SSLC 2014 - Model Exam Question Paper & Answer Keys

>> Monday, February 24, 2014


2014 - എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷയുടെ ഉത്തരസൂചികകള്‍ ആവശ്യപ്പെട്ടു കൊണ്ടു ലഭിക്കുന്ന മെയിലുകള്‍ വളരെയേറെയാണ്. ഉത്തര സൂചികള്‍ ലഭിച്ചിട്ടു നാളുകള്‍ ഏറെ കഴിഞ്ഞിരുന്നുവെങ്കിലും ചോദ്യപേപ്പറുകള്‍ മുഴുവനായി ലഭ്യമാക്കാനുള്ള ശ്രമങ്ങളായിരുന്നു പിന്നീട്. ആ ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു.

ചുവടെ നല്‍കിയിട്ടുള്ള ലിങ്കുകളില്‍ നിന്നും ഉത്തരസൂചികകള്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാനാവും..



Answer Keys

Malayalam 1 : Question Paper - Answer Key

Malayalam II : Question Paper - Answer Key

Sanskrit

Arabic I

Arabic II

Additional Hindi

Tamil I

Tamil II

Additional English

English : Question Paper - Answer Key

Special English

Hindi : Question Paper - Answer Key

Gujarati

Physics : Question Paper - Answer Key

Chemistry : Question Paper - Answer Key

Biology : Question Paper - Answer Key

Social Science : Question Paper - Answer Key

Mathematics : Question Paper - Answer Key

Our sincere thanks to Subash Soman Sir for sending us Model Question Papers of SSLC 2014


Some more Answer Keys are given below



Mathematics
MM (Prepared by Daisy M A,GHSS Chalissery)



Mathematics
MM (Prepared by Anil V, Vadakkumpad HSS, Paleri, Kuttiady)


Mathematics
MM (Sunny.P.O, G.H.S.S Thodiyoor, Karunagappally, Kollam)


Mathematics
MM (John P.A, HIBHS, Varappuzha)





Chemistry
MM(Prepared by Sreeraj Muthuvila)

Chemistry
MM(Prepared by Sudarsan.K.P, KYHSS, Aathavanad)

Chemistry
EM(Prepared by N. RAJEEVAN, HEADMASTER, PANDALLUR HSS)


Hindi
(Prepared by Sanuja.A.Shamsu, V.H.S.S SCHOOL,EDAPPALLY)


Physics
(Prepared by Sreeraj Muthuvila)

Physics
(Prepared by A. Shaji, Sureshkumar. R, Govt. HSS Pallickal)

Social Science
MM (Prepared by Collin Jose.E, GVHSS Nellikkuth, Manjery)

Social Science

EM (Prepared by Alice Mathew)

Social Science
EM (Prepared by St.Mary's HS Palliport, Ernakulam)

Social Science
MM (Prepared by Abdul Nazer Chembayil, GHS Thirurangadi)

English
(Prepared by:Johnson. T.P, HSA, CMS HS, Mundiappally)

English
(Prepared by:M.A Rasack Vellila, HSA, TSS VAdakkangara, Malappuram)


(ഓര്‍ക്കുക...ഈ ഉത്തരസൂചികകളില്‍ തെറ്റുകളുണ്ടായേക്കാം. ചര്‍ച്ചയ്ക്കുവേണ്ടി പ്രസിദ്ധീകരിക്കുന്നവയാണ്.)


Read More | തുടര്‍ന്നു വായിക്കുക

THSLC Question Papers

>> Thursday, February 13, 2014

ടെക്നിക്കല്‍ ഹൈസ്ക്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കും പഠിക്കാനുള്ളത് സ്റ്റേറ്റ് സിലബസ് തന്നെയാണ്. എന്നാല്‍ ഹിന്ദി അവര്‍ക്ക് പഠിക്കാനില്ല. പകരം ഇലക്ട്രോണിക്സാണുള്ളത്. അതു പോലെ തന്നെ ഹ്യുമാനിറ്റീസ് എന്നത് നമ്മുടെ സോഷ്യല്‍ സ്റ്റഡീസ് തന്നെയാണ്. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് തീര്‍ച്ചയായും ഈ മുന്‍കാല ചോദ്യപേപ്പറുകള്‍ സഹായകമാകും എന്നതിനാല്‍ അവ ചുവടെ പ്രസിദ്ധീകരിക്കുന്നു. കുട്ടികളില്‍ നിന്നും ഇവയുടെ പകര്‍പ്പ് ശേഖരിച്ച് അയച്ചു തന്ന കുളത്തൂപ്പുഴ ടെക്നിക്കല്‍ ഹൈസ്ക്കൂളിലെ നസീര്‍ സാറിന് ആത്മാര്‍ത്ഥമായ നന്ദി രേഖപ്പെടുത്തട്ടെ. ചുവടെയുള്ള ലിങ്കുകളില്‍ നിന്നും 2011, 2012, 2013, 2014 വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകള്‍ നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്തെടുക്കാം. അഭിപ്രായങ്ങള്‍ കമന്റുകളായി രേഖപ്പെടുത്തുമല്ലോ.

THSLC 2011

Malayalam

English

Physics
Malayalam Medium | English Medium

Chemistry
Malayalam Medium | English Medium

Biology
Malayalam Medium | English Medium

Social Science
Malayalam Medium | English Medium

Mathematics
Malayalam Medium | English Medium


THSLC 2012

Malayalam

English

Physics
Malayalam Medium | English Medium

Chemistry
Malayalam Medium | English Medium

Biology
Malayalam Medium | English Medium

Social Science
Malayalam Medium | English Medium

Mathematics
Malayalam Medium | English Medium



THSLC 2013

Malayalam

English

Physics
Malayalam Medium | English Medium

Chemistry
Malayalam Medium | English Medium

Biology
Malayalam Medium | English Medium

Social Science
Malayalam Medium | English Medium

Mathematics
Malayalam Medium | English Medium


THSLC Model 2014

Malayalam

English

Physics
Malayalam Medium | English Medium

Chemistry
Malayalam Medium | English Medium

Biology
Malayalam Medium | English Medium

Social Science
Malayalam Medium | English Medium

Mathematics
Malayalam Medium | English Medium


Read More | തുടര്‍ന്നു വായിക്കുക

Maths orukkam English Version 2014

>> Thursday, February 6, 2014

സത്യത്തില്‍ ഇതാണ് കൂട്ടായ്മയുടെ വിജയം. സഹാനുഭൂതിയുള്ള ഒരു വിഭാഗം നമുക്കൊപ്പമുണ്ടെന്നു തെളിയിക്കുന്നൂ ഈ പോസ്റ്റും ഇതിനുള്ളിലെ മെറ്റീരിയലും. കാരണമറിയാമല്ലോ? മരത്തിലേക്കെറിഞ്ഞ ഒരു വടി പോലെയായിരുന്നു ഈ സംരംഭം. ബ്ലോഗിലൂടെ അധ്യാപക സമൂഹത്തിലേക്ക് ഇത്തരമൊരു ആവശ്യം ഉന്നയിക്കുക. അവരില്‍ നിന്ന് ഒരു ചെറിയ വിഭാഗം മുന്നോട്ടു വന്നാല്‍ത്തന്നെ കാര്യം വിജയിക്കുമല്ലോ. ഇതിന് പ്രേരണയായത് കഴിഞ്ഞ വര്‍ഷത്തെ ഒരുക്കം ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ ഇതേ മാതൃകയില്‍ തയ്യാറാക്കിയതു തന്നെയായിരുന്നു. ആരും മുന്നോട്ടു വന്നില്ലായിരുന്നെങ്കിലോ? കേരളത്തിലെ അധ്യാപകര്‍ തന്നെയാണ് മാത്സ് ബ്ലോഗിന്റെ ബലമെന്നു ഒരിക്കല്‍ക്കൂടി തെളിയിക്കപ്പെടുകയായിരുന്നു. എല്ലാ വര്‍ഷവും ജനുവരി മാസത്തോടെ പത്താം ക്ലാസുകാര്‍ക്ക് വേണ്ടി പ്രസിദ്ധീകരിക്കുന്ന ഒരുക്കം പഠനസഹായി അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരു പോലെ പ്രയോജനപ്രദമാണ്. റിവിഷന്‍ കഴിഞ്ഞ ശേഷം കുട്ടികള്‍ക്ക് ഇനിയെന്ത് നല്‍കാനാകും എന്ന് ചിന്തിക്കുന്ന അധ്യാപകര്‍ക്ക് ഓരോ വര്‍ഷവും സഹായത്തിനെത്തുന്നത് ഒരുക്കം തന്നെയാണ്. എന്നാല്‍ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിക്കുന്ന പല കുട്ടികളും അധ്യാപകരും ഒരുക്കത്തിന്റെ ഇംഗ്ലീഷ് വേര്‍ഷന്‍ വേണമെന്ന് ആവശ്യപ്പെടാറുണ്ട്. ഈ ഘട്ടത്തിലാണ് ഇത്തരമൊരു ഇംഗ്ലീഷ് വേര്‍ഷന്‍ തയ്യാറാക്കുന്നതിനു വേണ്ടി മാത്​സ് ബ്ലോഗ് ശ്രമിക്കുന്നത്.

കേരളത്തിന്റെ ഒരു അറ്റം മുതല്‍ മറ്റേ അറ്റം വരെയുള്ള അധ്യാപകരില്‍ സേവനസന്നദ്ധത പ്രകടിപ്പിച്ച 11 അധ്യാപകരെ സംഘടിപ്പിച്ച് ടീമുണ്ടാക്കുകയും അവരെക്കൊണ്ട് ഏതാനും ദിവസങ്ങള്‍ കൊണ്ട് ഒരുക്കം വിഭജിച്ചു നല്‍കി ഇംഗ്ലീഷ് വേര്‍ഷന്‍ ഉണ്ടാക്കുകയും ചെയ്തു. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തിരക്ക് പിടിച്ച് ഇത്തരമൊരു വലിയ ജോലി ചെയ്തു തീര്‍ക്കാന്‍ അധ്യാപകര്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. അതുകൊണ്ടു തന്നെ ഇതില്‍ പിശകുകള്‍ കണ്ടേക്കാം. അവ കണ്ടെത്തി ചൂണ്ടിക്കാട്ടാന്‍ അധ്യാപകരാണ് മുന്‍കൈയ്യെടുക്കേണ്ടത്. ഇത് കുറ്റമറ്റതാക്കുന്നതിന്റെ ചുമതലയും നമുക്ക് തന്നെയാണെന്നു മറക്കുകയുമരുത്. അത്തരത്തില്‍ പിഴവുകള്‍ തീര്‍ത്ത് ഈ സംരംഭം നമുക്ക് കുട്ടികളിലേക്കെത്തിക്കണം.

ഒരുക്കത്തിന്റെ ഇംഗ്ലീഷ് വേര്‍ഷന്‍ തയ്യാറാക്കിയിരിക്കുന്ന ഈ പതിനൊന്ന് അധ്യാപകര്‍ക്കും മാത് സ് ബ്ലോഗ് അംഗങ്ങളുമായി യാതൊരു പരിചയവുമില്ല. അവരുടെ സേവനസന്നദ്ധതയേയും ഊര്‍ജ്ജസ്വലതയേയും മാത്ംസ് ബ്ലോഗ് അഭിനന്ദിക്കുന്നു. കാരണം, അവരുടെ ജീവിതത്തിലെ വിലപ്പെട്ട സമയം മാറ്റി വെച്ചാണ് പൊതുസമൂഹത്തിന്റെ ഭാവി നിശ്ചയിക്കുന്ന ഒരു തലമുറയിലെ ഒരു വിഭാഗത്തിനു വേണ്ടി അവര്‍ സമയം ചെലവഴിച്ചത്. നിസ്വാര്‍ത്ഥമായ ഈ പ്രവൃത്തിക്കുള്ള പുണ്യം കുട്ടികളുടെ സംതൃപ്തിയില്‍ നിന്നു ലഭിക്കുമെന്നതില്‍ സംശയമില്ല. ഈ സംരംഭത്തിന് സന്നദ്ധരായ ഈ അധ്യാപകരോട് നന്ദി പറഞ്ഞു കൊണ്ട് ഈ പുസ്തകം പത്താം ക്ലാസില്‍ പഠിക്കുന്ന ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥികള്‍ക്ക് സമര്‍പ്പിക്കുന്നു.

Download Mathematics Orukkam 2014 (English Version)

Chemistry Orukkam (English Version) Post


Read More | തുടര്‍ന്നു വായിക്കുക

Easy IT Calculator - UBUNTU Based

>> Wednesday, February 5, 2014

മലപ്പുറം ജില്ലയിലെ പന്തല്ലൂര്‍ പി.എച്ച്.എസ്.എസിലെ ബാബുരാജ്.പി എന്ന ഗണിതാധ്യാപകന്റെ മെയിലും, ഒരുപാടുപേര്‍ നിരന്തരം ആവശ്യപ്പെടുന്ന ഉബുണ്ടുവില്‍ തയ്യാറാക്കാവുന്ന ഇംകംടാക്സ് സോഫ്റ്റ്‌വെയറും ചൂടാറുംമുമ്പുതന്നെ ഷെയര്‍ ചെയ്യുന്നു.
"പ്രിയമുള്ള മാത്‌സ്ബ്ളോഗ് ടീമിന്,
വര്‍ഷങ്ങളായി മാത്‌സ് ബ്ളോഗില്‍ മാത്രമല്ല മറ്റു പല സൈറ്റുകളിലും വിന്റോസ് ഓപ്പറേറ്റിങ്ങ് സിസ്റ്റം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്‍കം ടാക്സ് കാല്‍ക്കുലേറ്ററുകളാണ് കണ്ടുവരാളുള്ളത്. എന്നാല്‍ അധ്യാപകരില്‍ ഭൂരിഭാഗവും ലിനക്സിലേക്ക് മാറിക്കഴിഞ്ഞുവല്ലോ ! ഈ സാഹചര്യത്തിലാണ് ഉബുണ്ടു 10.04 ഓപ്പറേറ്റിങ്ങ് സിസ്റ്റത്തില്‍ മാക്രോ എനേബിളിങ്ങ് തുടങ്ങിയ സങ്കീര്‍ണ്ണതകളില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു യൂട്ടിലിറ്റിയുടെ നിര്‍മ്മിതിയെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയത്. അങ്ങനെ ജന്മം കൊണ്ട ഒന്നാണ് ഈ Easy IT Calculator. കുറെ അധ്യാപകരുടെ ഇന്‍കം ടാക്സ് കണക്കാക്കി നോക്കി തൃപ്തികരമെന്ന അവരുടെ അഭിപ്രായത്തിന്റെ പിന്‍ബലത്തിലാണ് ഈ യൂട്ടിലിറ്റി മറ്റ് അധ്യാപക സുഹൃത്തുക്കള്‍ക്കു കൂടി പ്രയോജനപ്പെടുത്താനായി മാത്സ് ബ്ളോഗില്‍ പബ്ളിഷ് ചെയ്യാനായി അയച്ചു തരുന്നത്. സ്വാഗതാര്‍ഹമായ തിരുത്തലുകള്‍ ഉപഭോക്താക്കളില്‍ നിന്ന് പ്രതീക്ഷിച്ചു കൊണ്ടു തന്നെയാണ് ഇത് അവരിലെത്തിക്കുന്നത്. ഇതേ വസ്തുത കണക്കിലെടുത്തു കൊണ്ടു തന്നെ ഒരു Disclaimer കൂടി ഈ യൂട്ടിലിറ്റിയില്‍ ചേര്‍ത്തിട്ടുമുണ്ട്. ഇത് 100% ആധികാരികമായ ഒരു ഇന്‍കം ടാക്സ് കാല്‍ക്കുലേറ്ററായി പരിഗണിക്കരുതെന്ന് മാന്യ ഉപഭോക്താക്കളോട് അപേക്ഷിക്കുകയും ചെയ്യുന്നു."
ഇത് , ഉബുണ്ടു 10.04 അധിഷ്ഠിതമായി ഞാന്‍ തയ്യാറാക്കിയ ഒരു യൂട്ടിലിറ്റിയാണ്. ഒരു .ods ഫയലാണ് ഈ Easy IT Calculator. ഈ ഫയല്‍ ഷീറ്റില്‍, Disclaimer&User Guide , DataEntry , Statement , Form-16 Old , Form-16 New എന്നിങ്ങനെ അഞ്ച് Coloured Tab കള്‍ ഉണ്ട്. ആദ്യം Disclaimer&User Guide Tabല്‍ ക്ളിക്ക് ചെയ്ത് കാര്യങ്ങള്‍ വായിച്ചു മനസ്സിലാക്കാവുന്നതാണ്. തുടര്‍ന്ന് DataEntry Tab ല്‍ ക്ളിക്കു ചെയ്ത് മഞ്ഞ നിറമുള്ള സെല്ലുകളില്‍ മാത്രം വിവരങ്ങള്‍ ടൈപ്പ് ചെയ്യുക. തുടര്‍ന്ന് Enter ബട്ടണ്‍ അമര്‍ത്തുക. വെള്ള നിറമുള്ള സെല്ലുകളിലെ Data കള്‍ Delete ചെയ്യുകയോ മാറ്റം വരുത്തുകയോ ചെയ്യരുത്. കാരണം അവയില്‍ Formula, Function എന്നിവ ചേര്‍ക്കുകയോ , Link ചെയ്യുകയോ ചെയ്തിട്ടുണ്ട്. വിവരങ്ങള്‍ ഒന്നും ഇല്ലാത്ത സെല്ലുകള്‍ ടൈപ്പു ചെയ്യാതെ ഒഴിച്ചിട്ടാല്‍ മതി. DataEntry കഴിഞ്ഞ് ഷീറ്റ് മുഴുവനായി Save ചെയ്യുക. Statement, Form-16 Old, Form-16 New എന്നിവയിലെ ഫീല്‍ഡുകള്‍ ആട്ടോമാറ്റിക്കായി Fill ചെയ്യപ്പെട്ടിട്ടുണ്ടാകും. അവയില്‍ ആവശ്യമുള്ളവയുടെ പ്രിന്റുകള്‍ വേണ്ടത്ര എണ്ണം Print ചെയ്തെടുക്കാവുന്നതാണ്. ഫയല്‍ Attach ചെയ്യുന്നു.
Feedback മാന്യ ഉപഭോക്താക്കള്‍ അറിയിക്കട്ടെ !!
UPDATED Easy IT Calculator ഇവിടെ ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.


Read More | തുടര്‍ന്നു വായിക്കുക

solids ഘനരൂപങ്ങള്‍ : പത്താംക്സാസ് ഗണിതം

സമചതുരസ്തൂപിക , വൃത്തസ്തൂപിക ,ഗോളം, അര്‍ദ്ധഗോളം എന്നിവയാണല്ലോ പത്താംക്ലാസില്‍ പഠിക്കുന്നതിനുള്ള ഘനരൂപങ്ങള്‍. വളരെ ലളിതമായ ചോദ്യങ്ങളും ,ശരാശരി നിലവാരമുള്ളവയും ,ഉയര്‍ന്ന ചിന്ത ആവശ്യമുള്ള ചോദ്യങ്ങളും ഉള്‍പ്പെടുത്തിയാണ് മോഡ്യൂള്‍ തയ്യാറാക്കിയിരിക്കുന്നത് . ചില പ്രത്യേക ചോദ്യങ്ങള്‍ക്ക് സ്റ്റാര്‍ മാര്‍ക്ക് കൊടുത്തിരിക്കും. അത്തരം ചോദ്യങ്ങള്‍ അല്പം ഉയര്‍ന്ന ചിന്തകള്‍ ആവശ്യപ്പെടുന്നു.
താഴെ കൊടുത്തിരിക്കുന്ന ആശയങ്ങള്‍ നന്നായി മനസ്സിലാക്കിവേണം ഈ യൂണിറ്റിലെ ചോദ്യങ്ങള്‍ പരിശീലിക്കാന്‍
പോസ്റ്റിനൊടുവിലുള്ള ലിങ്കില്‍ നിന്നും ഈ ചോദ്യങ്ങള്‍ ഡൌണ്‍ലോഡ് ചെയ്തെടുക്കാം. ഇനി ഇതോടൊപ്പം തന്നെ ഒരു സെമിനാറിനുള്ള വിഷയം കൂടി നല്‍കാം. സമചതുരസ്തൂപികയുടെ പാര്‍ശ്വമുഖങ്ങള്‍ സമപാര്‍ശ്വമട്ടത്രികോണങ്ങളാകുമോ? സൂചനകള്‍ ചുവടെ നല്‍കിയിരിക്കുന്നു.
പത്താംക്ലാസിലെ പാഠപുസ്തകം പരിശീലിക്കുന്ന കുട്ടി ഇതിനകം ഉത്തരം കണ്ടെത്തിയിരിക്കും. ചിലപ്പോഴൊക്കെ ഇത് മൂല്യനിര്‍ണ്ണയത്തിന്റെ ഭാഗമാകാറുമുണ്ട്. Proof by contradiction എന്ന് ഉയര്‍ന്ന ക്ലാസുകളില്‍ വിവക്ഷിക്കുന്ന ചിന്ത ഇതിനായി ഉപയോഗിച്ചവര്‍ ചുരുക്കമായിരിക്കും. പലപ്പോഴും ഈ തിരിച്ചറിവ് പരീക്ഷണത്തിലൂടെ ആയിരിക്കും നേടിയിരിക്കുക. തുടര്‍മൂല്യനിര്‍​ണ്ണയ സോഴ്സ് ബുക്കില്‍ പരാമര്‍ശിക്കുന്ന ഒരു സെമിനാര്‍ വിഷയത്തില്‍ നിന്നുകൊണ്ട് ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താം. സമചതുരസ്തൂപികയില്‍ നിന്നും നിരീക്ഷിക്കാവുന്ന ചില പൈതഗോറിയന്‍ ബന്ധങ്ങളാണ് സെമിനാര്‍ വിഷയം. താഴെ കൊടുത്തിരിക്കുന്ന മട്ടത്രികോണങ്ങളെല്ലാം സമചതുരസ്ക്കൂപികയില്‍ കണ്ടെത്താം. പാദവക്കിന്റെ പകുതിa2 , ചരിവുയരംl , പാര്‍ശ്വവക്ക് e എന്നിവ ചേര്‍ന്ന് രൂപപ്പെടുന്ന മട്ടത്രികോണം ഉന്നതിh, പാദവക്കിന്റെ പകുതി ‌a2,ചരിവുയരം l എന്നിവ ചേര്‍ന്ന് രൂപീകരിക്കുന്ന മട്ടത്രികോണം . ഉന്നതിh,പാദവികര്‍ണ്ണത്തിന്റെ പകുതിd2 പാര്‍ശ്വവക്ക് eഎന്നിവ ചേര്‍ന്ന് രൂപീകരിക്കുന്ന മട്ടത്രികോണം രണ്ട് പാദവക്കുകളും പാദവികര്‍ണ്ണവും രൂപീകരിക്കുന്ന മട്ടത്രികോണം ഇനി നമുക്ക് തെളിവിന്റെ യുക്തിയിലേയ്ക്ക് കടക്കാം. പാര്‍ശ്വമുഖം സമപാര്‍ശ്വമട്ടത്രികോണം ആണെന്ന് കരുതുക. അപ്പോള്‍ a=2√×e എന്ന് എഴുതേണ്ടിവരും . അപ്പോള്‍ d=2√×2√×e ആകുമല്ലോ.അതായത് d=2e എന്നാകും . d യുടെ പകുതി , e , h എന്നിവ ചെര്‍ന്നുള്ള മട്ടത്രികോണത്തില്‍ h കാണാന്‍ശ്രമിച്ചാല്‍ h=0 എന്നാണ് കിട്ടുന്നത് . അത് സാധ്യമല്ലല്ലോ. അതായത് നമ്മുടെ നിഗമനം ശരിയല്ല. പാര്‍ശ്വമുഖം ഒരിക്കലും സമപാര്‍ശ്വമട്ടത്രികോണം ആകില്ല. എന്താ ഈ പോയിന്റുകള്‍ വിപുലീകരിച്ച് സെമിനാര്‍ സംഘടിപ്പിക്കാന്‍ നിങ്ങളൊരുക്കമല്ലേ? സംശയങ്ങളുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ധൈര്യമായി കമന്റു ചെയ്യാം. ഉത്തരങ്ങള്‍ തൊട്ടു പുറകേ പ്രതീക്ഷിക്കാം. ഘനരൂപങ്ങള്‍ എന്ന യൂണിറ്റില്‍ നിന്നുള്ള വിവിധ നിലവാരത്തിലുള്ള ചോദ്യങ്ങള്‍ ചുവടെയുള്ള ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കാം
Click here to get the paper on SOLIDS


Read More | തുടര്‍ന്നു വായിക്കുക

Income Tax 10E form preparation

ശമ്പള കുടിശ്ശികയുടെ ബില്‍ പാസ്സാക്കിയെടുക്കുമ്പോള്‍ കണ്ട ആവേശമൊന്നും നികുതി കണക്കുകള്‍ തയ്യാറാക്കുമ്പോള്‍ ഉണ്ടാകാനിടയില്ല. മാത്രവുമല്ല മിക്ക കുടിശ്ശികയും തൊട്ടുതലോടാന്‍ പോലും അവസരം കിട്ടാത്ത വിധത്തില്‍ പ്രോവിഡന്റ് ഫണ്ടിലേക്ക് മാറ്റിക്കിടത്തിയിട്ടുമുണ്ടായിരിക്കും. നൊന്തുപെറ്റ പിള്ളയെ കാണാന്‍ പോലും കിട്ടാത്ത തള്ളയെപ്പോലെ വിഷണ്ണനായിയിരിക്കുമ്പോഴായിരിക്കും ഇടിത്തീപോലെ വരുമാന നികുതിത്തുക കണ്ട് വാ പൊളിച്ചു നില്‍ക്കുക ! കയ്യില്‍ കിട്ടാത്ത കാശിനും നികുതി കൊടുക്കണമത്രേ.. ശരിയാണ്, പിള്ളയുറക്കം തന്നോടോപ്പമല്ലെന്നുപറഞ്ഞു തള്ളക്ക് തടിയൂരാനാകില്ലല്ലോ. വിഷയത്തിലേക്ക് വരാം സാധാരണ ശമ്പളത്തോടൊപ്പം PF ലേക്ക് Credit ചെയ്ത അരിയറും പണമായി വാങ്ങിയ അരിയറും വരുമാനത്തില്‍ ഉള്‍പ്പെടുത്തി നികുതിയടക്കാന്‍ വിധിക്കപ്പെട്ടവരാണ് നമ്മള്‍. പക്ഷെ ഇവിടെ ഒരു ‘മനുഷ്യാവകാശ’ പ്രശ്നം ഉന്നയിക്കാന്‍ പഴുത് കാണുന്നില്ലേ ? കുടിശ്ശികയെന്നാല്‍ മുന്‍കാലങ്ങളിലെ തുക ഇപ്പോള്‍ കിട്ടിയതെന്നര്‍ത്ഥം. അന്ന് തരേണ്ട തുക ഇന്ന് പിരടിയില്‍ ഇട്ടു ഇപ്പോള്‍ നികുതി ‘പിഴിയുന്നതില്‍’ എന്തു യുക്തി ? ഇതിനൊരു ആശ്വാസമായി നമുക്ക് 10E ഉണ്ട്. ഇതേക്കുറിച്ച് ചുവടെ വിശദീകരിച്ചിരിക്കുന്നു. 10E തയ്യാറാക്കുന്നതിന് സഹായിക്കുന്ന പ്രോഗ്രാമും ഒപ്പം നല്‍കിയിരിക്കുന്നു.

മേല്‍ചോദിച്ച ചോദ്യങ്ങളില്‍ അടങ്ങിയിരിക്കുന്ന യുക്തികളില്‍ നിന്നും ജന്മമെടുത്ത സെക്ഷനാണ് Section 89(1) പ്രകാരമുള്ള റിലീഫ് (ആശ്വാസം) എന്നുവേണം കരുതാന്‍. അങ്ങിനെയെങ്കില്‍ കുടിശ്ശികതുകക്കു മുഴുവന്‍ ‘റിലീഫ്’ കിട്ടുമെന്ന് കരുതാന്‍ വരട്ടെ, ഇവിടെ മറ്റൊരു കെണിയുണ്ട്, ഇപ്പോള്‍ കിട്ടിയ കുടിശ്ശിക കാലാകാലങ്ങളില്‍ കിട്ടിയിരുന്നെങ്കില്‍ അന്ന് കൂടുതല്‍ നികുതിയടക്കാന്‍ ബാധ്യസ്ഥരാകുമായിരുന്നില്ലേ നമ്മള്‍? കുഴക്കുന്ന ഈ മറുചോദ്യത്തിന് ഇലക്കും മുള്ളിനും കേടുപറ്റാത്ത വിധത്തില്‍ ഗണിച്ചെടുക്കാന്‍ പാകത്തില്‍ ഇന്‍കം ടാക്സ് വകുപ്പ് തയ്യാറാക്കിയ ഫോം സെറ്റാണ് 10 E Form set. പൊതുവേ സങ്കീര്‍ണ്ണമായ കണക്കുകൂട്ടലുകള്‍ വേണ്ടിവരാറുള്ള ഈ പണി ലളിതമാക്കാന്‍ റിലീഫ് കാല്‍ക്കുലേറ്ററുകള്‍ സഹായിക്കും.

Click here to download the program for 10E Form Preparation

കുടിശ്ശിക വാങ്ങിയ എല്ലാവര്‍ക്കും ‘റിലീഫ്’ തുകയിലൂടെ നികുതി ഇളവു കിട്ടണമെന്നില്ല. പൊതുവേ മുന്‍കാലങ്ങളില്‍ നികുതി സ്ഥിരമായി അടച്ചുപോരുന്നവര്‍ക്ക് ഇപ്പോള്‍ റിലീഫ് (ഇളവ്) കണക്കുകൂട്ടി നോക്കിയാല്‍ പൂജ്യമായി വരുന്നത് കാണാം. എന്നാല്‍ മുന്‍കാലങ്ങളില്‍ സ്ഥിരമായി നികുതി അടക്കേണ്ടിവന്നിട്ടില്ലാത്തവര്‍ക്കും, ഇപ്പോള്‍ കിട്ടിയ അരിയര്‍ തുക മുന്‍ കാലങ്ങളിലേക്ക് പരിഗണിക്കുമ്പോള്‍ നികുതി സ്ലാബില്‍ മാറ്റം വരുന്ന ഏവര്‍ക്കും ആശ്വാസത്തിനു വകയുള്ളതായും കണ്ടേക്കാം.

ഇന്‍കംടാക്സ് കാല്‍ക്കുലേറ്റ് ചെയ്യുന്നതിന് ബാബു വടക്കുംചേരി, അബ്ദുള്‍ റഹിമാന്‍, സുധീര്‍ ടി.കെ എന്നീ അധ്യാപകര്‍ തയ്യാറാക്കിയ മൂന്നു പ്രോഗ്രാമുകളുടെ ലിങ്കുകള്‍ ഒരു ക്ലിക്കില്‍ തുറന്നു വരുന്നത് ഇവിടെ കാണാം.


Read More | തുടര്‍ന്നു വായിക്കുക

SSLC Maths : 100 Easy Questions

ചെറിയ ചെറിയ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കുമ്പോള്‍ ആത്മവിശ്വാസം വര്‍ധിക്കും. മാത്രമല്ല കഠിനമായ ചോദ്യങ്ങളില്‍ ഒന്നിലേറെ ലളിതമായ ആശയങ്ങള്‍ ആണുള്ളതെന്ന സത്യം നമുക്കെല്ലാവര്‍ക്കും അറിയുകയും ചെയ്യാം. ഇത്തരം ചോദ്യങ്ങളില്‍ അറിയാവുന്ന ആദ്യഭാഗങ്ങള്‍ക്കെങ്കിലും ഉത്തരം എഴുതാമെങ്കില്‍ കുറച്ച് മാര്‍ക്ക് ലഭിക്കുകയും ചെയ്യും. ഇത്തരത്തില്‍ നൂറു ചോദ്യങ്ങളടങ്ങുന്ന ഒരു പാക്കേജ് തയ്യാറാക്കി ഒരു പരീക്ഷണത്തിന് ഒരുങ്ങുകയാണ് 16 വര്‍ഷത്തെ അധ്യാപനപരിചയമുള്ള ഗോപീകൃഷ്ണന്‍ സാര്‍. ചുവടെയുള്ള ലിങ്കില്‍ നിന്നും നൂറു ചോദ്യങ്ങളുടെ ഈ പാക്കേജ് ഡൗണ്‍ലോഡ് ചെയ്തെടുക്കാം. പാലക്കാട് കിഴക്കഞ്ചേരി ജി.എച്ച്.എസ്.എസിലെ ഗണിതശാസ്ത്രാധ്യാപകനായ അദ്ദേഹം തയ്യാറാക്കിയിരിക്കുന്ന ഈ പാക്കേജ് കുട്ടികള്‍ക്ക് പരിശീലനത്തിന് നല്‍കി നോക്കൂ. മാറ്റം നേരിട്ട് നമുക്ക് അറിയാനാകുമെന്നു തീര്‍ച്ച.

ഗണിതപഠനം ചെറിയ ചെറിയ ആശയങ്ങളുടെ കൂട്ടായ്മയിലൂടെയാണ് പൂര്‍ണമാകുന്നത്. A+ സ്വപ്നംകാണുന്ന കുട്ടിക്കും D+ന് വേണ്ടി പ്രാര്‍ഥിക്കുന്ന കുട്ടിക്കും അടിസ്ഥാനപരമായ അറിവ് ഒരേ പോലെ ഗുണം ചെയ്യും. അത്തരം അറിവ് പരീക്ഷിക്കാന്‍ ഏറ്റവും നല്ലത് ഒറ്റ വാക്യത്തില്‍ ഉത്തരം എഴുതാവുന്ന ചോദ്യങ്ങള്‍ നേരിടുകയെന്നതാണ്. എല്ലാ പാഠങ്ങളിലും അത്തരം ചോദ്യങ്ങള്‍ ഉണ്ട്. ഉദാഹരണത്തിന് 4,7,10 എന്ന ശ്രേണിയുടെ അടുത്ത പദം എന്ത് എന്ന ചോദ്യം തന്നെയെടുക്കാം. ചോദ്യം ലഭിക്കുന്നതോടെ കുട്ടി ആദ്യം ചിന്തിക്കുന്നത് 4 നോട് എന്തു കൂട്ടുമ്പോഴാണ് 7 കിട്ടുന്നത് എന്നായിരിക്കും. 3 കൂട്ടിയാല്‍ മതി എന്ന് അവന്‍ സ്വയം തിരിച്ചറിയുകയാണ്. പിന്നീട് 7 നോട് 3 കൂട്ടി തൊട്ടടുത്ത പദം 10 തന്നെ വരുന്നില്ലേ എന്ന് അവന്‍ ഉറപ്പു വരുത്തുന്നു. തുടര്‍ന്ന് അടുത്ത പദങ്ങള്‍ കൂട്ടിക്കൂട്ടി പറയാന്‍ അവന് ആത്മവിശ്വാസം ലഭിക്കുന്നു. സമാന്തരശ്രേണി എന്ന യൂണിറ്റിലെ ആദ്യ ലേണിങ് ഒബ്ജക്ടീവ് അവനില്‍ ഉറച്ചു കഴിഞ്ഞു. ഇത്തരത്തില്‍ പാഠപുസ്തകത്തിലൂടെയുള്ള ഒരു യാത്രയാണ് ഈ നൂറു ചോദ്യങ്ങളിലൂടെ കുട്ടികള്‍ക്ക് നടത്താനാവുക. നിങ്ങളുടെ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.

Click here to download the 100 Easy questions


Read More | തുടര്‍ന്നു വായിക്കുക

Salary Through Bank Account

>> Saturday, February 1, 2014

ശമ്പളവിതരണം നടത്തുമ്പോള്‍ ഭീമമായ തോതില്‍ Physical Cash കൈകാര്യം ചെയ്യുന്നതിലുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനും ബാങ്കിങ്ങ് മേഖലയിലെ നൂതന സാങ്കേതികവിദ്യകളുടെ ഗുണങ്ങള്‍ എല്ലാവകുപ്പുകള്‍ക്കും കീഴിലുള്ള ജീവനക്കാര്‍ക്ക് ലഭ്യമാക്കുന്നതിനും വേണ്ടിയാണ് ജീവനക്കാരുടെ ശമ്പളവും, റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ ഒഴികെയുള്ള മറ്റ് സാമ്പത്തികാനുകൂല്യങ്ങളും അവരുടെ ബാങ്ക് അക്കൌണ്ടിലൂടെ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. ധനവകുപ്പിന്റെ 23-09-2011 ലെ G.O(P) No. 402/11/Fin, 30-1-2013 ലെ G.O(P) No. 57/13/Fin എന്നീ ഉത്തരവുകളിലാണ് ഇതിനുള്ള അനുമതിയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമുള്ളത്. സ്പാര്‍ക്ക് പോര്‍ട്ടലില്‍ ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ എപ്രകാരം നടത്താനാകുമെന്ന് നമുക്ക് നോക്കാം.

സര്‍ക്കാര്‍ പണം ദുര്‍വിനിയോഗം ചെയ്യാതെയും അപഹരിക്കപ്പെടാതെയും ശമ്പളവിതരണം നടത്തുന്നതിന് കേരള ട്രഷറി കോഡില്‍ വ്യക്തമായതും പഴുതുകളില്ലാത്തതുമായ നിയമങ്ങളുണ്ട്. എല്ലാ ശമ്പളവിതരണ ഉദ്യോഗസ്ഥനും ഇവ പാലിക്കേണ്ടതുണ്ട്. സ്പാര്‍ക്ക് ബില്ലുകള്‍ ഉപയോഗിച്ച് ബാങ്ക് അക്കൌണ്ടിലൂടെ ശമ്പളവിതരണം നടത്തല്‍ സാദ്ധ്യമാക്കുന്നതിന് ട്രഷറി കോഡില്‍ ഇതുമായി ബന്ധപ്പെട്ട റൂളുകളില്‍ മേല്‍ ഉത്തരവുകള്‍ വഴി ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ബാങ്കിലൂടെ ശമ്പളം നല്‍കുന്നതിനുള്ള സംവിധാനങ്ങള്‍ സ്പാര്‍ക്കിലുണ്ടെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നുണ്ടെങ്കിലും ഒരു ബാങ്ക് സ്റ്റേറ്റ്മെന്റ് ജനറേറ്റ് ചെയ്യാന്‍ കഴിയുമെന്നതിലുപരി അര്‍ഹമായ ശമ്പളം ക്ലെയിം ചെയ്ത് കിഴിവുകള്‍ കഴിച്ച് ബാക്കിയുള്ള തുക ജീവനക്കാരന്റെ അക്കൌണ്ടില്‍ വരവ് വെക്കപ്പെട്ടുവെന്ന് നിയമാനുസൃതം ഉറപ്പാക്കപ്പെടുന്ന സംവിധാനങ്ങളൊന്നും ഇപ്പോളും സ്പാര്‍ക്കില്‍ ആയിട്ടില്ല. ഇക്കാര്യം രേഖാമൂലം ഉറപ്പ് വരുത്തേണ്ട ഉത്തരവാദിത്തം ഇപ്പോളും ഡ്രോയിങ്ങ് ഓഫീസര്‍ക്കും ട്രഷറി ഓഫീസര്‍ക്കും തന്നെയാണ്.

ബാങ്ക് അക്കൌണ്ടിലൂടെ ശമ്പളവിതരണം നടത്തുമ്പോള്‍ പഴയ പോലെ സ്റ്റാമ്പ്ഡ് അക്ക്വിറ്റന്‍സ് ആവശ്യമില്ലെന്നും പകരം ശമ്പളം വിതരണം ചെയ്തതിനുള്ള Legal Quittance ഉറപ്പാക്കേണ്ടത് എങ്ങിനെയാണെന്നും ഉത്തരവിലുണ്ട്. ബാങ്കിലൂടെ ശമ്പളവിതരണം നടത്തല്‍ നിര്‍ബന്ധമുള്ള കാര്യമല്ല. അക്ക്വിറ്റന്‍സും കാഷ് ബുക്കുമൊക്കെ കൈകാര്യം ചെയ്യുന്നതിലുള്ള എളുപ്പം മാത്രം കണക്കിലെടുത്ത് മാനദണ്ഡങ്ങള്‍ പാലിക്കാതെ ബാങ്കിലൂടെ ശമ്പളവിതരണം നടത്തുന്നത് പ്രശ്നങ്ങള്‍ക്കിടയാക്കിയേക്കാം. ജീവനക്കാരുടെ ബാങ്ക് അക്കൌണ്ട് വിവരങ്ങളും മറ്റും അടങ്ങിയ ഒരു ലിസ്റ്റ് സ്പാര്‍ക്കില്‍ നിന്നും ജനറേറ്റ് ചെയ്തെടുക്കാമെന്നല്ലാതെ ഓരോ ജീവനാക്കാരനും ലഭിക്കേണ്ട തുക തന്നെയാണ് അയാളുടെ അക്കൌണ്ടില്‍ ക്രഡിറ്റ് ചെയ്യപ്പെടുന്നതെന്ന് ഉറപ്പാക്കാന്‍ ഇപ്പോള്‍ സ്പാര്‍ക്കിലൂടെ സാധിക്കില്ല. ഭാവിയില്‍ ഇതൊക്കെ വിഭാവനം ചെയ്യുന്നുണ്ടെങ്കിലും, ഇപ്പോള്‍ ഡ്രോയിങ്ങ് ഓഫീസര്‍ തന്നെയാണ് ഇക്കാര്യം ഉറപ്പ് വരുത്തേണ്ടതും അതിനുള്ള രേഖകള്‍ സൂക്ഷിക്കേണ്ടതും.

എന്തെല്ലാം ചെയ്യണം?
ഓരോ ജീവനക്കാരന്റെയും Present Salary Details ല്‍ (1) Credit Salary to Bank? (Y/N) (2) Bank (3) Branch (4) Account Type (5) Account No. എന്നിവ ചേര്‍ത്ത് അപ്ഡേറ്റ് ചെയ്യണം
എല്ലാ ജീവനക്കാരുടെയും അക്കൌണ്ട് വിവരങ്ങള്‍ മേല്‍‌പറഞ്ഞത് പ്രകാരവും ബില്ലിലെ Net Salary യില്‍ നിന്നും കിഴിവ് ചെയ്യേണ്ടതായ Co-operative Recoveries, Profession Tax തുടങ്ങിയവ യഥാസ്ഥാനങ്ങളിലും ചേര്‍ത്ത ശേഷം സാധാരണ പോലെ ശമ്പള ബില്‍ പ്രൊസസ്സ് ചെയ്താല്‍ ശമ്പളം അക്കൌണ്ടില്‍ വരവ് വെക്കുന്നതിന് വേണ്ടി ബില്ലിന്റെ കൂടെ സമര്‍പ്പിക്കേണ്ട Statement for Bank ഉം Bills and Schedules ല്‍ ലഭിക്കും. സ്പാര്‍ക്കിലെ മറ്റെല്ലാ റിപ്പോര്‍ട്ടുകളും PDF രൂപത്തിലുള്ളതാണെങ്കിലും Statement for Bank ആവശ്യമായ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുന്നതിന് വേണ്ടി Excel ഫോര്‍മാറ്റില്‍ തുറക്കാനും എഡിറ്റ് ചെയ്യാനും കഴിയുന്നതായിരിക്കും. ഈ സ്റ്റേറ്റ്മെന്റില്‍ ഒരോ ജീവനക്കാരന്റെയും അക്കൌണ്ട് വിവരങ്ങളും എല്ലാ കിഴിവുകളും കഴിച്ച് അയാളുടെ അക്കൌണ്ടില്‍ വരവ് വക്കാനുള്ള തുകയും രേഖപ്പെടുത്തിയിരിക്കും. ഈ തുകയില്‍ മാറ്റം വരുത്താന്‍ പാടില്ല. ഇതിലെ ആകെ തുക ശമ്പള ബില്ലിന്റെ Net Salary ആയിരിക്കുകയില്ല; മറിച്ച് എല്ലാ നിയമാനുസൃത കിഴിവുകളും കഴിച്ച് ജീവനക്കാരുടെ അക്കൌണ്ടുകളില്‍ വരവ് വക്കേണ്ട ആകെ തുകയായിരിക്കും. Co-op recoveries മുതലായ നിയമാനുസൃത കിഴിവുകള്‍ കൂടി ട്രാന്‍സ്ഫര്‍ ക്രഡിറ്റ് ചെയ്യുന്നതിനുള്ള/ ഡി.ഡി ആക്കി മാറ്റുന്നതിനുള്ള വിവരങ്ങള്‍ കൂടി ചേര്‍ത്ത് ബാങ്ക് സ്റ്റേറ്റ്മെന്റിന്റെ ആകെ തുകയും ശമ്പളബില്ലിലെ നെറ്റ് സാലറിയും (പി.ഒ.സി തുക) തുല്യമാക്കിയിട്ട് വേണം സമര്‍പ്പിക്കാന്‍. ഒരാളുടെ ശമ്പളമടങ്ങിയ സ്റ്റേറ്റ്മെന്റിന്റെ ഏകദേശ മാതൃകയാന് താഴെ കൊടുത്തിരിക്കുന്നത്. ഉചിതമെന്ന് കരുതുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിക്കാവുന്നതാണ്.
(മേല്‍ ഉദാഹരണത്തില്‍ പി.ഒ.സി തുക 21500 രൂപയാണ്. സ്റ്റേറ്റ്മെന്റിന്റെ രണ്ട് കോപ്പി സമര്‍പ്പിക്കണം. ബാങ്ക് ആവശ്യപ്പെടുന്നുവെങ്കില്‍ സ്റ്റേറ്റ്മെന്റിന്റെ സോഫ്റ്റ് കോപ്പി സി.ഡി യിലോ ഇ-മെയില്‍ വഴിയോ നല്‍കേണ്ടതായും വരും.)


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer