ടാക്സ് കണക്കുകൂട്ടുമ്പോള്‍ പേ റിവിഷന്‍ അരിയര്‍ മുഴുവനും കൂട്ടേണ്ടെന്നോ?

>> Wednesday, February 29, 2012

“ന്റെ ദാക്ഷായണിട്ടീച്ചറേ.......... ഇങ്ങനൊരു കൊലച്ചതി എന്നോട് ചെയ്യാന്‍ പാടുണ്ടോ..? ആകെ കയ്യീ കിട്ടിയ കാശ് വട്ടച്ചെലവിന് മുട്ട്ണില്ല്യ, അപ്പോഴാ ടാക്സ്ന്ന് പറഞ്ഞ് രൂപ 9200 ഈ മാസം ശമ്പളത്തീന്ന് പിടിക്കൂത്രേ. സംഗതി അരിയറ്ന്ന് പറഞ്ഞിട്ട് രൂപ 55000 പോന്നിട്ടുണ്ട്. എന്താ കാര്യം ..!! പത്ത് പൈസ കയ്യില്‍ കിട്ടീട്ടില്ല്യ, പി.എഫ്.ലേക്കാ പോയേ, ഇപ്പോ അതിനും കൊടുക്കണത്രേ ടാക്സ്". ലോനപ്പന്‍ നായരുടെ ശബ്ദം ഉച്ചത്തിലായപ്പോ എച്ച്.എം. ഉം വിട്ടില്ല്യ. “ അല്ല നായരേ, 10 E വെച്ച് ഒരു പിടിപിടിച്ച് റിലീഫിന് പയറ്റി നോക്കാലോ”. “10 E .... കുന്തം, അത് വായിച്ചോക്കി, ഒരക്ഷരം എനിക്ക് മനസ്സിലായില്ല്യ” വിദ്യാലയങ്ങളില്‍ ഫെബ്രുവരി മാസങ്ങളില്‍ പൊതുവേ ഉയര്‍ന്നു കേള്‍ക്കാറുള്ള രോദനത്തിന്റെ മുറിക്കഷ്ണമാണ് (ക്ളിപ്പിങ്ങ്സ്) മേലെ കേട്ടത്.

സാധാരണയായി ലഭിക്കുന്ന 12 മാസത്തെ ശമ്പളവും മറ്റു ആനുകൂല്യങ്ങളും, പിന്നെ കുടിശികയും ചേര്‍ന്നതാണ് ഒരു സാമ്പത്തിക വര്‍ഷത്തെ മൊത്തം വരുമാനം. ഇതില്‍ കുടിശിക ലഭിച്ചതില്‍ മുന്‍ സാമ്പത്തിക വര്‍ഷങ്ങളില്‍ ലഭിക്കേണ്ടിയിരുന്ന തുകകളുണ്ടെങ്കില്‍, സ്വാഭാവികമായും നടപ്പു സാമ്പത്തിക വര്‍ഷത്തെ നികുതി ബാധ്യത കൂടുതലായിരിക്കും. [ഉദാ - 01-07-2009 മുതലുള്ള ശമ്പള പരിഷ്ക്കരണത്തിന്റെ കുടിശിക 2011-12 സാമ്പത്തിക വര്‍ഷത്തിലാണ് എല്ലാവര്‍ക്കും ലഭിച്ചത് (ഇനിയും ലഭിക്കാത്തവര്‍ സദയം ക്ഷമിക്കുക)]. ലഭിക്കുവാനുള്ള തുകകള്‍ അതാതു സാമ്പത്തിക വര്‍ഷം തന്നെ ലഭിച്ചിരുന്നെങ്കില്‍ കുടിശികയും അതോടനുബന്ധിച്ചുണ്ടാകുന്ന നികുതി പ്രശ്നങ്ങളും ഉദിക്കുമായിരുന്നില്ല. ഇക്കാരണത്താല്‍ തന്നെ ഇങ്ങനെയുള്ളവര്‍ക്ക് ഇന്‍കം ടാക്സ് നിയമത്തിന്റെ 89(1) വകുപ്പുപ്രകാരം റിലീഫ് അനുവദിക്കുന്നുണ്ട്. ഇങ്ങനെ ലഭിക്കുന്ന റിലീഫ് നടപ്പു സാമ്പത്തിക വര്‍ഷം കൊടുക്കാനുള്ള മൊത്തം ടാക്സില്‍ നിന്നും കുറച്ച് ബാക്കി തുക ടാക്സായി നല്കിയാല്‍ മതി. അതിനെക്കുറിച്ച് വിശദീകരിക്കുന്ന ഈ ലേഖനം തയ്യാറാക്കി നല്‍കിയത് തൃശൂര്‍ വാടാനപ്പിള്ളി KNMVHS ലെ കൊമേഴ്സ് വിഭാഗം അധ്യാപകനായ വി.എ ബാബു സാറും അദ്ദേഹത്തിന്റെ സുഹൃത്തായ റാംജി സാറും കൂടിയാണ്. ടാക്സ് കാല്‍ക്കുലേറ്റ് ചെയ്യുന്നതിനായി ബാബു സാര്‍ (ബാബു വടക്കുംചേരി) തയ്യാറാക്കിയ ഇന്‍കം ടാക്സ് കാല്‍ക്കുലേറ്റര്‍ ബ്ലോഗില്‍ നിന്ന് നേരത്തേ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടാകുമല്ലോ.

റിലീഫ് എങ്ങിനെ കണക്കാക്കാം എന്നതാണ് താഴെ ഉദാഹരണ സഹിതം വിവരിക്കാന്‍ ശ്രമിക്കുന്നത്. ഈ വിവരണങ്ങളൊന്നും ആധികാരികമായി കണക്കാക്കരുത്. ഒരു വഴികാട്ടി എന്ന നിലയില്‍ മാത്രം കണ്ടാല്‍ മതി. തീര്‍ച്ചയായും സംശയങ്ങള്‍ ഉണ്ടാകണം. സംശയങ്ങള്‍ ഉണ്ടായില്ലെങ്കില്‍ ഈ റോക്കറ്റ് ലക്ഷ്യം കാണാതെ എതെങ്കിലും കടലില്‍ പതിച്ചു എന്ന് കരുതാം. എന്തൊക്കെയായാലും കൂടുതല്‍ അറിവുള്ളവരോട് കൂടി ചര്‍ച്ച ചെയ്ത ശേഷം മാത്രമേ നമ്മുടെ ഇന്‍കം ടാക്സ് കാല്‍ക്കുലേറ്റ് ചെയ്തു നല്‍കാവൂ എന്ന കാര്യം അടിവരയിട്ട് ഓരോ വായനക്കാരേയും ഓര്‍മ്മിപ്പിക്കുന്നു. ചില ഉദാഹരണങ്ങള്‍ സഹിതം നമുക്കിത് വിശദമാക്കാന്‍ ശ്രമിക്കാം. (ഈ പോസ്റ്റിന്റെ പി.ഡി.എഫും ചുവടെ നല്‍കിയിട്ടുണ്ട്.)

ശ്രീ. ലോനപ്പന്‍ നായര്‍ക്ക് 2011-12 സാമ്പത്തിക വര്‍ഷത്തില്‍ (നടപ്പു സാമ്പത്തിക വര്‍ഷം) 01-07-2009 മുതലുള്ള ശമ്പള പരിഷ്ക്കരണ കുടിശികയായ 55,973/- രൂപയടക്കം 3,71,844/- രൂപ ലഭിച്ചു. കുടിശികയുടെ സാമ്പത്തിക വര്‍ഷാടിസ്ഥാനത്തിലുള്ള കണക്ക് താഴെ കാണും വിധമാണ്.

ശ്രീ.ലോനപ്പന്‍ നായര്‍ നല്‍കേണ്ട നികുതിയും, കുടിശികയുമായി ബന്ധപ്പെട്ടുള്ള സെക്ഷന്‍ 89(1) പ്രകാരമുള്ള നികുതിയിളവും കാണുന്നതെങ്ങിനെയെന്നു നോക്കാം.

(വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക)

9,202/- രൂപ നികുതിയായി നല്‍കണമെന്ന് കണ്ട് ലോനപ്പന്‍ നായര്‍ ഞെട്ടാനും വിയര്‍ക്കാനുമിടയുണ്ട്. കറങ്ങുന്ന ഒരു ഫാനിന് കീഴെ അദ്ദേഹത്തെ ഇരുത്തി നമുക്ക് ഇന്‍കംടാക്സിന്റെ 10 E മന്ത്രം ചൊല്ലി കേള്‍പ്പിക്കാം. ഇനിയെന്തുണ്ടാകുമെന്ന് അകലെ നിന്ന് നിരീക്ഷിക്കാം.

നടപടി 2 : മുന്‍ സാമ്പത്തിക വര്‍ഷങ്ങളുമായി ബന്ധപ്പെട്ട കുടിശികയായ 53,479/- രൂപ ഒഴിവാക്കി നടപ്പു സാമ്പത്തിക വര്‍ഷത്തെ നികുതി കണക്കാക്കുക

(വലുതായി കാണാന്‍ ചിത്രത്തില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് view image എടുക്കുക)

മുകളില്‍ കാണിച്ച രണ്ട് നടപടികളില്‍ നിന്നും ലോനപ്പന്‍ നായര്‍ക്ക് ഒരു കാര്യം പിടികിട്ടി. 53,479/- രൂപ നടപ്പു സാമ്പത്തിക വര്‍ഷം (2011-12) ലഭിച്ചതുകൊണ്ടാണ് തനിക്ക് 9202/- രൂപയുടെ നികുതി വന്നത്. അല്ലെങ്കില്‍ ആകെ അടക്കേണ്ടി വരിക 3695/- രൂപ മാത്രമാകുമായിരുന്നു. എന്ന് വെച്ച് 3695/- രൂപ മാത്രം നികുതിയായടച്ച് തടി തപ്പാമെന്ന് കരുതിയാല്‍ തെറ്റി. കാരണം ഇതിന് ഒരു മറുവശം കൂടിയുണ്ട്. പൂള്ളിക്കാരന്റെ 2009-10, 2010-11 വര്‍ഷങ്ങിലെ വരുമാനം താരതമ്യേന കുറവും, നികുതിയടവ് യഥാക്രമം പൂജ്യവും, 2297/- രൂപയുമായിരുന്നു. പക്ഷേ ഇപ്പോള്‍ കൂടിശികയായി ലഭിച്ച തുക അതതു സാമ്പത്തിക വര്‍ഷങ്ങളില്‍ ലഭിച്ചിരുന്നെങ്കിലോ ? കഥ മാറിയതു തന്നെ സസ്പെന്‍സ് നീങ്ങുവാന്‍ തുടര്‍ന്നുള്ള നടപടി 3,4 എന്നിവ കാണുക.

നടപടി 3 : 2009-10, 2010-11 എന്നീ വര്‍ഷങ്ങളില്‍ ശ്രീ. ലോനപ്പന്‍ നായര്‍ നല്കിയ ഇന്‍കംടാക്സ് സ്റേറ്റ്മെന്റുകള്‍ പൊടി തട്ടിയെടുത്തു (അലര്‍ജിയുള്ളവര്‍ ഇല്ലാത്തവരെക്കൊണ്ട് ചെയ്യിക്കുക) നോക്കാം. ഈ വര്‍ഷങ്ങളിലെ സ്റേറ്റ്മെന്റ് അതേപടി പകര്‍ത്തുക


നടപടി 4 : ഇനി നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ (2011-12) ലഭിച്ച കുടിശികകള്‍ അതതു വര്‍ഷങ്ങളിലെ വരുമാനത്തോട് ചേര്‍ത്ത് നികുതി പുനര്‍നിര്‍ണ്ണയിച്ചാലോ


ഇതെന്താപ്പ കഥ ! ഇപ്പോള്‍ കുടിശികയായി ലഭിച്ച തുകകള്‍ സമയാസമയങ്ങളില്‍ ലഭിച്ചിരുന്നെങ്കില്‍ ലോനപ്പന്‍ നായര്‍ 3686/ രൂപ [(0+5983) – (0+2297)] കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും കൂടി കൂടുതലായി നല്കണമായിരുന്നു. ഈ നികുതി അപ്പോള്‍ നല്കാത്തതുകൊണ്ട് (നമ്മുടെ കുറ്റംകൊണ്ടല്ല) ഇപ്പോള്‍ കൊടുക്കേണ്ടതായിട്ടുണ്ട്. ഈ വസ്തുത കൂടി കണക്കിലെടുത്താണ് ലോനപ്പന്‍ നായരുടെ ഈ സാമ്പത്തിക വര്‍ഷം ലഭിക്കാവുന്ന റിലീഫ് കണ്ടെത്തുന്നത്.

# കുടിശികയായി ലഭിച്ച തുകയായ 53,479/- രൂപ പി.എഫ്. ലേക്കാണ് പോയിരിക്കുന്നത്. ഇത് 2011-12 സാമ്പത്തിക വര്‍ഷത്തെ ചാപ്റ്റര്‍ 6 എ യില്‍ വരുന്ന ആകെ കിഴിവില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ തുക 2009-10, 2010-11 എന്നീ സാമ്പത്തിക വര്‍ഷങ്ങളില്‍ ലഭിച്ചിരുന്നെങ്കില്‍, ആ സാമ്പത്തിക വര്‍ഷത്തെ ചാപ്റ്റര്‍ 6എ യില്‍ കിഴിവായി വരുമായിരുന്നില്ലേ എന്ന ചോദ്യം പ്രസക്തമാണ്. എന്നാല്‍ ഈ തുക മുന്‍ വര്‍ഷങ്ങിലെ പി.എഫ്. അക്കൌണ്ടിലേക്ക് ഒരു വിധത്തിലും വരവു വെക്കുവാന്‍ സാധിക്കുകയില്ല. എന്തെന്നാല്‍ ഇത് ലഭിച്ചത് ഈ സാമ്പത്തിക വര്‍ഷമാണ്; അത് ഈ വര്‍ഷത്തെ പി.എഫ് അക്കൌണ്ടില്‍ വരവു വെച്ചിട്ടുമുണ്ട്. (നിങ്ങളുടെ ബാങ്ക് അക്കൌണ്ടില്‍ 16-02-2010 തിയ്യതിയില്‍ 5000/- രൂപ നിക്ഷേപിച്ചതായി കാണിക്കണമെന്ന് ആവശ്യപ്പെട്ട് 30-03-2012ല്‍ പൈസയുമായി ബാങ്കില്‍ ചെന്നാല്‍, ബാങ്ക് അധികൃതര്‍ സമ്മതിക്കുമോ എന്നാലോചിച്ചാല്‍ മതി) അതുകൊണ്ടാണ്, മേല്‍ ടേബിളില്‍, 6എ പ്രകാരമുള്ള കിഴിവില്‍ ഈ തുക ചേര്‍ക്കാതിരിക്കുന്നത്.

നടപടി 5 : റിലീഫ്, അതിനുള്ള ഫോമുകളുപയോഗിച്ച് താഴെ കാണുവിധം കണക്കാക്കുക.
(ഫോമില്‍ മലയാളത്തില്‍ കാണിച്ചിരിക്കുന്നത് ഫോമിന്റെ ഭാഗമല്ല; എളുപ്പത്തില്‍ മനസ്സിലാകുവാന്‍ ഉദ്ദേശിച്ചുള്ളതാണ്)


(വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക)

അതായത് ആകെ 7,381/- രൂപയേ (9202-1821) ലോനപ്പന്‍ നായര്‍ ടാക്സായി 2011-12 ല്‍ നല്കേണ്ടതുള്ളൂ.

(വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക)


(വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക)

മേല്‍കാണിച്ച കണക്കുകൂട്ടലുകള്‍ ശ്രദ്ധയോടെ വായിച്ചു നോക്കിയല്ലോ. ചുരുക്കത്തില്‍ പറഞ്ഞാല്‍, കുടിശിക മുന്‍ സാമ്പത്തിക വര്‍ഷങ്ങളിലേക്ക് എടുക്കുമ്പോള്‍, ആ സാമ്പത്തിക വര്‍ഷങ്ങളില്‍ ടാക്സ് വരികയാണെങ്കില്‍, ആ ടാക്സ് ഒരു വിധത്തിലും ഒഴിവാക്കാന്‍ സാധിക്കുകയില്ല.

ശമ്പളം മുന്‍കൂറായി ലഭിച്ചാലും (ഒരു സാമ്പത്തിക വര്‍ഷം 12ല്‍ കൂടുതല്‍ മാസത്തെ ശമ്പളം ലഭിച്ചാല്‍ - 2010-11 സാമ്പത്തിക വര്‍ഷത്തില്‍ മാര്‍ച്ച് 2011ലെ ശമ്പളം ആ മാസം തന്നെ ലഭിച്ചതുകൊണ്ട്, മൊത്തം 13 മാസത്തെ ശമ്പളം ലഭിച്ചിരുന്നു) റിലീഫ് കണക്കു കൂട്ടുന്നത് ഇപ്രകാരം തന്നെയാണ്.

പ്രത്യേക അറിവിലേക്കായി
എതെല്ലാം സാമ്പത്തിക വര്‍ഷങ്ങിലേക്കാണോ കുടിശിക അഡ്ജസ്റ് ചെയ്യുന്നത്, ആ സാമ്പത്തിക വര്‍ഷങ്ങളില്‍ നിലവിലുണ്ടായിരുന്ന നികുതി നിരക്കുകളെയും, വിവിധ സെക്ഷനുകള്‍ പ്രകാരമുള്ള കിഴിവുകളെയും കുറിച്ചുള്ള അവബോധം ഉണ്ടായിരിക്കണം. പരിഭ്രമിക്കേണ്ട; ഇവയെല്ലാം www.incometaxindia.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. 2009-10 മുതലുള്ള സാമ്പത്തിക വര്‍ഷങ്ങളിലെ നികുതി നിരക്കുകള്‍ അറിവിലേക്കായി ഇവിടെ ചേര്‍ത്തിരിക്കുന്നു.

മേല്‍ സാമ്പത്തിക വര്‍ഷങ്ങളിലെല്ലാം Education Cess ആയി നികുതിയുടെ 3 ശതമാനം കൂടി കൂട്ടി നല്കണം.

മേല്‍ചൂണ്ടിക്കാണിച്ച കാര്യങ്ങള്‍ വ്യക്തമായി വായിക്കാനായില്ലെങ്കില്‍ ഇവിടെ നിന്നും പി.ഡി.എഫ് ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് വായിക്കുകയും ചെയ്യാം.

Income Tax Form No. 10E

ബാബു സാര്‍ തയ്യാറാക്കിയ ഇന്‍കംടാക്സ് കാല്‍ക്കുലേറ്റര്‍ ഇതേ വരെ ഉപയോഗിച്ചിട്ടില്ലാത്തവര്‍ക്ക് ചുവടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
Directions | EC Tax - Excel Program (Windows based)

Relief Calculator (Reduce Tax on arrear) 10E forms made simple - Prepared by Abdurahiman, HSST (Senior) in Commerce, Govt Girls HSS, BP Angadi, Tirur

Tax Relief Calculator:Prepared by Sudheer Kumar T K, Headmaster, KCALPS School, Eramangalam, Balussery and Rajan E, Headmaster, A M L P School, Balussery
ഓരോരുത്തരുടേയും വരവും ചെലവും നിക്ഷേപങ്ങളുമെല്ലാം വ്യത്യസ്തങ്ങളായിരിക്കും. പൊതുവായ ഒരു മാര്‍ഗരേഖയ്ക്കോ നിര്‍ദ്ദേശത്തിനോ കീഴില്‍ അതിനെയൊരിക്കലും കൊണ്ടുവരാനാകില്ല. അതുകൊണ്ടു തന്നെ അവരവരുടെ കാര്യങ്ങളില്‍ അവരവര്‍ക്കു തന്നെ പരിപൂര്‍ണ ഉത്തരവാദിത്വം. മേല്‍ ചൂണ്ടിക്കാണിച്ചവയെല്ലാം ചില ചില ഉദാഹരണങ്ങള്‍ മാത്രം. കൂടുതല്‍ അറിവുള്ളവരോട് കൂടി ചര്‍ച്ച ചെയ്ത ശേഷം മാത്രമേ നമ്മുടെ ഇന്‍കം ടാക്സ് കാല്‍ക്കുലേറ്റ് ചെയ്തു നല്‍കാവൂ എന്ന കാര്യം വീണ്ടുമൊരിക്കല്‍ക്കൂടി ഓരോ വായനക്കാരേയും ഓര്‍മ്മിപ്പിക്കുന്നു.


Read More | തുടര്‍ന്നു വായിക്കുക

OBC Pre-matric Scholarship 2011-12

>> Tuesday, February 28, 2012


50 ശതമാനം കേന്ദ്രസര്‍ക്കാര്‍ പങ്കാളിത്തത്തോടെ അനുവദിക്കുന്ന ഒ.ബി.സി വിഭാഗം പ്രീമെട്രിക് തല സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് സംസ്ഥാനത്തെ അര്‍ഹരായ പിന്നാക്ക സമുദായ വിദ്യാര്‍ത്ഥികള്‍ക്കും അനുവദിക്കുന്നതിനുള്ള നടപടി സംസ്ഥാനസര്‍ക്കാര്‍ പുതുതായി രൂപീകരിച്ച പിന്നാക്ക സമുദായ വികസന വകുപ്പ് സ്വീകരിച്ചു വരുന്നു. ആദ്യഘട്ടമായ വിദ്യാര്‍ത്ഥികളുടെ ലിസ്റ് തയ്യാറാക്കുന്നതിനുള്ള നടപടിയാണ് ഇപ്പോള്‍ സ്വീകരിച്ചു വരുന്നത്. ഈ സാമ്പത്തിക വര്‍ഷം തന്നെ കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് വിതരണം നടത്തുവാന്‍ ഉദ്ദേശിക്കുന്നതിനാല്‍ വിവരശേഖരണം വേഗത്തില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. പലര്‍ക്കും ഇതേക്കുറിച്ച് ഒട്ടേറെ സംശയങ്ങളുണ്ട്. അത് പരിഹരിക്കാന്‍ സഹായിക്കുന്ന ഒരു ചില ടിപ്സുകള്‍ ചുവടെ പ്രസിദ്ധീകരിക്കുന്നു. ഈ വിഷയം സംബന്ധിച്ചുള്ള സംശയങ്ങള്‍ കമന്റ് ചെയ്യുക. മറുപടിയും ലഭിക്കും. നമ്മുടെ ബ്ലോഗില്‍ നിരന്തരം ഇടപെട്ടു കൊണ്ടിരുന്ന, ഒട്ടേറെ വിദ്യാഭ്യാസ സംബന്ധിയായ പോസ്റ്റുകള്‍ തയ്യാറാക്കിത്തന്നിട്ടുള്ള ശ്രീജിത്ത് മുപ്ലിയം ഇപ്പോള്‍ പിന്നാക്ക സമുദായ ക്ഷേമ വകുപ്പിലുണ്ട്. അതു കൊണ്ടു തന്നെ നമ്മുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ അദ്ദേഹം സന്നദ്ധത കാണിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ. അതു കൊണ്ട് ബ്ലോഗ് കുടുംബാംഗങ്ങള്‍ക്കെല്ലാം സധൈര്യം സംശയങ്ങള്‍ ചോദിക്കാം. കൃത്യമായ മറുപടി പ്രതീക്ഷിക്കാം.

ആര്‍ക്കാണ് അര്‍ഹത ?
രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം 44,500 രൂപയില്‍ അധികരിക്കാത്തതും സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളില്‍ 1 മുതല്‍ 10 വരെ ക്ളാസ്സുകളില്‍ പഠിക്കുന്നവരുമായ ഒ.ബി.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പിന് അര്‍ഹതയുണ്ട്. എന്നാല്‍ മറ്റേതെങ്കിലും പ്രീമെട്രിക് സ്കോളര്‍ഷിപ്പ് / ലംപ്സം ഗ്രാന്റ് ലഭിക്കുന്നവര്‍ക്ക് അര്‍ഹതയുണ്ടായിരിക്കുന്നതല്ല.

സ്കൂള്‍ അധികൃതര്‍ ചെയ്യേണ്ടത്

അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ പേര്, ജാതി/മതം, ക്ളാസ്സ്, വരുമാനം, സ്കൂളിന്റെ പേര് (ഗവ./എയ്ഡഡ് അംഗീകൃതം) എന്നിവ രേഖപ്പെടുത്തിയ സ്റേറ്റ്മെന്റ് (Excel format) ഹെഡ്മാസ്റര്‍ ബന്ധപ്പെട്ട ഡി.ഡി./ഡി.ഇ.ഒ ഓഫീസിലേക്ക് അയക്കേണ്ടതും ഡി.ഡി പ്രസ്തുത ലിസ്റ് കണ്‍സോളിഡേറ്റ് ചെയ്ത്, obcdirectorate@gmail.com എന്ന വിലാസത്തില്‍ ഇ മെയിലായി അയക്കുകയും വേണം. ഓരോ സ്കൂളുകളും പ്രത്യേകമായി ഡയറക്ടറേറ്റിലേക്ക് ലിസ്റ് ഇ മെയില്‍ ചെയ്യാന്‍ പാടുള്ളതല്ല. ഹെഡ്മാസ്റര്‍ സാക്ഷ്യപ്പെടുത്തിയ പ്രിന്റഡ് ചെയ്ത ലിസ്റ് ഓരോ സ്കൂളില്‍ നിന്നും എസ്.സി പ്രൊമോട്ടര്‍ വഴി ശേഖരിക്കുന്നതാണ്. രക്ഷിതാക്കള്‍ നല്‍കുന്ന വരുമാനം സംബന്ധിച്ച സാക്ഷ്യപത്രം സ്കൂളില്‍ സൂക്ഷിച്ചാല്‍ മതിയാവുന്നതാണ്. മുദ്രപ്പത്രത്തിന്റെ ലഭ്യതക്കുറവ് ഉണ്ട് എങ്കില്‍ തല്‍ക്കാലം വെള്ളക്കടലാസില്‍ സാക്ഷ്യപത്രം സ്വീകരിക്കുകയും ലഭ്യതക്കനുസരിച്ച്, മുദ്രപ്പത്രത്തില്‍ തയ്യാറാക്കിയ സാക്ഷ്യപത്രം സ്കൂളില്‍ വാങ്ങി സൂക്ഷിക്കാവുന്നതുമാണ്.

രക്ഷാകര്‍ത്താക്കള്‍ ചെയ്യേണ്ടത് :
സ്കോളര്‍ഷിപ്പിന് അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ 10 രൂപയുടെ മുദ്രപ്പത്രത്തില്‍ തയ്യാറാക്കിയ വരുമാനം സംബന്ധിച്ച സാക്ഷ്യപത്രം സ്കൂളില്‍ സമര്‍പ്പിക്കുകയും അവരുടെ കുട്ടികളുടെ പേരു വിവരം സ്കൂള്‍ അധികൃതര്‍ തയ്യാറാക്കുന്ന ലിസ്റില്‍ ഉണ്ടെന്ന് ഉറപ്പാക്കേണ്ടതുമാണ്. സാക്ഷ്യപത്രത്തിന്റെ (Affidavit) മാതൃക ചുവടെ നല്‍കിയിട്ടുണ്ട്.

Pre-matric Scholarship for OBC Students

Proforma

Affidavit

ഫോണ്‍ : 04712727379,04712727378
ഇ മെയില്‍ : obcdirectorate@gmail.com


Read More | തുടര്‍ന്നു വായിക്കുക

വെബ്പോര്‍ട്ടലും വിക്ടേഴ്സ് യൂട്യൂബ് ചാനലും

>> Wednesday, February 22, 2012

പൊതുവിദ്യാഭ്യാസ രംഗത്ത് ഐടി@സ്കൂളിന്റേയും വിക്ടേഴ്സ് ചാനലിന്റേയും സംഭാവനകളെക്കുറിച്ച് ഇനി ഏറെ കൊട്ടിഘോഷിക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല. ഐസിടിയുടെ വ്യാപനം വരുത്തുന്ന ഗുണപരമായ മാറ്റങ്ങള്‍ നേരിട്ട് അനുഭവിക്കുന്ന അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മറിച്ചൊരു അഭിപ്രായമുണ്ടാകില്ല. എന്നാല്‍, പൊതുസമൂഹത്തിലേക്ക് ഇക്കാര്യങ്ങള്‍ വേണ്ടവിധം പകരപ്പെട്ടിട്ടുണ്ടോയെന്നത് സംശയമാണ്. ഒരുപക്ഷേ, ഒന്നിനുപിറകേ മറ്റൊന്നായുള്ള മികവുകളുടെ ശൃംഖലകള്‍ക്കിടെ അക്കാര്യം വിസ്മരിക്കപ്പെട്ടുപോയതാകാം പ്രധാന കാരണം. രസതന്ത്രം, ജീവശാസ്ത്രം, ഭൗതികശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നീ മേഖലകളില്‍ പത്താം ക്ലാസിലെ പാഠഭാഗങ്ങള്‍ ആസ്പദമാക്കി അതതുമേഖലകളിലെ വിദഗ്ദ്ധര്‍ തയ്യാറാക്കിയ വെബ്പോര്‍ട്ടല്‍ നമ്മിലെത്രപേര്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട്? പാഠഭാഗങ്ങള്‍ ഇന്ററാക്ടീവ് അനിമേഷനുകള്‍ വഴി എളുപ്പം മനസ്സിലാക്കാനും വിവിധ പരീക്ഷണങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്വയം ചെയ്തു നോക്കാനും സഹായിക്കുന്ന തരത്തിലാണ് പോര്‍ട്ടലിന്റെ രൂപകല്പന. പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട അനിമേഷനുകള്‍ക്ക് പുറമേ ജാവാ അപ്ലെറ്റുകള്‍, വീഡിയോകള്‍, ഗ്രാഫുകള്‍, ചിത്രങ്ങള്‍ തുടങ്ങിയ സ്വതന്ത്ര സോഫ്റ്റ്വെയര്‍ സങ്കേതങ്ങളും പോര്‍ട്ടലില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഡൌണ്‍ലോഡു ചെയ്ത് പിന്നീട് ഇന്റര്‍നെറ്റ് കണക്ഷനില്ലാതെ തന്നെ (ഓഫ് ലൈനായും) ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് പോര്‍ട്ടല്‍ രൂപകല്പന ചെയ്തിരിക്കുന്നത്.ഇപ്പോള്‍ ഇതാ, വിക്ടേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന എസ്.എസ്.എല്‍.സി ഒരുക്കം 2012 പരിപാടിയുടെ ഉള്ളടക്കം മുഴുവന്‍ ഉള്‍പ്പെടുത്തി itsvicters എന്ന യുട്യൂബ് ചാനലും പ്രവര്‍ത്തനം തുടങ്ങി.പത്താം ക്ളാസിലെ ഭാഷ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിഷയങ്ങളും ഇനിമുതല്‍ ഇതില്‍ ലഭ്യമാകും. വിശദപഠനം, റിവിഷന്‍, മാതൃകാ ചോദ്യങ്ങള്‍, വാമിങ് അപ്, കൌണ്ട്ഡൌണ്‍ എന്നിങ്ങനെ അഞ്ച് ഘട്ടങ്ങളായാണ് സംപ്രേഷണം.152 അധ്യാപകര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ എങ്ങനെ പരീക്ഷയ്ക്ക് സജ്ജരാകണം, ഓരോ വിഷയത്തിലെയും എളുപ്പവഴികള്‍, ഓര്‍മിക്കേണ്ട കാര്യങ്ങള്‍, കഴിഞ്ഞ വര്‍ഷത്തെ ചോദ്യപേപ്പറുകളുടേയും പരീക്ഷയ്ക്ക് വരാന്‍ സാധ്യതയുള്ള ചോദ്യങ്ങളുടേയും വിശകലനം തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 
             ദിവസവും രാവിലെ 6.30 നും, 11.30 നും ഉച്ചയ്ക്ക് 1.30 നും, വൈകുന്നേരം 5.30നും, രാത്രി എട്ട് മണിക്കും വിക്ടേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന എസ്.എസ്.എല്‍.സി ഒരുക്കം 2012 ഇന്റര്‍നെറ്റില്‍ ലൈവായി www.victers.itschool.gov.in വഴിയും കാണാം. യുട്യൂബ് ചാനലില്‍ ഏത് സമയത്തും വിഷയാധിഷ്ഠിത തിരച്ചില്‍ നടത്താനും സൌകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. ഐടി@സ്കൂള്‍ വിക്ടേഴ്സ് വിദ്യാഭ്യാസ ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന എസ്.എസ്.എല്‍.സി ഒരുക്കം 2012 പരിപാടിയുടെ ഉള്ളടക്കം മുഴുവന്‍ ഉള്‍പ്പെടുത്തി www.youtube.com/itsvicters എന്ന യുട്യൂബ് ചാനലും പ്രവര്‍ത്തനം തുടങ്ങി. ദിവസവും രാവിലെ 6.30 നും, 11.30 നും ഉച്ചയ്ക്ക് 1.30 നും, വൈകുന്നേരം 5.30നും, രാത്രി എട്ട് മണിക്കും വിക്ടേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന എസ്.എസ്.എല്‍.സി ഒരുക്കം 2012 ഇന്റര്‍നെറ്റില്‍ ലൈവായി www.victers.itschool.gov.in വഴിയും കാണാം. യുട്യൂബ് ചാനലില്‍ ഏത് സമയത്തും വിഷയാധിഷ്ഠിത തിരച്ചില്‍ നടത്താനും സൌകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്.ഐടി@സ്കൂള്‍ ബയോളജി ടീം തയ്യാറാക്കിയ പരിണാമസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ചാള്‍സ് ഡാര്‍വിനെ കുറിച്ചുള്ള ഒരു ഹ്രസ്വ വീഡിയോ കാണാന്‍ താഴേ നോക്കുക.


Read More | തുടര്‍ന്നു വായിക്കുക

ഫയര്‍ഫോക്സ് അപ്ഗ്രഡേഷന്‍, SSLC മൂല്യനിര്‍ണയ ഉത്തരവ്

>> Saturday, February 18, 2012

എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികളുടെ ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യേണ്ടി വന്നപ്പോഴും അധ്യാപകപാക്കേജ് സൈറ്റില്‍ കയറേണ്ടി വന്നപ്പോഴും നിലവിലുള്ള ബ്രൗസറിന്റെ അപ്ഗ്രേഡ് ചെയ്ത വേര്‍ഷനാണ് വേണ്ടതെന്ന മെസേജാണ് ലഭിച്ചതെന്ന് കാണിച്ച് പലരും വിളിച്ചിരുന്നു. ചിലര്‍ക്ക് ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനായില്ലെങ്കില്‍ ചിലര്‍ക്ക് അധ്യാപകപാക്കേജ് സൈറ്റില്‍ പ്രവേശിക്കാനായില്ല. സിസ്റ്റത്തിലുള്ള ബ്രൗസറിന്റെ പുതിയ വേര്‍ഷന്‍ ഉപയോഗിച്ചാല്‍ ഈ പ്രശ്നം പരിഹരിക്കപ്പെടും. അതിനുള്ള മാര്‍ഗം വളരെ ലളിതമായി അവതരിപ്പിച്ചിരിക്കുന്ന ഒരു പി.ഡി.എഫ് ഫയല്‍ മലപ്പുറത്തെ മാസ്റ്റര്‍ട്രെയിനറായ അബ്ദുള്‍ഹക്കീം മാഷ് തയ്യാറാക്കിയിട്ടുണ്ട്. ഇതെങ്ങനെയെന്ന് അടുത്ത ഖണ്ഡികയില്‍ വിശദീകരിച്ചിട്ടുണ്ട്. മറ്റൊരു പ്രശ്നം എസ്.എസ്.എല്‍.സി മൂല്യനിര്‍ണയത്തിനായി അപേക്ഷിച്ചിട്ടുള്ള അധ്യാപകരുടേതാണ്. നിയമന ഉത്തരവ് എങ്ങിനെ ഡൗണ്‍ലോഡ് ചെയ്തെടുക്കാം എന്നതിനെക്കുറിച്ച് വിശദീകരിക്കണമെന്നാണ് അവരുടെ ആവശ്യം. യഥാര്‍ത്ഥത്തില്‍ വളരെ ‌ലളിതമായൊരു പ്രക്രിയയാണിത്. പാലക്കാട് നിന്നുമുള്ള ജി.പത്മകുമാര്‍, സുജിത്ത്.എസ് എന്നീ അധ്യാപകരാണ് ഇതേക്കുറിച്ചുള്ള ലേഖനം തയ്യാറാക്കിയിരിക്കുന്നത്. രണ്ടു വിഷയങ്ങളുടേയും വിശദീകരണങ്ങള്‍ ചുവടെ കാണാം.

ഫയര്‍ ഫോക്സ് അപ്ഗ്രേഡ് ചെയ്യുന്നതെങ്ങിനെ?
1. ഉബുണ്ടു/എഡ്യുബുണ്ടു ഉപയോഗിക്കുന്നവര്‍ ഇവിടെ നിന്നും അപ്ഡേറ്റ് വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കുക.
2. എക്സ്ട്രാക്ട് ചെയ്ത ശേഷം install-firefox10ല്‍ ഡബിള്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന ചെറു ജാലകത്തിലെ run in terminal ടാബ് അമര്‍ത്തി റൂട്ട് പാസ്​വേഡ് നല്‍കി മുന്നോട്ടു പോവുക. അപ്ഡേഷന്‍ സെക്കന്റുകള്‍ക്കുള്ളില്‍ നടക്കും.
3. അവസാനിപ്പിക്കുന്നതിനായി control+C അടിക്കാനാവശ്യപ്പെടുന്നതോടെ അപ്ഗ്രഡേഷന്‍ പ്രക്രിയ പൂര്‍ത്തിയായി.
4. ഇനി ഈ സൈറ്റിന്റെ പ്രധാനപേജ് കാണാനാകുന്നുണ്ടോയെന്നു നോക്കൂ. എങ്കില്‍ success!!

# ഹക്കീം മാഷ് തയ്യാറാക്കിയ പി.ഡി.എഫ് ഫയല്‍ ഇവിടെയുണ്ട്.

എസ്.എസ്.എല്‍.സി വാല്വേഷന്‍ ഉത്തരവ് ഡൗണ്‍ലോഡ് ചെയ്തെടുക്കുന്നതെങ്ങിനെ?
2012 മാര്‍ച്ചില്‍ നടത്തുന്ന എസ്.എസ്.എല്‍.സി. പരീക്ഷയുടെ ഉത്തരപേപ്പറുകളുടെ മൂല്യനിര്‍ണ്ണയത്തിനായി നിയോഗിക്കപ്പെട്ടിട്ടുള്ള അദ്ധ്യാപകരുടെ നിയമന ഉത്തരവ് പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നാണ് ലഭിക്കുന്നത്. സ്കൂളിലെ പ്രധാന അദ്ധ്യാപകര്‍ നിയമന ഉത്തരവ് ഡൌണ്‍ലോഡ് ചെയ്ത് അതാത് അദ്ധ്യാപകര്‍ക്ക് വിതരണം ചെയ്യണമെന്നാണ് നിര്‍ദ്ദേശം. അല്ലാതെ മൂല്യനിര്‍ണയം നടത്തുന്നതിന് അപേക്ഷിച്ചിട്ടുള്ളവര്‍ ഇത് ഡൗണ്‍ലോഡ് ചെയ്തെടുക്കുന്നതോര്‍ത്ത് ആശങ്കപ്പെടേണ്ടതില്ലെന്ന് സാരം. പരീക്ഷാ സെക്രട്ടറി ഒപ്പിട്ടിരിക്കുന്ന നിയമനഉത്തരവ് എപ്രകാരം ഡൗണ്‍ലോഡ് ചെയ്തെടുക്കാമെന്ന് നോക്കാം.

1. ആദ്യം പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapareekshabhavan.in ല്‍ പ്രവേശിക്കുക.

2. വെബ്സൈറ്റിന്റെ പ്രധാന പേജില്‍ SSLC CE MARKS 2012 UPLOAD എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

3. മുകളിലെ ചിത്രത്തില്‍ കാണുന്ന പ്രകാരം പുതിയൊരു പേജിലേക്കാണ് എത്തുന്നത്. അവിടെ യൂസര്‍ നെയിമും പാസ്​വേഡും നല്‍കുക. CE മാര്‍ക്ക് എന്റര്‍ ചെയ്യുന്നതിന് വേണ്ടി ഉപയോഗിച്ച യൂസര്‍ നെയിമും പാസ്​വേഡും തന്നെയാണ് ഇവിടെയും നല്‍കേണ്ടത്.

4. മുകളില്‍ കാണുന്ന പോലൊരു പേജായിരിക്കും തുറന്നു വരിക. അതില്‍ പേജിന്റെ നടുവിലായി Appointment order for ACE/AE എന്നു കാണാം. അതില്‍ ക്ലിക്ക് ചെയ്ത് മുന്നോട്ടു പോവുക.

5. പുതുതായി തുറന്നു വരുന്ന പേജിലും നേരത്തേ നല്‍കിയ യൂസര്‍ നെയിമും പാസ്​വേഡും ഒരിക്കല്‍ക്കൂടി നല്‍കുക.

6. ഇവിടെ Appointment order for Additional chief Examiner/Assistant Examiner, Reserve duty എന്നീ ടാബുകള്‍ കാണാനാകും. അപേക്ഷ നല്‍കിയതനുസരിച്ച് മൂല്യനിര്‍ണയത്തിനുള്ള നിയമനം ലഭിച്ചിട്ടുള്ളവരുടെ നിയമന ഉത്തരവുകള്‍ ഇവിടെ നിന്നും പ്രധാനഅധ്യാപകര്‍ക്ക് ഡൗണ്‍ലോഡ് ചെയ്തെടുത്ത് ഉത്തരവില്‍ പരാമര്‍ശിക്കപ്പെടുന്നവര്‍ക്ക് വിതരണം ചെയ്യാം.

ഈ പോസ്റ്റിന്റെ പി.ഡി.എഫ് ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.


Read More | തുടര്‍ന്നു വായിക്കുക

SSLC 2012 Question Papers

>> Sunday, February 12, 2012

2012 ല്‍ നടന്ന എസ്.എസ്.എല്‍.സി പരീക്ഷയുടെ ചോദ്യപേപ്പറുകളാണിത്. എങ്ങനെയാണ് ഏറ്റവും കുറഞ്ഞ ഫയല്‍ സൈസില്‍ സ്കാന്‍ ചെയ്യുന്നതെന്നറിയാമോ? ഉബുണ്ടുവില്‍ Applications-Graphics-Simple Scan എന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് സ്കാന്‍ ചെയ്തു നോക്കിയിട്ടുണ്ടോ? Simple Scanന്റെ Menu വില്‍ Document-Scanല്‍ Photo എന്നതു മാറ്റി Text ആക്കി സ്കാന്‍ ചെയ്താല്‍ ടെക്സ്റ്റ് മാത്രമേ സ്കാന്‍ ചെയ്യപ്പെടൂ. Preferences ല്‍ text Resolution dpi 300 pixels മതിയാകും. സ്കാനറില്‍ ഒരു പേജ് വെച്ച് Scan ബട്ടണ്‍ അമര്‍ത്തുക. തുടര്‍ന്നുള്ള പേജുകള്‍ക്കും ഇതേ ക്രമം ആവര്‍ത്തിക്കുക. Save ചെയ്യുമ്പോള്‍ എല്ലാ പേജുകളും കൂടി ഒരു പി.ഡി.എഫ് ഫയലായാകും ഔട്ട് പുട്ട് ലഭിക്കുക. ആറ് പേജുണ്ടെങ്കില്‍ പോലും പരമാവധി 150kb യേ ഫയല്‍ സൈസ് ഉണ്ടാകൂ. വളരെ വേഗത്തില്‍ സ്കാനിങ്ങ് നടക്കും.സ്കാന്‍ ചെയ്യുമ്പോള്‍ അനാവശ്യമായി കാണപ്പെടുന്ന പേജിന്റെ മടക്കലുകള്‍ Text മോഡില്‍ കാണുകയില്ല. വെളുത്ത നിറത്തിലായിരിക്കും ബാക് ഗ്രൗണ്ട് കാണപ്പെടുക. ഇനി ചോദ്യപേപ്പറുകള്‍ സ്കാന്‍ ചെയ്തോളൂ. ഇംഗ്ലീഷ്, മലയാളം മീഡിയം ചോദ്യപേപ്പറുകളാണ് വേണ്ടത്. ചുവടെ നിന്നും മാര്‍ച്ച് 2012 ല്‍ നടന്ന SSLC പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ ഡൗണ്‍ ലോഡ് ചെയ്തെടുക്കാം.

Malayalam
Question Paper


Arabic
Question Paper


English
Question Paper


Hindi
Question Paper


Social Science
Malayalam Medium | English Medium


Physics
Malayalam Medium | English Medium


Chemistry
Malayalam Medium | English Medium


Biology
Malayalam Medium | English Medium


Mathematics
Malayalam Medium | English Medium


Information Technology
Malayalam Medium | English Medium


SSLC Model Examination 2013


Read More | തുടര്‍ന്നു വായിക്കുക

സമ്പൂര്‍ണയില്‍ നിന്ന് വിവരങ്ങള്‍ കാല്‍ക്കിലേക്ക്

>> Tuesday, February 7, 2012


ഐ.റ്റി പ്രാക്ടിക്കല്‍ പരീക്ഷ, SSLC പരീക്ഷ എന്നിവയ്ക്ക് Attendance Register, ഹാള്‍ ടിക്കറ്റ് Issue Register എന്നിവ തയ്യാറാക്കുവാന്‍ പത്താം ക്ലാസിലെ കുട്ടികളുടെ ലിസ്റ്റ് CE യുടെ സോഫ്റ്റ് വെയര്‍ CD കിട്ടിയാല്‍ തയ്യാറാക്കാം എന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ അതും Online ആയതോടെ ആ പ്രതീക്ഷയും അസ്തമിച്ചു. Necessity is the mother of invention എന്നാണല്ലോ പഴമൊഴി. അങ്ങിനെ സമ്പൂര്‍ണ വെബ്പോര്‍ട്ടലില്‍ നിന്നും വിവരങ്ങള്‍ എക്സ്പോര്‍ട്ട് ചെയ്തെടുക്കാന്‍ പരിശ്രമം തുടങ്ങി. ഒടുവില്‍ എനിക്ക് ലക്ഷ്യത്തിലെത്താന്‍ കഴിഞ്ഞു. അത് നിങ്ങള്‍ക്കും ഉപകാരപ്പെടുമെന്നു തീര്‍ച്ച. അധ്യാപക സുഹൃത്തുക്കള്‍ക്കായി ഈ അറിവ് പങ്കുവെക്കുന്നത് മലപ്പുറം GHSS പുല്ലങ്കോടിലെ സ്ക്കൂള്‍ ഐടി കോഡിനേറ്ററായ എ.ഗോപകുമാര്‍ സാറാണ്. സമ്പൂര്‍ണ വെബ്പോര്‍ട്ടലില്‍ നിന്നും നമുക്കാവശ്യമായ റിപ്പോര്‍ട്ട് എക്സ്പോര്‍ട്ട് ചെയ്തെടുത്ത് ഓപണ്‍ ഓഫീസ് കാല്‍ക്കിലേക്ക് കൊണ്ടു വരുന്ന വിധം ചുവടെ ചിത്രസഹിതം നല്‍കിയിരിക്കുന്നു.

1. www.sampoorna.itschool.gov.in എന്ന സൈറ്റില്‍ പ്രവേശിക്കുക.
2. Reports എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

3. Create Report എന്ന ജാലകത്തില്‍ നിങ്ങള്‍ തയ്യാറാക്കാന്‍ പോകുന്ന റിപ്പോര്‍ട്ടിന് ഒരു പേര് നല്‍കുക.

4. റിപ്പോര്‍ട്ടില്‍ എന്തെല്ലാം വിവരങ്ങളാണ് വേണ്ടതെന്ന് ടിക്ക് ചെയ്യുക.

5. അതിന് താഴെ class, divisions, നിങ്ങളുടെ സ്ക്കൂളിലെ First Languages (Malayalam, Arabic, Sanskrit etc.) എന്നിവ ടിക്ക് ചെയ്യുക.


6. തയ്യാറാക്കുന്ന റിപ്പോര്‍ട്ടില്‍ മുകളില്‍ ടിക്ക് ചെയ്ത വിവരങ്ങള്‍ ഏത് ക്രമത്തില്‍ വരണമെന്ന് തീരുമാനിക്കുക. ഇത് വളരെ പ്രധാനപ്പെട്ട സ്റ്റെപ്പാണ്. ടിക്ക് ചെയ്തു കൊടുത്ത വിവരങ്ങള്‍ ഇടതു വശത്തു നിന്നും വലതു വശത്തേക്ക് കൊണ്ടു വന്നാല്‍ മാത്രമേ റിപ്പോര്‍ട്ടില്‍ അവയെല്ലാം ദൃശ്യമാകൂ. ചിത്രം ശ്രദ്ധിക്കുക. വലതു വശത്തു നിന്നും 6 ഫീല്‍ഡുകള്‍ സെലക്ട് ചെയ്ത് ഇടതു വശത്തു കൊണ്ടു വന്നിരിക്കുന്നത് കാണാം. ഈ ഫീല്‍ഡുകളാണ് കാല്‍ക്കില്‍ ഓരോ കോളങ്ങളായി വരിക. ഈ കോളങ്ങളുടെ ക്രമം തീരുമാനിക്കുന്നത് ഇവിടെയാണ്.

7. Save button click ചെയ്താല്‍ തയ്യാറക്കിയ Reports കാണാം--- Show Reports click ചെയ്യുക.

8. Export CSV click ചെയ്യുക.

9. Open with spread sheet Select ചെയ്ത് OK ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

10. Comma എന്ന check box ടിക്ക് ചെയ്ത് OK ക്ലിക്ക് ചെയ്യുക.
11. ഇതാ വിവരങ്ങള്‍ കാല്‍ക്കില്‍ , ഇനി വേണ്ടതുപോലെ sort ചെയ്തോളു....


Read More | തുടര്‍ന്നു വായിക്കുക

SSLC Time Table 2012

>> Wednesday, February 1, 2012

SSLC Examination March 2012 - Time Table

Date Day Time Subject
12.03.2012 Monday 1.45 pm – 3.30 pm First Language Part I Malayalam/Tamil/Kannada/Urdu/ Gujarati/ Additional English/ Additional Hindi/Sanskrit(Academic)/ Sanskrit (Oriental) Paper I (for Sanskrit Schools)/ Arabic (Academic)/Arabic Oriental Paper I (For Arabic Schools)
13.03.2012 Tuesday 1.45pm – 3.30 pm First Language Part II Malayalam/Tamil/Kannada/Special English /Fisheries Science (For Fisheries Technical Schools)/ Arabic Oriental Paper II (for Schools)/ Sanskrit Oriental Paper (For Sanskrit Schools)
14.03.2012 Wednesday 1.45 pm –4.30 pm Second Language - English
15.03.2012 Thursday 1.45 pm –3.30 pm Third Language - Hindi/General Knowledge
19.03.2012 Monday 1.45 pm –4.30 pm Mathematics
20.03.2012 Tuesday 1.45 pm –3.30 pm Chemistry
21.03.2012 Wednesday 1.45 pm –3.00 pm Information Technology
22.03.2012 Thursday 1.45 pm –4.30 pm Social Science
24.03.2012 Saturday 1.45 pm –3.30 pm Biology
26.03.2012 Monday 1.45 pm –3.30 pm Physics

SSLC 2012 New time table ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer