എസ്എസ്എല്‍സി ഗണിതം - അവലേകനം, ഉത്തരസൂചിക!

>> Thursday, March 30, 2017

2017ലെ എസ്എസ്എല്‍സി പരീക്ഷ, ഗണിത പുനഃപരീക്ഷയോടെ ഇന്ന് അവസാനിച്ചുവല്ലോ? എങ്ങനെ ഉണ്ടായിരുന്നു?
ഒരു താരതമ്യത്തിനായി പഴയ ചോദ്യപേപ്പര്‍ ഇവിടെയും | പുതിയ ചോദ്യപേപ്പര്‍ ഇവിടെയും നോക്കുക...

എല്ലാ വിഷയങ്ങളുടെയും ഉത്തരസൂചികകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അധ്യാപകര്‍ തയാറാക്കി തന്നത് ഈ പോസ്റ്റിനു താഴെ പ്രസിദ്ധീകരിക്കപ്പെടുന്നതാണ്. ഗണിത പരീക്ഷയുടെ വിശകലനം തയാറാക്കിയിരിക്കുന്നത് പാലക്കാട് മാത്‌സ് ബ്ലോഗ് ടീമിലെ കണ്ണന്‍ സാറാണ്.അതിനു താഴെയുള്ള ഉത്തരസൂചികകള്‍ പാലക്കാട് മാത്‌സ് ബ്ലോഗ് ടീമിന്റേതും നമ്മുടെ മുരളിസാറിന്റേതുമാണ്.

മറ്റു വിഷയങ്ങളുടെ ഉത്തരസൂചികകളും ഈ പോസ്റ്റിനു താഴെയായി സമയംപോലെ അപ്‌ഡേറ്റ് ചെയ്യാം...


അധ്യാപകരിലും കുട്ടികളിലും കടുത്ത മാനസിക സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കി തിരശീലയില്‍ മറഞ്ഞ എസ്എസ്എല്‍സി ഗണിത പരീക്ഷയെ അപേക്ഷിച്ച്, രണ്ടാമതു നടന്ന പരീക്ഷ ഇരുകൂട്ടര്‍ക്കും ആശ്വാസത്തിന് വക നല്‍കുന്നതായി...എല്ലാ വിഭാഗം കുട്ടികളെയും പരിഗണിക്കാന്‍ ശ്രമം നടത്തിയ ചോദ്യപേപ്പര്‍ നിശ്ചിത സമയത്ത് എഴുതിത്തീര്‍ക്കാനും പ്രയാസമൊന്നുമുള്ളതായ പരാതികളില്ല. ചോദ്യങ്ങള്‍ നീതിബോധത്തോടെ തയാറാക്കുന്നതിലൂടെ കുട്ടികളുടെ ചിന്താശേഷി അളക്കുന്നതിനും ചോദ്യകര്‍ത്താവ് അതീവ ശ്രദ്ധവെച്ചതായി കാണാം.


ചോദ്യങ്ങള്‍ 1,8,18 എന്നിവ ഒന്നാമത്തെ യൂണിറ്റായ സമാന്തരശ്രേണിയില്‍ നിന്നായിരുന്നു. കുട്ടികള്‍ ശീലിച്ച തരത്തിലുള്ള ലളിതമായ തുടക്കം ഒന്നാം ചോദ്യത്തെ മനഃശാസ്ത്രപരമായും മികച്ചതാക്കി. എട്ടാം ചോദ്യവും കുട്ടികളെ നിരാശപ്പെടുത്തിയില്ല. എന്നാല്‍ പതിനെട്ടാം ചോദ്യത്തിന്റെ ആദ്യഭാഗം (സമഗുണിത പ്രോഗ്രഷന്റെ ബീജഗണിത രൂപം) ഉയര്‍ന്ന നിലവാരക്കാര്‍ക്കുപോലും വെല്ലുവിളി ഉയര്‍ത്തുന്നതായി. ഇതിന്റെ രണ്ടാം ഭാഗവും A+ കാരെ ലക്ഷ്യം വെച്ചുള്ളതായി തോന്നി.


ചോദ്യങ്ങള്‍ 6,14എന്നിവ വൃത്തങ്ങളില്‍ നിന്നായിരുന്നു. ആറാം ചോദ്യം നല്ല നിലവാരം പുലര്‍ത്തി. മിടുക്കര്‍ വരെ ഇരുന്ന് ചിന്തിച്ചിരിക്കണം. പതിനാലാം ചോദ്യം, റദ്ദാക്കപ്പെട്ട പരീക്ഷയിലുണ്ടായിരുന്ന അതേ നിര്‍മിതി തന്നെയായിരുന്നു. ഇത് കുട്ടികളെ ആഹ്ലാദിപ്പിച്ചിരിക്കണം.


ചോദ്യം 15സാധ്യതകളുടെ ഗണിതത്തില്‍ നിന്നുള്ളത് സാധരണ ചെയ്തുശീലിച്ച തരത്തിലുള്ളതു തന്നെ ആയിരുന്നെങ്കിലും മുഴുവന്‍ 4മാര്‍ക്കും നേടുന്നവരുടെ എണ്ണം കുറവായിരിക്കാനാണു സാധ്യത.


ചോദ്യങ്ങള്‍ 7,17എന്നിവ രണ്ടാംകൃതി സമവാക്യങ്ങളില്‍ നിന്നുള്ളവയും കുഴപ്പിക്കാത്തവയുമായിരുന്നു. ഏഴാം ചോദ്യം ആദ്യ പരീക്ഷയിലേതിന് സമാനവുമായിരുന്നു.


ത്രികോണമിതിയില്‍ നിന്നുള്ള 5,19 ചോദ്യങ്ങള്‍ പ്രതീക്ഷിക്കുന്ന തരത്തിലുള്ളവ തന്നെ.


സൂചകസംഖ്യകളില്‍ നിന്നുള്ള 20ആം ചോദ്യമാകട്ടെ, ശരാശരിക്കാരെ പ്രയാസത്തിലാക്കിയേക്കാമെങ്കിലും മിടുക്കരെ കുഴക്കിയില്ല.


ഘനരൂപങ്ങളില്‍ നിന്നുള്ള 12ആം ചോദ്യം അല്പം ചിന്താശേഷിയോടെ സമീപിക്കേണ്ടതായിരുന്നെങ്കിലും 13ആം ചോദ്യം പ്രതീക്ഷിച്ചതും എളുപ്പമാര്‍ന്നതുമായി.


ചോദ്യങ്ങള്‍ 4,9,16എന്നിവ തൊടുവരകളില്‍ നിന്നുള്ളവയായിരുന്നു. നാലാം ചോദ്യം കുട്ടികള്‍ എളുപ്പം ചെയ്തുകാണും. ഒമ്പതാം ചോദ്യവും കാര്യമായ വെല്ലുവിളി ഉയര്‍ത്തുന്നതല്ല, 16ആം ചോദ്യം അവര്‍ ചെയ്തു ശീലിച്ച നിര്‍മിതി തന്നെ.


ചോദ്യങ്ങള്‍ 21,22എന്നിവ ജ്യാമിതിയുെ ബീജഗണിതവും എന്ന യൂനിറ്റില്‍ നിന്നുള്ളവയായിരുന്നു. എളുപ്പം ചെയ്യാവുന്ന 21`ലെ ബി വിഭാഗം മിടുക്കരെ ലാക്കാക്കിയുള്ളതായിരുന്നു. ഉയര്‍ന്ന നിലവാരക്കാരെ ഉദ്ദേശിച്ചുതന്നെയുള്ള 22ആം ചോദ്യത്തിലെ രണ്ടുചോദ്യങ്ങളും ചിന്താശേഷി ഉയര്‍ത്തുന്നതായി. മിടുക്കര്‍ കൂടുതല്‍പേരും ആദ്യ ചോദ്യത്തെ ആശ്രയിച്ച് ഉത്തരത്തില്‍ എത്തിയിരിക്കും.

ബഹുപദങ്ങളില്‍ നിന്നുമുള്ള 2,11ചോദ്യങ്ങളും സ്ഥിതിവിവരക്കണക്കില്‍ നിന്നുള്ള 3,10ചോദ്യങ്ങളും എല്ലാവര്‍ക്കും ആശ്വാസവും സന്തോഷവും പ്രദാനം ചെയ്തു.



തന്റെ ബുദ്ധിവൈഭവം ചോദ്യങ്ങളില്‍ കുത്തിനിറക്കാതെയും എല്ലാ വിഭാഗക്കാരെയും പരിഗണിച്ചുകൊണ്ടും ഗണിതശാസ്ത്രത്തിന്റെ നൈസര്‍ഗിക നന്മകള്‍ നഷ്ടപ്പെടുത്താതെ ചോദ്യപേപ്പര്‍ തയാറാക്കാന്‍ ശ്രമിച്ച ചോദ്യകര്‍ത്താവ് അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. നിറകണ്ണുകളോടെ പരീക്ഷാ ഹാള്‍ വിട്ടിറങ്ങേണ്ട അവസ്ഥ ഉണ്ടായില്ല.


ഒരു പ്രതിസന്ധി ഘട്ടത്തില്‍ പരിമിത സമയത്തിനുള്ളില്‍ ഇത് തയാറാക്കി പ്രിന്റുചെയ്ത് പരാതികളില്ലാതെ ഭംഗിയാക്കിയ വിദ്യാഭ്യാസ വകുപ്പിനും അഭിമാനിക്കാം.



പാലക്കാട് മാത്‌സ്ബ്ലോഗ്ടീമിന്റെ ഉത്തരസൂചിക.


Answerkey Prepa. by:Muraleedharan.CH,HSA Mathematics,CHMKSGHSS, Mattul, Kannur(Dt).

Answer Key Prepared by Sunny P.O, Head Master, GHSS West Kallada, Kollam


Read More | തുടര്‍ന്നു വായിക്കുക

ചാക്കോ മാഷുമാര്‍ മാറിയേ മതിയാകൂ
ഒരു ചലച്ചിത്ര പുനര്‍വായന

>> Monday, March 20, 2017

സ്ഫടികം സിനിമയ്ക്ക് പ്രസക്തിയേറുന്ന കാലഘട്ടത്തിലൂടെ വീണ്ടും നാം കടന്നു പോവുകയാണ്. ചാക്കോമാഷുമാര്‍ ഉണ്ടാകുമ്പോഴാണ് ആടുതോമകള്‍ സൃഷ്ടിക്കപ്പെടുന്നത്. ഇത് വെറുമൊരു സിനിമാഡയലോഗ് മാത്രമായി തള്ളിക്കളയേണ്ട ഒന്നല്ല. ഈ ചലച്ചിത്രത്തില്‍ ആടുതോമ ചാക്കോ മാഷിനെ കാണുന്നത് ഒരു ചെകുത്താനായിട്ടാണ്. അതിനു കാരണവുമുണ്ട്. ചാക്കോ മാഷിന്റെ കണ്ണില്‍ എന്നും എഞ്ചിനീയര്‍ മാത്രമേയുള്ളു. വൈവിധ്യമാര്‍ന്ന കഴിവുകളുള്ള തോമാസ് ചാക്കോയെ ചാക്കോ മാഷ് ഒരിക്കലും കണ്ടതേയില്ല.

ചാക്കോ മാഷേ... ഇപ്പോള്‍ നിങ്ങളെയും ഒരു ചെകുത്താനെപ്പോലെയാണ് കുട്ടികള്‍ കാണുന്നതെന്നു പറഞ്ഞാല്‍ ഞെട്ടരുത്. അവര്‍ ഇപ്പോള്‍ കരയുന്നത് നിങ്ങള്‍ കാണുന്നുണ്ടാകില്ല. ഇനി നിങ്ങള്‍ക്ക് നന്നായി ഉറങ്ങാന്‍ കഴിയും. കാരണം, അവരിലെ എഞ്ചിനീയറെ കണ്ടെത്താന്‍ നിങ്ങള്‍ അവരോട് ചോദിച്ചതെന്താണോ അതൊക്കെയും ആ പാവം കുട്ടികളുടെ കണ്ണീരു വീഴ്ത്താനേ സാധിച്ചിട്ടുള്ളു. അവര്‍ക്കിടയില്‍ ഒട്ടേറെ പാവപ്പെട്ടവരുണ്ട് ചാക്കോ മാഷേ. ഒരുപക്ഷേ, ഇതോടെ ഈ പരിപാടി തന്നെ ഉപേക്ഷിച്ചു പോകും അവര്‍.

നിങ്ങളുടെ ഉദ്ദേശമെന്താണ്? നിങ്ങള്‍ മഹാനാണെന്ന് ആരെയാണ് കാണിക്കാന്‍ ശ്രമിക്കുന്നത്? ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ദ്രോഹമാണ് നിങ്ങള്‍ ചെയ്യുന്നത്. വെളിച്ചത്തു വന്ന് ഈ സമൂഹത്തിന് മുമ്പാകെ ഇതെല്ലാം ന്യായീകരിക്കാനുള്ള ധൈര്യമുണ്ടോ നിങ്ങള്‍ക്ക്? നിങ്ങളോടും നിങ്ങളുടെ സ്വഭാവമുള്ളവരോടും ഈ പണി നിങ്ങള്‍ക്ക് പറ്റിയതല്ലെന്ന് പലവുരു ഞങ്ങള്‍ പറഞ്ഞതല്ലേ? എല്ലാവരേയും തുല്യമായി കാണാന്‍ സാധിക്കാത്തിടത്തോളം നിങ്ങള്‍ക്ക് ചാക്കോ മാഷിന്റെ മുറിക്കയ്യന്‍ ഷര്‍ട്ടുമിട്ട് നടക്കേണ്ടി വരും.

ഇവരുടെയൊക്കെ കഴിവുകളെന്താണെന്ന് അറിയാന്‍ നിങ്ങള്‍ ശ്രമിച്ചോ? അവര്‍ക്കെന്തറിയാം എന്നറിയാന്‍ നിങ്ങള്‍ ശ്രമിച്ചോ? മുമ്പേ കടന്നു പോയവരെല്ലാം അവരെ ആശ്വസിപ്പിക്കാന്‍ ചോദിച്ചിരുന്നവയൊക്കെ നിങ്ങള്‍ എന്തു കൊണ്ട് ചോദിച്ചില്ല? ചോദിച്ച കാര്യങ്ങളാകട്ടെ, ആര്‍ക്കും മനസ്സിലാകാത്ത ഭാഷയിലുമായിപ്പോയി! ആരെ തോല്‍പ്പിക്കാനാണ് ചാക്കോ മാഷേ, ഇതെല്ലാം?

സ്വന്തം പുത്രനു പകരം മുറ്റത്ത് നട്ട തെങ്ങിന്‍ തൈ പറിച്ചെറിഞ്ഞത് നിങ്ങളുടെ അനുജനായിരുന്നു. അതേ സ്ഥാനത്ത് ഇപ്പോള്‍ നിങ്ങള്‍ക്കെതിര് ആ ഒരു അനുജന്‍ മാത്രമല്ല എന്ന് നിങ്ങള്‍ തിരിച്ചറിയണം. നിങ്ങളുടെ വിഷയത്തെ മധുരമാക്കാന്‍ ശ്രമിച്ച ഞങ്ങളെല്ലാവരെയും നിങ്ങള്‍ ചതിച്ചില്ലേ? ഇനി ആരോടൊക്കെ ഞങ്ങള്‍ മറുപടി പറയണമെന്ന് നിങ്ങള്‍ക്കറിയോ?

നിങ്ങളുടെ വിഷയത്തില്‍ നിന്നും അകന്നു പോകാനേ ഇതെല്ലാം ഉപകരിക്കൂയെന്ന്് നിങ്ങള്‍ തിരിച്ചറിയണം. ഈ ഭസ്മാസുരപ്രവൃത്തി മൂലം നിങ്ങള്‍ ദുഃഖിക്കേണ്ടി വരും. നിങ്ങള്‍ മാത്രമല്ല, ചാക്കോ മാഷിനെ മനസ്സില്‍ പ്രതിഷ്ഠിച്ചു നടക്കുന്ന ഓരോരുത്തരും ദുഃഖിക്കേണ്ടി വരും. നോക്കിക്കോളൂ. ചെകുത്താന്‍ എന്നെഴുതിയ ഒരു ബോര്‍ഡ് നിങ്ങളുടെ മനസ്സിലുണ്ടാകുമല്ലോ. എല്ലാവരേയും കുഴക്കിയ സന്തോഷത്തില്‍ നിങ്ങള്‍ ഉറങ്ങുമ്പോള്‍ ഇടക്ക് സ്വപ്‌നം കണ്ട് ഞെട്ടിയുണരാന്‍ ആ ബോര്‍ഡ് നിങ്ങളുടെ തൊട്ടടുത്തു തന്നെയുണ്ടാകും. ആരും ഓട്ടക്കാലണകളല്ല, ചാക്കോ മാഷേ... അതു നിങ്ങള്‍ വൈകാതെ അറിയും. ചാക്കോ മാഷുമാര്‍ മാറിയേ മതിയാകൂ.

(കേവലം വിഷയം കൈകാര്യം ചെയ്യുന്നവര്‍ മാറേണ്ടത് പുതിയ കാലഘട്ടത്തിന്റെ ആവശ്യമാണ്. നല്ല പൗരന്മാരെ വാര്‍ത്തെടുക്കാന്‍ അതാവശ്യവുമാണ് താനും. അതിന്റെ അടിസ്ഥാനത്തില്‍ നടത്തുന്ന ഒരു ചലച്ചിത്ര പുനര്‍വായന. വിഷയബന്ധിയില്ലാതെ കമന്റുകള്‍ ചെയ്ത് വിഷയത്തെ വഴി തിരിച്ചു വിടാതിരിക്കാന്‍ വായനക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണം)


Read More | തുടര്‍ന്നു വായിക്കുക

D Plus Level Questions and a Maths Capsule

>> Saturday, March 18, 2017

പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ ഏറ്റവും ചുരുങ്ങിയത് ഡി പ്ലസിലേക്കും തൊട്ടു മുകളിലുള്ള ഗ്രേഡുകളിലേക്കും എത്തിക്കാന്‍ കഴിയുന്ന തരത്തിലുള്ള മെറ്റീരിയലുകള്‍ പ്രസിദ്ധീകരിക്കണം എന്ന ആവശ്യമുയരാന്‍ തുടങ്ങിയിട്ട് നാളേറെയായി. അതാവശ്യമാണെന്ന് പല പരീക്ഷാഫലങ്ങളുടേയും വിശകലനം നമ്മെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നു. ഇനി നമ്മള്‍ കാത്തിരുന്നിട്ട് കാര്യമില്ല എന്ന അറിവോടെയാണ് മേല്‍പ്പറഞ്ഞ മെറ്റീരിയലുകള്‍ നിര്‍മ്മിക്കാനുള്ള ശ്രമം മാത് സ് ബ്ലോഗ് നടത്തുന്നത്. അതിനായി ബ്ലോഗ് കണ്ടെത്തിയത് എറണാകുളം വെണ്ണല ജി.എച്ച്.എസിലെ ഗണിതശാസ്ത്രാദ്ധ്യാപകനായ ഹരിഗോവിന്ദ് സാറിനെയാണ്.എറണാകുളം ജില്ലയിലെ അറിയപ്പെടുന്ന ഒരു റിസോഴ്‌സ് പേഴ്‌സണും വര്‍ഷങ്ങളായി അദ്ധ്യാപനരംഗത്ത് മികച്ചു നില്‍ക്കുന്ന ഒരു ഗണിതസ്‌നേഹികൂടിയാണ് അദ്ദേഹം . മാത് സ് ബ്ലോഗിന്റെ ആവശ്യ പ്രകാരം അദ്ദേഹം നമുക്കായി തയ്യാറാക്കിയ 25 ചോദ്യങ്ങളടങ്ങിയ ഒരു മെറ്റീരിയല്‍ ഇവിടെ പ്രസിദ്ധീകരിക്കുകയാണ്. അതായത് പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ ഡി പ്ലസിലേക്കെങ്കിലും ഉയര്‍ത്താനാഗ്രഹിക്കുന്ന തരത്തിലുള്ള ചോദ്യങ്ങള്‍. കേരളത്തിലുടനീളം ഗണിതം കഠിനമായി, മാനസിക വ്യഥ അനുഭവിയ്ക്കുന്ന പ്രിയപ്പെട്ട കുട്ടികള്‍ക്കായാണ് അദ്ദേഹം ഈ മെറ്റീരിയല്‍ സമര്‍പ്പിക്കുന്നത്. ഇതിന്റെ തുടര്‍ച്ചയായി തുടര്‍ന്നുള്ള ആഴ്ചകളില്‍ 25 ചോദ്യങ്ങളുടെ അടുത്ത സെറ്റുകള്‍ കൂടി ഇതേ പോസ്റ്റില്‍ പ്രസിദ്ധീകരിക്കും. നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നു. കമന്റായി ആവശ്യങ്ങള്‍ ഉന്നയിക്കുമല്ലോ.

അദ്ധ്യാപകരുടെ ആവശ്യത്തെത്തുടര്‍ന്ന് അദ്ദേഹം തന്റെ കുട്ടികള്‍ക്കായി നല്‍കുന്ന ഒരു ഗണിതശാസ്ത്ര ക്യാപ്‌സൂളും ഇതോടൊപ്പം നല്‍കുന്നുണ്ട്. ഈ ക്യാപ്‌സൂളിലെക്കുറിച്ച് ചില കാര്യങ്ങള്‍ സൂചിപ്പിയ്ക്കാതെ പ്രസിദ്ധപ്പെടുത്തിയാല്‍ വേണ്ട വിധം ഉപയോഗപ്പെടില്ല എന്ന മുന്നറിയിപ്പോടെ ഹരിഗോവിന്ദ് സാര്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിയ്ക്കൂ.

  1. ഈ ഗണിതശാസ്ത്ര ക്യാപ്‌സൂള്‍ പകര്‍പ്പ് എടുത്ത് കുട്ടിയ്ക്ക് നല്‍കാനുള്ളതല്ല. പകര്‍പ്പ് നല്‍കിയാല്‍ അതുപയോഗിച്ച് വിമാനം പറത്താമെന്നതല്ലാതെ കുട്ടിയ്ക്ക് വേറൊരു ഉപയോഗവും ഇല്ല. അതായത് പകര്‍പ്പിനൊപ്പം അദ്ധ്യാപികയുടെ സമര്‍ത്ഥമായ ഇടപെടലും നിര്‍ദ്ദേശങ്ങളും പ്രേരണയും ഒക്കെ വേണം.
  2. ഗണിതം എന്നല്ല മാതൃഭാഷപോലും ബുദ്ധിമുട്ടായവര്‍ക്കാണ് ഈ ക്യാപ്‌സൂള്‍ ഉപയോഗിയ്ക്കുന്നത് എന്നതിനാല്‍ ഗണിതനിയമങ്ങള്‍ക്ക് വലിയ പ്രസക്തി നല്‍കിയിട്ടില്ല. കുട്ടിയ്ക്ക് പരീക്ഷാസമയത്ത് അവന്റെ ധിഷണയില്‍ ഉദിയ്‌ക്കേണ്ട ചില ആശയങ്ങള്‍. അത്രമാത്രം!
  3. ഇത് പഠിപ്പിച്ചതിന് ശേഷം ഏതെങ്കിലും ഒരു വര്‍ഷത്തെ ബോര്‍ഡ് പേപ്പര്‍ പി.ടി.എയുടെ സാമ്പത്തിക സഹായത്തോടെ പകര്‍പ്പ് എടുത്ത് നല്‍കി ഈ ക്യാപ്‌സൂളിന്റെ ഉപയോഗം വ്യക്തമാക്കി നല്‍കാം. ചോദ്യം വായിക്കാനും അതിലെ പ്രധാനവാക്കുകള്‍ (Slope, Midpoint, Median) എന്നിവ തപ്പിയെടുക്കാനും ഇത് വഴി കുട്ടിയെ പരിശീലിപ്പിയ്ക്കാം.
  4. സമയക്കുറവ് മൂലം എഴുതിയതിന് ശേശം വീണ്ടുമൊന്ന് വായിക്കാന്‍ പോലും സാധിച്ചിട്ടില്ല. അതിനാല്‍ തെറ്റുകള്‍ ഉണ്ടെങ്കില്‍ സദയം തിരുത്തി നല്‍കാന്‍ ഓരോ അദ്ധ്യാപകരും മുന്നൊരുക്കം നടത്തുമല്ലോ.

Click here to download 25 Basic Level Questions Part 1
Click here to download 25 Basic Level Questions Part 2
Maths Model Exam help 40 Basic Level Questions Part 3
Maths Revision 10 Questions Part 4
Maths Revision 10 Questions Part 5
Maths Revision 10 Questions Part 6
Prepared by Harigovindan K V

Click here to Download Special Capsule
Prepared by Harigovindan K V


Read More | തുടര്‍ന്നു വായിക്കുക

INCOME TAX - Anticipatory Statement 2017-18

>> Friday, March 10, 2017

2017-18 സാമ്പത്തിക വര്‍ഷത്തെ ഇന്‍കംടാക്സിന്‍റെ ആദ്യവിഹിതം മാര്‍ച്ച് മാസത്തെ ശമ്പളത്തില്‍ നിന്നും നല്‍കേണ്ടതുണ്ട്. ഈ വര്‍ഷം പ്രതീക്ഷിക്കുന്ന ആകെ വരുമാനം കണക്കാക്കി അതില്‍ നിന്നും കിഴിവുകള്‍ കുറച്ച് Taxable Income കണ്ടെത്തി പുതിയ നിരക്ക് പ്രകാരം ടാക്സ് കാണണം. ഇതിന്‍റെ 12ല്‍ ഒരു ഭാഗം ഓരോ മാസവും ശമ്പളത്തില്‍ നിന്നും കുറയ്ക്കേണ്ടത് DDO യുടെ ചുമതലയാണ്.
മാസം തോറും കുറയ്ക്കേണ്ട TDS കണക്കാക്കാന്‍ 'Anticipatory Income Tax Statement' ഓരോരുത്തരും തയ്യാറാക്കി മാര്‍ച്ച് മാസത്തില്‍ DDO യ്ക്ക് നല്‍കണം. Anticipatory Statement തയ്യാറാക്കുന്നതിന് സഹായകരമായ സോഫ്റ്റ്‌വെയറുകള്‍ ഇവിടെ പരിചയപ്പെടുത്തട്ടെ.
Software to prepare Anticipatory Income Tax Statement

Useful Files on Income Tax for Reference
  • Circular from Finance Dept- തവണകളായി ആദായനികുതി ശമ്പളത്തില്‍ നിന്നും കുറയ്ക്കണമെന്ന നിര്‍ദേശം.


  • Notes on INCOME TAX 2017-18 (pdf file)


  • Circular from CBDT : 2016-17 ലെ ആദായ നികുതി കുറയ്ക്കുന്നത് സംബന്ധിച്ച്


  • Tax Calendar



  • Read More | തുടര്‍ന്നു വായിക്കുക

    Answer Key: Annual Examination 2016-2017

    >> Monday, March 6, 2017

    ഹൈസ്‌ക്കൂള്‍ തല വാര്‍ഷിക പരീക്ഷകള്‍ നടന്നു കൊണ്ടിരിക്കുകയാണല്ലോ. പതിവുപോലെ തന്നെ ഈ പോസ്റ്റില്‍ ലഭ്യമായ ഉത്തരസൂചികകള്‍ പ്രസിദ്ധീകരിക്കും. തെറ്റുകുറ്റങ്ങളും കുറവുകളും ഉണ്ടെങ്കില്‍ അവ കമന്റായി സൂചിപ്പിക്കുമല്ലോ.

    ഈ വര്‍ഷത്തെ പരീക്ഷകള്‍ കഴിയുമ്പോള്‍ ഏറ്റവും അഭിനന്ദനാര്‍ഹമായ കാര്യം, പുതുക്കിയ പരീക്ഷാരീതി തന്നെയാണ്. ഓപ്ഷന്‍ സമ്പ്രദായം കുട്ടികളിലുണ്ടാക്കുന്ന സന്തോഷം ചെറുതൊന്നുമല്ല. മാര്‍ക്ക് അനുസരിച്ച് ചോദ്യങ്ങളെ ക്രമീകരിച്ചതും, OR ചോദ്യങ്ങള്‍ക്കു പകരം അതേ ഗ്രൂപ്പിലെ ചോദ്യങ്ങളില്‍ നിന്ന് നിര്‍ദ്ദിഷ്ട എണ്ണം എഴുതിയാല്‍ മതിയെന്ന രീതിയില്‍ പരിഷ്‌ക്കരിച്ചപ്പോഴും അതെല്ലാം കുട്ടികള്‍ക്ക് ആശ്വാസമാവുകയായിരുന്നു. ഇതെല്ലാം കൊണ്ടു തന്നെ കുട്ടികളെല്ലാവരും സന്തോഷത്തോടെയാവും ഈ പരീക്ഷയെഴുതി പുറത്തിറങ്ങുന്നതെന്നു തോന്നുന്നു.

    ചോദ്യപേപ്പറുകളോടൊപ്പം ഒരു ഉത്തരസൂചിക കൂടി ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഇതിന് അടിയന്തിരപ്രാധാന്യം കൊടുത്തേ തീരൂ. കാരണം, ഓരോ ചോദ്യവും തയ്യാറാക്കുന്ന ചോദ്യകര്‍ത്താവിന് അതിന്റെ ഉത്തരം കണ്ടെത്തുന്ന തന്റേതായ ഒരു രീതിയുണ്ടാകും. അതുകൂടി ഞങ്ങള്‍ക്ക് അറിയേണ്ടതുണ്ട്. അതിനുള്ള നടപടികള്‍ കൂടി പരിഷ്‌ക്കരണപരിപാടികളുടെ ഭാഗമായി ബന്ധപ്പെട്ടവര്‍ കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കട്ടെ.

    Answer Keys

    STD IX
    Physical & Health, Art and Work Experience Answer key (Mal Medium)
    Prepared by Dept. of Education
    Mathematics Answer key (Mal Medium)
    Prepared by Muralidharan, Maths blog team, Palakkad
    Biology Answer key (Mal Medium)
    Prepared by Viswan, GHSS, Pulamanthole

    STD VIII
    Physical & Health, Art and Work Experience Answer key (Mal Medium)
    Prepared by Dept. of Education
    Mathematics Answer Key (Mal Medium)
    Prepared by Muralidharan, Maths blog team, Palakkad


    Read More | തുടര്‍ന്നു വായിക്കുക
    ♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer