9,10 മോഡല്‍ ചോദ്യപേപ്പറുകളും ഒരു പസിലും

>> Thursday, October 28, 2010


അര്‍ദ്ധവാര്‍ഷിക പരീക്ഷയോടനുബന്ധിച്ച് മാതൃകാ ചോദ്യപേപ്പറുകള്‍ പ്രസിദ്ധീകരിക്കാന്‍ പലരും ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ബ്ലോഗിലെ സജീവ സാന്നിധ്യമായി ചുറുചുറുക്കോടെ അധ്യാപകരുമായി ഇടപെട്ടു കൊണ്ടിരിക്കുന്ന ഹരിത ഒന്‍പതാം ക്ലാസിലെ ഇംഗ്ലീഷിലുള്ള മൂന്ന് ഗണിത ചോദ്യപേപ്പറുകളും, ജോണ്‍ സാര്‍ പത്താം ക്ലാസിലേക്കു വേണ്ടി തയ്യാറാക്കിയ മലയാളത്തിലുള്ള ചോദ്യപേപ്പറും അയച്ചു തന്നിട്ടുണ്ട്. താഴെയുള്ള ലിങ്കില്‍ നിന്നും അവ ഡൗണ്‍ലോഡ് ചെയ്തെടുക്കാം. പക്ഷേ അതിനു മുമ്പേ ഏവരേയും ഒരു പസിലിലേക്ക് ശ്രദ്ധ തിരിക്കുന്നു. ജോണ്‍സാറാണ് ചോദ്യ കര്‍ത്താവ്. പാഠപുസ്തകവുമായി ബന്ധപ്പെട്ട പ്രശ്നമായതിനാല്‍ ഒരു പഠനപ്രവര്‍ത്തനമായി വികസിപ്പിക്കുകയുമാകാം. ചുവടെയുള്ള ഒരു ചിത്രം കാണുക. ഒരു വലിയസമചതുരവും അതിന്റെ ഉള്ളിലായി 5 ചെറിയ സമചതുരങ്ങളും കാണാം.ചെറിയസമചതുരങ്ങളെല്ലാം 1 യൂണിറ്റ് വശമുള്ളവയാണ്. വലിയസമചതുരത്തിനും, അഞ്ച് ചെറിയ സമചതുരങ്ങള്‍ക്കും ഇടയിലുള്ള ഭാഗത്തിന്റെ പരപ്പളവ് (area) കണക്കാക്കുക.

പരപ്പളവ് കാണേണ്ട ഭാഗത്ത് നീല നിറം കൊടുത്തിട്ടുണ്ട്.


പെതഗോറസ് തത്വം , പരപ്പളവ് , സര്‍വ്വസമത, അഭിന്നകലഘൂകരണം എന്നീ ഗണിതഭാഗങ്ങള്‍ മനസില്‍ കണ്ടുകൊണ്ടാണ് ഈ ചോദ്യം എഴുതുന്നത്. കഴിഞ്ഞ ഗണിതപോസ്റ്റില്‍ അഞ്ജന ടീച്ചര്‍ , തോമാസ് സാര്‍ എന്നിവര്‍ നല്‍കിയ രീതികള്‍ പ്രശംസനീയമായിരുന്നു. അവരില്‍ നിന്നും മറ്റ് ഗണിത സ്നേഹികളില്‍ നിന്നും അത്തരം ഇടപെടലുകള്‍ ഇവിടെയും പ്രതീക്ഷിക്കുന്നു.

Questions Prepared by John Sir (STD X)


Questions Prepared by Haritha (zip file)(STD IX)


Read More | തുടര്‍ന്നു വായിക്കുക

എ ലിസ്റ്റ് ഡാറ്റ അപ്​ലോഡ് ചെയ്യുന്നത് എങ്ങിനെ?

>> Tuesday, October 26, 2010


എസ്.എസ്.എല്‍.സി യുടെ ഡാറ്റാ അപ്​ലോഡിന് ഔദ്യോഗിക പോര്‍ട്ടല്‍ ലിങ്ക് വഴി പ്രവേശിക്കാം. School GNU Linux 3.2 ലെ മോസില്ല വഴി പോര്‍ട്ടലില്‍ പ്രവേശിച്ചിട്ട് യൂസര്‍ നെയിമും പാസ്​വേഡും കൊടുത്തു കയറാന്‍ ശ്രമിച്ചിട്ട് പാസ്​വേര്‍ഡ് എറര്‍ കാണിക്കുന്നുവെന്ന് കാണിച്ച് പലരും ഞങ്ങള്‍ക്കു മെയിലുകള്‍ അയച്ചിരുന്നു. മറ്റൊരു സംശയം കൂടി. "ഡാറ്റ അപ്​ലോഡ് ചെയ്തിട്ട് രണ്ട് ഫയലേ അപ്​ലോഡ് ആയുള്ളു. എന്തെങ്കിലും കുഴപ്പമുണ്ടോ?" ഈ രണ്ടു ചോദ്യങ്ങള്‍ക്കുമുള്ള മറുപടി കഴിഞ്ഞ വര്‍ഷം പറഞ്ഞതു തന്നെ. ലോഗിന്‍ പേജ് തുറക്കുന്ന ബ്രൗസര്‍ മോസില്ലയാണെങ്കില്‍ ഫയര്‍ ഫോക്സ് 3 യോ, അതിന്നു മേലേയുള്ള വേര്‍ഷനുകളോ തന്നെ ആയിരിക്കണം. നമ്മുടെ ഐ.ടി @സ്ക്കൂള്‍ 3.2 ഗ്നു/ലിനക്സിലെ മോസില്ല ഫയര്‍ഫോക്സ് 2.0.0.16 ആണ്. അതുകൊണ്ടാണ് സ്ക്കൂള്‍ ലിനക്സ് 3.2 വഴി അപ്​ലോഡ് ചെയ്യാന്‍ ശ്രമിച്ച പലര്‍ക്കും അത് പറ്റാതിരുന്നത്. ഇനി അതല്ല സ്ക്കൂള്‍ ഗ്നു/ലിനക്സ് 3.2 മാത്രമേ സ്ക്കൂളിലുള്ളുവെങ്കില്‍ എന്താ ചെയ്യുക? എപ്രകാരം മോസില്ല അപ് ഗ്രേഡ് ചെയ്യാമെന്ന് താഴെ പറഞ്ഞിട്ടുണ്ട്.

സ്കൂള്‍ ഗ്നൂ/ലിനക്സ് 3.2 വില്‍ മോസില്ല 3 ഇന്‍സ്റ്റാള്‍ ചെയ്യുന്ന വിധം

ഇവിടെ നിന്ന് ഫയര്‍ഫോക്സ് 3 ഡൗണ്‍ലോഡ് ചെയ്യാം

1. Install Files എന്ന Zip file നിങ്ങളുടെ Desktop ലേക്ക് കോപ്പി ചെയ്തിടുക.
2. ആ സിപ് ഫോള്‍ഡറില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Extract here വഴി Desktop ലേക്ക് എക്സ്ട്രാക്ട് ചെയ്യുക.
3. എക്സ്ട്രാക്ട് ചെയ്തു കിട്ടിയ Install Files ല്‍ Right click ചെയ്ത് Open in Terminalവഴി ടെര്‍മിനല്‍ തുറക്കുക. (debian:~/Desktop/Install Files# എന്നായിരിക്കും ടെര്‍മിനലില്‍ കാണുക)
4. ഇനി Terminalല്‍ ./fire.sh എന്ന് ടൈപ്പ് ചെയ്ത് ​എന്റര്‍ അടിക്കുക. ഇന്‍സ്റ്റലേഷന്‍ നടക്കുന്നുണ്ടാകും.
5. അടുത്തതായി Desktopല്‍ ഉള്ള Install Files ന് അകത്തുള്ള Firefox 3 എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്ത് ഓപ്പണ്‍ ചെയ്യാം. ഓപ്പണ്‍ ചെയ്ത് വരുമ്പോള്‍ത്തന്നെ ബ്രൗസറിന്റെ രൂപത്തിലെ വ്യത്യാസം തിരിച്ചറിയാമല്ലോ?

ആദ്യമായിട്ടാണ് ഔദ്യോഗിക പോര്‍ട്ടലിലേക്ക്കയറാന്‍ ശ്രമിക്കുന്നതെങ്കില്‍ യൂസര്‍ നെയിമും പാസ്​വേഡും സ്ക്കൂള്‍ കോഡ് തന്നെയായിരിക്കും എന്നറിയാമല്ലോ. ഉടനെ തന്നെ സുരക്ഷയ്ക്കായി പാസ്​വേഡ് മാറ്റുകയും വേണം. മാറ്റിയ പാസ്​വേഡ് എഴുതി വെക്കുമല്ലോ. എപ്പോഴും യൂസര്‍ നെയിം സ്ക്കൂള്‍ കോഡ് തന്നെയായിരിക്കും.

ഡാറ്റ എക്സ്പോര്‍ട്ട് ചെയ്യുന്നതെങ്ങനെ

ഡാറ്റാ എന്റ്റിക്കു ശേഷം പ്രിന്റ് റിപ്പോര്‍ട്ട് ക്ലിക്ക് ചെയ്ത് Inkjet/Laser സെലക്ട് ചെയ്യുക. ന്യൂ സ്കീമിന് N (പി.സി.എന്‍ ന് P) അടിച്ച് ഡിവിഷന്‍ എന്റര്‍ ചെയ്ത് പ്രൊസീഡ് ചെയ്താല്‍ കുറച്ചധികം സമയത്തെ കാത്തിരിപ്പിനു ശേഷം, പ്രിന്റ് റിപ്പോര്‍ട്ട് പി.ഡി.എഫ് ആയി ജനറേറ്റു ചെയ്യപ്പെടും. ഡിവിഷന്‍ എന്റര്‍ ചെയ്യ​ണമെന്നു നിര്‍ബന്ധമൊന്നുമില്ല. (ക്ലാസ്സ്​വൈസായി ചെക്കു ചെയ്യാന്‍ ഉപകാരപ്പെടും.) ഈ ഫയല്‍ പെന്‍ഡ്രൈവിലോ മറ്റോ എടുത്ത് പ്രിന്റെടുക്കാമല്ലോ? ഉബുണ്ടുവില്‍ പ്രത്യേകിച്ച് ഇന്‍സ്റ്റലേഷനൊന്നും ഇല്ലാതെ തന്നെ മിക്ക പ്രിന്ററുകളും സ്വയം എടുക്കുന്നുണ്ട്. പ്രിന്റ് നന്നായി പരിശോധിച്ച് തെറ്റുകള്‍ തിരുത്തി, എല്ലാം ഭദ്രമായെന്നുറപ്പുവരുത്തിയ ശേഷം മാത്രമേ, export ചെയ്യാവൂ. ചെയ്തു കഴിഞ്ഞാല്‍, Dist ഫോള്‍ഡറിനകത്തെ Upload എന്ന ഫോള്‍ഡറില്‍ 4 ഫയലുകള്‍ ഉ​ണ്ടാകും. ഇവയാണ് അപ്​ലോഡ് ചെയ്യേണ്ടത്. (ഉബുണ്ടുവില്‍ Home ന് അകത്തായിരിക്കും upload എന്ന ഫോള്‍ഡര്‍ വരിക)

ഡാറ്റ അപ്​ലോഡ് ചെയ്യുന്നതെങ്ങന
ഡാറ്റ അപ്​ലോഡ് ചെയ്യാന്‍ ഏത് ഓപ്പറേറ്റിങ് സിസ്റ്റവും ഉപയോഗിക്കാം. പക്ഷെ സ്ക്കൂള്‍ ലിനക്സ് 3.2 ആണെങ്കില്‍ മാത്രം ഏറ്റവും മുകളില്‍ പറഞ്ഞതു പോലെ വേര്‍ഷന്‍ അപ്​ഡേറ്റ് ചെയ്യണം. 4 ഫയലുകലും ഓരോന്നായി അപ്​ലോഡ് ചെയ്യണം. അപ്​ലോഡ് ചെയ്തതിനു ശേഷം, ഡൌണ്‍ലോഡ് ലിങ്കില്‍ നിന്നും ചെക്ക്ലിസ്റ്റ് എടുക്കാന്‍ സംവിധാനമുണ്ടാകും.

ഈ പോര്‍ട്ടലില്‍ കയറിക്കഴിയുമ്പോള്‍ മുകളില്‍ Upload എന്ന മെനുകാണും. അവിടെ മൗസ് പോയിന്റര്‍ വെക്കുമ്പോള്‍ Candidate data upload എന്നു കാണും. ക്ലിക്ക് ചെയ്യുക.

 • ഇടതു വശത്ത് ബോക്സില്‍ നോക്കൂ. Files to be uploaded ഈ ഫയലുകളാണ് അപ്​ലോഡ് ചെയ്യേണ്ടത്.
 • Export ചെയ്തപ്പോള്‍ Dist ഫോള്‍ഡറില്‍ ഉള്ള Upload എന്ന ഫോള്‍ഡറില്‍ ഈ നാലുഫയലുകളും ഉണ്ട്.
 • താഴെയുള്ള Browser ല്‍ ക്ലിക്ക് ചെയ്ത് ഓരോ ഫയലുകളുടേയും Path കാണിച്ച് കൊടുത്ത് upload File എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഇങ്ങനെ നാലു ഫയലുകളും കാട്ടിക്കൊടുക്കുക.
 • Private candidate ഇല്ലെങ്കില്‍ 2 ഫയലുകള്‍ മാത്രമേ അപ്​ലോഡ് ആകുകയുള്ളു. sslc<>cns.txt, sslc<>sum.txt എന്നിവയായിരിക്കും ആ ഫയലുകള്‍.
 • ഈ സമയം കൃത്യമായി നമ്മുടെ സ്ക്കൂളില്‍ നിന്ന് എത്രകുട്ടികള്‍ School going വിഭാഗത്തില്‍ പരീക്ഷയെഴുതുന്നു എന്ന വിന്റോ ചെറിയൊരു ബോക്സില്‍ പ്രത്യക്ഷപ്പെടും.
 • Private Candidate ഇല്ലാത്തതിനാല്‍ sslc<>cps.txt,sslc<>reg.txt എന്നിവ Blank ആണെന്ന് കാണിച്ച് നില്‍ക്കുകയും ചെയ്യും.
 • ചുരുക്കത്തില്‍ Private candidate ഇല്ലെങ്കില്‍ 2 ഫയലുകളേ Upload ആവുകയുള്ളുവെന്ന് സാരം.
 • തൊട്ടടുത്ത Reportല്‍ നിന്നും Upload Statusഉം ചെക്ക്ലിസ്റ്റും അപ്പോള്‍തന്നെ കിട്ടും.
ചെക്ക്ലിസ്റ്റ് പ്രിന്റെടുത്ത് നോക്കിയാല്‍, അതെങ്ങിനെ പരീക്ഷാഭവനില്‍ എത്തിയിട്ടുണ്ടാകുമെന്ന് കാണാം. ഡിസംബറില്‍ പ്രിന്റൗട്ട് സ്കൂളിലെത്തുമ്പോള്‍ വരുത്തേണ്ട തിരുത്തലുകള്‍ മുന്‍കൂട്ടി റെഡിയാക്കുകയും ചെയ്യാം! ധൈര്യമായി Signout ചെയ്ത് ഇറങ്ങിപ്പോരുക. പിന്നെ Dist ഫോള്‍ഡറിലെ Upload ഫോള്‍ഡര്‍ ഒരു CD യില്‍ Copy ചെയ്തെടുക്കാന്‍ മറക്കല്ലേ.

മാസ്റ്റര്‍ ട്രെയിനര്‍മാരില്‍ നിന്നും ഐടി കോഡിനേറ്റര്‍മാരില്‍ നിന്നും കമന്റുകള്‍ വഴി കൂട്ടിച്ചേര്‍ക്കലുകള്‍ പ്രതീക്ഷിക്കുന്നു.


Read More | തുടര്‍ന്നു വായിക്കുക

പസില്‍ : പരപ്പളവ് (Area) കാണാമോ?

>> Saturday, October 23, 2010

ഒരു ഗണിത പ്രശ്നമാണ് ഇന്നത്തെ പോസ്റ്റ്. ഹൈസ്ക്കുള്‍ പാഠപുസ്തകമായി ഇതിന് നേര്‍ബന്ധമുണ്ട്. അടിസ്ഥാന ജ്യാമിതി മാത്രം ഉപയോഗിച്ച് നിര്‍ദ്ധാരണം ചെയ്യാവുന്ന ഇത്തരം പ്രശ്നങ്ങള്‍ കുട്ടികളുടെ അധികപഠനത്തിന് ഉചിതമാണ്. ഉയര്‍ന്ന നിലവാരമുള്ള ചില മല്‍സരപ്പരീക്ഷകള്‍ക്ക് ഇത്തരം പ്രശ്നങ്ങള്‍ കാണാറുണ്ട്.
പ്രശ്നനിര്‍ദ്ധാരണം ഗണിതപഠനത്തിന്റെ തനതുസ്വഭാവമാണ്. അപ്പോള്‍ അതുമാത്രമാണോ ഗണിതശാസ്ത്രമെന്ന് മറുചോദ്യം ഉയരുന്നു. ബ്ലോഗ് വായനക്കാര്‍ക്ക് സുപരിചിതനായ ജോണ്‍ സാറാണ് ഈ പോസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. ഏതായാലും, എ-ലിസ്റ്റും ടിപിഎഫ്​പി യും ഉബുണ്ടുവുമൊക്കെ അരങ്ങുവാണ ഒരാഴ്ചക്കു ശേഷം ശുദ്ധഗണിതത്തിന്റെ പാതയിലേക്കുള്ള തിരിച്ചുപോക്കാകട്ടെ ഈ പോസ്റ്റ്. വായിക്കുക, അഭിപ്രായങ്ങളും നിരീക്ഷണങ്ങളും കമന്റുകളായി പെയ്യട്ടെ...

ഗണിതപഠനത്തിന്റെ ഭിന്നമുഖങ്ങളെ വരച്ചുകാട്ടുന്ന ഒരു പുസ്തകം ഈയിടെ വായിച്ചു. ഇതില്‍ ഗണിത പഠനത്തെ നാലു മേഖലകളായി തിരിച്ചിരിക്കുന്നു. Mathematics is Problem Solving, Mathematics is Communication, Mathematics is Reasoning, Mathematics is Connection making.
സുപ്രസിദ്ധ ഗണിത പഠന രീതിശാസ്ത്രകാരനും ഗ്രന്ഥകാരനുമായ ജോര്‍ജ്ജ് പോളയ എഴുതുന്നു....
Reasoning is what you do when you think your way through a problem. The ability to reason logically is a skill that you can improve with practice......

താഴെ കൊടുത്തിരിക്കുന്ന ചിത്രത്തില്‍ ഷെയ്ഡ് ചെയ്തിരിക്കുന്ന ഭാഗത്തിന്റെ പരപ്പളവ് കാണുക

ഇതിന്റെ തുടര്‍ച്ചയായി നമുക്ക് ഒരു സമവാക്യം തന്നെ രൂപപ്പെടുത്താം
ചുവടെ കൊടുത്തിരിക്കുന്ന ചിത്രത്തില്‍ ഷേഡ് ചെയ്തിരിക്കുന്ന ഭാഗത്തിന്റെ പരപ്പളവ്
A = b2(b - a) / 2(b+a) എന്ന് തെളീയിക്കാം . ഒന്നു ശ്രമിച്ചുനോക്കൂ...

ഗണിതക്ലാസ് മുറികളില്‍ യുക്തിചിന്തയെ അടിസ്ഥാനമാക്കിയുള്ള പ്രശ്ന നിര്‍ദ്ധാരണം ഒഴിവാക്കാനാവാത്തതാണ്. പഠനവസ്തുതകളും മുന്നറിവുകളും ഉചിതമായി ഉപയോഗപ്പെടുത്തി ഉണ്ടാക്കിയെടുക്കാവുന്ന ഗണിത പ്രശ്നങ്ങള്‍ സമാഹരിക്കുക നമുക്കും കുട്ടികള്‍ക്കും ഒരുപോലെ പ്രയോജനകരമാണ്. ഇത് പഠനപ്രവര്‍ത്തനമായി മാത്രം കാണാതെ എല്ലാമേഖലയില്‍ നിന്നും ഉത്തരങ്ങള്‍ പ്രതീക്ഷിക്കുന്നു. ഒപ്പം സമാനമായ ചോദ്യങ്ങളും


Read More | തുടര്‍ന്നു വായിക്കുക

ടി.പി.എഫ്.പി - SSLC എ ലിസ്റ്റ് ഡാറ്റ

സമ്പൂര്‍ണ കായികക്ഷമതാ പരിപാടി (TOTAL PHYSICAL FITNESS PROGRAMME) ഇന്‍സ്റ്റാള്‍ ചെയ്ത സിസ്റ്റങ്ങളില്‍ എസ്.എസ്.എല്‍.സി എ ലിസ്റ്റ് ഡാറ്റാ എന്‍ട്രി സോഫ്റ്റ്​വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യരുതെന്ന് ആദ്യമേ അറിയിപ്പുണ്ടായിരുന്നതാണ്. അത് ഞങ്ങളും ആവര്‍ത്തിക്കുന്നു. ഇതറിയാതെ ഒട്ടേറെപ്പേര്‍ TPFP ഡാറ്റാ എന്‍ട്രി നടക്കുന്നതിനിടക്ക് എ ലിസ്റ്റ് സോഫ്റ്റ്​വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രമിച്ചു. അതോടെ ടി.പി.എഫ്.പി ഡാറ്റകളൊന്നും കിട്ടാത്ത അവസ്ഥയായി. ഒട്ടേറെ കുട്ടികളുള്ള സ്ക്കൂളുകളില്‍ വീണ്ടുമൊരു ഡാറ്റാ എന്‍ട്രിക്ക് പ്രായോഗികബുദ്ധിമുട്ടുണ്ടെന്ന് നമുക്കറിയാമല്ലോ. അപ്രകാരം ഡാറ്റ നഷ്ടപ്പെട്ടെന്നു കരുതിയ പലരും ഞങ്ങളെ ഫോണിലും ഇ-മെയില്‍ വഴിയും കമന്റിലൂടെയുമെല്ലാം കോണ്ടാക്ട് ചെയ്തു. ഇതിനൊരു പരിഹാരം വേണമെന്ന ഘട്ടത്തില്‍ ഞങ്ങള്‍ ഈ വിവരം നമുക്ക് സാങ്കേതിക സഹായം നല്‍കുന്ന നമ്മുടെ അധ്യാപകര്‍ക്ക് കൈമാറി. നഷ്ടപ്പെട്ടുവെന്നു കരുതിയ ഡാറ്റകള്‍ തിരിച്ചെടുക്കാനുള്ള കമാന്റുകളുമായി നമ്മളെ സഹായിക്കാനെത്തിയത് ആലപ്പുഴ ജില്ലയിലെ മാവേലിക്കര സെന്റ് ജോസഫ് ഹയര്‍ സെക്കന്ററി സ്ക്കൂളിലെ അധ്യാപകനായ സച്ചിന്‍ സാറാണ്. അദ്ദേഹത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് ഡാറ്റ റിക്കവര്‍ ചെയ്തെടുത്ത എല്ലാവരും തന്നെ സന്തോഷത്തിലാണ്. അത് പറഞ്ഞറിയിക്കാനാവില്ലെന്നുള്ള ശ്രീകല ടീച്ചറുടെ കമന്റ് മാത്​സ് ബ്ലോഗ് കുടുംബാംഗങ്ങളുടെ പൊതുവികാരമായിത്തന്നെ ഞങ്ങള്‍ കാണുന്നു. രണ്ടു കമാന്റുകളിലൂടെ സ്വിച്ചിങ് നടത്തി ടി.പി.എഫ്.പിയും എസ്.എസ്.എല്‍.സി എ ലിസ്റ്റ് സോഫ്റ്റ്​വെയറും മാറി മാറി ഉപയോഗിക്കാനുള്ള കമാന്റുകള്‍ താഴെ നല്‍കുന്നു. അതോടൊപ്പം തന്നെ SSLC എ ലിസ്റ്റ് സോഫ്റ്റ്​വെയറില്‍ നിന്നും എക്സ്പോര്‍ട്ട് ചെയ്ത ഡാറ്റ സ്പ്രെഡ്ഷീറ്റിലേക്ക് കൊണ്ടു വരുന്ന വിധത്തെപ്പറ്റി ഹസൈനാര്‍ സാറിന്റെ നിര്‍ദ്ദേശങ്ങളും നല്‍കിയിരിക്കുന്നു. സോഫ്റ്റ്​വെയര്‍ ഇന്‍സ്റ്റലേഷനുകള്‍ക്കിടയിലോ ഡാറ്റാ എന്‍ട്രിയിലോ വരുന്ന സംശയങ്ങളും കമന്റുകളായി ചോദിക്കുമെന്നു പ്രതീക്ഷിക്കട്ടെ.

ടി.പി.എഫ്.പിയ്ക്കും എ ലിസ്റ്റ് ഡാറ്റാ എന്‍ട്രിക്കുമായി രണ്ടു തരം mysql കളാണ് ഉപയോഗിക്കുന്നത്. ഒന്ന് സ്റ്റോപ്പ് ചെയ്ത ശേഷമേ അടുത്ത mysql ഉപയോഗിക്കാനാവൂ. അതു തന്നെയാണ് ഇതിനു പിന്നിലെ ലോജിക്കും. സച്ചിന്‍ സാര്‍ കമന്റായി നല്‍കിയ ഈ കമാന്റുകള്‍ പ്രാധാന്യം കണക്കിലെടുത്താണ് ഒരു പോസ്റ്റായി പ്രസിദ്ധീകരിക്കുന്നത്.

Step-1

ടി.പി.എഫ്.പി ഡാറ്റ തിരിച്ചെടുക്കാന്‍ ആദ്യം എ ലിസ്റ്റ് സോഫ്റ്റ്​വെയര്‍ സ്റ്റോപ്പ് ചെയ്യണം. അതിനായി ടെര്‍മിനലില്‍
sudo /etc/init.d/mysql stop എന്ന് ടൈപ്പ് ചെയ്യുക.
(ഇവിടെ നിന്ന് കോപ്പി പേസ്റ്റ് ചെയ്യുന്നതാകും ഉചിതം)
ഈ സമയം താഴെ കാണുന്ന പോലൊരു മെസ്സേജ് വരുന്നത് കാണാം.
* Stopping MySQL database server mysqld [ OK ]

Step-2

ഇനി നമുക്ക് ടി.പി.എഫ്.പി സോഫ്റ്റ്​വെയര്‍ തുറക്കാന്‍ വേണ്ടി ടെര്‍മിനലില്‍
sudo /opt/lampp/lampp start ടൈപ്പ് ചെയ്യുക.

ഇപ്പോള്‍ ടെര്‍മിനലില്‍ താഴെ കാണുന്നതു പോലെ വിവരങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങും.
Starting XAMPP for Linux 1.7.3a...
XAMPP: Starting Apache with SSL (and PHP5)...
XAMPP: Starting MySQL...
XAMPP: Starting ProFTPD...
XAMPP for Linux started.

തുടര്‍ന്ന് ബ്രൗസര്‍ തുറന്ന് അഡ്രസ് ബാറില്‍ http://localhost/sports/config.php എന്ന വരി ടൈപ്പ് ചെയ്ത് എന്റര്‍ കീ അമര്‍ത്തിയാല്‍ ടി.പി.എഫ്.പിയുടെ ഹോം പേജ് തുറന്നു വരും. login ചെയ്താല്‍ കായികക്ഷമതാ പരിപാടിക്കു വേണ്ടി നാം ടൈപ്പ് ചെയ്ത മുഴുവന്‍ ഡാറ്റയും കാണാനാകും.

തിരിച്ച് എങ്ങനെ നമുക്ക് എ ലിസ്റ്റ് സോഫ്റ്റ്​വെയറില്‍ പ്രവേശിക്കണമെങ്കിലോ?
അതിനായി ആദ്യം ടി.പി.എഫ്.പിയുമായി ബന്ധപ്പെട്ട mysql പ്രോഗ്രാം ക്ലോസ് ചെയ്യേണ്ടേ? ടെര്‍മിനലില്‍ താഴെ കാണുന്ന കമാന്റ് ടൈപ്പ് ചെയ്യുക.

sudo /opt/lampp/lampp stop

താഴെ കാണുന്ന പോലെയായിരിക്കും പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് ടെര്‍മിനലില്‍ പ്രദര്‍ശിപ്പിക്കുക.
Stopping XAMPP for Linux 1.7.3a...
XAMPP: Stopping Apache with SSL...
XAMPP: Stopping MySQL...
XAMPP: Stopping ProFTPD...
XAMPP stopped.

SSLC Data entry സോഫ്റ്റ്​വെയര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ടെര്‍മിനലില്‍ താഴെ കാണുന്ന കമാന്റ് നല്‍കണം.

sudo /etc/init.d/mysql start

ഈ സമയം ടെര്‍മിനലില്‍ ഇങ്ങനെ കാണാന്‍ കഴിയും
* Starting MySQL database server mysqld [ OK ]
* Checking for corrupt, not cleanly closed and upgrade needing tables.

ഇനി Desktopലുള്ള Dist ഫോള്‍ഡറിലെ SSLCApp.jar എന്ന ഫയലില്‍ Right click ചെയ്ത് Open with Sun Java 6 Runtime -ല്‍ click ചെയ്ത് പ്രോഗ്രാം റണ്‍ ചെയ്യാവുന്നതേയുള്ളു.വീണ്ടും കായികക്ഷമതാ സോഫ്റ്റ്​വെയര്‍ തുറക്കണമെങ്കില്‍ പ്രക്രിയ ആദ്യം മുതല്‍ ആരംഭിക്കാം.

SSLC എ ലിസ്റ്റ് സോഫ്റ്റ്​വെയറില്‍ നിന്നും എക്സ്പോര്‍ട്ട് ചെയ്ത ഡാറ്റ സ്പ്രെഡ്ഷീറ്റിലേക്ക് കൊണ്ടു വരുന്ന വിധത്തെപ്പറ്റി ഹസൈനാര്‍ സാറിന്റെ കമന്റ്

 • Export (sslc​xxxxxcns.txt)ചെയ്ത ഫയലിനെ Gnumeric ല്‍ ഓപ്പണ്‍ ചെയ്യാന്‍ പറ്റുന്നത് പോലെ ഉബുണ്ടുവിലെ calc (open office 3.2 വേര്‍ഷന്‍) ലും സാധിക്കും.
 • എക്സ്പോര്‍ട്ട് ചെയ്യുമ്പോള്‍ കിട്ടുന്ന text ഫയലില്‍ Rightclick ചെയ്യുക.
 • >Open with- other Application-Openoffice.org spreadsheet എന്ന ക്രമത്തില്‍ തുറക്കുക
 • അപ്പോള്‍ കാണുന്ന text import വിന്‍ഡോയില്‍ Seperated by എന്നതില്‍ എല്ലാ ടിക്ക് മാര്‍ക്കുകളും കളഞ്ഞ് Other ടിക്ക് ചെയ്ത് $ ചിഹ്നം നല്‍കി OK നല്കുക.
 • ചില സെല്ലുകളില്‍ കോഡുകള്‍ കാണാം. ഈ കോഡിനെ Find & Replace (Cntrl+F) വഴി ആവശ്യമായവ Replace ചെയ്യാം.
 • സ്പ്രെഡ് ഷീറ്റായിത്തന്നെ സേവ് ചെയ്യുക
ഇതുപോലെ ഒട്ടേറെ പ്രധാനപ്പെട്ട കമന്റുകള്‍ ഓരോ പോസ്റ്റിനൊപ്പവും വരാറുണ്ട്. പക്ഷെ, ജോലിത്തിരക്കു മൂലമാകാം എല്ലാവരും അത് വേണ്ടവിധം ശ്രദ്ധിക്കാറില്ലെന്ന് തോന്നുന്നു. എന്നാല്‍ കുറേ അധ്യാപകരെങ്കിലും സജീവമായി ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ഓരോ പോസ്റ്റിനേയും സമ്പുഷ്ടമാക്കാന്‍ ശ്രമിക്കാറുമുണ്ട്. കൂടുതല്‍ പേരില്‍ നിന്ന് അഭിപ്രായങ്ങള്‍, സംശയങ്ങള്‍, അറിവുകള്‍ എന്നിവ കമന്റിലൂടെ പ്രതീക്ഷിക്കുന്നു.


Read More | തുടര്‍ന്നു വായിക്കുക

ഇലക്ഷന്‍: പെട്ടി വാങ്ങുന്നതു മുതല്‍ തിരിച്ചേല്‍പ്പിക്കുന്നത് വരെ

>> Thursday, October 21, 2010

ഇലക്ഷന്‍ ചൂടിന്റെ പാരമ്യത്തില്‍ കേരളത്തിലെ നാടും നഗരവും തിളച്ചുമറിയുമ്പോള്‍, അധ്യാപകരടക്കമുള്ള ഉദ്യോഗസ്ഥവൃന്ദം, അതിന്റെ സുഗമമായ പൂര്‍ത്തീകരണത്തിനായുള്ള അസാനഘട്ട തയ്യാറെടുപ്പുകളിലാണ്. വോട്ടെടുപ്പ് ജോലിയും, വോട്ടെണ്ണല്‍ ജോലിയും ‌(ചില ഭാഗ്യവാന്മാര്‍ക്ക് രണ്ടും!) ഉത്തരവുകളായി വന്നു കഴിയുകയോ വന്നുകൊണ്ടിരിക്കുകയോ ആണ്. ഒരുപാട് തെരഞ്ഞെടുപ്പുകളില്‍ ജോലി ചെയ്ത് പരിചയമുള്ളവര്‍ 'തങ്ങളിതൊക്കെ എത്ര കണ്ടതാ..' എന്ന ഭാവത്തിലും, ആദ്യമായി ഈ ജോലി കിട്ടിയവര്‍, പ്രത്യേകിച്ച് പ്രിസൈഡിങ്ങ് ആപ്പീസര്‍മാരായവര്‍, ഒട്ടൊരു ആശങ്കയിലുമാണ് മണിക്കൂറുകള്‍ തള്ളിനീക്കുന്നത്. 'പണ്ടോറ'യുടെ പെട്ടി പോലെ ഫോമുകളും കവറുകളും അതിനുള്ളില്‍ കവറുകളും പിന്നേയും കവറുകളുമൊക്കെയായി കാക്കത്തൊള്ളായിരം ഫോമുകളും കവറുകളും കൈകാര്യം ചെയ്യുന്നിടത്ത് അല്പം കൂടുതല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ മറ്റു ബൂത്തുകാര്‍ എല്ലാം തീര്‍ത്ത് ബസ്സുമായി കാത്തു വലയുമ്പോഴും കൊടുങ്ങല്ലൂര്‍ താലപ്പൊലിക്കാവിലെ കൈനോട്ടക്കാരെപ്പോലെ ചീട്ടുകളും നിരത്തി 'ബ്ലിംഗസ്യാ'നില്‍ക്കേണ്ടി വരുമെന്നത് മൂന്നരത്തരം!

ചില ഡൗണ്‍ലോഡുകള്‍ ഇതോടൊപ്പം നല്‍കിയിട്ടുള്ളത് വായിച്ചു നോക്കണം. പരീക്ഷക്കു പോകുമ്പോഴുള്ള ഷോട്ട് നോട്സ് ഒരോടിച്ചു നോട്ടത്തിന് സഹായിക്കുന്നതു പോലെ ഇതോടൊപ്പമുള്ള ഡൗണ്‍ലോഡുകള്‍ നിങ്ങളെ സഹായിക്കുമെന്നു തീര്‍ച്ച!

ഇത്തരുണത്തിലാണ് മാത്സ് ബ്ലോഗ് അതിന്റെ ചിരപരിചിത ധര്‍മ്മവുമായി പതിവുപോലെ രംഗത്തെത്തിയിരിക്കുന്നത്. ഒട്ടൊരു ശ്രദ്ധയും, അല്പം മുന്നൊരുക്കവുമുണ്ടെങ്കില്‍ ഈ ജോലി പാല്പായസം പോലെ മധുരതരമാക്കാമെന്നാണ് ചിരപരിചിതര്‍ പറയുന്നത്. ഉസ്മാന്‍ സാറും, കൃഷ്ണദാസ് സാറും ഷാജിദാസ് സാറും ഭാമടീച്ചറുമെല്ലാം തങ്ങളുടെ പരിചയസമ്പത്ത് പകര്‍ന്നുതരാന്‍ രംഗത്തുണ്ട്.

എല്ലാ ഇലക്ഷന്‍ ഹെല്‍പ് ഫയലുകളും ഒരു സിപ് ഫോള്‍ഡറിലായി ഇവിടെയുണ്ട്


സി.ആര്‍. മുരളീധരന്‍ സാര്‍ അയച്ചുതന്ന വിജയപ്രകാശ് തയ്യാറാക്കിയ മലയാളത്തില്‍ എഴുതി സ്കാന്‍ ചെയ്ത ഫയലും പി.ഡിഎഫായി മുകളിലെ ഫോള്‍ഡറില്‍ നല്‍കിയിട്ടുണ്ട്. ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഉപയോഗിക്കപ്പെടുന്ന സ്ഥലങ്ങളിലുള്ളവര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നറിയാമല്ലോ. എങ്കിലും മെഷീനെക്കുറിച്ച് ഇലക്ഷന്‍ കമ്മീഷന്‍ തയ്യാറാക്കിയഒരു പ്രസന്റേഷന്‍ ഇതോടൊപ്പം നല്‍കുന്നു. നോക്കുമല്ലോ.

ഇതോടൊപ്പം തന്നെ പാലക്കാട് വല്ലപ്പുഴ ഹൈസ്കൂളിലെ ഞങ്ങളുടെ സുഹൃത്ത് സുഷേണ്‍. എം സാര്‍ ഇലക്ഷന്‍ ഡ്യൂട്ടിയില്‍ ശ്രദ്ധിക്കേണ്ടകാര്യങ്ങളെക്കുറിച്ച് മാത്​സ് ബ്ലോഗിലേക്ക് ഒരു മെയില്‍ അയച്ചിരുന്നു. അദ്ദേഹത്തിന് നന്ദി പറഞ്ഞു കൊണ്ട് ഈ മെയിലിലെ വിവരങ്ങളിലൂടെ നമുക്കൊന്നു കണ്ണോടിക്കാം. അതിന്റെ പി.ഡി.എഫ് കോപ്പി മുകളിലെ സിപ് ഫോള്‍ഡറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

Packet – 1(Statutory Cover)

1.വോട്ടര്‍ പട്ടികയുടെ അടയാളപ്പെടുത്തപ്പെട്ട പകര്‍പ്പ് ഉള്‍ക്കൊള്ളുന്ന കവര്‍
2.ടെന്റേര്‍ഡ് ബാലറ്റ് പേപ്പറുകള്‍ ഉള്‍പ്പടെ ഉപയോഗിക്കപ്പെട്ട ബാലറ്റ് പേപ്പറുകളുടെ കൗണ്ടര്‍ഫോയില്‍ ഉള്‍ക്കൊള്ളുന്ന കവറുകള്‍
3.ഒപ്പിട്ടതും എന്നാല്‍ ഉപയോഗിക്കാത്തതുമായ ബാലറ്റ് പേപ്പര്‍ കൗണ്ടര്‍ഫോയില്‍ സഹിതം ഉള്‍ക്കൊള്ളുന്ന കവറുകള്‍
4.ഉപയോഗിക്കപ്പെടാത്ത ബാലറ്റ്പേപ്പര്‍ കൗണ്ടര്‍ഫോയില്‍ സഹിതം ഉള്‍ക്കൊള്ളുന്ന കവറുകള്‍
5.ടെന്റേര്‍ഡ് ബാലറ്റ് പേപ്പറും 23നമ്പര്‍ ഫോറത്തിലുള്ള ടെന്റേര്‍ഡ് വോട്ടുകളുടെ ലിസ്റ്റും ഉള്‍ക്കൊള്ളുന്ന കവറുകള്‍
6.നടപടിക്രമം ലംഘിച്ച് റദ്ദാക്കപ്പെട്ട ബാലറ്റ് പേപ്പറുകള്‍ ഉള്‍ക്കൊള്ളുന്ന കവറുകള്‍
7.മറ്റ് റദ്ദാക്കപ്പെട്ട ബാലറ്റ്പേപ്പറുകള്‍ ഉള്‍ക്കൊള്ളുന്ന കവറുകള്‍

Packet – 2 (Non Statutory Cover)

1.അടയാളപ്പെടുത്താത്ത വോട്ടര്‍ പട്ടികയുടെ പകര്‍പ്പ്
2.10 നമ്പര്‍ ഫോറത്തില്‍ പോളിങ്ങ് ഏജന്റുമാരെ നിയമിച്ചുകൊണ്ടുള്ള കത്തുകള്‍ ഉള്‍ക്കൊള്ളുന്ന കവര്‍
3.24 നമ്പര്‍ ഫോറത്തില്‍ തര്‍ക്കം ഉന്നയിക്കപ്പെട്ട വോട്ടുകളുടെ ലിസ്റ്റ് ഉള്‍ക്കൊള്ളുന്ന കവര്‍
4.22 നമ്പര്‍ ഫോറത്തില്‍ അന്ധരോ അവശതയുള്ളവരോ ആയ സമ്മതിദായകരുടെ ലിസ്റ്റും 36(1)ന്റെ സഹായികളുടെ പ്രഖ്യാപനങ്ങളും ഉള്‍ക്കൊള്ളുന്ന കവര്‍.
5.ചാലഞ്ച് വോട്ടിന്റെ രസീത്ബുക്കും പണവും ഉള്‍ക്കൊള്ളുന്ന കവര്‍ (മുദ്രവെച്ചത്)
6.ഉപയോഗിക്കാത്തതും കേടുപാടുകളുള്ളതുമായ പേപ്പര്‍സീലുകള്‍ ഉള്‍ക്കൊള്ളുന്ന കവര്‍

Packet – 3

1.പ്രിസൈഡിംഗ് ഓഫീസറുടെ കൈപ്പുസ്തകം
2.ബാലറ്റ് പേപ്പര്‍ വേര്‍പെടുത്താനും പെട്ടിയില്‍ തള്ളിവിടാനും ഉപയോഗിക്കുന്ന ലോഹക്കഷ്ണങ്ങള്‍
3.മഷിക്കുപ്പി
4.സെല്‍ഫ് ഇങ്കിംഗ് പാഡുകള്‍
5.മെറ്റല്‍ സീല്‍ (പ്രിസൈഡിംഗ് ഓഫീസറുടെ)
6.റബ്ബര്‍ സീല്‍ (പോളിംഗ് സ്റ്റേഷന്റെ തിരിച്ചറിയല്‍ അടയാളമുള്ളത്)
7.ആരോ ക്രോസ് മാര്‍ക്ക് റബ്ബര്‍ സീലുകള്‍
8.മഷി ഇറക്കിവെക്കുന്ന കപ്പ്

Packet – 4 (ബാക്കി സാധനങ്ങള്‍)

മുദ്ര വെയ്ക്കേണ്ട കവറുകള്‍
1.ബാലറ്റു പേപ്പര്‍ അക്കൗണ്ടുകള്‍
2.പേപ്പര്‍സീല്‍ അക്കൗണ്ട്‌
3.പ്രിസൈഡിംഗ് ഓഫീസറുടെ പ്രഖ്യാപനങ്ങള്‍
4.പ്രിസൈഡിംഗ് ഓഫീസറുടെ ‍ഡയറി
5.വോട്ടര്‍ പട്ടികയുടെ അടയാളപ്പെടുത്തപ്പെട്ട പകര്‍പ്പ്
6.ഉപയോഗിച്ച കൗണ്ടര്‍ഫോയിലുകള്‍
7.ഒപ്പിട്ടതും എന്നാല്‍ ഉപയോഗിക്കാത്തതുമായ ബാലറ്റ് പേപ്പര്‍
8.ഉപയോഗിക്കപ്പെടാത്ത ബാലറ്റ്പേപ്പര്‍ കൗണ്ടര്‍ഫോയില്‍ സഹിതം
9.നടപടിക്രമം ലംഘിച്ച് റദ്ദാക്കപ്പെട്ട ബാലറ്റ് പേപ്പര്‍
10.വാങ്ങുകയും വോട്ട്ചെയ്യാതെ തിരികെ നല്‍കപ്പെട്ടിട്ടുള്ളതുമായ ബാലറ്റ് പേപ്പര്‍
11.ടെന്റേര്‍ഡ് ബാലറ്റ് പേപ്പറും 23നമ്പര്‍ ഫോറത്തിലുള്ള ടെന്റേര്‍ഡ് വോട്ടുകളുടെ ലിസ്റ്റും
12.തര്‍ക്കം ഉന്നയിക്കപ്പെട്ട വോട്ടുകളുടെ ലിസ്റ്റ്

തിരിച്ചു കൊടുക്കേണ്ട സാധനങ്ങള്‍ (ക്രമത്തില്‍)

1.മുദ്രവെച്ച ബാലറ്റ് പെട്ടി
2.ഉപയോഗിക്കാത്ത ബാലറ്റ് പെട്ടി
3.ബാലറ്റ് പേപ്പര്‍ അക്കൗണ്ട് അടങ്ങുന്ന കവര്‍
4.പേപ്പര്‍സീല്‍ അക്കൗണ്ടുകള്‍‌
5.പ്രിസൈഡിങ്ങ് ഓഫീസറുടെ ഡയറി ഉള്ളടങ്ങുന്ന കവര്‍
6.പ്രിസൈഡിങ്ങ് ഓഫീസറുടെ പ്രഖ്യാപനങ്ങള്‍ ഉള്ളടങ്ങുന്ന കവറുകള്‍
7.സ്റ്റാറ്റ്യൂട്ടറി കവറുകള്‍ അടങ്ങുന്ന കവര്‍ (കവര്‍ - 1)
8.നോണ്‍ സ്റ്റാറ്റ്യൂട്ടറി കവറുകള്‍ അടങ്ങുന്ന കവര്‍ (കവര്‍ - 2)
9.എട്ടിനങ്ങള്‍ ഉള്‍ക്കൊള്ളുന്ന കവര്‍ (കവര്‍ - 3)
10.നാലാമത്തെ കവര്‍

പ്രിസൈഡിംഗ് ഓഫീസറുടെ ചുമതലകള്‍

തിരഞ്ഞെടുപ്പിന്റെ തലേദിവസം
1.ടീമിനെ കണ്ടെത്തുക. റിപ്പോര്‍ട്ട് ചെയ്യുക
2.സാധനങ്ങള്‍ ഏറ്റു വാങ്ങുക. ഒത്തുനോക്കി പരിശോധിക്കുക. ഒപ്പിട്ടുകൊടുക്കുക.
3.ബൂത്ത് തയ്യാറാക്കുക.
4.പോളിംഗ് ഓഫീസര്‍മാര്‍ക്ക് ഡ്യൂട്ടി വീതിച്ചു കൊടുക്കുക
5.നോട്ടീസ് തയ്യാറാക്കുക
6.പെട്ടി ഒരുക്കുന്നതിനാവശ്യമായ സാധനങ്ങള്‍ എടുത്തുവെക്കുക (പെട്ടി, പേപ്പര്‍സീല്‍, കാര്‍ഡ്ബോര്‍ഡ്,അഡ്രസ്‍ടാഗ് 2, മെറ്റല്‍സീല്‍, അരക്ക്, വേസ്റ്റ് പേപ്പര്‍, അഡ്രസ് ലേബല്‍, നൂല്‍)
7.കവറുകള്‍ തയ്യാറാക്കുക

1.ബാലറ്റ് പേപ്പര്‍ അക്കൗണ്ട് - മൂന്നെണ്ണം
2.പേപ്പര്‍സീല്‍ അക്കൗണ്ട്
3.ഡിക്ലറേഷന്‍ - 3+3
4.ഡയറി (പോസ്റ്റല്‍ ബാലറ്റിന്റെ എണ്ണം എടുക്കുക)
5.കവര്‍ 1, കവര്‍ 2, കവര്‍ 3, കവര്‍ 4 എന്നിവയ്ക്കും അവയിലിടേണ്ട കവറുകള്‍ക്കും അഡ്രസ് എഴുതുക.
6.ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് എഴുതുക
7.അക്വിറ്റന്‍സ് എഴുതി ഒപ്പിടുവിക്കുക
8.ബാലറ്റുകള്‍ സീല്‍ ചെയ്യുക

തിരഞ്ഞെടുപ്പുദിവസം

A. വോട്ടിംഗ് ആരംഭിക്കുന്നതിന് മുമ്പ്
1.ബാലറ്റുകള്‍ 200 എണ്ണം വീതം ഒപ്പിടുക
2.ഏജന്റ്മാര്‍ക്ക് പാസ് കൊടുക്കുക (പത്താം നമ്പര്‍ ഫോറത്തിലുള്ളതും സ്ഥാനാര്‍ത്ഥി നല്‍കുന്നതുമായ ഒരു
നിയമനക്കത്ത് വാങ്ങിവെക്കണം. പോളിംഗ് ഏജന്റ് പൂരിപ്പിച്ച് നമ്മുടെ മുമ്പില്‍വെച്ച് ഒപ്പിടണം. നിയമനക്കത്ത് സൂക്ഷിച്ച് വെച്ച് വരണാധികാരിക്ക് നല്‍കേണ്ടതാണ്.)
3.ബാലറ്റ്പേപ്പറിന്റെ സീരിയല്‍ നമ്പര്‍ (From ..... To) ഏജന്റുമാര്‍ക്ക് കാണിച്ചുകൊടുക്കുക
4.ബാലറ്റ് ക്രമം തെറ്റിച്ച് വെക്കുക
5.ബാലറ്റ്പേപ്പറിന്റെ ക്രമനമ്പറും സീരിയല്‍ നമ്പറും എഴുതിയെടുക്കുക
6.ബാലറ്റ്പെട്ടി ഏജന്റുമാരെ പരിശോധിക്കാന്‍ അനുവദിക്കുക. അഡ്രസ് ടാഗ് ഇടുക
7.പേപ്പര്‍സീല്‍ നമ്പര്‍ എഴുതിയെടുക്കുക. പേപ്പര്‍സീലില്‍ പ്രിസൈഡിംഗ് ഓഫീസര്‍ (പോളിംഗ്ഏജന്റുമാരും)
ഒപ്പിട്ടു സീല്‍ വെക്കുക. ഉറപ്പിക്കുക. പച്ചനിറമുള്ളഭാഗത്ത് തിരിച്ചറിയല്‍ സീല്‍ (റബ്ബര്‍സീല്‍)വെക്കുക. പെട്ടി അടച്ച് സീല്‍ വെക്കുക.
8.പ്രഖ്യാപനം വായിക്കുക, ഒപ്പിടുക, ഏജന്റുമാരെ ഒപ്പിടുവിക്കുക. തുടര്‍ന്ന് 7 മണിക്ക് പോളിംഗ് ആരംഭിക്കുക

B. വോട്ടിംഗ് ആരംഭിച്ചതിനുശേഷം
1.പേപ്പര്‍സീല്‍ ഫോറം പുരിപ്പിച്ച് ഒപ്പിട്ട് കവറിലാക്കുക.
2.ഒപ്പിടുവിച്ച പ്രഖ്യാപനം കവറിലാക്കുക.
3.ഓരോ മണിക്കൂറിലും എണ്ണം എടുക്കുക
4.അഞ്ചു മണിക്ക് വരിയില്‍ നില്‍ക്കുന്ന അവസാനത്തെ ആള്‍ മുതല്‍ മുന്നോട്ട് ക്രമനമ്പര്‍ കൊടുക്കുക

C. വോട്ടിംഗ് അവസാനിച്ചതിനുശേഷം
1.പ്രഖ്യാപനം വായിക്കുക, ഒപ്പിടുക, ഏജന്റുമാരെ ഒപ്പിടുവിക്കുക. കവറില്‍ സൂക്ഷിക്കുക
2. പെട്ടി അടച്ച് സീല്‍ ചെയ്ത് കവറില്‍ പൊതിയുക. സീല്‍ ചെയ്യുക ക്യാന്‍വാസ്ബാഗില്‍ ഇട്ട് Label, Address Tag ഇവ വെച്ച് സീല്‍ ചെയ്യുക
3.ഡയറി പൂര്‍ത്തിയാക്കുക
4.ബാലറ്റ്പേപ്പര്‍ അക്കൗണ്ടുകള്‍ തയ്യാറാക്കി കവറിലിടുക. ഏജന്റുമാര്‍ക്ക് കോപ്പി നല്‍കി രസീത് വാങ്ങുക.
5.കവര്‍ 1, കവര്‍ 2, കവര്‍ 3, കവര്‍ 4 എന്നിവ തയ്യാറാക്കുക
6.കളക്ഷന്‍ സെന്ററില്‍ക്കൊടുത്ത് രശീതി കൈപ്പറ്റണം.

ഇനി നിങ്ങളുടെ സംശയങ്ങളും കൂട്ടിച്ചേര്‍ക്കലുകളും ആവാം. നമ്മുടെ ഹോംസ് സാര്‍ അടക്കമുള്ള പരിചയസമ്പന്നരുടെ മറുപടികള്‍ നിങ്ങള്‍ക്ക് പ്രതീക്ഷിക്കാം. എന്താ റെഡിയല്ലേ..? ഒരു കാര്യം കൂടി. ഇതെല്ലാം കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ! ഈ വര്‍ഷം പറയുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കൂടി തയ്യാറാകണേ.


Read More | തുടര്‍ന്നു വായിക്കുക

മൂഢന് ആയുധം കിട്ടിയാല്‍

>> Saturday, October 16, 2010

ഒരിടത്തൊരിടത്ത് ഒരു രാജാവുണ്ടായിരുന്നു. എവിടെ നിന്നോ വന്ന് തന്നോട് പ്രിയം കാണിച്ചു കൂടിയ കുരങ്ങനോട് രാജാവിന് പ്രിയം തോന്നി. അവന്റെ സ്വാമിഭക്തിയില്‍ വാത്സല്യമേറിയ രാജാവ് അവന്‍ കൂടുതല്‍ കൂടുതല്‍ സ്വാതന്ത്ര്യം നല്‍കിക്കൊണ്ടിരുന്നു. അന്തഃപുരത്തില്‍ വരെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം അവനുണ്ടായിരുന്നു. ഇതോടെ അവന്റെ മണ്ടത്തരങ്ങള്‍ക്ക് ലക്കും ലഗാനുമില്ലാതായി. മിണ്ടിയാല്‍ തുറുങ്കിലടക്കാനും വേണമെങ്കില്‍ കൊല്ലാനും അധികാരമുള്ള രാജാവിനോട് മറുത്തൊരു അക്ഷരം പോലും പറയാന്‍ ആരും ധൈര്യപ്പെട്ടില്ല. രാജാവ് തന്റെ സ്നേഹം സഹിക്കവയ്യാതെ തന്റെ വിശ്വസ്തനായ അംഗരക്ഷകന്‍ എന്ന പദവിയിലേക്ക് വരെ അവനെ ഉയര്‍ത്തി. രാജാവിന്റെ കാവല്‍ക്കാരന്റെ ജാഡ പറയാനുണ്ടോ? ഇതോടെ കുരങ്ങനെതിരെ പരസ്യമായി ഒരു വിരലുപോലും അനക്കാനാവാത്ത അവസ്ഥയിലായി മറ്റുള്ളവര്‍.

ഒരു ദിവസം രാജാവ് ഉറങ്ങുമ്പോള്‍, കുരങ്ങന്‍ വീശിക്കൊണ്ടിരിക്കുകയായിരുന്നു. ആ സമയത്താണ് ഒരു ഈച്ചയുടെ വരവ്. അത് രാജാവിന്റെ നെഞ്ചിലാണ് വന്നിരുന്നത്. കുരങ്ങന്റെ മനസ്സില്‍ പല ആശങ്കകളും കടന്നു വന്നു. ഈ ഒരൊറ്റ ഈച്ച മൂലം രാജാവിന്റെ ശരീരത്തിലെ രക്തം മുഴുവന്‍ വാര്‍ന്നു പോയാലോ? അതുമൂലം രാജാവിനുണ്ടാകുന്ന കഷ്ടനഷ്ടങ്ങളില്‍ നിന്നും അദ്ദേഹത്തെയും രാജ്യത്തെയുമെല്ലാം രക്ഷിക്കേണ്ടത് തന്റെ ചുമതലയല്ലേ? ഈച്ചകളുടെ വര്‍ഗത്തെത്തന്നെ ഇല്ലാതാക്കിക്കളയേണ്ടതാണ് !! 'അതിബുദ്ധിമാനായ' കുരങ്ങന് ദേഷ്യം വന്നു. അവന്‍ തന്റെ വാളെടുത്ത് ഈച്ചയെ ആഞ്ഞു വെട്ടി. ഈച്ച പറന്നു പോയി. വാള്‍ കൊണ്ടത് എവിടെയായിരുന്നുവെന്ന് പറയേണ്ടതുണ്ടോ? വാള്‍ കൊണ്ടുള്ള വെട്ടേറ്റ് രാജാവ് മരണമടഞ്ഞു.

ഏത് ജോലിയിലായാലും അര്‍ഹരായവരെ നിയമിക്കണമെന്നും ദീര്‍ഘായുസ്സ് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ വിഡ്ഢിയായ ഒരുത്തനെ സേവകനാക്കരുതെന്നുമാണ് ഈ പഞ്ചതന്ത്രം കഥയുടെ ഗുണപാഠം. അങ്ങനെ ചെയ്താല്‍ അവന് തോന്നുന്ന കാര്യങ്ങള്‍ അവനെപ്പോഴും പ്രവര്‍ത്തിച്ചു കൊണ്ടേയിരിക്കും. ഒരാളെ ഒരു ജോലിയേല്‍പ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടിവരുന്ന കാര്യമാണല്ലോ ഇത്.

ചരിത്രത്തോടും ഭാവിയോടും വര്‍ത്തമാനകാല സാഹചര്യങ്ങളോടും കാലാതിശയിയായ വിധത്തില്‍ പഞ്ചതന്ത്രം കഥകള്‍ ബന്ധപ്പെട്ടു നില്‍ക്കുന്നുണ്ട്. ദിശാബോധം നഷ്ടപ്പെട്ട് ഉഴലുന്ന തലമുറകള്‍ക്കും കഥകള്‍ വഴിവെട്ടമേകുമെന്നതില്‍ സംശയമില്ല. ഇങ്ങനെയുള്ള കഥകള്‍ കുട്ടികളേപ്പോലെ തന്നെ മുതിര്‍ന്നവരേയും ആകര്‍ഷിക്കും. സംസ്കൃതഭാഷയിലുണ്ടായ പഞ്ചതന്ത്രം ക്രിസ്തുവിന് മുന്‍പേ പല ഭാഷകളിലും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. അന്‍പതോളം ലോകഭാഷകളില്‍ തര്‍ജ്ജുമ ചെയ്യപ്പെട്ട ഈ ഗ്രന്ഥത്തിന് ഇരുന്നൂറിനു മേല്‍ വിവര്‍ത്തനങ്ങളുമുണ്ടായിട്ടുണ്ടത്രേ. വായനാശീലം നഷ്ടപ്പെടുന്ന ഇക്കാലത്ത് പഞ്ചതന്ത്രം കഥകള്‍ കുട്ടികള്‍ വായിച്ചിരിക്കേണ്ടത് അത്യാവശ്യമാണ്. ക്ലാസ് മുറികളില്‍ ചിന്തോദ്ദീപങ്ങളായ കഥകള്‍ അവര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ അധ്യാപകനെ ഏറ്റവും കൂടുതല്‍ സഹായിക്കുന്ന മറ്റൊരു ഗ്രന്ഥത്തെത്തേടി നമ്മള്‍ പോകേണ്ടതില്ല.

മഹിളാരോപ്യത്തിലെ രാജാവായിരുന്ന അമരശക്തിയുടെ ബുദ്ധിഹീനന്മാരായ മൂന്നു പുത്രന്മാരെ ശാസ്ത്രങ്ങളില്‍ പ്രാവീണ്യമുള്ളവരാക്കുകയായെന്ന ഉദ്ദേശത്തോടെ വിഷ്ണുശര്‍മ്മ എന്ന ബ്രാഹ്മണനാണത്രേ ഈ മഹദ്ഗ്രന്ഥത്തിന്റെ രചയിതാവ്. വെറും ആറുമാസത്തിനുള്ളില്‍ അവര്‍ മൂന്നു പേരും അജ്ഞാനം വിട്ടകന്ന് നീതിബോധമുള്ളവരായിത്തീര്‍ന്നു പോയത്രേ. അന്നു മുതല്‍ക്ക് പഞ്ചതന്ത്രമെന്ന നീതിശാസ്ത്രം കുട്ടികളുടെ അറിവിനായി പ്രചാരം നേടിയത്. നീതിബോധത്തിന്റെ കാര്യത്തില്‍ മുതിര്‍ന്നവരെപ്പോലും ഇരുത്തിച്ചിന്തിപ്പിക്കുന്ന ഈ കഥകള്‍ ഓരോരുത്തരും വായിച്ചിരിക്കേണ്ടതാണ്.


Read More | തുടര്‍ന്നു വായിക്കുക

എ-ലിസ്റ്റ് ഡാറ്റാ എന്റ്റി !

>> Friday, October 15, 2010


എസ്.എസ്.എല്‍.സി എ-ലിസ്റ്റ് ഡാറ്റാ-എന്റ്റി സോഫ്റ്റ്​വെയര്‍ ഇന്‍സ്റ്റലേഷന്റെ സമയമായിരിക്കുകയാണല്ലോ..?
സോഫ്റ്റ് ​വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഡാറ്റാ എന്റ്റി തീര്‍ത്ത് കുറ്റമറ്റതാക്കി അപ്​ലോഡ് ചെയ്യേണ്ടത് നവംബര്‍ ഒന്നിനു മുമ്പാണ്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞവര്‍ഷം നാം നല്കിയ സഹായം ഒരുപാട് പേര്‍ക്ക് ഉപകാരപ്പെട്ടതായി അറിയിച്ചിരുന്നു. ഇത്തവണയും സ്കൂള്‍ ഗ്നൂ-ലിനക്സ് 3.2 വിലാണ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിര്‍ദ്ദേശം ലഭിച്ചിരുന്നത്.എന്നാല്‍, പിന്നീട് ഉബുണ്ടുവിലും ചെയ്യാന്‍ സമ്മതം ലഭിച്ചു. സ്കൂള്‍ ഗ്നൂ-ലിനക്സ് 3.2 ല്‍ കഴിഞ്ഞവര്‍ഷത്തേതില്‍ നിന്ന് കാര്യമായ യാതൊരു മാറ്റവും ഇന്‍സ്റ്റലേഷന്‍ സംബന്ധമായി ഇല്ലതന്നെ! എങ്കിലും സംശയങ്ങള്‍ സ്വാഭാവികം തന്നെ. ഭാഗ്യത്തിന്, നമ്മുടെ രണ്ടു ബ്ലോഗ് ടീമംഗങ്ങളായ മാസ്റ്റര്‍ ട്രൈനേഴ്സ് ( നിസാര്‍ മാഷും ശങ്കരന്‍ മാഷും) യഥാക്രമം എറണാകുളം, കാസര്‍ഗോഡ് എന്നീ വിദ്യാഭ്യാസ ജില്ലകളെ പ്രതിനിധീകരിച്ചും, ജയദേവന്‍ മാഷ് ആലുവയെ പ്രതിനിധീകരിച്ചും ഇതിന്റെ ട്രൈനര്‍മാരായുണ്ട്. കൂടാതെ,ഹസൈനാര്‍ സാര്‍, പ്രദീപ് മാട്ടറ, സജിമോന്‍ തുടങ്ങിയ മാസ്റ്റര്‍ ട്രെയിനേഴ്സും എന്നും നമ്മോടൊപ്പമുണ്ടല്ലോ..? ഈ ലേഖനവുമായി ബന്ധപ്പെട്ടുള്ള സംശയങ്ങളോ തിരുത്തുകളോ ആവശ്യമെങ്കില്‍ കമന്റ് ചെയ്യുമല്ലോ. ഇനി സ്കൂള്‍ ഗ്നൂ-ലിനക്സ് 3.2 വില്‍ ഇത് ഇന്‍സ്റ്റാള്‍ ചെയ്യുന്ന വിധം നോക്കൂ........

Step 1

MySql ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള കമ്പ്യൂട്ടറിലേ നമുക്ക് ഈ SSLC A-LIst ഡാറ്റാ എന്‍ട്രി സോഫ്റ്റ്​വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനാകൂ. അത് ലോഡ് ചെയ്തിട്ടുണ്ടോയെന്ന് ചെക്കു ചെയ്യാം.

Root ആയി മാത്രം ഇന്‍സ്റ്റലേഷന്‍ നടത്താനാണ് സോഫ്റ്റ്​വെയര്‍ നിര്‍ദ്ദേശിക്കുന്നത്. അതുകൊണ്ട് റൂട്ടായി Login ചെയ്താല്‍ മതി.

1.Desktop-Administration-Synaptic Package Manager എടുക്കുക.
2.Control Key യും f ബട്ടണും ഒരേ സമയം അമര്‍ത്തുക.
3.ഇപ്പോള്‍ വരുന്ന Search Box ല്‍ mysql എന്ന് Type ചെയ്ത് Enter അടിക്കുക.
4.റിസല്‍ട്ടായി വരുന്ന ഫയലുകളില്‍ mysql എന്ന് പേര് തുടങ്ങുന്ന ഫയലുകള്‍ നോക്കുക.

mysql ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ആ ഫയലുകളുടെയെല്ലാം ഇടതുവശത്ത് ഒരു പച്ച ചതുരം കാണാം.

ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലെങ്കില്‍ വെള്ള ചതുരമായിരിക്കും കാണുക. എങ്കില്‍ നമുക്ക് mysql ഇന്‍സ്റ്റാള്‍ ചെയ്യണം.
ലിനക്സ് 3.2 വിന്റെ സെക്കന്റ് സിഡി ഡ്രൈവിലിട്ട് Edit-Add CD Rom വഴി add ചെയ്യണം.
ശേഷം mysql ല്‍ തുടങ്ങുന്ന ആ ഫയലുകളുടടെയെല്ലാം ഇടതുവശത്തെ വെളുത്ത ചതുരത്തില്‍ ക്ലിക്ക് (Left click) ചെയ്യുമ്പോള്‍ വരുന്ന വിന്റോയില്‍ നിന്നും Mark for installation സെലക്ട് ചെയ്ത് മെനുബാറിന് താഴെയുള്ള Apply ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഇന്‍സ്റ്റലേഷന്‍ നടക്കും.

Step 2

സോഫ്റ്റ്​വെയര്‍ സി.ഡിയില്‍ നിന്നും dist എന്ന ഫോള്‍ഡര്‍ copy എടുത്ത് Root ന്റെ Desktop ലേക്ക് Paste ചെയ്യുക.

ഇനി mysql പ്രോഗ്രാമിലേക്ക് ലോഗിന്‍ ചെയ്യേണ്ടേ?
Applications-System Tools-Terminalഎന്ന ക്രമത്തില്‍ ടെര്‍മിനല്‍ തുറന്ന്
mysql -u root mysql; എന്ന് ടൈപ്പ് ചെയ്ത് Enter അടിക്കുക.
(ഏത് mysql കമാന്റിന് ശേഷവും Semicolon ഇടാന്‍ മറക്കരുത്)
പിന്നീടെപ്പോഴെങ്കിലും mysql കമാന്റുകളെപ്പറ്റി അറിയണമെന്നുണ്ടോ?
ഇതാ ഡൗണ്‍ലോഡ് ചെയ്ത് വെച്ചോളൂ

ആ സമയം ഇങ്ങനെയായിരിക്കും output ലഭിക്കുക
Type 'help;' or '\h' for help. Type '\c' to clear the buffer.
mysql>

പാസ്​വേഡ് കൊടുക്കാം

SET PASSWORD FOR root@localhost=PASSWORD('root');എന്ന് ടൈപ്പ് ചെയ്ത് Enter അടിക്കുക.
ആ സമയം ഇങ്ങനെയായിരിക്കും output ലഭിക്കുക
mysql> SET PASSWORD FOR root@localhost=PASSWORD('root');
Query OK, 0 rows affected (0.00 sec)
mysql>
ഇതിന് മുന്‍പെങ്ങാന്‍ sslc എന്ന പേരില്‍ ഒരു Database Mysql ല്‍ ഉണ്ടെങ്കില്‍ Deleteചെയ്തേ പറ്റൂ

drop database sslc; എന്ന് ടൈപ്പ് ചെയ്ത് Enter അടിക്കുക.
ഇനി പുതിയ Database നിര്‍മ്മിക്കണം
create database sslc; എന്ന് ടൈപ്പ് ചെയ്ത് Enter അടിക്കുക.
ആ സമയം ഇങ്ങനെയായിരിക്കും output ലഭിക്കുക

mysql> create database sslc;
Query OK, 1 row affected (0.02 sec)
mysql>

ഇനി നമുക്ക് എ-ലിസ്റ്റിന്റെ ടേബിള്‍ ഡാറ്റ Database ലേക്ക് കോപ്പി ചെയ്യുന്ന പ്രവര്‍ത്തനമാണ് നടത്തേണ്ടത്.
അതു കൊണ്ട് തന്നെ mysql പ്രവര്‍ത്തനം തല്‍ക്കാലത്തേക്ക് Abort ചെയ്യാം

ഇതിനായി കണ്‍ട്രോള്‍ C അമര്‍ത്തുക
output ആയി aborted എന്നു വന്നിട്ടുണ്ടാകും.

ഇനി Dist ഫോള്‍ഡറില്‍ Right Click ചെയ്യുക. ഇപ്പോള്‍ വരുന്ന വിന്റോയിലെ run in Terminal ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍ ടെര്‍മിനലില്‍ Debain:~/Desktop/dist# എന്നു വന്നിട്ടുണ്ടാകും.
അവിടെ mysql -u root -proot sslc<sslc_db.sql
അല്പം സമയം കാത്തിരിക്കുക. ഇവിടെ ടേബിള്‍ ഡാറ്റ Create ചെയ്യപ്പെടുകയാണ്
ഈ പ്രവര്‍ത്തനം കഴിയുമ്പോള്‍ Automatic ആയി Debain:~/Desktop/dist# എന്നു വന്നു നില്‍ക്കും.

സ്റ്റെപ്പ് 3
ഇനി നമുക്ക് ജാവ ഇന്‍സ്റ്റാള്‍ ചെയ്യണം. (Java നേരത്തെ Install ചെയ്ത സിസ്റ്റത്തില്‍ 3 ഉം 4 ഉം steps ആവശ്യമില്ല. പിന്നീട് programme run ചെയ്യിക്കാനായി (step: 5) SSLCApp.sh എന്ന ഫയല്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് run ചെയ്യിക്കുന്നതിന് പകരം Desktop ല്‍ ഉള്ള Dist ഫോള്‍ഡറിലെ തന്നെ SSLCApp.jar എന്ന ഫയലില്‍ right click ചെയ്ത് open with sun java 6 run time എന്നതില്‍ ക്ലിക്ക് ചെയ്താല്‍ മതി.)
dist ഫോള്‍ഡറിലെ jdk-6u7-linux-i586.bin
എന്ന ഫയല്‍ കോപ്പി ചെയ്ത് റൂട്ടിന്റെ home folder ല്‍ പേസ്റ്റു ചെയ്യുക.
ആ ഫയലില്‍ റൈറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്ത് Properties ല്‍ Permission കൊടുക്ക​ണം. File Owner ആയി Root തന്നെ ആക്കിക്കൊടുക്കണം. Owner ക്ക് Read,Write & Execute എല്ലാം ടിക് ചെയ്ത് കൊടുക്കുക. (സര്‍വ്വാധികാരം നല്‍കുന്നു)

ആ ഫയലില്‍ Right click ചെയ്ത് Open in terminal സെലക്ട് ചെയ്യുക. ഈ സമയം ജാവയുടെ ഉപയോഗം സംബന്ധിച്ച ഒരു നെടുനീളന്‍ Terms& conditions വരും. തീരുന്ന വരെ Enter കീ അടിച്ചു കൊണ്ടിരിക്കുക.
ജാവയുമായി ബന്ധപ്പെട്ട Terms & Conditions ആണ്.
വെറുതെ ഇരിക്കുമ്പോള്‍ അത് മുഴുവന്‍ വായിച്ചു നോക്കാം കേട്ടോ. ഇതാണ് ആ നിയമാവലി
അവസാനം Do you agree to the above license terms? [yes or no] എന്ന ഒരു ചോദ്യം വരും.
മറുപടി Yes എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അടിക്കുക. ഇനി ഫയലുകള്‍ എക്സ്ട്രാക്ട് ചെയ്യുന്നതടക്കമുള്ള കുറച്ചു പ്രവര്‍ത്തനങ്ങള്‍ കാണാം.
ആ സമയം ഇങ്ങനെയായിരിക്കും output ലഭിക്കുക
Unpacking...
Checksumming...
Extracting...

കുറച്ചു കൂടി കഴിയുമ്പോള്‍ ഇങ്ങനെ കാണാം.
Java(TM) SE Development Kit 6 successfully installed.
..
For more information on what data Registration collects and
how it is managed and used, see:
http://java.sun.com/javase/registration/JDKRegistrationPrivacy.html
Press Enter to continue.....
output ലെ അവസാന വരിയില്‍ പറഞ്ഞ പോലെ Enter അടിച്ചോളൂ. വിന്റോ Close ആയി പോകുന്നു.
മേല്‍ കാണിച്ച പ്രവര്‍ത്തനങ്ങളുടെ ഫലമായി ഇപ്പോള്‍ Root ന്റെ Home ല്‍ jdk1.6.0_07എന്ന പേരില്‍ ഒരു ഫോള്‍ഡര്‍ പുതുതായി ഉണ്ടായിട്ടുണ്ട്.

സ്റ്റെപ്പ് 4

ജാവയും My sqlഉം തമ്മില്‍ ലിങ്ക് ചെയ്യുന്ന ലൈബ്രറി കണക്ഷനാണ് അടുത്ത സ്റ്റെപ്പ്.
Desktop ല്‍ ഉള്ള Dist ലെ lib ഫോള്‍ഡര്‍ Open ചെയ്യുക. ഇതില്‍ 3 ഫയലുകളുണ്ട്.
iText-2.1.3.jar,
iText-rtf-2.1.3.jar,
mysql-connector-java-3.1.14-bin.jar

ഇവ ഇവിടെ നിന്നും Copy എടുത്ത് Root ന്റെ Home ലെ jdk1.6.0_07 ലെ jre ലെ lib ലെ extഎന്ന ഫോള്‍ഡറില്‍ Paste ചെയ്യുക.

സ്റ്റെപ്പ് 5

Desktop ല്‍ ഉള്ള Dist ഫോള്‍ഡര്‍ തുറന്ന് അതിലെ SSLCApp.sh എന്ന ഫയലിന് പെര്‍മിഷന്‍ കൊടുക്കുക.
എങ്ങിനെ? മേല്‍പ്പറഞ്ഞ ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Properties എടുത്ത് Permissions ലെ Owner Root ആക്കി മാറ്റി Read,Write& Execute ഇവ ടിക് ചെയ്ത് കൊടുക്കുക
തുടര്‍ന്ന് SSLCApp.sh ഡബിള്‍ക്ലിക്ക് ചെയ്താല്‍ വരുന്ന വിന്റോയിലെ Run ല്‍ ക്ലിക്ക് ചെയ്യുക.
ഏതാനും സെക്കന്റുകള്‍ കഴിയുമ്പോള്‍ SSLC Management Information System എന്ന തലക്കെട്ടോടെ ഒരു വിന്റോ വരും ഇതിലെ username നിങ്ങളുടെ സ്ക്കൂള്‍ കോഡാണ്. എന്റര്‍ അടിക്കുക password തല്‍ക്കാലം നിങ്ങളുടെ സ്ക്കൂള്‍ കോഡ് തന്നെ. എന്റര്‍ അടിച്ചാല്‍ ഇനി login ചെയ്യാം.
ബാക്ക് അപ്
ഓരോ ദിവസവും എന്റര്‍ ചെയ്യുന്ന data യുടെ backup താഴെ പറയുന്ന രീതിയില്‍ എടുത്ത് വക്കാവുന്നതാണ്. ഒരു ഫോള്‍ഡര്‍ create ചെയ്ത് അത് ടെര്‍മിനലില്‍ തുറന്ന് താഴെ പറയുന്ന command type ചെയ്താല്‍ മതി. Ex:- day1 എന്ന ഫോള്‍ഡറിലേക്ക് backup എടുക്കണമെങ്കില്‍ Right Click on the Folder - open in terminal- ല്‍ താഴേ കാണുന്ന command type ചെയ്യുക.

mysqldump -u root -proot sslc>day1.sql എന്റര്‍ അടിക്കുക.

ഉബുണ്ടുവില്‍
സ്ക്രീന്‍ ഷോട്ടുകള്‍ സഹിതം മുവാറ്റുപുഴ എം.ടി.സി. സജിമോന്‍ സാറിന്റെ ഫയലിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
ഗീതാസുധി ടീച്ചറുടെ മാര്‍ഗം ഇവിടെ


Read More | തുടര്‍ന്നു വായിക്കുക

NTSE-Lines and Angles, Crossword Puzzle

>> Monday, October 11, 2010


ഏതാണ്ട് ഒരുമാസം മുമ്പ് മാത്​സ് ബ്ലോഗിന്റെ മെയില്‍ബോക്സില്‍ വന്ന ഒരു വിശേഷപ്പെട്ട മെയില്‍ കാണണ്ടേ..?
ഇന്ത്യയില്‍ കേരളത്തിനുപുറത്ത് ചത്തീസ്ഘഢ് എന്ന സംസ്ഥാനത്തുനിന്നും മലയാളം ഒട്ടും അറിയാത്ത ഒരു ഗണിതാധ്യാപകന്റേതാണ് മെയില്‍. നെറ്റില്‍ തന്റെ ഇഷ്ടവിഷയം സെര്‍ച്ച് ചെയ്തപ്പോള്‍ അവിചാരിതമായി കണ്ണില്‍പെട്ടതാണ് നമ്മുടെ ബ്ലോഗ് എന്ന മുഖവുരയോടെ തുടങ്ങുന്ന ഈ മെയിലിന് അനുബന്ധമായി ചെയ്ത ഫോണ്‍കോളുകളൊന്നില്‍, അമൂല്യമായ ഒരു സമ്മാനം കൂടി അദ്ദേഹം വാഗ്ദാനം ചെയ്തു. അതെന്താണെന്നറിയണ്ടേ......

Dear Sirs ,
Hello , I am Sanjay Gulati , a mathematics teacher from Bhilai (Chhattisgarh).
I came to know about this blog by surfing the net. I don't know malayalam , but by just browsing through the website , I think there are very good resources of materials, specially for class VIII and IX, using ICT.I am a GEOGEBRA user . I find the use of geogebra in your site also.
Kindly help me to take advantage of your site. How can I view the site in ENGLISH?
Sanjay Gulati

കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ അധ്യാപകരേയും വിദ്യാര്‍ഥികളേയും പ്രധാനമായും ഉദ്ദേശിച്ചുള്ളതായതിനാലാണ് കഷ്ടപ്പെട്ട് ഇത് മലയാളത്തില്‍ തയ്യാറാക്കുന്നതെന്നും ഇതിന്റെ ഇംഗ്ലീഷ് വേര്‍ഷന്‍ നമ്മുടെ അടുത്ത സ്വപ്നങ്ങളിലൊന്നാണെന്നും മറുപടിയും കൊടുത്തു. പിന്നീട് വന്ന മെയിലിന്റെ കൂടെ, അദ്ദേഹം ഉണ്ടാക്കിയ ചില ജിയോജെബ്രാ ഫയലുകള്‍ കൂടി ഉണ്ടായിരുന്നു.

ചത്തീസ്ഘഢിലെ ഭിലായിയില്‍ ഗവ.ഹയര്‍സെക്കന്ററി അധ്യാപകനാണെന്നും (അവിടെ 9,10,11,12 ക്ലാസ്സുകള്‍ ഒറ്റ യൂണിറ്റാണ് - സെക്കന്ററി), മെക്കാനിക്കല്‍ എഞ്ചിനീറിങ്ങില്‍ ബിരുദധാരിയായ അദ്ദേഹത്തിന്റെ പ്രണയം ഗണിതത്തോടാണെന്നും വ്യക്തമാക്കുന്നതായിരുന്നൂ അടുത്ത മെയില്‍. പിന്നത്തെ ആഴ്ച ഫോണില്‍ നേരിട്ടു വിളിച്ച് ഏറെനേരം സംസാരിച്ചു. ഐടി വിദ്യാഭ്യാസ രംഗത്ത്, പ്രത്യേകിച്ച് ഐസിടി രംഗത്ത് കേരളത്തിന്റെ കുതിച്ചുചാട്ടത്തെ ഏറെ പ്രകീര്‍ത്തിച്ച സഞ്ജയ്, നിര്‍ഭാഗ്യ​വശാല്‍ തന്റെ സംസ്ഥാനം ഉണരാന്‍ തുടങ്ങുന്നതേയുള്ളൂവെന്നു പറഞ്ഞു.

എന്നാല്‍ ഇതൊന്നുമല്ല, അദ്ദേഹത്തിന് അത്ഭുതമായി തോന്നിയത്! ദേശീയതലത്തില്‍ എട്ടാംക്ലാസ്സുകാര്‍ക്കായി നടത്തപ്പെടുന്ന NTSE പരീക്ഷയില്‍ കഴിഞ്ഞവര്‍ഷം പ്രതിമാസം 500 രൂപയുടെ സ്കോളര്‍ഷിപ്പ് നേടിയവരുടെ ഗണത്തില്‍ കേരളത്തില്‍ നിന്നുള്ള കുട്ടികളെ മഷിയിട്ടുനോക്കിയിട്ടും കാണാനില്ലത്രെ! പ്രതിഭാധനരായ കേരളത്തിലെ അധ്യാപകര്‍ എന്തേ ഇക്കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധിക്കാത്തതെന്ന അദ്ദേഹത്തിന്റെ ചോദ്യത്തിനു മുന്നില്‍, അതുവരെ മുഴച്ചുനിന്നിരുന്ന അഭിമാനത്തിന്റേയും അഹങ്കാരത്തിന്റേയും ഊതിവീര്‍പ്പിച്ച ബലൂണ്‍ കാറ്റഴിഞ്ഞുപോയി. മറുപടിവാക്കുകള്‍ക്കുവേണ്ടിയുള്ള തപ്പിത്തടയല്‍ ശ്രദ്ധയില്‍ പെട്ടിട്ടാകണം, ഈ ബ്ലോഗിലൂടെ കുട്ടികള്‍ക്കാവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാമെന്ന, വര്‍ഷങ്ങളായി ഇതിന്റെ പരിശീലനപരിചയമുള്ള, സഞ്ജയിന്റെ വാഗ്ദാനം. (അല്ലെങ്കിലും, പ്രതിഭാധനന്മാര്‍ എന്നും നമ്മെ തേടിയെത്തിയത് യാദൃശ്ചികമായിട്ടായിരുന്നു. ഫിലിപ്പ് മാഷ്, ഉമേഷ് സാര്‍, റെസിമാന്‍, അഞ്ജന, കണ്ണന്‍,...തുടങ്ങിയവരെല്ലാം!)

ഈ വര്‍ഷത്തെ NTSE പരീക്ഷയ്ക്ക് മൂന്നുഘട്ടങ്ങളാണുള്ളത്. സംസ്ഥാനതലത്തില്‍ എസ്.സി.ഇ.ആര്‍.ടി നടത്തുന്ന എഴുത്തുപരീക്ഷയെന്ന കടമ്പ കടന്നിട്ടുവേണം അടുത്ത ഘട്ടങ്ങളിലേക്ക് പോകാന്‍. സെപ്റ്റംബര്‍ 15നകം അപേക്ഷിക്കണം. (വിശദവിവരങ്ങള്‍, അപേക്ഷാഫോം എന്നിവയും സഞ്ജയ് അയച്ചുതന്നLearn all about NTSE എന്ന ഉപകാരപ്രദമായ ഫയലും കാണുക).
എട്ടാം ക്ലാസിലെ നമ്മുടെ മിടുക്കന്മാരും മിടുക്കികളും ഈ സ്കോളര്‍ഷിപ്പോടെ പഠിക്കട്ടെ! പരീക്ഷാസംശയങ്ങളും ചോദ്യങ്ങളും ഇംഗ്ലീഷില്‍ കമന്റുചെയ്താല്‍ സഞ്ജയ് സഹായിക്കാമെന്നേറ്റിട്ടുണ്ട്.
പരീക്ഷാസംബന്ധിയായി സഞ്ജയ് നിര്‍മ്മിച്ച PRESENTATION നോക്കിക്കോളൂ...
സ്ഥിരസംശയങ്ങളും ഉത്തരങ്ങളും
ഇവിടെ

Click Here for the Practice sheet on Number Series

Click here for Practice Sheet on Odd One Out

Click here for Practice Sheet on Missing Number

Click here for Practice Sheet on Direction Sense

Click here for Practice Sheet on Analogy

Click here for Practice Sheet on Letter Series

Click here for Practice Sheet on Mathematical Signs

Click here for a Crossword Puzzle on Triangles

Click here for Jigsaw Puzzle

Click here for Practice Sheet on Number of Figures

Click here for Practice Sheet on Dice

Click here for Blood Relation Practice Sheet

Click here to get Previous SAT QP of Karnataka

Click here to get Previous MAT QP of Karnataka

Click here for a Cross Word Puzzle on Lines and Angles


Read More | തുടര്‍ന്നു വായിക്കുക

ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ്സ് - 2010

കുട്ടികളില്‍ ശാസ്ത്രാവബോധം, ജിജ്ഞാസ, സര്‍ഗ്ഗാത്മക വാസന എന്നിവ വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രശാസ്ത്രസാങ്കേതിക വകുപ്പിന്‍റെ മേല്‍നോട്ടത്തില്‍ ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ് ഈ വര്‍ഷം ഡിസംബര്‍ 27 മുതല്‍ 31 വരെ നടക്കുന്നു. ഈ വിവരം അധ്യാപകരുമായി പങ്കുവെക്കുന്നത് പറവൂര്‍ എസ്.എന്‍.വി ഹയര്‍സെക്കന്ററി സ്ക്കൂളിലെ ലെ ശാസ്ത്ര അധ്യാപകനും OSST അംഗവും ഫിസിക്സ് അധ്യാപകന്‍ എന്ന പേരിലുള്ള ശാസ്ത്രബ്ലോഗ് കൈകാര്യം ചെയ്യുന്ന ഞങ്ങളുടെ സുഹൃത്തുമായ സി.കെ ബിജു മാഷാണ്. ഈ വിവരങ്ങളോടൊപ്പം അദ്ദേഹം അയച്ചു തന്ന ഒരു പ്രസന്റേഷനും താഴെ നല്‍കിയിട്ടുണ്ട്. എന്താണ് ഈ ബാലശാസ്ത്ര കോണ്‍ഗ്രസ്? നേരത്തേ ഇതേപ്പറ്റി കേട്ടിട്ടുണ്ടോ? ഇതൊരു ശാസ്ത്ര പ്രതിഭാ മത്സരമോ പരീക്ഷയോ അല്ല. 5 കുട്ടികളും ഒരു ടീച്ചര്‍ ഗൈഡും ചേര്‍ന്ന് മാസങ്ങള്‍ കൊണ്ട് പ്രത്യേക വിഷയത്തില്‍ പ്രൊജക്ട് നടത്തുന്നു. ആ പ്രവര്‍ത്തനത്തിന്റെ അവതരണം ബാലശാസ്ത്ര കോണ്‍ഗ്രസില്‍ നടത്തുന്നു. കുട്ടിക്ക് പരീക്ഷണങ്ങള്‍ സ്വയം ചെയ്തു നോക്കുന്നതിനും, ക്ളാസ്സിലെ മുഷിപ്പന്‍ പഠന രീതിയ്ക്ക് മാറ്റം ഉണ്ടാക്കുന്നതിനുമെല്ലാം ബാലശാസ്ത്ര കോണ്‍ഗ്രസ് അവസരം നല്‍കുന്നു. ഒപ്പം ഭൌതികവും സാമൂഹികവുമായ ചുറ്റുപാടുകളെക്കുറിച്ച് നേരിട്ട് പഠിക്കാനുള്ള അവസരവും, ഇന്ത്യയുടെ ഭാവിയെക്കുറിച്ച് സ്വപ്നങ്ങള്‍ കാണാനുള്ള സാധ്യതകളുമെല്ലാം കുട്ടിക്ക് ലഭിക്കുന്നുണ്ട്. ദേശീയതല സംഗമത്തിനു മുമ്പേ സംസ്ഥാന തലത്തിലും ജില്ലാതലത്തിലുമുള്ള സമ്മേളനങ്ങള്‍ നടക്കും. ദേശീയതലത്തില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്നും 16 ടീമുകള്‍ക്കാണ് സെലക്ഷന്‍ ലഭിക്കുക. അവര്‍ക്ക് (16 x 5 = 80 പേര്‍ക്ക് ) ഗ്രേസ് മാര്‍ക്കായി 74 മാര്‍ക്കും ലഭിക്കും. എന്നാണ് ഈ മത്സരങ്ങള്‍ നടക്കുക? കൂടുതല്‍ വിവരങ്ങള്‍ അറിയണമെന്നില്ലേ?

സംസ്ഥാനതല ബാലശാസ്ത്രകോണ്‍ഗ്രസ് നവംബര്‍ അവസാനവാരം കൊല്ലത്ത് വച്ചാണ് നടക്കുക. എറണാകുളം ജില്ലാതലബാലശാസ്ത്രകോണ്‍ഗ്രസ് ഒക്ടോബര്‍ 30 ന് GBHSS ആലുവയില്‍ വച്ച് നടക്കും. മറ്റു ജില്ലകളിലെ ബാലശാസ്ത്രകോണ്‍ഗ്രസുകളെപ്പറ്റിയുള്ള വിശദ വിവരങ്ങള്‍ അതാത് സയന്‍സ് ക്ലബ്ബ് സെക്രട്ടറിമാരില്‍ നിന്നും അറിയാം. 1993 ല്‍ ഡല്‍ഹിയില്‍ വച്ചാണ് ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ്സ് ആരംഭിച്ചത്. ഇത് 18- ാമത് ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ്സാണ്. എല്ലാ വര്‍ഷവും മുടങ്ങാതെ നടന്നു പോരുന്നു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നും ഉള്ള 10 മുതല്‍ 17 വയസുവരെ പ്രായമുള്ള 600 ല്‍പരം കുട്ടികള്‍ പങ്കെടുക്കുന്നു. ഇന്ത്യന്‍ പൌരത്വമുള്ള 10 മുതല്‍ 17 വയസ്സ് വരെ പ്രായമുള്ള കുട്ടികളടങ്ങിയ ഗ്രൂപ്പിന് ഇതില്‍ പങ്കെടുക്കാം. 2 പേര്‍ മുതല്‍ 5 പേര്‍ വരെയുള്ള അംഗങ്ങളായിരിക്കണം ഒരു ഗ്രൂപ്പിലുണ്ടാകേണ്ടത്. ജൂനിയര്‍ വിഭാഗത്തില്‍ (Junior Group) ഏറ്റവും പ്രായം കുറഞ്ഞ കുട്ടിക്ക് 10 വയസ്സ് പൂര്‍ത്തിയാകണം, ഏറ്റവും പ്രായം കൂടിയ കുട്ടിയ്ക്ക് 14 വയസ്സ് പൂര്‍ത്തിയാകാന്‍ പാടില്ല. സീനിയര്‍ വിഭാഗത്തില്‍ (Senior Group) ഏറ്റവും പ്രായം കുറഞ്ഞ കുട്ടിക്ക് 14 വയസ്സ് പൂര്‍ത്തിയാകണം, ഏറ്റവും പ്രായം കൂടിയ കുട്ടിയ്ക്ക് 17 വയസ്സ് പൂര്‍ത്തിയാകാന്‍ പാടില്ല. ഗ്രൂപ്പിന് ഒരു ഗൈഡ് (Guide) വേണം. സ്കൂളിലെ ഒരു ശാസ്ത്രാധ്യാപകനോ അധ്യാപികയോ ആകാം. അതല്ലെങ്കില്‍ ഇത്തരത്തിലുളള ഒരു അന്വേഷണാത്മക പ്രോജക്ട് (investigatory project) തയ്യാറാക്കുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ കഴിവുള്ള ഒരു വിദഗ്ധന്‍ ആകാം. എന്നാല്‍ കുട്ടികളുടെ മാതാപിതാക്കളോ അടുത്ത ബന്ധുക്കളോ ഗൈഡ് ആകാന്‍ പാടില്ല. അതുപോലെ തന്നെ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരുടേയും സംസ്ഥാന കോ-ഓര്‍ഡിനേറ്ററുടേയും മക്കള്‍ ദേശീയ ബാല ശാസ്ത്ര കോണ്‍ഗ്രസ്സില്‍ പങ്കെടുക്കാന്‍ പാടില്ലെന്നും നിബന്ധനയുണ്ട്.

ബാലശാസ്ത്ര കോണ്‍ഗ്രസിലേക്ക് അവതരിപ്പിക്കാനുള്ള പ്രൊജക്ട് തയ്യാറാക്കേണ്ടതെങ്ങനെയെന്നും അതിനു വേണ്ട തയ്യാറെടുപ്പുകളെന്തെന്നുമുള്ള കാര്യങ്ങള്‍ പരാമര്‍ശിക്കുന്ന ഒരു പ്രസന്‍റേഷന്റെ പി.ഡി.എഫ് കോപ്പി ഇതോടൊപ്പം നല്‍കുന്നു. താല്പര്യമുള്ളവര്‍ക്ക് ഈ വിഷയത്തേപ്പറ്റി കൂടുതല്‍ അറിയുന്നതിനും കുട്ടികളെ കാണിക്കുന്നതിനും സഹായിക്കുന്ന പ്രസന്റേഷന്‍ താഴെയുള്ള ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കാം.

Click here for the pdf presentation about NCSC


Read More | തുടര്‍ന്നു വായിക്കുക

ഇന്ന് 10-10-10 10:10:10 മാജിക് ഡേ

>> Sunday, October 10, 2010

2010 ലെ പത്താം മാസത്തിലെ പത്താം തിയതിയായ ഇന്ന് പത്തുകളുടെ അപൂര്‍വ്വ സംഗമദിനം. പറഞ്ഞു തുടങ്ങിയപ്പോഴേ കാര്യം മനസ്സിലായിക്കാണുമല്ലേ? ഇന്നത്തെ തീയതിയെങ്ങനെയാ എഴുതുന്നത്? 10-10-10 എന്നല്ലേ? പകല്‍ 10 മണി 10 മിനിറ്റ് 10 സെക്കന്റ് ആകുമ്പോഴോ? ആറ് പത്തുകളുടെ അപൂര്‍വ്വ നിര തന്നെ നമുക്ക് കാണാം. ഡിജിറ്റല്‍ ക്ലോക്കുകളില്‍ 10:10:10 10-10-10 എന്ന് തെളിയുന്നത് ഒന്ന് സങ്കല്‍പ്പിച്ചു നോക്കൂ. എത്ര രസകരം അല്ലേ? നമ്മുടെ നാട്ടില്‍ ഈ ദിവസവും ഒരു സാധാരണദിനമായി കടന്നു പോകുമെങ്കിലും ചില രാജ്യങ്ങള്‍ ഇത്തരം അപൂര്‍വ്വ ദിനങ്ങള്‍ നന്നായി ആഘോഷിക്കുന്നുണ്ട്. ഉദാഹരണത്തിന് നമ്മുടെ അയല്‍രാജ്യമായ ചൈനയില്‍ ഈ ദിനങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ്. 08-08-08 08:08:08 ന് ഒളിമ്പിക്സ് ചടങ്ങുകള്‍ക്ക് തിരിതെളിച്ച് അവരത് വലിയൊരു ആഘോഷമാക്കിയത് നാം ജീവിതകാലത്ത് മറക്കുമോ? എങ്ങനെയെല്ലാമാണ് ലോകജനത ഇത് ആഘോഷിക്കുന്നത്?

പത്തിന്റെ ഈ അപൂര്‍വ്വ സമ്മേളനം ഓര്‍മ്മിക്കപ്പെടാനാകും വിധം വിവിധ ചടങ്ങുകള്‍ക്കായി തെരഞ്ഞെടുക്കുന്നവരുണ്ട്. വിദേശരാജ്യങ്ങളില്‍ പലരും ദിവസത്തിന്റെ പ്രത്യേകത കണക്കിലെടുത്ത് വിവാഹത്തിനായി ഈ വര്‍ഷത്തെ ഒക്ടോബര്‍ പത്ത് തെരഞ്ഞെടുത്തിരിക്കുകയാണത്രേ. ഇതിനു പിന്നില്‍ പലര്‍ക്കും ജ്യോതിഷവിശ്വാസങ്ങള്‍ കൂടിയുണ്ടെന്നു പറയുമ്പോള്‍ പലരും മൂക്കത്ത് വിരല്‍ വെക്കും.

വരട്ടെ, വിശ്വാസത്തിന്റെ പോക്കിനെപ്പറ്റി ഇനിയും കേള്‍ക്കണോ? ഇന്ന് സിസേറിയനുകള്‍ക്കുള്ള സമയം പോലും 10:10 തെരഞ്ഞെടുത്ത് കാത്തിരിക്കുന്നവരുണ്ടെന്നു പറയുമ്പോഴോ? ഈ സമയത്ത് ജനിക്കുന്നവര്‍ ജീവിതത്തില്‍ കൃത്യനിഷ്ഠയുള്ളവരും പ്രശസ്തരുമായി മാറുമെന്നാണത്രേ ജ്യോതിഷപ്രവചനങ്ങള്‍. ഈ ദിവസത്തിന്റെ വിശ്വാസങ്ങള്‍ക്കു പിന്നില്‍ യാതൊരു അടിസ്ഥാനവുമില്ലായിരിക്കാം. പക്ഷേ സംഖ്യകളുടെ ഈ ആവര്‍ത്തനം ഒരു അവിസ്മരണീയത പ്രദാനം ചെയ്യുന്നില്ലേ? നമ്മുടെ നാട്ടില്‍ വാഹനങ്ങള്‍ക്കു പിന്നാലെ ഫാന്‍സി നമ്പര്‍ തെരഞ്ഞു പോകുന്നവരും ഈ അവിസ്മരണീയത കൊതിക്കുന്നില്ലേ?

അടുത്ത വര്‍ഷം 11-11-11 ഉം 2012 ല്‍ 12-12-12 കഴിയുമ്പോള്‍ 13 നോടുള്ള ഭയം നിമിത്തമാണോന്നറിയില്ല പിന്നീട് ഈ ദിനഭംഗി കാണാന്‍ കുറേ നാളുകൂടി കാത്തിരിക്കണം. 2020 ല്‍ 22-2-22 വരുന്നത് വരെ.

വാല്‍ക്കഷണം: നമ്മുടെ നാട്ടില്‍ ഈ സംഖ്യാകളുടെ അപൂര്‍വ്വനിര ആഘോഷിക്കാന്‍ തുടങ്ങിയാല്‍ ആ ആഘോഷം പല ഷോപ്പുകളുടേയും മുന്നിലെ ആള്‍ നിര കൂട്ടാന്‍ ഉപകരിക്കുമെന്നും അതുവഴി പല കോര്‍പ്പറേഷനുകള്‍ക്കും അന്നേ ദിവസം വരുമാനം കൂടുന്നതിനും ഒരു സാധ്യതയില്ലേ?


Read More | തുടര്‍ന്നു വായിക്കുക

നൊമ്പരം - ഒരു ഏഴാം ക്ലാസുകാരിയുടെ കവിത

>> Friday, October 8, 2010


നമ്മുടെ വിദ്യാലയങ്ങളിലെ കുട്ടികളുടെ സര്‍ഗ്ഗാത്മക രചനകള്‍ക്കായി നാം ഒരു പേജ് തന്നെ മാറ്റി വെച്ചിട്ടുണ്ട്. ശ്രദ്ധേയങ്ങളായ രചനകള്‍ അയച്ചുതന്നാല്‍ മാത്സ് ബ്ലോഗില്‍ അവ പ്രസിദ്ധീകരിക്കും എന്നും പറഞ്ഞിട്ടുള്ളതാണ്. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ അധ്യാപകസമൂഹം വേണ്ടത്ര അനുഭാവത്തോടെയോ അവധാനതയോടുകൂടിയോ ശ്രദ്ധിക്കുന്നില്ലെന്നു പറയുമ്പോള്‍ പരിഭവം തോന്നരുത്. തങ്ങളുടെ രചനകള്‍ ഏതു മീഡിയത്തിലായാലും നാലാളു കാണുന്ന വിധത്തില്‍ പ്രസിദ്ധീകരിച്ചു കാണുന്നത് സന്തോഷവും അഭിമാനവും തരുന്ന കാര്യമാണ്. കുട്ടികളാവുമ്പോള്‍ ആ സന്തോഷം അതിരറ്റതായിരിക്കും. കോഴിക്കോട് മേലടി സബ് ജില്ലയിലെ കൊഴുക്കല്ലൂര്‍ യു. പി. സ്ക്കൂളിലെ ഏഴാം ക്ലാസുകാരി കുമാരി. ആവണി. ബി. ആനന്ദിന്റെ 'നൊമ്പരം' എന്ന കവിത അധ്യാപകനായ ജയരാജന്‍ വടക്കയില്‍ അയച്ചു തന്നത് ഇവിടെ പ്രസിദ്ധീകരിക്കുകയാണ്.

നൊമ്പരം

സ്നേഹമിന്നെവിടെയുമൊരോര്‍മ്മ മാത്രം
ജീവിതമിന്നൊരു പാവയെപ്പോല്‍
സ്നേഹബന്ധത്തിന്റെ തന്ത്രികള്‍ പോലും
ഈ ലാഭ ലോകത്തിലൊരു കാഴ്ചവസ്തു

ജീവിതയാത്രതന്‍ വേഗമതേറുമ്പോള്‍
സൌഹൃദമിന്നൊരു നൊമ്പരമായ്
മാതാപിതാക്കള്‍തന്‍ മത്സരത്തില്‍
മാതൃത്വമെങ്ങോ മറന്നുപോയി

ഭോഗങ്ങളില്‍ പിഞ്ചുകാല്‍ വളരുന്നു
കുട്ടിത്തമെങ്ങോ മറഞ്ഞുപോകുന്നു
താരാട്ടുപാട്ടിലെ പാല്‍മണം വറ്റി
താരിളം ചുണ്ടിലെ പുഞ്ചിരിയും പോയ്

പ്രതിമയ്ക്ക് അമ്മതന്‍ രൂപം പകര്‍ന്ന്
ഭാവത്തിനായ് പണം വാരിക്കൊടുത്തു
അകലങ്ങളില്‍ നിന്ന് ആടിത്തിമിര്‍ക്കും
സ്നേഹത്തിന്‍ ഭാഷയും മാറിടുന്നു

വിലയ്ക്കു വാങ്ങുന്നിന്നു പുഞ്ചിരിപോലും
സ്നേഹത്തിന്‍ മൂല്യമതാരറിയാന്‍?

ആ കൊച്ചുകലാകാരിയടെ കവിത ആസ്വദിക്കാനും അവളെ അഭിനന്ദിക്കാനും ഇത്തരം രചനകള്‍ പൂര്‍ണ്ണതയിലെത്തിക്കാനായുള്ള നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കാനും ഈ അവസരം ഉപയോഗിക്കുമല്ലോ?


Read More | തുടര്‍ന്നു വായിക്കുക

8,9,10 മാത്​സ്, ഫിസിക്സ് മോഡല്‍ ചോദ്യപേപ്പറുകള്‍ (Updated)

>> Tuesday, October 5, 2010


പരീക്ഷാതീയതികള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. നവമ്പര്‍ ഒന്നു മുതല്‍ പതിനൊന്നാം തീയതി വരെയാണല്ലോ പരീക്ഷ. കുട്ടികളും അധ്യാപകരുമെല്ലാം പരീക്ഷാ ചൂടിലേക്ക് വന്നു തുടങ്ങി. ക്ലസ്റ്ററുളില്‍ ചോദ്യപേപ്പറുകള്‍ (Model Qn Papers) ഉണ്ടാക്കലും ഒരു അജണ്ടയായിരുന്നു. എത്ര മാത്രം ചോദ്യപേപ്പറുകള്‍ പരിചയപ്പെടുന്നുവോ അത്രയും കുട്ടിക്ക് പരീക്ഷ നന്നായെഴുതാനാകുമെന്ന കാര്യം നമുക്ക് നന്നായറിയാവുന്നതാണ്. പക്ഷെ ടെക്സ്ററ് മാറി വന്ന ഒന്‍പതാം ക്ലാസിലൊന്നും പഴയ ചോദ്യപേപ്പറുകള്‍ക്ക് സാധ്യതയില്ലല്ലോ. ഇത് കണ്ടറിഞ്ഞു കൊണ്ടു തന്നെ പത്താം ക്ലാസിലേയും ഒന്‍പതാം ക്ലാസിലേയും ഗണിതം (Mathematics), ഊര്‍ജ്ജതന്ത്രം (Physics) എന്നിവയുടെ ഓരോ മാതൃകാപേപ്പറുകള്‍ ഈ പോസ്റ്റിനോടൊപ്പം നല്‍കുന്നു. ശരാശരി നിലവാരം പുലര്‍ത്തുന്നവരെയും കൈപിടിച്ചുയര്‍ത്തേണ്ടവരെയും മനസ്സില്‍ കണ്ടുകൊണ്ടുള്ളവയാണ് ചോദ്യങ്ങള്‍. എട്ടാം ക്ലാസ്, പത്താം ക്ലാസ് ഗണിത ചോദ്യപേപ്പറുകളുടെ ഇംഗ്ലീഷ് പേപ്പറും ഇതോടൊപ്പം നല്‍കിയിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ മുപ്ലിയത്തു നിന്നും കമന്റ് ബോക്സില്‍ ഇടപെടാറുള്ള ശ്രീജിത്ത് മുപ്ലിയത്തെ നമ്മളില്‍ ഭൂരിഭാഗത്തിനും പരിചയമുണ്ടായിരിക്കുമല്ലോ. അദ്ദേഹം തയ്യാറാക്കി നമുക്ക് അയച്ചു തന്നവയാണ് ഈ അഞ്ചു ചോദ്യപേപ്പറുകളും. അതിന് അദ്ദേഹത്തിന് മാത്​സ് ബ്ലോഗിന്റെ പേരില്‍ ആത്മാര്‍ത്ഥമായി നന്ദി പറയട്ടെ.

പഠിച്ച മുപ്ലിയം സ്കൂളില്‍ ഏറെ നാള്‍ ഐ.ടി. അധ്യാപകനായി സേവനം അനുഷ്ടിക്കാന്‍ ശ്രീജിത്ത് സാറിന് ഭാഗ്യം ലഭിച്ചിരുന്നു. ഇപ്പോള്‍ സ്വന്തമായി ഒരു കമ്പ്യൂട്ടര്‍ സ്ഥാപനം നടത്തി വരികയാണ് അദ്ദേഹം. ഗണിതത്തോടും ഫിസിക്സിനോടും ഏറെ താല്പര്യമുള്ളയാണ് താനെന്ന ആമുഖത്തോടെയാണ് അദ്ദേഹം നമുക്ക് ഈ ചോദ്യങ്ങള്‍ അയച്ചു തന്നിരിക്കുന്നത്. ആത്മാര്‍ത്ഥമായിത്തന്നെ ചോദ്യങ്ങളെ സമീപിക്കുമല്ലോ. സൂക്ഷ്മനിരീക്ഷണം നടത്തി അവ കുട്ടികളിലേക്കെത്തിക്കണം. അവിടെയാണ് ഈ ജോലി പൂര്‍ത്തിയാകുന്നത്. പിന്നെ തെറ്റുകുറ്റങ്ങളോ കുറവുകളോ ഉണ്ടെങ്കില്‍ ചൂണ്ടിക്കാട്ടണം. അഭിപ്രായങ്ങളെഴുതണം. അത് കണ്ടാവും കൂടുതല്‍ പേര്‍ നമുക്ക് അവരുടെ സൃഷ്ടികള്‍ അയച്ചു തരിക. അതിനാല്‍ കമന്റുകള്‍ പ്രതീക്ഷിക്കട്ടെ.

Click here for STD IX : Mathematics , Physics

Click here for STD X : Mathematics , Physics

Click here for Maths English Version : Standard X - Standard IX

Click here for STD VIII Maths : Malayalam , English


Read More | തുടര്‍ന്നു വായിക്കുക

ജിയോജിബ്ര ട്യൂട്ടോറിയല്‍ രണ്ടാം പാഠം

>> Monday, October 4, 2010


ഇക്കഴിഞ്ഞ ക്ലസ്റ്ററുകളില്‍ അധ്യാപകരില്‍ നിന്നുമുയര്‍ന്ന ഒരു പരിഭവം ജിയോജിബ്രയ്ക്ക് തുടര്‍പരിശീലനം വേണമെന്നുള്ളതായിരുന്നു. ഐടി@സ്ക്കൂള്‍ പ്രൊജക്ടിന്റെ നേതൃത്വത്തില്‍ അധ്യാപകര്‍ക്ക് സ്തുത്യര്‍ഹമായ രീതിയില്‍ പരിശീലനം നല്‍കിയെങ്കിലും ഈ വര്‍ഷം എട്ടാം ക്ലാസില്‍ പഠിപ്പിക്കാത്ത അധ്യാപകര്‍ക്ക് ജിയോജിബ്ര പരിശീലനം ലഭിച്ചില്ലായെന്നതും പരിഭവസ്വരമുയരുന്നതിന് കാരണമായി. പരിശീലനം ലഭിച്ച അധ്യാപകര്‍ സ്ക്കൂളിലെ മറ്റ് അധ്യാപകര്‍ക്ക് പരിശീലനം നല്‍കാനുള്ള സാധ്യതയുണ്ടെങ്കിലും അത് ഫലപ്രദമായ രീതിയില്‍ നടപ്പാക്കാനുള്ള ഒരു ശ്രമം നമ്മുടെ ഭാഗത്തു നിന്നുണ്ടായോ എന്നത് ഒരു ചോദ്യചിഹ്നമായി അപ്പോഴും നിലനിന്നു. ഈ ഘട്ടത്തിലാണ് അധ്യാപകര്‍ക്ക് സഹായഹസ്തവുമായി മാത്​സ് ബ്ലോഗ് എത്തുന്നത്. എറണാകുളം ഐടി@സ്ക്കൂള്‍ പ്രൊജക്ടിലെ മാസ്റ്റര്‍ട്രെയിനറായ സുരേഷ് ബാബു സാറിന്റെ നേതൃത്വത്തില്‍ ജിയോജിബ്ര സോഫ്റ്റ്​വെയറിനെ പരിചയപ്പെടുത്തുന്നതിനാരംഭിച്ചു. ഒന്നാം അധ്യായത്തില്‍ ഏറ്റവും ലളിതമായിത്തന്നെയാണ് അദ്ദേഹം ജിയോജിബ്രയെ അവതരിപ്പിക്കുന്നത്. ഈ പഠനപരിപാടിയിലെ രണ്ടാം അധ്യായത്തിലേക്ക് ഏവര്‍ക്കും സ്വാഗതം.

ഒന്നാം അധ്യായത്തിലെ പ്രവര്‍ത്തനം 2 ചെയ്തപ്പോള്‍ ജിയോജിബ്ര ആദ്യമായി പരീക്ഷിച്ചവര്‍ക്ക് ചില ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതായി അറിയാന്‍ കഴിഞ്ഞു. പ്രശ്നം ഇതായിരുന്നു സ്ലൈഡര്‍ നിര്‍മ്മിച്ച് റെഗുലര്‍ പോളിഗണ്‍ ടൂളെടുത്ത് രണ്ട് ബിന്ദുക്കള്‍ സെലക്ട് ചെയ്തപ്പോള്‍ വന്ന ഡയലോഗ് ബോക്സില്‍ സ്ലൈഡറിന്റെ പേര് നല്കി OK ബട്ടണില്‍ ക്ലിക്ക് ചെയ്ത ഉടനെ സ്ലൈഡര്‍ ചലിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ സ്ലൈഡര്‍ നീങ്ങിയില്ല എന്നു മാത്രമല്ല അവിടെ ഒരു ബിന്ദു പ്രത്യക്ഷപ്പെടുക കൂടി ചെയ്തു എന്നുള്ളതായിരുന്നു. ഒന്നാമത്തെ ടൂള്‍ സെറ്റിലെ Move ടൂളില്‍ ഒന്നു ക്ലിക്ക് ചെയ്തതിനുശേഷം സ്ലൈഡര്‍ ചലിപ്പിക്കുക എന്നള്ളതാണ് ഇതിന്റെ പരിഹാരം. ഒരു ടൂളിന്റെ ഉപയോഗം കഴിഞ്ഞാല്‍ Move ടൂളില്‍ ഒന്നു ക്ലിക്ക് ചെയ്യുന്നത് എപ്പോഴും നല്ലതാണ്.

രണ്ടാം അധ്യായത്തില്‍ നമുക്ക് ആദ്യമായി പുതിയ ഒരു ടൂള്‍ പരിചയപ്പെടാം. ഒമ്പതാമത്തെ ടൂള്‍ ബോക്സിലെ Rotate Object around Point by Angle എന്ന ടൂള്‍. പേരില്‍ നിന്നുതന്നെ ഇതിന്റെ ഉപയോഗം മനസ്സിലാകും. ഏതെങ്കിലും ഒരു Object നെ ഒരു ബിന്ദുവിനെ അടിസ്ഥാനമാക്കി നിശ്ചിത കോണളവില്‍ (Angle) കറക്കുന്നതിനാണ് (Rotate) ഈ ടുളുപയോഗിക്കുന്നത്. ത്രികോണം, ചതുര്‍ഭുജം തുടങ്ങിയ രൂപങ്ങളെ Rotate ചെയ്യുമ്പോള്‍ Polygon എന്ന ടൂളെടുത്ത് ഇത്തരം രൂപങ്ങള്‍ ആദ്യം നിര്‍മ്മിക്കണം.ത്രികോണം ABC നിര്‍മ്മിച്ച് Cഎന്ന ബിന്ദുവിനെ അടിസ്ഥാനമാക്കി 60 ഡിഗ്രി കോണളവില്‍ Rotate ചെയ്തു നോക്കൂ.

ചെയ്യേണ്ട വിധം :
Polygon എന്ന ടൂളെടുത്ത് Δ ABC നിര്‍മ്മിക്കുക.
Rotate Object around Point by Angle എന്ന ടൂള്‍ എടുത്ത് ആദ്യം പോളിഗണ്‍ ABC യുടെ ഉള്ളിലും പിന്നീട് C എന്ന ബിന്ദുവിലും ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഡയലോഗ് ബോക്സില്‍ Angle 45o എന്നത് മാറ്റി 60oഎന്ന് നല്കുകയും Counter clockwise / Clockwise ബട്ടണില്‍ ക്ലിക്ക് ചെയ്യുകയും ചെയ്തതിനു ശേഷം OK ബട്ടണില്‍ ക്ലിക്ക് ചെയ്യണം.

മട്ടത്രികോണത്തിന്റെ വിസ്തീര്‍ണ്ണം കാണുന്നതിനുള്ള ഒരു Applet നിര്‍മ്മാണം
( For Maths Teachers)

കോണ്‍ A മട്ടകോണും AB, AC ഇവയുടെ വശങ്ങളുടെ അളവുകള്‍ സ്ലൈഡര്‍ നീക്കുമ്പോള്‍ മാറുന്നതിനനുസരിച്ചുള്ള ഒരു ത്രികോണം നീര്‍മ്മിക്കണം.

(രേഖാഖണ്ഡം AB വരയ്ക്കുണം. Aയിലൂടെ ലംബം വരയ്ക്കണം. AC യുടെ അളവില്‍ A കേന്ദ്രമാക്കി ചാപം വരച്ച് ലംബരേഖയുമായി സംഗമിക്കുന്ന ബിന്ദുവിന് C എന്ന പേരു നല്കി CയുംB യും യോജിപ്പിക്കണം.)

 • Step 1.ജിയോജിബ്ര ജാലകം തുറന്ന് പത്താമത്തെ ടൂള്‍ ബോക്സില്‍ നിന്നും സ്ലൈഡര്‍ ടൂളെടുത്ത് Drawing pad ല്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന Slider ഡയലോഗ് ബോക്സില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി Apply ബട്ടണില്‍ ക്ലിക്ക് ചെയ്യുക. [ Number ബട്ടണ്‍ ആക്ടീവ് ആയിരിക്കണം. കൂടാതെ Name, Interval [Minimum ; o or > o, maximum ; any number, Increment ; any number] ഇവയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താം.]
 • Step 2. മൂന്നാമത്തെ ടൂള്‍ ബോക്സില്‍ നിന്നും Segment with given length from point എന്ന ടൂളെടുത്ത് Drawing pad ല്‍ ഒരു ബിന്ദു സെലക്ടു് ചെയ്യുമ്പോള്‍ തുറന്നു വരുന്ന ഡയലോഗ് ബോക്സില്‍ Length എന്നതില്‍ സ്ലൈഡറിന്റെ Name നല്കി OK ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ ഒരു രേഖാഖണ്ഡം (വര) ലഭിക്കും. ഇതിന്റെ അഗ്ര ബിന്ദുക്കള്‍ക്ക് പേര് നല്കാം. [ അഗ്ര ബിന്ദുക്കളില്‍ Right click ചെയ്താല്‍ ലഭിക്കുന്ന ഡയലോഗ് ബോക്സിലെ Show label / Rename എന്ന ഓപ്ഷന്‍ ഉപയോഗിച്ചാല്‍ മതി.] സ്ലൈഡര്‍ നീക്കി രേഖാഖണ്ഡത്തിന്റെ അളവില്‍ വരുന്ന മാറ്റം നിരീക്ഷിക്കുക.
 • Step 3. നാലാമത്തെ ടൂള്‍ ബോക്സില്‍ നിന്നും Perpendicular line എന്ന ടൂളെടുത്ത് A എന്ന ബിന്ദുവിലും AB എന്ന രേഖാഖണ്ഡത്തിലും ക്ലിക്ക് ചെയ്താല്‍ A യിലൂടെ ഒരു ലംബരേഖ ലഭിക്കും.
 • Step 4. ഒന്നാമത്തെ step ല്‍ പറഞ്ഞതുപോലെ വീണ്ടും ഒരു സ്ലൈഡര്‍ ഉണ്ടാക്കുക.
 • Step 5. ആറാമത്തെ ടൂള്‍ ബോക്സില്‍ നിന്നും Circle with Centre and Radius എന്ന ടൂളെടുത്ത് A എന്ന ബിന്ദുവില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഡയലോഗ് ബോക്സില്‍ Radius എന്നതില്‍ തൊട്ടുമുമ്പ് തയ്യാറാക്കിയ സ്ലൈഡറിന്റെ Name നല്കി OK ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ A കേന്ദ്രമായി ഒരു വൃത്തം ലഭിക്കും.
 • Step 6. ഈ വൃത്തം ലംബരേഖയുമായി സംഗമിക്കുന്ന ബിന്ദു കണ്ടെത്താന്‍ രണ്ടാമത്തെ ടൂള്‍ ബോക്സില്‍ നിന്നും Intersect Two Objects എന്ന ടൂളെടുത്ത് വൃത്തത്തിലും ലംബരേഖയിലും ക്ലിക്ക് ചെയ്താല്‍ മതി. ഇപ്പോള്‍ ലഭിച്ച പുതിയ ബിന്ദുവിന് C എന്ന പേര് നല്കി C യും B യും യോജിപ്പിക്കുക. ഇതിന് മൂന്നാമത്തെ ടൂള്‍ ബോക്സില്‍ നിന്നും Segment between two points എന്ന ടൂളുപയോഗിച്ചാല്‍ മതി.
 • സ്ലൈഡറുകള്‍ മാറി മാറി ചലിപ്പിച്ച് മട്ടത്രികോണത്തിന്റെ അളവുകളില്‍ വരുന്ന മാറ്റം നിരീക്ഷിക്കുക.
ക്ലാസ്സ് റൂമില്‍ ചെയ്യാറുള്ളത്.

ഒരു മട്ടത്രികോണം ABCയില്‍ < A = 900) മുറിച്ചെടുത്ത് AC യുടെ മധ്യ ബിന്ദു D അടയാളപ്പെടുത്തി Dയിലൂടെ AB ക്ക് സമാന്തരമായി ഒരു രേഖ DEവരച്ച് അതിലൂടെ മുറിച്ചെടുക്കുന്നു. ഇപ്പോള്‍ ലഭിക്കുന്ന ചെറിയ ത്രികോണം ( CDE) ശേഷിച്ച ഭാഗത്തിന്റെ BE എന്ന വശവുമായി CE ചേരത്തക്കവിധം ചേര്‍ത്തുവയ്ക്കുമ്പോള്‍ ഒരു ചതുരം (Rectangle) ലഭിക്കും. അങ്ങനെ മട്ടത്രികോണത്തിന്റെ വിസ്തീര്‍ണ്ണം കാണാനുള്ള സൂത്രവാക്യത്തില്‍ എത്തിച്ചേരും.

ഈ ഒരു പ്രവര്‍ത്തനം മുകളില്‍ തയ്യാറാക്കിയ മട്ടത്രികോണത്തില്‍ ജിയോജിബ്രയില്‍ ലഭ്യമായ ടൂളുകളുപയോഗിച്ച് ചെയ്താല്‍ സ്ലൈഡറുകള്‍ ചലിപ്പിച്ച് വ്യത്യസ്ത ത്രികോണങ്ങളില്‍ നിരീക്ഷിക്കാനാകും.

 • Step 1. രണ്ടാമത്തെ ടൂള്‍ ബോക്സില്‍ നിന്നും Midpoint or Centre എന്ന ടൂളെടുത്ത് Aയിലും C യിലും ക്ലിക്ക് ചെയ്യുക. അപ്പോള്‍ ലഭിക്കുന്ന ബിന്ദുവിന് D എന്ന പേര് നല്കുക.
 • Step 2. നാലാമത്തെ ടൂള്‍ ബോക്സില്‍ നിന്നും Parallel line എന്ന ടൂളെടുത്ത് D എന്ന ബിന്ദുവിലും AB എന്ന രേഖാഖണ്ഡത്തിലും ക്ലിക്ക് ചെയ്താല്‍ D യിലൂടെ ഒരു സമാന്തര രേഖ ലഭിക്കും.
 • Step 3. ഈ രേഖ BCയുമായി സംഗമിക്കുന്ന ബിന്ദു കണ്ടെത്താന്‍ രണ്ടാമത്തെ ടൂള്‍ ബോക്സില്‍ നിന്നും Intersect Two Objects എന്ന ടൂളെടുത്ത് ഈ രേഖയിലും BC യിലും ക്ലിക്ക് ചെയ്താല്‍ മതി. ഇപ്പോള്‍ ലഭിച്ച പുതിയ ബിന്ദുവിന് E എന്ന പേരു നല്കാം.
 • Stp 4. അടുത്തതായി A, B, C, D, E എന്നീ ബിന്ദക്കള്‍ ഒഴികെയുള്ള എല്ലാ object കളും (Lines, Segments, Circle ) hide ചെയ്യണം. ഇതിനായി ഓരോ object ലും Right click ചെയ്യുമ്പോള്‍ ലഭിക്കുന്ന ഡയലോഗ് ബോക്സില്‍ Show object എന്നതിന്റെ നേരെയുള്ള Tick mark ഒഴിവാക്കിയാല്‍ മതി.
 • Step 5. അഞ്ചാമത്തെ ടൂള്‍ ബോക്സില്‍ നിന്നും Polygon എന്ന ടൂളെടുത്ത് CDE എന്ന ത്രികോണവും ABED എന്ന ലംബകവും വരയ്ക്കുക. Polygon എന്ന ടൂളെടുത്ത് വരയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് - എതു ബിന്ദുവില്‍ നിന്നാണോ തുടങ്ങിയത് ആ ബിന്ദുവില്‍ തന്നെ അവസാനിപ്പിക്കണം.
 • Step 6. പത്താമത്തെ ടൂള്‍ ബോക്സില്‍ നിന്നും സ്ലൈഡര്‍ ടൂളെടുത്ത് Drawing pad ല്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന Slider ഡയലോഗ് ബോക്സില്‍ Number ബട്ടണിനു പകരം Angle ബട്ടണ്‍ ആക്ടീവ് ആക്കി Interval :Minimum ; o, maximum ; 180, Increment ; 1 എന്നാക്കി Apply ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ ഒരു പുതിയ സ്ലൈഡര്‍ വന്നിട്ടുണ്ടാകും. (Name : )
 • Step 7. ഒമ്പതാമത്തെ ടൂള്‍ ബോക്സില്‍ നിന്നും Rotate Object around Point by Angle എന്ന ടൂളെടുത്ത് ആദ്യം CDE എന്ന Polygon ന്റെ ഉള്ളിലും പിന്നീട് E എന്ന ബിന്ദുവിലും ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന ഡയലോഗ് ബോക്സില്‍ Angle 45o എന്നത് മാറ്റി സ്ലൈഡറിന്റെ പേര് ( വലതു വശത്തുനിന്നും സെലക്ട് ചെയ്യാം. ) നല്കുകയും Clockwise ബട്ടണില്‍ ക്ലിക്ക് ചെയ്യുകയും ചെയ്തതിനു ശേഷം OK ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
 • ഇപ്പോള്‍ CDE എന്ന ത്രികോണത്തിന്റെ ഒരു പകര്‍പ്പ് അവിടെ വന്നിട്ടുണ്ടാകും. CDE എന്ന ത്രികോണത്തെ hide ചെയ്യാം. അവസാനമുണ്ടാക്കിയ സ്ലൈഡര്‍ ചലിപ്പിച്ച് മാറ്റം നിരീക്ഷിക്കൂ.
ഈ പ്രവര്‍ത്തനത്തില്‍ ഉപയോഗിച്ച ടൂളുകള്‍

 1. Slider (Number)
 2. Slider (Angle)
 3. Segment with given Length from Point
 4. Perpendicular Line
 5. Circle with Centre and Radius
 6. Intrsect two Objects
 7. Segment between two Points
 8. Midpoint or Centre
 9. Parallel Line
 10. Polygon
 11. Rotate object around Point by Angle
ജിയോജിബ്ര ജാലകത്തില്‍ Text ഉള്‍പ്പെടുത്താന്‍

AB യുടെ അളവ് രേഖപ്പെടുത്തിവരാന്‍ പത്താമത്തെ ടൂള്‍ ബോക്സില്‍ നിന്നും Insert Text എന്ന ടൂളെടുത്ത് ജാലകത്തില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഡയലോഗ് ബോക്സില്‍ AB= എന്ന ടൈപ്പ് ചെയ്തതിനുശേഷം ചിത്രത്തിലെ AB എന്ന രേഖാഖണ്ഡത്തില്‍ ക്ലിക്ക് ചെയ്ത് OK ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ മതി.

മലയാളത്തിലുള്ള Text ഉള്‍പ്പെടുത്താന്‍ Word Procssor ല്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് അവയെ Image കളാക്കി ജിയോജിബ്ര ജിലകത്തില്‍ Insert ചെയ്താല്‍ മതി. (പത്താമത്തെ ടൂള്‍ ബോക്സില്‍ നിന്നും Insert Image എന്ന ഓപ്ഷന്‍ ഉപയോഗിക്കാം.)

മട്ടത്രികോണത്തിനുപകരം ഏതെങ്കിലും ഒരു ത്രികോണത്തിന്റെ വിസ്തീര്‍ണ്ണം കാണുന്നതിനുള്ള ഒരു Applet തയ്യാറാക്കിനോക്കൂ.
ത്രികോണത്തിന്റെ പരിവൃത്തകേന്ദ്രം എവിടെയാണെന്ന് കണ്ടെത്തുന്നതിനുള്ള ഒരു പ്രവര്‍ത്തനം

AB, BCഎന്നീ വശങ്ങളുടെ അളവുകളും < ABC യുടെ അളവും സ്ലൈഡര്‍ ചലിപ്പിക്കുമ്പോള്‍ മാറുന്ന രീതിയിലുള്ള ഒരു ത്രികോണം നിര്‍മ്മിക്കുക. ഏതെങ്കിലും രണ്ട് വശങ്ങളുടെ മധ്യലംബങ്ങള്‍ വരയ്ക്കുക. മധ്യലംബങ്ങളുടെ സംഗമബിന്ദു (O) കേന്ദ്രമായും OA or OB or OC ആരമായും വൃത്തം വരയ്ക്കുക. സ്ലൈഡര്‍ ചലിപ്പിക്കുമ്പോള്‍ ലഭിക്കുന്ന വ്യത്യസ്ത ത്രികോണങ്ങളില്‍ പരിവൃത്ത കേന്ദ്രം എവിടെയാണെന്ന് നിരീക്ഷിക്കുക.

ഉദാഹരണം 1

ഉദാഹരണം 2

പഠനത്തിനിടയില്‍ നിങ്ങള്‍ക്കുണ്ടാകുന്ന ഏതു സംശയങ്ങളും താഴെ കമന്റായി ചോദിക്കാം. (കമന്റ് ചെയ്യുന്നതിനുള്ള മാര്‍ഗം ഇവിടെ)


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer