OBC Pre-matric Scholarship 2011-12

>> Tuesday, February 28, 2012


50 ശതമാനം കേന്ദ്രസര്‍ക്കാര്‍ പങ്കാളിത്തത്തോടെ അനുവദിക്കുന്ന ഒ.ബി.സി വിഭാഗം പ്രീമെട്രിക് തല സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് സംസ്ഥാനത്തെ അര്‍ഹരായ പിന്നാക്ക സമുദായ വിദ്യാര്‍ത്ഥികള്‍ക്കും അനുവദിക്കുന്നതിനുള്ള നടപടി സംസ്ഥാനസര്‍ക്കാര്‍ പുതുതായി രൂപീകരിച്ച പിന്നാക്ക സമുദായ വികസന വകുപ്പ് സ്വീകരിച്ചു വരുന്നു. ആദ്യഘട്ടമായ വിദ്യാര്‍ത്ഥികളുടെ ലിസ്റ് തയ്യാറാക്കുന്നതിനുള്ള നടപടിയാണ് ഇപ്പോള്‍ സ്വീകരിച്ചു വരുന്നത്. ഈ സാമ്പത്തിക വര്‍ഷം തന്നെ കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് വിതരണം നടത്തുവാന്‍ ഉദ്ദേശിക്കുന്നതിനാല്‍ വിവരശേഖരണം വേഗത്തില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. പലര്‍ക്കും ഇതേക്കുറിച്ച് ഒട്ടേറെ സംശയങ്ങളുണ്ട്. അത് പരിഹരിക്കാന്‍ സഹായിക്കുന്ന ഒരു ചില ടിപ്സുകള്‍ ചുവടെ പ്രസിദ്ധീകരിക്കുന്നു. ഈ വിഷയം സംബന്ധിച്ചുള്ള സംശയങ്ങള്‍ കമന്റ് ചെയ്യുക. മറുപടിയും ലഭിക്കും. നമ്മുടെ ബ്ലോഗില്‍ നിരന്തരം ഇടപെട്ടു കൊണ്ടിരുന്ന, ഒട്ടേറെ വിദ്യാഭ്യാസ സംബന്ധിയായ പോസ്റ്റുകള്‍ തയ്യാറാക്കിത്തന്നിട്ടുള്ള ശ്രീജിത്ത് മുപ്ലിയം ഇപ്പോള്‍ പിന്നാക്ക സമുദായ ക്ഷേമ വകുപ്പിലുണ്ട്. അതു കൊണ്ടു തന്നെ നമ്മുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ അദ്ദേഹം സന്നദ്ധത കാണിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ. അതു കൊണ്ട് ബ്ലോഗ് കുടുംബാംഗങ്ങള്‍ക്കെല്ലാം സധൈര്യം സംശയങ്ങള്‍ ചോദിക്കാം. കൃത്യമായ മറുപടി പ്രതീക്ഷിക്കാം.

ആര്‍ക്കാണ് അര്‍ഹത ?
രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം 44,500 രൂപയില്‍ അധികരിക്കാത്തതും സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളില്‍ 1 മുതല്‍ 10 വരെ ക്ളാസ്സുകളില്‍ പഠിക്കുന്നവരുമായ ഒ.ബി.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പിന് അര്‍ഹതയുണ്ട്. എന്നാല്‍ മറ്റേതെങ്കിലും പ്രീമെട്രിക് സ്കോളര്‍ഷിപ്പ് / ലംപ്സം ഗ്രാന്റ് ലഭിക്കുന്നവര്‍ക്ക് അര്‍ഹതയുണ്ടായിരിക്കുന്നതല്ല.

സ്കൂള്‍ അധികൃതര്‍ ചെയ്യേണ്ടത്

അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ പേര്, ജാതി/മതം, ക്ളാസ്സ്, വരുമാനം, സ്കൂളിന്റെ പേര് (ഗവ./എയ്ഡഡ് അംഗീകൃതം) എന്നിവ രേഖപ്പെടുത്തിയ സ്റേറ്റ്മെന്റ് (Excel format) ഹെഡ്മാസ്റര്‍ ബന്ധപ്പെട്ട ഡി.ഡി./ഡി.ഇ.ഒ ഓഫീസിലേക്ക് അയക്കേണ്ടതും ഡി.ഡി പ്രസ്തുത ലിസ്റ് കണ്‍സോളിഡേറ്റ് ചെയ്ത്, obcdirectorate@gmail.com എന്ന വിലാസത്തില്‍ ഇ മെയിലായി അയക്കുകയും വേണം. ഓരോ സ്കൂളുകളും പ്രത്യേകമായി ഡയറക്ടറേറ്റിലേക്ക് ലിസ്റ് ഇ മെയില്‍ ചെയ്യാന്‍ പാടുള്ളതല്ല. ഹെഡ്മാസ്റര്‍ സാക്ഷ്യപ്പെടുത്തിയ പ്രിന്റഡ് ചെയ്ത ലിസ്റ് ഓരോ സ്കൂളില്‍ നിന്നും എസ്.സി പ്രൊമോട്ടര്‍ വഴി ശേഖരിക്കുന്നതാണ്. രക്ഷിതാക്കള്‍ നല്‍കുന്ന വരുമാനം സംബന്ധിച്ച സാക്ഷ്യപത്രം സ്കൂളില്‍ സൂക്ഷിച്ചാല്‍ മതിയാവുന്നതാണ്. മുദ്രപ്പത്രത്തിന്റെ ലഭ്യതക്കുറവ് ഉണ്ട് എങ്കില്‍ തല്‍ക്കാലം വെള്ളക്കടലാസില്‍ സാക്ഷ്യപത്രം സ്വീകരിക്കുകയും ലഭ്യതക്കനുസരിച്ച്, മുദ്രപ്പത്രത്തില്‍ തയ്യാറാക്കിയ സാക്ഷ്യപത്രം സ്കൂളില്‍ വാങ്ങി സൂക്ഷിക്കാവുന്നതുമാണ്.

രക്ഷാകര്‍ത്താക്കള്‍ ചെയ്യേണ്ടത് :
സ്കോളര്‍ഷിപ്പിന് അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ 10 രൂപയുടെ മുദ്രപ്പത്രത്തില്‍ തയ്യാറാക്കിയ വരുമാനം സംബന്ധിച്ച സാക്ഷ്യപത്രം സ്കൂളില്‍ സമര്‍പ്പിക്കുകയും അവരുടെ കുട്ടികളുടെ പേരു വിവരം സ്കൂള്‍ അധികൃതര്‍ തയ്യാറാക്കുന്ന ലിസ്റില്‍ ഉണ്ടെന്ന് ഉറപ്പാക്കേണ്ടതുമാണ്. സാക്ഷ്യപത്രത്തിന്റെ (Affidavit) മാതൃക ചുവടെ നല്‍കിയിട്ടുണ്ട്.

Pre-matric Scholarship for OBC Students

Proforma

Affidavit

ഫോണ്‍ : 04712727379,04712727378
ഇ മെയില്‍ : obcdirectorate@gmail.com

64 comments:

teachermash March 1, 2012 at 6:10 AM  

മാര്‍ക്ക് ഒരു പ്രശ്നമല്ല?

teachermash March 1, 2012 at 6:12 AM  

Last date?

Sreenilayam March 1, 2012 at 6:33 AM  

ഈ വര്‍ഷം നേരത്തേ പ്രീമെട്രിക്ക് സ്കോളര്‍ഷിപ്പിന് അപേക്ഷിച്ച ക്രിസ്ത്യന്‍, മുസ്ലീം കുട്ടികള്‍ക്ക് പുതിയ ഒ.ബി.സി പ്രീമെട്രിക്കിന് അപേക്ഷിക്കാമോ?

chandhu March 1, 2012 at 8:39 AM  

pre metric apekshichitu kitathavare ulpeduthikude?

Sreejithmupliyam March 1, 2012 at 9:53 AM  

ഈ വര്‍ഷം മാര്‍ക്ക് നിബന്ധന ഇല്ല.
സ്കൂളുകളില്‍ സാക്ഷ്യപത്രം സമര്‍പ്പിക്കാവുന്ന അവസാന തിയതി 03.02.2012
മറ്റ് പ്രീമെട്രിക് സ്കോളര്‍ഷിപ്പ് ലഭിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികളെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കാന്‍ സ്കൂള്‍ അധികൃതര്‍ പ്രത്യേകം ശ്രദ്ധിക്കുക.
മൈനോരിറ്റി പ്രീമെട്രികിന് അപേക്ഷ സമര്‍പ്പിച്ചിട്ട് ലഭിക്കാത്ത ഒ.ബി.സി വിഭാഗം കുട്ടികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്.
എന്നാല്‍ മൈനോരിറ്റി പ്രീമെട്രിക് രണ്ടാം ഘട്ടം അനുവദിക്കുകയാണെങ്കില്‍ പ്രസ്തുത വിവരം സ്കൂള്‍ അധികൃതര്‍ ഡയറക്ടറേറ്റിനെ അറിയിച്ചാല്‍ മതി

MUHAMMED ALI,GUPS VELLAMUNDA March 1, 2012 at 1:52 PM  

oru kudumbathile ethra kuttikalkum apekshichu koode?ration card copy koode vekkendathundo?

V Muhammed ali
GUPS Vellamunda
Wayanad

Sreejithmupliyam March 1, 2012 at 2:01 PM  

ഒരു കുടുംബത്തില്‍ നിന്നും എത്ര കുട്ടികള്‍ക്കു വേണമെങ്കിലും അപേക്ഷിക്കാം.
വരുമാനം തെളിയിക്കുന്നതിന് രക്ഷിതാവ് നല്‍കുന്ന സത്യപ്രസ്താവന മാത്രം മതി. റേഷന്‍ കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ് മുതലായവ ആവശ്യപ്പെടേണ്ടതില്ല.

ayaparampu highschool March 1, 2012 at 2:18 PM  

sir, cheythu kondirikkunnu.... msg valare helpful ayirunnu

ayaparampu highschool March 1, 2012 at 2:19 PM  

very very helpful.

ayaparampu highschool March 1, 2012 at 2:19 PM  

sir, cheythu kondirikkunnu.... msg valare helpful ayirunnu

Sreekala March 1, 2012 at 2:36 PM  

ഡി.ടി.പി സെന്ററുകളില്‍ ഫോം ടൈപ്പ് ചെയ്യിച്ചെടുക്കാനുള്ളവരുടെ നീണ്ട നിരയാണ്. മുദ്രപത്രത്തിന് വല്ലാത്ത ക്ഷാമം അനുഭവപ്പെടുന്നു. വെള്ളപ്പേപ്പറില്‍ എഴുതി വാങ്ങി മുകളില്‍ പത്തു രൂപ വിലയുള്ള റവന്യൂ സ്റ്റാമ്പ് പതിപ്പിച്ചാല്‍ മതിയോ?

gmups kolappuram March 1, 2012 at 2:43 PM  

pretyekam application form undo

gmups kolappuram March 1, 2012 at 2:44 PM  

application form ?

AMEEN MUHAMMAD March 1, 2012 at 2:50 PM  

very nice explanation

AMEEN MUHAMMAD March 1, 2012 at 3:05 PM  

all these informations are very useful to both teachers and students

praveen March 1, 2012 at 3:07 PM  

obc girls,iedc scholarship, nmms scholarship,etc labichukondirikkuna kuttigalkum e scholarship kittumo?

Sreejithmupliyam March 1, 2012 at 3:24 PM  

മുദ്രപ്പത്രം ലഭ്യമല്ല എങ്കില്‍ വെള്ളക്കടലാസ്സില്‍ തയ്യാറാക്കിയ സാക്ഷ്യപത്രം സ്വീകരിക്കാമെന്ന് ഡയറക്ടറേറ്റ് അറിയിച്ചിട്ടുണ്ട്. റവന്യൂ സ്റ്റാന്പും പതിക്കേണ്ടതില്ല.

ഡി.ടി.പി നിര്‍ബന്ധമല്ല. അപേക്ഷകന്‍ എഴുതി തയ്യാറാക്കിയാല്‍ മതി.

മറ്റ് ഗ്രാന്‍റുകള്‍ ലഭിക്കുന്ന കുട്ടികളുടെ വിവരം സ്കൂള്‍ അധികൃതര്‍ റിമാര്‍ക്സ് ആയി രേഖപ്പെടുത്തണം

Sreejithmupliyam March 1, 2012 at 3:29 PM  

gmups kolappuram,


പ്രത്യേകം അപേക്ഷാ ഫോം ഇല്ല. രക്ഷിതാക്കള്‍ നല്‍കുന്ന സത്യപ്രസ്താവനയുടെ അടിസ്ഥാനത്തില്‍ സ്കൂള്‍ അധികൃതര്‍ പ്രൊഫോര്‍മ (എക്സല്‍ ഫോര്‍മാറ്റ് ) ഫില്‍ ചെയ്ത് ഡി.ഇ.ഒ/എ.ഇ.ഒ/ഡി.ഡി യ്ക്ക് മെയില്‍ ചെയ്യുക. പ്രിന്‍റ് എസ്.സി. പ്രൊമോട്ടര്‍ സ്കൂളുകളില്‍ നിന്ന് ശേഖരിക്കന്നതാണ്.

ഇനി ഡേറ്റ് നീട്ടുന്നതല്ല എന്ന് പ്രത്യേകം ശ്രദ്ധിക്കുമല്ലോ........

Kesavanunni- HM March 1, 2012 at 3:42 PM  

Last date 3-3-2012 vare neetiyittundo?

jayaravi March 1, 2012 at 4:06 PM  

ac promoter school il vanella?appol varum??

jayaravi March 1, 2012 at 4:08 PM  

not ac,sc promoter????

jayaravi March 1, 2012 at 4:11 PM  

excel formatil papper il thayaraki AEO il koduthal mathiyooo????

Sreejithmupliyam March 1, 2012 at 4:13 PM  

@ Kesavanunni- HM,

സര്‍,
സ്കൂളില്‍ അപേക്ഷ സ്വീകരിക്കാവുന്ന അവസാന തിയതി മാര്‍ച്ച് 3 ആണ്.

എസ്. സി പ്രൊമോട്ടര്‍മാര്‍ മൂന്നാം തിയതിക്കു ശേഷം സ്കൂളുകളില്‍ നിന്ന് പ്രിന്‍റഡ് ഡാറ്റ ശേഖരിക്കും. എത്തിയില്ല എങ്കില്‍ ബ്ലോക്ക് ഓഫീസുമായി ബന്ധപ്പെട്ടാല്‍ മതി.

Sreejithmupliyam March 1, 2012 at 4:16 PM  

@ jayaravi,
എക്സല്‍ ഫോര്‍മാറ്റില്‍ തയ്യാറാക്കിയ ഡാറ്റ എ.ഇ.ഒ ക്ക് മെയില്‍ ആയോ, സി.ഡി ആയോ നല്‍കുക.

ഓരോ ജില്ലയിലേയും കണ്‍സോളിഡേറ്റഡ് ഡാറ്റ ഡി.ഡി. ആണ് ഡയറക്ടറേറ്റിലേക്ക് മെയില്‍ ചെയ്യേണ്ടത്.

Sreejithmupliyam March 1, 2012 at 5:13 PM  

@ all schools,

സ്കോളര്‍ഷിപ്പ് സംബന്ധമായ എക്സല്‍ പ്രൊഫോര്‍മ ഡയറക്ടറേറ്റിലേക്ക് നേരിട്ട് മെയില്‍ ചെയ്ത സ്കൂളുകള്‍ ബന്ധപ്പെട്ട ഡി.ഇ.ഒ/എ.ഇ.ഒ/ഡി.ഡി യ്ക്ക് മെയില്‍ ചെയ്യുകയോ സി.ഡി. യിലാക്കി എത്തിക്കുകയോ ചെയ്യണമെന്ന കാര്യം ഓര്‍മ്മിപ്പിക്കുന്നു.

ഡി.ഡി. കണ്‍സോളിഡേറ്റ് ചെയ്ത് അയക്കുന്ന വിവരങ്ങള്‍ മാത്രമേ പരിഗണിക്കൂ എന്ന് ഡയറക്ടറേറ്റ് അറിയിച്ചിട്ടുണ്ട്.

ozhur March 1, 2012 at 5:32 PM  

etra roopayanu scholarship 1000/- thanneyano ? enkil MGS kittiya kuttiyude peru listil cherthi remarks ezhuthiyal anuvadikkumo ? ithu kittiyal athu thirichadakkuvan avasaram tharumo ?

girish marayamangalam March 1, 2012 at 7:48 PM  

സർ,
എന്റെ സ്ക്കൂളിലെ പ്രത്യേക പരിഗണനാർഹിക്കുന്ന ചില കുട്ടികൾ സർക്കാരിൽനിന്നും,ജില്ലാപഞ്ചായട്ഃഇൽ നിന്നും സാമ്പത്തിക സഹായം കൈപറ്റുന്നുണ്ട്.ഇവർക്ക് ഈ സ്കോളർഷിപ്പിന് അപേക്ഷിക്കമോ?

girish marayamangalam March 1, 2012 at 7:48 PM  

സർ,
എന്റെ സ്ക്കൂളിലെ പ്രത്യേക പരിഗണനാർഹിക്കുന്ന ചില കുട്ടികൾ സർക്കാരിൽനിന്നും,ജില്ലാപഞ്ചായട്ഃഇൽ നിന്നും സാമ്പത്തിക സഹായം കൈപറ്റുന്നുണ്ട്.ഇവർക്ക് ഈ സ്കോളർഷിപ്പിന് അപേക്ഷിക്കമോ?

malarukal March 1, 2012 at 8:00 PM  

lumpsum grant kittunna SC/ST Matsya tozhilali everk kittumo?

Hari | (Maths) March 1, 2012 at 8:08 PM  

മലരുകള്‍,
ഇത് ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പാണ്. അതു കൊണ്ടു തന്നെ എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്ക് ഇത് ലഭിക്കില്ല. ഫിഷര്‍മെന്‍ ഗ്രാന്റ് ലഭിക്കുന്നവര്‍ക്കും ഈ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ പാടില്ല.

Sherin Jose March 1, 2012 at 8:28 PM  

Sreejith Mupliyam sir said "
മറ്റ് ഗ്രാന്‍റുകള്‍ ലഭിക്കുന്ന കുട്ടികളുടെ വിവരം സ്കൂള്‍ അധികൃതര്‍ റിമാര്‍ക്സ് ആയി രേഖപ്പെടുത്തണം "
Hari(Maths) Sir said "ഫിഷര്‍മെന്‍ ഗ്രാന്റ് ലഭിക്കുന്നവര്‍ക്കും ഈ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ പാടില്ല." Which is correct ? Is it OK to put 'Receiving Fishermen's grant' in remarks column?

Abdulla Karakunnu March 1, 2012 at 9:09 PM  

Pree Metric Scholarship Ethra Roopayanenn Nijappeduthiyittumdo

Nikhil KP Mavilayi March 1, 2012 at 9:39 PM  

very very helpful, thank u

Nikhil KP Mavilayi March 1, 2012 at 9:42 PM  

വളരെ സഹായകമായി നന്ദി

Hari | (Maths) March 1, 2012 at 9:44 PM  

ഫിഷര്‍മെന്‍ ഗ്രാന്റ് ലഭിക്കുന്നവരും ഈ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ പാടില്ല എന്നുള്ളതിന്റെ കൃത്യത ശ്രീജിത്ത് സാര്‍ തന്നെ അറിയിക്കട്ടെ. മറ്റ് പ്രീമെട്രിക്/ ലംപ്സം ഗ്രാന്റുകള്‍ ലഭിക്കുന്നവര്‍ അപേക്ഷിക്കേണ്ടതില്ല എന്നു പറയുമ്പോള്‍............. ???
എന്തായാലും എനിക്കും സംശയമായി.

Rajeev March 1, 2012 at 9:52 PM  

വിവര സാങ്കേതിക രംഗത്തെ വളർച്ചയുടെ ഒരു നേർക്കാഴ്ച്ചയാണ് ഈ പോസ്റ്റും കമന്റുകളും. ഒരു പത്തു വർഷം മുൻപ് സർക്കാർ തലത്തിൽ നടന്നു കാണണം എന്ന് ആഗ്രഹിച്ചത് മാത്സ് ബ്ലോഗ് വഴി നടന്നു കാണുന്നതിൽ സന്തോഷം. ഒരു സർക്കാർ ഉദ്യോഗസ്ഥൻ അതിന്റെ ചുക്കാൻ പിടിക്കുന്നത് അതിലേറെ സന്തോഷം. താങ്കളുടെ ഈ നിസ്വാർത്ഥ സേവനത്തിന് സർവ്വേശ്വരൻ പ്രതിഫലം നൽകട്ടെ. ഹൃദയം നിറഞ്ഞ ആശംസകൾ.

Maths Blog Team March 1, 2012 at 10:25 PM  

രാജീവ് സാര്‍,
അങ്ങയുടെ കമന്റ് ഞങ്ങള്‍ക്ക് ഏറെ സന്തോഷം നല്‍കുന്നു. ശ്രീജിത്ത് സാറിനെന്ന പോലെ തന്നെ ഒരു അവാര്‍ഡ് ലബ്ധിയുടെ കൃതാര്‍ത്ഥതയുണ്ട് ഞങ്ങള്‍ക്കും; ആ വരികള്‍ വായിക്കുമ്പോള്‍! ഈ പോസ്റ്റ് ചെയ്യുമ്പോള്‍ മനസ്സില്‍ ഉദ്ദേശിച്ചതും അതു തന്നെയാണ്. സ്ക്കൂളുകളില്‍ നാം കൈകാര്യം ചെയ്യേണ്ടി വരുന്ന ഇതരമേഖലകളിലുള്ള പ്രഗത്ഭരുമായി നമ്മുടെ അധ്യാപകര്‍ക്ക് സംവദിക്കാന്‍ ഒരു അവസരം നല്‍കുക എന്നുള്ളതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. തുടര്‍ന്നും അതിനു വേണ്ടി ശ്രമിക്കുകയും ചെയ്യും. മനസിലെ ഓട്ടോഗ്രാഫിന്റെ താളുകളില്‍ കുറിച്ചിടാന്‍ പോന്ന തിളക്കുമുള്ള ഈ കമന്റിന് ഒരായിരം നന്ദി.

മാത്​സ് ബ്ലോഗ് ടീം.

Sreejithmupliyam March 2, 2012 at 10:11 AM  

നാമമാത്രമായ പല സ്കോളര്‍ഷിപ്പുകളും ലഭിച്ചു കൊണ്ടിരിക്കുന്ന കുറേ കുട്ടികള്‍ക്ക് ഈ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അവസരം കളയേണ്ടതില്ല. എന്നാല്‍ സ്കൂള്‍ അധികൃതര്‍ക്ക് സംശയം നില നില്‍ക്കുന്നതിനാലാണ് വിവരം റിമാര്‍ക്സ് ആയി രേഖപ്പെടുത്തുവാന്‍ നിര്‍ദ്ദേശിച്ചത്.


പിന്നാക്ക സമുദായ വികസന വകുപ്പ് രൂപീകരിക്കപ്പെട്ടിട്ട് വളരെ കുറച്ച് നാളുകള്‍ മാത്രമേ ആയിട്ടുള്ളൂ. കേന്ദത്തില്‍ നിന്ന് ലഭ്യമാകുന്ന ഫണ്ട് അര്‍ഹരായവര്‍ക്ക് ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. സ്കോളര്‍ഷിപ്പിന്‍റെ തുക എത്രയാണെന്ന് തീരുമാനിക്കുന്നത് കേന്ദ്രഫണ്ടിന്‍റെ ലഭ്യതക്കനുസരിച്ചായിരിക്കും.
ഫിഷര്‍മെന്‍ സ്കോളര്‍ഷിപ്പ് ലഭിക്കുന്നവര്‍ അപേക്ഷിക്കേണ്ടതില്ല.

a March 2, 2012 at 12:16 PM  

Mudrapaper aarude peerilaan vaangeendath ?

Mudrapaperil DECLARATION OF PARENTS’/GUARDIAN’S INCOME maathram print eduthaal madiyo ?

Sreejithmupliyam March 2, 2012 at 12:30 PM  

@ SuhU,
മുദ്രപ്പത്രം രക്ഷിതാവിന്‍റെ പേരിലാണ് വാങ്ങേണ്ടത്. വരുമാനം സംബന്ധിച്ച സത്യപ്രസ്താവന മാത്രം മതി- പ്രിന്‍റ് ചെയ്യണമെന്ന് നിര്‍ബന്ധമില്ല. എഴുതിയാലും മതി. മുദ്രപ്പത്രം ലഭ്യമല്ല എങ്കില്‍ വെള്ളക്കടലാസ്സില്‍ തയ്യാറാക്കിയ സാക്ഷ്യപത്രം മതി.

നാരായണന്‍മാഷ്‌ ഒയോളം March 2, 2012 at 9:50 PM  

എന്റെ വിദ്യാലയത്തിലെ അര്‍ഹരായ കുട്ടികളില്‍ നിന്നും അപേക്ഷ സ്വീകരിച്ച് ബന്ധപ്പെട്ട പട്ടിക ജാതി വകുപ്പോഫീസില്‍ ലിസ്റ്റ് നല്‍കിയിട്ടുണ്ട്.ഇത് കൂടാതെ എ.ഇ,ഓ.ഓഫീസില്‍ എക്സല്‍ ഫോമില്‍ കൊടുക്കേണ്ട ആവശ്യമില്ല എന്നാണ് അവരുടെ വാക്കില്‍ നിന്നും മനസ്സിലായത്‌.( മാത്രമല്ല ഇങ്ങനെ കൊടുക്കണം എന്ന കര്‍ശന നിര്‍ദേശം എ.ഇ.ഓ.യില്‍ നിന്ന് കിട്ടിയിട്ടുമില്ല. )മൂന്നാം തീയ്യതിക്ക് മുമ്പുതന്നെ നിര്‍ബന്ധമായും എ.ഇ.ഓ.യ്ക്ക് എക്സല്‍ ഫോര്‍മാറ്റിലാക്കി ലിസ്റ്റ് അയക്കേണ്ടതുണ്ടോ?ഇങ്ങനെ ചെയ്യാതിരുന്നാല്‍ പട്ടിക ജാതിവകുപ്പ് ഓഫീസര്‍ക്ക് കൊടുത്ത ലിസ്റ്റ് പരിഗണിക്കപ്പെടാതെ പോകുമോ?

Suhail March 3, 2012 at 8:09 AM  

THIS POST IS VERY USEFUL................

Suhail March 3, 2012 at 8:14 AM  

GOOD POST

Sreejithmupliyam March 3, 2012 at 9:24 AM  

@ നാരായണന്‍ മാഷ്,

ഓരോ സ്കൂളുകളിലേയും എക്സല്‍ ഫോര്‍മാറ്റിലുള്ള ഡാറ്റാ കണ്‍സോളിഡേറ്റ് ചെയ്ത് ഒ.ബി.സി. ഡയറക്ടറേറ്റിലേക്ക് മാര്‍ച്ച് 8 ന് മുന്‍പ് മെയില്‍ ചെയ്യാന്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

എക്സല്‍ ഫോര്‍മാറ്റില്‍ വിവരം ഡി.ഡി യ്ക്ക് ലഭ്യമായെങ്കില്‍ മാത്രമേ കണ്‍സോളിഡേറ്റ് ചെയ്ത് ഡയറക്ടറേറ്റിലേക്ക് എത്തിക്കാന്‍ സാധിക്കൂ.

പ്രിന്‍റഡ് ലിസ്റ്റ് പട്ടികജാതി ഓഫീസില്‍ എത്തിച്ചു എന്നത് കൊണ്ട് മാത്രം നടപടികള്‍ പൂര്‍ത്തിയാവുന്നില്ല.

ഓരോ ഡി.ഡി യും നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം അനുസരിച്ച് സി.ഡി. ആയോ, മെയില്‍ ആയോ എ.ഇ.ഒ/ഡി.ഇ.ഒ മുഖേന നിര്‍ബന്ധമായും എക്സല്‍ ഫോര്‍മാറ്റ് ഡി.ഡി ക്ക് ലഭ്യമാക്കണം.


സര്‍ എത്രയും വേഗം ഡി.ഡി ഓഫീസുമായി ബന്ധപ്പെടുമല്ലോ.....

Arunbabu March 3, 2012 at 11:26 AM  

how much is the amount of scholarship?

Arunbabu March 3, 2012 at 11:27 AM  

how much is the amount of scholarship

Sreejithmupliyam March 3, 2012 at 12:44 PM  

അരുണ്‍ബാബു,

സ്കോളര്‍ഷിപ്പ് തുക നിശ്ചയിച്ചിട്ടില്ല.

teachermash March 3, 2012 at 9:54 PM  

സ്കൂളില്‍നിന്നും കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കി (excel) സിഡിയും പ്രിന്‍്റഡ് കോപ്പിയും കൂടി A.E.O. ഓഫീസില്‍ നല്‍കി. മറ്റൊരു കോപ്പി എടപ്പാളിലുള്ള പട്ടികജാതി വികസന ഓഫീസിലെത്തി കൊടുക്കാന്‍ ചെന്നപ്പോഴാണ് മനസ്സിലായത് അഡ്മിഷന്‍ നമ്പറില്ലാതെ സ്വീകരിയ്ക്കേണ്ടതിന്‍്റെ ബുദ്ധിമുട്ട്. മാറ്റി D.T.P. എടുക്കേണ്ടി വരുമോ?.നിര്‍ദ്ദേശത്തിലെനവിടെയും അഡ്മിഷന്‍ നമ്പര്‍ ആവശ്യപ്പെട്ടിട്ടില്ലല്ലോ? ഇത് ആവശ്യമാണോ?

Anonymous March 3, 2012 at 10:46 PM  
This comment has been removed by the author.
ANANGANADIHSS March 4, 2012 at 9:08 AM  

tks a lot

ANANGANADIHSS March 4, 2012 at 9:08 AM  

tks a lot

suseela teacher March 4, 2012 at 1:57 PM  

സ്കൂളില്‍നിന്ന് കൊടുക്കുന്ന കുട്ടികളുടെ ലിസ്റ്റിലെല്ലാം അഡ്മിഷന്‍ നമ്പര്‍ ചോദിക്കാറുണ്ടെങ്കിലും ഇവിടെ ചോദിച്ചില്ലല്ലോ. പിന്നെ വേണ്ടി വരുമോ?

Sreejithmupliyam March 4, 2012 at 3:39 PM  

Teachermash & Suseela Teacher,

ഒരേ പേരും ഇനിഷ്യലും ഉള്ള ഒന്നിലധികം കുട്ടികള്‍ ഒരേ സ്കൂളില്‍ ഒരേ ക്ലാസ്സില്‍ തന്നെ ഉള്ള സാഹചര്യത്തിലാണ് അഡ്മിഷന്‍ നമ്പരിന്‍റെ പ്രാധാന്യം. ഏതായാലും അഡ്മിഷന്‍ നമ്പര്‍ വേണമെന്ന് ഇതുവരെ നിര്‍ദ്ദേശം നല്‍കിയിട്ടില്ല.

മലപ്പുറത്തുനിന്നും വിളിച്ച ഒരു അദ്ധ്യാപകന്‍ പറഞ്ഞപ്പോഴാണ് ആ സ്കൂളില്‍ ഒരേപേരുള്ള 4 പേര്‍ ഒരേ ക്ലാസ്സില്‍ ഉണ്ടെന്ന് അറിയാന്‍ കഴിഞ്ഞത്.

പേരിനൊപ്പം തന്നെ ബ്രാക്കറ്റില്‍ ഇവരുടെ അഡ്മിഷന്‍ നമ്പരും രേഖപ്പെടുത്തി അയക്കാനാണ് നിര്‍ദ്ദേശിച്ചത്.

ഈ വര്‍ഷം വിവരശേഖരണം വളരെ വേഗത്തില്‍ ചെയ്യേണ്ടി വന്നതിനാലാണ് ഇത്തരം അപാകതകള്‍ ഉണ്ടായത്. ഏതായാലും വരും വര്‍ഷങ്ങളില്‍ വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാമെന്ന് ഉറപ്പുതരുന്നു.

രക്ഷിതാക്കള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും, അദ്ധ്യാപകര്‍ക്കും, മേലധികാരികള്‍ക്കും ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതെ അടുത്ത വര്‍ഷം മുതല്‍ ഈ പദ്ധതി നടപ്പാക്കാന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ കൂടി കമന്‍റ് ചെയ്യുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.

KANJIRAMKULAM PANCHAYATH H.S KAZHIVOOR March 5, 2012 at 10:32 AM  

IED STUDENTS നു് GRANT LABHIKKUMO?

KANJIRAMKULAM PANCHAYATH H.S KAZHIVOOR March 5, 2012 at 10:32 AM  

IED STUDENTS നു് GRANT LABHIKKUMO?

Sreejithmupliyam March 5, 2012 at 10:56 AM  

YES

teachermash March 6, 2012 at 9:44 PM  

വരുമാനത്തിന് 'ഒരു കൃത്യതയും വ്യക്തതയും' വേണം.ദിവസവും 500 രുപ(ചുരുങ്ങിയത്) കൃത്യമായി കൂലിലഭിയ്ക്കുന്ന ആള്‍ മുദ്ര കടലാസില്‍ വാര്‍ഷികവരുമാനം 1200 രൂപ എന്നെഴുതി ഒപ്പിട്ടുതരുന്നു. പാവം മറ്റു ചിലര്‍ വാര്‍.ഷിക വരുമാനം 30000/-(യഥാര്‍ത്ഥം?) കാണിയ്ക്കുന്നു, വില്ലേജ് ഓഫീസര്‍ കൊടുത്തത്. ആദ്യത്തെയാള്‍ക്ക് സ്കോളര്‍ഷിപ്പ്(എല്ലാ സ്കോളര്‍ഷിപ്പും) പാസാകുന്നു, രണ്ടാമന് ഇല്ല. ഈ തെറ്റായ രീതി ഒഴിവാക്കാന്‍, ബുദ്ധിമുട്ടാണെങ്കിലും, വില്ലേജ് ഓഫീസറുടെ (കൃത്യമായ)
വരുമാന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണം.അങ്ങനെ അര്‍ഹരെ ഉള്‍പ്പെടുത്തുകയും അനര്‍ഹരെ ഒഴിവാക്കുകയും ചെയ്യാം. നടക്കുമോ?

Sreejithmupliyam March 7, 2012 at 9:31 AM  

നടക്കുമോ?

teachermash March 8, 2012 at 8:08 AM  

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ ക്ലാസ് ടീച്ചര്‍ക്ക് കൃത്യമായി അറിയാം. അര്‍ഹരെ കണ്ടെത്താനുള്ള ജോലി അവരെ ഏല്പിച്ചുകൂടെ.. തീര്‍ച്ചയായും നടക്കും.

ajithlal p March 8, 2012 at 2:02 PM  

കാല്‍ക് സംശയം എവിടെ എഴുതും?

Sreejithmupliyam March 8, 2012 at 2:04 PM  

അജിത് ലാല്‍,
എന്താ സംശയം?

ajithlal p March 8, 2012 at 2:11 PM  

കാല്‍ക് സംശയം എവിടെ എഴുതും?

Gireesh Vidyapeedham April 9, 2012 at 7:21 PM  

OBC പ്രീ-മെട്രിക് സ്കോളര്‍ഷിപ്പിന് മുസ്ലീം ഗേള്‍സ് സ്കോളര്‍ഷിപ്പ്, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള സ്കോള്‍ഷിപ്പ് തുടങ്ങിയവ വാങ്ങിയവര്‍ക്ക് അര്‍ഹത ഇല്ലേ ? ഇവര്‍ക്ക് OBC PRE-METRIC സ്കോളര്‍ഷിപ്പിന് അപേക്ഷിച്ച് 900 രൂപ പാസായിട്ടുണ്ട്.ഈ സ്കോളര്‍ഷിപ്പ് ഇവര്‍ക്ക് ലഭിക്കില്ലേ?

Gireesh Vidyapeedham April 10, 2012 at 4:50 AM  

OBC പ്രീ-മെട്രിക് സ്കോളര്‍ഷിപ്പിന് മുസ്ലീം ഗേള്‍സ് സ്കോളര്‍ഷിപ്പ്, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള സ്കോള്‍ഷിപ്പ് തുടങ്ങിയവ വാങ്ങിയവര്‍ക്ക് അര്‍ഹത ഇല്ലേ ? ഇവര്‍ക്ക് OBC PRE-METRIC സ്കോളര്‍ഷിപ്പിന് അപേക്ഷിച്ച് 900 രൂപ പാസായിട്ടുണ്ട്.ഈ സ്കോളര്‍ഷിപ്പ് ഇവര്‍ക്ക് ലഭിക്കില്ലേ?

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer