Social Science - II Unit 2
In Search Of the Source of wind

>> Wednesday, June 28, 2017

സാമൂഹ്യശാസ്ത്രം സെക്കന്റ് പാര്‍ട്ടില്‍ രണ്ടാം യൂണിറ്റ് കാറ്റിന്റെ ഗതി തേടി എന്നതാണല്ലോ. ഇന്ത്യയുടെ ചരിത്രഗതിയെ മാറ്റിമറിച്ച വാസ്കൊ ഡ ഗാമ എന്ന നാവികൻ കാറ്റിന്റെ കൈകളിലേറി ഇന്ത്യയിലെത്തിയ വിവരണത്തിൽ കുട്ടികളുടെ ശ്രദ്ധ ആകർഷിച്ചാണ് ഈ യൂണിറ്റ് ആരംഭിക്കുന്നത്. വടകര ഉമ്മത്തൂര്‍ എസ്‌ഐഹയര്‍സെക്കന്ററി സ്‌ക്കൂളിലെ സാമൂഹ്യശാസ്ത്രവിഭാഗം അദ്ധ്യാപകനായ യു.സി അബ്ദുള്‍ വാഹിദാണ് ഈ യൂണിറ്റുമായി ബന്ധപ്പെട്ട പഠനസഹായികള്‍ തയ്യാറാക്കി മാത് സ് ബ്ലോഗിന് അയച്ചു തന്നിരിക്കുന്നത്.
അന്തരീക്ഷ വായുവിന്റെ ഭാരമാണ് അന്തരീക്ഷമർദ്ദമെന്നും, അന്തരീക്ഷമർദ്ദത്തിലുണ്ടാകുന്ന വ്യതിയാനങ്ങളാണ് കാറ്റുകൾക്ക് അടിസ്ഥാന കാരണമെന്നുമുള്ള മുന്നറിവ് പരിശോധിച്ച് അന്തരീക്ഷമർദ്ദവ്യതിയാനങ്ങൾക്കുള്ള കാരണങ്ങൾ ചിത്ര വിശകലനത്തിലൂടെ കണ്ടെത്തി വ്യത്യസ്ത പ്രദേശങ്ങളിലെ അന്തരീക്ഷ മർദ്ദം ബരോ മീറ്റർ ഉപയോഗിച്ച് കണ്ടെത്തി മാപ്പിൽ അടയാളപ്പെടുത്തി, ഒരേ മർദ്ദമുള്ള സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് സമമർദ്ദരേഖകൾ വരച്ച് ഭൂമിയിലെ മർദ്ദമേഖലകൾ കണ്ടെത്തി, വരച്ച്,അതുണ്ടാകാനുള്ള കാരണങ്ങൾ പരിശോധിച്ച് വിവരണം തയ്യാറാക്കുകയാണ്.

ഉച്ചമർദ്ദമേഖലയിൽ നിന്നും ന്യൂനമർദ്ദമേഖലയിലേക്കുള്ള വായുവിന്റെ തിരശ്ചീന ചലനമാണ് കാറ്റെന്ന് മനസ്സിലാക്കി, കാറ്റുകൾക്ക് പേര് നൽകി, കാറ്റിന്റെ വേഗതയേയും ദിശയേയും സ്വാധീനിക്കുന്ന ഘടകങ്ങൾ തിരിച്ചറിഞ്ഞ്, ടോറി സെല്ലി, കോറിയോലിസ്, ഫെറൽ എന്നിവരെ പരിചയപ്പെട്ട് വിവിധ തരം കാറ്റുകളെ പരിചയപ്പെടുകയാണ്. ആഗോള വാതങ്ങൾ, കാലികവാതങ്ങൾ, പ്രാദേശിക വാതങ്ങൾ എന്നിങ്ങനെയുള്ള കാറ്റുകളെ തിരിച്ചറിഞ്ഞ്, പട്ടികകൾ - ഫ്ലൊചാർട്ടുകൾ, കുറിപ്പുകൾ എന്നിവ തയ്യാറാക്കിയാണ് അനിമേഷന്റെ സഹായത്തോടെ തയ്യാറാക്കി ഈ പ്രസന്റേഷൻ അവസാനിക്കുന്നത്. നോട്ടുകൾ തയ്യാറാക്കാൻ pdf ഉം ഉപകാരപ്പെടും. അതുപോലെ 3 വീഡിയോയിലൂടെ ക്ലാസ്സ് പ്രക്രിയാ ബന്ധിതമായി കൊണ്ടുപോകാനും നേരിട്ട് അനുഭവങ്ങൾ നൽകാനും സാധിക്കും.

English Notes : Download
Presentation File (PPS): Download
Coriolis Effect - Video : Download
Monsoon Video : Download
Global Pressure belt and winds - Video: Download

10 comments:

Hari | (Maths) June 28, 2017 at 10:30 PM  

വാഹിദ് സാറിന്റെ നോട്ടുകളും വീഡിയോകളും മുന്‍വര്‍ഷങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ഉപകാരപ്പെട്ടിരുന്നവയാണ്. നിങ്ങള്‍ക്ക് ഇവ ഉപകാരപ്പെടുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും മറ്റു യൂണിറ്റുകളുടേയും നോട്ടുകളും മെറ്റീരിയലുകളും നമുക്ക് അദ്ദേഹത്തില്‍ നിന്ന് പ്രതീക്ഷിക്കാവുന്നതേയുള്ളു. അഭിപ്രായങ്ങളും സംശയങ്ങളും കമന്റ് ചെയ്യുമല്ലോ

Musthafa Mk June 29, 2017 at 1:59 PM  

Sir super.... Ella chaptersum idanam

biju maliakkal ,konni June 29, 2017 at 5:00 PM  

Very good ��.we the teachers are proud of your favourite work.Thank you sir &keep it up...........

opb Ottappura July 1, 2017 at 7:16 PM  

Super ayittund sir...eniyum sarude help pratheekshikkunnu

bellikothschool July 8, 2017 at 10:20 PM  


പ്രിയ വാഹിദ് മാസ്റ്ററെ എല്ലാ വര്‍ക്കുകളും നന്നായിട്ടു​ണ്ട്.വീണ്ടും പ്രതീക്ഷിക്കുന്നു.
വിനോദ് പി പി ,കരിവെള്ളൂര്‍

sndp hs neeleeswaram July 11, 2017 at 3:47 PM  

വാഹിദ് സര്‍ പോസ്റ്റ് കലക്കിയിട്ടുണ്ട് ഇനിയുള്ളതും പ്രതീക്ഷിക്കുന്നു
സന്തോഷ്കുമാര്‍ വി സി എസ്.എന്‍..ഡി.പി എച്ച്.എസ്.എസ് നീലീശ്വരം

Aswathy K August 3, 2017 at 8:19 PM  

Sir
The notes are very valuable for us

poem August 11, 2017 at 11:58 AM  

THE NOTES ARE VERY EFFECTIVE AND VALUABLE. THANK YOU VERY MUCH SIR.

Rocky August 17, 2017 at 9:08 AM  

Great blog! I really love how it is easy on my eyes and the information are well written.
123 HP Deskjet 5731 Wireless Install Setup

juliet August 17, 2017 at 10:22 AM  

Thank you sir

We expect more of this

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer