Co-ordinate Geometry Flash file

>> Friday, January 31, 2014

പത്താം ക്ലാസിലെ ബയോളജി ആദ്യ അധ്യായത്തിലെ കണ്ണും കാഴ്ചയും തലച്ചോറും എന്ന പാഠഭാഗത്തെ ആസ്പദമാക്കി പ്രദീപ് സാര്‍ തയ്യാറാക്കിയ നോട്ടിനെ രണ്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള ഇന്ററാക്ടീവ് വീഡിയോ ഫയലാക്കി അയച്ചു തന്ന മലപ്പുറത്തു നിന്നുള്ള ജിതേഷ് സാറിനെ ഓര്‍മ്മയുണ്ടായിരിക്കുമല്ലോ. ഒരു പാഠഭാഗത്തെ രണ്ടു മിനിറ്റിലേക്ക് ചുരുക്കി കുട്ടികളിലേക്കെത്തിക്കാന്‍ സാധിച്ചുവെന്നത് ചെറിയൊരു കാര്യമല്ല. ഇത്തരത്തില്‍ ഗണിതശാസ്ത്രത്തെയും ഇന്‍ററാക്ടീവാക്കിയെടുക്കാമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇതിനായി അദ്ദേഹം പത്താംക്ലാസിലെ ഗണിതശാസ്ത്രത്തിലെ സൂചകസംഖ്യകള്‍ എന്ന പാഠഭാഗത്തെ രസകരമായൊരു കളിയാക്കി മാറ്റി അവതരിപ്പിച്ചിരിക്കുകയാണ്. ഇതിനുള്ള വീഡിയോ ഫയല്‍ ചുവടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം. ഇതേക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ പരിഗണിച്ച് കാഠിന്യമേറിയ പാഠഭാഗങ്ങളെപ്പോലും ഇന്ററാക്ടീവ് വീഡിയോകളാക്കി മാറ്റിത്തരാമെന്ന് ഒരു സോഫ്റ്റ്​വെയര്‍ എന്‍ജിനീയറായി ജോലി ചെയ്യുന്ന അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. അധ്യാപകരെ സപ്പോര്‍ട്ട് ചെയ്യാന്‍ മറ്റൊരു മേഖലയില്‍ നിന്നെത്തുക എന്നത് വിദ്യാഭ്യാസമേഖലയുടെ തന്നെ ഭാഗ്യമാണ്. അതുകൊണ്ടു തന്നെ നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റു ചെയ്യുമല്ലോ. മാത്​സ് ബ്ലോഗ് ടീമും ജിതേഷ് സാറുമെല്ലാം നിങ്ങളുടെ അഭിപ്രായങ്ങളറിയാന്‍ കാത്തിരിക്കുന്നു.

Click here to download the Flash file

മുകളില്‍ നല്‍കിയിരിക്കുന്ന ഫയല്‍ വിന്‍ഡോസിലും ഉബുണ്ടുവിലും നേരിട്ട് പ്രവര്‍ത്തിക്കും. ഉബുണ്ടുവില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാക്കുകയാണെങ്കില്‍ Right click - Properties- Add സെലക്ട് ചെയ്യുക. തുറന്നുവരുന്ന ലിസ്റ്റിന്റെ താഴെ കാണുന്ന use a custom command select ചെയ്യുക.
Browse ക്ലിക്ക് ചെയ്ത് Filesystem- usr-local-kaliyallakaryam എന്ന ക്രമത്തില്‍ തുറന്ന് flashplayer സെലക്ട് ചെയ്ത് Open - Add സെലക്ട് ചെയ്യുക. ഫയല്‍ പ്രവര്‍ത്തിക്കുന്നതായിരിക്കും.


Read More | തുടര്‍ന്നു വായിക്കുക

SSLC 2014 - Revision Series - I.T
Last Updated on Feb : 16

>> Wednesday, January 29, 2014

ഐ.ടി ചോദ്യങ്ങള്‍ ആവശ്യപ്പെട്ടു കൊണ്ട് ഏറെ മെയിലുകള്‍ മാത്സ് ബ്ലോഗിന്റെ മെയില്‍ ഐ.ഡി യിലേക്കു വരുന്നുണ്ട്. ബ്ലോഗിന്റെ എസ്.എസ്.എല്‍.സി പേജില്‍ ഉള്ള ഐ.ടി പഠനസഹായികള്‍ ഇനിയും ശ്രദ്ധയില്‍ പെട്ടിട്ടില്ലാത്തവരുണ്ടെന്നാണ് ഇതില്‍ നിന്നും ഞങ്ങള്‍ക്കു മനസ്സിലാക്കാനാകുന്നത്. ഐ.ടി അറ്റ് സ്കൂള്‍ പുറത്തിറക്കിയ ഈ വര്‍ഷത്തെ തിയറി,പ്രാക്ടിക്കല്‍ ചോദ്യബാങ്കാണ് ഇന്നത്തെ പോസ്റ്റ്. ഒപ്പം മുന്‍ വർഷങ്ങളില്‍ മാത്സ് ബ്ലോഗ് പ്രസിദ്ധീകരിച്ച് ഐ.ടി പഠനസഹായികളും ചേര്‍ത്തിരിക്കുന്നു. താഴെ നല്‍കിയിട്ടുള്ള ലിങ്കുകളില്‍ നിന്നും അവ ഡൌണ്‍ലോഡ് ചെയ്തെടുക്കാനാവും.


I.T Model Questions 2014


Theory
Malayalam - English - Tamil - Kannada

Practical
Malayalam - English - Tamil - Kannada

IT Model Questions 2013

Practical
Malayalam | English | Kannada | Tamil

Theory
Malayalam | English | Kannada | Tamil

Theory Model Questions based on First Term Evaluation
English Medium | Malayalam Medium

ICT Theory Notes - Malayalam - English

Study Notes on Various Chapters


Read More | തുടര്‍ന്നു വായിക്കുക

EC Tax 2014 - An Income tax Calculator

>> Tuesday, January 28, 2014

പുതുവര്‍ഷം പുലര്‍ന്ന് ആഴ്ചകള്‍ പിന്നിട്ടുകഴിഞ്ഞാല്‍ വിദ്യാര്‍ത്ഥി സമൂഹം പരീക്ഷാ ചൂടിലാകാറുണ്ട്‍! ഒപ്പം അദ്ധ്യാപകര്‍ സ്റ്റാഫ് റൂമില്‍ ചൂടുപിടിച്ച ചര്‍ച്ചകളില്‍ ഒത്തുകൂടുന്ന സമയവും ഇതു തന്നെ! കാരണം മറ്റൊന്നാണ്. ഇന്‍കംടാക്സ് കണക്കാക്കണം, നികുതി സ്റ്റേറ്റുമെന്റ്റു നല്‍കിയില്ലെങ്കില്‍ ശമ്പളം മുടങ്ങും! ഓരോ വര്‍ഷവും ഫെബ്രുവരിയിലാണ് ശമ്പളബില്ലിനോടൊപ്പം നമ്മുടെ ഇന്‍കംടാക്സ് സ്റ്റേറ്റ്മെന്റ് സമര്‍പ്പിക്കേണ്ടത്. സര്‍ക്കാര്‍ ജീവനക്കാരന്റെ ഇന്‍കംടാക്സ് കണക്കാക്കുന്നതിനും സമര്‍പ്പിക്കേണ്ട ഫോമുകള്‍ തയ്യാറാക്കാന്‍ സഹായിക്കുന്നതുമായ എക്സെല്‍ അധിഷ്ഠിത പ്രോഗ്രാം ഈ പോസ്റ്റിലൂടെ നിങ്ങള്‍ക്കു നല്‍കുന്നു. തൃശൂര്‍ വാടാനപ്പിള്ളി കെ.എന്‍.എം.വി.എച്ച്.എസിലെ അക്കൌണ്ടന്‍സി അധ്യാപകനായ ശ്രീ.ബാബു വടക്കുംചേരിയാണ് ഈ പ്രോഗ്രാം തയ്യാറാക്കിയിരിക്കുന്നത്. വര്‍ഷാവസാനം ഇന്‍കംടാക്സ് ഒറ്റയടിക്ക് നല്‍കാതെ ഓരോ മാസവും ടി.ഡി.എസ് ഗഡുക്കളായി ഇതു നല്‍കുന്നതിനെക്കുറിച്ച് മാത്‌സ് ബ്ലോഗിനു വേണ്ടി അദ്ദേഹം തയ്യാറാക്കിയ പോസ്റ്റ് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഓരോ വര്‍ഷവും സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി അദ്ദേഹം തയ്യാറാക്കുന്ന ഈസി ടാക്സ് എന്ന ഈ പ്രോഗ്രാം അധ്യാപകര്‍‌ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഒരനുഗ്രഹമാണ്. എന്താ നമുക്ക് ഇന്‍കംടാക്സ് വരുമോയെന്ന് നോക്കാന്‍ തയ്യാറല്ലേ? ഒപ്പം ശമ്പളബില്ലിനോടൊപ്പം നല്‍കേണ്ട ഫോമുകള്‍ തയ്യാറാക്കുകയുമാകാം. ഈ ഫോം പൂരിപ്പിച്ചു കൊണ്ട് സോഫ്റ്റ്‌വെയറിലേക്ക് വിവരങ്ങള്‍ നല്‍കാന്‍ എത്തുകയാണെങ്കില്‍ അഞ്ചു മിനിറ്റിനകം സ്റ്റേറ്റ്മെന്റ് പ്രിന്റ് ചെയ്തെടുക്കാം. ചുവടെയുള്ള ലിങ്കില്‍ നിന്നും സോഫ്റ്റ്‍വെയര്‍ നിങ്ങള്‍ക്ക് ഡൌണ്‍ലോഡ് ചെയ്തെടുക്കാം.

ശമ്പളം മാത്രം വരുമാനമാര്‍ഗ്ഗമുള്ള ഒരു ജീവനക്കാരനു പറ്റിയ ഭാഷയില്‍ പറഞ്ഞാല്‍ ഒരു ജീവനക്കാരന്‍ 2013 ഏപ്രില്‍ 1 നും 2014 മാര്‍ച്ച് 31 നും ഇടക്ക് കിട്ടിയ ശമ്പളത്തില്‍നിന്നും (അതായത് 2013 മാര്‍ച്ച് മാസം മുതല്‍ 2014 ഫെബ്രുവരി വരെയുള്ള കാലാവധിയില്‍ എഴുതുന്ന ശമ്പളത്തില്‍നിന്നും) നിക്ഷേപങ്ങള്‍ക്കും മറ്റുമുള്ള കിഴിവുകള്‍ കുറച്ച് ബാക്കി വരുന്ന വരുമാനം 2 ലക്ഷത്തിനു മുകളിലാണെങ്കില്‍ (സ്തീ പുരുഷ വ്യത്യസമില്ലാതെ) നികുതി ശമ്പളത്തില്‍നിന്നുള്ള കിഴിവായി അടക്കാന്‍ ബാദ്ധ്യസ്ഥനാണ്. ശമ്പള ദാതാവിനാകട്ടെ [(DDO) – ജീവനക്കാരന്‍ സെല്‍ഫ് ഡ്രായിങ് ഓഫീസറാണെങ്കില്‍ ട്രഷറി ഓഫീസര്‍ ] ഏപ്രില്‍ ഒന്നുമുതല്‍ അടുത്ത മാര്‍ച്ച് വരെ നല്‍ക്കുന്ന അയാളുടെ ശമ്പളത്തില്‍നിന്നും ഈ നികുതി ഗഡുക്കളായി പിടിച്ച് മാത്രമേ ശമ്പളം വിതരണം ചെയ്യാന്‍ പാടുള്ളൂ എന്ന ഉത്തരവാദിത്വവുമുണ്ട്. ഏപ്രില്‍ മുതല്‍ ഇങ്ങനെ നികുതി ഗഡുക്കള്‍ പിടിച്ചുകൊണ്ടിരുന്നാല്‍ ഫെബ്രുവരിയില്‍ ശമ്പളബില്ല് എഴുതുമ്പോള്‍ (മാര്‍ച്ചില്‍ കിട്ടുന്ന ശമ്പളത്തിന്റെ) പന്ത്രണ്ടാമത്തേയും അവസാനത്തേതുമായ ഗഡു പിടിക്കാനുള്ള സമയം വന്നെത്തുകയാണ്. അവസാനത്തെ നികുതി പിടിക്കുമ്പോള്‍ DDO ഒരു കാര്യം ഉറപ്പു വരുത്തണം , അതായത് ഒരു വ്യക്തിയുടെ ഒരു വര്‍ഷത്തേക്കുള്ള മൊത്തം നികുതി പൂര്‍ണ്ണമായും അവസാന ഇന്‍സ്റ്റാള്‍മെന്റോടെ അടച്ചു തീര്‍ന്നിരിക്കണം. അതു കൊണ്ടുതന്നെ ഫെബ്രുവരി മാസത്തെ “പുണ്യ മാസമായി” കരുതണമെന്നര്‍ത്ഥം.

ഇന്‍കംടാക്സ് സ്റ്റേറ്റുമെന്റ്
ഓരോ ജീവനക്കാരനും തന്റെ വരുമാനവും നികുതി കുറക്കുന്നതിനുള്ള നിക്ഷേപങളുടേയും മറ്റും വിശദാംശങ്ങള്‍ വ്യക്തമാക്കി ഫെബ്രുവരിയില്‍ എഴുതുന്ന ബില്ലില്‍ തന്റെ ശമ്പളത്തില്‍നിന്നും കുറക്കേണ്ട അവസാന നികുതി എത്രയാണെന്നു കാണിക്കുന്ന രേഖയാണ് ഇന്‍കംടാക്സ് സ്റ്റേറ്റുമെന്റ്. ഈ രേഖ 4 കോപ്പിയില്‍ തയ്യാറാക്കേണ്ടി വരും. സ്വന്തം കോപ്പി, DDO കോപ്പി, ഡിപ്പാര്‍ട്ട്മെന്റ് ഓഫീസ് കോപ്പി, ട്രഷറി കോപ്പി എന്നിങനെ. DDO ഇത് രേഖകള്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തി അതതു കേന്ദ്രങളിലേക്ക് നല്‍കും.

ഫോം 16
ഏറെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ഒരു രേഖയാണ് ഇത്. ഫോം 16 വാസ്തവത്തില്‍ DDO ജീവനക്കാരനു നല്‍കേണ്ട രേഖയാണ്. ഏപ്രില്‍ മേയ് മാസങളിലായി തന്റെ അവസാന Qarterly Return Tin facilitation Centre കളില്‍ നല്‍കുമ്പോള്‍ കിട്ടുന്ന റസീപ്റ്റ് നമ്പര്‍ സഹിതം അടുത്ത 4 മാസങള്‍ക്കു ശേഷം മാത്രമാണു ഈ രേഖ ജീവനക്കാരനു നല്‍കേണ്ടത്. പക്ഷേ പലയിടങളിലും ശമ്പളം വാങുന്ന ആള്‍ ഫെബ്രുവരിയില്‍ തയ്യാറാക്കേണ്ട രേഖയായ ഇന്‍കംടാക്സ് സ്റ്റേറ്റുമെന്റ് നു പകരം ഫോം 16 ആണു സമര്‍പ്പിക്കാന്‍ ആവശ്യപ്പെടാറ്. ഈ രണ്ടു രേഖകളും തലക്കെട്ടില്‍ ഉള്ള വ്യതാസമൊഴിച്ചാല്‍ ഇരട്ടക്കുട്ടികളേപ്പോലെയിരിക്കുമന്നതിനാല്‍ ഇവിടെ തര്‍ക്കം ഉണ്ടാക്കാതെ ആവശ്യപ്പെടുന്നതു നല്‍കി നീങ്ങുന്നതാണു ബുദ്ധി.

ഈസി-ടാക്സ് 2014 മലയാളം സോഫ്ട്‍വെയര്‍
മുകളില്‍ പറഞ്ഞ രണ്ടു രേഖകളും തയ്യാറാക്കുന്നതിനു ഉതകുന്ന സോഫ്റ്റ്​വെയറുകളില്‍ ഒന്നാണ് ഇത്. മലയാളത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ സഹിതമാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ഇത് ഡൌണ്‍ലോഡ് ചെയ്യുമ്പോളും ഉപയോഗിക്കുമ്പോഴും ചുവടെ കാണുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുക:-

1.ഡൌണ്‍ലോഡ് ചെയ്യാനുള്ള ലിങ്കില്‍ ക്ലിക് ചെയ്യുമ്പോള്‍ കാണുന്ന വിന്‍ഡോയില്‍ എപ്പോഴും Save file എന്ന ഓപ്ഷന്‍ സ്വീകരിക്കുക. Open with എന്ന ഓപ്ഷന്‍ സ്വീകരിക്കരുത്.

2.സേവ് ചെയ്ത സോഫ്ടു വെയര്‍ ആദ്യമായി ഉപയോഗിക്കുമ്പോള്‍ ചില പ്രാരംഭ നടപടിക്രമങള്‍ ചെയ്യേണ്ടതായി വരും അത് അറിയാന്‍ ഹെല്‍പ്പ് ക്ലിക്ക് ചെയ്ത് നടപടിക്രമങ്ങള്‍ എഴുതിയെടുത്ത്, എഴുതിയെടുത്തത് നോക്കി ചെയ്യുക. അല്ലാതെ സ്ക്രീനില്‍ നോക്കി ചെയ്യുക പ്രായോഗികമല്ല.

3.സോഫ്ട്​വെയര്‍ എക്സല്‍ പ്രോഗ്രാമിലാണ് പ്രവര്‍ത്തിക്കുന്നത്, ഫയല്‍ സേവ് ചെയ്യാന്‍ പരമ്പരാഗത രീതിയില്‍ നമ്മള്‍ പ്രയോഗിക്കുന്ന Save അല്ലെങ്കില്‍ Save as രീതികള്‍ക്കു പകരം അതില്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന രീതി മാത്രം ഉപയോഗിക്കുക.

4.സാധാരണ എക്സല്‍ ഫയലുകള്‍ ഓപ്പണ്‍ ഓഫീസ് സ്പ്രെഡ്ഷീറ്റില്‍ പ്രവര്‍ത്തിക്കാറുണ്ടെങ്കിലും ഇതില്‍ ചില പ്രത്യേക സാദ്ധ്യതകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ അതിനു കഴിയുന്നതല്ല. അതുകൊണ്ടു തന്നെ ലിനക്സ് സ്വതന്ത്ര സോഫ്ട് വെയറില്‍ ഇത് പ്രവര്‍ത്തിക്കാന്‍ ആകില്ലെന്നത് വലിയ പോരായ്മയാണെന്ന് സമ്മതിച്ചുകൊണ്ടുതന്നെ ക്ഷമാപൂര്‍വ്വം തല കുനിക്കുന്നു.

ഒരു വിദ്യാലയത്തിലെ മുഴുവന്‍ അധ്യാപകര്‍ക്കും വേണ്ടി സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കേണ്ടി വരുമ്പോള്‍ ഈ Data Collection Form എല്ലാവരോടും പൂരിപ്പിച്ചു കൊണ്ടു വരാന്‍ പറയുകയാണെങ്കില്‍ അഞ്ചു മിനിറ്റു കൊണ്ട് എളുപ്പം ഡാറ്റാ എന്‍ട്രി പൂര്‍ത്തിയാക്കാം.

Click here for download the Easy Tax-2014

(ഡൌണ്‍ ലോഡ് ചെയ്യുന്നതിനുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ കാണുന്ന പുതിയ വിന്‍ഡോയില്‍ എപ്പോഴും save file എന്ന ഓപ്ഷന്‍ സ്വീകരിക്കുക , open with എന്ന ഓപ്ഷണ്‍ സ്വീകരിക്കരുത്. ഡൊണ്‍ ലോഡ് ചെയ്തതിനുശേഷം സിപ്പ് ചെയ്തിരിക്കുന്ന പ്രോഗ്രാം അണ്‍സിപ്പ് ചെയ്ത് ഉപയോഗിക്കുക)


Read More | തുടര്‍ന്നു വായിക്കുക

SSLC 2014 - Revision Series - English

>> Sunday, January 26, 2014

ഇംഗ്ലീഷ് പഠന സഹായികളുമായി മാത്സ് ബ്ലോഗ് എത്തുമ്പോള്‍ ജോണ്‍സണ്‍ സാറിന്‍റെ സാന്നിധ്യം ഏവരും ഊഹിച്ചിരിക്കും. ഓരോ യൂനിറ്റിലെയും ചോദ്യോത്തരങ്ങള്‍, Conversation, Diary, Letter Writing, Notice Writing, Phrasal Verbs, Profile - എന്നിവയുടെ സംഗ്രഹം എന്നിവ അടങ്ങിയ ഈ ശേഖരം അവതരിപ്പിക്കുമ്പോള്‍ ഇംഗ്ലീഷ് പരീക്ഷയ്ക്കു തയാറെടുക്കുന്ന കുട്ടികള്‍ക്ക് ഒരു മുതല്‍ക്കൂട്ടയി മാറും എന്നു ഞങ്ങള്‍ക്കുറപ്പുണ്ട്.

താഴെ നല്‍കിയിട്ടുള്ള ലിങ്കില്‍ നിന്നും പഠന സഹായികള്‍ ഡൌണ്‍ലോഡ് ചെയ്തെടുക്കാം..

Comprehension Questions
Unit 1

Unit 2

Unit 3

Unit 4

Unit 5

Conversation

Diary

Letter Writing

Notice Writing

Orukkam 2014

Phrasal Verbs

Profile

Click here for More Study Materials


Read More | തുടര്‍ന്നു വായിക്കുക

Model IT Exam Sofware 2013-14 : സഹായം

>> Thursday, January 23, 2014

ഈ വരുന്ന ജനുവരി 29നു തുടങ്ങേണ്ട എസ്എസ്എല്‍സി മോഡല്‍ ഐടി പരീക്ഷയുടെ സോഫ്റ്റ്‌വെയറുകള്‍ വിതരണത്തിന് റെഡിയായി അതാതു ജില്ലാ കേന്ദ്രങ്ങളിലെത്തിയിരിക്കുന്നു. കാലങ്ങളായി നടന്നുപോരുന്ന രീതിയില്‍ നിന്ന് ഈ വര്‍ഷം ചില മാറ്റങ്ങളോടെയാണ് പരീക്ഷ നടക്കുക. വിശദമായ പരിശീലനം ലഭിക്കുമെങ്കിലും, എല്ലായ്പോഴും പോലെ നമ്മുടെ ഹസൈനാര്‍ മങ്കട സാര്‍ സഹായവുമായി ഇതാ പ്രത്യക്ഷപ്പെടുന്നു. സംശയങ്ങള്‍ കമന്റുവഴി പങ്കുവെയ്ക്കുവാന്‍ മറക്കുകയില്ലായെന്നു കരുതുന്നു.
എസ്.എസ്.എല്‍.സി. മോഡല്‍ പരീക്ഷയെ സംബന്ധിച്ച് വിശദവിവരങ്ങള്‍ക്കായി പരീക്ഷാ സെക്രട്ടറി പുറപ്പെടുവിച്ച സര്‍ക്കുലര്‍ , ഐടി പരീക്ഷാ സിഡിയിലെ യൂസര്‍ഗൈഡ് എന്നിവ നോക്കേണ്ടതാണ്.
 • മുമ്പ് ഇന്‍സ്റ്റാള്‍ ചെയ്ത പരീക്ഷാ സോഫ്റ്റ്‌വെയര്‍ 'സിനാപ്റ്റിക് പാക്കേജ് മാനേജര്‍ വഴി അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതില്ല.' മോഡല്‍ പരീക്ഷാ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ തന്നെ പഴയ സോഫ്റ്റ്‌വെയര്‍ ആദ്യം അണ്‍ ഇന്‍സ്റ്റാള്‍ ആവുന്നതാണ്.
 • IT@School Edubuntu 10.04-12 ഓപ്പറേറ്റിംഗ് സിസ്റ്റമാണ് പരീക്ഷ നടത്താനായി ഉപയോഗിക്കേണ്ടത്.
 • നെറ്റ്ബുക്ക് കമ്പ്യൂട്ടറുകള്‍ കഴിവതും പരീക്ഷയ്ക്ക് ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്.
 • സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റലേഷന്‍‌, ചീഫ് ലോഗിന്‍ എന്നിവ അഡ്മിനിസ്ട്രേറ്റീവ് പ്രിവിലെജുള്ള യൂസറില്‍ മാത്രമേ ചെയ്യാവൂ. പരീക്ഷ നടത്താനായി മറ്റു യൂസറുകളെ ഉപയോഗിക്കാമെങ്കിലും അഡ്മിനിസ്ട്രേറ്റീവ് പ്രിവിലെജുള്ള യൂസര്‍ ഉപയോഗിക്കുകയാണ് ഇതിനും അഭികാമ്യം.
 • സിസ്റ്റത്തില്‍ ഹോമിലും റൂട്ടിലും കുറഞ്ഞത് 2GB ഫ്രീസ്പേസ് എങ്കിലും ഉണ്ടായിരിക്കേണ്ടതാണ്.
 • സിസ്റ്റത്തിന്റെ സമയം, തിയതി എന്നിവ ശരിയാണെന്ന് ഉറപ്പുവരുത്തുക
 • Lampp അധിഷ്ഠിത സോഫ്റ്റ്‌വെയറുകള്‍ (കലാ-ശാസ്ത്ര-കായിക മേള) സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അവയുടെ ബാക്കപ്പ് എടുത്തുവെക്കേണ്ടതാണ്.
 • ഇന്‍സ്റ്റലേഷന് മുമ്പ് ഓരോ കമ്പ്യൂട്ടറിലേയും ഹോം തുറന്ന് View-Show Hidden Files സെലക്ട് ചെയ്ത് .gconf എന്ന ഫോള്‍ഡര്‍ ഡിലിറ്റ് ചെയ്ത് സിസ്റ്റം ലോഗൗട്ട് ചെയ്യുക. എല്ലാ കമ്പ്യൂട്ടറിലെയും യൂസര്‍ സെറ്റിംഗുകള്‍ ഒരു പോലെയാക്കാന്‍ ഇത് സഹായകരമാവും.
 • ഇന്‍സ്റ്റലേഷന്റെ അവസാനം itexam സോഫ്റ്റ്‌വെയര്‍ അടങ്ങുന്ന debs എന്ന ഫോള്‍ഡര്‍ റിമൂവ് ആകും. ആയതിനാല്‍ പെന്‍ഡ്രൈവില്‍ നിന്ന് നേരിട്ട് ഇന്‍സ്റ്റാള്‍ ചെയ്താതെ സോഫ്റ്റ്‌വെയര്‍ കമ്പ്യൂട്ടറിലേക്ക് കോപ്പി ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.
 • ഇന്‍സ്റ്റലേഷന് ശേഷം നിര്‍ബന്ധമായും സിസ്റ്റം റീബുട്ട് ചെയ്യണം.
 • സെര്‍വര്‍ കമ്പ്യൂട്ടറില്‍ നിന്നും School details എക്സ്പോര്‍ട്ട് ചെയ്ത ഫയല്‍ സ്ഥിരമായി പെന്‍ഡ്രൈവില്‍ കരുതുക.
 • ഓരോ ദിവസത്തെയും ഓരോ സിസ്റ്റത്തിലെയും റിസള്‍ട്ട് Export ചെയ്ത് പെന്‍ഡ്രൈവില്‍ സൂക്ഷിക്കുക.
 • മോഡല്‍ പരീക്ഷക്കായി കുട്ടികള്‍ക്ക് 99 ല്‍ തുടങ്ങുന്ന ഒരു താത്കാലിക രജിസ്റ്റര്‍ നമ്പര്‍ അനുവദിക്കേണ്ടതാണ്. (ഇതിനെ സംബന്ധിച്ച വിശദവിവരങ്ങള്‍ക്കായി മോഡല്‍ പരീക്ഷയുടെ സര്‍ക്കുലര്‍ കാണുക.)
താഴെ പറയുന്ന മാറ്റങ്ങള്‍ പരീക്ഷാ സോഫ്റ്റ്‌വെയറിലുണ്ട്.
 1. ഒരു വിദ്യാര്‍ഥിയുടെ പരീക്ഷ പൂര്‍ത്തിയായി മാര്‍ക്ക് നല്‍കുന്നതോടെ സോഫ്റ്റ്‌വെയര്‍ താനെ quit ആവും. അടുത്ത കുട്ടിയുടെ പരീക്ഷ ചെയ്യാന്‍ വീണ്ടും സോഫ്റ്റ്‌വെയര്‍ തുറക്കണ
 2. Export ബട്ടണ്‍ ക്ലിക്കു ചെയ്യുമ്പോള്‍ ആദ്യം ദ്യശ്യമാകുന്നത് പരീക്ഷ ചെയ്ത കുട്ടികളുടെ അറ്റന്റന്‍സ് രജിസ്റ്റര്‍ ആണ്. ഇത് പൂര്‍ണ്ണമാണെന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ Export ചെയ്യാവൂ. (അറ്റന്റന്‍സ് പൂര്‍ണ്ണമാണെങ്കില്‍ പ്രസ്തുത ജാലകത്തില്‍ തന്നെ താഴെയുള്ള Export ബട്ടണ്‍ ക്ലിക്കു ചെയ്ത് എക്സ്പോര്‍ട്ട് ചെയ്യാം.)
 3. Export ബട്ടണ്‍ ക്ലിക്കു ചെയ്യുമ്പോള്‍ ദ്യശ്യമാകുന്ന അറ്റന്റന്‍സ് രജിസ്റ്റര്‍ അപൂര്‍ണ്ണമാണെങ്കില്‍ ചീഫ് ലോഗിനിലെ Data Recover എന്ന സംവിധാനം ഉപയോഗിച്ച് ഡാറ്റാബേസ് റിക്കവര്‍ ചെയ്യുക. (വിശദവിവരങ്ങള്‍ ഹെല്‍പ് ഫയലിലുണ്ട്.)
 4. പരീക്ഷ നടന്നുകൊണ്ടിരിക്കെ power failure മൂലമോ മറ്റു കാരണങ്ങളാലോ സിസ്റ്റം റീസ്റ്റാര്‍ട്ട് ആയാല്‍ ചീഫ് ആയി ലോഗിന്‍ ചെയ്ത് Consolidated Markllist നോക്കി പ്രസ്തുത സിസ്റ്റത്തില്‍ പരീക്ഷ ചെയ്ത എല്ലാ കുട്ടികളുടെയും Result ഉണ്ടോ എന്നു ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ വീണ്ടും പരീക്ഷ നടത്താവൂ. ( Result അപൂര്‍ണ്ണമാണെങ്കില്‍ Recover data ഉപയോഗിക്കുക. )
 5. Recover Data മെനു (Data Recover ) ഉപയോഗിക്കുകയാണെങ്കില്‍ ഈ പ്രവര്‍ത്തനം നിര്‍ബന്ധമായും പൂര്‍ത്തിയാക്കേണ്ടതാണ് (Cancel ചെയ്യരുത്). എന്തെങ്കിലും കാരണവശാല്‍ പ്രവര്‍ത്തനം പൂര്‍ത്തിയാകാതെ വരികയാണെങ്കില്‍ വീണ്ടും ചീഫ് ആയി ലോഗിന്‍ ചെയ്ത് പ്രവര്‍ത്തനം വീണ്ടും ചെയ്താല്‍ മതി.
 6. ഓരോ പ്രാവശ്യം ഇന്‍വിജിലേറ്റര്‍ മാര്‍ക്ക് നല്‍കി സേവ് ചെയ്യുമ്പോഴും അതുവരെ ചെയ്ത പരീക്ഷാവിവരങ്ങളടങ്ങിയ ഒരു ബാക്കപ്പ് ഫയല്‍ (Export ഫയല്‍) opt യില്‍ സേവ് ആകും. എന്തെങ്കിലും കാരണവശാല്‍ സിസ്റ്റംക്രാഷ് ആവുകയോ പരീക്ഷാസോഫ്റ്റ്‌വെയര്‍ റീ-ഇന്‍സ്റ്റാള്‍ ചെയ്യേണ്ടി വരികയോ വരുന്ന സന്ദര്‍ഭത്തില്‍ അതുവരെ പരീക്ഷ ചെയ്ത കുട്ടികളുടെ റിസള്‍ട്ട് ലഭ്യമാക്കാനുള്ള സൗകര്യമാണിത്. ഇത് opt യിലെ Result_backup എന്ന ഫോള്‍ഡറില്‍ ( .itx ഫയല്‍) കാണാം. (ഓരോ ദിവസത്തയും ഫയലുകള്‍ വെവ്വേറെയുണ്ടാവും. ഇതില്‍ നിന്നും ഏറ്റവും പുതിയതാണ് കോപ്പി ചെയ്യേണ്ടത്.)
 7. പരീക്ഷ നടന്നുകൊണ്ടിരിക്കെ വീണ്ടും പ്രവര്‍ത്തിപ്പിച്ചാല്‍ ഒരു യൂസറില്‍ പരീക്ഷ നടന്നുകൊണ്ടിരിക്കെ ‌വീണ്ടും സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കുകയാണെങ്കില്‍ 'IT Examination is already running' എന്ന ജാലകം പ്രത്യക്ഷപ്പെടുന്നതാണ്. OK നല്‍കി ഈ ജാലകം ക്ലോസ് ചെയ്യാം.
പരീക്ഷ നടക്കാത്ത സമയങ്ങളില്‍ സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ 'IT Examination is already running' എന്ന മെസ്സേജ് വരികയാണെങ്കില്‍ താഴെ നല്‍കിയിരിക്കുന്ന പ്രവര്‍ത്തനം ചെയ്യുക..
 • OK നല്‍കി പ്രസ്തുത ജാലകം ക്ലോസ് ചെയ്യുക.
 • നിലവില്‍ പരീക്ഷാ സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് ചെക്കു ചെയ്യുക.
 • പരീക്ഷാ സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ സിസ്റ്റം ലോഗൗട്ട് ചെയ്ത്, വീണ്ടും ലോഗിന്‍ ചെയ്ത് സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കുക.
Troubleshooting
പരീക്ഷ സോഫ്റ്റ്‌വെയറില്‍ ലോഗിന്‍ ചെയ്യാതെ വന്നാല്‍...
ലോഗിന്‍ ചെയ്യുമ്പോള്‍ 'Incorrect Username/Password !!' എന്ന മെസ്സേജ് വന്ന് സോഫ്റ്റ്‌വെയറിലേക്ക് ലോഗിന്‍ ചെയ്യാതെ വരികയാണെങ്കില്‍ താഴെ നല്‍കിയിരിക്കുന്ന കാര്യങ്ങള്‍ ചെയ്യുക.
 • ലോഗിന്‍ സമയത്ത് കീബോര്‍ഡ് ലേഔട്ട് ഇംഗ്ലീഷ് ആണെന്ന് ഉറപ്പുവരുത്തുക.
 • സോഫ്റ്റ്‌വെയര്‍ ക്ലോസ് ചെയ്ത് വീണ്ടും പ്രവര്‍ത്തിപ്പിക്കുക.
 • ശരിയായില്ലെങ്കില്‍, പരീക്ഷാ സോഫ്റ്റ്‌വെയര്‍ ക്ലോസ് ചെയ്ത്, സിസ്റ്റം ലോഗൗട്ട് ചെയ്യുക. ശേഷം വീണ്ടും ലോഗിന്‍ ചെയ്ത് സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കുക.
  എന്നിട്ടും ശരിയായില്ലെങ്കില്‍, Home ഫോള്‍ഡര്‍ തുറക്കുക. View → Show Hidden Files ക്രമത്തില്‍ ക്ലിക്ക്ചെയ്ത് .gconf എന്ന ഫോള്‍ഡര്‍ കണ്ടെത്തി ഡിലിറ്റ് ചെയ്യുക. സിസ്റ്റം ലോഗൗട്ട് or റീസ്റ്റാര്‍ട്ട് ചെയ്ത് സോഫ്റ്റ്‌വെയര്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കുക.
  (ശരിയാവുന്നില്ലെങ്കില്‍ സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന lampp സോഫ്റ്റ്‌വെയര്‍ ഈ വര്‍ഷത്തെ മോഡല്‍ പരീക്ഷയുടേതാണോ എന്ന് ചെക്കു ചെയ്യാവുന്നതാണ്. ഇതിനായി opt യിലെ lampp ഫോള്‍ഡര്‍ തുറന്ന് version എന്ന ഫയല്‍ തുറക്കുക. ഇതില്‍ SSLC Model IT Examination 2013-14 എന്നാണ് ഈ വര്‍‌ഷത്തെ സോഫ്റ്റ്‌വെയറിന് വേര്‍ഷന്‍ നല്‍കിയിരിക്കുന്നത്.)
മുകളില്‍ നല്‍കിയിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടും ലോഗിന്‍ സാധ്യമാവാതെ വരികയാണെങ്കില്‍ പരീക്ഷാസോഫ്റ്റ്‌വെയറിന്റെ Result Backup എടുത്ത് പരീക്ഷ റീ-ഇന്‍സ്റ്റാള്‍ ചെയ്ത് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.

Result Backup ഫയല്‍ സെര്‍വര്‍ കമ്പ്യൂട്ടറിലെ സോഫ്റ്റ്‌വെയറിലേക്കോ, പ്രസ്തുത കമ്പ്യൂട്ടറില്‍ തന്നെ പുതുതായി സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തതിലേക്കോ ചീഫ് ലോഗിനിലെ File → import വഴി ഇംപോര്‍ട്ട് ചെയ്യുക. (പുതുതായി സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ആദ്യം School details ഇംപോര്‍ട്ട് ചെയ്തിട്ടു വേണം റിസള്‍ട്ട് ഫയല്‍ ഇംപോര്‍ട്ട് ചെയ്യാന്‍.) സിസ്റ്റം ക്രാഷ് ആവുകയാണെങ്കില്‍ ലൈവ് സിഡി ഉപയോഗിച്ച് സിസ്റ്റത്തില്‍ നിന്നും Result Backup എടുത്ത് മറ്റൊരു സിസ്റ്റത്തില്‍ ഇംപോര്‍ട്ട് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. തിയറി പരീക്ഷ നടന്നുകൊണ്ടിരിക്കുമ്പോള്‍ വൈദ്യൂത തകരാറുണ്ടായി കമ്പ്യൂട്ടര്‍ ഓഫായാല്‍ വീണ്ടും ബൂട്ട് ചെയ്ത് വരുമ്പോള്‍ ഡെസ്ക്ടോപ്പിലെ പാനല്‍ നഷ്ടപ്പെടാന്‍ ഇടയുണ്ട്. ഇങ്ങനെയുണ്ടായാല്‍, ഹോമിലെ showpanel.sh എന്ന ഫയല്‍ റണ്‍ ചെയ്താല്‍ പാനല്‍ ലഭിക്കും.

സോഫ്റ്റ്‌വെയര്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള സ്ക്രിപ്റ്റ് സിഡിയില്‍ ലഭ്യമാണ്. ഇതിന്റെ പ്രവര്‍ത്തന ക്രമം യൂസര്‍ഗൈഡിലുണ്ട്. ആവശ്യമില്ലാതെ ഇത് കമ്പ്യൂട്ടറിലേക്ക് കോപ്പി ചെയ്യരുത്.


Read More | തുടര്‍ന്നു വായിക്കുക

Trigonometry X . ത്രികോണമിതി

>> Wednesday, January 22, 2014

ത്രികോണമിതിയില്‍ നിന്നുള്ള ചോദ്യങ്ങളാണ് ഇന്നത്തെ പോസ്റ്റ് . ത്രികോണങ്ങളുടെ നിര്‍ദ്ധാരണമാണ് ത്രികോണമിതിയിലെ പ്രശ്നങ്ങള്‍. വൃത്തങ്ങളെ സംബന്ധിക്കുന്ന പ്രശ്നങ്ങളില്‍ നിന്നാണ് ത്രികോണമിതിയുടെ ആരംഭമെങ്കിലും ത്രികോണസാദൃശ്യത്തിന്റെ തുടര്‍ച്ചയായാണ് പാഠപുസ്തകങ്ങളില്‍ ത്രികോണമിതി അവതരിപ്പിച്ചിരിക്കുന്നത്. സമചതുരത്തിന്റെ വികര്‍ണ്ണം രണ്ട് വശങ്ങളുമായി ചേര്‍ന്ന് രൂപീകരിക്കുന്ന സമപാര്‍ശ്വമട്ടത്രികോണം $45^\circ,45^\circ,90^\circ$ കോണുകള്‍ രൂപീകരിക്കുന്നു. ഇതുപോലെ സമഭുജത്രികോണത്തിന്റെ ഒരു ഉന്നതി ത്രികോണത്തെ $30^\circ,60^\circ,90^\circ$ മട്ടത്രികോണമാക്കുന്നു. ഇവയുടെ വശങ്ങളും കോണുകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് അടിസ്ഥാനകോണുകളുടെ ത്രികോണമിതി അളവുകള്‍ അവതരിപ്പിക്കുന്നു. പിന്നെ ത്രികോണനിര്‍ദ്ധാരണമാണ് . ഒരു ത്രികോണത്തിന് ആറ് അളവുകളുണ്ട് . മൂന്നുവശങ്ങളും മൂന്നു കോണുകളും . ഇവയില്‍ മൂന്നെണ്ണം അറിഞ്ഞിരുന്നാല്‍ മറ്റ് മൂന്നുകാര്യങ്ങള്‍ കണ്ടെത്താം. പിന്നെ ഇവ പ്രായോഗീകതലത്തില്‍ ദൂരവും ഉയരവും കണ്ടെത്തുന്നതിനുള്ള ഉപാധികളായി പരിണമിക്കുന്നു.

$\sin$ നിയമം എന്ന പേരില്‍ പ്രസിദ്ധമായ ഒരു ബന്ധമുണ്ട് ത്രികോണമിതിയില്‍ . $‌\triangle ABC$ യുടെ പരിവൃത്തത്തിന്റെ ആരമാണ് $R$എന്ന് കരുതുക.$A,B,C$ എന്നീ കോണുകള്‍ക്ക് എതിരെയുള്ള വശങ്ങളാണ് $a,b,c$ . സൈന്‍ നിയമത്തെ താഴെ കൊടുത്തിരിക്കുന്നവിധം പ്രസ്താവിക്കുന്നു.
$\frac{a}{\sin A}=\frac{b}{\sin B}=\frac{c}{\sin C}=2R$
തെളിവ് വളരെ ലളിതമാണ് .
ത്രികോണം ABC വരച്ച് അതിന് പരിവൃത്തം നിര്‍മ്മിക്കാമല്ലോ.പരിവൃത്തത്തിന്റെ കേന്ദ്രം $O$ ആ​ണെന്ന് കരുതുക.Aയില്‍ നിന്നും $O$ യിലൂടെ വരക്കുന്ന വ്യാസം വൃത്തത്തെ $D$ യില്‍ മുട്ടുന്നു.$ DC$ വരച്ചാല്‍ അത് മട്ടത്രികോണമാകും . മാത്രമല്ല $\angle A=\angle D$ ആയിരിക്കും $\sin D=\frac{BC}{BD}$ ആണല്ലോ. ഇതില്‍നിന്നും $ ‌\sin A= \frac{a}{2R}$ ആകും. ഇതില്‍നിന്നും $‌\frac{a}{\sin A}=2R$ എന്ന് എഴുതാം
Click Here To Download TRIGONOMETRY revision package


Read More | തുടര്‍ന്നു വായിക്കുക

നമുക്ക് ടി.ഡി.എസ് സ്റ്റേറ്റ്മെന്റ് ഫയല്‍ ചെയ്യാം e-TDS filing

>> Tuesday, January 21, 2014

ഇന്‍കം ടാക്സ് ടി. ഡി. എസ്‌ സ്റ്റേറ്റ്മെന്റ്കള്‍ ഫയല്‍ ചെയ്യാന്‍ വൈകിയതിന് ഒട്ടുമിക്ക സ്ഥാപനങ്ങള്‍ക്കും സ്കൂളുകള്‍ക്കും പിഴ അടയ്ക്കാനുള്ള നോട്ടീസ് ലഭിച്ചിരിക്കുകയാണ്. ടി. ഡി. എസ്. റിട്ടേണുകള്‍ ഫയല്‍ ചെയ്യാന്‍ വൈകിയാല്‍ പിഴ ഈടാക്കാനുള്ള നിയമം നിലവിലുണ്ടായിരുന്നുവെങ്കിലും 2011-12 സാമ്പത്തികവര്‍ഷം വരെ പിഴ ചുമത്തിയിരുന്നില്ല. 2013-14 ല്‍ ടി. ഡി. എസ്. സ്റ്റേറ്റ്മെന്റ് തയ്യാറാക്കാന്‍ ആവശ്യമായ ബിന്‍ നമ്പര്‍ ലഭിക്കാന്‍ താമസം നേരിട്ടു എന്നത് വൈകിയതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇപ്പോള്‍ ബിന്‍ നമ്പര്‍ യഥാസമയം ലഭിച്ചുതുടങ്ങിയിരിക്കുന്നതിനാല്‍ ടി. ഡി. എസ്. ഫയല്‍ ചെയ്യുന്നത് ഇനി മുതല്‍ വൈകിച്ചുകൂടാ. ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ സോഫ്റ്റ്‌വെയര്‍ ആയ RPU ഉപയോഗിച്ച് സ്വന്തമായി ഇ ടി.ഡി. എസ്. സ്റ്റേറ്റ്മെന്റ് തയ്യാറാക്കാവുന്നതും Tin Facilitation Centre വഴി അപ്‌ലോഡ്‌ ചെയ്യാവുന്നതുമാണ്. ഇതിനു സഹായകരമായ, RPU വില്‍ സ്റ്റേറ്റ്മെന്റ് തയ്യാറാക്കുന്ന രീതി വിവരിക്കുന്ന ഈ പോസ്റ്റ്‌ തയ്യാറാക്കിയിരിക്കുന്നത് കോഴിക്കോട് ജില്ലയിലെ എരമംഗലം കെ.സി.എ. എല്‍. പി സ്കൂള്‍ പ്രധാനാധ്യാപകനായ സുധീര്‍ കുമാറാണ്. ടി.ഡി.എസ്. റിട്ടേണുകള്‍ കൃത്യസമയത്ത് ഫയല്‍ ചെയ്യുന്നതിന് ഇത് പ്രചോദനവും സഹായകരവുമാവുമെന്ന് പ്രതീക്ഷിക്കുന്നു.

CLICK HERE TO DOWNLOAD DEMONSTRATION ON E-TDS PREPARATION (RPU older version)

ഓരോ DDO യും ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും അടക്കേണ്ടാതായ ഒരു വര്‍ഷത്തെ നികുതി കണക്കാക്കി അവശേഷിക്കുന്ന മാസങ്ങള്‍ കൊണ്ട് ഹരിച്ചു നികുതിവിഹിതം ഓരോ മാസത്തെയും ശമ്പളത്തില്‍ നിന്നും കുറയ്ക്കാന്‍ ബാധ്യസ്ഥനാണെന്ന് അറിയാമല്ലോ. ഇങ്ങനെ കുറയ്ക്കുന്ന നികുതിയുടെ കണക്ക് 3 മാസം കൂടുമ്പോള്‍ അപ്‌ലോഡ്‌ ചെയ്യണമെന്നും നമുക്കറിയാം.

ഓരോവര്‍ഷത്തെയും ഏപ്രില്‍, മെയ്‌, ജൂണ്‍ മാസങ്ങളില്‍ (അതായത് ഒന്നാം ക്വാര്‍ട്ടറില്‍) കുറച്ച കണക്ക് ജൂലൈ 31 നു മുമ്പായി കൊടുക്കണം. ഇങ്ങനെ രണ്ടാം ക്വാര്‍ട്ടറിലെ (ജൂലൈ, ആഗസ്റ്റ്‌ , സെപ്റ്റംബര്‍) കണക്കു ഒക്ടോബര്‍ 31 നു മുമ്പായും മൂന്നാം ക്വാര്‍ട്ടറിലെ (ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍) കണക്കു ജനുവരി 31 നു മുമ്പായും, നാലാം ക്വാര്‍ട്ടറിലെ (ജനുവരി, ഫെബ്രുവരി, മാര്‍ച്ച്‌) കണക്ക് മെയ്‌ 15 ന് മുമ്പായും സമര്‍പ്പിക്കണം. ഇതാണ് ത്രൈമാസ ഇ ടി. ഡി.എസ് റിട്ടേണ്‍ സമര്‍പ്പിക്കല്‍

CBDT , National Securities Depository Limited (NSDL) നെ ആണ് E-TDS Return സ്വീകരിക്കാന്‍ ചുമതലപ്പെടുത്തിയത്. National Securities Depository Limited (NSDL) വിവിധ സ്ഥലങ്ങളില്‍ Return സ്വീകരിക്കാന്‍ Tin Felicitation Centers നെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നാം തയ്യാറാക്കുന്ന E TDS Return അപ്‌ലോഡ്‌ ചെയ്യുന്നതിനായി ഇവിടെയാണ് നാം സമര്‍പ്പിക്കുന്നത്. എല്ലാ ഗവണ്മെന്റ് സ്ഥാപനങ്ങളും E TDS Return പ്രത്യേക സോഫ്റ്റ്‌വെയറില്‍ തയ്യാറാക്കി അപ്‌ലോഡ്‌ ചെയ്യേണ്ടതുണ്ട്. ഇത് നമുക്കു തന്നെ തയ്യാറാക്കി TIN Facilitation Center ല്‍അപ്‌ലോഡ്‌ ചെയ്യാന്‍ ഏല്‍പ്പിക്കാവുന്നതാണ്. 100 പാര്‍ട്ടി റെക്കോര്‍ഡുകള്‍ക്ക് 35 രൂപയാണ് അപ്‌ലോഡ്‌ ചെയ്യാനുള്ള ഫീസ്‌.

E TDS Return തയ്യാറാക്കുന്നതിന്നു പല സോഫ്റ്റ്‌വേറുകളും മാര്‍ക്കറ്റില്‍ ലഭ്യമാണ്. എന്നാല്‍ Income Tax Department സോഫ്റ്റ്‌വേറായ RPU ആണ് നാം ഇവിടെ പരിചയപ്പെടുന്നത്. ഇത് ഡൌണ്‍ലോഡ് ചെയ്യാം.അതിനായി ചുവടെ ക്ലിക്ക് ചെയ്യുക.
CLICK HERE.. RPU വിന്‍റെ പുതിയ 3.8 വെര്‍ഷന്‍ ആണ് ഇത്. RPU 3.7 ല്‍ നിന്നും ചില പ്രധാന വ്യത്യാസങ്ങള്‍ RPU 3.8 ല്‍ ഉണ്ട്. ഇനി മുതല്‍ RPU3.8 ല്‍ നിന്നും തയ്യാറാക്കപ്പെടുന്ന 27A Form ആണ് സമര്‍പ്പിക്കേണ്ടത്‌. RPU 3.8 ഉപയോഗിച്ച് ടാക്സ് കുറച്ചിട്ടില്ലാത്ത ക്വാര്‍ട്ടറുകളിലെ Nil Statement തയ്യാറാക്കാന്‍ കഴിയുകയില്ല. ഇനി മുതല്‍ Nil Statement കള്‍ നല്‍കേണ്ടതില്ല എന്ന് കരുതാം.

ഡൌണ്‍ലോഡ് ചെയ്ത ശേഷം RPU 3.8 എന്ന ഫോള്‍ഡര്‍ കോപ്പി ചെയ്ത് My Computer ല്‍ Drive C യില്‍ പേസ്റ്റ് ചെയ്യുക.

RPU 3.8 പ്രവര്‍ത്തിക്കണമെങ്കില്‍ കമ്പ്യൂട്ടറില്‍ പ്രത്യേക JAVA സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്യേണ്ടതുണ്ട്. ഈ സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്തശേഷം അതില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക. മിനിട്ടുകള്‍ക്കകം അത് കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റോള്‍ ആയിക്കൊള്ളും. ഇത് Tax Information Network ല്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യുന്നതിന്നായി ഇവിടെ ക്ലിക്ക് ചെയ്യുക . CLICK HERE. Or download it from here LINK

Income Tax Department നല്‍കുന്ന RPU സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് E TDS Return തയ്യാറാക്കുന്നത് എളുപ്പത്തില്‍ മനസ്സിലാക്കുന്നതിന്ന് നമുക്ക് ഏഴ് ഘട്ടങ്ങളായി തിരിക്കാം.

 • 1.RPU 3.8 ഓപ്പണ്‍ ചെയ്യല്‍
 • Form പൂരിപ്പിക്കല്‍
 • Challan Sheet പൂരിപ്പിക്കല്‍
 • Annexure I ഷീറ്റ് പൂരിപ്പിക്കല്‍
 • നാലാം ക്വാര്‍ട്ടര്‍ ആണെങ്കില്‍ Annexure II പൂരിപ്പിക്കല്‍
 • Save ചെയ്യല്‍
 • Validate ചെയ്യല്‍
 • ഫയലുകള്‍ കോപ്പി ചെയ്യല്‍

RPU 3.8 ഓപ്പണ്‍ ചെയ്യല്‍
1. Local Disk C തുറന്ന് അതില്‍ RPU 3.8 എന്ന ഫോള്‍ഡര്‍ ഡബിള്‍ ക്ലിക്ക് ചെയ്തു ഓപ്പണ്‍ ചെയ്യുക.
2. അതില്‍ കാണുന്ന 'Rpu Setup bat' എന്ന ഫയല്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക.
Click to enlarge image
3. അപ്പോള്‍ സ്ക്രീനില്‍ ഒരു ഡയലോഗ് ബോക്സ്‌ പ്രത്യക്ഷപ്പെടും. അതില്‍ 'OK ' യില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ഒന്നിന് പിറകെ ഒന്നായി മൂന്ന്‍ ഡയലോഗ് ബോക്സ്‌കള്‍ കൂടി തുറന്നുവരും. ഓരോന്നിലും 'OK' യില്‍ ക്ലിക്ക് ചെയ്യുക.
4. അപ്പോള്‍ RPU 3.8 ന്‍റെ ആദ്യ പേജ് തുറന്നു വരും.
(തുറക്കുന്നില്ലെങ്കില്‍ RPU 3.8 എന്ന ഫോള്‍ഡറില്‍ കാണുന്ന RPU എന്ന Application File ല്‍ right click ചെയ്യുക. അപ്പോള്‍ വരുന്ന dropdown list ല്‍ "Run as administrator" ക്ലിക്ക് ചെയ്യുക. അപ്പോള്‍ RPU വിന്റെ ആദ്യപേജ് തുറക്കും)
അതില്‍ 'Form No' നു നേരെ കാണുന്ന ടെക്സ്റ്റ്‌ ബോക്സ്‌ ന്‍റെ വശത്തു ക്ലിക്ക് ചെയ്താല്‍ വരുന്ന drop down menu വില്‍ 24Q വില്‍ ക്ലിക്ക് ചെയ്യുക.
5. തുടര്‍ന്ന് അടിയിലുള്ള 'Click to Continue' വില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ നമുക്ക് ആവശ്യമായ 24Q Form തുറന്ന് വരും. അതില്‍ Form, Challan, Annexure I എന്നീ 3 പേജുകള്‍ കാണാം. അതില്‍ ഇപ്പോള്‍ തുറന്ന് കാണുന്നത് Form എന്ന പേജാണ്‌.

Form പൂരിപ്പിക്കല്‍
Form എന്ന പേജിലാണ് നാം സ്ഥാപനത്തെക്കുറിച്ചും ശമ്പളത്തില്‍ നിന്ന് ടാക്സ് കുറയ്കാന്‍ ബാധ്യതപ്പെട്ട (അതായത് സ്ഥാപനമേധാവി) ആളെക്കുറിച്ചുള്ള വിവരങ്ങള്‍ രേഖപ്പെടുത്തുന്നത്. ഇതില്‍ ' * ' ചിഹ്നം കാണുന്ന വിവരങ്ങള്‍ നിര്‍ബന്ധമായും രേഖപ്പെടുത്തേണ്ടതാണ്.
ഇനി ഓരോ Text Box ലും എന്തൊക്കെയാണ് ചേര്‍ക്കേണ്ടത് എന്ന് നോക്കാം.
1 Quarterly Statement for quarter ended എന്നതിന് നേരെ Q1 എന്ന് രേഖപ്പെടുത്തിയതായി കാണാം. Q2, Q3, Q4 എന്നീ ക്വാര്‍ട്ടെറുകളിലെ statement ആണ് തയ്യാറാക്കേണ്ടത് എങ്കില്‍ വശത്ത് ക്ലിക്ക് ചെയ്‌താല്‍ വരുന്ന drop down menu വില്‍ വേണ്ട ക്വാര്‍ട്ടെര്‍ സെലക്ട്‌ ചെയ്യുക.(ഇത് selectആവുന്നില്ലെങ്കില്‍ Financial Year കോളം പൂരിപ്പിക്കുക. തുടര്‍ന്നു ക്വാര്‍ട്ടര്‍ സെലക്ട്‌ ചെയ്യുക)
(Q4 ആണ് ക്ലിക്ക് ചെയ്യുന്നതെങ്കില്‍ Annexure 1 കൂടാതെ Annexure II എന്ന പേജ് കൂടി വന്നതായി മുകളില്‍ നോക്കിയാല്‍ കാണാം)(
2. Year - തയ്യാറാക്കുന്ന Statement ഏതു ക്വാര്‍ട്ടറിലെതാണോ ആ വര്‍ഷം ചേര്‍ക്കുക. 2013 ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലേതിന് '2013 ' എന്നും 2014 ജനുവരി, ഫെബ്രുവരി, മാര്‍ച്ച്‌ മാസങ്ങളിലേതിന് '2014 ' എന്നും ചേര്‍ക്കുക.

Particulars of salary drawn
1. Tax Deduction and Collection Account No - ഇതില്‍ സ്ഥാപനത്തിന്‍റെ TAN നമ്പര്‍ ചേര്‍ക്കുക.ഇതില്‍ 4 ഇംഗ്ലീഷ് അക്ഷരങ്ങളും 5 മുതല്‍ 9 വരെ സ്ഥാനങ്ങളില്‍ അക്കങ്ങളും പത്താം സ്ഥാനത്ത് ഇംഗ്ലീഷ് അക്ഷരവുമായിരിക്കും. നാലാമത്തെ ഇംഗ്ലീഷ് അക്ഷരത്തിലായിരിക്കും സ്ഥാപനത്തിന്‍റെ പേര് തുടങ്ങുന്നത്.
2. Permanent Account Number - ഗവണ്മെന്റ് സ്ഥാപനങ്ങള്‍ക്ക് (Aided School ഉള്‍പ്പെടെ) PAN നമ്പര്‍ ചേര്‍ക്കേണ്ട ആവശ്യമില്ലാത്തതിനാല്‍ ഇതില്‍ 'PANNOTREQD' എന്ന് ചേര്‍ക്കുക.
3. Financial Year - ഇവിടെ ഏതു സാമ്പത്തികവര്‍ഷത്തെ വിവരങ്ങളാണോ കൊടുക്കുന്നത് ആ സാമ്പത്തികവര്‍ഷം drop down list ല്‍ നിന്നും ക്ലിക്ക് ചെയ്തു ചേര്‍ക്കുക.
4. Type of deductor - സംസ്ഥാനഗവണ്മെന്റ്ല്‍ നിന്നും ശമ്പളം കൈപ്പറ്റുന്ന സ്ഥാപനങ്ങള്‍ക്ക് 'State Government' എന്ന് സെലക്ട്‌ ചെയ്യാം.

Particulars of Deductor (Employer)
1. Name - ഇവിടെ സ്ഥാപനത്തിന്‍റെ പേരാണ് ചേര്‍ക്കേണ്ടത്. അത് TAN നമ്പറിന്‍റെ നാലാമത്തെ അക്ഷരത്തില്‍ തുടങ്ങുന്നതായിരിക്കും.
2. Branch/Division if any - ഉണ്ടെങ്കില്‍ മാത്രം ചേര്‍ക്കുക.
3. Statename - dropdownlist ല്‍ നിന്ന് തെരഞ്ഞെടുത്ത് ക്ലിക്ക് ചെയ്യുക.
4. Flat No - ഇത് നിര്‍ബന്ധമായും ചേര്‍ക്കണം. ഇവിടെ ബില്‍ഡിംഗ്‌ നമ്പര്‍ ചേര്‍ത്താല്‍ മതിയാകും.
5. Area /Location - സ്ഥാപനം സ്ഥിതി ചെയ്യുന്ന സ്ഥലം ഉള്‍പ്പെട്ട പ്രദേശത്തിന്‍റെ പെരെഴുതം. പഞ്ചായത്തിന്‍റെ പേരുമാവാം.
6. Road /Street /Lane - സ്ഥലപ്പേരോ തെരുവിന്‍റെ പേരോ എഴുതാം.
7. Pincode - നിര്‍ബന്ധമാണ്‌.
8. Telephone No. - ഈ പേജില്‍ മൂന്നിടത്ത് ഫോണ്‍ നമ്പര്‍ ചോദിക്കുന്നുണ്ട്. അവയില്‍ ഏതെങ്കിലും ഒന്ന് നിര്‍ബന്ധമായും ചേര്‍ക്കണം.
9. DDO Code - നിര്‍ബന്ധമില്ല.
10. Name of Premises /building - കെട്ടിടത്തിന്‍റെ പേരോ സ്ഥാപനത്തിന്‍റെ പേരോ ചേര്‍ക്കാം.
11. Town /City /District - ജില്ലയുടെ പേര് രേഖപ്പെടുത്താം.
12. State - dropdownlist ല്‍ നിന്നും തെരഞ്ഞെടുത്ത് ക്ലിക്ക് ചെയ്യുക.
13. E Mail - സ്ഥാപനത്തിന് ഇ മെയില്‍ ഉണ്ടെങ്കില്‍ ചേര്‍ക്കുക. (ഇല്ലെങ്കില്‍ സ്ഥാപനമേധാവിയുടെ ഇ മെയില്‍ സ്ഥാപനമേധാവിയെ കുറിച്ചുള്ള വിവരങ്ങള്‍ കൊടുക്കുന്നിടത്ത് നിര്‍ബന്ധമായും ചേര്‍ക്കുക)
14. Has address changed since last return - കഴിഞ്ഞ ക്വാര്‍ട്ടറില്‍ റിട്ടേണ്‍ ഫയല്‍ ചെയ്തതിനു ശേഷം അഡ്രസ്‌ മാറിയെങ്കില്‍ 'Yes' എന്നും ഇല്ലെങ്കില്‍ 'No' എന്നും സെലക്ട്‌ ചെയ്തു ക്ലിക്ക് ചെയ്യുക.

Particulars of Person Responsible for Deduction of Tax
ഇതില്‍ ശമ്പളത്തില്‍ നിന്നും ടാക്സ് കുറയ്ക്കാന്‍ ബാധ്യതപ്പെട്ട (DDO അല്ലെങ്കില്‍ സ്ഥാപനമേധാവി) ആളിന്‍റെ വിവരങ്ങളാണ് നല്‍കേണ്ടത്.
1. Name - DDO യുടെ പേര് രേഖപ്പെടുത്തുക.
2. Designation - ഉദ്യോഗപ്പേര് ചേര്‍ക്കുക.
തുടര്‍ന്നു വരുന്ന Flat No മുതല്‍ Pincode വരെയുള്ള വിവരങ്ങള്‍ സ്ഥാപനത്തിന് നല്‍കിയ വിവരങ്ങള്‍ തന്നെ ചേര്‍ക്കുക. അതായത് DDO യുടെ വീട്ട്അഡ്രസ്‌ അല്ല ഓഫീസി അഡ്രസ്‌ ആണ് ചേര്‍ക്കേണ്ടത്.
E Mail - DDO യുടെ ഇ മെയില്‍ ഉണ്ടെങ്കില്‍ ചേര്‍ക്കുക. (സ്ഥാപനത്തിന്‍റെയോ DDO യുടെയോ ഇ മെയിലില്‍ ഒന്ന് നിര്‍ബന്ധമാണ്‌.

Has address changed since last return - കഴിഞ്ഞ റിട്ടേണ്‍ കൊടുത്തു കഴിഞ്ഞ ശേഷം DDO മാറിയെങ്കില്‍ 'Yes' എന്നും ഇല്ലെങ്കില്‍ 'No' എന്നും ചേര്‍ക്കുക.
Has regular statement for Form 24Q filed for earlier period - ഇവിടെ കഴിഞ്ഞ ക്വാര്‍ട്ടെറിലെ TDS Statement ഫയല്‍ ചെയ്തെങ്കില്‍ 'Yes' സെലക്ട്‌ ചെയ്യുക. ഇല്ലെങ്കില്‍ 'No' സെലക്ട്‌ ചെയ്യുക.
Receipt No. of earlier statement filed for Form 24Q - ഇവിടെ കഴിഞ്ഞ ക്വാര്‍ട്ടെറിലെ TDS Statement ന്റെ 15 അക്ക Provisional Receipt Number ചേര്‍ക്കുക.
ഇത്രയും വിവരങ്ങള്‍ ചേര്‍ത്തു കഴിഞ്ഞാല്‍ മുകളിലെ 'Challan' ക്ലിക്ക് ചെയ്തു ചലാന്‍ പേജ് തുറക്കാം.
(തുടര്‍ന്നു വായിക്കാന്‍ താഴെ 'Read More' ക്ലിക്ക് ചെയ്യുക

Challan sheet പൂരിപ്പിക്കല്‍
ചലാനില്‍ നമുക്ക് എത്ര വരികള്‍ ആവശ്യമാണോ അത്രയും വരികള്‍ ചേര്‍ക്കേണ്ടതുണ്ട്. മൂന്നു മാസം ഉള്‍ക്കൊള്ളുന്ന ക്വാര്‍ട്ടറില്‍ എത്ര ബില്ലുകളിലാണോ ടാക്സ് കുറച്ചത് അത്രയും എണ്ണം വരികള്‍ ആവശ്യമായി വരും.
[No of Rows=No of bills with TDS on salary payments made in the quarter (for Government Employees)]
ഉദാഹരണമായി 2012 ജനുവരി മുതല്‍ മാര്ച് വരെയുള്ള ത്രൈമാസത്തില്‍ 2 ബില്ലുകള്‍ കാഷ് ചെയ്തു. അതില്‍ 2 ബില്ലിലും ടാക്സ് കുറച്ചിട്ടുണ്ട് എങ്കില്‍ 2 വരിയും ഒരു ബില്ലില്‍ മാത്രമേ ടാക്സ് കുറച്ചുള്ളൂ എങ്കില്‍ 1 വരിയും insert ചെയ്യുക.
(ബില്ലില്‍ ടാക്സ് കുറയ്ക്കാതെ ചലാന്‍ വഴി ബാങ്കില്‍ ടാക്സ് അടച്ചവര്‍ ഓരോ ചലാനിനും ഓരോ വരി insert ചെയ്യുക.)
ഇനി ചലാനിലെ വരികള്‍ insert ചെയ്യുന്നതിനായി 'Insert Row' ക്ലിക്ക് ചെയ്യുക.അപ്പോള്‍ വരുന്ന ബോക്സില്‍ വരികളുടെ എണ്ണം കൊടുത്ത് OK ക്ലിക്ക് ചെയ്യുക. അപ്പോള്‍ ആവശ്യമായത്രയും വരികള്‍ വന്നതായി കാണാം.
Click on the image to enlarge.
ഇനി ഓരോ കോളത്തിലും എന്തൊക്കെയാണ് ചേര്‍ക്കേണ്ടത് എന്ന് നോക്കാം.
1. Sl No - 1,2 എന്നിങ്ങനെ സീരിയല്‍ നമ്പര്‍ ചേര്‍ക്കുക.
4. TDS - ഇവിടെ ആ ബില്ലില്‍ നിന്നും ആകെ കുറച്ച ടാക്സ് ചേര്‍ക്കുക.
5. Surcharge - '0' ചേര്‍ക്കുക.
6. Education Cess - '0' ചേര്‍ക്കുക.
7. Interest - '0' ചേര്‍ക്കുക.
8. Fee - '0' ചേര്‍ക്കുക.
9. Others- '0' ചേര്‍ക്കുക
Click on the image to enlarge

14. BSR Code /24G Receipt No - BSR Code അല്ലെങ്കില്‍ 24G Receipt No ചേര്‍ക്കുക. (7 അക്കം)
(ബിന്‍ നമ്പറിന്റെ ആദ്യ7 അക്കങ്ങള്‍) ബിന്‍ നമ്പര്‍ അറിയാന്‍ ഇതില്‍ ക്ലിക്ക് ചെയ്യുക.
16. Date on which Tax depiosited - ബിന്‍ നമ്പറില്‍ ഈ തിയ്യതി കാണാം.ഏതുമാസത്തിലാണോ ബില്‍ കാഷ് ചെയ്തത് ആ മാസത്തെ അവസാനദിവസം ആവും ഇത്.. 21-1-2014 നു കാഷ് ചെയ്ത ബില്ലെങ്കില്‍ 31-1-2014 ആയിരിക്കും.. (RPU വില്‍ തിയ്യതി ചേര്‍ക്കേണ്ടിത്തെല്ലാം രണ്ടു തവണdouble click ചെയ്‌താല്‍ തുറക്കുന്ന കലണ്ടര്‍ ഉപയോഗിക്കാം.)
18. DDO/Transfter voucher/ Challan Serial No. - Enter the DDO Serial Number in the BIN Number here.
19. Whether TDS deposited by Book Entry - Select 'YES' from the dropdown list.
20. Interest - Enter '0' here.
21. Others - Enter '0' here also.
22. Minor Head of Chalan - Dont enter anything here.

എല്ലാ വരികളിലും ഓരോ ബില്ലിലെയും വിവരങ്ങള്‍ ചേര്‍ത്തു കഴിഞ്ഞാല്‍ അടുത്ത പേജായ Annexure 1 ല്‍ ക്ലിക്ക് ചെയ്തു പേജ് തുറക്കുക.

Annexure 1 പൂരിപ്പിക്കല്‍
Annexure 1 ല്‍ ആദ്യമായി വരികള്‍ insert ചെയ്യേണ്ടതുണ്ട്. എത്ര വരികളാണ് വേണ്ടതെന്നു ആദ്യം കണക്കാക്കണം.
No of rows to be inserted = Total number of employees from whose salary tax was deducted during the quarter, in all the bills put together. Even if employee name repeats in different bills it should be counted separately for each bill.
ഉദാഹരണമായി 2013-14 ലെ നാലാം ത്രൈമാസത്തില്‍ 2 ബില്ലുകള്‍ കാഷ് ചെയ്തു. അതില്‍ ഫെബ്രുവരിയില്‍ കാഷ് ചെയ്ത ജനുവരി മാസത്തെ ബില്ലില്‍ 2 പേരുടെയും ശമ്പളത്തില്‍ നിന്നും മാര്‍ച്ചില്‍ കാഷു ചെയ്ത ഫെബ്രുവരി മാസത്തെ ബില്ലില്‍ നിന്നും 3 പേരുടെയും ശമ്പളത്തില്‍ നിന്നും ടാക്സ് കുറച്ചുവെങ്കില്‍ 5 വരികള്‍ insert ചെയ്യണം.
ഇതിനായി Insert Row യില്‍ ക്ലിക്ക് ചെയ്താല്‍ വരുന്ന ബോക്സില്‍ എണ്ണം ചേര്‍ത്ത് OK ക്ലിക്ക് ചെയ്യുക. അപ്പോള്‍ അത്രയും വരികള്‍ തുറന്നു കിട്ടും.
ഇനി ഓരോ കോളത്തിലും ചേര്‍ക്കേണ്ടതെന്തെന്നു നോക്കാം.
Click on the image to enlarge.
1. Challan Serial No - ഇതില്‍ നമ്പറുകള്‍ ഇടേണ്ടത് dropdownlist ല്‍ ക്ലിക്ക് ചെയ്താണ്. മേല്‍ കാണിച്ച ഉദാഹരണത്തില്‍ 2 ബില്ലുകളിലാണ് ടാക്സ് കുറച്ചത്. ഒന്നാമത്തെ ബില്ലില്‍ 2 പേരുടെ ടാക്സ് കുറച്ചതിനാല്‍ രണ്ടു വരിയില്‍ '1' എന്ന് ചേര്‍ക്കുക. രണ്ടാമത്തെ ബില്ലില്‍ 3 പേരുടെ ടാക്സ് കുരച്ചതിനാല്‍ തുടര്‍ന്നുള്ള 3 വരികളില്‍ '2' എന്ന് ചേര്‍ക്കുക.(കോളം 7 ല്‍ വിവരങ്ങള്‍ വന്നത് കാണാം.)
6. Section under which payment made - ഇവിടെ 92A സെലക്ട്‌ ചെയ്യുക.
Click on the image to enlarge

11. Sr No - ഒന്നാം ബില്ലിലെ ഒന്നാമാതെയാള്‍ക്ക് '1' എന്നും രണ്ടാമത്തെയാള്‍ക്ക് '2' എന്നും നമ്പര്‍ കൊടുക്കുക. രണ്ടാമത്തെ ബില്ലിലെ ഒന്നാമന് '1' എന്നും രണ്ടാമന് '2' എന്നും മൂന്നാമന് '3' എന്നും നമ്പര്‍ കൊടുക്കുക.

Challan Sl No----------- Sr No.-----
Column 1----Column 11--
1----1--
1----2--
2----1--
2----2--
2----3--

12. Employee Reference No provided by Employer - ഇതില്‍ ഓരോ ജീവനക്കാരനും അവരുടെ പെന്‍ നമ്പരോ ഓഫീസിലെ ക്രമനമ്പറോ ചേര്‍ക്കാം.
14. PAN of the Employee - ഇവിടെ PAN നമ്പര്‍ ചേര്‍ക്കാം.
15. Name of the Employee - ടാക്സ് അടച്ച ആളുടെ പേര് ചേര്‍ക്കുക. പേര് പാന്‍ നമ്പരിന്‍റെ അഞ്ചാമത്തെ അക്ഷരത്തില്‍ തുടങ്ങുന്നതാവണം.
16. Date of Payment/Credit - ഇവിടെ ബില്‍ കാഷ് ചെയ്ത മാസത്തിന്‍റെ അവസാനദിവസം ചേര്‍ക്കണം.
17. Amount paid/collected - ഇതില്‍ ആ ജീവനക്കാരന്‍റെ ആ മാസത്തെ Gross salary ചേര്‍ക്കാം.
18. TDS - ജീവനക്കാരന്‍റെ ശമ്പളത്തില്‍ നിന്നും ആ മാസം കുറച്ച ടാക്സ് ചേര്‍ക്കണം
19. Surcharge - '0' ചേര്‍ക്കാം.
20. Education Cess - '0' ചേര്‍ക്കുക
23. Total Tax deposited - TDS സംഖ്യ ചേര്‍ക്കുക.
25. Date of deduction - ആ മാസത്തിന്‍റെ അവസാനദിനം ചേര്‍ക്കുക.
26. Remarks - ഇതില്‍ ഒന്നും ചേര്‍ക്കേണ്ട.
27. Certificate number - ഇവിടെ ഒന്നും ചേര്‍ക്കേണ്ടതില്ല
Annexure 1 ലെ എല്ലാ വരികളും പൂരിപ്പിക്കുന്നതോടെ Q1, Q2, Q3 എന്നീ Tds റിട്ടേണുകള്‍ക്കാവശ്യമായ വിവരങ്ങള്‍ ചേര്‍ത്തു കഴിഞ്ഞു. ഇനി Saving, Validation എന്നീ ഘട്ടങ്ങളിലേക്കു കടക്കാം. എന്നാല്‍ Q4 ആണ് ചെയ്യുന്നതെങ്കില്‍ Annexure II കൂടി പൂരിപ്പിക്കേണ്ടതുണ്ട്. അതിനായി മുകളില്‍ Annexure II ക്ലിക്ക് ചെയ്യുക.

Annexure II പൂരിപ്പിക്കല്‍
ഇതിലും നാം ആവശ്യമായ വരികള്‍ insert ചെയ്യേണ്ടതുണ്ട്.
Number of Rows to be inserted = Number unique employees from whose salary tax was deducted at source at least once during the Financial Year in any quarter. (Only one row for one employee)
ഇതിനായി 'Insert row' യില്‍ ക്ലിക്ക് ചെയ്ത് എണ്ണം അടിച്ച് 'OK' ക്ലിക്ക് ചെയ്യുക. ഇനി ഓരോ കോളത്തിലും ചേര്‍ക്കേണ്ടത് എന്തെന്ന് നോക്കാം. ഓരോ ജീവനക്കാരന്‍റെയും ആ സാമ്പത്തികവര്‍ഷത്തെ ആകെ വരുമാനത്തിന്‍റെ കണക്കാണ് ഈ പേജില്‍ ചേര്‍ക്കേണ്ടത്. (ഓരോ ആളുടെയും Form 16 അല്ലെങ്കില്‍ statement നോക്കി വിവരങ്ങള്‍ ചേര്‍ക്കാം)
Click on the image to enlarge

3. PAN of the employee - PAN നമ്പര്‍ ചേര്‍ക്കണം.
4. Name of the employee - ജീവനക്കാരന്‍റെ പേര് ചേര്‍ക്കണം. പേരടിക്കാന്‍ സ്ഥലം കാണുന്നില്ലെങ്കില്‍ വരയില്‍ മൗസ് പോയിന്‍റെര്‍ വച്ച് drag ചെയ്താല്‍ മതി.
5. Deductee Type - വശത്ത് ക്ലിക്ക് ചെയ്തു കിട്ടുന്ന ലിസ്റ്റില്‍ നിന്നും Women, Senior Citizen, others ഏതെങ്കിലും ഒന്ന് ക്ലിക്ക് ചെയ്യുക. പുരുഷന്മാര്‍ക്ക് Others ക്ലിക്ക് ചെയ്യുക.
6. Date on which employed with current Employer - സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ ദിവസം ചേര്‍ക്കാം ഉദാ- 01-04-2013. പിന്നീട് ജോയിന്‍ ചെയ്തവര്‍ക്കും ട്രാന്‍സ്ഫര്‍ ആയി വന്നവര്‍ക്കും ആ തിയ്യതി ചേര്‍ക്കാം.
7. Date to which employed with current employer - സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാനദിവസം ചേര്‍ക്കാം. ഉദാ- 31-03-2014.
10. Total Amount of salary - ജീവനക്കാരന്‍റെ Form 16 ല്‍ കാണിച്ച ആ വര്‍ഷത്തെ ആകെ ശമ്പളം ഇവിടെ ചേര്‍ക്കാം.
11. Deduction under section 16(II) - ഇവിടെ ചേര്‍ക്കേണ്ടത് Entertainment Allowance ആണ്. ഇല്ലെങ്കില്‍ '0' ചേര്‍ക്കാം.
12. Deduction under section 16(III) - Professional Tax ചേര്‍ക്കുക.
15. Income (including loss from house property) under any Head..... - ഇവിടെ Housing Loan Interest നെഗറ്റീവ് ചിന്ഹം ('-') ചേര്‍ത്ത് ഇവിടെ കൊടുക്കാം.
17. Aggregate amount of Deduction under section 80C, 80CCC ..... - 80C, 80CCC, 80CCD എന്നീ കിഴിവുകളുടെ തുക ഇവിടെ ചേര്‍ക്കാം. പരമാവധി ഒരു ലക്ഷം.
19. Amount Deductible under Sectiion 80CCG - Equity Savings Scheme ന്‍റെ അനുവദനീയമായ കിഴിവ് ഇവിടെ ചേര്‍ക്കാം.
20. Amount deductible under any other provision of Chapter VIA. - Chapter VIA പ്രകാരമുള്ള മറ്റു കിഴിവുകള്‍ ഇവിടെ ചേര്‍ക്കാം.
(കോളം 19 ലെ സംഖ്യ Form 16 ലെ Taxable Income തന്നെ ആണോ എന്ന് നോക്കുക.)
20. Total Tax - Income Tax on Total Income - ടാക്സ് ചേര്‍ക്കുക.
21. Surcharge - '0' ചേര്‍ക്കുക.
22. Educational Cess - 3% സെസ് ചേര്‍ക്കുക.
23. Income Tax Relief - റിലീഫ് ഉണ്ടെങ്കില്‍ ചേര്‍ക്കുക.
24. Total amount of tax deducted at source for the whole year - ആ വര്‍ഷം ശമ്പളത്തില്‍ നിന്നും കുറച്ച ആകെ ടാക്സ് ചേര്‍ക്കുക.

എല്ലാ ജീവനക്കാരുടെയും വിവരങ്ങള്‍ ഈ വിധം ചേര്‍ത്ത് കഴിഞ്ഞാല്‍ അടുത്ത ഘട്ടമായ Saving ലേക്ക് കടക്കാം.

ഫയലുകള്‍ സേവ് ചെയ്യല്‍.
ഫയല്‍ സേവ് ചെയ്യുന്നതിനായി ഏറ്റവും താഴെ കാണുന്ന 'Save' എന്ന കമാന്‍ഡ് ബോക്സില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ 'save File' എന്ന വിന്‍ഡോ തുറക്കും. അതില്‍ "save in -ETds RPU 3.8 എന്നു കാണാം. അതിന് വലത് വശത്ത് പുതിയ ഫോള്‍ഡര്‍ ഉണ്ടാക്കാനുള്ള ഐക്കണ്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്യുക.
അല്ലെങ്കില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് New Folder ഉണ്ടാക്കുക. എന്നിട്ട് ആ ഫോള്‍ഡറിന് പേര് നല്‍കാം. സ്ഥാപനത്തിന്‍റെ പേരിന്‍റെ കൂടെ 24Q4Q, or (24Q3Q) എന്നുകൂടെ ചേര്‍ത്ത് പേര് അടിക്കാം.
തുടര്‍ന്ന് താഴെ file name നു നേരെ 24Q4Q2013-14 എന്ന് ഫയലിന് പേര് നല്‍കാം.
അതിന് ശേഷം save ക്ലിക്ക് ചെയ്യുക. ശരിയായി സേവ് ചെയ്തെങ്കില്‍ 'File saved successfully at ....' എന്ന ഡയലോഗ് ബോക്സ്‌ തുറന്നു വരും. അതില്‍ OK ക്ലിക്ക് ചെയ്യുക.
ഇനി അടുത്ത ഘട്ടം ഫയല്‍ വാലിഡേറ്റ് ചെയ്യുകയാണ്.
വാലിഡേറ്റ് ചെയ്യല്‍
ഫയല്‍ വാലിഡേറ്റ് ചെയ്യാനായി 'create file' ക്ലിക്ക് ചെയ്യുക. അപ്പോള്‍ 'Select path' എന്ന ഒരു ഡയലോഗ് ബോക്സ്‌ തുറക്കും. അതിന്‍റെ വലത് വശത്തായി 'Browse' എന്ന ലേബലോടെ മൂന്ന് ബട്ടണുകള്‍ കാണാം. അതില്‍ ഏറ്റവും താഴത്തെ 'Browse' എന്നെഴുതിയ ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ "Save as' എന്ന ഡയലോഗ് ബോക്സ്‌ തുറക്കും. അതില്‍ ചുവടെ വലതുവശത്തായി കാണുന്ന 'Save' എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ആ ഡയലോഗ് ബോക്സ്‌അപ്രത്യക്ഷമാകും.
തുടര്‍ന്ന് 'Select path' എന്ന ഡയലോഗ് ബോക്സിന്‍റെ താഴെ കാണുന്ന 'Validate' എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. നാം ചേര്‍ത്ത വിവരങ്ങളെല്ലാം വേണ്ട രീതിയിലാണെങ്കില്‍ 'File Validation Successful' എന്നു രേഖപ്പെടുത്തിയ മെസ്സേജ് ബോക്സ്‌ വന്നതായി കാണാം. അതിനു താഴെയുള്ള 'OK' ക്ലിക്ക് ചെയ്യുക.
(ചേര്‍ത്ത വിവരങ്ങള്‍ തെറ്റാണെങ്കില്‍ എറര്‍ ഉണ്ടെന്നു കാണിക്കുന്ന മെസ്സേജ് ബോക്സ്‌ ആണ് വരിക. ഈ സന്ദര്‍ഭത്തില്‍ എന്ത് ചെയ്യണമെന്ന് അവസാനം പറയാം.)
ഇനി നമുക്ക് RPU 3.8 ക്ലോസ് ചെയ്യാം. ഇതിനായി ടൈറ്റില്‍ ബാറില്‍ വലത്തേ അറ്റത്ത്‌ കാണുന്ന ക്ലോസ് ബട്ടണില്‍ (X) ക്ലിക്ക് ചെയ്യുക. അപ്പോള്‍ 'Do you wish to save data before exiting the application' എന്ന ഡയലോഗ് ബോക്സ്‌ വരും. അതില്‍ 'Yes' ക്ലിക്ക് ചെയ്യുക.
അപ്പോള്‍ 'Save As' എന്ന പേരോട് കൂടിയ ഒരു ഡയലോഗ് ബോക്സ്‌ തുറക്കും. അതില്‍ ഏതാനും ഫയലുകള്‍ ഉള്ളതായി കാണാം.അതില്‍ ഏറ്റവും മുകളിലായി നാം നേരത്തെ പേര് നല്‍കി സേവ് ചെയ്ത 24Q4Q2013-14 എന്ന ഫയല്‍ ഉണ്ടായിരിക്കും. അതില്‍ ഒരു തവണ ക്ലിക്ക് ചെയ്തു സെലക്ട്‌ ചെയ്യുക. എന്നിട്ട് 'Save as' എന്ന ആ ഡയലോഗ് ബോക്സില്‍ കാണുന്ന 'Save' ബട്ടണ്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ പുതിയൊരു ഡയലോഗ് ബോക്സ്‌ തുറക്കും. അതില്‍ 'Do you want to replace it?' എന്നതിന് ചുവടെ കാണുന്ന 'Yes' ക്ലിക്ക് ചെയ്യുക. അപ്പോള്‍ 'File saved successfully' എന്നെഴുതിയ മെസ്സേജ് ബോക്സ്‌ തുറക്കും. അതില്‍ 'OK' ക്ലിക്ക് ചെയ്യുക. അതോടെ RPU 3.8 ക്ലോസ് ആവും. ഇനി നാം തയ്യാറാക്കിയ ഫയല്‍ Tin Facilitation Centre ല്‍ സമര്‍പ്പിക്കുന്നതിനായി കോപ്പി ചെയ്യേണ്ടതുണ്ട്.

ഫയല്‍ കോപ്പി ചെയ്യല്‍.
ഇപ്പോള്‍ Local Disc C യിലെ RPU 3.8 എന്ന ഫോള്‍ഡറിലുള്ള ഫയലുകള്‍ക്കൊപ്പം നാം സ്ഥാപനത്തിന്‍റെ പേരില്‍ നേരത്തെ ഉണ്ടാക്കിയ ഫോള്‍ഡര്‍ കൂടി ഉണ്ടാകും. ഈ ഫോള്‍ഡര്‍ തുറന്ന്നോക്കിയാല്‍ അതില്‍ ഏതാനും ഫയലുകള്‍ കാണാം. ഇതില്‍ കാണുന്ന 'FVU File' ആണ് Tin Facilitation Centre ല്‍ നിന്ന് അപ്‌ലോഡ്‌ ചെയ്യുന്നത്. ഈ ഫയല്‍ മാത്രമായോ അല്ലെങ്കില്‍ ഈ ഫോള്‍ഡര്‍ ഒന്നിച്ചോ കോപ്പി ചെയ്ത് സി ഡി യില്‍ പകര്‍ത്തി Tin Facilitation Centre ല്‍ അപ്‌ലോഡ്‌ ചെയ്യുന്നതിനായി 27A ഫോറത്തോടൊപ്പം സമര്‍പ്പിക്കാവുന്നതാണ്. ഈ ഫോള്‍ഡറില്‍ Form27A എന്ന pdf ഫയല്‍ കാണാം. ഇനി മുതല്‍ ഈ 27A Form ആണ് ഒപ്പിട്ടു നല്‍കേണ്ടത്.

Error വന്നാല്‍
validate ചെയ്ത് കഴിയുമ്പോള്‍ 'Errors found during validation' എന്ന message വന്നെങ്കില്‍ അതിലുള്ള 'OK' ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് RPU 3.8 ന്‍റെ ടൈറ്റില്‍ ബാറിന്‍റെ വലതുവശത്തെ minimise button ല്‍ ക്ലിക്ക് ചെയ്ത് ആ പേജ് മിനിമൈസ് ചെയ്യുക. എന്നിട്ട് RPU 3.8 എന്ന ഫോള്‍ഡറിലെ വിവിധ ഫയലുകള്‍ക്കിടയില്‍ നാം സ്ഥാപനത്തിന്‍റെ പേരില്‍ ഉണ്ടാക്കിയ ഫോള്‍ഡറില്‍ ഡബിള്‍ ക്ലിക്ക് ചെയ്തു ഓപ്പണ്‍ ചെയ്യുക. അതില്‍ നമ്മുടെ browser ന്‍റെ ചിഹ്നത്തോട് കൂടി ഒരു html document കാണാം. അത് ഡബിള്‍ ക്ലിക്ക് ചെയ്ത് തുറക്കുക. നാം വരുത്തിയ തെറ്റ് എവിറെയാനെന്നും ഏത് കോളത്തിലാണെന്നും അത് വായിച്ചാല്‍ മനസ്സിലാകും.

പിന്നീട് നമ്മള്‍ നേരത്തെ മിനിമൈസ് ചെയ്ത RPU 3.8 maximise ചെയ്ത് ഏത് പേജിലാണോ തെറ്റുള്ളത് അത് തിരുത്തുക. പിന്നീട് saving, validation എന്നീ ഘട്ടങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുക. സേവ് ചെയ്യുന്ന ഘട്ടത്തില്‍ നമ്മള്‍ വീണ്ടുമുണ്ടാക്കുന്ന folder ന് പേര് നല്‍കുമ്പോള്‍ സ്ഥാപനത്തിന്‍റെ പേരിനൊപ്പം '2' എന്ന് കൂടി ചേര്‍ത്ത് സേവ് ചെയ്‌താല്‍ ഫോള്‍ഡറുകള്‍ മാറിപ്പോകാതിരിക്കാന്‍ സഹായിക്കും.

Page with Tax related materials and software

EC Tax -2014 : an Income Tax Calculator

Tax relief Calculator 2014


Read More | തുടര്‍ന്നു വായിക്കുക

School Kalolsavam കലോത്സവം - ഒരു പഠനപ്രവര്‍ത്തനം

>> Sunday, January 19, 2014

54-മത് കേരള സ്കൂള്‍ കലോത്സവം 19 -01-2014നു ഗംഭീരമായി തുടങ്ങുകയായി. 1957 മുതല്‍ ആരംഭിച്ച ഈ ഉത്സവം ഓരോ വര്‍ഷവും പുതുമകളോടെയും മികവുകളോടെയും തന്നെയാണ്` സമാപിക്കാറുള്ളത്. 20 ഓളം ഇനങ്ങളും 400 കുട്ടികളുമായി തുടങ്ങിയ മേള ഇന്ന് 232 ഇനങ്ങളും 13000 ത്തോളം കുട്ടികളുമായി വളര്‍ന്ന് വികസിച്ചിരിക്കുന്നു. ഏഷ്യയിലെത്തന്നെ ഏറ്റവും വലിയ യുവജനമേള എന്ന ഖ്യാതി ഒരിക്കലും വെറും വാക്കാവുന്നില്ല. പ്രതിവര്‍ഷം നടക്കുന്ന വിലയിരുത്തലുകളും മാനുവല്‍ പുതുക്കലുകളും ഇതിനു കാരണമാവുന്നുണ്ട്. മത്സര ഇനങ്ങളുടെ കാര്യത്തിലും സമ്മാനങ്ങളിലും സംഘാടനത്തിലും മേല്‍നോട്ടത്തിലും എല്ലാം പ്രശംസനീയമായ നവീകരണം ഉണ്ടാവുന്നുണ്ട്. എന്നാല്‍ എല്ലാവര്‍ക്കും ഗുണകരമാകുന്ന വിധത്തില്‍ കലോത്സവത്തെ കുറേക്കൂടി മെച്ചപ്പെടുത്തിക്കൂടേ? അധ്യാപകരില്‍ നിന്നും ഗുണപരമായൊരു ഇടപെടല്‍ പ്രതീക്ഷിച്ചു കൊണ്ട് അത്തരം ചിന്തകള്‍ പങ്കുവെക്കുകയാണ് ബ്ലോഗ് ടീമംഗവും വിദ്യാഭ്യാസവിചക്ഷണനുമായ എസ്.വി രാമനുണ്ണി സാര്‍.

ഓരോ തലം കഴിയുന്തോറും കലോത്സവം 'ഉത്സവ' മെന്ന അവസ്ഥ കൈവെടിഞ്ഞ് 'മത്സര' മാവുന്നത് കാണാതിരിക്കുന്നു എല്ലാവരും എന്നത് ദു:ഖകരവും പൂര്‍വസൂരികള്‍ വിഭാവനം ചെയ്ത കലോത്സവസങ്കല്‍പ്പത്തിന്ന് ഹാനികരവുമാകുന്നു. മത്സരത്തിന്റെ ഏറ്റവും വികൃതമായ ഒരു മുഖം 25-30 % മത്സരാര്‍ത്ഥികളും അപ്പീലിലൂടെ പ്രവേശിക്കുന്നു എന്നിടത്താണ്`. മത്സരശേഷവും ഇത്രത്തോളം അപ്പീലുകള്‍ തീര്‍പ്പാക്കാനായി കിട്ടിയിട്ടുണ്ടാവും. കലാപ്രതിഭ, കലാതിലകം , ഒന്നാംസ്ഥാനം തുടങ്ങിയവ ഇല്ലാതാക്കീട്ടും 'മത്സരം' കടുകിട കുറയുകയല്ല ചെയ്യുന്നത്.

ഉത്സവം‌‌-മത്സരാധിഷ്ഠിതമാവുന്നത് പൊതുവെയുള്ള നമ്മുടെസാമൂഹ്യാവസ്ഥയുടെതന്നെ പ്രതിഫലനമെന്ന് സമാധാനിക്കാനാവില്ല. കലയും ഉത്സവവുമൊക്കെ, ഈ തകര്‍ന്നുകൊണ്ടിരിക്കുന്ന സാമൂഹ്യാവസ്ഥയില്‍നിന്ന് നാടിനെ രക്ഷിക്കാന്‍കൂടിയാണെന്നുള്ള കാര്യം പരക്കെ സമ്മതിക്കുന്ന ഒരു ചുറ്റുപാടില്‍ പ്രത്യേകിച്ചും. അതു സ്കൂള്‍ കുട്ടികളുടെതാവുമ്പോള്‍ പറയാനുമില്ല. സ്കൂളിനകത്തും പുറത്തും മത്സരമുക്തമായ ജീവിതത്തിന്റെയും ജനാധിപത്യത്തിന്റെയും സാഹോദര്യത്തിന്റെയും മാനവികതയുടെയും പാഠങ്ങള്‍ നിരന്തരം പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത്.

മത്സരത്തിനകത്തേക്ക് കുട്ടിയെ തള്ളിവിടുന്ന കാര്യങ്ങളില്‍ ഒന്ന് കലാകാരന്`/ കലാകാരിക്ക് ലഭിക്കുന്ന പ്രശസ്തിയാണ്`. പ്രശസ്തി ഒരു മോശം സംഗതിയാണെന്നല്ല. യുക്തിരഹിതമായ പ്രശസ്തിയാണ്` പ്രശ്‌‌നങ്ങള്‍ ഉണ്ടാക്കുന്നത്. കലോത്സവത്തില്‍ [പണ്ട്] ജയിച്ച യേശുദാസിന്റെയും ജയചന്ദ്രന്റെയും പെരുമ്പാവൂര്‍ ജി.രവീന്ദ്രനാഥിന്റെയും പേരുകള്‍ കൊല്ലാകൊല്ലം ആവര്‍ത്തിക്കുന്നത് ഇതുകൊണ്ടാണ്`. അന്നത്തെ ആ ജയമാണ്` അവരെ സിനിമാരംഗത്തെത്തിച്ചതെന്ന / പ്രശസ്തരക്കിയതെന്ന/ മഹാഗായകരാക്കിയതെന്ന ഭോഷ്ക് പ്രചരിപ്പിക്കുകയാണല്ലോ. അതിനു ശേഷം ഉണ്ടായ അവരുടെ പഠനവും പ്രയത്നങ്ങളും ഒക്കെ മറപ്പിക്കുന്നപോലെയാണ്` കലോത്സവമഹിമയുടെ ചരിത്രരേഖകള്‍ പ്രദര്‍ശിപ്പിക്കുന്നത്. . വിനീതിന്റെയും മഞ്ജുവാരിയരുടെയും ഒക്കെ കാര്യത്തിലും ഇങ്ങനെത്തന്നെ. ഇത് പങ്കെടുക്കുന്ന കുട്ടികളില്‍ വ്യര്‍ഥമോഹങ്ങള്‍ ഉല്പ്പാദിപ്പിക്കുകയും കല- അതിമത്സരമാവുകയും ചെയ്യുന്നു. പ്രശസ്തിയും തുടര്‍ന്നുള്ള സിനിമാപ്രവേശനവും മാത്രം അരങ്ങില്‍ പ്രകാശിക്കുകയാണ്`. നൃത്തമത്സരത്തില്‍ പങ്കെടുത്ത ഒരു [നിഷ്കളങ്കയായ] കുട്ടി ഇനിയുള്ള ആഗ്രഹമെന്ന നിലയ്ക്ക് പറഞ്ഞത് മോഹന്‍ലാലിന്റെ [ലാല്‍ സാര്‍ , ലാലേട്ടന്‍ എന്നൊന്നുമല്ല ]കൂടെ അഭിനയിക്കണമെന്നാണ്`. പങ്കെടുത്ത ബഹുഭൂരിപക്ഷം കുട്ടികളുടെയും ആഗ്രഹം ഇതുപോലൊക്കെത്തന്നെയാവും. ഇതാകട്ടെ രക്ഷിതാക്കളുടെയും ഗുരുക്കന്‍മാരുടെയും ആഗ്രഹങ്ങളില്‍ നിന്ന് സൃഷ്ടിച്ചെടുത്തതുമാവും.

മത്സരത്തിലേക്ക് കുട്ടിയെ [രക്ഷിതാവ് / ഗുരു] കടത്തിവിടുന്ന മറ്റൊരു സംഗതി ഗ്രേസ് മാര്‍ക് സാധ്യതയുമായി ഇടകലരുന്നതാണ്`. 'അനാരോഗ്യകരമായ മത്സരബുദ്ധിക്ക് കടിഞ്ഞാണിടാന്‍ 2006 ല്‍ ഗ്രേഡിങ്ങ് സമ്പ്രദായം കൊണ്ടുവന്നു. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ പ്രഖ്യാപിക്കുന്ന പതിവ് ഉപേക്ഷിച്ചു. ' പക്ഷെ, അരങ്ങില്‍ നിന്നു മാറി ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും സമ്മാനത്തുകയും ഒക്കെ നിലനിര്‍ത്തി. ഗ്രേഡുകള്‍ക്ക് ഗ്രേസ് മാര്‍ക്ക് നലകാന്‍ തുടങ്ങി. പിന്നെ കുട്ടികളുടെ ആഗ്രഹം എ ഗ്രേഡും 5% ഗ്രേസ് മാര്‍ക്കുമായി. എസ്.എസ്.എല്‍.സി.ക്ക് ഫുള്‍ എ+ കിട്ടാന്‍ ഇതുവേണമെന്നായി . അതു ലഭിക്കാനായി പിന്നെ മത്സരം. അപ്പീലുകളുടെ പ്രവാഹം ഈ ഫുള്‍ എ+നായി സ്വാഭാവികമായിത്തീര്‍ന്നു. ആര്‍ക്കും തടയാനാവാത്തതായി.

അപ്പോള്‍ -
1. 13000ത്തോളം കുട്ടികള്‍, ആയിരക്കണക്കിന് ഗുരുക്കന്മാര്‍, അത്രയും പക്കമേളക്കാര്‍, അത്രയും സഹായികളായി അദ്ധ്യാപകര്‍, രക്ഷിതാക്കള്‍, നൂറുക്കണക്കിന് ജഡ്ജിമാര്‍, പതിനായിരക്കണക്കിന് സംഘാടകര്‍, സദ്യക്കാര്‍, പണിക്കാര്‍, മനുഷ്യാദ്ധ്വാനത്തിന്റെ ആയിരക്കണക്കിന്` മണിക്കൂറുകള്‍ , പ്രത്യക്ഷവും പരോക്ഷവുമായി കോടിക്കണക്കിന്ന് രൂപ....പൊടിയും ചെളിയും നിറഞ്ഞ അനാരോഗ്യകരമായ ചുറ്റുപാടുകള്‍.... വിശ്രമമില്ലാത്ത ദിവസങ്ങള്‍.... അവസാനം ബഹുഭൂരിപക്ഷത്തിനും അതൃപ്തി..... ഇതാണ്` മഹാമേളയുടെ നീക്കിബാക്കി. സാംസ്കാരിക കേരളത്തിന്` [ഒരു നാടിനും] അഭിമാനിക്കാനിതില്‍ ഒന്നുമില്ല. ഒരു പക്ഷെ, മറ്റു സംസ്ഥാനങ്ങളില്‍ ഇത്തരമൊരു മേള ഇല്ലാതിരിക്കുന്നതും ഈ യുക്തികൊണ്ടായിരിക്കും!

2. വികേന്ദ്രീകരിച്ചുള്ള ചെറിയ മേളകളാണ് ഏക പരിഹാരം. സ്കൂള്‍ തലത്തില്‍ തുടങ്ങി ജില്ലാതലത്തില്‍ സമാപിക്കണം. [ഗ്രാമപഞ്ചായത്തു തലത്തില്‍ പൂര്‍ത്തിയാവണമെന്നും അഭിപ്രായമുള്ളവര്‍ ഉണ്ട്.] ഏതു യുക്തിവെച്ചു നോക്കിയാലും അതാണ്` നല്ലത്. എല്ലാ ജില്ലകളില്‍ നിന്നും ഒന്നാം സ്ഥാനം കിട്ടുന്നവ [അല്ലാതുള്ളവ അപ്പീല്‍ വഴിയും ] ഒന്നിച്ച് സംസ്ഥാനതലത്തില്‍ അവതരിപ്പിക്കുക , അതില്‍ ഒന്നാം സ്ഥാന കിട്ടുക ... എന്നൊക്കെയുള്ള സങ്കല്പ്പങ്ങള്‍ വെറും ഭോഷ്കാണ്`. ജഡ്ജല്ലാതെ [അവര്‍ക്കത് ഏല്‍പ്പിച്ച പണിയാണല്ലോ ] ആരും തന്നെ സ്വന്തം കുട്ടിയുടെ അവതരണമല്ലാതെ മറ്റൊന്നും കാണുകയോ ആസ്വദിക്കയോ വിലയിരുത്തുകയോ അനുമോദിക്കുകയോ സാധാരണനിലയില്‍ ചെയ്യുന്നില്ല. ജില്ലാതലത്തില്‍ നിന്നു മികച്ചവയാണ്` വരുന്നത് എന്നതുകൊണ്ട് എത്ര മിടുക്കനും/ മിടുക്കിക്കും നിഷ്കൃഷ്ടമായി അങ്ങനെ വിലയിരുത്താനും കഴിയില്ല. മാത്രമല്ല , അങ്ങനെ വിലയിരുത്തിയിട്ടൊരാവശ്യവും ഇല്ലതാനും. 80-90 % കുട്ടികള്‍ക്കും എ ഗ്രേഡ് തന്നെയാണ്` സംസ്ഥാനതലത്തില്‍ ലഭിക്കുന്നത്.
3.
മനുഷ്യാദ്ധ്വാനപരമായും സാമ്പത്തികമായും ജില്ലാതലം/ പഞ്ചായത്ത് തലം കൊണ്ട് മേള സമാപിക്കുന്നെങ്കില്‍ എത്രയോ ഗുണമുണ്ട്. കുട്ടികളുടെയും അദ്ധ്യപകരുടെയും വിദ്യാഭ്യാസരംഗത്തെ അധികാരികളുടെയും വിലപ്പെട്ട സമയവും അദ്ധ്വാനവും മേളയ്ക്കുവേണ്ടി ചെലവാക്കുന്നത് ചുരുക്കാന്‍ നമുക്കു കഴിയും. പങ്കാളികള്‍ക്കും നടത്തിപ്പുകാര്‍ക്കും അത്രയും മാനസിക സമ്മര്‍ദ്ദം കുറയ്ക്കനും കഴിയും.
ജില്ലയില്‍ അവതരിപ്പിച്ച് സമ്മാനാര്‍ഹമായ അവതരണങ്ങളില്‍ ഇന്ന് വളരെ ചെറിയൊരു അധികമിനുക്കുപണി മാത്രമാണ്` കലാപരമായി സംസ്ഥാനതലത്തിലേക്കുവേണ്ടി നിര്‍വഹിക്കുന്നത്. പലതും വര്‍ഷങ്ങളായി ആവര്‍ത്തിക്കുന്ന അവതരണങ്ങളുമാണ്`. അതുകൊണ്ട് കലാപരമായി അധിക മേന്മ ഒട്ടും തന്നെ സംസ്ഥാനാവതരണങ്ങളില്‍ ഉണ്ടാവുന്നില്ല. ഏറ്റവും മികവാര്‍ന്ന അവതരണം ജില്ലയില്‍ അവസാനിക്കുന്നു. ഇനി സംസ്ഥനതലത്തില്‍ അവതരിപ്പിച്ച് എ ഗ്രേഡ് ഉറപ്പാക്കുക തദ്വാര ഗ്രേസ്‌‌മാര്‍ക്ക് വാങ്ങുക എന്ന ചെറിയ [?] ലക്ഷ്യത്തിലേക്ക് മത്സരാര്‍ഥികളെ എത്തിക്കുന്നു.
4.
ശരിക്കാലോചിച്ചാല്‍ കുട്ടിക്ക് കുറേകൂടി ഗുണം ചെയ്യുക പഞ്ചായത്ത് തലത്തില്‍ മേളകള്‍ അവസാനിപ്പിക്കുന്നതിലാണ്`. അതായിരിക്കും ഏഷ്യയിലെ ഏറ്റവും വലിയ യുവജനമേള. നോക്കു: ആയിരത്തോളം പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും നിരക്കെ ഒക്ടോബര്‍ -നവംബര്‍ മാസങ്ങളില്‍ വിപുലമായ വിദ്യാഭ്യാസമേളകള്‍ - കല, ശാസ്ത്ര, കായിക, പ്രവൃത്തിപരിചയ മേളകള്‍ ഒന്നിച്ചങ്ങനെ എല്ലാവരും ഒറ്റക്കെട്ടായി നടത്തിയാലത്തെ ഉത്സവാന്തരീക്ഷം. സംസ്ഥാനം മുഴുവന്‍ .... ശരാശരി ഓരോ അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലും വിദ്യാഭ്യാസമേള. വിദ്യാഭ്യാസരംഗം മുഴുവന്‍ ഇന്നത്തേക്കാള്‍ നൂറിരട്ടി സര്‍ഗ്ഗത്മകമാക്കന്‍ നന്നായി പ്ളാന്‍ ചെയ്താല്‍ ഇതു മതിയാവും. അതല്ലേ മഹോത്സവങ്ങളുടെ ഗുണപരമായ നീക്കിബാക്കിയാവേണ്ടതും?

5. ഇനി ഗ്രേസ് മാര്‍ക്കിന്റെ കാര്യത്തിലോ. സ്കൂള്‍ തലത്തില്‍ മുതല്‍ പങ്കെടുക്കുന്ന കുട്ടിക്ക് ഗ്രേസ് മാര്‍ക്ക് നല്കണം. അതാവും നാം അനുവര്‍ത്തിക്കുന്ന ശിശുകേന്ദ്രിത സമീപനം. ഒരവതരണത്തിന്ന് കുട്ടി തയ്യാറവുന്നതിന്റെ പിന്നില്‍ വളരെ ശുഷ്കാന്തിയോടെയുള്ള, ദീര്‍ഘകാലമായുള്ള , സമര്‍പ്പണസ്വഭാവമുള്ള പഠനവും പരിശീലനവുമുണ്ട്. അതു സ്കൂള്‍ തലം മുതല്‍ ഉണ്ട്. സാമൂഹ്യ – സാമ്പത്തിക പരിമിതികള്‍ക്കുള്ളില്‍ നിന്നുതന്നെയാണിതെല്ലാം എന്നും അദ്ധ്യാപകര്‍ക്കറിയാം. സംസ്ഥാനതലത്തിലേ ഗ്രേസ്മാര്‍ക്ക് നല്‍കാവൂ എന്ന വാശിക്ക് ഒരു യുക്തിയുമില്ല. പഠിച്ച് നന്നായി ചെയ്യുന്ന കുട്ടി ഏതു തലത്തിലാണെങ്കിലും അധിക പരിഗണനക്കര്‍ഹനാണ്` എന്നതായിരിക്കണം യുക്തി. ഒരുപാട് കടമ്പകള്‍ [അതും എല്ലാവര്‍ക്കും ഒരുപോലെ തരണം ചെയ്യാനുള്ള സാമൂഹ്യാവസ്ഥ നിലവിലില്ലാത്ത ചുറ്റുപാടില്‍ ] കടക്കുന്ന കുട്ടിക്കേ അധികപരിഗണ [ഗ്രേസ് മാര്‍ക്ക് ] ഉള്ളൂ എന്നുവരുന്നത് സാമൂഹ്യമായി നീതീകരിക്കാവുന്നതല്ലല്ലോ. കുട്ടിയുടെ അവകാശങ്ങള്‍ക്കുതന്നെ നിരക്കാത്തതാണ്`. കല- കായിക-ശാസ്ത്ര-പ്രവൃത്തിപരിചയ രംഗത്തൊക്കെ ഇതു വേണം. അതിലാകട്ടെ തുല്യപരിഗണനയും വേണം.

കലോത്സവമാന്വല്‍ പരിഷ്കാരവുമായി ബന്ധപ്പെട്ട് വിവിധതലങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ഇതുപോലുള്ള കാര്യങ്ങളായിരിക്കണം പ്രധാന വിഷയങ്ങള്‍.

വലിപ്പം കൂടുമ്പോള്‍ …...

1957ല്‍ 400 കുട്ടികളും വളരെ കുറച്ച് അദ്ധ്യാപകരും വളരെ ചെറിയ സംഘാടനസമിതിയും കൊണ്ടുതുടങ്ങിയ സ്കൂള്‍ കലോത്സവം ഇന്ന് 13000ത്തിലധികം കുട്ടികളും ആയിരക്കണക്കിന്ന് അധ്യാപകരും അത്രതന്നെ സംഘാടകരുമായി 6-7 ദിവസം രാപ്പകല്‍ നിറഞ്ഞുകവിയുന്ന മഹോത്സവമായി ഇത് പരിണമിച്ചിരിക്കുകയാണ്`. വലിപ്പം കൊണ്ട് ഏഷ്യയിലെ യുവജന‌‌-ഉത്സവങ്ങളില്‍ ഒന്നാമതെന്ന പെരുമയും നേടിയിട്ടുണ്ട് ഇത്.

ഇത്രയുമല്ല ശരിക്കും കലോത്സവവലിപ്പം. സര്‍ക്കാര്‍ അംഗീകാരമുള്ള 12600 ലധികം സ്കൂളുകളില്‍ 50 ലക്ഷത്തോളം കുട്ടികളാണ്` സംസ്ഥാനത്ത് ഇന്നുള്ളത്.നവംബര്‍ മാസം തൊട്ട് കലോത്സവങ്ങള്‍ തുടങ്ങുന്നു. എല്ലാ സ്കൂളിലും കലോത്സവം നടക്കുന്നുണ്ട്. കലമേനിക്ക് നോക്കിയാല്‍ 200 കുട്ടികള്‍ ഈ മത്സരങ്ങളില്‍ നേരിട്ട് പങ്കെടുത്ത് അവതരണം ചെയ്യുന്നുണ്ട്. അതായത് 25,00000 കുട്ടികള്‍. അദ്ധ്യാപകരോ മിക്കവാറും [125000] മുഴുവന്‍ പേരും സജീവമായി ഇടപെടുന്നു. ഒരു സ്കൂളില്‍ 2 ദിവസം [9am-5pm] കണക്കാക്കിയാല്‍ ഏകദേശം 201600 മണിക്കൂര്‍ [23 വര്‍ഷം ! ]. ചെലവോ? ഒരു കുട്ടിക്ക് കലാവതരണത്തിന്നു മാത്രം ശരാശരി 10 രൂപ കണക്കാക്കിയാല്‍ 2.5 കോടിരൂപ. മറ്റു ചെലവുകളും പിരിവുകളും സ്പോണ്‍സറിങ്ങുമൊക്കെ വേറെ നിന്നോട്ടെ.
ഇനി തൊട്ടുമുകളില്‍ സബ്‌‌ജില്ലാ തലത്തില്‍. അതും ഏറിയോ കുറഞ്ഞോ സംസ്ഥാമൊട്ടാകെ നോക്കുമ്പോള്‍ ഇത്രയും അളവുതന്നെ. തുടര്‍ന്ന് ജില്ലാതലം. ഇത്രയും അളവ് അവിടെയും വരും. മൊത്തം
യഥാര്‍ഥ ചെലവ് ഇതിനേക്കാളൊക്കെ വരും എന്നത് വസ്തുതയും ! .
വലിപ്പം കൂടും തോറും ചെലവ് കൂടും എന്നതു സാധാരണ നിയമം . എന്നാല്‍ ഇത്ര വലിപ്പം എന്തിനുവേണ്ടിയെന്ന ചിന്ത തുടങ്ങാറായി.

കലോത്സവമാന്വലിന്റെ മുഖവുരയില്‍ :
പഠിതാവിന്റെ ധൈഷണികവും കലാപരവും കായികവുമായ കഴിവുകളുടെ സര്‍വതലസ്പര്‍ശിയായ വളര്‍ച്ചയും വികാസവുമാണ്` പാഠ്യപദ്ധതി ചട്ടക്കൂട് വിഭാവനം ചെയ്യുന്നത്. അതിനാല്‍ പാഠ്യപ്രവര്‍ത്തനങ്ങള്‍ക്കെന്നപോലെ പാഠ്യാനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കും സംയോജിതമായ രീതിശാസ്ത്രവും തദനുസൃതമായ നിയമാവലിയും രൂപപ്പെടുത്തേണ്ടത് ആവശ്യമാണ്`.
[ഇതോടൊപ്പം അനാരോഗ്യകരമായ മത്സരഭാവം, പാഴ്ച്ചെലവ്, സമയനഷ്ടം... തുടങ്ങിയ സംഗതികളില്‍ പരിഹാരങ്ങളും സൂചിപ്പിക്കുന്നുണ്ട്.]

ഇവിടെ കലോത്സവത്തെ പഠ്യാനുബന്ധപ്രവര്‍ത്തനം [co-curricular activity] എന്ന നിലയിലാണ്` കാണുന്നത്. അതെത്രയും ശരിയുമാണ്`. എന്നാല്‍ അതു ഇന്നത്തെ നിലയില്‍ ഉത്സവമാകുമ്പോള്‍ പാഠ്യപ്രവര്‍ത്തനത്തേക്കാള്‍ വലിയ ഒന്നായി - പ്രാധാന്യമുള്ള ഒന്നായി മാറുകയാണ്`.

പാഠ്യപ്രവര്‍ത്തനത്തില്‍ നിന്നും മാറിനില്‍ക്കുന്ന ഒന്നല്ല പാഠ്യാനുബന്ധപ്രവര്‍ത്തനം എന്നു ഇന്നെല്ലാവര്‍ക്കുമറിയാം. വൈക്കം മുഹമ്മദ് ബഷീറിന്റെ കഥ പഠിക്കുന്ന കുട്ടി ഭാഷാക്ളബ്ബില്‍ ബഷീര്‍ ദിനാചരണത്തില്‍ ഒരു പ്രബന്ധം അവതരിപ്പിക്കുന്നത് ക്ളബ്ബ് പ്രവര്‍ത്തനമാണ്`. ക്ളബ്ബ് പ്രവര്‍ത്തനം പഠ്യാനുബന്ധപ്രവര്‍ത്തനമാണ്`. ചാക്യാര്‍ കൂത്തിലെ ഒരു ഭാഗം [പാഠപുസ്തകത്തിലുള്ളത്]പഠിക്കുന്ന കുട്ടികള്‍ അവരുടെ ആര്‍ട്ട്സ് ക്ളബ്ബില്‍ ചാക്യാര്‍കൂത്ത് അവതരണം സംഘടിപ്പിക്കുന്നതോ / പഠിച്ച് സ്വയംചെയ്യുന്നതോ പഠ്യാനുബന്ധപ്രവര്‍ത്തനമാണ്`. ഇതൊക്കെ എങ്ങനെയാണ്` ഇന്നത്തെ ഈ കലോത്സവം പോലെ ഇത്ര വലിപ്പം വയ്ക്കുന്നത് എന്നാരും ആലോചിക്കുന്നില്ല എന്നാണോ?

പഠനപ്രവര്‍ത്തനം ക്ളാസ് മുറിയിലാണ്`. പഠനാനുബന്ധപ്രവര്‍ത്തനവും ക്ളാസ് മുറിയിലോ അതിന്റെ ചുറ്റുവട്ടത്തോ ആകണം. കുട്ടിയുടെ പഠനപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനുള്ളതാണ്`/ സഹായിക്കാനുള്ളതാണ്` [കലപരിപാടികള്‍, ക്ളബ്ബ്പ്രവര്‍ത്തനം, വിനോദയാത്ര] പഠനാനുബന്ധപ്രവര്‍ത്തനം. അത് ആത്യന്തികമായി ക്ളാസിലോ സ്കൂളിലെങ്കിലുമോ ആയിരിക്കണം. എന്നാലേ അതിന്റെ ഗുണം [വിദ്യാഭ്യാസപരമായ ഗുണം] എല്ലാ കുട്ടിക്കും ലഭിക്കൂ. എല്ലാ കുട്ടിക്കും ലഭിക്കുന്നതായിരിക്കണം എല്ലാ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും. അതാണല്ലോ മികച്ച വിദ്യാഭ്യാസത്തിന്നായുള്ള കുട്ടിയുടെ അവകാശം.

അതുകൊണ്ടുതന്നെ
1. കലാ-കായിക-ശാസ്ത്ര-പ്രവൃത്തിപരിചയ മേളകളൊക്കെ നല്ല നിലവാരത്തില്‍ നടത്തപ്പെടുകയും ആയത് ക്ളസിലും സ്കൂളിലും ഒരല്പ്പം കൂടി വലിയ രീതിയില്‍ സബ്‌‌ജില്ല തലത്തിലോ ഗ്രാമ പഞ്ചായത്ത് തലത്തിലോ നിര്‍വഹിക്കപ്പെടുകയും വേണം. മുഴുവന്‍ കുട്ടികള്‍ക്കും പങ്കെടുക്കാനും ഇടപെടാനും അതിലൂടെ പഠനപ്രവര്‍ത്തനങ്ങളില്‍ മികവ് ഉണ്ടാക്കാനും കഴിയണം. മത്സരമല്ല, പങ്കുവെക്കലായിരിക്കണം അവിടെ നടക്കേണ്ടത്. കുട്ടിയുടെ ഇടപെടല്‍ മികവിന്റെ അടിസ്ഥാനത്തില്‍ അംഗീകാരം നല്‍കണം.

2. 13 മത്സര ഇനങ്ങളില്‍ തുടങ്ങി കാലാകാലങ്ങളില്‍ വികസിച്ച് 213 ഇനങ്ങളില്‍ കലോത്സവം ഇന്നു നടക്കുന്നു. ഈ വൈപുല്യം ഉത്സവപരമായി നന്നെങ്കിലും പഠ്യാനുബന്ധപ്രവര്‍ത്തനം എന്ന നിലയില്‍ കുട്ടിക്ക് എത്രമാത്രം ആവശ്യമുണ്ട് എന്ന് മുന്‍വിധികളില്ലാതെ ആഴത്തില്‍ പരിശോധിക്കണം. ഏതിനമാണെങ്കിലും അത് ആവശ്യമുള്ളതോ എന്ന് തീരുമാനിക്കുന്നത് - കുട്ടിയുടെ പഠനപ്രവര്‍ത്തനങ്ങളില്‍ എന്തെങ്കിലും സഹായം ചെയ്യുന്നുണ്ടോ എന്ന് പരിശോധിച്ചായിരിക്കണം. അതില്‍ത്തന്നെ മുന്‍ഗണനാചിന്ത ഉണ്ടാവണം. ഇന്നത്തെ മുന്‍ഗണന ശാസ്ത്രീയ നൃത്തങ്ങള്‍ക്കും മറ്റു നൃത്തരൂപങ്ങള്‍ക്കുമാണ്`. ഉപന്യാസം, പ്രസംഗം, കാവ്യാലാപനം, കഥ/കവിത രചന, ചിത്രം, കത്ത്, നിവേദനം, അടിക്കുറിപ്പ്, എന്നിവയുടെ മുന്‍ഗണനാനില വളരെ പിന്നിലും. കരിക്കുലവും , പാഠപുസ്തകങ്ങളുടെ ഉള്ളടക്കം, പഠനപ്രവര്‍ത്തനങ്ങള്‍, എന്നിവ വെച്ച് പരിശോധിച്ച് വേണം ഈ പ്രാധാന്യം നിശ്ചയിക്കാന്‍. കാലാകാലങ്ങളില്‍ വേണ്ട മാറ്റങ്ങള്‍ നമുക്ക് മനസ്സിലാക്കാന്‍ പ്രയാസവുമുണ്ടാവില്ല.
ജനറല്‍, സംകൃതം, അറബിക്ക്, സാഹിത്യവേദി.. എന്നിങ്ങനെയുള്ള കൈവഴികള്‍ പരിശോധിച്ച് പുന:ക്രമീകരിക്കണം. പദ്യം ചൊല്ലല്‍, രചനകള്‍, അഭിനയപ്രാധാന്യമുള്ള ഇനങ്ങള്‍... എന്നിവ ശാസ്ത്രീയമായി ഒന്നിപ്പിക്കണം. സംസ്കൃതം പ്രധാനഭാഷയായി പഠിക്കുന്നില്ല എന്നതുകൊണ്ട് സമസ്യാപൂരണത്തില്‍ പങ്കെടുക്കാന്‍ കുട്ടിക്ക് കഴിയാതെ വരുന്നതുപോലുള്ള സംഗതികള്‍ ഉണ്ടാവരുത്. പഞ്ചവാദ്യം ക്ളാസില്‍ പഠിക്കുന്നവരെ മാത്രമേ മത്സരത്തില്‍ പങ്കെടുപ്പിക്കൂ എന്നില്ലല്ലോ. ചര്‍ച്ച ചെയ്യപ്പെടുന്ന കലാരൂപത്തിന്റേയും പഠ്യാനുബന്ധപ്രവര്‍ത്തനമെന്ന പരിഗണനയുടേയും അടിസ്ഥാനത്തിലായിരിക്കണം തെരഞ്ഞെടുക്കപ്പെടുന്ന ഇനങ്ങള്‍.

വിവിധ ഇനങ്ങളുടെ മൂല്യനിര്‍ണ്ണയ സൂചകങ്ങള്‍ ഒരേപോലെയാണ്`. ഒരിനത്തിന്റെ സ്വത്വം നിശ്ചയിക്കപ്പെടുന്നത് സാമാന്യമായി മൂല്യനിര്‍ണ്ണയസൂചകം വെച്ചാണല്ലോ.

പട്ടിക 2
പട്ടിക 3
ഈ പട്ടിക രണ്ടു നോക്കിയാല്‍ വിവിധ ഗാനരൂപങ്ങള്‍, നൃത്തരൂപങ്ങള്‍ എന്നിവയുടെ വേര്‍തിരിവിന്റെ അടിസ്ഥാനം എന്താണെന്നാണ്` മനസ്സിലാവുക.? ലളിതഗാനത്തിനും കഥകളി സംഗീതത്തിനും മനോധര്‍മ്മം സൂചകമല്ല, ശാസ്ത്രീയ സംഗീതത്തേക്കാള്‍ ലളിതഗാനത്തിനും കഥകളി സംഗീതത്തിനും ശാരീരം , ശ്രുതിലയം എന്നീ സൂചകങ്ങള്‍ക്ക് ഒരല്പ്പം സ്കോറ് കൂടുകയും ചെയ്യും. ഇതൊക്കെയാവട്ടെ [സാങ്കേതികതയും യുക്തിയും] നമ്മുടെ കളാസുകളില്‍ കുട്ടിയുടെ പഠനവിഷയങ്ങളോ പ്രവര്‍ത്തനങ്ങളോ ആയി വിദൂരബന്ധമ്പോലുമില്ലതാനും.

ചുരുക്കത്തില്‍ ഇത് വളരെ സാങ്കേതികമാണെന്ന് മാത്രമേ വ്യത്യാസമായി നമുക്ക് കാണാനാവൂ. സംഗീതത്തിന്റെ ഭിന്ന വഴികള്‍ എന്ന നിലയിലുള്ള വേര്‍തിരിവില്‍ സൂചകങ്ങളില്‍ മാറ്റമില്ല. അതാകട്ടെ കുട്ടി ക്ളാസില്‍ ഒരിക്കലും ബന്ധപ്പെടുന്നതുമല്ല. കല എന്ന നിലയില്‍ കുട്ടിക്ക് സംഗീതരൂപങ്ങളില്‍ പരിചയമുണ്ടാക്കുക എന്നതിനപ്പുറമുള്ള ഊന്നലുകളെല്ലാം സത്യത്തില്‍ 'പാഠ്യേതരമായ ' സംഗതികളാവുകയാണ്`.

പട്ടിക 3 ഇല്‍ ആദ്യത്തെ 30 സ്കോറ് പഠനവുമായി ബന്ധപ്പെട്ടതല്ല. ആകാരസുഷമ , വേഷം എന്നിവ കുട്ടിയുടെ വരുതിയിലല്ല. കുട്ടിക്ക് ഇവ പഠനപ്രവര്‍ത്തനങ്ങളുമല്ല. ചുരുക്കത്തില്‍ സാങ്കേതികസങ്കീര്‍ണ്ണതകള്‍ കൊണ്ട് പെരുപ്പിച്ചെടുക്കുന്ന ഇനവൈപുല്യം ചുരുക്കിയേ മതിയാവൂ.

ഒന്നുമുതല്‍ പന്ത്രണ്ടുവരെ ക്ളാസുകളില്‍ ഉള്ള കുട്ടികളുടെ പഠനപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനുള്ള പാഠ്യേതരപ്രവര്‍ത്തനങ്ങള്‍ എന്ന നിലയില്‍ത്തന്നെ കലോത്സവങ്ങളെ നിശ്ചയമായും മറ്റുപരിഗണനകള്‍ക്കടിമപ്പെടാതെ പുന:ക്രമീകരിക്കേണ്ടതുണ്ട്. അങ്ങനെ അത് ഏഷ്യയിലെ ഏറ്റവും വലിയ പഠനമേളയായി രൂപം പ്രാപിക്കും. അതല്ലാതെ ഇന്നത്തെ നിലയില്‍ തുടരുന്നത് കലോത്സവമാന്വലില്‍ ആമുഖത്തില്‍ വിവരിക്കുന്ന ഒരു കാര്യവും നിറവേറ്റപ്പെടാന്‍ സാധ്യത നല്കുന്നതാവില്ല.

പ്രക്രിയാധിഷ്ഠിത കലോത്സവം

കലോത്സവമാന്വലിന്റെ മുഖവുരയില്‍ കലോത്സവങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങളായി പറയുന്ന -പാഠ്യാനുബന്ധപ്രവര്‍ത്തനങ്ങള്‍ക്ക് പാഠ്യപ്രവര്‍ത്തനങ്ങളുമായി സംയോജിപ്പിച്ചുള്ള രീതിശാസ്ത്രവും നിയമാവലിയും- എന്നു പറയുന്നത് ഈ മാന്വലില്‍ വിവരിക്കുന്നപോലെയാണെന്നാണോ നാം മനസ്സിലാക്കേണ്ടതു? തീര്‍ച്ചയായും ഈ രംഗത്തെ വിദഗ്ദ്ധര്‍ ഇതെല്ലാം പരിശോധിക്കാന്‍ ഇനിയും വൈകിക്കൂടാ.

പ്രക്രിയയില്‍ അധിഷ്ഠിതവും പ്രശ്നപരിഹാരങ്ങളില്‍ ഊന്നിനില്‍ക്കുന്നതും ശിശുകേന്ദ്രീകൃതവുമായ പാഠപ്രവര്‍ത്തനങ്ങളാണ്` ഇന്ന് നമ്മുടെ സ്കൂളുകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഇതിലേറ്റവും പ്രധാനപ്പെട്ട ഘടകം പ്രക്രിയാധിഷ്ഠിതമായ ജ്ഞനനിര്‍മ്മിതിയാണ്`. അതാകട്ടെ സമൂഹവുമായി ഇടപെട്ടുകൊണ്ടുള്ള , അനുഭവങ്ങളില്‍ അടിയുറപ്പിച്ച , പ്രക്രിയകളില്‍ അടിയുറച്ച നിലനില്‍പ്പുള്ളതും .

പാഠ്യപ്രവര്‍ത്തനങ്ങള്‍ക്കനുസൃതമായ പാഠ്യാനുബന്ധപ്രവര്‍ത്തനങ്ങളും [വിവിധ ക്ളബ്ബുകള്‍,ദിനാചരണങ്ങള്‍ , ലാബ്-ലൈബ്രറി പ്രവര്‍ത്തനങ്ങള്‍, ഫീല്‍ഡ്ട്രിപ്പ്- പഠനയാത്രകള്‍, കലാ-കായിക പ്രവര്‍ത്തനങ്ങള്‍ ] സ്കൂളുകളില്‍ സജീവമാണ്`. ഇവയുടെ ഒരു തുടര്‍ച്ചയോ വിപുലീകരിച്ച പ്രവര്‍ത്തനമോ ആയി കലോത്സവങ്ങളെ പ്രയോജനപ്പെടുത്തേണ്ടതുണ്ട്. 14-15 വയ:പരിധിയില്‍പെട്ട കുട്ടികളുടെ കലോത്സവങ്ങള്‍ മുതിര്‍ന്നവരുടെ കലാമത്സരങ്ങളെപ്പോലെ സംവിധാനം ചെയ്ത ഭാവന മാന്വലിന്റെ മുഖവുരയില്‍ പറയുന്ന ലക്ഷ്യങ്ങളെ 'ഏട്ടിലെ പശു'വാക്കുന്നു. മുതിര്‍ന്ന മനുഷ്യന്റെ ചെറുപതിപ്പല്ലല്ലോ കുട്ടി.

കലോത്സവങ്ങള്‍ ക്ളാസുകളിലും തുടര്‍ന്ന് സ്കൂള്‍ ഒന്നിച്ചുമാണ്` പ്രാഥമികമായി നടത്തപ്പെടേണ്ടത്. തുടര്‍ന്നത് ഗ്രാമപഞ്ചായത്ത് തലങ്ങളില്‍ കൂടി ആവാം. അത്രത്തോളമേ കുട്ടിക്ക് എത്തിപ്പെടാനാവൂ. ഇത് പറയുന്നത് മുഴുവന്‍ കുട്ടികള്‍ക്കും ഇതിന്റെയൊക്കെ അനുഭവം അവരുടെ പഠനപ്രവര്‍ത്തനങ്ങളില്‍ ലഭ്യമാക്കണം എന്നതുകൊണ്ടാണ്`. ഇന്നത് അവരുടെ അവകാശവുമാണല്ലോ.

കുട്ടി മുന്‍കൂട്ടി പഠിച്ചുവന്ന ഒരു കലാരൂപത്തിന്റെ അവതരണമല്ല കലോത്സവത്തില്‍ ഉണ്ടാകേണ്ടത്. മലയാളപദ്യം ചൊല്ലല്‍ മത്സരം നടത്തുന്നത് പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള കുട്ടികളെ ഒന്നിച്ചിരുത്തി കുറേ നല്ല കവിതകള്‍ നല്കി അതില്‍ ചിലത് നന്നായി ചൊല്ലിക്കൊണ്ടായിരിക്കണം.കവിതകള്‍ തെരെഞ്ഞെടുക്കുന്നതിലും, അനുയോജ്യമായ ഈണം നല്കുന്നതിലും , അവതരണക്രമം തൊട്ടുള്ള സംഘാടനപരിപാടികളിലും കുട്ടികളുടെ മുന്‍കയ്യു വേണം. കവിതയെ കഥയാക്കുക, കഥാപ്രസംഗമാക്കുക, തിരക്കഥയാക്കുക , നൃത്തരൂപമാക്കുക, നാടകമാക്കുക തുടങ്ങിയ സാധ്യതകളും തുടര്‍ന്നിതില്‍ കുട്ടികള്‍ കണ്ടെത്തും. കഥാ രചയിലോ ഉപന്യാസരചനയിലോ ഏര്‍പ്പെടുന്ന കുട്ടികള്‍ അവരുടെ അരങ്ങില്‍ ഇതുപോലുള്ള സാധ്യതകള്‍ ആലോചിക്കും. തീര്‍ച്ചയായും അതില്‍ സഹായിക്കാനായി അദ്ധ്യാപകരുടെ സാന്നിധ്യവും വേണം. ഓരോ അവതരണത്തിനും മൂല്യനിര്‍ണ്ണയ സൂചകങ്ങള്‍ ഈ ഗ്രൂപ്പില്‍ ചര്‍ച്ചചെയ്തു തീരുമാനിക്കണം. കുട്ടികള്‍ തന്നെ കഴിയുന്നത്ര വിധികര്‍ത്താക്കളുമാവണം. കുട്ടികള്‍ തന്നെ ഇതൊക്കെയും ചെയ്യുമ്പോള്‍ സ്വാഭാവികമായും ക്ളാസില്‍ ചെയ്ത പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയയോ അധികപ്രവര്‍ത്തനമായോ ഇതു രൂപംകൊള്ളും. ഉപന്യാസം, കഥ, കവിത, കഥപറയല്‍, മോണൊആക്ട്, ദേശഭക്തിഗാനം, സമസ്യാപൂരണം... തുടങ്ങി ആവശ്യമുള്ള ഇനങ്ങളൊക്കെ ഇങ്ങനെ ചെയ്യാന്‍ ഒരു പ്രയാസവുമില്ല. ക്ളാസിലും സ്കൂള്‍ പൊതുവേയും അല്പ്പം കൂടി ഒരുക്കങ്ങളോടെ പഞ്ചായത്ത് തലത്തിലും ഇതു നടക്കും. മുഴുവന്‍ കുട്ടികളും പങ്കെടുക്കുന്ന ഈ 'മത്സരങ്ങള്‍' ഒരിക്കലും പഠനദിവസങ്ങള്‍ നഷ്ടപ്പെടുത്തുന്നില്ല. മറിച്ച്, പഠനദിവസങ്ങള്‍ കൂടുതല്‍ അര്‍ഥപൂര്‍ണ്ണമാക്കുകയാണുതാനും. മികച്ച ഇടപെടല്‍ നടത്തുന്ന കുട്ടികള്‍ക്ക് സമ്മാനങ്ങളും ഗ്രേസ് മാര്‍ക്കും ഒക്കെ വേണം. സര്‍ക്കാര്‍ ഇന്ന് ചെലവഴിക്കുന്ന പണത്തിന്റെ ചെറിയൊരുഭാഗം ഇതിനൊക്കെയായി നീക്കിവെക്കുകയുമവാം.

മാത്രമല്ല, രൂപം കൊള്ളുന്ന ഉല്പ്പന്നങ്ങള്‍ ശേഖരിച്ച് പ്രിന്റ് ചെയ്യുക, ബ്ളോഗുകള്‍, സ്കൂള്‍വിക്കിപോലുള്ള ഇടങ്ങളില്‍ സംഭരിക്കുക,സിഡീകരിക്കുക,..തുടര്‍ന്നും അതൊക്കെ പഠനാവശ്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുക തുടങ്ങിയവയും വേണം. 2013 ല്‍ പാലക്കാട് ജില്ലാ ഡയറ്റ് കുട്ടികളുടെ കലോത്സവ ഉല്പ്പന്നങ്ങള്‍ ശേഖരിച്ച് 'ഇളനീര്‍' എന്ന പുസ്തകം പ്രസിദ്ധീകരിച്ചതും അതുമായി ബന്ധപ്പെട്ട ഒരു ദിവസ പഠക്യാമ്പ് അദ്ധ്യാപകര്‍ക്കായി നടത്തിയതും മികച്ച മാതൃകയാണല്ലോ.

ഇങ്ങനെ ചെയ്യുമ്പോള്‍ കലോത്സവങ്ങള്‍ 'മത്സരങ്ങളില്‍' നിന്ന് വിടുതിനേടുകയും പങ്കുവെക്കലിന്റേയും അറിവ് നിര്‍മ്മിതിയുടേയും മനോഹര സന്ദര്‍ഭങ്ങളിലേക്ക് കുതിച്ചുയരുകയും ചെയ്യും. ജ്ഞാനാര്‍ജ്ജനത്തിന്റേയും ജ്ഞാനപ്രകടനത്തിന്റേയും മഹോത്സവങ്ങള്‍ കൊടികയറും. മുഴുവന്‍ കുട്ടികളുടേയും പങ്കാളിത്തമുണ്ടാകും. രക്ഷിതാക്കളും മുഴുവന്‍ സമൂഹവും ഇതിനെ നല്ലത് എന്ന് തിരിച്ചറിയും . ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാഭ്യാസപ്രവര്‍ത്തനമായി കുട്ടികളുടെ കലോത്സവങ്ങള്‍ മാറും. ലോകത്തിനുതന്നെ മാതൃകയാവും.

വലിയ കലകളെസംബന്ധിച്ച്

ശാസ്ത്രീയനൃത്തങ്ങള്‍, കഥകളി, കൂടിയാട്ടം തുടങ്ങിയ വലിയ കലകള്‍ [ദീര്‍ഘകാല പരിശീലനവും പണച്ചെലവും ഉള്ളവ ] കുട്ടികള്‍ ആസ്വദിക്കാന്‍ പരിശീലിക്കുന്നതുപോലുള്ള പാഠ്യാനുബന്ധപ്രവര്‍ത്തനം ഇന്നത്തേതുപോലെ മത്സരങ്ങളില്‍ അവതരിപ്പിച്ചല്ല നിര്‍വഹിക്കേണ്ടത്. കുട്ടികള്‍ അവരവരുടെ സാധ്യതകളും അഭിലാഷങ്ങളും വെച്ച് ഇതുകളെല്ലാം പഠിക്കുന്നത് നല്ലതുതന്നെ. എന്നാല്‍ പാഠ്യാനുബന്ധപ്രവര്‍ത്തനമെന്നനിലയില്‍ എല്ലാ കുട്ടികള്‍ക്കും ഇതിന്റെ അനുഭവങ്ങളും ആസ്വാദനഘടകങ്ങളും കിട്ടണം. അതിനുള്ള അവതരണങ്ങളും ചര്‍ച്ചകളും കലോത്സവങ്ങളില്‍ നടക്കണം. പ്രക്രിയാധിഷ്ടിതമായ , ആസ്വാദനത്തിലും പഠനത്തിലും വിമര്‍ശനത്തിലും ഊന്നിയ പഠനപ്രവര്‍ത്തനമായി ഇതൊക്കെയും നടക്കണം. ഗ്രാമപഞ്ചായത്ത് തലങ്ങളില്‍ നടക്കുന്ന കലോത്സവങ്ങളില്‍ ഇതിനൊക്കെയുള്ള സമയവും ഒരുക്കങ്ങളുമാണ്` വേണ്ടത്. ഇപ്പോള്‍ നടക്കുന്ന പോലുള്ള കലോത്സവങ്ങളിലെ കൂടിയാട്ടം കലാകരനെ , മോഹിനിയാട്ടം കലാകാരനെ - ഒന്നാം സ്ഥാനത്തെത്തിയവരെ, നമ്മുടെ സാധാരണകുട്ടികള്‍ക്ക് അടുത്തുനിന്ന് കാണാനോ അനുമോദിക്കാനോ ആവതല്ല. സ്റ്റേജില്‍ നിന്ന് നക്ഷത്രങ്ങളായി അവര്‍ ഉദിച്ച് ഉയരുകയാണ്`. [കുറ്റപ്പെടുത്തലല്ല ഇത്. ഇന്നത്തെ ശൈലി ചൂണ്ടിക്കാണിച്ചുവെന്നു മാത്രം]

ലഭ്യമായ വലിയകലാകാരന്മാരെ സംഘടിപ്പിച്ച് അവരുടെ പ്രകടനങ്ങള്‍ പഞ്ചായത്ത് തലത്തില്‍ ഒരുക്കണം. അവതരണത്തിനു മുന്പും പിന്പും കുട്ടികള്‍ അവരുമായി ഇന്ററാക്ഷന്‍സ് വേണം. മുന്‍ കൂട്ടിയുള്ള ഒരുക്കങ്ങള്‍ വേണം. സ്ളൈഡുകള്‍, വീഡിയോ, ഓഡിയോ, പ്രസ്ന്റേഷന്‍ സാധ്യതകള്‍ ഒരുക്കണം. നല്ലൊരു അവതരണം നന്നായി മനസ്സിലായി കണ്ടു - അനുഭവിച്ചു എന്ന തോന്നല്‍ കുട്ടികളില്‍ ഉണ്ടാവണം. കല മനുഷ്യജീവിതത്തെ സുന്ദരമാക്കാനുള്ള ഉപാധിയാണെന്ന ബോധ്യം കുട്ടികളില്‍ ഉണ്ടാവണം. മത്സരങ്ങളേക്കാള്‍ സൗഹൃദത്തിന്നും പങ്കുവെക്കലിനും പഠനോത്സാഹം വര്‍ദ്ധിപ്പിക്കുന്നതിനും ഉതകണം.

സംഘാടനം - കമ്മറ്റികള്‍

പ്രക്രിയാധിഷ്ഠിതമായി കലോത്സവങ്ങള്‍ മാറുന്നതോടെ സംഘാടനവും കമ്മറ്റികളും ഒക്കെ പുതുരൂപങ്ങള്‍ കൈക്കൊള്ളും. ക്ളാസ് - സ്കൂള്-പഞ്ചായത്ത് തല സംഘാടകസമിതികള്‍ അതത് പ്രദേശങ്ങളിലെ കുട്ടികളുടെ രക്ഷിതാക്കളും അദ്ധ്യാപകരും ഭരണാധികാരികളുമായിരിക്കും. ഏതു കുട്ടിക്കും നല്ല പരിചയമുള്ള 5 -10 പേരെങ്കിലും ഈ സംഘാടനസമിതിയില്‍ ഉണ്ടാകും. [ഇന്ന് ജില്ലാതല-സംസ്ഥാനതല സമിതികളിലെ ആളുകളും നമ്മുടെ കുട്ടികളുമായി അപരിചിതരെന്ന ഒറ്റ ബന്ധമേ ഉള്ളൂ !] പ്രോഗ്രാം കമ്മറ്റി വിവിധ ഇനങ്ങളുടെ പ്രോസസ്സ് ആയിരിക്കും , മൂല്യനിര്‍ണ്ണയ സൂചകങ്ങളായിരിക്കും ചര്‍ച്ച ചെയ്യുക. വിവിധ ഇന മത്സരങ്ങളില്‍ കുട്ടികളെ സഹായിക്കാനുള്ള അദ്ധ്യാപകരെയായിരിക്കും കണ്ടെത്തുക. റിസപ്ഷന്‍ കമ്മറ്റി മുഖ്യാതിഥികളെയല്ല മറിച്ച്, മത്സരാര്‍ഥികളേയും വിദഗ്ദ്ധരായ , ക്ഷണിക്കപ്പെട്ട കലാകാരന്‍മാരേയുമാണ്` സ്വീകരിച്ചാനയിക്കുക. ഉത്ഘാടനത്തിന്ന് മന്ത്രിയെ കിട്ടുമോ എന്നതായിരിക്കില്ല , കുട്ടികളുമായി സംസാരിക്കാനും പ്രകടനം നിര്‍വഹിക്കാനും പ്രശസ്തയായ നര്‍ത്തകിയെ , കഥകളിനടനെ കിട്ടുമോ എന്നതായിരിക്കും അവരുടെ പരിഭ്രമം. ലൈറ്റ് &സൗണ്ട് കമ്മറ്റി സ്റ്റേജിനങ്ങള്‍ക്ക് വേണ്ട ശബ്ദ- വെളിച്ച ക്രമീകരണങ്ങളും അര്‍ഥപൂര്‍ണ്ണമായ സ്റ്റേജ് സംവിധാനവുമായിരിക്കും ചെയ്യുക. ഓരോ ഐറ്റവും മുന്‍കൂട്ടി പഠിച്ച് അതിനുവേണ്ട സംവിധാനങ്ങളൊരുക്കുക എന്നതായിരിക്കും അവരുടെ ഉത്തരവാദിത്തം. നാടകത്തിനും തിരുവാതിരക്കളിക്കും പഞ്ചവാദ്യത്തിനും ഒരുക്കുന്ന സ്റ്റേജും ശബ്ദവും വെളിച്ചവും ഒരേപോലെയാക്കിവെച്ചിട്ട് ഏഷ്യയിലെ ഏറ്റവും വലിയ മേള എന്നു ഊറ്റം കൊള്ളീല്ല .

വരും നാളുകളില്‍ ഉണ്ടാവുന്ന ചര്‍ച്ചകള്‍ കൂടുതല്‍ അര്‍ഥപൂര്‍ണ്ണമാവുകയും കലോത്സവം എല്ലാ തരത്തിലും ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ പ്രവര്‍ത്തനമായി മാറുകയും ചെയ്യേണ്ടതുണ്ട്.


Read More | തുടര്‍ന്നു വായിക്കുക

രണ്ടാംകൃതി സമവാക്യങ്ങള്‍ : റിവിഷന്‍

>> Thursday, January 16, 2014

രണ്ടാംകൃതി സമവാക്യങ്ങള്‍ രൂപം കൊള്ളുന്ന വിവിധ സന്ദര്‍ഭങ്ങളും അവയുടെ പരിഹാരം കണ്ടെത്തുന്നതിനുള്ള ചിന്തയുമാണ് ഈ പാഠത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. ഭാഷാരൂപത്തിലുള്ള നിരവധി പ്രശ്നങ്ങളെ ബീജഗണിതരൂപത്തിലാക്കാനുള്ള ചോദ്യങ്ങള്‍ പോസ്റ്റില്‍ നല്‍കിയിട്ടണ്ട്. പ്രായോഗിക പ്രശ്നത്തെ വിശകലനം ചെയ്യാനുള്ള കഴിവ്, പ്രശ്നങ്ങളെ സംഖ്യാപരമായും ബീജഗണിതരീതിയിലും സമീപിക്കാനുള്ള കഴിവ്, പരിഹാരം കാണുന്നതിനുള്ള രീതി തെരറഞ്ഞെടുക്കാനുള്ള കഴിവ് എന്നിവയാണ് പഠനത്തില്‍ ആവശ്യപ്പെടുന്നത്. മറ്റു പാഠങ്ങളെ ബന്ധിപ്പിക്കുന്ന ചോദ്യങ്ങള്‍ ഇവിലെ സര്‍വ്വസാധാരണമാണ്. താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങള്‍ നോക്കുക.

 • ഒരു വൃത്തസ്തൂപികയ്ക്ക് $24$ സെ.മീറ്റര്‍ ഉയരമുണ്ട്. അതിന്റെ വക്രതലത്തിന്റെ പരപ്പളവ് $550$ ച.സെ.മീറ്ററാണ്. വ്യാപ്തം കാണുക. $\pi=\frac{22}{7}$
 • രണ്ടാംകൃതി സമവാക്യം ഉപയോഗിക്കേണ്ട സാഹചര്യം ഈ ചോദ്യത്തിലുണ്ട്. അല്പം നിലവാരം കൂടി ചോദ്യമാണെങ്കിവും കുട്ടികള്‍ക്ക് ചെയ്തുനോക്കാവുന്നതാണ്. ആരം $ 7$ സെ.മീറ്റര്‍ എന്ന് കിട്ടും.

 • ഒരാള്‍ $32500$ രൂപ കടം വാങ്ങി. ആദ്യമാസം $200$ രൂപയും പിന്നീടുള്ള ഓരോ മാസവും $ 150$ വീതം കൂടുതലും തിരികെ നല്‍കി. ​എത്ര മാസം കൊണ്ട് കടംതീരും?
 • താഴെ കൊടുത്തിരിക്കുന്ന ചിത്രത്തില്‍ $AB=13$,$CD=6$ ആയാല്‍ $AC,CB$ എന്നിവ കാണുക • ഇതെല്ലാം രണ്ടാംകൃതി സമവാക്യം ഉപയോഗിക്കാവുന്ന സാഹചര്യങ്ങളാണ് . ശ്രമിച്ചുനോക്കി കമന്റ് ചെയ്യുമല്ലോ?

  Click here to download the questions from SECOND DEGREE EQUATIONS


  Read More | തുടര്‍ന്നു വായിക്കുക

  Easy Tax: an Income Tax Calculator in Windows Excel

  >> Monday, January 13, 2014

  2013-14 വര്‍ഷത്തെ ആദായ നികുതി കണക്കാക്കി അഡ്വാന്‍സ് ടാക്സ് അടച്ചു തീര്‍ക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിന് സമയമായി. ഈ വര്‍ഷം നികുതി കണക്കാക്കുന്നതിനും റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനും ചില സുപ്രധാന മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഇതെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ട് ഹയര്‍സെക്കന്ററി കൊമേഴ്സ് വിഭാഗം അധ്യാപകനും ഹയര്‍ സെക്കന്ററി ഐ.സി.ടി സെല്ലിലെ അംഗവുമായ അബ്ദുള്‍ റഹിമാന്‍ സാര്‍ തയ്യാറാക്കിയ Easy Tax എന്ന എക്സെല്‍ പ്രോഗ്രാം ഉപയോഗിച്ച് നമുക്ക് നമ്മുടെ ആദായനികുതി കണ്ടെത്താം. എന്താണ് ആദായനികുതി എന്നും ആദായനികുതി കണക്കാക്കുന്നത് എങ്ങിനെയെന്നും വിശദമായി തന്റെ ലേഖനത്തില്‍ അദ്ദേഹം പ്രതിപാദിച്ചിരിക്കുന്നു. സംശയങ്ങള്‍ കമന്റിലൂടെ ചോദിക്കുമല്ലോ.

  Easy Tax Excel program for 2013-2014
  നികുതി നിരക്കിലുള്ള മാറ്റങ്ങള്‍
  പലരും ധരിച്ചു വെച്ചിട്ടുള്ളത് ഈ വര്‍ഷം മുതല്‍ നികുതി രഹിത വരുമാനം 2,00,000 രൂപ എന്നതില്‍ നിന്നും 2,20,000 രൂപയാക്കി വര്‍ദ്ധിപ്പിച്ചു എന്നാണ്. ഫലത്തില്‍ അങ്ങിനെയാണെങ്കിലും ഈ ധാരണ തെറ്റാണ്. കാരണം ഈ വര്‍ഷം നികുതി നിരക്കില്‍ കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും വ്യത്യസ്തമായി ഒരു മാറ്റവും വന്നിട്ടില്ല. പക്ഷെ 2013-14 ലെ ഫിനാന്‍ഷ്യല്‍ ആക്ടില്‍ സെക്ഷന്‍ 87A പ്രകാരം ഒരു റിബേറ്റ് അനുവദിച്ചു എന്ന് മാത്രം. അതായത് മൊത്തവരുമാനം (എല്ലാ കിഴിവുകള്‍ക്കും ശേഷം) 5,00,000 രൂപയില്‍ താഴെയുള്ളവര്‍ക്ക് മാത്രം 2,000 രൂപയോ അതല്ലെങ്കില്‍ അടക്കാനുള്ള നികുതിയോ ഏതാണോ കുറവ് അത്രയും തുക അവരുടെ നികുതിയില്‍ നിന്നും കുറയ്ക്കാം. ഇത് ഏത് വര്‍ഷം വേണമെങ്കിലും സര്‍ക്കാരിന് പിന്‍വലിക്കാം. എന്നാല്‍ നികുതിയുടെ സ്ലാബുകള്‍ വര്‍ദ്ധിപ്പിച്ചാല്‍ അത് പിന്നീട് കുറക്കുക എന്നത് പ്രയാസമായത് കൊണ്ടായിരിക്കാം സര്‍ക്കാര്‍ ഇങ്ങനെ ഒരു ഇളവ്അനുവദിക്കുന്നത്. ഈ വര്‍ഷത്തെ നികുതി നിരക്കുകള്‍ താഴെ കൊടുക്കുന്നു
  (അസസ്മെന്റ് ഇയര്‍ 2014-15, പ്രീവിയസ് ഇയര്‍ 2013-14)

  60 വയസിനും 80 വയസിനും ഇടയ്ക്കുള്ള സീനിയര്‍ സിറ്റിസന്‍

  (1933 ഏപ്രില്‍ 1 നും 1953 മാര്‍ച്ച് 31 നും ഇടയില്‍ ജനിച്ചവര്‍)
  • 2,50,000 രൂപ വരെ - നികുതിയില്ല
  • 2,50,001 മുതല്‍ 5,00,000 രൂപ വരെ - 2,50,000 രൂപയില്‍ അധികം വരുന്ന തുകയുടെ 10ശതമാനം
  • 5,00,001 മുതല്‍ 10,00,000 രൂപ വരെ - 25,000 രൂപയും 5,00,000 രൂപയില്‍ അധികം വരുന്ന തുകയുടെ 20ശതമാനവും
  • 10,00,001 മുതല്‍ മുകളിലേക്ക് - 1,25,000 രൂപയും 10,00,000 രൂപയില്‍ അധികം വരുന്ന തുകയുടെ 30ശതമാനവും

  80 വയസിന് മുകളിലുള്ള സൂപ്പര്‍ സീനിയര്‍ സിറ്റിസന്‍

  (1933 ഏപ്രില്‍ 1 ന് മുമ്പ് ജനിച്ചവര്‍)
  • 5,00,000 രൂപ വരെ - നികുതിയില്ല
  • 5,00,001 മുതല്‍ 10,00,000 രൂപ വരെ - 5,00,000 രൂപയില്‍ അധികം വരുന്ന തുകയുടെ 20ശതമാനം
  • 10,00,001 മുതല്‍ മുകളിലേക്ക് - 1,00,000 രൂപയും 10,00,000 രൂപയില്‍ അധികം വരുന്ന തുകയുടെ 30ശതമാനവും

  ബാക്കിയുള്ള എല്ലാ തരം വ്യക്തികള്‍ക്കും

  (1953 മാര്‍ച്ച് 31 ന് ശേഷം ജനിച്ചവര്‍)
  • 2,00,000 രൂപ വരെ - നികുതിയില്ല
  • 2,00,001 മുതല്‍ 5,00,000 രൂപ വരെ - 2,00,000 രൂപയില്‍ അധികം വരുന്ന തുകയുടെ 10ശതമാനം
  • 5,00,001 മുതല്‍ 10,00,000 രൂപ വരെ - 30,000 രൂപയും 5,00,000 രൂപയില്‍ അധികം വരുന്ന തുകയുടെ 20ശതമാനവും
  • 10,00,001 മുതല്‍ മുകളിലേക്ക് - 1,30,000 രൂപയും 10,00,000 രൂപയില്‍ അധികം വരുന്ന തുകയുടെ 30ശതമാനവും

  2005-06 സാമ്പത്തിക വര്‍ഷം മുതലുള്ള നികുതി നിരക്കുകള്‍ ഡൌണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

  ഫോം-16 പുതിയ രൂപത്തില്‍

  ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്‍റ് 2013 ഫെബ്രുവരി 19 ലെ Income Tax (2nd Amendment) Rules-2013 പ്രകാരം ഈ വര്‍ഷം മുതല്‍ ഫോം - 16 ഫോര്‍മാറ്റില്‍ മാറ്റം വരുത്തി.

  പുതിയ ഫോം-16 ന് Part-A, Part-B എന്നിങ്ങനെ രണ്ട് ഭാഗങ്ങളുണ്ട്.

  Click for New Format of Form-16

  ഇതില്‍ Part-A യിലാണ് നമ്മുടെ ശമ്പളത്തില്‍ നിന്നും പിടിച്ച നികുതിയുടെയും മറ്റ് തരത്തില്‍ അടച്ച നികുതിയുടെയും എല്ലാം വിരവരങ്ങള്‍ ഉള്‍ക്കൊള്ളുന്നത്. Part B യില്‍ നമ്മുടെ വരുമാന വിവരങ്ങളും ടാക്സ് കാല്‍ക്കുലേഷനുമാണ് വരുന്നത്. ഇതില്‍ Part-A നമ്മളോ നമ്മുടെ ഡിസ്ബേര്‍സിംഗ് ആഫീസറോ തയ്യാറാക്കിയാല്‍ മതിയാകില്ല. പകരം ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ഇന്‍റര്‍മീഡിയറിയായ TRACES (TDS Reconciliation Analysis and Correction Enabling System) -ന്‍റെ www.tdscpc.gov.in എന്ന വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് പ്രിന്‍റെടുത്ത് ഡിസ്ബേര്‍സിംഗ് ഓഫീസര്‍ ഒപ്പിട്ട് തരണം. Part-B ഡിസ്ബേര്‍സിംഗ് ഓഫീസര്‍ സ്വന്തം തയ്യാറാക്കി ഒപ്പിട്ടു നല്‍കണമെന്നാണ്. ഇത് വേണമെങ്കില്‍ പഴയ പോലെ നമുക്ക് തന്നെ തയ്യാറാക്കി ഡിസ്ബേര്‍സിംഗ് ഓഫീസറെക്കൊണ്ട് ഒപ്പിടീക്കാം. ഫോം-16 ന്‍റെ Part-A TRACES വെബ്സൈറ്റില്‍ നിന്ന് തന്നെ ഡൗണ്‍ലോഡ് ചെയ്യണമെന്ന് നിഷ്കര്‍ഷിച്ചുകൊണ്ട് CBDT 17/04/2013 ന് ഒരു സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. സര്‍ക്കുലര്‍ വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

  TRACES ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുന്ന ഫോം-16 Part-A യില്‍ ഏഴ് ക്യാരക്റ്ററുള്ള ഒരു സര്‍ട്ടിഫിക്കറ്റ് നമ്പര്‍ ഉണ്ടായിരിക്കും. കൂടാതെ ഇതിന്‍റെ വലതു വശത്ത് TRACES ന്‍റെ ചിഹ്നവും ഇടതു വശത്ത് ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ ചിഹ്നവും ഉണ്ടായിരിക്കും. ഇതില്ലാത്ത ഫോം-16 Part-A സ്വീകരിക്കരുത് എന്ന് ഇന്‍കം ടാക്സ് വകുപ്പിന്‍റെ പരസ്യങ്ങളില്‍ കാണുന്നു. മാതൃക കാണുക.
  Quarterly TDS ഫയല്‍ ചെയ്യാത്തവര്‍ ഇത്തവണ വെട്ടിലാകും

  നമ്മുടെ ഡിസ്ബേര്‍സിംഗ് ആഫീസര്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ നമ്മുടെ ശമ്പളത്തില്‍ നിന്നും ഇത്ര രൂപ സ്രോതസ്സില്‍ നികുതി പിടിച്ചിട്ടുണ്ട് എന്ന് സക്ഷ്യപ്പെടുത്തിക്കൊണ്ട് നമുക്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റാണ് ഫോം-16. (ഗസറ്റഡ് ഉദ്യോഗസ്ഥരുടെ ഡിസ്ബേര്‍സിംഗ് ഓഫീസര്‍ അതത് ട്രഷറി ഓഫീസര്‍മാരും മറ്റുള്ളവരുടേത് അവരവരുടെ ഓഫീസ് മേധാവിയുമാണ്)

  ഡിസ്ബേര്‍സിംഗ് ഓഫീസര്‍ നമ്മുടെ ശമ്പളത്തില്‍ നിന്നും നികുതി പിടിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് കൊണ്ട് മാത്രം ഈ പ്രക്രിയ അവസാനിക്കുന്നില്ല. ഈ കണക്കുകള്‍ ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്‍റില്‍ എത്തണമെങ്കില്‍ ഡിസ്ബേര്‍സിംഗ് ഓഫീസര്‍മാര്‍ Quarterly E-TDS ഫയല്‍ ചെയ്യേണ്ടതുണ്ട്. അത് ചെയ്യാത്തിടത്തോളം കാലം നമ്മള്‍ അടക്കുന്ന നികുതി കണക്കില്‍ വരുന്നില്ല. (ഗസറ്റഡ് ഉദ്യോഗസ്ഥരുടെ TDS കൃത്യമായി അതത് ട്രഷറി ഓഫീസര്‍മാര്‍ ഫയല്‍ ചെയ്യുന്നുണ്ടായിരിക്കും). Quarterly E-TDS ഫയല്‍ ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം വര്‍ഷങ്ങളായി ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്‍റ് നല്‍കിക്കൊണ്ടിരിക്കുന്നു. പലരും ചെവിക്കൊണ്ടിട്ടില്ല. എന്നാല്‍ ഇത്തവണ ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്‍റ് ഇത്തരക്കാരെ പിടിക്കാന്‍ തന്നെ തീരുമാനിച്ചു എന്ന് തോന്നുന്നു. പലര്‍ക്കും ഫൈന്‍ അടക്കുന്നതിനുള്ള നോട്ടീസ് വന്നു തുടങ്ങി. വീഴ്ച വരുത്തിയ ഓരോ ദിവസത്തിനും 200 രൂപ വെച്ചാണ് പിഴയിട്ടിട്ടുള്ളത്. മാത്രമല്ല ഇത്തരക്കാരെ വെട്ടിലാക്കുന്നതിന് വേണ്ടിയാണ് ഫോം 16 ഫോര്‍മാറ്റില്‍ മാറ്റം വരുത്തിയിട്ടുള്ളത്. കാരണം TRACE-‍ല്‍ നമ്മുടെ ഓഫീസിന്‍റെ TAN രജിസ്റ്റര്‍ ചെയ്തെങ്കില്‍ മാത്രമേ ആ ഓഫീസിലെ ജീവനക്കാരുടെ ഫോം-16 ജനറേറ്റ് ചെയ്യാന്‍ കഴിയൂ. Quarterly E-TDS ഫയല്‍ ചെയ്യാത്തവരുടെ TAN ഇതില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല. മാത്രമല്ല TDS ഫയല്‍ ചെയ്യുമ്പോള്‍ ഓരോ PAN നമ്പരിലും അടവു ചെന്നതായി കാണിച്ച തുകയാണ് ഫോം-16 ന്‍റെ Part-A യില്‍ അടച്ച തുകയായി കാണുക.

  ആയത്കൊണ്ട് ഇതുവരെയും Quarterly E-TDS ഫയല്‍ ചെയ്യാത്ത ഓഫീസ് മേധാവികള്‍ അടുത്ത ജൂലൈ മാസത്തിന് മുമ്പ് തങ്ങളുടെ ഓഫീസിലെ ജീവനക്കാര്‍ക്ക് ഫോം-16 നല്‍കണമെങ്കില്‍ നിര്‍ബന്ധമായും അതിന് മുമ്പ് Quarterly E-TDS ഫയലിംഗ് പൂര്‍ത്തിയാക്കേണ്ടി വരും. ഇനി ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്‍റ് ഇത്തവണത്തേക്ക് ഈ നിയമത്തില്‍ വല്ല ഇളവുകളും വരുത്തുമോ എന്നറിയില്ല.

  EASY TAX ലും ഇതിനനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
  പുതിയ EASY TAX-ല്‍ ഫോം-16 ന്‍റെ Part-B യുടെ പ്രിന്‍റ് മാത്രമേ ലഭിക്കുകയുള്ളൂ

  EASY TAX ഉപയോഗിച്ച് നികുതി കണക്കാക്കുന്നതിനും സ്റ്റേറ്റ്മെന്‍റുകള്‍ തയ്യാറാക്കുന്നതിനും ടാക്സ് നിയമങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണമെന്നില്ല. എങ്കിലും ഒരു ചെറിയ ധാരണയെങ്കിലും എല്ലാവര്‍ക്കും ഉണ്ടായിരിക്കുന്നത് നല്ലതാണ്.

  ആദായ നികുതി കണക്കാക്കുന്ന വിധം
  2013 ഏപ്രില്‍ 1 മുതല്‍ 2014 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ ലഭിച്ച വരുമാനമാണ് ടാക്സ് കണക്കാക്കാന്‍ പരിഗണിക്കേണ്ടത്. എന്നാല്‍ ഓരോ മാസത്തേയും ശമ്പളം തൊട്ടടുത്ത മാസമാണ് ലഭിക്കുന്നത് എന്നത് കൊണ്ട് 2013 മാര്‍ച്ചിലെ ശമ്പളം ഇതില്‍ ഉള്‍പ്പെടുത്തുകയും 2014 മാര്‍ച്ചിലെ ശമ്പളം ഇതില്‍ നിന്ന് മാറ്റി നിര്‍ത്തുകയും ചെയ്യുന്നു. മാര്‍ച്ച് 31 വരെ ഉണ്ടാകാന്‍ സാധ്യതയുള്ള എല്ലാ ഡിഡക്ക്ഷനുകളും കണക്കിലെടുക്കാവുന്നതാണ്. ശമ്പളം എന്നാല്‍ അടിസ്ഥാന ശമ്പളം, ക്ഷാമബത്ത, വീട്ടുവാടക ബത്ത, സാലറി അരിയര്‍, ഡി.എ.അരിയര്‍, സ്പെഷ്യല്‍ അലവന്‍സുകള്‍, ഏണ്‍ഡ് ലീവ് സറണ്ടര്‍, ഫെസ്റ്റിവല്‍ അലവന്‍സ്, ബോണസ്, പേ റിവിഷന്‍ അരിയര്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുത്തണം.

  മുകളില്‍ വിശദീകരിച്ച രീതിയില്‍ മൊത്തം ശമ്പളം കണക്കാക്കി അതില്‍ നിന്നും ഇനി പറയുന്നവ കുറയ്ക്കാവുന്നതാണ്.

  1) വീട്ടുവാടക ബത്ത ( HOUSE RENT ALLOWANCE)
  നിങ്ങള്‍ താമസിക്കുന്നത് വാടക വീട്ടിലാണെങ്കില്‍ മാത്രം, വീട്ടുവാടക ബത്ത താഴെ കൊടുത്തിട്ടുള്ള മൂന്ന് തുകകളില്‍ ഏതാണോ ചെറുത് അത് കുറവ് ചെയ്യാം.
  • യഥാര്‍ത്ഥത്തില്‍ ഈ വര്‍ഷം കൈപ്പറ്റിയ വീട്ടുവാടക ബത്ത
  • അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും കൂടി കൂട്ടിയ തുകയുടെ 10 ശതമാനത്തിനേക്കാള്‍ അധികം നല്‍കിയ വാടക
  • അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും കൂടി കൂട്ടിയ തുകയുടെ 40 ശതമാനം വരുന്ന തുക

  സാധാരണ ഗതിയില്‍ ഇത് കുറവ് ചെയ്യുന്നതിന് ഒരു ഡിക്ളറേഷന്‍ എഴുതി നല്‍കിയാല്‍ മതിയെങ്കിലും മിക്ക ട്രഷറികളില്‍ നിന്നും വാടക രസീത് ആവശ്യപ്പെടാറുണ്ട്.

  2) വാഹന ബത്ത വാങ്ങിയിട്ടുണ്ടെങ്കില്‍, പരമാവധി ഒരു മാസം 800 രൂപ പ്രകാരം ഒരു വര്‍ഷം 9600 രൂപയോ അതല്ലെങ്കില്‍ യഥാര്‍ത്ഥത്തില്‍ വാങ്ങിയ തുകയോ ഏതാണോ കുറവ് അത് കുറവ് ചെയ്യാവുന്നതാണ്.

  3) തൊഴില്‍ നികുതിയിനത്തില്‍ നല്‍കിയ തുക (രണ്ടു ഗഡുക്കളും കൂടി കൂട്ടിയത്)

  മൊത്തം ശമ്പളവരുമാനത്തില്‍ നിന്നും മുകളില്‍ കൊടുത്ത കിഴിവുകള്‍ വരുത്തിയതിന് ശേഷം കിട്ടുന്ന തുകയെ Net Salary Income എന്നറിയപ്പെടുന്നു. ഇതിനോട് കൂടി വാടക കെട്ടിടങ്ങളില്‍ നിന്നുള്ള വരുമാനം, ബിസിനസ് & പ്രൊഫഷന്‍, കാപിറ്റല്‍ ഗെയിന്‍, മറ്റു വരുമാനം തുടങ്ങിയ സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനം കൂട്ടേണ്ടതുണ്ട്.

  ഇതില്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം നമുക്ക് വീട്ടുവാടകയിനത്തില്‍ വരുമാനമൊന്നും ഇല്ലെങ്കിലും സ്വന്തം താമസത്തിനുപയോഗിക്കുന്ന വീട് വാങ്ങിക്കുന്നതിനോ നിര്‍മ്മിക്കുന്നതിനോ അംഗീകൃത ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ലോണ്‍ എടുത്തിട്ടുണ്ടെങ്കില്‍ ആ ലോണിന് പലിശയിനത്തില്‍ നല്‍കിയിട്ടുള്ള തുക ഈ തലക്കെട്ടില്‍ നഷ്ടമായി കാണിക്കണം. (1999 ഏപ്രില്‍ 1 ന് മുമ്പ് എടുത്ത ലോണാണെങ്കില്‍ പരമാവധി 30,000 രൂപയും അതിന് ശേഷം എടുത്ത ലോണാണെങ്കില്‍ പരമാവധി 1,50,000 രൂപ വരെയും കിഴിവ് അനുവദിക്കും. എന്നാല്‍ ലോണ്‍ എടുത്ത് 3 വര്‍ഷത്തിനകം നിര്‍മ്മാണം പൂര്‍ത്തിയായിരിക്കണം)
  Net Salary യോട് കൂടി മറ്റ് സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനം കൂടി കൂട്ടുമ്പോള്‍ കിട്ടുന്ന തുകയെ Total Income എന്നറിയപ്പെടുന്നു. ഇതില്‍ നിന്നും ചാപ്റ്റര്‍ VI-A പ്രകാരം 80 സി, 80 സി.സി.സി, 80 സി.സി.ഡി എന്നീ വകുപ്പുകള്‍ അനുസരിച്ച് പരമാവധി 1 ലക്ഷം രൂപ വരെ കുറവ് ചെയ്യാം.

  80 സി പ്രകാരം അനുവദനീയമായ പ്രധാനപ്പെട്ട ഇളവുകള്‍
  • പ്രൊവിഡന്റ് ഫണ്ടില്‍ നിക്ഷേപിച്ച തുക (വായ്പ തിരിച്ചടവ് കണക്കിലെടുക്കരുത്)
  • SLI, FBS, GIS, GPAIS തുടങ്ങിയവ
  • ജീവനക്കാരുടെയോ ആശ്രതരുടെയോ പേരില്‍ അടച്ചിട്ടുള്ള ലൈഫ് ഇന്‍ഷൂറന്‍സ് പ്രീമിയം
  • നാഷണല്‍ സേവിംഗ്സ് ഡെപ്പോസിറ്റ്, അംഗീകൃത മ്യൂച്ച്യുല്‍ ഫണ്ടില്‍ നിക്ഷേപിച്ച തുക.
  • നാഷണലൈസ്ഡ് ബാങ്കുകളിലെ 5 വര്‍ഷത്തേക്കുള്ള ടാക്സ് സേവര്‍ സ്കീം.
  • 5 വര്‍ഷം കാലാവധിയുള്ള പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സ് ഡെപ്പോസിറ്റ്
  • വീട് നിര്‍മ്മാണത്തിന് എടുത്ത ലോണിന്റെ മുതലിലേക്കുള്ള തിരിച്ചടവ് (പലിശ Income From House Property എന്ന തലക്കെട്ടില്‍ നഷ്ടമായി കാണിക്കുക)
  • പരമാവധി രണ്ട് കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് വേണ്ടി അംഗീകൃത സ്ഥാപനത്തില്‍ നല്‍കിയ ട്യൂഷന്‍ ഫീസ്. (ഡൊണേഷന്‍, ഡവലപ്മെന്റ് ഫീസ്, കാപിറ്റേഷന്‍ ഫീ എന്നിവ പരിഗണിക്കില്ല) തെളിവായി സ്ഥാപനത്തില്‍ നിന്നുള്ള റസിപ്റ്റ് ഹാജരാക്കേണ്ടി വരും

  80 സി.സി.സി – ഐ.ആര്‍.ഡി.എ അംഗീകൃത പെന്‍ഷന്‍ ഫണ്ടില്‍ നിക്ഷേപിച്ച തുക.

  80 സി.സി.ഡി – കേന്ദ്ര ഗവണ്‍മെന്റ് അംഗീകൃത പെന്‍ഷന്‍ ഫണ്ടില്‍ നിക്ഷേപിച്ച തുക.

  മുകളില്‍ നല്‍കിയ മൂന്ന് വകുപ്പുകള്‍ പ്രകാരമുള്ള 1 ലക്ഷം രൂപയുടെ കിഴിവുകള്‍ കൂടാതെ താഴെ പറയുന്ന കിഴിവുകളും അനുവദനീയമാണ്.

  80. സി.സി.ജി – ഓഹരി നിക്ഷേപങ്ങളിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുക എന്ന ഉദ്ദേശത്തോടു കൂടി കേന്ദ്ര സര്‍ക്കാര്‍ ഈ വര്‍ഷം മുതല്‍ രാജീവ് ഗാന്ധി ഇക്വിറ്റി സേവിംഗ്സ് സ്കീം എന്ന പേരില്‍ ഒരു പുതിയ സ്കീം ആരംഭിച്ചിട്ടുണ്ട്. ഇതില്‍ നിക്ഷേപിക്കുന്ന 50,000 രൂപ വരെയുള്ള തുകയുടെ 50 ശതമാനം വരുമാനത്തില്‍ നിന്നും കിഴിവായി അനുവദിക്കും. എന്ന് പറഞ്ഞാല്‍ മാക്സിമം കിഴിവ് 25,000 രൂപ. ഉദാഹരണമായി ടാക്സ് ബാധ്യത 10 ശതമാനത്തില് ഒതുങ്ങി നില്‍ക്കുന്ന ഒരാള്‍ 50,000 രൂപ ഈ ഇനത്തില്‍ നിക്ഷേപിച്ചാല്‍ 2500 രൂപ മാത്രമേ നികുതിയില്‍ കുറയുകയുള്ളൂ. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

  80. ഡി – ജീവനക്കാരന്‍, ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ്, മക്കള്‍ എന്നിവര്‍ക്ക് വേണ്ടി എടുത്തിട്ടുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയിലേക്ക് അടച്ച പ്രീമിയം. പരമാവധി 15,000 രൂപ. ഇത് കൂടാതെ രക്ഷിതാക്കളുടെ പേരില്‍ എടുത്തിട്ടുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് പ്രീമിയം പരമാവധി 15,000 രൂപ. (രക്ഷിതാക്കള്‍ സീനിയര്‍ സിറ്റിസനാണെങ്കില്‍ 20,000 രൂപ വരെ കിഴിക്കാം). ഇങ്ങനെ മൊത്തം 35,000 രൂപ വരെ കുറയ്ക്കാം. ഉദാഹരണം. മെഡിക്ലെയിം പോളിസി

  80 ഡി.ഡി – ശാരീരികായോ, മാനസികമായോ അംഗവൈകല്യം സംഭവിച്ച, നികുതി ദായകനെ ആശ്രയിച്ച് കഴിയുന്ന ബന്ധുവിന്റെ ചികിത്സാ ചെലവ്. (വൈകല്യം 40 ശതമാനം മുതല്‍ 80 ശതമാനം വരെയാണെങ്കില്‍ പരമാവധി 50,000 രൂപ. 80 ശതമാനത്തില്‍ കൂടുതലാണെങ്കില്‍ പരമാവധി 1 ലക്ഷം രൂപ)

  80. ഡി.ഡി.ബി – മാരകമായ രോഗങ്ങള്‍ അനുഭവിക്കുന്ന നികുതി ദായകനോ അദ്ദേഹത്തിന്റെ ആശ്രിതര്‍ക്കോ വേണ്ടി ചെലവഴിച്ച ചികിത്സാ ചെലവ്. പരമാവധി 40,000 രൂപ (സീനിയര്‍ സിറ്റിസനാണെങ്കില്‍ 60,000 രൂപ). ഉദാഹരണം- കാന്‍സര്‍, എയിഡ്സ്, വൃക്ക തകരാറ്. ഈ കിഴിവ് അനുവദിക്കേണ്ടത് ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്‍റാണ്. ഡിസ്ബേര്‍സിംഗ് ആഫീസറല്ല. അതായത് നമ്മള്‍ സ്റ്റേറ്റ്മെന്‍റ് നല്‍കുമ്പോള്‍ ഈ കിഴിവ് കാണിക്കാതെ ടി.ഡി.എസ് പിടിക്കുകയും പിന്നീട് ജൂലൈ മാസത്തില്‍ റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ ഈ തുക ക്ലെയിം ചെയ്ത് ടാക്സ് റീഫണ്ട് അവകാശപ്പെടുകയാണ് വേണ്ടത്. കൂടുതല്‍ നിര്‍ദ്ദേശങ്ങളും ഫോം 10-ഐ യും താഴെ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

  Guidelines for Deduction u/s 80 DDB
  Form 10-I

  80.ഇ – തന്റെയോ ആശ്രിതരുടെയോ ഉന്നത വിദ്യാഭ്യാസ ആവശ്യത്തിന് വേണ്ടി അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും എടുത്തിട്ടുള്ള എഡ്യുക്കേഷന്‍ ലോണിന്റെ പലിശ.

  80.ജി – ധര്‍മ്മസ്ഥാപനങ്ങളിലേക്കും മറ്റും നല്കിയ സംഭാവന. ചില സ്ഥാപനങ്ങള്‍ക്കും ചാരിറ്റബിള്‍ സൊസൈറ്റിക്കും നല്കുന്ന തുക പൂര്‍ണ്ണമായും മറ്റു ചിലതിന് നല്കുന്നതിന്റെ 50 ശതമാനവും കിഴിവ് ലഭിക്കും.

  80 ജി.ജി.സി – Representation of the People Act-1951 ലെ 29എ വകുപ്പ് പ്രകാരം അംഗീകരിക്കപ്പെട്ടിട്ടുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കിയ സംഭാവന മുഴുവനായും കുറയ്ക്കാം. പക്ഷെ തക്കതായ തെളിവുകള്‍ സമര്‍പ്പിക്കേണ്ടി വരും.

  80.യു – പൂര്‍ണ്ണമായോ ഭാഗികമായോ അംഗവൈകല്യമുള്ള നികുതി ദായകന് തന്റെ വരുമാനത്തില്‍ നിന്നും വൈകല്യം 40 ശതമാനത്തില്‍ കൂടുതലാണെങ്കില്‍ 50,000 രൂപയും വൈകല്യം 80 ശതമാനത്തില്‍ കൂടുതലാണെങ്കില്‍ 1 ലക്ഷം രൂപയും കുറവ് ചെയ്യാവുന്നതാണ്.

  മുകളില്‍ കൊടുത്തിട്ടുള്ള എല്ലാ കിഴിവുകളും നടത്തിയതിന് ശേഷം ലഭിക്കുന്ന തുകയെ അടുത്ത 10 രൂപയിലേക്ക് റൌണ്ട് ചെയ്യുക. ഇതിനെ Taxable Income എന്നറിയപ്പെടുന്നു. ഈ തുകയുടെ മുകളിലാണ് നിശ്ചിത നിരക്കനുസരിച്ച് ടാക്സ് കണക്കാക്കേണ്ടത്. ടാക്സ് കണ്ടതിന് ശേഷം ആ ടാക്സിന്റെ മുകളില്‍ 2 ശതമാനം എഡ്യുക്കേഷന്‍ സെസും 1 ശതമാനം സെക്കണ്ടറി ആന്റ് ഹയര്‍ എഡ്യുക്കേഷന്‍ സെസും കൂട്ടുക (മൊത്തം മൂന്ന് ശതമാനം). ഈ കിട്ടിയ തുകയാണ് നിങ്ങളുടെ ഇന്‍കം ടാക്സ്.
  2013 ഏപ്രിലിന് മുമ്പുള്ള ഏതെങ്കിലും മാസങ്ങളില്‍ ലഭിക്കേണ്ടിയിരുന്ന ശമ്പളം അരിയറായി ഈ വര്‍ഷം ലഭിച്ചിട്ടുണ്ടെങ്കില്‍ അത് ഈ വര്‍ഷത്തെ വരുമാനമായി കാണിക്കേണ്ടതുണ്ട്. തന്‍മൂലം ചിലപ്പോള്‍ നമ്മുടെ നികുതി ബാധ്യത ഒരു പാട് വര്‍ദ്ധിച്ചിട്ടുണ്ടാകാം. ഒരു പക്ഷെ ഇപ്പോള്‍ ലഭിച്ച ശമ്പള കുടിശ്ശിക അതത് വര്‍ഷങ്ങളില്‍ ലഭിച്ചിരുന്നെങ്കില്‍ നമുക്ക് നികുതി അടക്കേണ്ടി വരില്ലായിരുന്നു. ഇപ്പോള്‍ എല്ലാം കൂടി ലഭിച്ചതിന്‍റെ ഫലമായി വരുമാന പരിധി വര്‍ദ്ധിക്കുകയും അത് മൂലം നികുതി ബാധ്യത വരികയും ചെയ്തതാകാം. അത്തരം ആളുകള്‍ക്ക് 89(1) വകുപ്പ് പ്രകാരം അരിയര്‍ സാലറിയുടെ റിലീഫ് അവകാശപ്പെടാം. ഈ വര്‍ഷം പേ ഫിക്സ് ചെയ്തവര്‍, അപ്രൂവല്‍ ലഭിക്കാന്‍ താമസം നേരിട്ട് ഇപ്പോള്‍ ശമ്പളം ഒരുമിച്ച് ലഭിച്ചവര്‍, എന്തെങ്കിലും കാരണങ്ങള്‍ കൊണ്ട് കഴിഞ്ഞ വര്‍ഷങ്ങളില്‍ ലഭിക്കേണ്ട ശമ്പളം ഈ വര്‍ഷത്തില്‍ വാങ്ങിച്ചവര്‍ തുടങ്ങി പലര്‍ക്കും ഈ റിലീഫ് ഉപയോഗപ്പെടുത്താവുന്നതാണ്.

  അരിയര്‍ സാലറിയുടെ റിലീഫ് അവകാശപ്പെടാമെന്നുള്ളത് പലരും അറിയാതെ പോവുകയോ, അതല്ലെങ്കില്‍ അറിഞ്ഞിട്ടും സങ്കീര്‍ണ്ണമ്മായ പേപ്പര്‍ വര്‍ക്കുകള്‍ കാരണം വേണ്ടെന്ന് വെക്കുകയോ ചെയ്യുന്ന പ്രവണത കണ്ട് വരുന്നു. എന്നാല്‍ ഈ ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിന് വേണ്ടി തയ്യാറാക്കിയ Relief Calculator എന്ന എക്സല്‍ അപ്ലിക്കേഷന്‍ ഒരു വലിയ വിജയമായിത്തീര്‍ന്നു. ആയത്കൊണ്ട് അത് പരിഷ്കരിച്ച് ഈ വര്‍ഷത്തെ ഉപയോഗത്തിന് വേണ്ടി സജ്ജമാക്കിയിട്ടുണ്ട്. വളരെ കുറഞ്ഞ നേരം കൊണ്ട് ഒരു ബുദ്ധിമുട്ടുമില്ലാതെ, ചിലപ്പോള്‍ ഒരുപാട് സാമ്പത്തിക ലാഭം ഉണ്ടാക്കാന്‍ ഇത് സഹായിച്ചേക്കാം.

  Relief Calculator ഉപയോഗിച്ച് അരിയര്‍ റിലീഫ് കണക്കാക്കുന്നതിന്
  റിലീഫ് കണക്കാക്കുന്നതിന് മുമ്പായി നിങ്ങള്‍ EASY TAX ഓപ്പണ്‍ ചെയ്ത് ഈ വര്‍ഷത്തെ വിവരങ്ങള്‍ ചേര്‍ക്കുക. കാരണം റിലീഫ് നമുക്ക് ആവശ്യമുണ്ടെങ്കില്‍ മാത്രം ക്ലെയിം ചെയ്താല്‍ മതി. ഈ വര്‍ഷം അരിയര്‍ അടക്കമുള്ള മൊത്തവരുമാനത്തിന് മേല്‍ ടാക്സ് വരുന്നില്ലെങ്കില്‍ റിലീഫ് കണക്കാക്കാന്‍ സമയം ചെലവഴിക്കേണ്ട ആവശ്യമില്ലല്ലോ.. മാത്രമല്ല റിലീഫ് കണക്കാക്കുന്നതിന് ഈ വര്‍ഷത്തെ മൊത്തവരുമാനം എത്രയാണെന്ന് അറിയുകയും വേണം. ആയത് കൊണ്ട് ആദ്യം EASY TAX ലെ വിവരങ്ങള്‍ എന്റര്‍ ചെയ്യുക. അതില്‍ അരിയര്‍ ചേര്‍ക്കാനുള്ള സ്ഥലങ്ങളില്‍ അത് ചേര്‍ക്കുകയും ചെയ്യുക. ഇനി ഇതിലെ Statement എടുത്ത് നോക്കിയാല്‍ ടാക്സ് വരുന്നുണ്ടോ എന്നറിയാം. ടാക്സ് അടക്കേണ്ടതുണ്ടെങ്കില്‍ മാത്രം റിലീഫ് കണക്കാക്കുന്നതിന് അടുത്ത സ്റ്റെപ്പിലേക്ക് പോവുക.

  റിലീഫ് കണക്കാക്കുന്നതിന് ആകെ രണ്ട് കാര്യങ്ങളാണ് വേണ്ടത്.

  നിങ്ങള്‍ക്ക് മൊത്തം ലഭിച്ച അരിയര്‍ സാലറിയെ അതത് വര്‍ഷങ്ങളിലേക്ക് വീതിച്ച് ഒരു കടലാസില്‍ എഴുതി വെക്കുക. അത് നിങ്ങളുടെ അരിയര്‍ ബില്ലിന്റെ കൂടെ നല്‍കിയ Due-Drawn Statement ല്‍ നിന്നും അനായാസം കണ്ടെത്താവുന്നതാണ്. ഓരോ സാമ്പത്തിക വര്‍ഷത്തിലേക്ക് ലഭിച്ച സാലറി അരിയര്‍ കണ്ടെത്തുന്നതിന് Arrear Splitter എന്ന എക്സല്‍ അപ്ലിക്കേഷന്‍ ഉപയോഗിക്കാം.

  ഈ വര്‍ഷത്തെയും അത് പോലെ ഏതൊക്കെ മുന്‍വര്‍ഷങ്ങലിലേക്കുള്ള അരിയറാണോ ലഭിച്ചത് ആ വര്‍ഷങ്ങളിലെയും അരിയര്‍ കൂട്ടാതെയുള്ള Taxable Income എത്രയാണ് എന്ന് കണ്ടെത്തുക. ടാക്സബിള്‍ ഇന്‍കം എന്ന് പറഞ്ഞാല്‍ എല്ലാ കിഴിവുകളും കഴിഞ്ഞിട്ടുള്ള തുകയാണ്. അതായത് ഏത് തുകയുടെ മുകളിലാണോ നമ്മള്‍ ടാക്സ് കാല്‍ക്കുലേറ്റ് ചെയ്തത് ആ തുക. നമ്മള്‍ മുമ്പ് വിവരിച്ച പോലെ ഈ വര്‍ഷത്തെ വിവരങ്ങള്‍ EASY TAX ല്‍ എന്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഈ വര്‍ഷത്തെ ടാക്സബിള്‍ ഇന്‍കം അതില്‍ നിന്നും ലഭിക്കും. മറ്റ് വര്‍ഷങ്ങളിലെ ടാക്സബിള്‍ ഇന്‍കം ലഭിക്കണമെങ്കില്‍ നമ്മള്‍ അതത് വര്‍ഷങ്ങളില്‍ നല്‍കിയിട്ടുള്ള ടാക്സ് സ്റ്റേറ്റ്മെന്റുകളുടെ കോപ്പികള്‍ എടുത്ത് പരിശോധിച്ചാല്‍ മാത്രം മതി.

  ഈ രണ്ട് കാര്യങ്ങള്‍ മാത്രം ലഭിച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ Relief Calculator ഓപ്പണ്‍ ചെയ്യുക. ഇതിന് പാര്‍ട്ട് എ മുതല്‍ പാര്‍ട്ട് -ഇ വരെ 5 ഭാഗങ്ങളുണ്ട്. പാര്‍ട്ട്-എയില്‍ പേര്, ഉദ്യോഗപ്പേര്, ഓഫീസ്, പാന്‍ നമ്പര്‍ എന്നിവ എന്റര്‍ ചെയ്യുക. അതിന് ശേഷം കാറ്റഗറി സെലക്ട് ചെയ്യുക. ഇത് വളരെ പ്രധാനപ്പെട്ടതാണ്. ഇതില്ലെങ്കില്‍ കാല്‍ക്കുലേഷന്‍ ശരിയാകില്ല.

  പാര്‍ട്ട് ബി യില്‍ മൂന്ന് നിരകളുണ്ട്.

  ആദ്യത്തെ നിരയില്‍ അരിയര്‍ സാലറി ബാധകമായിട്ടുള്ള ഓരോ വര്‍ഷത്തെയും അരിയര്‍ ഒഴിച്ചുള്ള ടാക്സബിള്‍ ഇന്‍കം ചേര്‍ക്കുക. അരിയര്‍ ബാധകമല്ലാത്ത വര്‍ഷങ്ങളിലേ കോളങ്ങള്‍ ശൂന്യമായി വിട്ടാല്‍ മതി. ഈ വര്‍ഷത്തെ ടാക്സബിള്‍ ഇന്‍കം ചേര്‍ക്കുന്നതിന് EASY TAX ലെ Statement എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന സ്റ്റേറ്റമെന്റിലെ കോളം 13 ന് ( ie; Taxable income rounded off to the nearest multiple of Ten ) നേരെ വരുന്ന തുക അരിയര്‍ അടക്കമുള്ള തുകയാണ്. ഇതില്‍ നിന്നും ഈ വര്‍ഷം ലഭിച്ച അരിയര്‍ കുറച്ചാല്‍ മതി. ഉദാഹരണമായി Statement ലെ ഐറ്റം 13 ല്‍ കാണുന്ന തുക 3,25,000 വും ഈ വര്‍ഷം ലഭിച്ച അരിയര്‍ 40,000 വും ആണെങ്കില്‍ നിങ്ങള്‍ ഈ വര്‍ഷത്തെ കോളത്തില്‍ 2,85,000 എന്ന് ചേര്‍ത്താല്‍ മതി.

  രണ്ടാമത്തെ നിരയില്‍ നമ്മള്‍ നേരത്തെ തയ്യാറാക്കി വെച്ചതനുസരിച്ച് ഓരോ വര്‍ഷങ്ങളിലേക്കും ബാധകമായിട്ടുള്ള അരിയറുകള്‍ അതത് കോളങ്ങളില്‍ രേഖപ്പെടുത്തുക.

  മൂന്നാമത്തെ നിരയുടെ അവസാനം നമ്മള്‍ മൊത്തം ഈ വര്‍ഷം വാങ്ങിയ അരിയര്‍ കാണാം.

  ഇത്ര മാത്രമേ നമ്മള്‍ ചെയ്യേണ്ടതുള്ളു. പാര്‍ട്ട് സി, ഡി, ഇ എന്നിവയില്‍ നമ്മള്‍ ഒന്നും എന്റര്‍ ചെയ്യണ്ടതില്ല. പാര്‍ട്ട് -ഇ യില്‍ നമ്മള്‍ക്ക് അരിയര്‍ റിലീഫ് ക്ലെയിം ചെയ്യാന്‍ കഴിയുമെങ്കില്‍ ആ തുക കാണാം. അങ്ങനെയെങ്കില്‍ പാര്‍ട്ടി-ഇ യ്ക്ക് താഴെ നല്‍കിയിട്ടുള്ള പ്രിന്റ് ബട്ടണ്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് 10-ഇ ഫോറം, അനക്സര്‍, ടേബിള്‍-എ എന്നിവ പ്രിന്റ് ചെയ്യാം. എന്നിട്ട് പ്രസ്തുത റിലീഫ് ഇന്‍കം ടാക്സ് സ്റ്റേറ്റ്മെന്റുകളിലെ Releif u/s 89(1) എന്ന കോളത്തില്‍ ചേര്‍ക്കുക. നിങ്ങള്‍ ഈസി-ടാക്സ് ഉപയോഗിക്കുന്നുവെങ്കില്‍ Deduction എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്ന പേജിന്‍റെ അവസാനത്തെ ഇനമായ Releif u/s 89(1) എന്നതിന് നേരെ ഈ തുക ചേര്‍ക്കുക.

  Manual ആയി റിലീഫ് കാല്‍ക്കുലേറ്റ് ചെയ്യുന്നതിന്

  Relief Calculator ഉപയോഗിക്കുന്നവര്‍ക്ക് ഈ റീലീഫ് കാല്‍ക്കുലേറ്റ് ചെയ്യുന്ന സ്റ്റെപ്പുകളൊന്നും മനസ്സിലാക്കി വെക്കേണ്ടതില്ല. എങ്കിലും സ്വന്തമായി റിലീഫ് കാല്‍ക്കലേറ്റ് ചെയ്യുന്നവര്‍ക്ക് വേണ്ടി ഇതിനുള്ള സ്റ്റെപ്പുകള്‍ താഴെ കൊടുക്കുന്നു.

  ആദ്യം ഈ വര്‍ഷം നമുക്ക് ലഭിച്ച മൊത്തം വരുമാനത്തിന്‍റെ, അതായത് ലഭിച്ച അരിയര്‍ അടക്കമുള്ള തുകയുടെ നികുതി കണക്കാക്കുക.

  പിന്നീട് മൊത്തം വരുമാനത്തില്‍ നിന്നും അരിയര്‍ കുറച്ച് ബാക്കി തുകയുടെ നികുതി കാണുക. ഇവിടെ അരിയര്‍ കുറയ്ക്കുമ്പോള്‍ ഈ വര്‍ഷത്തേക്ക് ബാധകമായിട്ടുള്ളത് കുറയ്ക്കരുത്. അത് ഈ വര്‍ഷത്തെ വരുമാനം തന്നെയാണ്.

  സ്റ്റെപ്പ്-1 ല്‍ കണ്ട നികുതിയില്‍ നിന്നും സ്റ്റെപ്-2 ല്‍ കണ്ട നികുതി കുറയ്ക്കുക ( ഇത് ഈ വര്‍ഷം അരിയര്‍ ലഭിച്ചത് കാരണം വന്നിട്ടുള്ള അധിക നികുതി ബാധ്യതയാണ് )

  അരിയര്‍ ബാധകമായിട്ടുള്ള മുന്‍വര്‍ഷങ്ങളില്‍ നമ്മള്‍ അന്ന് നല്‍കിയ നികുതികള്‍ കണ്ടെത്തി അതിന്റെ തുക കാണുക (ഇതിന് ആ വര്‍ഷങ്ങളിലെ ആദായ നികുതി സ്റ്റേറ്റ്മെന്റുകള്‍ പരിശോധിക്കുക )

  ഈ ഓരോ വര്‍ഷത്തെയും അന്നത്തെ മൊത്തം വരുമാനത്തോട് കൂടി ഇപ്പോള്‍ അതത് വര്‍ഷത്തേക്ക് ലഭിച്ച അരിയറുകള്‍ കൂട്ടി ആ വര്‍ഷങ്ങളിലെ നികുതി റീകാല്‍ക്കുലേറ്റ് ചെയ്യുക. എന്നിട്ട് ഈ പുതിയ നികുതികളുടെ തുക കാണുക. മുന്‍ വര്‍ഷങ്ങളിലെ നികുതി നിരക്കുകള്‍ ഓര്‍ക്കുന്നില്ലെങ്കില്‍ Previous Income Tax Rates ഡൌണ്‍ലോഡ് ചെയ്യുക.

  അതിന് ശേഷം സ്റ്റെപ് -5 ല്‍ ലഭിച്ച തുകയില്‍ നിന്നും-4 ല്‍ ലഭിച്ച തുക കുറയ്ക്കുക. (ഇത് അരിയറുകള്‍ അതത് വര്‍ഷങ്ങളില്‍ ലഭിച്ചിരുന്നെങ്കില്‍ അന്ന് വരുമായിരുന്ന അധിക നികുതി ബാധ്യതയാണ് )

  ഇനി സ്റ്റെപ്-3 ല്‍ ലഭിച്ച തുകയില്‍ നിന്നും സ്റ്റെപ്-6 ല്‍ ലഭിച്ച തുക കുറയ്ക്കുക. ഈ കിട്ടുന്ന തുകയാണ് നമുക്ക് അവകാശപ്പെടാവുന്ന റിലീഫ്. (അതായത് ഇപ്പോള്‍ അരിയര്‍ ലഭിച്ചത് കാരണം അധികമായി വന്നിട്ടുള്ള നികുതിയില്‍ നിന്നും അന്നന്ന് അടയ്ക്കേണ്ടിയിരുന്ന നികുതി കുറച്ച് ബാക്കിയുള്ളത് )

  അരിയര്‍ സാലറി ലഭിച്ച എല്ലാവര്‍ക്കും 89(1) പ്രകാരമുള്ള റിലീഫിന്റെ പ്രയോജനം ലഭിക്കണമെന്നില്ല. കാരണം അരിയര്‍ ബാധകമായിട്ടുള്ള വര്‍ഷങ്ങളില്‍ നമ്മള്‍ നേരത്തെ തന്നെ നികുതി അടക്കേണ്ടി വന്നിട്ടുണ്ടെങ്കില്‍ അരിയര്‍ അതത് വര്‍ഷങ്ങളിലെ വരുമാനങ്ങളോടൊപ്പം കൂട്ടുകയാണെങ്കില്‍ ആ വര്‍ഷങ്ങളിലെ നികുതി വര്‍ദ്ധിക്കുന്നു. അത്തരക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കില്ല.

  എന്നാല്‍ ഈ വര്‍ഷം അരിയര്‍ ലഭിച്ചത് കാരണം നമ്മുടെ വരുമാനം വര്‍ദ്ധിച്ച് 5 ലക്ഷം രൂപയില്‍ കവിഞ്ഞിട്ടുണ്ടെങ്കില്‍ നമ്മള്‍ 5 ലക്ഷത്തിന് മുകളിലുള്ള തുകയ്ക്ക് 20 ശതമാനം നികുതി അടയ്ക്കേണ്ടി വരും. എന്നാല്‍ അരിയര്‍ അതത് വര്‍ഷങ്ങളിലേക്ക് മാറ്റിയാല്‍ നികുതി ബാധ്യത 10 ശതമാനത്തില്‍ ഒതുങ്ങിയേക്കാം. ഇങ്ങനയുള്ളവര്‍ക്ക് മുന്‍വര്‍ഷങ്ങളില്‍ നികുതി അടച്ചിരുന്നുവെങ്കിലും റിലീഫിന്റെ പ്രയോജനം ലഭിക്കും.
  Qn.Total Income അടുത്ത പത്ത് രൂപയിലേക്ക് റൌണ്ട് ചെയ്യാറുണ്ട്. പക്ഷെ EASY TAX ല്‍ ഇതിനു പുറമെ Income Tax ഉം അടുത്ത പത്ത് രൂപയിലേക്ക് റൌണ്ട് ചെയ്യുന്നതായി കാണുന്നു. ഇത് തെറ്റല്ലേ..?

  Income Tax Act 1961 ലെ സെക്ഷന്‍ 288 A യില്‍ Total Income റൗണ്ട് ചെയ്യുന്നതിനെക്കുറിച്ചും 288 B യില്‍ Income Tax റൗണ്ട് ചെയ്യുന്നതിനെക്കുറിച്ചും വ്യക്തമാക്കുന്നുണ്ട്. Total Income അടുത്ത പത്ത് രൂപയിലേക്ക് റൗണ്ട് ചെയ്യണമെന്നതിനെക്കുറിച്ച് ആര്‍ക്കും സംശയമില്ല. എന്നാല്‍ Tax Payable അടുത്ത പത്തിലേക്ക് റൗണ്ട് ചെയ്യണോ അതോ അടുത്ത രൂപയിലേക്ക് റൗണ്ട് ചെയ്യണോ എന്നതിനെക്കുറിച്ചാണ് പലരും സംശയം ഉന്നയിക്കുന്നത്. 2006-07 സാമ്പത്തിക വര്‍ഷം വരെ Tax Payable അടുത്ത രൂപയിലേക്കാണ് റൗണ്ട് ചെയ്തിരുന്നത്. എന്നാല്‍ Taxation Laws (Amendment) Act, 2006 ല്‍ Income Tax Act 1961 ലെ സെക്ഷന്‍ 288 B യില്‍ ഭേദഗതി വരുത്തി Tax Payable അടുത്ത പത്ത് രൂപയിലേക്ക് തന്നെയാണ് റൗണ്ട് ചെയ്യേണ്ടതെന്ന് വ്യക്തമായി പ്രസ്താവിക്കുന്നുണ്ട്. Income Tax Act -ല്‍ ഈ രണ്ട് വകുപ്പുകള്‍ക്ക് നല്‍കിയ വിവരണം താഴെ ചേര്‍ക്കുന്നു.

  [Rounding off Total Income]

  Sec. 288A. [The amount of total income] computed in accordance with the foregoing provisions of this Act shall be rounded off to the nearest multiple of ten rupees and for this purpose any part of a rupee consisting of paise shall be ignored and thereafter if such amount is not a multiple of ten, then, if the last figure in that amount is five or more, the amount shall be increased to the next higher amount which is a multiple of ten and if the last figure is less than five, the amount shall be reduced to the next lower amount which is a multiple of ten; and the amount so rounded off shall be deemed to be the total income of the assessee for the purposes of this Act.]

  [Rounding off amount payable and refund due]

  Sec. 288B. Any amount payable, and the amount of refund due, under the provisions of this Act shall be rounded off to the nearest multiple of ten rupees and for this purpose any part of a rupee consisting of paise shall be ignored and thereafter if such amount is not a multiple of ten, then, if the last figure in that amount is five or more, the amount shall be increased to the next higher amount which is a multiple of ten and if the last figure is less than five, the amount shall be reduced to the next lower amount which is a multiple of ten.

  സംശയം ബാക്കി നില്‍ക്കുന്നവര്‍ താഴെ കൊടുത്ത ലിങ്കില്‍ നിന്നും Income Tax Law (Amendment) Act 2006 ന്‍റെ പി.ഡി.എഫ് രൂപത്തിലുള്ള ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് അതിന്‍റെ പേജ് നമ്പര്‍ 8 ല്‍ മഞ്ഞ നിറത്തില്‍ ഷെയ്ഡ് ചെയ്ത ഭാഗം വായിക്കുക.

  Download Income Tax Law (Amendment) Act 2006

  ഇനിയും സംശയം അവശേഷിക്കുന്നവരുണ്ടെങ്കില്‍ ഇന്‍കം ടാക്സ് വകുപ്പിന്‍റെ ആധികാരികമായ വെബ് സൈറ്റായ www.incometaxindia.gov.in സന്ദര്‍ശിച്ച് Tax Laws and Rules എന്ന മെനുവിലെ Acts >> Income Tax Acts എന്ന ലിങ്കില്‍ പ്രവേശിച്ച് സെര്‍ച്ച് ചെയ്യാനുള്ള ബോക്സില്‍ 288 B എന്ന് ടൈപ്പ് ചെയ്ത് GO ബട്ടണ്‍ അമര്‍ത്തിയാല്‍ മുകളില്‍ പറഞ്ഞ റൂളുകള്‍ നേരിട്ട് വായിക്കാം.

  ഇങ്ങനെയെല്ലാമായിട്ടും കഴിഞ്ഞ വര്‍ഷം ടാക്സ് പത്ത് രൂപയിലേക്ക് റൗണ്ട് ചെയ്തു എന്ന കാരണത്താല്‍ ചില ഡിസ്ബേര്‍സിംഗ് ആഫീസര്‍മാര്‍ ബില്ലുകള്‍ മടക്കിയത് വളരെ ഖേദകരം.

  Qn.മാര്‍ക്കറ്റുകളില്‍ നിന്നും ലഭിക്കുന്ന ഇന്‍കം ടാക്സ് സ്റ്റേറ്റ്മെന്‍റുകളില്‍ ഹൌസിംഗ് ലോണിന്‍റെ പലിശ കാണിക്കുന്നതിന് ഒരു ഫീല്‍ഡ് കാണുന്നു. എന്നാല്‍ EASY TAX-ല്‍ അങ്ങിനെയൊന്ന് കാണുന്നില്ല.

  Income Tax Act അനുസരിച്ച് Housing Loan Interest നേരിട്ട് കുറക്കാവുന്നതല്ല. പകരം അത് Income From House Property എന്ന ഇനത്തില്‍ നഷ്ടമായിട്ടാണ് കാണിക്കേണ്ടത്. EASY TAX ല്‍ ഇത് കാണിക്കുന്നതിന് മെയിന്‍ മെനുവില്‍ Other Incomes എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് Income From House Property എന്ന ഇനത്തിന് നേരെ മൈനസ് ഫിഗറായി കാണിക്കുക. ഉദാഹണമായി നിങ്ങള്‍ 50,000 രൂപ Housing Loan Interest ആയി നല്‍കിയിട്ടുണ്ടെങ്കില്‍ അതിന് നേരെ -50,000 എന്ന് കാണിക്കുക.

  Qn.5 ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ളവര്‍ റിട്ടേണ്‍ നല്‍കേണ്ടതില്ല എന്നാണല്ലോ. അങ്ങിനെയുള്ളവര്‍ ഈ വരുന്ന ഫെബ്രുവരി മാസത്തില്‍ ഒരു ഫോറവും തയ്യാറാക്കേണ്ടതില്ലല്ലോ..

  പലര്‍ക്കും ഉള്ള ഒരു തെറ്റിദ്ധാരണായണത്. 5 ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ളവര്‍ ഓരോ വര്‍ഷവും ജൂലൈ 31 ന് മുമ്പ് ഇന്‍കം ടാക്സ് ഓഫീസില്‍ സമര്‍പ്പിക്കേണ്ട റിട്ടേണ്‍ ഫോം സമര്‍പ്പിക്കേണ്ട എന്ന് മാത്രമേ ഇത് കൊണ്ട് ഉദ്ദേശിക്കുന്നുള്ളൂ. ഫെബ്രുവരി മാസത്തില്‍ നമ്മള്‍ സ്ഥാപന മേധാവിയ്ക്ക് ഇന്‍കം ടാക്സ് സ്റ്റേറ്റ്മെന്‍റ് നല്‍കുകയും ജൂലൈ മാസത്തില്‍ സ്ഥാപന മേധാവി നമുക്ക് ഫോം 16 ഒപ്പ് വെച്ച് നല്‍കുകയും എല്ലാം പഴയത് പോലെ തന്നെ ചെയ്യണം

  Qn.സര്‍, എല്ലാ കിഴിവുകളും കഴിഞ്ഞിട്ടുള്ള എന്‍റെ വരുമാനം 5,60,000 രൂപയാണ്. ഞാന്‍ മാന്വുവലായി കണക്ക് കൂട്ടുമ്പോള്‍ 36,000 രൂപ ടാക്സും അതിന്‍റെ 3 ശതമാനം സെസ്സ് 1,080 രൂപയും കൂടി കൂട്ടി ആകെ അടയ്ക്കേണ്ട തുക 37,080 രൂപ എന്നാണ് ലഭിച്ചത്. എന്നാല്‍ ഈസി ടാക്സില്‍ ഇതിനു പകരം 42,000 രൂപ ടാക്സും 1,260 രൂപ സെസ്സും കൂട്ടി 43,260 രൂപ എന്നാണ് കാണുന്നത്. സോഫ്റ്റ് വെയറില്‍ തെറ്റുണ്ടോ..

  ഇത്തവണ പലരും ചോദിക്കപ്പെട്ട സംശയത്തില്‍ ഒന്ന് മാത്രം ഉദാഹരണമായെടുത്തതാണ്. ഇങ്ങനെ ഒരു സംശയം വരുന്നത് ടാക്സ് സ്ലാബുകളെ ശരിയായി മനസ്സിലാക്കാത്തതിനാലാണ്. ഈ വര്‍ഷം സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമുള്ള നിരക്കുകള്‍ ഇങ്ങനെയാണ്

  • 2 ലക്ഷം രൂപ വരെ നികുതിയില്ല.
  • 2 ലക്ഷത്തിനു മുകളില്‍ 5 ലക്ഷം വരെ - 10 ശതമാനം
  • 5 ലക്ഷത്തിനു മുകളില്‍ 10 ലക്ഷം വരെ -20 ശതമാനം
  • 10 ലക്ഷത്തിനു മുകളില്‍ - 30 ശതമാനം
  മുകളില്‍ സംശയം ഉന്നയിച്ച സുഹൃത്തിന്‍റെ കിഴിവുകള്‍ കഴിച്ചുള്ള വരുമാനം 5,60,000 രൂപയാണ്. അതില്‍ 2 ലക്ഷത്തിന് നികുതിയില്ല. 2 ലക്ഷത്തിന് മുകളില്‍ 5 ലക്ഷം വരെയുള്ള തുകയുടെ ( അഥവാ 3 ലക്ഷത്തിന്‍റെ) 10 ശതമാനം - 30,000 രൂപ, 5 ലക്ഷത്തിന് മുകളില്‍ വരുന്ന തുകയുടെ ( അഥവാ 60,000 രൂപയുടെ ) 20 ശതമാനം - 12,000 രൂപ. നികുതി 42,000 രൂപ + 3 ശതമാനം സെസ്സ് 1,260 രൂപ ആകെ 43,260 രൂപ. ഇത് തന്നെയാണ് ശരി. ഈസി ടാക്സില്‍ തെറ്റില്ല.

  സംശയം ഉന്നയിക്കപ്പെട്ട സുഹൃത്ത്, നികുതി കണക്കാക്കാത്ത ആദ്യത്തെ 2 ലക്ഷം രൂപയും ഡിഡക്ഷനാണെന്നാണ് തെറ്റിദ്ധരിച്ചിട്ടുള്ളത്. ഇത് ഡിഡക്ഷനല്ല. പലരും ഇതിനെ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ എന്ന ഓമനപ്പേരില്‍ വിളിക്കുന്നു. ഈ പ്രയോഗം തന്നെ തെറ്റാണ്. ഇവിടെ ഇദ്ദേഹത്തിന്‍റെ കണക്ക് പ്രകാരം 5,60,000 രൂപയില്‍ നിന്ന് 2 ലക്ഷം രൂപ കുറച്ച് ബാക്കിയുള്ള 3,60,000 ത്തിന്‍റെ 10 ശതമാനമാണ് കണ്ടത്. ഈ സുഹൃത്തിന്‍റെ ധാരണ പ്രകാരം അദ്ദേഹത്തിന്‍റെ മൊത്തവരുമാനം 5 ലക്ഷത്തില്‍ കവിഞ്ഞിട്ടില്ല. അത് കൊണ്ടാണ് അദ്ദേഹത്തിന്‍റെ കണക്ക് തെറ്റിയത്.

  Qn.ഞാന്‍ വാടക വീട്ടില്‍ താമസിക്കുന്ന ഒരു ഉദ്യോഗസ്ഥനാണ്. പണ്ട് മുതലേ HRA ഇനത്തില്‍ ലഭിക്കുന്ന തുക മുഴുവനായും ഞാന്‍ കുറവ് ചെയ്യാറുണ്ട്. പക്ഷെ ഈസി ടാക്സില്‍ ഡിഡക്ഷന്‍ എന്ന വിഭാഗത്തില്‍ ആദ്യം തന്നെ ഈ വര്‍ഷം നല്‍കിയ വാടക നല്‍കാന്‍ പറയുന്നുണ്ട്. എങ്കിലും HRA ഡിഡക്ഷന്‍ എന്ന സ്ഥലത്ത് NIL എന്നാണ് കാണിക്കുന്നത്. ഫോറങ്ങളില്‍ ഇത് വരെ HRA കുറച്ച് കാണിക്കുകയും അത് അംഗീകരിച്ചു കിട്ടുകയും ചെയ്തിട്ടുണ്ട്. അത് കൊണ്ട് EASY TAX ല്‍ ഇതിനനുസരിച്ച് മാറ്റങ്ങള്‍ വരുത്തിക്കിട്ടിയാല്‍ നന്നായിരുന്നു...

  HRA എന്നത് കണ്ണും ചിമ്മി കുറവ് ചെയ്യാവുന്ന ഒന്നല്ല. അതിന് ചില വ്യവസ്ഥകളുണ്ട്

  1) യഥാര്‍ത്ഥത്തില്‍ ലഭിച്ച HRA
  2) ശമ്പളത്തിന്‍റെ 10 ശതമാനത്തില്‍ അധികം നല്‍കിയ വാടക
  3) ശമ്പളത്തിന്‍റെ 40 ശതമാനം

  മുകളില്‍ പറഞ്ഞിരിക്കുന്ന ഈ മൂന്നെണ്ണത്തില്‍ ഏതാണോ ഏറ്റവും ചെറുത്, അത് മാത്രമേ കുറവ് ചെയ്യാന്‍ അര്‍ഹതയുള്ളൂ. ഒരു പക്ഷെ താങ്കള്‍ക്ക് ഈ വര്‍ഷം ലഭിച്ച ശമ്പളത്തിന്‍റെ (ഈ ആവശ്യത്തിന് മൊത്ത ശമ്പളം എന്നതിന്‍റെ നിര്‍വ്വചനം അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും കൂട്ടിയത് മാത്രമാണ്) 10 ശതമാനം വരുന്ന തുകയെക്കാള്‍ താഴെയായിരിക്കും താങ്കള്‍ ഈ വര്‍ഷം നല്‍കിയ വാടക). അത് കൊണ്ടാണ് HRA യുടെ സ്ഥാനത്ത് NIL എന്ന് കാണിക്കുന്നത്. ഇതൊന്നും നോക്കാതെ താങ്കള്‍ക്ക് കഴിഞ്ഞ വര്‍ഷങ്ങളില്‍ HRA കിഴിവായി അനുവദിച്ചിട്ടുണ്ടെങ്കില്‍ അത് അധികാരികള്‍ ശ്രദ്ധിക്കാതെ പോയതായിരിക്കാം.

  ഉദാഹരണമായി താങ്കള്‍ക്ക് 2012-13 വര്‍ഷത്തില്‍ ആകെ ലഭിച്ച അടിസ്ഥാന ശമ്പളം 2 ലക്ഷം രൂപയും ക്ഷാമബത്ത 80,000 രൂപയും HRA 6,000 രൂപയും എന്നിരിക്കട്ടെ. HRA യുടെ കിഴിവ് കണക്കാക്കുന്നതിന് ശമ്പളം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് അടിസ്ഥാന ശമ്പളവും ഡി.എ യും കൂട്ടിയതാണ്. അതായത് 2,80,000 രൂപ. ഇനി താഴെ കൊടുത്ത 3 ഉദാഹരണങ്ങള്‍ ശ്രദ്ധിക്കുക.

  താങ്കള്‍ ഒരു മാസം 2000 രൂപ നിരക്കില്‍ ഒരു വര്‍ഷം 24,000 രൂപ വാടക നല്‍കുന്നുവെങ്കില്‍
  1) യഥാര്‍ത്ഥത്തില്‍ ലഭിച്ച HRA - 6,000 രൂപ
  2) ശമ്പളത്തിന്‍റെ 10 ശതമാനത്തില്‍ അധികം നല്‍കിയ വാടക - Nil (കാരണം ശമ്പളത്തിന്‍റെ 10 ശതമാനം 28,000 രൂപയാണ്. അതിന്‍റെ താഴെയാണ് താങ്കള്‍ നല്‍കിയ വാടക)
  3) ശമ്പളത്തിന്‍റെ 40 ശതമാനം - 1,12,000 രൂപ

  ഇവിടെ താങ്കള്‍ക്ക് ഒന്നും കുറയ്ക്കാന്‍ അവകാശമില്ല. കാരണം രണ്ടാമത്തെ വ്യവസ്ഥ Nil ആണ്. അതാണ് ഏറ്റവും ചെറുത്.

  താങ്കള്‍ ഒരു മാസം 2500 രൂപ നിരക്കില്‍ ഒരു വര്‍ഷം 30,000 രൂപ വാടക നല്‍കുന്നുവെങ്കില്‍
  1) യഥാര്‍ത്ഥത്തില്‍ ലഭിച്ച HRA - 6,000 രൂപ
  2) ശമ്പളത്തിന്‍റെ 10 ശതമാനത്തില്‍ അധികം നല്‍കിയ വാടക - 2,000 രൂപ
  3) ശമ്പളത്തിന്‍റെ 40 ശതമാനം - 1,12,000 രൂപ

  ഇവിടെ താങ്കള്‍ക്ക് 2,000 രൂപ മാത്രമേ കുറയ്ക്കാന്‍ അവകാശമൂള്ളൂ. കാരണം അതാണ് ഏറ്റവും ചെറുത്.

  താങ്കള്‍ ഒരു മാസം 10,000 രൂപ നിരക്കില്‍ ഒരു വര്‍ഷം 1,20,000 രൂപ വാടക നല്‍കുന്നുവെങ്കില്‍
  1) യഥാര്‍ത്ഥത്തില്‍ ലഭിച്ച HRA - 6,000 രൂപ
  2) ശമ്പളത്തിന്‍റെ 10 ശതമാനത്തില്‍ അധികം നല്‍കിയ വാടക - 92,000 രൂപ (അതായത് 1,20,000 - 28,000)
  3) ശമ്പളത്തിന്‍റെ 40 ശതമാനം - 1,12,000 രൂപ

  ഇവിടെ താങ്കള്‍ക്ക് 6,000 രൂപ മാത്രമേ കുറയ്ക്കാന്‍ അവകാശമൂള്ളൂ. കാരണം ഇവിടെ യഥാര്‍ത്ഥത്തില്‍ ലഭിച്ച HRA യാണ് ഏറ്റവും കുറവ്.

  Easy Tax 2014 - An Income Tax Calculator in Excel


  Read More | തുടര്‍ന്നു വായിക്കുക
  ♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer