റാസ് മോള്‍- ഒരു കെമിസ്ട്രി ടൂള്‍

>> Tuesday, June 30, 2009

ഐ.ടി എനേബിള്‍ഡ് വിദ്യാഭ്യാസത്തിന്റെ ഭാഗമായി സ്കൂളുകളില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ലിനക്സ് സംബന്ധമായ കെമിസ്ട്രി സോഫ്റ്റ് വെയറാണ് റാസ്മോള്‍. ഇത് താഴെയുള്ള ലിങ്കില്‍ നിന്നും കോപ്പി ചെയ്തെടുക്കാം. ഇത് നമ്മുടെ ഐ.ടി@സ്ക്കൂള്‍ ലിനക്സിന്റെ ഡെസ്ക് ടോപ്പില്‍ കോപ്പി ചെയ്ത് ഇടുക. അതിനു ശേഷം ആ ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് GDebi Package installer സെലക്ട് ചെയ്യുക. അപ്പോള്‍ വരുന്ന വിന്റോയില്‍ മുകളില്‍ Install Packages എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഇന്‍സ്റ്റലേഷന്‍ അവസാനിക്കുമ്പോള്‍ Application ല്‍ Educationല്‍ RasMol Molecular Graphics Visualisation എന്ന പേരില്‍ ഈ സോഫ്റ്റ് വെയര്‍ കാണാവുന്നതാണ്.

Click Here for Rasmol Software
E-Hand Book for Rasmol (English)
E-Hand Book for Calzium (English)
ഫിസിക്സ് കെ-ടെക് ലാബ് എങ്ങനെ പാഠ്യപദ്ധതിയുമായി ബന്ധപ്പെടുത്താം

നമ്മുടെ സ്ക്കൂളുകളില്‍ മാത്തമാററിക്സ്, കെമിസ്ട്രി, ഫിസിക്സ് എന്നീ വിഷയങ്ങളിലാണ് ഐ.ടി എനേബിള്‍ഡ് വിദ്യാഭ്യാസത്തിന് ഐ.ടി@സ്ക്കൂള്‍ പദ്ധതിയിട്ടിരിക്കുന്നത്. ഈ വിഷയങ്ങളിലുള്ള അദ്ധ്യാപകര്‍ക്ക് നല്‍കുന്ന മൊഡ്യൂളുകളുടെ കോപ്പി താഴെയുള്ള ലിങ്കില്‍ നല്‍കിയിട്ടുണ്ട്. ഇത് വായിച്ചു നോക്കി ഒരു തയ്യാറെടുപ്പോടെ കോഴ്സിന് പോവുകയാണെങ്കില്‍ അത് നമുക്ക് കുറച്ചു കൂടി സഹായകമാകും. എല്ലാ സ്ക്കൂളുകളിലെയും മേല്‍പ്പറഞ്ഞ വിഷയങ്ങളിലെ ഓരോ അദ്ധ്യാപകര്‍ക്കു വീതമാണ് ആദ്യ ഘട്ടത്തില്‍ കോഴ്സ് നല്‍കുന്നത്. അവര്‍ സ്വന്തം സ്ക്കൂളിലെ അതാത് വിഷയങ്ങളിലെ അദ്ധ്യാപകര്‍ക്കു പരിശീലനം നല്‍കണം.

Click here for IT Enabled Education-Modules


Read More | തുടര്‍ന്നു വായിക്കുക

Students ICT Handbook for STD- V, VI, VIII

>> Monday, June 29, 2009

ഐ.ടി വിദ്യാഭ്യാസത്തിന്റെ ഭാഗമായി യു.പി ക്ലാസുകളില്‍ ഗവണ്‍മെന്റ് പുറത്തിറക്കിയ പുസ്തകങ്ങള്‍ താഴെ നിന്നും കോപ്പി ചെയ്തെടുക്കാവുന്നതാണ്.

Students ICT Handbook for STD- V

Students ICT Handbook for STD- VI

Students ICT Handbook for STD- VII

കേരളാ സിലബസില്‍ പരിഷ്ക്കരിച്ച 8-ം ക്ലാസ് പാഠപുസ്തകങ്ങള്‍ക്കും ഹാന്‍റ് ബുക്കിനും വേണ്ടി 2009 ജൂണ്‍ 17 ന് ഈ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച പോസ്റ്റ് നോക്കുകയോ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുകയോ ആവാം.

Click here for Text Books And Hand Books for Standard VIII


Read More | തുടര്‍ന്നു വായിക്കുക

ബ്ലോഗ് ഹിറ്റുകള്‍ ആറായിരത്തിലേക്ക്

പ്രിയ അദ്ധ്യാപകരേ,

നിങ്ങളേവരുടേയും സഹകരണം കൊണ്ട് ബ്ലോഗിന്റെ ഹിറ്റുകള്‍ ആറായിരത്തിന് തൊട്ടടുത്തെത്തി (5953) എന്ന സന്തോഷവാര്‍ത്ത ഈ പോസ്റ്റിലൂടെ നിങ്ങളെ അറിയിച്ചു കൊള്ളട്ടെ. ഗണിതശാസ്ത്രസംബന്ധിയായ വിഷയങ്ങള്‍ക്കു പുറമേ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഉപകാരപ്രദമായ പുതിയ വാര്‍ത്തകള്‍ കൂടി നല്‍കാന്‍ ഞങ്ങള്‍ പലപ്പോഴും ശ്രമിക്കാറുണ്ട്. റിസല്‍ട്ട് വിവരങ്ങളും പുതിയ പുതിയ സര്‍ക്കുലറുകളും ഉള്‍പ്പടെ അദ്ധ്യാപകര്‍ ആവശ്യപ്പെടുന്ന സര്‍ക്കാര്‍ ഉത്തരവുകളും മറ്റും അതാത് സമയം തന്നെ ബ്ലോഗിലൂടെ പ്രസിദ്ധീകരിക്കാന്‍, ഞങ്ങളാല്‍ കഴിയാവുന്ന വിധം ശ്രമിച്ചിട്ടുണ്ട്. ഒപ്പം തന്നെ ലിനക്സില്‍ അദ്ധ്യാപകര്‍ക്കുള്ള സംശയങ്ങള്‍ കൂടി ബ്ലോഗിലൂടെ ചര്‍ച്ച ചെയ്തിട്ടുണ്ട്. പക്ഷെ ബ്ലോഗ് സന്ദര്‍ശിക്കുന്ന അദ്ധ്യാപകര്‍ കഴിയുമെങ്കില്‍ അഭിപ്രായങ്ങള്‍ കൂടി രേഖപ്പെടുത്തുമെങ്കില്‍ (Comments ല്‍) അത് ഞങ്ങള്‍ക്ക് ഒരു പ്രചോദനം കൂടിയാകും.
ഈ സമയം നമുക്ക് വേണ്ടത ഫീഡ്ബാക്കാണ്
. എന്തെല്ലാമാണ് ഒരു പുതിയ വിഷയം പ്രസിദ്ധീകരിക്കുമ്പോള്‍ (Posting) ഞങ്ങള്‍ ശ്രദ്ധിക്കേണ്ടത്? എന്തെല്ലാമാണ് നിങ്ങള്‍ക്ക് തോന്നിയ പോരായ്മകള്‍? എന്തെങ്കിലും വിഷയങ്ങള്‍ കൂട്ടിച്ചേര്‍ക്കേണ്ടതുണ്ടോ?

നിങ്ങളുടെ അഭിപ്രായങ്ങള്‍ Commentsല്‍ രേഖപ്പെടുത്തുമല്ലോ. എങ്ങനെ കമന്റു ചെയ്യണമെന്നറിയാന്‍ വലതു വശത്തുള്ള ന്യൂസ് ബോക്സുകളിലെ (Gadget) "എങ്ങനെ പോസ്റ്റു ചെയ്യാം" എന്ന തലക്കെട്ടിന് താഴെ കാണാവുന്നതാണ്. Scroll Bar ഉപയോഗിച്ച് താഴെയുള്ള ആ Gadget കണ്ടെത്താം.
മെയിലിലൂടെയും ഫീഡ് ബാക്കുകള്‍ അയക്കാവുന്നതേയുള്ളു
. -മെയില്‍ വിലാസം mathsekm@gmail.com

ഞങ്ങളുടെ ഫോണ്‍ നമ്പറുകള്‍: ഹരികുമാര്‍ 9895906518, നിസാര്‍ 9447714331


Read More | തുടര്‍ന്നു വായിക്കുക

ഥേല്‍സ് എന്ന ഗ്രീക്ക് ഗണിതജ്ഞന്‍

>> Friday, June 26, 2009ഗ്രീക്ക് ചരിത്രഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന 7 മഹര്‍ഷിമാരില്‍ പ്രഥമഗണനീയനാണ്‌ ഥേല്‍സ്. നമ്മുടെ എട്ടാം ക്ലാസ് പാഠപുസ്തകത്തിലെ സൈഡ് ബോക്സില്‍ ഇദ്ദേഹത്തെക്കുറിച്ച് ഒരു പരാമര്‍ശമുണ്ട്. ദൂരെ കടലില്‍ നങ്കൂരമിട്ടു കിടന്ന ഒരു കപ്പല്‍, കരയില്‍ നിന്നും എത്ര അകലത്തിലാണ് എന്ന് കണ്ടുപിടിക്കാന്‍ അദ്ദേഹം ഉപയോഗിച്ച ഗണിതതന്ത്രത്തെപ്പറ്റി പാഠപുസ്തകത്തിലെ 19-ം പേജില്‍ ചിത്രസഹിതം വിശദമായി പ്രതിപാദിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് കുറച്ചറിവുകള്‍ കൂടി...

ജീവിതകാലം

ജനനം ഏഷ്യാമൈനറിലുള്ള മിലേത്തൂസില്‍ ബി.സി.640നോടടുത്താണെന്ന്‌ കരുതപ്പെടുന്നു. വ്യാപാരിയായ പിതാവ് വാണിജ്യകാര്യങ്ങള്‍ക്കായി ചെയ്തിരുന്ന യാത്രകളാണത്രേ ഗ്രീക്ക് ജനത അമാനുഷികനായി കരുതി ആരാധിച്ചുപോരുന്ന ഇദ്ദേഹതെ സ്വാധീനിച്ചത്. ബി.സി.548നും 545നും ഇടയില്‍ നടന്ന 58ാം ഒളിമ്പിക് മത്സരം കാണാനായി യാത്ര തിരിച്ച ഇദ്ദേഹം പിന്നീട് തിരിച്ച് വന്നില്ലെന്നാണ് ചരിത്രം

വഴിത്തിരിവ്
ജ്യോതിശ്ശാസ്ത്രത്തില്‍ അതീവതല്പരനായിരുന്ന ഇദ്ദെഹം മറ്റെല്ലാം മറന്ന് ദീര്‍ഘദൂരം സഞ്ചരിയ്ക്കുക പതിവായിരുന്നു. ഒരു ദിവസം രാത്രി ഇപ്രകാരം സഞ്ചരിയ്ക്കുന്ന സമയത്ത് വഴിയരികിലെ ഒരു പൊട്ടക്കിണറ്റില്‍ ഇദ്ദേഹം വീഴുകയുണ്ടായി. ഈ അപകടം കണ്ട് രക്ഷിയ്ക്കാന്‍ വന്ന വൃദ്ധയായ ഒരു സ്ത്രീ 'സ്വന്തം കാല്ക്കീഴില്‍ എന്താണെന്ന് ആദ്യം നോക്കണം,എന്നിട്ട് വേണം ആകാശത്തില് എന്തുണ്ടെന്നു പരിശോധിയ്ക്കാന്‍' എന്നൊരു ഉപദേശവും നല്കി. അന്നോളം സ്വപ്നജീവിയായിരുന്ന ഇദ്ദേഹം ശേഷം തികഞ്ഞ പ്രായോഗികബുദ്ധിയുള്ള ആളായി മാറി.

രസകരങ്ങളായ കഥകള്‍
കോവര്‍കഴുതകളുടെ ചുമലില്‍ ഉപ്പുംചാക്കുമേറ്റി നീങ്ങുന്ന ഒരു വര്‍ത്തകസംഘത്തോടൊപ്പം യാത്ര ചെയ്തിരുന്ന സമയം ഒരു പുഴ കടക്കേണ്ടി വന്നു. യാദൃശ്ചികമായി ഏതാനും കഴുതകള്‍ പുഴയുടെ അല്പം ആഴമേറിയ ഒരു കുഴിയിലേയ്ക്ക് വീണു. ഉപ്പ് കുറെ അലിഞ്ഞുപോയി ഭാരക്കുറവ് അനുഭവപ്പെട്ട കഴുതകളാകട്ടെ പിന്നീട് പുഴ കടക്കേണ്ടി വരുന്ന സന്ദര്‍ഭങ്ങളിലെല്ലം ചാക്ക് വെള്ളത്തില്‍ മുക്കുക പതിവാക്കി. കാര്യം മനസ്സിലായ ഥേല്‍സ് ഉപ്പിനു പകരം പഞ്ഞിക്കെട്ട് വെച്ചെന്നും ആണ് കഥ.

ബി.സി.585 മെയ് മാസം 28നു പൂര്‍ണ്ണചന്ദ്രഗ്രഹണമുണ്ടാകുമെന്ന് ഇദ്ദേഹം പ്രവചിച്ചു. ഇത് സത്യമായിത്തീര്‍ന്നപ്പോള്‍ ജനങ്ങള്‍ ഇദ്ദേഹത്തെ അമാനുഷികനായി കരുതാന്‍ തുടങ്ങി, ഋഷിവര്യനു തുല്യം കരുതി പൂജിച്ചു. കാലാവസ്ഥയില്‍ വരുന്ന മാറ്റങ്ങള്‍ വളരെ ശ്രദ്ധയോടെ നിരീക്ഷിച്ചിരുന്ന ഇദ്ദേഹം ഒലിവുകൃഷിയ്ക്കു പറ്റിയ കാലാവസ്ഥയാണു അടുത്ത ഏതാനും വര്‍ഷങ്ങളില്‍ എന്ന് മുന്‍‌കൂട്ടിക്കണ്ട്, കൃഷിയില്‍ നഷ്ടം അനുഭവിയ്ക്കുന്ന കര്‍ഷകരില്‍ നിന്നും യന്ത്രങ്ങള്‍ തുച്ഛവിലയ്ക്കു വാങ്ങി അവസരം പരമാവധിചൂഷണം ചെയ്തുവത്രേ.

സംഭാവനകള്‍

* നിഴലിന്റെ നീളമളന്ന് പിരമിഡുകളുടെ ഉയരം കണക്കാന് സാധിയ്ക്കുമെന്ന് തെളിയിച്ചു.
* അനവതികോണ്‍ അളന്ന് അകലം കണക്കാക്കുന്ന രീതി ആവിഷ്ക്കരിച്ചു.
* തെളിവ് എന്ന ആശയം ക്ഷേത്രഗണിതത്തിനു നല്കി.
* അഭിഗൃഹീതങ്ങളുപയോഗിച്ച് യുക്തിവാദം കൊണ്ട് സിദ്ധാന്തങ്ങള്‍ തെളിയിയ്ക്കുന്ന രീതി ആരംഭിച്ചു
* ത്രികോണങ്ങളേയും വൃത്തങ്ങളേയും സംബന്ധിച്ച് നിരവധി സിദ്ധാന്തങ്ങള്‍ ആവിഷ്കരിച്ചു


Read More | തുടര്‍ന്നു വായിക്കുക

Higher Secondary Centralized Allotment Process

Third Allotment list published. Admission dates: 26th and 27th June 2009.

Click here for Higher Secondary Third Allotment


Read More | തുടര്‍ന്നു വായിക്കുക

>> Wednesday, June 24, 2009

മൈക്കിള്‍ ജാക്സന് ആദരാഞ്ജലികള്‍...ലോസ്‌ ആഞ്‌ജലീസ്‌: പോപ്‌ സംഗീത ഇതിഹാസം മൈക്കല്‍ ജാക്‌സണ്‍ (50) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന്‌ ഇന്ത്യന്‍ സമയം ഇന്നു വെളുപ്പിന്‌ 2.56ന്‌ ലോസ്‌ ആഞ്‌ജലീസ്‌ യു. സി. എല്‍. എ മെഡിക്കല്‍ സെന്ററിലായിരുന്നു അന്ത്യം.
പുലര്‍ച്ചെ അവശനിലയില്‍ ആസ്‌പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജാക്‌സണ്‍ ഏറെ നേരം അബോധാവസ്‌ഥയിലായിരുന്നു.
ലോകമെമ്പാടുമുള്ള ഒരു തലമുറയുടെ സിരകളെ തന്റെ മാസ്‌മരിക സംഗീതം കൊണ്ടും ചടുലമായ നൃത്തച്ചുവടുകള്‍ കൊണ്ടും തീപിടിപ്പിച്ച മൈക്കല്‍ ജാക്‌സണ്‍ പോപ്‌ സംഗീത ചരിത്രത്തിലെ ഏറ്റവും വിലയേറിയ സോളോ ആര്‍ടിസ്‌റ്റായാണ്‌ കണക്കാക്കപ്പെടുന്നത്‌.

ത്രില്ലര്‍, ബാഡ്‌ തുടങ്ങിയ ജാക്‌സന്റെ ആല്‍ബങ്ങള്‍ എക്കാലത്തെയും മികച്ച ഹിറ്റുകളാണ്‌. ഗോ റ്റു ബി ഥേര്‍, ബെന്‍, മ്യൂസിക്‌ ആന്‍ഡ്‌ മീ, ഫോര്‍ എവര്‍, മൈക്കല്‍, ഓഫ്‌ ദി വാള്‍, ഡെയ്‌ഞ്ചറസ്‌, ഹിസ്‌റ്റസറി, ഇന്‍വിന്‍സിബിള്‍ എന്നിവയാണ്‌ മറ്റു പ്രധാന ആല്‍ബങ്ങള്‍. 1958 ആഗസ്‌ത്‌ 29ന്‌ അമേരിക്കയിലെ ഇന്ത്യാനയിലായിരുന്നു ജാക്‌സന്റെ ജനനം. സ്‌റ്റീല്‍ മില്‍ തൊഴിലാളിയായ ജോസഫ്‌ വാള്‍ട്ടര്‍ ജാക്‌സണ്‍, കാതറിന്‍ എസ്‌തര്‍ എന്നിവരുടെ ഒന്‍പത്‌ മക്കളില്‍ ഏഴാമനായിരുന്നു മൈക്കല്‍ ജാക്‌സണ്‍.

അഞ്ചാം വയസ്സില്‍ തന്നെ തന്റെ സംഗീത പ്രതിഭ പുറത്തെടുത്ത മൈക്കല്‍ ജാക്‌സണ്‍ പതിനൊന്നാം വയസ്സില്‍ കുടുംബ ട്രൂപ്പായ ജാക്‌സണ്‍ 5ലൂടെയാണ്‌ പോപ്‌ സംഗീത വേദിയില്‍ അരങ്ങേറ്റം കുറിച്ചത്‌. പോപ്‌ റോക്ക്‌ എന്നിവയിലെല്ലാം നിറഞ്ഞുനിന്ന ജാക്‌സണ്‍ ഗ്രാമി അവാര്‍ഡ്‌ അടക്കം ഒട്ടു മിക്ക സംഗീത പുരസ്‌കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്‌. വര്‍ണശബളമായ സംഗീതജീവിത്തോടൊപ്പം വിവാദങ്ങളുടെയും ഉറ്റ ചങ്ങാതിയായിരുന്നു ജാക്‌സണ്‍ ജീവിതത്തിലുടനീളം.

ഗുരുതരമായ രോഗം കാരണം കഴിഞ്ഞ പന്ത്രണ്ട്‌ വര്‍ഷത്തിനിടെ ഒരു സംഗീത പരിപാടി പോലും മുഴുമിപ്പിക്കാന്‍ ജാക്‌സന്‌ കഴിഞ്ഞിരുന്നില്ല. രോഗങ്ങള്‍ക്കും വിവാദങ്ങള്‍ക്കും അവധി നല്‍കി ജൂലായ്‌ 13ന്‌ ലണ്ടനില്‍ വച്ച്‌ വീണ്ടും വേദിയില്‍ തിരിച്ചെത്താനിരിക്കെയാണ്‌ മരണം ആ ജീവന്‍ കവര്‍ന്നത്‌.

മൈക്കല്‍ ജാക്‌സന്റെ വെബ്‌സൈറ്റിലേക്ക്‌


Read More | തുടര്‍ന്നു വായിക്കുക

ആര്യഭടന്‍.... മലയാളിയായ ഗണിതശാസ്ത്രജ്ഞന്‍പുരാതന ഭാരതത്തിലെ മികച്ച ഗണിതശാസ്ത്രജ്ഞനും, ജ്യോതിശാസ്ത്രജ്ഞനും ആയിരുന്നു ആര്യഭടന്‍. ഇന്ത്യയുടെ ആദ്യത്തെ കൃത്രിമോപഗ്രഹത്തിന്‌ അദ്ദേഹത്തോടുള്ള ബഹുമാനാര്‍ത്ഥം ആര്യഭട്ട എന്നാണ്‌ നാമകരണം ചെയ്തത്‌. ഉള്ളടക്കം. ക്രിസ്തുവര്‍ഷം
476-ല്‍ അശ്മകം എന്ന സ്ഥലത്താണ്‌ ആര്യഭടന്‍ ജനിച്ചത്‌ എന്ന് പുരാതന രേഖകളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയും. ഇത് കൊടുങ്ങല്ലൂരാണ് എന്ന് വാദിക്കുന്നവരുണ്ട്. ചെറുപ്പത്തിലേ ഗണിതത്തില്‍ തത്‌പരനായ അദ്ദേഹം കേരളത്തിലെ പ്രാഥമിക പഠനങ്ങള്‍ക്കു ശേഷം നളന്ദ സര്‍വകലാശാലയില്‍ ഉപരിപഠനത്തിനായി അന്ന് പാടലീപുത്രം രാജ്യത്തിന്റെ ഭാഗമായിരുന്ന ബീഹാറിലെ കുസുമപുരത്തേക്ക്‌ യാത്രയായി. അക്കാലത്ത്‌ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ഇവിടെയെത്തി ഗണിതപഠനവും ഗവേഷണങ്ങളും നടത്തി പോന്നിരുന്നു.

കുസുമപുരത്തുവച്ച് എ.ഡി. 499-ല്‍ തനിക്ക് 23 വയസ്‌ പ്രായമുള്ളപ്പോഴാണ് അദ്ദേഹം ആര്യഭടീയം രചിച്ചത്‌. അതിനാല്‍ പേര്‍ഷ്യന്‍ ചിന്തകനായിരുന്ന അല്‍ബറൂണി 'കുസുമപുരത്തെ ആര്യഭടന്‍' എന്നാണ്‌ തന്റെ കൃതികളില്‍ പ്രയോഗിച്ചു കാണുന്നത്‌. ഡി.ജി. ആപ്തേയുടെ അഭിപ്രായപ്രകാരം നളന്ദ സര്‍വ്വകലാശാലയുടെ കുലപതി (Vice chancellor) ആയിരുന്നു ആര്യഭടന്‍. ആര്യഭടന്‍ തന്റെ ശിഷ്ടജീവിതം മുഴുവന്‍ കഴിഞ്ഞത് കുസുമപുരത്തുതന്നെയായിരുന്നു. ലഗാദമുനിയിലാരംഭിക്കുന്ന ഭാരതീയ ജ്യോതിശാസ്ത്രത്തിന്റെ ഏറ്റവും തിളക്കമുള്ള കണ്ണിയാണ് ആര്യഭടന്‍ ജ്യാമിതിയിലും ബീജഗണിതത്തിലും ജ്യോതിശാസ്‌ത്രത്തിലും അദ്ദേഹം ആധുനികശാസ്‌ത്രത്തിന്‌ വഴികാട്ടിയായി. അതുകൊണ്ടുതന്നെ, 1975 ഏപ്രില്‍ 19-ന്‌ സ്വന്തമായി നിര്‍മിച്ച ആദ്യ ഉപഗ്രഹം ഇന്ത്യ വിക്ഷേപിച്ചപ്പോള്‍ അതിന്‌ `ആര്യഭട'യെന്ന്‌ പേര്‌ നല്‍കി‌.

ആര്യഭടന്റെ പ്രധാന ഗവേഷണവിവരങ്ങള്‍


ഭൂമി ഉരുണ്ടാണിരിക്കുന്നതെന്നും സ്വന്തം അച്ചുതണ്ടില്‍ അത്‌ കറങ്ങുന്നതു കൊണ്ടാണ്‌ രാവും പകലുമുണ്ടാകുന്നതെന്നും ആദ്യമായി അഭിപ്രായപ്പെട്ട ജ്യോതിശാസ്‌ത്രജ്ഞന്‍ ആര്യഭടനാണെന്ന് കരുതുന്നു. ചന്ദ്രന്‍ പ്രകാശം പരത്തുന്ന ഗോളമല്ലെന്നും പകരം സൂര്യപ്രകാശമാണ്‌ ചന്ദ്രന്റെ ശോഭയ്‌ക്കു നിദാനമെന്നും ആദ്യമായി അഭിപ്രായപ്പെട്ടത് ആര്യഭടനാണ്. ജ്യോതിശാസ്‌ത്രത്തില്‍ പുതിയൊരു അധ്യായം തന്നെ തുറന്നെങ്കിലും, ഗ്രീക്കുകാരനായ ടോളമിയെപ്പോലെ ഭൂമിയാണ്‌ പ്രപഞ്ചകേന്ദ്രം എന്ന്‌ ആര്യഭടനും സങ്കല്‍പ്പിച്ചു.

* π(പൈ) യുടെ മൂല്യം 3.1416 ആകുന്നു.
* ത്രികോണമിതിയിലെ സൈന്‍(sine) പട്ടിക തയ്യാറാക്കാനുള്ള മാര്‍ഗം.
* ജ്യാമിതിയിലും ജ്യോതിശാസ്ത്രത്തിലും ബീജഗണിതം ഉപയോഗിക്കാന്‍ വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശം
* ശാസ്ത്രീയവും ലളിതവുമായ കാലവിഭജനം
* ഭൂമിയുടെ ഭ്രമണത്തേയും ഗ്രഹങ്ങളേയും പറ്റിയുള്ള വിശകലനം
* ഗ്രഹണങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയവിശദീകരണം അവതരിപ്പിച്ചു.
* ഘനമൂലവും, വര്‍ഗ്ഗമൂലവും കണ്ടെത്താനുള്ള മാര്‍ഗ്ഗങ്ങള്‍
* ഭൂഗോളത്തിന്റെ ചുറ്റളവ്‌ 25,080 മൈല്‍ ആണെന്നു കണക്കുകൂട്ടി.
* 100,000,000,000 പോലുള്ള വലിയ സംഖ്യകള്‍ക്കു പകരം ആദ്യമായി ഒറ്റ വാക്കുകള്‍ ഉപയോഗിച്ചു.


Read More | തുടര്‍ന്നു വായിക്കുക

>> Monday, June 22, 2009


MGU - Final Year BSc Mathematics Exam Results - (March 2009) Announced


വണ്‍ഡേ വെരിഫിക്കേഷന്‍ ഡ്യൂട്ടിയുള്ളവര്‍ക്കു വേണ്ട ട്രെയിനിങ്ങ് ജില്ലയില്‍ ഇന്നു (23-6-2009) നടക്കുന്നു..... നമുക്കും തയ്യാറെടുക്കാം...


Read More | തുടര്‍ന്നു വായിക്കുക

മലയാളം കമ്പ്യൂട്ടിങ്ങ്

കത്തെഴുതാന്‍, ആശയങ്ങള്‍പങ്കുവക്കാന്‍, എന്തിന് 'കൊച്ചുവര്‍ത്താനം' പറയാന്‍പോലും പലരും ഇന്ന് ആശ്രയിക്കുന്നത് കമ്പ്യൂട്ടറിനെയാണ്. എന്നാല്‍ ഇ.മെയില്‍, ബ്ലോഗ്, ചാറ്റ് തുടങ്ങിയ കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമായി ഉപയോഗപ്പെടുത്താന്‍ ഭാഷ പലര്‍ക്കും തടസ്സമാകാറുണ്ട്. നമ്മുടെ കമ്പ്യൂട്ടറുകള്‍ക്ക് ഇംഗ്ലീഷ് അല്ലാതെ മറ്റൊരു ഭാഷയും വശമില്ലാത്തത് തന്നെ കാരണം. മലയാളത്തില്‍ ചിന്തിക്കുന്ന നമ്മള്‍ ഇംഗ്ലീഷില്‍ ആശയവിനിമയം നടത്താന്‍ നിര്‍ബന്ധിതരാകുമ്പോള്‍ പ്രയാസം നേരിടുക സ്വാഭാവികമാണ്. ഈ പ്രശ്നത്തെ മറികടക്കാന്‍ പുത്തന്‍ സാങ്കേതികവിദ്യ ഇന്ന് ലഭ്യമാണ്. അതെ നമ്മുടെ കമ്പ്യൂട്ടറുകളും നമ്മെ പോലെ മലയാളം സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു!
കൂടുതല്‍ വിവരങ്ങള്‍ക്ക് മലയാളം കമ്പ്യൂട്ടിങ്ങ് Malayalam Computing Project Objectives


Read More | തുടര്‍ന്നു വായിക്കുക

Second Allotment Results For Plus One Admission

>> Sunday, June 21, 2009


Second Allotment List Published.


Admission dates for second allotment: 22nd and 23rd June 2009. The candidates are directed to join before 5pm on 23rd June 2009.Otherwise he/she will lose his/her chance of admission.

Click here for Higher Secondary Centralized ALLOTMENT RESULTS (SINGLE WINDOW) - 2009


Read More | തുടര്‍ന്നു വായിക്കുക

>> Friday, June 19, 2009

SSLC SAY RESULTS - 2009


.


Read More | തുടര്‍ന്നു വായിക്കുക

Text Books & Hand Books STD VIII

>> Wednesday, June 17, 2009


എട്ടാം ക്ലാസ് പാഠപുസ്തകങ്ങളില്‍ നേരത്തെ മാത്തമാറ്റിക്സ് ഇംഗ്ലീഷ് വേര്‍ഷന്‍ ലഭ്യമായിരുന്നില്ല. ഐ.ടി@സ്ക്കൂള്‍ അത് പബ്ലിഷ് ചെയ്തതു മുതല്‍ ഈ ബ്ലോഗില്‍ നിന്നും അതും ലഭ്യമായിരിക്കുന്നു. കവളങ്ങാട് സ്ക്കൂളിലെ സിജു മാസ്റ്റര്‍ വളരെ ശക്തമായി തന്നെ അതിനെക്കുറിച്ച് പരാമര്‍ശിച്ചു കൊണ്ട് കമന്റ് ചെയ്തിരുന്നു. നിരവധി പേര്‍ ഫോണില്‍ ഈ വിവരം ശ്രദ്ധയില്‍ പെടുത്തിയിരുന്നു. എല്ലാവര്‍ക്കും നന്ദി.......

പാഠപുസ്തകങ്ങളുടേയും ഹാന്റ് ബുക്കുകളുടേയും പി.ഡി.എഫ് കോപ്പികള്‍ ഐ.ടി@സ്ക്കൂള്‍ ലഭ്യമാക്കിയിട്ടുണ്ട്. അതില്‍ നിന്നും എട്ടാം ക്ലാസിലെ പാഠപുസ്തകങ്ങളുടേയും ഹാന്റ് ബുക്കുകളുടേയും ഇ-പതിപ്പുകളുടെ ലിങ്കുകള്‍ ചുവടെ നല്‍കിയിരിക്കുന്നു. ഇവിടെ നിന്നും അവ നിങ്ങള്‍ക്ക് കോപ്പി ചെയ്തെടുക്കാം.


 1. Kerala Reader Malayalam AT

 2. Tamil AT (Part-1: Preface, Chapters), BT (Preface,Chapters)

 3. Arabic

 4. 4 Urdu Part-1

 5. Sanskrit ( Preface, Chapters: 01, 02 ,03, 04, 05, 06)

 6. Hindi Reader Hindi Part-1

 7. English- Course Book English Vol - I , Vol - II

 8. Mathematics Malayalam Part-1( Preface, Chapters: 01, 02 ,03, 04, 05)

 9. Mathematics English (Reloaded) Part-1( Preface, Chapters: 01, 02 ,03, 04, 05)

 10. Science (Mal) Part-1( Preface, Chapters: 01, 02 ,03, 04, 05, 06, 07, 08, 09 , 10, 11 )

 11. Science English Part-1

 12. Social Science Malayalam Part-1


HandBooks


1 Kerala Reader Malayalam AT2 English-Course Book English Vol – I3 Science Malayalam Part -1, Part – 24 Social Science Malayalam Part -1ഈ ലിസ്റ്റിലുള്ള ബുക്കുകളുടെ പി.ഡി.എഫ് കോപ്പികള്‍ മാത്രമേ ലഭ്യമായിട്ടുള്ളു. അവ ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നും ലഭ്യമാകുന്ന മുറക്ക് ഈ ബ്ലോഗില്‍ പബ്ളിഷ് ചെയ്യുന്നതാണ്. ഇത് ലഭ്യമാക്കിത്തരുന്നതിന് സഹായിച്ച വിദ്യാഭ്യാസവകുപ്പിനും ഐ.ടി@സ്ക്കൂളിനും ഈ അവസരത്തില്‍ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു.

Text Books of Std II, Std IV, Std VI & Std VIII
Read More | തുടര്‍ന്നു വായിക്കുക

പാസ്ക്കല്‍ ദിനം ജൂണ്‍ 18 ന്

ബ്ലെയിസ് പാസ്കല്‍
പതിനേഴാം നൂറ്റാണ്ടിലെ ഫ്രഞ്ച്‌ ചിന്തകന്‍
നാമം: ബ്ലെയിസ് പാസ്കല്‍
ജനനം: ജൂണ്‍ 19 1623(1623-06-19)
മരണം: ഓഗസ്റ്റ് 19 1662 (aged 39)
ചിന്താധാര: യൂറോപ്യന്‍ തത്വചിന്ത
പ്രധാന താല്പര്യങ്ങള്‍: ദൈവശാസ്ത്രം, ഗണിതശാസ്ത്രം

ബ്ലെയിസ് പാസ്കല്‍ (ജൂണ്‍ 19, 1623 – ഓഗസ്റ്റ് 19, 1662) ഒരു ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞനും, ഭൗതികശാസ്ത്രജ്ഞനും, മത തത്വചിന്തകനുമായിരുന്നു. ചെറുപ്പത്തില്‍ തന്നെ ഒന്നിലധികം വിഷയങ്ങളില്‍ അഗാധ പാണ്ഡിത്യം ഇദ്ദേഹത്തിനുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ ആദ്യകാല പ്രവര്‍ത്തനങ്ങളില്‍ മെക്കാനിക്കല്‍ കാല്‍ക്കുലേറ്റര്‍ നിര്‍മ്മിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചുതും, ഫ്ലൂയിഡുകളെ പറ്റി പഠിച്ചതും ,എവാഞ്ചെസ്റ്റിലാ ടോറിസെല്ലിയുടെ മര്‍ദ്ദത്തെ പറ്റിയും ശൂന്യതയെ പറ്റിയുള്ള പഠനങ്ങളിലെ സംശയനിവൃത്തി വരുത്തിയതുമുള്‍പ്പെടുന്നു.

ദൈവാസ്തിത്ത്വം ഉറപ്പുപറയുക വയ്യെങ്കിലും, വിശ്വാസത്തിനും അവിശ്വാസത്തിനും ഇടയില്‍ വിശ്വാസമാണ് ബുദ്ധിപൂര്‍വമായ തെരഞ്ഞെടുപ്പ് എന്ന് തെളിയിക്കാന്‍ പതിനേഴാം നൂറ്റാണ്ടിലെ ഫ്രഞ്ച് ചിന്തകനും ശാസ്ത്രജ്ഞനും ആയിരുന്ന ബ്ലെയിസ് പാസ്കല്‍ (1623-1662) അവതരിപ്പിച്ച വാദമാണ് പാസ്കലിന്റെ പന്തയം(Pascal's Wager)എന്ന പേരില്‍ അറിയപ്പെടുന്നത്. പ്രപഞ്ചത്തിന്റെ അനന്തവിശാലതയില്‍ മനുഷ്യന്റെ ഒന്നുമില്ലായ്മയെക്കുറിച്ചും മനുഷ്യബുദ്ധിയുടെ പരിമിതിയെക്കുറിച്ചുമുള്ള ചിന്ത പാസ്കലിനെ വല്ലാതെ അലട്ടിയിരുന്നു. യുക്തിയനുസരിച്ച് ദൈവാസ്ഥിത്വം തെളിയിക്കാനാകുമെന്ന് അദ്ദേഹം കരുതിയില്ല. പകരം, നിത്യതയിലെ ശ്രേയസ് ലക്‌ഷ്യം വച്ച് ബുദ്ധിപരമായ തീരുമാനമെടുക്കുകയാണ് മനുഷ്യര്‍ ചെയ്യേണ്ടതെന്നാണ് 'പാസ്കലിന്റെ പന്തയം' വാദിക്കുന്നത്. പാസ്കല്‍ ഈ വാദം അവതരിപ്പിച്ചത് പെന്‍സീസ് (Pensees) എന്ന് കൃതിയിലാണ്. ക്രിസ്തുമതത്തിന്റെ വിശ്വാസസംഹിതയെ സാധൂകരിക്കാനുള്ള ശ്രമമായിരുന്നു ആ കൃതി. മരണാനന്തരവിധിയെക്കുറിച്ചുള്ള പരമ്പരാഗത ക്രൈസ്തവബോദ്ധ്യങ്ങളാണ് പന്തയത്തിന്റെ പശ്ചാത്തലം. യാഥാസ്ഥിതികമായ ക്രൈസ്തവവിശ്വാസമനുസരിച്ച് മനണാനന്തരം വിശ്വാസികളെ സ്വര്‍ഗ്ഗത്തിലെ നിത്യതയോളമുള്ള സൗഭാഗ്യവും അവിശ്വാസികളെ നരകത്തിലെ നിത്യദുരിതവും കാത്തിരിക്കുന്നു.

Contributions to mathematics

Pascal continued to influence mathematics throughout his life. His Traité du triangle arithmétique ("Treatise on the Arithmetical Triangle") of 1653 described a convenient tabular presentation for binomial coefficients, now called Pascal's triangle. The triangle can also be represented:

0 1 2 3 4 5 6
0 1 1 1 1 1 1 1
1 1 2 3 4 5 6
2 1 3 6 10 15
3 1 4 10 20

4 1 5 15


5 1 66 1
He defines the numbers in the triangle by recursion: Call the number in the (m+1)st row and (n+1)st column tmn. Then tmn = tm-1,n + tm,n-1, for m = 0, 1, 2... and n = 0, 1, 2... The boundary conditions are tm, -1 = 0, t-1, n for m = 1, 2, 3... and n = 1, 2, 3... The generator t00 = 1. Pascal concludes with the proof, t_{mn} = \frac{(m+n)(m+n-1)...(m+1)}{n(n-1)...1}.

Click here for more details about Blaise Pascal


Read More | തുടര്‍ന്നു വായിക്കുക

ഇന്റര്‍വ്യൂവും യുക്തി ചിന്തയും.

>> Tuesday, June 16, 2009
ബുദ്ധി പരീക്ഷയില്‍ ഏകദേശം ഒരേ നിലവാരം പുലര്‍ത്തിയ മൂന്ന് ഉദ്യാഗാര്‍ത്ഥികള്‍ ഒരു കമ്പനിയില്‍ ഇന്റര്‍വ്യൂവിന് വന്നു. കമ്പനിക്ക് ഒരാളെ മാത്രം മതി. മാനേജര്‍ അവരോട് പറഞ്ഞു. "നിങ്ങളില്‍ ഒരാളെ തെരഞ്ഞെടുക്കാന്‍ ഒരു പരീക്ഷ നടത്താന്‍ പോവുകയാണ്. ഇവിടെ കറുത്തതും വെളുത്തതുമായ കുറേ തൊപ്പികളുണ്ട്. ഞാന്‍ നിങ്ങളുടെ കണ്ണുകള്‍ കെട്ടിയ ശേഷം ഓരോരുത്തരുടേയും തലയില്‍ ഓരോ തൊപ്പി വെക്കും. പിന്നെ കണ്ണുകള്‍ അഴിച്ചു വിടും. അപ്പോള്‍ മറ്റാരുടെയെങ്കിലും തലയില്‍ കറുത്ത തൊപ്പി കാണുന്നയാള്‍ വലത്തേ കൈ ഉയര്‍ത്തിപ്പിടിക്കണം. അതിനു ശേഷം സ്വന്തം തലയിലെ തൊപ്പി ഏതെന്നു പറയണം. ഇതാണ് പരീക്ഷ. "
പറഞ്ഞ പ്രകാരം എല്ലാം ചെയ്തു. കണ്ണുകള്‍ അഴിച്ചു വിട്ടപ്പോള്‍ എല്ലാവരും വലത്തേ കൈ ഉയര്‍ത്തിപ്പിടിച്ചു. അല്പ സമയം കഴിഞ്ഞപ്പോള്‍ മൂന്നാമന്‍ പറഞ്ഞു. "എന്റെ തലയിലെ തൊപ്പി കറുത്തതാണ്." അയാള്‍ അങ്ങനെ പറയാനുണ്ടായ കാരണം ചോദിച്ചു. അയാളുടെ വിശദീകരണം കേട്ടപ്പോള്‍ അയാളെ തിരഞ്ഞെടുത്തു. അയാള്‍ പറഞ്ഞ കാരണം എന്തെന്ന് നിങ്ങള്‍ക്ക് പറയാമോ ?

ഉത്തരത്തിന് കമന്റ്സില്‍ നോക്കുക.


Read More | തുടര്‍ന്നു വായിക്കുക

മെഡിക്കല്‍/എന്‍ജിനീയറിങ്‌ എന്‍ട്രന്‍സ്‌ പ്രവേശന ഫലം

>> Monday, June 15, 2009

മെഡിക്കല്‍/എന്‍ജിനീയറിങ്‌ എന്‍ട്രന്‍സ്‌ പ്രവേശന ഫലം തിങ്കളാഴ്‌ച രാവിലെ 9.30ന്‌ വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി എം.എ. ബേബി പ്രഖ്യാപിച്ചു. പരീക്ഷാഫലം കോള്‍ സെന്ററില്‍ നിന്നും അറിയാം. ബി.എസ്‌.എന്‍.എല്‍. ഫോണില്‍ നിന്നും 155300, മറ്റ്‌ ഫോണുകളില്‍ നിന്നും 0471-2115054, 2115098 നമ്പരുകളിലേക്കും വിളിച്ചാലും ഫലം അറിയാവുന്നതാണ്‌.

Click here for Entrance Result

Click here for Medical Entrance-2009 Key

Click here for Engineering Entrance-2009 KeyRead More | തുടര്‍ന്നു വായിക്കുക

ശകുന്തളാ ദേവിയും ജൂണ്‍ 13 ഉം

>> Friday, June 12, 2009

ശകുന്തളാ ദേവി
ഭാരതത്തില്‍ ജനിച്ച ഗണിതശാസ്ത്രപ്രതിഭയായ വനിതയാണ് ശകുന്തളാ ദേവി (ജനനം: 1939 നവംബര്‍ 4, ബാംഗ്ലൂര്‍, ഇന്ത്യ). നാനാക്ക് ചന്ദ് ഝേഡിയുടെയും ദേവകിയുടെയും മകളായി ശകുന്തളാ ദേവി ജനിച്ചു.

ശകുന്തളാ ദേവിയുടെ പിതാവായ നാനാക്ക് ചന്ദ് ഒരു സര്‍ക്കസ് കായികതാരമായിരുന്നു. ട്രപ്പീസ്, വലിച്ചുമുറുക്കിയ കയറിനുമുകളിലൂടെയുള്ള നടത്തം, പീരങ്കിയില്‍ മനുഷ്യ ഉണ്ടയാവുക, തുടങ്ങിയവയായിരുന്നു നാനാക്ക് ചന്ദ് പ്രദര്‍ശിപ്പിച്ചിരുന്നത്. പിതാവിനൊപ്പം ചീട്ടിലെ മാന്ത്രികവിദ്യകള്‍ പ്രദര്‍ശിപ്പിച്ച ശകുന്തളാദേവിയുടെ ഗണിതശാസ്ത്രപാടവം 3-ആം വയസ്സില്‍ തന്നെ പ്രകടമായി. ഒരു വിദ്യാലയത്തിലും പോയി അക്കാദമികമായ യോഗ്യതകള്‍ കൈവരിയ്ക്കാതെ തന്നെ ജ്യോതിശാസ്ത്രത്തെയും സംഖ്യകളെയും മെരുക്കിയെടുത്ത ഗണിതശാസ്ത്രത്തിലെ അദ്ഭുതവനിതയായ ശകുന്തളാദേവി ആറാം വയസ്സില്‍ മൈസൂര്‍ സര്‍‌വ്വകലാശാലയില്‍ തന്റെ ശരവേഗത്തിലുള്ള കണക്കുകൂട്ടല്‍ കഴിവും ഓര്‍മ്മശക്തിയും പ്രദര്‍‌ശിപ്പിച്ചു. എട്ടാം വയസ്സില്‍ തമിഴ്‌നാട്ടിലെ അണ്ണാമല സര്‍‌വ്വകലാശാലയിലും ഇത് ആവര്‍ത്തിച്ചു.

ട്രൂമാന്‍ ഹെന്രി സാഫ്ഫോര്ഡിണ്ടേതു പോലെ കുട്ടിക്കാലത്തു മാത്രം കാണപ്പെട്ട ഒരു കഴിവായിരുന്നില്ല ശകുന്തളാദേവിയ്ക്ക് കണക്കുകൂട്ടലിലുണ്ടായിരുന്ന കഴിവ്. 1977-ല്‍ ഒരു 201 അക്ക സംഖ്യയുടെ 23-ം വര്‍ഗ്ഗമൂലം ശകുന്തളാ ദേവി മനക്കണക്കിലൂടെ കണ്ടെത്തി.

ഇമ്പീരിയല്‍ കോളേജിലെ അത്ഭുതം (1980 ജൂണ്‍ 13)

ഗണിതശാസ്ത്ര വിശാരദന്മാരും പത്രക്കാരും വിദ്യാര്ഥികളുമടങ്ങിയ ഒരു സംഘം 1980 ജൂണ്‍ 13 നു ലണ്ടനിലെ ഇമ്പീരിയല്‍ കോളേജില്‍ ഒത്തുകൂടി. ശകുന്തളാ ദേവിയും സന്നിഹിതയായിട്ടുണ്ട്. അവിടുത്തെ കമ്പ്യൂട്ടര്‍ രണ്ടു പതിമൂന്നക്ക സംഖ്യകള്‍ നിര്ദ്ദേശിച്ചു. 7,686,369,774,870, 2,465,099,745,779 എന്നിങ്ങനെ. ഇവയുടെ ഗുണനഫലം മനക്കണക്കിലൂടെ കണ്ടെത്തുകയായിരുന്നു ശകുന്തളാ ദേവിയുടെ കര്‍ത്തവ്യം. വെറും ഇരുപത്തിയെട്ടു സെക്കന്റുകള്‍ കൊണ്ട് 18,947,668,177,995,426,462,773,730 എന്ന ശരിയുത്തരത്തിലേയ്ക്ക് അവര്‍ എത്തി. 1995 ലെ ഗിന്നസ് ബുക്കില്‍ 26-ആം പേജില്‍ ഈ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്.


Read More | തുടര്‍ന്നു വായിക്കുക

Departmental Test-July 2009

>> Thursday, June 11, 2009


ഈ വര്‍ഷത്തെ രണ്ടാം ഘട്ട ഡിപ്പാര്‍ട്ടുമെന്റല്‍ ടെസ്റ്റിന്റെ തീയതികള്‍ പ്രഖ്യാപിച്ചു. 2009 ജുലൈ 1 ന് ആരംഭിക്കുന്ന പരീക്ഷകള്‍ രാവിലെ രാവിലെ 7 മണി മുതല്‍ 9 വരെയാണ് നടക്കുന്നത്. എന്നാല്‍ കെ.ഇ.ആര്‍, എം.ഒ.പി മുതലായ പരീക്ഷകളുടെ സമയം രണ്ടര മണിക്കൂറായിരിക്കും. റിസല്‍ട്ട് മൂന്നു മാസത്തിനകം പ്രഖ്യാപിക്കും. പരീക്ഷ കഴിഞ്ഞാലും ഹാള്‍ ടിക്കറ്റ് സൂക്ഷിച്ചു വെക്കുക. സര്‍ട്ടിഫിക്കറ്റിന് വേണ്ടി ഹാള്‍ടിക്കറ്റ് തിരുവനന്തപുരം പി.എസ്.സി ഓഫീസിലേക്ക് അയച്ചു കൊടുക്കേണ്ടി വരും.

പരീക്ഷകളുടെ ടൈംടേബിളിന് ചുവടെ ക്ലിക്ക് ചെയ്യുക.

Click here for the Time Table of Departmental Test-July 2009


Read More | തുടര്‍ന്നു വായിക്കുക

Flash Player in Iceweasel

>> Tuesday, June 9, 2009

ഈയിടെ വന്ന ഫോണ്‍കോളുകളില്‍ ചിലര്‍ ഒരാവശ്യം ഉന്നയിച്ചു കണ്ടു. ലിനക്സില്‍ ഫ്ലാഷ് പ്ലേയര്‍ വര്‍ക്കു ചെയ്യുന്നില്ല എന്ന്. ഫ്ലാഷ് പ്ലേയര്‍ ഇല്ലെങ്കില്‍ പലപ്പോഴും വീഡിയോ ഫയലുകള്‍ കാണാന്‍ പറ്റില്ലല്ലോ. അതിനൊരു സൊല്യൂഷനാണ് ഈ പോസ്റ്റിങ്ങ്. ലിനക്സില്‍ നമുക്ക് ഫ്ലാഷ് പ്ലേയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാം. ഇതോടൊപ്പമുള്ള ലിങ്കില്‍ നിന്നും ഫ്ലാഷ് പ്ലേയര്‍ ഡൗണ്‍ ലോഡ് ചെയ്തെടുക്കുക.

Download Flash Player for IT@School Gnu/Linux

fwdflash എക്സട്രാക്ട് ചെയ്യുക.
വീണ്ടും 'install_flash_player_10_linux.tar.gz' എന്ന ഫയല്‍ എക്സ്ട്രാക്ട് ചെയ്യുക 'flashplayer-installer' ല്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക
Run in terminal
Enter അടിക്കുക
Browser window യില്‍ നിന്നും Exit ചെയ്യട്ടേ എന്ന് ചേദിച്ചേക്കാം. എങ്കില്‍ വീണ്ടും enter അടിക്കുക
flashplayer installer
close the window
ഇനി ഫ്ലാഷ് പ്ലേയര്‍ വര്‍ക്കു ചെയ്തോളും.

ഇപ്രകാരം ലിനക്സ് സംശയങ്ങളും നമുക്കീ ബ്ലോഗിലൂടെ ചര്‍ച്ച ചെയ്യാം..... നന്ദി


Read More | തുടര്‍ന്നു വായിക്കുക

Free Presentations in PowerPoint format

ഇതാ മാജിക്ക് സ്ക്വയറിനോടു താല്പര്യമുള്ള കുട്ടികള്‍ക്കുവേണ്ടി ചില പ്രസന്റേഷനുകള്‍. പുതുതായി ഒരു കുട്ടിയെങ്കിലും ഇതില്‍ ആകൃഷ്ടനായി ഗണിതശാസ്ത്രത്തോട് ആഭിമുഖ്യം പുലര്‍ത്തുന്നുവെങ്കില്‍ ഞങ്ങള്‍ കൃതാര്‍ത്ഥരായി.... പ്രിയ അദ്ധ്യാപകരേ, നിങ്ങളുടേതായി സവിശേഷമായ എന്തെങ്കിലും ഗണിതശാസ്ത്രവുമായി ബന്ധപ്പെട്ട പഠനോപകരണങ്ങളോ ആശയങ്ങളോ ഉണ്ടെങ്കില്‍ അവ നമുക്കീ ബ്ലോഗിലൂടെ പങ്കു വെക്കാം. കേരളത്തിലെ ഗണിതശാസ്ത്ര അദ്ധ്യാപകരുടെ ആശയവിനിമയത്തിന് നമുക്ക് ബ്ലോഗ് ഒരു മാദ്ധ്യമമാക്കാം. പ്ലസന്റേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക.

This is a magic square …

Magic Squares

Ultimate Magic Square

Magic Squares in Base 8

The Wonderful World of the Magic Square

From Latin Squares to Sudoku

Harry Potter’s Secret Magic for Unfogging Math Challenges

Multicultural Math Fun- Learning With Magic Squares

Magic Squares!!!


Read More | തുടര്‍ന്നു വായിക്കുക

എങ്ങനെ മോഡം കോണ്‍ഫിഗര്‍ ചെയ്യാം

>> Sunday, June 7, 2009

നമ്മുടെ സ്ക്കൂളുകളില്‍ ഇന്റര്‍നെറ്റ് കണക്ഷനുകള്‍ ലഭ്യമാണല്ലോ. പക്ഷെ അതു പലതും ഡയല്‍ ചെയ്യുന്ന തരത്തില്‍ കമ്പ്യൂട്ടറിലാണ് കോണ്‍ഫിഗര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ നെറ്റ് വര്‍ക്ക് ചെയ്യാന്‍ ഇതൊരു തടസ്സമാണു താനും. നീലേശ്വരത്തു നിന്നും സുരേഷ് സാര്‍ ചോദിച്ചതു പ്രകാരം എങ്ങനെ മോഡം കോണ്‍ഫിഗര്‍ ചെയ്യാമെന്നതിന് മറുപടി നല്‍കുന്നു. താഴെ പറയും പ്രകാരമാണ് ബി എസ് എന്‍ എല്‍ ഉദ്യോഗസ്ഥര്‍ മോഡം കോണ്‍ഫിഗര്‍ ചെയ്യുന്നത്.
(ഈ ബ്ലോഗിലൂടെ നിങ്ങള്‍ക്ക് IT@School Gnu/Linux ല്‍ ഉള്ള സംശയങ്ങളും ചര്‍ച്ച ചെയ്യാം)
Mail to mathsekm@gmail.com or Comment...

TYPE-I Modem Configuration - Huawei SmartAX MT880 Modem / SmartAx MT882 ADSL Modem Configuration

TYPE-I Modem Configuration - Huawei SmartAX MT880 Modem / SmartAx MT882 ADSL Modem Configuration

SmartAx MT880 ADSL Modem has One ethernet Port.
SmartAx MT882 ADSL Modem has One ethernet Port and one USB Port.

Open Iceweasel Web browser in the Address bar type the URL http://192.168.1.1
You will be propted for Username and Password.
Username: admin
Password: admin
Click on Home
Click on WAN setting
Your WAN Setting should be as follows:
PVC No.: PVC0
Wan type: PPP
Connection Type : PPPoE
VPI / VCI : 0/35
Default Route : Enabled
Username: yourusername@dataone
Password: yourpassword
Use DNS : Enabled
Click on Apply.
You will be asked to save and reboot.
Select YES
Once your modem is rebooted , the summary page will be displayed .
The "Green" status of PVC0 status indicated that you are now connected.
SmartAx MT882 ADSL Modem ADSL LED will turn 'Orange' from 'green' when succesfully connected.

Click here for the Screenshots

Download the Modem Configuration


Read More | തുടര്‍ന്നു വായിക്കുക

DA and DR; 10 % Increase Ordered

>> Thursday, June 4, 2009

In G.O (P) No.211/2009/Fin dated 02/06/2009 Government have ordered 10% increase in Dearness Allowance and Dearness Relief to State Government Employees and State Government Pensioners with effect from 01/01/2009.

The revised rate of DA will be paid in cash with the salary due for the month of June 2009 onwards. The arrear for the period from 01/01/2009 to 31/05/2009 will be drawn and credited to the PF account of the employee along with the salary bill for the month of June 2009 to December 2009.

In the case of Pensioners, the revised Dearness Relief due from 01/01/2009 along with the arrears upto June 2009 will be released in cash along with the pension of July 2009 (due on 1st July).

Along with the G.O Government have also issued Circular No.46/2009/Fin dated 04/06/2009 to communicate the authorization of the Accountant General (Kerala) to the Treasury Officers for effecting the payment of revised rates of Dearness Relief.

For complete details please download G.O (P) No.211/2009/Fin dated 02/06/2009 from here...


Read More | തുടര്‍ന്നു വായിക്കുക

Mathematics Texbook & Quiz

കുറച്ചു കൂടി ക്ലിയര്‍ ആയ എട്ടാം ക്ലാസിലെ ഗണിതശാസ്ത്രപുസ്തകം ഒന്നാം പാഠത്തിന്റെ സ്കാന്‍ ചെയ്ത കോപ്പി ഇതോടൊപ്പം കൊടുക്കുന്നു.

Click here to Download the Standard VIII Mathematics Book (Malayalam)

കവളങ്ങാട് സെന്റ്ജോണ്സ് എച്ച്.എസ്.എസിലെ സിജു കാക്കനാട്ട് സാര്‍ Standard VIII Mathematics ഇംഗ്ലീഷ് പുസ്തകത്തിന് വേണ്ടി ആവശ്യപ്പെട്ടിരുന്നുവല്ലോ. ധാരാളം അന്വേഷിച്ചുവെങ്കിലും ഒരു രക്ഷയും കിട്ടിയില്ല. സാദരം ക്ഷമിക്കുക. കിട്ടിയാലുടന്‍ പബ്ളിഷ് ചെയ്യാം.

ഒറിജിനല്‍ ടെക്സറ്റ് പുസ്തകം സംഘടിപ്പിക്കുന്നതിനും ഇംഗ്ലീഷ് വേര്‍ഷന്‍ അന്വേഷിക്കുന്നതിനും സ്തുത്യര്‍ഹമായ വിധത്തില്‍ ഞങ്ങളോട് സഹകരിച്ചതിന് എറണാകുളത്തെ IT@School മാസ്റ്റര്‍ ട്രെയിനറായ ശ്രീ. ജയദേവന്‍ സാറിന് ഈ അവസരത്തില്‍ അകൈതവമായ നന്ദി രേഖപ്പെടുത്തിക്കൊള്ളട്ടെMathematics Quiz ഒന്നു അറ്റംപ്റ്റ് ചെയ്തു നോക്കൂ.

Click here for Mathematics Quiz
Read More | തുടര്‍ന്നു വായിക്കുക

എട്ടാം ക്ലാസ് പാഠപുസ്തകം

>> Tuesday, June 2, 2009

പ്രിയ അദ്ധ്യാപകരേ,
എട്ടാം ക്ലാസിലെ പാഠപുസ്തകത്തിന്റെ പി.ഡി.എഫ് കോപ്പി ആവശ്യപ്പെട്ടുകൊണ്ട് ധാരാളം പേര്‍ വിളിച്ചിരുന്നു. പക്ഷേ അതിനു വേണ്ടി പലരേയും സമീപിച്ചെങ്കിലും ആരില്‍ നിന്നും അതു ലഭിക്കുകയുണ്ടായില്ല. അതു കൊണ്ട് ഒരു ഫോട്ടോസ്റ്റാറ്റ് കോപ്പിയുടെ പി.ഡി.എഫ് ഇമേജ് ഇതോടൊപ്പം കൊടുത്തിട്ടുണ്ട്. തൃപ്തിപ്പെടുക. തൊട്ടടുത്ത ദിവസം തന്നെ ടെക്സ്റ്റ് ബുക്കില്‍ നിന്നും നേരിട്ട് സ്കാന്‍ ചെയ്യാന്‍ ഞങ്ങള്‍ ശ്രമിക്കാം. ഈ പിഡിഎഫ് കോപ്പിയില്‍ പേജുകള്‍ മറിഞ്ഞു പോയിട്ടുണ്ടോ എന്നൊരു സംശയവുമുണ്ട്. എത്രയും പെട്ടന്ന് ആവശ്യക്കാരിലേക്ക് ഇതെങ്കിലും എത്തിക്കാനായിരുന്നു ഞങ്ങളുടെ ശ്രമം. കുറവുകളില്‍ പരിഭവിക്കരുതേ...

ആരുടെയെങ്കിലും കൈവശം കുറച്ചു കൂടി ക്ലിയര്‍ ആയ പി.ഡി.എഫ് കോപ്പി ഉണ്ടെങ്കില്‍ അത് ഈ ബ്ലോഗില്‍ അത് പ്രസിദ്ധീകരിക്കുന്നതാണ്. മെയില്‍ ചെയ്യേണ്ട വിലാസം mathsekm@gmail.com

To download the Kerala State VIII Standard Mathematics Textbook
Click here


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer