akunnu ...................

Hari | (Maths) February 18, 2012 at 8:59 PM  

മിണ്ടാപ്പൂച്ചയുടെ സംശയത്തിന് രാമനുണ്ണി സാര്‍ നല്‍കിയ മറുപടി ചുവടെ നല്‍കുന്നു.

ഭയങ്കരം = ഭയം ഉണ്ടാക്കുന്നത്, എന്നാണര്ഥമെങ്കിലും സിനിമ ഭയങ്കര രസമായിരുന്നു എന്നു പറയും പോലെ ഒരു നാട്ടു പ്രയോഗമാണിത്.
അസാധ്യം = സാധിക്കാന്‍ , ചെയ്യാന്‍,കഴിയാത്തത് എന്നാണ്` ശരിക്കര്‍ഥം.
എന്നാല്‍
അച്യുതപ്പൊതുവാളിന്റെ കൊട്ട് അസാധ്യം.= മികച്ചത്, മറ്റാര്‍ക്കും ചെയ്യാന്‍ കഴിയാത്തത്... എന്നൊക്കെ യാണ്`.
അനുജന്‍ അച്യുതപ്പൊതുവാള്‍ തന്നെ അസാധ്യം= അനുജന്‍ അച്യുതപ്പൊതുവാളിന്റെ പ്രവൃത്തി തന്നെ മറ്റാര്‍ക്കും ചെയ്യാനാവാത്ത അത്ര മികച്ചത്, എന്നു പറയുമ്പോള്‍ ഏട്ടന്‍ പൊതുവാളിന്റെ പ്രവൃത്തി (കൊട്ട്, പാട്ട്, തീറ്റ, ധൂര്ത്ത്, ഡാന്‍സ് .... എന്തു പ്രവൃത്തിയും ) അതിനേക്കാളും മികച്ചത് - super superlative degree ? - എന്നാണ് ഉദ്ദേശിക്കുന്നത്. ഇതൊരു നാടന്‍ പ്രയോഗവും അര്‍ഥവുമാണ്`. പ്രശംസയാണ്` ` ഇവിടെ ഫലം. . നമ്പൂതിരിഭാഷയില്‍ സുലഭം. കേരളത്തിലെ മുഴുവന്‍ കുട്ടികള്ക്കും ഇതത്ര പരിചിതമാകണമെന്നില്ല, വള്ളുവനാടന്‍മാര്‍ക്കെന്നപോലെ.
ഇങ്ങനെ ഒരു ചോദ്യം ഉണ്ടാക്കിയ ആളിന്റെ ബുദ്ധി അസാദ്ധ്യം. ( പരിഹാസമാണിവിടെ ഫലം. )
കുഞ്ഞന്റെ തീറ്റ അസാധ്യം തന്നെ. ( അത്ഭുതം ഫലം)
വഴി മുഴുവന്‍ അസാധ്യ നാറ്റം ( സഹിക്കാന്‍ വയ്യാത്തത് )
ചികില്സ നന്ന്; പക്ഷെ, മരുന്നിനൊക്കെ അസാദ്ധ്യ വിലയാണ്`. ( താങ്ങാനാവാത്തത് )
കിണറില്‍ വെള്ളമൊക്കെയുണ്ട്; പക്ഷെ, അസാധ്യ കുണ്ടാണ്`. ( കൈക്കലാക്കാന്‍ എളുപ്പമല്ലാത്തത് )

നാടന്മാര്‍ സമ്ഭാഷണത്തിന്ന് ശക്തികിട്ടാനായി ഇതുപോലെയുള്ള strong പദങ്ങള്‍ ഉപയോഗിക്കാറുണ്ട്.
മറ്റൊന്ന്
ഒരു പദം അര്‍ഥമുള്ളതാവുന്നത് മറ്റു പദങ്ങളുമായി ചേരുമ്പ്പൊഴാണല്ലോ.
ഉദാ: സ്പഗാട്ടി
വിമാനത്താവളത്തിലേ സ്പഗാട്ടി ലാന്റ് ചെയ്യൂ.
മഷി ഇല്ലെങ്കില്‍ സ്പഗാട്ടി എഴുതില്ല
ചായയില്‍ സ്പഗാട്ടി ഇല്ലെങ്കില്‍ കുടിക്കാന്‍ നന്നല്ല
സ്പഗാട്ടി മനസ്സിലായില്ലെങ്കില്‍ ഉത്തരം എഴുതാന്‍ പറ്റില്ലല്ലോ.

BRILLIANCE February 19, 2012 at 12:41 PM  

ഇവിടെ ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കുള്ള ചോദ്യങ്ങള്‍ ആരും ഇടാത്തത് എന്തുകൊണ്ടാണ്‌? കണക്കിന്റെ ഇംഗ്ലീഷ് ചോദ്യങ്ങള്‍ ഇടാമോ എന്ന്‌ പലരും പല തവണ ചോദിച്ചിട്ടുണ്ട്. എന്നല്‍ ആരും അത്‌ കാര്യമായി ഗൗനിക്കുന്നില്ല.എന്താണ്‌ ഇതിന്‌ കാരണം? സ്കൂള്‍ അദ്ധ്യാപകര്‍ തരുന്ന ചോദ്യങ്ങള്‍ മാത്രമെ ഇവിടെ പ്രസിദ്ധീകരിക്കുകയുള്ളോ?
എന്തായാലും ഇതൊരു വളരെ നല്ല സംരംഭമാണ്‌. ഈ കൂട്ടായ്മക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.

Annmary February 19, 2012 at 2:19 PM  

രാജീവ് സാറിന് ഒത്തിരി നന്ദി

Rajeev February 19, 2012 at 9:25 PM  
This comment has been removed by the author.
Rajeev February 19, 2012 at 9:37 PM  

ഹിന്ദി ചോദ്യ പെയ്പർ സംബന്ധിച്ച കമന്റ് ചെയ്ത ജിം ജോ സാർ മലയാളം അധ്യാപകൻ ആണ്. പക്ഷേ അദ്ദേഹം ഹിന്ദി പരീക്ഷയെക്കുറിച്ച് നടത്തിയ ഈ കമന്റ് ഹിന്ദി അധ്യാപകരെക്കൂടി ഇരുത്തി ചിന്തിക്കാൻ പ്രേരിപ്പിക്കും എന്നതിൽ തർക്കമില്ല. സ്വന്തം വിഷയമല്ലാതിരുന്നിരുന്നിട്ടും പ്രതികരിക്കാൻ കാട്ടിയ ആർജ്ജവത്തെ അഭിനന്ദിക്കുന്നു. നമ്മുടെ ഈ ചർച്ചകൾ എത്തേണ്ടിടത്ത് എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

Rajeev February 19, 2012 at 9:43 PM  

@why isn't anyone adding english medium model questions!!!!!!!

Dear Soorya Kiran,

If you have English questions in mind they are available in http://www.english4keralasyllabus.com.

If you have English medium questions of Mathematics paper in mind, the Christmas Exam question pool is available in SCERT website. The link is there in the above blog.

Wish you all the best.

sony thomas pala February 21, 2012 at 6:33 AM  

mathsblog hindi model questions देखा अच्छा लगा, हिंनदी के साथ कुछ न कुछ प्रश्न पत्र बनाते वक्त बुराई हुआ है. यह सब आप लोग जाने और कुछ न कुछ इलाज इसपर होनी हैं...

Kiran February 21, 2012 at 12:04 PM  

thank u for publishing ss time line
i will also send some question and key

Kiran February 21, 2012 at 12:06 PM  

thank you for publishing ss time line
i will also send some question and keys

Kiran February 21, 2012 at 12:06 PM  

thank you for publishing ss time line
i will also send some question and keys

Unknown February 21, 2012 at 9:31 PM  

Sir,
please Give Social Science Time line in Malayalam For Malayalam Medium Students

Unknown February 21, 2012 at 9:38 PM  

Chemistry,IT,Hindi ennivayyde postukal valare nannayiii...
Social science Time line Malayalathil Nalkanam

Annmary February 21, 2012 at 9:43 PM  

മറ്റ് വിഷയങ്ങളുടെ കൂടി summary എത്രയും വേഗം പ്രതീക്ഷിക്കുന്നു.

Kavya February 23, 2012 at 12:17 AM  

രാമനുണ്ണിമാഷിനും മാത്സ് ബ്ലോഗ് ടീമിനും നന്ദി..എന്നലും അതൊരു അസാധ്യ ചോദ്യം തന്നെയായിപ്പോയി..

Techy the sparkling... February 23, 2012 at 7:57 AM  

സാര്‍ SSLC എക്സാം അടുതെതിയ ഈ വൈകിയ വേളയില്‍ പോലും സോഷ്യല്‍ സയന്‍സ് പാര്‍ട്ട്‌ ഒന്ന് ഇംഗ്ലീഷ് മീഡിയം പുസ്തകം ലഭികത ഒരേ ഒരു വിദ്യാലയം പാലക്കാടു ജില്ലയില R.P.M.H.S.S മാത്രമായിരിക്കും. and still we are depending on guides and notes given by our social sir..

By- sangeeth bhaskar
sangeethbhaskar@gmail.com

R.P.M.H.S.S
Panangattiri
kollengode
palakkad

vipin mp February 28, 2012 at 9:06 AM  

book thirunnathu vare katthirikathe adutha varshamenkilum nerathe book karsthamakan ninte rpmhss karod parayanam athu govt mentinte kuttam alla

vipin mp February 28, 2012 at 9:09 AM  

ADUTHA VARSHAMENKILUM BOOKS THEERUNNATHU VARE KATHIRIKATHE GOVT BOOK IRAKKUNA UDANE THANNE BOOK VANGIKKAN NINTE RPMHSS SCHOOLINODU PARAYANAM . MATT ELLA SCHOOLINUM BOOK KITTI ENNU NEE THANNE PARAYUNNU . ATHENKANE KITTI!

Unknown February 28, 2012 at 1:08 PM  

i'm sure that i t questions really helpfull for all

Austin Jose Sabu February 28, 2012 at 1:25 PM  

Thank you

rpmhsspanangattiri February 28, 2012 at 5:36 PM  

For sure its the fault really lies in our schools side .. because of some damages they really refused to accept a bundle of books.
ഒന്നോ രണ്ടോ ബുക്കുകള്‍ കേടു വന്നു എന്ന് വച്ച് അവര്‍ വന്ന ബന്ട്ളിലിനെ തന്നെ തിരിച്ചു അയച്ചു. ഫലമോ പിന്നെ ബുക്ക്‌ വന്നതേ ഇല്ല. പൂരതത്തിനു ഹിസ്റ്ററി ബുക്കിന്റെ പൈസ സ്കൂള്‍ അതികൃതരുടെ പോകട്ടിലും ആയി. ഐ.ടി പാര്‍ട്ട്‌ 2VUM ഇത് വരെ കിട്ടിയിട്ടില. സ്കൂള്‍ അതിക്രിതരുടെ ഭാഗത്ത്‌ നിന്നും കാര്യമായ നെക്കവും ഉണ്ടായില്ല. എനിക്ക് വേണം എങ്കില്‍ ഇത് R P m h s സ ഇന്റെ ബ്ലോഗ്‌ വഴി തന്നെ പറയാന്‍ കഴിയും.. ഞാന്‍ എന്റെ സ്കൂളിന്റെ ഐ.ടി കോര്ടിനടരും കൂടിയന്നു.

Sangeeth bhaskar
sangeethbhaskar@gmail.com
r.p.m.h.s.s
panangattiri
kollengode
palakkad

MUHAMMED NAHAS A March 14, 2012 at 7:35 PM  

Iam very thankfull to mr somashekaran sir.sir nannayittundu

MUHAMMED NAHAS A March 14, 2012 at 7:35 PM  

Iam very thankfull to mr somashekaran sir.sir nannayittundu

സര്‍ഫ്രാസ് കില്‍ത്താന്‍ ദ്വീപ് March 14, 2012 at 10:48 PM  

Satheeshan സാര്‍ തയ്യാറാക്കിയ മാത്സിന്‍റെ വര്‍ക്ക്ഷീറ്റും IT നോട്ടും എന്‍റെ ദ്വീപിലെ(കില്‍ത്താന്‍ ദ്വീപ്, ലക്ഷദ്വീപ്) കുട്ടികള്‍ക്ക് വളരെ ഉപകാരപ്രദമായി.മാത്സ് ബ്ലോഗിന് ഒരായിരം നന്ദി...

വിപിന്‍ മഹാത്മ March 15, 2012 at 2:27 PM  

ടെക്നിക്കല്‍ ഹൈ സ്കൂളിലെ ചോദ്യങ്ങള്‍ കിട്ടുന്നവര്‍ വേഗം പ്രസിദ്ധീകരിക്കും എന്ന് പ്രതീക്ഷിക്കുന്നു

katherine March 15, 2012 at 4:26 PM  

Please send SSLC chemistry tips in English also

katherine March 15, 2012 at 4:32 PM  

Please post chemistry timeline in English

katherine March 15, 2012 at 4:33 PM  

Please post chemistry timeline in English

katherine March 15, 2012 at 4:34 PM  

please post chemistry timeline in English

katherine March 15, 2012 at 4:34 PM  

Please post chemistry timeline in English

katherine March 15, 2012 at 4:35 PM  

Please send SSLC chemistry tips in English also

katherine March 15, 2012 at 4:36 PM  

Please send SSLC chemistry tips in English also

katherine March 15, 2012 at 4:36 PM  

Please send SSLC chemistry tips in English also

saji March 21, 2012 at 3:42 PM  

കിരണ്‍ ബേബി സാര്‍ തയാറാക്കിയ ടൈം ലൈന്‍ വളരെ പ്രയോജനകരം തന്നെ .പക്ഷേ തുടക്കത്തിലേ കല്ലു കടിച്ചപോലൊരു തോന്നല്‍
ആഫ്രിക്ക ഇരുണ്ട ഭൂഖണ്ടമായതിനാലാണോ അമേരിക്ക എന്ന് ആദ്യത്ത രണ്ടു പ്രസ്ഥാവനകളിലും രേഖപ്പെടുത്തിയിരിക്കുന്നത്
ഒന്നു പുന പരിശോധിച്ച് ആധികാരികത ഉറപ്പാക്കിയാല്‍ ഉചിതമായി

wayanad blog August 5, 2012 at 8:52 PM  

file:///home/unni/Desktop/DSCN2402.JPG
വയനാട് ജില്ലയിലെ കബനിഗിരി നിര്‍മ്മല ഹൈസ്കൂളിലെ
10 ാം ക്ലാസിലെ കുട്ടികളുടെ ചിത്രപ്രദര്‍ശിനി യില്‍ കുട്ടികള്‍ ഗ്രൂപ്പടിസ്ഥാനത്തില്‍ തയ്യാറാക്കിയ കൊളാഷ് ച്ത്ര പ്രദര്‍ശനം ശ്രദ്ധേയമായി.
unnikabani@gmail

ഫിലിപ്പ് August 5, 2012 at 10:01 PM  

ഉണ്ണി സാർ,

1. ചിത്രം മറ്റുള്ളവർക്ക് കാണണമെങ്കിൽ അത് ഇന്റർനെറ്റിൽ കൊണ്ടുവരണം (അപ്ലോഡ് ചെയ്യണം). ഇതിന് ഒരു വഴി: docs.google.com -ൽ പോയി, അവിടെ ഇടതുവശത്ത് create എന്നതിന്റെ വലതുഭാഗത്തായി കാണുന്ന upload ബട്ടൺ ഉപയോഗിച്ച് ചിത്രം ഗൂഗിളിന്റെ സ്ഥലത്തേക്ക് അപ്ലോഡ് ചെയ്യുക. ഇനി ചിത്രത്തിന്റെ "sharing" അനുവാദങ്ങളിൽ ചിത്രം എല്ലാവർക്കും കാണാൻ സമ്മതിക്കുക. അവിടെനിന്ന് കിട്ടുന്ന ലിങ്ക് ഇവിടെ കമന്റിൽ പോസ്റ്റു ചെയ്താൽ എല്ലാവർക്കും കാണാൻ കഴിയും.

2. ഈ പോസ്റ്റിൽ കമന്റുചെയ്യുന്നതിനു പകരം ഇപ്പോൾ മുൻപേജിലുള്ള ഈ പോസ്റ്റിൽ കമന്റിയാൽ അത് കൂടുതൽ പേർക്ക് കാണാൻ കഴിയും.

-- ഫിലിപ്പ്

Noushad Parappanangadi January 16, 2013 at 12:25 PM  

I rearranged the chemistry and physics modules (e&m medium)that last year I published through the blog. Can you publish the newer version

Unknown February 28, 2013 at 8:35 AM  

താങ്ക് യൂ മാഷെ

Unknown February 28, 2013 at 8:38 AM  

താങ്ക് യൂ മാഷെ

Unknown March 14, 2013 at 8:05 AM  

thank you ,sir

Unknown March 14, 2013 at 8:05 AM  

thank you ,sir

Unknown March 15, 2015 at 7:44 PM  

thank you to mathsblog

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer