ബയോളജി അവസാനവട്ട റിവിഷന്‍

>> Saturday, March 24, 2012

റഷീദ് സാര്‍ തയ്യാറാക്കിയ പതിനൊന്ന് പേജിലുള്ള ബയോളജി നോട്സ് കണ്ടല്ലോ. ഇതാ മറ്റൊരു ബയോളജി പോസ്റ്റ് കൂടി പ്രസിദ്ധീകരിക്കട്ടെ. കൊല്ലം ജില്ലയിലെ പുനലൂര്‍ വിദ്യാഭ്യാസജില്ലയിലെ എടമണ്‍ വി എച്ച് എസ് സി യില്‍ ബയോളജി അധ്യാപകനായി സേവനമനുഷ്ടിക്കുന്ന ശ്രീ പ്രദീപ് കണ്ണംകോട് സാറിനെ , പ്രയോജനകരമായെന്ന് എല്ലാവരും ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ട ഒരു പോസ്റ്റിലൂടെ , നാം കഴിഞ്ഞവര്‍ഷം പരിചയപ്പെട്ടിട്ടുണ്ട്.ബയോളജിയുടെ കോര്‍ റിസോഴ്സ് പേഴ്സണും SIET ഫാക്കല്‍റ്റി അംഗവും പാഠപുസ്തകഅംഗവുമായി അദ്ദേഹം പ്രവര്‍ത്തിച്ചു വരുന്നു. വിക്ടേഴ്സ് ചാനലിലും ആകാശവാണിയിലും വിദ്യാഭ്യാസ പരിപാടികള്‍ അവതരിപ്പിക്കാറുണ്ട്. NCERT ദേശീയ അവാര്‍ഡും ദേശീയ ശാസ്ത്രനാടകത്തിനുള്ള പുരസ്ക്കാരവും സംസ്ഥാന അധ്യാപക അവാര്‍ഡും സംസ്ഥാന ബാലസാഹിത്യ അവാര്‍ഡും സംസ്ഥാന ശാസ്ത്രസാഹിത്യഅക്കാദമി അവാര്‍ഡുമെല്ലാം കരസ്ഥമാക്കിയ അദ്ദേഹം 31 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനുശേഷം ഈ മാര്‍ച്ച് 31 ന് വിരമിക്കുകയാണ്. (ബ്ലോഗിലൂടെ തന്റെ മികവുകള്‍ പങ്കുവെയ്കാന്‍ അദ്ദേഹത്തിന് കൂടുതല്‍ സമയം ലഭിക്കുമെന്ന് ചുരുക്കം..!)സന്തോഷവും സമൃദ്ധിയും സമാധാനവും നിറഞ്ഞ ഒരു ശിഷ്ടജീവിതം അദ്ദേഹത്തിന് മാത്​സ് ബ്ലോഗിന്റേയും പതിനായിരക്കണക്കിന് വായനക്കാരുടേയും പേരില്‍ ആശംസിക്കുന്നു.നാളത്തെ ബയോളജി പരീക്ഷയ്ക്കൊരുങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്കും, അവരെയൊരുക്കുന്ന അധ്യാപകര്‍ക്കും അവസാനവട്ട റിവിഷനായി അദ്ദേഹം തയ്യാറാക്കിയ കുറിപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്തെടുത്തോളൂ...(ഇതെല്ലാം ഒന്ന് ടൈപ്പ് ചെയ്ത് ഒരുമിച്ച് പിഡിഎഫാക്കിത്തരണമെന്നുണ്ടായിരുന്നു. സമയം പോലെ അപ്ഡേറ്റ് ചെയ്യാം.അളവറ്റ താല്‍പര്യത്തിലൂടെ ഇത്തരം മികവുകള്‍ നമ്മിലേക്കെത്തിച്ചു തരുന്ന പ്രിയ നസീര്‍ സാറിന് ഹൃദയം നിറഞ്ഞ നന്ദി. പിതാവിന് എത്രയും വേഗം സുഖമാകാന്‍ പ്രാര്‍ത്ഥിക്കുന്നു.)

14 comments:

വി.കെ. നിസാര്‍ March 22, 2012 at 8:01 PM  

ഇതെല്ലാം ഒന്ന് ടൈപ്പ് ചെയ്ത് ഒരുമിച്ച് പിഡിഎഫാക്കിത്തരണമെന്നുണ്ടായിരുന്നു. സമയം പോലെ അപ്ഡേറ്റ് ചെയ്യാം. അളവറ്റ താല്‍പര്യത്തിലൂടെ ഇത്തരം മികവുകള്‍ നമ്മിലേക്കെത്തിച്ചു തരുന്ന പ്രിയ നസീര്‍ സാറിന് ഹൃദയം നിറഞ്ഞ നന്ദി. പിതാവിന് എത്രയും വേഗം സുഖമാകാന്‍ പ്രാര്‍ത്ഥിക്കുന്നു

വി.കെ. നിസാര്‍ March 22, 2012 at 8:04 PM  

സന്തോഷവും സമൃദ്ധിയും സമാധാനവും നിറഞ്ഞ ഒരു ശിഷ്ടജീവിതം പ്രദീപ് സാറിന് എന്റേയും മാത്​സ് ബ്ലോഗിന്റേയും പതിനായിരക്കണക്കിന് വായനക്കാരുടേയും പേരില്‍ ആശംസിക്കുന്നു.

AR March 22, 2012 at 8:06 PM  

Thanks for the biology revision package.

ജനാര്‍ദ്ദനന്‍.സി.എം March 22, 2012 at 8:41 PM  

ഇതെല്ലാം ഒന്ന് ടൈപ്പ് ചെയ്ത് ഒരുമിച്ച് പിഡിഎഫാക്കിത്തരണമെന്നുണ്ടായിരുന്നു.
പക്ഷെ സമയക്കുറവുണ്ട്. എന്നാല്‍ ഇതെല്ലാം ഒറ്റ ക്ലിക്കില്‍ കിട്ടണമെന്നുള്ളവര്‍ക്കു വേണ്ടി
ഇവിടെ ക്ലിക്കുക.

Hari | (Maths) March 22, 2012 at 8:57 PM  

കഴിഞ്ഞ തവണത്തെപ്പോലെ ഈ വര്‍ഷവും കുട്ടികളെ സഹായിക്കാനെത്തിയ പ്രദീപ് സാറിനും ബ്ലോഗിനെ നിരന്തരം സഹായിച്ചു കൊണ്ടിരിക്കുന്ന നസീര്‍ സാറിനും ഒരായിരം നന്ദി.

spectrum March 22, 2012 at 9:28 PM  

happy to see the interest given to other subjects too. the efforts are awesome. hope it will go on
all the best to the maths blog team (pradeep sir , nazir sir ,.....)

spectrum March 22, 2012 at 9:29 PM  

happy to see the interest given to other subjects too. the efforts are awesome. hope it will go on
all the best to the maths blog team (pradeep sir , nazir sir ,.....)

jimson March 23, 2012 at 9:03 AM  

Thank you sir

Govind Kalamachal March 23, 2012 at 12:06 PM  

thank you very much sir
inni ella kuttikalkkum biologykku nalla maark kittum

nazeer March 24, 2012 at 11:24 AM  

A+ “manuscript” for BIOLOGY through “MATHSBLOG”!!!….Thanks Pradeep sir. This Biology tips covered all the chapters and each and every important points in the Text. Those who downloaded this 8 pages will definitely help them in today’s Biology exam. Wishing all the best for students who are writing Biology exam today.

Farewell to PRADEEP Sir…..

★ミThasleem.P★ミ• »Administrator« • March 24, 2012 at 11:33 AM  

valare nalla oru postanu sir...nalla upakaram undu..thank you

lion March 27, 2012 at 7:58 PM  

what is scientific notation
Scientific Notation include in the mathematics course. In the world of science some time we deal with numbers which are very small and those which are very large. In some branches of science large numbers while in others very small numbers are used.

lion March 27, 2012 at 11:06 PM  

what is scientific notation
Scientific Notation include in the mathematics course. In the world of science some time we deal with numbers which are very small and those which are very large. In some branches of science large numbers while in others very small numbers are used.

lion March 27, 2012 at 11:10 PM  

what is scientific notation
Scientific Notation include in the mathematics course. In the world of science some time we deal with numbers which are very small and those which are very large. In some branches of science large numbers while in others very small numbers are used.

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer