SSLC maths ourkkam 2013 answers
ഐകമത്യം മഹാബലം

>> Thursday, February 28, 2013

ഒരു വൃക്ഷത്തെ നോക്കുക. കടുത്ത സൂര്യതാപം ഏറ്റുവാങ്ങി മറ്റുള്ളവര്‍ക്ക് തണല്‍ പകരുന്നവയാണ് വൃക്ഷങ്ങള്‍! ഇതാണ് യഥാര്‍ത്ഥത്തില്‍ ഓരോ മനുഷ്യന്റേയും ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം. ദേഹം ദേഹിയെ വെടിഞ്ഞു പോകുമ്പോഴും മറ്റുള്ളവരുടെ നന്മ പ്രതീക്ഷിച്ചു ജീവിച്ചവരുടെ യശസിന് കല്പാന്തകാലത്തോളം നിലനില്പുണ്ടാകുമെന്നുള്ളതാണ് വാസ്തവം. ഗാന്ധിജിയെ നാമടക്കമുള്ളവര്‍ കണ്ടിട്ടില്ലെങ്കിലും ത്യാഗനിഷ്ഠമായ അദ്ദേഹത്തിന്റെ ജീവിതചര്യ ആ വ്യക്തിക്ക് നമ്മുടെ മനസ്സില്‍ മഹനീയസ്ഥാനമാണ് നല്‍കിയിരിക്കുന്നത്. പരോപകാരം ഏതു വിധത്തിലുമാകാം. അതൊരു മുഴുവന്‍ സമയ പ്രവര്‍ത്തനമാകണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. എന്നാല്‍ നമ്മുടെ മനസ്സ് ആ വിധത്തില്‍ പരുവപ്പെടേണ്ടിയിരിക്കുന്നു. ഒഴിവുസമയങ്ങള്‍ മറ്റുള്ളവര്‍ക്കായി നമുക്കു മാറ്റി വെക്കാനാകുമല്ലോ. ക്ലാസ് മുറികളുടെ നാലു ചുവരുകള്‍ക്കപ്പുറത്തേക്ക് അറിവ് പകര്‍ന്നു നല്‍കുന്നതിനും അന്വേഷണാത്മകമനോഭാവമുള്ള ഒരു ശിഷ്യവൃന്ദത്തെ ലോകത്തിന്റെ പല കോണുകളില്‍ സൃഷ്ടിക്കാനും കഴിയുന്ന സാഹചര്യമാണ് വിവരസാങ്കേതിക വിദ്യ ഇന്ന് വാഗ്ദാനം ചെയ്യുന്നത്. അത്തരമൊരു പദ്ധതിക്കാണ് മാത്​സ് ബ്ലോഗ് ഈയാഴ്ച തുടക്കം കുറിച്ചത്. വിദ്യാഭ്യാസ വകുപ്പ് ഈ വര്‍ഷം പ്രസിദ്ധീകരിച്ച ഗണിതശാസ്ത്രം ഒരുക്കം - 2013 ചോദ്യങ്ങളുടെ വിശദമായ ഉത്തരങ്ങള്‍ വേണമെന്ന് ഒട്ടേറെ പേര്‍ ആവശ്യപ്പെട്ടിരുന്നു. ഒരു പുസ്തകത്തിലെ ചോദ്യങ്ങള്‍ക്കു മുഴുവന്‍ ഒറ്റയടിക്ക് ഒരാളെക്കൊണ്ട് ഉത്തരമെഴുതാന്‍ സാധിക്കാത്തതു കൊണ്ടു തന്നെ ഈ ആവശ്യം ബ്ലോഗിലൂടെ ഉന്നയിക്കുകയായിരുന്നു. ഒരു യൂണിറ്റ് ഒരാള്‍ തയ്യാറാക്കുകയാണെങ്കില്‍ പതിനൊന്നു പേര്‍ വിചാരിച്ചാല്‍ ഈ പുസ്തകത്തിലെ ചോദ്യങ്ങള്‍ക്കു മുഴുവന്‍ ഉത്തരമാകുമല്ലോയെന്നായിരുന്നു ഞങ്ങള്‍ ചിന്തിച്ചത്. അങ്ങിനെയാണ് ഈ യൂണിറ്റുകള്‍ക്ക് മുഴുവന്‍ ഉത്തരങ്ങളെഴുതി പ്രസിദ്ധീകരിക്കാന്‍ മാത്‍സ് ബ്ലോഗിനായത്.

വിചാരിച്ചതിനേക്കാളപ്പുറത്തേക്ക് നല്ല പ്രതികരണമായിരുന്നു അധ്യാപക സമൂഹത്തില്‍ നിന്ന് ലഭിച്ചത്. വിദ്യാര്‍ത്ഥികളും സ്ക്കൂള്‍ അധ്യാപകരും മാത്രമല്ല, ഫ്രീലാന്‍സ് അധ്യാപകരടക്കമുള്ളവര്‍ ഉത്തരങ്ങളെഴുതാന്‍ സന്നദ്ധത പ്രകടിപ്പിച്ചു. എന്നാല്‍, എല്ലാവരേയും ഈ സംരംഭത്തിന്റെ ഭാഗമാക്കാന്‍ സാധിച്ചില്ല. സേവനസന്നദ്ധത പുലര്‍ത്തിയവരെ ഓണ്‍ലൈന്‍ ഫോമില്‍ രജിസ്റ്റര്‍ ചെയ്ത ക്രമത്തില്‍ത്തന്നെ ചുമതലയേല്‍പ്പിച്ചു. ഇക്കൂട്ടത്തില്‍ ഭൂരിപക്ഷം പേരും സമയബന്ധിതമായി ഏല്‍പ്പിച്ച ജോലി പൂര്‍ത്തിയാക്കി. മറ്റുള്ളവരുടെ ഉത്തരങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് അപ്ഡേറ്റ് ചെയ്യാം. തയ്യാറാക്കേണ്ടത് ഗണിതശാസ്ത്രത്തിന്റെ ഉത്തരങ്ങളാണെന്നതു കൊണ്ടും സമയപരിമിതികൊണ്ടും സ്വന്തം കൈപ്പടയില്‍ത്തന്നെ ഉത്തരങ്ങള്‍ എഴുതിത്തയ്യാറാക്കിയാല്‍ മതിയെന്ന് പ്രത്യേകം പറഞ്ഞിരുന്നു. എന്നാല്‍ ഉത്തരങ്ങള്‍ ലാടെക്കില്‍ ചെയ്തവരും പുറമേ നിന്ന് ഡി.ടി.പി ചെയ്യിച്ചവരുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. അവരോരോരുത്തരോടുമുള്ള നന്ദി പറഞ്ഞാല്‍ തീരുന്നതല്ല. യൂണിറ്റ് ക്രമത്തില്‍ ചോദ്യോത്തരങ്ങള്‍ നമുക്ക് ഡൗണ്‍ലോഡ് ചെയ്തെടുക്കാം. ഈ ചോദ്യങ്ങളുടെയെല്ലാം ഉത്തരങ്ങളില്‍ നിങ്ങള്‍ക്ക് ചിലപ്പോള്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായേക്കാം. ഇതാണ് ശരിയെന്ന് മാത്​സ് ബ്ലോഗോ മാത്​സ് ബ്ലോഗിന്റെ ഒരുക്കം 2013 സപ്പോര്‍ട്ടിങ്ങ് ടീമോ വാശിപിടിക്കുന്നില്ല. അത്തരം പ്രശ്നങ്ങള്‍ നിങ്ങള്‍ക്ക് ചര്‍ച്ചയ്ക്ക് വിധേയമാക്കാം. അത്തരം കമന്റുകള്‍ക്കായി കാത്തിരിക്കുന്നു.

Unit 1. സമാന്തരശ്രേണികള്‍
തയ്യാറാക്കിയത്: സിന്ധു.എ, അഴിക്കോട് ഹൈസ്ക്കൂള്‍
Unit 2. വൃത്തങ്ങള്‍
തയ്യാറാക്കിയത്: സിന്ധു.എ, അഴിക്കോട് ഹൈസ്ക്കൂള്‍
Unit 3. രണ്ടാം കൃതി സമവാക്യങ്ങള്‍
തയ്യാറാക്കിയത്: പ്രദീപന്‍, കോഴിക്കോട് വളയം സ്ക്കൂള്‍
Unit 4. ത്രികോണമിതി
തയ്യാറാക്കിയത്: കെ.ജി ഹരികുമാര്‍, കെ.പി.എം.എച്ച്.എസ് എടവനക്കാട്
Unit 5. ഘനരൂപങ്ങള്‍
തയ്യാറാക്കിയത്: ശ്രീജ എം.കെ, ഗ്രേസി മരിയ, ഷാജി സെബാസ്റ്റ്യന്‍, രാജുപോള്‍.എ, അബ്ദുള്‍ ജലീല്‍‍. എ (ഗണിതവിഭാഗം അധ്യാപകര്‍, പുതിയങ്ങാടി ജമാ അത്ത് ഹയര്‍സെക്കന്ററി സ്ക്കൂള്‍)
Unit 6. സൂചകസംഖ്യകള്‍
തയ്യാറാക്കിയത്: വിപിന്‍ മഹാത്മ, ഗവ.വി.എച്ച്.എസ്, കടക്കല്‍
Unit 7. സാധ്യതകളുടെ ഗണിതം
തയ്യാറാക്കിയത്: ലതീഷ് പുതിയേടത്ത്, ജി.എച്ച്.എസ്.എസ്, കടന്നപ്പള്ളി
Unit 8. തൊടുവരകള്‍
തയ്യാറാക്കിയത്: മുരളീധരന്‍, ജി.എച്ച്.എസ് ചാലിശ്ശേരി
Unit 9. ബഹുപദങ്ങള്‍
തയ്യാറാക്കിയത്: റെജി ചാക്കോ, ഫ്രീലാന്‍സ് ടീച്ചര്‍
Unit 10. ജ്യാമിതിയും ബീജഗണിതവും
തയ്യാറാക്കിയത്: സതീശന്‍. എന്‍.എം, പറളി ഹൈസ്ക്കൂള്‍
Unit 11. സ്ഥിതി വിവരക്കണക്ക്
തയ്യാറാക്കിയത്: സിന്ധു.എ, അഴിക്കോട് ഹൈസ്ക്കൂള്‍


Read More | തുടര്‍ന്നു വായിക്കുക

ഇന്‍കംടാക്സ് സ്റ്റേറ്റുമെന്റ്റും ഈസി-ടാക്സ് 2013 മലയാളം സോഫ്ട്‍വെയറും

>> Thursday, February 21, 2013

പുതുവര്‍ഷം പുലര്‍ന്ന് ആഴ്ചകള്‍ പിന്നിട്ടുകഴിഞ്ഞാല്‍ വിദ്യാര്‍ത്ഥി സമൂഹം പരീക്ഷാ ചൂടിലാകാറുണ്ട്‍! ഒപ്പം അദ്ധ്യാപകര്‍ സ്റ്റാഫ് റൂമില്‍ ചൂടുപിടിച്ച ചര്‍ച്ചകളില്‍ ഒത്തുകൂടുന്ന സമയവും ഇതു തന്നെ! കാരണം മറ്റൊന്നാണ്. ഇന്‍കംടാക്സ് കണക്കാക്കണം, നികുതി സ്റ്റേറ്റുമെന്റ്റു നല്‍കിയില്ലെങ്കില്‍ ശമ്പളം മുടങ്ങും! ഓരോ വര്‍ഷവും ഫെബ്രുവരിയിലാണ് ശമ്പളബില്ലിനോടൊപ്പം നമ്മുടെ ഇന്‍കംടാക്സ് സ്റ്റേറ്റ്മെന്റ് സമര്‍പ്പിക്കേണ്ടത്. സര്‍ക്കാര്‍ ജീവനക്കാരന്റെ ഇന്‍കംടാക്സ് കണക്കാക്കുന്നതിനും സമര്‍പ്പിക്കേണ്ട ഫോമുകള്‍ തയ്യാറാക്കാന്‍ സഹായിക്കുന്നതുമായ എക്സെല്‍ അധിഷ്ഠിത പ്രോഗ്രാം ഈ പോസ്റ്റിലൂടെ നിങ്ങള്‍ക്കു നല്‍കുന്നു. തൃശൂര്‍ വാടാനപ്പിള്ളി കെ.എന്‍.എം.വി.എച്ച്.എസിലെ അക്കൌണ്ടന്‍സി അധ്യാപകനായ ശ്രീ.ബാബു വടക്കുംചേരിയാണ് ഈ പ്രോഗ്രാം തയ്യാറാക്കിയിരിക്കുന്നത്. വര്‍ഷാവസാനം ഇന്‍കംടാക്സ് ഒറ്റയടിക്ക് നല്‍കാതെ ഓരോ മാസവും ടി.ഡി.എസ് ഗഡുക്കളായി ഇതു നല്‍കുന്നതിനെക്കുറിച്ച് മാത്‌സ് ബ്ലോഗിനു വേണ്ടി അദ്ദേഹം തയ്യാറാക്കിയ പോസ്റ്റ് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഓരോ വര്‍ഷവും സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി അദ്ദേഹം തയ്യാറാക്കുന്ന ഈസി ടാക്സ് എന്ന ഈ പ്രോഗ്രാം അധ്യാപകര്‍‌ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഒരനുഗ്രഹമാണ്. എന്താ നമുക്ക് ഇന്‍കംടാക്സ് വരുമോയെന്ന് നോക്കാന്‍ തയ്യാറല്ലേ? ഒപ്പം ശമ്പളബില്ലിനോടൊപ്പം നല്‍കേണ്ട ഫോമുകള്‍ തയ്യാറാക്കുകയുമാകാം. ഈ ഫോം പൂരിപ്പിച്ചു കൊണ്ട് സോഫ്റ്റ്‌വെയറിലേക്ക് വിവരങ്ങള്‍ നല്‍കാന്‍ എത്തുകയാണെങ്കില്‍ അഞ്ചു മിനിറ്റിനകം സ്റ്റേറ്റ്മെന്റ് പ്രിന്റ് ചെയ്തെടുക്കാം. ചുവടെയുള്ള ലിങ്കില്‍ നിന്നും സോഫ്റ്റ്‍വെയര്‍ നിങ്ങള്‍ക്ക് ഡൌണ്‍ലോഡ് ചെയ്തെടുക്കാം.

ശമ്പളം മാത്രം വരുമാനമാര്‍ഗ്ഗമുള്ള ഒരു ജീവനക്കാരനു പറ്റിയ ഭാഷയില്‍ പറഞ്ഞാല്‍ ഒരു ജീവനക്കാരന്‍ 2012 ഏപ്രില്‍ 1 നും 2013 മാര്‍ച്ച് 31 നും ഇടക്ക് കിട്ടിയ ശമ്പളത്തില്‍നിന്നും (അതായത് 2012 മാര്‍ച്ച് മാസം മുതല്‍ 2013 ഫെബ്രുവരി വരെയുള്ള കാലാവധിയില്‍ എഴുതുന്ന ശമ്പളത്തില്‍നിന്നും) നിക്ഷേപങ്ങള്‍ക്കും മറ്റുമുള്ള കിഴിവുകള്‍ കുറച്ച് ബാക്കി വരുന്ന വരുമാനം 2 ലക്ഷത്തിനു മുകളിലാണെങ്കില്‍ (സ്തീ പുരുഷ വ്യത്യസമില്ലാതെ) നികുതി ശമ്പളത്തില്‍നിന്നുള്ള കിഴിവായി അടക്കാന്‍ ബാദ്ധ്യസ്ഥനാണ്. ശമ്പള ദാതാവിനാകട്ടെ [(DDO) – ജീവനക്കാരന്‍ സെല്‍ഫ് ഡ്രായിങ് ഓഫീസറാണെങ്കില്‍ ട്രഷറി ഓഫീസര്‍ ] ഏപ്രില്‍ ഒന്നുമുതല്‍ അടുത്ത മാര്‍ച്ച് വരെ നല്‍ക്കുന്ന അയാളുടെ ശമ്പളത്തില്‍നിന്നും ഈ നികുതി ഗഡുക്കളായി പിടിച്ച് മാത്രമേ ശമ്പളം വിതരണം ചെയ്യാന്‍ പാടുള്ളൂ എന്ന ഉത്തരവാദിത്വവുമുണ്ട്. ഏപ്രില്‍ മുതല്‍ ഇങ്ങനെ നികുതി ഗഡുക്കള്‍ പിടിച്ചുകൊണ്ടിരുന്നാല്‍ ഫെബ്രുവരിയില്‍ ശമ്പളബില്ല് എഴുതുമ്പോള്‍ (മാര്‍ച്ചില്‍ കിട്ടുന്ന ശമ്പളത്തിന്റെ) പന്ത്രണ്ടാമത്തേയും അവസാനത്തേതുമായ ഗഡു പിടിക്കാനുള്ള സമയം വന്നെത്തുകയാണ്. അവസാനത്തെ നികുതി പിടിക്കുമ്പോള്‍ DDO ഒരു കാര്യം ഉറപ്പു വരുത്തണം , അതായത് ഒരു വ്യക്തിയുടെ ഒരു വര്‍ഷത്തേക്കുള്ള മൊത്തം നികുതി പൂര്‍ണ്ണമായും അവസാന ഇന്‍സ്റ്റാള്‍മെന്റോടെ അടച്ചു തീര്‍ന്നിരിക്കണം. അതു കൊണ്ടുതന്നെ ഫെബ്രുവരി മാസത്തെ “പുണ്യ മാസമായി” കരുതണമെന്നര്‍ത്ഥം.

ഇന്‍കംടാക്സ് സ്റ്റേറ്റുമെന്റ്
ഓരോ ജീവനക്കാരനും തന്റെ വരുമാനവും നികുതി കുറക്കുന്നതിനുള്ള നിക്ഷേപങളുടേയും മറ്റും വിശദാംശങ്ങള്‍ വ്യക്തമാക്കി ഫെബ്രുവരിയില്‍ എഴുതുന്ന ബില്ലില്‍ തന്റെ ശമ്പളത്തില്‍നിന്നും കുറക്കേണ്ട അവസാന നികുതി എത്രയാണെന്നു കാണിക്കുന്ന രേഖയാണ് ഇന്‍കംടാക്സ് സ്റ്റേറ്റുമെന്റ്. ഈ രേഖ 4 കോപ്പിയില്‍ തയ്യാറാക്കേണ്ടി വരും. സ്വന്തം കോപ്പി, DDO കോപ്പി, ഡിപ്പാര്‍ട്ട്മെന്റ് ഓഫീസ് കോപ്പി, ട്രഷറി കോപ്പി എന്നിങനെ. DDO ഇത് രേഖകള്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തി അതതു കേന്ദ്രങളിലേക്ക് നല്‍കും.

ഫോം 16
ഏറെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ഒരു രേഖയാണ് ഇത്. ഫോം 16 വാസ്തവത്തില്‍ DDO ജീവനക്കാരനു നല്‍കേണ്ട രേഖയാണ്. ഏപ്രില്‍ മേയ് മാസങളിലായി തന്റെ അവസാന Qarterly Return Tin facilitation Centre കളില്‍ നല്‍കുമ്പോള്‍ കിട്ടുന്ന റസീപ്റ്റ് നമ്പര്‍ സഹിതം അടുത്ത 4 മാസങള്‍ക്കു ശേഷം മാത്രമാണു ഈ രേഖ ജീവനക്കാരനു നല്‍കേണ്ടത്. പക്ഷേ പലയിടങളിലും ശമ്പളം വാങുന്ന ആള്‍ ഫെബ്രുവരിയില്‍ തയ്യാറാക്കേണ്ട രേഖയായ ഇന്‍കംടാക്സ് സ്റ്റേറ്റുമെന്റ് നു പകരം ഫോം 16 ആണു സമര്‍പ്പിക്കാന്‍ ആവശ്യപ്പെടാറ്. ഈ രണ്ടു രേഖകളും തലക്കെട്ടില്‍ ഉള്ള വ്യതാസമൊഴിച്ചാല്‍ ഇരട്ടക്കുട്ടികളേപ്പോലെയിരിക്കുമന്നതിനാല്‍ ഇവിടെ തര്‍ക്കം ഉണ്ടാക്കാതെ ആവശ്യപ്പെടുന്നതു നല്‍കി നീങ്ങുന്നതാണു ബുദ്ധി.

ഈസി-ടാക്സ് 2013 മലയാളം സോഫ്ട്‍വെയര്‍
മുകളില്‍ പറഞ്ഞ രണ്ടു രേഖകളും തയ്യാറാക്കുന്നതിനു ഉതകുന്ന സോഫ്ടുവെയറുകളില്‍ ഒന്നാണ് ഇത്. മലയാളത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ സഹിതമാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ഇത് ഡൌണ്‍ലോഡ് ചെയ്യുമ്പോളും ഉപയോഗിക്കുമ്പോഴും ചുവടെ കാണുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുക:-

1.ഡൌണ്‍ലോഡ് ചെയ്യാനുള്ള ലിങ്കില്‍ ക്ലിക് ചെയ്യുമ്പോള്‍ കാണുന്ന വിന്‍ഡോയില്‍ എപ്പോഴും Save file എന്ന ഓപ്ഷന്‍ സ്വീകരിക്കുക. Open with എന്ന ഓപ്ഷന്‍ സ്വീകരിക്കരുത്.

2.സേവ് ചെയ്ത സോഫ്ടു വെയര്‍ ആദ്യമായി ഉപയോഗിക്കുമ്പോള്‍ ചില പ്രാരംഭ നടപടിക്രമങള്‍ ചെയ്യേണ്ടതായി വരും അത് അറിയാന്‍ ഹെല്‍പ്പ് ക്ലിക്ക് ചെയ്ത് നടപടിക്രമങള്‍ എഴുതിയെടുത്ത് , എഴുതിയെടുത്തത് നോക്കി ചെയ്യുക. അല്ലാതെ സ്ക്രീനില്‍ നോക്കി ചെയ്യുക പ്രായോഗികമല്ല.

3.സോഫ്ട് വെയര്‍ എക്സല്‍ പ്രോഗ്രാമിലാണ് പ്രവര്‍ത്തിക്കുന്നത്, ഫയല്‍ സേവ് ചെയ്യാന്‍ പരമ്പരാഗത രീതിയില്‍ നമ്മള്‍ പ്രയോഗിക്കുന്ന Save അല്ലെങ്കില്‍ Save as രീതികള്‍ക്കു പകരം അതില്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന രീതി മാത്രം ഉപയോഗിക്കുക.

4.സാധാരണ എക്സല്‍ ഫയലുകള്‍ ഓപ്പണ്‍ ഓഫീസ് സ്പ്രെഡ്ഷീറ്റില്‍ പ്രവര്‍ത്തിക്കാറുണ്ടെങ്കിലും ഇതില്‍ ചില പ്രത്യേക സാദ്ധ്യതകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ അതിനു കഴിയുന്നതല്ല. അതുകൊണ്ടു തന്നെ ലീനക്സ് സ്വതന്ത്ര സോഫ്ട് വെയറില്‍ ഇത് പ്രവര്‍ത്തിക്കാന്‍ ആകില്ലെന്നത് വലിയ പോരായ്മയാണെന്ന് സമ്മതിച്ചുകൊണ്ടുതന്നെ ക്ഷമാപൂര്‍വ്വം തല കുനിക്കുന്നു.

ഒരു വിദ്യാലയത്തിലെ മുഴുവന്‍ അധ്യാപകര്‍ക്കും വേണ്ടി സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കേണ്ടി വരുമ്പോള്‍ ഈ ഫോം എല്ലാവരോടും പൂരിപ്പിച്ചു കൊണ്ടു വരാന്‍ പറയുകയാണെങ്കില്‍ അഞ്ചു മിനിറ്റു കൊണ്ട് എളുപ്പം ഡാറ്റാ എന്‍ട്രി പൂര്‍ത്തിയാക്കാം.


Click here for download the Easy Tax-2013


(ഡൌണ്‍ ലോഡ് ചെയ്യുന്നതിനുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ കാണുന്ന പുതിയ വിന്‍ഡോയില്‍ എപ്പോഴും save file എന്ന ഓപ്ഷന്‍ സ്വീകരിക്കുക , open with എന്ന ഓപ്ഷണ്‍ സ്വീകരിക്കരുത്. ഡൊണ്‍ ലോഡ് ചെയ്തതിനുശേഷം സിപ്പ് ചെയ്തിരിക്കുന്ന പ്രോഗ്രാം അണ്‍സിപ്പ് ചെയ്ത് ഉപയോഗിക്കുക)


Read More | തുടര്‍ന്നു വായിക്കുക

മാത്സ് ബ്ലോഗ് ഒരുക്കം - മലയാളം 2

>> Wednesday, February 20, 2013


വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഒട്ടേറെ പഠനസഹായികള്‍ മാത്സ് ബ്ലോഗിനു ലഭിച്ചതായി മുന്‍പു സൂചിപ്പിച്ചിരുന്നു. ആ തരത്തില്‍ ലഭിക്കുന്ന പഠനസഹായികള്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവ മാത്രമാണ് പോസ്റ്റുകളില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കാറ്. അങ്ങിനെ തിരഞ്ഞടുക്കുമ്പോള്‍ പ്രാധാന്യം നല്‍കേണ്ടവയില്‍ പലതും പരിഗണിക്കപ്പെടാതെ പോകുന്നു എന്നുള്ള യാഥാര്‍ത്ഥ്യം അവ അയച്ചു തന്നവരെയും ഞങ്ങളെയും ഒരുപോലെ വേദനിപ്പിക്കുന്നതാണ്.
ഇതു മനപ്പൂര്‍വ്വം സംഭവിക്കുന്നതല്ല എന്നു തിരിച്ചറിഞ്ഞു സഹകരിക്കുന്ന മാത്സ് ബ്ലോഗ് കുടുംബാംഗങ്ങളായ നിങ്ങള്‍ ഓരോരുത്തരും നല്‍കുന്ന പിന്തുണയാണ് ഓരോ പുതിയ പോസ്റ്റുകള്‍ ഒരുക്കുമ്പോഴും ഞങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നത്.

മലയാളവുമായി ബന്ധപ്പെട്ട പോസ്റ്റാണ് ഇന്ന്. മുന്‍പ് മലയാളവുമായി ബന്ധപ്പെട്ട രമേശന്‍ പുന്നത്തിരിയന്‍ സാര്‍ തയാറാക്കിയ നോട്സ് ഉള്‍പ്പെടുത്തിയ ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. ആ നോട്സില്‍ ചേര്‍ക്കാതിരുന്ന പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തി കാസര്‍ഗോട്ടെ മോഡല്‍ റസിഡണ്ട്സ് സ്കൂളിലെ അധ്യാപകന്‍, പഴയ പോസ്റ്റുകളിലൂടെ നമ്മെ വിസ്മയിപ്പിച്ച അഹമ്മദ് ഷെറീഫ് കുരുക്കള്‍ സാര്‍ തയാറാക്കിയ നോട്ടുകളാണ് ഇന്നത്തെ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പരീക്ഷയ്ക്കു തയാറെടുക്കുന്ന നമ്മുടെ കുട്ടികള്‍ക്ക് ഈ നോട്സ് ഏറെ ഉപകാരപ്പെടുമെന്നതില്‍ സംശയമില്ല.
താഴെ നല്‍കിയിട്ടുള്ള ലിങ്കില്‍ നിന്നും നോട്സ് ഡൗണ്‍ലോഡ് ചെയ്തെടുക്കാനാവും
Click here to download Malayalam Notes.


Read More | തുടര്‍ന്നു വായിക്കുക

SSLC ഐടി പരീക്ഷാപ്രശ്നങ്ങളും പരിഹാരങ്ങളും

>> Monday, February 18, 2013


പ്രശ്നങ്ങളൊക്കെ ഉണ്ടാകും. പക്ഷേ പരിഹരിക്കാനാകാത്തതൊന്നുമില്ല. പ്രത്യേകിച്ച് അവ കമന്റുചെയ്യാനും,അറിയുന്ന പരിഹാരങ്ങള്‍ പങ്കുവെയ്ക്കാനും തയ്യാറായാല്‍.
മിക്കയിടങ്ങളിലും ഇന്നലെ ഇന്‍സ്റ്റലേഷനുകള്‍ പൂര്‍ത്തിയായിക്കാണണം.ഈ പോസ്റ്റില്‍ SSLC ഐടി പ്രാക്ടിക്കല്‍ പരീക്ഷ തീരുന്നതുവരെ തല്‍സംബന്ധിയായ ചോദ്യോത്തരങ്ങള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടേയിരിക്കും.പക്ഷേ അവ ഔദ്യോഗികമാണെന്ന് തെറ്റിദ്ധരിക്കരുത്.നിങ്ങളുടെ ജില്ലയിലുള്ള ഹെല്‍പ്പ്ഡെസ്കുമായി ബന്ധപ്പെട്ട് സ്ഥിരീകരിക്കുന്നതാണ് ശരി.
പ്രശ്നം : "സാറേ...ട്രൈനിങ് നടത്തിയപ്പോള്‍ ഞങ്ങളോടു പറഞ്ഞത് പുതിയൊരു യൂസറെ ക്രിയേറ്റ് ചെയ്ത് പരീക്ഷ ഇന്‍സ്റ്റാള്‍ ചെയ്യാനാണ്. അതുപ്രകാരം ചെയ്യേം ചെയ്തു. ഇപ്പോഴാണറിയുന്നത് (യൂസര്‍ഗൈഡ്)ഡീഫാള്‍ട്ട് യൂസറീത്തന്നെ വേണോന്ന്! പ്രശ്നാവ്വോ..?"
പരിഹാരം : ഡീഫാള്‍ട്ട് യൂസറില്‍ തന്നെ ഇന്‍സ്റ്റലേഷന്‍ ചെയ്ത് പരീക്ഷ നടത്തിയാല്‍,ഫോള്‍ഡറുകള്‍ കാണാത്തതുപോലുള്ള ഒരുപാട് പ്രശ്നങ്ങള്‍ ഒഴിവായിക്കിട്ടും
പ്രശ്നം : പല സിസ്റ്റങ്ങളിലും ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ Applications-> Accessories -> SSLC Model Examination 2013 എന്നാണ് കാണുന്നത്! ഐക്കണും തഥൈവ!! എന്തു ചെയ്യും?

പരിഹാരം : ഒന്നുകൂടി ഇന്‍സ്റ്റാള്‍ ചെയ്തു നോക്കീട്ടും ശരിയായില്ലെങ്കില്‍ ഒഎസ് റീ ഇന്‍സ്റ്റാള്‍ ചെയ്ത് ശ്രമിക്കുക. (ഹെല്‍പ്പ് ഡെസ്കില്‍ നിന്നും അറിഞ്ഞത്)


Read More | തുടര്‍ന്നു വായിക്കുക

SSLC model question papers 2013 download

>> Sunday, February 17, 2013

2012 ല്‍ നടന്ന എസ്.എസ്.എല്‍.സി പരീക്ഷയുടെയും മോഡല്‍ പരീക്ഷയുടെയും ചോദ്യപേപ്പറുകള്‍ അപ്ലോഡ് ചെയ്തെങ്കിലും അത് ഉപകാരത്തിലെത്തിയത് ഈ വര്‍ഷമായിരുന്നു. അപ്രകാരമുള്ള ലക്ഷ്യത്തോടെ തന്നെ 2013 ല്‍ക്കഴിഞ്ഞ SSLC Model Examination ന്റെ Question Papers പോസ്റ്റിനൊടുവില്‍ ചേര്‍ത്തിരിക്കുന്നു. ഇംഗ്ലീഷ് മീഡിയം ചോദ്യപേപ്പറുകള്‍ അയച്ചു തന്നത് ഫ്രീ ലാന്‍സ് ടീച്ചറായ റെജി ചാക്കോ ആണ്. അദ്ദേഹത്തിന് നന്ദി പറയുന്നു. ഓരോ വിഷയങ്ങളുടെ പേരില്‍ ക്ലിക്ക് ചെയ്ത് ചോദ്യപേപ്പറുകള്‍ download ചെയ്തെടുക്കാം. സംശയങ്ങള്‍ കമന്റായി ചോദിക്കുകയുമാകാം.

SSLC Model Examination 2013
1.Malayalam - I
.......................................
2.Malayalam II
........................................
3.English
.......................................
4.Hindi
.......................................
5. Mathematics
Malayalam | English
.......................................
6. Physics
Malayalam | English
.......................................
7. Chemistry
Malayalam | English
.......................................
8. Biology
Malayalam | English
.......................................
9. Social Science
Malayalam | English


Read More | തുടര്‍ന്നു വായിക്കുക

SSLC Model : Maths, Physics, English Answer Keys

>> Saturday, February 16, 2013


2012-13 S.S.L.C മോഡല്‍ പരീക്ഷകളുടെ ഉത്തരങ്ങള്‍ പ്രസിദ്ധീകരിക്കുകയാണ് . ആദ്യം കണക്ക് തന്നെയാകട്ടെ .മാത്സ്ബ്ലോഗിനോട് ചേര്‍ന്നുനില്‍ക്കുന്ന മറ്റുവിഷങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ പതിവുപോലെ ഉത്തരങ്ങള്‍ അയച്ചുതരുമെന്ന് അറിയാം . അതുകൊണ്ടുതന്നെയാണ് ഇപ്പോള്‍ ഈ പോസ്റ്റ് തയ്യാറാക്കുന്നത് . നിലവാരമുള്ള നല്ല ചോദ്യങ്ങളാണ് മോഡല്‍ പേപ്പറിലുള്ളത് എന്ന് കരുതാം . ചില കുഴപ്പങ്ങള്‍ കാണുന്നുമുണ്ട് . ഉദാഹരണമായി അന്തര്‍വൃത്ത നിര്‍മ്മിതി തന്നെ.രണ്ട് വശങ്ങളും ഉള്‍ക്കോണുമാണ് നിശ്ചിത ആകൃതി പരിമിതപ്പെടുത്തുന്ന ത്രികോണനിര്‍മ്മിതിക്കുവേണ്ടത് . നാലാംചോദ്യം സൈദ്ധാന്തികമായി തെളിയിക്കാന്‍ പറ്റുന്നവര്‍ ചുരുക്കം . ചെയ്യുന്നവര്‍ A+ ന് അര്‍ഹര്‍ തന്നെ . ഉദാഹരങ്ങളിലൂടെ നിഗമനത്തിലെത്തുന്ന രീതി തുടര്‍ന്നാല്‍ കുറ്റം പറയാന്‍ പറ്റില്ല കാരണം അങ്ങനെയാണല്ലോ പ്രോജക്ടുകളുടെ ഘടനയും സമീപനവും .എന്നാല്‍ തിയറിറ്റിക്കലായ രീതിയാണ് ഇത്തരം ചോദ്യങ്ങള്‍ക്ക് ഉചിതമെന്ന് കുട്ടി തിരിച്ചറിയോണ്ടത് അത്യാവശ്യമാണ് . ആദ്യത്തെ ചോദ്യം തുറന്ന ചോദ്യം തന്നെ . 6 , 12 , 18 --- എന്ന് എഴുതിയവരാണ് കൂടുതല്‍ . അതുനിര്‍ബന്ധമില്ലെന്നും പൊതുവ്യത്യാസം 6 ആയി നിജപ്പെടുത്തുന്ന ഏതോരു ശ്രേണിയും ശരിയാണെന്ന് കു്ുട്ടി അറിയേണ്ടതുണ്ട് .മാധ്യവും മധ്യമവും കുട്ടിക്ക് ആശ്വാസം നല്‍കുന്നു. നിര്‍മ്മിതി ഇപ്പോള്‍ കുട്ടിക്ക് പരിചിതം തന്നെ. 15(A) , 21എന്നിവ പുതിയതുതന്നെ. ഇനി ഉത്തരസൂചികയെക്കുറിച്ചു് ഒരു വാക്ക് . രണ്ട് പേജില്‍ ഒരുക്കി latex ലാണ് തയ്യാറാക്കിയത് . പരിശോധിച്ച് അഭിപ്രായങ്ങള്‍ കമന്റായി അറിയിക്കുമല്ലോ . 

Mathematics Answers (Malayalam Medium) Prepared By P.O.Sunny, G.H.S.Thodiyoor

Mathematics Answers (English Medium) Prepared By John.P.A, Maths Blog Admin

English Answers Prepared By K J Shiby, Kalladayil, GGHSS Balussery, Kozhikode

Physics Answer key Prepared by Shabeer V, Valillapuzha

Physics Answers Prepared By Shaji, GHSS Pallickalattingal


Read More | തുടര്‍ന്നു വായിക്കുക

എസ്.എസ്.എല്‍.സി. ഐ.ടി. പ്രാക്ടിക്കല്‍ പരീക്ഷ : ചോദ്യ വിശകലനം

>> Tuesday, February 12, 2013


എസ്.എസ്.എല്‍.സി മോഡല്‍ ഐ.ടി. പ്രാക്ടിക്കല്‍ പരീക്ഷ പൂര്‍ത്തിയായല്ലോ? മാറിയ പാഠപുസ്തകവും മാറിയ പരീക്ഷാ സമ്പ്രദായവുമായി വളരെയധികം പുതുമകളോടെയാണ് ഈ വര്‍ഷത്തെ ഐ.ടി. പ്രാക്ടിക്കല്‍ പരീക്ഷ വന്നെത്തുന്നത്. ആദ്യവര്‍ഷത്തെ പരീക്ഷയായതു കൊണ്ട് തന്നെ വളരെയധികം ആശങ്കയോടെയാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും പരീക്ഷയെ നോക്കിക്കാണുന്നത്. ഈ അവസരത്തില്‍ മോഡല്‍ ഐ.ടി പരീക്ഷയില്‍ വന്ന ചില പ്രാക്ടിക്കല്‍ ചോദ്യങ്ങളെ ആസ്പദമാക്കി പ്രാക്ടിക്കല്‍ പരീക്ഷയെ സമീപിക്കേണ്ട വിധമാണ് ഇവിടെ അവതരിപ്പിക്കുന്നത്.

മോഡല്‍ പരീക്ഷയുടെ സര്‍ക്കുലര്‍ പ്രകാരം സോഫ്റ്റ്‌വെയറില്‍ പ്രത്യക്ഷപ്പെടുന്ന 14 പ്രാക്ടിക്കല്‍ ചോദ്യങ്ങളെ താഴെ നല്‍കിയിരിക്കുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.  
പത്താം ക്ലാസ് ഐ.സി.ടി. പാഠപുസ്തകത്തില്‍ ആകെ ഒമ്പത് അധ്യായങ്ങളാണല്ലോ ഉള്ളത്. ഇതില്‍ നിലവില്‍ നമ്മുടെ സ്കൂള്‍ കമ്പ്യൂട്ടര്‍ ലാബില്‍ വെച്ച് പ്രായോഗിക പരീക്ഷ നടത്താന്‍ ബുദ്ധിമുട്ടുള്ള ഭാഗങ്ങളില്‍(ചില അധ്യായങ്ങളിലെ ) നിന്നുള്ളവയെ ഈ വര്‍ഷം ഇതുവരെ നടന്ന പ്രാക്ടിക്കല്‍ ചോദ്യങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഉദാ:- നെറ്റ്‌വര്‍ക്കിംഗ്( വിവരങ്ങള്‍ പങ്കുവെക്കാം), drupal gardens(നമുക്കൊരു വെബ്‌സൈറ്റ്), കമ്പ്യൂട്ടര്‍ എന്ന യന്ത്രം എന്ന അധ്യായത്തിലെ Sysinfo ഒഴികെയുള്ള ഭാഗം.

പരീക്ഷക്കുള്ള ആകെ സമയം തൊണ്ണൂറ് മിനിട്ടാണെന്നറിയാമല്ലോ? മുന്‍വര്‍ഷങ്ങളില്‍ തിയറി പരീക്ഷാ സമയത്ത് വിദ്യാര്‍ഥിക്ക് ലഭ്യമായിരുന്ന സൗകര്യങ്ങള്‍ സോഫ്റ്റ്‌വെയറിലെ തിയറി പരീക്ഷാസമയത്തും ലഭിക്കുന്നുണ്ട്. തിയറി പരീക്ഷയുടെ സമയം അവസാനിപ്പിക്കും വരെ ഉത്തരങ്ങള്‍ ‌മാറ്റി എഴുതാനുള്ള സൗകര്യം, ഏത് മുന്‍ഗണനാ ക്രമത്തിലും തിയറി ചോദ്യത്തിന് ഉത്തരം എഴുതാനുള്ള സൗകര്യം എന്നിവ സോഫ്റ്റ്‌വെയറില്‍ ലഭ്യമാണ്. പേന കൊണ്ട് എഴുതാനെടുക്കുന്ന സമയം സോഫ്റ്റ്‌വെയറിലെ ഉത്തരങ്ങളില്‍ ടിക് മാര്‍ക്ക് ചെയ്യുമ്പോള്‍ വേണ്ടതില്ല എന്നത് കൊണ്ട് തന്നെ തിയറി ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ കണ്ടെത്തിയാല്‍ അവ എഴുതാനെടുക്കുന്ന സമയം നിമിഷങ്ങള്‍ മാത്രമാണ്. അതുകൊണ്ട് തന്നെ തിയറി ചോദ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടാല്‍ ചുരുങ്ങിയത് പത്തുമിനിട്ടെങ്കിലും സമയമെടുത്ത് എല്ലാ ചോദ്യങ്ങളും ശ്രദ്ധാപൂര്‍വ്വം വായിച്ച് ഉത്തരങ്ങള്‍ കണ്ടെത്തുക. (അധികമായ സമാശ്വാസ സമയം ഉള്‍പ്പെടെയാണ് ആകെ പരീക്ഷാസമയം എന്ന ധാരണ ഉണ്ടാവുന്നത് നന്ന് ). തുടര്‍ന്ന് ഓരോ ചോദ്യങ്ങളുടെയും ഉത്തരങ്ങള്‍ക്ക് നേരെ ടിക് മാര്‍ക്ക് നല്‍കാം. തിയറി പരീക്ഷ അവസാനിപ്പിക്കാനുള്ള ബട്ടണ്‍ ക്ലിക്കു ചെയ്യുമ്പോള്‍ പ്രത്യക്ഷപ്പെടുന്ന മുന്നറിയിപ്പ് (Warning Message) പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഏതെങ്കിലും ചോദ്യത്തിന് ഉത്തരം മാര്‍ക്കു ചെയ്യാന്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ അത് ഈ മെസ്സേജില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്. 


തിയറി പരീക്ഷക്ക് നാമെടുത്ത സമയത്തിന് ആനുപാതികമായി പ്രാക്ടിക്കല്‍ പരീക്ഷയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം ചെയ്യാനുള്ള സമയത്തില്‍ വ്യത്യാസം വരുമെന്ന് അറിയാമല്ലോ ? എഴ് പ്രാക്ടിക്കല്‍ ചോദ്യങ്ങളുള്ളത് കൊണ്ട് തന്നെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം എഴുതാന്‍ ആരംഭിക്കേണ്ടതുണ്ട്. ഓരോ ചോദ്യങ്ങളുടെ ഉത്തരവും പരമാവധി 8 മിനുട്ടിനുള്ളില്‍ ചെയ്ത് തീര്‍ക്കാന്‍ ശ്രമിക്കണം. എല്ലാവരും എല്ലാ ചോദ്യങ്ങള്‍ക്കും ഈ സമയ നിഷ്ഠ തന്നെ പാലിക്കണമെന്നത് നിര്‍ബന്ധമില്ല . പത്ത് മിനിട്ടില്‍ കൂടുതല്‍ ഒരു ചോദ്യത്തിന് സമയം ചെലവഴിച്ചാല്‍ അത് തുടര്‍ന്നു വരുന്ന ചോദ്യങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നത് തീര്‍ച്ചയാണ്. ഓരോ ഉത്തരം ചെയ്ത് തീരുമ്പോഴും അവയുടെ ഉല്പന്നം അവരവരുടെ ഫോള്‍ഡറുകളില്‍ സേവ് ചെയ്യുകയും ഇന്‍വിജിലേറ്ററെ കാണിക്കുകയും വേണം.


പ്രാക്ടിക്കല്‍ പരീക്ഷയ്ക്കാവശ്യമായ റിസോഴ്സുകള്‍ Home ഫോള്‍ഡറില്‍ ലഭ്യമാണ്. ഇതില്‍ നമുക്കൊരു വെബ്‌സൈറ്റ്, വിവര വിശകലനത്തിന്റെ പുതുരീതികള്‍ , എന്റെ വിഭവ ഭൂപടം, വരകള്‍ക്ക് ജീവന്‍ പകരാം എന്നീ പാഠഭാഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് നല്‍കിയ റിസോഴ്സുകള്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും പുതിയത് തന്നെ (സോഫ്റ്റ്‌വെയറില്‍ ഉള്ള പോലെ - മറ്റൊരാള്‍ മാറ്റം വരുത്താത്തത്.) ലഭിക്കേണ്ടതുണ്ട്. ഉദാഹരണമായി ഒരു വിദ്യാര്‍ഥി ഉത്തരം ചെയ്യുമ്പോള്‍ സേവ് ചെയ്ത് മാറ്റം വന്ന ക്യൂജിസ് പ്രോജക്ട് ഫയല്‍ തൊട്ടടുത്തു വരുന്ന വിദ്യാര്‍ഥിക്ക് ലഭിക്കരുത്. ഈ പ്രശ്നം പരിഹരിക്കുന്നതിനായി ഓരോ പ്രാവശ്യവും പരീക്ഷ റണ്‍ ചെയ്യുമ്പോഴും Exam_documents എന്ന ഫോള്‍ഡറിലെ എല്ലാ contents കളും പുതുതായി ലോഡ് ചെയ്യുന്ന രീതിയിലാണ് സോഫ്റ്റ്‌വെയര്‍ തയ്യാറാക്കിയിരിക്കുന്നത്. അപ്പോള്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഫ്രഷ് ആയ റിസോഴ‌്സുകളാണ് ലഭിക്കുക. എന്നാല്‍ മോഡല്‍ പരീക്ഷയില്‍ ഇത് പ്രവര്‍ത്തിച്ചില്ല എന്നാണ് മാത്സ്ബ്ലോഗിലെ കമന്റുകളില്‍ നിന്നും മനസ്സിലാക്കാന്‍ സാധിച്ചത്. ഓപ്പണ്‍ഓഫീസുമായി ബന്ധപ്പെട്ട റിസോഴ്സില്‍ ടെംപ്ലേറ്റ് ഫയലുകളുണ്ടാവും ( ott, ots etc.) മെയില്‍ മെര്‍ജ് ചെയ്യാനുള്ള ചോദ്യത്തിന് ഈ ടെംപ്ലേറ്റ് ഫയല്‍ തുറന്ന ഉടനെ സേവ് ചെയ്യണം. എന്നാലേ ഇത് ഉപയോഗിച്ച് മെയില്‍ മെര്‍ജ് ചെയ്യാന്‍ സാധിക്കൂ.
മോഡല്‍ പരീക്ഷയിലെ ചില പ്രാക്ടിക്കല്‍ ചോദ്യങ്ങളുടെ വിശകലനം ഒന്നാമത്തെ അധ്യായമായ മിഴിവാര്‍ന്ന ചിത്രലോകം എന്ന ഭാഗത്തില്‍ നിന്നും ഇങ്ക്സ്കേപ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുള്ള ലോഗോ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് മോഡല്‍ പരീക്ഷക്ക് വന്നത്. ഇതില്‍ പാഠപുസ്തകത്തിലെ പേജ് 9 ല്‍ പരിചയപ്പെടുന്ന പ്രധാന ടൂളുകളുടെ പ്രയോഗസാധ്യതയാണ് വിലയിരുത്തുന്നത്. Create Rectangles and squares Tool , Fill and Stroke, Gradient Tool , Text Tool എന്നിവയുടെ ഉപയോഗം വിദ്യാര്‍ഥികള്‍ ശരിക്ക് മനസ്സിലാക്കിയാല്‍ ഈ ചോദ്യത്തിന് അനായാസം ഉത്തരം ചെയ്യാം. അമീബയെ വരക്കല്‍, ഗേറ്റ് (കമാനം)നിര്‍മ്മാണം, ത്രിമാന രൂപങ്ങള്‍, പൂവ് വരക്കല്‍ എന്നിവയും പാഠപുസ്തകത്തില്‍ പരാമര്‍ശിക്കുന്നത് കൊണ്ട് അത്തരം പ്രവര്‍ത്തനങ്ങളും വാര്‍ഷികപ്പരീക്ഷക്കായി പരിശീലിക്കേണ്ടതാണ്. Gradient ടൂള്‍ , ക്ലോണ്‍, ഡ്യൂപ്ലിക്കേറ്റ് , ഗ്രൂപ്പിംഗ് എന്നീ സങ്കേതങ്ങളുടെ പ്രയോഗവും പരീക്ഷയ്ക്ക് പ്രതീക്ഷിക്കാം , Export as PNG, Save in SVG എന്നിവ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇങ്ക്സ്കേപ് സോഫ്റ്റ്‌വെയറില്‍ മലയാളത്തില്‍ Text എഴുതുമ്പോള്‍ ഫോണ്ട് rachana സെലക്ട് ചെയ്യണമെന്നത് പ്രത്യേകം ശ്രദ്ധിക്കുക. ഇങ്ക്സ്കേപിലെ ക്യാന്‍വാസിന് (പേജ്) പുറത്തുള്ള പശ്ചാത്തലത്തില്‍ ചിത്രം വരക്കുകയാണെങ്കില്‍ Save ചെയ്യുന്നതിന് മുമ്പ് File → Document Properties → Resize page to content → Resize page to drawing or selection എന്നതില്‍ ക്ലിക്ക് ചെയ്ത് നാം വരച്ച ചിത്രം പേജില്‍ തന്നെ വരുത്തേണ്ടതാണ്. ഓരോ ചോദ്യങ്ങളുടെയും Scoring Indicators സോഫ്റ്റ്‌വെയറില്‍ ലഭ്യമാണ്. അധ്യാപകരുടെ സഹായത്തോടെ അവ കണ്ടെത്തി അതിനനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ പരിശീലിക്കുന്നത് നന്നായിരിക്കും. മൂന്നാമത്തെ അധ്യായമായ എന്റെ വിഭവ ഭൂപടം - ഈ വിഭാഗത്തില്‍ നിന്നും നല്കിയിരിക്കുന്ന ക്യൂജിസ് പ്രോജക്ടിലെ വിവരങ്ങള്‍ കണ്ടെത്താനും വിശകലനം ചെയ്യാനുമുള്ള ചോദ്യങ്ങളാണ് മോഡല്‍ പരീക്ഷക്ക് ചോദിച്ചിരിക്കുന്നത്. നല്‍കിയിരിക്കുന്ന ക്യൂജിസ് മാപ്പിലെ ഒരു പ്രത്യേക ലെയറില്‍ രേഖപ്പെടുത്തിയ വിവരങ്ങള്‍ attribute ടേബിള്‍ വഴി പ്രദര്‍ശിപ്പിക്കാനുള്ള ചോദ്യം മാതൃകയായി നല്‍കുന്നു. 


"ക്യൂജിസ് സോഫ്റ്റ്‌വെയര്‍ തുറന്ന് Home/Exam_documents/QGIS എന്ന ഫോള്‍ഡറിലെ Examproject എന്ന ഭൂപടം open ചെയ്ത് Rail ലെയറിനെ ഭൂപടത്തില്‍ പ്രദര്‍ശിപ്പിക്കുക. തുടര്‍ന്ന് ഭൂപടത്തില്‍ രേഖപ്പെടുത്തിയ എല്ലാ വീടുകളുടെയും വിവരങ്ങള്‍ അടങ്ങിയ attribute table പ്രദര്‍ശിപ്പിക്കുക. ഈ പട്ടികയുടെ സ്ക്രീന്‍ഷോട്ട് നിങ്ങളുടെ രജിസ്റ്റര്‍നമ്പര്‍_ചോദ്യനമ്പര്‍ ഫയല്‍ നാമമായി നല്‍കി Home ലെ Exam10 ഫോള്‍ഡറില്‍ സേവ് ചെയ്യുക. (സ്ക്രീന്‍ഷോട്ട് ലഭിക്കാനായി കീബോര്‍ഡിലെ PrtSc കീ അമര്‍ത്തുക)” 
ഈ ചോദ്യത്തിന് ഉത്തരം ചെയ്യുന്ന വിധം താഴെ നല്‍കുന്നു.
 • Application → Science → Quantum GIS തുറക്കുക.


 • File → Open Project സെലക്ട് ചെയ്യുക. 

 • Home/Exam_documents/QGIS എന്ന ക്രമത്തില്‍ തുറന്ന് (നിര്‍ദ്ദേശിക്കപ്പെട്ട) Examproject.qgs എന്ന ഭൂപടം സെലക്ട് ചെയ്ത് open ക്ലിക്ക് ചെയ്യുക. 

 • ഇടതുവശത്തുള്ള Layers പാനലില്‍ നിന്നും Rail ലെയറില്‍ 'ചെക്ക്' മാര്‍ക്ക് ഇടുക. ( ഇപ്പോള്‍ Rail ലെയര്‍ ഭൂപടത്തില്‍ ദൃശ്യമായിട്ടുണ്ടാവും. 

 • ഇടതുവശത്തുള്ള Layers പാനലില്‍ നിന്നും House ലെയര്‍ സെലക്ട് ചെയ്ത് Right Click → Open attribute table സെലക്ട് ചെയ്യുക. (ഈ ഭൂപടത്തിലെ എല്ലാ വീടുകളുടെയും വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത് House എന്ന ലെയറിലാണല്ലോ?) 

 • ഇപ്പോള്‍ attribute table തുറന്ന് വന്നിട്ടുണ്ടാവും. ശേഷം കീബോര്‍ഡിലെ PrtSc കീ അമര്‍ത്തി ഇതിന്റെ സ്ക്രീന്‍ഷോട്ട് എടുക്കുക. 

 • സ്ക്രീന്‍ ഷോട്ട് നിങ്ങളുടെ രജിസ്റ്റര്‍നമ്പര്‍_ചോദ്യനമ്പര്‍ ഫയല്‍ നാമമായി നല്‍കി സേവ് ചെയ്യുക.  • ഈ ചോദ്യത്തിന്റെ Scoring Indicators ഉം സ്കോറും താഴെ നല്‍കുന്നു.

 • Opens the Map in QGIS                 1 

 • Checks the layer box “Rail”           ½ 

 • Selects the Layer “House”             1 

 • Opens attribute table of “House”   1 

 • Saves in correct location              ½ 

 •                 Total                                 4


  Attribute ടേബിളിനെ പ്രദര്‍ശിപ്പിക്കുന്നത് കൂടാതെ, നല്‍കിയിരിക്കുന്ന പ്രോജക്ടില്‍ പുതിയ ലെയര്‍ നിര്‍മ്മിക്കുന്നത് , നിലവിലുള്ള ഒരു ലെയറില്‍ പുതിയൊരു വിവരം കൂട്ടിച്ചേര്‍ക്കുന്നത് ( House ലെയറില്‍ പുതിയൊരാളുടെ വീട് കൂടി ഉള്‍പ്പെടുത്തുക, etc.), Identify Features Tool ന്റെ ഉപയോഗം, ആവൃത്തി വിശകലനം(ബഫറിംഗ്), തയ്യാറാക്കിയ ഭൂപടം പ്രിന്റ് ചെയ്യാനൊരുക്കല്‍ ( New Print Compozer വഴി) , ഭൂപടം png, jpg , pdf ഫോര്‍മാറ്റിലേക്ക് എക്സ്‌പോര്‍ട്ട് ചെയ്യല്‍ എന്നീ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ചോദ്യങ്ങളും പ്രതീക്ഷിക്കാവുന്നതാണ്.


  കമ്പ്യൂട്ടര്‍ ഭാഷ എന്ന നാലാം അധ്യായത്തിലെ ഭൂരിഭാഗം ചോദ്യങ്ങളും നല്‍കിയിരിക്കുന്ന പൈതണ്‍ കോഡുകളിലെ തെറ്റുകള്‍ തിരുത്തി ശരിയായ പ്രോഗ്രാം തയ്യാറാക്കുന്നതിനുള്ളവയാണ്. ഈ ചോദ്യത്തിനുള്ള ഉത്തരം idle ഉപയോഗിച്ചോ gedit Text എഡിറ്റര്‍ ഉപയോഗിച്ചോ തയ്യാറാക്കാവുന്നതാണ്. മറ്റു ഉത്തരങ്ങളെ പോലെ തന്നെ ഇവ ഹോമിലെ Exam10 എന്ന ഫോള്‍ഡറില്‍ തന്നെ സേവ് ചെയ്യണമെന്നത് പ്രത്യകം ശ്രദ്ധിക്കേണ്ടതാണ്. ഈ അധ്യായത്തില്‍ നിന്നും wxglade ഉപയോഗിച്ചുള്ള പ്രവര്‍ത്തനം ഇത്‌ വരെ നടന്ന മൂന്ന് പരീക്ഷകള്‍ക്കും ചോദിച്ചിട്ടില്ല. gedit Text എഡിറ്റര്‍ ഉപയോഗിച്ച് പ്രോഗ്രാം തയ്യാറാക്കുകയാണെങ്കില്‍ അവ പ്രവര്‍ത്തിപ്പിക്കാന്‍ താഴെയുള്ള രീതി അവലംബിക്കാം.
  • പ്രോഗ്രാം സേവ് ചെയ്ത ഫോള്‍ഡറില്‍ Right click ചെയ്ത് Open in Terminal സെലക്ട് ചെയ്യുക. 
  • തുടര്‍ന്ന് പ്രോഗ്രാം പ്രവര്‍ത്തിപ്പിക്കാനായി ടെര്‍മിനലില്‍ താഴെയുള്ള മാതൃകയില്‍ കോഡ് ടൈപ്പ് ചെയ്ത് എന്റര്‍ ചെയ്യുക. 

        python filename.py


  ( 999995_6.py എന്ന ഫയല്‍ നാമമുള്ള പ്രോഗ്രാം പ്രവര്‍ത്തിപ്പിക്കാന്‍ താഴെയുള്ള കോഡാണ് നല്‍കേണ്ടത്.)


  python 999995_6.py


  ഒരു ചോദ്യമാതൃക:


  " അമ്പതു വരെയുള്ള അഞ്ചിന്റെ ഗുണിതങ്ങള്‍ പ്രിന്റ് ചെയ്യുന്നതിനുള്ള പൈതണ്‍ പ്രോഗ്രാം തെറ്റായി നല്‍കിയിരിക്കുന്നു.  പ്രോഗ്രാമിലെ തെറ്റുകള്‍ തിരുത്തി ടൈപ്പ് ചെയ്ത് ശേഷം രജിസ്റ്റര്‍നമ്പര്‍_ചോദ്യനമ്പര്‍ ഫയല്‍ നാമമായി നല്‍കി സേവ് ചെയ്ത് പ്രവര്‍ത്തിപ്പിക്കുക. “


  ഒരു പ്രോഗ്രാമില്‍ ഉള്‍പ്പെട്ടിട്ടുള്ള ഏതെങ്കിലും നിര്‍ദ്ദേശങ്ങള്‍ ഒരു നിശ്ചിത തവണ ആവര്‍ത്തിച്ചു പ്രവര്‍ത്തിപ്പിക്കാനാണ് for, while എന്നീ നിര്‍ദ്ദേശങ്ങള്‍ പൈതണില്‍ ഉപയോഗിക്കുന്നത്. ഇതില്‍ while നിര്‍ദ്ദേശത്തിന്റെ പ്രയോഗമാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.


  നല്‍കിയിരിക്കുന്ന കോഡ് പ്രവര്‍ത്തിപ്പിച്ചു നോക്കിയാല്‍ ഒന്നു മുതല്‍ 50 (1,2,3,4,....) വരെയുള്ള സംഖ്യകളാണ് പ്രിന്റ് ചെയ്യുന്നത്. നമുക്കിവിടെ പ്രിന്റ് ചെയ്യേണ്ടത് അമ്പതു വരെയുള്ള അഞ്ചിന്റെ ഗുണിതങ്ങളാണ്. അതായത് 5 , 10, 15, 20....... എന്നിങ്ങനെ . ചോദ്യത്തിലെ കോഡില്‍ തുടക്കവില 1 ഉം ഇന്‍ക്രിമെന്റ് 1ഉം പരമാവധി വില 50 ( a<=50) ഉം ആണ്. ഈ പ്രോഗ്രാമിലെ തുടക്കവിലയിലും ഇന്‍ക്രിമെന്റിലും മാറ്റം വരുത്തിയാല്‍ ചോദ്യത്തില്‍ പറഞ്ഞ രീതിയിലേക്ക് പ്രോഗ്രാമിനെ മാറ്റി എഴുതാം. (അതായത് 1 , 2, 3, 4, …. ന് പകരം 5, 10, 15, 20.... എന്ന് വരണം.) തുടക്ക വില 1 ന് പകരം അഞ്ചും ( a=1 ന് പകരം a=5 ) ഇന്‍ക്രിമെന്റ് 1 ന് പകരം 5 ഉം നല്‍കണം( a=a+1 ന് പകരം a=a+5). ഇങ്ങനെ മാറ്റി എഴുതിയാല്‍ പ്രോഗ്രാം താഴെ പറയുന്ന രീതിയിലാവുന്നു.  ഈ ചോദ്യത്തിന് ഉത്തരം ചെയ്യുന്ന വിധം താഴെ നല്‍കുന്നു.


  IDLE ഉപയോഗിച്ച് ഉത്തരം തയ്യാറാക്കുന്ന വിധം.

  • Applications → Programming→ IDLE തുറക്കുക. 
  • File → New Window സെലക്ട് ചെയ്യുക. 
  • തുറന്നു വരുന്ന വിന്‍ഡോയില്‍ ശരിയായ പ്രോഗ്രാം ടൈപ്പ് ചെയ്യുക.( Syntax പ്രത്യേകം ശ്രദ്ധിക്കുക.)
  • File → Save സെലക്ട് ചെയ്യുക. 
  • Exam10 ഫോള്‍ഡര്‍ തുറന്ന് ഫയല്‍ നാമം നല്‍കി സേവ് ചെയ്യുക. 
  • ഫയല്‍ പ്രവര്‍ത്തിപ്പിക്കാനായി മെനുവിലെ Run → Run Module സെലക്ട് ചെയ്യുക ( F5)


  gedit Text എഡിറ്റര്‍ ഉപയോഗിച്ച് ഉത്തരം തയ്യാറാക്കുന്ന വിധം
  • Applications → Accessories→gedit Text എഡിറ്റര്‍ തുറക്കുക. 
  • ടെസ്റ്റ് എഡിറ്ററില്‍ ശരിയായ പ്രോഗ്രാം ടൈപ്പ് ചെയ്യുക.( Syntax പ്രത്യേകം ശ്രദ്ധിക്കുക.) 
  • File → Save സെലക്ട് ചെയ്യുക. 
  • Exam10 ഫോള്‍ഡര്‍ തുറന്ന് .py എന്ന് എക്സറ്റന്‍ഷനോടെ ഫയല്‍ നാമം നല്‍കി സേവ് ചെയ്യുക. 
  • ഫയല്‍ പ്രവര്‍ത്തിപ്പിക്കാനായി പ്രോഗ്രാം സേവ് ചെയ്ത ഫോള്‍ഡറില്‍ Right click ചെയ്ത് Open in Terminal സെലക്ട് ചെയ്യുക. 
  • തുടര്‍ന്ന് ടെര്‍മിനലില്‍ താഴെയുള്ള മാതൃകയില്‍ കോഡ് ടൈപ്പ് ചെയ്ത് എന്റര്‍ ചെയ്യുക.

   python filename.py

  ഈ ഉത്തരത്തിന്റെ Scoring Indicators താഴെ നല്‍കുന്നു.

  1. Types the program in proper syntax        1 
  2. Changes a=1 to a=5 (Line 1)                  1 
  3. Changes a=a+1 to a=a+5 (Line 4)          1 
  4. Saves the program in correct location      ½
  5. Correct Output                                        ½ 

                  Total                                  4


  നേരത്തെ തയ്യാറാക്കി (gedit text editor or idle) സേവ് ചെയ്ത് വെച്ചിരിക്കുന്ന  പൈതണ്‍ പ്രോഗ്രാമുകളെ IDLE ഉപയോഗിച്ചും പ്രവര്‍ത്തിപ്പിക്കാം. അതിനായി താഴെയുള്ള പ്രവര്‍ത്തന ക്രമമാണ് പാലിക്കേണ്ടത്.

  • Applications → Programming→ IDLE തുറക്കുക. 
  • File → Open വഴി നേരത്തെ തയ്യാറാക്കി സേവ് ചെയ്ത പൈതണ്‍ ഫയല്‍ തുറക്കുക. 
  • ഫയല്‍ പ്രവര്‍ത്തിപ്പിക്കാനായി മെനുവിലെ Run → Run Module സെലക്ട് ചെയ്യുക ( F5)


  range, ലഘു ഫങ്ഷനുകളുടെ നിര്‍മ്മാണം , സ്ട്രിങ്ങുകളുടെ ഉപയോഗം ( ഒരു കൂട്ടത്തില്‍ നിന്ന് ഒരു പ്രത്യേക വിഭാഗത്തെ കണ്ടെത്തല്‍, സ്ട്രിങ്ങ് പിരമിഡ് , സ്ട്രിങ്ങുകള്‍ തമ്മില്‍ കൂട്ടിച്ചേര്‍ക്കല്‍ etc) എന്നിവയില്‍ നിന്നുള്ള ചോദ്യങ്ങളും വാര്‍ഷികപ്പരീക്ഷക്ക് ഈ അധ്യായത്തില്‍ നിന്ന് പ്രതീക്ഷിക്കാവുന്നതാണ്.


  ആറാമത്തെ അധ്യായമായ 'വരകള്‍ക്ക് ജീവന്‍ പകരാം' - ല്‍ നിന്നും രണ്ട് രീതിയിലുള്ള ചോദ്യങ്ങളാണ് മോഡല്‍ പരീക്ഷക്ക് ചോദിച്ചിരിക്കുന്നത്. നല്‍കിയിരിക്കുന്ന റ്റുപീ പ്രോജക്ട് ഫയലില്‍ ആവശ്യമായ മാറ്റം വരുത്തി നിര്‍ദ്ദേശിച്ചിരിക്കുന്ന അനിമേഷന്‍ തയ്യാറാക്കുക, പുതിയ പ്രോജക്ട് ഫയല്‍ തുറന്ന് അതില്‍ ലളിതമായ ചിത്രം വരച്ച് അവക്ക് അനിമേഷന്‍ നല്‍കുക എന്നിവയാണ‌വ. ഇതിലെ ചോദ്യങ്ങള്‍ ഒന്ന് രണ്ടാവര്‍ത്തി വായിച്ച് മനസ്സിലാക്കിയാല്‍ വളരെ പെട്ടെന്ന് ഉത്തരം ചെയ്യാന്‍ സാധിക്കുന്നതാണ്.

  അനിമേഷന്‍ തയ്യാറാക്കുന്നതിനുള്ള ചോദ്യങ്ങള്‍ക്ക് രണ്ട് തരം റിസോഴ്സുകളാണ് നല്‍കിയിരിക്കുന്നത്. Exam_documents ല്‍ boy.tup , bus.tup, butterfly.tup, football.tup, sky.tup എന്നിങ്ങനെ അഞ്ച് റ്റുപീ പ്രോജക്ട് ഫയലുകളും Images10 ല്‍ bus.png , plane.png, sky.png, scene.png എന്നിങ്ങനെ നാല് ചിത്ര ഫയലുകളുമാണവ. ഇവയില്‍ പ്രോജക്ട് ഫയലുകള്‍ ( .tup എക്സ്റ്റന്‍ഷനിലുള്ളവ) ചിത്രങ്ങളല്ലാത്തതിനാല്‍ അവ Insert → Bitmap വഴി റ്റുപീ സോഫ്റ്റ്‌വെയറിലേക്ക് ഉള്‍പ്പെടുത്താന്‍ സാധിക്കില്ല. മുന്‍കൂട്ടി റ്റുപീസോഫ്റ്റ്‌വെയറില്‍ തയ്യാറാക്കിയ അപൂര്‍ണ്ണമായ ഫയലുകളാണ് ഇവിടെ റിസോഴ്സുകളായി തന്നിരിക്കുന്നത്. അവ റ്റുപീയില്‍ തുറന്ന് ആവശ്യമായ മാറ്റം വരുത്തി അനിമേഷന്‍ പ്രവര്‍ത്തിപ്പിക്കുക. Save project As or Export ചെയ്യുക.

    പ്രോജക്ട് ഫയലുകളെ സോഫ്റ്റ്‌വെയറിലെ File → Open Project മെനു വഴിയാണ് റ്റുപീയില്‍ തുറക്കേണ്ടത്. Images10 ല്‍ നല്‍കിയിരിക്കുന്ന ചിത്ര ഫയലുകളെയാണ് Insert → Bitmap വഴി സോഫ്റ്റ്‌വെയറിലേക്ക് ഉള്‍പ്പെടുത്താന്‍ സാധിക്കുന്നത്. ഈ വ്യത്യാസം തിരിച്ചറിഞ്ഞാല്‍ വളരെ വേഗത്തില്‍ ഈ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കാന്‍ സാധിക്കും.

  ഒരു ചോദ്യമാതൃക:
  "റോഡിലൂടെ നടന്നു നീങ്ങുന്ന കുട്ടി" - ഇതിന്റെ അനിമേഷന്‍ Home ലെ Exam_documents ല്‍ നല്‍കിയിരിക്കുന്ന boy.tup എന്ന ഫയല്‍ Tupi സോഫ്റ്റ്‌വെയറില്‍ തുറന്ന് തയ്യാറാക്കുക. Home ലെ Images10 ല്‍ നിന്നും അനുയോജ്യമായ ചിത്രം പശ്ചാത്തലമായി ഉള്‍പ്പെടുത്തുക. തയ്യാറാക്കിയ അനിമേഷന്‍ Save project As വഴി Home ലെ Exam10 എന്ന ഫോള്‍ഡറില്‍ നിങ്ങളുടെ ചോദ്യനമ്പര്‍_ചോദ്യനമ്പര്‍ ഫയല്‍ നാമമായി നല്‍കി സേവ് ചെയ്യുക.


  ഈ ചോദ്യത്തിന് ഉത്തരം ചെയ്യുന്ന വിധം നോക്കാം


  ഇവിടെ വിദ്യാര്‍ഥിയുടെ പ്രവര്‍ത്തനത്തിലൂടെ ലഭിക്കുന്ന ഉല്പന്നമാണ് "റോഡിലൂടെ നടന്നു നീങ്ങുന്ന കുട്ടി" എന്ന അനിമേഷന്‍. ഈ അനിമേഷന്‍ തയ്യാറാക്കാന്‍ ഏതെല്ലാം ചിത്രങ്ങള്‍ തയ്യാറാക്കേണ്ടി വരും എന്ന് ആദ്യമേ ആലോചിക്കണം. ഇവിടെ പശ്ചാത്തലത്തില്‍ റോഡും , അതിലൂടെ നടന്നു നീങ്ങുന്ന കുട്ടിയും - ഇതിന് കറഞ്ഞപക്ഷം രണ്ട് ചിത്രങ്ങളെങ്കിലും വേണം. ഇതിനാവശ്യമായ രണ്ട് ചിത്രങ്ങളും റിസോഴ്സുകളായി രണ്ട് രീതിയില്‍ തന്നിട്ടുണ്ട്. Exam_documents ലെ boy.tup എന്ന പ്രോജക്ട് ഫയലാണ് ഒന്ന്. FPS മൂന്ന് ആയി ക്രമീകരിച്ച അഞ്ച് ഫ്രെയിം ഉള്ള ഒരു റ്റുപീ പ്രോജക്ട് ഫയലാണിത്. ഇതില്‍ കുട്ടിയടെ ചിത്രവും ഉള്‍ക്കൊള്ളുന്നുണ്ട്. പശ്ചാത്തലമായി ഉള്‍പ്പെടുത്തേണ്ട റോഡിന്റെ ചിത്രം Images10 ല്‍ ലഭ്യമാണ് (scene.png ). ( റിസോഴ്സുകള്‍ നല്‍കാത്ത ചോദ്യങ്ങളും നല്‍കിയിട്ടുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ ആവശ്യമായ ചിത്രങ്ങള്‍ വിദ്യാര്‍ഥികള്‍ സ്വയം വരച്ചുണ്ടാക്കണം.)


  ഉത്തരം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനക്രമം.

  • Applications →Graphics →Tupi:2D Magic തുറക്കുക. 
  • File → Open project സെലക്ട് ചെയ്യുക. 
  • Home ലെ Exam_documents തുറന്ന് boy.tup എന്ന ഫയല്‍ സെലക്ട് ചെയ്ത് open ചെയ്യുക.

  ഈ പ്രോജക്ട് ഫയലില്‍ ആകെ അഞ്ച് ഫ്രെയിമുകള്‍ തയ്യാറാക്കിയിട്ടുണ്ട്. അഞ്ച് ഫ്രെയിമിലും ചിത്രങ്ങളും ക്രമീകരിച്ചിട്ടുമുണ്ട്. 1 , 3, 5 എന്നീ ഫ്രെയിമില്‍ കുട്ടിയുടെ ഒരു സ്റ്റെപ്പും 2, 4 ഫ്രെയിമില്‍ മറ്റൊരു സ്റ്റെപ്പുമാണുള്ളത്. അഞ്ച് ഫ്രെയിമിലും ചിത്രം ഒരേ സ്ഥാനത്താണ്. അതിനാല്‍ അനിമേഷനായി രണ്ടാമത്തെ ഫ്രെയിം മുതല്‍ ചിത്രത്തിന്റെ സ്ഥാനം ക്രമമായി മുന്നോട്ട് മാറ്റി വെക്കുക മാത്രമാണ് ഇവിടെ ചെയ്യേണ്ട പ്രധാന പ്രവര്‍ത്തനം. അതിനു മുമ്പായി ചിത്രത്തിന് അനുയോജ്യമായ പശ്ചാത്തലം ക്രമീകരിക്കണം.

  • പശ്ചാത്തലം ക്രമീകരിക്കാനായി Background Mode സെലക്ട് ചെയ്യുക. 
  • തുടര്‍ന്ന് Insert → Bitmap സെലക്ട് ചെയ്യുക. 
  • Home ലെ Images10 ല്‍ നിന്നും scene.png സെലക്ട് ചെയ്ത് open ചെയ്യുക. 
  • തുടര്‍ന്ന് Frames Mode സെലക്ട് ചെയ്ത് പ്രധാന ജാലകത്തില്‍ തിരിച്ചെത്തുക. 
  • ഇനി ലെയര്‍ ബോക്സില്‍ നിന്നും രണ്ടാമത്തെ ഫ്രെയിം സെലക്ട് ചെയ്യുക. ( രണ്ടാമത്തെ ഫ്രെയിമില്‍ ക്ലിക്കു ചെയ്യുക.) 
  • ശേഷം ടൂള്‍ ബോക്സില്‍ നിന്നും Object Selection (O) Tool സെലക്ട് ചെയ്യുക. 
  • ക്യാന്‍വാസിലെ ചിത്രത്തിനു മുകളിലൂടെ ഡ്രാഗ് ചെയ്ത് ചിത്രം സെലക്ട് ചെയ്യുക. 
  • കീ ബോര്‍ഡിലെ Left ആരോ കീ ഉപയോഗിച്ച് ചിത്രത്തെ നിലവിലുള്ള സ്ഥാനത്ത് നിന്നും അല്പം മുമ്പോട്ട് നീക്കി വെക്കുക. 
  • തുടര്‍ന്ന് ലെയര്‍ ബോക്സില്‍ നിന്നും മൂന്നാമത്തെ ഫ്രെയിം സെലക്ട് ചെയ്യുക. 
  • രണ്ടാമത്തെ ചിത്രം ഇപ്പോള്‍ നില്‍ക്കുന്ന സ്ഥാനത്തിന് അല്പം മുമ്പോട്ടായി മൂന്നാമത്തെ ഫ്രെയിമിലെ ചിത്രത്തെ മാറ്റി സ്ഥാപിക്കുക. 
  • ഇങ്ങനെ ബാക്കി നാല് ഫ്രെയിമിലും ക്ലിക്ക് ചെയ്ത് അവയിലെ ചിത്രത്തിലെ സ്ഥാനം തൊട്ടു പിന്നിലെ ചിത്രത്തിന്റെ സ്ഥാനത്തില്‍ നിന്നും മാറ്റി വെക്കുക. 
  • എല്ലാ ഫ്രെയിമിലേയും ചിത്രങ്ങളുടെ സ്ഥാനം മാറ്റി വെച്ചതിന് ശേഷം Player മെനു സെലക്ട് ചെയ്ത് അനിമേഷന്‍ പ്രവര്‍ത്തിപ്പിക്കുക. 
  • File → Save project As വഴി Home ലെ Exam10 എന്ന ഫോള്‍ഡറില്‍ നിങ്ങളുടെ ചോദ്യനമ്പര്‍_ചോദ്യനമ്പര്‍ ഫയല്‍ നാമമായി നല്‍കി സേവ് ചെയ്യുക.
  ഈ ചോദ്യത്തിന്റെ Scoring Indicators താഴെ നല്‍കുന്നു.
  1. Opens Tupi                           ½ 
  2. Opens required file                ½ 
  3.  Inserts background Image     1 
  4.  Makes movements for object  1 
  5. Saves in the correct location   1 
                         Total                     4

  തയ്യാറാക്കുന്ന അനിമേഷന്‍ പ്രോജക്ട് ഫയലായി (.aup) സേവ് ചെയ്യുന്നതിന് പകരം വീഡിയോ ഫയലാക്കി (avi ഫോര്‍മാറ്റിലേക്ക്) എക്സ്‌പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെടുന്ന രീതിയിലുള്ള ചോദ്യങ്ങളും വാര്‍ഷിക പരീക്ഷക്ക് പ്രതീക്ഷിക്കാവുന്നതാണ്.

  (എല്ലാ പാഠഭാഗങ്ങളിലെയും ചോദ്യമാതൃകകളെ വിശകലനം ചെയ്തിട്ടില്ല. നമ്മുടെ അധ്യാപക സുഹൃത്തുക്കളാരെങ്കിലും ആ ജോലി ഏറ്റെടുത്ത് അവ മാത്സ് ബ്ലോഗില്‍ പ്രസിദ്ധീകരിക്കുമെന്ന് കരുതട്ടെ..)

  ഈ പോസ്റ്റിന്റെ പി.ഡി.എഫിനായി ഇവിടെ ക്ലിക്ക് ചെയ്യുക.


  Read More | തുടര്‍ന്നു വായിക്കുക

  ഐ.ടി - മാതൃകാ ചോദ്യങ്ങള്‍ (by IT@School)
  (for std VIII, IX, X)

  >> Friday, February 8, 2013

  മാത്സ് ബ്ലോഗിനു കഴിഞ്ഞ ജനുവരി മാസം ലഭിച്ചത് പത്തു ലക്ഷത്തിലേറെ സന്ദര്‍ശനങ്ങളാണ്. അതില്‍ മുഖ്യ പങ്കു വഹിച്ചത് ഐ.ടി യുമായി ബന്ധപ്പെട്ട പോസ്റ്റുകളാണ്. ഐ.ടി യ്ക്കായി മാത്സ് ബ്ലോഗിനെ മാത്രം ആശ്രയിക്കുന്ന അധ്യാപകരുണ്ടെന്നാണ് വരുന്ന മെയിലുകളില്‍ നിന്നും ഞങ്ങള്‍ക്കു മനസ്സിലാകുന്നത്.

  ഐ.ടി ചോദ്യശേഖരമാണ് ഈ പോസ്റ്റിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുഖ്യമായും ഐ.ടി @ സ്കൂള്‍ ഹൈസ്കൂള്‍ ക്ലാസുകളിലേക്കായി പുറത്തിറക്കിയ ചോദ്യ ബാങ്കില്‍ നിന്നുള്ള ചോദ്യങ്ങളാണ് ഈ പോസ്റ്റില്‍ ചേര്‍ത്തിട്ടുള്ളത്.

  ഹൈസ്കൂള്‍ ക്ലാസുകളില്‍ ഐ.ടി പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് ഈ ചോദ്യശേഖരം ഏറെ സഹായകരമാകും എന്നതില്‍ സംശയമില്ല.

  ** എസ്.എസ്.എല്‍.സി ഐ.ടി മോഡല്‍ പരീക്ഷയുടെ ചോദ്യങ്ങള്‍ അയച്ചു തന്ന അധ്യാപകര്‍ക്കെല്ലാമുള്ള നന്ദി രേഖപ്പെടുത്തട്ടെ. പരീക്ഷ തീരുന്ന മുറയ്ക്ക് അവ പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കുന്നതാണ്

  Question Bank by IT@school

  Std X Malayalam Medium

  First Terminal Examination

  Std VIII English Medium‌‌‌ | Malayalam Medium

  Std IX English Medium | Malayalam Medium

  Std X English Medium | Malayalam Medium

  Click here for ICT Theory Notes - Malayalam

  Click here for ICT Theory Notes - English


  Read More | തുടര്‍ന്നു വായിക്കുക

  IT Model Examination Help

  >> Thursday, February 7, 2013


  പ്രിയ സുഹൃത്തേ,
  Model IT പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് സ്കൂളുകളില്‍ ചില പ്രശ്നങ്ങള്‍ അനുഭവപ്പെട്ടതായി മനസിലാക്കുന്നു.പ്രശ്നങ്ങള്‍ മനസ്സിലാക്കി,SSLC ഐടി പരീക്ഷയ്ക്കു മുമ്പ് പരിഹരിക്കാന്‍ ഐടി@സ്കൂള്‍ സ്റ്റേറ്റ് പ്രോജക്ട് ഓഫീസിനെ സഹായിക്കുന്നതിനായി ദയവായി ഇവിടെ ക്ലിക്ക് ചെയ്ത് നിങ്ങളുടെ പ്രശ്നം രേഖപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ചില പ്രശ്നങ്ങള്‍ അധ്യാപകര്‍ സ്വയം പരിഹരിച്ചതെങ്ങനെയെന്നും ഇവിടെ നിന്നും മനസ്സിലാക്കാം.


  ചില പ്രശ്നങ്ങളും പരിഹാരങ്ങളും ചുവടെ നല്‍കിയിട്ടുണ്ട്. താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് തുടര്‍ന്നു വായിക്കാം.

  ചോദ്യം:- പരീക്ഷ install ചെയ്ത് കഴിഞ്ഞ് അല്ലെങ്കില്‍ കുറച്ച് കുട്ടികളുടെ പരീക്ഷ നടത്തി കഴിഞ്ഞ് ശരിയായ Username ഉം Password ഉം കൊടുത്തിട്ടും Incorrect user name/passwordഎന്ന message വരുന്നു.
  ഉത്തരം:- Computer–>File System –>opt –>lampp –>var –>mysql എന്ന രീതിയില്‍ തുറന്ന് mysql എന്ന ഫോള്‍ഡറിലുള്ള നിലവിലെ യൂസര്‍നാമത്തില്‍ (ഉദാ. home) ആരംഭിക്കുന്ന 2 ഫയലുകള്‍ (താക്കോല്‍ ചിഹ്നമുള്ള രണ്ടു ഫയലുകള്‍) delete ചെയ്തശേഷം restart ചെയ്താല്‍ പരിഹാരമാകും.
  ചോദ്യം :Stellarium വിന്റോ മിനിമൈസ് ചെയ്യാന്‍ വല്ല മാര്‍ഗ്ഗവുമുണ്ടോ?
  ഉത്തരം :F11 key ഉപയോഗിച്ചു നോക്കൂ. full screen mode മാറും അപ്പോള്‍ മിനിമൈസ് ചെയ്യാം

  ചോദ്യം : ഇന്‍സ്റ്റലേഷന്‍ കഴിഞ്ഞ്, പരീക്ഷ നടത്തുമ്പോഴാണ് Homeല്‍ Exam_Documents, Images10 എന്നീ ഫോള്‍ഡറുകള്‍ കാണാതിരിക്കുകയോ, കാലിയായിരിക്കുകയോ ആയി ശ്രദ്ധയില്‍ പെട്ടത്. എന്തുചെയ്യും?
  ഉത്തരം : Computer->File System->usr->share->itexam->Documents_images എന്ന ഫോള്‍ഡറിനകത്ത് ഒളിച്ചിരിക്കുന്ന അവരെ എടുത്ത് ഹോമിലേക്ക് ഇട്ടാല്‍ മതി. അല്ലെങ്കില്‍ സിപ്പ് ചെയ്ത Exam_Documents, Images10 എന്നിവ ഡൗണ്‍ലോഡ് ചെയ്തെടുത്തോളൂ.  ചോദ്യം ലോഡ് ചെയ്യാത്ത പ്രശ്നത്തിന് ഒരു പരിഹാരം
  ലോഡ് ചെയ്യാതെ നില്കുന്ന window ക്ലോസ് ചെയ്യുകയോ, പരീക്ഷ exit ചെയ്യുകയോ ചെയ്യുക. തുടര്‍ന്ന് chief ആയി login ചെയ്ത് ഈ കുട്ടിയുടെ രജിസ്റ്റര്‍ നമ്പര്‍ cancel ചെയ്യുക. ഇതിനുശേഷം കുട്ടിയെ രജിസ്റ്റര്‍ ചെയ്താല്‍ പ്രശ്നം ആവര്‍ത്തിക്കില്ല.


  ചോദ്യം : റ്റുപ്പി 2D മാജിക്കില്‍ ഒരു കുട്ടി ചെയ്ത വര്‍ക്ക് സേവായിക്കഴിഞ്ഞാല്‍ അടുത്ത കുട്ടി എടുക്കുമ്പോള്‍ പൂര്‍ത്തിയായ വര്‍ക്കായിരിക്കും വരുന്നത് . എന്തുചെയ്യണം ? ഉത്തരം : ഹോമില്‍ നിന്നും Exam Documents ഡിലീറ്റ് ചെയ്യുക. Computer->File System->usr->share->itexam->Documents_imagesഎന്നതില്‍ Exam Documents Right Click ചെയ്ത് sent to Home കൊടുക്കുക . എസ്.എസ്.എല്‍.സി പരീക്ഷയോടനുബന്ധിച്ച് മാത്‌സ് ബ്ലോഗില്‍ മാത്‌സ് ബ്ലോഗ്-ഒരുക്കം എന്ന പേരില്‍ വിവിധ വിഷയങ്ങളില്‍ ഒട്ടേറെ പഠനസഹായികള്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. സോഷ്യല്‍ സയന്‍സ്, കെമിസ്ട്രി, ഫിസിക്സ് ഒഴികെ മറ്റെല്ലാ വിഷയങ്ങളിലും നമ്മുടെ അധ്യാപകര്‍ പഠനസഹായികള്‍ അയച്ചു തന്നിട്ടുണ്ട്. അക്കൂട്ടത്തില്‍ ഏറെ സന്തോഷം തോന്നിയത് മൂന്നു ഹിന്ദി ബ്ലോഗുകളുടെ കൂട്ടായ്മയില്‍ 'ആസര' എന്ന ഒരു പ്രൊഡക്ട് തയ്യാറായത് കണ്ടപ്പോഴാണ്. വിശാലമായ ഒരു മനസ്സുള്ളവര്‍ക്കേ ഇത്തരത്തില്‍ സമയം ചെലവഴിച്ച് സങ്കുചിത മന‍ഃസ്ഥിതി വെടിഞ്ഞ് വിശാലമായ ലക്ഷ്യത്തോടെ മറ്റുള്ളവരെ സഹായിക്കാന്‍ മുന്നോട്ടു വരാന്‍ കഴിയൂ. അതുകൊണ്ടു തന്നെ പഠനസഹായികള്‍ തയ്യാറാക്കി അയച്ചു തന്ന എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിക്കട്ടെ. ഇതെല്ലാം നമ്മുടെ അധ്യാപകരും വിദ്യാര്‍ത്ഥികളും സസന്തോഷം സ്വീകരിച്ചുവെന്നാണ് സന്ദര്‍ശനങ്ങളുടെ സ്റ്റാറ്റിറ്റിക്സ് പരിശോധിച്ചപ്പോഴാണ് ഞങ്ങള്‍ക്കു് മനസ്സിലായത്. കാരണം, ജനുവരി മാസത്തില്‍ മാത്രം നമുക്ക് ലഭിച്ചത് പത്തുലക്ഷം ഹിറ്റുകള്‍ക്ക് മുകളിലാണ്. മാത്‍സ് ബ്ലോഗിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റായിരുന്നു അത്. ഐടി പരീക്ഷ ലക്ഷ്യമിട്ട് ഒട്ടേറെ തിയറി-പ്രാക്ടിക്കല്‍ സഹായികള്‍ നാം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതും നമ്മുടെ വായനക്കാര്‍ക്ക് ഏറെ സഹായകമായെന്ന് പ്രതികരണങ്ങളില്‍ നിന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. എന്തായാലും ഇനി പരീക്ഷാ നാളുകളാണ്. എസ്.എസ്.എല്‍‍.സി ഐടി മോഡല്‍ എക്സാമിനേഷന്‍ ഫെബ്രുവരി എട്ടിനുള്ളില്‍ അവസാനിപ്പിക്കണമെന്ന് നിര്‍ദ്ദേശം നമുക്ക് ഏവര്‍ക്കും ലഭിച്ചു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ പരീക്ഷയില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ തിയറി- പ്രാക്ടിക്കല്‍ പരീക്ഷകളെല്ലാം ഒരുമിച്ചാണ് നടക്കുന്നത്. പരീക്ഷകളെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങളും ഇന്‍സ്റ്റലേഷന്‍ ഗൈഡും ചുവടെ നല്‍കിയിരിക്കുന്നു. മോഡല്‍ എക്സാമിനേഷന് ആവശ്യമായ ഫോറങ്ങളും സ്കോര്‍ ഷീറ്റും വിദ്യാര്‍ത്ഥികള്‍ക്കുമുള്ള ഫോമും ചുവടെ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കാം.

  1. സ്കൂളില്‍ ലഭ്യമായിട്ടുള്ള എല്ലാ ഡസ്ക്ടോപ്പ് കമ്പ്യുട്ടറുകളും, എല്ലാ ലാപ്പടോപ്പുളും, എല്ലാ നെറ്റ്ബുക്കുകളും പരീക്ഷക്ക് ഉപയേഗിക്കേണ്ടതാണ്.

  3. എഡ്യൂഉബുണ്ടു 10.04, 10.12 ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ മാത്രമേ പരീക്ഷക്ക് ഉപയോഗിക്കാവൂ,

  2. പരീക്ഷാ സോഫ്ട്‌വെയര്‍ ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയായാല്‍ കമ്പ്യുട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യണം.

  3. പരീക്ഷാ സോഫ്ട്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തശേഷം പരീക്ഷ അവസാനിക്കുന്നതുവരെ മറ്റ് സോഫ്ട്‌വെയറുകളൊന്നും കമ്പ്യുട്ടറുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യരുത്.

  4. പരീക്ഷക്കിടക്ക് ലോഗിന്‍ പ്രശ്നം അനുഭപ്പെടുകയാണെങ്കില്‍ പരീക്ഷാ സോഫ്ട്‌വെയര്‍ ക്ലോസ് ചെയ്തശേഷം ടെര്‍നിനല്‍ ഓപ്പണ്‍ ചെയ്ത്, sudo /opt/lampp/lampp restart എന്ന കമാന്റ് ടൈപ്പ്ചെയ്ത് പാസ്‌വേഡും നല്കുക. ടെര്‍മിനല്‍ പ്രോമ്‌ന്റില്‍ വന്നശേഷം ടെര്‍നിനല്‍ ക്ലോസ് ചെയ്ത് പരീക്ഷാ സോഫ്ട്‌വെയര്‍ ഓപ്പണ്‍ ചെയ്ത് പ്രവര്‍ത്തിപ്പിക്കുക.

  സ്കൂള്‍ രജിസ്ട്രേഷന്‍ സമയത്ത് രജിസ്റ്റര്‍ നമ്പര്‍ നല്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

  ഒരു സ്കൂളില്‍ 10A യില്‍ 41 കുട്ടികളും 10B യില്‍ 37 കുട്ടികളും ഉണ്ടെന്ന് കരുതുക.
  രജിസ്റ്റര്‍ നമ്പര്‍ നല്കേണ്ട ജാലകത്തില്‍ from ല്‍ 990101 ഉം to ല്‍ 990141 ഉം നല്കി save ചെയ്തശേഷം ,from ല്‍ 990201 ഉം to ല്‍ 990237 ഉം നല്കി വീണ്ടും save ചെയ്യുക. എത്ര ഡിവിഷന്‍ ഉണ്ടെങ്കിലും ഇങ്ങനെ നല്കാം.
  എസ്. സാംബശിവന്‍
  സ്റ്റേറ്റ് പ്രോജക്ട് ഓഫീസ്
  ഐടി@സ്കൂള്‍, തിരുവനന്തപുരം

  സിസ്റ്റം ഡേറ്റ് തെറ്റായിക്കിടക്കുന്ന സിസ്റ്റങ്ങളില്‍ പരീക്ഷ ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ പാസ്വേഡ് എടുക്കുകയില്ലത്രെ! ശരിയാക്കിയതിനുശേഷം ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി,എടുത്തുകൊള്ളും
  പി എന്‍ സജിമോന്‍, മാസ്റ്റര്‍ ട്രെയിനര്‍

  IT Model Examination 2013- Circular

  User Guide for IT Model Exam

  Directions

  Form for Examination Schedule


  Form for System allotment


  Score Sheet

  Feed Back form for Students

  Forms in Spread Sheet
  Sent by KC Babu, SIHS Ummathur


  Read More | തുടര്‍ന്നു വായിക്കുക

  SSLC Model EXAMINATION 2012 QUESTION PAPERS SSLC EXAMINATION 2012 QUESTION PAPERS

  >> Wednesday, February 6, 2013

  SSLC Model EXAMINATION 2012 QUESTION PAPERS
  SSLC EXAMINATION 2012 QUESTION PAPERS
  2012 ലെ മോഡല്‍ എക്സാമിനേഷന്റേയും പബ്ളിക്ക് എക്സാമിനേഷന്റേയും ചോദ്യപേപ്പറുകള്‍ ചുവടെ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കാം. അതു പോലെ തന്നെ ഈ വര്‍ഷവും പരീക്ഷ കഴിയുന്ന മുറയ്ക്ക് ചോദ്യപേപ്പറും ഉത്തരപേപ്പറും പ്രസിദ്ധീകരിക്കുന്നതിന് അതാത് വിഷയങ്ങളുടെ അധ്യാപകര്‍ ശ്രദ്ധിക്കുമല്ലോ. പരീക്ഷ കഴിയുന്ന മുറയ്ക്ക് ഒട്ടും വൈകാതെ അയച്ചു തരുന്ന ഉത്തരങ്ങളോ സൂചനകളോ അടങ്ങുന്ന പി.ഡി.എഫ് ഫെബ്രുവരി 16 ശനിയാഴ്ച പ്രസിദ്ധീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. അതു കൊണ്ട് നിശ്ചിത തിയതിക്കു മുമ്പായി മലയാളം മീഡിയം ഇംഗ്ലീഷ് മീഡിയം ചോദ്യപേപ്പറുകളും ഉത്തരങ്ങളും സൂചനകളുമെല്ലാം അയച്ചു തരുമല്ലോ. ചുവടെയുള്ള ലിങ്കില്‍ നിന്നും ചോദ്യപേപ്പറുകള്‍ ഡൌണ്‍ലോഡ് ചെയ്തെടുക്കാം.

  1. മലയാളം പേപ്പര്‍ 1
  Thanks to Minna Ashraf (SSMHS Azhicode)
  .......................................
  2. മലയാളം പേപ്പര്‍ 2
  Thanks to Minna Ashraf (SSMHS Azhicode)
  ........................................
  3. ഇംഗ്ലീഷ് ചോദ്യപേപ്പര്‍
  Thanks to Rajeev Joseph.K
  .......................................
  4. ഹിന്ദി ചോദ്യപേപ്പര്‍
  Thanks to Reji Chacko
  .......................................
  5. ഗണിതശാസ്ത്രം
  Malayalam | English
  Thanks to Teena Titus & Reji Chacko
  .......................................
  6. രസതന്ത്രം
  Malayalam | English
  Thanks to Rajeev Joseph.K
  .......................................
  7. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി
  Malayalam | English
  Thanks to Hariprasad Varma & Reji Chacko
  .......................................
  8. സോഷ്യല്‍ സയന്‍സ്
  Malayalam | English
  Thanks to Hariprasad Varma & Reji Chacko
  .......................................
  9. ബയോളജി
  Malayalam | English
  Thanks to Hariprasad Varma& Reji Chacko
  .......................................
  10. ഫിസിക്സ്
  Malayalam | English
  Thanks to Hariprasad Varma & Reji Chacko

  Model Question Papers 2012
  Dated 24/3/2012


  Read More | തുടര്‍ന്നു വായിക്കുക
  ♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer