എസ്എസ്എല്‍സി ഗണിതം - അവലേകനം, ഉത്തരസൂചിക!
>> Thursday, March 30, 2017
2017ലെ എസ്എസ്എല്‍സി പരീക്ഷ, ഗണിത പുനഃപരീക്ഷയോടെ ഇന്ന് അവസാനിച്ചുവല്ലോ? എങ്ങനെ ഉണ്ടായിരുന്നു?
ഒരു താരതമ്യത്തിനായി പഴയ ചോദ്യപേപ്പര്‍ ഇവിടെയും | പുതിയ ചോദ്യപേപ്പര്‍ ഇവിടെയും നോക്കുക...
എല്ലാ വിഷയങ്ങളുടെയും ഉത്തരസൂചികകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അധ്യാപകര്‍ തയാറാക്കി തന്നത് ഈ പോസ്റ്റിനു താഴെ പ്രസിദ്ധീകരിക്കപ്പെടുന്നതാണ്. ഗണിത പരീക്ഷയുടെ വിശകലനം തയാറാക്കിയിരിക്കുന്നത് പാലക്കാട് മാത്‌സ് ബ്ലോഗ് ടീമിലെ കണ്ണന്‍ സാറാണ്.അതിനു താഴെയുള്ള ഉത്തരസൂചികകള്‍ പാലക്കാട് മാത്‌സ് ബ്ലോഗ് ടീമിന്റേതും നമ്മുടെ മുരളിസാറിന്റേതുമാണ്.
മറ്റു വിഷയങ്ങളുടെ ഉത്തരസൂചികകളും ഈ പോസ്റ്റിനു താഴെയായി സമയംപോലെ അപ്‌ഡേറ്റ് ചെയ്യാം...
അധ്യാപകരിലും കുട്ടികളിലും കടുത്ത മാനസിക സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കി തിരശീലയില്‍ മറഞ്ഞ എസ്എസ്എല്‍സി ഗണിത പരീക്ഷയെ അപേക്ഷിച്ച്, രണ്ടാമതു നടന്ന പരീക്ഷ ഇരുകൂട്ടര്‍ക്കും ആശ്വാസത്തിന് വക നല്‍കുന്നതായി...എല്ലാ വിഭാഗം കുട്ടികളെയും പരിഗണിക്കാന്‍ ശ്രമം നടത്തിയ ചോദ്യപേപ്പര്‍ നിശ്ചിത സമയത്ത് എഴുതിത്തീര്‍ക്കാനും പ്രയാസമൊന്നുമുള്ളതായ പരാതികളില്ല. ചോദ്യങ്ങള്‍ നീതിബോധത്തോടെ തയാറാക്കുന്നതിലൂടെ കുട്ടികളുടെ ചിന്താശേഷി അളക്കുന്നതിനും ചോദ്യകര്‍ത്താവ് അതീവ ശ്രദ്ധവെച്ചതായി കാണാം.
ചോദ്യങ്ങള്‍ 1,8,18 എന്നിവ ഒന്നാമത്തെ യൂണിറ്റായ സമാന്തരശ്രേണിയില്‍ നിന്നായിരുന്നു. കുട്ടികള്‍ ശീലിച്ച തരത്തിലുള്ള ലളിതമായ തുടക്കം ഒന്നാം ചോദ്യത്തെ മനഃശാസ്ത്രപരമായും മികച്ചതാക്കി. എട്ടാം ചോദ്യവും കുട്ടികളെ നിരാശപ്പെടുത്തിയില്ല. എന്നാല്‍ പതിനെട്ടാം ചോദ്യത്തിന്റെ ആദ്യഭാഗം (സമഗുണിത പ്രോഗ്രഷന്റെ ബീജഗണിത രൂപം) ഉയര്‍ന്ന നിലവാരക്കാര്‍ക്കുപോലും വെല്ലുവിളി ഉയര്‍ത്തുന്നതായി. ഇതിന്റെ രണ്ടാം ഭാഗവും A+ കാരെ ലക്ഷ്യം വെച്ചുള്ളതായി തോന്നി.
ചോദ്യങ്ങള്‍ 6,14എന്നിവ വൃത്തങ്ങളില്‍ നിന്നായിരുന്നു. ആറാം ചോദ്യം നല്ല നിലവാരം പുലര്‍ത്തി. മിടുക്കര്‍ വരെ ഇരുന്ന് ചിന്തിച്ചിരിക്കണം. പതിനാലാം ചോദ്യം, റദ്ദാക്കപ്പെട്ട പരീക്ഷയിലുണ്ടായിരുന്ന അതേ നിര്‍മിതി തന്നെയായിരുന്നു. ഇത് കുട്ടികളെ ആഹ്ലാദിപ്പിച്ചിരിക്കണം.
ചോദ്യം 15സാധ്യതകളുടെ ഗണിതത്തില്‍ നിന്നുള്ളത് സാധരണ ചെയ്തുശീലിച്ച തരത്തിലുള്ളതു തന്നെ ആയിരുന്നെങ്കിലും മുഴുവന്‍ 4മാര്‍ക്കും നേടുന്നവരുടെ എണ്ണം കുറവായിരിക്കാനാണു സാധ്യത.
ചോദ്യങ്ങള്‍ 7,17എന്നിവ രണ്ടാംകൃതി സമവാക്യങ്ങളില്‍ നിന്നുള്ളവയും കുഴപ്പിക്കാത്തവയുമായിരുന്നു. ഏഴാം ചോദ്യം ആദ്യ പരീക്ഷയിലേതിന് സമാനവുമായിരുന്നു.
ത്രികോണമിതിയില്‍ നിന്നുള്ള 5,19 ചോദ്യങ്ങള്‍ പ്രതീക്ഷിക്കുന്ന തരത്തിലുള്ളവ തന്നെ.
സൂചകസംഖ്യകളില്‍ നിന്നുള്ള 20ആം ചോദ്യമാകട്ടെ, ശരാശരിക്കാരെ പ്രയാസത്തിലാക്കിയേക്കാമെങ്കിലും മിടുക്കരെ കുഴക്കിയില്ല.
ഘനരൂപങ്ങളില്‍ നിന്നുള്ള 12ആം ചോദ്യം അല്പം ചിന്താശേഷിയോടെ സമീപിക്കേണ്ടതായിരുന്നെങ്കിലും 13ആം ചോദ്യം പ്രതീക്ഷിച്ചതും എളുപ്പമാര്‍ന്നതുമായി.
ചോദ്യങ്ങള്‍ 4,9,16എന്നിവ തൊടുവരകളില്‍ നിന്നുള്ളവയായിരുന്നു. നാലാം ചോദ്യം കുട്ടികള്‍ എളുപ്പം ചെയ്തുകാണും. ഒമ്പതാം ചോദ്യവും കാര്യമായ വെല്ലുവിളി ഉയര്‍ത്തുന്നതല്ല, 16ആം ചോദ്യം അവര്‍ ചെയ്തു ശീലിച്ച നിര്‍മിതി തന്നെ.
ചോദ്യങ്ങള്‍ 21,22എന്നിവ ജ്യാമിതിയുെ ബീജഗണിതവും എന്ന യൂനിറ്റില്‍ നിന്നുള്ളവയായിരുന്നു. എളുപ്പം ചെയ്യാവുന്ന 21`ലെ ബി വിഭാഗം മിടുക്കരെ ലാക്കാക്കിയുള്ളതായിരുന്നു. ഉയര്‍ന്ന നിലവാരക്കാരെ ഉദ്ദേശിച്ചുതന്നെയുള്ള 22ആം ചോദ്യത്തിലെ രണ്ടുചോദ്യങ്ങളും ചിന്താശേഷി ഉയര്‍ത്തുന്നതായി. മിടുക്കര്‍ കൂടുതല്‍പേരും ആദ്യ ചോദ്യത്തെ ആശ്രയിച്ച് ഉത്തരത്തില്‍ എത്തിയിരിക്കും.
ബഹുപദങ്ങളില്‍ നിന്നുമുള്ള 2,11ചോദ്യങ്ങളും സ്ഥിതിവിവരക്കണക്കില്‍ നിന്നുള്ള 3,10ചോദ്യങ്ങളും എല്ലാവര്‍ക്കും ആശ്വാസവും സന്തോഷവും പ്രദാനം ചെയ്തു.
തന്റെ ബുദ്ധിവൈഭവം ചോദ്യങ്ങളില്‍ കുത്തിനിറക്കാതെയും എല്ലാ വിഭാഗക്കാരെയും പരിഗണിച്ചുകൊണ്ടും ഗണിതശാസ്ത്രത്തിന്റെ നൈസര്‍ഗിക നന്മകള്‍ നഷ്ടപ്പെടുത്താതെ ചോദ്യപേപ്പര്‍ തയാറാക്കാന്‍ ശ്രമിച്ച ചോദ്യകര്‍ത്താവ് അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. നിറകണ്ണുകളോടെ പരീക്ഷാ ഹാള്‍ വിട്ടിറങ്ങേണ്ട അവസ്ഥ ഉണ്ടായില്ല.
ഒരു പ്രതിസന്ധി ഘട്ടത്തില്‍ പരിമിത സമയത്തിനുള്ളില്‍ ഇത് തയാറാക്കി പ്രിന്റുചെയ്ത് പരാതികളില്ലാതെ ഭംഗിയാക്കിയ വിദ്യാഭ്യാസ വകുപ്പിനും അഭിമാനിക്കാം.
പാലക്കാട് മാത്‌സ്ബ്ലോഗ്ടീമിന്റെ ഉത്തരസൂചിക.
Answerkey Prepa. by:Muraleedharan.CH,HSA Mathematics,CHMKSGHSS, Mattul, Kannur(Dt).
Answer Key Prepared by Sunny P.O, Head Master, GHSS West Kallada, Kollam

54 comments:
ചോദൃ0 12; വശങ്ങളുടെ നീളങ്ങള്‍ ചതുരകട്ടയുടെ നീളവും വീതിയും ഉയരവും ആകുന്നതെങ്ങനെ?
jane
എല്ലാ വിഭാഗം കുട്ടികളെയൂം പരിഗണിച്ചതില്‍ സന്തോഷം
എല്ലാ വിഭാഗം കുട്ടികളെയും പരിഗണിച്ചോ?
കടിച്ചതിനേക്കാൾ(20-03-2017)വലുതായിരുന്നു മാളത്തിനുള്ളിൽ(30-03-2017) ഉള്ളത്.
enthoru pareekshaa pareekshanam.sujithkumarine nannaakanayi irakkiyathanennu thonnunnu
comparatively good question paper.
It was a very good exam , I hope I will score nice mark in this exam ....!
എസ്എസ് എൽ സി അവലോകനത്തിൽ പറയുന്നതനുസരിച്ചു ആറ്,പന്ത്രണ്ട് ,പതിനഞ്ച് ,പതിനെട്ടു ,ഇരുപതു ഇരുപത്തൊന്ന് ഇരുപത്തിരണ്ട് ചോദ്യങ്ങൾ എ പ്ലസ് കാരെ ഉദ്ദേശിച്ചുള്ളതായിരുന്നു .അതായത് മുപ്പതു മാര്ക്കിന്റെ ചോദ്യങ്ങൾ . അപ്പോൾ ശരാശരിക്കാർക്ക് എത്ര മാര്ക്കിന്റെ ചെയ്യാനാവും ?????????
എല്ലാവിഭാഗക്കാരെയും ചോദ്യത്തിൽ പരിഗണിച്ചോ ???????
സന്തോഷം,,,, ആശ്വാസം,,,,, ആര്‍ക്ക്? പഴയ ചോദ്യത്തിലും കുറേ പേര്‍ക്ക് സന്തോഷവും ആശ്വാസവും ഉണ്ടായിരുന്നല്ലോ? ഭൂരിഭാഗം കുട്ടികള്‍കും സന്തോഷവും ആശ്വാസവും ഇപ്പോഴും കിട്ടിയിട്ടില്ല. എന്നെ തല്ലേണ്ട അമ്മാവാ ഞാന്‍ നന്നാവില്ല എന്നു ഉറക്കെ വിളിച്ചു പറഞ്ഞു അത്രതന്നെ. കഴിഞ്ഞ പരീക്ഷ കുട്ടികളെ ഏറെ ബുദ്ധിമുട്ടിച്ചു എന്ന ചര്‍ച്ചയുടെ കണ്ടെത്തല്‍ ആയിരുന്നു ചോദ്യപപേര്‍ നിര്‍മാണത്തിലെ പിശക്. ഇത്തരം ഒരു ചോദ്യം ചോദിക്കാന്‍ ആയിരുന്നെങ്കില്‍ വീണ്ടും ഒരു പരീക്ഷ നടത്തി കുട്ടികളെ ബുദ്ധിമുട്ടിക്കെണ്ടിയിരുന്നില്ല. പരീക്ഷ കുറച്ച്കൂടി ആശ്വാസകരമായ ചോദ്യങ്ങള്‍ കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരും പ്രതീക്ഷിച്ചു.പഴയ ചോദ്യമായിരുന്നു ഇതിലും ഭേദം എന്നു പറയുന്ന കുട്ടികളെ കണ്ടു. സുജിത്കുമാറിന്‍റെ ടീം ഉണ്ടാക്കിയ ചോദ്യപേപ്പര്‍ സെറ്റില്‍ ഉള്ള ചോദ്യപേപര്‍ തന്നെ ആണേ ഇത് എന്നു സംശയിക്കാം . മോഡല്‍ പരീക്ഷ മുതല്‍ ഉള്ള മൂന്നു പരീക്ഷ കളുടെയും ചോദ്യ പേപര്‍കളുടെ പൊതു സ്വഭാവം അത് വ്യക്തമാക്കുന്നു. സെ കൂടി കഴിയുമ്പോള്‍ അത് കുടുതല്‍ വ്യക്തമാകും. രണ്ടു തവണ പരീക്ഷിക്കപെട്ടിട്ടും സങ്കടം മാത്രം ഏറ്റുവാങ്ങേണ്ടിവന്ന ഹതഭാഗ്യരായി ഈ വര്‍ഷത്തെ S S L C കുട്ടികള്‍ സ്മരിക്കപ്പെടും. കുട്ടികള്‍ക്ക് ഉണ്ടായ പീഡനം ഒന്നുകൂടി വര്‍ദ്ധിപ്പിച്ചതല്ലാതെ എന്ത് നേട്ടമാ ഈ പരീക്ഷകൊണ്ട് ഉണ്ടായത്? ബാലാവാകാശ കമ്മീഷന്‍റെ യും മനുഷ്യാവകാശ കമ്മീഷന്‍റെ യും ഒക്കെ ഇടപടല്‍ ആവശ്യമായ പഴയ സാഹചര്യം ഇപ്പോഴും നിലനില്കുന്നില്ലേ?
വീണ്ടും പരീക്ഷ നടത്താന്‍ ഒരു കോടി രൂപ ചെലവു വരും എന്നു പത്രത്തില്‍ കണ്ടു. ഒരു കോടി പാഴാകാനായി ഒരു പരീക്ഷ നടത്തേണ്ടിയിരുന്നോ? ആരെയാ പരീക്ഷിക്കുന്നത്? എട്ടാം ക്ലാസ്സു വരെ ALL PROMOTION നടത്തി ഒന്‍പതില്‍ വന്നു, അവിടുന്ന് നവപ്രഭ നടത്തി അക്ഷരവും എണ്ണവും പഠിച്ചു പത്തില്‍ എത്തുന്ന കുട്ടിക്ക് ഉള്ള അവസരവും കൊടുക്കേണ്ടേ? മിനിമം പത്ത് മാര്‍ക്ക് വാങ്ങിയാല്‍ അല്ലെ ഇരുപത് മാര്‍കിന്‍റെ C E വാങ്ങി കുട്ടി E H S ആകു? അവരോട് നീതി പുലര്‍ത്തിയോ? ABOVE AVERAGE കുട്ടിക്ക് 20 ശതമാനം ചോദ്യങ്ങള്‍ മാറ്റി വെക്കാം, ബാക്കി 64 മാര്‍ക്ക് AVERAGE കാര്‍ക്ക് ചെയ്യാന്‍ പറ്റുന്നത് ആകേണ്ടേ? വസ്തുതകള്‍ മറച്ചുവെച്ചു കൊണ്ട് തര്‍കിച്ചു ജയിക്കുന്നവര്‍ ഒരു കാര്യം ഓര്‍ക്കുക സത്യം സത്യമായി നിലനില്‍കുന്നു.
Sir
please clarify new question papers 12th question I have a doubt that when a cone is carved out from a rectangular prism its diameter would be equal to breadth
Sir please clarify new question papers 12th question . I have a doubt that when a cone is carved out its diameter will be th e breadth
പത്തിലെ ചോദ്യപേപ്പറുകളെല്ലാം സ്കാന്‍ ചെയ്ത് ബ്ലോഗിലിടൂ. എല്ലാവരും കാണട്ടെ
According to me this exam was easy sure to score a 78+ for this examination.Among my friends most of them opined that this exam was comparitively easy but still according to a few of them 1st exam was a bit more better,and a few told it wasn't easy as expected.For me even if I hoped to score an A+ for the first exam this on makes me more satisfied.
@ please clarify new question papers 12th question . I have a doubt that when a cone is carved out its diameter will be th e breadth
In Q No:12,First part of the question is find the volume of largest square pyramid carved out from the cuboid of measurments 10X6X4
possibilities are
a) base edge 6cm and height 4cm or
b) base edge 4cm and height 10cm or
c) base edge 4cm and height 6 cm
so we calculate volume for a & b
Vol of a) 1/3 of 36X4 = 48 cu cm
Vol of b) 1/3 of 16X10 = 160/3 53 1/3 c cm
2nd part of the questions clearly says, volume of largest sphere which can be carved out from the solid block, here maximum radius of the sphere should be 2
Muraleedharan.CH
A PLUS കുട്ടികൾക്ക് കഴിഞ്ഞ തവണത്തെ പരീക്ഷ ആയിരുന്നു കൂടുതല്‍ എളുപ്പം എന്നാണ് അവരുടെ അഭിപ്രായം. ഈ പരീക്ഷക്ക് ചില QUESTIONS(QUESTION NUMBERS ABOVE MENTIONED), A PLUS കുട്ടികളെ കുഴക്കി എന്നുളള കാര്യം തീർച്ച. VALUATION CAMP നടക്കുമ്പോൾ അവരുടെ കാര്യം പരിഗണിച്ചില്ലെങ്കില്‍ ഇത്തവണത്തെ SSLC കണക്കുപരീക്ഷക്കു മാത്രമായി A PLUS പോകുന്ന കുട്ടികള്‍ കുറെ അധികംപേരുണ്ടാകും. എന്നാല്‍ മറ്റുളളവര്‍ക്ക് (AVERAGE, BELOW AVERAGE) കഴിഞ്ഞ പരീക്ഷയേക്കാള്‍ ഈ പരീക്ഷയാണ് എളുപ്പം എന്നാണ് അവരുടെ അഭിപ്രായം.
എരിതീയിൽ നിന്ന് വറചട്ടിയിലേക്ക് എന്ന് ചിലർക്ക് അനുഭവപ്പെട്ടു എന്നത് ഒരു സത്യമാണ്(എല്ലാവർക്കുമല്ല) എങ്കിലും പഴയ പരീക്ഷയേക്കാൾ മെച്ചം എന്നു പറയാം....
Dപ്ലസുകിട്ടാൻ ബുദ്ധിമുട്ടില്ല... ശരാശരിക്കാരെയും അധികം വലച്ചില്ല......
എങ്കിലും കഠിന ചോദ്യങ്ങളാൽ സർവ്വ ആളുകളെയും കൊണ്ട് ചോദ്യകർത്താവിനെ തെറി വിളിപ്പിച്ച ആദ്യ പരീക്ഷ പരമ നാറികളായ ചിലർ ചോർത്തിയെന്നും ബോധ്യപ്പെട്ടപ്പോഴാണ് പുന: പരീക്ഷ നിശ്ചയിക്കപ്പെട്ടത്... അതു കൊണ്ടു തന്നെ ഫിസിക്സ്, കെമിസ്ട്രി ചോദ്യപേപ്പർ പോലെ ശരാശരിക്കാർക്കും എ പ്ലസ് ലഭിക്കാൻ കഴിയുന്ന വിധത്തിലുള്ള ചോദ്യങ്ങൾ തയ്യാറാക്കുന്നതിൽ ചോദ്യ കർത്താവ് പരാജയപ്പെട്ടു... ആര് മാറി വന്നാലും ഗണിതത്തെ മോശം പറയിക്കാനുള്ള ശ്രമം തുടരുന്നു എന്നർത്ഥം..... പുതുതായി ചോദ്യപേപ്പർ തയ്യാറാക്കുമെന്ന് പറഞ്ഞെങ്കിലും പഴയ 4 സെറ്റ് ചോദ്യപേപ്പറിൽ നിന്നുള്ളത് തന്നെയാണെന്നാണ് സംശയം... ഫിസിക്സ് പ്രകാശൻ മാർ കച്ചവടം നടത്തിയവ തന്നെയാണോ എന്ന് വരും ദിവസങ്ങളിൽ പുറത്ത് വരാനിരിക്കുന്നതേയുള്ളൂ.....
പ്രതികൾക്ക് വേണ്ടി വാദിക്കാനെത്തിയ വക്കീൽ തന്നെ സുന്ദരമായി കേസ് വാദിച്ച് തോൽപ്പിക്കുന്നതും നേരത്തെ കണ്ടു... പ്രകാശൻ എൻട്രൻസ് കോച്ചിംഗും ടൂഷൻ മാഷും ഒക്കെയായി സജീവമാണെന്ന് വക്കീൽ വാദിച്ചപ്പോഴാണ് നാട്ടുകാരറിഞ്ഞത്..... എന്നിട്ടും ഇവൻമാരൊക്കെ സജീവമായി വിലസുന്നു... ഒരു നടപടിയുമില്ല...
ഇത്തരം നെറികെട്ടവൻമാരിൽ നിന്ന് ഗണിതത്തിന് മോചനമുണ്ടാകുമെന്ന് തോന്നുന്നില്ല....
Coll of time എന്നാണോ Cool of time എന്നാണോ ശരി ?
ചോദ്യ പേപ്പറില്‍ ആദ്യം മുതല്‍ക്കെ തെറ്റ് സംഭവിച്ചോ?
ആദ്യത്തെ question paperനെക്കാളും better എന്ന് താഴ്ന്ന നിലവാരത്തില്‍ ഉള്ളവരും ശരാശരിക്കാരും തീർച്ചയായും പറയും.പക്ഷേ ബാക്കി എല്ലാ വിഷയങ്ങള്‍ക്കും A+ഉറപ്പിച്ചിരിക്കുന്ന ഒരുപാട് കുട്ടികള്‍ പരീക്ഷ മാറ്റി നടത്തിയിട്ടും കണക്കിന്റെ കാര്യത്തില്‍ സം ശയത്തിലാണ്.
maths exam was too difficult. not enough time and a lengthy exam. make valuation liberal
it is needed to make the valuation liberal. actually this exam was so difficult when compare to earlier exams. students of sslc 2017 is truly badluck. now itself A+ students falls into A grade for just 7 or 6 marks. gov must make the valuation liberal.
it was too difficult to get A+.9th and 12th questions were confusing.sub questions of 22nd questions were also difficult.comparatively first exam was easy.please liberalize the valuation...
A+ Kare kurachathikam valacha chodhyangal 30 markil kooduthal undayirunnu
mark nalkumpol libarel aayirikkanam... allenkil kanakkil A+ karude ennam kurayum.
sir please consider L D STUDENTS. all are treat them very bad.they didnt got any consideration for their disability.they did not get even their actual mark.teachers advice that LD STUDENTS must give pass mark only.poor students they are mentally diseased having PEN & SOME SORT OF non curable disease.but why we give cruel to that children. they consider as backbenchers &gathers of punishments
തൊഴുത്തിൽ കുത്തുമേച്ചില്പുറത്തു കാണിക്കരുതേ /////////
QN 1 .ഹരണഫലം പൂജ്യം എന്ന ധാരണ കുട്ടികൾക്ക് കുറവാണ്. അതുകൊണ്ടു ഉത്തരം 6 ,11 ,16 ...ആയിരിക്കും കൂടുതൽ കുട്ടികളുടെയും ഉത്തരം .
QN 6 .ചോദ്യം മനസ്സിലാക്കാൻ അല്പം ബുദ്ധിമുട്ടി (ഇംഗ്ലീഷ് മീഡിയം show that എന്നതിന് പകരം prove that അല്ലെ വേണ്ടിയിQN 1 .ഹരണഫലം പൂജ്യം എന്ന ധാരണ കുട്ടികൾക്ക് കുറവാണ്. അതുകൊണ്ടു ഉത്തരം 6 ,11 ,16 ...ആയിരിക്കും കൂടുതൽ കുട്ടികളുടെയും ഉത്തരം .
QN 6 .ചോദ്യം മനസ്സിലാക്കാൻ അല്പം ബുദ്ധിമുട്ടി (ഇംഗ്ലീഷ് മീഡിയം show that എന്നതിന് പകരം prove that അല്ലെ വേണ്ടിയിരുന്നത് ) അതുകൊണ്ടു figure തന്നെയാണോ ചെയേണ്ടിയിരുന്നത് എന്ന് സംശയം തോന്നി .
QN 9 . excircles എന്ന concept കുട്ടികൾ അത്ര പ്രാധാന്യം കൊടുക്കാൻ സാധ്യത ഇല്ല കാരണം text ഇൽ ഇത്തരം ചോദ്യങ്ങളില്ല .
QN 12 . വളരെ വിഷമിപ്പിച്ചു ചോദ്യം . l ,b ,h ഏതെന്നു വ്യക്തമല്ല .ഇ ചോദ്യം തെറ്റിയാൽ മുഴുവൻ മാർക്കും നൽകേണ്ടതാണ് .
QN ൧
QN 15 . (B ); കുട്ടികൾക്ക് സംശയം ഉണ്ടാക്കി .
QN 19 (C ); 30 ,60 ,90 എന്ന രീതിയിൽ ചെയ്യുമ്പോഴും PYTHAGORUS THEORM ഉപയോഗിക്കുമ്പോൾ കിട്ടുന്ന ഉത്തരം വ്യത്യസ്തമാണ് .
QN 22 OR (C )വളരെ ഉയർന്ന നിലവാരത്തിലുള്ളതായിരുന്നു .
മൂല്യനിർണയ വേളയിൽ ഇക്കാര്യങ്ങൾ പരിഗണിക്കണം .
കണക്കു പരീക്ഷയിൽ ഏറ്റവും കൂടുതൽ കുട്ടികൾക്കും തെറ്റിയ ചോദ്യം ഏതായിരിക്കും ? "ലളിതവും ആത്മവിശ്വസം പകരുന്നതുമായ " (മാതൃഭൂമി മാർച്ച് 31) ഒന്നാമത്തേത് തന്നെ . എത്ര കുട്ടികൾ 1,6,11,... എന്ന ഉത്തരം എഴുതിയിട്ടുണ്ടാവും ? വളരെ ലളിതമാക്കിയും ആത്മവിശ്വാസം പകർന്നും മിടുക്കന്മാരെ പറ്റിച്ചു ! എ+ പ്രതീഷിക്കുന്നവർക്ക് നിരാശ പ്പെടേണ്ടിവരും .
puthiya maths exam A+ vaangan budhimuteriyathayirunu.njangal vicharichu retest nadathumbol korachu koodi easy aavumennu.we don't get enough time.korachu questions indirect aayi chodhichadukondu,athu manasilaakan koree time poyi.12th questionoku direct aayi chothichirunenkil ellavarkum ezhuthamayirunu.9th questionile excircle okke athikam importance illatha bagathilninnanu,vere ethrayo similar questions circlesilum tangentsilum undu ithu pole questions tharumenkil already athinte models textil tharanamayirunu. inganeyanenkil pinne njangal endina text padikunnu.baaki ella subjectum easy aayirunappol maths maathram njangale kuruki. mathsinodulla pedi njangalil veendum vardhichu.puthiyathil majority easy questions aayirunu pakshe kazhapikkuna questionsine valiya markayirunu,athukaondu A+povvan nalla sadhyathayundu. pazhayathu sylabusinu porathu ninnu vannathallathe baki okke athyavashyam nallathayirunu.education system improve cheyyunnathoke nallathanu pakshe athoke rootilnu thanne thodangananam allathe pettanu nannakan nokiyal onnum nadakilla
Please consider the LD students while valuation, some teachers are cruel to them. Even though they knew most things they can't present it in the right way. So kind to them..
A+ pratheekshikunnavarku ee pareeksha oru kadamba thanne aanu.
Valuation liberalakkiyillenkil maths examinu mathram kure perkku A+ nashtamakum.Ithu vare ella vishayathinum A+ kittanam ennu vicharichu padicha kuttikulude vishamam koodi adhikarikal kanakkiledukkanam
കണക്കുപരീക്ഷ വീണ്ടും കണക്കാക്കി. ഒന്നമത്തെ ചോദ്യത്തിന് 6,11,16 എന്ന ഉത്തരമാണ് കൂടുതല്‍ പേരും എഴുതുന്നത്. 1,6,11 എന്ന ഉത്തരം പലരെയും കുഴക്കി. 6,9 ചോദ്യങ്ങള്‍ കൂടുതല്‍ ചിന്തിപ്പിക്കുന്നതും സമയം അപഹരിക്കുന്നതുമായിരുന്നു. പലര്‍ക്കും ഇതിന്റെ ശരിയായ ഉത്തരത്തില്‍എത്തിച്ചേരാന്‍ കഴിഞ്ഞില്ല എന്നത് വാസ്തവമാണ്.ഇത്തരത്തില്‍ A+കാരെ കുഴക്കുന്നതായിരുന്നു. കണക്കില്‍ തോല്‍ക്കുന്നവരുടെ എണ്ണം കുറച്ചതിനൊപ്പം കണക്കിനു മാത്രം A+ നഷ്ടമാകുന്നവരുടെ എണ്ണം കൂട്ടുകയും ചെയ്യുന്നതായിരുന്നു പരീക്ഷ. മൂല്യനിര്‍ണയവേളയില്‍ ഇതുകൂടി പരിഗണിക്കണം.
there were not enough time to answer all questions and the exam was lengthy. so do please make the valuation very liberal...
QN 1 .ഹരണഫലം പൂജ്യം എന്ന ധാരണ കുട്ടികൾക്ക് കുറവാണ്. അതുകൊണ്ടു ഉത്തരം 6 ,11 ,16 ...ആയിരിക്കും കൂടുതൽ കുട്ടികളുടെയും ഉത്തരം .
QN 6 .ചോദ്യം മനസ്സിലാക്കാൻ അല്പം ബുദ്ധിമുട്ടി
QN 9 . excircles എന്ന concept കുട്ടികൾ അത്ര പ്രാധാന്യം കൊടുക്കാൻ സാധ്യത ഇല്ല കാരണം text ഇൽ ഇത്തരം ചോദ്യങ്ങളില്ല .
QN 12 . വളരെ വിഷമിപ്പിച്ചു ചോദ്യം . l ,b ,h ഏതെന്നു വ്യക്തമല്ല .ഇ ചോദ്യം തെറ്റിയാൽ മുഴുവൻ മാർക്കും നൽകേണ്ടതാണ് .
Oro question um otta nottathil ealupaman engilum averageum athil thaazheyum ulla kuttikale theere pariganikathirikaruthayirunu... Anyway adyathe apekshich nalla pareekshayan...
Oru apekshayund eni oru question edanulla avasaram kittuanel dhayavu cheythu avanavante class ile ganitha vidyarthiye orth question edanam eallavarkum grahikavunna questions .
maths teachers are still not ready to respond I think.please make question paper as the other subjecs experts prepares .only maths qn papers are confusing and giving stress to the students.waiting for a change...
പുന:പരീക്ഷ ഒറ്റ നോട്ടത്തില് കുറ്റമറ്റതെന്നു തോന്നുമെങ്കിലും അത്ര സുഖകരമായില്ല 95% കുട്ടികള്ക്കും.12,17,18(c),21(b),22(B)എന്നീ ചോദ്യങ്ങള് A+കാരെപ്പോലും കുഴക്കി എന്നത് സത്യം.
17-ആം ചോദ്യത്തിന് പുതിയ ചതുരത്തിന്റെ ചുറ്റളവ് 40 എന്നും പരപ്പളവ് 96എന്നും മനസ്സിലാക്കി, നീളം 12എന്നും വീതി 8 എന്നും ഊഹിച്ചെഴുതിയ കുട്ടി മുഴുവ൯ മാര്ക്കിന് അര്ഹനല്ലേ?
22(B) ചോദ്യം +1ലെ ചോദ്യപേപ്പറില് ഉള്പ്പെടുത്തുന്നതായിരുന്നില്ലേ ഒന്നു കൂടി നല്ലത്?
Maths 1st qn. കുട്ടികൾക്ക് 1 ശിഷ്ടം വരുന്ന ഏത് ശ്രേണി വേണമെങ്കിലും എഴുതാം. കാരണം ആദ്യത്തെ 3 എണ്ണൽസംഖ്യകൾ തന്നെ വേണമെന്ന് പറഞ്ഞീട്ടില്ല
A+ kittunnavarude ennam kurayum....D+,C,C+ kittunnavarude ennam koodum....
എ+ കാരുടെ എണ്ണം കുറയും.
ശരാശരിക്കാരെ വേദനിപ്പിച്ചു.
this exam was easy compared to first. All qns were text based.
QN 9 . excircles എന്ന concept കുട്ടികൾ അത്ര പ്രാധാന്യം കൊടുക്കാൻ സാധ്യത ഇല്ല കാരണം text ഇൽ ഇത്തരം ചോദ്യങ്ങളില്ല .
QN 12 . ചോദ്യം വളരെ വിഷമിപ്പിച്ചു . l ,b ,h ഏതെന്നു വ്യക്തമല്ല .
അതുകൊണ്ടു ഈ ചോദ്യങ്ങൾക്ക് മുഴുവൻ മാർക്ക് കൊടുക്കണം എന്ന് അപേക്ഷിക്കുന്നു.
പത്തിലെ ചോദ്യപേപ്പറുകളെല്ലാം സ്കാന്‍ ചെയ്ത് ബ്ലോഗിലിടൂ Plz
enthu santhosham... enthu samadhanam...???
munpu undayirunnu santhoshavum samadhanavum okke poyennu venam parayaan. ella pareekshayum eluppamayirunnu MATHS ozhike... tharathamyappeduthukayanengil randamathe maths pareeksha eluppamanennu parayaam... Pakshe, A+ kittaan sadhyatha ullavare valachu... qns manasilakkan prayasamayirunnu...Ennirunnalum enikku eluppamayi thonni... Pakshe ippolanu njan answer key kanunnathu... Full mark kittaan sashyatha undayirunna qns okke thetti ennoru thonnannal... Outside questionsinokke full mark kodukkanam ennanu ente abhiprayam... pinne kuttikalkku manasilakkan kazhiyathe poya questionsum pariganikkum ennu karuthunnu...
ellavarude abhiprayavum shradhikkappedumennu vishvasichukondu 10aam class vidhyarthini...
Qn.19
The distance from the top of the tower to the base of the building=40(using Sin30)
But using Pythagorous thearem, this distance=square root of(1556)
=39.444
How ?Please give the replay.
Eee pareekshayaanathyam vannirunnathengil vivaadam Valare valuthaagumaayirunnu ennaaal ith randaamathu vannath kond aarum prathikarikunilla
Maths exam kazhinnathode kure adhikam kuttikal maths enna interesting subjectine veruthirikkunnu,ingane okke cheeyyunnath kond ningalkk enthan nettam?Mathsne verukkan oru pakuthi vare kaaranam padippikkunna teacher's aan(nannayi padippikunnavarum und)
ethra cheythu padichalum question paper kittunna samayathu ellam nashtamakunnu.
chila questions above avg. karkku mathramaayi ulllathayirunnu.so plz make valuation liberal,allenkill ottumikka kuttikalkkum mathsin A plus nashtamakum
EXAM kazhinnu ithrayum nalu kalayittum mattu subjectinte answer key publish cheyathathu enthu kondaan?plz......provide answer key........
കേരളത്തിൽ ഇന്ന് ലാഭകരമായി തഴച്ചു വളരുന്ന ഒരേയൊരു വ്യവസായം, എൻട്രൻസ് ട്രെയിനിങ് നടത്തുന്ന സ്ഥാപനങ്ങളാണ്. സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപങ്ങളെക്കാളും ലാഭം ഉണ്ടാക്കുന്ന ഇത്തരം സ്ഥാപനങ്ങൾ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഒരു സാമ്പത്തികമായി ചൂഷണം ചെയ്യുന്നു. 30 ദിവസത്തെ എൻട്രൻസ് പരിശീലനത്തിന് 4000 രൂപ മുതൽ ഒരുലക്ഷം രൂപ വരെ ഫീസ് ആയി വാങ്ങുന്ന ഇത്തരം സ്ഥാപങ്ങളിൽ പഠിക്കാൻ പോകുന്നവർക്കെല്ലാം ഒരു ലക്‌ഷ്യം മാത്രം മെഡിസിൻ അല്ലങ്കിൽ എഞ്ചിനീയറിംഗ് കോളേജ് അഡ്മിഷൻ. എന്നാൽ ഇത്തരം സ്ഥാപങ്ങൾക്കു കൊള്ളയടിക്കാൻ കൂടുതൽ സൗകര്യം ഉണ്ടാകാൻ വേണ്ടി ഇന്നലെ ഗവണ്മെന്റ് കൂടുതൽ കോഴ്സുകൾക്ക് എൻട്രൻസ് നപരീക്ഷ നടപ്പിലാക്കാൻ തീരുമാനിച്ചതായി വായിച്ചു. പാരാമെഡിക്കൽ കോഴ്സുകൾ ഇതുവരെ യോഗ്യത പരീക്ഷയായ പ്ലസ് ടു വിന്റെ മാർക്കിൽ അടിസ്ഥാനമായി പരാതികളൊന്നുമില്ലാതെ നടത്തി വരികയായിരുന്നു. എന്നാൽ ഇനി അതിനും എൻട്രൻസ് പരീക്ഷ നടത്തുന്നത് ട്രെയിനിങ് നടത്തുന്ന സ്ഥാപനങ്ങളെ സഹായിക്കാനല്ലങ്കിൽ പിന്നെ എന്തിനാണ് ? മെഡിസിൻ ബി ഡി എസ് എഞ്ചിനീയറിംഗ് കോഴ്സുകൾക്ക് എൻട്രൻസ് ആവശ്യമാണ് എന്നാൽ അനുബന്ധ പഠന മേഖലകളിൽ എൻട്രൻസ് പരീക്ഷ നടത്തുന്നത് വഴി കൊള്ള നടത്താൻ സർക്കാർ അനുവദിക്കരുത് . ഇത്തരം സ്ഥാപനങ്ങളിൽ കൂടുതലും പഠിപ്പിക്കുന്നത് ഗവണ്മെന്റ് /എയ്‌ഡഡ് സ്കൂളുകളിലെയും കോളേജുകളിലെയും അദ്ധ്യാപകരാണ്. ഇക്കഴിഞ്ഞ SSLC പരീക്ഷയുമായി ബന്ധപ്പെട്ടു ഭരണാനുകൂല അധ്യാപക സംഘടനകളിലെ ചില അധ്യാപകർ നടത്തിയ കൊള്ളരുതായ്മകൾ, ഇപ്പോൾ എടുത്ത തീരുമാനം ഭരണാനുകൂല അധ്യാപക സംഘടനകളിലെ ചില അധ്യാപകരിൽ ചിലരെ സാമ്പത്തികമായി സഹായിക്കാൻ വേണ്ടി മാത്രമാണ് എന്ന് സംശയിച്ചാൽ അത് തെറ്റല്ല കാരണം അവരിൽ പലരും ഇത്തരം സ്ഥാപങ്ങളിലെ പങ്കാളികളോ ഉടമകളോ അല്ലങ്കിൽ അധ്യാപകരോ ആണ് എന്ന കാര്യം പരസ്യമായ രഹസ്യം ആണ് .
എന്തിനു പാരാമെഡിക്കൽ കോഴ്സുകൾക്ക് കൂടി എൻട്രൻസ് പരീക്ഷ നടത്തുന്ന തീരുമാനം എടുത്തു? മറ്റു ഡിഗ്രി/പി ജി കോഴ്‌സുകൾക്കും (ആർട്സ് & സയൻസ്), പോളിടെക്‌നിക് , ബി എഡ് എം എഡ് , D Ed തുണ്ടങ്ങിയവക്കെല്ലാ കൂടി എൻട്രൻസ് പരീക്ഷ നടത്തുന്നില്ല?
sslc പരീക്ഷയുടെ ചോദ്യ സമ്പ്രദായം മാറേണ്ടിയിരിക്കുന്നു. വിശദീകരണങ്ങളിലേക്കു കടക്കുന്നില്ല.
80 മാര്‍ക്കിന്റെ ചോദ്യപേപ്പര്‍ prepare ചെയ്യുമ്പോള്‍ 2 മാര്‍ക്കിന്റെ 40 ചോദ്യങ്ങള്‍ ചോദിക്കുക.
വ്യക്തമായ ഉത്തരമുള്ള ചോദ്യങ്ങള്‍ മാത്രം ചോദിക്കുക.
ഗണിതശാസ്ത്രം ഒരു കുട്ടിയുടെ ബുദ്ധി പരീക്ഷിക്കുന്നതിനുള്ള ഒരു വിഷയമല്ല.
ഒരു വിദ്യാര്‍ത്ഥി കണ്ണുകൊണ്ട് കാണുന്നതും ചെവികൊണ്ട് കേള്‍ക്കുന്നതും തന്റെ ചിന്താമണ്ഡലത്തില്‍ കൃത്യതയോടെ ഗ്രഹിക്കുകയും, വളരെ വേഗത്തില്‍ അത് പേപ്പറില്‍ അല്ലെങ്കില്‍ മറ്റൊരു മാധ്യമത്തില്‍ പകര്‍ത്തുക എന്നതാണ് ഗണിതശാസ്ത്രത്തിലൂടെ ഒരുകുട്ടി സ്വായത്തമാക്കേണ്ടത്.
എന്നാല്‍ ഇന്നത്തെ പരീക്ഷാ സമ്പ്രദായം ബുദ്ധിപരീക്ഷണം മാത്രമാണ്.
ഇത് കുട്ടികളെ ഗണിതശാസ്ത്രത്തില്‍ നിന്ന് അകത്തുന്നു. വെറുപ്പിക്കുന്നു.
90% കുട്ടികളും ഗണിതശാസ്ത്രത്തെ വെറുക്കുന്നതിന് കാരണവും ഇതാണ്.
അതിനാല്‍ ചോദ്യസമ്പ്രദായം മാറ്റുക.
80 മാര്‍ക്കിന്റെ ചോദ്യപേപ്പര്‍ prepare ചെയ്യുമ്പോള്‍ 2 മാര്‍ക്കിന്റെ 40 ചോദ്യങ്ങള്‍ ചോദിക്കുക.
ചോദ്യങ്ങളെല്ലാം കൃത്യതയും വേഗതയും അളക്കുന്നതിനുള്ളവയായിരിക്കണം.
പഴയ ചോദ്യ സമ്പ്രദായത്തോട് വിടപറയൂ.
പഴയ ചോദ്യകര്‍ത്താക്കളെ പുറത്താക്കൂ.
ഗണിതശാസ്ത്രത്തെ രക്ഷിക്കൂ.
On April 21st there will be available CG High School Result 2017 in the online mode. Check your CG High School Result 2017 here also after declaration.
ഓ...........
കണക്ക് ഇത്രയും പന്ന വിഷയം അല്ല വിഷം ഉണ്ടാകാതിരിക്കട്ടെ. കണക്ക് നശിച്ച് പോകട്ടേ.
It was tough,very disappointed,hope u will make valuation liberal
Explore Palampur, a popular tourist place in Himachal Pradesh, India. Explore places to visit, sightseeing, and things to do. Book your tour package to Palampur at Indiahighlight
Post a Comment