NOON FEEDING 2017-18

>> Saturday, July 1, 2017

സ്കൂള്‍ ഉച്ചഭക്ഷണ പരിപാടി കാര്യക്ഷമവും കുറ്റമറ്റതും ആക്കുന്നതിനാവശ്യമായ വളരെ വിശദവും കൃത്യവുമായ നിര്‍ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലറുകള്‍ ഇറങ്ങിക്കൊണ്ടിരിക്കുന്നു. പദ്ധതി നടപ്പാക്കുന്നതില്‍ വ്യത്യസ്തവും അനുകരണീയവുമായ മികച്ച മാതൃകകള്‍ സൃഷ്ടിക്കുന്ന സ്കൂളുകള്‍ നിരവധിയാണ്. അവരുടെ പ്രവര്‍ത്തനരീതി പങ്കുവയ്ക്കുന്നത് മറ്റുള്ളവര്‍ക്ക് പ്രചോദനവും വഴികാട്ടിയുമാവും. കൂടാതെ പദ്ധതി നടപ്പാക്കുമ്പോള്‍ അനുഭവപ്പെടുന്ന പ്രയാസങ്ങള്‍ പങ്കുവയ്ക്കാനും അവയ്ക്ക് പരിഹാരം കാണാനും ഈ പോസ്റ്റ്‌ സഹായകം ആകട്ടെ എന്ന് ആഗ്രഹിക്കുന്നു.
ഉച്ചഭക്ഷണ പദ്ധതി
പത്ത് ഇന നിര്‍ദേശങ്ങള്‍
CLICK HERE
ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പ് 2017-18
വിശദമായ സര്‍ക്കുലര്‍.
CLICK HERE

ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെടുന്ന എല്ലാവരും അറിഞ്ഞിരിക്കേണ്ട മുഴുവൻ കാര്യങ്ങളും വിശദമായി മുകളിലുള്ള സർക്കുലറിൽ വിവരിച്ചിരിക്കുന്നു. 2017-18 ഉച്ചഭക്ഷണ പദ്ധതിയുടെ പൊതു മാർഗരേഖയാണ് ഇത്.

NOONFEEDING PLANNER BIG 1.4 (Software)
Updated with New NMP 1 & K2 Register
DOWNLOAD
പരിഷ്കരിച്ച NMP 1, K2 Register
എന്നിവയുടെ pdf format.
DOWNLOAD
അറിയിപ്പ് - വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ ആഴ്ചയില്‍
സ്കൂള്‍ ഭക്ഷണം കഴിക്കും.
CLICK HERE
6 വിവിധ രേഖകള്‍ക്ക് പകരം പരിഷ്കരിച്ച NMP 1,
K2 Register എന്നിവ ഉപയോഗിക്കാനുള്ള സര്‍ക്കുലര്‍.
CLICK HERE
കണ്ടിജന്റ് ചാര്‍ജ്, പാചകക്കൂലി എന്നിവ
കണക്കാക്കുന്ന വിധം.
CLICK HERE
Mid Day Meal - Web site for
Online Daily Data Entry.
CLICK HERE

ഉച്ചഭക്ഷണ പരിപാടി നടപ്പാക്കേണ്ടത് ഉച്ചഭക്ഷണ കമ്മിറ്റിയാണ്. പി ടി എ പ്രസിഡണ്ട്‌ ചെയര്‍മാനും ഹെഡ് മാസ്റ്റര്‍ കണ്‍വീനറും ആയ Noon Feeding Committee മാസത്തില്‍ ഒരു തവണയെങ്കിലും യോഗം ചേരുകയും ഓരോ മാസത്തെയും വരവുചെലവ് കണക്ക് അവലോകനം ചെയ്ത് അംഗീകാരം നല്‍കുകയും അടുത്ത മാസത്തെ മെനു തയ്യാറാക്കുകയും വേണം. വൈവിധ്യമാര്‍ന്ന പോഷകസമൃദ്ധമായ ഉച്ചഭക്ഷണവും ആഴ്ചയില്‍ 2 തവണ 150 മില്ലിലിറ്റര്‍ പാലും ഒരു തവണ പുഴുങ്ങിയ മുട്ട അല്ലെങ്കില്‍ അതേ വിലയ്ക്കുള്ള നേന്ത്രപ്പഴവും നല്‍കണം. ഭക്ഷണം കഴിക്കുന്ന ആദ്യത്തെ 150 കുട്ടികള്‍ക്ക് 8 രൂപ നിരക്കിലും 150 മുതല്‍ 500 വരെ കുട്ടികള്‍ക്ക് 7 രൂപ നിരക്കിലും 500 നു മുകളിലുള്ള കുട്ടികള്‍ക്ക് 6 രൂപ നിരക്കിലുമാണ് ഫണ്ട്‌ അനുവദിക്കുന്നത്. ഇത് പച്ചക്കറി, പലവ്യഞ്ജനം, എണ്ണകള്‍, പാല്‍, മുട്ട, ഇന്ധനം, കടത്തുകൂലി എന്നിവയ്ക്ക് ഉപയോഗിക്കാനുള്ളതാണ്. ഫണ്ടിന്‍റെ ലഭ്യത അനുസരിച്ച് പ്രഭാതഭക്ഷണം, വൈകുന്നേരങ്ങളില്‍ ലഘുഭക്ഷണം എന്നിവ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമെന്നും സര്‍ക്കുലര്‍ പറയുന്നു. ഇതിനുള്ള ഫണ്ട്‌ വിവിധ ഏജന്‍സികളില്‍ നിന്നും കണ്ടെത്താം. കമ്മിറ്റിയിലെ ഒരു അദ്ധ്യാപകന്‍ ഭക്ഷണത്തിന്‍റെ ഗുണനിലവാരവും ശുചിത്വവും ഉറപ്പു വരുത്തണം.
പാചകതൊഴിലാളികളുടെ കുറഞ്ഞ വേതനം പ്രതിദിനം 400 രൂപയും പരമാവധി വേതനം 475 രൂപയുമാണ്. ഇത് സർക്കാർ നേരിട്ട് അക്കൗണ്ട് വഴി വിതരണം ചെയ്യുന്നു.
മികച്ച ഭക്ഷണം നല്‍കുന്നതോടൊപ്പം പ്രധാനപ്പെട്ടതാണ് അതുമായി ബന്ധപ്പെട്ട രേഖകള്‍ സൂക്ഷിക്കുന്നതും. പദ്ധതിയുമായി ബന്ധപ്പെട്ട രജിസ്റ്ററുകള്‍ നൂണ്‍ ഫീഡിംഗ് കമ്മിറ്റിയിലുള്ള ഒരു അദ്ധ്യാപകന്‍ സൂക്ഷിക്കുകയും കണക്കുകള്‍ രേഖപ്പെടുത്തുകയും വേണം. ഇത് പ്രധാനാധ്യാപകന്‍ സാക്ഷ്യപ്പെടുത്തണം. ഇനി സൂക്ഷിക്കേണ്ട രജിസ്റ്ററുകള്‍ ഏതൊക്കെയെന്നു നോക്കാം.
ദിവസേന എഴുതേണ്ടവ.
(1) K 2 രജിസ്റ്റര്‍, (2) നൂണ്‍ ഫീഡിംഗ് ഹാജര്‍ പുസ്തകം, (3) നൂണ്‍ ഫീഡിംഗ് കണ്‍സോളിഡേറ്റഡ ഹാജര്‍ പുസ്തകം. (4)നൂണ്‍ ഫീഡിംഗ് അക്കൗണ്ട്‌ രജിസ്റ്റര്‍
മാസാവസാനം എഴുതേണ്ടവ
(1)എന്‍ എം പി 1 (2)എക്സ്പെന്‍ഡിച്ചര്‍ സ്റ്റേറ്റ്മെന്‍റ്
വര്‍ഷാവസാനം എഴുതേണ്ടത്.
(1) കാലിച്ചാക്ക് രജിസ്റ്റര്‍.
മറ്റ് രജിസ്റ്ററുകള്‍, രേഖകള്‍, രശീതുകള്‍
(1) സ്പെഷല്‍ അരി വിതരണത്തിന്‍റെ അക്വിറ്റന്‍സ് രജിസ്റ്റര്‍ (2) പാത്രങ്ങളുടെയും മറ്റ് ഉപകരണങ്ങളുടെയും സ്റ്റോക്ക്‌ രജിസ്റ്റര്‍ (3) മാവേലി സ്റ്റോര്‍ പാസ്സ്ബുക്ക്‌ ((4) നൂണ്‍ ഫീഡിംഗിന്‍റെ കറണ്ട് അക്കൗണ്ട്‌ പാസ്സ്ബുക്ക്‌ (5) ബില്ലുകള്‍
ഇതോടൊപ്പം നൂണ്‍ ഫീഡിംഗ് കമ്മിറ്റിയുടെ മിനുട്ട്സ് ബുക്കും എഴുതി സൂക്ഷിക്കണം. NMP 1 ഫോറം അതാത് മാസത്തെ അവസാനദിവസം തന്നെ AEO ഓഫീസില്‍ സമര്‍പ്പിക്കണം. ചെലവായ തുകയുടെ സ്റ്റേറ്റ്മെന്‍റ് (Expenditure Statement) മെനു ഉള്‍പ്പെടെ അടുത്ത മാസം 5 നു മുമ്പ് നൂണ്‍ ഫീഡിംഗ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.
Noon Feeding Planner Big
ഉച്ചഭക്ഷണ പരിപാടിയുടെ കൃത്യമായ കണക്കുകളും ആവശ്യമായ ഫോമുകളും തയ്യാറാക്കുന്നതിന് സഹായകമായ Excel സോഫ്റ്റ്‌വെയര്‍ ആണ് Noon Feeding Planner Big. ഏറ്റവും പുതിയ ഫോറങ്ങള്‍ ഉള്‍പ്പെടുത്തിയ വെര്‍ഷന്‍ 1.4 ഡൌണ്‍ലോഡ് ചെയ്യാന്‍ ഇതില്‍ ക്ലിക്ക് ചെയ്യുക. ഇത് കൈകാര്യം ചെയ്യാന്‍ ആവശ്യമായ നിര്‍ദേശങ്ങളും ഇതില്‍ ഉണ്ട്.

11 comments:

Hari | (Maths) July 2, 2017 at 10:49 AM  

ഉച്ചഭക്ഷണപദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഹെഡ്മാസ്റ്റര്‍മാര്‍ക്കും അദ്ധ്യാപകര്‍ക്കും ഒരു അനുഗ്രഹമാണ് ഈ പോസ്റ്റ്. സമീപകാലത്ത് ഇറങ്ങിയ സര്‍ക്കുലറുകള്‍, പരിഷ്ക്കരിച്ച നൂണ്‍ മീല്‍ ഫോര്‍മാറ്റിന് അനുസൃതമായ ഫോമുകള്‍ തയ്യാറാക്കാന്‍ സഹായിക്കുന്ന എക്സെല്‍പ്രോഗ്രാമുകള്‍... എല്ലാം ഒരൊറ്റ പോസ്റ്റിനുള്ളില്‍ ! ബ്ലോഗില്‍ ഏറ്റവും കൂടുതല്‍ ഹിറ്റ്സ് ലഭിക്കുന്ന പോസ്റ്റുകളിലൊന്നായി ഇത് മാറുമെന്നു തീര്‍ച്ച!

Vattiara L P SCHOOL July 2, 2017 at 2:42 PM  

Grate effort.Very useful to all HMs.Thank you Sudheer Sir

KVLP School July 3, 2017 at 8:53 PM  

സുധീര്‍ മാഷിന്‍റെ പോസ്റ്റ്‌ വളരെയധികം ഉപകാരപ്രദമാണ.വളരെ നന്ദി സാര്‍

Sabu S July 5, 2017 at 7:23 AM  

very good sir.it is very helpful to me. i have some doubt about the daily acount register. please give me the details how to write the daily account register

Sudheer Kumar T K July 5, 2017 at 11:41 PM  

Sabu Sir, ഒരു ബൌണ്ട് ബുക്കില്‍ തന്നെ എഴുതി സൂക്ഷിക്കേണ്ട ഒരു രജിസ്റ്റര്‍ ആണ് Noon Feeding Account Register. ഉച്ച ഭക്ഷണത്തിന്‍റെ പണം ബാങ്കില്‍ നിന്നും പിന്‍വലിക്കുന്നതും അത് വൌച്ചര്‍ പ്രകാരം ചെലവഴിക്കുന്നതും ദിനം പ്രതി ഇതില്‍ എഴുതണം. സോഫ്റ്റ്‌വെയറില്‍ ഈ പേജ് ഉണ്ടെങ്കിലും അത് രജിസ്റ്ററില്‍ എഴുതിയതിന്‍റെ കൃത്യത പരിശോധിക്കാന്‍ പ്രയോജനപ്പെടുത്താം. കോളങ്ങള്‍ ഇതാണ്. Date/ Receipt Particulars /Amount / Expenditure Details / Amount/ Balance.

tkn_karayad@hotmail.com July 6, 2017 at 1:02 PM  

വളരെ ഉപകാരപ്രദം, നന്ദി. ubuntu 14.04 ല്‍ പ്രവര്‍ത്തിപ്പിക്കാനുതകുന്ന ഒരു ലൈബ്രറി സോഫ്‍റ്റ്‌വെയര്‍ പരിചയപ്പെടുത്താമോ?

Haris Kolothody July 13, 2017 at 11:50 AM  

https://play.google.com/store/apps/details?id=hariskolothody.noonmealentry

നൂൺ മീൽ കണക്ക് Mobile ൽ നിന്ന് എന്റർ ചെയ്യാൻ സഹായിക്കുന്ന ആൻഡ്രോയിഡ് ആപ്പ്

A M U P SCHOOL VENGAD August 4, 2017 at 1:59 PM  

very useful software.but unable to enter menu fully.please widen the menu column.

geetha balan August 6, 2017 at 8:02 AM  

is noon meal a pemanent post.when some occasions noon meal cook entered leave how the hm discover money

MUKESH KUMAR KUMAWAT September 9, 2017 at 9:22 AM  

Thank you for providing such good and relevant information. Quality of content is excellent. How can i check the latest inofmration about Kerala HSE Board Exam Result 2018 online. i am unable to find out the main web site, So, Please help me to provide the exam time table and other important details here.

sravan rao September 11, 2017 at 5:49 PM  

Find latest Government jobs for freshers in Chandigarh from a number of job opportunities in Government category, click here to know more.
Government jobs in Chandigarh

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer