Social Science - II Unit 2
In Search Of the Source of wind

>> Wednesday, June 28, 2017

സാമൂഹ്യശാസ്ത്രം സെക്കന്റ് പാര്‍ട്ടില്‍ രണ്ടാം യൂണിറ്റ് കാറ്റിന്റെ ഗതി തേടി എന്നതാണല്ലോ. ഇന്ത്യയുടെ ചരിത്രഗതിയെ മാറ്റിമറിച്ച വാസ്കൊ ഡ ഗാമ എന്ന നാവികൻ കാറ്റിന്റെ കൈകളിലേറി ഇന്ത്യയിലെത്തിയ വിവരണത്തിൽ കുട്ടികളുടെ ശ്രദ്ധ ആകർഷിച്ചാണ് ഈ യൂണിറ്റ് ആരംഭിക്കുന്നത്. വടകര ഉമ്മത്തൂര്‍ എസ്‌ഐഹയര്‍സെക്കന്ററി സ്‌ക്കൂളിലെ സാമൂഹ്യശാസ്ത്രവിഭാഗം അദ്ധ്യാപകനായ യു.സി അബ്ദുള്‍ വാഹിദാണ് ഈ യൂണിറ്റുമായി ബന്ധപ്പെട്ട പഠനസഹായികള്‍ തയ്യാറാക്കി മാത് സ് ബ്ലോഗിന് അയച്ചു തന്നിരിക്കുന്നത്.
അന്തരീക്ഷ വായുവിന്റെ ഭാരമാണ് അന്തരീക്ഷമർദ്ദമെന്നും, അന്തരീക്ഷമർദ്ദത്തിലുണ്ടാകുന്ന വ്യതിയാനങ്ങളാണ് കാറ്റുകൾക്ക് അടിസ്ഥാന കാരണമെന്നുമുള്ള മുന്നറിവ് പരിശോധിച്ച് അന്തരീക്ഷമർദ്ദവ്യതിയാനങ്ങൾക്കുള്ള കാരണങ്ങൾ ചിത്ര വിശകലനത്തിലൂടെ കണ്ടെത്തി വ്യത്യസ്ത പ്രദേശങ്ങളിലെ അന്തരീക്ഷ മർദ്ദം ബരോ മീറ്റർ ഉപയോഗിച്ച് കണ്ടെത്തി മാപ്പിൽ അടയാളപ്പെടുത്തി, ഒരേ മർദ്ദമുള്ള സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് സമമർദ്ദരേഖകൾ വരച്ച് ഭൂമിയിലെ മർദ്ദമേഖലകൾ കണ്ടെത്തി, വരച്ച്,അതുണ്ടാകാനുള്ള കാരണങ്ങൾ പരിശോധിച്ച് വിവരണം തയ്യാറാക്കുകയാണ്.

ഉച്ചമർദ്ദമേഖലയിൽ നിന്നും ന്യൂനമർദ്ദമേഖലയിലേക്കുള്ള വായുവിന്റെ തിരശ്ചീന ചലനമാണ് കാറ്റെന്ന് മനസ്സിലാക്കി, കാറ്റുകൾക്ക് പേര് നൽകി, കാറ്റിന്റെ വേഗതയേയും ദിശയേയും സ്വാധീനിക്കുന്ന ഘടകങ്ങൾ തിരിച്ചറിഞ്ഞ്, ടോറി സെല്ലി, കോറിയോലിസ്, ഫെറൽ എന്നിവരെ പരിചയപ്പെട്ട് വിവിധ തരം കാറ്റുകളെ പരിചയപ്പെടുകയാണ്. ആഗോള വാതങ്ങൾ, കാലികവാതങ്ങൾ, പ്രാദേശിക വാതങ്ങൾ എന്നിങ്ങനെയുള്ള കാറ്റുകളെ തിരിച്ചറിഞ്ഞ്, പട്ടികകൾ - ഫ്ലൊചാർട്ടുകൾ, കുറിപ്പുകൾ എന്നിവ തയ്യാറാക്കിയാണ് അനിമേഷന്റെ സഹായത്തോടെ തയ്യാറാക്കി ഈ പ്രസന്റേഷൻ അവസാനിക്കുന്നത്. നോട്ടുകൾ തയ്യാറാക്കാൻ pdf ഉം ഉപകാരപ്പെടും. അതുപോലെ 3 വീഡിയോയിലൂടെ ക്ലാസ്സ് പ്രക്രിയാ ബന്ധിതമായി കൊണ്ടുപോകാനും നേരിട്ട് അനുഭവങ്ങൾ നൽകാനും സാധിക്കും.

English Notes : Download
Presentation File (PPS): Download
Coriolis Effect - Video : Download
Monsoon Video : Download
Global Pressure belt and winds - Video: Download


Read More | തുടര്‍ന്നു വായിക്കുക

വായനാവാരാചരണം

>> Thursday, June 22, 2017

വായനാവാരാചരണവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിലെ താനൂര്‍ കാട്ടിലങ്ങാടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ ചിത്രകലാധ്യാപകനായ സുരേഷ് കാട്ടിലങ്ങാടി തയ്യാറാക്കിയ ഒരു പ്രവര്‍ത്തനം


Read More | തുടര്‍ന്നു വായിക്കുക

റാസ്ബറി പൈ യും കമ്പ്യൂട്ടര്‍ ലാബും പിന്നെ ഞാനും...

>> Tuesday, June 6, 2017



സ്കൂളുകളില്‍ വിതരണം ചെയ്ത റാസ്ബറി പൈ കിറ്റുപയോഗിച്ച് ഡെസ്‍ക്‌ടോപ്പ് കമ്പ്യൂട്ടര്‍ അസംബ്ള്‍ ചെയ്തെടുക്കുന്നതെങ്ങനെയെന്ന് വിശദീകരിക്കാനാണ് അല്‌പം ദീര്‍ഘമായ ഈ കുറിപ്പ്.

ആമുഖം :
റാസ്ബറി പൈ എന്താണെന്ന് അറിയാന്‍ മാത്സ് ബ്ലോഗില്‍ പ്രസിദ്ധീകരിച്ച ലേഖനം ഇവി‌ടെ വായിക്കാം.
പൈ എങ്ങനെയാണ് ലാപ്‍ടോപ്പില്‍ കണക്‌റ്റ് ചെയ്ത് ഉപയോഗിക്കുന്നത് എന്ന ലേഖനം ഇവി‌ടെയും കാണാം.
ബ്‍ളൂ ടൂത്ത്, വൈ-ഫൈ, ഇഥര്‍നെറ്റ്, യു.എസ്.ബി.പോര്‍ട്ട് (4 എണ്ണം) തുടങ്ങിയ സവിശേ‍ഷതകളുള്ള ഈ കുഞ്ഞന്‍ കമ്പ്യൂട്ടറിനെ നമ്മുടെ കമ്പ്യൂട്ടര്‍ ലാബില്‍ ഡെസ്‍ക്‌ടോപ്പ് കമ്പ്യൂട്ടറിന് (വൈ-ഫൈ ഉള്ളത്!) തുല്യമായ രീതിയില്‍ സജ്ജീകരിക്കാനാണ് നാം ശ്രമിക്കുന്നത്.
ഡെബിയാന്‍ അടിസ്ഥാനമാക്കിയുള്ള Raspbian എന്ന ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഇവിടെ ഉപയോഗിക്കുന്നത്. ഇതിന്റെ കൂടെ ലിബര്‍ ഓഫീസ്, ക്രോം ബ്രൗസര്‍, പൈതണ്‍, സ്ക്രാച്ച് തുടങ്ങിയവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മറ്റ് സോഫ്‍റ്റ്‍വെയറുകള്‍ നമുക്ക് ആഡ് ചെയ്യാവുന്നതുമാണ്.

ആവശ്യമുള്ള സാധനങ്ങള്‍:
1. റാസ്ബറി പൈ കിറ്റ്.
(ഈ കിറ്റില്‍ എന്തൊക്കെയാണ് ഉള്ളത് എന്നത് ഇവി‌ടെ ലിസ്റ്റ് ചെയ്തിട്ടുണ്ട്.)
2. മോണിറ്റര്‍.
3. മെമ്മറി കാര്‍‍ഡ് റീഡര്‍.
4. അല്‌പം കൂടുതല്‍ ക്ഷമ!

പൈ യുടെ ഔട്ട്പുട്ട് , HDMI ആയ‍തു കൊണ്ട് ടി.വി. യിലേക്ക് നേരിട്ട് HDMI cable വഴി കണക്‌റ്റ് ചെയ്യാവുന്നതാണ്. മോണിറ്ററിനു പകരം ടി.വി. യും ഉപയോഗിക്കാമെന്നര്‍ത്ഥം. അതുപോലെ പ്രൊജക്ടറും.

മെമ്മറി കാര്‍‍ഡ് റീഡര്‍ ഇല്ലെങ്കില്‍ Micro SD card എ‌ടുത്ത് SD card Adapter ല്‍ ഇന്‍സേര്‍ട്ട് ചെയ്ത് ലാപ്‍ടോപ്പിന്റെ കാര്‍ഡ് റീഡര്‍ സ്ലോട്ടില്‍ ഉപയോഗിക്കാം. മെമ്മറി കാര്‍‍ഡ് റീഡര്‍ ഉള്ളതാണ് നല്ലത്.

പരിശോധന :
Micro SD card (ഈ കാര്‍ഡ് ആണ് ഇതിന്റെ "ഹാര്‍ഡ് ‍‍‍ഡിസ്ക് ") ല്‍ ഓപ്പറേറ്റിംഗ് സിസ്റ്റം Pre-loaded ആണോ ?
കിറ്റില്‍ നിന്നും Micro SD card എടുത്ത് കാര്‍‍ഡ് റീഡറില്‍ ഇട്ട് നിങ്ങളുടെ ലാപ്‍ടോപ്പില്‍ കണക്‌റ്റ് ചെയ്യുക.
ഓപ്പറേറ്റിംഗ് സിസ്റ്റം ഫയലുകള്‍ ഉണ്ടോ എന്ന് നോക്കുക.
OS എന്ന ഫോള്‍ഡര്‍ ഉണ്ടോ ?
അതിനുള്ളില്‍ Raspbian എന്ന ഫോള്‍ഡര്‍ ഉണ്ടോ ? എന്നൊക്കെ നോക്കുക.
ഉണ്ടെങ്കില്‍ സന്തോഷം...ഇല്ലെങ്കില്‍ ...പണി കിട്ടി.
നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ സാധിക്കുന്നില്ലെങ്കില്‍ ഓപ്പറേറ്റിംഗ് സിസ്റ്റം ഫയലുകള്‍ ഉണ്ട് എന്ന സങ്കല്പത്തില്‍ മുന്നോട്ട് പോവുക. ഇന്‍സ്റ്റലേ‍‍ഷന്‍ ഘട്ടത്തില്‍ ഒന്നും നടക്കുന്നില്ലെങ്കില്‍, അതെ...പണി കിട്ടി.
ആ പണി തുടങ്ങാം... ഓപ്പറേറ്റിംഗ് സിസ്റ്റം ഫയലുകള്‍ കാര്‍‍ഡില്‍ ഇല്ലാത്തവര്‍ മാത്രം തുടര്‍ന്ന് വായിക്കുക. ഉള്ളവര്‍ അടുത്ത പാരഗ്രാഫായ "മുന്നൊരുക്കങ്ങള്‍" മുതല്‍ വായന തുടരുക.

Applications-> Accessories-> Disks എന്ന രീതിയില്‍ തുറന്ന് Micro SD card ( OS ഇല്ലാത്തത് ) format ചെയ്യുക. ഒരു പാര്‍ട്ടീഷ്യനും വേണ്ട. Full format ചെയ്യുക.
ഇവി‌ടെ നിന്ന് OS Package ഡൗണ്‍ലോഡ് ചെയ്തെടുക്കുക. ZIP file ആണ്. 1.4 GB size. മണിക്കൂറുകള്‍ വേണ്ടി വന്നേക്കാം. അതിവേഗ ഇന്റര്‍നെറ്റ് സൗകര്യമുള്ള സ്ഥലത്തു നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുക്കുന്നതായിരിക്കും ഉത്തമം. ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ഇടയ്ക്ക് failed എന്ന് വരാം. വീണ്ടും ശ്രമിക്കുക. ക്ഷമ വേണം.....ആദ്യമേ പറഞ്ഞല്ലോ.
അങ്ങനെ ഡൗണ്‍ലോഡ് ചെയ്തെടുത്ത് കൊണ്ടു വന്ന NOOBS_v2_4_1 എന്ന ZIP ഫയല്‍ Extract ചെയ്യുക. അപ്പോള്‍ അതേ പേരിലുള്ള ഒരു ഫോള്‍ഡര്‍ ലഭിക്കും. ഈ ഫോള്‍ഡര്‍ തുറന്ന് അതിലെ ഫോള്‍ഡറുകളും ഫയലുകളും select All-Copy and Paste into Micro SD Card.
NOOBS എന്ന ഫോള്‍ഡര്‍ അല്ല Copy & Paste ചെയ്യേണ്ടത്, അതിനുള്ളിലെ സംഗതികളെല്ലാമാണ് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

മുന്നൊരുക്കങ്ങള്‍ :

1. കിറ്റില്‍ നിന്നും Raspberry Pi – Board എടുത്ത് ക്യാരി കെയ്സില്‍ ഉറപ്പിക്കുക. ( ക്യാരി കെയ്സിന്റെ വശങ്ങളും മുകള്‍ഭാഗവും തുറന്ന്, പോര്‍ട്ടുകളുടെ സ്ഥാനവും മറ്റും ശ്രദ്ധിച്ച്....ഇടപെടലുകളില്‍ മ‍ൃദുവായ സമീപനം അത്യാവശ്യമാണ്.)


2. AC power adapter ന്റെ 3 pin Square Type, Press & Slide ചെയ്ത് പുറത്തേക്ക് മാറ്റി, ആവശ്യമെങ്കില്‍, 2 pin Round Type ഇന്‍സേര്‍ട്ട് ചെയ്യുക. മറ്റേ ഭാഗം Pi യുടെ പവര്‍ പോര്‍ട്ടില്‍ കണക്‌റ്റ് ചെയ്യുക. 2 pin ഇപ്പോള്‍ AC power ല്‍ പ്ലഗ്ഗ് ചെയ്യേണ്ട.


3. HDMI to VGA convertor cable- Monitor ലും Pi യുടെ HDMI port ലും കണക്‌റ്റ് ചെയ്യുക. Monitor ന്റെ AC power കോഡും ഇപ്പോള്‍ പ്ലഗ്ഗ് ചെയ്യേണ്ട.


4. Connect USB Keyboard & Mouse.


5. OS package ഉള്ള Micro SD card പൈ യില്‍ ഇന്‍സേര്‍ട്ട് ചെയ്യുക. ( അടിഭാഗത്ത് ... card slot ല്‍ ... മ‍ൃദുസമീപനം.)

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇനി പൈ യുടെ power കോഡും Monitor ന്റെ power കോഡും പ്ലഗ്ഗ് ചെയ്ത്, രണ്ടും ഓണ്‍ ചെയ്യുക.
പൈ യില്‍ Power On സൂചിപ്പിക്കുന്ന Red indicator തെളിയുന്നു, ഓട്ടോമാറ്റിക്കായി മെമ്മറി കാര്‍‍ഡ് റീഡ് ചെയ്യുകയും പാര്‍ട്ടീഷ്യനുകള്‍ നടത്തുകയും ബൂട്ട് ചെയ്യുകയും ചെയ്യുന്നു.

ഇന്‍സ്റ്റലേഷന്‍ :
സ്ക്രീനില്‍ OS തെരെഞ്ഞെടുക്കാനുള്ള ഒപ്ഷന്‍ വരുമ്പോള്‍ Raspbian with PIXEL (അല്ലെങ്കില്‍ Raspbian) എന്നത് സെലക്ട് ചെയ്ത് ഇടതു വശത്തെ ചെക്ബോക്സില്‍ ക്ലിക്ക് ചെയ്ത് (അപ്പോള്‍ ഗുണന ചിഹ്നമാണ് വരിക.) മുകള്‍ ഭാഗത്തെ Install എന്നതില്‍ ക്ലിക്ക് ചെയ്യുക. Confirmation ചോദിക്കുമ്പോള്‍ YES നല്കുക.
കുറച്ച് സമയം കഴിഞ്ഞ് OS installed Successfully എന്ന് വരും.
OK നല്കുക. അപ്പോള്‍ Raspbian Desktop ദൃശ്യമാകും.
നമ്മുടെ ഉബുണ്ടുവിലെ Applications ന്റെ സ്ഥാനത്ത് ഇവിടെ റാസ്ബറി പഴത്തിന്റെ ചിത്രമാണ്. ഈ ലോഗോയില്‍ ക്ലിക്ക് ചെയ്ത് മെനു തുറക്കാം.

സിസ്റ്റം മൊത്തത്തില്‍ Update & Upgrade ചെയ്യുന്നത് നന്നായിരിക്കും. അതിനായി Net കണക്‌റ്റ് ചെയ്യുക.
( Wired and wireless connectivity ഉണ്ട്.
Panel ലെ Connection Status icon ല്‍ ക്ലിക്ക് ചെയ്താല്‍ available Wi-Fi ദൃശ്യമാകും.)
Net കണക്‌റ്റ് ആയതിനു ശേഷം Panel ലെ Terminal window തുറന്ന്
sudo apt-get update എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അമര്‍ത്തുക.
കുറച്ച് കഴിഞ്ഞ് (ക്ഷമ വേണേ...) പ്രോംപ്റ്റ് വീണ്ടും വരുമ്പോള്‍
sudo apt-get upgrade എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അമര്‍ത്തുക.
Confirmation ചോദിക്കുമ്പോള്‍ Yഎന്ന് നല്കുക.
കുറച്ച് മിനുറ്റുകള്‍ക്ക് ശേഷം പ്രോംപ്റ്റ് വീണ്ടും വരുമ്പോള്‍ Terminal window ക്ലോസ് ചെയ്യാം.
Kernel ഉം മറ്റ് Firmware കളും ഇപ്പോള്‍ ലേറ്റസ്റ്റ് ആയിക്കഴിഞ്ഞു.

കസ്റ്റമൈസേഷന്‍ :
ഇനി നമുക്ക് ലാബില്‍ ആവശ്യമുള്ള സോഫ്‍റ്റ്‍വെയറുകളും മലയാളം ഫോണ്ടുമെല്ലാം ഇന്റര്‍നെറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതുണ്ട്. അതിനായി
Menu button-> Preferences-> Add/Remove software എന്ന ക്രമത്തില്‍ തുറക്കുക. സേര്‍ച്ച് ചെയ്യാനുള്ള ഭാഗത്ത് Malayalam Font എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അമര്‍ത്തുക. കുറേ കാര്യങ്ങള്‍ ലിസ്റ്റ് ചെയ്ത് വരും. അവയില്‍ നിന്ന് Various True Type Fonts for Malayalam Language എന്ന പാക്കേജ് സെലക്‌റ്റ് ചെയ്യുക. താഴെയുള്ള Apply എന്നതില്‍ ക്ലിക്ക് ചെയ്യുക. പാസ്സ്‍വേഡ് ചോദിക്കുമ്പോള്‍ raspberry എന്ന ഡിഫോള്‍ട്ട് പാസ്സ്‍വേഡ് നല്കുക. ഇന്‍സ്റ്റലേഷനു ശേഷം താഴെയുള്ള OK.
ഇതുപോലെ Add/Remove software തുറന്ന് GIMP, Inkscape, Audacity തുടങ്ങിയവ ഓരോന്നായി സേര്‍ച്ച് - സെലക്‌റ്റ് - അപ്ലൈ - ഓ.കെ. രീതിയില്‍ ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്.
ടൈപ്പിങ്ങിനായി മലയാളം കീബോര്‍ഡ് സെലക്‌റ്റ് ചെയ്യാന്‍ Menu-> Preferences-> Mouse and Keyboard Settings-> Keyboard-> Keyboard Layout-> India-> Malayalam എന്നതാണ് രീതി. നമ്മുടെ ഉബുണ്ടുവില്‍ പാനലിലുള്ള ലാംഗ്വേജ് ബട്ടണ്‍, പൈ യില്‍ ഇല്ല എന്നത് അസൗകര്യം തന്നെ. (ഈ അസൗകര്യം മറികടക്കാനുള്ള വ‍ഴി താഴെ comments ല്‍ നല്കിയിരിക്കുന്നു. dt.19.06.2017.)

തീയ്യതി മാറ്റാന്‍ - പാനലിലെ സമയം ക്ലിക്ക് ചെയ്താല്‍ കലണ്ടര്‍ ദൃശ്യമാകും. അതില്‍ ശരിയായ തീയ്യതി തെരെഞ്ഞെടുത്താല്‍ മതിയാകും.
പക്ഷേ സമയം IST ആയി മാറ്റണമെങ്കില്‍, ടെര്‍മിനല്‍ തുറന്ന്
sudo raspi-config എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അമര്‍ത്തുക.
(select using arrow keys) Localisation Options (Enter)
(select) Change Time Zone (Enter)
(select) Asia (Enter)
(select) Kolkota (Enter)
കുറച്ച് നിമിഷങ്ങള്‍ക്കു ശേഷം സമയം ISTആയിട്ടുണ്ടാവും.

കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ :
എല്ലാ അപ്‍ഡേഷനും കസ്റ്റമൈസേഷനും ഇപ്പോള്‍ പൂര്‍ത്തിയായി. Full Option Pi എന്ന് വിളിക്കാം. അങ്ങനെ ഒരു പൈ യുടെ പണി കഴിഞ്ഞു, ഒരു പൈ സമം ഒരു ഡെസ്‍ക്‌ടോപ്പ് കമ്പ്യൂട്ടര്‍.
ഇനി മറ്റൊരു പൈ ഇങ്ങനെ സജ്ജമാക്കണമെങ്കില്‍, പരിശോധന, ഇന്‍സ്റ്റലേഷന്‍ , കസ്റ്റമൈസേഷന്‍ ഇതെല്ലാം വീണ്ടും ചെയ്യണോ?
വേണ്ടേ വേണ്ട. ഈ Micro SD Card ന്റെ ബൂട്ടബ്ള്‍ കോപ്പി എടുത്താല്‍ മതി.
അതിനായി പുതിയ ഒരു Micro SD card (അതില്‍ OS ഉണ്ടാവാം ഉണ്ടാവാതിരിക്കാം ..No Problem.) എടുത്ത് card reader ല്‍ ഇന്‍സേര്‍ട്ട് ചെയ്ത് പൈ യുടെ USB port ല്‍ കണക്‌റ്റ് ചെയ്യുക.
ഇനി Menu Button-> Accessories-> SD card Copier തുറന്ന് പൈ യില്‍ നിലവിലുള്ള Micro SD card ന്റെ പകര്‍പ്പ് എടുത്താല്‍ മതി.
പുതിയ കാര്‍ഡ്, മുന്നൊരുക്കങ്ങള്‍ നടത്തിയ മറ്റൊരു പൈ യില്‍ ഇന്‍സേര്‍ട്ട് ചെയ്ത് ഓണ്‍ ചെയ്താല്‍ മറ്റൊരു Full Option Pi തയ്യാര്‍.
കൂടുതല്‍ അഡ്‌വാന്‍സ്ഡ് പ്രവര്‍ത്തനങ്ങള്‍ കിറ്റിലുള്ള Adventures in Raspberry Pi എന്ന പുസ്തകത്തിലുണ്ട്.
ഇവയെല്ലാം നിങ്ങള്‍ ചെയ്ത് നിങ്ങളുടെ അദ്ധ്യാപകസുഹ‍‌ൃത്തിന്റെ കാര്‍ഡിലേക്ക് കോപ്പി ചെയ്ത് കൊടുത്താല്‍, അയാള്‍ക്ക് വളരെ ഉപകാരപ്രദമാകും. പക്ഷേ installation thrills അനുഭവിക്കാനുള്ള അവസരം നഷ്ടപ്പെടുമെന്നു മാത്രം!

ഉപസംഹ‍‌ാരം :
തുണയായിരുന്ന System Unit ന്റെ നിര്യാണത്തെത്തുടര്‍ന്ന് അനാഥരായി മാറിയ ജീവനുള്ള Monitor, Keyboard, Mouse എന്നിവയുടെ പുനരധിവാസം, പൈ യിലൂടെ സാധ്യമാകുന്നുവെന്ന ടെക്‌നോളജിക്കല്‍ സൈഡ് ഇഫക്റ്റ് കൂടി പരിഗണിക്കുമ്പോള്‍, ലാബില്‍ ഡെസ്‍ക്‌ടോപ്പ് കമ്പ്യൂട്ടറുകളുടെ എണ്ണം കൂടിയതായി കാണാം, ഇ-വെയ്സ്റ്റ് കുറഞ്ഞതായും.
1 TB HDD യും Core i3 യും 4GB RAM ഉം അരങ്ങ് വാഴുന്ന കമ്പ്യൂട്ടര്‍ ലാബില്‍ ഈ കുഞ്ഞന്‍ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്യുമ്പോള്‍ ഇവന്‍ ഒരു കുഞ്ഞു കമ്പ്യൂട്ടറാണെന്ന – ഒരു കുഞ്ഞാണെന്ന കാര്യം വിസ്മരിക്കരുതേ...

ഈ കുറിപ്പിന്റെ PDF രൂപം ഇവിടെയുണ്ട്.



Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer