കണ്ണന്റെ കണക്കും ഹിത വക ഫിസിക്സും മഹാത്മയുടെ ഐടി ഉത്തരങ്ങളും

>> Monday, March 26, 2012

"പത്തുകിലോമീറ്ററകലെയുള്ള സ്കൂളില്‍ നിന്നും ഡ്യൂട്ടി കഴിഞ്ഞ് ശാലിനി ടീച്ചര്‍ വളരെ തിടുക്കപ്പെട്ടാണ് വീട്ടിലെത്തിയത്. പത്ത് ബി യിലെ സംഗീതയോട് പരീക്ഷ കഴിഞ്ഞ് നേരെ വീട്ടിലെത്തി കാത്തിരിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു.പ്രതീക്ഷ തെറ്റിയില്ല. അവള്‍ വാതില്‍പ്പടിക്കു മുന്നില്‍ എപ്പഴേ ഹാജര്‍! സ്കൂളിന്റെ ഒരു ഫുള്‍ A+ പ്രതീക്ഷയാണ് കക്ഷി. പക്ഷേ, ഹിന്ദിക്കുമാത്രം അത്ര പോര.ഹാഫ് ഇയര്‍ലി കഴിഞ്ഞപ്പോഴേ അവളെ പ്രത്യകമായി ശ്രദ്ധിക്കുന്നതാണ്. ദൈവമേ ഹിന്ദിയില്‍ A+ നഷ്ടമായാല്‍ പിന്നെ..? ആലോചിക്കാന്‍ കൂടി കഴിയുന്നില്ല സ്കൂളിലെ ഏക ഹിന്ദി വിശാരദയായ ശാലിനി ടീച്ചര്‍ക്ക്! വന്നയുടന്‍ ചോദ്യപ്പേപ്പര്‍ തട്ടിയെടുത്ത് ചോദ്യം ചെയ്യല്‍ തുടങ്ങി.ഹാവൂ..എട്ടാം ചോദ്യത്തിന്റെ വിചാരണാസമയം വരെ കാര്യങ്ങള്‍ ശുഭം. ഒമ്പതാം ചോദ്യത്തിന് മൂന്ന് ചോദ്യങ്ങളില്‍ ഉത്തരമെഴുതേണ്ട രണ്ടെണ്ണത്തില്‍ ഏതെല്ലാമെഴുതിയെന്ന് ചെദിച്ചപ്പോഴാണ് സംഗീതയുടെ അലമുറ പുറപ്പെട്ടത്. "ടീച്ചറേ..ഞാന്‍ ഒരെണ്ണമേ...ഞാന്‍ കരുതി ഒരെണ്ണം..." ഹിന്ദിയിലെ A+ പ്രതീക്ഷ പൊലിഞ്ഞതിന്റെ ആഘാതം ടീച്ചറുടെ പ്രതീക്ഷക്കപ്പുറമായിരുന്നു. വീട്ടില്‍ ചെന്നയുടന്‍ സംഗീത കട്ടിലില്‍ കമഴ്ന്നുകിടന്ന് കരയാന്‍ തുടങ്ങിയതാണ്. ഭാഗ്യത്തിന് അടുത്ത പരീക്ഷയായ കണക്ക് രണ്ടുദിനം കഴിഞ്ഞേയുള്ളൂവെന്നത് മാത്രമാണ് സമനില അല്പമെങ്കിലും വീണ്ടെടുക്കാന്‍ അവള്‍ക്ക് തുണയായത്."
ഇത്തവണ നടന്ന ഈ സംഭവത്തില്‍ പേരുകള്‍ മാത്രമേ വ്യാജമായുള്ളൂ. അനവസരത്തിലുള്ള അവലോകനങ്ങള്‍ വരുത്തിവെക്കുന്ന അനര്‍ത്ഥങ്ങള്‍ സൂചിപ്പിച്ചെന്നേയുള്ളൂ. നമ്മുടെ പാലക്കാട് ബ്ലോഗ് ടീമിലെ കണ്ണന്‍സാര്‍ തയ്യാറാക്കി എന്നേ അയച്ചുതന്ന അവലോകനവും ഉത്തരസൂചികകളും പ്രസിദ്ധീകരിക്കാന്‍ വൈകിയതെന്തെന്ന ചോദ്യത്തിനുള്ള മുന്‍കൂര്‍ ജാമ്യമാണ് മേല്‍ വിവരിച്ചത്. ഇനി വായിക്കൂ...
പുതിയ പാഠപുസ്തകത്തെ ആസ്പദമാക്കി നടന്ന ആദ്യത്തെ പൊതുപരീക്ഷ ആയതിനാല്‍ കുട്ടികളും അധ്യാപകരും ഏറെ ആശങ്കയോടെയാണ് ഗണിതപരീക്ഷയെ ഉറ്റുനോക്കിയിരുന്നത്. എന്നാല്‍ യാതൊരുവിധ ആശങ്കക്കും ഇടനല്‍കാതെ, എല്ലാത്തരം കുട്ടികളിലും സംതൃപ്തി ഉളവാക്കുന്ന രീതിയിലുള്ള ചോദ്യപേപ്പറായിരുന്നു ഇത്തവണത്തേത്. മൂന്നോ നാലോ ചോദ്യങ്ങളൊഴിച്ചുനിര്‍ത്തിയാല്‍ എളുപ്പം ഉത്തരമെഴുതാനാകുന്ന ചോദ്യങ്ങള്‍. ചോദ്യകര്‍ത്താവ് അഭിനന്ദനമര്‍ഹിക്കുന്നു.
സമാന്തരശ്രേണി
1, 9, 12 ചോദ്യങ്ങളാണ് സമാന്തരശ്രേണിയില്‍ നിന്നും വന്നിരുന്നത്. ഇതില്‍ ഒന്നം ചോദ്യം എല്ലാത്തരം കുട്ടികളും ചെയ്തിരിക്കും. ഒമ്പതാം ചോദ്യവും കുട്ടികള്‍ ചെയ്തു ശീലിച്ചതുതന്നെ. പന്ത്രണ്ടാം ചോദ്യം താഴ്​ന്ന നിലവാരക്കാര്‍ പൂര്‍ണ്ണമായി ചെയ്തുകാണണമെന്നില്ല, എന്നാല്‍ ശരാശരിക്കു മുകളില്‍ നില്ക്കുന്നവര്‍ എളുപ്പത്തില്‍ ചെയ്തുകാണും.
വൃത്തങ്ങള്‍, തൊടുവരകള്‍
വൃത്തങ്ങള്‍, തൊടുവരകള്‍ എന്നീ പാഠഭാഗങ്ങളില്‍നിന്നും വന്ന നിര്‍മ്മിതികള്‍ കുട്ടികള്‍ക്ക് വലിയ പ്രശ്നങ്ങളുണ്ടാക്കിയില്ല, എന്നിരുന്നാലും ഒരു അന്തര്‍വൃത്തം വരയ്ക്കാന്‍ നേരിട്ടുള്ള നിര്‍മ്മിതി കുട്ടികള്‍ പ്രതീക്ഷിച്ചിരുന്നു. ചോദ്യം നമ്പര്‍ 15, SCERT ചോദ്യശേഖരം ചെയ്തുശീലിച്ച കുട്ടികള്‍ വളരെ എളുപ്പം ചെയ്തുകാണും. ഇതിലെ രണ്ടാം ചോദ്യം കൂടുതല്‍ കുട്ടികളും ചെയ്യാന്‍ ശ്രമിച്ചുകാണുകയില്ല. എന്നാല്‍ ചിത്രം കാണുമ്പോഴുള്ള പേടി ശരിയായി വിശകലനം ചെയ്താല്‍ ഉണ്ടാകാന്‍ വഴിയില്ല. ഒരുപക്ഷേ നിര്‍മ്മിതിയേക്കാള്‍ എളുപ്പം സ്കോര്‍ നേടാന്‍ കഴിയുന്നതും ഇതിലൂടെയാണ് എന്ന് തോന്നുന്നു.ചോദ്യം നമ്പര്‍ 21(a)മോഡല്‍പരീക്ഷയുടെ ആവര്‍ത്തനം തന്നെയായിരുന്നു. (b)ഭാഗവും കുട്ടികള്‍ക്ക് വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനിടയില്ല. ഇവിടെ (a),(b) എന്ന് പറഞ്ഞതുകൊണ്ട് ചുരുക്കം ചില കുട്ടികള്‍ (a)ഭാഗം ചെയ്ത് (b)ല്‍ വീണ്ടും (a)ഭാഗം വരച്ച് A,B,C എന്നീ ബിന്ദുക്കളിലൂടെ തൊടുവരകള്‍ വരച്ചുകാണും. എന്നാല്‍ ഇവരണ്ടും ഒറ്റച്ചിത്രത്തില്‍ വരക്കാവുന്നതാണ്. ഇനി രണ്ടുചിത്രങ്ങളായി വരച്ചതുകൊണ്ട് മാര്‍ക്ക് നഷ്ടപ്പെടുകയൊന്നുമില്ല! ആറാം ചോദ്യത്തില്‍ അവ്യക്തതയുണ്ടെന്ന് ചില കുട്ടികള്‍ക്കെങ്കിലും തോന്നിയിരിക്കും. ത്രികോണം APB സമപാര്‍ശ്വത്രികോണം എന്നു പറയുമ്പോള്‍ ഏതൊക്കെ വശങ്ങളാണ് തുല്യം എന്ന വസ്തുത പറയാന്‍ വിട്ടുപോയി എന്ന തോന്നല്‍ കുട്ടികളിലുണ്ടായാല്‍ അത്ഭുതപ്പെടാനില്ല. ചിത്രം ശരിയായി വിശകലനം ചെയ്താല്‍ BA=BP എന്ന സാധ്യതയ്ക്ക് മാത്രമേ പ്രസക്തിയുള്ളൂ എന്ന് മനസ്സിലാക്കാം. ഭൂരിഭാഗം കുട്ടികളും ഇത് ശരിയായി ചെയ്തുകാണും.എട്ടാം ചോദ്യം, ചോദ്യശേഖരത്തിലെ ചോദ്യത്തിന്റെ പകര്‍പ്പായിരുന്നു. PQxPB=PA2 എന്ന ആശയം മനസ്സിലാക്കിയ കുട്ടികള്‍ വളരെ എളുപ്പം ഈ ചോദ്യം ചെയ്തുകാണും. എന്നാലും വൃത്തത്തിന്റെ ആരം കണ്ട് മുഴുവന്‍ സ്കോറും നേടുന്നവര്‍ കുറവാകാനാണ് സാധ്യത.
രണ്ടാംകൃതിസമവാക്യം, ബഹുപദങ്ങള്‍
ഈ പാഠഭാഗങ്ങളില്‍ നിന്നും വന്ന ചില ചോദ്യങ്ങള്‍ ഉയര്‍ന്ന നിലവാരക്കാരെ ഉദ്ദേശിച്ചായിരുന്നു. മൂന്നാം നമ്പ്ര് ചോദ്യം ഏതു നിലവാരക്കാര്‍ക്കും ചെയ്യാന്‍ കഴിയും. അഞ്ചാം ചോദ്യത്തിനും ഭൂരിഭാഗം കുട്ടികളും ഉത്തരത്തിലെത്തിക്കാണും. ക്ലാസ്റൂം പ്രവര്‍ത്തനങ്ങളില്‍ കുട്ടികള്‍ ഇത്തരം ചോദ്യങ്ങള്‍ പരിചയപ്പെട്ടിട്ടുണ്ട്.പതിനാറാം ചോദ്യത്തില്‍ കിച്ചു, സച്ചു എന്നിവര്‍ ഉള്‍പ്പെട്ട ചോദ്യം ചെയ്ത് മുഴുവന്‍ മാര്‍ക്കും നേടാന്‍ ഉയര്‍ന്ന നിലവാരക്കാര്‍ക്ക് മാത്രമേ കഴിയൂ. എന്നാല്‍ ഇവിടെ വന്ന രണ്ടാം ചോദ്യം ടെക്സ്റ്റ് ബുക്കിലെ അറുപത്തിയേഴാം പേജിലെ സമാനചോദ്യം ചെയ്ത കുട്ടികള്‍ എളുപ്പം ചെയ്തു കാണണം.ചോദ്യം നമ്പര്‍ 19(a)എളുപ്പം ചെയ്യാന്‍ കഴിയുന്ന ഒന്നാണ്. എന്നാല്‍ (b),(c),(d) എന്നിവ ചെയ്ത് മുഴുവന്‍ മാര്‍ക്ക് നേടല്‍ ഉയര്‍ന്ന നിലവാരക്കാര്‍ക്ക് മാത്രമേ കഴിയൂ.
ത്രികോണമിതി
ത്രികോണമിതിയില്‍ നിന്നും വന്ന ചോദ്യം നമ്പര്‍ 10 മോഡല്‍പരീക്ഷയുടേതിന് സമാനമായ ഒന്നായിരുന്നു. എന്നാല്‍ ചോദ്യം നമ്പര്‍ 17 ചിത്രം വരച്ച് പുഴയുടെ വീതിയും മരത്തിന്റെ ഉയരവും കണ്ടെത്തി മുഴുവന്‍ മാര്‍ക്കും നേടുന്ന കുട്ടികളുടെ എണ്ണം കുറവാകാനാണ് സാധ്യത. ഉയര്‍ന്ന ചിന്താശേഷിയുള്ളവരെ മുന്നില്‍ കണ്ടുകൊണ്ടുള്ളതാണ് ഈ ചോദ്യം.
സൂചകസംഖ്യകള്‍, ജ്യാമിതിയും ബീജഗണിതവും
സൂചകസംഖ്യകളില്‍ നിന്നും വന്നചോദ്യം നമ്പര്‍ 2 താഴ്ന്ന നിലവാരക്കാര്‍ക്ക് സന്തോഷിക്കുവാനുള്ള വക നല്‍കി. പതിനെട്ടാം ചോദ്യത്തിന് നല്‍കിയിട്ടുള്ള ചിത്രം വ്യക്തമാണെന്ന് പറയാന്‍ കഴിയില്ല.BD എന്ന വശം അക്ഷത്തിനു സമാന്തരം ആണ് എന്നാല്‍ ചിത്രം മാത്രം വിശകലനം ചെയ്‌താല്‍ മാത്രം ഇത് കണ്ടെത്താന്‍ കഴിയുകയില്ല ചെയ്ത് ശീലിച്ചതായതിനാല്‍ എളുപ്പമായിരുന്നേക്കാമെങ്കിലും മുഴുവന്‍ മാര്‍ക്കുംനേടുന്ന കുട്ടികള്‍ കുറവായിരിക്കാം.ഇരുപതാം ചോദ്യത്തില്‍ 3x-2y+9 എന്നതില്‍ =0 അടിക്കാന്‍ വിട്ടുപോയിട്ടുണ്ട്. പക്ഷേ കുട്ടികള്‍ ഇതു ശരിയായി ചെയ്തിരിക്കും. മോഡല്‍ പരീക്ഷയ്ക്ക് ഈ ഭാഗത്തുനിന്ന് വന്ന ചോദ്യത്തേക്കാള്‍ എളുപ്പമായിരുന്നതുകൊണ്ട് പൊതുവെ കുട്ടികള്‍ ഈ ചോദ്യത്തെ രണ്ടുകയ്യും നീട്ടി സ്വീകരിച്ചു കാണണം.
സ്ഥിതിവിവരക്കണക്ക്
സ്ഥിതിവിവരക്കണക്കില്‍നിന്നും വന്ന രണ്ടു ചോദ്യങ്ങളും പ്രതീക്ഷിതം തന്നെ. D+ ഗ്രേഡുകാര്‍ ഏറെ ആശ്രയിക്കുന്ന ഈ ചോദ്യങ്ങള്‍ നേരിട്ടുതന്നെ ചോദിച്ചത് കുട്ടികളെ (അധ്യാപകരേയും!)ഏറെ സന്തോഷിപ്പിച്ചിരിക്കും.
സാധ്യതയുടെ ഗണിതം
ഈ അധ്യായത്തില്‍ നിന്നും വന്ന ചോദ്യം നമ്പര്‍ 4 കുട്ടികളെ കുഴക്കിയില്ല. ആദ്യ ചോദ്യത്തെയായിരിക്കും ഏറെപ്പേരും ആശ്രയിച്ചിരിക്കുക. ഇവിടെ ചില കുട്ടികളെങ്കിലും രണ്ട് പെട്ടിയില്‍ നിന്നും ഒരേസമയം ഓരോ മുത്തെടുക്കുന്നുവെന്ന് പരിഗണിച്ച് ആകെ സാധ്യതകള്‍ 255 എന്ന് കാണാനുള്ള സാധ്യത വിരളമല്ല. പക്ഷേ, മോഡല്‍ പരീക്ഷയ്ക്ക് ഈ ഭാഗത്തുനിന്നും വന്ന ചോദ്യത്തേക്കാള്‍ എളുപ്പമായിരുന്നു ഈ ചോദ്യവും!ഇതിലെ രണ്ടാം ചോദ്യത്തിന്റെ വലുപ്പം കാരണം അത് മുഴുവനായി വായിച്ചുപോലും നോക്കാത്തവരും ധാരാളമായി കാണും. (വായിച്ചുനോക്കാനുള്ള സാധ്യത 1/10 ആയിരിക്കും..!)
ഘനരൂപങ്ങള്‍
രണ്ടു ചോദ്യങ്ങളാണ് ഘനരൂപങ്ങളില്‍ നിന്നും വന്നത്. പതിനൊന്നാം ചോദ്യത്തില്‍ കടലാസിന്റെ ഒരു വശം കാണുന്നതിന് സ്തൂപികയുടെ ചരിവുയരം കണ്ട് അതിന്റെ പാദവക്കിനോട് കൂട്ടി (12+8+8 = 28)എന്നെഴുതുന്നതില്‍ ശരാശരിക്കാര്‍ വിജയിക്കണമെന്നില്ല. എന്നാല്‍ മിടുക്കരെ ഈ ചോദ്യം വലക്കില്ല. ചരിവുയരത്തിന്റെ ഭാഗത്ത് കുത്തുകളിട്ടത് ചിലര്‍ക്ക് സംശയമുണ്ടാക്കിക്കാണണം. 10m എന്നത് ചരിവുയരമാണോ എന്ന് ചില കുട്ടികള്‍ക്കെങ്കിലും സംശയമുണ്ടാക്കിക്കാണും.ചോദ്യം 13 കുട്ടികള്‍ ചെയ്തുശീലിച്ചതും പ്രതീക്ഷിച്ചതുമാകയാല്‍ കുട്ടികള്‍ ഇതു ശരിയായി ചെയ്തിരിക്കും. മോഡല്‍ പരീക്ഷയ്ക്ക് ഈ ഭാഗത്തുനിന്ന് വന്ന ചോദ്യത്തേക്കാള്‍ എളുപ്പമായിരുന്നൂ ഈ ചോദ്യവും.
ഉപസംഹാരം
പൊതുവേ കുട്ടികളുടെ നിലവാരമളക്കുന്നതില്‍ വിജയം കണ്ട ഒരു ചോദ്യപ്പേപ്പറെന്ന് ഉപസംഹരിക്കാം. എല്ലാ വിഭാഗക്കാരേയും പരിഗണിച്ചുവെന്നതാണ് മേന്മ. A+ നേടുന്ന കുട്ടികളുടെ എണ്ണം കുറവായിരിക്കുമെങ്കിലും കഴിഞ്ഞവര്‍ഷത്തേക്കാള്‍ ഭേദം.തോല്ക്കാന്‍ ഏറെ പ്രയാസപ്പെടും. C+, B ഗ്രേഡുകാരായിരിക്കും കൂടുതല്‍.
ഉത്തരസൂചികകള്‍
ഉത്തരസൂചിക മലയാളം മീഡിയം

Answer Key English Medium

ഹിതയുടെ ഫിസിക്സ് ഉത്തരസൂചിക


എസ്.എസ്.എല്‍.സി ഐടി ഉത്തരങ്ങള്‍ : Thanks to Vipin Mahatma

132 comments:

JOHN P A March 26, 2012 at 4:06 PM  

കണ്ണന്‍ സാര്‍ വളരെ നേരത്തെതന്നെ ഇതു തയ്യാറാക്കിയതാണ് . ഉചിതമായ സമയത്തുതന്നെയാണ് വെളിപ്പെടുത്തിയത് . കണ്ണന്‍ സാറിന് നന്ദി .

Hari | (Maths) March 26, 2012 at 4:47 PM  

മനോഹരവും ലളിതവുമായ അവലോകനം. പരീക്ഷ കഴിഞ്ഞ ശേഷം മതി അവലോകനം എന്ന കാര്യം നമ്മള്‍ കഴിഞ്ഞ വര്‍ഷമേ എടുത്തതാണ്. അതു കൊണ്ടാണ് ഈ പോസ്റ്റ് ഇത്ര വൈകിയത്. കണ്ണന്‍ സാര്‍ തയ്യാറാക്കിയ പി.ഡി.എഫ് മുഴുവന്‍ ടൈപ്പ് ചെയ്തെടുത്ത നിസാര്‍ സാറിനും അഭിനന്ദനത്തിന്റെ ഒരു ഭാഗം നല്‍കുന്നു.

Arunbabu March 26, 2012 at 6:39 PM  

വളരെ ആധികാരികവും , സമഗ്രവുമായ ഉത്തര സൂചിക പ്രസിദ്ധീകരിച്ച കണ്ണന്‍ സാറിനും ,മാത്സ് ബ്ലോഗിനും,പോസ്റ്റ്‌ ചെയ്ത നസീര്‍ സാറിനും അഭിനന്ദനങ്ങള്‍........... ....,.......മറ്റു വിഷയങ്ങളുടെ ഉത്തര സൂചികകളും പ്രതീക്ഷിക്കാമല്ലോ.

ഫിസിക്സ്‌ പരീക്ഷ അല്പം ബുദ്ധിമുട്ടിച്ചു.ഇതോടെ പരീക്ഷച്ചൂട് അവസാനിച്ചു.ഇനി ആടിത്തിമര്‍ക്കുന്ന അവധിക്കാലത്ത്തിലേക്ക്, ഒപ്പം കൂട്ടിയും കിഴിച്ചുമുള്ള പരീക്ഷാ ഫലത്തിനായി ഒരു മാസത്തോളം നീണ്ട കാത്തിരിപ്പും .........

ഒരു നല്ല അവധിക്കാലം ആശംസിക്കുന്നു........

thoolika March 26, 2012 at 6:53 PM  

Physics pareeksha vishamam ayirunnu

IT CLUB of Velur School March 26, 2012 at 7:53 PM  

Thanks a lot.we are waiting...

Akshay Raj P March 26, 2012 at 7:58 PM  

when will the result of sslc 2011-12 will come?

nazeer March 26, 2012 at 8:09 PM  

PHYSICS question was not tough...That's what I feel....

MALAPPURAM SCHOOL NEWS March 26, 2012 at 8:15 PM  

എസ് എസ് എല്‍ സി - ചോദ്യപേപ്പറുകള്‍ 2012 മാര്‍ച്ച്
ലിങ്കില്‍ Social science ന്റെ ലിങ്ക് ശരിയാക്കുമല്ലോ....

jp2 March 26, 2012 at 8:18 PM  

The content of maths, physics and chemistry has reduced drastically on new text book.
The exams are made more and more easy.
It may give you good results,
But, it rusts the brain of students.
the able ones are now just depending the text. Here I suggest such ones to break barriers of text and study what ever they like.

വി.കെ. നിസാര്‍ March 26, 2012 at 8:19 PM  

"എസ് എസ് എല്‍ സി - ചോദ്യപേപ്പറുകള്‍ 2012 മാര്‍ച്ച് ലിങ്കില്‍ Social science ന്റെ ലിങ്ക് ശരിയാക്കുമല്ലോ...."
ലിങ്ക് ശരിയാണല്ലോ സര്‍.
ഫയലിന്റെ പേര് മാറിപ്പോയെന്നല്ലേയുള്ളൂ...
ശരിയാക്കാം.
നന്ദി

shiuj mathew March 26, 2012 at 8:22 PM  

ചോദ്യം 20: 3x-2y+9 എന്നേ ഉള്ളൂ 3x-2y+9=0 എന്നില്ല

shiuj mathew March 26, 2012 at 8:30 PM  

ചോദ്യം തെറ്റല്ലേ?

Kayikalokam March 26, 2012 at 8:49 PM  

probabilityile chodyam thettille sir, english medium chodyathil entho prasnam

MURALEEDHARAN.C.R March 26, 2012 at 9:18 PM  

1-)ം ചോദ്യത്തിനു്
'2012 ഒരു ഇരട്ടസംഖ്യയാണ്
5,9,13............ ​​എന്ന ശ്രേണിയിലെ എല്ലാസംഖ്യകളും ഒറ്റസംഖ്യകളായതിനാല്‍ 2012 ഈ ശ്രേണിയിലെ പദമല്ല'
ഇങ്ങനെ ഒരു കുട്ടി എഴുതിയാല്‍ മുഴുവന്‍ സ്ക്കോറും കൊടുത്തുകൂടെ ?

കപീഷും ശിക്കാരി ശംഭുവും പിന്നെ മായാവിയും March 26, 2012 at 9:43 PM  

" ഇങ്ങനെ ഒരു കുട്ടി എഴുതിയാല്‍ മുഴുവന്‍ സ്ക്കോറും കൊടുത്തുകൂടെ "


എന്താ സംശയം മുഴുവന്‍ മാര്‍ക്കും കൊടുക്കണം എന്നാല്‍ ചില ഗണിത പടുക്കള്‍ മാര്‍ക്ക് കൊടുക്കില്ല അവര്‍ക്ക് ബുക്കിലെ സ്റെപ്സ്‌ തന്നെ വേണം.
ഈ പടുക്കള്‍ ആണ് ഈ വര്‍ഗത്തിന് തന്നെ ദോഷം"

anand March 26, 2012 at 9:49 PM  

Off the topic
മാര്‍ച്ച് 27 ന്റെ പരീക്ഷ മാറ്റിവെച്ചതിന് നല്കാന്‍ ഈ ല്ങ്ക് ആണ് നല്ലത് എന്ന് തോന്നുന്നു

t.k.yedhu March 26, 2012 at 9:51 PM  
This comment has been removed by the author.
വി.കെ. നിസാര്‍ March 26, 2012 at 9:53 PM  

നന്ദി ആനന്ദ് സാര്‍!

t.k.yedhu March 26, 2012 at 9:53 PM  

very very thank you sir
plz publish others also.

കപീഷും ശിക്കാരി ശംഭുവും പിന്നെ മായാവിയും March 26, 2012 at 9:53 PM  

"PHYSICS question was not tough...That's what I feel...."


അത് നിങ്ങള്‍ മാഷന്മാരുടെ തോന്നല്‍ എന്നാല്‍ ഫിസിക്സ്‌ പരീക്ഷ കഷ്ടം തന്നെ ആയിരുന്നു . എ പ്ലസ്‌ നേടുന്ന കുട്ടികള്‍ വളരെ വളരെ കുറവ് തന്നെ ആയിരിയ്ക്കും. ചോദ്യ പേപ്പര്‍ തട്ടി കൂട്ടിയ മഹാനുഭാവന് മംഗളം

ചോദ്യം നമ്പര്‍ (2)

മാഷ്‌ പഠിച്ച കാലം അല്ല ഇന്ന് വിപണിയില്‍ ഇന്ന് ഇറങ്ങുന്ന Filament lamp 52% light and 48% heat തരുന്നവ ആണ് അല്ലാതെ മാഷ്‌ പഠിക്കുന്ന കാലത്തെ പോലെ 40% light and 60% heat അല്ല അപ്പോള്‍ ആ ചോദ്യത്തിന്റെ ഉത്തരം എന്ത് എഴുതും

ചോദ്യം നമ്പര്‍ (4)

കലോറിക മൂല്യം മാത്രം വച്ച് നോക്കിയാല്‍ Hydrogen നല്ല ഇന്ധനം തന്നെ എന്നാല്‍
ഒരു നല്ല ഇന്ധനത്തിന് ഉണ്ടായിരിക്കേണ്ട മറ്റൊരു ഗുണം ആണ് കൂടിയ ലഭ്യത അതാണോ ചോദ്യ കര്‍ത്താവ്‌ എല്ലായിടത്തും ലഭിക്കുന്നു എന്ന് എഴുതിയിരുക്കുന്നത് . എങ്കില്‍ അത് പച്ചകറി കടയില്‍ കിട്ടുമോ ? അല്ല എല്ലായിടത്തും ലഭിക്കുന്നു എന്ന് പറഞ്ഞത് കൊണ്ട് ഒരു സംശയം ?
ആ ചോദ്യത്തിന്റെ ഉത്തരം എന്ത് എഴുതും

anand March 26, 2012 at 9:59 PM  

നന്ദി നിസാര്‍ സര്‍
ആനന്ദ്

jnmghss March 26, 2012 at 10:00 PM  

നന്ദി നിസാര്‍ സര്‍
ആനന്ദ്

കപീഷും ശിക്കാരി ശംഭുവും പിന്നെ മായാവിയും March 26, 2012 at 10:05 PM  

ചോദ്യം നമ്പര്‍ (9)

Resistor, Diode എന്നിവ തമ്മില്‍ ചാലകതയില്‍ ഉള്ള വ്യത്യാസം ?

Electronics എന്നാ പാഠം പുസ്തകത്തില്‍ സെറ്റ് ചെയ്തിരിക്കുന്നത് കണ്ടാല്‍ തന്നെ വാലും പൊക്കി ഓടാന്‍ തോന്നും ഈ കപീഷിനു. Semi conductors എന്താണ് എന്ന് വിശദമായി പറയാതെ Amplifier, Full wave rectifier ഒക്കെ പറഞ്ഞിരിക്കുന്നു എനിട്ട്‌ ഒരു ചോദ്യവും Resistor, Diode എന്നിവ തമ്മില്‍ ചാലകതയില്‍ ഉള്ള വ്യത്യാസം
Resistor ചാലകവും Diode അര്‍ദ്ധ ചാലകവും ആയതിനാല്‍ In conductors current flow is due to Electrons and in semi conductors it is due to holes and electrons എന്ന് എഴുതിയ എത്ര കുട്ടികള്‍ ഉണ്ടാവും നോക്കാം പേപ്പര്‍ നോക്കുമ്പോള്‍ കാണണം അവര്‍ എഴുതിയിരിക്കുന്ന അങ്കം

anand March 26, 2012 at 10:07 PM  

You can Download DPI ORDER about Change in Exam date

കപീഷും ശിക്കാരി ശംഭുവും പിന്നെ മായാവിയും March 26, 2012 at 10:16 PM  

ചോദ്യം നമ്പര്‍ (10)

ആര്മെചറിന്റെ പ്രതലം കാന്തിക മണ്ടലത്തിനു സമാന്തരം ആകുമ്പോള്‍ ആണ് കാന്തിക ഫ്ലക്സ് പരമാവധി ആകുന്നതു അതായത് പൂജ്യം ഡിഗ്രി ആകുമ്പോള്‍ എന്നാല്‍ കുട്ടികള്‍ 90ഡിഗ്രി എന്ന് എഴുതി കാണും. പാവം കപീഷിന്റെ തോന്നല്‍ ആയിരിക്കുമോ എന്തോ ?

ആര്മെചറിന്റെ പ്രതലം കാന്തിക മണ്ടലത്തിനു ലംബം ആകുമ്പോള്‍ ആണ് കാന്തിക ഫ്ലക്സ് ഏറ്റവും കുറവ് ആകുന്നതു അതായത് 90 ഡിഗ്രി ആകുമ്പോള്‍ എന്നാല്‍ കുട്ടികള്‍ 0ഡിഗ്രി എന്ന് എഴുതി കാണും. വീണ്ടും കപീഷിന്റെ തോന്നല്‍ ആയിരിക്കുമോ എന്തോ ?

എന്നാല്‍ English medium ചോദ്യ പേപ്പര്‍ നോക്കിയാല്‍ ഈ കോണ്‍ അളവ് എന്ന് പറയാത്തത് കൊണ്ട് അവര്‍ ഇത് എഴുതികാണും

കപീഷും ശിക്കാരി ശംഭുവും പിന്നെ മായാവിയും March 26, 2012 at 10:28 PM  

ഇനി പ്ലസ്‌ ടു Physics ഇന്ന് കഴിഞ്ഞ പരീക്ഷ പേപ്പര്‍ നോക്കാം ഉറപ്പാണ് ചോദ്യ പേപ്പര്‍ ഇട്ടതു ഉഗാണ്ടയില്‍ വന്ന മാഷ്‌ ആണ് എന്താന്ന് കാരണം എന്ന് അല്ലെ

Question number 13

choose the correct relation between transistor parameters alpha and beta

എന്താണ് ഈ ആല്‍ഫയും ബീറ്റയും എന്ന് അല്ലെ ?

പറയാം പറയാം

alpha is the current amplification factor in common base transistor configuration(CBC) and beta is the current amplification factor in common emitter transistor configuration (CEC)

Relation between then is
beta= alpha/ 1- alpha

correct answer is (b)

അപ്പോള്‍ പിന്നെ എന്താ കപീഷേ ഉത്തരം ഉണ്ടല്ലോ എന്ന് അല്ലെ എന്നാല്‍ കേട്ടോള്ളൂ മാലോകരെ

+2 syllabus അനുസരിച്ച് CEC മാത്രമേ പഠിക്കാന്‍ ഉള്ളു അതായത് beta മാത്രമേ അവര്‍ക്ക് പഠിക്കാന്‍ ഉള്ളു പാവം കുട്ടികള്‍

scheme finalization സമയത്ത് ഏതെങ്കിലും മാഷ്‌ കുട്ടികളുടെ ഭാഗത്ത്‌ നില്‍ക്കുമോ എന്തോ ? അതോ നമ്മുടെ ഹോംസ് സര്‍ പറഞ്ഞത് പോലെ

"ധൈര്യം..! ഹും, അതും മാഷന്മാര്‍ക്കും ടീച്ചര്‍മാര്‍ക്കം!!
എഇഒ, ഡിഇഒ,ഡിഡിഇ ആപ്പീസുകളിടെ ഗുമസ്തന്മാരുടെ മുന്നില്‍ നട്ടെല്ലുവളഞ്ഞുനിന്ന് യാജിക്കുകയും, തങ്ങളുടെ അവകാശങ്ങള്‍ പോലും തിരിച്ചറിയാതെ അവറ്റകളുടെ ചെരിപ്പുനക്കി, കൈമടക്കുകൊടുത്ത് കാര്യം സാധിക്കുകയും ചെയ്യുന്ന .....ത്ഫൂ..!!!"

sanu March 26, 2012 at 10:35 PM  

നിസാര്‍ സാര്‍ ഹരി സാര്‍ ,
വരാന്‍ പോകുന്ന പുതിയ പുസ്തക വിനിമയ ട്റെയിനിംഗിന്റെ മൊഡ്യൂള്‍ പ്രസിദ്ധീകരിച്ചതെന്തിനാണ്.അത് ശരിയാണോ??

കപീഷും ശിക്കാരി ശംഭുവും പിന്നെ മായാവിയും March 26, 2012 at 10:41 PM  

NCERT syllabus അനുസരിച്ച് CEC മാത്രമേ പഠിക്കാന്‍ ഉള്ളു. മൂന്ന് വര്ഷം മുന്‍പ് വരെ CEC,CBC,CCC (Alpha,beta,gama) പഠിക്കാന്‍ ഉണ്ടായിരുന്നു ഈ ചോദ്യ പേപ്പര്‍ മൂന്നു വര്ഷം മുന്‍പ് ഇട്ടതാണോ ?

അതോ ചോദ്യ പേപ്പര്‍ ഇട്ട മഹാന്‍ syllabus
നോക്കിയില്ലേ ?

പിന്നെ ഒരു ചോദ്യം കൂടി നോക്കാം ?

Name the agency which administers the present system of frequency allocations ?

The International Telecommunication Union (ITU)
എന്ന് എഴുതാന്‍ പാവം കുട്ടികള്‍ വെള്ളം കുടിക്കും
ഈ agency ഏതു പുസ്തകത്തില്‍ തപ്പിയാല്‍ കിട്ടും ????


"സ്തോത്രം"

MURALEEDHARAN.C.R March 27, 2012 at 6:35 AM  

kannan sir
ചോദ്യം 15
സമഭുജത്രികോണത്തിന്റെ ഒരു വശത്തിലേയ്ക്കുള്ള ഉന്നതി (എതിര്‍ശീര്‍ഷത്തില്‍നിന്നും) ആ വശത്തെ സമഭാഗം ചെയ്യുന്നതിനാല്‍ ഉന്നതിയുടെ ലംബസമഭാജി വരയ്ക്കാതെ
ചെയ്തുകൂടെ ? ( വശത്തിന്റെ കൂടെ ഉന്നതിയുടെ പകുതി കൂട്ടിച്ചേര്‍ക്കുന്നതിനു പകരം ഉന്നതിയുടെ കൂടെ വശത്തിന്റെ പകുതി കൂട്ടിച്ചേര്‍ത്താല്‍പ്പോരേ )

ചോദ്യം 9
c പുതിയ ശ്രേണിയുടെ ബീജഗണിതരൂപം :- 4(7n+13)+3 =28n+52+3=28n+55
അതുകൊണ്ട് 10-)ം പദം = 28*10+55 = 335
ഇങ്ങനെ എഴുതിയാലും full credit കൊടുത്തുകൂടെ

thoolika March 27, 2012 at 7:08 AM  

കപീഷും ശിക്കാരി ശംഭുവും പിന്നെ മായാവിയും പറഞ്ഞതാണ് ശരി .
ഒരു ചോദ്യ പേപ്പറിനെ വിലയിരുത്തേണ്ടത് അധ്യാപകരുടെ ഭാഗത്ത് നിന്നല്ല . കുട്ടികളുടെ ഭാഗത്ത് നിന്ന് വേണം .
ആ നിലയില്‍ ഫിസിക്സ്‌ പരീക്ഷയുടെ ചോദ്യങ്ങള്‍ നിലവാര കുറവ് കൊണ്ടും , ചോദിച്ച രീതി കൊണ്ടും അത്ര എളുപമുള്ളത് ആയിരുന്നില്ല .
പരീക്ഷ വളരെ എളുപ്പമുള്ളതായിരുന്നു എന്ന് വിളിച്ചു കൂവി മൂല്യ നീര്ണ്ണയ സമയത്ത് ഞങ്ങള്‍ക്ക് അര്‍ഹമായ അനുകമ്പ നിങ്ങള്‍ നഷ്ട്ട പ്പെടുതരുത് .
പുസ്തകത്തിലെ ഇലക്ട്രോനിക്സ് പോലെ യുള്ള അദ്ദ്യായങ്ങള്‍ വായിച്ചാല്‍ കുട്ടികള്‍ക്ക് എന്ത് മനസ്സിലാകും ?

★ミThasleem.P★ミ• »Administrator« • March 27, 2012 at 7:16 AM  

sir..ingane oru post ittathinu valare nandiyundu,,pareeksha okke kazhinju free ayirikkumpol ithokke vayikkan nalla rasama...kurachu chodyathinu thettundennu teacher paranjirunnu...

★ミThasleem.P★ミ• »Administrator« • March 27, 2012 at 7:18 AM  

ayyo..physics pareeksha nalla eluppam aayirunnallo..easy questions aayirunnu..electronics poleyulla adhyayam vayichu pokane ulloo...ellam easy aanu..pakshe itthavana kurachu kudukkiyathu chemistry aayirunnu..chemistry pradhanapetta onnum vannilla...

കപീഷും ശിക്കാരി ശംഭുവും പിന്നെ മായാവിയും March 27, 2012 at 7:28 AM  

അപ്പോള്‍ കപീഷിന്റെ ചോദ്യങ്ങള്‍ക്ക് ആരും ഒരു മറുപടിയും തരുന്നില്ല

S.S.L.C Physics Question (2)
S.S.L.C Physics Question (4)
S.S.L.C Physics Question 9(b)
എന്നിവയ്ക്ക് എന്ത് ഉത്തരം ആണ് എഴുതേണ്ടത് ആരെങ്കിലും ഒന്ന് പറഞ്ഞു തരൂ .


Physics Answer Key പബ്ലിഷ് ചെയാന്‍ ഇവിടെ ആരുമില്ലേ ?

Plus Two physics

Question 13
Question 14(a)

എന്ത് ചെയുക സിലബസ്സില്‍ ഇല്ല എന്ന് പറഞ്ഞു മാര്‍ക്ക് കൊടുക്കോ ?

അല്ല ഒരു സംശയം കൂടി കുട്ടികളിലെ അറിവ് പരിശോധിക്കാന്‍ ആണോ ഈ പരീക്ഷ അതോ ചോദ്യം ഇട്ട മഹാനുഭാവന്റെ അറിവ് പ്രകടിപ്പിക്കാനോ

ഇവറ്റകള്‍ ഒന്നും ഈ പുതിയ വിദ്യാഭ്യാസ രീതി അറിഞ്ഞിട്ടില്ലേ ? അതാതു വിഷയം പഠിപ്പിക്കുന്ന ഒരു അധ്യാപകനെ കൊണ്ട് വേണം ചോദ്യ പേപ്പര്‍ ഇടാന്‍ അല്ലാതെ വല്ല College Professor മാരെ വിളിച്ചു പ്ലസ്‌ ടു ചോദ്യ പേപ്പര്‍ ഇടാന്‍ പറഞ്ഞാല്‍ ഇങ്ങനെ ഇരിക്കും . കുട്ടികളെ നിങ്ങള്ക്ക് ഇങ്ങനെ തന്നെ വരണം.

വാലും ചുരുട്ടി ഇതാ കപീഷ് പോകുന്നു . ആരെങ്കിലും എന്നെ നോക്കി കൊഞ്ഞനം കുത്തിയാല്‍ വീണ്ടും വരും ഈ കപീഷ്

കപീഷും ശിക്കാരി ശംഭുവും പിന്നെ മായാവിയും March 27, 2012 at 7:34 AM  

"ayyo..physics pareeksha nalla eluppam aayirunnallo"


എന്നാല്‍ ഒരു കാര്യം പറയൂ

S.S.L.C Physics Question (2)
S.S.L.C Physics Question (4)
S.S.L.C Physics Question 9(b)
എന്നിവയ്ക്ക് എന്ത് ഉത്തരം ആണ് എഴുതേണ്ടത് ഒന്ന് പറഞ്ഞു തരൂ .

S.S.L.C Physics Question (10)
S.S.L.C Physics Question (14)c

എന്നിവയ്ക്ക് എഴുതിയ ഉത്തരം എന്താണ് ? ഒന്ന് ഇവിടെ കൊടുക്കൂ ?

എ പ്ലസ്‌ കിട്ടോന്നു ഇപ്പൊ പറഞ്ഞു തരാം. കപീഷിനു എ പ്ലസ്‌ തന്നെ വേണം

ANIRUDH NARAYANAN March 27, 2012 at 8:41 AM  

kannan sir,,,,,,,,,

kichuvinteyum sachuvinteyum kanakkil
dooram x and x+300 eduthal sariyanooooooooooooo?

ഹിത March 27, 2012 at 9:31 AM  

@ മുരളി സര്‍

"ഇങ്ങനെ എഴുതിയാലും full credit കൊടുത്തുകൂടെ"

കൊടുക്കാമല്ലോ പക്ഷെ അത് അധ്യാപകന്റെ കാഴ്ചപാട് പോലെ ആയിരിക്കും എന്ന് മാത്രം.
ഇവിടെ കപീഷും ശിക്കാരി ശംഭുവും പറഞ്ഞപോലെ ചില അധ്യാപകര്‍ മാര്‍ക്ക് കൊടുക്കില്ല അവര്‍ക്ക് ബുക്കിലെ സ്റെപ്സ്‌ തന്നെ വേണം. കുട്ടിയുടെ ചിന്തയെ അവര്‍ അംഗീകരിക്കില്ല . ഉത്തര സൂചിക മാത്രം നോക്കി എന്തിനു മാര്‍ക്ക് നല്കണം കുട്ടിയുടെ ചിന്താ ശേഷി നോക്കി മാര്‍ക്ക് നല്കണം.

വിപിന്‍ മഹാത്മ March 27, 2012 at 11:19 AM  

കപീഷിനു എന്റെ വക നല്ല നമസ്കാരം.

SHAFI.Kolathara March 27, 2012 at 3:35 PM  

onnum padikkathe kuttikale examinu LD akki matti seperate roomilakkunnu. oru interpreter answer paranju kodukkanum!
pinneyenthinu mattu kuttikalkku mark nalkathirikkanam.

SHAFI.P.I March 27, 2012 at 3:39 PM  

onnum padikkathe kuttikale examinu LD akki matti seperate roomilakkunnu. oru interpreter answer paranju kodukkanum!
pinneyenthinu mattu kuttikalkku mark nalkathirikkanam.

ഹിത March 27, 2012 at 3:43 PM  

സോഷ്യല്‍ സയന്‍സ് ടാലെന്റ്റ് പരീക്ഷക്ക്‌ സംസ്ഥാന തലത്തില്‍ C grade നേടിയ കുട്ടിക്ക് ഗ്രയിസ് മാര്‍ക്ക് കിട്ടുമോ എന്ന് അടുത്ത വീട്ടിലെ ഒരു ചേച്ചി ചോദിക്കുന്നു . കുട്ടിയുടെ സെര്‍റ്റിഫിക്കറ്റ് ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് അയച്ചു കൊടുത്തിട്ടുണ്ട്‌ . ആരെങ്കിലും മറുപടി തരുമെന്ന് കരുതുന്നു

shemi March 27, 2012 at 4:43 PM  

കണ്ണന്‍ സാര്‍,
സമഗ്രമായ ഉത്തരസൂചിക. നന്നായി.

PUSHPAJAN March 27, 2012 at 5:47 PM  

മുന്‍വര്‍ഷങങളില്‍ ഓരോ ചോദ്യങങള്‍കും ഉപചോദ്യങങള്‍ കൊടുതത് കുടടികളുടെ മനസസറിഞഞായിരുനനു ചോദ്യപേപപര്‍ തയയാറാകകിയിരുനനത്. ഇപപോള്‍ വീണ്‍ടും പഴയപടി......

വി.കെ. നിസാര്‍ March 27, 2012 at 7:39 PM  

ഹിത തയ്യാറാക്കിയ ഫിസിക്സ് ഉത്തരസൂചിക ചേര്‍ത്ത് പോസ്റ്റ് അപ്​ഡേറ്റ് ചെയ്തിട്ടുണ്ട്.

ANIRUDH NARAYANAN March 27, 2012 at 8:10 PM  

kannan sir,
kichuvinteyum sachuvinteyum kanakkil
dooram "x" and "x+300" koduth randam krithi samavakyam undakkan pattumo?

CK Biju Paravur March 27, 2012 at 8:11 PM  

കപീഷും ശിക്കാരി ശംഭുവും പിന്നെ മായാവിയും പറഞ്ഞ
കാര്യങ്ങളോട് യോജിക്കുന്നു.
SSLC പരീക്ഷ, കുട്ടികള്‍ നേടിയ അറിവിനെ വിലയിരുത്താനാണ്.....ചോദ്യകര്‍ത്താവിന്റെ
അറിവ് പരീക്ഷിക്കാനാവരുത് .........ഹിതയുടെ ഉത്തരസൂചിക നന്നായിട്ടുണ്ട്.....
സ്കോറിങ്ങ് കുട്ടികള്‍ക്കനുകൂലമാക്കുന്നരീതിയില്‍
സ്കീം ഫൈനലൈസേഷനില്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിച്ചാല്‍ നന്നായിരുന്നു.
@ഹിത
രണ്ടാമത്തെ ചോദ്യത്തിന് രണ്ട്ചോയ്സും ആയിക്കൂടെ......
10-ാ ചോദ്യം കഠിനമാണ്....ഉത്തരം വ്യക്തത വരുത്തേണ്ടതുണ്ട് എന്നുതോന്നുന്നു.


http://epaper.mathrubhumi.com/epaperimages/2732012/2732012-md-kz-11/164162.JPG

ANIRUDH NARAYANAN March 27, 2012 at 8:13 PM  

kannan sir .
question no 16 dooram x and x+300 eduthal utharam kittumo?????????

മനോജ് പൊറ്റശ്ശേരി March 27, 2012 at 8:23 PM  

Thank you Kannan Sir

ജനാര്‍ദ്ദനന്‍.സി.എം March 27, 2012 at 8:44 PM  

ഫിസിക്സ് 15 ബി ഉത്തരം
ക്രാന്തിവൃത്തത്തെ ഭാഗങ്ങളായി തിരിച്ചിരിക്കുന്നു.ഇതില്‍ ഒരു ഭാഗമാണ് സൗരരാശി
എന്നുള്ളത്
ക്രാന്തിവൃത്തത്തെ 12 ഭാഗങ്ങളായി തിരിച്ചിരിക്കുന്നു.ഇതില്‍ ഒരു ഭാഗമാണ് സൗരരാശി എന്നു വേണ്ടേ?
സംശയമാണേ...

★ミThasleem.P★ミ• »Administrator« • March 27, 2012 at 8:58 PM  

ayyo ..appo pani pali...appo physicsum poyalle..ellam sariyanennu karuthi irikkumpozha pani kittiye..ayo

★ミThasleem.P★ミ• »Administrator« • March 27, 2012 at 9:03 PM  

ayyo..ellam poye..physics ente kure thetti..aa starsinte color ezhuthiyathu oposite aayippoyi...oh..diod,resister okke pattichu..

ഹിത March 27, 2012 at 9:09 PM  

@ Biju Sir

സാറേ പോലെ ഉള്ള വലിയ ആളുകളുടെ മുന്നില്‍ ഞാന്‍ ഒന്നുമല്ല എന്നാലും ഞാന്‍ ഒന്ന് ശ്രമിച്ചു നോക്കി എന്ന് മാത്രം.സാറിന്റെ നല്ല വാക്കുകള്‍ എനിക്ക് വലിയ ഒരു പ്രചോദനം ആണ് തരുന്നത്.ഏറ്റവും കൂടുതല്‍ അറിവുള്ളവര്‍ എന്നും നല്ല വിനയം ഉള്ളവര്‍ ആണ് എന്ന് കണ്ണന്‍ സര്‍ ഇപ്പോഴും പറയും അത് എത്ര സത്യം.

സരുടെ പരീക്ഷാ അവലോകനം ഞാന്‍ മാതൃഭുമിയില്‍ എല്ലാ വര്‍ഷവും വായികാറുണ്ട്.
സാറെ പോലെ ഉള്ള വലിയ ഒരാള്‍ എനിക്ക് തന്ന നല്ല വാക്കുകള്‍ എനിക്ക് തന്ന സന്തോഷം പറഞ്ഞു അറിയിക്കാന്‍ പറ്റുന്നതല്ല. എന്നാലും പറയട്ടെ നന്ദി നന്ദി നന്ദി ഒരായിരം നന്ദി

ഹിത March 27, 2012 at 9:12 PM  

@ ജനാര്ദ്ധനന്‍ സര്‍

സര്‍ പറഞ്ഞത് വളരെ ശരി ടൈപ്പ് ചെയാന്‍ വിട്ടു പോയതാണ് ക്രാന്തിവൃത്തത്തെ 12 ഭാഗങ്ങളായി തിരിച്ചിരിക്കുന്നു.ഇതില്‍ ഒരു ഭാഗമാണ് സൗരരാശി.

തെറ്റ് പറഞ്ഞു തന്നതിന് നന്ദി

കപീഷും ശിക്കാരി ശംഭുവും പിന്നെ മായാവിയും March 27, 2012 at 9:27 PM  

@ തസ്ലീം

രാവിലെ ഈ പാവം കപീഷ് ഒരു കാര്യം പറഞ്ഞത് ഓര്‍മ്മയുണ്ടോ ? അതാണ്‌ കുട്ടി പറഞ്ഞത് കുട്ടികള്‍ കരുതും അവര്‍ എഴുതിയത് ഒക്കെ ശരിയാണ് എന്ന് എന്നാലോ സംഗതി മാറി പോകാന്‍ സാധ്യത ഉണ്ട്.

ചോദ്യങ്ങള്‍ കുറെ കൂടി രസകരം ആക്കിയതാണ് എങ്കില്‍ ഇതെല്ലം മോന്‍ എഴുതും എന്ന് തീര്‍ച്ച.
പല ചോദ്യങ്ങളും എന്താണ് ഉദ്ധെശിക്കുന്നത് എന്ന് പോലും മനസ്സിലാകുന്നില്ല എന്തായാലും മോന്‍ പേടിക്കണ്ട Valuation സമയത്ത് ഒരു ആനുകൂല്യം പ്രതീക്ഷിക്കാം.

സയന്‍സ് വിഷയങ്ങളിലും മാത്സ് എന്ന വിഷയത്തിലും എ ഗ്രേഡ് നേടിയവര്‍ എ പ്ലസ്‌ നേടിയവരെ പോലെ തന്നെ ആണ്.ഇനി എല്ലാ വിഷയത്തിലും എ പ്ലസ്‌ കേടിയാല്‍ ജീവിത വിജയം നേടി എന്നും കരുതരുത് പത്താം ക്ലാസില്‍ എ പ്ലസ്‌ നേടിയവര്‍ പിനീട് ആ നേട്ടം കൈ വരിക്കണം എന്ന് യാതൊരു നിര്‍ബന്ധവും ഇല്ല .പത്താം ക്ലാസില്‍ പുറകിലോട്ടു നിന്നവര്‍ പിന്നീട് ജീവിത വിജയം നേടിയവര്‍ ആണ് കൂടുതലും.

കുട്ടി നീ മിടുക്കന്‍ ആകും ഉള്ളത് തുറന്നു പറയാനുള്ള ദൈര്യം കാണിച്ചല്ലോ ഉറപ്പാണ്‌ നീ മിടുക്കനാകും

സ്നേഹപൂര്‍വ്വം
പ്രിയപ്പെട്ട കപീഷ്

കപീഷും ശിക്കാരി ശംഭുവും പിന്നെ മായാവിയും March 27, 2012 at 9:40 PM  

@ ബിജു സര്‍ പറവൂര്‍

സ്കീം ഫൈനലൈസേഷന്‍ എന്ന് പറയുന്ന ഈ മഹത്തായ പ്രതിഭാസം കഴിഞ്ഞോ ? അത് കഴിഞ്ഞാല്‍ വല്ല നല്ല വര്‍ത്തമാനവും കേള്‍ക്കാന്‍ സാധ്യത ഉണ്ടോ ?അതോ പാര്‍ട്ടി മീറ്റിംഗ് പോലെ കുറെ പേര്‍ വട്ടം കൂടി ഇരുന്നു ചായയും കുടിച്ചു ഒരു തീരുമാനവും എടുക്കാതെ സലാം പറഞ്ഞു പിരിയുമോ ?

ആരൊക്കെ ആയിരിക്കും ഈ പ്രതിഭാസത്തില്‍ പങ്കെടുക്കുക University Department Head , NCERT Chairman, ISRO Scientist , Engineers in NASA
ഒക്കെ ആയിരിക്കോ അതോ ഹൈ സ്കൂളില്‍ പഠിപിക്കുന്ന രാഷ്ട്രീയം പറഞ്ഞു നടകാതെ പിള്ളേരുടെ മനസ്സ് കാണുന്ന വല്ലവനും ഉണ്ടാവോ ആ കൂട്ടത്തില്‍ ?

പിള്ളരെ ഫിസിക്സ്‌ പഠിപ്പിക്കുന്ന പിള്ളേര്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും എന്ന് മനസ്സിലാക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ ഭംഗിയായി പഠിച്ച ഒരു കുട്ടി വരുത്തിയ ചെറിയ തെറ്റുകള്‍ കണ്ടില്ല എന്ന് നടിക്കാന്‍ കഴിയുന്ന ഏതെങ്കിലും ഒരു മാഷ്‌ ഉണ്ടാവുമോ ആ കൂട്ടത്തില്‍.

അതോ മുന്‍പ് പറഞ്ഞ മഹാ പ്രതിഭകള്‍ വട്ടം കൂടി ഇരുന്നു ഇതെല്ലം വളരെ സിമ്പിള്‍ ആയിരുന്നു പിള്ളേര്‍ പോയി തുലയട്ടെ എന്ന് പറയുന്ന കുറെ എണ്ണം ആയിരിക്കുമോ ?

കപീഷും ശിക്കാരി ശംഭുവും പിന്നെ മായാവിയും March 27, 2012 at 10:08 PM  

question no 16 dooram x and x+300 eduthal utharam kittumo?????????


10 മിനുട്ട് കൊണ്ട് കിച്ചു നടന്ന ദൂരം =x
10 മിനുട്ട് കൊണ്ട് സച്ചു നടന്ന ദൂരം =x+300

എന്ന് എടുത്താല് കിട്ടും


ഒരു മിനുട്ട് കൊണ്ട് നടന്ന ദൂരം 'x' എന്ന് എടുക്കരുത് എന്ന് മാത്രം

കിച്ചുവിനെക്കള് മിനിറ്റില് 30 മീറ്റര് വേഗതയില് ആണല്ലോ സച്ചു നടക്കുന്നത്

അപ്പോള് ഒരു മിനിറ്റില് കിച്ചു നടന്ന ദൂരം 'x' എന്ന് എടുത്താല് സച്ചു നടന്ന ദൂരം (x+30)m

ആ പറഞ്ഞത് വച്ച് നോക്കിയാല് അനിരുധിന്റെ ആന്സര് ശരിയല്ല എന്നാല്

10 മിനുട്ട് കൊണ്ട് കിച്ചു നടന്ന ദൂരം =x
10 മിനുട്ട് കൊണ്ട് സച്ചു നടന്ന ദൂരം =x+300

എന്ന് എടുത്താല്

(x)^2 + (x+300)^2 = 1500^2

x=900

10 മിനുട്ട് കൊണ്ട് കിച്ചു നടന്ന ദൂരം = 900m
10 മിനുട്ട് കൊണ്ട് സച്ചു നടന്ന ദൂരം = 1200mകിച്ചുവിന്റെ വേഗത = 90m/ min
സച്ചുവിന്റെ വേഗത = 120m/ min

★ミThasleem.P★ミ• »Administrator« • March 28, 2012 at 6:38 AM  

thank you for your nice reply..pakshe physicsil pradhanapetta bhagathil ninnonnm chodyam chodichillallo..electro plating chodikkum ennu karuthiyirunnu..

Suraj Kadanchery March 28, 2012 at 7:08 AM  

pareekha kuttikkkanu.Chodya karthavinte kazivu theliyikkanalla!!

ANIRUDH NARAYANAN March 28, 2012 at 9:24 AM  

@ kapish
njan udhesichathum 10 minuteil
sancharicha dooram thanneyanu.
thank you for your reply

hindi question paperil ethokke chodyangalanu thettiyittulladu?

കപീഷും ശിക്കാരി ശംഭുവും പിന്നെ മായാവിയും March 28, 2012 at 1:56 PM  

ഹിതയുടെ ഫിസിക്സ്‌ ഉത്തര സൂചിക നോക്കി നന്നായിട്ടുണ്ട്

കപീഷും ശിക്കാരി ശംഭുവും പിന്നെ മായാവിയും March 28, 2012 at 2:11 PM  

ബിജു മാഷ്‌ / ഹിത

ഫിസിക്സ്‌ പ്ലസ്‌ ടു ചോദ്യ പേപ്പര്‍ കണ്ടിരുന്നോ . എനിക്ക് അതില്‍ ചില സംശയങ്ങള്‍ ഉണ്ട് ഈ കപീഷിനെ കൈവിടല്ലേ

Question Number 7

The truth table of a 2 input logic gate is given below

A B Output
0 0 1
0 1 1
1 0 0
1 1 0

a)Identify the logic gate (1/2 mar)
b)Draw it's logic symbol (1/2 mar)
c)If this logic gate is connected to a NOT gate , what will be the output when A=1 and B=1 and A=0 and B=1 (1mark)


ഇതില്‍ ആദ്യത്തെ ഭാഗത്തിന്റെ ആന്‍സര്‍ കിട്ടിയാല്‍ ബാക്കി ഒരു കൈ നോക്കാമായിരുന്നു.
ആലോചിച്ചു ആലോചിച്ചു പാവം ഈ കപീഷിന്റെ തല പുകഞ്ഞു.അതോ ഇനി ചോദ്യം ഇട്ട വ്യക്തിയുടെ വീട്ടിലെ ഗേറ്റ് ആയിക്കുമോ ഇത് എന്നും ഒരു സംശയം

കാരണം അര മാര്‍ക്ക് മാത്രമേ ചോദ്യത്തിനു ഉള്ളു
കുട്ടികള്‍ പഠിക്കുന്ന
OR,AND,NOT,NAND,,NOR എന്നിവയില്‍ ഏതും അല്ല ഇത്. പിന്നെ കപീഷിനു അറിയുന്ന XOR,XNOR അങ്ങിനെ ഉള്ള സാധനവും അല്ല ഇത് എതാണപ്പാ ഈ ഗേറ്റ്.

പാവം കുട്ടികള്‍ ഇനി ഇന്ത്യ ഗേറ്റ് ആണ് ഈ തന്നിരിക്കുനത് എന്ന് എഴുതി കാണുമോ എന്തോ

അഥവാ ഇനി ചോദ്യം തെറ്റ് ആണ് എങ്കില്‍ എന്ത് ചെയും.

Arunbabu March 28, 2012 at 2:16 PM  

@ HITHA

ഹിതയുടെ ഉത്തര സൂചിക നന്നായിട്ടുണ്ട്.നന്ദി.

പിന്നെ സ്വയം കൊച്ചാക്കി കാണേണ്ട കേട്ടോ .ആനക്ക് അറിയില്ലല്ലോ അതിന്റെ വലിപ്പം.

കപീഷും ശിക്കാരി ശംഭുവും പിന്നെ മായാവിയും March 28, 2012 at 2:39 PM  

ഫിസിക്സ്‌ പ്ലസ്‌ ടു ചോദ്യ പേപ്പര്‍

Question Number 13

സിലബസ് എന്ന ബസ് അനുസരിച്ച് കുട്ടികള്‍ക്ക്
CEC മാത്രമേ പഠിക്കാന്‍ ഉള്ളു അതനുസരിച്ച് അവര്‍ beta (Current gain in CEC)പഠിക്കുന്നുണ്ട് എന്നാല്‍ CBC,CCC എന്നിവര്‍ അവര്‍ പഠിക്കുന്നില്ല . ഇതില്‍ നിന്നും വന്ന ചോദ്യങ്ങള്‍ക്ക് മാര്‍ക്ക് കൊടുക്കുമോ ?

GOD'S OWN KANNAMPADY March 28, 2012 at 3:21 PM  

നന്ദി.............

Anonymous March 28, 2012 at 7:19 PM  

physics easy ayirunnu.
qtn paper resembled old methods
maths qtn no:6 wrong allee?

Aishwarya Narayan March 29, 2012 at 10:59 AM  

PHYSICS RESISTOR DIODE QUESTIONIL RESISTOR HAS LESS CONDUCTIVITY THAN DIODE ENNA ANSWER THETTANO?

കപീഷും ശിക്കാരി ശംഭുവും ശബ്ദിക്കുന്ന കലപ്പയും March 29, 2012 at 12:46 PM  

@ Mubu

"physics easy ayirunnu."


ആശ്വാസമായി


maths qtn no:6 wrong allee?

അല്ലല്ലോ മുകളില്‍ കണ്ണന്‍ സര്‍ എഴുതിയത് വായിച്ചു നോക്കിയില്ലേ "ആറാം ചോദ്യത്തില്‍ അവ്യക്തതയുണ്ടെന്ന് ചില കുട്ടികള്‍ക്കെങ്കിലും തോന്നിയിരിക്കും. ത്രികോണം APB സമപാര്‍ശ്വത്രികോണം എന്നു പറയുമ്പോള്‍ ഏതൊക്കെ വശങ്ങളാണ് തുല്യം എന്ന വസ്തുത പറയാന്‍ വിട്ടുപോയി എന്ന തോന്നല്‍ കുട്ടികളിലുണ്ടായാല്‍ അത്ഭുതപ്പെടാനില്ല. ചിത്രം ശരിയായി വിശകലനം ചെയ്താല്‍ BA=BP എന്ന സാധ്യതയ്ക്ക് മാത്രമേ പ്രസക്തിയുള്ളൂ എന്ന് മനസ്സിലാക്കാം."

കപീഷും ശിക്കാരി ശംഭുവും ശബ്ദിക്കുന്ന കലപ്പയും March 29, 2012 at 1:01 PM  

@ Aishwarya Narayan

"RESISTOR HAS LESS CONDUCTIVITY THAN DIODE ENNA ANSWER THETTANO?"

ഒരു ഡയോഡ് Reverse Bias ആയി കണക്റ്റ് ചെയ്തു എന്ന് കരുതുക അപ്പോള്‍ ഡയോഡിലൂടെ വൈദ്യുതി പ്രവഹിക്കുകയില്ല (there is a minority current due to the movement of minority carriers yet it is considered as diode doesn't conducts)ആ സമയത്ത് ഡയോഡിന് അല്ലെ കൂടുതല്‍ പ്രതിരോധം.അങ്ങിനെ പരിഗണിച്ചാല്‍ ഐശ്വര്യ എഴുതിയ ആന്‍സര്‍ ശരിയല്ല


Resistor conducts electricity both directions but diode conducts electricity only in one direction

എന്നോ അല്ലെങ്കില്‍

Electrons in the valence band are conductors in resistors and Electrons that have jumped to the conduction band and the corresponding holes in the
valence band are conductors in diode എന്നോ എഴുതണം കുട്ടി അതിന്റെ ഉത്തരം

ഈ വക കാര്യങ്ങള്‍ ഒന്നും നിങ്ങളുടെ പുസ്തകത്തില്‍ ഇല്ല.പുസ്തകം എഴുതിയവനും ചോദ്യം ഇട്ടവനും ഒക്കെ കണക്കു തന്നെ.

സമയം കിട്ടിയാല്‍ കഴിഞ്ഞ വര്‍ഷത്തെ പത്താം ക്ലാസിലെ ഫിസിക്സ്‌ പുസ്തകം ഒന്ന് എടുത്തു വായിക്കൂ.ഈ വര്‍ഷത്തെ പുസ്തകത്തിലെ ഈ ആദ്യം ചിട്ട പെടുത്തിയത് കണ്ടാല്‍ ഉണ്ടല്ലോ
വേണ്ട കുട്ടി കപീഷിന്റെ ദേഷ്യം കുട്ടികളുടെ ബ്ലോഗില്‍ അല്ല തീര്‍ക്കേണ്ടത് അത് കൊണ്ട് കപീഷ് ഒന്നും പറയുന്നില്ല

വിപിന്‍ മഹാത്മ March 29, 2012 at 1:43 PM  

ഹരി സാറേ ഐ ടി ഉത്തരങ്ങള്‍ തയ്യാറാക്കി അയച്ചിട്ടുണ്ട്. പ്രസിദ്ധീകരിക്കുമെന്ന് വിശ്വസിക്കുന്നു.

വി.കെ. നിസാര്‍ March 29, 2012 at 7:13 PM  

സന്തോഷകരമായ ഒരു ഓഫ്​ടോപിക്:
മാത്​സ് ബ്ലോഗിന്റെ അഡ്​മിന്‍ ശ്രീ കെ ജി ഹരികുമാര്‍ എന്ന നമ്മുടെ ഹരിസാറിന് വൈപ്പിന്‍ മണ്ഡലത്തിലെ സ്കൂളുകളില്‍ നിന്നുള്ള ഏറ്റവും മികച്ച അധ്യാപകനുള്ള (എം എല്‍ എ ശ്രീ എസ് ശര്‍മ്മ ഏര്‍പ്പെടുത്തിയ )പ്രഥമ പുരസ്കാരം ലഭിച്ച വിവരം അറിയിക്കുന്നു. തികച്ചും അര്‍ഹമായ ഈ അംഗീകാരത്തില്‍ നമുക്കേവര്‍ക്കും അദ്ദേഹത്തിന് ഭാവുകങ്ങള്‍ നേരാം.

bhama March 29, 2012 at 7:23 PM  

"വൈപ്പിന്‍ മണ്ഡലത്തിലെ സ്കൂളുകളില്‍ നിന്നുള്ള ഏറ്റവും മികച്ച അധ്യാപകനുള്ള എം എല്‍ എ ശ്രീ എസ് ശര്‍മ്മ ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്കാരം ലഭിച്ച ഹരിസാറിന് അഭിനന്ദനങ്ങള്‍"

bean March 29, 2012 at 7:43 PM  
This comment has been removed by the author.
bean March 29, 2012 at 7:48 PM  

[si="5"]ഹരിസാറിന്

[co="red"]അഭിനന്ദനങ്ങള്‍[/co]
[co="green"]ആശംസകള്‍[/co]
[co="blue"]ഭാവുകങ്ങള്‍[/co]

ഈ വാര്‍ത്ത കേവലം ഒരു കമന്റില്‍ ഒതുക്കാതെ ഒരു പോസ്റ്റ്‌ ആയി തന്നെ ഇടണം .[/si]

വി.കെ. നിസാര്‍ March 29, 2012 at 8:05 PM  

"ഈ വാര്‍ത്ത കേവലം ഒരു കമന്റില്‍ ഒതുക്കാതെ ഒരു പോസ്റ്റ്‌ ആയി തന്നെ ഇടണം.."
അത് കരുതിത്തന്നെയാണ് ഇരുന്നത്. പക്ഷേ ഹരി സമ്മതിച്ചില്ല.
എന്തായാലും "ഞാന്‍ കേമനാണെന്ന് ഞാന്‍ തന്നെ എഴുതിയയച്ചാല്‍" മാത്രം കിട്ടുന്ന ഒരു പിടി അവാര്‍ഡുകളേക്കാള്‍ മഹത്വമുണ്ട് പ്രഖ്യാപിക്കുമ്പോള്‍ മാത്രം അറിയുന്ന ഈ അംഗീകാരത്തിന്. ശരിയല്ലേ..?

Arunbabu March 29, 2012 at 8:11 PM  

ഹരി സാറിന് പുരസ്കാരം

മാത്സ് ബ്ലോഗിന് അഭിമാനിക്കാവുന്ന നിമിഷങ്ങള്‍............

ഹരി സാറിനു സര്‍വവിധ ആശംസകളും നേരുന്നു. ജീവിതത്തില്‍ ഇനിയും ഉയര്‍ച്ചകള്‍ ഉണ്ടാകട്ടെ....

ഹോംസ് March 29, 2012 at 8:18 PM  

"ഈ വക കാര്യങ്ങള്‍ ഒന്നും നിങ്ങളുടെ പുസ്തകത്തില്‍ ഇല്ല.പുസ്തകം എഴുതിയവനും ചോദ്യം ഇട്ടവനും ഒക്കെ കണക്കു തന്നെ."
കപീഷേ..
പൊത്തകത്തിലുള്ളത് മാത്രമേ പഠിക്കാവൂയെന്നത് ഒരു പഴഞ്ചന്‍ രീതിയാണ്. പൊത്തകത്തിന് പുറത്തെ വിശാലമായ അറിവുകള്‍ നേടാന്‍ വിവരവിനിമയസാങ്കേതികവിദ്യകളെയൊക്കെ ഉപയോഗിക്കണം. അതിനുള്ള സൗകര്യങ്ങള്‍ ഇന്ന് സ്കൂളുകളിലുണ്ട്. (പണ്ട് സോവിയറ്റ്യൂണിയന്‍ തരിപ്പണമായതിനു വര്‍ഷങ്ങള്‍ക്ക്ശേഷവും 'ആ രാജ്യ'ത്തെക്കുറിച്ച് പഠിപ്പിച്ചിരുന്ന സോഷ്യല്‍ അധ്യാപകരെക്കുറിച്ച് കേട്ടിട്ടുണ്ട്.)

കപീഷും ശിക്കാരി ശംഭുവും ശബ്ദിക്കുന്ന കലപ്പയും March 29, 2012 at 8:39 PM  

"പൊത്തകത്തിലുള്ളത് മാത്രമേ പഠിക്കാവൂയെന്നത് ഒരു പഴഞ്ചന്‍ രീതിയാണ്. പൊത്തകത്തിന് പുറത്തെ വിശാലമായ അറിവുകള്‍ നേടാന്‍ വിവരവിനിമയസാങ്കേതികവിദ്യകളെയൊക്കെ ഉപയോഗിക്കണം"


കൊള്ളം താങ്കള്‍ ഒരു Revenue ഉധ്യോഗസ്ഥന്‍ ആണ് എന്ന് കരുതിയത്‌ തെറ്റി താങ്കള്‍ ഒരു അദ്ധ്യാപകന്‍ തന്നെ ഉറപായി.എന്നാല്‍ ഒരു കാര്യം ചെയൂ തലകെട്ട് മാത്രം പറഞ്ഞു കൊടുത്താല്‍ മതി ശേഷിക്കുന്നത് മുഴുവന്‍ കുട്ടികള്‍ ഈ പറയുന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് കണ്ടെത്തട്ടെ.

"പണ്ട് സോവിയറ്റ്യൂണിയന്‍ തരിപ്പണമായതിനു വര്‍ഷങ്ങള്‍ക്ക്ശേഷവും 'ആ രാജ്യ'ത്തെക്കുറിച്ച് പഠിപ്പിച്ചിരുന്ന സോഷ്യല്‍ അധ്യാപകരെക്കുറിച്ച് കേട്ടിട്ടുണ്ട്."

അല്ല ഒരു സംശയം ആ രാജ്യം ഉണ്ടായിരുന്നില്ലേ ? മഹാത്മാ ഗാന്ധി മരിച്ചു പോയി ഇനി ഗാന്ധിയെ പറ്റി മിണ്ടരുത് എന്ന് അല്ലെ . ആ മനസ്സിലായി മനസ്സിലായി അങ്ങിനെ

കപീഷും ശിക്കാരി ശംഭുവും ശബ്ദിക്കുന്ന കലപ്പയും March 29, 2012 at 8:44 PM  

"ഞാന്‍ കേമനാണെന്ന് ഞാന്‍ തന്നെ എഴുതിയയച്ചാല്‍" മാത്രം കിട്ടുന്ന ഒരു പിടി അവാര്‍ഡുകളേക്കാള്‍ മഹത്വമുണ്ട് പ്രഖ്യാപിക്കുമ്പോള്‍ മാത്രം അറിയുന്ന ഈ അംഗീകാരത്തിന്. ശരിയല്ലേ..?"


പിന്നെ ഉണ്ടല്ലോ.നമ്മുടെ സിനിമ നടന്‍ ജഗതി പറഞ്ഞ ഒരു വാക്ക് ഉണ്ട് അവാര്‍ഡ്‌ കിട്ടാത്തവന്‍ ആണ് യഥാര്‍ഥ കലാകാരന്‍ എന്ന്.

കപീഷും ശിക്കാരി ശംഭുവും ശബ്ദിക്കുന്ന കലപ്പയും March 29, 2012 at 8:51 PM  

ഇനി മാത്സ് ബ്ലോഗ്‌ നോക്കുന്ന കുട്ടികളുടെ അറിവിന്‌ വേണ്ടി ഒരു കാര്യം

" ആദ്യമായി ഒരു കൃത്രിമ ഉപഗ്രഹം വിക്ഷേപിച്ച രാജ്യം ഏത് "

ഉത്തരം : പണ്ട് ഉണ്ടായിരുന്നതും ഇപ്പോള്‍ ഇല്ലാത്തതും ആയ ഒരു രാജ്യം

കടപാട് : വിവരവിനിമയസാങ്കേതികവിദ്യ

muralichathoth March 29, 2012 at 8:53 PM  
This comment has been removed by the author.
muralichathoth March 29, 2012 at 8:53 PM  
This comment has been removed by the author.
കപീഷും ശിക്കാരി ശംഭുവും ശബ്ദിക്കുന്ന കലപ്പയും March 29, 2012 at 8:54 PM  

ഹരി മാഷേ

[si="8"]ഹരിസാറിന്

[co="blue"]അഭിനന്ദനങ്ങള്‍[/co]
[co="green"]ആശംസകള്‍[/co]
[co="red"]ഭാവുകങ്ങള്‍[/co]

JOHN P A March 29, 2012 at 9:00 PM  

വൈപ്പിന്‍ മണ്ഡലത്തിലെയെന്നല്ല എറണാകുളം ജില്ലയില്‍ ഈ അവാര്‍ഡിന് അര്‍ഹനായ അധ്യാപകന്‍ ആരെന്ന് ജഡ്ജിങ്ങ് കമ്മിറ്റിക്ക് രണ്ടു പ്രാവശ്യം ആലോചിക്കേണ്ടി വരില്ല.
ഹരിസാര്‍ അദ്ധ്യാപനമേഖലയിലേയ്ക്ക് കടന്നുവന്നത് കേരള വിദ്യാഭ്യാസമണ്ഡലം ആധൂനീകതയുടെ ,പുതുമയുടെ ,കാലോചിതമായ മാറ്റങ്ങളുടെ പുതിയ ചക്രവാളങ്ങള്‍ തേടിയ കാലഘട്ടത്തിലാണ്. അവിടെ യുവത്വത്തിന്റെയും അറിവിന്റെയും സമാനതകളില്ലാത്ത കൈയ്യോപ്പുചാര്‍ത്താന്‍ ഹരിസാറിനു കഴിഞ്ഞു. ഒരു നവീനമാധ്യമത്തെ അതിന്റെ എല്ലാശക്തിയോടും കൂടി ഗുണകരമായി തന്റെ മേഖലയില്‍ ഉപയോഗിച്ച് വിജയിപ്പിച്ചപ്പോള്‍ അത് നല്ലമാതൃകയാക്കാന്‍ പലര്‍ക്കും സാധിച്ചു. അത് അധ്യാപകസമൂഹത്തിന്റെ , വിദ്യാര്‍ഥികളുടെ , പൊതുസമൂഹത്തിന്റെ ശബ്ദമായി മാറി നിറഞ്ഞ മനസോടെ എന്റെ പ്രീയപ്പെട്ട ഹരിസാറിന് എല്ലാ ആശംസകളും നേരുന്നു.

CK Biju Paravur March 29, 2012 at 9:22 PM  

ഹരി സാറിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
ജോണ്‍ സാറിന്റെ കമന്റാണ് കറക്ട്......
ഇതിന് A+ നല്‍കുന്നു...

ജനാര്‍ദ്ദനന്‍.സി.എം March 29, 2012 at 9:42 PM  

പ്രിയപ്പെട്ട ഹരി മാഷെ,
അഭിനന്ദനങ്ങളും ആശംസകളും. സ്കൂളില്‍ നിന്നും വിട്ടുപോവുന്ന ഒരധ്യാപകന് നല്‍കിയ യാത്രയയപ്പ് യോഗത്തില്‍ പങ്കെടുത്ത് ഞാന്‍ ഇപ്പോള്‍ വീട്ടിലെത്തിയതോയുള്ളു. നാലു ക്ലാസുകള്‍ മാത്രമുള്ള ആസ്ക്കൂളിന്റെ പരിസരവാസികള്‍ മുഴുവനും ഒത്തുകൂടിയ മഹാസദസ്സ്. ഒരധ്യാപകന്‍ എത്രത്തോളം ജനകീയനാവാം എന്നതിന് നേര്‍ സാക്ഷിയാവാന്‍ കഴിഞ്ഞു. ആ ഗ്രാമീണജനത മുഴുവന്‍ ഈ രാത്രി അദ്ദേഹത്തിന്റെ വീടുവരെ ആനുഗമിച്ചു. രക്ഷിതാക്കളില്‍ നല്ലൊരു ശതമാനം എന്റെ ശിഷ്യരായിരുന്നു. െന്നേയും അവര്‍ സ്നേഹം കൊണ്ടു വീര്‍പ്പുമുട്ടിച്ചു.
ഹരിസാറിനും അതേപോലെ ഒരധ്യാപകനാവാന്‍ കഴിയട്ടെ, കഴിയും എന്നാണെനിക്കു പറയാനുള്ളത്.
അധ്യാപനത്തേക്കാള്‍ 'വലിയ' ജോലി ഏതാണുള്ളത്.
ഒരിക്കല്‍ക്കൂടി അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍

chandrabose March 29, 2012 at 9:56 PM  

congratulation hari sir

ഹിത March 29, 2012 at 10:23 PM  

ഹരി ഏട്ടന്റെ ഈ നേട്ടത്തില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷം ഉണ്ട്.യാതൊരു വിധത്തിലുള്ള സാമ്പത്തിക നേട്ടമോ വ്യക്തിപരമായ നേട്ടമോ നോക്കാതെ ഒരു നവീനമാധ്യമത്തെ അതിന്റെ എല്ലാശക്തിയോടും കൂടി ഗുണകരമായി തന്റെ മേഖലയില്‍ ഉപയോഗിച്ച് വിജയത്തിലേക്ക് നയിച്ച ഹരി ഏട്ടന്റെ ഈ നേട്ടത്തിന് എല്ലാ ആശംസകളും നേരുന്നു.

എന്നും ഹരി എട്ടന് ഒരു തണല്‍ ആയി സ്വന്തം സഹോദരനെ പോലെ കൂടെ നിന്ന് സഹായിച്ച നിസാര്‍ ഏട്ടനും എല്ലാവിധ ഭാവുകങ്ങളും നേരുന്നു.


പാലക്കാട് നിന്നും

ഹിത,ഗായത്രി,ശ്രീ വര്‍ഷ,ഹരിത,അനന്യ , ആതിര,സഫ്ന,രമേഷ് ബിനു

ജനാര്‍ദ്ദനന്‍.സി.എം March 29, 2012 at 10:38 PM  

സത്യം ശിവം സുന്ദരം
ഇവിടെ ക്ലിക്കുക

N.Sreekumar March 29, 2012 at 10:44 PM  

ഹരിസാറിനെ അഭിനന്ദിക്കുന്നു.
അഭിമാനിക്കാം അര്‍ഹതക്ക് അംഗീകാരം കിട്ടിയതില്‍.

അവാര്‍ഡ് കിട്ടുവാന്‍ ഇരുപതുവര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കണം എന്ന നിബന്ധന ഇല്ലാത്ത അവാര്‍ഡ്.
സ്വയം തയ്യാറാക്കിയ ബയോഡേറ്റയും കൊണ്ടു് അപേക്ഷ നല്‍കേണ്ടതില്ലാത്ത അവാര്‍ഡ്.
റിട്ടയര്‍ ചെയ്യാറാകുമ്പോള്‍മാത്രം ലഭിക്കുന്നതല്ലാത്ത അവാര്‍ഡ്.
പ്രവര്‍ത്തനമികവിനുള്ള യഥാര്‍ത്ഥ അവാര്‍ഡ്.

teenatitus March 29, 2012 at 11:08 PM  

ഹരി സാറിന് അഭിനന്ദനങ്ങള്‍ !!!!!!!!!!!!!!!!!!!!!!!!!!!!

Edavanakadan March 29, 2012 at 11:13 PM  

കേരളത്തിലെ കാക്കതൊള്ളായിരം അദ്ധ്യാപകരുടെ കൂട്ടത്തില്‍ ഹരിമാഷും നിസാര്‍മാഷും ജോണ്‍മാഷും പിന്നെ വിരലിലെണ്ണാന്‍കഴിയുന്ന ഏതാനും മാഷന്മാരും.....
കുറെ നാളുകളായി നിങ്ങളെല്ലാവരും ഒത്തൊരുമയോടെ ശ്രമിക്കുന്നതുകൊണ്ടുമാത്രമാണ് mathsblog ജീവനോടെ ഇന്നും നിലനില്കുന്നത്. ഇതുകൊണ്ടുള്ള നേട്ടം കൊയ്തവരും, കൊയ്യുന്നവരും അനവധിയാണ്. ഇതിലൂടെ വളരുന്ന സൗഹൃദവലയം വളരെ വലുതാണ്. ബ്ലോഗ് തുടങ്ങുന്നതിനുമുന്‍പുള്ള കാലം ചിന്തിച്ചാലെ കൂപമണ്ഡൂകത്തിന്റെ ജീവിതം എന്തായിരുന്നു എന്ന് തിരിച്ചറിയുകയുള്ളു.
അതുകൊണ്ട് ഹരിമാഷെ ഈ പുരസ്കാരം തല്കാലം ഹരിമാഷ് വാങ്ങികോള്ളു....
അത് ഈകൂട്ടായ്മ പങ്കുവെച്ചെടുത്തുകൊള്ളും...
അപേക്ഷിക്കാതെ കിട്ടിയ ഈ പുരസ്കാരത്തിന് പൊന്നിന്റെ തിളക്കമാണ്...
അപേക്ഷകൊടുത്ത് ഒരു പൂരസ്കാരവും വാങ്ങരുത് ...
അതിന് പണിയെടുക്കാത്തവര്‍ ധാരളം കുപ്പായം തയിച്ചിരുപ്പുണ്ട്.. (എല്ലാ പുരസ്കാരജേതാക്കളുമല്ല...ഇകൂട്ടത്തില്‍ താനുണ്ടോയെന്ന് അപേക്ഷിച്ചവര്‍ മനസ്സിലാക്കികൊള്ളും...)
ഹരിമാഷേ അഭിനന്ദനങ്ങള്‍...

★ミThasleem.P★ミ• »Administrator« • March 30, 2012 at 6:45 AM  

Congrats Hari Sir

vijayan March 30, 2012 at 8:08 AM  

വൈപ്പിന്‍ മണ്ഡലത്തിലെ സ്കൂളുകളില്‍ നിന്നുള്ള ഏറ്റവും മികച്ച അധ്യാപകനുള്ള പുരസ്കാരം ലഭിച്ച ഹരിസാറിന് അഭിനന്ദനങ്ങള്‍.

St. John's Higher Secondary School, Mattom March 30, 2012 at 8:58 AM  

ഹരി സാറിന് അഭിനന്ദനങ്ങള്‍ ,
സാറിനും നിസാര്‍ സാറിനുമൊപ്പം കുറച്ചുദിനങ്ങള്‍ ചിലവിടാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു. അര്‍ഹതയുടെ അംഗീകാരം .... ഉത്തരവാദിത്തങ്ങള്‍ ഏറുന്നു....ഇനിയും ഒരായിരം അവാര്‍ഡുകള്‍ താങ്കളെ തേടി വരട്ടെ.........

ramesan March 30, 2012 at 10:02 AM  

നേര്‍ രേഖയുടെ സമവഖ്യത്തില്‍ =0 എന്ന ഭാഗം ചോദ്യ പേപ്പറില്‍ ഉണ്ടോ?

വിപിന്‍ മഹാത്മ March 30, 2012 at 10:34 AM  

ഹരിസാറിന് ഒരായിരം ആശംസകള്‍. MATHSBLOG എന്ന മഹത്തായ സംരംഭത്തിന് കിട്ടിയ അംഗീകാരമായി ഞങ്ങള്‍ കാണുന്നു.

വിപിന്‍ മഹാത്മ March 30, 2012 at 10:34 AM  

ഐ ടി ഉത്തരങ്ങള്‍ തയ്യാറാക്കി അയച്ചിട്ടുണ്ട്. പ്രസിദ്ധീകരിക്കുമെന്ന് വിശ്വസിക്കുന്നു.

Sreejithmupliyam March 30, 2012 at 7:13 PM  

ഹരി സര്‍,
സാന്പത്തിക വര്‍ഷാവസാനമായതിനാലും, സ്കോളര്‍ഷിപ്പിന്‍റെ തിരക്കായതിനാലും അവാര്‍ഡ് വിവരം വൈകിയാണ് അറിഞ്ഞത്.
ഏറെ സന്തോഷമായി ട്ടോ.......
എന്താ പറയണ്ടേ?

ആശംസകള്‍................................... ......


സാറിന്‍റെ ഈ നേട്ടത്തില്‍ ഞങ്ങളെല്ലാം അഭിമാനിക്കുന്നു.............


സ്നേഹാദരങ്ങളോടെ,
ശ്രീജിത്ത് മുപ്ലിയം

Sreejithmupliyam March 30, 2012 at 7:13 PM  

ഹരി സര്‍,
സാന്പത്തിക വര്‍ഷാവസാനമായതിനാലും, സ്കോളര്‍ഷിപ്പിന്‍റെ തിരക്കായതിനാലും അവാര്‍ഡ് വിവരം വൈകിയാണ് അറിഞ്ഞത്.
ഏറെ സന്തോഷമായി ട്ടോ.......
എന്താ പറയണ്ടേ?

ആശംസകള്‍................................... ......


സാറിന്‍റെ ഈ നേട്ടത്തില്‍ ഞങ്ങളെല്ലാം അഭിമാനിക്കുന്നു.............


സ്നേഹാദരങ്ങളോടെ,
ശ്രീജിത്ത് മുപ്ലിയം

Chempakasseril March 30, 2012 at 9:02 PM  

ഹരി സാറിന് എല്ലാ മംഗളങ്ങളും അഭിനന്ദനങ്ങളും.
ഒപ്പം ഒരു സഹായാപേക്ഷയും-നമ്മുടെ സമ്പൂണ്ണയെപ്പറ്റിത്തന്നെ,അങ്ങേര്‍ക്ക് എടങ്ങേറായി.തുറന്നു വരാന്‍ മടി .മാത്സ് ബ്ലോഗിന്റെ down load -ല്‍ കണ്ട help file -ല്‍ നിര്‍ദ്ദേശിച്ച പണിയൊക്കെ പയറ്റി .രക്ഷപെട്ടില്ല.എന്താ ഇനി മാര്‍ഗ്ഗം?

Shameem March 30, 2012 at 9:41 PM  


1.sin x + sin y + sin z = 3 ???? ? sin3 x + sin3y + sin3z ?? ??? ????

2.The LCM and HCF of two numbers are
respectively 630 and 9. If the difference of these
two number is 27. Then their sum is?

3.The ratio of the sum of first n terms of two different
A.P is n+1: n-1 then their ratio of nth terms is
[a] can’t find [b] 2n+1: 2n-1
[c] n: n-1 [d] 2n+1: n-1
[e] n +1 : n -1

4.Tan2q - sec2q + cos ec2q - cot 2q =?

How can we find the answers?
Please......

വി.കെ. നിസാര്‍ March 30, 2012 at 9:44 PM  

"സമ്പൂണ്ണയെപ്പറ്റിത്തന്നെ,അങ്ങേര്‍ക്ക് എടങ്ങേറായി.തുറന്നു വരാന്‍ മടി .മാത്സ് ബ്ലോഗിന്റെ down load -ല്‍ കണ്ട help file -ല്‍ നിര്‍ദ്ദേശിച്ച പണിയൊക്കെ പയറ്റി .രക്ഷപെട്ടില്ല.എന്താ ഇനി മാര്‍ഗ്ഗം?"
കാര്യങ്ങള്‍ വിശദമായി പറയാമോ..?
OS ഏത്?
ആദിയായവ..

Chempakasseril March 30, 2012 at 11:14 PM  

നിസാര്‍ സാര്‍ os ubuntu 10.4 ആണ്.(ഒരു file delete ചെയ്യാന്‍ പറഞ്ഞ 2-ം മാര്‍ഗ്ഗം ചെയ്തില്ല.)

Chempakasseril March 30, 2012 at 11:14 PM  

നിസാര്‍ സാര്‍ os ubuntu 10.4 ആണ്.(ഒരു file delete ചെയ്യാന്‍ പറഞ്ഞ 2-ം മാര്‍ഗ്ഗം ചെയ്തില്ല.)

MURALEEDHARAN.C.R March 30, 2012 at 11:27 PM  

Shameem

1.sin x + sin y + sin z = 3 ???? ? sin3 x + sin3y + sin3z ?? ??? ????
maximum value of sin x = 1 (when x=90)
ie sin x + sin y + sin z = 3 implies x= 90
therefore sin3 x + sin3y + sin3z = -3
.The LCM and HCF of two numbers are
respectively 630 and 9. If the difference of these
two number is 27. Then their sum is?
LCM*HCF = Product of nos
if product & difference is given, we can find sum of these nos (using the idendity (a+b)^2=(a-b)^2+4ab )
Tan2q - sec2q + cos ec2q - cot 2q =?
=tan (pai/4 - q)
is u want explanation

Hari | (Maths) March 31, 2012 at 7:14 AM  

ഇത്തരമൊരു നേട്ടത്തില്‍ എന്നെ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു. പ്രത്യേകിച്ച് ബ്ലോഗിലൂടെ കമന്റ് ചെയ്ത എനിക്കു പ്രിയപ്പെട്ട നിസാര്‍ സാര്‍,
ജോണ്‍ സാര്‍,
ജയദേവന്‍സാര്‍,
ഭാമ ടീച്ചര്‍,
ബീന്‍ സാര്‍,
അരുണ്‍ബാബു സാര്‍,
സി.കെ ബിജു സാര്‍,
ജനാര്‍ദ്ദനന്‍ സാര്‍,
ചന്ദ്രബോസ് സാര്‍,
ഹിത,
എന്‍.ശ്രീകുമാര്‍ സാര്‍,
ടീനടൈറ്റസ് ടീച്ചര്‍,
തസ്ലീം,
വിജയന്‍ സാര്‍,
സച്ചിന്‍ സാര്‍,
വിപിന്‍ സാര്‍,
ശ്രീജിത്ത് സാര്‍,
ചെമ്പകശ്ശേരി സാര്‍,
ശബ്ദിക്കുന്ന കലപ്പയെന്ന പേരിലെഴുതുന്ന ബ്ലോഗര്‍....
എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി. എനിക്കുണ്ടായ ഏതു നേട്ടത്തിനും പിന്നില്‍ ഈ ബ്ലോഗും അതിനോടൊപ്പമുള്ള ബൃഹദ് സുഹൃത് സഞ്ചയവുമുണ്ടെന്ന് ആത്മാര്‍ത്ഥമായി ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ട് ബ്ലോഗിന്റെ സഹചാരികളായ എല്ലാവര്‍ക്കും ഈ അവാര്‍ഡ് സമര്‍പ്പിക്കുന്നു. തുടര്‍ സഹകരണം വീണ്ടും വീണ്ടും പ്രതീക്ഷിക്കുന്നു.

വി.കെ. നിസാര്‍ March 31, 2012 at 7:27 AM  

"ഒരു file delete ചെയ്യാന്‍ പറഞ്ഞ 2-ം മാര്‍ഗ്ഗം ചെയ്തില്ല."
mongrel.pid ഡിലീറ്റ് ചെയ്താല്‍ കുഴപ്പമൊന്നുമില്ല സര്‍. അടുത്ത റീസ്റ്റാര്‍ട്ടില്‍ അത് താനേ അവിടെയുണ്ടാകും. ധൈര്യമായി ചെയ്യൂന്നേ..

muralichathoth March 31, 2012 at 8:31 AM  
This comment has been removed by the author.
muralichathoth March 31, 2012 at 8:31 AM  
This comment has been removed by the author.
muralichathoth March 31, 2012 at 10:44 AM  

tan2q - sec2q + cos ec2q - cot 2q =?
=tan (pai/4 - q),

Murali sir,

for q = 30, L.H.S not equal to RHS

MURALEEDHARAN.C.R March 31, 2012 at 7:22 PM  

muralichathoth said...
tan2q - sec2q + cos ec2q - cot 2q =?
=tan (pai/4 - q),
sorry sir
tan2q - sec2q + cos ec2q - cot 2q =
(sin2q-1)/cos2q +(1-cos2q)/sin2q
ie-(cosq-sinq)^2/(cos^2q-sin^2q) +2sin^2q/sin2q
implies -(cosq-sinq)/(cosq+sinq) +tanq
ie =tanq -tan(pai/4 -q)
is it correct

muralichathoth March 31, 2012 at 9:01 PM  
This comment has been removed by the author.
devapriya jayaprakash March 31, 2012 at 9:28 PM  

My Hearty CONGRATULATION, Hari Sir.

unnimaster physics April 1, 2012 at 11:30 AM  

ക്രാന്തിവൃത്തത്തെ 12 ഭാഗങ്ങളായി തിരിച്ചിരിക്കുന്നു.ഇതില്‍ ഒരു ഭാഗമാണ് സൗരരാശി..... sariyaano....??? rasichakrathine... alle..???? KRANTHIVRUTHAVUM RASICHAKRAVUM ONNALLALLO...

unnimaster physics April 1, 2012 at 11:35 AM  

"ഈ വക കാര്യങ്ങള്‍ ഒന്നും നിങ്ങളുടെ പുസ്തകത്തില്‍ ഇല്ല.പുസ്തകം എഴുതിയവനും ചോദ്യം ഇട്ടവനും ഒക്കെ കണക്കു തന്നെ"
കപീഷും ശിക്കാരി ശംഭുവും ശബ്ദിക്കുന്ന കലപ്പയും...... GAMBHEERAM ENNALLAATHE ENTHU PARAYAAN . GREAT COMMENTS...

Shameem April 1, 2012 at 3:09 PM  

A Resistor always conducts electric current where A semi conductor conducts only when it is forward biased.
Isn't it right based on the information given in the text book?

വിപിന്‍ മഹാത്മ April 3, 2012 at 2:09 PM  

SCERT തയ്യാറാക്കിയ ആദ്യത്തെ QUESTION BANK ഉള്ളവര്‍ ഒന്ന് ലിങ്ക് ഇടുമോ. പത്താം ക്ലാസ്സിന്റെ വെക്കേഷന്‍ ക്ലാസ്സിനായിരുന്നു.

soosi April 4, 2012 at 3:47 PM  

thasleem parancha pole nchanum karuthi physicsil muzhuvan utharangalum sariyavumennu....pakshe chilathokke palippoyi..
Kapeeshinte comments enkilum paper evaluation nadathunnavarude kannu thurappikkatte

venugopal April 4, 2012 at 7:15 PM  

പത്താം തരത്തിലെ ആറാം ചോദ്യം -ഞാന്‍ നോക്കിയ 60 പേപ്പറുകളില്‍ ഒന്നില്‍ പോലും ശരിയായ ഉത്തരം ഇല്ല!ചോദ്യകര്ത്താവ് ​​മിടുക്കന്‍ തന്നെ!

venugopal April 4, 2012 at 7:19 PM  

പത്താം തരത്തിലെ ആറാം ചോദ്യം -ഞാന്‍ നോക്കിയ 60 പേപ്പറുകളില്‍ ഒന്നില്‍ പോലും ശരിയായ ഉത്തരം ഇല്ല!ചോദ്യകര്ത്താവ് ​​മിടുക്കന്‍ തന്നെ!

കപീഷും ശിക്കാരി ശംഭുവും ശബ്ദിക്കുന്ന കലപ്പയും April 4, 2012 at 8:42 PM  

" Kapeeshinte comments enkilum paper evaluation nadathunnavarude kannu thurappikkatte "


തുറക്കില്ല കുട്ടികളെ.നമ്മുടെ സര്‍ക്കാര്‍ സംവിധാനം അല്ലെ ഇവരുടെ ഒക്കെ കണ്ണ് തുറക്കാന്‍ ഭയങ്കര ബുദ്ധിമുട്ട് ആണ് കുട്ടികളെ

കപീഷും ശിക്കാരി ശംഭുവും ശബ്ദിക്കുന്ന കലപ്പയും April 4, 2012 at 8:48 PM  

@ muralichathoth

Boolean Algebra വച്ച് സര്‍ ചെയ്ത രീതി ശരിയാണ് എന്നാല്‍ നമുക്ക് ചോദ്യം നോക്കാം

The truth table of a 2 input logic gate is given below

A B Output
0 0 1
0 1 1
1 0 0
1 1 0

a)Identify the logic gate (1/2 mar)
b)Draw it's logic symbol (1/2 mar)

Aയും output ഉം മാത്രം പരിഗണിച്ചാല്‍
ഇതൊരു NOT ഗേറ്റ് ആണെന്ന് പറയാം എന്നാല്‍
NOT gate has only one input and output here in the question it is mentioned that"The truth table of a 2 input logic gate is given below" how it is possible

കപീഷിന്റെ ചിന്തയില്‍ ഒന്നും തെളിഞ്ഞു വരുനില്ല .ദയവു ചെയ്തു logic gate and it's logic symbol ഇവിടെ പോസ്റ്റ്‌ ചെയുക

കപീഷും ശിക്കാരി ശംഭുവും ശബ്ദിക്കുന്ന കലപ്പയും April 4, 2012 at 9:05 PM  

"പത്താം തരത്തിലെ ആറാം ചോദ്യം -ഞാന്‍ നോക്കിയ 60 പേപ്പറുകളില്‍ ഒന്നില്‍ പോലും ശരിയായ ഉത്തരം ഇല്ല!ചോദ്യകര്ത്താവ് ​​മിടുക്കന്‍ തന്നെ!"

ഏതെങ്കിലും ഒരു ചോദ്യത്തെ മാത്രം മുന്‍നിര്‍ത്തി അല്ല വിധി പ്രസ്ഥാവിക്കേണ്ടത്.മൊത്തത്തില്‍ ഉള്ള പ്രകടനത്തെ മുന്‍നിര്‍ത്തി ആണ് വിധി പറയേണ്ടത്
60 പേപ്പറുകളില്‍ A+ ഗ്രേഡ് കിട്ടിയവര്‍ എത്ര ?
Aഗ്രേഡ് കിട്ടിയവര്‍ എത്ര ? B+ഗ്രേഡ് കിട്ടിയവര്‍ എത്ര ? Bഗ്രേഡ് കിട്ടിയവര്‍ എത്ര? C+ Aഗ്രേഡ് കിട്ടിയവര്‍ എത്ര ?


കൂടുതല്‍ കുട്ടികളും B,C+ ഗ്രേഡ് നേടിയവര്‍ ആണ് എങ്കില്‍ ചോദ്യ പേപ്പര്‍ നല്ലതാണ് എന്ന് തന്നെ നിസംശയം പറയാം അല്ലാതെ
60 പേപ്പറുകളില്‍ ഒന്നില്‍ പോലും A+ ഗ്രേഡ് കിട്ടിയവര്‍ ഇല്ല ആറാം ചോദ്യം ചെയ്തവര്‍ ഇല്ല എന്നും പറഞ്ഞു ചോദ്യ കര്‍ത്താവിനെ വിലയിരുത്താന്‍ പറ്റുമോ മാഷേ ?

സിലബസ്സിന് പുറത്തു നിന്ന് ചോദ്യം വന്നു എങ്കിലും നമുക്ക് തീര്‍ച്ചയായും ചോദ്യ കര്‍ത്താവിനെ കുറ്റം പറയാം കാരണം സിലബസ് എന്താണ് എന്ന് അറിയാത്ത ഒരാള്‍ എങ്ങിനെ കുട്ടികളുടെ നിലവാരം അളക്കും.ഇവിടെ ചോദ്യം നമ്പര്‍ 6 ഈ കൂട്ടത്തിലും പെടുത്താന്‍ കഴിയില്ല.

ഇപ്പോള്‍ എല്ലാവര്ക്കും ഒരു സംശയം കപീഷാണോ ചോദ്യ പേപ്പര്‍ ഇട്ടതു.അല്ല മാലോകരെ സര്‍വ വാനരന്മാരെയും സാക്ഷി നിര്‍ത്തി കപീഷ് പറയുന്നു ഞാനല്ല ഞാനല്ല ഞാനല്ല.

muralichathoth April 5, 2012 at 7:50 AM  
This comment has been removed by the author.
muralichathoth April 5, 2012 at 7:50 AM  
This comment has been removed by the author.
khan April 5, 2012 at 1:45 PM  

Intersection of sets
What are operations on sets? , operations on sets, intersection of set, how can intersection used on sets? , set operations, set operation, mathematics on line, setting up a co-operative, sets and set operations, mathematics learning, math sets
http://www.infoaw.com/article.php?articleId=855

♥ ♥ *η@ksh@thru* April 7, 2012 at 12:49 AM  

ellaa subjectsnteyum answerkey provide cheyyaaaamo???

♥ ♥ *η@ksh@thru* April 7, 2012 at 12:49 AM  

ellaa subjectsnteyum answerkey provide cheyyaaaamo???

Smruthy April 12, 2012 at 5:09 PM  

I am a student who had written SSLC Examination last month.First f all thanking all those behind the working of this blog.Thanking those who posted answer keys of some exams.Expecting more answerkeys of other subjects too.Eagerly waiting for the results.When will it come?

Smruthy April 12, 2012 at 5:09 PM  

I am a student who had written SSLC Examination last month.First f all thanking all those behind the working of this blog.Thanking those who posted answer keys of some exams.Expecting more answerkeys of other subjects too.Eagerly waiting for the results.When will it come?

Annmary C April 27, 2012 at 12:22 PM  

ഈ വര്‍ഷത്തെ sslc examination ന് എനിക്ക് എല്ലാ വിഷയത്തിനും A+ നേടാന്‍ സാധിച്ചു. MATHS BLOG നും ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും 10 ലെ പാഠങ്ങള്‍ക്ക് guide നല്‍കിയ എല്ലാ അധ്യാപകര്‍ക്കും എന്റെ സ്നേഹപൂര്‍വ്വകമായ നന്ദി അറിയിക്കുന്നു.

babu November 20, 2012 at 5:52 PM  

In the movie Spiderman 2, there's a famous minute long scene where Spiderman stops a train. If the initial speed of a five car out of control subway train was around the top speed of the NYC subway (27 m/s), and Spiderman stopped the train in exactly one minute, then what is the magnitude of the force in Newtons that Spiderman exerted on the train as he stopped it?

babu November 20, 2012 at 5:52 PM  

In the movie Spiderman 2, there's a famous minute long scene where Spiderman stops a train. If the initial speed of a five car out of control subway train was around the top speed of the NYC subway (27 m/s), and Spiderman stopped the train in exactly one minute, then what is the magnitude of the force in Newtons that Spiderman exerted on the train as he stopped it?

Details and assumptions
A standard New York City subway car full of terrified passengers has a mass of roughly 40,000 kg.
You may assume the acceleration was constant and any other forces are negligible.

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer