വിക്കി സംഗമോത്സവം

>> Saturday, March 31, 2012


ഈ വര്‍ഷത്തെ മലയാളം വിക്കിപീഡിയ വാര്‍ഷിക കൂട്ടായ്മ വിപുലമായ പരിപാടികളോടെ, കൊല്ലത്തുവെച്ച് ഏപ്രില്‍ 28, 29 തീയതികളില്‍ “വിക്കിസംഗമോത്സവം’ എന്ന പേരില്‍ ആഘോഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. അതിലെ ഒരു പ്രധാന ഇനമായി തെരഞ്ഞെടുത്ത സ്കൂളുകളില്‍ നിന്നും പ്രത്യേകം ക്ഷണിക്കപ്പെട്ട നൂറോളം സ്കൂള്‍ കുട്ടികള്‍ക്കു് ഒരു വിക്കി പഠനശിബിരവും മത്സരങ്ങളും നടത്തുന്നുണ്ടു്. ലഘുഭക്ഷണം, ഉച്ചഭക്ഷണം, സാക്ഷ്യപത്രങ്ങള്‍, സമ്മാനങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെട്ട ഈ പരിപാടി സൌജന്യമായിരിക്കും. ഐ.ടി.@സ്കൂള്‍, ശാസ്ത്രസാഹിത്യപരിഷത്ത് തുടങ്ങിയ സ്ഥാപനങ്ങളുടെ ആശീര്‍വ്വാദവും പിന്തുണയും ലഭിയ്ക്കുന്ന ഈ പരിപാടി ഭാവിയില്‍ കേരളത്തിലെ സ്കൂളുകളില്‍ വ്യാപകമായി നടപ്പിലാക്കാന്‍ പോകുന്ന ഒട്ടനവധി വിക്കിസംരംഭങ്ങളുടെ ഒരു തിരനോട്ടം മാത്രമാണു്.

കഴിയാവുന്നത്ര സ്കൂളുകളിലൊക്കെ ഞങ്ങള്‍ ഈ വാര്‍ത്ത അറിയിക്കാന്‍ ശ്രമിക്കുന്നുണ്ടു്. നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകളില്‍ അഥവാ ഈ അറിയിപ്പ് എത്തിയിട്ടില്ലെങ്കില്‍ ദയവുചെയ്തു് നിങ്ങള്‍ തന്നെ മുന്‍‌കൈയ്യെടുത്ത് സ്കൂളിനെക്കൊണ്ട് ഈ പരിപാടിയില്‍ പങ്കെടുക്കാനുള്ള അപേക്ഷ സമര്‍പ്പിക്കുക.

ശ്രദ്ധിക്കുക: സ്കൂളുകള്‍ മുഖേന തെരഞ്ഞെടുത്ത മികച്ച വിദ്യാര്‍ത്ഥികളെയാണു് ഈ പരിപാടിയിലേക്കു് പരിഗണിക്കുന്നതു്. ഒരു സ്കൂളില്‍ നിന്നും പരമാവധി നാലു മലയാളം മീഡിയം വിദ്യാര്‍ത്ഥികള്‍ക്കു മാത്രമേ പ്രവേശനം ലഭിയ്ക്കൂ. അവരെ പിന്നീട് വിക്കിപീഡിയയുടെ ജൂനിയര്‍ പ്രതിനിധികളായി അംഗീകരിച്ചെന്നു വരാം.

വിക്കിസംഗമോത്സവത്തിലെ പ്രധാനപ്പെട്ട ഒരു ഇനമായി ഒരു വിക്കിവിദ്യാര്‍ത്ഥിസംഗമം ഒരുക്കാന്‍ ആലോചിക്കുന്നു.

പ്രമുഖമായും കൊല്ലം ജില്ലയിലേയും വ്യാപകമായി സംസ്ഥാനത്തുനിന്നൊട്ടുക്കും പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട / ക്ഷണിക്കപ്പെട്ട എട്ടു മുതല്‍ പ്ലസ് രണ്ട് വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ സംഘങ്ങളാണു് ഈ പരിപാടിയില്‍ പങ്കെടുക്കുക. സംഗമോത്സവത്തിലെ വിജയകരമായ സഹകരണത്തിനു പുറമേ, ഈ വിദ്യാര്‍ത്ഥികള്‍ക്കു് മലയാളം വിക്കിപീഡിയയും അതിനോടു സഹകരിക്കുന്ന മറ്റു സര്‍ക്കാര്‍ / സര്‍ക്കാരിതര സ്ഥാപനങ്ങളും ഭാവിയില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന ഹ്രസ്വ/ദീര്‍ഘകാല പദ്ധതികളിലും സജീവമായി ഭാഗഭാക്കാവാള്‍ മുള്‍‌ഗണനയോടെ അവസരം ലഭിക്കും. സ്കൂള്‍ വിദ്യാര്‍ത്ഥികളെന്ന നിലയില്‍ അവര്‍ പഠിക്കുന്ന വിദ്യാലയത്തിനു കൂടി ഈ പരിപാടികളില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിയ്ക്കണം എന്നു ഞങ്ങള്‍ കരുതുന്നു. അതിനാല്‍ ഈ പദ്ധതിയിലേക്കു് ചേര്‍ക്കുന്ന വിദ്യാര്‍ത്ഥികളെ സ്കൂള്‍ മുഖേനയാണു് പരിഗണിക്കുന്നതു്.

തെരഞ്ഞെടുപ്പും ക്ഷണവും

വൈജ്ഞാനികരംഗത്ത് മികവു തെളിയച്ചവരും, മലയാളം വിക്കിപീഡിയ എന്ന ഇന്റര്‍നെറ്റ് വിജ്ഞാനകോശത്തെക്കുറിച്ച് പ്രാഥമികമായ അറിവുള്ളവരും ഉത്സാഹികളുമായ വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ പരിപാടിയില്‍ അവസരം.
  1. സ്കൂളിലോ വീട്ടിലോ സ്വതന്ത്രമായി ഇന്റര്‍നെറ്റ് ലഭ്യതയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് മുള്‍ഗണന.
  2. ഇന്റര്‍നെറ്റില്‍ മലയാളം ടൈപ്പുചെയ്യുന്നതിനുള്ള ഏതെങ്കിലും രീതി ഈ വിദ്യാര്‍ത്ഥിക്ക് വശമായിരിക്കണം.
  3. മലയാളം മീഡിയത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു് മുന്‍ഗണനയുണ്ടായിരിക്കും. മറ്റു മാദ്ധ്യമങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്കു് മലയാളത്തില്‍ തക്കതായ വ്യുല്‍പ്പത്തിയുണ്ടെങ്കില്‍ അവരേയും പരിഗണിക്കുന്നതാണു്.
  4. ഒരു വിദ്യാലയത്തില്‍ നിന്ന് കുറഞ്ഞത് രണ്ടുപേരടങ്ങുന്ന സംഘത്തിനാവും പങ്കെടുക്കാള്‍ സാധിക്കുക. ഈ സംഘത്തില്‍ പരമാവധി നാല് വിദ്യാര്‍ത്ഥികള്‍ക്കും അവര്‍ക്കു കൂട്ടായി ഒരദ്ധ്യാപകനും പങ്കെടുക്കാം.
  5. ഓരോ വിദ്യാലയത്തില്‍നിന്നും അര്‍ഹരായ കുട്ടികളെ തെരഞ്ഞെടുക്കുന്ന ദൌത്യം അതാതു വിദ്യാലയത്തിലെ ഐ.ടി അദ്ധ്യാപകര്‍ക്ക് / പ്രധാനാധ്യാപകന് ആണ്.
‌പരിപാടിയില്‍ പങ്കെടുക്കാള്‍ താല്‍‌പ്പര്യമുള്ള സ്കൂളുകള്‍ / വിദ്യാര്‍ത്ഥികള്‍ ഇതോടനുബന്ധിച്ച പട്ടികയില്‍ പേര്‍ ചേര്‍ക്കുകയോ താഴെ കൊടുക്കുന്ന ഈ-മെയില്‍ / ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യുക.

അംഗസംഖ്യ എത്ര?
  • പരമാവധി 100 വിദ്യാര്‍ത്ഥികള്‍ക്ക് ഈ പരിപാടിയില്‍ പങ്കെടുക്കാം.
  • 25 വിദ്യാലയങ്ങള്‍ക്ക് വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കാം. വിദ്യാര്‍ത്ഥികളുടെ എണ്ണത്തിനനുസരിച്ച് ഇതു് കൂടിയെന്നും വരാം.
അപേക്ഷിക്കേണ്ടതു് എപ്പോള്‍?

രണ്ടു ഘട്ടമായാണു് തെരഞ്ഞെടുപ്പ് നടക്കുക. ക്ഷണിക്കപ്പെടാന്‍ താല്‍‌പ്പര്യമുള്ള വിദ്യാലയങ്ങളുടെ പ്രതിനിധികള്‍ക്കു് ഇപ്പോള്‍ തന്നെ ഈ പേജില്‍ അവരുടെ താല്പര്യം രേഖപ്പെടുത്താം.
  1. ആദ്യം അപേക്ഷിക്കുന്ന 100 കുട്ടികള്‍ക്ക് / 25 വിദ്യാലയങ്ങള്‍ക്കാണ് മുള്‍ഗണന
  2. മാര്‍ച്ച് 25മുതല്‍ ഏപ്രില്‍ 1 വരെയുള്ള ഇടവേളയില്‍ വിക്കിപീഡിയ പ്രവര്‍ത്തകര്‍ അവരുമായി ബന്ധപ്പെട്ട് പരിപാടിയുടെ വിശദവിവരങ്ങളും കുട്ടികളെ തെരഞ്ഞെടുക്കാനുള്ള മാനദണ്ഡങ്ങളും അറിയിക്കും. ഇതേ സമയത്ത് സ്കൂളുകളില്‍ അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ മുള്‍‌ഗണനാ പട്ടിക അദ്ധ്യാപകര്‍ക്കു് തയ്യാറാക്കി വെക്കാവുന്നതാണു്.
  3. ഏപ്രില്‍ 7 നു മുമ്പായി ഓരോ സ്കൂളുകളും അവര്‍ അയയ്ക്കാള്‍ ആഗ്രഹിക്കുന്ന കുട്ടികളുടെ എണ്ണം, പേരു്, പഠിക്കുന്ന ക്ലാസ്സ്, മറ്റു വിവരങ്ങള്‍, കൂടെ അദ്ധ്യാപകനെ / അദ്ധ്യാപികയെ അയക്കുന്നുണ്ടെങ്കില്‍ അവരുടെ പേരു്, ഫോണ്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ ഔദ്യോഗികമായി (കത്തു് / ഈ-മെയില്‍ വഴി) അറിയിച്ചിരിക്കണം.
  4. ഈ ലിസ്റ്റില്‍ നിന്നും അന്തിമമായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളുടെ വിവരം ഏപ്രില്‍ 15നോടു കൂടി വിക്കിപീഡിയ താളില്‍ പ്രസിദ്ധപ്പെടുത്തും. കൂടാതെ, അതാതു സ്കൂളുകളിലേക്കും ഈ വിവരങ്ങള്‍ അറിയിക്കുന്നതായിരിക്കും.
തെരഞ്ഞെടുപ്പിന്റെ മാനദണ്ഡങ്ങള്‍
  • കുട്ടികളെ / സ്കൂളുകളെ തെരഞ്ഞെടുക്കാനുള്ള പൂര്‍ണ്ണാധികാരം വിക്കിസംഗമോത്സവം പരിപാടി ഉപസമതിക്കായിരിക്കും.
  • യാതൊരുവിധ ശുപാര്‍ശകളോ ഇടപെടലുകളോ തെരഞ്ഞെടുപ്പില്‍ നടത്തുവാള്‍ പാടുള്ളതല്ല.
  • തെരഞ്ഞെടുപ്പ് സംബന്ധമായ യാതൊരു ഉത്തരവാദിത്വവും വിക്കിമീഡിയ ഫൌണ്ടേഷനോ, വിക്കിമീഡിയ ഇന്ത്യാ ചാപ്റ്ററിനോ ഉണ്ടാകുന്നതല്ല.
  • കുട്ടികള്‍ പൂരിപ്പിച്ച് നല്‍കേണ്ട ചോദ്യാവലിയുടെ അടിസ്ഥാനത്തിലും അതത് ജില്ലകളിലെ വിക്കിസമൂഹത്തിന്റെ അഭിപ്രായത്തിനനുസരിച്ചുമാവും പങ്കെടുക്കുന്ന കുട്ടികളേയും വിദ്യാലയങ്ങളേയും തെരഞ്ഞെടുക്കുക.
സംഗമോത്സവം പരിപാടിയില്‍ എന്തൊക്കെ പ്രതീക്ഷിക്കാം?
കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്, വിക്കിപീഡിയ എന്നിവയെക്കുറിച്ച് പ്രാഥമികവും സാമാന്യവുമായ അറിവുള്ള കുട്ടികളെയാണു് ഈ പരിപാടിയില്‍ പ്രതീക്ഷിക്കുന്നതു്. ഇവര്‍ക്കു് മലയാളഭാഷയില്‍ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാള്‍ കഴിയുന്നതു് അഭികാമ്യമായിരിക്കും. മൂന്നു മണിക്കൂറോളം ദൈര്‍ഘ്യമുള്ള ഒരു വിക്കിപീഡിയ പരിശീലനക്ലാസ്സ് ആണു് സംഗമോത്സവം പരിപാടിയില്‍ ഇവര്‍ക്കു വേണ്ടിയുള്ള മുഖ്യ ഇനം. ക്ലാസ്സിന്റെ ഒടുവില്‍ ലളിതമായ ഒരു പരീക്ഷയോ ക്വിസ്സ് മത്സരമോ ഉണ്ടാവും. മത്സരത്തിലെ ഭൂരിപക്ഷം ചോദ്യങ്ങളും വിക്കിപീഡിയ, മലയാളം, കേരളം എന്നീ വിഷയങ്ങളെ ആസ്പദമായിട്ടായിരിക്കും.

വിക്കിവിദ്യാര്‍ത്ഥിസംഗമത്തില്‍ പങ്കെടുക്കുന്ന ഓരോ കുട്ടികള്‍ക്കും അവരെ പ്രതിനിധികളായി അയക്കുന്ന വിദ്യാലയങ്ങള്‍ക്കും പങ്കെടുത്തതിന്റെ സാക്ഷ്യപത്രം ലഭിയ്ക്കുന്നതായിരിക്കും. പരിപാടിയ്ക്കിടയില്‍ ലഘുഭക്ഷണം, ഉച്ചഭക്ഷണം എന്നിവയും അവശ്യം വേണ്ട സ്റ്റേഷണറിയും (പേന, നോട്ടു് പാഡ് തുടങ്ങിയവ) സൌജന്യമായി ലഭിയ്ക്കും. പരീക്ഷ / ക്വിസ്സ് മത്സരങ്ങളില്‍ വിജയികളാവുന്നവര്‍ക്കു് പ്രത്യേക സമ്മാനങ്ങളും സാക്ഷ്യപത്രങ്ങളും ലഭിയ്ക്കും.

ഭാവിയില്‍

ഈ പരിപാടിയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളെ മലയാളം വിക്കിപീഡിയയിലെ ഭാവിപ്രവര്‍ത്തനങ്ങളുമായി കൂടുതല്‍ ബന്ധപ്പെടുത്തണം എന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു. സര്‍ക്കാരിന്റേയും വിവിധസംഘടനകളുടെയും ആഭിമുഖ്യത്തില്‍ വരുംവര്‍ഷങ്ങളില്‍ രൂപീകരിക്കാള്‍ ആലോചിക്കുന്ന സ്കൂള്‍ / കോളേജ് വിക്കിക്ലബ്ബുകള്‍ക്കു് നേതൃത്വം കൊടുക്കാള്‍ ഈ വിദ്യാര്‍ത്ഥികള്‍ക്കു് അവസരവും അതിനാവശ്യമായ പരിശീലനവും ലഭ്യമാക്കും. വിക്കിപീഡിയയില്‍ പുതിയ ലേഖനങ്ങള്‍ ചേര്‍ക്കുവാനും നിലവിലുള്ള ലേഖനങ്ങള്‍ മെച്ചപ്പെടുത്തുവാനും ആവശ്യമായ സാങ്കേതികപരിശീലനം ഓണ്‍ ലൈനായും ഓഫ് ലൈനായും നല്‍കുവാള്‍ ഈ കൂട്ടായ്മകള്‍ വഴിവെയ്ക്കും. വിക്കിമീഡിയയിലേക്കു സംഭാവന ചെയ്യാനുള്ള ഉദ്ദേശത്തില്‍ നാട്ടറിവുകള്‍, പ്രാദേശികവിജ്ഞാനം തുടങ്ങിയ മേഖലകളില്‍ ഈ വിദ്യാര്‍ത്ഥികളും അവര്‍ നേതൃത്വം കൊടുക്കുന്ന സംഘങ്ങളും ഏറ്റെടുത്തു നടത്തുന്ന ഛായാഗ്രഹണം, പഠനപര്യടനങ്ങള്‍, അഭിമുഖങ്ങള്‍, സ്കാനിങ്ങ്, ഡിജിറ്റൈസേഷള്‍ തുടങ്ങിയ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കു് മുതിര്‍ന്ന വിക്കിപീഡിയ സേവകരും വിക്കിമീഡിയ പ്രതിനിധികളും സഹായവും ആവശ്യമെങ്കില്‍ മേല്‍നോട്ടവും നല്‍കും.

പ്രസ്തുത വിദ്യാര്‍ത്ഥികളില്‍ നിന്നും പ്രശംസാര്‍ഹമായി മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന ഏതാനും അംഗങ്ങളെ വിക്കിമീഡിയ ജൂനിയര്‍ അംബാസ്സഡര്‍മാരായി നിയമിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

27 comments:

Hari | (Maths) March 31, 2012 at 7:25 AM  

വിക്കിപ്പീഡിയ വളര്‍ന്നു കൊണ്ടിരിക്കുന്ന ഒരു എന്‍സൈക്ലോപീഡിയയാണ്. ഇപ്പോള്‍ തന്നെ ഏറ്റവും മികച്ച ഒരു റഫറന്‍സായി അതു വളര്‍ന്നിരിക്കുന്നു. പലപ്പോഴും പ്രമുഖര്‍ക്കു ലഭിക്കുന്ന നേട്ടങ്ങളും അവരുടെ വേര്‍പാടുകളുമെല്ലാം ടി.വിയില്‍ ഫ്ലാഷ് ന്യൂസായി പ്രത്യക്ഷപ്പെടുമ്പോഴേ വിക്കിപീഡിയ എഡിറ്റ് ചെയ്യാനായി ചെല്ലുമ്പോഴേക്കും മിനിറ്റുകള്‍ക്കു മുമ്പേ അതില്‍ എഡിറ്റിങ് കഴിഞ്ഞിട്ടുണ്ടാകും. അങ്ങനെ ആയിരങ്ങളുടെ പതിനായിരങ്ങളുടെ, ഒരു പക്ഷേ അതില്‍ക്കൂടുതല്‍ പേരുടെ അക്ഷീണപരിശ്രമത്തിന്റെ ഗുണഫലമാണ് വിക്കിപ്പീഡിയ എന്നു പറയാം. നമുക്കോരോരുത്തര്‍ക്കുമുള്ള കൃത്യതയുള്ള അറിവുകള്‍ വിക്കിപീഡിയയില്‍ രേഖപ്പെടുത്തിയാലോ? എത്ര വലിയ അറിവിന്റെ ശേഖരമാകും അത്? ഉള്‍പ്പെടുത്തുന്ന ലേഖനങ്ങളുടെ ആധികാരികത പരിശോധിക്കാന്‍ ശക്തമായ സ്ക്രീനിങ്ങും വിക്കിപീഡിയയില്‍ നടക്കുന്നുണ്ട്. വളര്‍ന്നു വരുന്ന തലമുറക്ക് ഈ ആശയം പകര്‍ന്നു കൊടുക്കാന്‍ നമുക്കു കഴിഞ്ഞാല്‍, അവര്‍ ഇറങ്ങിത്തിരിച്ചാല്‍, വിജ്ഞാനം വിരല്‍ത്തുമ്പില്‍ എന്ന പരിചിതമായ വാക്യം കൂടുതല്‍ കൂടുതല്‍ അര്‍ത്ഥവത്താകും. ഈ സന്ദേശം തല്പരരായ കുട്ടികളിലെത്തിക്കാന്‍ ശ്രമിക്കുമല്ലോ.

വി.കെ. നിസാര്‍ March 31, 2012 at 7:50 AM  

മലയാളം വിക്കിപീഡിയയുടെ സഹോദര സംരംഭങ്ങളും അവയുടെ വെബ്‌വിലാസങ്ങളും താഴെച്ചേര്‍ക്കുന്നു:


* വിക്കിഗ്രന്ഥശാല

* വിക്കിപാഠശാല

* വിക്കിനിഘണ്ടു

* വിക്കിചൊല്ലുകള്‍

(മലയാളം വിക്കിയില്‍ നിന്ന്)

JOHN P A March 31, 2012 at 8:47 AM  

സത്യത്തില്‍ തിരക്കിനിടയില്‍ മറന്നുപോയ രാര്യമാണ് . വെക്കേഷന് വിക്കി അപ്ഡേറ്റ് ചെയ്യണം .

വി.കെ. നിസാര്‍ March 31, 2012 at 8:59 AM  

ഹരിയ്ക്കും മാത്​സ് ബ്ലോഗിനും ഇത് അഭിമാനനിമിഷം..!
പ്രശസ്ത സാഹിത്യകാരന്‍ സിപ്പിപള്ളിപ്പുറത്തില്‍നിന്ന് ഹരിമാഷ് അവാര്‍ഡ് ഏറ്റുവാങ്ങുന്നു. (ഫോട്ടോ : വി കെ നിസാര്‍)

[im]https://sites.google.com/site/hijklmn23/ff/hari.jpg?attredirects=0&d=1[/im]

Unknown March 31, 2012 at 2:31 PM  

ഏപ്രില്‍ മാസത്തില്‍ ബ്ലോഗ്ഗര്‍ വീണ്ടും മാറ്റങ്ങളിലേക്ക് ?!!!

santhosh1600 March 31, 2012 at 9:28 PM  

നമ്മുടെ ബ്ലോഗില്‍ മലയാളിത്തമുള്ള കുട്ടികളുടെ മുഖമല്ലേ വേണ്ടത്.....?മലയാളം ,മലയാളി ,മാത് സ് ബ്ലേഗ്

muralichathoth March 31, 2012 at 9:31 PM  

Congrats Hari sir

santhosh1600 March 31, 2012 at 9:36 PM  

നമ്മുടെ ബ്ലോഗേ..................നന്മകള്‍ നേരുന്നു

santhosh1600 March 31, 2012 at 9:41 PM  

ഹിന്ദിയുടെ ഉത്തരം തരാമോ ക്യത്യമായിട്ടുള്ളത്?

Anonymous March 31, 2012 at 10:20 PM  

www.kidsinnovationworld.blogspot.com gives a chance to selecting subject for first post. send to "innovationworld.rasin@gmail.com" visit now "www.kidsinnovationworld.blogspot.com"

MURALEEDHARAN.C.R April 1, 2012 at 6:36 AM  

ഓപ് ടോപ്പിക്ക്
1അധ്യാപകരുടെ സ്ഥലമാറ്റ അപാക്ഷ റദ്ദാക്കിയത്രെ
2 L D C Rank list palakkad
Mozilla ഉപയോഗിച്ചാല്‍ കാണുന്നില്ല എന്നാല്‍ Google chrome ഉപയോഗിച്ചാല്‍ കാണുന്നുമുണ്ട് ഇതെന്താ ഇങ്ങനെ

സുജനിക April 1, 2012 at 11:27 AM  

വിക്കിസംഗമം...അഭിനന്ദനം. പിന്നെ എന്താ ഹരിമാഷിന്റെ ഫോട്ടോ വിഷയം?

സുജനിക April 1, 2012 at 11:28 AM  

സന്തോഷിക്കാനുള്ള അവസരങ്ങള്‍ പങ്കിടൂ... ഹരിമാഷിന്റെ ഫോട്ടോ?

വി.കെ. നിസാര്‍ April 1, 2012 at 11:34 AM  

"സന്തോഷിക്കാനുള്ള അവസരങ്ങള്‍ പങ്കിടൂ... ഹരിമാഷിന്റെ ഫോട്ടോ? "
രാമനുണ്ണിമാഷേ..
ഞങ്ങളുടെ വൈപ്പിന്‍ എംഎല്‍എ ശ്രീ. എസ് ശര്‍മ്മ, തന്റെ അസംബ്ലി നിയോജകമണ്ഠലത്തില്‍ നിന്നുള്ള ഏറ്റവും മികച്ച അധ്യാപകനുള്ള അവാര്‍ഡിനായി നമ്മുടെ ഹരിമാഷിനെ തെരഞ്ഞെടുത്തു. ആ സന്തോഷം പങ്കുവെച്ചതാണ്.

Rajeev April 1, 2012 at 8:22 PM  

മാത്സ് ബ്ലോഗേ,
അവധിക്കെന്താ നിന്റെ പ്ലാൻ. ചെറു ക്ലാസുകളിൽ ലഭിക്കേണ്ടിയിരുന്ന അടിസ്ഥാനം കിട്ടാതെ കണക്കിന് പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി ഒരു അവധിക്കാല റെമഡിയൽ കോച്ചിങ്ങ് നടത്തിക്കൂടെ നിനക്ക്. അത് കേരളം മുഴുവനുള്ള അനേകർക്ക് പ്രയോജനപ്രദമാകുമെന്നത് തീർച്ചയാണല്ലോ. ആലോചിക്കണേ....

wikisangamolsavam2012 April 1, 2012 at 8:44 PM  

വിക്കിസംഗമോത്സവം 2012-ല്‍ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചിരിക്കുന്ന വിവരം ഏവരെയും സസന്തോഷം അറിയിക്കുന്നു.

രജിസ്റ്റര്‍ ചെയ്യുന്നതിനു് http://bit.ly/wsreg എന്ന കണ്ണി സന്ദര്‍ശിക്കുക. രജിസ്റ്റര്‍ ചെയ്യുന്നതിനു മുന്‍പ് പതിവ് ചോദ്യങ്ങള്‍ വായിക്കാന്‍ മറക്കല്ലേ..

jaya April 3, 2012 at 12:13 PM  

സര്‍,
എന്റെ Laptop HP 630 ആണ്. ഉബുണ്ടുവില്‍ sound കിട്ടുന്നില്ല. എന്ത് ചെയ്യണം. ദയവായി പറഞ്ഞു തരിക.

വിപിന്‍ മഹാത്മ April 3, 2012 at 2:08 PM  

SCERT തയ്യാറാക്കിയ ആദ്യത്തെ QUESTION BANK ഉള്ളവര്‍ ഒന്ന് ലിങ്ക് ഇടുമോ. പത്താം ക്ലാസ്സിന്റെ വെക്കേഷന്‍ ക്ലാസ്സിനായിരുന്നു.

Rajeev April 4, 2012 at 7:48 AM  

Blogger വിപിന്‍ മഹാത്മ said...

SCERT തയ്യാറാക്കിയ ആദ്യത്തെ QUESTION BANK ഉള്ളവര്‍ ഒന്ന് ലിങ്ക് ഇടുമോ. പത്താം ക്ലാസ്സിന്റെ വെക്കേഷന്‍ ക്ലാസ്സിനായിരുന്നു.

Dear Vipin,
Please visit http://www.english4keralasyllabus.com/

വിപിന്‍ മഹാത്മ April 4, 2012 at 1:41 PM  

ആദ്യത്തെ QUESTION POOL ന്റെ യുസര്‍ നയിമും പാസ് വേര്‍ഡും പറഞ്ഞു തരുമോ സര്‍

Rajeev May 12, 2012 at 7:54 PM  

The Onam Question Bank (Malayalam Medium only) published by SCERT has again been made available in http://www.english4keralasyllabus.com. Those who have the English Medium versions please send a copy to the following address rajeevjosephkk@gmail.com

സെന്‍റ് ജോര്‍ജസ് ഹൈസ്കുള്‍ കുളത്തുവയല്‍ June 19, 2012 at 1:04 PM  

ഗ്രേഡ് അരിയര്‍ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ പ്രോസസ് ചെയ്ത സാലറി ബില്ലില്‍ ഉള്‍പ്പെടുത്താന്‍ എന്താണ് മാര്‍ഗം.

ഷാജി കുര്യന്‍

സുദൂര്‍ വളവന്നൂര്‍ July 10, 2012 at 9:49 PM  

അറിവിന്റെ മഹാസാഗരമായ വിക്കീപീഡിയ പ്രവര്‍ത്തനങ്ങളില്‍ കുട്ടികളെ കൂടി ഉള്‍പെടുത്തുവാനുളള സുവര്‍ണ്ണാവസരം.....

ghsskottila June 27, 2013 at 4:16 PM  

സ്പാർകിൽ കണ്ട്രോലിംഗ് ഓഫിസർ സെറ്റ് ചെയ്യാൻ ഇപ്പോൾ പറ്റുന്നില്ലല്ലോ ? എന്താണ് ചെയ്യേണ്ടത്‌ ?
കെ കെ. ശശികുമാർ

ghsskottila June 27, 2013 at 4:17 PM  

സ്പാർകിൽ കണ്ട്രോലിംഗ് ഓഫിസർ സെറ്റ് ചെയ്യാൻ ഇപ്പോൾ പറ്റുന്നില്ലല്ലോ ? എന്താണ് ചെയ്യേണ്ടത്‌ ?
കെ കെ. ശശികുമാർ

afsal October 20, 2013 at 1:01 PM  

പാര്‍ടൈം കണ്‍ടിജന്‍ഡ് da bill july മാസതതില്‍ല്‍ procass െചയ്തൂ merge െചയ്തിലല saary മാറിയില da bill cancel െചയ്താനായി മറനനൂ octoberil ഈ da bill process െചയ്താനായി july മാസതതെ da bill എങങനെ cancel െചയ്താം സഹായികകാമോ by
afsal poonjar glps

Unknown April 16, 2016 at 12:09 PM  

My salary has been revised but controlling officer not yet approved. can I take my salary in pre-revised scale?

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer