Video Study Material - Malayalam

>> Friday, July 31, 2015


ഘനഗംഭീരമായ ശബ്ദവും, വിഷയത്തിന്റെ ആഴമറിഞ്ഞ ദൃശ്യങ്ങളുമൊക്കെക്കൂട്ടിച്ചേര്‍ത്ത്, മലയാള പഠനവീഡിയോകളൊരുക്കുന്നതില്‍, ശ്രീ അഹമ്മദ് ഷരീഫ് സാറിനുള്ള പാടവം, നാം പണ്ടേ തിരിച്ചറിഞ്ഞതാണ്. ചാപ്ലിന്റെ കണ്ണുനീര്‍ചിരിയും, കൂത്തും കൂടിയാട്ടവുമൊക്കെ പതിനായിരക്കണക്കിന് പേര്‍ ഉപയോഗപ്പെടുത്തിയിരുന്നു.
പത്താംക്ലാസ് മലയാളം പാഠാവലിയിലെ രണ്ടാംയൂണിറ്റിലെ അന്വേഷണാത്മക പ്രവര്‍ത്തനത്തിന് സഹായകമാവുന്ന ഒരു വീഡിയോ 'സ്ത്രീ സാന്നിദ്ധ്യം മലയാള കഥാസാഹിത്യത്തില്‍'ആണ് ഇത്തവണ ശരീഫ് സാറിന്റെ സമ്മാനം.
കണ്ട് അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കുമല്ലോ?Read More | തുടര്‍ന്നു വായിക്കുക

Minority Prematric Data Entry
for STD IX and X

>> Wednesday, July 29, 2015

Data Collection form for Easy data entry (Not official)
Prepared by Jayaprakash P, Govt HSS, Chittaripparambu

ഈ വര്‍ഷം മുതല്‍ ഒമ്പതും പത്തും ക്ലാസ്സുകളിലെ കുട്ടികള്‍ MINORITY PREMATRIC SCHOLARSHIP ന് അപേക്ഷിക്കേണ്ടത്, കേന്ദ്ര സര്‍ക്കാരിന്റെ സ്കോളര്‍ഷിപ്പ് വെബ്സൈറ്റിലൂടെ ആണ്. അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാനതീയതി ഒക്ടോബര്‍ 15 വരെ നീട്ടിയിട്ടുണ്ട്. ഈ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയെന്നുള്ള അഡീഷണല്‍ ഡി.പി.ഐയുടെ 30.7.2015 ലെ സര്‍ക്കുലര്‍ ഏവരും കണ്ടിരിക്കുമല്ലോ. എറണാകുളം ജില്ലയിലെ അദ്ധ്യാപകര്‍ക്കു വേണ്ടി ഡാറ്റാ എന്‍ട്രി ക്ലാസുകള്‍ നയിച്ച ഐടി@സ്ക്കൂള്‍ മാസ്റ്റര്‍ ട്രെയിനര്‍ അനില്‍കുമാര്‍ ഈ പോര്‍ട്ടല്‍ വഴി മൈനോറിറ്റി സ്കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ട വിധത്തെ സ്ക്രീന്‍ഷോട്ടുകള്‍ സഹിതം വിശദീകരിച്ചിരിക്കുന്നു.

ഇതില്‍ മെയിന്‍ മെനുവിലെ Student Login ലൂടെയോ വലതു വശത്തായി “Who Am I” എന്ന ലിങ്കിലൂടെയോ Student Login സാധ്യമാണ്. Institution Login, Official Login, State Admin Login, എന്നിവയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മെയിന്‍ മെനുവിലെ Services ല്‍ Register School/College എന്നതിലൂടെ ഏതെല്ലാം സ്കൂളുകള്‍ ലിസ്റ്റിലുണ്ടെന്ന് അറിയാം. ഈ ലിസ്റ്റില്‍ ഉള്‍പ്പെടാത്തവര്‍ക്ക് ഇതേ മെനുവിലൂടെ സ്കൂള്‍ രജിസ്റ്റര്‍ ചെയ്യണം. സ്കൂള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് UDISE Code അനിവാര്യമാണ്.
“ Who Am I” ലെ Institution Login എന്ന ലിങ്കിലൂടെ സ്കൂളുകള്‍ക്ക് ലോഗിന്‍ ചെയ്യാം.
Student Login ല്‍ ID യും Password ഉം ഉള്ളവര്‍ക്ക് പ്രവേശിക്കുവാന്‍ Login എന്ന ലിങ്കും പുതിയതായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് Register എന്ന ലിങ്കും ലഭ്യമാണ്.
ഇവിടെയുള്ള Video Link, User Manual, എന്നിവിടെ നിന്നും ഹെല്‍പ്പു ഫയലുകള്‍ ലഭ്യമാണ്. Complaintsഎന്ന ലിങ്കിലുടെ Complaintsരജിസ്റ്റര്‍ ചെയ്യുന്നതിന് സൗകര്യമുണ്ട്. Register ല്‍ ക്ലിക്ക് ചെയ്യുമ്പോള്‍, ഒരു രജിസ്ട്രേഷന്‍ ഫോം ലഭിക്കുന്നു.
ഇതിലെ * മാര്‍ക്കു ചെയ്തിട്ടുള്ള വിവരങ്ങള്‍ Mandatory ആയിട്ടുള്ളതാണ്. ഇവിടുള്ള വിവരങ്ങള്‍ ചേര്‍ത്ത് താഴെ Submit ബട്ടണില്‍ പ്രസ്സ് ചെയ്യുക.
ഇപ്പോള്‍ കുട്ടി ചേര്‍ത്ത മോബൈല്‍ നമ്പറിലേക്ക് ഒരു Temporary ID, message ആയി ലഭിക്കുകയും ,ഒപ്പം Temporary ID അവിടെ display ആവുകയും ചെയ്യും. ഈ Temporary ID യൂസര്‍ നേയിമായും, Date of Birth , password ആയും ഉപയോഗിച്ച് കുട്ടിക്ക് Login ചെയ്യാവുന്നതാണ്. അതിനാല്‍ തന്നെ ഒറ്റ spell ല്‍ മുഴുവന്‍ ഡാറ്റായും ചേര്‍ക്കണമെന്നില്ല.
ഇവിടെ Proceed ബട്ടണില്‍ ക്ലിക്കു ചെയ്യുക. തുടര്‍ന്നു വരുന്ന 5 പേജുകളിലെ PERSONAL DETAILS , ACADEMIC DETAILS, SCHEME DETAILS, BANK DETAILS, CONTACT DETAILS എന്നിവയിലെ വിവരങ്ങ മുഴുവന്‍ ചേര്‍ക്കുന്നതോടെ കുട്ടിയുടെ ഡാറ്റാ എന്‍ഡ്രി പ്രോസ്സസ്സ് കഴിയുന്നു. ഓരോ പേജിലും താഴെയുള്ള Save & Continue ബട്ടണില്‍ പ്രസ്സ് ചെയ്ത് അടുത്ത പേജിലോട്ട് നീങ്ങാവുന്നതാണ്.
ഇവിടുള്ള വിവരങ്ങള്‍ ചേര്‍ത്ത് താഴെ Save & Continue ബട്ടണില്‍ പ്രസ്സ് ചെയ്യുക. ഇപ്പോള്‍ ACADEMIC DETAILS എന്ന പേജിലെത്തുന്നു.
ഇവിടെ Nation, Course Level ഇവ എന്റര്‍ ചെയ്ത് Institution എന്നതിന് നേരെ കാണുന്ന "Select Your Institution” എന്ന സംവിധാനത്തിലൂടെ സ്കൂള്‍ Map ചെയ്തു നല്‍കേണ്ടതാണ്.
ഇവിടെ State, District എന്നിവ മാത്രം നല്‍കി Get Institution List ല്‍ ക്ലിക്കു ചെയ്യുക.
ഇതില്‍ Search എന്നിടത്ത് സ്കൂളിന്റെ പേരിലെ ഏതാനും ലെറ്ററുകള്‍ ടൈപ്പു ചെയ്യുമ്പോള്‍ സ്വന്തം സ്കൂള്‍ സെലക്ട് ചെയ്യുവാന്‍ സാധിക്കും. ഇപ്പോള്‍ ACADEMIC DETAILS എന്ന പേജിലേക്ക് തിരികെ വരുകയും മറ്റു വിവരങ്ങള്‍ നല്‍കി Save & Continue ബട്ടണില്‍ പ്രസ്സ് ചെയ്യുക. ഇവിടെ Previous Academic Details എന്നത് Mandatory അല്ല.
അടുത്തതായി SCHEME DETAILS എന്ന പേജിലെത്തും.
ഇതില്‍ List of Eligible Schemes എന്നതിലെ PRE-MATRIC SCHOLARSHIP SCHEME FOR MINISTRY OF MINORITY AFFAIRS - MINISTRY OF MINORITY AFFAIRS സെലക്ട് ചെയ്യുക. Show Required Documents ല്‍ ക്ലിക്കു ചെയ്യുക.
ഇവിടെ Application ന് അനുബന്ധമായി നല്‍കേണ്ട ഡോക്കുമെന്റുകള്‍ Upload ചെയ്യണം. Upload ചെയ്യേണ്ട ഏതാനും ഡോക്യുമെന്റുകളുടെ ടെംപ്ലേറ്റുകളുടെ വെബ്സൈറ്റില്‍ നിന്നുള്ള ലിങ്കുകള്‍ ഇവിടെ ലഭ്യമാണ്. ഇത് Download ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
Self Declaration about Family Income
Self Declaration about Community
Declaration of the Student
Institution verification form
NOTE-Students above the age of 10 years should open bank account independently in the name of student. However those students below 10 years should open Joint account. Student needs to be careful while entry bank account details as wrong may lead to rejection of scholarship.
താഴെ Save & Continue ബട്ടണില്‍ പ്രസ്സ് ചെയ്യുക. അടുത്തതായി BANK DETAILS എന്ന പേജിലെത്തും.
Note – In case if student is not able to select Bank or Branch then they are requested to contact the National Scholarships Portal Help Desk Numbers : 040-23120500 (501 /502 /503 /504 /505)
താഴെ Save & Continue ബട്ടണില്‍ പ്രസ്സ് ചെയ്യുക. അടുത്തതായി CONTACT DETAILS എന്ന പേജിലെത്തും.
ഇവിടെയും എല്ലാ വിവരങ്ങളും ചേര്‍ത്ത് Save & Continue ബട്ടണില്‍ പ്രസ്സ് ചെയ്യുമ്പോള്‍ Application Form ന്റെ ഒരു Print Preview ലഭിക്കുന്നു.
ഇവിടെ കാണുന്ന Confirm ബട്ടണ്‍ പ്രസ്സ് ചെയ്യുന്നതോടെ submission പ്രോസ്സസ്സ് കഴിയുന്നു. ഇപ്പോള്‍ ലഭിക്കുന്ന Permanent Registration Number ഉപയോഗിച്ച് കുട്ടിക്ക് Application Status പരിശോധിക്കാവുന്നതാണ് .
Confirm ചെയ്താല്‍ പിന്നീട് എഡിറ്റു ചെയ്യാന്‍ സാധിക്കില്ലാത്തതിനാല്‍ എല്ലാ വിവരങ്ങളും ശരിയെന്ന് ഉറപ്പു വരുത്തിയശ്ശേഷം മാത്രം Confirm ചെയ്യുക.
രജിസ്റ്റര്‍ ചെയ്ത കുട്ടികളുടെ വിവരങ്ങള്‍ സ്കൂള്‍ ലോഗിനില്‍ HM വെരിഫൈ ചെയ്ത് Confirm ചെയ്യേണ്ടതാണ്.


Read More | തുടര്‍ന്നു വായിക്കുക

E Filing of Income Tax Return

>> Monday, July 20, 2015

2014-15 വര്‍ഷത്തെ ഇന്‍കം ടാക്സ് കഴിഞ്ഞ ഫെബ്രുവരി മാസം വരെയുള്ള നമ്മുടെ ശമ്പളത്തില്‍ നിന്നും കുറച്ചു കഴിഞ്ഞു. ഈ കണക്ക് സ്ഥാപനത്തില്‍ നിന്നും TDS റിട്ടേണ്‍ വഴി ആദായനികുതി വകുപ്പിനു നല്കി കഴിഞ്ഞിട്ടുമുണ്ടാകും. ഇനി 2014-15 വര്‍ഷത്തെ വരുമാനം എത്രയെന്നും, നികുതി കണക്കാക്കിയതെങ്ങനെ എന്നും ആകെ അടച്ച ടാക്സ് എത്രയെന്നും കാണിച്ച് ഓരോ വ്യക്തിയും ഇന്‍കം ടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതുണ്ട്. ഈ വര്‍ഷം നമുക്ക് റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള സമയം സെപ്റ്റംബര്‍ 7 വരെ നീട്ടിക്കിട്ടിയിരിക്കുന്നു.
CLICK FOR NOTIFICATION
Chapter VI A കിഴിവുകള്‍ കുറയ്ക്കുന്നതിന് മുമ്പുള്ള വരുമാനം (അതായത്, ആകെ ശമ്പളത്തില്‍ നിന്നും അനുവദനീയമായ അലവന്‍സുകള്‍, പ്രൊഫഷനല്‍ ടാക്സ്, ഹൌസിംഗ് ലോണ്‍ പലിശ എന്നിവ മാത്രം കുറച്ച ശേഷമുള്ളത്) 2,50,000 രൂപയില്‍ കൂടുതലുള്ള, 60 വയസ്സില്‍ കുറവുള്ളവരെല്ലാം റിട്ടേണ്‍ സമര്‍പ്പിക്കണം.

റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് മുമ്പായി സ്ഥാപനമേധാവി Tracesല്‍ നിന്നും ഡൌണ്‍ലോഡ് ചെയ്ത് നിങ്ങള്‍ക്ക് തന്ന Form 16 Part A യിലെ 'DETAILS OF TAX DEDUCTED AND DEPOSITED IN THE CENTRAL GOVERNMENT ACCOUNT THROUGH BOOK ADJUSTMENT' എന്ന ഭാഗം നോക്കി അടച്ച മുഴുവന്‍ ടാക്സും നിങ്ങളുടെ PAN നമ്പറില്‍ എത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നത് നല്ലതാണ്. Form 16 ലഭിച്ചിട്ടില്ലെങ്കില്‍ "26 AS" നോക്കിയും ഇത് പരിശോധിക്കാവുന്നതാണ്. 26 AS നെ കുറിച്ച് അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
"Total Income" 5 ലക്ഷത്തില്‍ കുറവുള്ളവര്‍ക്ക് റിട്ടേണ്‍ സഹജ് (ITR 1)ഫോറത്തില്‍ തയ്യാറാക്കി ഇന്‍കം ടാക്സ് ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കുകയോ e filing നടത്തുകയോ ആവാം. 5 ലക്ഷത്തില്‍ കൂടുതല്‍ ഉള്ളവര്‍ E Filing നടത്തണംഎന്ന് നിര്‍ബന്ധമുണ്ട്. അധികം അടച്ച ടാക്സ് തിരിച്ചു കിട്ടാനുള്ളവരും ഈ വര്‍ഷം നിര്‍ബന്ധമായും E Filing നടത്തണം.
CLICK FOR THE VIDEO ON E FILING
E Filing രണ്ടു തരത്തിലുണ്ട്. E Filing സൈറ്റില്‍ ഓണ്‍ലൈന്‍ ആയി നേരിട്ട് വിവരങ്ങള്‍ ചേര്‍ത്തുന്നതാണ് ഒന്നാമത്തെ രീതി. ITR സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് പ്രത്യേക ഫയല്‍ തയ്യാറാക്കിയ ശേഷം E Filing സൈറ്റില്‍ ലോഗിന്‍ ചെയ്തു upload ചെയ്യുന്നതാണ് രണ്ടാമത്തെ രീതി.
E Filing ല്‍ E Verification കൂടി പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇതോടെ റിട്ടേണ്‍ submit ചെയ്തു കഴിഞ്ഞാല്‍ ലഭിക്കുന്ന Acknowledgement Form Central Processing Cell (Bangalore) ലേക്ക് അയക്കുന്നത് ഒഴിവാക്കാം.റിട്ടേണ്‍ തയ്യാറാക്കി submit ചെയ്തു കഴിഞ്ഞ ശേഷമാണ് E Verification നടത്തുന്നത്.
Electronic Verification Code (EVC) ഉപയോഗിച്ചാണ് E Verification നടത്തുന്നത്. E Filing Portal ല്‍ നിന്നും ലഭിക്കുന്ന EVC എന്ന 10 അക്ക alpha numeric കോഡ് റിട്ടേണ്‍ സബ്മിറ്റ് ചെയ്ത ശേഷം വെരിഫിക്കേഷനായി ചേര്‍ത്ത് കൊടുക്കുകയാണ് ചെയ്യേണ്ടത്. അടച്ച ടാക്സ് തിരിച്ചു കിട്ടാനില്ലാത്തവര്‍ക്കും എല്ലാ കിഴിവുകള്‍ക്കും ശേഷമുള്ള വരുമാനം (Total Income) അഞ്ചു ലക്ഷത്തില്‍ കുറവുള്ളവര്‍ക്കും പോര്‍ട്ടലില്‍ നിന്നും മൊബൈലിലേക്കോ മെയിലിലെക്കോ വരുന്ന EVC ഉപയോഗിക്കാം. ടാക്സ് തിരിച്ചു കിട്ടാനുള്ളവരും Taxable Income 5 ലക്ഷത്തില്‍ കൂടുതലുള്ളവരും ആധാര്‍ E Filing സൈറ്റില്‍ ലിങ്ക് ചെയ്തോ Net banking വഴിയോ EVC എടുക്കണം. അല്ലെങ്കില്‍ പഴയ പോലെ ITR -V ബാംഗളൂരിലേക്ക് അയച്ചും E Filing നടത്താം. റിട്ടേണ്‍ E Filing ചെയ്ത് Submit ചെയ്ത ശേഷം വരുന്ന 4 ഓപ്ഷനുകളില്‍ ഒന്ന് സെലക്ട്‌ ചെയ്ത് E Verification നടത്തിയാല്‍ മതിയാകും.
Notification on E Verification & EVC
റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് ആവശ്യമായ വിവരങ്ങളെല്ലാം ശേഖരിച്ച ശേഷം റിട്ടേണ്‍ തയ്യാറാക്കുന്നതാവും എളുപ്പം. അതിനായുള്ള ഫോര്‍മാറ്റിന് ഇവിടെ ക്ലിക്ക് ചെയ്യുക.
E Filing നടത്തുന്നതെങ്ങനെ എന്ന് ഏതാനും ഭാഗങ്ങളാക്കി വിവരിക്കാം.
 1. Registration for E Filing
 2. E Filing (Online)
 3. E Verification of Return
 4. E Filing using Java Software
 5. E Filing using Excel Software
 6. Forgot Password
 7. Revised Return
 1. Registration for E Filing
 2. E Filing നടത്താന്‍ E Filing Portalല്‍ രജിസ്റ്റര്‍ ചെയ്യണം. (മുമ്പ് ഏതെങ്കിലും വര്‍ഷം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അന്നത്തെ User ID (PAN Number)യും Passwordഉം ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം. വീണ്ടും രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല.) പുതുതായി രജിസ്റ്റര്‍ ചെയ്യാന്‍ "New to E Filing" എന്നതിന് താഴെയുള്ള "Register Yourself" എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
  Click on the image to enlarge it
  അപ്പോള്‍ തുറക്കുന്ന Registration Formല്‍ 'Select User Type' എന്നതിന് കീഴെയുള്ള "Individual"ന് തൊട്ടു മുമ്പുള്ള ബട്ടണില്‍ ക്ലിക്ക് ചെയ്യുക. താഴെയുള്ള Continue ക്ലിക്ക് ചെയ്യുക.
   
  അടുത്ത പേജില്‍ PAN നമ്പര്‍, Surname, Date of birth, E mail ID, Mobile Number എന്നിവ ചേര്‍ക്കുക. E mail ID, Mobile number എന്നിവ പ്രവര്‍ത്തനക്ഷമമായിരിക്കണം.നക്ഷത്രചിഹ്നമുള്ള ഫീല്‍ഡുകള്‍ നിര്‍ബന്ധമായും പൂരിപ്പിക്കേണ്ടവയാണ്. തുടര്‍ന്നു Continue ക്ലിക്ക് ചെയ്യുക. (Surname കൃത്യമായി അറിയാന്‍ ഈ ലിങ്കില്‍ PAN നമ്പര്‍ ചേര്‍ത്ത് കണ്ടുപിടിക്കാം. CLICK HERE.) കൃത്യമായ വിവരങ്ങള്‍ ചേര്‍ത്താല്‍ Registration Form ലഭിക്കും. User ID യായി PAN നമ്പര്‍ വന്നിരിക്കുന്നത് കാണാം. താഴെയുള്ള നക്ഷത്രചിഹ്നമുള്ള കള്ളികള്‍ നിര്‍ബന്ധമായും പൂരിപ്പിക്കേണ്ടവയാണ്.
  • Password - ഇതില്‍ ഇംഗ്ലീഷ് ചെറിയ അക്ഷരവും വലിയ അക്ഷരവും അക്കവും special character ഉം ഉണ്ടാവണം. 8 മുതല്‍ 14 വരെ സ്ഥാനങ്ങള്‍ ഉണ്ടാവണം.
  • Confirm Password - password വീണ്ടും അടിക്കുക.
  • അതിനു താഴെയുള്ള primary, secondary ചോദ്യോത്തരങ്ങള്‍ ചേര്‍ക്കുക.
  • Mobile number, E Mail ID എന്നിവ ചേര്‍ക്കുക.
  • Current Addressല്‍ നക്ഷത്രചിഹ്നമുള്ള എല്ലാ കളങ്ങളും പൂരിപ്പിക്കുക.
  • Capcha Code ആയി നല്‍കിയ അക്കങ്ങള്‍ താഴെ ചേര്‍ത്ത് "Submit" ക്ലിക്ക് ചെയ്യുക.
  ഇത്രയും ചെയ്തു കഴിഞ്ഞാല്‍ ഒരു mail വന്നിരിക്കും. Primary Email ആയി നല്‍കിയ mail തുറക്കുക. അതില്‍ DONOTREPLY@incometaxindiaefiling.gov.in ല്‍ നിന്നുള്ള mail തുറന്ന് അതില്‍ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. അപ്പോള്‍ പുതിയൊരു പേജ് തുറക്കും. മൊബൈലില്‍ വന്ന മെസ്സേജ് തുറന്ന് അതില്‍ വന്നിരിക്കുന്ന PIN Number ഈ പേജില്‍ അടിച്ചു കൊടുത്ത് 'Submit' ക്ലിക്ക് ചെയ്യുക. The User ID is successfully activated എന്ന് കാണിക്കുന്ന പേജ് തുറക്കും. ഇതോടെ രജിസ്ട്രെഷന്‍ പൂര്‍ത്തിയായി. അതിനു താഴെയുള്ള click here to login ല്‍ ക്ലിക്ക് ചെയ്ത് നേരിട്ട് login ചെയ്യാം.
 3. E Filing (Online)      Back to top
 4. രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞവര്‍ E Filing സൈറ്റില്‍ "Login Here" എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് വരുന്ന പേജില്‍ User ID, Password, Date of birth എന്നിവ ചേര്‍ക്കുക. തുടര്‍ന്ന് 6 അക്കങ്ങളുള്ള capcha code താഴെയുള്ള കോളത്തില്‍ ചേര്‍ത്ത് "Login" ക്ലിക്ക് ചെയ്ത് ലോഗിന്‍ ചെയ്യാം. ലോഗിന്‍ ചെയ്യുന്നതോടെ പുതിയൊരു window തുറക്കുന്നു. ഇത് വഴി ആധാര്‍ നമ്പര്‍ E Filing Portal മായി ലിങ്ക് ചെയ്യാന്‍ സാധിക്കും.
  PAN Detailsല്‍ ഉള്ള പേരും ആധാര്‍ കാര്‍ഡിലെ പേരും ഒന്ന് തന്നെയാണെങ്കില്‍ മാത്രമേ അവ ലിങ്ക് ചെയ്യാന്‍ കഴിയൂ. ആധാര്‍ നമ്പര്‍ ചേര്‍ത്ത് 'Link Now' ക്ലിക്ക് ചെയ്ത് ലിങ്ക് ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ 'Later' ക്ലിക്ക് ചെയ്തു മുന്നോട്ട് പോകാം. അപ്പോള്‍ വരുന്ന മെസ്സേജ് ബോക്സ്‌ ക്ലോസ് ചെയ്യുന്നതോടെ E Filing നടത്തുന്നതിനായി പേജ് തുറന്നു കിട്ടുന്നു. അതില്‍ കാണുന്ന 'e File' ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന dropdown listല്‍ 'Prepare and submit online ITR' ക്ലിക്ക് ചെയ്യുക.
  • ITR form Name ന് ITR 1 സെലക്ട്‌ ചെയ്യുക.
  • Assessment Year 2015-16 സെലക്ട്‌ ചെയ്യുക.
  • Prefill address with എന്നതിന് From PAN database സെലക്ട്‌ ചെയ്ത് 'Submit' ക്ലിക്ക് ചെയ്യുക.
  അപ്പോള്‍ തുറക്കുന്ന പേജില്‍ Instructions, Personal information, Income Details, Tax Details, Tax paid and Verification, 80G എന്നിങ്ങനെ 6 ടാബുകള്‍ കാണാം. ഇവയില്‍ Personal Information മുതല്‍ Tax paid and Verification വരെയുള്ള ടാബുകളില്‍ നമുക്ക് വിവരങ്ങള്‍ ചേര്‍ക്കാനുണ്ട്. ഇപ്പോള്‍ തുറന്നിരിക്കുന്ന instructions ല്‍ നമുക്ക് കുറെ നിര്‍ദേശങ്ങള്‍ കാണാം. ഇവ വായിച്ചു നോക്കുക. വിവരങ്ങള്‍ ചേര്‍ക്കുന്ന അവസരത്തില്‍ "back" ക്ലിക്ക് ചെയ്യുകയോ backspace ബട്ടണ്‍ അമര്‍ത്തുകയോ ചെയ്‌താല്‍ നാം logout ചെയ്യപ്പെടും. Grey കളറിലുള്ള സെല്ലുകളില്‍ ഒന്നും രേഖപ്പെടുത്തേണ്ടതില്ല. വിവരങ്ങള്‍ ചേര്‍ക്കുന്നതിന്റെ ഇടയില്‍ "Save Draft" ബട്ടണില്‍ ക്ലിക്ക് ചെയ്തു അത് വരെ ചേര്‍ത്ത വിവരങ്ങള്‍ save ചെയ്യാം. ഇടയ്ക്കിടെ "Save Draft" ബട്ടണ്‍ ക്ലിക്ക് ചെയ്യാം.
  • Personal Information
  Data enter ചെയ്യുന്നതിനായി ആദ്യം Personal Information ടാബ് ക്ലിക്ക് ചെയ്യുക. അപ്പോള്‍ തുറക്കുന്ന ടാബില്‍ മിക്കവാറും സെല്ലുകളില്‍ Data ഉണ്ടായിരിക്കും. നക്ഷത്രചിഹ്നമുള്ള ഏതെങ്കിലും സെല്ലില്‍ വിവരങ്ങള്‍ ഇല്ലെങ്കില്‍ അവ നിര്‍ബന്ധമായും ചേര്‍ക്കണം. ഏതെങ്കിലും data മാറ്റാനുണ്ടെങ്കില്‍ അവ മാറ്റുകയും ആവാം. E mail , mobile number എന്നിവ കൃത്യമായി നല്‍കുക. Income Tax Ward/Circle എന്ന സെല്ലില്‍ വീട് സ്ഥിതി ചെയ്യുന്ന ഇന്‍കംടാക്സ് വാര്‍ഡിന്‍റെ നമ്പര്‍ ആണ് ചേര്‍ക്കേണ്ടത്. Ward/Circle അറിയാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക CLICK HERE
  • E Mail Address, Mobile Number എന്നിവ അതിനായുള്ള കള്ളികളില്‍ ചേര്‍ക്കുക.
  • Employer Category യില്‍ Government എന്ന് സെലക്ട്‌ ചെയ്യാം.
  • Filing Status ല്‍ ടാക്സ് അടച്ചത് തിരിച്ചു കിട്ടാനോ ഇനിയും അടയ്ക്കാനോ ഇല്ലെങ്കില്‍ Nil Tax Balance എന്നത് സെലക്ട്‌ ചെയ്യാം. അടച്ച Tax തിരിച്ചു കിട്ടനുണ്ടെങ്കില്‍ Tax Refundable സെലക്ട്‌ ചെയ്യുക.
  • Residential Status എന്നിടത്ത് Resident ആണ് വേണ്ടത്.
  • Return filed under section.. എന്നതിന് ചുവടെ, ഓഗസ്റ്റ്‌ 31 നു മുമ്പ് ആണ് ഫയല്‍ ചെയ്യുന്നതെങ്കില്‍ "On or before due date" എന്ന് തെരഞ്ഞെടുക്കുക.
  • Whether original or Revised Return എന്നതിന് Original ആവും ഉള്ളത്.
  • Whether person governed by Portugease Civil Code എന്നിടത്ത് No ചേര്‍ക്കുക.
  • Whether you have aadhar number എന്നതിന് 'Yes' ചേര്‍ത്ത് അടുത്ത കോളത്തില്‍ ആധാര്‍ നമ്പര്‍ നല്‍കുക.


  • ഇത്രയും ചേര്‍ത്തി കഴിഞ്ഞാല്‍ Save Draft ക്ലിക്ക് ചെയ്ത്‌ അത് വരെ ചേര്‍ത്ത data save ചെയ്യാം.
  • Income Details
  Income Details ടാബ് ക്ലിക്ക് ചെയ്‌താല്‍ പുതിയ ഫോം ലഭിക്കും. Income from Salary/Pension എന്നതിന് നേരെ Form16 അല്ലെങ്കില്‍ Statementല്‍ Professional Tax കുറച്ച ശേഷം ഉള്ള സംഖ്യ ചേര്‍ക്കുക. Income from one house property എന്നതിന് നേരെ Housing loan interest മൈനസ് ചിഹ്നം ചേര്‍ത്ത് നല്‍കുക. Type of House Property യില്‍ Self Occupied സെലക്ട്‌ ചെയ്യുക. Deductions under Chapter VI A എന്നതിന് ചുവടെ 80C മുതലുള്ള ഓരോ Deductionഉം എത്രയെന്നു ചേര്‍ക്കുക. Relief u/s 89A എന്നയിടത്ത് 10E ഫോം ഉപയോഗിച്ച് കിഴിവ് നേടിയെങ്കില്‍ അത് ചേര്‍ക്കുക. അതോടെ ആ പേജിന്‍റെ താഴെ അടയ്ക്കെണ്ടതായ ടാക്സ് എത്രയെന്നു കണക്കാക്കപ്പെട്ടിട്ടുണ്ടാവും. (Interest u/s 234 A,B,C എന്നീ കോളങ്ങളില്‍ ഏതെങ്കിലും സംഖ്യ കാണുന്നുണ്ടെങ്കില്‍ അത് Tax Details എന്ന ഷീറ്റില്‍ വിവരങ്ങള്‍ ചേര്‍ക്കുന്നതോടെ മാറും.) ഇനി അടുത്ത ടാബ് ആയ Tax Details ക്ലിക്ക് ചെയ്യാം.
  • Tax Details
  ഈ പേജില്‍ ശമ്പളത്തില്‍ നിന്നും കുറച്ച ടാക്സിന്‍റെ കണക്ക് ആണ് നമുക്ക് നല്‍കുവാനുള്ളത്‌. ഇതില്‍ Sch TDS1 എന്ന പട്ടികയില്‍ ആണ് വിവരങ്ങള്‍ ചേര്‍ക്കേണ്ടത്.
  • Tax Deduction account Number എന്ന കോളത്തില്‍ ശമ്പളം ലഭിച്ച സ്ഥാപനത്തിന്‍റെ TAN നമ്പര്‍ നല്‍കുക.
  • Name of Employer സ്ഥാപനത്തിന്‍റെ പേര് ചേര്‍ക്കുക.
  • Income under Salary എന്നിടത്ത് Income Details എന്ന പേജില്‍ ഒന്നാമതായി കാണിച്ച (Income from Salary) സംഖ്യ ചേര്‍ക്കുക.  ഇവിടെ ഏതെങ്കിലും തെറ്റായ സംഖ്യ കാണുന്നുണ്ടെങ്കില്‍ അത് എഡിറ്റ്‌ ചെയ്ത് ശരിയായത് ചേര്‍ക്കണം.
  • Tax Deducted എന്നിടത്ത് ആ സ്ഥാപനത്തില്‍ നിന്ന് ശമ്പളത്തില്‍ നിന്ന് കുറച്ച ടാക്സ് ചേര്‍ക്കുക.
  രണ്ടാമതൊരു സ്ഥാപനത്തില്‍ നിന്നും ടാക്സ് കുറച്ചുവെങ്കില്‍ തൊട്ടു താഴെയുള്ള "ADD" ക്ലിക്ക് ചെയ്ത് ഒരു വരി കൂടി ചേര്‍ത്ത് അവിടെ ആ സ്ഥാപനത്തില്‍ നിന്നുള്ള വിവരങ്ങള്‍ ചേര്‍ക്കണം. ഇനി Save Draft ക്ലിക്ക് ചെയ്ത് അതുവരെയുള്ള വിവരങ്ങള്‍ save ചെയ്യാം. ശേഷം Tax paid and Verification എന്ന ടാബ് ക്ലിക്ക് ചെയ്തു തുറക്കാം.
  • Tax paid and Verification
  • D15-Total TDS Claimed എന്ന കോളത്തില്‍ ആകെ ശമ്പളത്തില്‍ നിന്നും കുറച്ച ടാക്സ് വന്നിരിക്കും.
  • D19- Excempt income only for reporting purspose - കാര്‍ഷികവരുമാനം പോലുള്ള ഒഴിവാക്കപ്പെട്ട വരുമാനങ്ങള്‍ ഇവിടെ കാണിക്കാം. കാര്‍ഷികവരുമാനം 5000 രൂപയില്‍ കൂടുതലുണ്ടെങ്കില്‍ ITR 2 അല്ലെങ്കില്‍ 2A ഉപയോഗിക്കണം.
  • D20 - Details of all bank Accounts - ഇത് നിര്‍ബന്ധമായും ചേര്‍ക്കണം. അടച്ച ടാക്സ് തിരിച്ചുകിട്ടാനുണ്ടെങ്കിലും ഇല്ലെങ്കിലും. താഴെയുള്ള 'Total number of Savings and Current Accounts എന്നതിന് നേരെ നിങ്ങള്‍ക്ക് നിലവില്‍ ഉള്ള ബാങ്ക് അക്കൗണ്ടുകളുടെ എണ്ണം ചേര്‍ക്കുക. Dormant Account അഥവാ കഴിഞ്ഞ 24 മാസക്കാലം ( 2 വര്‍ഷം ) ഇടപാടുകളൊന്നും നടത്താത്ത അക്കൗണ്ടുകള്‍ ഉള്‍പ്പെടുത്തേണ്ടതില്ല.
  • a- Bank Account in which refund, if any, shall be credited നു താഴെ നമ്മുടെ പ്രധാന അക്കൗണ്ടിന്‍റെ വിവരങ്ങള്‍ ചേര്‍ക്കാം. IFSC Code, ബാങ്കിന്‍റെ പേര്, അക്കൗണ്ട്‌ നമ്പര്‍, ടൈപ്പ്‌ ഓഫ്‌ അക്കൗണ്ട്‌ എന്നിവ ചേര്‍ക്കുക. ബാങ്കിന്‍റെ IFSC കോഡ് അറിയില്ലെങ്കില്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക. CLICK HERE
  • b- Other Bank Account Details എന്നതിന് താഴെ മുകളില്‍ കാണിച്ചത് കൂടാതെയുള്ള അക്കൗണ്ടുകള്‍ ഉണ്ടെങ്കില്‍ അവയുടെ വിവരങ്ങളും ചേര്‍ക്കുക. Dormant Account കളുടെ വിവരം ചേര്‍ക്കേണ്ടതില്ല. 'Add' ബട്ടണ്‍ അമര്‍ത്തി കൂടുതല്‍ വരികള്‍ ചേര്‍ക്കവുന്നതാണ്.
  ഇനി Save Draft ക്ലിക്ക് ചെയ്ത് save ചെയ്ത ശേഷം ഇതു വരെ ചേര്‍ത്തിയ വിവരങ്ങള്‍ പരിശോധിച്ച് തെറ്റുകളില്ലെന്നും ഒന്നും വിട്ടുപോയിട്ടില്ലെന്നും ഉറപ്പു വരുത്തിയ ശേഷം Verification നിലെ place ചേര്‍ക്കുക. എല്ലാം ശരിയാണ് എന്ന് ഉറപ്പു വരുത്തിയ ശേഷം "Submit" ക്ലിക്ക് ചെയ്യുക. അപ്പോള്‍ ഒരു ഡയലോഗ്‌ ബോക്സ്‌ തുറക്കും. അതില്‍ "OK" ക്ലിക്ക് ചെയ്യുക. ഇതോടെ റിട്ടേണ്‍ E Verification നടത്താനുള്ള ഓപ് ഷനുകള്‍ കാണിക്കുന്ന പുതിയ പേജ് തുറക്കും.
 5. E Verification of Return      Back to top
 6. ഇന്‍കം ടാക്സ് റിട്ടേണ്‍ E Verification നടത്തുവാനുള്ള സൗകര്യം പുതുതായി ഏര്‍പ്പെടുത്തിയതാണ്. E Verification നടത്തുന്നതിന് ആധാര്‍ നമ്പര്‍ E Filing സൈറ്റുമായി ലിങ്ക് ചെയ്യണമെന്നില്ല. മറ്റു വഴികളിലൂടെയും E Verification നടത്താം. 'submit' ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന വിന്‍ഡോയില്‍ നാല് ഓപ്ഷനുകള്‍ കാണാം.
  EVC അഥവാ Electronic Verification Code കിട്ടിയവര്‍ക്ക് ഒന്നാമത്തെ ഓപ്ഷന്‍ തെരഞ്ഞെടുക്കാം. റിട്ടേണ്‍ തയ്യാറാക്കി submit ചെയതവര്‍ക്ക് EVC ലഭിച്ചിരിക്കില്ല. അവര്‍ക്ക് രണ്ടാമത്തെ ഓപ്ഷന്‍ തെരഞ്ഞെടുക്കാം. ഇത് എളുപ്പവും സൗകര്യ പ്രദവുമാണ്. ആധാര്‍ ലിങ്ക് ചെയ്തവര്‍ക്കും ഇനി ആധാര്‍ ലിങ്ക് ചെയ്ത് E Verification നടത്താന്‍ ഉദ്ദേശിക്കുന്നവര്‍ക്കും മൂന്നാമത്തെ ഓപ്ഷന്‍ തെരഞ്ഞെടുക്കാം. E Verification നടത്താതെ ITR-V ബാംഗ്ലൂരിലേക്ക് അയയ്ക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് നാലാമത്തെ ഓപ്ഷന്‍ തെരഞ്ഞെടുക്കാം. Option 1- I already have and EVC and I would like to Submit EVC ഒന്നാമത്തെ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന വിന്‍ഡോയില്‍ EVC അടിച്ചു കൊടുത്ത് E Verfication നടത്താം. Option 2-I do not have an EVC and I would like to generate an EVC ഈ ഓപ്ഷന്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പ്രത്യക്ഷപ്പെടുന്ന ബോക്സില്‍ പുതിയ രണ്ട് ഒപ്ഷനുകള്‍ കാണാം. ഒന്ന് EVC through net banking രണ്ട് EVC to registered E mail ID and mobile number. ഇതില്‍ ഒന്നാമത്തെ ഓപ്ഷന്‍ net banking സൗകര്യം ഉള്ളവര്‍ക്ക് ഉപയോഗിക്കാം. അവര്‍ E Filing Login through net banking വഴി ലോഗിന്‍ ചെയ്യണം. ഇതില്‍ രണ്ടാമത്തെതാണ് എളുപ്പം. ഇത് ക്ലിക്ക് ചെയ്യുന്നതോടെ നിങ്ങളുടെ മൊബൈലിലേക്കും മെയിലിലേക്കും EVC അയയ്ക്കപ്പെടും.(അടച്ച ടാക്സ് തിരിച്ചു കിട്ടാനുള്ളവര്‍ക്കും എല്ലാ കിഴിവുകളും കുറച്ച ശേഷമുള്ള വരുമാനം 5 ലക്ഷത്തില്‍ കൂടുതലുള്ളവര്‍ക്കും മൊബൈല്‍ അല്ലെങ്കില്‍ മെയില്‍ വഴിയുള്ള EVC മതിയാകില്ല. അവര്‍ക്ക് മൂന്നാമത്തെയോ നാലാമത്തെയോ ഓപ്ഷന്‍ ഉപയോഗിച്ചോ Net Banking വഴി ലോഗിന്‍ ചെയ്തോ E Verification നടത്താം.) മെയിലോ മൊബൈലോ തുറന്ന് EVC (Electronic Verification Code) എടുത്ത് E Filing സൈറ്റിലെ അടിച്ചു കൊടുത്ത് Submit ക്ലിക്ക് ചെയ്യുക. ഇതോടെ പുതിയ പേജ് തുറക്കുന്നു.
  ഇതിലുള്ള 'Click here to download attachment' ക്ലിക്ക് ചെയ്യുന്നതോടെ ഇന്‍കം ടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്തതിന്റെ Aknowledgement ഡൌണ്‍ലോഡ് ചെയ്യപ്പെടുന്നു. ഇത് ഓപ്പണ്‍ ചെയ്യുന്നതിന് പാസ്സ്‌വേര്‍ഡ്‌ ആവശ്യമാണ്‌. Small letter ആയി പാന്‍ നമ്പരും ജനനതിയ്യതിയും ആണ് password ആയി നല്‍കേണ്ടത്. (ഉദാ. 1960 ജനുവരി 1 ജനനത്തിയതിയും ABCDE1234R പാന്‍ നമ്പരും എങ്കില്‍ abcde1234r01011960 ആയിരിക്കും പാസ്സ്‌വേര്‍ഡ്‌. Acknowledgement പ്രിന്റ്‌ എടുത്ത് സൂക്ഷിക്കാം. ഇത് എങ്ങോട്ടും അയച്ചു കൊടുക്കേണ്ടതില്ല. Option 3- I would like to generate Aadhaar OTP to e verify my Return ഈ ഓപ്ഷന്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന വിന്‍ഡോയില്‍ "Link Aadhaar" ക്ലിക്ക് ചെയ്യുക. അപ്പോള്‍ വരുന്ന പേജില്‍ ആധാര്‍ നമ്പര്‍ ചേര്‍ത്ത് അതില്‍ കാണുന്ന കോഡ് അടിച്ചു കൊടുത്ത ശേഷം Link Aadhaar ക്ലിക്ക് ചെയ്യുക. ആധാറുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്പരിലേക്ക് ഒരു password (OTP )അയയ്ക്കപ്പെടും. ഇത് സൈറ്റില്‍ ചേര്‍ത്ത് കൊടുക്കുക.ഇതോടെ Aknowledgement ഡൌണ്‍ലോഡ് ചെയ്യപ്പെടുന്നു. Option 4 - I would like to e verify later / I would like to send ITR-V ഈ ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് Acknowledgement (ITR-V) ഡൌണ്‍ലോഡ് ചെയ്യാം. PDF ഫയല്‍ ആയുള്ള ITR V ഓപ്പണ്‍ ചെയ്യാന്‍ password ആവശ്യമായി വരും. Small letter ആയി പാന്‍ നമ്പരും ജനനതിയ്യതിയും ആണ് password ആയി നല്‍കേണ്ടത്. (ഉദാ. 1960 ജനുവരി 1 ജനനത്തിയതിയും ABCDE1234R പാന്‍ നമ്പരും എങ്കില്‍ abcde1234r01011960 ആയിരിക്കും പാസ്സ്‌വേര്‍ഡ്‌. ഇത് പരിശോധിച്ച് ഒപ്പിട്ട് 120 ദിവസത്തിനുള്ളില്‍ ലഭിക്കത്തക്ക വിധം താഴെയുള്ള അഡ്രസ്സിലേക്ക് ഓര്‍ഡിനറി പോസ്റ്റ്‌ ആയോ സ്പീഡ് പോസ്റ്റ്‌ ആയോ അയയ്ക്കണം.) ഇത് എത്തിക്കഴിഞ്ഞ ശേഷമേ നമ്മുടെ റിട്ടേണ്‍ പ്രോസസ്സ് ചെയ്യപ്പെടുകയുള്ളൂ. വിലാസം - Income Tax Department- CPC, Post Bag No. 1, Electronic City Post Office, Bangalore- 560100, Karnataka. അയയ്ക്കുന്ന ITR V ല്‍ ഒപ്പിടാന്‍ മറക്കരുത്. ഒപ്പില്ലാത്തവ സ്വീകരിക്കപ്പെടില്ല. റിട്ടേണ്‍ E Filing നടത്തി Submit ചെയ്യുകയും E Verification നടത്താതിരിക്കുകയും ചെയ്തവര്‍ക്ക് പിന്നീട് E Verification നടത്താം.
  ഇതിനായി 'E File' ടാബില്‍ ഉള്ള 'E Verify Return' ക്ലിക്ക് ചെയ്യണം. ഇതോടെ E Verification നുള്ള ഓപ്ഷനുകള്‍ കാണാം. അതില്‍ ഉചിതമായത് തെരഞ്ഞെടുത്തു മുന്നോട്ട് പോകാം. E Filing നടത്തിക്കഴിഞ്ഞ ഒരു റിട്ടേണിന്റെ Acknowledgement (ITR-V) ഡൌണ്‍ലോഡ് ചെയ്യാൻ My Account ടാബിൽ E Filed Returns/ Forms ക്ലിക്ക് ചെയ്‌താൽ നിങ്ങൾ ഫയൽ ചെയ്ത എല്ലാ റിട്ടേണുകളും കാണാം. അതിൽ ഈ വർഷത്തെ റിട്ടേണിന്റെ വരിയിലുള്ള ചുവന്ന അക്കത്തിലുള്ള Ack Number ഇൽ ക്ലിക്ക് ചെയ്യുക. അപ്പോൾ വരുന്ന വിൻഡോയിൽ Acknowledgement/ITR V ക്ലിക്ക് ചെയ്യുന്നതോടെ ITR V ഡൌണ്‍ലോഡ് ചെയ്യപ്പെടും.
 7. E Filing using Java Software      Back to top
 8. ഇന്‍കം ടാക്സ് റിട്ടേണ്‍ E File ചെയ്യുന്നത് സൗകര്യപ്രദമാക്കുന്നതിന് ആദായനികുതി വകുപ്പ് പ്രത്യേക സോഫ്റ്റ്‌വെയറുകള്‍ ഒരുക്കിയിട്ടുണ്ട്. Excelലോ Javaയിലോ തയ്യാറാക്കിയ ITR I ഫോമുകള്‍ E Filing സൈറ്റില്‍ ലഭ്യമാണ്. Javaയിലുള്ള സോഫ്റ്റ്‌വെയര്‍ കൂടുതല്‍ ആകര്‍ഷകവും സൗകര്യപ്രദവുമാണ്. രണ്ടിലും ചേര്‍ക്കാനുള്ള കാര്യങ്ങള്‍ ഒന്നു തന്നെ. Javaയില്‍ തയ്യാറാക്കിയ ITR I ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ആദ്യം കമ്പ്യൂട്ടറില്‍ Java ഉണ്ടെന്ന് ഉറപ്പു വരുത്തുക. ഇല്ലെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്ത് ഡൌണ്‍ലോഡ് ചെയ്യുക. ഇന്‍സ്റ്റാള്‍ ചെയ്യുക. ITR 1 ന്‍റെ Java സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഇത് zipped file ആയാണ് download ചെയ്യപ്പെടുക. ഈ ഫയലില്‍ റൈറ്റ് ക്ലിക് ചെയ്ത് extract ചെയ്യുക. നെറ്റ് സൗകര്യം ഇല്ലെങ്കില്‍ Java ഇന്‍സ്റ്റാള്‍ ചെയ്യുകയും ITR I സി ഡി യിലോ പെന്‍ ഡ്രൈവിലോ കോപ്പി ചെയ്ത് കമ്പ്യൂട്ടറില്‍ ചേര്‍ക്കുകയും ചെയ്യുക. ഇനി റിട്ടേണ്‍ തയ്യാറാക്കുന്നതെങ്ങനെ എന്ന് നോക്കാം. "ITR I 2015" എന്ന സോഫ്റ്റ്‌വെയര്‍ ഉള്ള ഫോള്‍ഡര്‍ ഡബിള്‍ ക്ലിക്ക് ചെയ്തു ഓപ്പണ്‍ ചെയ്യുക. അതിലുള്ള "ITR-AY201516_PRZjr" എന്ന ഫയല്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് ഓപ്പണ്‍ ചെയ്യുക. ഇതോടെ നാം ITR Utilityയിലെ 'Instructions' പേജിലെത്തുന്നു. ITR Utility യില്‍ ഈ tab കൂടാതെ Personal Information, Income Details, Tax Details, Tax paid and Verification, 80G എന്നീ ടാബുകള്‍ കൂടി കാണാം.
  ഇതില്‍ Personal Information മുതല്‍ Tax paid and Verification വരെയുള്ള ഓരോ പേജിലും വിവരങ്ങള്‍ ചേര്‍ക്കണം. ചുവന്ന നക്ഷത്രചിഹ്നമുള്ള കളങ്ങള്‍ ഒഴിവാക്കരുത്‌. ഓരോ കോളത്തിലും ചേര്‍ക്കേണ്ടത് എന്തെന്ന് Online E Filing നെ കുറിച്ചുള്ള ഭാഗത്ത്‌ വിവരിച്ചതിനാല്‍ ഇവിടെ ആവര്‍ത്തിക്കുന്നില്ല. അത് പരിശോധിക്കുമല്ലോ. ഇടയ്ക്ക് വച്ച് നിര്‍ത്തുന്നുവെങ്കില്‍ മുകളിലുള്ള "Save Draft" ക്ലിക്ക് ചെയ്യുക. അപ്പോള്‍ വരുന്ന വിന്‍ഡോയില്‍ File Name നല്കി കമ്പ്യൂട്ടറില്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നിടത്ത് സേവ് ചെയ്യക. വീണ്ടും ചെയ്യുന്ന സമയത്ത് ITR Utility തുറന്ന് "Open" ക്ലിക്ക് ചെയ്ത് നേരത്തെ സേവ് ചെയ്ത ഫയല്‍ ഓപ്പണ്‍ ചെയ്യുക. Personal Information, Income Details, Tax Details, Tax paid and Verification എന്നീ പേജുകളില്‍ വിവരങ്ങള്‍ ചേര്‍ത്തിക്കഴിഞ്ഞാല്‍ "Preview" ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഇതുവരെ ചേര്‍ത്തിയ വിവരങ്ങള്‍ ശരിയാണോ എന്ന് പരിശോധിക്കാം. എല്ലാം ശരിയെങ്കില്‍ "Save" ബട്ടണ്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ തുറക്കുന്ന വിന്‍ഡോയില്‍ File Name നല്കുക. ഉദ്ദേശിക്കുന്ന ഇടത്ത് സേവ് ചെയ്യുക. E Filing site തുറന്ന് "XML-Upload Return" ബട്ടണ്‍ ക്ലിക്ക് ചെയ്‌താല്‍ വരുന്ന പേജില്‍ User ID (PAN Number), Password, Date of Birth, Captcha Code എന്നിവ നല്‍കി "Login" ക്ലിക്ക് ചെയ്യുക.
  അപ്പോള്‍ വരുന്ന പേജില്‍ ITR Form Name നു നേരെ ITR I സെലക്ട്‌ ചെയ്യുക. Assessment Year 2015-16 ചേര്‍ക്കുക. ഇനി Attach the ITR xml file നു നേരെയുള്ള "Choose File" ബട്ടണ്‍ ക്ലിക്ക് ചെയ്യുക. നാം നേരത്തെ ഉണ്ടാക്കി സേവ് ചെയ്ത XML File സെലക്ട്‌ ചെയ്ത് 'Open' ക്ലിക്ക് ചെയ്യുക. അതിനു ശേഷം 'Submit' ക്ലിക്ക് ചെയ്യുക. E Verification മുകളില്‍ വിവരിച്ച പോലെ പൂര്‍ത്തിയാക്കുക. ഇനിയെല്ലാം Online E Filingല്‍ വിവരിച്ച കാര്യങ്ങള്‍ തന്നെ.
 9. E Filing using Excel Software      Back to top
 10. ITR I ന്‍റെ EXCEL സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യുന്നതിനായി ഇതില്‍ ചെയ്യുക. ഡൌണ്‍ലോഡ് ചെയ്ത Zipped File റൈറ്റ് ക്ലിക്ക് ചെയ്ത് extract ചെയ്യുക. റിട്ടേണ്‍ തയ്യാറാക്കാന്‍ ആദ്യം ഫോള്‍ഡര്‍ തുറന്ന് അതിലെ 2015_ITRI_pr2.xls എന്ന excel file ഡബിള്‍ ക്ലിക്ക് ചെയ്ത് ഓപ്പണ്‍ ചെയ്യുക. തുടര്‍ന്ന് excelല്‍ Macro Enable ചെയ്യണം.
  അതിനായി Security Warning നു നേരെയുള്ള 'Options' ക്ലിക്ക് ചെയ്താല്‍ വരുന്ന വിന്‍ഡോയില്‍ 'Enable this content' നു നേരെയുള്ള ബട്ടണ്‍ ക്ലിക്ക് ചെയ്ത് 'OK' അടിക്കുക. ഈ excel നടിയിലായി Income Details, TDS, Tax paid and Verification, 80G എന്നിങ്ങനെ നാല് ഷീറ്റുകള്‍ കാണാം. ഇതിലെ ആദ്യ മൂന്നു ഷീറ്റുകളും പൂരിപ്പിക്കേണ്ടവയാണ്. Income Details ചേര്‍ത്ത് കഴിഞ്ഞ ശേഷം മുകളിലുള്ള Validate ബട്ടണ്‍ ക്ലിക്ക് ചെയ്തു ചേര്‍ത്ത വിവരങ്ങള്‍ ശരിയാണോ എന്ന് നോക്കുക. ശേഷം TDS ഷീറ്റ് എടുക്കുക. അതില്‍ 19 TDS 1 എന്ന ടേബിള്‍ പൂരിപ്പിക്കുക. അതിനു ശേഷം ആ ഷീറ്റില്‍ ഉള്ള Validate ബട്ടണ്‍ അമര്‍ത്തി ശരിയാണോ എന്ന് പരിശോധിക്കുക. തുടര്‍ന്ന് Tax paid and Verification എടുത്ത് വിവരങ്ങള്‍ ചേര്‍ത്ത് Validate ചെയ്യുക. ഇനി വീണ്ടും Income Details ഷീറ്റ് എടുത്ത് അതിലെ "Calculate Tax" എന്നാ ബട്ടണ്‍ അമര്‍ത്തുക. അതോടെ ടാക്സ് കണക്കാക്കപ്പെടും. ഇനി 'Generate XML' അമര്‍ത്തുക. അപ്പോള്‍ വരുന്ന മെസ്സേജ് പരിശോധിച്ച് 'OK' ക്ലിക്ക് ചെയ്യുക. അപ്പോള്‍ പുതിയൊരു പേജ് തുറക്കും. അതിലുള്ള 'Save XML' എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. അതോടെ XML ഫയല്‍ excel ഫയല്‍ ഉള്ള ഫോള്‍ഡറില്‍ തന്നെ സേവ് ആവുന്നു. ഇനി മുമ്പ് പറഞ്ഞ പോലെ അപ്‌ലോഡ്‌ ചെയ്യുക. E Verification നടത്തുക.
 11. Password മറന്നാല്‍      Back to top
 12. ലോഗിന്‍ ചെയ്യാനുള്ള പേജിലെ "Login" ബട്ടണടുത്തുള്ള 'Forgot Password' ക്ലിക്ക് ചെയ്യുക. അപ്പോള്‍ വരുന്ന പേജില്‍ User ID യായി പാന്‍ നമ്പര്‍ കോഡ്‌ അടിച്ച ശേഷം 'Continue' ക്ലിക്ക് ചെയ്യുക. അടുത്ത പേജില്‍ 'Please select option' എന്നതിന് 'Using OTP (PINs)' എന്ന് സെലക്ട്‌ ചെയ്യുക. Continue ക്ലിക്ക് ചെയ്യുക. രജിസ്റ്റര്‍ ചെയ്ത E Mail IDയും Mobile Number ഉം അറിയാവുന്നതും നിലവിലുള്ളതും ആണെങ്കില്‍ ഒന്നാമത്തെ ഓപ്ഷന്‍ സെലക്ട്‌ ചെയ്യുക. അറിയില്ലെങ്കില്‍ 'New E Mail ID and Mobile Number' സെലക്ട്‌ ചെയ്യുക. എന്നിട്ട് പുതിയ New E Mail ID യും Mobile Numberഉം നല്‍കുക. പിന്നീട് '26 AS TAN' എന്ന ഓപ്ഷന്‍ സെലക്ട്‌ ചെയ്ത് താഴെ സ്ഥാപനത്തിന്റെ TAN Number നല്‍കുക. 'Validate' ക്ലിക്ക് ചെയ്യുക. ഇതോടെ തുറക്കുന്ന പുതിയ പേജില്‍ E Mail ലേക്ക് വന്ന PIN നമ്പറും മൊബൈലിലേക്ക് വന്ന PIN നമ്പറും ചേര്‍ത്ത് കൊടുത്ത് 'Validate' ക്ലിക്ക് ചെയ്യുക. ഇതോടെ പുതിയ പേജു തുറക്കുന്നു. അതില്‍ പുതിയൊരു Password ഉണ്ടാക്കി രണ്ടു കള്ളികളിലും അടിയ്ക്കുക. 12 മണിക്കൂറിന് ശേഷം പുതിയ Password നിലവില്‍ വരും.
 13. Revised Return      Back to top
 14. റിട്ടേണ്‍ ഫയല്‍ ചെയ്തതില്‍ എന്തെങ്കിലും തെറ്റ് പിന്നീട് കണ്ടെത്തിയാല്‍ വീണ്ടും ഒരിക്കല്‍ കൂടി അതേ രീതിയില്‍ റിട്ടേണ്‍ (Revised Return) സമര്‍പ്പിച്ചാല്‍ മതി. ഇത് ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്‍റ് അസ്സസ്മെന്‍റ് പൂര്‍ത്തിയാക്കുന്നത് വരെ പരമാവധി 2017 ജൂലൈ 31 വരെ ആവാം. സമയപരിധിക്കുള്ളില്‍ എത്ര തവണ വേണമെങ്കിലും Revised Return സമര്‍പ്പിക്കാം. Revised Return തയ്യാറാക്കുമ്പോള്‍ Personal Information പേജില്‍ A 22-Return file under section എന്നിടത്ത് '17-Revised 139 (5) എന്ന് സെലക്ട്‌ ചെയ്യണം. Whether Original or Revised എന്നതിന് Revised ചേര്‍ക്കണം. A 25- If under section 139(5)-Revised Return എന്നതിന് ചുവടെ ഒറിജിനല്‍ റിട്ടേണിന്റെ Acknowledgement Number ഉം Date of Filing Original Return ഉം ചേര്‍ക്കണം. Original Return ന്റെയും Revised Return ന്റെയും Acknowledgement (ITR V) ഒരുമിച്ചാണ് അയയ്ക്കുന്നതെങ്കില്‍ അവ ഒരു പേപ്പറിന്റെ ഇരുവശത്തും പ്രിന്റ്‌ ചെയ്യാതെ പ്രത്യേകം പേപ്പറില്‍ വേണമെന്ന് E Filing സൈറ്റില്‍ കാണുന്നുണ്ട്.


Read More | തുടര്‍ന്നു വായിക്കുക

Pay Commission Recommendations

>> Monday, July 13, 2015

അടിസ്ഥാന ശമ്പളം 2000 രൂപ മുതല്‍ 12,000 രൂപ വരെ വര്‍ധിപ്പിച്ചു കൊണ്ടുള്ള ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. പെന്‍ഷന്‍ പ്രായം 56 വയസ്സില്‍ നിന്ന് 58 വയസ്സാക്കി വര്‍ധിപ്പിക്കണമെന്നും ശമ്പളപരിഷ്‌കരണം 10 വര്‍ഷം കൂടുമ്പോള്‍ മതിയെന്നുമാണ് പ്രധാന ശുപാര്‍ശ. 2014 ജൂലായ് ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പുതിയ സ്‌കെയില്‍ നടപ്പാക്കണമെന്നാണ് ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ട് ചുവടെ നല്‍കിയിരിക്കുന്നു. അതോടൊപ്പം ശുപാര്‍ശയില്‍ പറഞ്ഞിരിക്കുന്ന പ്രകാരം നിങ്ങളുടെ അടിസ്ഥാനശമ്പളം എത്രയായിരിക്കുമെന്നറിയാന്‍ സഹായിക്കുന്ന ചില റെഡിറെക്കണറുകളും താഴെ കാണാം.

ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് ഭാഗം -1

ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് ഭാഗം -2

Pay revision Program
Narendran C V,HSST,B E M HSS,Kasaragod.

Ready Reckoner to find the Basic Pay
Prepared by Krishnadas N. P., Malappuram

PAY-FIX software for test
Prepared by By Gigi Varughese,St Thomas HSS,Eruvellipra,Thiruvalla

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും ധനകാര്യമന്ത്രി കെ.എം മാണിയുടെയും സാന്നിധ്യത്തിലാണ് റിപ്പോര്‍ട്ട് കൈമാറിയത്. 80 ശതമാനം ഡി.എ അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിച്ച് 12 ശതമാനം ഫിറ്റ്‌മെന്റോടുകൂടിയാണ് പുതിയ ശമ്പളസ്‌കെയില്‍ നിശ്ചയിച്ചിരിക്കുന്നതെന്ന് ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ പറഞ്ഞു. സ്‌പെഷല്‍ പേ നിര്‍ത്തലാക്കണമെന്ന ശുപാര്‍ശയുണ്ട്. കമ്മീഷനിലെ ഒരംഗത്തിന്റെ വിയോജനക്കുറിപ്പോടെയാണ് സ്‌പെഷല്‍ പേ നിര്‍ത്തലാക്കാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.

പുതിയ സ്‌കെയില്‍ അനുസരിച്ച് കുറഞ്ഞ ശമ്പളം 17,000 രൂപയും കൂടിയ ശമ്പളം 1,20,000 രൂപയുമായിരിക്കും. സമ്പൂര്‍ണ പെന്‍ഷന് കുറഞ്ഞ സര്‍വീസ് 30 വര്‍ഷം എന്നത് 25 വര്‍ഷമായി ചുരുക്കാന്‍ ശുപാര്‍ശയുണ്ട്. 500 രൂപ മുതല്‍ 2400 രൂപവരെയാണ് വാര്‍ഷിക ഇന്‍ക്രിമെന്റ് തുക. വീട്ടുവാടക അലവന്‍സ് 1000 രൂപ മുതല്‍ 3000 രൂപ വരെയാക്കി. കുറഞ്ഞ പെന്‍ഷന്‍ 8500 രൂപയും കൂടിയ പെന്‍ഷന്‍ 60,000 രൂപയുമായിരിക്കും.

27 സ്‌കെയിലുകളും 82 സ്റ്റേജുകളുമാണ് കമ്മീഷന്‍ വിഭാവന ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ 100 പ്രധാന പോലീസ് സ്‌റ്റേഷനുകളുടെ ചുമതല സി.ഐമാരുടെ കീഴിലാക്കണം. സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍, ഡിവൈഎസ്പിമാര്‍ എന്നിവരെ നിയമിക്കാനായി സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ് രൂപവല്‍ക്കരിക്കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തു.

കാഷ്യല്‍ സ്വീപ്പര്‍മാരുടെ ശമ്പളം 5000 രൂപയാക്കും. എച്ച്.ആര്‍.എ പരമാവധി 3000 വരെയാക്കി. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റുകള്‍ ലയിച്ചിപ്പിച്ച് ഒന്നാക്കണം. ഫാമിലി പെന്‍ഷന്‍, എക്‌സ് ഗ്രേഷ്യാ പെന്‍ഷന്‍ എന്നിവയ്ക്ക് ഡി.എ അനുവദിക്കാനും കമ്മീഷന്‍ ശുപാര്‍ശ ചെയ്തു.

ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക് 28 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കുമ്പോള്‍ ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്‍ തസ്തിക നല്‍കണം. ഡെപ്യൂട്ട് തഹസില്‍ദാറുടെ ഗ്രേഡിലേക്ക് വില്ലേജ് ഓഫീസമാരെ ഉയര്‍ത്തണം. ഹയര്‍സെക്കന്‍ഡറിയും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയും കൂട്ടിച്ചേര്‍ത്ത് ഒന്നാക്കി മാറ്റണം. ശമ്പളപരിഷ്‌കരണം നടപ്പിലാക്കുന്നതിലൂടെ സര്‍ക്കാരിന് പ്രതിവര്‍ഷം 5277 കോടി രൂപയുടെ അധികബാധ്യതയുണ്ടാകുമെന്ന് ധനകാര്യവകുപ്പിന്റെ കണക്കുകൂട്ടല്‍

കടപ്പാട് : മാതൃഭൂമി ഓണ്‍ലൈന്‍


Read More | തുടര്‍ന്നു വായിക്കുക

SETICalc - ഓപ്പണ്‍ ഓഫീസ് കാല്‍ക്കില്‍ ഒരു പരീക്ഷയെഴുതാം

പുതുമ നിറഞ്ഞതും വ്യത്യസ്തവുമായ പഠന പ്രോഗ്രാമുകളിലൂടെ ശ്രദ്ധേയനാണ് കുണ്ടൂര്‍ക്കുന്ന് ടി.എസ്.എന്‍.എം.എച്ച്.എസിലെ പ്രമോദ് മൂര്‍ത്തി സാര്‍. സെറ്റിഗാം എന്ന പ്രോഗ്രാമിലൂടെ കഴിഞ്ഞ വര്‍ഷം ഒട്ടേറെ കുട്ടികള്‍ക്ക് പഠനം എളുപ്പമാക്കിക്കൊടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഗണിതശാസ്ത്രവും ഫിസിക്സും ഇംഗ്ലീഷുമെല്ലാം അദ്ദേഹം സെറ്റിഗാമിന്റെ വരുതിയിലാക്കി. നമ്മുടെ അദ്ധ്യാപകര്‍ക്ക് ഒരു സോഫ്റ്റ് വെയര്‍ എന്‍ജിനീയറുടെ റോളിനും തിളങ്ങാന്‍ സാധിക്കുമെന്ന് തെളിയിച്ചതിന് അദ്ധ്യാപക ലോകം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. തികച്ചും പുതുമയാര്‍ന്ന ഒരു ഓപ്പണ്‍ ഓഫീസ് കാല്‍ക്ക് പ്രോഗ്രാമുമായാണ് അദ്ദേഹം നമ്മുടെ മുന്നിലെത്തിയിരിക്കുന്നത്. രണ്ടാം യൂണിറ്റായ വൃത്തങ്ങള്‍ ആണ് അദ്ദേഹം തിരഞ്ഞെടുത്തിരിക്കുന്നത്. ചുവടെയുള്ള ലിങ്കില്‍ നിന്നും ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതാം.

പ്രോഗ്രാം ഡൗണ്‍ലോഡ് ചെയ്ത് ഡെസ്ക്ടോപ്പില്‍ ഇടുക. തുടര്‍ന്ന് ഓപ്പണ്‍ ഓഫീസ് കാല്‍ക്ക് വഴി ഈ ഫയല്‍ തുറക്കുക. ഫയലില്‍ ഷീറ്റുകളായാണ് പരീക്ഷ നല്‍കിയിരിക്കുന്നത്. ആമുഖം വായിച്ചു നോക്കിയാല്‍ കാര്യങ്ങള്‍ എളുപ്പം മനസ്സിലാകും. മഞ്ഞക്കള്ളികളില്‍ മാത്രം ചോദ്യത്തിന് ഉത്തരം എഴുതുക. ആകെ മാര്‍ക്ക് എത്ര ലഭിച്ചുവെന്ന് മാര്‍ക്ക് ഷീറ്റ് എന്ന ഫയലില്‍ നിന്ന് ലഭിക്കും.

Click here to download SETICalc - Circles
Designed by Pramod Moorthy, TSNMHS Kundoorkunnu


Read More | തുടര്‍ന്നു വായിക്കുക

OEC Lumpsom Grant - Online Data Entry

>> Sunday, July 5, 2015


അധ്യാപകനായിരുന്നപ്പോള്‍ മുതലുള്ള മാത്‌സ് ബ്ലോഗ് സൗഹൃദം, മറ്റൊരു ജോലിയില്‍ പ്രവേശിച്ചിട്ടും ഒളിമങ്ങാതെ കാത്തുസൂക്ഷിക്കുന്ന ശ്രീജിത്ത് സാറിനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഏതുജോലിയും, ആത്മാര്‍പ്പണത്തോടും ആത്മാര്‍ത്ഥതയോടും ചെയ്യണമെന്നാഗ്രഹിക്കുന്ന ഇദ്ദേഹം ഇപ്പോള്‍ നല്‍കുന്ന വിലപ്പെട്ട വിവരങ്ങള്‍ ഒഇസി ലംസം ഗ്രാന്റിനെക്കുറിച്ചും, അത് എങ്ങിനെ ഓണ്‍ലൈനായി ചെയ്യാമെന്നതിനെക്കുറിച്ചുമാണ്.
ഒ.ഇ.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും , 6 ലക്ഷം രൂപാ വരുമാന പരിധിക്ക് വിധേയമായി ഒ.ഇ.സി ക്ക് തുല്യമായ വിദ്യാഭ്യാസാനുകൂല്യം അനുവദിക്കപ്പെട്ട സമുദായങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും ഉള്ള ലംപ്സം ഗ്രാന്‍റ് നടപ്പു വര്‍ഷം മുതല്‍ പിന്നാക്ക സമുദായ വികസന വകുപ്പ് നേരിട്ട് നടപ്പിലാക്കുന്നു. മുന്‍ വര്‍ഷങ്ങളില്‍ പട്ടികജാതി വികസന വകുപ്പ് മുഖേന നടപ്പിലാക്കിയിരുന്ന പദ്ധതിയാണ് ഇത്. ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പ് പദ്ധതിക്കായി ഐ.ടി@സ്കൂളിന്‍റെ സഹായത്തോടെ സജ്ജീകരിച്ചിട്ടുള്ള സ്കോളര്‍ഷിപ്പ് പോര്‍ട്ടലായ Scholarship Portal മുഖേന തന്നെയാണ് ഒ.ഇ.സി വിദ്യാര്‍ത്ഥികളുടെ വിവരവും വകുപ്പിന് ലഭ്യമാക്കേണ്ടത്. ലോഗിന്‍ ചെയ്യുന്നതിന് സമ്പൂര്‍ണയിലെ അതേ യൂസര്‍ കോഡും പാസ് വേര്‍ഡും ഉപയോഗിക്കേണ്ടതാണ്. ഇനിയും സമ്പൂര്‍ണയില്‍ രജസിറ്റര്‍ ചെയ്യാത്ത അംഗീകൃത അണ്‍ എയ്ഡഡ് സ്കൂളുകള്‍ ആയതിന് ഐ.ടി@സ്കൂള്‍ മാസ്റ്റര്‍ ജില്ലാ ആപ്പീസുമായി ബന്ധപ്പെടേണ്ടതാണ്.
എന്താണ് ഒ.ഇ.സി ?
പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടാത്തവരും എന്നാല്‍ അവരോളം തന്നെ സാമൂഹ്യ പിന്നാക്കാവസ്ഥയിലുമുള്ള ചില സമുദായങ്ങളെയാണ് ഒ.ഇ.സി (മറ്റര്‍ഹ വിഭാഗം) എന്ന് ക്ലാസ്സിഫിക്കേഷന്‍ നടത്തിയിരിക്കുന്നത്. ഈ സമുദായങ്ങളെല്ലാം തന്നെ ഒ.ബി.സി വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ലിസ്റ്റ് നോട്ടിഫിക്കേഷനില്‍ അനുബന്ധം 1 ആയി ചേര്‍ത്തിട്ടുണ്ട്. ഈ സമുദായങ്ങള്‍ക്ക് വരുമാന പരിധി ഇല്ലാതെ തന്നെ പട്ടികജാതി വിഭാഗക്കാര്‍ക്ക് ലഭിക്കുന്ന എല്ലാ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ക്കും (സംവരണം ഒഴികെ) അര്‍ഹതയുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ക്കോ കേന്ദ്ര സര്‍ക്കാര്‍ വിദ്യാഭ്യാസാനുകൂല്യത്തിനോ/ഉദ്യോഗത്തിനോ ഇപ്രകാരം ഒരു ക്ലാസ്സിഫിക്കേഷന്‍ ഇല്ല. ഇവിടങ്ങളിലെല്ലാം ഈ സമുദായങ്ങള്‍ക്ക് ഒ.ബി.സി ആനുകൂല്യം ലഭ്യമാണ്.
23.05.2014 ലെ സ.ഉ.(എം.എസ്). 10/2014/പി.സ.വി.വ നമ്പര്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഒ.ബി.സി ലസിറ്റില്‍ ഉള്‍പ്പെട്ട 30 സമുദായങ്ങളെക്കൂടി 6 ലക്ഷം രൂപ എന്ന വരുമാന പരിധിക്ക് വിധേയമായി ഒ.ഇ.സി ക്ക് തുല്യമായ വിദ്യാഭ്യാസാനുകൂല്യത്തിന് അര്‍ഹരാണ്. ലിസ്റ്റ് നോട്ടിഫിക്കേഷനില്‍ അനുബന്ധം 2 ആയി ചേര്‍ത്തിട്ടുണ്ട്. ഈ സമുദായങ്ങളേയും, ഒ.ഇ.സി വിഭാഗങ്ങളേയും ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ഒ.ഇ.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് വരുമാന പരിധി ബാധകമല്ല. അതേ സമയം അനുബന്ധം 2 പ്രകാരമുള്ള ഇതര സമുദായങ്ങള്‍ക്ക് 6 ലക്ഷം രൂപയായിരിക്കും വരുമാന പരിധി. വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷാഫാറം നിര്‍ബന്ധമല്ല. എന്നാല്‍ വിവരശേഖരണത്തിന് സഹായകമാകുന്ന ഒരു മാതൃകാ അപേക്ഷാഫാറം നോട്ടിഫിക്കേഷനോടൊപ്പം തന്നെ പബ്ലിഷ് ചെയ്തിട്ടുണ്ട്. ഈ വിദ്യാഭ്യാസാനുകൂല്യം സര്‍ക്കാര്‍/എയ്ഡഡ്/അംഗീകൃത അണ്‍ എയ്ഡഡ് സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാണ്.
ജൂലൈ 4 ന് ആരംഭിക്കുന്ന രജിസ്ട്രേഷന്‍ 31 ന് ക്ലോസ് ചെയ്യുന്നതാണ്. അര്‍ഹരായ മുഴുവന്‍ കുട്ടികള്‍ക്കും വിതരണം ചെയ്യുന്നതിന് ആവശ്യമായ തുക സ്ഥാപനങ്ങളുടെ ഔദ്യോഗിക ബാങ്ക് അക്കൌണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യും. നിലവില്‍ ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് ഉപയോഗിക്കുന്ന അതേ അക്കൌണ്ട് തന്നെ ഈ ആവശ്യത്തിനും ഉപയോഗിക്കാവുന്നതാണ്. മുന്‍ വര്‍ഷം എന്‍റര്‍ ചെയ്ത ഡാറ്റ ഡീഫാള്‍ട്ട് ആയി പ്രദര്‍ശിപ്പിക്കുന്നതിനാല്‍ ബാങ് അക്കൌണ്ട് മാറിയിട്ടുള്ള സ്കൂളുകള്‍ പുതിയ വിവരങ്ങള്‍ പോര്‍ട്ടലില്‍ അപ് ഡേറ്റ് ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികളുടെ ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍ നിര്‍ബന്ധമില്ല. വരും വര്‍ഷങ്ങളില്‍ തുക നേരിട്ട് കുട്ടികളുടെ അക്കൌണ്ടിലേക്ക് നിക്ഷേപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇപ്പോള്‍ വിവരം ശേഖരിക്കുന്നത്.
വിവിധ വകുപ്പുകള്‍ മുഖേന ലഭ്യമാകുന്ന സ്കോളര്‍ഷിപ്പുകള്‍ ആയതുകൊണ്ടു തന്നെ ഒ.ഇ.സി ലംപ്സം ഗ്രാന്‍റ്, ഒ.ബി.സി പ്രീമെട്രിക്, പ്രീമെട്രിക് സ്കോളര്‍ഷിപ്പ്, എസ്.സി/എസ്.റ്റി ലംപ്സം ഗ്രാന്‍റ് തുടങ്ങിയവയ്ക്ക് പ്രത്യേകം അക്വിറ്റന്‍സ് സൂക്ഷിക്കുന്നത് നന്നായിരിക്കും. അണ്‍ എയ്ഡഡ് സ്കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ വിവരം പോര്‍ട്ടലില്‍ എന്‍റര്‍ ചെയ്ത ശേഷം ബന്ധപ്പെട്ട എ.ഇ.ഒ/ഡി.ഇ.ഒ യ്ക്ക് FORWARD ചെയ്യേണ്ടതാണ്. ടി വിവരങ്ങള്‍ എ.ഇ.ഒ/ഡി.ഇ.ഒ CONFIRM ചെയ്താല്‍ മാത്രമേ ആനുകൂല്യം നല്‍കുന്നതിനായി പരിഗണിക്കൂ.

ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പ് , ഒ.ഇ.സി ലംപ്സം ഗ്രാന്‍റ് എന്നീ വിദ്യാഭ്യാസാനുകൂല്യങ്ങളുടെ ഒരു താരതമ്യം ഇവിടെ ചേര്‍ക്കുന്നു.
നടപ്പു വര്‍ഷത്തെ ഒ.ഇ.സി ലംപ്സം ഗ്രാന്‍റ് രജിസ്ട്രേഷന് മാത്രമാണ് ഇപ്പോള്‍ നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചിട്ടുള്ളത്. ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പ് നോട്ടിഫിക്കേഷന്‍ പിന്നീട് പുറപ്പെടുവിക്കുന്നതാണ്.
ഈ പദ്ധതിയുമായി ബന്ധപ്പെട്ട സംശയനിവാരണത്തിന് താഴെപ്പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ - 0471 2727379
ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ - 0484 2429130
പാലക്കാട്, മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂര്‍,കാസറഗോഡ് – 0495 2377786


Letter to DPI

OEC New Order

OEC Lumpsum Grant - Govt Order

OEC Notification

Letter to DD, DEO, AEO


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer