SSLC ഐടി പരീക്ഷാപ്രശ്നങ്ങളും പരിഹാരങ്ങളും

>> Monday, February 18, 2013


പ്രശ്നങ്ങളൊക്കെ ഉണ്ടാകും. പക്ഷേ പരിഹരിക്കാനാകാത്തതൊന്നുമില്ല. പ്രത്യേകിച്ച് അവ കമന്റുചെയ്യാനും,അറിയുന്ന പരിഹാരങ്ങള്‍ പങ്കുവെയ്ക്കാനും തയ്യാറായാല്‍.
മിക്കയിടങ്ങളിലും ഇന്നലെ ഇന്‍സ്റ്റലേഷനുകള്‍ പൂര്‍ത്തിയായിക്കാണണം.ഈ പോസ്റ്റില്‍ SSLC ഐടി പ്രാക്ടിക്കല്‍ പരീക്ഷ തീരുന്നതുവരെ തല്‍സംബന്ധിയായ ചോദ്യോത്തരങ്ങള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടേയിരിക്കും.പക്ഷേ അവ ഔദ്യോഗികമാണെന്ന് തെറ്റിദ്ധരിക്കരുത്.നിങ്ങളുടെ ജില്ലയിലുള്ള ഹെല്‍പ്പ്ഡെസ്കുമായി ബന്ധപ്പെട്ട് സ്ഥിരീകരിക്കുന്നതാണ് ശരി.
പ്രശ്നം : "സാറേ...ട്രൈനിങ് നടത്തിയപ്പോള്‍ ഞങ്ങളോടു പറഞ്ഞത് പുതിയൊരു യൂസറെ ക്രിയേറ്റ് ചെയ്ത് പരീക്ഷ ഇന്‍സ്റ്റാള്‍ ചെയ്യാനാണ്. അതുപ്രകാരം ചെയ്യേം ചെയ്തു. ഇപ്പോഴാണറിയുന്നത് (യൂസര്‍ഗൈഡ്)ഡീഫാള്‍ട്ട് യൂസറീത്തന്നെ വേണോന്ന്! പ്രശ്നാവ്വോ..?"
പരിഹാരം : ഡീഫാള്‍ട്ട് യൂസറില്‍ തന്നെ ഇന്‍സ്റ്റലേഷന്‍ ചെയ്ത് പരീക്ഷ നടത്തിയാല്‍,ഫോള്‍ഡറുകള്‍ കാണാത്തതുപോലുള്ള ഒരുപാട് പ്രശ്നങ്ങള്‍ ഒഴിവായിക്കിട്ടും
പ്രശ്നം : പല സിസ്റ്റങ്ങളിലും ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ Applications-> Accessories -> SSLC Model Examination 2013 എന്നാണ് കാണുന്നത്! ഐക്കണും തഥൈവ!! എന്തു ചെയ്യും?

പരിഹാരം : ഒന്നുകൂടി ഇന്‍സ്റ്റാള്‍ ചെയ്തു നോക്കീട്ടും ശരിയായില്ലെങ്കില്‍ ഒഎസ് റീ ഇന്‍സ്റ്റാള്‍ ചെയ്ത് ശ്രമിക്കുക. (ഹെല്‍പ്പ് ഡെസ്കില്‍ നിന്നും അറിഞ്ഞത്)

155 comments:

SREEDHARANPUTHIYAMADOM February 18, 2013 at 7:13 PM  

Thank you sir Any other problems?

SREEDHARANPUTHIYAMADOM February 18, 2013 at 7:13 PM  

Thank you sir Any other problems?

Hari | (Maths) February 18, 2013 at 7:19 PM  

ഇന്‍സ്റ്റലേഷന്‍ കഴിഞ്ഞപ്പോള്‍ ചില സിസ്റ്റങ്ങളില്‍ നേരത്തേ പോസ്റ്റില്‍ സൂചിപ്പിച്ചതു പോലെ പരീക്ഷയുടെ ഐക്കണ്‍ SSLC Model Examination 2013 എന്നതു തന്നെയായിരുന്നു പ്രധാനപ്രശ്നം.

ചില സിസ്റ്റങ്ങളില്‍ Exam Documents, Images ഫോള്‍ഡറുകള്‍ കണ്ടില്ല. പരീക്ഷ ആരംഭിക്കുമ്പോഴായിരിക്കും പലപ്പോഴും നാമിത് ശ്രദ്ധിക്കുക. അതു കൊണ്ടു തന്നെ പരീക്ഷ ആരംഭിക്കുന്നതിനു മുമ്പേ, ഇവ സിസ്റ്റത്തിലുണ്ടെന്ന് ഉറപ്പു വരുത്തുക.

ഇല്ലെങ്കില്‍ Terminal ല്‍ sudo nautilus എന്ന കമാന്റുപയോഗിച്ച് കയറുകയും മേല്‍പ്പറഞ്ഞ ഫോള്‍ഡറുകള്‍ക്ക് പെര്‍മിഷന്‍ നല്‍കി കോപ്പി ചെയ്ത് നിര്‍ദ്ദിഷ്ട ഹോം ഫോള്‍ഡറില്‍ പേസ്റ്റ് ചെയ്യുകയുമാകാം.

Jomon February 18, 2013 at 7:51 PM  

എങ്ങിനെയാണ് permission കൊടുക്കുക എന്നു പറയാമോ ഹരിമാഷേ....

sanu February 18, 2013 at 8:24 PM  

ഐ റ്റി യുടെ തിയറി ചോദ്യങ്ങളിലൂടെ ഒന്നു പോയി നോക്കി-അമ്മോ എന്തായിത് സൂപ്പര്‍ ചോദ്യങ്ങള്‍ ഇത് തയ്യാറാക്കിയവരെ പൂവിട്ട് പൂജിക്കണം . എന്തോരെളുപ്പം ഈ ചോദ്യങ്ങള്‍ . ഒരു അനുബന്ധവിഷയത്തില്‍ നിന്നും 10 മാര്‍ക്കിന് ഇത്രയേറെ കടുപ്പമുള്ള ചോദ്യങ്ങള്‍ കണ്ടുപിടിച്ചവരെ സമ്മതിക്കണം. എന്തായിലും ഇവര്‍ക്ക് വേറെ ഒരുജോലിയും കാണില്ലന്ന് ഉറപ്പാണ്. സ്കൂളില്‍ പോവാറില്ലന്നും കുട്ടികളുടെ നിലവാരത്തെകുറിച്ച് അല്പം പോലും ജ്ഞാനമില്ലന്നും ചോദ്യങ്ങള്‍ കണ്ടാല്‍ തിരിച്ചറിയാം. മോഡലിന്റെ ചോദ്യങ്ങള്‍ തന്നെ ചോദിച്ചാല്‍ വലിയകുറച്ചിലായിപ്പോയേനെ.അല്ലെ. qജിസ്സിലെ എളുപ്പമുള്ള ചോദ്യങ്ങള്‍ എടുത്തുമാറ്റി അതിലെ പ്രിന്റ് കമ്പോസറിലേക്ക് പോകാന്‍ കാണിച്ച തന്റേടം സമ്മതിക്കണം .ഇവരെ ഐ.എ.എസ്സ് ഐ.പിഎസ്സ് തുടങ്ങിയ വലിയപരീകഷകള്‍ക്കുകൂടി ഉപയോഗിക്കന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കുക.

Suraj Kadanchery February 18, 2013 at 10:17 PM  

chodyangal kuttikale alakkananu!ittavante pothu vijnanam prakadippikkanullathalla

ths February 18, 2013 at 10:37 PM  

ഞങ്ങളുടെ വിദ്യാലയത്തില്‍ technical education department വിതരണം ചെയ്ത core i3 processor ഉള്ള 7 computer ല്‍ ubuntu 10.04 12 os മാറ്റി install ചെയ്തപ്പോള്‍ computer desktop split ചെയ്ത് കാണപ്പെടുന്നു. ഇതുവരെ ആ സിസ്റ്റങ്ങളില്‍ ubuntu 11.04 version os ആണ് ഉണ്ടായിരുന്നത്. പരീക്ഷക്ക് 10.04 12 മാത്രമേ ഉപയാഗിക്കാവൂ എന്ന നിര്‍ദ്ദേശത്തിന്റ അടിസ്ഥാനത്തിലാണ് മാറ്റി install ചെയ്തത്. ഇത് പരിഹരിക്കുവാന്‍ വല്ല മാര്‍ഗവും ഉണ്ടോ? അല്ല തിരിച്ച് 11.04 os install ചെയ്ത് sslc it practical exam നടത്താന്‍ പറ്റുമോ? എത്രയും പെട്ടെന്ന് ഒരു മറുപടി തന്ന് സഹായിക്കണമെന്നപേക്ഷിക്കുന്നു.

Nidhin Jose February 19, 2013 at 12:04 AM  

SSCL പ്രാക്ടിക്കല്‍ പരീക്ഷ നടത്തുന്നത് കമ്പ്യൂട്ടര്‍ ആണല്ലോ.... അതിനാല്‍ സമയം വളരെ വിലപ്പെട്ടതാണ്...
ഇങ്കിസ്കേപ്പില്‍ കമാനം വരയ്ക്കാന്‍ കൂടുതല്‍ സമയമെടുക്കുന്നതായി തോന്നുന്നുണ്ടോ??
സമയം ലാഭിക്കാനുള്ള എന്തെങ്കിലും ഈ വീഡിയോയല്‍ നിന്ന് കിട്ടുമോയെന്ന് നോക്കൂ....

വി.കെ. നിസാര്‍ February 19, 2013 at 8:04 AM  

"എങ്ങിനെയാണ് permission കൊടുക്കുക എന്നു പറയാമോ ഹരിമാഷേ....?"
ആ ഫോള്‍ഡറുകളില്‍ Right Click ചെയ്ത് Propertiesല്‍ Permissions എടുത്ത് Write,Execute പെര്‍മിഷനുകള്‍ കൊടുത്താല്‍ മതിയാകില്ലേ ജോമോന്‍സാറേ?

ravi February 19, 2013 at 10:29 AM  

remuneration idea about it exam?

krk February 19, 2013 at 11:32 AM  

While installing sslc it examination software it was noticed that the icon on the desktop appears as that of model it exam and we reinstalled the os and hence solve the problem. Moreover exam documents images10 in the home folder is empty. When shall all these problems be eliminated from the exam softwares and can we able to imagine such a day

Madhu Master February 19, 2013 at 11:49 AM  

പരീക്ഷ തുടങ്ങുമ്പോള്‍ തന്നെ exam documents തുടങ്ങിയ ഫോള്‍ഡറുകള്‍ pen drive ല്‍ എടുത്തു വെക്കുന്നത് നന്നായിരിക്കും.കുട്ടികള്‍ക്ക് ചില ഫയലുകള്‍ മാറിപ്പോയാലും നമുക്ക് replace ചെയ്യാമല്ലോ.

Najeeb February 19, 2013 at 12:06 PM  

മാർക് കൊടുത്തു കഴിഞ്ഞ് സേവ് ക്ലിക് ചെയ്താൽ ഒരു പ്രതികരണവും ഇല്ല.
റീസ്റ്റാർട്ട് ചെയ്ത് അതേ നമ്പർ നൽകി വീണ്ടും രജിസ്റ്റർ ചെയ്താൽ പ്രശ്നം പരിഹരിക്കാം.

Najeeb February 19, 2013 at 12:09 PM  

തിയറി ചോദ്യങ്ങളിൽ ചിലത് തീരെ ചെറിയ അക്ഷരങ്ങളായതു കൊണ്ട് വ്യക്തമല്ല.ക്ലിക് ചെയ്തിട്ട് സൂം ആകുന്നില്ല..എന്തു ചെയ്യും?

panangadvhss February 19, 2013 at 12:33 PM  

please conduct examination in the default user.Then it will be o.k

panangadvhss February 19, 2013 at 12:33 PM  

please conduct examination in the default user.Then it will be o.k

Najeeb February 19, 2013 at 12:42 PM  

we are doing in default user itself

fahadthootha February 19, 2013 at 1:43 PM  

കുട്ടികളെന്താ കംപൃൂട്ടര്‍ എന്‍ജിനീയര്‍മാരോ

SHANTALS February 19, 2013 at 2:24 PM  

പല സിസ്റ്റങ്ങളിലും ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ Applications-> Accessories -> SSLC Model Examination 2013 എന്നാണ് കാണുന്നത്! Reinstall cheythappam ollakanjiyil patta veenu. Eppol oru operating systemvum install akunnilla. enthundu pariharam

ANEESH LAWRENCE February 19, 2013 at 2:31 PM  

aneesh..ചോദ്യങള്‍ തകര്‍തതു ഇനീ സീസററം കനിയണം

ANEESH LAWRENCE February 19, 2013 at 2:32 PM  

ചോദ്യങള്‍ തകര്‍തതു ഇനീ സീസററം കനിയണം

ANEESH LAWRENCE February 19, 2013 at 2:32 PM  

aneesh..ചോദ്യങള്‍ തകര്‍തതു ഇനീ സീസററം കനിയണം

Unknown February 19, 2013 at 2:34 PM  

പുതിയ പുസ്തകത്തില്‍ നിന്നും ഇത്രയും ബുദ്ധിമുട്ടുള്ള തിയറി ചോദ്യങ്ങള്‍ കണ്ടുപിടിച്ചവരെ പൂവിട്ടുപൂജിക്കുക മാത്രമല്ല അരിയിട്ടു വാഴിക്കുകയും ആനപ്പുറത്തുകേറ്റി എതിരേല്‍ക്കുകയും വേണം

SHIHAB NADUVIL February 19, 2013 at 3:53 PM  
This comment has been removed by the author.
vidya February 19, 2013 at 4:43 PM  

തിയറി ചോദ്യങ്ങളിൽ ചിലത് തീരെ ചെറിയ അക്ഷരങ്ങളായതു കൊണ്ട് വ്യക്തമല്ല ( പൈത്തണിലെ ചോദ്യങ്ങള്‍ ).ക്ലിക് ചെയ്തിട്ട് സൂം ആകുന്നില്ല..എന്തു ചെയ്യും?

Anonymous February 19, 2013 at 6:12 PM  

please give the answer for this question.
Using the pen properties tool in inkscape in which all of the below can we make changes in the drawing tools?
(a)Thickness
(b)Style
(c) Change color
(d)Fill colour

Asif February 19, 2013 at 8:10 PM  

Exam_Documents, Images10 എന്ന folders emptyആയിരിക്കുന്നതല്ലേ പ്രശനം? Copy- Paste ചെയ്താലും ഈ folders ഇടയ്ക്കിടെ കാലി ആവുന്നുമുണ്ട്. ഈ 'patch'[not a patch in the strict sense of the term] ഇത് solve ചെയ്യും. ഇത് download ചെയ്തു , Desktop ഇല്‍ copy ചെയ്തു, patch എന്ന folder ലെ patch.sh എന്ന file run in terminal ചെയ്യുക . This is easier than copying and pasting these folders repeatedly. Download here

JAYADEVAN February 19, 2013 at 8:26 PM  

പല കമന്റുകളും കാണുന്പോള്‍ പലരും user guide ലെ പൊതു നിര്‍ദ്ദേശങ്ങള്‍ വായിക്കുന്നില്ലെന്ന് തോന്നുന്നു.Images 10, Exam documents എന്നിവ ആദ്യത്തെ കുട്ടിയെ രജിസ്സറ്‍ ചെയ്താല്‍ മാത്രമേ പ്രത്യക്ഷപ്പെടുകയുള്ളു. പരീക്ഷ INSTALL ചെയ്യുന്നതിനു മുന്‍പ് HOME FOLDER CLEAN ചെയ്യുക reset settings കൊടുക്കുക system time correct ചെയ്യുക മുതലായ കാര്യങ്ങള്‍ ചെയ്താല്‍ കുറ പ്രശ്നങ്ങള്‍ ഒഴിവായി കിട്ടും

JAYADEVAN February 19, 2013 at 8:27 PM  

പല കമന്റുകളും കാണുന്പോള്‍ പലരും user guide ലെ പൊതു നിര്‍ദ്ദേശങ്ങള്‍ വായിക്കുന്നില്ലെന്ന് തോന്നുന്നു.Images 10, Exam documents എന്നിവ ആദ്യത്തെ കുട്ടിയെ രജിസ്സറ്‍ ചെയ്താല്‍ മാത്രമേ പ്രത്യക്ഷപ്പെടുകയുള്ളു. പരീക്ഷ INSTALL ചെയ്യുന്നതിനു മുന്‍പ് HOME FOLDER CLEAN ചെയ്യുക reset settings കൊടുക്കുക system time correct ചെയ്യുക മുതലായ കാര്യങ്ങള്‍ ചെയ്താല്‍ കുറ പ്രശ്നങ്ങള്‍ ഒഴിവായി കിട്ടും

rahulbabuk February 19, 2013 at 8:36 PM  

പരീക്ഷ കഴിഞ്ഞ് ഏതെല്ലാം പേപേ്പഴ്സ് അയക്കണം എന്ന് പറയുമോ

rahulbabuk February 19, 2013 at 8:37 PM  

പരീക്ഷ കഴിഞ്ഞ് ഏതെല്ലാം പേപേ്പഴ്സ് അയക്കണം എന്ന് പറയുമോ

das February 19, 2013 at 8:55 PM  

സുഹൃത്തുക്കളെ,
പരീക്ഷ നടക്കുമ്പോള്‍ യൂസറുടെ ഹോമില്‍ Exam_documents കാലിയായികാണുന്നതിന് പരിഹാരം :
ഓരോ കുട്ടിയേയും ലോഗിന്‍ ചെയ്യിക്കുമ്പോള്‍ ഈ ഫോള്‍ഡര്‍ സ്വയം പുതുക്കി പുനസൃഷ്ടിക്കപ്പെടേണ്ടതാണ്.ഇത് നടക്കാത്തതിന് കാരണം പരീക്ഷ നടക്കുന്ന യൂസര്‍ക്ക് /usr/share/itexam/Documents_Images എന്ന മൂല ഫോള്‍ഡറില്‍ പൂര്‍ണ്ണ അധികാരമില്ലാത്തതായിരിക്കാം.ഈ അധികാരം കൊടുക്കുന്നതിനുള്ള മാര്‍ഗ്ഗം ടെര്‍മിനലില്‍ താഴെകാണുന്ന കമാന്റ് കൊടുക്കുന്നതാണ്.ഇപ്രകാരം ചെയ്താല്‍ പിന്നെ ഒരിക്കലും /usr/share/itexam/Documents_Images ലുള്ള Exam_documents യൂസറുടെ ഹോമില്‍ പേസ്റ്റ് ചെയ്യേണ്ടി വരില്ല.
ടെര്‍മിനലില്‍ കൊടുക്കേണ്ട കമാന്റ് : sudo chmod -R 777 /usr/share/itexam/Documents_Images
പക്ഷെ ,ഇപ്രകാരം ചെയ്യാന്‍ ആ യൂസര്‍ക്ക് അധികാരം ഉണ്ടായിരിക്കണം.അതായത് യൂസര്‍ പ്രിവിലേജില്‍ Administer the system എന്നത് ടിക്ക് ചെയ്യണം.

Rajeev February 19, 2013 at 8:58 PM  

പതിവ് പോലെ മാത്സ് ബ്ലോഗ് ഒരു ചുവടു മുന്നില്‍ തന്നെ. ഇന്‌സ്റ്റല്ലേഷന്‌ മണിക്കൂറുകള്‍ക്കുള്ളില്‍ സഹായ ഹസ്തം.... ആശങ്കകള്‍ പങ്കു വെയ്ക്കുവാനും പരിഹാരം പങ്കു വെയ്ക്കുവാനും ഒരിടം... അഭിനന്ദനങ്ങള്‍....

ഐ.റ്റി. പരീക്ഷയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരും ഈ കമന്റ്സ് കാണുന്നുണ്ടാവുമല്ലോ.... ഇത്തരം പ്രശ്നങ്ങള്‍ അടുത്ത തവണ ഉണ്ടാവാതിരിക്കുവാന്‍ മുന്‍കരുതലായി ഈ കമന്റ്സ് സേവ് ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചു കൂടെ... അപ്പോള്‍ ഏറ്റവും ഉപഭോക്തൃ സൗഹാര്‍ദ്ദമുള്ള ഒരു എക്സാം അടുത്ത തവണ നടക്കും.
പരീക്ഷ സംബന്ധിച്ച ചര്‍ച്ചകള്‍ തുടരട്ടെ...
വഴി തെറ്റിക്കുവാന്‍ ഒരുദ്ദേശവുമില്ല...
Rajeev
english4keralasyllabus.com



Midlaj P V February 19, 2013 at 9:22 PM  

Terminal ല്‍ sudo nautilus എന്ന കമാന്റുപയോഗിച്ച് exam documents, images10 എന്നീ ഫോള്‍ഡറുകള്‍ക്ക് പെര്‍മിഷന്‍ നല്‍കുന്നത് എങ്ങനെയാണെന്ന് വിശദീകരിക്കാമോ?

Midlaj P V February 19, 2013 at 9:23 PM  
This comment has been removed by the author.
Sreedharan February 19, 2013 at 9:42 PM  

ചില ലാപ്പ് ടോപ്പില്‍ സിസ്റ്റം ഹാങ്ങ് ആകുന്നു ണ്ട്
ഇതിന് വല്ല വഴിയുമുണ്ടോ?

Sreedharan hss ananganadi

Sreedharan February 19, 2013 at 9:43 PM  

ചില ലാപ്പ് ടോപ്പില്‍ സിസ്റ്റം ഹാങ്ങ് ആകുന്നു ണ്ട്
ഇതിന് വല്ല വഴിയുമുണ്ടോ?

Sreedharan hss ananganadi

Suraj Kadanchery February 19, 2013 at 10:28 PM  

pracical kazinju.invigilator login akunnilla.Sudo lampp/ cheythu nokki.Ariyavunna prathikriya okkechythu.
Chief login chythapol school registration details onnum illa(invigilator name, reg no etc )Enthakum karanam. current poyathu kondu 5 times system restart ayirunnu...

Asif February 20, 2013 at 12:13 AM  

1.once again Import into that systm the Registration file exported from the server.
2.Then attempt to login again

3. try "Restart the server' option

Asif February 20, 2013 at 12:20 AM  

1.once again Import into that systm the Registration file exported from the server.
2.Then attempt to login again

3. try "Restart the server' option

muhammad February 20, 2013 at 7:23 AM  

അസ്സല്‍ ചോദ്യങ്ങള്‍ !കുറച്ചു കൂടി വിദ്യാര്‍ത്ഥികളുടെ "നിലവാരം"അളക്കാനുള്ള ചോദ്യങ്ങളായിക്കൂടായിരുന്നോ......?

muhammad February 20, 2013 at 7:23 AM  

അസ്സല്‍ ചോദ്യങ്ങള്‍ !കുറച്ചു കൂടി വിദ്യാര്‍ത്ഥികളുടെ "നിലവാരം"അളക്കാനുള്ള ചോദ്യങ്ങളായിക്കൂടായിരുന്നോ......?

muhammad February 20, 2013 at 7:31 AM  

പരീക്ഷാ ഭവനിലേക്ക് സീല്‍ ചെയ്ത കവറില്‍ അയക്കേണ്ടത് 3 വസ്തുക്കള്‍ മാത്രം.1,Result CD 2,Consolidated Score Sheet 3,Comprehensive report of SSLC
IT Examination - 2013

ഗീതാസുധി February 20, 2013 at 8:31 AM  

[im]https://sites.google.com/site/geethacorp/gee/desabhimani.jpg?attredirects=0&d=1[/im]

SUNIL V PAUL February 20, 2013 at 10:36 AM  

I hope there are so many Software Engineers among us(High School Teachers and Departmental staff),So please appoint these Original Software Engineers in our IT@school project.I hope this will help us to save money and produce good output in each and every project.

Sunil V Paul
HSA Maths & Software Engineer(MCA)

Unknown February 20, 2013 at 12:57 PM  

das Sir

Two issues
1. 3 കുട്ടികളുടെ പരീക്ഷ ചെയ്ത ഒരു സിസ്റ്റം - (chirag lap) പെട്ടെന്ന Hang ആയി. പിന്നീട് എത്ര നോക്കിയിട്ടും മുന്നോട്ട് പോയില്ല. അവസാനം അതിലെ റിസള്‍ട്ട് എക്സ്പോര്‍ട്ട് ചെയ്തു ഇമ്പോര്‍ട്ട് ചെയ്തപ്പോള്‍ മാര്‍ക്കൊന്നും റിസള്‍ട്ടൊന്നും ഇല്ല. എന്തു ചെയ്യും .
2. ഒരു സിസ്റ്റത്തില്‍ ചോദ്യം ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്തപ്പോള്‍ hang ആയി. അതില്‍ പിന്നീട് exam റീഇന്‍സ്റ്റാള്‍ ചെയ്തിട്ടും കയറുന്നില്ല. പലതും ചെയ്തു നോക്കി.

പ്ലീസ്. ഇവിടെ സിസ്റ്റം കുറവാണ്. എത്രയും പെട്ടെന്ന് മറുപടി തരണം..

muhammad February 20, 2013 at 1:31 PM  

it exam ഉബുണ്ട 10.04,11.04 എന്നിവയില്‍ ഇന്‍പ്റ്റാള്‍ ചെയ്യാം

Samad February 20, 2013 at 3:32 PM  

കുട്ടികള്‍ക്ക് most tough subject ആയി IT മാറി.Theory questions കണ്ട് കുട്ടികള്‍ വിയര്‍ക്കുന്ന കാഴ്‌ച question ഇട്ടവര്‍ ഓര്‍ത്ത് ചിരിക്കട്ടെ.half yearly, model എന്നിട്ടും പഠിക്കൂല.9 A+ but IT .........please think

സഹൃദയന്‍ February 20, 2013 at 4:44 PM  

"സെക്കന്ററി ക്ലാസുകളിലെ ഐസിടി പാഠങ്ങള്‍ പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്കി തയ്യാറാക്കിയതാണ്. നാലു പിരീഡുകളും പഠിപ്പിക്കപ്പെടും, പഴയ പോലെ അര വിഷയമല്ല, മുഴു വിഷയമാണ് എന്ന ധാരണയില്‍ തയ്യാറാക്കിയത്. "
"പിരീഡുകള്‍ കൈയ്യേറി പോയതിന്റെ, ഫോളോ അപ്പുകള്‍ ഇല്ലാത്തതിന്റെ , വിഷയാധിഷ്ടിത പാഠങ്ങളില്‍ അതത് വിഷയത്തിലുള്ള അധ്യാപകര്‍ക്ക് തുടര്‍ പരിശീലനം കിട്ടാത്തതിന്റെ, മനോഭാവത്തിന്റെ, സാങ്കേതികത്വത്തിന്റെ, സാങ്കേതിക പിന്തുണ ലഭിക്കാത്തതിന്റെ , തുടര്‍ പഠനങ്ങള്‍ ഇല്ലാതെ പോയതിന്റെ "...
"പാലം കടന്നുവെന്നു പറയണമെങ്കില്‍ അത് കടന്നു കുറെ കൂടി മുന്നോട്ടു പോയേ പറ്റൂ, അധ്യാപകര്‍ക്ക് നന്നായി പഠിപ്പിക്കാന്‍ പ്രത്യേകിച്ചും), കെടുകാര്യസ്ഥതയുടെ, അങ്ങനെ പലതിന്റെയും. " - ഒക്കെ തകരാറാണിത്..
"പരിഹരിക്കാവുന്ന ചില്ലറ പ്രശ്നങ്ങളല്ലാതെ ഇങ്ങനെ പരിഹസിക്കാന്‍ മാത്രം ഒന്നും സംഭവിച്ചതായി അറിയില്ല.
"
"വിഷയത്തിന്റെയും, കാലത്തിന്റെ പൊതുവെയും ഉള്ള മുന്നേറ്റം നാം പരിഗണിച്ചേ പറ്റൂ സാര്‍, അതിനനുസരിച്ച് മാറുകയും വേണ്ടിവരും. ഈ മാറ്റം കാണണമെങ്കില്‍ ഒരു ബാങ്കില്‍ പോയി അവിടുത്തെ ഉദ്യോഗസ്ഥര്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന രീതിയും നേടിയെടുത്ത നൈപുണിയും ദയവായി കാണുക."

Unknown February 20, 2013 at 8:04 PM  

ഐ.ടി.സ്കൂള്‍ പ്രൊജക്ടിനെക്കുറിച്ച് ഈയിടെ പത്രങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ അല്പം അതിശയോക്തിയില്ലേ എന്ന് ആദ്യമൊക്കെ സംശയിച്ചിരുന്നു. പക്ഷേ ഈ വര്‍ഷത്തെ ഐ.ടി. പൊതു പരീക്ഷാ നടത്തിപ്പിലെ അപാകതകള്‍ കാണുമ്പോള്‍ പല സംശയങ്ങളും മനസ്സില്‍ വരുന്നു. ഇത് ഈ വര്‍ഷം പ്രൊജക്ട് തയ്യാറാക്കുന്ന നാലാമത്തെ സോഫ്റ്റ്വയരാണ്. ഈ അക്കാഡമിക വര്‍ഷത്തില്‍ ഇത്രയധികം സമയം ലഭിച്ചിട്ടും എന്തുകൊണ്ട് വീണ്ടും വീണ്ടും സോഫ്റ്റ്വെയരില്‍ ബഗ്ഗുകള്‍ കടന്നു കൂടുന്നു.. എന്തു കൊണ്ട് തിരുത്തുന്നില്ല. ഇതിന്റെ പിന്നില്‍ വല്ല ഹിഡണ്‍ അജണ്ടയുണ്ടോ ? ഫ്രീ സോഫ്റ്റ്വെയറിനെ ഉപേക്ഷിച്ച് പ്രൊപറൈറ്ററി സോഫ്റ്റ്വെയറിലേക്ക് ചുവടു മാറ്റാനാണോ ഇങ്ങനെ സോഫ്റ്റ്വെയരിലെ ബഗ്ഗുകള്‍ തീര്‍ക്കാത്തത് ? പൊതു പരീക്ഷയുയില്‍ ഉപയോഗിച്ച സോഫ്റ്റ്വെയറില്‍ കുറ്റം കണ്ടു പിടിച്ച് ഓ.എസ്.മാറാനുള്ള തന്ത്രമാണോ ഇത്? കേരളത്തിലെ ഐ.ടി. സ്കൂള്‍ പ്രൊജക്ടിനെക്കുറിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്ത്തകള്‍ കാരണം സംശയിച്ചു പോകകുന്നു..

remani February 20, 2013 at 8:42 PM  

പരീകഷ ഇന്‍സ്ററാള്‍ ചെയ്തപോള്‍ model IT exam icon വനനു.Tension SYNAPTIC PACKAGEIL IT exam remove ചെയ്തു."ഫലം തഥൈവ".UBUNDU reinstall ചെയ്തു.SSLC IT EXAM ഇന്‍സ്ററാള്‍ചെയ്തു.
REMANI KAKKANAD

remani February 20, 2013 at 8:42 PM  

പരീകഷ ഇന്‍സ്ററാള്‍ ചെയ്തപോള്‍ model IT exam icon വനനു.Tension SYNAPTIC PACKAGEIL IT exam remove ചെയ്തു."ഫലം തഥൈവ".UBUNDU reinstall ചെയ്തു.SSLC IT EXAM ഇന്‍സ്ററാള്‍ചെയ്തു.
REMANI KAKKANAD

RAJEEV February 20, 2013 at 8:47 PM  

IT ENABLED STUDY ആണോ ഇപ്പോള്‍ ഉള്ളത് അതോ MCA EXAMO?

Unknown February 20, 2013 at 9:27 PM  

പത്താംക്ലാസ്സിലെ മുഴുവന്‍ IT Practial qns ഉം worksheet ആയി മാത്സ് ബ്ലോഗില്‍ പ്രസിദ്ധീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു

Unknown February 20, 2013 at 9:28 PM  

പത്താംക്ലാസ്സിലെ മുഴുവന്‍ IT Practial qns ഉം worksheet ആയി മാത്സ് ബ്ലോഗില്‍ പ്രസിദ്ധീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു

krishnakumar,Cherukara February 20, 2013 at 11:28 PM  

some problems are there in openoffice , in this exam software. after some exams login, the students are not able to open openoffice in these systems....if we logout , then the problem solves....but the candidate have to re-register in exam...dont know anybody noticed...but i felt ....in many systems many times....is there any patch or solution?????
KRISHNAKUMAR.N.P,SITC,GHSS KUNNAKKAVU,MALAPPURAM

JOHN P A February 21, 2013 at 8:57 AM  

അവസാനത്തെ Reg No കൊടുത്ത് CE മാര്‍ക്ക് എന്റര്‍ചെയ്ത് save ചെയ്താല്‍ confirm തെളിയും എന്നാണ് പരിശീലനത്തില്‍ പറഞ്ഞത് . അത് കാണുന്നില്ലല്ലോ . szve ചെയ്തതാല്‍ മാത്രം മതിയോ ?

Unknown February 21, 2013 at 10:11 AM  

Nisar Sir,
Please give a solutions for my earlier qustions.

mukulam February 21, 2013 at 11:52 AM  

Sir.
It exam time expired aayaal system hang aakunnu. invigilator login not possible.
Any solution?

mukulam February 21, 2013 at 11:58 AM  

sir
Power cut prayaasam undakkunnu. Generator Load capacity less. Exa, schedule prakaaram engine theerkkum.

Power cut kazhinj exam re open cheyyumbol nerathe cheythu kondirunna question deactivate aakunnu. any pariharam

Unknown February 21, 2013 at 4:22 PM  

Aaman Master.
You said very well..
I think it was the real issue (agenda) of IT@school. But why should punish the school students and Teachers ?

Unknown February 21, 2013 at 4:25 PM  

I think mathsblog take initiative to protect IT@school project . Because this blog support Free Software verywell

jijio February 21, 2013 at 7:55 PM  

examinidayil power failure. 2 kuttikalude result labhichichilla. exam veendum install cheyyanum saadikkunnilla. Help deskil vilichappol UBUNDU reinstall cheyyaan parayunnu.
Enth Eluppamaan Angane parayaan ?

ഗീതാസുധി February 21, 2013 at 9:41 PM  

പരീക്ഷയ്ക്കിടയില്‍ കുട്ടി അറിയാതെ Finish Exam ബട്ടണ്‍ ക്ലിക്ക് ചെയ്തു പോയാല്‍ പണിയായി. Stop Examination ഉം Cancel Student Registration ഉമൊന്നും ഫലിക്കില്ല. പിന്നെ എന്തു ചെയ്യണം? മാര്‍ക്ക് കൊടുക്കാനുള്ള സ്ഥലത്ത് ഒരു മാര്‍ക്കങ്ങ് കൊടുക്കണം. സെര്‍വ്വറിലോ, മറ്റേതെങ്കിലും സിസ്റ്റത്തിലോ വീണ്ടും അതേ രജിസ്റ്റര്‍ നമ്പറില്‍ പരീക്ഷയെഴുതിക്കണം. മറ്റേതെങ്കിലും സിസ്റ്റത്തിലാണേല്‍ അതില്‍ നിന്നുള്ള റിസല്‍റ്റ് ആദ്യം സെര്‍വ്വറില്‍ ഇംപോര്‍ട്ട് ചെയ്യണം. ആദ്യ റിസല്‍റ്റ് താനേ സ്കിപ്പ് ആയിക്കോളും. ശരിയല്ലേ..?

SHIHAB NADUVIL February 22, 2013 at 6:35 AM  

പുതിയ യൂസറിലാണ് എക്സാം ഇന്‍സ്റ്റാള്‍ ചെയ്തത്
സിസ്റ്റത്തിന്റെ പ്രശ്നത്താലും പവറിന്റെ പ്രശ്നത്താലും 3 തവണ റീസ്റ്റാര്‍ട്ടാവുകയുണ്ടായി കട്ടി പ്രാക്റ്റിക്കല്‍ വിഭാഗത്തില്‍ നിലവിലുള്ള ചോദ്യം കഴിഞ്ഞ് next question click ചെയ്യുമ്പോള്‍ invigilator login screen വരുന്നു ഈ സ് ക്രീനില്‍ ക്രത്യമായി എത്ര തവണ പാസ് വേര്‍ഡ് കൊടുത്താലും ശരിയാകുന്നില്ല
ഈ പ്രശ്നം മൂന്ന സിസ്റ്റത്തില്‍ ഉണ്ടായി !!
ഒരു പരിഹാര മാര്‍ഗ്ഗം പറയാമോ. !!!

MARY QUEEN'S H S KUDIANMALA February 22, 2013 at 12:09 PM  

ഐടി പരീക്ഷയില്‍ ചില ചോദ്യങ്ങള്‍ക്ക് അനുയോജ്യമായ പട്ടികയല്ല നല്‍കിയിരിക്കുന്നത്

MARY QUEEN'S H S KUDIANMALA February 22, 2013 at 12:29 PM  

പരീക്ഷ ഒക്കെ നന്നായി മുന്നേറുന്നു പക്ഷേ,അധ്യാപകര്‍ക്ക് വെറും 70രൂപാ തന്ന് പറ്റിക്കുമെന്ന തോന്നുന്നല്ലോ...

Midlaj P V February 22, 2013 at 7:49 PM  

@shihab naduvil
Pls install exam in default user

Midlaj P V February 22, 2013 at 7:54 PM  

some problems are there in openoffice , in this exam software. after some exams login, the students are not able to open openoffice in these systems....if we logout , then the problem solves.... also in QGis. but the candidate have to re-register in exam...dont know anybody noticed...but i felt ....in many systems many times....is there any patch or solution?????

Midlaj PV Moothedath HSS, Taliparamba

Midlaj P V February 22, 2013 at 7:59 PM  

അല്ലേലും പത്താം തരം കഴിഞ്ഞാല്‍ ഈ കുട്ടികള്‍ ഒരിടത്തും ഫ്രീ സോഫ്റ്റ്വെയര്‍ ഉപയോഗിക്കുന്നില്ല. +2വിന് പോലും വിന്‍ഡോസാണ് പഠിപ്പിക്കുന്നത്. പിന്നെന്തിനാണ് ഇങ്ങനെയൊരു പരീക്ഷണം?

Asif February 22, 2013 at 8:01 PM  

If you cant open 'Open Office Spreadsheet' and data base, use the commands in the terminal.

U dont have to restart it.

command to open spreadsheet: sudo soffice -calc







command to open database: sudo soffice -base

Midlaj P V February 22, 2013 at 8:21 PM  

Q Gis ന്റെത് കൂടി പറയൂ

agk295 February 22, 2013 at 9:43 PM  

@ midlaj P V
just type qgis in terminal then press enter key

GHSS NAVAIKULAM February 23, 2013 at 2:51 PM  

IN A SYSTEM AFTER CLICKING NEXT QUST.TAB IT SHOWS THE MESSAGE 'UNABLE TO CONNECT THE SRVER ,RESTART SEVER" .ON DOING SO IT ASKS THE ADM. PASSWORD. EVEN AFTER TYPING THE ADM.PASWRD OF THE SYSTEM NO USE. IS THERE ANY REMEDY FOR THIS? I RESTARTED THE SYSTEM ,AGAIN AFTER DOING ONE QUEST WHEN WE CLICK NXT BUTN IT SHOWS THE SAME MSG.

GHSS NAVAIKULAM February 23, 2013 at 2:52 PM  

IN A SYSTEM AFTER CLICKING NEXT QUST.TAB IT SHOWS THE MESSAGE 'UNABLE TO CONNECT THE SRVER ,RESTART SEVER" .ON DOING SO IT ASKS THE ADM. PASSWORD. EVEN AFTER TYPING THE ADM.PASWRD OF THE SYSTEM NO USE. IS THERE ANY REMEDY FOR THIS? I RESTARTED THE SYSTEM ,AGAIN AFTER DOING ONE QUEST WHEN WE CLICK NXT BUTN IT SHOWS THE SAME MSG.

pghsponnani February 23, 2013 at 3:13 PM  


sir
CE DATA ENTRY CANNOT POSSIBLE NOW
ANY SOLUTION?

Unknown February 23, 2013 at 4:22 PM  

CE യുടെ CONSOLIDATED MARKSന്റെ PRINT എടുക്കുന്നത് എങ്ങനെയെന്നു പറഞ്ഞുതരാമോ?

SUNIL V PAUL February 23, 2013 at 8:42 PM  
This comment has been removed by the author.
SUNIL V PAUL February 23, 2013 at 9:15 PM  

Thank you Maths blog Administrator

ആനന്ദ് കുമാര്‍ സി കെ February 23, 2013 at 9:35 PM  

@ Sreekumari K.S
CE upload ചെയ്യുന്നതിന് ഇടത് വശത്തെ PRINT Button Click ചെയ്താല്‍ PDF Form ലഭിക്കും

ആമന്‍ മാസ്റ്റര്‍ February 24, 2013 at 9:10 AM  

ഞാ൯ പറഞ്ഞത് വെറും പോളിറ്റിക്സ് അല്ല മിത്ലാജെ. ഇത് വാസ്തവം മാത്രമാണ്. നല്ല നിലയില്‍ പ്രവ൪ത്തിച്ചു കൊണ്ടിരുന്ന പ്രൊജക്ടിനെ തകര്‍ത്ത് തരിപ്പണമാക്കിയതും മുന്‍നിരയില്‍ പ്രവ൪ത്തിച്ച മാസ്റ്റ്ര്‍ ട്രെയ്നര്‍മാരെ പിരിച്ചു വിട്ട് സ്വന്തം രാഷ്ട്രീയ അണികളെ നിയമിക്കാന്‍ തുടങ്ങുന്നതും എവിടെയാണ് പറയുക ? ഈ പ്രൊജക്ട് ഇന്ന് ഒരു വെള്ളാനയാണ്. പരീക്ഷാ സോഫ്റ്റ്വര്‍ പോലും പുറത്തു കൊടുത്തു ചെയ്യിച്ചു. മു ൯പ് ഇത് ഹക്കീം മാസ്റ്ററെ പോലുള്ളവരാണ് ചെയ്തിരുന്നത്. ഇതില്‍ നിന്നെല്ലാം ചിലര്‍ക്ക് ലാഭം കിട്ടുന്നുണ്ടായിരിക്കും . ഇന്ത്യയില്‍ തിളങ്ങിനിന്നിരുന്ന ഈ പ്രൊജക്ടിനെ വെറും എട്ടു മാസം കൊണ്ട് കരിക്കട്ട പോലയാക്കിയതിന്റെ ഉത്തരവാദിത്വം ആര്‍ക്കാണ്. നാം കേള്‍ക്കുന്ന അഴിമതി കഥകളും അപവാദ കഥകളും പീ‍ഢന കഥകളും സത്യം തന്നെ ആണ് . മന്ത്രി ഓഫീസിന്റെ പിന്നാമ്പുറങ്ങള്‍ മാത്രം പരിചയമുള്ിള ഒരാളെ പിടിച്ച് ഡയറക്ടറാക്കിയപ്പോള്‍ തുടങ്ഞിയതാണ് പ്രശ്നങ്ങള്‍. ഇപോപ് ള്‍ ഒരു ട്രെയ്നറോട് എന്തു സംശയം ചോദിച്ചാലും അറിയില്ല എന്ന് മാത്രമാണ് ഉത്തരം കിട്ടുന്നത്. പരീക്ഷാ ഭവ൯, ഡിപിഐ ഓഫീസ്, എസ് സി ആര്‍ ടി, സിയറ്റ്, വിദ്യാഭ്യാസ സെക്രട്ടറി തുടങ്ങിയ ഒരു ഓഫീസുമായും നല്ല ബന്ധമിലല്. ആരാണ് ഇതിന് ഉത്തരവാദി ?

agk295 February 24, 2013 at 12:05 PM  

ആമന്‍ മാസ്റ്റര്‍ രാഷ്ട്രീയമാണ് പറയുന്നത് എന്ന് തോന്നുന്നവര്‍ നിങ്ങളുടെ സ്ക്കൂളിലെ SITC യോടും HM നോടും CE upload ചെയ്യേണ്ട പരീക്ഷഭവന്റെ സൈറ്റിന്റെ സ്ഥിതിയും ഈ വര്‍ഷത്തെ IT software ന്റെ സ്ഥിതിയും ചോദിച്ച് നോക്കൂ.(നാലാമത്തെ വേര്‍ഷനായിട്ടും ഒന്നാമത്ത വേര്‍ഷനിലെ പ്രശ്നങ്ങള്‍ പോലും പൂര്‍ണമായി പരിഹരിക്കുവാന്‍ കഴിഞ്ഞില്ല.)

NS.Prasanth February 24, 2013 at 2:05 PM  

ആമന്‍ മാസ്റ്റര്‍ rude comment vegam vayicholoo... Udan delete aakum...

JIM JO JOSEPH February 24, 2013 at 3:04 PM  

CE mark entry ഇനിയും സാധിച്ചിട്ടില്ല.16-ം തിയതി മുതല്‍ രാപകല്‍ ഭേദമില്ലാതെ ശ്രമിക്കുന്നു.ഇടയ്ക്ക് 3 കുട്ടികളുടെ mark enter ചെയ്യാന്‍ പറ്റി. 28 നു മുമ്പ് സെര്‍വര്‍ കനിയുമെന്ന് പ്രതീക്ഷിക്കുന്നു. വലിയ പ്രശ്നം അതല്ല.sslc IT പരീക്ഷയുടെ csv ഫയല്‍ upload ചെയ്യാന്‍ സെര്‍വര്‍ ദൈവം കനിഞ്ഞില്ലെങ്കില്‍ സ്വന്തം സ്കൂളിലേയ്ക്ക് മടങ്ങാനാവാതെ ത്രിശങ്കുസ്വര്‍ഗത്തിലാകുമോ നാം?

Unknown February 24, 2013 at 5:30 PM  

which files have to write in to result cd of it exam?.please reply as early as possible

ആമന്‍ മാസ്റ്റര്‍ February 24, 2013 at 6:24 PM  

എന്റെ കമന്റുകളെല്ലാം അപ്രത്യക്ഷമായല്ലോ നിസാ൪ മാഷെ. വീതഭയരായി എന്നാണ് ഈ ബ്ലോഗിന്റെ ആമുഖം. അതു മാറ്റി ഭയഭീതരായി എന്ന് ആക്കേണ്ടി വരുമോ ? എന്തായാലും ഒരു വാ൪ത്ത കൂടി
തിരുവനന്തപുരം: ഐടി അറ്റ് സ്കൂള്‍ ഡയറക്ടര്‍ ചട്ടം ലംഘിക്കുന്നു എന്നാരോപിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് കത്തുനല്കി. അനുവാദമില്ലാതെ ആളുകളെ പിരിച്ചുവിടുകയും നിയമനങ്ങള്‍ നടത്തുകയും ചെയ്യുന്നു എന്ന് കത്തില്‍ പറയുന്നുണ്ട്. ഡി.പി.ഐയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ പൊതുവിദ്യാഭ്യാസസെക്രട്ടറി ഐ.ടി അറ്റ് സ്കൂള്‍ ഡയറക്ടറോട് വിശദീകരണം ആവശ്യപ്പെട്ടു.നിയമനങ്ങളില്‍ ഐടി അറ്റ് സ്കൂള്‍ ഡയറക്ടര്‍ ചട്ടം ലംഘിക്കുന്നു എന്ന് ആരോപിച്ചാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് കത്തു നല്‍കിയത്. നിയമനം ലഭിച്ച പലരേയും പിരിച്ചുവിട്ടിരിക്കുന്നത് ചട്ടങ്ങള്‍ ലംഘിച്ചാണ്. നിയമനങ്ങള്‍ നടത്തുമ്പോഴും പിരിച്ചുവിടുമ്പോഴും ഐ.ടി അറ്റ് സ്കൂളിന്റെ ചുമതലയുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയണമെന്നിരിക്കെ താനറിയാതെയാണ് ഇവ നടന്നതെന്നും എ ഷാജഹാന്‍ പരാതിപ്പെടുന്നു.ഡി.പി.ഐ ഓഫീസില്‍ നിന്നും നിയമാനുസൃതം തയ്യാറാക്കപ്പെട്ട ലിസ്റ്റ് പോലും അട്ടിമറിക്കപ്പെട്ടുവെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ ഐ.ടി അറ്റ് സ്കൂള്‍ ഡയറക്ടറോട് പൊതുവിദ്യാഭ്യാസ സെക്രട്ടറി വിശദീകരണം ആവശ്യപ്പെട്ടു. അതേസമയം, ഐ.ടി അറ്റ് സ്കൂളിന് പുതിയ മാസ്റ്റര്‍ ട്രെയ്‌നര്‍മാരെ ക്ഷണിച്ച് പരസ്യം നല്‍കിയതും ഡി.പി.ഐയുടെ അനുവാദമില്ലാതെയാണ് എന്ന് ആരോപണമുണ്ട്.

(ഏഷ്യാനെറ്റ് ന്യൂസ്, http://www.keralabhooshanam.com/?p=215279)

UNKNOWN February 24, 2013 at 7:21 PM  

പ്രിയ ആമന്‍ മാസ്റ്റര്‍,
ഈ പ്രോജക്ടിന്റെ തുടക്കം മുതല്‍ കൂടെ പ്രവര്‍ത്തിക്കാന്‍ ഭാഗ്യം ലഭിച്ച ഒരാളാണ് ഞാന്‍. തുടക്കം ഇരിക്കാന്‍ ബെഞ്ച് പോലുമില്ലാതെ DEO ഓഫീസിലെ അറ്റന്‍റസ് റജിസ്റ്ററില്‍ ഒപ്പ് രേഖപ്പെടുത്തി ജോലി ചെയ്ത കാലമുണ്ടായിരുന്നു. അന്ന് ട്രെയ്നിംഗ് നടത്തിയാല്‍ പത്തും പന്ത്രണ്ടും മാസങ്ങള്‍ക്ക് ശേഷമാണ് ടീച്ചേഴ്സിന് remuneration ലഭിക്കുക. പിന്നെ എം.ടി. മാരുടെ അവസ്ഥ പറയണോ ? പലര്‍ക്കും ജോലി ചെയ്ത ശമ്പളത്തില്‍ നിന്ന് മേലധികാരികള്‍ക്ക് ദക്ഷിണ കൊടുത്ത അവസ്ഥ പറയാനുണ്ടാവും.അധ്യാപകര്‍ക്ക് നല്കേണ്ട ഹാന്‍ഡ്ബുക്കുകള്‍ തലച്ചുമടേറ്റി കിലോമീറ്ററുകളോളം നടന്ന കാലം ഓര്‍ത്തുപോകുന്നു. അന്ന് ഈ മേഖലയിലേക്ക് ട്രെയിനറായി വരാന്‍ ആളെ കിട്ടില്ലായിരുന്നു. ആദ്യം വിന്‍ഡോസിലൂടെയായിരുന്നു യാത്ര. പിന്നീട് വിദ്യാഭ്യാസ മേഖലയില്‍ സ്വതന്ത്ര സോഫ്റ്റ്‍വെയറിലൂടെ ലോകത്തിനൊരു ബദല്‍ കാണിച്ചു കൊടുക്കാന്‍ പ്രോജക്ടിനായി. എത്രയെത്ര പൊന്‍ തൂവലുകള്‍.. തീര്‍ച്ചയായും ശ്രീ ബിജു പ്രഭാകറിന്റെ ദീര്‍ഘവീക്ഷണമാണ് പ്രോജക്ടിനെ ഇത്രയും ഉയരത്തിലെത്തിച്ചത്. ഇന്ന് ഐ.ടി. സ്കൂളിന് ജില്ലാ ഓഫീസുകളായി, നല്ല സ്റ്റേറ്റ് ഓഫീസായി ,ചാനലായി, കഴുത്തില്‍ നീല ചരടായി, കാറായി.... ഇപ്പോള്‍ ഈ സൗകര്യങ്ങളില്‍ കണ്ണു മഞ്ഞളിച്ച രാഷ്ട്രീയ നേതൃത്വം ഈ മേഖലയിലേക്ക് കണ്ണു വെക്കുന്നു. അത് പ്രൊജക്ടിനെ നന്നാക്കാനാണെങ്കില്‍ എല്ലാവരും സന്തോഷത്തോടെ സ്വീകരിക്കുമായിരുന്നു. ഇപ്പോള്‍ പ്രോജക്ടില്‍ ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍ കാണുമ്പോള്‍ സത്യത്തില്‍ വിഷമമാണ് വരുന്നത് ? ഒരു തരം കുറ്റബോധത്തോടെയാണ് ഇപ്പോള്‍ ഇവിടെ ജോലി ചെയ്യുന്നത്. എത്രപേരുടെ വര്‍ഷങ്ങളുടെ ത്യാഗമാണ് ഇങ്ങനെ തലതിരിഞ്ഞ തീരുമാനങ്ങളിലൂടെ നശിപ്പിച്ചു കളയുന്നത്. ഏതായാലും ആമന്‍മാസ്റ്റര്‍ എന്ന മാഷിന് നന്ദി. ഇത്രയെങ്കിലും പറയാന്‍ ധൈര്യം കാണിച്ചല്ലോ ?

വി.കെ. നിസാര്‍ February 24, 2013 at 8:32 PM  

"എന്റെ കമന്റുകളെല്ലാം അപ്രത്യക്ഷമായല്ലോ നിസാ൪ മാഷെ."
പ്രിയ ആമേന്‍ മാസ്റ്റര്‍,
സത്യമായും ഞാന്‍ അപ്രിയമായ കമന്റുകള്‍ പോലും കളയാറില്ല, അപ്പോള്‍പ്പിന്നെ തികച്ചും പ്രസക്തമായ താങ്കളുടെ കമന്റുകളെ കളയുന്നതെങ്ങിനെ?
ഗൂഗിള്‍ സ്പാമിലാക്കിയതായിക്കണ്ടത് പുന:സ്ഥാപിച്ചിട്ടുണ്ട്.
അഡ്മിന്‍ പവറുള്ള ആറുപേരെങ്കിലുമുണ്ട് ഞങ്ങളില്‍. ആരെങ്കിലും മന:പൂര്‍വ്വം കടുംകൈ ചെയ്യുന്നതാണോയെന്ന് അന്വേഷിക്കാം.
സധൈര്യം വിയോജിപ്പുകളറിയിക്കുക.

ഇലക്ട്രോണിക്സ് കേരളം February 24, 2013 at 9:03 PM  

ക്ലാസില്‍ കയറാത്തവര്‍ തയ്യാറാക്കിയ ചോദ്യങ്ങള്‍ ??????????

Jomon February 24, 2013 at 10:38 PM  

As far as I know after the completion of IT Exam we should do the following

Upload the final export file named "schoolcode.csv" created in itexam_pbhavan folder in home only after confirming absentees.This should be done with the help of deputy chief.

Submit the following materials to the DEO on the scheduled date of reception

1. Consolidated Mark list - 1 copy

2. Result CD 1 copy ( the folder itexam_pbhavan containing two files Centre code. itx , Centre code. csv) .

4. Receipt P6 -1 copy

5. Comprehensive report P7 – 2 copy

6. Claim P8 – 1 copy

7.Form P9 – Consolidated list

sabarigirish February 25, 2013 at 6:13 AM  

AFTER IMPORTING AN EXPORT FILE FROM A SYSTEM THE SERVER IS NOT GIVING PDF FORMAT OF CONSOLIDATED MARK LIST.IMPORTING FROM ALL OHTHER SYSTEMS AND AVOIDING THAT PARTICULAR SYSTEM ,CONSOLIDATED MARK LIST IS GENERATED.
DO WE NEED TO RETEST THOSE STUDENTS WHO HAD DONE EXAM ON THAT SYSTEM?

Rajeevanmash February 25, 2013 at 12:22 PM  

after electricity failure some computers shown.... lost the connection with server.....after attending one or two questions....pls give a solution ,,,,,

rajeevan.k
chm hss elayavoor

St. John's Higher Secondary School, Mattom February 25, 2013 at 12:48 PM  

Don't be panic with CE Entry. Pareekshabhavan Webserver will be changed tomorrow and the date will be extended..Sure

st. augustine February 25, 2013 at 2:55 PM  
This comment has been removed by the author.
st. augustine February 25, 2013 at 2:55 PM  

IT practical exam installed in default user, but failed,there is an error, we create new user and installed the CD, but exam document folder and files are missing, then we delete the old examdocumet folder from defalt user and reinstall the CD in default user. then every thing is ok ?

peter sabu February 25, 2013 at 3:08 PM  

please correct this problem --- students are clicking finish exam before completing the exam this make many problem. please deactivate the finish exam buten upto 7th question is solved

ആമന്‍ മാസ്റ്റര്‍ February 25, 2013 at 5:06 PM  

ഐടി അറ്റ് സ്കൂളിന്‍റെ ചുമതലയില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്റ്റര്‍ ഷാജഹാന്‍ വകുപ്പ് സെക്രട്ടറി ഇളങ്കോവനു കത്ത് നല്‍കി. പൊതു വിദ്യാഭ്യാസവകുപ്പിന്‍റെ പ്രൊജക്റ്റായ ഐടി അറ്റ് സ്കൂളില്‍ പുതിയ മാസ്റ്റര്‍ ട്രെയ്നര്‍മാരെ നിയമിക്കുന്നതിന് വകുപ്പു മേധാവികളറിയാതെ കഴിഞ്ഞദിവസം വിജ്ഞാപനമിറക്കിയിരുന്നു. ഐടി അറ്റ് സ്കൂളിന്‍റെ എക്സിക്യൂട്ടിവ് ഡയറക്റ്റര്‍ സ്ഥാനം മാത്രമുള്ള അബ്ദുള്‍ നാസര്‍ കൈപ്പകഞ്ചേരിയാണു നിയമനത്തിന് അപേക്ഷ ക്ഷണിച്ചത്.

പൊതു വിദ്യാഭ്യാസവകുപ്പിനു മാത്രമുള്ള അധികാരം മന്ത്രിയുടെ ഒത്താശയോടെ എക്സിക്യൂട്ടിവ് ഡയറക്റ്റര്‍ കവരുകയായിരുന്നു. പൊതുവിദ്യാഭ്യാസ ചട്ടങ്ങള്‍ അവഗണിച്ചാണു മാസ്റ്റര്‍ ട്രെയ്നര്‍മാര്‍ക്കു യോഗ്യത നിശ്ചയിച്ചിരിക്കുന്നത്. ബിഎഡ് നിര്‍ബന്ധമായിരുന്ന നിയമനങ്ങള്‍ക്ക് ഇപ്പോള്‍ ഡിപ്ലോമക്കാരെയും ബിടെക്കുകാരെയും പരിഗണിച്ചിട്ടുണ്ട്. പോളിടെക്നിക് വിദ്യാഭ്യാസം മാത്രമുള്ള ആര്‍ക്കും പ്രൊജക്റ്റിന്‍റെ ഭാഗമാകാനാകും.

സ്വകാര്യ പോളിടെക്നിക് സ്കൂള്‍ അധ്യാപകനാണ് അബ്ദുള്‍ നാസര്‍ കൈപ്പകഞ്ചേരി. ഇദ്ദേഹത്തിനും ബിടെക് ബിരുദമല്ലാതെ ഐടി അറ്റ് സ്കൂള്‍ പോലെയുള്ള ഒരു പ്രോജക്റ്റിന്റെ ഡയറക്ടര്‍ക്ക് ഉണ്ടായിരിക്കണം എന്നു പ്രതീക്ഷിക്കുന്ന ബിഎഡോ മറ്റു അദ്ധ്യാപക ബിരുദങ്ങളൊന്നുമില്ല.കുറച്ചു കാലം ഇദ്ദേഹം പോളിടെക്നിക് അധ്യാപകരുടെ സംഘടനാ ഭാരവാഹിയായിരുന്നു. ഈ സംഘടനയില്‍പ്പെട്ടവരെ ഐടി അറ്റ് സ്കൂളില്‍ തിരുകിക്കയറ്റാനാണ് ചട്ടങ്ങള്‍ മറികടന്ന് അപേക്ഷക്ഷണിച്ചതെന്ന് ആക്ഷേപമുണ്ട്. മാസ്റ്റര്‍ ട്രെയ്നര്‍മാരെ നിയമിക്കുന്ന വിവരം പൊതു വിദ്യാഭ്യാസ സെക്രട്ടറി ഇളങ്കോവനും ഡിപിഐയും പത്രങ്ങളിലൂടെയാണറിയുന്നത്.

നേരത്തേ വിദ്യാഭ്യസവകുപ്പറിയാതെ 34 മാസ്റ്റര്‍ ട്രെയ്നര്‍മാരെ ഐടി അറ്റ് സ്കൂളില്‍ നിന്നും മടക്കിയയച്ചതിന് അബ്ദുള്‍ നാസര്‍ കൈപ്പകഞ്ചേരിയോട് ഡിപിഐ വിശദീകരണം തേടിയിരുന്നു. മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ട്രെയ്നര്‍മാരെ മടക്കിയയച്ചതെന്നായിരുന്നു മറുപടി. മുസ്ലിം ലീഗിന്‍റെ മലപ്പുറത്തെ പ്രാദേശിക നേതാവായിരുന്നു അബ്ദുള്‍ നാസര്‍ കൈപ്പകഞ്ചേരി. സര്‍ക്കാരിന്‍റെ തീരുമാനങ്ങള്‍ വകുപ്പു മേധാവികള്‍ അറിയുന്നില്ലെന്നും മന്ത്രിമാര്‍ അഴിമതിക്കു പ്രേരിപ്പിക്കുന്നുമെന്നുമുള്ള ആരോപണത്തിന്‍റെ പുറകെയാണ് വിദ്യാഭ്യാസവകുപ്പിലെ പുതിയ സംഭവ വികാസം.

Rajeev February 25, 2013 at 6:42 PM  

സത്യം അറിയുന്നവര്‍ എന്തെ മൌനം ?
വിദ്യാഭ്യാസ വകുപ്പ് ഒരിക്കലും ദുരുപയോഗിക്കപ്പെടുവാന്‍ പാടില്ല. വേറേതു മേഖലയില്‍ അഴിമതി നടത്തിയാലും കാലങ്ങള്‍ക്ക് ശേഷം ആ തെറ്റുകള്‍ തിരുത്തുവാന്‍ ഒരു പരിധി വരെ സാധിക്കും. പക്ഷെ വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ ഇന്നുള്ള കുട്ടികള്‍ പുറത്തിറങ്ങി പോയാല്‍ പിന്നെ അവര്‍ക്ക് വന്ന നഷ്ടങ്ങള്‍ നികത്തുവാന്‍ ആവില്ല. തലമുറകളോട് നാം ചെയ്യുന്ന ദ്രോഹമാവും അത്. പിന്‍വാതില്‍ നിയമനങ്ങളും അര്‍ഹത ഇല്ലാത്തവര്‌ക്കുള സ്ഥാനകയറ്റങ്ങളും ഒഴിവാക്കിക്കൂടെ... അത് നേടിയെടുക്കാന്‍ ശ്രമിക്കുന്നവര്‍ ദയവായി പിന്മാറുക. കാരണം നാം വരും തലമുറയ്ക്ക് മാതൃക ആകെണ്ടവര്‍ ആണ്. ആശാന് ഒന്ന് പിഴച്ചാല്‍......

Suraj Kadanchery February 25, 2013 at 7:20 PM  

Sabari Girish sare , ithe prasnam ente schoolium undu!!2-3 pravasyam current poyi.Current vannappol resultum poyi.!!

johnPerangattu February 25, 2013 at 8:01 PM  

ഉശിരന്‍ ചോദ്യങ്ങള്‍. ഈ പാപം കുട്ടികള്‍ എങ്ങനെ ഐ.റ്റി പരീക്ഷ എഴുതിക്കാണും. എട്ടിലും ഒന്‍പതിലും തൊടാതെ കെട്ടിയിറക്കിയ പാഠപുസ്തകം. ചോദ്യകര്‍ത്താവ് ഉത്തരം ചെയ്തുനോക്കിയ ലക്ഷണമേ ഇല്ല. പല അദ്ധ്യാപകര്‍ക്കും കാര്യങ്ങള്‍ മനസ്സിലായി വരുന്നതേ ഉള്ളൂ. ആഴ്ചയില്‍ മൂന്ന് പീരിഡുകൊണ്ടുവേണം പഠിപ്പിക്കുവാന്‍.

നമ്മളെ മലയാളം February 25, 2013 at 9:53 PM  

some computers shown.... lost the connection with server.....after attending one or two practical questions....pls give a solution ,,,,,

MARY ELIZABETH February 25, 2013 at 11:26 PM  

we cannot uninstallexam in some computers after exam .deleate the the user is itself remady

MARY ELIZABETH February 25, 2013 at 11:29 PM  

we cannot uninstallexam in some computers after exam .deleate the the user is itself remady

ebi February 26, 2013 at 5:58 AM  

Can We do Final Export and consolidation from a client system ?
as our server become complaint

Suraj Kadanchery February 26, 2013 at 8:27 AM  

Ebi sare! ella computerilum oree soft ware !ore OS. pinne entha cheythalu. Allenkilum E clintum severum okke muthalalitha vyavasthithiyude sankalpamalle!!

GHSS MANATHALA February 26, 2013 at 11:47 AM  

the question in the group very short answer is not visible (python)please suggest a solution

GHSS MANATHALA February 26, 2013 at 11:50 AM  

THE QUESTION IN THE GROUP (VERY SHORT ANSWER)IS NOT VISIBLE(PYTHON PR0GRAMME)PLEASE SUGGEST A SOLUTION

Unknown February 26, 2013 at 1:16 PM  

mathsblog എന്നൊരു ബ്ലോഗുണ്ടെന്നും അവിടെ അദ്ധ്യാപകര്‍ കൂട്ടം ചേരാറുണ്ടെന്നും ഇപ്പോഴത്തെ ഐടി അറ്റ് സ്കൂള്‍ ഡയറക്ടര്‍ അറിയുന്നുണ്ടാവുമോ? "ഇപ്പോള്‍ പ്രോജക്ടില്‍ ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍ കാണുമ്പോള്‍ സത്യത്തില്‍ വിഷമമാണ് വരുന്നത് ? ഒരു തരം കുറ്റബോധത്തോടെയാണ് ഇപ്പോള്‍ ഇവിടെ ജോലി ചെയ്യുന്നത്."എന്ന തന്റെ സഹപ്രവര്‍ത്തകന്റെ അഭിനന്ദനവചനങ്ങള്‍ അദ്ദേഹം അറിയേണ്ടതല്ലേ?

Nidhin Jose February 26, 2013 at 5:54 PM  

[im]https://sites.google.com/site/tstnidhin/home/Screenshot.png?attredirects=0[/im]


ഇതാണോ CE മാര്‍ക്കിന്റെ ലിങ്ക്...

http://210.212.239.92:8081/sslc/sslc_exam.php#

ഹ ഹ...
ആളെ വടിയാക്കുവാണോ.....
upload ചെയ്യ് ചെയ്യ്... എന്ന് പറഞ്ഞോണ്ടിരുന്നാ മതിയോ??
ഇംപ്ലിമെന്റ് ചെയ്യപ്പെടാത്ത ലിങ്കിനിട്ട് ചുമ്മാ ക്ലിക്കിക്കൊണ്ടിരക്കൂ.... ഒരു രസമല്ലേ.... (ആര്‍ക്ക്?) ഹ ഹ..

Suraj Kadanchery February 26, 2013 at 7:40 PM  

Vishayathil ninnum mareeittundo ndo..? Iliaa...le....NNalum oru sanka..chilappo ..thonneetharikkum...nnalum nthappo ngane thonnan..! orroro thonnalukalavum nnu nireekunu..lla angane avane tharallu...

haritham February 26, 2013 at 10:42 PM  

സി.ഇ മാര്‍ക്ക് എന്റര്‍ ചെയ്യാന്‍ പറ്റുന്നില്ലല്ലോ? എന്തു ചെയ്യും?

UK February 27, 2013 at 7:52 AM  

I import all the client files and export yesterdays server file and today the server system is not working. Can I make another system as server and import the previous export file and continue the practical exam?
Expect reply.....

UK February 27, 2013 at 7:52 AM  

I import all the client files and export yesterdays server file and today the server system is not working. Can I make another system as server and import the previous export file and continue the practical exam?
Expect reply.....

UK February 27, 2013 at 7:53 AM  
This comment has been removed by the author.
ഗീതാസുധി February 27, 2013 at 8:02 AM  

UK സര്‍,
why not? Proceed....

das February 27, 2013 at 11:09 AM  

"Can I make another system as server and import the previous export file and continue the practical exam?"
സെര്‍വര്‍ എന്നത് ഈ പരീക്ഷയുടെ കാര്യത്തില്‍,തത്കാലം കണ്‍സോളിഡേറ്റ് ചെയ്യാന്‍ ഉപയോഗിക്കുന്ന സിസ്റ്റം എന്നു മാത്രം കണക്കാക്കിയാല്‍ മതി.വിശാലമായ അര്‍ത്ഥം വേണ്ട.എപ്പോള്‍ വേണമെങ്കിലും ഏതുവേണമെങ്കിലും ഉപയോഗിക്കാം.ബാക്ക് അപ്പ് കൈയ്യില്‍(storage device)ഉണ്ടാവണം എന്നു മാത്രം.

Unknown February 27, 2013 at 12:45 PM  

IT പരീക്ഷയുടെ റമുണരേഷന്‍ ഴെട്ടിക്കുറച്ച വിദ്യാഭ്യാസ വകുപ്പിന് അഭിനന്ദനങ്ങള്‍!!!
ഇങ്ങനെപോയാല്‍ അടുത്ത വര്‍ഷം exam നടത്തുവാന്‍ അന്യ സംസ്താനക്കാരെ വാടകയ്ക്ക് എടക്കേണ്ടിവരും
9 മണി മുതല്‍ 5 മണി വരെ കംപിയൂട്ടര്‍ ലാബില്‍ കുടുങ്ങിയ അദ്ധ്യാപകര്‍ക്ക് 70 രൂപ കൂലി നിശ്ചയിച്ചത് ഏത് ഡിപ്പാര്‍ട്ട്മെന്റ് ആയാലും ഒരു ആത്മ പരിശോധന നടത്തുന്നത് നന്നായിരിക്കും
പ്രത്യേകിച്ച് കണ്ണൂരില്‍ ഡ്യൂട്ടി ന്ശ്ചയിച്ച DEO അധികൃതര്‍ക്ക് Extra അഭിനന്ദനങ്ങള്‍!!!

Byju kp February 27, 2013 at 2:10 PM  

We cant upload CE Marks. The link in Pareekshabhavan is not active. What can we do now?

haritham February 27, 2013 at 6:19 PM  

CE മാര്‍ക്ക് ആരും ഒന്നും പറയുന്നില്ല............

kalolsavammvka February 27, 2013 at 8:36 PM  

സി.ഇ മാര്‍ക്ക് അവസാന തീയതി മാര്‍ച്ച് 8
ഗ്രേസ് മാര്‍ക്ക്-01/03/2013 to 10/03/2013

kalolsavammvka February 27, 2013 at 8:38 PM  

മാവേലിക്കരയില്‍ റമ്യൂണറേഷന്‍ 70 പോലും കൊടുക്കുന്നില്ല. കഴിഞ്ഞവര്‍ഷത്തെ പൈസ കിട്ടിയിട്ടില്ല,തരാന്‍ ഓഡറില്ല എന്ന് ഹെഡ്മാസ്റ്റര്‍മാര്‍

K R Vinod February 27, 2013 at 9:40 PM  
This comment has been removed by the author.
K R Vinod February 27, 2013 at 9:41 PM  

IT Exam Theernu. Oru valiya bharam irakkiya anubhavam. Enthellam prasnangal....Srever disconnecrion,incorrect username,image folder kali.......Ellam athijeevichu.

muhammad February 28, 2013 at 5:18 AM  

എല്ലാം അതിജീവിച്ചു.അവസാനം കണ്‍സോളിഡേറ്റഡ് മാര്‍ക്ക് ലിസ്റ്റ് !!!കാണാനില്ല...കൂകൂയ്.

saji February 28, 2013 at 7:37 AM  

How many students are there in your School got 10 out of 10 in the theory exam.If some one if there please arrange a gift also.Because even the person who prepared may get below 5

Byju kp February 28, 2013 at 9:23 AM  

അള്ളാ കാത്തു!സി ഇ മാര്‍ക് അപ്ലോഡുചെയ്യാന്‍ 8.3.2013 വരെ സമയം നീട്ടി.

saji February 28, 2013 at 10:23 AM  

Friends please go through the news about ce mark entry in todays Mathrubhumi....

KAMBIL SCHOOL March 1, 2013 at 10:46 AM  

പത്താം തരം ഐ ടി പരീക്ഷ കഴിയാറായി എട്ടും ഒന്‍പതും എപ്പോഴാണോ തുടങ്ങുക.വെക്കേഷനില്‍ വന്ന് പരീക്ഷ നടത്തേണ്ടി വരുമോ?

KAMBIL SCHOOL March 1, 2013 at 10:46 AM  

പത്താം തരം ഐ ടി പരീക്ഷ കഴിയാറായി എട്ടും ഒന്‍പതും എപ്പോഴാണോ തുടങ്ങുക.വെക്കേഷനില്‍ വന്ന് പരീക്ഷ നടത്തേണ്ടി വരുമോ?

റംല നസീര്‍ മതിലകം March 1, 2013 at 2:54 PM  

ഐറ്റി പരീക്ഷ അവസാനിച്ചു....ഞങ്ങളുടെ പ്രശ്നപരിഹരണശേഷി വര്‍ദ്ധിച്ചു!

റംല നസീര്‍ മതിലകം March 1, 2013 at 2:55 PM  

ഐറ്റി പരീക്ഷ അവസാനിച്ചു....ഞങ്ങളുടെ പ്രശ്നപരിഹരണശേഷി വര്‍ദ്ധിച്ചു!

റംല നസീര്‍ മതിലകം March 1, 2013 at 2:55 PM  

ഐറ്റി പരീക്ഷ അവസാനിച്ചു....ഞങ്ങളുടെ പ്രശ്നപരിഹരണശേഷി വര്‍ദ്ധിച്ചു!

ASHA SASI March 1, 2013 at 3:36 PM  

IT THEORY FULL MARK കിട്ടിയ കുട്ടിയുണ്ട്. പറവൂരില്‍. പേരു പുറത്ത് വിടാമോ?

♪♪ ѕυ∂αяѕαη™ ♪♪ March 2, 2013 at 7:55 PM  
This comment has been removed by the author.
NS.Prasanth March 3, 2013 at 8:34 AM  

105 kuttikalkku IT exam 2 week time veno? Chummathalla 88 A+ kittiyath..!
(SSLC RESULT purathuvarathe IT result publish cheyyunnathu sariyano?)

Babu March 3, 2013 at 7:37 PM  

അടുത്ത വര്‍ഷത്തെ I T Practical Examination April മാസത്തില്‍ നടത്തിയാല്‍ നന്നായിരുന്നു.ഈ വര്‍ഷം എനിക്ക് February 18 മുതല്‍ March 6 വരെ Duty ​ആയിരുന്നു.(1532 Students).Parent school ല്‍ നിന്ന് ഇത്രയും ദിവസം വിട്ടു നില്‍ക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നു.Model exam Qn.Papers ശരിയായി ചര്‍ച്ച ചെയ്യാന്‍ പറ്റുന്നില്ല.Practical exam April First week നടത്തിയാല്‍ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും.
Babu K U

Babu March 3, 2013 at 7:48 PM  

C E LINK ഇനിയും ശരിയായില്ല.

Unknown March 3, 2013 at 8:31 PM  

windowsil sariyavunnuduu........try through windows.

Unknown March 3, 2013 at 8:33 PM  

windowsil sariyavunnuduu........try through windows.

chera March 3, 2013 at 10:59 PM  

successfully entered ce marks- if you haven't entered call me for tips
step 1: click on the new ce link
step 2 :login using ur school code and password( wait a bit for login for the first time)
step 3: in adress bar u can see http://210.212.24.28/sslc_2013/sslc_exam.php. change this to http://210.212.24.28/sslc_2013/sslc_ce.php
the link will work smoothly
patent goes to :9446300751

NS.Prasanth March 4, 2013 at 11:36 AM  

"windowsil sariyavunnuduu........try through windows. Reply"

School computers windows based aakkan ulla hiden agentayude bhagamano ennu samsayikkam..?
(Hiden agenta, now it is 'parasya agenta')

NS.Prasanth March 4, 2013 at 3:21 PM  

പരീക്ഷാഭവന്റെ സ്കൂള്‍ ലോഗ് ഇന്നില്‍ കയറി 320 കുട്ടികളുടെ CE Mark Entry ചെയ്തു.(Feb.27,28 തിയതികളില്‍ ).CE MARK PRINTOUT എടുത്ത് HM നു കൊടുക്കുകയും ചെയ്തു. എന്നാല്‍ C E Marks uploading എന്ന പുതിയ ലിങ്കില്‍ കയറിനോക്കിയ ഞാന്‍ ഞെട്ടിപ്പൊയി. ആകെ 6 കുട്ടികളുടെ മാര്ക്കു മാത്രം...!!!(IT Exam തുടങ്ങുന്ന്തിനു മുന്പു entry ചെയ്ത മാര്ക്കുമാത്രം.)
എന്തുചെയ്യും????? (പഴയ ലിങ്കില്‍ കയറി നോക്കിയാല്‍ 320 കുട്ടികളുടെയും മാര്ക്ക് കാണാം.)

NS.Prasanth March 4, 2013 at 8:10 PM  
This comment has been removed by the author.
muhammad March 5, 2013 at 5:35 AM  

വെറുതെ കാട് കയറി ചിന്തിക്കണോ ?CE എന്റര്‍ ചെയ്യാന്‍ വിന്റോസിലേക്കൊന്നും പോവേണ്ട.മോസില്ല ഫയര്‍ ഫോക്സ് അല്ലാത്ത ഏതെങ്കിലും ഒരു ബ്രൌസര്‍ എടുത്താല്‍ മതി(ക്രോമിയം,ഒപേര,എപ്പിഫനി...).ഈ പ്രശ്നം ചില കമ്പ്യൂട്ടറുകളില്‍ മാത്രമേയുള്ളൂ.എന്തെങ്കിലും കാണുമ്പോഴേക്ക് "വിന്റോസ് ..വിന്റോസ്" എന്നു പറയുന്നത് മഞ്ഞക്കണ്ണട വച്ചു നോക്കന്നതു കൊണ്ടല്ലേ.?

tharakam March 5, 2013 at 9:53 PM  

c.e mark enter ചെയ്തൂ 28ന്.print എടൂത്തു. ok .march 5ന് confirm ചെയ്തൂ .ഇപ്പോള്‍നോക്കൂമ്പോള്‍ markല്‍ error.28ന് edit ചെയ്ത mark is not updated.is there any solution

tharakam March 5, 2013 at 9:54 PM  

c.e mark enter ചെയ്തൂ 28ന്.print എടൂത്തു. ok .march 5ന് confirm ചെയ്തൂ .ഇപ്പോള്‍നോക്കൂമ്പോള്‍ markല്‍ error.28ന് edit ചെയ്ത mark is not updated.is there any solution

Hari | (Maths) March 5, 2013 at 10:17 PM  

Chromium ബ്രൌസര്‍ ഉപയോഗിച്ച് സി.ഇ മാര്‍ക്ക് എന്റര്‍ ചെയ്ത പേജ് തുറന്നു നോക്കൂ.

tharakam March 6, 2013 at 7:42 AM  

ഇനിസാധിക്കുകയില്ലല്ലോ. CONFIRMED ആയിയില്ലേ.REOPEN ചെയ്താല്‍ല്‍ഭാഗ്യം.WAITING FOR THEIR MERCY

Babu March 7, 2013 at 7:05 PM  

ഇന്ന് നടന്ന Mathematics examination (Ninth standard) അദ്ധ്യാപകര്‍ക്കോ അതോ കുട്ടികള്‍ക്കോ?എന്തിനാണിങ്ങനെ കുട്ടികളെ പരീക്ഷിക്കുന്നത്?
exam കഴിഞ്ഞപ്പോള്‍ കുട്ടികളുടെ മുഖത്താകെ വിഷമം.

sabarigirish March 8, 2013 at 7:33 PM  

THE AUTHORITIES ARE MAKING FOOL OF SITC'S AND OTHER COMPUTER TEACHERS.MOST OF THE AIDED SCHOOLS REFUSED TO GIVE RENUMERATION FOR IT PRACTICAL EXAM. YET WE GAVE RESULT TO THE AUTHORITIES JUST BECAUSE OF POOR STUDENTS.THAT DOESN'T MEAN WE ARE DONKEYS.

h m March 10, 2013 at 5:34 PM  

ലീവ് അക്കൗണ്ട് ചെയ്യാന്‍ പറ്റുന്നില്ല നാലാംകോളതതിലെ നംപര്‍കണ്‍സിഡര്‍ ചെയ്യുന്നില്ല
ഉദാഃ- ജോയിനിംഗ് ഡേറ്റ് 01/11/2004
31/10/2005ല്‍20ലീവ്,31/10/2006ല്‍ 40.
40എന്‍റര്‍ചെയ്തപ്പോള്‍ കണ്‍സിഡര്‍ ചെയ്യാന്‍ കഴിയില്ല എന്ന് കാണിച്ചു എന്തു ചെയ്യണം

h m March 10, 2013 at 5:34 PM  
This comment has been removed by the author.
home March 10, 2013 at 11:20 PM  

SSLC ഐററി പരീക 2013
ഈ വര്‍ഷത്തെ ഐററി പരീക്ഷ എല്ലാം കൊണ്ടും കൊള്ളാം. രാവിലെ 9.30 ന് പരീക്ഷ
നടക്കണമെങ്കില്‍ 9 മണിക്കെങ്കിലും ലാബില്‍ കയറണം. വൈകീട്ട് 4.30 ന് പരീക്ഷ തീര്‍ന്നാല്‍ 5
മണിയാകില്ലേ ലാബില്‍ നിന്നിറങ്ങാന്‍. കാലില്‍ ചെരിപ്പു പോലുമിടാതെ ഇത്രയും സമയം
ലാബില്‍ ദിവസങ്ങളോളം കഷ്ടപ്പെട്ട് പരീക്ഷ നടത്തിയിട്ട് നയാപൈസ പ്രതിഫലം പോലും ഇല്ല!.
അദ്ധ്യാപകരല്ലേ രാജ്യസേവകരല്ലേ പ്രതിഫലം ചോദിക്കരുത് േമാശമാണ് . നാട്ടില്‍
മറെറന്തെങ്കിലും പണിയുണ്ടോ ആവോ ബാക്കി.

M.G.D.H.S FOR GIRLS KUNDARA March 12, 2013 at 7:26 AM  

in sslc it 2013 when i use "IF" function in spread sheet error 508 is reported every time. how can i solve this problem
BY ROY SAMUEL PUTHOOR

M.G.D.H.S FOR GIRLS KUNDARA March 12, 2013 at 7:26 AM  

in sslc it 2013 when i use "IF" function in spread sheet error 508 is reported every time. how can i solve this problem
BY ROY SAMUEL PUTHOOR

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer