ഒമ്പതാം ക്ലാസിലെ സേ പരീക്ഷാ നിര്‍ദ്ദേശങ്ങള്‍ "Downloads"ല്‍..

STD VIII Biology unit 12 and 13

>> Tuesday, December 8, 2015

ഒരേ ജീവിക്കുതന്നെ പല പ്രദേശങ്ങളില്‍ പല പേരുകളുണ്ടാകാം. ഉദാഹരണമായി മരച്ചീനി കപ്പയെന്നും ചീനിയെന്നും കൊള്ളിയെന്നും മരക്കിഴങ്ങെന്നും പല പല പേരുകളുണ്ട്. അതേ പോലെ തന്നെ കറമൂസ, ഓമ, കപ്ലങ്ങ, കപ്പങ്ങ എന്നിങ്ങനെ വിവിധ പേരുകളില്‍ പപ്പായ അറിയപ്പെടുന്നുണ്ട്. മലയാളത്തില്‍ത്തന്നെ ഇത്രയധികം വ്യത്യസ്തതകളുണ്ടെങ്കില്‍ വിവിധ ഭാഷകളില്‍ ഓരോ ജീവിക്കും വിവിധങ്ങളായ പേരുകളുണ്ടാകുന്നത് സ്വാഭാവികം മാത്രം. ജീവികളെ തിരിച്ചറിയുന്നതിനും അവയെക്കുറിച്ചുള്ള പഠനത്തിനും ഇതൊരു തടസ്സമാകില്ലേ? ഭാഷകള്‍ക്കതീതമായി അന്തര്‍ദ്ദേശീയമായി അംഗീകരിക്കാവുന്ന പേരുകള്‍ ഓരോ ജീവിക്കും നല്‍കിയാണ് ഈ പ്രശ്നം പരിഹരിക്കുന്നത്. എട്ടാം ക്ലാസുകാര്‍ക്കുള്ള അടിസ്ഥാനശാസ്ത്രം പാഠപുസ്തകത്തിലെ 12, 13 ബയോളജി പാഠങ്ങളുമായി ബന്ധപ്പെട്ട് ശ്രീ. റഷീദ് ഓടക്കല്‍ തയ്യാറാക്കിയ പ്രസന്റേഷന്‍ ഫയലുകളില്‍ ഇതേക്കുറിച്ച് ലളിതമായി വിശദീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം മലപ്പുറത്തെ കോര്‍ ഡി.ആര്‍.ജിമാര്‍ തയ്യാറാക്കിയ ഒരു ജൈവവൈവിധ്യക്വിസും റഷീദ് സാര്‍ അയച്ചു തന്നിട്ടുണ്ട്. നോക്കി അഭിപ്രായം പറയുമല്ലോ.

എട്ടാം ക്ലാസിലെ അടിസ്ഥാനശാസ്ത്രത്തിലെ പന്ത്രണ്ടാം യൂണിറ്റായ തരംതിരിക്കുന്നതെന്തിന് (why classification) പതിമൂന്നാം യൂണിറ്റായ വൈവിധ്യം നിലനില്‍പ്പിന് (diversity sustenance) എന്നീ യൂണിറ്റുകളാണ് ഇതോടൊപ്പമുള്ള പ്രസന്റേഷന്‍ ഫയലില്‍ ഉള്ളത്. മറ്റു വിഷയങ്ങളുമായി ബന്ധപ്പെട്ട മെറ്റീരിയിലുകള്‍ കൂടി ഇതു പോലെ അയച്ചു തരികയാണെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും അത് എത്രയേറെ ഉപകാരപ്രദമാകുമായിരുന്നു. സഹാനുഭൂതിയോടും സഹകരണമനോഭാവത്തോടും കൂടിയുള്ള റഷീദ് സാറിന്റേതു പോലെയുള്ള മാതൃകാപരമായ പ്രവര്‍ത്തികള്‍ ഓരോ അദ്ധ്യാപകരില്‍ നിന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

റഷീദ് സാര്‍ തയ്യാറാക്കിയ പ്രസന്റേഷനുകളും മലപ്പുറത്തെ കോര്‍ ഡി.ആര്‍.ജിമാര്‍ തയ്യാറാക്കിയ ജൈവവൈവിധ്യക്വിസും ചുവടെയുള്ള ലിങ്കുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

STD VIII Basic Science Unit 12

STD VIII Basic Science Unit 13

STD VIII Biodiversity Quiz

6 comments:

Ma'din HSS December 8, 2015 at 10:01 AM  

Thanks a lot

kdsk December 8, 2015 at 8:06 PM  

Good Effort- Thanks

Hari | (Maths) December 8, 2015 at 10:43 PM  

ലളിതമായി പാഠഭാഗങ്ങള്‍ വിശദീകരിക്കാനുള്ള റഷീദ് സാറിന്റെ കഴിവ് മാത് സ് ബ്ലോഗിലൂടെ പലവട്ടം കണ്ടിട്ടുള്ളതാണ്. എട്ടാം ക്ലാസിലെ പുതിയ പാഠപുസ്തകത്തെ അടിസ്ഥാനമാക്കി അദ്ദേഹം തയ്യാറാക്കിയ പ്രസന്റേഷന്‍ ഫയലുകള്‍ അദ്ധ്യാപകരെ ഉദ്ദേശിച്ചു കൊണ്ടുള്ളതാണെങ്കിലും അവ കുട്ടികള്‍ക്കും പ്രയോജനപ്പെടും.

Edavanakadan December 9, 2015 at 1:21 PM  

Rasheed sir....great effort
Continue the service which is exemplary

MOHAMMED IQBAL P December 26, 2015 at 7:42 AM  

Very good...
More useful.....
Thanks a lot....

Suresh K January 16, 2016 at 9:09 PM  

Sir,
Im Suresh DRG from kasargod
well prepared notes useful too.....


♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer