Showing posts with label Biology. Show all posts
Showing posts with label Biology. Show all posts

Biology Short Notes : X Unit 3,4,5

>> Wednesday, September 28, 2016


പത്താം ക്ലാസ് ബയോളജിയിലെ മൂന്ന് നാല് അഞ്ച് അധ്യായങ്ങളുടെ പ്രധാന സംക്ഷിപ്തമാണ് പതിവുപോലെ റഷീദ് സാര്‍ കൃത്യസമയത്ത് എത്തിച്ചിരിക്കുന്നത്. ഇംഗ്ലീഷ് മലയാളം മീഡിയങ്ങള്‍ക്ക് വെവ്വേറെ ഫയലുകളുണ്ട്.കമന്റിലൂടെ സംശയങ്ങളും പങ്കുവക്കുക.
Chapter 3 (EM)

Chapter 3 (MM)

Chapter 4 (EM)

Chapter 4 (MM)

Chapter 5 (EM)

Chapter 5 (MM)


Read More | തുടര്‍ന്നു വായിക്കുക

BIOLOGY NOTES

>> Friday, June 24, 2016


റഷീദ് ഓടയ്ക്കല്‍ സാറിന്റെ ബയോളജി നോട്ടുകള്‍ക്ക് മെയിലില്‍ ആവശ്യക്കാരേറെയാണ്.മാറിയ പാഠപുസ്തകങ്ങളിലെ 9,10 ക്ലാസുകളിലേതാണ് പഠന നോട്ടുകള്‍. ഇംഗ്ലീഷ് മീഡിയംകാര്‍ക്കും മലയാളം മീഡിയംകാര്‍ക്കും പ്രത്യേകമായിത്തന്നെ അദ്ദേഹം പതിവുപോലെ അത് നല്‍കാറുണ്ട്.വളരെ മുമ്പുതന്നെ മെയില്‍ബോക്സിലേക്ക് കടന്നുവന്നതാണെങ്കിലും, ഇപ്പോഴാണ് പ്രസിദ്ധീകരിക്കാനാവുന്നത്.
താഴേ ലിങ്കുകളില്‍ നിന്ന് അവ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
IX (EM)

IX (MM)

X (EM)

X (MM)

X Biology Revision PRESENTATION


Read More | തുടര്‍ന്നു വായിക്കുക

Bridge Material for Std X

>> Sunday, June 19, 2016

വര്‍ഷാരംഭത്തോടെ പത്താം ക്ലാസ് വരെയുള്ള പാഠപുസ്തക പരിഷ്കരണം പൂര്‍ത്തിയാവുകയാണ്. 9,10 ക്ലാസുകളിലെ പാഠപുസ്തക പരിഷ്കരണം ഒരുമിച്ചാണ് നടത്തിയിരിക്കുന്നത്. ഈ വര്‍ഷം ഒന്‍പതാം ക്ലാസില്‍ നി്നനും പത്താം ക്ലാസിലേക്ക് പ്രവേശിക്കുന്ന കുട്ടികള്‍ക്ക് പുതിയ പാഠപുസ്തകം പരിചയപ്പെടുന്നതിനു മുന്‍പ് ചില അടിസ്ഥാന ആശയങ്ങളില്‍ കൂടുതല്‍ വ്യക്തത നേടേണ്ടതുണ്ട്. അതിനായി എസ്.സി.ആര്‍.ടി തയാറാക്കിയിരിക്കുന്ന അനുബന്ധ പഠനസഹായിയാണ് ഇന്നത്തെ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പത്താം ക്ലാസിലെ പുതിയ പാഠപുസ്തകം വിനിമയം ചെയ്യുന്നതിനു മുന്‍പ് ഈ അനുബന്ധ പഠനസഹായി പരിചയപ്പെടുത്തുന്നത് ഏറെ പ്രയോജനപ്രദമാകുമെന്നു കരുതുന്നു. താഴെ കൊടുത്തിട്ടുള്ള ലിങ്കുകളില്‍ നിന്നും അവ ഡൗണ്‍ലോഡ് ചെയ്ത് എടുക്കാവുന്നതാണ്. 1 . ഫിസിക്സ് 2. കെമിസ്ട്രി 3. ബയോളജി


Read More | തുടര്‍ന്നു വായിക്കുക

STD VIII Biology unit 12 and 13

>> Tuesday, December 8, 2015

ഒരേ ജീവിക്കുതന്നെ പല പ്രദേശങ്ങളില്‍ പല പേരുകളുണ്ടാകാം. ഉദാഹരണമായി മരച്ചീനി കപ്പയെന്നും ചീനിയെന്നും കൊള്ളിയെന്നും മരക്കിഴങ്ങെന്നും പല പല പേരുകളുണ്ട്. അതേ പോലെ തന്നെ കറമൂസ, ഓമ, കപ്ലങ്ങ, കപ്പങ്ങ എന്നിങ്ങനെ വിവിധ പേരുകളില്‍ പപ്പായ അറിയപ്പെടുന്നുണ്ട്. മലയാളത്തില്‍ത്തന്നെ ഇത്രയധികം വ്യത്യസ്തതകളുണ്ടെങ്കില്‍ വിവിധ ഭാഷകളില്‍ ഓരോ ജീവിക്കും വിവിധങ്ങളായ പേരുകളുണ്ടാകുന്നത് സ്വാഭാവികം മാത്രം. ജീവികളെ തിരിച്ചറിയുന്നതിനും അവയെക്കുറിച്ചുള്ള പഠനത്തിനും ഇതൊരു തടസ്സമാകില്ലേ? ഭാഷകള്‍ക്കതീതമായി അന്തര്‍ദ്ദേശീയമായി അംഗീകരിക്കാവുന്ന പേരുകള്‍ ഓരോ ജീവിക്കും നല്‍കിയാണ് ഈ പ്രശ്നം പരിഹരിക്കുന്നത്. എട്ടാം ക്ലാസുകാര്‍ക്കുള്ള അടിസ്ഥാനശാസ്ത്രം പാഠപുസ്തകത്തിലെ 12, 13 ബയോളജി പാഠങ്ങളുമായി ബന്ധപ്പെട്ട് ശ്രീ. റഷീദ് ഓടക്കല്‍ തയ്യാറാക്കിയ പ്രസന്റേഷന്‍ ഫയലുകളില്‍ ഇതേക്കുറിച്ച് ലളിതമായി വിശദീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം മലപ്പുറത്തെ കോര്‍ ഡി.ആര്‍.ജിമാര്‍ തയ്യാറാക്കിയ ഒരു ജൈവവൈവിധ്യക്വിസും റഷീദ് സാര്‍ അയച്ചു തന്നിട്ടുണ്ട്. നോക്കി അഭിപ്രായം പറയുമല്ലോ.

എട്ടാം ക്ലാസിലെ അടിസ്ഥാനശാസ്ത്രത്തിലെ പന്ത്രണ്ടാം യൂണിറ്റായ തരംതിരിക്കുന്നതെന്തിന് (why classification) പതിമൂന്നാം യൂണിറ്റായ വൈവിധ്യം നിലനില്‍പ്പിന് (diversity sustenance) എന്നീ യൂണിറ്റുകളാണ് ഇതോടൊപ്പമുള്ള പ്രസന്റേഷന്‍ ഫയലില്‍ ഉള്ളത്. മറ്റു വിഷയങ്ങളുമായി ബന്ധപ്പെട്ട മെറ്റീരിയിലുകള്‍ കൂടി ഇതു പോലെ അയച്ചു തരികയാണെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും അത് എത്രയേറെ ഉപകാരപ്രദമാകുമായിരുന്നു. സഹാനുഭൂതിയോടും സഹകരണമനോഭാവത്തോടും കൂടിയുള്ള റഷീദ് സാറിന്റേതു പോലെയുള്ള മാതൃകാപരമായ പ്രവര്‍ത്തികള്‍ ഓരോ അദ്ധ്യാപകരില്‍ നിന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

റഷീദ് സാര്‍ തയ്യാറാക്കിയ പ്രസന്റേഷനുകളും മലപ്പുറത്തെ കോര്‍ ഡി.ആര്‍.ജിമാര്‍ തയ്യാറാക്കിയ ജൈവവൈവിധ്യക്വിസും ചുവടെയുള്ള ലിങ്കുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

STD VIII Basic Science Unit 12

STD VIII Basic Science Unit 13

STD VIII Biodiversity Quiz


Read More | തുടര്‍ന്നു വായിക്കുക

SSLC 2014 - Biology Video Tutorials
by Sunny Thomas Sir

>> Friday, March 14, 2014

വിവിധ വിഷയങ്ങളുടെ വീഡിയോ ടൂട്ടോറിയലുകള്‍ മാത്സ് ബ്ലോഗ് പ്രസിദ്ധീകരിച്ചിരുന്നത് ശ്രദ്ധിച്ചു കാണുമല്ലോ.. ഏറെ ശ്രമവും സമയവും ക്ഷമയും വേണ്ട ഒന്നാണ് വീഡിയോ ടൂട്ടോറിയലുകള്‍ നിര്‍മ്മിക്കുക എന്നത്. അവ ഭംഗിയായി എഡിറ്റു ചെയ്തു കുട്ടികളിലേക്ക് എത്തിക്കുന്നതിലൂടെ അവ കുട്ടികള്‍ പ്രയോജനപ്പെടുത്തുന്നുവെന്നു തന്നയാണ് അവയ്ക്കു രൂപം കൊടുത്തവും അവ പ്രസിദ്ധീകരിക്കുക വഴി മാത്സ് ബ്ലോഗും മനസ്സിലാക്കുന്നത്.

എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രയോജനപ്രദമായ വിഡിയോകള്‍ തയാറാക്കി അയച്ചു തന്നിരിക്കുകയാണ് സണ്ണി തോമസ് സാര്‍ ..... മുന്‍പ് പ്രസിദ്ധീകരിച്ച പല പോസ്റ്റുകളിലും സണ്ണി തോമസ് സാറിന്റെ വീഡിയോകള്‍ ശ്രദ്ധിച്ചിരിക്കുമല്ലോ. അവയോടൊപ്പം പുതിയ വീഡിയോകളും എല്ലാ എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികളും പ്രയോജനപ്പെടുത്തും എന്ന പ്രതീക്ഷയോടെ


Read More | തുടര്‍ന്നു വായിക്കുക

Std X - Biology - Chapters 1,2 & 3
Study Notes

>> Monday, August 26, 2013

ഒന്നാം പാദവാര്‍ഷിക പരീക്ഷയടുക്കുന്നു.. അധ്യാപകര്‍ തിരക്കു പിടിച്ചു പാഠഭാഗങ്ങള്‍ തീര്‍ക്കുന്ന കാഴ്ചയാണ് സ്കൂളുകളില്‍..പല അധ്യയന ദിനങ്ങളും നഷ്ടപ്പെട്ട സ്ഥിതിക്ക് ലഭ്യമായ ദിനങ്ങളില്‍ പരമാവധി പാഠഭാഗങ്ങള്‍ തീര്‍ക്കുക എന്ന ഉദ്ദേശത്തിലാണ് പലരും..

ഈ അവസരങ്ങളില്‍ ക്ലാസ് മുറികളില്‍ നോട്ടുകള്‍ കൊടുക്കുന്നതു കൂടുതല്‍ സമയനഷ്ടമുണ്ടാക്കും എന്ന കണ്ടെത്തലില്‍ പല അധ്യാപകരും എഴുതി തയാറാക്കിയ നോട്ടുകള്‍ കുട്ടികളോട് ഫോട്ടോസ്റ്റാറ്റ് എടുക്കാന്‍ പറയുന്ന കാഴ്ചയും സ്കൂളുകളില്‍ കാണാം. ഈ അവസരത്തിലാണ് മനോഹരമായ നോട്ടുകള്‍ തയാറാക്കി തരുന്ന ഇബ്രാഹിം സാറിനെയും റഷീദ് ഓടക്കല്‍ സാറിനെയും ജോണ്‍ സാറിനെയും ഒക്കെ ഓര്‍മ്മിച്ചു പോകുന്നത്..

ജീവശാസ്‌ത്രവുമായി ബന്ധപ്പെട്ട പഠനസഹായികളാണ് ഇന്നത്തെ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പത്താം ക്ലാസിലെ ആദ്യ മൂന്നു യൂണിറ്റുകളുടെ നോട്ടുകള്‍ - ഇംഗ്ലീഷ് മീഡിയവും മലയാളം മീഡിയവും തയാറാക്കി അയച്ചു തന്നിരിക്കുന്നത് റഷീദ് ഓടക്കല്‍ സാറാണ്. ഒരു പൂര്‍ണ്ണ പഠനസഹായിയുടെ നിലവാരത്തിലേക്ക് ഉയര്‍ന്ന ഈ നോട്ടുകള്‍ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്താന്‍ കുട്ടികളെ സഹായിക്കേണ്ടവരായ അധ്യാപകര്‍ അതിനു മടിക്കില്ലെന്ന വിശ്വാസത്തോടെ റഷീദ് ഓടക്കല്‍ സാറിന്റെ നോട്സിലേക്ക്

Biology Notes

Std X

Unit 1 : English Medium - Malayalam Medium

Unit 2 : English Medium - Malayalam Medium

Unit 3 : English Medium - Malayalam Medium

Model Question Paper(Both Mediums)


Read More | തുടര്‍ന്നു വായിക്കുക

ബയോളജി അവസാനവട്ട റിവിഷന്‍

>> Saturday, March 24, 2012

റഷീദ് സാര്‍ തയ്യാറാക്കിയ പതിനൊന്ന് പേജിലുള്ള ബയോളജി നോട്സ് കണ്ടല്ലോ. ഇതാ മറ്റൊരു ബയോളജി പോസ്റ്റ് കൂടി പ്രസിദ്ധീകരിക്കട്ടെ. കൊല്ലം ജില്ലയിലെ പുനലൂര്‍ വിദ്യാഭ്യാസജില്ലയിലെ എടമണ്‍ വി എച്ച് എസ് സി യില്‍ ബയോളജി അധ്യാപകനായി സേവനമനുഷ്ടിക്കുന്ന ശ്രീ പ്രദീപ് കണ്ണംകോട് സാറിനെ , പ്രയോജനകരമായെന്ന് എല്ലാവരും ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ട ഒരു പോസ്റ്റിലൂടെ , നാം കഴിഞ്ഞവര്‍ഷം പരിചയപ്പെട്ടിട്ടുണ്ട്.ബയോളജിയുടെ കോര്‍ റിസോഴ്സ് പേഴ്സണും SIET ഫാക്കല്‍റ്റി അംഗവും പാഠപുസ്തകഅംഗവുമായി അദ്ദേഹം പ്രവര്‍ത്തിച്ചു വരുന്നു. വിക്ടേഴ്സ് ചാനലിലും ആകാശവാണിയിലും വിദ്യാഭ്യാസ പരിപാടികള്‍ അവതരിപ്പിക്കാറുണ്ട്. NCERT ദേശീയ അവാര്‍ഡും ദേശീയ ശാസ്ത്രനാടകത്തിനുള്ള പുരസ്ക്കാരവും സംസ്ഥാന അധ്യാപക അവാര്‍ഡും സംസ്ഥാന ബാലസാഹിത്യ അവാര്‍ഡും സംസ്ഥാന ശാസ്ത്രസാഹിത്യഅക്കാദമി അവാര്‍ഡുമെല്ലാം കരസ്ഥമാക്കിയ അദ്ദേഹം 31 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനുശേഷം ഈ മാര്‍ച്ച് 31 ന് വിരമിക്കുകയാണ്. (ബ്ലോഗിലൂടെ തന്റെ മികവുകള്‍ പങ്കുവെയ്കാന്‍ അദ്ദേഹത്തിന് കൂടുതല്‍ സമയം ലഭിക്കുമെന്ന് ചുരുക്കം..!)സന്തോഷവും സമൃദ്ധിയും സമാധാനവും നിറഞ്ഞ ഒരു ശിഷ്ടജീവിതം അദ്ദേഹത്തിന് മാത്​സ് ബ്ലോഗിന്റേയും പതിനായിരക്കണക്കിന് വായനക്കാരുടേയും പേരില്‍ ആശംസിക്കുന്നു.നാളത്തെ ബയോളജി പരീക്ഷയ്ക്കൊരുങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്കും, അവരെയൊരുക്കുന്ന അധ്യാപകര്‍ക്കും അവസാനവട്ട റിവിഷനായി അദ്ദേഹം തയ്യാറാക്കിയ കുറിപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്തെടുത്തോളൂ...(ഇതെല്ലാം ഒന്ന് ടൈപ്പ് ചെയ്ത് ഒരുമിച്ച് പിഡിഎഫാക്കിത്തരണമെന്നുണ്ടായിരുന്നു. സമയം പോലെ അപ്ഡേറ്റ് ചെയ്യാം.അളവറ്റ താല്‍പര്യത്തിലൂടെ ഇത്തരം മികവുകള്‍ നമ്മിലേക്കെത്തിച്ചു തരുന്ന പ്രിയ നസീര്‍ സാറിന് ഹൃദയം നിറഞ്ഞ നന്ദി. പിതാവിന് എത്രയും വേഗം സുഖമാകാന്‍ പ്രാര്‍ത്ഥിക്കുന്നു.)


Read More | തുടര്‍ന്നു വായിക്കുക

SSLC ബയോളജി - പതിനൊന്ന് പേജുകളില്‍

>> Thursday, March 22, 2012


മാത്‍സ് ബ്ലോഗിലൂടെ ഫിസിക്സ്, കെമിസ്ട്രി പരീക്ഷാ സഹായികള്‍ പ്രസിദ്ധീകരിച്ചതോടെ അതു പോലുള്ള ടിപ്സ് എല്ലാ വിഷയങ്ങളുടേയും പ്രസിദ്ധീകരിക്കണമെന്ന വിദ്യാര്‍ത്ഥികളുടെ മെയിലുകള്‍ ഞങ്ങള്‍ക്ക് ലഭിച്ചു. അവരുടെ ആവശ്യമെന്താണോ അതറിഞ്ഞു തന്നെ നമ്മുടെ അധ്യാപകരില്‍ നിന്നും സേവന സന്നദ്ധതയുള്ള ചിലര്‍ അവരുടെ വിഷയവുമായി ബന്ധപ്പെട്ട മെറ്റീരിയലുകള്‍ നമുക്ക് അയച്ചു തന്നിട്ടുണ്ട്. അക്കൂട്ടത്തില്‍ എടുത്തു പറയേണ്ട വിധം മനോഹരവും ലളിതവുമായി ഒരുക്കിയിരിക്കുന്ന ഒന്നാണ് ഇന്ന് പ്രസിദ്ധീകരിച്ചിരിക്കുന്ന ബയോളജിയുടെ നോട്ട്സ്. പരീക്ഷയുടെ തൊട്ടു മുമ്പുള്ള മണിക്കൂറുകളില്‍ ഒരു റിവിഷന്‍ നടത്താനും ബയോളജി പരീക്ഷയെക്കുറിച്ചോര്‍ത്ത് ആരെങ്കിലും ആശങ്കപ്പെടുന്നുണ്ടെങ്കില്‍ അവരെ സഹായിക്കാനും പര്യാപ്തമായ ഒരു ഉത്തമ പരീക്ഷാ സഹായിയാണ് ഇതെന്നതില്‍ സംശയമില്ല. ബയോളജിയുടെ സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പില്‍ (SRG) അംഗവും കൊണ്ടോട്ടി ജി.വി.എച്ച്.എസ്.എസിലെ അധ്യാപകനുമായ റഷീദ് ഓടക്കലാണ് ഈ നോട്സ് തയ്യാറാക്കിയിട്ടുള്ളത്. റഷീദ് സാറിന്റെ പരിചയ സമ്പന്നത ഈ പരീക്ഷാസഹായിയില്‍ പ്രകടമാണ്. ഇത് വായിച്ചു നോക്കി നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കുമല്ലോ. ചുവടെയുള്ള ലിങ്കില്‍ നിന്നും ബയോളജി നോട്സ് ഡൌണ്‍ലോഡ് ചെയ്തെടുക്കാം.

Click here for Biology Notes
Prepared By Rasheed Odakkal, GVHSS Kondotty.


Read More | തുടര്‍ന്നു വായിക്കുക

വെബ്പോര്‍ട്ടലും വിക്ടേഴ്സ് യൂട്യൂബ് ചാനലും

>> Wednesday, February 22, 2012

പൊതുവിദ്യാഭ്യാസ രംഗത്ത് ഐടി@സ്കൂളിന്റേയും വിക്ടേഴ്സ് ചാനലിന്റേയും സംഭാവനകളെക്കുറിച്ച് ഇനി ഏറെ കൊട്ടിഘോഷിക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല. ഐസിടിയുടെ വ്യാപനം വരുത്തുന്ന ഗുണപരമായ മാറ്റങ്ങള്‍ നേരിട്ട് അനുഭവിക്കുന്ന അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മറിച്ചൊരു അഭിപ്രായമുണ്ടാകില്ല. എന്നാല്‍, പൊതുസമൂഹത്തിലേക്ക് ഇക്കാര്യങ്ങള്‍ വേണ്ടവിധം പകരപ്പെട്ടിട്ടുണ്ടോയെന്നത് സംശയമാണ്. ഒരുപക്ഷേ, ഒന്നിനുപിറകേ മറ്റൊന്നായുള്ള മികവുകളുടെ ശൃംഖലകള്‍ക്കിടെ അക്കാര്യം വിസ്മരിക്കപ്പെട്ടുപോയതാകാം പ്രധാന കാരണം. രസതന്ത്രം, ജീവശാസ്ത്രം, ഭൗതികശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നീ മേഖലകളില്‍ പത്താം ക്ലാസിലെ പാഠഭാഗങ്ങള്‍ ആസ്പദമാക്കി അതതുമേഖലകളിലെ വിദഗ്ദ്ധര്‍ തയ്യാറാക്കിയ വെബ്പോര്‍ട്ടല്‍ നമ്മിലെത്രപേര്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട്? പാഠഭാഗങ്ങള്‍ ഇന്ററാക്ടീവ് അനിമേഷനുകള്‍ വഴി എളുപ്പം മനസ്സിലാക്കാനും വിവിധ പരീക്ഷണങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്വയം ചെയ്തു നോക്കാനും സഹായിക്കുന്ന തരത്തിലാണ് പോര്‍ട്ടലിന്റെ രൂപകല്പന. പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട അനിമേഷനുകള്‍ക്ക് പുറമേ ജാവാ അപ്ലെറ്റുകള്‍, വീഡിയോകള്‍, ഗ്രാഫുകള്‍, ചിത്രങ്ങള്‍ തുടങ്ങിയ സ്വതന്ത്ര സോഫ്റ്റ്വെയര്‍ സങ്കേതങ്ങളും പോര്‍ട്ടലില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഡൌണ്‍ലോഡു ചെയ്ത് പിന്നീട് ഇന്റര്‍നെറ്റ് കണക്ഷനില്ലാതെ തന്നെ (ഓഫ് ലൈനായും) ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് പോര്‍ട്ടല്‍ രൂപകല്പന ചെയ്തിരിക്കുന്നത്.ഇപ്പോള്‍ ഇതാ, വിക്ടേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന എസ്.എസ്.എല്‍.സി ഒരുക്കം 2012 പരിപാടിയുടെ ഉള്ളടക്കം മുഴുവന്‍ ഉള്‍പ്പെടുത്തി itsvicters എന്ന യുട്യൂബ് ചാനലും പ്രവര്‍ത്തനം തുടങ്ങി.പത്താം ക്ളാസിലെ ഭാഷ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിഷയങ്ങളും ഇനിമുതല്‍ ഇതില്‍ ലഭ്യമാകും. വിശദപഠനം, റിവിഷന്‍, മാതൃകാ ചോദ്യങ്ങള്‍, വാമിങ് അപ്, കൌണ്ട്ഡൌണ്‍ എന്നിങ്ങനെ അഞ്ച് ഘട്ടങ്ങളായാണ് സംപ്രേഷണം.152 അധ്യാപകര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ എങ്ങനെ പരീക്ഷയ്ക്ക് സജ്ജരാകണം, ഓരോ വിഷയത്തിലെയും എളുപ്പവഴികള്‍, ഓര്‍മിക്കേണ്ട കാര്യങ്ങള്‍, കഴിഞ്ഞ വര്‍ഷത്തെ ചോദ്യപേപ്പറുകളുടേയും പരീക്ഷയ്ക്ക് വരാന്‍ സാധ്യതയുള്ള ചോദ്യങ്ങളുടേയും വിശകലനം തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 
             ദിവസവും രാവിലെ 6.30 നും, 11.30 നും ഉച്ചയ്ക്ക് 1.30 നും, വൈകുന്നേരം 5.30നും, രാത്രി എട്ട് മണിക്കും വിക്ടേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന എസ്.എസ്.എല്‍.സി ഒരുക്കം 2012 ഇന്റര്‍നെറ്റില്‍ ലൈവായി www.victers.itschool.gov.in വഴിയും കാണാം. യുട്യൂബ് ചാനലില്‍ ഏത് സമയത്തും വിഷയാധിഷ്ഠിത തിരച്ചില്‍ നടത്താനും സൌകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. ഐടി@സ്കൂള്‍ വിക്ടേഴ്സ് വിദ്യാഭ്യാസ ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന എസ്.എസ്.എല്‍.സി ഒരുക്കം 2012 പരിപാടിയുടെ ഉള്ളടക്കം മുഴുവന്‍ ഉള്‍പ്പെടുത്തി www.youtube.com/itsvicters എന്ന യുട്യൂബ് ചാനലും പ്രവര്‍ത്തനം തുടങ്ങി. ദിവസവും രാവിലെ 6.30 നും, 11.30 നും ഉച്ചയ്ക്ക് 1.30 നും, വൈകുന്നേരം 5.30നും, രാത്രി എട്ട് മണിക്കും വിക്ടേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന എസ്.എസ്.എല്‍.സി ഒരുക്കം 2012 ഇന്റര്‍നെറ്റില്‍ ലൈവായി www.victers.itschool.gov.in വഴിയും കാണാം. യുട്യൂബ് ചാനലില്‍ ഏത് സമയത്തും വിഷയാധിഷ്ഠിത തിരച്ചില്‍ നടത്താനും സൌകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്.ഐടി@സ്കൂള്‍ ബയോളജി ടീം തയ്യാറാക്കിയ പരിണാമസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ചാള്‍സ് ഡാര്‍വിനെ കുറിച്ചുള്ള ഒരു ഹ്രസ്വ വീഡിയോ കാണാന്‍ താഴേ നോക്കുക.


Read More | തുടര്‍ന്നു വായിക്കുക

ബയോളജിക്ക് അവസാനവട്ട റിവിഷന്‍

>> Thursday, March 24, 2011


ടെക്നിക്കല്‍ ഹൈസ്ക്കൂള്‍ അധ്യാപകനായ നസീര്‍ വളരെ സജീവമായി കുട്ടികള്‍ക്കുള്ള പഠനസഹായികള്‍ ബ്ലോഗിലേക്കെത്തിക്കുന്നതില്‍ നിതാന്ത ജാഗ്രത പുലര്‍ത്തുന്നത് ഞങ്ങള്‍ക്ക് ഏറെ സന്തോഷം പകരുന്നു. ഫിസിക്സ്, കെമിസ്ട്രി, ഐടി ചോദ്യപേപ്പറുകളും പഠന സഹായികളും അദ്ദേഹം നമ്മുടെ ബ്ലോഗിലേക്ക് അയച്ചു തന്നത് നേരത്തേ കണ്ടിരിക്കുമല്ലോ. ഇത്തവണ ബയോളജിയുമായി ബന്ധപ്പെട്ട പഠനസഹായിയാണ് അദ്ദേഹത്തിന്റെ സുഹൃത്തില്‍ നിന്നും നമുക്ക് ലഭിച്ചിരിക്കുന്നത്. കൊല്ലം ജില്ലയിലെ പുനലൂര്‍ വിദ്യാഭ്യാസ ജില്ലയിലെ ഇടമണ്‍ വി.എച്ച്.എസ്.സിലെ ബയോളജി അധ്യാപകനായ പ്രദീപ് കണ്ണങ്കോടാണ് പത്താം ക്ലാസിലെ ബയോളജി പരീക്ഷയ്ക്ക് സഹായകമായ ഈ ടിപ്സ് തയ്യാറാക്കിയിരിക്കുന്നത്. ബയോളജിയുടെ കോര്‍ റിസോഴ്സ് പേഴ്സണും SIET ഫാക്കല്‍റ്റി അംഗവും പാഠപുസ്തകഅംഗവുമായി അദ്ദേഹം പ്രവര്‍ത്തിച്ചു വരുന്നു. വിക്ടേഴ്സ് ചാനലിലും ആകാശവാണിയിലും വിദ്യാഭ്യാസ പരിപാടികള്‍ അവതരിപ്പിക്കാറുണ്ട്. NCERT ദേശീയ അവാര്‍ഡും ദേശീയ ശാസ്ത്രനാടകത്തിനുള്ള പുരസ്ക്കാരവും സംസ്ഥാന അധ്യാപക അവാര്‍ഡും സംസ്ഥാന ബാലസാഹിത്യ അവാര്‍ഡും സംസ്ഥാന ശാസ്ത്രസാഹിത്യഅക്കാദമി അവാര്‍ഡുമെല്ലാം കരസ്ഥമാക്കിയ ആളാണ് അദ്ദേഹം. കുട്ടികള്‍ക്ക് പഠിക്കാനുള്ള ബയോളജി പാഠപുസ്തകരചയിതാക്കളിലൊരാളായ പ്രദീപ് സാറില്‍ നിന്നും ലഭിക്കുന്ന ടിപ്സ് കുട്ടികള്‍ക്ക് ഉപകാരപ്രദമാകുമെന്നുറപ്പാണ്. അദ്ദേഹം കൈ എഴുതി തയ്യാറാക്കിയ എട്ടു പേജുള്ള കുറിപ്പുകള്‍ താഴെ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കാം.

Click here for download the Biology Tips


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer