Matm - A Maths Exam Software for SSLC Students

>> Tuesday, June 24, 2014

പാലക്കാട് കുണ്ടൂര്‍ക്കുന്ന് ടി.എസ്.എന്‍.എം.ഹൈസ്‌ക്കൂളിലെ ഗണിതശാസ്ത്രാധ്യാപകനായ എം എന്‍. പ്രമോദ് മൂര്‍ത്തി സാര്‍ സ്വതന്ത്ര സോഫ്റ്റ്​വെയറായ ഗാമ്പസില്‍ രൂപകല്പന ചെയ്ത സെറ്റിഗാം എന്ന പ്രോഗ്രാമിനെക്കുറിച്ച് അധ്യാപകര്‍ക്കെല്ലാം അറിയാമായിരിക്കും. ഉബുണ്ടു അധിഷ്ഠിതമായ ഈ പരീക്ഷാ സോഫ്റ്റ് വെയര്‍ കഴിഞ്ഞ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാര്‍ത്ഥികള്‍ക്ക് വലിയൊരു സഹായമായിരുന്നു. അത്തരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ഒരുക്കം ചോദ്യങ്ങളെ അടിസ്ഥാനമാക്കി പ്രമോദ് സാര്‍ ചെയ്ത ഗണിത പരിശീലന സോഫ്റ്റ് വെയറാണ് മാറ്റം. (Matm-Mathematical Answer Telling Machine) ഐടി പരീക്ഷ പോലെ തന്നെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് കുട്ടികളെ പരിശീലിപ്പിക്കാവുന്നതേയുള്ളു. ഗണിതശാസ്ത്രത്തിലെ ആദ്യ നാല് യൂണിറ്റുകളുടെ ചോദ്യങ്ങളാണ് ഈ പോസ്റ്റിലുള്ളത്. പ്രോഗ്രാം ഡൗണ്‍ലോഡ് ചെയ്‌തെടുക്കുന്നതിനും ഇന്‍സ്റ്റലേഷനെപ്പറ്റി അറിയുന്നതിനും ചുവടെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

വിവിധ നിലവാരങ്ങളിലുള്ള 20 ചോദ്യങ്ങളാണ് ഓരോ പ്രോഗ്രാമിലും ഉള്ളത്. ഇക്കൂട്ടത്തില്‍ വഴിക്കണക്കുകള്‍ വരെയുണ്ട്. ഓരോ സ്‌റ്റെപ്പും കുട്ടിക്ക് സുഗമമായി ചെയ്തു പരിശീലിക്കാവുന്നതേയുള്ളു. ഉബുണ്ടുവില്‍ മാത്രമേ ഈ പ്രോഗ്രാം സുഗമമായി പ്രവര്ത്തിക്കുകയുള്ളു എന്ന് ഒരിക്കല്‍ക്കൂടി ഓര്മ്മിപ്പിക്കട്ടെ. ചുവടെയുള്ള ലിങ്കില്‍ നിന്നും പ്രോഗ്രാമുകള്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. സിപ്പ് ഫയലായതിനാല്‍ അവ എക്‌സ്ട്രാക്ട് ചെയ്ത് ഡബിള്‍ ക്ലിക്ക് ചെയ്യുക. പ്രോഗ്രാം run ചെയ്യുന്നതോടെ ഇന്‍സ്റ്റലേഷന്‍ പ്രക്രിയ പൂര്‍ണമാകും.

Click here to download Matm for Arithmetic Progression
Click here to download Matm for Circles
Click here to download Matm for Second Degree Equations
Click here to download Matm for Trigonometry


പ്രോഗ്രാം ഉപയോഗിച്ചു നോക്കിയ ശേഷം നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റ് ചെയ്യുമല്ലോ.

15 comments:

Hari | (Maths) June 24, 2014 at 6:37 AM  

ഈ സോഫ്റ്റ്​വെയറിന്റെ വരവോടെ രക്ഷകര്‍ത്താക്കള്‍ക്കും ഇനിമുതല്‍ പരീക്ഷ നടത്താം. കുട്ടിയുടെ നിലവാരം തിരിച്ചറിയാം. കുട്ടിക്കും സ്വയം വിലയിരുത്താന്‍ ഉപകരിക്കുന്ന മികച്ചൊരു ടൂള്‍. 2014 ലെ എസ്.എസ്.എല്‍.സി പരീക്ഷയ്ക്കായി വിദ്യാഭ്യാസവകുപ്പ് തയ്യാറാക്കിയ ഒരുക്കം ചോദ്യബാങ്കിലെ ചോദ്യങ്ങളാണ് ഈ സോഫ്റ്റ്​വെയറിലും. അങ്ങനെ റിവിഷന്റെ ഒരു പ്രതീതി കൂടി ഈ സോഫ്റ്റ്​വെയര്‍ കുട്ടികള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. ഗണിതശാസ്ത്രത്തിലെ ആദ്യ നാല് യൂണിറ്റുകളുടെ പരീക്ഷയാണ് ഇതോടൊപ്പമുള്ളത്. തുടര്‍ന്നുള്ള യൂണിറ്റുകള്‍ ഇതേ പോസ്റ്റില്‍ത്തന്നെ അപ്ഡേറ്റ് ചെയ്യും.

Model Maths June 24, 2014 at 9:12 AM  

Asking for pramod sir's mobile number. Sir, what is the number

Model Maths June 24, 2014 at 9:13 AM  

Sir, Asking for Pramod Sir's mobile number..... what is the number pls....

Subhash Soman June 24, 2014 at 5:06 PM  

pramod sir's mobile number.9496352140

bio-vision video blog

pramu June 24, 2014 at 7:49 PM  
This comment has been removed by the author.
Samuel Antony June 25, 2014 at 8:07 PM  

asked to enter some no.

JR June 25, 2014 at 10:41 PM  

download ചെയ്തുextractചെയ്തു.linux ല്‍runചെയ്യുന്നത്എങ്നെ

JR June 25, 2014 at 10:41 PM  

download ചെയ്തുextractചെയ്തു.linux ല്‍runചെയ്യുന്നത്എങ്നെ

pramu June 30, 2014 at 6:10 PM  

സാര്‍, ഇതൊരു Exam Software അല്ല....... ഒരുക്കം 2014 ലെ പ്രധാനപ്പെട്ട ചോദ്യങ്ങള്‍ ചെയ്തു പഠിക്കുവാനുള്ള ഒരു പരിശീലന സഹായിമാത്രമാണിത്.........

SETIGam exam software അതായിരുന്നു യതാര്‍ത്ഥ Exam Software അല്ലെങ്കില്‍ Self Evaluation Tool......

അത് കുട്ടികളിലേക്ക് എത്തിക്കുക........വീണ്ടും വീണ്ടും...

Nidhin Jose July 3, 2014 at 10:24 AM  

sir..

Software contains bugs...
ചിലയിടത്ത് exception handling ഒട്ടും ശ്രദ്ധിച്ചിട്ടില്ല.
നല്ലത് ചെയ്യാനും ഷെയര്‍ ചെയ്യാനും കാണിച്ച മനസിന് അഭിനന്ദനങ്ങള്‍

pramu July 4, 2014 at 5:56 AM  

എന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലായില്ല.....

pl mail me @ whenamalone@gmail.com

or call 9496352140

Nidhin Jose July 4, 2014 at 10:18 AM  

ഉദാഹരണത്തിന് MATM_01(സമാന്തരശ്രേണി) യിലെ ഒന്നാം പദവും രണ്ടാം പദവും തന്നാല്‍ എന്ന പ്രവര്‍ത്തനം. ഇന്‍ പുട്ട് ഒന്നും നല്‍കിയില്ലെന്ന് കരുതുക. അല്ലെങ്കില്‍ തെറ്റായ വിവരമാണ് ഇന്‍പുട്ട്(alphabets etc) നല്‍കിയെന്ന് കരുതുക. ബട്ടന്‍ ക്ലിക്ക് ചെയ്താല്‍ NULL value excepetion ഉണ്ടാകുന്നു. പ്രോഗ്രാം ക്രാഷ് ആകുന്നു.
സോഫ്ട്വെയറിന്റെ ഉപഭോക്താക്കള്‍ എന്തെല്ലാം അതിനെചെയ്യുമെന്ന് പ്രവചിക്കാനാവില്ല. അവ മുന്‍കൂട്ടി കണ്ട് നമ്മള്‍ വേണം കോഡ് ചെയ്യാന്‍.

ഞന്‍ സൂചിപ്പിച്ച പ്രശ്നം എങ്ങനെ പരിഹരിക്കാമെന്ന് നോക്കാം

യൂസര്‍ നല്‍കുന്ന വിവരം തെറ്റാണെന്ന് കരുതുക. ബട്ടന്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഒരു മെസേജ് ബോക്സിലൂടെ അത് സുചിപ്പിച്ചിട്ട് പഴയ ഫോമിലേക്ക് തിരികെ വരിക.

അല്ലെങ്കില്‍

ഇന്‍പുട്ട് ടെക്റ്റ് ബോക്സിന് ഡാറ്റാ വലിഡേഷന്‍ നല്കുക. അതായത് തെറ്റായ വിവരങ്ങള്‍ അക്സപ്റ്റ് ചെയ്യാത്ത വിധം സെറ്റ് ചെയ്യുക. character type data ആണെങ്കില്‍ അവ ‍ടൈപ്പ് ചെയ്യുമ്പോള്‍ തന്നെ സ്വീകരിക്കാതിരിക്കുക.

അല്ലെങ്കില്‍

ശരിയായ വിവരമാണ് നല്‍യിരിക്കുന്നതെങ്കില് മാത്രം ബട്ടന്‍ ആക്ടീവ് ആക്കുക(enable ചെയ്യുക)

മറ്റോന്ന് ആ ATM മെഷീനിലെ ചുവന്ന ബട്ടന്റെ കാര്യം. എവിടെ ക്ലിക്കണമെന്നറിയാതെ കുറേ കഴഞ്ഞു.....

ഈ വിമര്‍ശനങ്ങള്‍ ക്രിയെറ്റീവായി മാത്രെമേ കാണാവൂ. താങ്കള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ ഈ മേഖലയില്‍ ചെയ്യാന്‍ കഴിയുമെന്ന് എനിക്കുറപ്പാണ്. കുടുതല്‍ മെച്ചപ്പെടുത്താ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

നിധിന്‍ ജോസ്
എല്‍.പി.എസ്.എ
ഗവ. ഹയര്‍സെക്കന്ററി സ്കുള്‍, കടപ്പൂര്, കോട്ടയം
nidhin84@gmail.com
www.schooldinangal.blogspot.com
9447911047

sasidch July 4, 2014 at 3:36 PM  
This comment has been removed by the author.
sasidch July 4, 2014 at 3:36 PM  

good

Varghese Reji August 29, 2014 at 4:09 PM  

MATM is a good software. But I think that SETIGAM is more better

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer