മാറുന്ന പഠനമാതൃകകള്‍..!

>> Sunday, July 16, 2017

'സ്മാര്‍ട്ട് സ്കൂളുകളു'ടെ ആവിര്‍ഭാവവും അതനുസരിച്ചുള്ള അധ്യാപക പരിശീലനങ്ങളും പുതിയ അധ്യയനവര്‍ഷത്തിലെ രജത രേഖകളാണ്.എന്നാല്‍, ക്ലാസ് മുറിയുടെ അകവും പുറവും ഒരേ പോലെ ഉപയോഗിക്കാന്‍ കഴിയണമെന്നും അത്തരത്തില്‍ അധ്യയനവും പഠനവും പരിവര്‍ത്തിക്കപ്പെടണമെന്നുമാണ് നമ്മുടെ രാമനുണ്ണിമാഷ് പറഞ്ഞുവരുന്നത്.എത്രയൊക്കെ തുടര്‍ പരിശീലനങ്ങള്‍ കിട്ടിയിട്ടും ഇപ്പോളും പഴയ ലക്‌ചറിംഗ് രീതി തന്നെ പിന്തുടരുന്നവര്‍ ഉണ്ട്. കാറ്റും വെളിച്ചവും ഇനിയും ഈ മേഖലയില്‍ കുറെ കടക്കാനുണ്ട് . കുട്ടിയേയും അധ്യാപകനെയും ക്ലാസ്സില്‍ തന്നെ പിടിച്ചു കെട്ടി ഇട്ടാലെ വിദ്യാഭ്യാസം നടക്കൂ എന്നാ ചിന്ത ഉള്ളവര്‍ വിരളം പേരെങ്കിലും ഉണ്ട് .
അസൗകര്യങ്ങളുടെ കാര്യത്തിൽ നമ്മുടെ പൊതുവിദ്യാലയങ്ങൾ സമ്പന്നമാണ്! അസൗകര്യങ്ങൾ നിരന്തരം പരിഹരിക്കപ്പെടുന്നു. പലതലങ്ങളിൽനിന്നുള്ള ഇടപെടലുകൾ അനുനിമിഷം നടക്കുന്നു. തത്ഫലമായി ചില അസൗകര്യങ്ങൾ പരിഹരിക്കപ്പെടുന്നു. അതോടെ പുതിയ ചില പ്രശ്നങ്ങൾ ഉടലെടുക്കുന്നു. മനുഷ്യാദ്ധ്വാനവും പണവും ഒട്ടനവധി ചെലവാക്കപ്പെടുന്നു. ഇത് തുടർച്ചയായി സംഭവിച്ചുകൊണ്ടിരിക്കുന്നു.
എത്രയൊക്കെ ശ്രമിച്ചാലും അസൗകര്യരഹിതമായ ഒരു സ്കൂൾ ഭാവനയിൽ പോലും സാധ്യമല്ല. സ്കൂൾ എന്നല്ല ഒരു സ്ഥാപനവും സംവിധാനവും സാധ്യമല്ല. ഉള്ള സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തലാണ് പ്രശ്നപരിഹാരത്തിനുള്ള ആദ്യ ചുവട്. ചെറിയ ചെറിയ ഒരുക്കിയെടുക്കലുകളിലൂടെ അവസ്ഥമാറ്റിയെടുക്കാൻ തുടങ്ങണം എന്നൊരു സങ്കൽപ്പമാണ് LEMS [ Learning Experience Management System ] കൊണ്ട് SSWEET [ Society Seeking the Ways of Effective Educational trends ] ആലോചിച്ചത്. അതുതന്നെ ശാസ്ത്രീയമായ ചിന്തകൾ അടിസ്ഥാനമാക്കിയാവണം. കേവലമായ / യാന്ത്രികമായ പ്രവർത്തനങ്ങളാണ് പൊതുവെ നമുക്ക് ശീലം. വ്യക്തിയായാലും സ്ഥാപനമായാലും അങ്ങനെയാണ്. നല്ല തുടർച്ചകളേ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കൂ.
LEMS 1. Developing Learning Space
പഠനയിടം സംബന്ധിച്ച വികസനമാണിത്. സ്കൂളിൽ ഇപ്പൊഴും ക്ലാസ് മുറിയാണ് പഠന ഇടം. അവിടെയുള്ള സ്ഥിരം സാംബ്രദായിക സൗകര്യങ്ങളും. കുട്ടിക്കനുകൂലമായി ബഞ്ച് ഡസ്ക് ബോർഡ് എന്നിവപോലും സജ്ജീകരിക്കാൻ നാമൊരുക്കമല്ല. ക്ലാസിനുപുറത്തുള്ള കളിസ്ഥലം, മരച്ചുവട്, ഒഴിഞ്ഞയിടങ്ങൾ ഒന്നും പഠനയിടമായി നാം കണ്ടിട്ടില്ല. ഒരു പാഠം നാടകമാക്കി അവതരിപ്പിക്കുന്ന പഠനപ്രവർത്തനം ക്ലാസിന്ന് പുറത്ത് മറ്റുകുട്ടികളുടെ കൂടി സാന്നിദ്ധ്യത്തിൽ ഇന്നേവരെ നാം ചെയ്തു നോക്കീട്ടില്ല. അതിന്നനുസൃതമായി ഒരു ദിവസത്തെ പീര്യേഡ് ക്രമീകരിക്കൽ ആലോചിക്കാറില്ല. ഒരു ക്ലാസിലെ കുട്ടികൾ ചെയ്യുന്ന കവിയരങ്ങ്, ശാസ്ത്രപരീക്ഷണം , ഗണിതക്വിസ്സ് ..... മറ്റൊരു ക്ലാസിലെ / സ്റ്റാൻഡേർഡിലെ കുട്ടികൾക്കും ആവശ്യമാണെന്ന് ഇന്നേവരെ നമുക്ക് തോന്നിയിട്ടില്ല. സമഗ്രതയിൽ പഠനപ്രവർത്തനങ്ങൾ കൈകാര്യം ചെയ്യാവുന്ന എസ് ആർ ജി കൾ പി ടി എ കൾ ഒന്നും നാമാലോചിക്കാറില്ല. ഉച്ചഭക്ഷണവും സ്കൂൾബസ്സും ഈ സമഗ്രത പാലിക്കുന്നുണ്ടെങ്കിൽ അതിനേക്കാളധികം ആവശ്യമുള്ള പഠനപ്രവർത്തനം ഇനിയും ആ വഴിക്ക് വന്നിട്ടില്ല. ലാബും ലൈബ്രറിയും കമ്പ്യൂട്ടറും നെറ്റും ക്ലാസുകളിലല്ല , മറിച്ച് അടച്ചുപൂട്ടിയ മുറികളിൽ തുറവി കാത്തിരിക്കയാണല്ലോ !
LEMS 2 . Managing Learning Space
നിലവിലുള്ള പഠന ഇടങ്ങളൊന്നും സാംബ്രദായികതയിൽ നിന്ന് വികസിക്കപ്പെടുന്നില്ല. ബോർഡ് നന്നായി ഉപയോഗിക്കുന്നുവെങ്കിൽ ചുമരിന്ന് ആ സാധ്യത കാണുന്നില്ല. ലാബിലെ കമ്പ്യൂട്ടർ കുട്ടിക്കും ടീച്ചർക്കും കയ്യെത്തുന്ന ദൂരത്തിലല്ല. കുട്ടി / ടീച്ചർ കമ്പ്യൂട്ടറിനടുത്തേക്ക് പോകയല്ല , കമ്പ്യൂട്ടർ ഇവരുടെ കയ്യകലത്തിൽ എത്തുകയാണ് വേണ്ടത്. സ്കൂളിലെ മിക്കതും കുട്ടിയുടെ അടുത്തെക്കല്ല , കുട്ടി അതിന്റെ അടുത്തേക്ക് ഓടുകയാണ് ഇന്ന്. കുട്ടി ബസ്സിനടുത്തേക്ക് ഓടുകയാണ്. സ്കൂളിന്ന് പുറത്ത് ബസ്സ് നമ്മുടെ അടുത്തേക്ക് വരികയാണ്. ഇന്റെർനെറ്റ് ഇങ്ങോട്ട് വരുമ്പോൾ സ്കൂളിൽ കുട്ടി നെറ്റിനടുത്തേക്കാണ് ഓട്ടം. കുട്ടിയുടെ / ടീച്ചറുടെ അടുത്തേക്ക് പഠന ഇടങ്ങൾ വരുന്ന രീതിയിൽ സജ്ജീകരിക്കാനാണ് LEMS ശ്രമിക്കുന്നത്. പുസ്തകം, കളിപ്പാട്ടം, പഠനോപകരണം, ബോർഡ്, പാഠം, പരീക്ഷ എല്ലാം കുട്ടിയുടെ അടുത്തേക്ക് മാറ്റിസ്ഥാപിക്കപ്പെട്ടാൽ ഉണ്ടാവുന്ന സ്കൂൾ വികസനം ആലോചിച്ച് നോക്കൂ.
പഠനയിടത്തെ മെരുക്കിയെടുക്കൽ മനോഭാവങ്ങളുടെ വികസനത്തിലൂടെ നിഷ്പ്രയാസമായി ചെയ്തെടുക്കാമെന്ന് LEMS കയിലിയാട് സ്കൂളിലും വലമ്പിലിമംഗലം സ്കൂളിലും ഒക്കെ നിർവഹിച്ചുകൊണ്ടിരിക്കുകയാണ്. ആവശ്യാനുസരണം പുതുക്കിയെടുക്കുകയാണ്. ചില മാതൃകകൾ അവിടത്തെ അദ്ധ്യാപകരും കുട്ടികളും രക്ഷിതാക്കളുമായി ആലോചിച്ച് ഉണ്ടാക്കപ്പെടുന്നുണ്ട്. കയിലിയാട് എ എൽ പി സ്കൂളിലെ ഒന്നാം ക്ലാസും അവിടത്തെ നന്ദിനിടീച്ചറും വേറിട്ട ഒരു മാതൃക സൃഷ്ടിക്കുകയാണ്. പാലക്കാട് ജില്ലയിലെയും തൃശ്ശൂർ ജില്ലയിലേയും പലസ്കൂളുകളും പുതിയ മോഡലുകൾ ഉണ്ടാക്കിയെടുക്കുകയാണ്.

12 comments:

1 May 12, 2017 at 7:24 PM  

പ്രിയ മാത്സ് ബ്ലോഗ്‌ അക്ഷരം പഠിപ്പിക്കാന്‍ ഇതൊക്കെ ആവശ്യമാണോ .ഈ പോസ്റ്റ്‌ തയ്യാറാക്കിയ മഹത് വ്യക്തി താങ്കള്‍ ഇങ്ങനെ പഠിച്ചോ .......
ഈ പോസ്റ്റ്‌ ദയനീയം

കിളിവാതില്‍ May 13, 2017 at 11:05 AM  

അക്ഷരം പഠിപ്പിക്കലാണ് വിദ്യാഭ്യാസമെന്ന് കരുതുന്ന അല്പബുദ്ധികളുടെ കാലം കഴിഞ്ഞില്ലേ..?!

Unknown May 13, 2017 at 12:46 PM  

If you want to teach Mathematics Dear blog post this letter prepared by the accompaniment of person you are and learn .......
This post was superbb

Cherish Abraham May 13, 2017 at 9:07 PM  

അക്ഷരം കൂട്ടി വായിക്കാനറിയാത്തവന് (All Promotion)എന്തോന്ന് LEMS ഉം SSWEET ഉം?....

geetha balan May 13, 2017 at 10:07 PM  

we dosent rename training programme. we dosent discover any matter. plese see our entrance coaching programme peces it school victers. we must get such type of learning in lower classes.

sajan paul May 16, 2017 at 10:28 AM  

ലോകത്തെ നടുക്കിയ വാണാക്രൈ സൈബര്‍ ആക്രമണം കേരളത്തേയും ബാധിച്ചു...തുടര്‍ന്നുള്ള ചാനല്‍ ചര്‍ച്ചകളിലിലും പത്രവാര്ത്തകളില്‍ നിന്ന് മനസിലാകുന്നത് സ്വതന്ത്ര സോഫ്റ്റ് വേറ്‍ ഉപയോഗിച്ചിരുന്ന കബ്യൂട്ടറുകള്‍ ഈ ആക്രമണത്തെ പ്രതിരോധിച്ചു എന്നാണ്...ഒട്ടേറേ ത്യാഗങ്ങള്‍ സഹിച്ചാണ് സ്കൂളുകളില്‍ സ്വതത്ര സോഫ്റ്റ് വേര്‍ വള്ര്‍ത്തിയത്.അതില്‍ മാത്സ് ബ്ളോഗിന്റ പന്ക് എല്ലാവര്ക്കും അറിയാം...V S നേ പോലെ പലരുടേയും പിന്തുണയും അതിനുണ്ടായിരുന്നു...പക്ഷേ ഇന്ന് സ്കൂളുകളില്‍ മാത്രമേ ലിനക്സ് ഉപയോഗിക്കുന്നുള്ളൂൂൂ...എന്റെ ഗ്രമത്തില്‍ പന്ചായത്,വില്ലേജ് ,സഹകരണ ബാന്ക്...തുടങ്ങി എല്ലായിടത്തും മൈക്രോസോഫ് റ്റിന്റെ വിന്റാസാണ് ഉപയോഗിക്കുന്നത്...മാത്സ് ബ്ളോഗ് ഈ വിഷയത്തില്‍ ഒരു പോസ്റ്റ് തന്നെ ഇട്ട് രംഗത്ത് വരണമെന്നാണ് എന്റെ നിര്ദേശം..

N.Sreekumar July 20, 2017 at 9:02 AM  

SIET തയ്യാറാക്കി സ്ക്കൂളുകളില്‍ വിതരണം ചെയ്ത സി.ഡികള്‍, ഐ.റ്റി.സ്ക്കൂള്‍ വിക്ടേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ക്ലാസ്സുകള്‍ ഇവയില്‍ ലക് ചര്‍ രീതിയിലാണ് ക്ലാസ്സുകള്‍ ഞാന്‍ കണ്ടിട്ടുള്ളത്.പ്രവര്‍ത്തനാധിഷ്ഠിതമായ യഥാര്‍ത്ഥ ക്ലാസ് മുറികള്‍ എനിക്കു കാണുവാന്‍ കഴിഞ്ഞില്ല.നാക്കും ചോക്കും ഉപയോഗിച്ച് പഠിപ്പിക്കുന്ന ടി മാതൃക അധ്യാപകര്‍ സ്വീകരിക്കുവാന്‍ പാടില്ലേ?
പാടില്ലാത്തതു സി.ഡി.യാക്കി നല്കണോ?ചര്‍ച്ചകള്‍ക്ക് ഈ പോസ്റ്റ് സഹായകരമാകട്ടെ.

Oruma July 20, 2017 at 1:14 PM  

യാതൊന്നും പഠിച്ചില്ലെങ്കിലും വിജയം ഉറപ്പുള്ള ഈ സിലബസിൽ ഇതിന്റെ പ്രാധാന്യം എന്തെന്ന ചോദ്യമുയരുന്നില്ലേ?

Unknown July 29, 2017 at 9:46 PM  

പത്താം തരത്തിൽ പഠിക്കുന്ന കുട്ടിയേയും അക്ഷരം അറിയാമോ എന്ന് പരിശോധിച് അക്ഷരം പഠിപ്പിക്കാൻ പറയുന്നു ഇത് കുട്ടികൾക്കും അധ്യാപകർക്കും ഒരുപോലെ ബുദ്ധിമുട്ടാണ് .രണ്ടാം ക്ലാസ് വരെ എങ്കിലും കുട്ടികൾ അക്ഷരങ്ങളും ചതുഷ് ക്രിയകളും കഥകളും പഠിക്കട്ടെ .ഒരക്ഷരവും അറിയാതെ ഒന്നാം ക്ലാസ്സിൽ ആസ്വാദന കുറിപ്പ് എഴുതിച്ചാൽ അവനു പഠിത്തത്തോടെ എങ്ങനെ താല്പര്യം വരും .എല്ലാം ഐ സി ടി വഴിയാണെങ്കിൽ അക്ഷരം എഴുതി പഠിപ്പിക്കേണ്ടല്ലോ .നമുക്കൊക്കെ ഇപ്പോഴും ഓർമയിരിക്കുന്ന പാഠങ്ങൾ പഴയ നാക്കും ചോക്കും ഉപയോഗിച്ചുള്ളതാണ്. കാലോചിതമായ മാറ്റങ്ങൾ വേണം പക്ഷെ അത് കുട്ടിക്ക് പ്രയോജനപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ് അതിനുള്ള സൗകര്യങ്ങൾ ഉണ്ടോ എന്നും .

anu August 2, 2017 at 1:54 AM  

When I convert report from sampoorna to MS excel,UID No. can not read.How to solve this problem?

Unknown February 4, 2018 at 8:49 AM  

ഇത്തരം പുത്തൻ ഗവേഷണക്കാർ നമ്മുടെ വിദ്യാഭ്യാസ നിലവാരം തകർത്തു. .. എല്ലാ മണ്ടന്മാരും sslc plus two പാസ്സ് ആകുന്നു. .. പരീക്ഷ ഹാളുകളിൽ കൂട്ട കോപ്പിയടി.... പഴയ സിസ്റ്റം തിരിച്ചു കൊണ്ട് വാ .. നന്നാകും ..

Tidings Now November 28, 2018 at 11:44 AM  

download all old ncert books in hindi for upsc exam visit ncert books pdf download

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer