Showing posts with label software. Show all posts
Showing posts with label software. Show all posts

SSLC Seating Planner

>> Tuesday, February 28, 2017

എസ്.എസ്.എല്‍.സി പരീക്ഷ അടുത്തു കഴിഞ്ഞു. എല്ലാ സ്‌ക്കൂളുകളും ഇനിയുള്ള ദിവസങ്ങളില്‍ പരീക്ഷാ നടത്തിപ്പിനാവശ്യമായ വിവരങ്ങള്‍ ഒരുക്കുന്ന തിരക്കിലായിരിക്കും. ഇതിന് സഹായിക്കുന്നതും വിന്‍ഡോസില്‍ പ്രവര്‍ത്തിക്കുന്നതുമായ ഒരു എക്‌സെല്‍ പ്രോഗ്രാമാണ് ഈ പോസ്റ്റിലൂടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. പാലക്കാട് കുഴല്‍മന്ദം സി.എ.എച്ച്.എസ്.എസിലെ എസ്.ഐ.ടി.സിയായ വി.സുരേഷ് കുമാര്‍ സാറാണ് ഈ പ്രോഗ്രാം തയ്യാറാക്കിയിട്ടുള്ളത്. ചുവടെയുള്ള ലിങ്കില്‍ നിന്നും ഈ പ്രോഗ്രാം നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. എപ്രകാരം ഈ പ്രോഗ്രാം ഉപയോഗിക്കാം എന്നതിനെക്കുറിച്ച് ചുവടെ വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. നിങ്ങളുടെ അഭിപ്രായങ്ങള്‍, ചുവടെ കമന്റ് ചെയ്യുമല്ലോ.

Download Seating Planner 2017
Prepared by V Sureshkumar, SITC, CAHSS, Palakkad

ഈ പ്രോഗ്രാം ഉപയോഗിക്കുന്ന വിധം
  • ഷീറ്റ് 1 ല്‍ സ്‌ക്കൂളിന്റെ പേരും രജിസ്റ്റര്‍ നമ്പറുമായി ബന്ധപ്പെട്ട വിവരങ്ങളും നല്‍കുക. ഇവിടെ നല്‍കുന്ന വിവരങ്ങള്‍ക്കനുസരിച്ചാണ് ചുവടെയുള്ള പേജുകളില്‍ വിവരങ്ങള്‍ ദൃശ്യമാകുന്നത്.
  • Candidates Name : പരീക്ഷാര്‍ത്ഥിയുടെ പേര് ടൈപ്പ് ചെയ്ത ശേഷം സേവ് ചെയ്യുക. അറ്റന്റന്‍സ് ഷീറ്റില്‍ പേര് വേണമെന്നുള്ളതിനാല്‍ ഇവിടെ പേര് ടൈപ്പ് ചെയ്യേണ്ടതാണ്. സമ്പൂര്‍ണ്ണയില്‍ നിന്ന് വേണമെങ്കില്‍ കുട്ടികളുടെ പേര് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ്.
  • Room Allotment : ഇത് നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുന്നതിന് വേണ്ടിയുള്ളതാണ്. രജിസ്റ്റര്‍ നമ്പര്‍ പ്രകാരം ഏത് ഹാളാണ് കുട്ടിയുടേതെന്ന് ഇതില്‍ നോക്കി മനസ്സിലാക്കാവുന്നതാണ്.
  • Sticker: എക്‌സാം ഹാളിന്റെ പ്രവേശനകവാടത്തില്‍ ഒട്ടിക്കുന്നതിന് വേണ്ടി ഉള്ളതാണ് ഇത്.
  • Sticker 1 : ഇതാണ് ഡെസ്‌ക്കില്‍ ഒട്ടിക്കുന്നതിനു വേണ്ടിയുള്ള ലേബല്‍. 5 സെമീ x13സെമീ വലിപ്പത്തിലുള്ളതായിരിക്കും ഓരോന്നും.
  • Notice : എക്‌സാം ഹാളിന് അകത്ത് ഒട്ടിക്കുന്നതിനുള്ള ഒട്ടിക്കുന്നതിനുള്ള നോട്ടീസാണ് ഇത്.
  • Attendance: കുട്ടികളുടെ അറ്റന്റന്‍സ് പ്രിന്റ് ചെയ്യുന്നതിനാണ് ഇത്. ലീഗല്‍ സൈസ് പേപ്പറാണ് ഇതിനായി ഉപയോഗിക്കേണ്ടത്.
  • Plan, Paper Account: ആദ്യം Plan അനുസരിച്ച് പ്രിന്റെടുക്കുക. അതേ പേപ്പറിന്റെ അതേ വശത്ത് തന്നെ Paper Accountഉം പ്രിന്റ് ചെയ്യുക. Plan ന്റെ ചുവടെയാണ് Paper Account ന്റെ പ്രിന്റും വരിക.
  • 12 Packing 12 എണ്ണം വീതം ആന്‍സര്‍ ഷീറ്റുകള്‍ പായ്ക്ക് ചെയ്യേണ്ടി വരുമ്പോള്‍ ഓരോ പായ്ക്കറ്റിലും ഏതു മുതല്‍ ഏതുവരെയുള്ള രജിസ്റ്റര്‍ നമ്പറുകളാണ് വരേണ്ടതെന്നുള്ള ലിസ്റ്റാണ് ഇത്.
  • 18 Packing: 18 എണ്ണം വീതം ആന്‍സര്‍ ഷീറ്റുകള്‍ പായ്ക്ക് ചെയ്യേണ്ടി വരുമ്പോള്‍ ഓരോ പായ്ക്കറ്റിലും ഏതു മുതല്‍ ഏതുവരെയുള്ള രജിസ്റ്റര്‍ നമ്പറുകളാണ് വരേണ്ടതെന്നുള്ള ലിസ്റ്റാണ് ഇതു വഴി ലഭിയ്ക്കുന്നത്.

സമാനമായ മറ്റ് പ്രോഗ്രാമുകളുണ്ടെങ്കില്‍ അവയും ഈ പോസ്റ്റിലൂടെ നമുക്ക് പരിചയപ്പെടുത്താവുന്നതേയുള്ളു. അവ മാത് സ് ബ്ലോഗിന് അയച്ചു തരിക.


Read More | തുടര്‍ന്നു വായിക്കുക

ഇംഗ്ലീഷ് പഠിക്കാന്‍ ENGLISH MAESTRO ഒരു ആന്‍ഡ്രോയ്ഡ് ആപ്പ്

>> Tuesday, July 19, 2016

കുട്ടികള്‍ക്കായി പാഠഭാഗങ്ങള്‍ വാര്‍ത്താരൂപേണ അവതരിപ്പിക്കുന്ന കുട്ടികളുടെ ഒരു വാര്‍ത്താ ചാനല്‍.... അതില്‍ ഇംഗ്ലീഷ് പാഠപുസ്തകത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന സംഭവങ്ങളോരോന്നും ലൈവായി അവതരിപ്പിക്കുന്ന വാര്‍ത്താവായനക്കാരി, സംഭവസ്ഥലത്തു നിന്ന് തല്‍സമയം റിപ്പോര്‍ട്ട് ചെയ്യുന്ന വാര്‍ത്താലേഖകന്‍... കഥാപാത്രങ്ങളുടെ അഭിമുഖ പരമ്പര... ഒരു പാഠഭാഗം ഹൃദിസ്ഥമാകാന്‍ മറ്റെന്തു വേണം? കുട്ടികളുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം നേതൃത്വം കൊടുക്കുന്നത് ഒരു സര്‍ക്കാര്‍ സ്ക്കൂള്‍ അദ്ധ്യാപകനാണ്. കൊല്ലം ചവറയിലെ അരുണ്‍ കുമാര്‍... തീര്‍ന്നില്ല, കുട്ടികള്‍ക്കായി അദ്ദേഹം സൃഷ്ടിച്ച കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ മൂന്നെണ്ണം.. DAMBO, CATO, MAESTRO.... ഈ കഥാപാത്രങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി കുട്ടികളുടെ ശ്രദ്ധ പിടിച്ചു പറ്റാനായി സി.ഡി പുറത്തിറക്കിയപ്പോള്‍ അതിനായി പണം ചെലവിട്ടത് ലാഭം പ്രതീക്ഷിച്ചായിരുന്നില്ല. കാലത്തിന്റെ മാറ്റത്തിനനുസരിച്ച് പുതിയൊരു മാര്‍ഗവുമായി അദ്ദേഹം നമുക്കു മുന്നിലേക്ക് വീണ്ടും എത്തിയിരിക്കുന്നു. ഇത്തവണ അദ്ദേഹം ഒരുക്കിയിരിക്കുന്നത് ഒരു ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനാണ്. സാമ്പത്തിക ലാഭം ലക്ഷ്യമിടാതെ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ഉപകാരപ്പെടുന്ന ഒട്ടേറെ ഐ.സി.ടി അധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ നടത്തിയ അരുണ്‍ കുമാറിനെ അദ്ധ്യാപകസമൂഹത്തിന് പരിചയപ്പെടുത്താനുതകുന്ന ഈ ലേഖനം തയ്യാറാക്കിയത്‌ ഇംഗ്ലീഷ് ബ്ലോഗിന്റെ അമരക്കാരനായ രാജീവ് ജോസഫാണ്. ഒപ്പം മേല്‍പ്പറഞ്ഞ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്റെ ഡൗണ്‍ലോഡ് ലിങ്കും ചുവടെയുണ്ട്.

പാവപ്പെട്ടവന്റെയും മധ്യവര്‍ഗ്ഗക്കാരെന്റെയും മക്കള്‍ പഠിക്കുന്ന പൊതു വിദ്യാലയങ്ങളെയും അവിടങ്ങളിലെ അദ്ധ്യാപകരെയും തരം കിട്ടുമ്പോഴൊക്കെ താഴ്ത്തിക്കെട്ടുവാനും, ഇകഴ്ത്തുവാനും, കുറവുകള്‍ ഉയര്‍ത്തിക്കാട്ടുവാനും ത്വര കാട്ടുന്ന പൊതുജനവും മാധ്യമങ്ങളും പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളുടെയോ അധ്യാപകരുടെയോ ക്രിയാത്മകനേട്ടങ്ങള്‍, കണ്ടു പിടുത്തങ്ങള്‍, മികവുകള്‍, തനതു പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ പലപ്പോഴും ശ്രദ്ധിക്കാറില്ല. ഇന്നത്തെ അധ്യാപകര്‍ കാലത്തിനൊത്ത രീതിയില്‍ പുസ്തകത്തിനു പുറത്തുള്ള ലോകത്തെപ്പറ്റി നല്ല വിവരമുള്ളവരും അതു തങ്ങളുടെ കുട്ടികളിലേക്ക് എത്തിക്കുവാന്‍ പരിശ്രമിക്കുന്നവരും ആണ്. കാലത്തിനും അതീതരായി ചിന്തിക്കുന്നവരും പ്രവര്‍ത്തിക്കുന്നവരുമാണ്. കാലത്തിനൊത്ത് ടെക്‌നോളജി നന്നായി ഉപയോഗിക്കുന്നവരാണ്. അതിന്റെ ഒരു തെളിവാണ് നാം ഈ പോസ്റ്റിലൂടെ പരിചയപ്പെടുത്തുന്ന അരുണ്‍കുമാര്‍ എ.ആര്‍.

കൊല്ലം ജില്ലയിലെ ചവറ ഗവണ്മെന്റ് സ്‌കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപകനാണ് അദ്ദേഹം. ഏറ്റവും വ്യത്യസ്‍തമായ രീതിയില്‍ എങ്ങനെ ഇംഗ്ലീഷ് പഠിപ്പിക്കാം എന്ന് എപ്പോഴും ചിന്തിക്കുന്ന അദ്ദേഹം 2010ല്‍ കുട്ടികളെ കൊണ്ടു അഭിനയിപ്പിച്ച് DAMBO എന്ന ഒരു കഥാപാത്രത്തിലൂടെ ഇംഗ്ലീഷ് ഇഡിയംസ് പഠിപ്പിക്കുവാന്‍ ശ്രമിച്ചു. വിജയമെന്ന് കണ്ട് DAMBO എന്ന ഒരു കാര്‍ട്ടൂണ്‍ കഥാപാത്രത്തെ തന്നെ സൃഷ്ടിച്ചു. സംഭവം വന്‍ വിജയമായി. ദൃശ്യ ശ്രാവ്യ മാധ്യമങ്ങളില്‍ വാര്‍ത്തയായി എന്നതിനേക്കാള്‍ കുട്ടികള്‍ക്ക് പ്രയോജനപ്പെട്ടു എന്നതാണ് അരുണിനെ സന്തോഷിപ്പിച്ചത്. മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടട്ടെ എന്ന് കരുതി അത് യൂറ്റ്യൂബില്‍ അപ് ലോഡ് ചെയ്തുവെങ്കിലും ഇന്നത്തെപ്പോലെ അധ്യാപകരും രക്ഷകര്‍ത്താക്കളും കുട്ടികളും ഇന്റര്‍നെറ്റ് ഉപയോഗിക്കാത്ത കാലമായിരുന്നതിനാല്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയി.

പിന്നീട് 2013 ല്‍ DAMBO യില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് അദ്ദേഹം CATO എന്നൊരു കാര്‍ട്ടൂണ്‍ കഥാപാത്രത്തെ സൃഷ്ടിച്ചു. ആധുനിക ആനിമേഷന്‍ സാങ്കേതിക വിദ്യ അത്ര പരിചയമില്ലാത്തതുകൊണ്ട് ഒരു സ്വകാര്യ ഏജന്‍സിയെ സമീപിക്കേണ്ടതായി വന്നതിനാല്‍ ലക്ഷക്കണക്കിന് രൂപ ചെലവായി. എങ്കിലും ഹെഡ്മിസ്ട്രസ് ആയി റിട്ടയര്‍ ചെയ്ത അമ്മ സാമ്പത്തികമായി സഹായിച്ചതോടെ CATO ഒരു CD രൂപത്തില്‍ പുറത്തിറക്കാനായി.

CATO ഒരു വന്‍ വിപ്ലവമായിരുന്നു. ഒരു സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ സൃഷ്ടിച്ച കാര്‍ട്ടൂണ്‍ കഥാപാത്രം കുട്ടികളെ ഇന്ററാക്റ്റീവ് ഗെയ്മുകളിലൂടെ പാര്‍ട്സ് ഓഫ് സ്പീച്ച്, റിപോര്‍ട്ടഡ് സ്പീച്ച്, കണ്ടീഷ്ണല്‍ ക്ളോസ്, ക്വെസ്ട്യന്‍ റ്റാഗുകള്‍, ലിങ്കേര്‍സ് എന്നിങ്ങനെ പ്രയാസമേറിയ ഗ്രാമര്‍ ഭാഗങ്ങള്‍ അനായാസം പഠിപ്പിക്കുന്ന അത്ഭുതം. വാങ്ങി ഉപയോഗിച്ചവരും കേട്ടറിഞ്ഞവരും കൂടുതല്‍ ആളുകളിലേക്ക് എത്തിച്ചുവെങ്കിലും കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും ഈ വിപ്ലവത്തെക്കുറിച്ച് അറിഞ്ഞുവോ എന്നു സംശയം ആണ്.

നിസ്വാര്‍ഥരായ ഇത്തരം ആളുകള്‍ സ്വയം മാര്‍ക്കറ്റ് ചെയ്യുന്നതില്‍ പരാജയം ആയിരിക്കും എന്നത് ഒരു ലോക സത്യമാണല്ലോ. അരുണ്‍ സാറിന്റെ കാര്യത്തിലും അതു തന്നെ സംഭവിച്ചു. സ്വന്തം കഥാപാത്രത്തെ വിറ്റു പണമാക്കുന്ന വിദ്യ പരിചയം ഇല്ലാത്തതുകൊണ്ടു ഇപ്പോഴും മുടക്കുമുതലിന്റെ പാതി പോലും തിരികെ കിട്ടിയിട്ടില്ലെങ്കിലും ആള് ഹാപ്പിയാണ്. CD ഇപ്പോഴും മാര്‍ക്കെറ്റില്‍ ലഭ്യമാണ്.

2015-ല്‍ എട്ടാം ക്ലാസ് പുസ്തകങ്ങള്‍ മാറിയതോടെ സ്‌കൂളിന്റേതായ ഒരു സാങ്കല്‍പ്പിക ന്യൂസ് ചാനല്‍ വാര്‍ത്തകളിലൂടെ പുതിയ പുസ്തകങ്ങളിലെ കഥകള്‍ രസകരമായി അവതരിപ്പിച്ച്‌ തന്റെ യു ട്യൂബ് ചാനലിലൂടെയും ഇംഗ്ലീഷ് അധ്യാപകരുടെ നിരവധി വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെയും പ്രചരിച്ചു വരവേയാണ് ഒന്‍പത് പത്ത് ക്ളാസുകളിലെയും പുസ്തകങ്ങള്‍ മാറിയത്.

2016-ല്‍ എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളിലെ മുഴുവന്‍ പാഠങ്ങളും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളിലൂടെ  CD രൂപത്തില്‍ വീണ്ടും ഇറക്കുവാന്‍ അദ്ദേഹം ആലോചിച്ചപ്പോള്‍ എന്ത് കൊണ്ട് ഒരു ആന്‍ഡ്രോയ്ഡ് ആപ്പ് ചെയ്തു കൂടാ എന്ന ആശയം ഒരു സുഹൃത്ത് അവതരിപ്പിക്കുകയും അങ്ങനെ ENGLISH MAESTRO എന്ന ഒരു ആന്‍ഡ്രോയ്ഡ് ആപ്പ് 2016 ജൂണില്‍ റീലിസ് ചെയ്യുകയും ചെയ്തു. തുടക്കത്തില്‍ പത്താം ക്ലാസ് ഇംഗ്ലീഷ് പുസ്തകത്തിലെ ഒന്നാമത്തെ യുണിറ്റിലെ ഒന്നാം പാഠം വിഡിയോ രൂപത്തിലും ചോദ്യ ഉത്തരങ്ങള്‍ ഇന്ററാക്റ്റീവ് മോഡിലും ആണ് അദ്ദേഹം തയ്യാറാക്കിയിരിക്കുന്നത്. തുടര്‍ച്ചയായ അപ്‌ഡേഷനിലൂടെ ബാക്കി പാഠ ഭാഗങ്ങളും ഇംഗ്ലീഷ് അധ്യാപകരുടെ സ്മാര്‍ട് ഫോണുകളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. ഗൂഗിളിന്റെ പ്ലേ സ്റ്റോറില്‍ ENGLISHMAESTRO എന്നു തിരഞ്ഞാല്‍ ഈ ആന്‍ഡ്രോയ്ഡ് ആപ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. എളുപ്പം കണ്ടെത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യാം. ലിങ്ക് ഇതാണ്.

ആപ്ലിക്കേഷനിലെ ചില സ്‌ക്രീന്‍ഷോട്ടുകള്‍


ഇത്തരം  വിപ്ലവകരവും ക്രിയാത്മകവുമായ പ്രവര്‍ത്തനം ഏതാനും കുറെ ഇംഗ്ലീഷ് അധ്യാപകര്‍ മാത്രം അറിഞ്ഞാല്‍ പോരാ. കേരളത്തിലെ എല്ലാ ഇംഗ്ലീഷ് അധ്യാപകരും കുട്ടികളും അവരുടെ രക്ഷകര്‍ത്താക്കളും പൊതു സമൂഹവും അറിയണം. അതിനുള്ള ഏറ്റവും നല്ല വേദി മാത്‍സ് ബ്ലോഗ് ആണെന്നറിയാവുന്നതുകൊണ്ടാണ് ഇത്തരം ഒരു ലേഖനം മാത്‍സ് ബ്ലോഗിന് വേണ്ടി തയ്യാറാക്കിയത്.

എല്ലാവരും അറിയട്ടെ നമ്മുടെ ഇടയിലുള്ള ഇത്തരം മിടുക്കന്മാരെ...


Read More | തുടര്‍ന്നു വായിക്കുക

CERTIFICATE MANAGER Version 1.5

>> Wednesday, July 13, 2016

കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ CERTIFICATE MANAGER (Version 1.0) സ്‌ക്കൂളിലെ ക്ലര്‍ക്കുമാരില്‍ പലരും ഉപയോഗിച്ചു നോക്കുകയും അത് പ്രയോജനപ്പെട്ടുവെന്ന് ഞങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു. അന്ന് പുറത്തിറക്കിയ പ്രോഗ്രാമിന്റെ പരിഷ്കരിച്ച പതിപ്പാണ് CERTIFICATE MANAGER (Version 1.5). ഒന്നു മുതല്‍ പത്താം തരം വരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ, വിവിധ ആവശ്യങ്ങള്‍ക്കായി നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സമ്പൂര്‍ണ്ണ ഡാറ്റ ഉപയോഗിച്ച് എളുപ്പത്തില്‍ നല്‍കുന്നതിനു വേണ്ടിയാണ് ഈ സോഫ്റ്റ് വെയര്‍ തയ്യാറാക്കിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഈ സോഫ്റ്റ് വെയര്‍ ഉപയോഗിച്ചവരുടെ നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ചാണ് പരിഷ്കരിച്ച പതിപ്പ് തയ്യാറാക്കിയിട്ടുള്ളത്. പരിഷ്കരണങ്ങളില്‍ പ്രധാനപ്പെട്ടവ ചുവടെ ചേര്‍ക്കുന്നു.
  1. സ്ക്കൂളിലെ അഡ്മിഷന്‍ രജിസ്റ്റര്‍ ഡിജിറ്റലൈസ് ചെയ്യുന്നതിന് ഈ സോഫ്റ്റ് വെയര്‍ പ്രയോജനപ്പെടുത്താവുന്നതാണ്. അഡ്മിഷന്‍ രജിസ്റ്ററിലെ വിവരങ്ങള്‍ ഈ സോഫ്റ്റ് വെയറില്‍ ഉള്‍പ്പെടുത്തി സൂക്ഷിക്കുന്നതിനും അതുവഴി Admission Extract മുദ്ര പേപ്പറില്‍ പ്രിന്റ് ചെയ്ത് നല്‍കുന്നതിനും ആവശ്യമായ വിവരങ്ങള്‍ പെട്ടെന്ന് ലഭ്യമാക്കുന്നതിനും സഹായകരമാണ്. കുട്ടികളുടെ Bank Account സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്താനും, CWSN കുട്ടികളുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്താനുമുള്ള സൗകര്യം.
  2. സ്ക്കൂള്‍ അഡ്മിഷന്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ചെയ്യാവുന്നതാണ്. അപേക്ഷ ഫോം, ക്ലാസ് - ഡിവിഷന്‍ തിരിക്കാനും അതിനാവശ്യമായ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാനും, അഡ്മിഷന്‍ സംബന്ധിച്ച കണക്ക് (ലാംഗ്വേജ് തിരിച്ചുള്ളത്) അറിയാനും.
  3. കുട്ടികളുടെ ക്ലാസ് ഡിവിഷന്‍ തിരിച്ചുള്ള എണ്ണം
  4. Mark List ഉള്‍പ്പടെയുള്ള വിവിധ റിപ്പോര്‍ട്ടുകള്‍ തായ്യാറാക്കുന്നതിന്.
  5. സമ്പൂര്‍ണ്ണയിലെ വിവരങ്ങള്‍ import ചെയ്യുന്നതിനും Data പരിശൊധിക്കുന്നതിനും
  6. സോഫ്റ്റ് വെയറിലെ വിവരങ്ങല്‍ Backup ചെയ്തു സൂക്ഷിക്കുന്നതിനുള്ള സൗകര്യം
ഇനി ഈ സോഫ്റ്റ് വെയര്‍ എങ്ങിനെ നമുക്ക് ഉപയോഗിക്കാമെന്നു നോക്കാം. തുടര്‍ന്നുണ്ടാകുന്ന നിങ്ങളുടെ സംശയങ്ങള്‍, അഭിപ്രായങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവ കമന്റായി എഴുതി അറിയിക്കുമല്ലോ. ചുവടെ നിന്നും സോഫ്റ്റ് വെയര്‍ നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

Name of SoftwareFile
CERTIFICATE MANAGER Version 1.5Download

സോഫ്റ്റ് വെയറിന്റെ പ്രവര്‍ത്തനം
വിന്റോസ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു സൊഫ്റ്റ് വെയര്‍ ആണിത്. (Win XP, Win 7, Win 8). ഉപയോഗിക്കുന്ന സിസ്റ്റത്തില്‍ Office 2000 മോ അതിനു മുകളിലുള്ള ഏതെങ്കിലും MS Office ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടാവണം, PDF റിപ്പോര്‍ട്ട് ലഭിക്കുന്നതിന് Adobe Reader ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടാവണം.

സോഫ്റ്റ് വെയര്‍ ഡൗണ്‍ ലോഡ് ചെയ്താല്‍ ലഭിക്കുന്ന സിപ്പ് ഫയല്‍ അണ്‍സിപ്പ് ചെയ്താല്‍ ലഭിക്കുന്ന ഫോള്‍ഡര്‍ തുറന്നാല്‍ കാണുന്ന Certificate Manager 1.5 എന്ന ഐക്കണ്‍ ഡബ്ബിള്‍ ക്ലിക്ക് ചെയതാല്‍ സോഫ്റ്റ് വെയര്‍ പ്രവര്‍ത്തിച്ചു തുടങ്ങും. ലോഗിന്‍ ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ജാലകത്തില്‍ User Name, Password എന്നിവ admin എന്ന് കൊടുത്താല്‍ ലോഗിന്‍ ചെയ്യാവുന്നതാണ്.
സമ്പൂര്‍ണ്ണയിലെ വിവരങ്ങള്‍ സോഫ്റ്റ് വെയറില്‍ ഉള്‍പ്പെടുത്തുന്നതിന്

സമ്പൂര്‍ണ്ണയിലെ വിവരങ്ങള്‍ താഴെ നല്‍കിയക്രമത്തില്‍ ഒരു CSV ഫയലായി മാറ്റുക (സഹായത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക). ശ്രദ്ധിക്കുക CSV ഫയലിലെ ക്രമം വളരെ പ്രധാനപ്പെട്ടതാണ്. ക്രമം തെറ്റിയാല്‍ തെറ്റായ വിവരങ്ങള്‍ ലഭിക്കുകയോ സോഫ്റ്റ് വെയര്‍ ശരിയായി പ്രവര്‍ത്തിക്കാതിരിക്കുകയോ ചെയ്യാം. ക്രമം ചുവടെ ചേര്‍ക്കുന്നു.
ഇങിനെ നിര്‍മ്മിച്ച CSV കമ്പ്യൂട്ടറില്‍ സേവ് ചെയ്യുക. അതിനുശേഷം settings എന്ന മെനുവില്‍ നീന്നും ലഭിക്കുന്ന import window ഉപയോഗിച്ച് ഡാറ്റ import ചെയ്യാവുന്നതാണ്.
Settings എന്ന മെനുവില്‍ നീന്നും ലഭിക്കുന്ന Office settings window ഉപയോഗിച്ച് സ്ക്കൂള്‍ സംബന്ധിച്ച വിവരങ്ങള്‍ Edit ചെയ്ത മാറ്റാവുന്നതാണ്.
Class and Division എന്ന മെനു ഉപയോഗിച്ച് സമ്പൂര്‍ണ്ണ വിവരങ്ങള്‍ ക്ലാസ് അടിസ്ഥാനത്തില്‍ പരിശോധിക്കാവുന്നതാണ്.
Report എന്ന മെനുവില്‍ നിന്നും അഡ്മിഷന്‍ നമ്പറൊ പേരോ തിരഞ്ഞെടുത്ത് വിവിധ സാക്ഷ്യപത്രങ്ങള്‍ എടുക്കാവുന്നതാണ്.
Extract button ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന window വില്‍ നിന്നും ആവശ്യമായ വിവരങ്ങള്‍ രേഖപ്പെടുത്തി extract print എടുക്കാവുന്നതാണ്.
അധിക വിവരങ്ങള്‍
  1. സിസ്റ്റം Date format dd/mm/yyyy എന്നാണെന്ന് ഉറപ്പാക്കേണ്ടതാണ്.
  2. Import ചെയ്യുന്നതിനു മുമ്പായി CSV ഫയലിലെ UID കോളം format –നമ്പര്‍ ആക്കി മാറ്റേണ്ടതാണ്.
  3. Import ചെയ്യുന്നതിനു മുമ്പായി CSV ഫയലിലെ Date of Birth കോളം format cells>> custom എന്നത് സെലക്ട് ചെയ്ത് dd/MMM/yyyy എന്ന് ആക്കിമാറ്റുക.
  4. സമ്പൂര്‍ണ്ണയില്‍ നിന്നല്ലാതെ അഡ്മിഷന്‍ രജിസ്റ്ററിലെ വിവരങ്ങള്‍ Admission Register >> Add and Edit മെനു വഴി നേരിട്ട് നല്‍കാവുന്നതാണ്.
  5. സോഫ്റ്റ് വെയറിലെ വിവരങ്ങള്‍ നഷ്ടപ്പെടതിരിക്കാന്‍ Backup Data Menu ഉപയോഗിച്ച് ഇടക്ക് Data Backup ചെയ്തു സൂക്ഷിക്കുന്നത് നന്നായിരിക്കും.


Read More | തുടര്‍ന്നു വായിക്കുക

വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കാനുള്ള ഒരു സോഫ്റ്റ് വെയര്‍

>> Tuesday, October 13, 2015

സ്ക്കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ ആഫീസുകളില്‍ സമര്‍പ്പിക്കുന്നതിനായി ഒരു ദിവസ തന്നെ നിരവധി സാക്ഷ്യപത്രങ്ങള്‍ നല്‍കേണ്ടതായി വരാറുണ്ട്. ഇത്തരം സാക്ഷ്യപത്രങ്ങള്‍ എളുപ്പത്തില്‍ തയ്യാറാക്കുന്നതിന് സഹായകരമായ ഒരു ഒരു സോഫ്റ്റ് വെയര്‍ ആണ് Certificate Manager 1.0. ഈ സോഫ്‌റ്റ്വെയര്‍ തയ്യാറാക്കിയിരിക്കുന്നത് കുണ്ടൂര്‍ക്കുന്ന് ടി.എസ്.എന്‍.എം.ഹൈസ്‌ക്കൂളിലെ ക്ലര്‍ക്ക് ആയ കെ. ഗോവിന്ദപ്രസാദ് ആണ്. ഇത്‌ പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായി വേണ്ടത് സമ്പൂര്‍ണ്ണയില്‍ നിന്നും തയ്യാറാക്കിയെടുക്കുന്ന ഒരു റിപ്പോര്‍ട്ട് മാത്രമാണ്. അതിലെ 20 ഫീല്‍ഡുകള്‍ ഉപയോഗിച്ച് തയ്യാറാക്കാവുന്ന റിപ്പോര്‍ട്ടുകള്‍ ചുവടെ ചേര്‍ക്കുന്നു.

1. കോഴ്സ് സര്‍ട്ടിഫിക്കറ്റ്, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
2. ബാങ്ക് അക്കൗണ്ട് എടുക്കുന്നതിന് നല്‍കുന്ന സാക്ഷ്യപത്രം
3. അഡ്മിഷന്‍ രജിസ്റ്ററിന്റെ പകര്‍പ്പ്
4. ക്ലാസ് തിരിച്ചുള്ള UID ലിസ്റ്റ്
5. പത്താം ക്ലാസിലെ Age Condonation ആവശ്യമുള്ള കുട്ടികളുടെ ലിസ്റ്റ്
6. ക്ലാസ് അദ്ധ്യാപകര്‍ക്ക് കുട്ടികളുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ അടങ്ങിയ ഡാറ്റാ ഷീറ്റ് തയ്യാറാക്കാന്‍.
7. അഡ്മിഷന്‍ രജിസ്റ്ററിലെ വിവരങ്ങള്‍ രക്ഷിതാക്കള്‍ക്ക് പരിശോധനക്കായി നല്‍കുന്നതിനുള്ള ഡാറ്റ സ്ലിപ്പ് തയ്യാറാക്കല്‍.

സോഫ്റ്റ്വയറിന്റെ പ്രവര്‍ത്തനം വിശദീകരിക്കുന്ന ഒരു ഹെല്പ് ഫയല്‍ ഇതോടൊപ്പം ഉള്ളടക്കം ചെയ്തിട്ടുണ്ട്. ചുവടെയുള്ള ലിങ്കില്‍ നിന്നും അവ നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. കമന്റായി സംശയങ്ങള്‍ ചോദിക്കാം. നിങ്ങളുടെ ആശംസകളും അഭിപ്രായങ്ങളുമാണ് ഇത്തരത്തിലുള്ള പ്രോഗ്രാമുകളും മറ്റും തയ്യാറാക്കാന്‍ ഓരോരുത്തരേയും പ്രേരിപ്പിക്കുന്നതെന്ന് പ്രത്യേകം ഓര്‍ക്കുമല്ലോ.

സമ്പൂര്‍ണ്ണയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്നതിനാല്‍ സമ്പൂര്‍ണ്ണയില്‍ നിന്നും തയ്യാറാക്കുന്ന CSV റിപ്പോര്‍ട്ട് സോഫ്റ്റ്വയറിലേക്ക് Import ചെയ്യുന്നതിന് മുമ്പ് അവ ശരിയാണെന്ന് ഉറപ്പ് വരുത്തുക. പ്രത്യേകിച്ച് UID ഫൊര്‍മാറ്റ് നമ്പര്‍ ആക്കി മാറ്റേണ്ടതും Date of Birth Format “dd/MMM/yyyy” എന്നും ആക്കേണ്ടതാണ്. (CSV റിപ്പോര്‍ട്ടില്‍ മാത്രമാണ് Date of Birth Format “dd/MMM/yyyy” ആക്കേണ്ടത്. System date format “ dd/mm/yyyy” എന്നാണെന്ന് ഉറപ്പാക്കണം). കൂടാതെ ഹെല്പ് ഫയലില്‍ നിര്‍ദ്ദേശിക്കുന്നത് പോലെ റിപ്പോര്‍ട്ട് ഫീല്‍ഡ് ക്രമീകരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

Windows അധിഷ്ഠിതമായതിനാല്‍ WinXP, Win7, Win8 എന്നിവ ഉപയോഗിക്കുന്ന സിസ്റ്റങ്ങളില്‍ ഇത് പ്രവര്ത്തിീപ്പിക്കുന്നതിന് Office 2000 അല്ലെങ്കില്‍ അതിന്റെ ഉയര്ന്ന വേര്ഷ്നും ഫയലുകള്‍ PDF രൂപത്തില്‍ തയ്യാറാക്കി ലഭിക്കുന്നതിനാല്‍ Adobe Reader- ഉം ഉണ്ടാവണം. നിലവില്‍ User-name, Password ഇവ ആയി നല്കേനണ്ടത് admin എന്നാണ്. മറ്റ് വിശദാംശങ്ങള്ക്ക് ഫോള്ഡറിനുള്ളില്‍ നല്കികയിരിക്കുന്ന Help എന്ന ഫയല്‍ കാണുക.

ഡൗണ്‍ലോഡ് ചെയ്ത് കിട്ടുന്ന സിപ്പ് ഫയല്‍ എക്സ്റ്റ്രാക്റ്റ് ചെയ്താല്‍ ലഭിക്കൂന്ന ഫോള്‍ഡറിനുള്ളിലെ setup file ക്ലിക്ക് ചെയ്ത് സോഫ്റ്റ്വയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്. ഇന്‍സ്റ്റാളേഷന്‍ പൂര്‍ത്തിയായല്‍ All programs ല്‍ Certificate Manager എന്ന് ഐക്കണ്‍ ക്ലിക്ക് ചെയ്ത് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.

Click here for Download the Certificate Manager


Read More | തുടര്‍ന്നു വായിക്കുക

myLeader - Election Software

>> Monday, August 10, 2015

2012ല്‍ മാത് സ് ബ്ലോഗില്‍ പ്രസിദ്ധീകരിച്ച നന്ദകുമാറിന്റെ സമ്മതി എന്ന ഇലക്ഷന്‍ സോഫ്റ്റ് വെയറിനെക്കുറിച്ച് ഓര്‍ക്കുന്നുണ്ടാകുമല്ലോ. അതു പോലൊരു ഇലക്ഷന്‍ സോഫ്റ്റ് വെയറാണ് ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത്. ഷമീല്‍ കടന്നമണ്ണ (Govt. Boys HSS Manjeri, Malappuram), റിയോണ്‍ സജി (Holy Cross HSS Cherpunkal, Kottayam) അഭിജിത്ത് ബാലകൃഷ്ണന്‍ (Holy Cross HSS Cherpunkal, Kottayam) എന്നിവര്‍, ഐടി മേളകളിലെ, വെബ്‍ഡിസൈനിങ്ങില്‍ പരസ്പരം മാറ്റുരച്ച് പരിചയപ്പെട്ടവരാണ്. മൂവരും ഒരുമിച്ച് Webloud എന്ന ഒരു കമ്പനി തുടങ്ങിയിട്ടുണ്ട്. (www.webloud.in) ഐടി മേഖലയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഈ കമ്പനിയുടെ ഒരു പ്രൊഡക്ട് ആണ് ഈ myLeader എന്ന ഇലക്ഷന്‍ സോഫ്റ്റ് വെയര്‍. ഇതിനിടെ ഒട്ടനവധി പ്രൊജക്ടുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ വെബ്ലൌഡ് കൂടുതല്‍ ഉപകാരപ്രദമായ പല പ്രൊജക്ടുകളുടെ പണിപ്പുരയിലാണ്.. ഭാവിയില്‍ ഇതിലും മികച്ച പല സോഫ്റ്റ്‌വെയറുകളും ഇവരില്‍ നിന്ന് നമുക്ക് പ്രതീക്ഷിക്കാം.

തങ്ങളുടെ ക്ലാസിനും സ്കൂളിനും മികച്ച ഒരു നേതാവിനെ തിരഞ്ഞെടുക്കാന്‍ വേണ്ടി എല്ലാ സ്കൂളുകളും വര്‍ഷംതോറും ഇലക്ഷനുകള്‍ നടത്താറുണ്ട്. ക്ലാസ് ലീഡര്‍, സ്കൂള്‍ ലീഡര്‍ എന്നിവക്ക് പുറമേ ആര്‍ട്സ്, സ്പോര്‍ട്സ് മറ്റു ക്ലബുകള്‍ പോലുള്ളവ നിയന്ത്രിക്കാനും ഇവര്‍ ഒരു പ്രതിനിധിയെ തിരഞ്ഞെടുക്കാറുണ്ട്.

എന്നാല്‍ ബാലറ്റ്പേപ്പറുകളില്‍ ഇഷ്ടപ്പെട്ട സ്ഥാനാര്ഥിയുടെ പേരെഴുതി പെട്ടിയില്‍ നിക്ഷേപിച്ചാണ് സാധാരണ ഇത്തരം തിരഞ്ഞെടുപ്പുകള്‍ നടത്താറുള്ളത്. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന തിരഞ്ഞെടുപ്പിന് വേണ്ടി വോട്ടിങ്ങ് മെഷീനുകള്‍ വാങ്ങുന്നതും അതു പോലെ അത് സൂക്ഷിക്കുന്നതും വളരെ ചിലവുള്ളതും പ്രയാസകരവുമായ ഒരു കാര്യമാണ്.

ഇവിടെയാണ് ഒരു Election Software ന്റെഒ പ്രസക്തി നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്. കയ്യിലുള്ള കമ്പ്യൂട്ടറില്‍ ഒരു സോഫ്റ്റവെയര്‍ ആവശ്യമുള്ളപ്പോള്‍ ഇന്സ്റ്റാ ള്‍ ചെയ്യുന്നതും ഉപയോഗശേഷം uninstall ചെയ്യുന്നതും ചിലവ് വളരെ കുറഞ്ഞതോ അല്ലെങ്കില്‍ ചിലവില്ലാത്തതോ ആയ കാര്യങ്ങള്‍ ആണല്ലോ..

ഇവിടെ ഞങ്ങള്‍ myLeader എന്ന സോഫ്റ്റ് വെയര്‍ ആണ് നിങ്ങളെ പരിചയപ്പെടുത്തുന്നത്. ഞങ്ങള്‍ നിര്‍മ്മിച്ച ഈ സോഫ്റ്റ് വെയര്‍ തികച്ചും സൌജന്യമാണ്. ഒരു ഓഫ്ലൈന്‍ വെബ് ആപ്ലികേഷന്‍ ആയതിനാല്‍ ഇന്സ്റ്റാള്‍ ചെയ്യേണ്ട ആവശ്യവുമില്ല. ഏത് ഓപറേറ്റിങ്ങ് സിസ്റ്റത്തിലും വര്‍ക്ക് ചെയ്യും. എന്നാല്‍ ഇതിന്റെേ എല്ലാ സൌകര്യങ്ങളും ലഭിക്കാന്‍ മോസില്ല / ക്രോം തുടങ്ങിയ ബ്രൌസറുകളുടെ പുതിയ അപ്ലികേഷനുകള്‍ വേണ്ടി വരും.


ഈ സോഫ്റ്റ് വെയര്‍ ഈ വെബ്പേജിലൂടെ ഡൌണ്‍‌ലോഡ് ചെയ്യാം


വളരെ സുരക്ഷിതമായ myLeader Software ന്റെ പ്രാധാനപ്പെട്ട ചില പ്രത്യേകതകള്‍ താഴെക്കൊടുക്കുന്നു
  1. തികച്ചും സൌജന്യമാണ്.
  2. ചിലവ് വളരെ വളരെ കുറവ്
  3. സുരക്ഷിതം ഉറപ്പാക്കാന്‍ വേണ്ടി Password ഉപയോഗിക്കാം
  4. സിസ്റ്റം ഓഫ് ചെയ്താലും ഡാറ്റ നഷ്ടമാകില്ല.
  5. മിക്ക ഓപറേറ്റിങ്ങ് സിസ്റ്റത്തിലും വര്‍ക്ക് ചെയ്യും.
  6. വളരെ ആകര്‍ഷകമായ ലേഔട്ട്.
  7. വളരെ സിമ്പിള്‍ ആയ സ്ട്രക്ചര്‍ myLeader നെ യൂസര്‍ ഫ്രണ്ട്ലി ആക്കുന്നു
  8. സ്ഥാനാര്‍ത്ഥികളെ ഉള്‍പ്പെടുത്തുക, എഡിറ്റ് ചെയ്യുക, ഡിലീറ്റ് ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ വളരെ പെട്ടെന്ന് ചെയ്യാം
  9. സ്ഥാനാര്‍ഥികളുടെ ചിത്രം / ചിത്രത്തിന് പകരം ചിഹ്നം ഉള്‍പ്പെടുത്താം
  10. NOTA എന്ന പ്രൊവിഷന്‍ ഉണ്ടാക്കുകയാണെങ്കില്‍ nota.jpg എന്ന ചിത്രം ഉപയോഗിക്കാം.
  11. വോട്ട് ചെയ്താല്‍ ബീപ് സൌണ്ട് ഉണ്ടാക്കുന്നു
  12. കുട്ടികളുടെ മുമ്പില്‍ പരിചയപ്പെടുത്താനും വിശ്വാസ്യത ഉറപ്പ് വരുത്താനും വേണമെങ്കില്‍ ട്രയല്‍ വോട്ട് ചെയ്താല്‍ ആ വോട്ട് ക്ലിയര്‍ ചെയ്യാനുള്ള ഒപ്ഷന്‍ - അതിന് ശേഷം റിസള്ട്ടി ല്‍ zero count ആയിരിക്കും
  13. വോട്ടിങ്ങ് രണ്ട് ക്ലിക്കില്‍ ഒതുങ്ങുന്നു.
  14. ആകെ എത്ര പേര്‍ വോട്ട് ചെയ്തു എന്നറിയാം
  15. ആര് ആര്‍ക്ക് വോട്ട് ചെയ്തു എന്നറിയാന്‍ കഴിയില്ല.
  16. ഒരാള്‍ വോട്ട് ചെയ്താല്‍ കുറച്ച് സമയത്തിന് ( 5-10 seconds ) ശേഷമേ അടുത്ത വോട്ട് ചെയ്യാന്‍ സാധിക്കൂ.. അത് കൊണ്ട് തന്നെ ഒരാള്‍ക്ക് രണ്ട് വോട്ട് ചെയ്യാന്‍ സാധിക്കില്ല
  17. വോട്ട് എണ്ണല്‍ വളരെ ലളിതം,സുന്ദരം എണ്ണിക്കഴിഞ്ഞാല്‍ സ്ഥാനാര്‍ത്ഥികളെ കിട്ടിയ വോട്ടിന്റെത അടിസ്ഥാനത്തില്‍ ക്രമീകരിക്കുന്നു.
  18. വേണമെങ്കില്‍ ഒരു കമ്പ്യൂട്ടര്‍ കൊണ്ട് തന്നെ സ്കൂളിലെ മുഴുവന്‍ ക്ലാസിലെയും ഇലക്ഷന്‍ നടത്താം. ഒരു സമയം ഒരു ക്ലാസിലെ ഇലക്ഷന്‍ മാത്രമെ ചെയ്യാന്‍ സാധിക്കുകയുള്ളു എങ്കിലും പലക്ലാസുകളുടെയും റിസള്‍ട്ട് അടക്കമുള്ള ഡാറ്റാസ് സ്റ്റോര്‍ ചെയ്യാം.
  19. ആവശ്യമുള്ള ഫീച്ചേഴ്സ് മാത്രം ഉള്‍പ്പെടുത്തിയത് കൊണ്ട് ആര്‍ക്കും ഉപയോഗിക്കാം


Read More | തുടര്‍ന്നു വായിക്കുക

Minority Prematric Data Entry
for STD IX and X

>> Wednesday, July 29, 2015

Data Collection form for Easy data entry (Not official)
Prepared by Jayaprakash P, Govt HSS, Chittaripparambu

ഈ വര്‍ഷം മുതല്‍ ഒമ്പതും പത്തും ക്ലാസ്സുകളിലെ കുട്ടികള്‍ MINORITY PREMATRIC SCHOLARSHIP ന് അപേക്ഷിക്കേണ്ടത്, കേന്ദ്ര സര്‍ക്കാരിന്റെ സ്കോളര്‍ഷിപ്പ് വെബ്സൈറ്റിലൂടെ ആണ്. അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാനതീയതി ഒക്ടോബര്‍ 15 വരെ നീട്ടിയിട്ടുണ്ട്. ഈ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയെന്നുള്ള അഡീഷണല്‍ ഡി.പി.ഐയുടെ 30.7.2015 ലെ സര്‍ക്കുലര്‍ ഏവരും കണ്ടിരിക്കുമല്ലോ. എറണാകുളം ജില്ലയിലെ അദ്ധ്യാപകര്‍ക്കു വേണ്ടി ഡാറ്റാ എന്‍ട്രി ക്ലാസുകള്‍ നയിച്ച ഐടി@സ്ക്കൂള്‍ മാസ്റ്റര്‍ ട്രെയിനര്‍ അനില്‍കുമാര്‍ ഈ പോര്‍ട്ടല്‍ വഴി മൈനോറിറ്റി സ്കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ട വിധത്തെ സ്ക്രീന്‍ഷോട്ടുകള്‍ സഹിതം വിശദീകരിച്ചിരിക്കുന്നു.

ഇതില്‍ മെയിന്‍ മെനുവിലെ Student Login ലൂടെയോ വലതു വശത്തായി “Who Am I” എന്ന ലിങ്കിലൂടെയോ Student Login സാധ്യമാണ്. Institution Login, Official Login, State Admin Login, എന്നിവയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മെയിന്‍ മെനുവിലെ Services ല്‍ Register School/College എന്നതിലൂടെ ഏതെല്ലാം സ്കൂളുകള്‍ ലിസ്റ്റിലുണ്ടെന്ന് അറിയാം. ഈ ലിസ്റ്റില്‍ ഉള്‍പ്പെടാത്തവര്‍ക്ക് ഇതേ മെനുവിലൂടെ സ്കൂള്‍ രജിസ്റ്റര്‍ ചെയ്യണം. സ്കൂള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് UDISE Code അനിവാര്യമാണ്.
“ Who Am I” ലെ Institution Login എന്ന ലിങ്കിലൂടെ സ്കൂളുകള്‍ക്ക് ലോഗിന്‍ ചെയ്യാം.
Student Login ല്‍ ID യും Password ഉം ഉള്ളവര്‍ക്ക് പ്രവേശിക്കുവാന്‍ Login എന്ന ലിങ്കും പുതിയതായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് Register എന്ന ലിങ്കും ലഭ്യമാണ്.
ഇവിടെയുള്ള Video Link, User Manual, എന്നിവിടെ നിന്നും ഹെല്‍പ്പു ഫയലുകള്‍ ലഭ്യമാണ്. Complaintsഎന്ന ലിങ്കിലുടെ Complaintsരജിസ്റ്റര്‍ ചെയ്യുന്നതിന് സൗകര്യമുണ്ട്. Register ല്‍ ക്ലിക്ക് ചെയ്യുമ്പോള്‍, ഒരു രജിസ്ട്രേഷന്‍ ഫോം ലഭിക്കുന്നു.
ഇതിലെ * മാര്‍ക്കു ചെയ്തിട്ടുള്ള വിവരങ്ങള്‍ Mandatory ആയിട്ടുള്ളതാണ്. ഇവിടുള്ള വിവരങ്ങള്‍ ചേര്‍ത്ത് താഴെ Submit ബട്ടണില്‍ പ്രസ്സ് ചെയ്യുക.
ഇപ്പോള്‍ കുട്ടി ചേര്‍ത്ത മോബൈല്‍ നമ്പറിലേക്ക് ഒരു Temporary ID, message ആയി ലഭിക്കുകയും ,ഒപ്പം Temporary ID അവിടെ display ആവുകയും ചെയ്യും. ഈ Temporary ID യൂസര്‍ നേയിമായും, Date of Birth , password ആയും ഉപയോഗിച്ച് കുട്ടിക്ക് Login ചെയ്യാവുന്നതാണ്. അതിനാല്‍ തന്നെ ഒറ്റ spell ല്‍ മുഴുവന്‍ ഡാറ്റായും ചേര്‍ക്കണമെന്നില്ല.
ഇവിടെ Proceed ബട്ടണില്‍ ക്ലിക്കു ചെയ്യുക. തുടര്‍ന്നു വരുന്ന 5 പേജുകളിലെ PERSONAL DETAILS , ACADEMIC DETAILS, SCHEME DETAILS, BANK DETAILS, CONTACT DETAILS എന്നിവയിലെ വിവരങ്ങ മുഴുവന്‍ ചേര്‍ക്കുന്നതോടെ കുട്ടിയുടെ ഡാറ്റാ എന്‍ഡ്രി പ്രോസ്സസ്സ് കഴിയുന്നു. ഓരോ പേജിലും താഴെയുള്ള Save & Continue ബട്ടണില്‍ പ്രസ്സ് ചെയ്ത് അടുത്ത പേജിലോട്ട് നീങ്ങാവുന്നതാണ്.
ഇവിടുള്ള വിവരങ്ങള്‍ ചേര്‍ത്ത് താഴെ Save & Continue ബട്ടണില്‍ പ്രസ്സ് ചെയ്യുക. ഇപ്പോള്‍ ACADEMIC DETAILS എന്ന പേജിലെത്തുന്നു.
ഇവിടെ Nation, Course Level ഇവ എന്റര്‍ ചെയ്ത് Institution എന്നതിന് നേരെ കാണുന്ന "Select Your Institution” എന്ന സംവിധാനത്തിലൂടെ സ്കൂള്‍ Map ചെയ്തു നല്‍കേണ്ടതാണ്.
ഇവിടെ State, District എന്നിവ മാത്രം നല്‍കി Get Institution List ല്‍ ക്ലിക്കു ചെയ്യുക.
ഇതില്‍ Search എന്നിടത്ത് സ്കൂളിന്റെ പേരിലെ ഏതാനും ലെറ്ററുകള്‍ ടൈപ്പു ചെയ്യുമ്പോള്‍ സ്വന്തം സ്കൂള്‍ സെലക്ട് ചെയ്യുവാന്‍ സാധിക്കും. ഇപ്പോള്‍ ACADEMIC DETAILS എന്ന പേജിലേക്ക് തിരികെ വരുകയും മറ്റു വിവരങ്ങള്‍ നല്‍കി Save & Continue ബട്ടണില്‍ പ്രസ്സ് ചെയ്യുക. ഇവിടെ Previous Academic Details എന്നത് Mandatory അല്ല.
അടുത്തതായി SCHEME DETAILS എന്ന പേജിലെത്തും.
ഇതില്‍ List of Eligible Schemes എന്നതിലെ PRE-MATRIC SCHOLARSHIP SCHEME FOR MINISTRY OF MINORITY AFFAIRS - MINISTRY OF MINORITY AFFAIRS സെലക്ട് ചെയ്യുക. Show Required Documents ല്‍ ക്ലിക്കു ചെയ്യുക.
ഇവിടെ Application ന് അനുബന്ധമായി നല്‍കേണ്ട ഡോക്കുമെന്റുകള്‍ Upload ചെയ്യണം. Upload ചെയ്യേണ്ട ഏതാനും ഡോക്യുമെന്റുകളുടെ ടെംപ്ലേറ്റുകളുടെ വെബ്സൈറ്റില്‍ നിന്നുള്ള ലിങ്കുകള്‍ ഇവിടെ ലഭ്യമാണ്. ഇത് Download ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
Self Declaration about Family Income
Self Declaration about Community
Declaration of the Student
Institution verification form
NOTE-Students above the age of 10 years should open bank account independently in the name of student. However those students below 10 years should open Joint account. Student needs to be careful while entry bank account details as wrong may lead to rejection of scholarship.
താഴെ Save & Continue ബട്ടണില്‍ പ്രസ്സ് ചെയ്യുക. അടുത്തതായി BANK DETAILS എന്ന പേജിലെത്തും.
Note – In case if student is not able to select Bank or Branch then they are requested to contact the National Scholarships Portal Help Desk Numbers : 040-23120500 (501 /502 /503 /504 /505)
താഴെ Save & Continue ബട്ടണില്‍ പ്രസ്സ് ചെയ്യുക. അടുത്തതായി CONTACT DETAILS എന്ന പേജിലെത്തും.
ഇവിടെയും എല്ലാ വിവരങ്ങളും ചേര്‍ത്ത് Save & Continue ബട്ടണില്‍ പ്രസ്സ് ചെയ്യുമ്പോള്‍ Application Form ന്റെ ഒരു Print Preview ലഭിക്കുന്നു.
ഇവിടെ കാണുന്ന Confirm ബട്ടണ്‍ പ്രസ്സ് ചെയ്യുന്നതോടെ submission പ്രോസ്സസ്സ് കഴിയുന്നു. ഇപ്പോള്‍ ലഭിക്കുന്ന Permanent Registration Number ഉപയോഗിച്ച് കുട്ടിക്ക് Application Status പരിശോധിക്കാവുന്നതാണ് .
Confirm ചെയ്താല്‍ പിന്നീട് എഡിറ്റു ചെയ്യാന്‍ സാധിക്കില്ലാത്തതിനാല്‍ എല്ലാ വിവരങ്ങളും ശരിയെന്ന് ഉറപ്പു വരുത്തിയശ്ശേഷം മാത്രം Confirm ചെയ്യുക.
രജിസ്റ്റര്‍ ചെയ്ത കുട്ടികളുടെ വിവരങ്ങള്‍ സ്കൂള്‍ ലോഗിനില്‍ HM വെരിഫൈ ചെയ്ത് Confirm ചെയ്യേണ്ടതാണ്.


Read More | തുടര്‍ന്നു വായിക്കുക

SETICalc - ഓപ്പണ്‍ ഓഫീസ് കാല്‍ക്കില്‍ ഒരു പരീക്ഷയെഴുതാം

>> Monday, July 13, 2015

പുതുമ നിറഞ്ഞതും വ്യത്യസ്തവുമായ പഠന പ്രോഗ്രാമുകളിലൂടെ ശ്രദ്ധേയനാണ് കുണ്ടൂര്‍ക്കുന്ന് ടി.എസ്.എന്‍.എം.എച്ച്.എസിലെ പ്രമോദ് മൂര്‍ത്തി സാര്‍. സെറ്റിഗാം എന്ന പ്രോഗ്രാമിലൂടെ കഴിഞ്ഞ വര്‍ഷം ഒട്ടേറെ കുട്ടികള്‍ക്ക് പഠനം എളുപ്പമാക്കിക്കൊടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഗണിതശാസ്ത്രവും ഫിസിക്സും ഇംഗ്ലീഷുമെല്ലാം അദ്ദേഹം സെറ്റിഗാമിന്റെ വരുതിയിലാക്കി. നമ്മുടെ അദ്ധ്യാപകര്‍ക്ക് ഒരു സോഫ്റ്റ് വെയര്‍ എന്‍ജിനീയറുടെ റോളിനും തിളങ്ങാന്‍ സാധിക്കുമെന്ന് തെളിയിച്ചതിന് അദ്ധ്യാപക ലോകം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. തികച്ചും പുതുമയാര്‍ന്ന ഒരു ഓപ്പണ്‍ ഓഫീസ് കാല്‍ക്ക് പ്രോഗ്രാമുമായാണ് അദ്ദേഹം നമ്മുടെ മുന്നിലെത്തിയിരിക്കുന്നത്. രണ്ടാം യൂണിറ്റായ വൃത്തങ്ങള്‍ ആണ് അദ്ദേഹം തിരഞ്ഞെടുത്തിരിക്കുന്നത്. ചുവടെയുള്ള ലിങ്കില്‍ നിന്നും ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതാം.

പ്രോഗ്രാം ഡൗണ്‍ലോഡ് ചെയ്ത് ഡെസ്ക്ടോപ്പില്‍ ഇടുക. തുടര്‍ന്ന് ഓപ്പണ്‍ ഓഫീസ് കാല്‍ക്ക് വഴി ഈ ഫയല്‍ തുറക്കുക. ഫയലില്‍ ഷീറ്റുകളായാണ് പരീക്ഷ നല്‍കിയിരിക്കുന്നത്. ആമുഖം വായിച്ചു നോക്കിയാല്‍ കാര്യങ്ങള്‍ എളുപ്പം മനസ്സിലാകും. മഞ്ഞക്കള്ളികളില്‍ മാത്രം ചോദ്യത്തിന് ഉത്തരം എഴുതുക. ആകെ മാര്‍ക്ക് എത്ര ലഭിച്ചുവെന്ന് മാര്‍ക്ക് ഷീറ്റ് എന്ന ഫയലില്‍ നിന്ന് ലഭിക്കും.

Click here to download SETICalc - Circles
Designed by Pramod Moorthy, TSNMHS Kundoorkunnu


Read More | തുടര്‍ന്നു വായിക്കുക

SSLC A-List Correction - 2015

>> Friday, January 23, 2015


SSLC A List Correction ! . സര്‍ക്കുലര്‍ കാണുക .കാസര്‍ഗോഡ് മുതല്‍ തൃശ്ശൂര്‍ വരേയുള്ള വടക്കന്‍ ജില്ലകള്‍ക്ക് ജനുവരി 31നും മറ്റ് ജില്ലകള്‍ക്ക് Feb 1നും (up to 1 pm) എ ലിസ്റ്റില്‍ തെറ്റ്തിരുത്തുവാന്‍ അവസരം. ഇതിനുശേഷം അവസരം ഉണ്ടാകില്ലെന്ന് .....
(പാസ് വേഡ് എറര്‍ കാണിക്കുന്നുണ്ടെങ്കില്‍ റീസെറ്റ് ചെയ്യുന്നതിനായി 0471-2546832 or 33 എന്ന നമ്പറില്‍ ബന്ധപ്പെട്ടാല്‍ മതി.)


iExaMS എന്നൊരു ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയറിലൂടെയാണ് ഇത്തവണമുതല്‍, SSLC സംബന്ധമായ (A-List Correction, Print, CE Uploading,Hall Ticket, Tabulation etc.) മുഴുവന്‍ പ്രവര്‍ത്തനങ്ങളും നടക്കുന്നത്.CE മാര്‍ക്ക് അപ്‌ലോഡിങ് ഇപ്പോള്‍ ചെയ്യേണ്ടതില്ല.. അതിനുള്ള പരിശീലനം അടുത്തയാഴ്ച ലഭിക്കും. സൈറ്റ് ഭംഗിയായി ലഭിക്കുവാന്‍ നിങ്ങളുടെ ബ്രൗസര്‍ Mozilla Firefox 30 ക്ക് മുകളിലുള്ളതായാല്‍ നന്നത്രെ.
(പഴയ വേര്‍ഷനുകള്‍ വെറും മൂന്നു കമാന്റുകള്‍കൊണ്ട് പുതുക്കുന്ന വിദ്യ ഇവിടെ ഉണ്ട്.) .
സമ്പൂര്‍ണ്ണയില്‍ നിങ്ങള്‍ കൃത്യമാക്കിവെച്ചിരിക്കുന്ന വിവരങ്ങള്‍, അതേപടി ഈ സോഫ്റ്റ്‌വെയറിലേക്ക് എടുത്തിട്ടുണ്ട്. നിങ്ങള്‍ ചെയ്യേണ്ടത്, തെറ്റുകളുണ്ടെങ്കില്‍ തിരുത്തുകയും, വിട്ടുപോയവ കൂട്ടിച്ചേര്‍ക്കുകയും ഒഴിവാക്കാനുള്ളവ ഒഴിവാക്കുകയുമാണ്. മൂന്ന് ലെവലുകളിലുള്ള Users, അതായത്, Entrylevel, Verification Level, Head Master Level ഉണ്ടാക്കി, ഈ കാര്യങ്ങളൊക്കെ എങ്ങിനെ ചെയ്യണമെന്ന്
ഈ Help File നമ്മോട് പറഞ്ഞുതരും.
സംശയങ്ങളും മറ്റും കമന്റുകളിലൂടെ സൂചിപ്പിച്ചാല്‍, അറിയാവുന്നവര്‍ പറഞ്ഞുതരും.


Read More | തുടര്‍ന്നു വായിക്കുക

Matm - A Maths Exam Software for SSLC Students

>> Tuesday, June 24, 2014

പാലക്കാട് കുണ്ടൂര്‍ക്കുന്ന് ടി.എസ്.എന്‍.എം.ഹൈസ്‌ക്കൂളിലെ ഗണിതശാസ്ത്രാധ്യാപകനായ എം എന്‍. പ്രമോദ് മൂര്‍ത്തി സാര്‍ സ്വതന്ത്ര സോഫ്റ്റ്​വെയറായ ഗാമ്പസില്‍ രൂപകല്പന ചെയ്ത സെറ്റിഗാം എന്ന പ്രോഗ്രാമിനെക്കുറിച്ച് അധ്യാപകര്‍ക്കെല്ലാം അറിയാമായിരിക്കും. ഉബുണ്ടു അധിഷ്ഠിതമായ ഈ പരീക്ഷാ സോഫ്റ്റ് വെയര്‍ കഴിഞ്ഞ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാര്‍ത്ഥികള്‍ക്ക് വലിയൊരു സഹായമായിരുന്നു. അത്തരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ഒരുക്കം ചോദ്യങ്ങളെ അടിസ്ഥാനമാക്കി പ്രമോദ് സാര്‍ ചെയ്ത ഗണിത പരിശീലന സോഫ്റ്റ് വെയറാണ് മാറ്റം. (Matm-Mathematical Answer Telling Machine) ഐടി പരീക്ഷ പോലെ തന്നെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് കുട്ടികളെ പരിശീലിപ്പിക്കാവുന്നതേയുള്ളു. ഗണിതശാസ്ത്രത്തിലെ ആദ്യ നാല് യൂണിറ്റുകളുടെ ചോദ്യങ്ങളാണ് ഈ പോസ്റ്റിലുള്ളത്. പ്രോഗ്രാം ഡൗണ്‍ലോഡ് ചെയ്‌തെടുക്കുന്നതിനും ഇന്‍സ്റ്റലേഷനെപ്പറ്റി അറിയുന്നതിനും ചുവടെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

വിവിധ നിലവാരങ്ങളിലുള്ള 20 ചോദ്യങ്ങളാണ് ഓരോ പ്രോഗ്രാമിലും ഉള്ളത്. ഇക്കൂട്ടത്തില്‍ വഴിക്കണക്കുകള്‍ വരെയുണ്ട്. ഓരോ സ്‌റ്റെപ്പും കുട്ടിക്ക് സുഗമമായി ചെയ്തു പരിശീലിക്കാവുന്നതേയുള്ളു. ഉബുണ്ടുവില്‍ മാത്രമേ ഈ പ്രോഗ്രാം സുഗമമായി പ്രവര്ത്തിക്കുകയുള്ളു എന്ന് ഒരിക്കല്‍ക്കൂടി ഓര്മ്മിപ്പിക്കട്ടെ. ചുവടെയുള്ള ലിങ്കില്‍ നിന്നും പ്രോഗ്രാമുകള്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. സിപ്പ് ഫയലായതിനാല്‍ അവ എക്‌സ്ട്രാക്ട് ചെയ്ത് ഡബിള്‍ ക്ലിക്ക് ചെയ്യുക. പ്രോഗ്രാം run ചെയ്യുന്നതോടെ ഇന്‍സ്റ്റലേഷന്‍ പ്രക്രിയ പൂര്‍ണമാകും.

Click here to download Matm for Arithmetic Progression
Click here to download Matm for Circles
Click here to download Matm for Second Degree Equations
Click here to download Matm for Trigonometry


പ്രോഗ്രാം ഉപയോഗിച്ചു നോക്കിയ ശേഷം നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റ് ചെയ്യുമല്ലോ.


Read More | തുടര്‍ന്നു വായിക്കുക

Noon Feeding Software for Schools

>> Thursday, June 19, 2014

സ്കൂള്‍ ഉച്ചഭക്ഷണപദ്ധതിയുമായി ബന്ധപ്പെട്ട വിവിധ രജിസ്റ്ററുകള്‍ തയാറാക്കുക എന്നത് വളരെയേറെ ശ്രമകരമായ ഒരു ജോലിയാണ്. അത് എളുപ്പമാക്കാന്‍ സഹായിക്കുന്ന Noon Feeding Planner എന്ന Workbookന്‍റെ പുതിയ 1.4 വെര്‍ഷന്‍ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. വിന്‍ഡോസ് എക്സെലില്‍ പ്രവര്‍ത്തിക്കുന്ന ഈ പ്രോഗ്രാം തയ്യാറാക്കിയിരിക്കുന്നത് എരമംഗലം കെ.സി.എ.എല്‍.പി.എസിലെ ഹെഡ്മാസ്റ്ററായ ടി.കെ സുധീര്‍കുമാര്‍ സാറാണ്. EXCEL 2013 (MS OFFICE 2013) ലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. MS Office 2007 അല്ലെങ്കില്‍ അതിനു ശേഷമുള്ള വേര്‍ഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലാത്ത കമ്പ്യുട്ടറുകളില്‍ ഇത് പൂര്‍ണരൂപത്തില്‍ പ്രവര്‍ത്തിക്കില്ല. ഇത് ഉപയോഗിച്ച് NMP I , K 2, Consolidated Noon feeding Attendance Register, School Monthly Data Capture Format, Noon feeding Accounts Register, Statement of Expenditure എന്നിവ തയ്യാറാക്കാനും ഉച്ചഭക്ഷണചെലവുകള്‍ ക്രമീകരിക്കാനും കഴിയും. ചുവടെയുള്ള ലിങ്കില്‍ നിന്നും ഈ പ്രോഗ്രാം ഡൗണ്‍ലോഡ് ചെയ്തെടുക്കാം. നിങ്ങളുടെ അഭിപ്രായങ്ങള്‍, സംശയങ്ങള്‍ കമന്റായി കുറിക്കുമല്ലോ.

Click here to download the Noon feeding software
എത്ര കുട്ടികളുള്ള സ്കൂളുകള്‍ക്കും ഉപയോഗിക്കാവുന്ന തരത്തിലാണ് ഇതിന്‍റെ പുതിയ വേര്‍ഷന്‍ 1.4 തയ്യാറാക്കിയിരിക്കുന്നത്. Basic Data എന്ന ഷീറ്റില്‍ Sanctioned Feeding Strength കൃത്യമായി നല്‍കിയാല്‍ അതിനനുസരിച്ച നിരക്കില്‍ ചെലവുകള്‍ calculate ചെയ്യപ്പെടും. Macro Enable ചെയ്യാത്ത ഒരു സാധാരണ വര്‍ക്ക്‌ബുക്ക്‌ ആണിത്. ഇത് ഡൌണ്‍ലോഡ് ചെയ്ത ശേഷം Basic Data എന്ന ഷീറ്റില്‍ സ്കൂളിനെ കുറിച്ചുള്ള പ്രാഥമികവിവരങ്ങള്‍ ചേര്‍ക്കുക. അതിനു ശേഷം ഈ കോപ്പി കമ്പ്യുട്ടറില്‍ സൂക്ഷിച്ചു വച്ച് അതില്‍നിന്നും ഓരോ കോപ്പി ഓരോ മാസത്തേക്കും എടുത്തു ഉപയോഗിക്കാം. ഡാറ്റ ചേര്‍ത്ത് ആവശ്യമായ രജിസ്റ്ററുകളുടെ പ്രിന്റ്‌ എടുത്തു കഴിഞ്ഞ ശേഷം ആ ഫയല്‍ ഡിലീറ്റ് ചെയ്യുകയോ സൂക്ഷിക്കുകയോ ആവാം. സൂക്ഷിക്കുന്നെങ്കില്‍ ആ ഫയലിനു ആ മാസത്തിന്റെ പേര് ചേര്‍ത്ത് സേവ് ചെയ്‌താല്‍ പിന്നീട് എടുത്ത് ഉപയോഗിക്കാന്‍ എളുപ്പമാവും.

വര്‍ക്ക്‌ബുക്കിന്‍റെ താഴെ ഭാഗത്ത്‌ ഇതിലുള്ള ഷീറ്റുകളുടെ പേരുകള്‍ കാണാം.
Click on the image to enlarge it

ഇനി Noon Feeding Planner എങ്ങിനെ ഫലപ്രദമായി ഉപയോഗിക്കാം എന്ന് നോക്കാം. ഇതില്‍ Basic Data എന്ന ഷീറ്റിലാണ് സ്കൂളിനെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ ചേര്‍ക്കുന്നത്. ഈ ഷീറ്റ് ലഭിക്കാന്‍ ഏറ്റവും അടിയില്‍ കാണുന്ന "Basic Data" യില്‍ ക്ലിക്ക് ചെയ്യുക. ഇതില്‍ ആവശ്യമായ എല്ലാ വിവരങ്ങളും പച്ച കള്ളികളില്‍ ചേര്‍ക്കുക. സ്കൂളിലെ ഭക്ഷണം കഴിക്കുന്ന കുട്ടികളുടെ എണ്ണത്തിനനുസരിച്ചാണ് കണ്ടിന്‍ജന്റ്റ് ചാര്‍ജ് കണക്കാക്കുന്നത്. അതുകൊണ്ട് Basic Data യിലെ Sanctioned Feeding Strength പ്രീ പ്രൈമറി മുതല്‍ എട്ടാം ക്ലാസ്സ്‌ വരെ കൃത്യമായി ചേര്‍ക്കുക.

Click on the image to enlarge it
പാചകക്കാരുടെ കൂലി രണ്ടു തരത്തില്‍ കണക്കാക്കുന്നതായി കണ്ടു വരുന്നുണ്ട്. Sanctioned Feeding Strength ന് അനുസരിച്ചും Total Number fed ന് അനുസരിച്ചും. Total Number fed ന് അനുസരിച്ചു പാചകക്കൂലി കണക്കാക്കാന്‍ ഈ പേജിലെ താഴത്തെ പച്ച സെല്ലില്‍ "1" എന്ന് ചേര്‍ക്കണം. അല്ലെങ്കില്‍ Sanctioned Feeding Strength ന് അനുസരിച്ചാണ് പാചകക്കൂലി കണക്കാക്കപ്പെടുക. ഇതില്‍ വിവരങ്ങള്‍ ചേര്‍ത്തിക്കഴിഞ്ഞാല്‍ അടുത്ത ഷീറ്റ് ആയ Monthly Data യില്‍ ആ മാസത്തെ കുട്ടികളുടെയും അരിയുടെയും കണക്ക് ചേര്‍ക്കാം.
Click on the image to enlarge it
Monthly Data ഷീറ്റില്‍ ആദ്യം കൊല്ലം, മാസം എന്നിവ പച്ച കള്ളികളില്‍ മാറ്റി കൊടുക്കുക. പിന്നീട് 'Day' എന്ന കോളത്തിനു താഴെ ഭക്ഷണം കൊടുത്ത തിയ്യതികള്‍ ചേര്‍ത്തികൊടുക്കാം. (ഭക്ഷണം കൊടുക്കാത്ത ദിവസമാണ് അരി കൊണ്ടുവന്നതെങ്കില്‍ ആ ദിവസം കൂടി ഉള്‍പ്പെടുത്താം. എന്നാല്‍ ആ ദിവസം കുട്ടികളുടെ എണ്ണം ചേര്‍ക്കരുത്. '0' എന്നും ചേര്‍ക്കാന്‍ പാടില്ല. ചേര്‍ത്താല്‍ Feeding Days എണ്ണം കൂടിപ്പോകും.) അതിന് ശേഷം ഓരോ ക്ലാസിലെയും ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും എണ്ണം ഓരോ ദിവസത്തേതും ചേര്‍ക്കുക. 5 മുതല്‍ 8 വരെ ക്ലാസുകളിലെ എണ്ണം ചേര്‍ക്കാന്‍ മറ്റൊരു ടേബിള്‍ താഴെയുണ്ട്. കുട്ടികളുടെ എണ്ണം മുഴുവന്‍ ചേര്‍ത്തികഴിഞ്ഞാല്‍ ആ മാസത്തിന്‍റെ ആരംഭത്തില്‍ ഉള്ള സ്റ്റോക്ക്‌ Opening stock of Rice എന്ന കള്ളിയില്‍ ചേര്‍ക്കുക.

(ഏതെങ്കിലും സെല്ലില്‍ ചേര്‍ത്ത വിവരങ്ങള്‍ മായ്ച്ചു മറ്റൊന്ന് ചേര്‍ക്കാന്‍ ഒരിക്കലും 'Delete' ബട്ടണ്‍ ക്ലിക്ക് ചെയ്യരുത്. പകരം ആ സെല്ലില്‍ ക്ലിക്ക് ചെയ്തു പുതിയ വിവരം അടിക്കുകയോ "Backspace' ബട്ടണ്‍ അമര്‍ത്തി മായ്ക്കുകയോ ചെയ്യാം. ഒരു കൂട്ടം സെല്ലുകളില്‍ ചേര്‍ത്ത വിവരങ്ങള്‍ മായ്ക്കാന്‍ ആ സെല്ലുകള്‍ സെലക്ട്‌ ചെയ്ത ശേഷം right click ചെയ്തു വരുന്ന window യില്‍ 'Clear Contents' ക്ലിക്ക് ചെയ്യാം.)

Click on the image to enlarge it
അതിനുശേഷം ആ മാസം ലഭിച്ച അരിയുടെ അളവ് പ്രധാന പട്ടികയ്ക്ക് പുറത്തുള്ള ചെറിയ പട്ടികയില്‍ അരി ലഭിച്ച തിയ്യതിക്ക് നേരെ ചേര്‍ക്കുക.NMP I, K2, MDCF, Consolidated NF Attendance Registerഎന്നിവതയ്യാറാക്കാന്‍ ഇത്രയും മതിയാകും. ഇനി 'PLANNER' എന്ന ഷീറ്റ് പരിചയപ്പെടാം.

Click on the image to enlarge it
ഉച്ചഭക്ഷണപരിപാടി പ്ലാന്‍ചെയ്യുന്നതിനും അക്കൌണ്ടുകള്‍ തയ്യാറാക്കുന്നതിനുമാണ് ഇത്. ഉച്ച ഭക്ഷണം കൊടുത്ത ദിവസങ്ങളില്‍ ചെലവഴിച്ച തുക ഇനം തിരിച്ചു ചേര്‍ത്തികൊടുക്കണം. അപ്പോള്‍ആ ദിവസങ്ങളിലേക്ക് ലഭിക്കാവുന്ന കുക്കിംഗ്‌ ചാര്‍ജും മറ്റു ചെലവുകള്‍ക്കായുള്ള പരമാവധി തുകയും അതില്‍ ചെലവഴിച്ചതുകയും എത്ര തുക ബാലന്‍സ് ആയി ഉണ്ടെന്നും മുകളില്‍ കാണാം. ഇതനുസരിച്ച് ഭക്ഷണം മെച്ചപ്പെടുത്തുകയോ ചെലവ് ചുരുക്കുകയോ ചെയ്യാം. ഇതില്‍ രേഖപ്പെടുത്തുന്ന വിവരങ്ങളാണ് അക്കൗണ്ടുകളിലേക്കും NMP 1 ലേക്കും പോകുന്നത്.

Click on the image to enlarge it
MDCF ഷീറ്റില്‍ പച്ച നിറത്തിലുള്ള കള്ളികളില്‍ ആവശ്യമുള്ളിടത്ത് വിവരങ്ങള്‍ ചേര്‍ക്കാം. മാര്‍ക്ക് ചെയ്യേണ്ട കള്ളികളില്‍ പ്രിന്റ്‌ എടുത്തുകഴിഞ്ഞ ശേഷം ടിക്ക് മാര്‍ക്ക്‌ ഇടാം.

Click on the image to enlarge it
Noon feeding Accounts Register ല്‍ മാസാരംഭത്തില്‍ കൈയില്‍ ഉള്ള കാഷ്ബാലന്‍സ് ആദ്യം ചേര്‍ക്കണം. ഇത് കഴിഞ്ഞ മാസത്തെ അക്കൗണ്ട്‌ നോക്കി അതില്‍ കാണുന്നഅവസാനദിവസത്തെ ബാലന്‍സ് ആയിരിക്കും. PLANNER ല്‍ കൊടുത്ത സംഖ്യകള്‍ അക്കൌണ്ടീല്‍ വന്നിരിക്കും. ബാങ്കില്‍ നിന്നും പണം പിന്‍വലിച്ച ദിവസം അത് ചേര്‍ക്കുക. അക്കൌണ്ടില്‍ ഏതെങ്കിലും ചെലവ് ഇനത്തിന്‍റെ പേര് മാറ്റികൊടുക്കണമെങ്കില്‍ അത് അക്കൌണ്ടിന്‍റെ പുറത്തുള്ള പച്ച കള്ളികളില്‍ ചേര്‍ത്തി കൊടുത്താല്‍ അത് അക്കൌണ്ടീല്‍ വന്നുകൊള്ളും.

Click on the image to enlarge it
Statrment of Expenditure എന്ന ഷീറ്റില്‍ സാധനങ്ങളുടെ അളവ് വേണമെങ്കില്‍ ചേര്‍ത്തിക്കൊടുക്കാം. വൗച്ചര്‍ നമ്പറിന്റെ അവസാനഭാഗം പട്ടികയ്ക്ക് പുറത്തുള്ള പച്ച കള്ളിയില്‍ ചേര്‍ത്തികൊടുത്താല്‍ അതിനനുസരിച്ച് Voucher No കോളത്തില്‍ വന്നുകൊള്ളും. കഴിഞ്ഞ മാസത്തെ അവസാനത്തെ വൌച്ചറിനു തുടര്‍ച്ചയായി നമ്പര്‍ നല്‍കണമെങ്കില്‍ കഴിഞ്ഞ മാസത്തെ അവസാനനമ്പര്‍ മാത്രം അതിനായി നല്കിയ കള്ളിയില്‍ ചേര്‍ക്കുക.

Click on the image to enlarge it
ഇനി പ്രിന്റ്‌ എടുക്കുന്നത് എങ്ങിനെയെന്ന് നോക്കാം. വിന്‍ഡോയുടെ മുകളിലെ വലത്തേ മൂലയില്‍ കാണുന്ന ഐക്കണില്‍ ക്ലിക്ക് ചെയ്‌താല്‍ വരുന്ന ലിസ്റ്റില്‍ കാണുന്ന 'Print' ക്ലിക്ക് ചെയ്യുക. ആവശ്യമായ ഷീറ്റുകള്‍ എല്ലാം പ്രിന്‍റ് എടുത്തു സൂക്ഷിക്കാം. ഈ Worksheet ന് മാസത്തിന്‍റെ പേര് കൂട്ടിച്ചേര്‍ത്ത് save ചെയ്തു വച്ചാല്‍ പിന്നീട് ആവശ്യമെങ്കില്‍ ഉപയോഗിക്കാം. രേഖകള്‍ സമര്‍പ്പിക്കുന്നതിനു മുമ്പായി അവ ശരിയാണെന്ന് പരിശോധിച്ച് ഉറപ്പു വരുത്തുക. ആദ്യത്തെ തവണയെങ്കിലും.


Read More | തുടര്‍ന്നു വായിക്കുക

Easy IT Calculator - UBUNTU Based

>> Wednesday, February 5, 2014

മലപ്പുറം ജില്ലയിലെ പന്തല്ലൂര്‍ പി.എച്ച്.എസ്.എസിലെ ബാബുരാജ്.പി എന്ന ഗണിതാധ്യാപകന്റെ മെയിലും, ഒരുപാടുപേര്‍ നിരന്തരം ആവശ്യപ്പെടുന്ന ഉബുണ്ടുവില്‍ തയ്യാറാക്കാവുന്ന ഇംകംടാക്സ് സോഫ്റ്റ്‌വെയറും ചൂടാറുംമുമ്പുതന്നെ ഷെയര്‍ ചെയ്യുന്നു.
"പ്രിയമുള്ള മാത്‌സ്ബ്ളോഗ് ടീമിന്,
വര്‍ഷങ്ങളായി മാത്‌സ് ബ്ളോഗില്‍ മാത്രമല്ല മറ്റു പല സൈറ്റുകളിലും വിന്റോസ് ഓപ്പറേറ്റിങ്ങ് സിസ്റ്റം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്‍കം ടാക്സ് കാല്‍ക്കുലേറ്ററുകളാണ് കണ്ടുവരാളുള്ളത്. എന്നാല്‍ അധ്യാപകരില്‍ ഭൂരിഭാഗവും ലിനക്സിലേക്ക് മാറിക്കഴിഞ്ഞുവല്ലോ ! ഈ സാഹചര്യത്തിലാണ് ഉബുണ്ടു 10.04 ഓപ്പറേറ്റിങ്ങ് സിസ്റ്റത്തില്‍ മാക്രോ എനേബിളിങ്ങ് തുടങ്ങിയ സങ്കീര്‍ണ്ണതകളില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു യൂട്ടിലിറ്റിയുടെ നിര്‍മ്മിതിയെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയത്. അങ്ങനെ ജന്മം കൊണ്ട ഒന്നാണ് ഈ Easy IT Calculator. കുറെ അധ്യാപകരുടെ ഇന്‍കം ടാക്സ് കണക്കാക്കി നോക്കി തൃപ്തികരമെന്ന അവരുടെ അഭിപ്രായത്തിന്റെ പിന്‍ബലത്തിലാണ് ഈ യൂട്ടിലിറ്റി മറ്റ് അധ്യാപക സുഹൃത്തുക്കള്‍ക്കു കൂടി പ്രയോജനപ്പെടുത്താനായി മാത്സ് ബ്ളോഗില്‍ പബ്ളിഷ് ചെയ്യാനായി അയച്ചു തരുന്നത്. സ്വാഗതാര്‍ഹമായ തിരുത്തലുകള്‍ ഉപഭോക്താക്കളില്‍ നിന്ന് പ്രതീക്ഷിച്ചു കൊണ്ടു തന്നെയാണ് ഇത് അവരിലെത്തിക്കുന്നത്. ഇതേ വസ്തുത കണക്കിലെടുത്തു കൊണ്ടു തന്നെ ഒരു Disclaimer കൂടി ഈ യൂട്ടിലിറ്റിയില്‍ ചേര്‍ത്തിട്ടുമുണ്ട്. ഇത് 100% ആധികാരികമായ ഒരു ഇന്‍കം ടാക്സ് കാല്‍ക്കുലേറ്ററായി പരിഗണിക്കരുതെന്ന് മാന്യ ഉപഭോക്താക്കളോട് അപേക്ഷിക്കുകയും ചെയ്യുന്നു."
ഇത് , ഉബുണ്ടു 10.04 അധിഷ്ഠിതമായി ഞാന്‍ തയ്യാറാക്കിയ ഒരു യൂട്ടിലിറ്റിയാണ്. ഒരു .ods ഫയലാണ് ഈ Easy IT Calculator. ഈ ഫയല്‍ ഷീറ്റില്‍, Disclaimer&User Guide , DataEntry , Statement , Form-16 Old , Form-16 New എന്നിങ്ങനെ അഞ്ച് Coloured Tab കള്‍ ഉണ്ട്. ആദ്യം Disclaimer&User Guide Tabല്‍ ക്ളിക്ക് ചെയ്ത് കാര്യങ്ങള്‍ വായിച്ചു മനസ്സിലാക്കാവുന്നതാണ്. തുടര്‍ന്ന് DataEntry Tab ല്‍ ക്ളിക്കു ചെയ്ത് മഞ്ഞ നിറമുള്ള സെല്ലുകളില്‍ മാത്രം വിവരങ്ങള്‍ ടൈപ്പ് ചെയ്യുക. തുടര്‍ന്ന് Enter ബട്ടണ്‍ അമര്‍ത്തുക. വെള്ള നിറമുള്ള സെല്ലുകളിലെ Data കള്‍ Delete ചെയ്യുകയോ മാറ്റം വരുത്തുകയോ ചെയ്യരുത്. കാരണം അവയില്‍ Formula, Function എന്നിവ ചേര്‍ക്കുകയോ , Link ചെയ്യുകയോ ചെയ്തിട്ടുണ്ട്. വിവരങ്ങള്‍ ഒന്നും ഇല്ലാത്ത സെല്ലുകള്‍ ടൈപ്പു ചെയ്യാതെ ഒഴിച്ചിട്ടാല്‍ മതി. DataEntry കഴിഞ്ഞ് ഷീറ്റ് മുഴുവനായി Save ചെയ്യുക. Statement, Form-16 Old, Form-16 New എന്നിവയിലെ ഫീല്‍ഡുകള്‍ ആട്ടോമാറ്റിക്കായി Fill ചെയ്യപ്പെട്ടിട്ടുണ്ടാകും. അവയില്‍ ആവശ്യമുള്ളവയുടെ പ്രിന്റുകള്‍ വേണ്ടത്ര എണ്ണം Print ചെയ്തെടുക്കാവുന്നതാണ്. ഫയല്‍ Attach ചെയ്യുന്നു.
Feedback മാന്യ ഉപഭോക്താക്കള്‍ അറിയിക്കട്ടെ !!
UPDATED Easy IT Calculator ഇവിടെ ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.


Read More | തുടര്‍ന്നു വായിക്കുക

Model IT Exam Sofware 2013-14 : സഹായം

>> Thursday, January 23, 2014

ഈ വരുന്ന ജനുവരി 29നു തുടങ്ങേണ്ട എസ്എസ്എല്‍സി മോഡല്‍ ഐടി പരീക്ഷയുടെ സോഫ്റ്റ്‌വെയറുകള്‍ വിതരണത്തിന് റെഡിയായി അതാതു ജില്ലാ കേന്ദ്രങ്ങളിലെത്തിയിരിക്കുന്നു. കാലങ്ങളായി നടന്നുപോരുന്ന രീതിയില്‍ നിന്ന് ഈ വര്‍ഷം ചില മാറ്റങ്ങളോടെയാണ് പരീക്ഷ നടക്കുക. വിശദമായ പരിശീലനം ലഭിക്കുമെങ്കിലും, എല്ലായ്പോഴും പോലെ നമ്മുടെ ഹസൈനാര്‍ മങ്കട സാര്‍ സഹായവുമായി ഇതാ പ്രത്യക്ഷപ്പെടുന്നു. സംശയങ്ങള്‍ കമന്റുവഴി പങ്കുവെയ്ക്കുവാന്‍ മറക്കുകയില്ലായെന്നു കരുതുന്നു.
എസ്.എസ്.എല്‍.സി. മോഡല്‍ പരീക്ഷയെ സംബന്ധിച്ച് വിശദവിവരങ്ങള്‍ക്കായി പരീക്ഷാ സെക്രട്ടറി പുറപ്പെടുവിച്ച സര്‍ക്കുലര്‍ , ഐടി പരീക്ഷാ സിഡിയിലെ യൂസര്‍ഗൈഡ് എന്നിവ നോക്കേണ്ടതാണ്.
  • മുമ്പ് ഇന്‍സ്റ്റാള്‍ ചെയ്ത പരീക്ഷാ സോഫ്റ്റ്‌വെയര്‍ 'സിനാപ്റ്റിക് പാക്കേജ് മാനേജര്‍ വഴി അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതില്ല.' മോഡല്‍ പരീക്ഷാ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ തന്നെ പഴയ സോഫ്റ്റ്‌വെയര്‍ ആദ്യം അണ്‍ ഇന്‍സ്റ്റാള്‍ ആവുന്നതാണ്.
  • IT@School Edubuntu 10.04-12 ഓപ്പറേറ്റിംഗ് സിസ്റ്റമാണ് പരീക്ഷ നടത്താനായി ഉപയോഗിക്കേണ്ടത്.
  • നെറ്റ്ബുക്ക് കമ്പ്യൂട്ടറുകള്‍ കഴിവതും പരീക്ഷയ്ക്ക് ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്.
  • സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റലേഷന്‍‌, ചീഫ് ലോഗിന്‍ എന്നിവ അഡ്മിനിസ്ട്രേറ്റീവ് പ്രിവിലെജുള്ള യൂസറില്‍ മാത്രമേ ചെയ്യാവൂ. പരീക്ഷ നടത്താനായി മറ്റു യൂസറുകളെ ഉപയോഗിക്കാമെങ്കിലും അഡ്മിനിസ്ട്രേറ്റീവ് പ്രിവിലെജുള്ള യൂസര്‍ ഉപയോഗിക്കുകയാണ് ഇതിനും അഭികാമ്യം.
  • സിസ്റ്റത്തില്‍ ഹോമിലും റൂട്ടിലും കുറഞ്ഞത് 2GB ഫ്രീസ്പേസ് എങ്കിലും ഉണ്ടായിരിക്കേണ്ടതാണ്.
  • സിസ്റ്റത്തിന്റെ സമയം, തിയതി എന്നിവ ശരിയാണെന്ന് ഉറപ്പുവരുത്തുക
  • Lampp അധിഷ്ഠിത സോഫ്റ്റ്‌വെയറുകള്‍ (കലാ-ശാസ്ത്ര-കായിക മേള) സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അവയുടെ ബാക്കപ്പ് എടുത്തുവെക്കേണ്ടതാണ്.
  • ഇന്‍സ്റ്റലേഷന് മുമ്പ് ഓരോ കമ്പ്യൂട്ടറിലേയും ഹോം തുറന്ന് View-Show Hidden Files സെലക്ട് ചെയ്ത് .gconf എന്ന ഫോള്‍ഡര്‍ ഡിലിറ്റ് ചെയ്ത് സിസ്റ്റം ലോഗൗട്ട് ചെയ്യുക. എല്ലാ കമ്പ്യൂട്ടറിലെയും യൂസര്‍ സെറ്റിംഗുകള്‍ ഒരു പോലെയാക്കാന്‍ ഇത് സഹായകരമാവും.
  • ഇന്‍സ്റ്റലേഷന്റെ അവസാനം itexam സോഫ്റ്റ്‌വെയര്‍ അടങ്ങുന്ന debs എന്ന ഫോള്‍ഡര്‍ റിമൂവ് ആകും. ആയതിനാല്‍ പെന്‍ഡ്രൈവില്‍ നിന്ന് നേരിട്ട് ഇന്‍സ്റ്റാള്‍ ചെയ്താതെ സോഫ്റ്റ്‌വെയര്‍ കമ്പ്യൂട്ടറിലേക്ക് കോപ്പി ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.
  • ഇന്‍സ്റ്റലേഷന് ശേഷം നിര്‍ബന്ധമായും സിസ്റ്റം റീബുട്ട് ചെയ്യണം.
  • സെര്‍വര്‍ കമ്പ്യൂട്ടറില്‍ നിന്നും School details എക്സ്പോര്‍ട്ട് ചെയ്ത ഫയല്‍ സ്ഥിരമായി പെന്‍ഡ്രൈവില്‍ കരുതുക.
  • ഓരോ ദിവസത്തെയും ഓരോ സിസ്റ്റത്തിലെയും റിസള്‍ട്ട് Export ചെയ്ത് പെന്‍ഡ്രൈവില്‍ സൂക്ഷിക്കുക.
  • മോഡല്‍ പരീക്ഷക്കായി കുട്ടികള്‍ക്ക് 99 ല്‍ തുടങ്ങുന്ന ഒരു താത്കാലിക രജിസ്റ്റര്‍ നമ്പര്‍ അനുവദിക്കേണ്ടതാണ്. (ഇതിനെ സംബന്ധിച്ച വിശദവിവരങ്ങള്‍ക്കായി മോഡല്‍ പരീക്ഷയുടെ സര്‍ക്കുലര്‍ കാണുക.)
താഴെ പറയുന്ന മാറ്റങ്ങള്‍ പരീക്ഷാ സോഫ്റ്റ്‌വെയറിലുണ്ട്.
  1. ഒരു വിദ്യാര്‍ഥിയുടെ പരീക്ഷ പൂര്‍ത്തിയായി മാര്‍ക്ക് നല്‍കുന്നതോടെ സോഫ്റ്റ്‌വെയര്‍ താനെ quit ആവും. അടുത്ത കുട്ടിയുടെ പരീക്ഷ ചെയ്യാന്‍ വീണ്ടും സോഫ്റ്റ്‌വെയര്‍ തുറക്കണ
  2. Export ബട്ടണ്‍ ക്ലിക്കു ചെയ്യുമ്പോള്‍ ആദ്യം ദ്യശ്യമാകുന്നത് പരീക്ഷ ചെയ്ത കുട്ടികളുടെ അറ്റന്റന്‍സ് രജിസ്റ്റര്‍ ആണ്. ഇത് പൂര്‍ണ്ണമാണെന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ Export ചെയ്യാവൂ. (അറ്റന്റന്‍സ് പൂര്‍ണ്ണമാണെങ്കില്‍ പ്രസ്തുത ജാലകത്തില്‍ തന്നെ താഴെയുള്ള Export ബട്ടണ്‍ ക്ലിക്കു ചെയ്ത് എക്സ്പോര്‍ട്ട് ചെയ്യാം.)
  3. Export ബട്ടണ്‍ ക്ലിക്കു ചെയ്യുമ്പോള്‍ ദ്യശ്യമാകുന്ന അറ്റന്റന്‍സ് രജിസ്റ്റര്‍ അപൂര്‍ണ്ണമാണെങ്കില്‍ ചീഫ് ലോഗിനിലെ Data Recover എന്ന സംവിധാനം ഉപയോഗിച്ച് ഡാറ്റാബേസ് റിക്കവര്‍ ചെയ്യുക. (വിശദവിവരങ്ങള്‍ ഹെല്‍പ് ഫയലിലുണ്ട്.)
  4. പരീക്ഷ നടന്നുകൊണ്ടിരിക്കെ power failure മൂലമോ മറ്റു കാരണങ്ങളാലോ സിസ്റ്റം റീസ്റ്റാര്‍ട്ട് ആയാല്‍ ചീഫ് ആയി ലോഗിന്‍ ചെയ്ത് Consolidated Markllist നോക്കി പ്രസ്തുത സിസ്റ്റത്തില്‍ പരീക്ഷ ചെയ്ത എല്ലാ കുട്ടികളുടെയും Result ഉണ്ടോ എന്നു ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ വീണ്ടും പരീക്ഷ നടത്താവൂ. ( Result അപൂര്‍ണ്ണമാണെങ്കില്‍ Recover data ഉപയോഗിക്കുക. )
  5. Recover Data മെനു (Data Recover ) ഉപയോഗിക്കുകയാണെങ്കില്‍ ഈ പ്രവര്‍ത്തനം നിര്‍ബന്ധമായും പൂര്‍ത്തിയാക്കേണ്ടതാണ് (Cancel ചെയ്യരുത്). എന്തെങ്കിലും കാരണവശാല്‍ പ്രവര്‍ത്തനം പൂര്‍ത്തിയാകാതെ വരികയാണെങ്കില്‍ വീണ്ടും ചീഫ് ആയി ലോഗിന്‍ ചെയ്ത് പ്രവര്‍ത്തനം വീണ്ടും ചെയ്താല്‍ മതി.
  6. ഓരോ പ്രാവശ്യം ഇന്‍വിജിലേറ്റര്‍ മാര്‍ക്ക് നല്‍കി സേവ് ചെയ്യുമ്പോഴും അതുവരെ ചെയ്ത പരീക്ഷാവിവരങ്ങളടങ്ങിയ ഒരു ബാക്കപ്പ് ഫയല്‍ (Export ഫയല്‍) opt യില്‍ സേവ് ആകും. എന്തെങ്കിലും കാരണവശാല്‍ സിസ്റ്റംക്രാഷ് ആവുകയോ പരീക്ഷാസോഫ്റ്റ്‌വെയര്‍ റീ-ഇന്‍സ്റ്റാള്‍ ചെയ്യേണ്ടി വരികയോ വരുന്ന സന്ദര്‍ഭത്തില്‍ അതുവരെ പരീക്ഷ ചെയ്ത കുട്ടികളുടെ റിസള്‍ട്ട് ലഭ്യമാക്കാനുള്ള സൗകര്യമാണിത്. ഇത് opt യിലെ Result_backup എന്ന ഫോള്‍ഡറില്‍ ( .itx ഫയല്‍) കാണാം. (ഓരോ ദിവസത്തയും ഫയലുകള്‍ വെവ്വേറെയുണ്ടാവും. ഇതില്‍ നിന്നും ഏറ്റവും പുതിയതാണ് കോപ്പി ചെയ്യേണ്ടത്.)
  7. പരീക്ഷ നടന്നുകൊണ്ടിരിക്കെ വീണ്ടും പ്രവര്‍ത്തിപ്പിച്ചാല്‍ ഒരു യൂസറില്‍ പരീക്ഷ നടന്നുകൊണ്ടിരിക്കെ ‌വീണ്ടും സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കുകയാണെങ്കില്‍ 'IT Examination is already running' എന്ന ജാലകം പ്രത്യക്ഷപ്പെടുന്നതാണ്. OK നല്‍കി ഈ ജാലകം ക്ലോസ് ചെയ്യാം.
പരീക്ഷ നടക്കാത്ത സമയങ്ങളില്‍ സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ 'IT Examination is already running' എന്ന മെസ്സേജ് വരികയാണെങ്കില്‍ താഴെ നല്‍കിയിരിക്കുന്ന പ്രവര്‍ത്തനം ചെയ്യുക..
  • OK നല്‍കി പ്രസ്തുത ജാലകം ക്ലോസ് ചെയ്യുക.
  • നിലവില്‍ പരീക്ഷാ സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് ചെക്കു ചെയ്യുക.
  • പരീക്ഷാ സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ സിസ്റ്റം ലോഗൗട്ട് ചെയ്ത്, വീണ്ടും ലോഗിന്‍ ചെയ്ത് സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കുക.
Troubleshooting
പരീക്ഷ സോഫ്റ്റ്‌വെയറില്‍ ലോഗിന്‍ ചെയ്യാതെ വന്നാല്‍...
ലോഗിന്‍ ചെയ്യുമ്പോള്‍ 'Incorrect Username/Password !!' എന്ന മെസ്സേജ് വന്ന് സോഫ്റ്റ്‌വെയറിലേക്ക് ലോഗിന്‍ ചെയ്യാതെ വരികയാണെങ്കില്‍ താഴെ നല്‍കിയിരിക്കുന്ന കാര്യങ്ങള്‍ ചെയ്യുക.
  • ലോഗിന്‍ സമയത്ത് കീബോര്‍ഡ് ലേഔട്ട് ഇംഗ്ലീഷ് ആണെന്ന് ഉറപ്പുവരുത്തുക.
  • സോഫ്റ്റ്‌വെയര്‍ ക്ലോസ് ചെയ്ത് വീണ്ടും പ്രവര്‍ത്തിപ്പിക്കുക.
  • ശരിയായില്ലെങ്കില്‍, പരീക്ഷാ സോഫ്റ്റ്‌വെയര്‍ ക്ലോസ് ചെയ്ത്, സിസ്റ്റം ലോഗൗട്ട് ചെയ്യുക. ശേഷം വീണ്ടും ലോഗിന്‍ ചെയ്ത് സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കുക.
    എന്നിട്ടും ശരിയായില്ലെങ്കില്‍, Home ഫോള്‍ഡര്‍ തുറക്കുക. View → Show Hidden Files ക്രമത്തില്‍ ക്ലിക്ക്ചെയ്ത് .gconf എന്ന ഫോള്‍ഡര്‍ കണ്ടെത്തി ഡിലിറ്റ് ചെയ്യുക. സിസ്റ്റം ലോഗൗട്ട് or റീസ്റ്റാര്‍ട്ട് ചെയ്ത് സോഫ്റ്റ്‌വെയര്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കുക.
    (ശരിയാവുന്നില്ലെങ്കില്‍ സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന lampp സോഫ്റ്റ്‌വെയര്‍ ഈ വര്‍ഷത്തെ മോഡല്‍ പരീക്ഷയുടേതാണോ എന്ന് ചെക്കു ചെയ്യാവുന്നതാണ്. ഇതിനായി opt യിലെ lampp ഫോള്‍ഡര്‍ തുറന്ന് version എന്ന ഫയല്‍ തുറക്കുക. ഇതില്‍ SSLC Model IT Examination 2013-14 എന്നാണ് ഈ വര്‍‌ഷത്തെ സോഫ്റ്റ്‌വെയറിന് വേര്‍ഷന്‍ നല്‍കിയിരിക്കുന്നത്.)
മുകളില്‍ നല്‍കിയിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടും ലോഗിന്‍ സാധ്യമാവാതെ വരികയാണെങ്കില്‍ പരീക്ഷാസോഫ്റ്റ്‌വെയറിന്റെ Result Backup എടുത്ത് പരീക്ഷ റീ-ഇന്‍സ്റ്റാള്‍ ചെയ്ത് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.

Result Backup ഫയല്‍ സെര്‍വര്‍ കമ്പ്യൂട്ടറിലെ സോഫ്റ്റ്‌വെയറിലേക്കോ, പ്രസ്തുത കമ്പ്യൂട്ടറില്‍ തന്നെ പുതുതായി സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തതിലേക്കോ ചീഫ് ലോഗിനിലെ File → import വഴി ഇംപോര്‍ട്ട് ചെയ്യുക. (പുതുതായി സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ആദ്യം School details ഇംപോര്‍ട്ട് ചെയ്തിട്ടു വേണം റിസള്‍ട്ട് ഫയല്‍ ഇംപോര്‍ട്ട് ചെയ്യാന്‍.) സിസ്റ്റം ക്രാഷ് ആവുകയാണെങ്കില്‍ ലൈവ് സിഡി ഉപയോഗിച്ച് സിസ്റ്റത്തില്‍ നിന്നും Result Backup എടുത്ത് മറ്റൊരു സിസ്റ്റത്തില്‍ ഇംപോര്‍ട്ട് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. തിയറി പരീക്ഷ നടന്നുകൊണ്ടിരിക്കുമ്പോള്‍ വൈദ്യൂത തകരാറുണ്ടായി കമ്പ്യൂട്ടര്‍ ഓഫായാല്‍ വീണ്ടും ബൂട്ട് ചെയ്ത് വരുമ്പോള്‍ ഡെസ്ക്ടോപ്പിലെ പാനല്‍ നഷ്ടപ്പെടാന്‍ ഇടയുണ്ട്. ഇങ്ങനെയുണ്ടായാല്‍, ഹോമിലെ showpanel.sh എന്ന ഫയല്‍ റണ്‍ ചെയ്താല്‍ പാനല്‍ ലഭിക്കും.

സോഫ്റ്റ്‌വെയര്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള സ്ക്രിപ്റ്റ് സിഡിയില്‍ ലഭ്യമാണ്. ഇതിന്റെ പ്രവര്‍ത്തന ക്രമം യൂസര്‍ഗൈഡിലുണ്ട്. ആവശ്യമില്ലാതെ ഇത് കമ്പ്യൂട്ടറിലേക്ക് കോപ്പി ചെയ്യരുത്.


Read More | തുടര്‍ന്നു വായിക്കുക

Synfig Studio

>> Tuesday, December 24, 2013


ജിയോജെബ്രയും കെ-ടൂണും ടുപിയുമെല്ലാം പരിചയപ്പെടുത്തിയ എറണാകുളത്തെ ഐടി@സ്കൂള്‍ മാസ്റ്റര്‍ ട്രെയിനറായ പി പി സുരേഷ്ബാബു സാറിന്റെ ഏറ്റവും പുതിയ കണ്ടെത്തലാണ് Synfig Studio. ഈ സോഫ്റ്റ്‌വെയറുപയോഗിച്ച് ഉണ്ടാക്കിയ നക്ഷത്രമാണ് മുകളില്‍ വായനക്കാര്‍ക്ക് മെറിക്രിസ്മസ് ആശംസിച്ചുകൊണ്ട് തെന്നി നീങ്ങുന്നത്. ഇതെങ്ങനെ ഉണ്ടാക്കുമെന്നറിയേണ്ടേ?

വരകള്‍ക്ക് വര്‍ണവും ചലനവും നല്‍കാന്‍ ഉപയോഗിക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയറുകളാണ് Ktoon, Tupi , Synfig Studio മുതലായവ.
Ktoon, Tupi മുതലായ സോഫ്റ്റ്‌വെയറുകളാണ് നാം ഉപയോഗിക്കുന്നതെങ്കില്‍ കൂടുതല്‍ സമയം ആനിമേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെയ്ക്കേണ്ടി വരും. കാരണം ഇവിടെ ഓരോ ഫ്രെയിമിലേയും ചിത്രങ്ങളുടെ സ്ഥാനവും വലുപ്പവും എല്ലാം നമ്മള്‍ തന്നെ ക്രമീകരിക്കേണ്ടി വരും. എന്നാല്‍ Synfig Studio സോഫ്റ്റ്‌വെയറാണ് ഉപയോഗിക്കുന്നതെങ്കില്‍ കീ ഫ്രെയിമുകളില്‍ (Key Frames) മാത്രം ചിത്രങ്ങളുടെ സ്ഥാനവും വലുപ്പവും നമ്മള്‍ ക്രമീകരിച്ചാല്‍ മതിയാകും. മറ്റു ഫ്രെയിമുകളില്‍ (In Between Frames) സോഫ്റ്റ്‌വെയര്‍ തന്നെ ചിത്രങ്ങളുടെ സ്ഥാനവും വലുപ്പവും ക്രമീകരിക്കും. കൂടാതെ മികച്ച എഡിറ്റിങ് ഉപകരണങ്ങളിലൊന്നായ ജിമ്പ് (ഇമേജ് മാനിപുലേഷന്‍ പ്രോഗ്രാം) ഉപയോഗിച്ച് തയ്യാറാക്കിയ ഇമേജുകളെ Synfig Studio സോഫ്‌റ്റ്‌വെയറിലേക്ക് import ചെയ്യാനും സാധിക്കും.
സ്വതന്ത്ര സോഫ്‌റ്റ്‌വെയറില്‍ ലഭ്യമായ മികച്ച ദ്വിമാന വെക്ടര്‍ അനിമേഷന്‍ സോഫ്‌റ്റ്‌വെയറാണ് Synfig Studio. (Synfig Studio is an open source 2D vector animation software.)
IT@School കസ്റ്റമൈസ് ചെയ്ത ഏറ്റവും പുതിയ Ubuntu10.04 or Ubuntu12.04 വേര്‍ഷനാണ് ഉപയോഗിക്കുന്നതെങ്കില്‍ Synfig Studio സോഫ്റ്റ് വെയര്‍ അതില്‍ ലഭ്യമാണ്. ഇല്ലെങ്കില്‍ മാത്രം ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.
ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ Applications --> Graphics --> Synfig Studio എന്ന രീതിയില്‍ നമുക്ക് ഇത് തുറക്കാം.
തുറന്നുവരുന്ന ജാലകം ശ്രദ്ധിക്കൂ.
\
സോഫ്റ്റ്‌വെയര്‍ തുറക്കുമ്പോള്‍ 4 ജാലകങ്ങള്‍ ഒരുമിച്ച് തുറന്നു വരും. Tool Box (Left), Canvas (Middle), Panels (Right & Botom) ToolBox : Synfig Studio സോഫ്റ്റ്‌വെയറിന്റെ പ്രധാനപ്പെട്ട ഒരു ജാലകമാണിത്. File operations, Tools, Default Settingsഎന്നിങ്ങനെ മൂന്ന് ഭാഗങ്ങളുണ്ട്. ടൂള്‍ ബോക്സിലുള്ള ഓരോ ടൂളിലും മൗസ് പോയിന്റര്‍ എത്തിച്ചാല്‍ അതിന്റെ ഉപയോഗം മനസ്സിലാക്കാം. (Closing it exits the application.)
Tools :

Transform Tool (alt + a)
SmoothMove Tool (Alt + v)
Scale Tool (Alt + s)
Rotate tool (Alt + t)
Mirror Tool (Alt + m)
Circle Tool (Alt + c)
Rectangle Tool (Alt + r)
Star Tool(Alt + q)
Polygon Tool (Alt + p)
Gradient Tool (Alt + g)
Spline Tool (Alt + b)
Draw Tool (Alt + d)
Width Tool (Alt + w)
Fill Tool (Alt + f)
Eye drop tool (Alt + e)
Text Tool (Alt + x)
Sketch Tool (Alt + k) and
Zoom Tool (Alt + z).
Canvas : (Center window)Canvas
Synfig Studio സോഫ്റ്റ്‌വെയറിന്റെ ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു ജാലകമാണിത്. Canvas Window യുടെ ഇടതു മുകള്‍ മൂലയില്‍ (top left hand corner ) കാണുന്ന arrow button (Caret) ല്‍ ക്ലിക്ക് ചെയ്താല്‍ CANVAS WINDOW MENU പ്രത്യക്ഷമാകും. If we right-click in the canvas area and there is no Layers under the mouse position, this menu will also appear.The area with the grey check-board pattern is our working area in which we can create elements/layers and manipulate them.
The Timeline that we can see in the picture here only appears when we have defined a non-zero duration in the Properties of our project. To the left we can see the number of the current frame and on the right side buttons tolock/unlock the keyframes and to switch the Animation status.
Third Window (Panels) contains again three areas, each of which can show different panels: Navigator Panel, Tool Options Panel, and the Layers Panel.
The fourth window (Panels) shows the Parameter Panel where we can find detailed parameters and settings for the active element like colour, width, opacity, location and so on. To the right is the Time Track Panel that allows us to create and modify Waypoints.
If we accidentally close a panel (by dragging it out of the dock dialog, and closing the new dock dialog that gets created), no worries. Simply go to the Toolbox, select "File → Panels" in menu right there and then click on the name of the panel we need. ചെറിയ ഒരു ആനിമേഷന്‍ - ഒരു നക്ഷത്രം ആകാശത്തിലൂടെ നീങ്ങിക്കൊണ്ടിരിക്കുന്ന സീന്‍ - നിമിഷങ്ങള്‍ക്കകം തയ്യാറാക്കിനോക്കാം.

Step 1. Synfig Studio സോഫ്‌റ്റ്‌വെയര്‍ തുറക്കുക
(Applications → Graphics → Synfig Studio)

Step 2. Setting up the workspace : Canvas Window യുടെ ഇടതു മുകള്‍ മൂലയില്‍ (top left hand corner ) കാണുന്ന arrow button ല്‍ ക്ലിക്ക് ചെയ്യുക (between the horizontal and vertical rules, in the top left hand corner of the canvas)
--> select Edit --> Properties
ലഭ്യമാകുന്ന Canvas Properties Dialog ല്‍ Name, Discription മുതലായവ നല്‍കി Apply ബട്ടണില്‍ ക്ലിക്ക് ചെയ്തതിനുശേഷം Time ടാബ് സെലക്ട് ചെയ്ത് ആവശ്യാനുസരണം വിലകള്‍ നല്‍കി OK ബട്ടണില്‍ ക്ലിക്ക് ചെയ്യുക. (make sure to edit "End Time". Change "5s" to "10s" — that will make our animation 10 seconds long.)


Step 3. Background : Toolbox ജാലകത്തിലെ Outline colour / Fill colour ബോക്സില്‍ ആവശ്യമായ നിറങ്ങള്‍ സെലക്ട് ചെയ്യുക. തുടര്‍ന്ന് Gradient Tool ( Alt + g) ഉപയോഗിച്ച് Canvas Window യില്‍ മൗസിന്റെ ഇടതു ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഡ്രാഗ്ഗ് ചെയ്യുക. വലതു വശത്തെ Layers പാനലില്‍ Background (Gradient) ലെയര്‍ കാണാന്‍ സാധിക്കും. നമ്മള്‍ വരയ്ക്കുന്ന ഓരോ ഒബ്ജക്ടും വ്യത്യസ്ത ലെയറുകളായിരിക്കും.


Step 4. Fill colour ബോക്സില്‍ മറ്റൊരു നിറം സെലക്ട് ചെയ്തതിനു ശേഷം Toolbox ജാലകത്തിലെ Star Tool (Alt + q) ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ ഒരു നക്ഷത്രം വരയ്ക്കാം. (Click and Drag)


Toolbox ജാലകത്തിലെ Transform Tool സെലക്ട് ചെയ്തതിനു ശേഷം വരച്ച ഒബ്ജക്ടില്‍ (Star ) ക്ലിക്ക് ചെയതാല്‍ ഒബ്ജക്ടിന്റെ സ്ഥാനം മാറ്റാനും വലുപ്പം ക്രമീകരിക്കാനുമുള്ള ബട്ടണുകള്‍ ( green and blue coloured dots) ലഭ്യമാകും.



Step 5. Adding Movement :

10 സെക്കന്റ് നേരത്തേക്കുള്ള ഒരു ആനിമേഷനാണ് തയ്യാറാക്കാന്‍ പോകുന്നതെന്ന് തുടക്കത്തില്‍ നാം Properties dialog ബോക്സില്‍ നല്‍കിയിട്ടുണ്ട്.Canvas window യുടെ കീഴ് ഭാഗത്ത് Timebar കാണാം.ഇതിന്റെ വലതു ഭാഗത്തു കാണുന്ന green man button ല്‍ ക്ലിക്ക് ചെയ്താല്‍ Animate Editing Mode ലേക്ക് മാറാം. അപ്പോള്‍ Canvas window യില്‍ red outline കാണാം. (Red outlie reminds us that changes to our objects now affect our animation at the time shown in the time slider)
Current Time 0s (0f) ആണെന്ന് ഉറപ്പുവരുത്തുക.
താഴെയുള്ള പാനലിലെ Keyframe ടാബ് സെലക്ട് ചെയ്യുക. അവിടെ Time (0f), Length (0f), Jump(JMP) എന്നിങ്ങനെ രേഖപ്പെടുത്തി വന്നിട്ടുണ്ടാകും. ഇല്ലെങ്കില്‍ Add new Keyframe ("plus" sign) ബട്ടണില്‍ ക്ലിക്ക് ചെയ്യുക.


Go to the 2s mark in the time slider --‍‍> Add another keyframe by clicking the small plus sign --> Move the object (star) in the Canvas Window to another place . നക്ഷത്രത്തിന് ഓരോ കീ ഫ്രെയിമിലും വേണമെങ്കില്‍ വ്യത്യസ്ത നിറങ്ങള്‍ നല്‌കാം.

Continue this process in 4s, 6s, 8s and 10 s marks in the time slider.( 5 keyframes)



Step 6 : Saving and Rendering

File --> Save As -->
File extension : .sifz
File --> Rendering
File extensions : gif or mpeg or avi etc


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer