ഹൈ-ടെക് ഗവ. പ്രൈമറി സ്കൂളുകള്‍

>> Sunday, March 11, 2012

പ്രൈമറി തലത്തിലേക്ക് ഐസിടി പഠനവും മറ്റ് ഐടി@സ്കൂള്‍ പ്രവര്‍ത്തനങ്ങളും വ്യാപിപ്പിക്കുന്നതിലേക്കായി അവിടങ്ങളിലെ പ്രധാനാധ്യാപകര്‍ക്ക് പരിശീലനം നല്‍കിയപ്പോള്‍ ഉയര്‍ന്നുകേട്ട ഏറ്റവും വലിയ ആവലാതി, ഉപകരണങ്ങളുടെ അഭാവത്തെക്കുറിച്ചായിരുന്നു. എന്നാല്‍ അടുത്ത അധ്യയനവര്‍ഷാരംഭത്തിനു മുന്നേ ചുരുങ്ങിയത് എല്ലാ സര്‍ക്കാര്‍ എല്‍പി യുപി സ്കൂളുകളിലെങ്കിലും ആവശ്യത്തിന് ഉപകരണങ്ങളെത്താനുള്ള വഴി തുറന്നിരിക്കുന്നു.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം ഉപയോഗിച്ച് പ്രൈമറി സ്കൂളുകളിലേയ്ക്ക് ഐ.ടി ഉപകരണങ്ങള്‍ ലഭിക്കാനായി സര്‍ക്കാര്‍ എല്‍.പി-യു.പി സ്കൂളുകള്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അപേക്ഷ നല്‍കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ. ഷാജഹാന്‍ അറിയിച്ചു. ബന്ധപ്പെട്ട എ.ഇ.ഒ.യുടെ മേല്‍ക്കത്തോടെ അപേക്ഷകള്‍ മാര്‍ച്ച് 13-നു മുമ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കണം. തദ്ദേശ സ്വയംഭരണവകുപ്പിന്റെ 06-03-2012 ലെ ഉത്തരവ് എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും ബാധകമാണ്. ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയും മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവയും ഇതില്‍ പെടും.ജില്ലാ പഞ്ചായത്തുകള്‍ക്ക് അവരുടെ കീഴിലുള്ള ഹൈസ്കൂളുകളുടെ എല്‍.പി, യു.പി വിഭാഗങ്ങള്‍ക്ക് തുക അനുവദിക്കാം. സര്‍‌ക്കാര്‍ യു.പി സ്കൂളുകള്‍ക്ക് പരമാവധി 1.85 ലക്ഷം രൂപയും സര്‍‌ക്കാര്‍ എല്‍.പി. സ്കൂളുകള്‍ക്ക് 1.35 ലക്ഷം രൂപയും ഈ വര്‍ഷം പദ്ധതി വിഹിതത്തില്‍ നിന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 2012 ഫെബ്രുവരി 15-ലെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായി ചെലവഴിക്കാനായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. ഇതനുസരിച്ച് ഒരു യു.പി. സ്കൂളിന് ആറു കമ്പ്യൂട്ടറുകള്‍ (ലാപ് ടോപ്), ഒരു മള്‍ട്ടിമീഡിയ പ്രോജക്ടര്‍, ഒരു മള്‍ട്ടിഫംഗ്ഷന്‍ പ്രിന്റര്‍ എന്ന രൂപത്തിലും എല്‍.പി. സ്കൂളുകള്‍ക്ക് നാലു കമ്പ്യൂട്ടര്‍ (ലാപ് ടോപ്), ഒരു മള്‍ട്ടിമീഡിയ പ്രോജക്ടര്‍, ഒരു മള്‍ട്ടിഫംഗ്ഷന്‍ പ്രിന്റര്‍ എന്ന രൂപത്തിലും ലഭ്യമാക്കാന്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അപേക്ഷ നല്‍കാവുന്നതാണ്.ഈ വര്‍ഷത്തെ ഐസിടി ഉപകരണങ്ങളുടെ വില തീരുമാനിക്കുന്നതിനു മുമ്പുള്ള എസ്റ്റിമേറ്റ് അനുസരിച്ചാണ് ഉത്തരവില്‍ മേല്‍ വിവരിച്ച പ്രകാരം നിര്‍ദ്ദേശിക്കപ്പെട്ടത്. എന്നാല്‍ ആയത് അഞ്ചു കമ്പ്യൂട്ടറുകള്‍ ( 5 X 22400 = 112000), ഒരു 3KVA യു.പി.എസ് ( 43,000), ഒരു മള്‍ട്ടിമീഡിയ പ്രോജക്ടര്‍ (22000 ),ഒരു മള്‍ട്ടിഫംഗ്ഷന്‍ പ്രിന്റര്‍ ( 7750) മൊത്തം 1.847 ലക്ഷം എന്ന രീതിയില്‍ ക്രമീകരിക്കാവുന്നതാണ്.600 VA UPS ഗൈഡ്ലൈനില്‍ ഉള്‍പ്പെടാത്തതുകൊണ്ട് 3KVA UPS ഇല്ലാതെ ആറു കമ്പ്യൂട്ടറുകള്‍ അപേക്ഷിക്കുന്നവര്‍ക്ക് ചെറിയ UPS കള്‍ക്കായി ബദല്‍ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തേണ്ടി വരും.എ.ഇ.ഒ.മാര്‍ ഇതിന്റെ വിശദാംശങ്ങള്‍ മാര്‍ച്ച് 15-നു മുമ്പ് നല്‍കണം. ബന്ധപ്പെട്ട ഉത്തരവുകളും മാര്‍ഗനിര്‍ദേശങ്ങളും ചുവടെ നല്‍കിയിരിക്കുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിലെ ICT Procurement വിഭാഗത്തില്‍ ഇവ ലഭ്യമാണ്.
ICT Procurement at Govt Schools :

G.O. by LSG Department
G.O. by Gen. Education Dept
Guidelines for ICT Procurement
Letter to AEOs

54 comments:

KAATHUVASI March 11, 2012 at 5:41 PM  

അടുത്ത വര്‍ഷം നടക്കാന്‍ സാധ്യത ഉള്ള കുറച്ചു കാര്യങ്ങളിലെ സംശയങ്ങള്‍ കൂടി ആരെങ്കിലും തീര്‍ത്തു തരൂ.

1. അടുത്ത വര്‍ഷം എട്ടാം ക്ലാസ് UPS - ല്‍ ആകുമെന്ന് പറയുന്നത് ശരിയാണോ ?

2. അടുത്ത വര്‍ഷം മുതല്‍ IT PRACTICAL പരീക്ഷ ഇല്ല എന്ന് പറയുന്നത് ശരിയാണോ ?

sanu March 11, 2012 at 7:07 PM  

പുതിയ ഐ.ടി പുസ്തകം കണ്ടോ എന്റമ്മോ എന്തായിത്. ഇത് ഒരു ബാലികേറാമലയാകും. മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കുന്ന നമ്മുടെ അധ്യാപര്‍ ഒരു ബോണസായി കണക്കാക്കുന്ന ഈ വിഷയത്തില്‍ ഇത്തരമൊരു പുസ്തകം അല്‍പം കട്ടിയായിപ്പോയെന്ന് തോന്നുന്നു. പുതിയതായി പഠിക്കാന്‍ ഒത്തിരി. കഴിഞ്ഞവര്‍ഷങ്ങളില്‍ 8,9 പഠിപ്പിക്കാത്ത അധ്യാപകര്‍ പാടുപെടും.പുസ്തകരചനാ സമിതിയില്‍ ക്ലാസില്‍ പോകുന്ന മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കുന്ന ടീച്ചിങ് നോട്ടെഴുതുന്ന ഒരദ്ധ്യാപന്‍ പോലുമില്ലാതിരുന്നതാകാം ഈ സ്റ്റാന്‍ണ്ടേര്‍ഡിന് കാരണം. പുസ്തകം കണ്ട അദ്ധ്യാപര്‍ അവധിക്കാല പരിശീലന രജിസ്ട്രേഷനു തയാറാകുന്നില്ല. പുതിയതായി പഠിക്കാന്‍ വിമുഖതകാട്ടുന്ന TET ക്ക് എതിരുനില്‍ക്കുന്ന അദ്ധ്യാപസമൂഹത്തിന്റെ മുമ്പിലേക്കാണ് DBMS ഉം നെറ്റ്വര്‍ക്കിങ്ങും വിക്കി മാപ്പും WXGLADE pythonഉ, inkscapeഉം ഒക്കെ. എത്രത്തോളം വിനിമയം ചെയ്യാന്‍ പറ്റും എന്ന ആശങ്കയും നിലനില്‍ക്കുന്നു.
ഈ പുതിയ പുസ്തകത്തില്‍ IT Enabled Education കൂടുതല്‍ പ്രതീക്ഷിച്ചിരുന്നു..വളരെ കുറവ് ...പലസോഫ്റ്റ്വെയറുകളും 10.04ല്‍ ഇല്ലെന്നും തോന്നുന്നു.Tupi:2D Magic,wxglade,etc. ഓടിച്ചൊരു വായനമാത്രമാണ് നടത്തിയതു ...
നിങ്ങള്‍ക്ക് പുസ്തകം വായിക്കണോ
ഇതാ ലിങ്ക്

ഗീതാസുധി March 11, 2012 at 7:47 PM  

സര്‍,
"അടുത്ത വര്‍ഷം എട്ടാം ക്ലാസ് UPS - ല്‍ ആകുമെന്ന് പറയുന്നത് ശരിയാണോ ?"
ഈ സംശയത്തിന് മറുപടി പറയാന്‍ വിദ്യാഭ്യാസമന്ത്രിയ്ക്കു കൂടി ഇപ്പോള്‍ കഴിയുമെന്ന് തോന്നുന്നില്ല!
"അടുത്ത വര്‍ഷം മുതല്‍ IT PRACTICAL പരീക്ഷ ഇല്ല എന്ന് പറയുന്നത് ശരിയാണോ ?"
ശരിയല്ല. തിയറി പരീക്ഷ പ്രത്യേകമായി നടത്താതെ പ്രാക്ടിക്കലിനൊപ്പമായിരിക്കുമെന്നാണ് കേട്ടത്.

IT CLUB of Velur School March 11, 2012 at 8:24 PM  

There are unused computers in HS lab.What can we do with it?.How can we avoid it?.Now it is a burden.Because all are working with lower version of linux not with eubuntu 10.04.

sanu March 11, 2012 at 9:01 PM  
This comment has been removed by the author.
sanu March 11, 2012 at 9:08 PM  

10 ലെ പുതിയ ഐ.ടി പുസ്തകം ആരെങ്കിലും കണ്ടോ? എന്റമ്മോ എന്തൊരു സ്റ്റാന്‍ഡേര്‍ഡ്. ഇത്രക്ക് വേണമായിരുന്നോ. പുസ്തക രചനാസമിതിയിലെ എല്ലാവരും മാസ്റ്റര്‍ ട്രെയ്നികളായതിനാലായിരിക്കണം(ക്ലാസില്‍ പോകണ്ടാ, മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കണ്ടാ,ടീച്ചിങ്ങ് നോട്ടെഴുതണ്ടാ............) ഇത്ര കടുപ്പം.ഒരു പുസ്തകം നിര്‍മ്മിക്കുമ്പോള്‍ അത് പഠിക്കേണ്ടവരെ പറ്റിയും പഠിപ്പിക്കുന്നവരെപറ്റിയും,പഠന മാദ്ധ്യമങ്ങളെപറ്റിയും(Computers) ഒരല്പംകൂടി ധാരണ വേണമായിരുന്നു.മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കുന്നവര്‍ തന്നെയാണ് ഐടി പഠിപ്പിക്കുന്നത് വിവിധപ്രായഗ്രൂപുകളില്‍ പെടുന്നവര്‍ , പുതിയ ഒന്ന് പഠിക്കാന്‍ വൈമുഖ്യമുള്ളവര്‍ ,TET യെ എതിര്‍ക്കുന്നവര്‍ , ഇത്തരമൊരു ഗ്രൂപ്പിനു മുന്നില്‍ ഈ പുസ്തകം ബാലികേറാമലയാകുമെന്ന് നിശ്ചയം.പുതിയ പുസ്തകത്തിലെ ചില സോഫ്റ്റ്വെയറുകള്‍ പഠിപ്പിക്കുവാന്‍ വളരെ Advanced Computer with memory 1 GB തന്നെ വേണ്ടിവരും.ചില സോഫ്റ്റ്വെയറുകള്‍ 10.04ല്‍ കാണുന്നുമില്ല. ഇനി കഷ്ടപ്പെട്ടു പഠിപ്പിച്ചാലോ 10 + 20+10(ഇതില്‍ 30 സംഭാവന) മാര്‍ക്ക് മാത്രം . പുതിയ പുസ്തകം കണ്ട അദ്ധ്യാപകരാരും അവധിക്കാല പരിശീലനത്തിനു തയ്യാറാവുന്നുമില്ല. 9 തിലും 8 ലും പുതിയ പുസ്തകം പഠിപ്പിക്കാത്ത 10ല്‍ മാത്രം ഐ.ടി പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ക്ക് ഇത് ബാലികേറാമലയാകുമെന്ന് തോന്നുന്നു. അവധിക്കാലത്ത് ഇത് അദ്ധ്യാപകരിലേക്ക് വിനിമയം ചെയ്യാന്‍ വിധിക്കപ്പെട്ടവരും വളരെ കഷ്ടപ്പെടും.Database, Vector Graphics, Networking, Advanced Python,wikimap...എല്ലാം പുതിയത് . പുതിയ പുസ്തകം അത്രക്ക് ഐടി എനേബിള്‍ഡ് കണ്ടന്റ് ഉള്ളതാണോ എന്നും സംശയിക്കുന്നു. പുതിയ പുസ്തകം കാണാത്തവര്‍ക്കായി ഇതാ ഇവിടെ....
Click here
നോക്കൂ......................... ഞാനൊരു പിന്തിരിപ്പന്‍ എന്ന് ചിത്രീകരിക്കപ്പെട്ടേക്കാം. കഴിഞ്ഞവര്‍ഷം 9ആം ക്ലാസിലെ ഐ.ടി പുസ്തകം അദ്ധ്യാപകരിലേക്കും വിദ്യാര്‍ത്ഥികളിലേക്കും വിനിമയം ചെയ്യാന്‍ വിധിക്കപ്പെട്ട ഒരു ആര്‍ പി............. .............
ആശംസകള്‍

sukhadan March 11, 2012 at 9:51 PM  

what is the logic behind selecting only Govt schools?
എയിഡഡ് സ്കൂളിലെ കുട്ടികള്‍ രണ്ടാം കിട പൗരന്‍മാരാണോ ? എം പി ഫണ്ടും പ്രീമെട്രിക് സ്കോളര്‍ഷിപ്പും അണ്‍ ​എയിഡഡ് സ്കൂളുകള്‍ക്കും മദ്രസ്സകള്‍ക്കും അനുവദിക്കുമ്പോള്‍ എന്തിനീ വിവേചനം ? എയിഡഡ് സ്കൂളിലെ കുട്ടികള്‍ അവിടെ പഠിക്കുന്നത് സര്‍ക്കാര്‍സ്കൂളുകള്‍ അടുത്തില്ലാത്തതുകൊണ്ടല്ലേ? കുട്ടികളുടെ അവകാശമാണ് അധികാരികള്‍ ചെയ്യുന്നത്. മോശം !

sukhadan March 11, 2012 at 9:52 PM  

what is the logic behind selecting only Govt schools?
എയിഡഡ് സ്കൂളിലെ കുട്ടികള്‍ രണ്ടാം കിട പൗരന്‍മാരാണോ ? എം പി ഫണ്ടും പ്രീമെട്രിക് സ്കോളര്‍ഷിപ്പും അണ്‍ ​എയിഡഡ് സ്കൂളുകള്‍ക്കും മദ്രസ്സകള്‍ക്കും അനുവദിക്കുമ്പോള്‍ എന്തിനീ വിവേചനം ? എയിഡഡ് സ്കൂളിലെ കുട്ടികള്‍ അവിടെ പഠിക്കുന്നത് സര്‍ക്കാര്‍സ്കൂളുകള്‍ അടുത്തില്ലാത്തതുകൊണ്ടല്ലേ? കുട്ടികളുടെ അവകാശമാണ് അധികാരികള്‍ ചെയ്യുന്നത്. മോശം !

raghunath March 11, 2012 at 10:18 PM  

ഗവ; സ്കൂളുകള്‍ക് നല്‍കുന്ന എല്ലാ ധന സഹായങ്ങളും എയിഡഡ സ്കൂളുകള്‍ക്കും നല്‍കാനുള്ള ഉത്തരവ്‌ എത്രയും വേഗം ഉണ്ടാകണം

rocking March 11, 2012 at 10:21 PM  

അടുത്ത വര്‍ഷം SSLC EXAM ഉണ്ടോ?

Rajeev March 11, 2012 at 10:22 PM  

സുഗതൻ മാഷ് പറഞ്ഞതിനോട് പൂർണ്ണമായും യോജിക്കുന്നു. 67 ശതമാനം കുട്ടികൾ എയ്ഡഡ് മേഖലയിലാണെന്നാണ് കണക്കുകൾ കാണിക്കുന്നത്. 'വിദ്യാഭ്യാസ അവകാശ നിയമ'ത്തിന്റെ ഈ കാലത്ത് അവരുടെ വിദ്യാഭ്യാസ അവകാശങ്ങളുടെ ലംഘനം അല്ലേ ഇത്.. ഗവണ്മെന്റ് സ്കൂളിൽ അല്ല പഠിക്കുന്നത് എന്നതിന് കുട്ടി എന്തു പിഴച്ചു. ഫണ്ടമെന്റൽ റൈറ്റ്സിന്റെ ലംഘനം അല്ലേ ഇത്...മേലിലെങ്കിലും ഇത്തരം വിവേചനങ്ങൾ ഉണ്ടാകാതിരിക്കട്ടെ. (ചുരുക്കം ചില സ്കൂളുകൾ ഒഴികെ ബാക്കി മിക്ക സ്കൂളുകളും ഇനിയും പണം മുടക്കാൻ സാധിക്കാത്ത വിധം സാമ്പത്തികമായി ബുദ്ധിമുട്ടുന്നു എന്നത് രഹസ്യം അല്ലല്ലോ)

rocking March 11, 2012 at 10:22 PM  

അടുത്ത വര്‍ഷം SSLC EXAM ഉണ്ടോ?

ali March 11, 2012 at 11:43 PM  

ലോവര്‍ക്ലാസുകളിലേക്ക്‌ കംപ്യൂട്ടര്‍ വാങ്ങാനുള്ള നടപടികളാകുന്നു.നല്ല തീരുമാനം. പഠിപ്പിക്കാനുള്ള പുസ്‌തകമോ, മൊഡ്യൂളോ മറ്റോ ആയോ...?

Sreenilayam March 12, 2012 at 6:36 AM  

സൗകര്യങ്ങള്‍ ചിതലു പിടിക്കാതിരിക്കട്ടെ.

ഹോംസ് March 12, 2012 at 7:02 AM  

എയ്ഡഡ് സ്കൂളുകളിലും അടുത്ത അധ്യയന വര്‍ഷം തന്നെ ആവശ്യമായ ഉപകരണങ്ങള്‍ എത്തത്തക്ക രീതിയില്‍ കാര്യങ്ങള്‍ മെച്ചപ്പെടട്ടെ..!
TET പരീക്ഷയെ എന്തിനാണ് അധ്യാപകര്‍ ഭയക്കുന്നത്? തങ്ങളുടെ പ്രൊഫഷന് യോജിക്കാത്തവരെ പുറന്തള്ളാന്‍ ശമ്പളം കൊടുക്കുന്ന സര്‍ക്കാരിന് അധികാരം വേണം. അത്, അധ്യാപകനായാലും റവന്യൂ ജീവനക്കാരനായാലും.

ഹോംസ് March 12, 2012 at 7:08 AM  

ഐഇഡി ലിസ്റ്റിലെ പ്രത്യേകിച്ച് എം ആര്‍ (മെന്റലി റിട്ടാഡഡ്)വിഭാഗത്തിലെ കുട്ടികളുടെ എണ്ണം അമ്പരപ്പിക്കുന്നതാണ്. സംസ്ഥാനത്തെ മിക്ക സ്കൂളിലേക്കും അടിയന്തിരമായി പ്രത്യേക മെഡിക്കല്‍ ടീമിനെ അയക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. തോല്‍ക്കാന്‍ സാദ്ധ്യതയുള്ള കുട്ടികളെ, ചില സര്‍ക്കാര്‍ ഡോക്ടറന്മാര്‍ക്ക് കൈക്കൂലി കൊടുത്ത് ഐഇഡി ആക്കി വിജയിപ്പിക്കുന്ന തന്ത്രത്തെക്കുറിച്ച് കഴിഞ്ഞവര്‍ഷം തന്നെ ഈയുള്ളവന്‍ പരാതി നല്കിയതാണ്.
ആരു കേള്‍ക്കാന്‍! എല്ലാവര്‍ക്കും നൂറുമേനി മതിയല്ലോ..!

jinesh March 12, 2012 at 8:21 AM  

ഈ പദ്ധതി അനുസരിച്ച് ഹൈസ്കൂളിന് കീഴില്‍ വരുന്ന എല്‍ പി , യു പി ക്ലാസ്സുകള്‍ക്ക് fund ലഭിക്കുമോ? ലഭിക്കുമെങ്കില്‍ എല്‍ പി , യു പി വിഭാഗങ്ങള്‍ക്ക് പ്രത്യേകം fund അനുവദിക്കുമോ?

Sreejithmupliyam March 12, 2012 at 9:40 AM  

എല്ലാ എസ്.എസ്.എല്‍.സി, പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കും വിജയാശംസകള്‍ ....................
പ്രാര്‍ത്ഥനയോടെ,
ശ്രീജിത്ത് മുപ്ലിയം

വിപിന്‍ മഹാത്മ March 12, 2012 at 4:02 PM  

പത്താം ക്ലാസ്സിനു മലയാളം പരീക്ഷ പണികൊടുത്തു. ആദ്യദിവസം തന്നെ കുട്ടികളുടെ ആത്മവിശ്വാസം കെടുത്തി

Anupam March 12, 2012 at 6:01 PM  
This comment has been removed by the author.
N.Sreekumar March 12, 2012 at 9:02 PM  

എല്ലാ കുട്ടികളെയും ഒരു പോലെ കാണണം.എയ്ഡഡ്/അണ്‍ എയ്ഡഡ്/ഗവണ്മന്റ് വ്യത്യാസം പാടില്ല.ശരിയോ?
പി.എസ്.സി യുടെ അധ്യാപകറാങ്കുലിസ്റ്റിലുള്ളവര്‍ക്കുമാത്രമേ അങ്യാപകനാകാനൊക്കു എന്നു വന്നാലോ?
യോഗ്യതയുള്ള അധ്യാപകര്‍ പഠിപ്പിക്കണമെന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വാശിപിടിച്ചാലോ?
TET പാസ്സായ അധ്യാപകരായിരിക്കണം കുട്ടികളെ പഠിപ്പിക്കേണ്ടത് എന്ന് വിദ്യാഭ്യാസ അവകാശനിയമം പറയുന്നു.ആ അവകാശം അവര്‍ക്ക് നല്‍കേണ്ടെന്ന് അധ്യാപകര്‍ പറയുന്നു.എന്തുകൊണ്ട്?

N.Sreekumar March 12, 2012 at 9:03 PM  

എല്ലാ കുട്ടികളെയും ഒരു പോലെ കാണണം.എയ്ഡഡ്/അണ്‍ എയ്ഡഡ്/ഗവണ്മന്റ് വ്യത്യാസം പാടില്ല.ശരിയോ?
പി.എസ്.സി യുടെ അധ്യാപകറാങ്കുലിസ്റ്റിലുള്ളവര്‍ക്കുമാത്രമേ അങ്യാപകനാകാനൊക്കു എന്നു വന്നാലോ?
യോഗ്യതയുള്ള അധ്യാപകര്‍ പഠിപ്പിക്കണമെന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വാശിപിടിച്ചാലോ?
TET പാസ്സായ അധ്യാപകരായിരിക്കണം കുട്ടികളെ പഠിപ്പിക്കേണ്ടത് എന്ന് വിദ്യാഭ്യാസ അവകാശനിയമം പറയുന്നു.ആ അവകാശം അവര്‍ക്ക് നല്‍കേണ്ടെന്ന് അധ്യാപകര്‍ പറയുന്നു.എന്തുകൊണ്ട്?

ബീന്‍ March 13, 2012 at 7:51 AM  

അധ്യാപകര്‍ മാത്രമല്ല എല്ലാ മേഖലകളും യോഗ്യതയുള്ളവര്‍ തന്നെ കൈകാര്യം ചെയ്യട്ടെ . എല്ലാവര്‍ക്കും വേണം eligibility test .

Arunbabu March 13, 2012 at 8:32 AM  

പരീക്ഷപ്പനിയില്ലാതെ പഞ്ചരത്നങ്ങള്
ഇവര്തന്നെയൊരു 'കേരളപാഠാവലി'യാകുമ്പോള് ഉത്തരങ്ങള്ക്കൊക്കെയും ആത്മവിശ്വാസത്തിന്റെ മൂര്ച്ചയുണ്ടാകും. ഒരേ നിറത്തിലുള്ള അഞ്ചു പേനകളുമായി 'പഞ്ചരത്നങ്ങള്' പത്താംതരം പരീക്ഷാഹാളിലേക്ക് കടന്നു- ഉത്ര, ഉത്രജ, ഉത്രജന്, ഉത്തര, ഉത്തമ. ആദ്യദിനം മലയാളം ഒന്നാം പേപ്പറായ കേരളപാഠാവലി. മലയാളത്തെ പേടിയില്ലെന്ന ചിരിയുടെ ചില്ലക്ഷരം അഞ്ചാളുടെ മുഖത്ത്. ഉത്തരംകിട്ടാ ചോദ്യങ്ങളൊന്നുമില്ല ഈ ലോകത്തെന്നു അമ്മ രമാദേവി പഠിപ്പിച്ച അധ്യായം ഹൃദിസ്ഥമാണവര്ക്ക്. പിറവിമുതല് നാടിനു കൌതുകമേകി പിച്ചവെച്ച്വളര്ന്ന ഈ അഞ്ചു മക്കള് എസ്.എസ്.എല്.....സി എന്ന ആദ്യ പൊതുപരീക്ഷയിലേക്കെത്തുമ്പോള് മലയാളത്തിന്റെയാകെ പ്രാര്ത്ഥനകൂടിയുണ്ട് ഇവര്ക്ക് കൂട്ട്.
കന്യാകുളങ്ങര വഴക്കാട് 'പഞ്ചരത്ന'ത്തില് രമാദേവി-പ്രേംകുമാര് ദമ്പതിമാര്ക്ക് 1995 നവംബറിലെ ഉത്രം നാളില് പിറന്ന് കേരളത്തിന് കൌതുകവും നൊമ്പരവുമായി മാറിയവരാണിവര്....:, ആറുവര്ഷം മുന്പ് പ്രേംകുമാര് സ്വയം ജീവനൊടുക്കി. അഞ്ചുമക്കളുമായി ഒറ്റപ്പെട്ടുപോയ രമാദേവി ഇനിയെന്ത് എന്ന ചോദ്യക്കടലാസിനുമുന്നില് പക്ഷെ പകച്ചില്ല. അങ്ങനെ ജീവിതത്തോട് തോറ്റുകൊടുക്കാതെ ചേര്ത്തുപിടിച്ചതാണിവരെ. വട്ടപ്പാറ ലൂര്ദ്മൌണ്ട് സ്കൂളിലെ പരീക്ഷാഹാളില് റോള്നമ്പര് 95 മുതല് 99 വരെ പഞ്ചരത്ന സീറ്റുകളാണ്. ഉത്തരയും ഉത്തമയും അടുത്തടുത്ത്.. അതേ ഹാളില് അല്പം അകന്ന് ഉത്രയും ഉത്രജയും. ആണ്കുട്ടികള്ക്കൊപ്പം മറ്റൊരു ഹാളിലായിപ്പോയതിന്റെ സങ്കടമുണ്ട് ഉത്രജന്. പഠിത്തത്തില് മിടുക്കരായ ഇവര്ക്കെല്ലാം മലയാളം 'ഈസി'യാണ്. പരീക്ഷാപ്പേടിയൊന്നും 'പഞ്ചരത്ന'ത്തിലേക്ക് കടന്നുവന്നിട്ടേയില്ല.
പത്തിന്റെ പടിക്കെട്ടുകടക്കുന്ന അഞ്ചാളും ഇനി അമ്മയ്ക്ക് തണലാകാനുള്ള തയ്യാറെടുപ്പിലാണ്. പരീക്ഷ കഴിഞ്ഞാലുടന് ഒരു 'സസ്പെന്സ്' സമ്മാനം രമാദേവി വാഗ്ദാനം ചെയ്തിരുന്നു. അഞ്ചാളും ചേര്ന്ന് നിര്ബന്ധിച്ചിട്ടും അമ്മ സസ്പെന്സ് പൊട്ടിച്ചില്ല. ഒടുവില് പഞ്ചാമൃതം പോലുള്ള ആ സമ്മാനം എന്തെന്ന് അമ്മ വെളിപ്പെടുത്തി- പരീക്ഷ കഴിഞ്ഞാലുടന് ഒരുമിച്ചൊരു വിനോദയാത്ര. അഞ്ചാളുടേയും മുഖത്തപ്പോള് 'എ പ്ലസ്' ചിരി.
രമാദേവിയുടെയും പഞ്ചരത്നങ്ങളുടെയും ജീവിതകഥ പറഞ്ഞ് 2012 പുതുവര്ഷദിനത്തില് 'മാതൃഭൂമി' പ്രസിദ്ധീകരിച്ച വാര്ത്തയാണ് ഇതിനുപിന്നില്..:
ജീവിതത്തെ നേരിടാന് ആത്മവിശ്വാസം നല്കുന്ന ഈ വാര്ത്ത കണ്ട് പാലക്കാട്ടുള്ള ഒരു സ്നേഹകുടുംബമാണ് അമ്മയെയും മക്കളെയും അങ്ങോട്ട് ക്ഷണിച്ചിരിക്കുന്നത്. ആറുപേര്ക്കും ഒരു സ്വീകരണപരിപാടിയും സംഘടിപ്പിക്കുന്നുണ്ട്. ആ സമ്മാനയാത്രയുടെ മധുരംകൂടി കൂട്ടുണ്ട് ഇവര്ക്ക് പരീക്ഷാഹാളില്.
ഇവരെ ഓര്‍മയുണ്ടോ കേരള ജനതയ്ക്ക് .......

rakeshvakayad March 13, 2012 at 12:36 PM  

ഇത് എത്രത്തോളം ഉപയോഗപ്പെടുത്തുന്നു എന്നുകൂടി വിലയിരുത്തണം..

വിന്‍സന്റ് ഡി. കെ. March 13, 2012 at 8:00 PM  

In the era of SPARK, primary schools need broadband connection also.
There are so many online things are ready for the next year.
1. Shortage of Text Books after supply.
2. Sixth working day strength.
3. Details about missings in PACKAGE.
4. Students Aadhaar Enrolement details.
4. TPFP.
5. Ente Maram
6. Noon feeding particulars.
7..........what next ,heaven knows.

sheejith March 13, 2012 at 8:28 PM  

ഹൈസ്കൂള്‍ attached up കള്‍ക്ക് ഇത് എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് മനസ്സിലായില്ല.

teachermash March 13, 2012 at 9:15 PM  

പുതിയ ഓഡറുമായി പഞ്ചായത്തിലേക്ക് എന്‍്റെ രണ്ട് ഹെഡ്മാസ്റ്റര്‍ സുഹൃത്തുക്കള്‍ A.E.O വഴി പഞ്ചായത്തുകളിലേക്ക് (രണ്ട് പഞ്ചായത്ത്) ഓടി. അവിടെ നിന്ന് കിട്ടിയ മറുപടികള്‍ ഫണ്ട് ഒന്നും ബാക്കി ഇല്ല എന്നാണ്. ഓടിയത് വെറുതെയാകുമോ?

teachermash March 13, 2012 at 9:15 PM  
This comment has been removed by the author.
N.Sreekumar March 13, 2012 at 10:07 PM  

ഹൈസ്കൂളുകള്‍ ജില്ലാ പഞ്ചായത്തിന്റെ പരിധിയിലാണ്.ഗ്രാമപഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിക്കാന്‍ പറ്റില്ല.

ozhur March 13, 2012 at 10:18 PM  

ippol thanne IT nirbandamaya LP school undu. IT yude usthadmark ithu ariyumo avo.std v varunna LP schoolukal.Avarku oru munganana venam(fund kuravayal)Oru swakaryam parayam evide 5il hindi padippikuvan teachere vekkan niyamamillathre,Pinne aru padippikkum? niyamam mindunnilla.

ozhur March 13, 2012 at 10:29 PM  

IPPOL THANNE IT NIRBANDAMAYA LP SCHOOL UNDU. STD V VARUNNA LPS. ITHU ITyude THALAPPATHIRIKKUNNAVARKU ARIYILLA.AVIDE ORU PARISEELANAVUM KODUTHILLA.EE ORDERIL AVARKKU MUNGANANA KODUKKUMO?(FUND KURAVANENKIL)KOODE ONNU KOODI PARAYATTE IVIDE 5 IL HINDI PADIPPIKKUVAN TEACHERE NIYAMIKKUVAN KERil VAKUPPILLA. PINNE ARU PADIPPIKUM ? IPPOL ORU SAMADANAM UNDU INI ELLA LPSum NJANGALEPOLE AVUMMALLO.

suseela teacher March 14, 2012 at 6:43 AM  

ഭാഷാ പഠനം (ഉറുദു,സംസ്കൃതം പ്രത്യകിച്ച്) അഞ്ചാം ക്ലാസ്സില്‍നിന്ന് തുടങ്ങേണ്ടേ? L.P. ഇല്ലാത്ത U.P യില്‍ ആറില്‍ നിന്ന് തുടങ്ങിയാല്‍ മതിയോ ഇതെല്ലാം? എട്ടാം ക്ലാസ്സ് യു.പി യില്‍ വരികയാണെങ്കില്‍ യു. പി. യില്‍ നല്ലൊരു കമ്പ്യുട്ടര്‍ ലാബ്, വേണ്ടേ? ആരു തരും?(എയിഡഡില്‍)

GIREESH March 14, 2012 at 6:45 AM  
This comment has been removed by the author.
വിപിന്‍ മഹാത്മ March 14, 2012 at 10:36 AM  

"എട്ടാം ക്ലാസ്സ് യു.പി യില്‍ വരികയാണെങ്കില്‍"

ബഷീര്‍ രീതിയില്‍ പറഞ്ഞാല്‍

വരൂലല്ലോ ടുങ്കു..... ടുങ്കു.....

jinesh March 14, 2012 at 7:46 PM  

'ഒരു കലത്തില്‍ രണ്ട്‌ കറി വേവില്ല' എത്ര അര്‍ത്ഥവത്തായ ചൊല്ല്..... ഹൈസ്കൂളിനോട് ചേര്‍ന്നുള്ള എല്‍.പി, യു.പി വിഭാഗങ്ങള്‍ക്ക് വേണ്ടി കാരണവന്‍മാര്‍ പറഞ്ഞുവച്ചതുപോലുണ്ട്. ഹൈ സ്കൂളിനോട് ചേര്‍ന്നതുകൊണ്ട് ഗ്രാമ പഞ്ചായത്ത് തിരിഞ്ഞു നോക്കില്ല, ഇനി ജില്ലാ പഞ്ചായത്ത് എന്തെങ്കിലും കരുണ കാട്ടുമെന്ന് കരുതിയാലോ...ഇല്ല ഞങ്ങള്‍ക്ക് എല്‍.പി, യു.പി വിഭാഗങ്ങള്‍ക്ക് ഫണ്ട്‌ അനുവദിക്കാന്‍ വകുപ്പില്ല... എന്നൊരു മറുപടിയും. ഈ കലത്തില്‍ ഹൈസ്കൂളിലെ കറി മാത്രമേ വേവൂ ............

teachermash March 14, 2012 at 9:06 PM  

"എട്ടാം ക്ലാസ്സ് യു.പി യില്‍ വരികയാണെങ്കില്‍" വരൂലല്ലോ ടുങ്കു..... ടുങ്കു...
...വന്നേ പറ്റൂ. കേന്ദ്ര ഫണ്ട് വേണ്ടേ? മാനേജര്‍മാര്‍ക്ക് ഗുണത്തിനുവേണ്ടി ഈ വര്‍ഷം തന്നെ എയിഡഡില്‍ അനുവദിച്ചാലോ? നടത്തിയെന്നു പറഞ്ഞ് കോന്ദ്ര ഫണ്ട് വാങ്ങൂം ചെയ്യാം ഗവ. സ്കൂളില്‍ ഇപ്പോള്‍ കെട്ടിടം ഉണ്ടാക്കും വേണ്ട.നടക്കുമോ?..

Suraj Kadanchery March 14, 2012 at 9:28 PM  

10th std IT text kandu.Very good effort.But 5 kolllam IT padippichittum Programming logic ariyatha(Ariyan sramikkatha!!!) kurachu perenkilum Nammude idayil ille? Avare Perumbambu(python) vizungumo?avar perumbambine VIZUNGUMO!!?
Suraj kadanchery

JELEES KOLAKKODAN March 14, 2012 at 10:20 PM  

It's toomuch aided students and govt students are equal .no partioality

വിപിന്‍ മഹാത്മ March 15, 2012 at 2:28 PM  

ടെക്നിക്കല്‍ ഹൈ സ്കൂളിലെ ചോദ്യങ്ങള്‍ കിട്ടുന്നവര്‍ വേഗം പ്രസിദ്ധീകരിക്കും എന്ന് പ്രതീക്ഷിക്കുന്നു

nazeer March 15, 2012 at 8:53 PM  

@ VIPIN MAHATMA...

Technical School Physics Exam is over.I am having the question Paper.Now I am writing the answers of that questions. I will send the question and answers to maths blog tomorrow itself.
Nazeer

rasheedvaloor March 16, 2012 at 11:52 AM  

ആദ്യമായിട്ടാണ് ഒരു അഭിപ്രായം അയക്കുന്നത്.മാത് സിന് പ്രാധാന്യം കൊടുത്തു കൊണ്ട് തന്നെ മറ്റ് വിഷയങ്ങള്‍ (ഭാഷകള്‍)ഉള്‍കൊള്ളിക്കാന്‍ താത്പര്യം
By Rasheed PP Perambra

anu March 17, 2012 at 9:46 AM  

anu said..
malayalathinu ithu pole blogundo?
undengil onnu paranju tharumo?

settlement g l p s March 18, 2012 at 9:21 AM  

went to panchayath with countersigned application forms of laptops and other it equipments. but the comment nangalkku polumilla computer pinnalle ethiri pullarulla lp schoolinu,,, pinne koottachiriyum chammi poyi

ജനാര്‍ദ്ദനന്‍.സി.എം March 18, 2012 at 11:39 AM  

", pinne koottachiriyum chammi poyi"

അങ്ങനെയങ്ങു ചമ്മിപ്പോയാല്‍ എങ്ങനെയാ സാര്‍ കാര്യം നടക്കുന്നത്.
ആദ്യം ആ അപേക്ഷ അവിടെ സമര്‍പ്പിച്ച് റസീറ്റ് വാങ്ങൂ. ബാക്കി പിന്നീട് നോക്കാം. സ്വീകരിക്കാന്‍ പറ്റുകയില്ലെന്നു പറഞ്ഞാല്‍ അക്കാര്യം എഴുതി വാങ്ങുക. പദ്ധതി വിഹിതത്തില്‍ ചെലവഴിക്കപ്പെടാതെ തുകയുണ്ടെങ്കില്‍ തീര്‍ച്ചയായും നമുക്ക് നേടിയെടുക്കാം. വെറുതെ ചമ്മരുത്.

Hari | (Maths) March 18, 2012 at 2:25 PM  

settlement g l p s,

ജനാര്‍ദ്ദനന്‍ സാര്‍ പറഞ്ഞതു പോലെ ആദ്യം അപേക്ഷ നല്‍കുക. ഫ്രണ്ട് ഓഫീസില്‍ ഏത് അപേക്ഷകളും സ്വീകരിക്കണമെന്നും റസീപ്റ്റ് തരണമെന്നും നിയമമുണ്ട്. സ്വീകരിക്കാന്‍ വിമുഖതയുണ്ടെങ്കില്‍ എഴുതി വാങ്ങുക. എഴുതിത്തരുന്നില്ലെങ്കില്‍ വിവരാവകാശച്ചുമതലയുള്ളയാളെയോ സെക്രട്ടറിയേയോ കാണുക. സര്‍ക്കുലറിന്റെ കോപ്പി കാണിക്കുക. എന്നിട്ടും സ്വീകരിക്കുന്നില്ലെങ്കില്‍ നമുക്ക് റിപ്പോര്‍ട്ട് ചെയ്യാം.

ഫൊട്ടോഗ്രഫര്‍ March 18, 2012 at 3:57 PM  

ഹല്ലേ,..പഞ്ചായത്തുകാര് പറഞ്ഞതിലെന്നാ തെറ്റ്?
ഒട്ടുമിക്ക ആപ്പീസുകളിലും സ്പാര്‍ക്ക് ചെയ്യാന്‍ പോലും കമ്പ്യൂട്ടറുകളില്ല. പിന്നെയാ നാലും മുന്നേഴു കുട്ടികളേയും വെച്ച് പ്രൈമറിസ്കൂളുകള്‍ക്ക് ആറും ഏഴും ലാപ്​ടോപ്പുകളും പ്രിന്ററുകളും..!
ഇവിടത്തെ ടീച്ചര്‍മാര്‍ക്ക് ലാപ്​ടോപ്പുകള്‍ തുറക്കാനെങ്കിലും അറിയാമോ..?

Revi M A March 18, 2012 at 5:38 PM  

", pinne koottachiriyum chammi poyi"


എനിക്കും ഇതേ പോലെ അനുഭവം ഉണ്ടായി.ഞാനുള്‍പ്പടെ 4 ഹെഡ്മാസ്റ്റര്‍മാര്‍ പഞ്ചായത്തില്‍ പോയി കാര്യം പറഞ്ഞു. ( വാക്കാല്‍) പത്രത്തില്‍ കണ്ടവഴി ഓടുകയായി, ഓര്‍ഡര്‍ കിട്ടിയില്ല എന്നു പരിഹാസരൂപേണ പറഞ്ഞു.ഞാന്‍ മറുപടി കൊടുത്തു. പത്രത്തില്‍ കണ്ടു വന്നതല്ല AEO യുടെ നിര്‍ദ്ദേശാനുസരണം വന്നതാണെന്ന്.കൂടാതെ ഉടന്‍ തന്നെ ലെറ്റര്‍ പാഡില്‍ എഴുതികൊടുക്കുകയും ചെയ്തു.

Pls.visit my school blog
www.gupschoolputhencruz.blogspot.in

suseela teacher March 18, 2012 at 10:40 PM  

ഇവിടത്തെ ടീച്ചര്‍മാര്‍ക്ക് ലാപ്​ടോപ്പുകള്‍ തുറക്കാനെങ്കിലും അറിയാമോ..?

മോനേ ഫോട്ടോഗ്രഫറെ, ടീച്ചര്‍മാരെ മൊത്തമായി ആക്ഷേപിക്കല്ലേ.. ചിലര്‍ പിന്നിലായിരിക്കാം, അവര്‍ തീര്‍ച്ചയായും ഒപ്പമെത്തും...പിന്നെ ഒരു കാര്യം, നല്ല ഫോട്ടോഗ്രാഫര്‍മാരായ ടീച്ചര്‍മാരുമുണ്ടെന്നോര്‍ക്കുക!

vipin mp March 19, 2012 at 6:55 PM  

u r correct photographer

almost all the teachers don't know how to open laptop and what is it?

govt should bring Tet exam

i have a request charge to conduct this exam should be given to ncert not scert.

scert's question are of low standard.

Rafeeq. March 19, 2012 at 9:38 PM  

പറഞ്ഞു പറഞ്ഞ് എട്ടാം ക്ലാസ്സ് യു. പി.യിലെത്തി. അഞ്ചും ആറും എല്‍. പിയിലേക്ക് പോയി. ഇനി യു.പി. ഏഴും എട്ടും മാത്രമോ? കേമായി.

വിമല യു.പി.സ്കൂള്‍, മഞ്ഞുവയല്‍. March 19, 2012 at 10:46 PM  

You are wrong ,Mr.Rafeeq.
Upto STD 5 - LP
Upto STD 8 - UP
Check the Budget Speech HERE and go to page No.63

Thank You.

Rajeev March 19, 2012 at 11:18 PM  

@ മാത് സിന് പ്രാധാന്യം കൊടുത്തു കൊണ്ട് തന്നെ മറ്റ് വിഷയങ്ങള്‍ (ഭാഷകള്‍)ഉള്‍കൊള്ളിക്കാന്‍ താത്പര്യം
By Rasheed PP Perambra

@ anu said..
malayalathinu ithu pole blogundo?
undengil onnu paranju tharumo?

പ്രിയപ്പെട്ട റഷീദ് പേരാമ്പ്ര, അനു,
മാത്സ് ബ്ലോഗ് പോലെ എല്ലാ ഭാഷകൾക്കും സബ്ജക്റ്റുകൾക്കും അവരവരുടേതായ ബ്ലോഗുകൾ ഉണ്ട്. കൂട്ടത്തിൽ ഏറ്റവും മികച്ചതും ഏറ്റവും സന്ദർശകർ ഉള്ളതും മാത്സ് ബ്ലോഗ് തന്നെ. നിങ്ങൾ http://www.english4keralasyllabus.com എന്ന ബ്ലോഗ് സന്ദർശിക്കുക. അതിന്റെ മെയിൻ പെയ്ജിൽ ലിങ്ക്സ് എന്നതിൽ ക്ലിക് ചെയ്യുക. എല്ലാ വിഷയങ്ങളുടേയും വിവിധ ബ്ലോഗ് അഡ്രസുകൾ അതാത് ഹെഡിങ്ങുകൾക്ക് താഴെ കാണാം. ആ ലിസ്റ്റിൽ പെടാത്ത ഏതെങ്കിലും ബ്ലോഗ് അല്ലെങ്കിൽ സൈറ്റ് നിങ്ങൾ സന്ദർശിക്കാൻ ഇടയായാൽ ആ അഡ്രസ് താഴെക്കാണുന്ന മെയിലിലേക്ക് അയക്കാൻ മറക്കരുതേ.. വിഷ് യൂ ഓൾ ദ ബെസ്റ്റ്..

rajeevjosephkk@gmail.com
rajeevjosephkk@yahoo.co.in

Rafeeq. March 20, 2012 at 6:28 AM  

vimala U.P. School
ഇന്നലെ ടി. വി യില്‍ എഴുതികാണിക്കുകയും വൈകീട്ട് നെറ്റിലെ മാതൃഭൂമിയിലും L.P. ആറുവരെയെന്നുണ്ടായിരുന്നു. വ്വക്തമാക്കിതന്നതിന് വളരെ നന്ദി.

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer