Malayalam Education

>> Monday, May 30, 2011


ഈ അധ്യയന വര്‍ഷത്തേക്ക്, അല്ലെങ്കില്‍ സമീപകാലത്തു തന്നെ നാം അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു പ്രശ്നത്തേക്കുറിച്ച് ആശങ്കകള്‍ നിറഞ്ഞ ഒരു മെയില്‍ മാത്‍സ് ബ്ലോഗിനു ലഭിച്ചു. നാമെല്ലാവരും പങ്കാളികളാകുന്ന ഒരു വിഷയമായതു കൊണ്ടു തന്നെ ഒരു ചര്‍ച്ചയ്ക്കായി എഡിറ്റിങ്ങുകളില്ലാതെ തന്നെ ആ മെയില്‍ ഞങ്ങള്‍ പ്രസിദ്ധീകരിക്കുകയാണ്. സസൂക്ഷ്മം മെയില്‍ വായിച്ചു നോക്കി നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കുമല്ലോ. മെയിലിലെ വരികളിലേക്ക്....
"കേരളത്തിലെ കുട്ടികള്‍ മാതൃഭാഷയില്‍ പിന്നാക്കം പോകുന്നു എന്നത് പുതിയ പരാതിയല്ല. പക്ഷേ, മലയാളം വിഷയ വിദഗ്ദരും സൈദ്ധാന്തികരും അതിനു കണ്ടെത്തിയ കാരണങ്ങള്‍ നാമേവരും പത്രമാധ്യമങ്ങളിലൂടെ വായിച്ചറിഞ്ഞതാണല്ലോ.

കേരളത്തില്‍ സെക്കന്ററി തലത്തില്‍ ഐസിടി ഇംപ്ലിമെന്റേഷന്‍ നടന്നു കഴിഞ്ഞിരിക്കുന്നു എന്ന് എസ്. സി. ഇ. ആര്‍. ടി. സര്‍ക്കാരിന് സമര്‍പിച്ച നിര്‍ദ്ദേശങ്ങളില്‍ സംശയലേശമന്യേ വ്യക്തമാക്കിയിരിക്കുന്നു. അതിനാല്‍ ഐടിക്ക് നിലവിലുള്ള പിരീഡുകള്‍ ആവശ്യമില്ല എന്നും അവര്‍ വിധിച്ചിരിക്കുന്നു. പക്ഷേ ഒരു സംശയം, ഇവിടെ പരാമര്‍ശിക്കപ്പെട്ട മലയാള ഭാഷാ പഠനത്തിലോ അധ്യയനത്തിലോ ഐടിയുടെ എന്തെല്ലാം സങ്കേതങ്ങള്‍ ഉപയോഗിക്കുന്നുണ്ട് ? പാഠപുസ്തകത്തില്‍ ഇക്കാര്യങ്ങളെക്കുറിച്ച് എവിടെയെല്ലാം പരാമര്‍ശിച്ചിട്ടുണ്ട് ?

ഇനി മലയാളത്തിന്റെ കാര്യം നമുക്ക് മാറ്റി വെക്കാം. ഗണിത ശാസ്ത്രത്തിന്റെ കാര്യമെടുക്കാം. ഒമ്പതാം ക്ലാസിലെ അധ്യാപക സഹായിയില്‍ ജിയോജിബ്ര എന്ന ഗണിത പഠന സോഫ്റ്റ്‌വെയറുപയോഗിച്ച് ഉണ്ടാക്കാവുന്ന നിര്‍മ്മിതികളെക്കുറിച്ച് പരാമര്‍ശങ്ങളുണ്ട്. പക്ഷേ, ഗണിത പാഠ പുസ്തകം നോക്കൂ, കുട്ടികള്‍ക്ക് ഐസിടി പിരീഡില്‍ ചെയ്ത് പരിശോധിക്കാവുന്ന അനവധി സാഹചര്യങ്ങളുണ്ടായിട്ടുപോലും, അവര്‍ തന്നെ പഠിക്കുന്ന ഐസിടി പാഠപുസ്തകത്തില്‍ ഇതേ സോഫ്റ്റ്‌വെയര്‍ പാഠ്യവിഷയമായി ഉണ്ടായിരുന്നിട്ടുപോലും, ഇത് നിങ്ങള്‍ നിങ്ങളുടെ ഐസിടി പിരീഡില്‍ ജിയോജിബ്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ചെയ്തു നോക്കു എന്ന ഒരു വരി ഉള്‍പ്പെടുത്താന്‍ ഈ പാഠപുസ്തകം തയ്യാറാക്കിയ വിദഗ്ദര്‍ക്ക് തോന്നിയില്ല ! അവരോടുള്ള ബഹുമാനം ഒട്ടും കുറയാതെ തന്നെ ചോദിക്കട്ടെ, സെക്കന്ററിതലത്തില്‍ നടക്കുന്നത് ഐടി ശാക്തീകൃതമായി മറ്റു വിഷയങ്ങളുടെ പഠനമാണോ അതോ മറ്റു വിഷയങ്ങളാല്‍ ശാക്തീകരിക്കപ്പെട്ട ഐസിടി പഠനമാണോ ? ആര് , ആരെയാണ് തെറ്റിദ്ധരിപ്പിക്കുന്നത് ?

സെക്കന്ററി തലത്തില്‍ ഐസിടി ഇംപ്ലിമെന്റേഷന്‍ നടന്നു കഴിഞ്ഞുവോ ? ഇക്കാര്യത്തിനുവേണ്ടി കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കഠിനാദ്ധ്വാനം ചെയ്തു കൊണ്ടിരിക്കുന്ന ഐടി@സ്കൂള്‍ പ്രൊജക്റ്റ് പോലും ഇത് അവകാശപ്പെടുന്നതായി കേട്ടിട്ടില്ല. പക്ഷേ, എസ് സി ഇ ആര്‍ ടി അത് അവകാശപ്പെട്ടിരിക്കുന്നു. ആദ്യമായി അക്കാര്യം പ്രഖ്യാപിക്കുന്നതിനുള്ള അവകാശം മറ്റാര്‍ക്കും വിട്ടു കൊടുക്കാതിരിക്കുന്നതിനായിരിക്കാം. പക്ഷേ, എന്താണ് വാസ്തവം ? അധ്യാപകര്‍ക്ക് ആവശ്യത്തിനുള്ള പരിശീലനങ്ങള്‍ ലഭിച്ചു വരുന്നേയുള്ളൂ, സ്കൂളുകളിലേക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ സ്ഥാപിച്ചു വരുന്നേയുള്ളു. ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി സ്കൂളുകളിലേക്ക് എത്തിയിട്ട് ഒരു വര്‍ഷം കഴിഞ്ഞതേയുള്ളൂ. അധ്യാപകര്‍ തന്നെ ഇതിന്റെ സാധ്യതകളെക്കുറിച്ച് തിരിച്ചറിഞ്ഞ് വരുന്നതേയുള്ളു. എന്നിട്ടും ഇത് നടപ്പിലാക്കി കഴിഞ്ഞു, ഇനി ഐടി പഠനം വേണ്ട എന്ന് ഘോഷിക്കാനുള്ള വ്യഗ്രത തിരിച്ചറിയപ്പെടേണ്ടതാണ്. ഒരു സംശയം കൂടി: ആഴ്ചയില്‍ നാലു പിരീഡുകളുപയോഗിച്ച് പഠിപ്പിച്ചു തീര്‍ക്കേണ്ട പാഠപുസ്തകമാണ് ഐസിടിക്കു വേണ്ടി എസ് സി ഇ ആര്‍ ടി തന്നെ പുറത്തിറക്കിയിരിക്കുന്നത്. ഈ പിരീഡുകള്‍ മൂന്നായി കുറയ്ക്കുമ്പോള്‍ ബാക്കിയാകുന്ന നാലിലൊന്ന് പാഠങ്ങള്‍ എന്തു ചെയ്യണം എന്നു കൂടി പറഞ്ഞു തരണം.

ഓറിയന്റല്‍ സ്കൂളുകളുടെ കാര്യമോ? ആകെ മൂന്നു പിരീഡുകള്‍ ഐസിടി പഠനത്തിനു വേണ്ടി നീക്കി വെച്ചിരിക്കുന്നു. ഇവിടെ അതിഗംഭീരമായി ഐസിടി ഇംപ്ലിമെന്റേഷന്‍ നടപ്പിലാക്കിയതുകൊണ്ട് ഈ മൂന്നു പിരീഡുകളും മലയാളത്തിനായി നീക്കി വെക്കാനും നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു !

മാതൃഭാഷയെ മറന്ന് യൂറോപ്പിലും അമേരിക്കയിലുമുള്ള അലക്കുകമ്പനികള്‍ക്കും കുളിപ്പുരകള്‍ക്കും ആവശ്യമായ സോഫ്റ്റ്‌വെയര്‍ നിര്‍മ്മിക്കുന്നതില്‍ മലയാളി വ്യാപൃതനായിരിക്കുന്നു എന്ന് ഒരു മലയാള ഭാഷാസ്നേഹി പരിതപിക്കുന്നു. (മാതൃഭൂമി ആഴ്ചപ്പതിപ്പ്) പക്ഷേ സാര്‍, ഒരാള്‍ അയാളുടെ വയറ്റു പിഴപ്പിനുവേണ്ടി സോഫ്റ്റ്‌വെയര്‍ നിര്‍മ്മിക്കുന്നത് അപരാധമാകുന്നത് എങ്ങനെ ? ഈ സോഫ്റ്റ്‌വെയര്‍ നിര്‍മ്മിക്കുന്നു എന്നതുകൊണ്ട് അയാള്‍ മാതൃഭാഷയെ മറക്കണമെന്നുണ്ടോ ? ജബല്‍ അലിയിലെ അട്ടിമറി മേല്‍നോട്ട തൊഴിലാളിയാണ് കൊടകര പുരാണം എന്ന ശ്രദ്ധേയമായ ബ്ലോഗ് എഴുതുന്ന സജീവ് എടത്താടന്‍ എന്നത് അദ്ദേഹത്തിന്റെ അയോഗ്യതയാകുന്നത് എങ്ങനെ ? മലയാളഭാഷാ പരിശ്രമികള്‍ക്ക് വായുഭക്ഷണം മതിയാകുമോ ?

മലയാളഭാഷയ്ക്ക് നിലവിലുള്ളതിനേക്കാള്‍ പ്രാധാന്യമേറേണ്ടതുണ്ടെന്ന വിദ്യാഭ്യാസ വിചക്ഷണരുടെ നിരീക്ഷണങ്ങളോട് നൂറുശതമാനം ഞാനും യോജിക്കുന്നു. പക്ഷെ ഈ പ്രശ്നങ്ങളെ എങ്ങിനെ നമുക്ക് നേരിടണമെന്നതാണ് ചിന്തിക്കേണ്ടത്? എന്തുകൊണ്ടാണ് സ്കൂളുകളില്‍ മലയാള പഠനം പിന്നാക്കമായി പോകുന്നത് ? മലയാളത്തിന് ഒരു പിരീഡ് കൂടി കിട്ടിയാല്‍ ഈ പ്രശ്നം തീരുമോ?

എത്ര സര്‍ക്കാര്‍ സ്കൂളുകളില്‍ എടുത്തു പറയത്തക്ക വിധമുള്ള മലയാള ഗ്രന്ഥശേഖരമുണ്ട് ? സ്വകാര്യ ഉടമസ്ഥതയിലുള്ള സ്കൂളുകളുടെ കാര്യം അതിനേക്കാള്‍ കഷ്ടമാണ്. സ്റ്റാഫ് റൂമിനു പുറകിലെ കാലാകാലം അടഞ്ഞു കിടക്കുന്ന കുറച്ച് അലമാരകളില്‍ നിത്യവിശ്രമം വിധിച്ചിട്ടുള്ള പുസ്തകങ്ങളെക്കുറിച്ച് നമുക്ക് വേവലാതി ഇല്ലാത്തതെന്ത് ? സ്കൂളുകളില്‍ ഗ്രന്ഥശാലയ്ക്കായി ഒരു മുറി, പുസ്തകങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനും ലൈബ്രേറിയനടക്കമുള്ള സംവിധാനങ്ങള്‍, ലൈബ്രറി സംഘാടനത്തിന് മീര പോലുള്ള എല്‍. എം. എസ്. സോഫ്റ്റ്‌വെയര്‍ സംവിധാനങ്ങള്‍, കുട്ടികളുടെ സാഹിത്യ പരിശ്രമങ്ങള്‍ക്ക് ഗ്രന്ഥശാല കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളും പരിപാടികളും, കുട്ടികള്‍ പുസ്തകം വായിക്കുന്ന എന്ന് ഉറപ്പു വരുത്തുന്നതിനുള്ള പുസ്തക വിലയിരുത്തല്‍ പരിപാടികള്‍ ഇങ്ങനെ എന്തെല്ലാം ചെയ്യാനുണ്ട് ?

കുട്ടികളിലെ സാഹിത്യ അഭിരുചികള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന് എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ സ്കൂളുകളില്‍ നടക്കുന്നുണ്ട് ? കേരളത്തിലെ എല്ലാ സ്കൂളുകള്‍ക്കും അച്ചടി മാദ്ധ്യമങ്ങളെ ആശ്രയിക്കാനാവില്ലല്ലോ. കുട്ടികളുടെ സാഹിത്യ പരിശ്രമങ്ങള്‍ വായിക്കപ്പെടുകയും വിലയിരുത്തപ്പെടുകയും പ്രോല്‍സാഹിപ്പിക്കപ്പെടുകയും ചെയ്യുന്നതിനുള്ള ചെലവില്ലാത്ത മികച്ച മാദ്ധ്യമമാണ് ബ്ലോഗ്. ഒമ്പതാം ക്ലാസിലെ ഐസിടി പാഠപുസ്തകത്തില്‍ ഇതിന്റെ സാങ്കേതിക വശങ്ങളെകുറിച്ച് പരാമര്‍ശിക്കുന്നുമുണ്ട്. പക്ഷേ എത്ര മലയാള അധ്യാപകര്‍ക്ക് അത് ചെയ്യാനാകും ? കുട്ടികളുടെ സാഹിത്യ പരിശ്രമങ്ങളെ പ്രോല്‍സാഹിപ്പിക്കേണ്ടത് മലയാളാദ്ധ്യാപകര്‍ മാത്രമൊന്നുമല്ല. അതു സമ്മതിച്ചു. അതു തന്നെയാണ് നടക്കുന്നതും. പക്ഷേ, എത്ര നാള്‍ ഇങ്ങനെ പിന്‍തിരിഞ്ഞു നില്‍ക്കാനാകും ?

അപ്പോള്‍ പ്രശ്നം അതൊന്നുമല്ല. അത് പിരീഡിന്റെ എണ്ണവുമായി ബന്ധപ്പെട്ടതാണെന്നു ഞാന്‍ മനസ്സിലാക്കുന്നു. ഒരു പിരീഡു കൂട്ടിയാല്‍ കുറെയേറെ അരയധ്യാപകര്‍ മുഴു അധ്യാപകരാവും, കുറെ പോസ്റ്റുകള്‍ കൂടി നിര്‍മ്മിക്കപ്പെടും, കുറെപ്പേര്‍ക്കു കൂടി ജോലി തരപ്പെടും, മാനേജര്‍മാര്‍ക്ക് സന്തോഷമാകും, കുറെ പ്രോട്ടക്റ്റഡ് അധ്യാപകരെക്കൊണ്ട് ജോലി ചെയ്യിക്കാം, പോസ്റ്റ് നഷ്ടപ്പെട്ട് പുറത്തിരിക്കുന്ന കുറെ അധ്യാപകര്‍ രക്ഷപ്പെടും. പാവം ഐടിക്കാണെങ്കില്‍ പ്രത്യേകം അധ്യാപകരുമില്ല. പ്രത്യേകിച്ച് ആരും സമരം ചെയ്യാന്‍ വരുകയുമില്ല. ദീപസ്തംഭം മഹാശ്ചര്യം !"

ഈ വിഷയവുമായി ബന്ധപ്പെട്ട് കലാകൗമുദിയില്‍ വന്ന ലേഖനം. അതില്‍ നമ്മുടെ ബ്ലോഗും ബ്ലോഗിലെ കമന്റുകളും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തില്‍ നിങ്ങളുടെ അഭിപ്രായമെന്താണ്? അറിയാനാഗ്രഹമുണ്ട്.


Read More | തുടര്‍ന്നു വായിക്കുക

ഉറുമ്പുകളും സ്വാതന്ത്ര്യത്തിലേക്ക്..!

>> Saturday, May 28, 2011


"ഞാന്‍ ആദ്യമായിട്ട് കമ്പ്യൂട്ടറില്‍ വരച്ച ചിത്രം ഒരു പൂമ്പാറ്റയുടേതാണ്. അതിന്റെ ചിറകുകള്‍ക്ക് ആദ്യമായി ഒരു ഇളക്കം കിട്ടിയപ്പോള്‍ അതിന് അനിമേഷന്‍ കൊടുത്തതായല്ല, മറിച്ച് ജീവന്‍ കൊടുത്ത പോലെയാണ് എനിയ്ക്ക് തോന്നിയത്..". ഒമ്പതാം ക്ലാസുകാരന്‍ ഗോവിന്ദിന്റെ നിഷ്കളങ്കമായ വിടര്‍ന്ന ചിരിയോടെയും കട്ടിക്കണ്ണടയുടെ ഇടയിലൂടെ കണ്ട തിളങ്ങുന്ന കണ്ണുകളോടെയുമുള്ള ഈ വാക്കുകള്‍ക്ക് ഒരു അത്ഭുതത്തിന്റെ കഥ പറയാനുണ്ട്. അതെ, കഴിഞ്ഞ പത്തു കൊല്ലക്കാലമായി പൊതുവിദ്യാഭ്യാസരംഗത്ത് ഐടി@സ്കൂള്‍ നടത്തിക്കണ്ടിരിക്കുന്ന ഒട്ടേറെ അത്ഭുതങ്ങളിലൊന്ന്!

സാധാരണ കുടുംബങ്ങളില്‍ നിന്നും വരുന്ന ആയിരക്കണക്കിന് കുട്ടികളാണ് ഈ ദിവസങ്ങളില്‍ നാലുദിവസം വീതം നീണ്ടുനില്‍ക്കുന്ന കോഴ്സുകളിലൂടെ അനിമേഷന്റെ മായാലോകത്തേക്ക് പിച്ചവെയ്ക്കുന്നത്- ANTS (ANimation Training for Students)എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. പ്രശസ്തനായ കാര്‍ടൂണിസ്റ്റും ഇപ്പോള്‍ ഐടി@സ്കൂള്‍ മാസ്റ്റര്‍ ട്രൈനറുമായ കോഴിക്കോട്ടുകാരന്‍ ഇ സുരേഷ് സാറാണ് ഈ സംരംഭത്തിന് നായകത്വം വഹിക്കുന്നത്-കൂടെ സര്‍വ്വവിധ പിന്‍തുണയുമായി ഐടി@സ്കൂളിന്റെ എക്സി. ഡയറക്ടര്‍ അന്‍വര്‍ സാദത്ത് സാറും മൊത്തം ടീമംഗങ്ങളും.

നാലുവര്‍ഷം മുമ്പ് കുറ്റിപ്പുറം വിദ്യാഭ്യാസ ഉപജില്ലയിലെ പ്രതിഭാധനരായ കുട്ടികള്‍ക്ക് വേണ്ടി ഫ്ലാഷ് എന്ന പ്രൊപ്രൈറ്ററി സോഫ്റ്റ്​വെയറില്‍ തുടങ്ങിയതാണ് ഈ സംരംഭം. സ്ഥലം എംഎല്‍എ (ഇപ്പോള്‍ തവന്നൂര്‍ എംഎല്‍എ)ശ്രീ. കെ ടി ജലീലിന്റെ കൂടി ഉത്സാഹത്തില്‍ തുടങ്ങിയ ഈ സംരംഭം ഇന്ന് ആവേശകരമായ പിന്‍തുടര്‍ച്ചകളിലൂടെ അത്ഭുതങ്ങള്‍ സൃഷ്ടിക്കുകയാണ്. തുടക്കം ഫ്ലാഷിലായിരുന്നുവെങ്കിലും കെ ടൂണിന്റേയും, ജിമ്പ്- ഒഡാസിറ്റി- ഓപണ്‍ഷോട്ട് തുടങ്ങിയ സ്വതന്ത്ര സോഫ്റ്റ്​വെയറുകളുടെയും മികവും കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യവും ഈ കോഴ്സിനെ യഥാര്‍ത്ഥ പാതയിലേക്ക് തിരിച്ചുവിടുകയായിരുന്നു.

ആദ്യ ബാച്ചുകള്‍ സുരേഷ്സാറിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നൂവെങ്കില്‍, തുടര്‍ന്ന് ജില്ലാതലങ്ങളിലേക്കും, ഇപ്പോള്‍ ഉപജില്ലാതലങ്ങളിലേക്കും വ്യാപിക്കുന്നത്, ആദ്യ ബാച്ചുകളില്‍ മികവുകാട്ടിയ 'കുട്ടി ആര്‍പി'മാരുടെ മേല്‍നോട്ടത്തിലാണ്. നാലുദിവസത്തെ പത്ത് മൊഡ്യൂളുകളുടെ വീഡിയോ ഡിവിഡിയിലൂടെയും, എഡ്യൂസാറ്റ് വഴിയുള്ള ഇന്ററാക്ഷനുകളിലൂടെയും സജീവസാന്നിധ്യമായി സുരേഷ് സാര്‍ കൂടെത്തന്നെയുണ്ട്.
നാലുദിന പഠനം കഴിഞ്ഞ് നമ്മുടെ കൊച്ചുകൂട്ടുകാര്‍ തയ്യാറാക്കിയ ചില അനിമേഷന്‍ ലഘുചിത്രങ്ങള്‍ ഇവിടെയുണ്ട്.


Read More | തുടര്‍ന്നു വായിക്കുക

ആഹാരത്തിന്റെ ഉള്ളടക്കങ്ങള്‍


പുതുക്കിയ മലയാളം പാഠപുസ്തകത്തില്‍ -ക്ലാസ് 10 ‘മുരിഞ്ഞപ്പേരീം ചോറും’ എന്ന ഒരു പാഠം പഠിപ്പിക്കാനുണ്ട്: പാഠം വായിച്ചപ്പോള്‍ തോന്നിയ ചില കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ് രാമനുണ്ണി മാഷ് ഇവിടെ. മാധ്യമം ദിനപ്പത്രത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള വെളിച്ചം സപ്ലിമെന്റ് എഴുതുന്നയാളാണ് ബ്ലോഗ് ടീമംഗം കൂടിയ അദ്ദേഹം. പാഠപുസ്തകത്തെ അവലംബിച്ചു കൊണ്ട് മാഷ് തയ്യാറാക്കിയ ഈ വിവരണം മലയാളം അധ്യാപകര്‍ക്ക് വലിയൊരു അനുഗ്രഹമാകുമെന്നതില്‍ സംശയമില്ല. കഥയും കഥാ വിവരണങ്ങളുമായി സമ്പുഷ്ടമായ ഈ ലേഖനം മലയാളാധ്യാപകര്‍ക്കും ഭാഷാസ്നേഹികള്‍ക്കും മുന്നിലേക്ക് ഒരു ചര്‍ച്ചയ്ക്കായി തുറന്നിടട്ടെ.

ഉപദംശപദേ തിഷ്ഠന്‍
പുരാ യം ശിഗ്രുപല്ലവ:
ഇദാനീ മോദനസ്യാപി
ധുരമുദ്വോഢുമീഹതേ.

‘മുരിഞ്ഞപ്പേരീം ചോറും’ എന്ന പത്താം ക്ലാസിലെ പാഠത്തില്‍ നിന്ന്

അന്വയം : യം ശിഗ്രുപല്ലവ പുരാ ഉപദംശപദേ തിഷ്ഠന്‍ ! ഇദാനീം ഓദനസ്യാ ധുരം ഉദ്വോഢും അപി ഈഹതേ!

യം=യാതൊരു
ശിഗ്രുപല്ലവ:= മുരിങ്ങയില
പുരാ= പണ്ട്
ഉപദംശപദേ= ഉപദംശത്തിന്റെ (തൊട്ടുകൂട്ടാനുള്ളത്)സ്ഥാനത്ത്
തിഷ്ഠന്‍= ഇരുന്നു (ന്നിരുന്നു)
ഇദാനീം= ഇപ്പോള്‍
ഓദനസ്യാ= ചോറിന്റെ (മേല്‍)
ധുരം= നുകം (വെച്ച്)
ഉദ്വോഢും= കയറുന്നു (കയറാന്‍)
അപി ഈഹതേ= പരിശ്രമിക്കുന്നു(?)

സന്ദര്‍ഭം -കഥ:

പുരുഷാര്‍ഥക്കൂത്തില്‍ ‘രാജസേവ’ എന്ന ആദ്യഭാഗത്ത് ബ്രാഹ്മണന്‍ രാജസേവകനായി യുധീഷ്ഠിരമഹാരജാവിനെ സേവിക്കാന്‍ പുറപ്പെട്ട് ,കൊട്ടാരത്തിലെത്തുന്നു. യുധീഷ്ഠിരമഹാരാജാവ് ബ്രാഹ്മണനെ സത്ക്കരിച്ചിരുത്തി കുശലം ചോദിക്കുന്നു. സന്ദര്‍ശനോദ്ദേശ്യം ആരായുന്നു. സരസമായ സംഭാഷണത്തിന്നിടക്ക് ബ്രാഹ്മണന്‍ ഇല്ലത്തെ അല്ലറചില്ലറ പ്രശ്നങ്ങള്‍ മഹാരാജാവിനോട് പറയുന്നു:

വീട്ടില്‍ അകത്ത് നടക്കുന്ന ഗൃഹഛിദ്രം വിവരിക്കുകയാണ്. വഴക്ക് മുരിഞ്ഞപ്പേരീം ചോറും തമ്മിലാണ്!

“ എന്ത്? വഴക്കോ?

അതേന്ന്, അതിന്റെ കഥ ഞാനങ്ങയോട് പറയാം.

പണ്ട് മുതുമുത്തശ്ശന്റെ കാലം മുതല്‍ക്കുതന്നെ മുരിഞ്ഞ ഒരു പ്രധാന ഭക്ഷണസാധനായിട്ടാണ് ഇല്ലത്ത് കണക്കാക്കാറ്. മറ്റെന്തു വിഭവങ്ങളുണ്ടെങ്കിലും ശരി, കുറച്ചു മുരിഞ്ഞപ്പേരി കൂടി ണ്ടാവും. അതബദ്ധായീന്ന് ഇപ്പോ തോന്നുണുണ്ട്. മുരിഞ്ഞപ്പേരിക്ക് കുറച്ചഹംഭാവം വന്നു. തന്നോട് കുറച്ചധികം കാണിക്ക്ണ്ണ്ട്ന്ന് തോന്നീട്ടായിരിക്കണം. എന്തിനു പറയുണു, മുത്തശ്ശന്റെ കാലായപ്പഴേക്കും അതു കുറേശ്ശെ അക്രമം പ്രവര്‍ത്തിച്ചു തുടങ്ങി.എനതാന്നല്ലേ, കയ്യേറ്റം. കുറേശ്ശെയായിട്ടാണ് തുടങ്ങിയതെങ്കിലും , കയ്യേറി കയ്യേറി ഓരോ വിഭവങ്ങളടെ സ്ഥനം പോവാനാരംഭിച്ചു. കുറച്ചു കഴിഞ്ഞപ്പളയ്ക്കും ഒരു വിഭവോല്യാ, ഒക്കെ മുരിഞ്ഞപ്പേര്യെള്ളൂ ന്ന മട്ടായി. അഛന്റെ

കാലായപ്പളയ്ക്കും ചോറിന്റെ നേരേകൂടി തുടങ്ങി ആക്രമണം. ക്രമേണ, ചോറിന്റെ സ്ഥാനംകൂടി മുരിഞ്ഞപ്പേരിക്കാണ്ന്ന നിലയിലായി. അതു തുടര്‍ന്ന് തുടര്‍ന്ന് എന്റെ കാലമെത്തിയപ്പോള്‍, മുഴുവന്‍ സ്ഥാനവും മുരിഞ്ഞപ്പേരികൊണ്ടോയമട്ടായിത്തീര്‍ന്നു.

………………….

ഇപ്പൊളത്തെ സ്ഥിത്യെന്താച്ചാല്‍ ചോറിന്റേയും വിഭവങ്ങളുടേയും ഒക്കെ സ്ഥാനത്ത് മുരിഞ്ഞപ്പേര്യാ. വല്ലപ്പോഴും ചിലപ്പോള്‍ കുറച്ചു ചോറ് കണ്ടെങ്കിലായി. അതന്നെ ഒരു പ്രാധാന്യോല്യാതെ. പണ്ട് മുരിഞ്ഞപ്പേരിക്ക്ണ്ടായിരുന്ന സ്ഥാനം പോലും ഇന്ന് ചോറിനില്ല.[ തുടര്‍ന്ന് മേല്‍ ശ്ലോകം]”

(പുരുഷാര്‍ഥക്കൂത്ത്: രാജസേവ- വി.ആര്‍.കൃഷ്ണചന്ദ്രന്‍ / കേരളസാഹിത്യാക്കാദമി: 1978)

പുരുഷാര്‍ത്ഥക്കൂത്ത്

വിശ്വപ്രസിദ്ധമായ കൂടിയാട്ടം, കേരളത്തിന്റെ നാടകപാരമ്പര്യത്തിനൊപ്പിച്ച് സംസ്കൃതനാടകങ്ങള്‍ അവതരിപ്പിക്കാനുള്ള ശ്രമമായിരുന്നു. ഭാസന്‍, കാളിദാസന്‍ എന്നിവരുടെ നാടകങ്ങളായിരുന്നു ആദ്യകാലത്ത് അരങ്ങേറിയിരുന്നത്. ഈ കാലത്തുണ്ടായ ആദ്യ കേരളീയ നാടകമാണ് ശക്തിഭദ്രന്റെ ‘ആശ്ചര്യചൂഡാമണി’. പിന്നീട് കുലശേഖരവര്‍മ്മയുടെ ‘ തപതീസംവരണവും’ സുഭദ്രാധനഞ്ജയവും’ ഉണ്ടായി. ഇതൊക്കെയും പൂര്‍ണ്ണമായും രംഗാവതരണത്തിന്ന് വേണ്ടിയുള്ളവയായിരുന്നു.

കുലശേഖരവര്‍മ്മയുടെ സദസ്സിലെ പണ്ഡിത-വിദൂഷകനാ‍യിരുന്നു തോലന്‍. കൂടിയാട്ടത്തില്‍ തോലന്‍ ചെയ്ത പരിശ്രമം പ്രധാനമാണ്. പണ്ഡിതസദസ്സിന്നുവേണ്ടി കുലശേഖരകവി കൂടിയാട്ടത്തെ പാകപ്പെടുത്തിയപ്പോള്‍ സാധാരണക്കാര്‍ക്കുകൂടി ആസ്വദിക്കാന്‍ പാകത്തില്‍ തോലനെക്കൊണ്ട് അതില്‍ ചില പരിഷ്കാരങ്ങള്‍ വരുത്താനും മുതിര്‍ന്നു. നാടകത്തിലെ നായകനൊപ്പം സ്ഥാനം വിദൂഷകനും ഉണ്ടായത് അങ്ങനെയാണ്.വിദൂഷകന്‍ പ്രാകൃതവും ഭാഷയും പറയുന്ന ഹാസ്യവേഷമാണ്. നാല് പുരുഷാര്‍ഥങ്ങള്‍ക്കുള്ള ഹാസ്യാനുകരണമെന്നനിലയില്‍ പരിഹാസസമ്പന്നമായ ഒരു പുതിയഘടകം കൂടിയാട്ടത്തില്‍ കൂട്ടിച്ചേര്‍ത്തു. അതാണ് പുരുഷാര്‍ഥക്കൂത്ത്. വിദൂഷകന്‍ തന്റെ പൂര്‍വകഥ പറയുന്ന മട്ടിലാണ് ഇതിന്റെ നിര്‍വഹണം.വിദൂഷകന്റെ നിര്‍വഹണത്തിന്ന് സാധാരണ നാലുദിവസം എടുക്കും.

പുരുഷാര്‍ഥങ്ങള്‍ ധര്‍മ്മം, അര്‍ഥം, കാമം, മോക്ഷം എന്നിവയാണല്ലോ.ധര്‍മ്മാര്‍ഥകാമങ്ങളിലൂടെ മോക്ഷത്തിലെത്തുക എന്നതാണ് മനുഷ്യപ്രയത്നം. എന്നാല്‍ പുരുഷാര്‍ഥക്കൂത്തില്‍ പുരുഷാര്‍ഥങ്ങള്‍ ഇങ്ങനെയല്ല. അശനം, വിനോദം വഞ്ചനം, രാജസേവ എന്നിവയാണ് പുരുഷാര്‍ഥങ്ങള്‍. ഇതു സൂചിപ്പിക്കുന്നത്

· ഹാസ്യരസത്തിന്നുള്ള സ്ഥാനം
· സമൂഹ്യവിമര്‍ശനത്തിന്നുള്ള സ്ഥാനം
· സമകാലിക മൂല്യബോധത്തെ വിമര്‍ശിക്കുന്ന ഉള്ളടക്കം

മനുഷ്യജന്മത്തിന്റെ ആത്യന്തിക ലക്ഷ്യം മോക്ഷമാകുന്നു. പൌരാണികകാലം മുതല്‍ നിലനില്‍ക്കുന്ന ധര്‍മ്മബോധമാണിത്. ഈ പുരുഷാര്‍ഥങ്ങള്‍ സാധിക്കാന്‍ വര്‍ണ്ണാശ്രമങ്ങളും സങ്കല്‍‌പ്പിക്കുന്നു. ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍, ശൂദ്രന്‍ എന്നീ വര്‍ണ്ണങ്ങളും ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, സന്യാസം, വാനപ്രസ്ഥം എന്നീ ആശ്രമങ്ങളും വേദേദിഹാസങ്ങളിലൂടെയും ശ്രുതിസ്മൃതികളിലൂടെയും മറ്റും പണ്ടേ തീരുമാനിച്ചുറപ്പിച്ചവയാണ്.കാലാന്തരത്തില്‍ ഈ മൂല്യങ്ങളൊക്കെയും ച്യുതിപ്പെടുകയും പകരം മൂല്യങ്ങളായി അശനം, വിനോദം, വഞ്ചനം,രാജസേവ എന്നിവ സ്ഥാപിക്കപ്പെടുകയും ചെയ്തു. ഈയൊരു വിമര്‍ശനമാണു ചാക്യാര്‍ കൂത്തിലൂടെ സാധിക്കുന്നത്.

“…..ഈശ്വരപ്രീതി തന്ന്യാണ് നന്മക്ക് നിദാനം. അതിന് സത്ക്കര്‍മ്മങ്ങള്‍ ചെയ്യാണ് വേണ്ടത്. ധര്‍മ്മാര്‍ഥകാമമോക്ഷങ്ങള്‍ സാധിക്കലാണ് സത്ക്കര്‍മ്മങ്ങളുടെ ഉദ്ദേശം.അത് വേണ്ടവിധം സാധിക്കാന്‍ പറ്റുന്ന പരിതസ്ഥിതികളൊന്നും ഇന്നില്യ. എന്നാല്‍ ഇന്നത്തെപ്പോലെ ഒരുതരത്തിലുള്ള സത്ക്കര്‍മ്മങ്ങളും ചെയ്യാന്‍ പറ്റാത്തൊരുകാലംവരുമെന്ന് മഹാബുദ്ധിമാന്മാരായ പണ്ടത്തെ തനിക്ക്താന്‍പോന്ന പരിഷകളില്‍ ചിലര്‍ക്കറിയാമായിരുന്നു. അതുകാരണം അവരെന്തുചെയ്തൂന്നല്ലേ, ധര്‍മ്മാര്‍ഥകാമമോക്ഷങ്ങള്‍ക്ക് നാലുപ്രതിനിധികളെ നിശ്ചയിച്ചു. അശനം, രാജസേവ, വേശ്യാവിനോദം, വേശ്യാവഞ്ചനം. ഇവ സാധിച്ചാല്‍ മതീന്നൊന്നും അര്‍ഥല്യാട്ടോ. യഥാര്‍ഥപുരുഷാര്‍ഥങ്ങള്‍ നേടാന്‍ ഒരു മാര്‍ഗ്ഗവുമില്ലെങ്കില്‍ , പ്രതിനിധികളെയെങ്കിലും സാധിക്യാ. അവ നമ്മെ സംബന്ധിച്ചേതായാലും ക്ഷ രസായിട്ടുള്ളതാണലോ. ആ പരിഷകള്‍തന്നെ അതിനൊരു ക്രമവും നിശ്ചയിച്ചിട്ടുണ്ട്. വിനോദം, വഞ്ചനം, അശനം, രാജസേവ എന്നാണ് ആ ക്രമം. ..”

(പുരുഷാര്‍ഥക്കൂത്ത്: രാജസേവ- വി.ആര്‍.കൃഷ്ണചന്ദ്രന്‍ / കേരളസാഹിത്യാക്കാദമി: 1978)

ശിഗ്രുപല്ലവം

ഓദനവും ശിഗ്രുപല്ലവവും തമ്മിലുള്ള വഴക്കും അതില്‍ ശിഗ്രുപല്ലവത്തിന്റെ വിജയവും ആണ് പ്രതിപാദ്യം.മുതുമുത്തശ്ശന്റെ കാലം തൊട്ട് തലമുറകളായി നീണ്ടുകിടക്കുന്ന വഴക്ക്. ഓദനം= വെള്ളം വാര്‍ന്ന അന്നം. അതായത് ചോറ് . ശിഗ്രുപല്ലവം= മുരിങ്ങയില. ശരിക്കും മുരിങ്ങയില ശിഗ്രുപത്രം ആണ്. പല്ലവം തളിരാണ്. തളിര്‍മുരിങ്ങയില. ചോറിന്ന് ഉപദംശം ആണ് മുരിങ്ങയിലകൊണ്ടുള്ള ഉപ്പേരി. ഉപദംശം= തൊട്ടുകൂട്ടാനുള്ളത് എന്നാനര്‍ഥം. ഇവിടെ ഉപ്പേരി എന്ന അര്‍ഥത്തില്‍ പ്രയോഗിച്ചിരിക്കയാ‍ണ്. മുരിങ്ങയിലച്ചമ്മന്തി പതിവില്ലല്ലോ. ചോറ്, കറികള്‍ (ചതുര്‍വിധവിഭവങ്ങള്‍ ബ്രാഹ്മണന്ന് അറിയാം), അതിന്റെ കൂടെ ഉപ്പേരി / മെഴുക്കുപുരട്ടി / തോരന്‍ / . മറ്റു വിഭവങ്ങള്‍. ഇതായിരുന്നു പതിവ്. പിന്നെ പിന്നെ ഇല്ലത്ത് ദാരിദ്ര്യം വര്‍ദ്ധിക്കുകയും മറ്റുവിഭവങ്ങള്‍ക്കുകൂടി മുരിഞ്ഞയില പകരക്കാരനാവുകയും ചെയ്തു. ഇപ്പോള്‍ ചോറിന്റെ സ്ഥാനത്ത്കൂടി മുരിഞ്ഞപ്പേരി ആയി.

ബ്രാഹ്മണന്‍ പറയുന്നതുകേട്ടാല്‍ മുഞ്ഞപ്പേരി ചോറിനെ കയറി ആക്രമിച്ച് ഇല്ലാതാക്കി എന്നല്ലേ തോന്നുക.ദാരിദ്ര്യം കാരണം ചോറിന്ന് വകയില്ലാതവുകയും എന്നാല്‍ പശിയടക്കാന്‍ മുരിഞ്ഞ സഹായിക്കുകയും ആണല്ലോ ഉണ്ടായത്. ബ്രാഹ്മണന്റെ ദാരിദ്ര്യം സാമൂഹ്യമായ കാരണങ്ങള്‍കൊണ്ടും കുറച്ചൊക്കെ സ്വന്തം വികൃതികള്‍കൊണ്ടും ഉണ്ടായതാണല്ലോ. അതുമാത്രമല്ല ഏതൊരു സമൂഹത്തിലും ഏതൊരുകാലത്തും ഭക്ഷണത്തിന്ന് ദാരിദ്ര്യം ഉണ്ടാവുമ്പോള്‍ പാരമ്പര്യഭക്ഷണങ്ങള്‍ (അരി/ ചോറ്) പിന്‍‌വാങ്ങുകയും പകരം ഇലക്കറികള്‍, കിഴങ്ങുവര്‍ഗ്ഗങ്ങള്‍ തുടങ്ങിയ പാരമ്പര്യേതര വിഭവങ്ങള്‍ സ്ഥനം പിടിക്കുകയും ചെയ്യും. അതു ശരിക്കാലോചിച്ചാല്‍ ജീവികളുടെ അതിജീവനതന്ത്രമാകുന്നു. കേരളത്തില്‍ ‘മക്രോണി’യും ഗോതമ്പും, മൈദയും ഒക്കെ ഇങ്ങനെ കയറിവന്നതാണ്. മൂത്തകരിമ്പന മരപ്പണിക്കായി എവിടെയെങ്കിലും മുറിക്കുന്നുവെന്നു കേട്ടാല്‍ അവിടെ കാവല്‍നിന്ന് ഉള്ളിലെ ‘ചോറ്’ കുത്തിച്ചോര്‍ത്തെടുത്ത് ഉണക്കിപ്പൊടിച്ച് ഉപ്പും കൂട്ടി വേവിച്ച് കഴിച്ചുകൂട്ടിയ പട്ടിണിക്കാലം ഇന്നത്തെ വൃദ്ധതലമുറക്ക് ഓര്‍മ്മയിലുണ്ട്.

കേരളത്തില്‍ നമ്പൂതിരിസമുദായത്തില്‍ ഉണ്ടായ ഒരധ:പ്പതനകാലഘട്ടം ചരിത്രത്തിലുണ്ട്. ധര്‍മ്മക്ഷയത്തിന്റെ ഒരുകാലഘട്ടം.

നാരായണന്‍ തന്റെ പദാരവിന്ദം
നാരീജത്തിന്റെ മുഖാരവിന്ദം
ഇതിങ്കലേതെങ്കിലു മൊന്നുവേണം
മനുഷ്യജന്മം സഫലമാവാ

എന്നര്‍ഥം വരുന്ന ഒരു ചൊല്ലുണ്ടായിരുന്നു. ഇതില്‍ ബഹുഭൂരിപക്ഷവും ‘നാരീജനത്തിന്റെ മുഖാരവിന്ദം ഭജിച്ചവരായിരുന്നു. അത് എളുപ്പവും കുറേകൂടി ആസ്വാദ്യകരവുമായിരുന്നല്ലോ. നമ്മുടെ അച്ചീചരിതങ്ങളും സന്ദേശകാവ്യങ്ങളും എല്ലാം ഈ കാലഘട്ടത്തിന്റെ സംഭാവനകളായിരുന്നു. കൂത്ത്, കൂടിയാട്ടം എന്നിവയുടേയും കാലഘട്ടം ഇവിടെയാണ്. “ബ്രാഹ്മണരുടെ ധര്‍മ്മം സദ്യയൂണും , അര്‍ഥം രാജസേവയും, കാമ വേശ്യാപ്രാപ്തിയും, മോക്ഷം വേശ്യാ വഞ്ചനവുമാണെന്ന് “ വിദൂഷകന്‍ പരിഹസിക്കുകയാണ്. നമ്പൂരിഫലിതങ്ങളില്‍ ഇതിന്റെയൊക്കെ മാറ്റൊലി നിറയെ ഉണ്ട്. ഈ കാലഘട്ടത്തിന്റെ സ്വാഭാവികഫലമായിരുന്നു ദാരിദ്ര്യം. പിന്നീട് ഈ ദാരിദ്ര്യം ശക്തിപ്പെട്ടത് ജന്മിത്തം അവസാനിപ്പിച്ച നിയമനിര്‍മ്മാണത്തിന്റെ കാലത്താണ്. അവിടെയും ദാരിദ്ര്യത്തോടൊപ്പം ധര്‍മ്മച്യുതിയും ചര്‍ച്ചക്ക് വന്നു. പക്ഷെ, അത് കുടിയാന്റെ അനുസരണയില്ലയ്മയും അഹംകാരവും പിടിച്ചുപറിയും പാട്ടം കൊടുക്കാതിരിക്കലും കുടിയിറങ്ങാന്‍ തയ്യാറാവാതിരിക്കലും ഒക്കെയായിരുന്നു. തന്റെ ‘ജന്മിത്ത’ മല്ല കുടിയാന്റെ ‘കുടിയായ്മ’ യാണ് കുഴപ്പം എന്നായിരുന്നു ചര്‍ച്ച. ചാക്യാര്‍കൂത്തില്‍ സമകാലിക സംഭവങ്ങളെ മുന്‍‌നിര്‍ത്തിയുള്ള അതി ശക്തമായ വിമര്‍ശനം അനുവദനീയമാണ്. രാജാധികാരത്തെപ്പോലും വിമര്‍ശിച്ച ചാക്യാന്മാരുണ്ട്. ഈ സന്ദര്‍ഭത്തില്‍ ‘കയ്യേറ്റക്കാരെ’ കുറിച്ചുള്ള പരാമര്‍ശം ഭൂമിഒഴിയാന്‍ വിസമ്മതിക്കുന്ന കുടിയാന്മാരേയും അതിന്ന് നിയമം നിര്‍മ്മിച്ച ഭരണാധികാരികളേയും മുന്‍‌നിര്‍ത്തിയാണ്. ഇപ്പോള്‍ അതു മുന്നാറിലേക്കും അതിവേഗപാതകളിലേക്കും നീളും.

യാഥാര്‍ഥ്യം മനസ്സിലാക്കുന്നതിലെ പ്രശ്നം ഏറ്റവും കൂടുതല്‍ ബധിച്ചത് ഈ സമൂഹത്തെയാണ്. പാരമ്പര്യങ്ങളില്‍ ഉറച്ചുനിന്ന സമൂഹം. ചോറില്ലാതായപ്പോള്‍ അന്നം നല്‍കിയ മുരിഞ്ഞ കുറ്റക്കാരനാവുന്ന വ്യാഖ്യാനം. ‘പത്തായം പെറും, ചക്കികുത്തും, അമ്മവെക്കും’ എന്ന സ്വപ്നം തകര്‍ന്നപ്പോള്‍ കുറ്റം പത്തായത്തിനും ചക്കിക്കും അമ്മക്കും കൊടുത്ത് വീണ്ടും യാഥാര്‍ഥ്യത്തിലേക്ക് എത്താനുള്ള മടി. സ്വയം തീര്‍ത്ത അവസ്ഥകള്‍. (കാര്യങ്ങള്‍ മുന്‍‌കൂട്ടിക്കണ്ട് ആധുനികസമൂഹത്തോടൊപ്പം നീങ്ങിയ നമ്പൂരികുടുംബങ്ങള്‍ക്കിന്നും വലിയകുഴപ്പമൊന്നും ഇല്ല എന്നും ഇതോടൊപ്പം കാണാം)

ഉപദംശപദേ

ചതുര്‍വിധ വിഭവങ്ങളുമായാണ് നമ്പൂരിസ്സദ്യ. സമ്പൂര്‍ണ്ണ സസ്യാഹാരം. അതില്‍ ഉപദംശസ്ഥാനമാണ് ഇലക്കറികള്‍ക്ക് ഉണ്ടായിരുന്നത്. ചോറും പായസവും മുഖ്യം. ഇതില്‍ തന്നെ ഏറ്റവും പ്രമുഖസ്ഥാനം പായസത്തിന്ന്. ആധുനിക വൈദ്യശാസ്ത്രപ്രകാരം പച്ചക്കറികള്‍ക്കുള്ള സ്ഥാനം നമുക്കറിയാം. ഉപദംശം പ്രധാനഭക്ഷണമായിത്തീര്‍ന്ന കഥ ഈ മട്ടിലും ആധുനികലോകം മനസ്സിലാക്കും. ദാരിദ്ര്യസൂചനയേക്കാളധികം ആരോഗ്യബോധത്തിന്റെ സൂചനയാണിതില്‍ ആധുനിക സമൂഹം കാണുക. കൂത്ത് സമകാലികാവസ്ഥകളുമായി അത്യധികം സംവദിക്കുന്ന ഒരു കലാരൂപം കൂടിയാകുമ്പോള്‍ ഈ വ്യാഖ്യാനം തള്ളാനാവില്ല. ആധുനിക യുധീഷ്ഠിരന്ന് ഇതു ബോധ്യപ്പെടാന്‍ പ്രയാസം വരില്ല.

ഇങ്ങനെ മനസ്സിലാക്കുന്നതിന്ന് വിരോധമില്ലെന്ന് തോന്നിപ്പിക്കുന്നതാണ് ‘ഉപദംശപദേ’ എന്ന പ്രയോഗം. ഉപദംശം= തൊട്ടുകൂട്ടാനുള്ള (സംസ്കൃത മലയാളം നിഖണ്ഡു DCB)താണല്ലോ. ഉപ്പിലിട്ടത്, അച്ചാര്‍ എന്നിവയാണിത്. ഭക്ഷണവിഭവങ്ങളില്‍ മുരിഞ്ഞ അങ്ങനെയല്ല. സംസ്കൃതം പോലെ കണിശമായി ഉപയോഗിക്കുന്ന കാവ്യഭാഷ ഇങ്ങനെ അയഞ്ഞമട്ടില്‍ ഒരിക്കലും പ്രയോഗിക്കില്ല. മാത്രമല്ല, ‘തിഷ്ഠന്‍’= ഇരുന്നിരുന്നു എന്നാണ്. മിക്കപ്പോഴും ഉപ്പിലിട്ടതും അച്ചാറും ‘ഇരിക്കലേ‘ ഉള്ളൂ. ‘കഴിക്കല്‍‘ കുറവാ‍ണ്. സദ്യയില്‍ രണ്ടാംവട്ടം വേണ്ടവര്‍ക്ക്മാത്രമേ ഉപദംശം വിളമ്പാറുള്ളൂ. ഈയൊരവസ്ഥ മാറി ചോറും പായസവും പേരിന്ന് മാത്രവും ഇലക്കറികളും മറ്റും ഭക്ഷണത്തില്‍ പ്രഥമസ്ഥാനത്തുവന്നതുമായ ജനങ്ങളുടെ ആരോഗ്യസംബന്ധമായ ശീലത്തെ പരിഹസിക്കകൂടിയാണ് ചാക്യാര്‍ എന്നും കരുതാം.

കൂടിയാട്ടത്തിലും കൂത്തിലും ഭാഷാപരമായ സാധ്യതകള്‍ ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്താറുണ്ട്. ഓരോ പദവും അതിന്റെ റൂട്ട് വരെ ചെന്ന് വ്യാഖ്യാനിക്കാന്‍ പണ്ഡിതന്മാരായ ചാക്യാന്മാര്‍ ശ്രമിക്കും. ഒരേപദം പലവട്ടം ആവര്‍ത്തിച്ച് നാനാര്‍ഥങ്ങള്‍/ ധ്വനികള്‍ / നാട്ടുനടപ്പ് എന്നിവ വ്യാഖ്യാനിച്ച് അര്‍ഥം പറയും. അത് ഈ കലാരൂപത്തിന്റെ ഭാഷാപരമായ മികവാണ്. സദസ്സിലെ നേരിയ ചലനം പോലും ഈ വ്യാഖ്യാനങ്ങളുടെ സ്പഷ്ടീകരണത്തിന്ന് പ്രയോജനപ്പെടുത്താനും അവര്‍ക്ക് കഴിയും.അനേകവര്‍ഷങ്ങളിലെ സംസ്കൃതപഠനവും ആര്‍ഷജ്ഞാനവും പ്രയോഗപരിചയവും ഇവര്‍ക്കിതിന്ന് ബലം നല്‍കുന്നു.

ധുരമുദ്വോഢും

ധുരം=നുകം. നുകം വെച്ച് കയറാന്‍ ശ്രമിക്കുന്നു. മുരിഞ്ഞപ്പേരി ചോറിനെ ആക്രമിച്ച് കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്നു എന്നാണ് പറയുന്നത്. മറ്റെല്ലാ വിഭവങ്ങളേയും ആക്രമിച്ച് കീഴടക്കി / സ്ഥാനം കളഞ്ഞ് / ഇപ്പോള്‍ അവസാനം ചോറിന്റെ പുറത്തും കയറി കീഴടക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നാണ് പരാതി. ചൊറ് മുഴുവനും തോറ്റിട്ടില്ല. പക്ഷെ , പഴയസ്ഥാനം ഒന്നും ഇല്ല. സമ്പൂര്‍ണ്ണമായി തോല്‍ക്കാന്‍ ഇനി അധികകാലം ഒന്നും വേണ്ടിവരില്ല.

നുകം വെച്ച് കയറുക എന്ന പ്രയോഗം നോക്കൂ. കന്നുകളെ മെരുക്കാന്‍ ‘നുകം’ വെച്ച് ശീലിപ്പിക്കും. ഇതു കാര്‍ഷികമായ ഒരു പ്രയോഗവിദ്യയാണ്. ഇണങ്ങാത്ത / മെരുങ്ങാത്ത മൂരി, പോത്ത് എന്നിവയെ കൃഷിപ്പണിക്കും മറ്റും ഇണക്കുന്ന പാഠം. മെരുങ്ങിയഒന്നിനേയും മെരുക്കിയെടുക്കേന്റ ഒന്നിനേയും ചേര്‍ത്ത് നുകം വെക്കും. കുറച്ചു ദിവസം ഈ പാഠം ചെയ്യുന്നതിലൂടെ നന്നായി മെരുങ്ങുകയും തോളില്‍ തഴമ്പ് വീഴുകയും ജോലിചെയ്യാന്‍ പഠിക്കുകയും ചെയ്യും. ഇത് നുകം വെച്ച് കയറല്‍ അല്ല. നുകം കയറ്റല്‍ ആണ്. ജോലിചെയ്യാന്‍ പഠിപ്പിക്കലാണ്. അക്രമിക്കലല്ല, തൊഴില്‍ചെയ്യാന്‍ പ്രേരിപ്പിക്കലാണ്. ആനയെ മെരുക്കുന്നതുപോലെ ഭയപ്പെടുത്തിയും മര്‍ദ്ദിച്ചും അല്ല കന്നിനെ മെരുക്കുക. സ്നേഹിച്ചും അനുനയിപ്പിച്ചും ആണ്. കാര്‍ഷികവൃത്തിയുടെ മൂല്യബോധമാണത്.

മാറുന്ന സാമൂഹ്യപരിസ്ഥിതികളില്‍ അത് തിരിച്ചറിയുകയും അന്നത്തെ പുരുഷാര്‍ഥങ്ങള്‍ മനസ്സിലാക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കയും വേണം. തൊഴിലെടുത്ത് / ഉല്‍‌പ്പാദനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് ദാരിദ്ര്യത്തിന്റെ കാഠിന്യം കുറയ്ക്കണം. ഭരണാധികാരിയോട് പരാതിപ്പെടുന്നതോടൊപ്പം സ്വന്തം കടമകൂടി നിറവേറ്റണം.ചോറ് സ്വയം കണ്ടെത്താനും അതിന്റെ സ്ഥാനവും സ്വദും തിരിച്ചറിയാനും സന്നദ്ധനാവണം. ജോലിചെയ്യാന്‍ പ്രേരിപ്പിക്കുന്നു എന്നതിന്ന് പകരം അക്രമിച്ച് കീഴടക്കാന്‍ ശ്രമിക്കുന്നു എന്ന തോന്നല്‍ ഇല്ലാതാവണം. ആധുനികസദസ്സില്‍ ഈ വ്യാഖ്യാനം തന്നെയാണ് അഭികാമ്യം.


Read More | തുടര്‍ന്നു വായിക്കുക

SSLC പത്താം ക്ലാസ് പാഠപുസ്തകങ്ങള്‍ (Updated Links)

>> Thursday, May 19, 2011


ഈ വര്‍ഷം പത്താം ക്ലാസിലെ പാഠപുസ്തകങ്ങള്‍ മാറുകയാണല്ലോ. ഐടി ഒഴികെയുള്ള എല്ലാ പുസ്തകങ്ങള്‍ക്കും മാറ്റമുണ്ട്. മെയ് ആദ്യ വാരത്തില്‍ പത്താം ക്ലാസുകാര്‍ക്ക് കോച്ചിങ് ക്ലാസ് ആരംഭിക്കുമല്ലോ. പക്ഷെ ഇതേ വരെ പാഠപുസ്തകങ്ങള്‍ സ്ക്കൂളില്‍ എത്തിയിട്ടില്ലെന്നോര്‍ത്ത് നമ്മുടെ സഹപ്രവര്‍ത്തകര്‍ ആശങ്കയിലാണ്. (അതെല്ലാം കൃത്യസമയത്ത് എത്തിക്കാനുള്ള നടപടികള്‍ തകൃതിയായി നടക്കുന്നു). പക്ഷെ, ഇന്റര്‍നെറ്റിന്റെ കടന്നു വരവോടെ വിവരവിനിമയം അതിവേഗത്തിലും കാര്യക്ഷമതയോടും സാധ്യമായി. പത്താം ക്ലാസ് ഗണിത പാഠപുസ്തകത്തെക്കുറിച്ച് ഗണിതാധ്യാപകരുടെ ആശങ്ക ദുരീകരിക്കാന്‍ വേണ്ടി പാഠപുസ്തകകമ്മിറ്റി ചെയര്‍മാനും മാത്​സ് ബ്ലോഗിന്റെ പേട്രനുമായ കൃഷ്ണന്‍ സാര്‍ ഒരു അവലോകനം നടത്തിയിരുന്നു. അതോടെ ഗണിതശാസ്ത്ര പാഠപുസ്തകത്തെക്കുറിച്ച് ഏതാണ്ടൊരു ധാരണ അധ്യാപകര്‍ക്കു ലഭിച്ചു. അതോടൊപ്പം ഇതരവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന അധ്യാപകരും മറ്റു വിഷയങ്ങളുടെ പാഠപുസ്തകങ്ങള്‍ ആവശ്യപ്പെടുകയുണ്ടായി. ഇപ്പോഴിതാ, അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും സഹായത്തിനായി സ്തുത്യര്‍ഹമായ വിധത്തിലില്‍ എസ്.സി.ഇ.ആര്‍.ടിയും സി.ഡിറ്റുമടക്കം ഇടപെട്ടിരിക്കുന്നു. ആദ്യഘട്ടത്തില്‍ മലയാളം മീഡിയത്തിലുള്ള പാഠപുസ്തകങ്ങളുടെ പി.ഡി.എഫുകളാണ് എസ്.സി.ഇ.ആര്‍.ടി ലഭ്യമാക്കിയിരിക്കുന്നത്. മറ്റു മീഡിയങ്ങളിലുള്ളവ വൈകാതെ തന്നെ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. പാഠപുസ്തകങ്ങളുടെ ലിങ്കുകള്‍ താഴെ നല്‍കിയിരിക്കുന്നു.


Std X (Malayalam Medium) 2011
Malayalam AT

Malayalam_BT

Tamil_AT

Tamil_BT

Kannada_AT

Kannada_BT

English_Part_I

English_Part_II

Hindi Reader

Arabic Reader_General

Arabic Reader_Academic Schools

Urdu Reader

Sanskrit_General

Sanskrit_Oriental

Science_I_Mal
Amughum, Chapter-01, 02, 03, 04, 05, 06, 07, 08

Science_II_Mal
Amughum, Chapter-09, 10, 11, 12, 13, 14, 15, 16

Science_III_Mal
Biology Amugham, Chapter-01, 02, 03, 04, 05, 06, 07, 08

Social Science_I_Mal
Cover Aamughum Chapter-01, 02, 03, 04, 05, 06, 07, 08, 09, 10, 12, 
 

Social Science_II_Mal
Aamughum Chapter-01, 02, 03, 04, 05, 06, 07, 08, 09, 10, 12, 
 
Mathematics_Mal_Part_I
Aamughum Chapter-01, 02, 03, 04, 05, 06,
 
Mathematics_Mal_Part_II
Glossary, Aamughum Chapter-07, 08, 09, 10, 11,


Information Technology (Malayalam Medium) :
ICT Text Book Std X

Kerala Health & Physical Education Curriculum- Teachers Handbook - Part I - Part II - Part III

എസ്.സി.ഇ.ആര്‍.ടി യ്ക്ക് കടപ്പാട്


Read More | തുടര്‍ന്നു വായിക്കുക

15 ഡിഗ്രിയുടെ ത്രികോണമിതി അളവുകള്‍

>> Tuesday, May 17, 2011

കോട്ടയം കാഞ്ഞിരപ്പിള്ളിയിലെ ഗവണ്‍മെന്റ് ടെക്നിക്കല്‍ ഹൈസ്ക്കൂളിലെ അധ്യാപകനായ എം.ഡി വിജയകുമാര്‍ സാറാണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്. 30°, 45°, 60°, 90° കോണുകളുടെ വില ചിത്ര സഹായത്തോടെ കണ്ടെത്താന്‍ കുട്ടികള്‍ക്കറിയാം. ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നവര്‍ക്ക് 15° കോണിന്റെ ത്രികോണമിതി വിലകള്‍ കണ്ടെത്താനുള്ള ഒരു അസൈന്‍മെന്റ് നല്‍കിയാലോ? അസൈന്‍മെന്റിനൊടുവില്‍ അവര്‍ക്കു വേണ്ടിത്തന്നെ മറ്റൊരു പ്രവര്‍ത്തനവും നല്‍കിയിട്ടുണ്ട്. ഈ അസൈന്‍മെന്റ് പൂര്‍ത്തിയാക്കാന്‍ ഉപയോഗിച്ച രീതി മനസ്സിലാക്കിക്കൊണ്ട് ഈ പ്രവര്‍ത്തനത്തിന് ഉത്തരം കണ്ടെത്താമോ?

15° കോണിന്റെ ത്രികോണമിതി അളവുകള്‍ കണ്ടെത്തുന്ന വിധം.
സമപാര്‍ശ്വത്രികോണം ABC യില്‍ ∠B= 90°, BD=1 യൂണിറ്റ്, ∠BAD = 30° ആകത്തക്ക വിധത്തില്‍ BCയിലെ ഒരു ബിന്ദുവാണ് D. Dയില്‍ നിന്ന് AC യ്ക്ക് DE എന്ന ലംബം വരച്ചിരിക്കുന്നു. ഇതില്‍ നിന്നും sin 15
° എത്രയെന്ന് കണ്ടെത്താം.

സമപാര്‍ശ്വമട്ടത്രികോണം ABC യില്‍ ∠BAC = ∠BCA = 45°
Δ ADB യുടെ കോണുകള്‍ 30°, 60°, 90° ആയതുകൊണ്ട് വശങ്ങള്‍ 1: √3 : 2 എന്ന അംശബന്ധത്തിലാണ്.
∴AB = √3, AD = 2
BC = AB ആയതിനാല്‍ BC=√3
∴ DC = BC – BD = √3 – 1

Δ DEC യിലെ ∠C= 45°, ∠DEC= 90° ആയതുകൊണ്ട് ∠CDE=45°
അതായത് CDE ഒരു സമപാര്‍ശ്വമട്ടത്രികോണമാണ്.
അതിന്റെ കര്‍ണ്ണം, DC = √3-1

ΔCDE യുടെ വശങ്ങള്‍ 1:1:√2 എന്ന അംശബന്ധത്തിലായതു കൊണ്ട്
$$CE = DE =\frac{\sqrt3-1}{\sqrt2}$$
∠DAE = ∠BAC - ∠DAB=45°- 35°=15°

മട്ടത്രികോണം ADE യില്‍ നിന്ന്
$$sin 15° = ‌‌\frac{DE}{AD} = \frac{\sqrt3-1}{\sqrt2}\div 2 = \frac{\sqrt3-1}{2\sqrt2}$$
15° കോണിന്റെ മറ്റ് ത്രികോണമിതി അളവുകള്‍ ഈ രീതിയില്‍ കണ്ടെത്താമല്ലോ?

Work corner
sin 22.5° ന്റെ വില കണ്ടെത്താമോയെന്ന് ശ്രമിച്ചു നോക്കുക. (State Syllabus ന് അനുസരിച്ചുള്ള ഉത്തരം പ്രതീക്ഷിക്കുന്നു.)


Read More | തുടര്‍ന്നു വായിക്കുക

ജിയോജിബ്ര - പാഠം 4


കോഴ്സുകള്‍ പലതു കഴിഞ്ഞതോടെ ജിയോജിബ്ര പഠനം കാര്യക്ഷമായി നടത്തണമെന്ന ആഗ്രഹം അധ്യാപകര്‍ക്കിടയില്‍ സജീവമായിരിക്കുകയാണ്. ഇക്കാര്യം പലരും ഞങ്ങളോട് നേരിലും ഫോണിലുമെല്ലാം ആവശ്യപ്പെട്ടിരുന്നു. നേരത്തേ ബ്ലോഗില്‍ പബ്ളിഷ് ചെയ്ത മുന്‍ പാഠഭാഗങ്ങള്‍ ഭംഗിയായി നിങ്ങള്‍ പഠിച്ചിട്ടുണ്ടാകുമല്ലോ. എറണാകുളത്തെ മാസ്റ്റര്‍ ട്രെയിനറായ സുരേഷ് ബാബു സാര്‍ അത്രയേറെ ലളിതവും മനോഹരവുമായാണ് ജിയോജിബ്രയെ അവതരിപ്പിച്ചിരിക്കുന്നത്. പാഠഭാഗങ്ങള്‍ വായിച്ചു നോക്കി സംശയങ്ങള്‍ കമന്റിലൂടെ പങ്കുവെക്കുമല്ലോ.

ഒരു ത്രികോണത്തിന്റെ ബാഹ്യകോണുകളുടെ തുക കണ്ടെത്തുന്നതിനുള്ള applet നിര്‍മമാണം

Step 1. ഒരു ത്രികോണം നിര്‍മ്മിച്ച് അതിന്റെ ഓരോ ഭുജത്തിലും ഓരോ ബാഹ്യ കോണ്‍ അടയാളപ്പെടുത്തുക.(∠DBC അടയാളപ്പെടുത്താന്‍ എട്ടാമത്തെ ടൂള്‍ ബോക്സില്‍ നിന്നും Angle ടൂളെടുത്ത് ആദ്യം D യിലും പിന്നീട് B യിലും മൂന്നാമതായി Cയിലും ക്ലിക്ക് ചെയ്താല്‍ മതി.) ബാഹ്യ കോണുകള്‍ക്ക് പ്രത്യേകം colour നല്കുക. ( Right click on Angle ∠DBC) → Object Properties → Select Colour, style → close)

Step 2 Slider ( Number , Name , Interval ( Minimum : 0.001, Maximum : 0.999, Increment : 0.01) → Apply.

Step 3 Dilate Object from Point by Factor എന്ന ടൂളെടുത്ത് ആദ്യം A യിലും പിന്നീട് Bയിലും ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന ഡയലോഗ് ബോക്സില്‍ സ്ലൈഡറിന്റെ പേര് നല്കി OK ബട്ടണില്‍ ക്ലിക്ക് ചെയ്യുക. സ്ലൈഡര്‍ ചലിപ്പിക്കുമ്പോള്‍ A യുടേയും B യുടേയും ഇടയില്‍ ഒരു ബിന്ദു Gചലിക്കുന്നതു കാണാം.

Step 4ഈ ബിന്ദുവിലൂടെ BCക്ക് സമാന്തരമായി ഒരു രേഖ വരയ്ക്കുക. (നാലാമത്തെ ടൂള്‍ ബോക്സില്‍ നിന്നും Parallel Line എന്ന ടൂളെടുത്ത് G യിലും BC എന്ന വരയിലും ക്ലിക്ക് ചെയ്താല്‍ മതി.) സ്ലൈഡര്‍ ചലിപ്പിച്ചു നോക്കൂ.

Step 5ഇപ്പോള്‍ ലഭിച്ച രേഖ CA എന്ന വരയുമായി സംഗമിക്കുന്ന ബിന്ദു H കണ്ടെത്തുക. ( Intersect Two Objects ) . കൂടാതെ ഈ രേഖയില്‍ P എന്ന മറ്റൊരു ബിന്ദു കൂടി അടയാളപ്പെടുത്തുക.

Step 6 Angle ടൂളെടുത്ത് ∠BGH, ∠PHA എന്നീ കോണുകള്‍ അടയാളപ്പെടുത്തുക. സമാന കോണുകള്‍ക്ക് (Corresponding angles) ഒരേ colour നല്കുക. സ്ലൈഡര്‍ ചലിപ്പിച്ചു നോക്കൂ.

Step 7 ടെക്സ്റ്റ് ഉള്‍പ്പെടുത്താന്‍ - പത്താമത്തെ ടൂള്‍ ബോക്സില്‍ നിന്നും Insert Text എന്ന ടൂളെടുത്ത് drawing pad ല്‍ ഒഴിഞ്ഞ സ്ഥലത്ത് ക്ലിക്ക് ടെയ്യുമ്പോള്‍ വരുന്ന ഡയലോഗ് ബോക്സില്‍ ∠DBC എന്ന് ടൈപ്പ് ചെയ്തതിനു ശേഷം ചിത്രത്തില്‍∠DBC യില്‍ ക്ലിക്ക് ചെയ്ത് OK ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ മതി.

Step 8. ∠DBE+∠ECA+∠FAB=360o എന്നു ലഭിക്കാന്‍

Step 9 "ഏതു ബഹുഭുജത്തിലും ബാഹ്യകോണുകളുടെ തുക 360o ആയിരിക്കും. അതായത് ഏതു ബഹുഭുജത്തിലും ഓരോ ഭുജത്തിലും ഓരോ ബാഹ്യകോണ്‍ എടുത്തുകൂട്ടിയാല്‍ തുക 360o ആയിരിക്കും.” എന്ന ഒരു ടെക്സ്റ്റ് ഈ അപ്ലറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തയ്യാറാക്കിയ രീതി :

1. Word processor ല്‍ തയ്യാറാക്കിയ ടെക്സ്റ്റിനെ ഒരു Image file ആക്കി മാറ്റുക. (K snapshot ഉപയോഗിക്കാം.)
2. തയ്യാറാക്കിയ Geogebra ഫയലില്‍ Image നെ ഉള്‍പ്പെടുത്താന്‍ പത്താമത്തെ ടൂള്‍ ബോക്സിലുള്ള Insert Image എന്ന ടൂളുപയോഗിച്ചാല്‍ മതി.

Step 10 ഇപ്പോള്‍ തയ്യാറാക്കിയ Text (Image file) ജിയോജിബ്ര അപ്‌ലറ്റില്‍ പ്രത്യക്ഷപ്പെടുന്നത് slider വില maximum (0.999) ത്തില്‍ എത്തുമ്പോള്‍ മാത്രമാണ്. ഇങ്ങനെ ലഭിക്കാന്‍ : Right Click on the Image file → Object Properties → On Object Properties Dialog box , Click on Advanced tab → Condition to Show Object എന്നതില്‍ d=0.999 ( ഇവിടെ d എന്നത് slider ന്റെ പേരാണ്. “= “ എന്നത് Object Properties Dialog box ല്‍ നിന്നും ഈ ചിഹ്നം ഉള്‍പ്പെടുത്തുന്നതാണ് നല്ലത്.)

Save ചെയ്ത് Slider ചലിപ്പിച്ചുനോക്കൂ. രണ്ടാമത്തെ slider ചലിപ്പിച്ച് വ്യത്യസ്ത ത്രികോണങ്ങളില്‍ നിരീക്ഷിക്കൂ.

ഭൗതികശാസ്ത്രത്തിലെ ഒരു പ്രവര്‍ത്തനം

ജിയോജിബ്രയിലെ New Point, Line Through Two Points, Segment between Two Points, Perpendicular Line, Parallel Line, Circular Arc Through Three Points, Sliderമുതലായ ടൂളുകളുപയോഗിച്ച് ഈ ഒരു അപ്‌ലറ്റ് നിര്‍മ്മിച്ചുനോക്കു.


Read More | തുടര്‍ന്നു വായിക്കുക

സമാന്തരശ്രേണി പുതിയ ചോദ്യങ്ങള്‍

>> Monday, May 16, 2011

പത്താം ക്ലാസിലെ ആദ്യ യൂണിറ്റായ സമാന്തരശ്രേണികളെക്കുറിച്ചുള്ള ആമുഖപോസ്റ്റ് വായിച്ചല്ലോ. ഇനി പത്താം ക്ലാസ് പാഠപുസ്തക നിര്‍മ്മാണ സമിതി ചെയര്‍മാനായ കൃഷ്ണന്‍സാര്‍ അയച്ചുതന്ന ഏതാനും ചോദ്യങ്ങളാണ് ഈ പോസ്റ്റിലൂടെ പ്രസിദ്ധീകരിക്കുന്നത്. ചോദ്യങ്ങളെല്ലാം സമാന്തരശ്രേണിയില്‍ നിന്നാണ്. പുതിയ പാഠപുസ്തകത്തിന്റെ സത്തയും സമീപനവും ഉള്‍ക്കൊള്ളുന്നവയാണ് ഈ ചോദ്യങ്ങള്‍. ഇവ നിര്‍ദ്ധാരണം ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് കൃഷ്ണന്‍സാര്‍ തന്നെ സഹായിക്കാനെത്തുമെന്ന് നമുക്കുകരുതാം. പുതിയ പാഠപുസ്തകത്തില്‍ നിന്നും മൂല്യനിര്‍ണ്ണയ ചോദ്യങ്ങള്‍ പുസ്തകരചയിതാക്കളില്‍ നിന്നും ലഭിക്കുന്നത് എന്തുകൊണ്ടും അഭികാമ്യമാണ്. എസ്സ് ആര്‍ ജി, ഡി.ആര്‍ .ജി പരിശീലന സമയങ്ങളില്‍ ഉണ്ടായിരുന്ന എല്ലാവരോടും തന്നെ ഇക്കാര്യം അഭ്യര്‍ഥിച്ചിരുന്നു. അവരുടെ സഹകരണം നമുക്കുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. പാഠപുസ്തകത്തിലെ ആദ്യ അധ്യായം പരിശീലിച്ചവര്‍ക്ക് ഈ പോസ്റ്റ് നന്നായിരിക്കും. കൃഷ്ണന്‍സാര്‍ തയ്യാറാക്കിയ മാതൃകാ ചോദ്യങ്ങള്‍ ചുവടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

ഈ ചോദ്യങ്ങള്‍ക്കൊപ്പം ചര്‍ച്ചചെയ്യേണ്ട ചില ചോദ്യങ്ങള്‍ അധ്യാപകര്‍ക്കുള്ള ഹാന്റ്ബുക്കിലുണ്ട് . അവ ഓരോന്നായി താഴെ കൊടുത്തിരിക്കുന്നു പോസ്റ്റിലുള്ള നാലാമത്തെ ചോദ്യം H B യില്‍ നിന്നല്ല.

  1. പദങ്ങളെല്ലാം എണ്ണല്‍ സംഖ്യകളായ ഒരു സമാന്തരശ്രേണിയില്‍ ആനേകം പദങ്ങളുണ്ട് . അവയിലൊരെണ്ണം പൂര്‍ണ്ണവര്‍ഗ്ഗമായാല്‍ പൂര്‍ണ്ണ വര്‍ഗ്ഗങ്ങളായ അനേകം പദങ്ങള്‍ ആ ശ്രേണിയില്‍ ഉണ്ടാകുമെന്ന് സ്ഥാപിക്കുക.ഒരു പൂര്‍ണ്ണവര്‍ഗ്ഗ പദം പോലുമില്ലാത്ത പദങ്ങളെല്ലാം എണ്ണല്‍ സംഖ്യകളായ ശ്രേണി ഉണ്ടാകുമോ?
  2. 2, 6, 10 ,....142 എന്ന സംഖ്യാശ്രേണിയിലെ പദങ്ങള്‍ ഉപയോഗിച്ച് ഒരു മാന്ത്രീകചതുരം നിര്‍മ്മിക്കുക. മാന്ത്രീകചതുരത്തിന് ഓരോ വരിയിലും നിരയിലും എത്ര കളങ്ങള്‍ വേണം? മാന്ത്രീക ചതുരം നിര്‍മ്മിക്കുക.
  3. ഒരു സര്‍ക്ക്യൂട്ടില്‍ ശ്രേണിയില്‍ ഘടിപ്പിച്ചിരിക്കുന്ന പതിനഞ്ചു പ്രതിരോധകങ്ങള്‍ ഇവയാണ്. 1Ω, 2Ω, 3Ω, ..... 15Ω. (യൂണിറ്റ്, Ω = ഓം). സര്‍ക്ക്യൂട്ടില്‍ ഒരു ബാറ്ററിയുണ്ട്. വോള്‍ട്ട് മീറ്റര്‍ ഉപയോഗിച്ച് നോക്കിയപ്പോള്‍ 3Ω നിടയില്‍ 4 വോള്‍ട്ടും , 12Ω നിടയില്‍ 16 വോള്‍ട്ടും കണ്ടു. 1Ω നിടയിലുള്ള വോള്‍ട്ടത എത്ര? ബാറ്ററിയുടെ emf എത്ര?
  4. അഭിന്നകസംഖ്യകളായ √2 , √3 , √5 എന്നിവ ഒരു സമാന്തരശ്രേണിയിലെ തന്നെ പദങ്ങളാകുമോ? നിങ്ങളുടെ അഭിപ്രായം ഗണിതപരമായി സമര്‍ഥിക്കുക

കൃഷ്ണന്‍ സാര്‍ തയ്യാറാക്കിയ പുതിയ ചോദ്യങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

ജോണ്‍ സാര്‍ തയ്യാറാക്കിയ ചോദ്യങ്ങള്‍


Read More | തുടര്‍ന്നു വായിക്കുക

സമാന്തരശ്രേണികള്‍-1

>> Tuesday, May 10, 2011


സംഖ്യാശ്രേണികള്‍ ഉണ്ടാകുന്ന വിവിധ സാഹചര്യങ്ങള്‍ നല്‍കിക്കൊണ്ട് പാഠം തുടങ്ങുന്നു.കുട്ടിയുടെ സ്വതന്ത്രചിന്തകളാണ് പ്രധാനപ്പെട്ടത്.അതുകൊണ്ടുതന്നെ, എല്ലാം തുറന്നുകാട്ടുന്ന തരത്തില്‍ ഒരു അധ്യാപനരീതി നല്ലതല്ല.ജ്യാമിതീയ പാറ്റേണുകളിലും ഭൗതീക സാഹചര്യങ്ങളിലും ഒളിഞ്ഞുകിടക്കുന്ന സംഖ്യാശ്രേണികളെ കുട്ടി വെളിച്ചത്തുകൊണ്ടുവരട്ടെ. അത് മൂന്നോ നാലോ പേര്‍ ചേര്‍ന്നുള്ള പ്രവര്‍ത്തനമാകുമ്പോള്‍ സൃഷ്ടിപരമായ ചില കണ്ടെത്തലുകള്‍ ഉണ്ടാകും. അവ പൊതു ചര്‍ച്ചയില്‍ ഉള്‍പ്പെടുത്താവുന്നതാണ്.ഇങ്ങനെ കിട്ടുന്ന ശ്രേണികളില്‍ പലതും സമാന്തരശ്രേണികളായിരിക്കും.അവ ലിസ്റ്റ് ചെയ്ത് പൊതുസ്വഭാവം കണ്ടെത്താം.ഒരേ സംഖ്യ കൂട്ടുക എന്ന നിര്‍വചനം ഉപയോഗിക്കാമെങ്കിലും ശ്രേണി സമാന്തരമാണോ എന്നറിയാന്‍ അടുത്തടുത്തുള്ള പദങ്ങള്‍ കുറച്ചുനോക്കണം.അതായത് ഒരു പദത്തില്‍ നിന്നും അതിന് തൊട്ടുമുന്‍പ് എഴുതിയ പദം കുറക്കണം.അത് പൊതുവ്യത്യാസം എന്ന ആശയത്തിലേയ്ക്ക് എത്തിക്കുന്നു.സമാന്തരശ്രേണിയുടെ രണ്ടുപദങ്ങള്‍ തമ്മിലുള്ള വ്യത്യാസം പൊതുവ്യത്യാസത്തിന്റെ ഗുണിതമാണെന്നും ,പൊതുവ്യത്യാസത്തിന് ആനുപാതികമാണെന്നുമൊക്കെ പറയാം.നിശ്ചിത സ്ഥാനത്തുള്ള രണ്ടു പദങ്ങള്‍ തന്നാല്‍ ശ്രേണിതന്നെ എഴുതാന്‍ പറ്റുന്നതാണ് ഇത്.

ഇനി സമാന്തരശ്രേണിയുടെ തനതായ ഒരു പ്രത്യേകത വെളിച്ചത്തുകൊണ്ടുവരാനുള്ള ശ്രമമാണ്. എണ്ണല്‍സംഖ്യകളെല്ലാം ക്രമത്തില്‍ ഒരു നിശ്ചിതസംഖ്യകൊണ്ട് ഗുണിച്ച് ഒരു നിശ്ചിതസംഖ്യ കൂട്ടിയാണ് ഒരു സമാന്തരശ്രേണി ഉണ്ടാകുന്നത്. ബീജഗണിതത്തിലെ ഒന്നാംകൃതി ബഹുപദവുമായി സമാന്തരശ്രേണി ബന്ധപ്പെട്ടിരിക്കുന്നു. ഈ ചിന്ത സമാന്തരശ്രേണിയുടെ ബീജഗണിത്തിലേയ്ക്ക് നമ്മെ നയിക്കുന്നു. ഒരു ശ്രേണിയില്‍ പദങ്ങള്‍ എഴുതാന്‍ സ്വീകരിക്കുന്ന ക്രമമാണ് (നിയമം)അതിന്റെ ബീജഗണിതരൂപം വെളിവാക്കുന്നത്. ഒരു പദത്തില്‍ നിന്നും തൊട്ടടുത്ത പദത്തിലേയ്ക്കുള്ള വളര്‍ച്ചയെ കാണിക്കുന്നതാണ് അതിന്റെ നേര്‍രൂപം. ഒരു ശ്രേണിയിലെ പദങ്ങള്‍ക്ക് എണ്ണല്‍ അവയുടെ പദസ്ഥാനങ്ങളായ എണ്ണല്‍ സംഖ്യകളുമായുള്ള ബന്ധമാണ് ശ്രേണിയുടെ തുടര്‍രൂപം.

1, 3, 5, 7 ,9... എന്ന സമാന്തരശ്രേണി പരിഗണിക്കാം. ഇതിന്റെ നേര്‍രൂപം,തുടര്‍രൂപം എന്നിവ താഴെ കാണാം
നേര്‍രൂപം x1 = 1, xn = xn-1 +2, n>1
തുടര്‍രൂപം xn = 2n-1
തുടര്‍രൂപത്തിന്റെ പ്രസക്തി ​എന്താണ്?
3,5,7 ... എന്ന ശ്രേണിയാണോ ? എന്ന് ചോദിക്കുന്നു.മൂന്നു പദങ്ങള്‍ മാത്രമേ ഇവിടെയുള്ളൂ. ശ്രേണി എഴുതിയ ആളുടെ മനസിലെ സംഖ്യാബന്ധം നമുക്കറിയില്ല. ഒരു പക്ഷേ ഒറ്റസംഖ്യകളായ അഭാജ്യസംഖ്യകളാണെങ്കിലോ? അപ്പോള്‍ അടുത്തപദം 11 ആകും. തുടര്‍രൂപം തന്നാല്‍ ഈ പ്രശ്നം ഉണ്ടാകില്ലല്ലോ? തുടര്‍രൂപം ശ്രേണിയുടെ generating source ആണെന്നുപറയാം. കുട്ടികളെ വിവിധ സംഘങ്ങളാക്കി ഓരോ സംഘത്തിലേയും ഓരോ കുട്ടിയും അഞ്ച് സമാന്തരശ്രേണികള്‍ വീതം തെരഞ്ഞെടുത്ത് അവയുടെ ബീജഗണിതരൂപം എഴുതട്ടെ. ശ്രേണി ആദ്യപദം പൊതുവ്യത്യാസം, n-ാമത്തെ പദം, n ന്റെ ഗുണകം, ഗുണകങ്ങളുടെ തുക എന്നിവ എഴുതി അപഗ്രഥിച്ച് നിഗമനത്തിലെത്തട്ടെ.
n ന്റെ ഗുണകം ശ്രേണിയുടെ പൊതുവ്യത്യാസമാണ്. ഗുണകങ്ങളുടെ തുക ശ്രേണിയുടെ ആദ്യപദമാണ്. ഇവയുടെ കണ്ടെത്തലുകളില്‍ ചിലതാണ
സൂത്രവാക്യങ്ങള്‍ക്കും ബീജഗണിതരീതികള്‍ക്കും അമിതപ്രാധാന്യം പാഠപുസ്തകത്തിലില്ല. ഇവ തീരെ ഒഴിവാക്കിയിട്ടുമില്ല. സമാന്തരശ്രേണിയുടെ n മത്തെ പദം f+(n-1)d എന്നും dn +(f-d) എന്നും എഴുതിയിരിക്കുന്നു. അത് വളരെ സ്വാഭാവികമായി രൂപംകൊള്ളുന്നവ തന്നെയാണ്.
തുടര്‍ന്ന് 1 മുതല്‍ തുടര്‍ച്ചയായ നിശ്ചിത എണ്ണം എണ്ണല്‍സംഖ്യകളുടെ തുക കണ്ടെത്തുന്നതിനുള്ള രീതി അവതരിപ്പിക്കുന്നു. അത് ഒറ്റസംഖ്യകള്‍ക്കായി പ്രയോഗിക്കുന്നത് ഒരു പ്രശ്നമായാണ് നല്‍കിയിരിക്കുന്നത്. ഇതില്‍നിന്നുതന്നെ പദങ്ങളുടെ തുക കാണാനുള്ള രീതി കണ്ടെത്തുന്നു.

ഒരു സമാന്തരശ്രേണിയിലെ തുടര്‍ച്ചയായ കുറേ പദങ്ങളുടെ തുക ആദ്യത്തെയും അവസാനത്തെയും പദങ്ങളുടെ തുകയെ എണ്ണം കൊണ്ടു ഗുണിച്ചതിന്റെ പകുതിയാണ് എന്ന് എഴുതിയിരിക്കുന്നു. അവിടെ ചില ബീജഗണിത ചിന്തകളുണ്ട് . പുതിയ പാഠപുസ്തകങ്ങളുടെ തനതായ പ്രത്യേകതകളാണല്ലോ side boxകള്‍.അവ നല്ല നിലവാരമുള്ളവയും സന്ദര്‍ഭത്തിന് യോജിച്ചവയുമാണ്.
തുടരും......

സമാന്തരശ്രേണിയിലെ ചോദ്യങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക


Read More | തുടര്‍ന്നു വായിക്കുക

കുട്ടികള്‍ക്കും പരിശീലനം വേണം, വേണ്ടേ..?

>> Saturday, May 7, 2011


പുതിയ പാഠ്യപദ്ധതി ആരംഭിച്ചിട്ട് ഇന്നേവരെ നമുക്ക് അധ്യാപകശാക്തീകരണത്തെ കുറിച്ചും രക്ഷാകര്‍തൃശാക്തീകരണത്തെ കുറിച്ചും മാത്രമേ അലോചനകളും പ്രവര്‍ത്തനങ്ങളും ഉണ്ടായുള്ളൂ. കഴിഞ്ഞകാല അനുഭവങ്ങള്‍ വെച്ച് കുട്ടികളുടെ ശാക്തീകരണത്തെ സംബന്ധിച്ചും ചില പ്രവര്‍ത്തനങ്ങള്‍ എറ്റെടുക്കാന്‍ കാലമായെന്ന് തോന്നുകയാണ്. നമ്മുടെ രാമനുണ്ണിമാഷിന്റെ ഏറെ പ്രസക്തമെന്നു തോന്നുന്ന വേറിട്ട ഈ ചിന്ത വായിച്ച് പ്രതികരിക്കൂ....


നമ്മുടെ കുട്ടികള്‍
ഈ ഘട്ടത്തില്‍ ഹൈസ്കൂള്‍ ക്ലാസുകളിലെ കുട്ടികളെ കുറിച്ചാണ് അധികാനുഭവങ്ങള്‍ ഉള്ളത്. പുതിയ പാഠ്യപദ്ധതിയില്‍ കൂടി കടന്നുവന്നവരാണിവര്‍. ചെറിയ ക്ലാസുകളില്‍ കൂടി കടന്നുപോന്ന ഒരു പാടനുഭവങ്ങള്‍ ഇവര്‍ക്കുണ്ട്. പ്രോജക്ടുകള്‍, അസൈന്മെന്റുകള്‍, സെമിനാര്‍, ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍, ഫീല്‍ഡ്ട്രിപ്പുകള്‍….തുടങ്ങി നിരവധി. സ്വാഭാവികമായും ചെറിയ ക്ലാസുകളില്‍ ഇവരെല്ലാം ഈ അനുഭവങ്ങളിലൂടെ കടന്നുപോരികയായിരുന്നു. അതിലെ സുഖങ്ങളും ദുഖങ്ങളും അവര്‍ക്കറിയാം. എന്നാല്‍ ഇങ്ങനെയുള്ള ‘കടന്നുപോരല്‍’ മുതിര്‍ന്ന ക്ലാസുകളില്‍ അര്‍ഥപൂര്‍ണ്ണമാവണമെങ്കില്‍ അതിലെ തത്വശാസ്ത്രവും ചിന്തയും മനസ്സിലാക്കേണ്ടതുണ്ട്. രീതിശാസ്ത്രങ്ങളുടെ ഉള്ളുകള്ളികള്‍ ഉള്‍ക്കൊള്ളേന്റതുണ്ട്.
ഇപ്പോള്‍ നമ്മുടെ മുതിര്‍ന്ന ക്ലാസുകളില്‍ (8 മുതല്‍) ഇരിക്കുന്ന ഒരു കുട്ടിയുടെ മനോഭാവം എന്താണ്? സ്കൂളിലേക്ക് കുട്ടിയെ പറഞ്ഞയക്കുന്ന രക്ഷിതാവിന്റെ മനസ്സില്‍ എന്താണ്? കുട്ടിയെ പഠിപ്പിക്കാന്‍ എത്തുന്ന മാഷിന്റെ മനസ്സിലൊ? സ്കൂള്‍ പി.ടി.എ, മാനേജര്‍, വിദ്യാഭ്യാസ അധികാരികള്‍ എന്നിവരുടെ യൊക്കെ മനസ്സിലോ? സമൂഹത്തിന്റെ ആഗ്രഹങ്ങളോ?സര്‍ക്കാറിന്റെ പ്രതീക്ഷകളോ?

കുട്ടിയുടെ വിചാരങ്ങള്‍

ഇപ്പോള്‍ ഹൈസ്കൂളില്‍ എത്തി. ഇതേവരെ പഠിച്ചതിനേക്കാളൊക്കെ ഒരുപാട് സംഗതികള്‍ അധികം പഠിക്കാനുണ്ട്.
പാഠപുസ്തകങ്ങളും നോട്ടുബുക്കുകളും ഒക്കെ മുമ്പത്തേക്കാള്‍ അധികം ഉണ്ട്.
വലിയ ക്ലാസായതുകൊണ്ട് കുറേകൂടി കാര്യഗൌരവം കാണിക്കണം. 10ഇല്‍ പൊതു പരീക്ഷയാണ്. ഇപ്പൊഴേ തുടങ്ങിയാലേ ഫുള്‍ എ+ കിട്ടൂ.
പഠിക്കാനുള്ള കാര്യങ്ങളിലൊക്കെ മാഷമ്മാര്‍ വേണ്ടതൊക്കെ സഹായമായി തരും.
പഠിക്കാന്‍ പറയുന്ന- ചെയ്യാന്‍ പറയുന്ന സംഗതികളൊക്കെ പറഞ്ഞ സമയത്തിന്നുള്ളില്‍ തന്നെ ചെയ്തെങ്കിലേ കാര്യങ്ങള്‍ നേരെയാവൂ.
പ്രോജക്ട്, അസൈന്മെന്റ് തുടങ്ങിയവയൊക്കെ ചെറിയക്ലാസുകളിലേതിനേക്കാള്‍ നന്നായി ചെയ്യേണ്ടിവരും. നന്നായി അധ്വാനിക്കേണ്ടിവരും.
ക്ലാസ് ടെസ്റ്റ്, പരീക്ഷകള്‍ എന്നിവ കുറേകൂടി നന്നായി ചെയ്യേണ്ടിവരും. എന്നാലേ മികവ് പുലര്‍ത്താനാവൂ.
അധികസമയം പഠനത്തിന്നായി നീക്കിവെക്കേണ്ടിവരും.
വീട്ടില്‍ ചെന്നാല്‍ പഠിക്കാനുള്ള എല്ലാ സൌകര്യവും ഉണ്ട് / ഇനിയും ഒരുപാട് സൌകര്യം ഉണ്ടാക്കണം/ ഉണ്ടാക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല
മാത്രമല്ല;
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഒരുപാട് പ്രവര്‍ത്തനങ്ങള്‍ ചെയ്തു / കുറച്ചുമാത്രം പ്രവര്‍ത്തനങ്ങള്‍ ചെയ്തു/ പലപ്പോഴും ഒന്നും ചെയ്തില്ല
കഴിഞ്ഞ വര്‍ഷങ്ങളില്‍ പഠിച്ചതൊക്കെ നന്നായി മനസ്സിലായിട്ടുണ്ട് / കുറെയൊക്കെ മനസ്സിലായിട്ടുണ്ട് / വേണ്ടത്ര മനസ്സിലായിട്ടില്ല
ചില വിഷയങ്ങള്‍ നന്നായി മനസ്സിലായിട്ടുണ്ട്/ ചിലത് ഒന്നും മനസ്സിലായിട്ടില്ല/
ചില വിഷയങ്ങളില്‍ നല്ല ആത്മവിശ്വാസം ഉണ്ട്/ ചില വിഷയങ്ങളിലെ പേടി ഇപ്പൊഴും മാറിയിട്ടില്ല.
ചിലര്‍ നല്ല മാഷമ്മാരായിരുന്നു-നല്ല ഇഷ്ടമായിരുന്നു / ചിലര്‍ മോശം മാഷമ്മാരായിരുന്നു-പേടിയായിരുന്നു / ചിലര്‍ ഒരക്ഷരം പോലും പഠിപ്പിച്ചില്ല-ഒരു വര്‍ക്കും ചെയ്യിച്ചിട്ടില്ല.

ചില സാമാന്യ ചിന്തകള്‍ ഇങ്ങനെയൊക്കെയാണ്. സവിശേഷ ചിന്തകളും ഉണ്ടാവും. ഇതൊക്കെ വിടെയെങ്കിലും ഔദ്യോഗികമായി ചര്‍ച്ചക്കുവരുന്നുണ്ടോ എന്നതാണ് പ്രശനം. കുട്ടിയുടെ സങ്കല്‍‌പ്പങ്ങളും വേവലാതികളും കാര്യമായി എവിടെയും പരിഗണിക്കപ്പെടാറില്ല. പരിഹാരമുണ്ടാക്കേണ്ടവര്‍ അവരുടെ സാഹചര്യങ്ങള്‍-സാധ്യതകള്‍ ക്കപ്പുറമുള്ളവയെ ഒരികലും പരിഗണിക്കാറില്ലല്ലോ. ശിശുകേന്ദ്രീകൃതമെന്നൊക്കെ പറയുമെങ്കിലും കുട്ടിയെ അറിഞ്ഞുള്ള പ്രവര്‍ത്തനങ്ങള്‍ മറ്റൊരുതരത്തിലാണ്.(കുട്ടിയുടെ പ്രകൃതം നമുക്കറിയാം. എന്നാല്‍ കുട്ടിയുടെ യഥാര്‍ഥ പ്രശ്നങ്ങളും ആവശ്യങ്ങളും കാര്യത്തിലെടുക്കാറുമില്ലല്ലോ.കൊല്ലത്തിലൊരിക്കല്‍ നടത്തുന്ന ഒരു കൌണ്‍സിലിങ്ങില്‍ എല്ലാം ഒതുങ്ങുന്നു. ) കുട്ടിയുമായി ഒരു സംവാദം ഇന്നേവരെ അര്‍ഥപൂര്‍ണ്ണമായി ഉണ്ടായിട്ടില്ല.ഇതിന്നൊരു പരിഹാരം കാണാന്‍ സമയം ഇനിയും നാം വൈകിച്ചുകൂടാ.

കുട്ടിക്കും വേണം പരിശീലനം

നന്നായി പഠിപ്പിക്കാന്‍ അധ്യാപകന്ന് പരിശീലനത്തിന്നൊരു കുറവുമില്ല. അതു നല്ലതു തന്നെ. പരിശീലനങ്ങളും ക്ലസ്റ്ററുകളും ഒക്കെ കുട്ടിക്കും ആവശ്യമെന്ന് ക്ലാസ്രൂം യാഥാര്‍ഥ്യം നമ്മെ ബോധ്യപ്പെടുത്തുന്നു.നന്നായി പഠിക്കാനുള്ള ശാസ്ത്രീയവഴികള്‍ കുട്ടിയെ ബോധ്യപ്പെടുത്താനുള്ള പരിശീലനങ്ങള്‍ അത്യാവശ്യമാകുന്നു. കുട്ടിയുടെ വിചാരങ്ങള്‍ ചിട്ടപ്പെടുത്താനും വളര്‍ച്ചയിലേക്ക് നയിക്കാനും പാകത്തില്‍ രൂപീക്കരിക്കാന്‍ അവരെ സഹായിക്കുന്ന പരിശീലനങ്ങള്‍.

അധ്യയനവര്‍ഷത്തില്‍ രണ്ടു സ്പെല്ലിലായി മുഴുവന്‍ കുട്ടികള്‍ക്കും ഈ പരിശീലനം നല്‍കണം. ടേമിലൊരിക്കല്‍ കുട്ടികളുടെ ക്ലസ്റ്റര്‍ യോഗങ്ങള്‍ സംഘടിപ്പിക്കണം. ഡയറ്റിലേയും ബി.ആര്‍.സി യിലെയും വിദഗ്ദ്ധര്‍ ഇതില്‍ സഹായത്തിനായി എത്തണം.

പരിശീലനം:
ഒരു പ്രത്യേക കാലയളവില്‍- രണ്ടു പരിശീലനങ്ങള്‍ക്കിടക്ക് 
എന്തൊക്കെ പഠിക്കാനുണ്ട്- ടാസ്ക് ഫിക്സിങ്ങ്
എങ്ങനെയാണ് ശാസ്ത്രീയമായി പഠിക്കുക-ക്രമീകരണം
എന്താണ് പഠനം
എന്തൊക്കെയാണ് പഠന തന്ത്രങ്ങള്‍/ രീതികള്‍
സ്വയം മോണിറ്ററിങ്ങ് എങ്ങനെ
പരിഹാര പഠനം
അധ്യാപകന്റെ റോള്‍
കുട്ടിയുടെ ചുമതല-അവകാശം
മൂല്യനിര്‍ണ്ണയനം എങ്ങനെ-തന്ത്രങ്ങള്‍/ രീതികള്‍
വിദ്യാര്‍ഥി ക്ലസ്റ്ററുകള്‍:

വിവിധ വിഷയങ്ങളിലെ അനുഭവങ്ങള്‍ പങ്കുവെക്കല്‍
അധിക അറിവുകള്‍ / അധിക പഠനവിഭവങ്ങള്‍ കൈമാറല്‍
മോണിറ്ററിങ്ങ് – അനുഭവങ്ങള്‍
സെമിനാറുകള്‍ / വിദഗ്ദ്ധരുടെ ക്ലാസുകള്‍
ക്ലാസ്രൂം സാധ്യതകള്‍/ പരിമിതികള്‍ മറികടക്കല്‍-അന്വേഷണം

കുട്ടികളുടെ കാര്യം കുറേകൂടി പരിഗണിക്കാന്‍ നമുക്ക് കഴിയണം. ക്ലാ സ് സഭകള്‍, കുട്ടിയുടെ അവകാശങ്ങള്‍….തുടങ്ങിയ സംഗതികളില്‍ കുറേകൂടി കുട്ടിക്കും ഇടപെടാനുള്ള ശേഷി ഉണ്ടാക്കേണ്ടിയിരിക്കുന്നു.


Read More | തുടര്‍ന്നു വായിക്കുക

ബ്ലോഗറിന്റെ പണിമുടക്ക് അവസാനിച്ചു.

>> Thursday, May 5, 2011

ബ്ലോഗറിന്റെ പ്രശ്നം തീര്‍ന്നുവെന്നു തോന്നുന്നു. ബ്ലോഗര്‍ എന്ന സൗജന്യസംവിധാനം ഒരു സുപ്രഭാതത്തില്‍ പിന്‍വലിച്ചാല്‍ എന്തു സംഭവിക്കുമെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്ന സംഭവവികാസങ്ങളായിരുന്നു ഈ ദിവസങ്ങളില്‍ നടന്നത്. 2011 മെയ് 13 വെളുപ്പിന് ഏതാണ്ട് പന്ത്രണ്ടേ കാലോടെ ബ്ലോഗര്‍ റീഡ് ഓണ്‍ലി മോഡിലേക്ക് മാറുകയായിരുന്നു. ബ്ലോഗറിലേക്ക് ലോഗിന്‍ ചെയ്യാനോ കമന്റ് എഴുതാനോ കഴിയാത്ത വിധം ലോകത്തെമ്പാടുമുള്ള ബ്ലോഗുകള്‍ മരപ്പാവകളായി. ഈ സമയം ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുമ്പോഴെല്ലാം ചിത്രത്തില്‍ കാണുന്നതു പോലെയുള്ള മെസ്സേജ് പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്നു. നമ്മുടെ അഗ്രിഗേറ്ററുകളിലും ഇതിനു ശേഷം ബ്ലോഗറില്‍ നിന്നുള്ള പോസ്റ്റുകളോ കമന്റുകളോ പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ലെന്ന് നമുക്ക് നിരീക്ഷിക്കാം. ഒരു പക്ഷേ പ്രശ്നപരിഹാരത്തിനാകാം ഇത്തരമൊരു അപൂര്‍വ നടപടിയിലേക്ക് ഗൂഗിള്‍ നീങ്ങിയത്. എന്തെല്ലാമായിരുന്നു ഈ ദിവസങ്ങളില്‍ സംഭവിച്ചത്? നോക്കാം.

ഈയടുത്ത ദിവസം മാത്​സ് ബ്ലോഗില്‍ നിന്നും ഗൂഗിളിന് ഞങ്ങള്‍ ഒരു പരാതി അയച്ചിരുന്നു. മാത്‌സ് ബ്ലോഗ് ഒരു ഗ്രൂപ്പ് ബ്ലോഗാണെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. ഗ്രൂപ്പിലെ ഒരാള്‍ ഒരു ലേഖനം ഡ്രാഫ്റ്റാക്കി വെച്ചാലും ടീമിലെ ഒരാള്‍ക്ക് മാത്രം ഗൂഗിള്‍ ഒരു സൂപ്പര്‍ പവര്‍ കൊടുത്ത പോലെയായിരുന്നു. അദ്ദേഹം എഡിറ്റ് ബട്ടണിലൊന്ന് തൊട്ടാല്‍ മതി പോസ്റ്റ് തയ്യാറാക്കിയ ആളുടെ പേരുമാറി അദ്ദേഹത്തിന്റെ പേരിലേക്കു മാറും. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഞങ്ങള്‍ ഗൂഗിളിന് പരാതി അയച്ചത്. ഇക്കാര്യം മറ്റേതങ്കിലും ഗ്രൂപ്പ് ബ്ലോഗുകാര്‍ ശ്രദ്ധിച്ചിരുന്നുവോ? വിവിധ പ്രശ്നപരിഹാരങ്ങള്‍ക്കിടെ ഇതുകൂടി അവര്‍ പരിഗണിച്ചിട്ടുണ്ടാകുമെന്നും നമുക്കു കരുതാം.

ഗൂഗിളിന്റെ എന്‍ജിനീയര്‍മാര്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും ഇന്നലെ വെളുപ്പിന് പന്ത്രണ്ടേ കാലിന് തുടങ്ങിയ പ്രശ്നം പരിഹരിക്കാന്‍ രാത്രി പത്തു കഴിഞ്ഞിട്ടും സാധിച്ചിരുന്നില്ല. ഇതിനെത്തുടര്‍ന്ന് ഫോറങ്ങളില്‍ പ്രത്യക്ഷപ്പെട്ട രാജ്യാന്തരതലത്തിലുള്ള ആക്രോശങ്ങളും പഴിചാരലുകളും പരിദേവനങ്ങളുമെല്ലാം രസകരങ്ങള്‍ തന്നെ. 2011 മെയ് 9 ന് ഇതു പോലൊരു അടച്ചിടല്‍ ഗൂഗിള്‍ നടത്തിയെങ്കിലും 40 മിനിറ്റു കൊണ്ട് പ്രശ്നം പരിഹരിച്ചു വെന്ന് ഗൂഗിളിന്റെ സ്റ്റാറ്റസ് സൈറ്റില്‍ നിന്നു മനസ്സിലാക്കാനായി. ഗൂഗിള്‍ ഹാക്ക് ചെയ്യപ്പെട്ടെന്നും അതല്ല വൈറസ് അറ്റാക്കാണെന്നുമൊക്കെ സ്ഥാപിച്ചു കൊണ്ടുള്ള ഒട്ടേറെ കുറിപ്പുകള്‍ ഇന്റര്‍നെറ്റില്‍ വന്നു കൊണ്ടിരുന്നു.

ബ്ലോഗര്‍ പ്രശ്നപരിഹാരം നടത്തുന്നതിന്റെ ഭാഗമായി പതിമൂന്നാം തീയതി ഉച്ചയ്ക്ക് പന്ത്രണ്ടര മണിയോടെ ബ്ലോഗ് മെയ് 12 അതിരാവിലെയുള്ള അവസ്ഥയിലേക്ക് മാറി. മെയ് പതിനൊന്ന് രാത്രി 8.07 നു (May 11, PDT 7.37am) ശേഷമുള്ള പോസ്റ്റുകള്‍ മുഴുവന്‍ റിമൂവ് ചെയ്തുവെന്നാണ് ഫോറത്തില്‍ രേഖപ്പെടുത്തിക്കണ്ടത്. അതായത് പന്ത്രണ്ടാം തീയതി പ്രസിദ്ധീകരിച്ചിരുന്ന ബ്ലോഗ് പോസ്റ്റുകളും കമന്റുകളുമൊന്നും ഒരു ബ്ലോഗിലും കാണാതായി. പരീക്ഷണാടിസ്ഥാനത്തില്‍ അഗ്രിഗേറ്ററുകളില്‍ നിന്നും ഏറ്റവും അവസാനം പ്രസിദ്ധീകരിച്ച പോസ്റ്റുകളിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും Sorry, the page you were looking for in the blog --- does not exist. എന്ന അറിയിപ്പാണ് വന്നു കൊണ്ടിരുന്നത്.

ഏതാണ്ട് 2006 മുതല്‍ ഗൂഗിളിന്റെ സേവനങ്ങള്‍ ഉപയോഗിക്കുന്ന എന്നെ സംബന്ധിച്ചിടത്തോളം ആദ്യത്തെ ദുരനുഭവം എന്ന് ഈ സംഭവത്തെ വിശേഷിപ്പിക്കാം. കാരണം രാവിലെ ആറുമുതല്‍ ഇലക്ഷന്‍ റിസല്‍ട്ടിന്റെ ലിങ്കുകള്‍ നല്‍കാനായി നിരന്തരപരിശ്രമം നടത്തുകയായിരുന്നു ഞങ്ങള്‍.


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer