Social Science Presentations

>> Tuesday, September 30, 2014

വടകര നാദാപുരം ഉമ്മത്തൂര്‍ എസ്.ഐ.എച്ച്.എസ്.എസിലെ സാമൂഹ്യശാസ്ത്ര വിഭാഗം അധ്യാപകനായ യു.സി അബ്ദുള്‍ വാഹിദ് സാര്‍ തയ്യാറാക്കുന്ന പ്രസന്റേഷനുകള്‍ നമ്മുടെ വിദ്യാലയങ്ങളില്‍ കാര്യക്ഷമമായി ഉപയോഗിച്ചുവെന്നറിഞ്ഞതില്‍ സന്തോഷം അറിയിക്കട്ടെ. ഇത്തവണ, പത്താം ക്ലാസ്സിലെ സാമൂഹ്യ ശാസ്ത്ര പാഠപുസ്തകങ്ങളിലെ 'ലോകയുദ്ധവും തുടര്‍ച്ചയും', 'രണ്ടാം ലോകയുദ്ധവും സാമ്ര്യാജ്യത്തിന്റെ തകര്‍ച്ചയും', 'ഇന്ത്യ ഭൗതിക ഭൂമിശാസ്ത്രം', 'ഇന്ത്യ സാമ്പത്തിക ഭൂമിശാസ്ത്രം' എന്നീ അദ്ധ്യായങ്ങളെ സജീവവും പ്രവര്‍ത്തനാധിഷ്ഠിതവും ആക്കാനുള്ള പ്രസന്റേഷനുകളാണ് ഈ പോസ്‌റിറിലൂടെ നല്‍കിയിട്ടുള്ളത്. പൗരസ്ത്യദേശങ്ങളുമായുള്ള യൂറോപ്പിന്റെ വാണിജ്യ ബന്ധം സാംസ്‌കാരിക രംഗത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കി. ശാസ്ത്ര സാങ്കേതിക രംഗത്തെ വളര്‍ച്ച ഭൂമിശാസ്ത്രപരമമായ കണ്ടുപിടുത്തങ്ങള്‍ക്കും അത് കോളനി വല്‍കരണത്തിലേക്കും നയിച്ചു. പുതിയതായി ഉയര്‍ന്നു വന്ന മധ്യവര്‍ഗ്ഗം വിപ്ലവങ്ങളിലൂടെ രാഷ്ട്രീയസ്വാധീനം ഉറപ്പിച്ചു. വ്യവസായ വിപ്‌ളവം സൃഷ്ടിച്ച മുതലാളിമാരുടെ ലാഭം, തൊഴിലാളി വര്‍ഗ്ഗത്തിന്റെ സംഘടിത വിലപേശലിലൂടെ കുറയാന്‍ തുടങ്ങിയപ്പോള്‍ സാമ്രാജ്യത്വം ആരംഭിച്ചു.

സാമ്രാജ്യത്വ രാഷ്ട്രങ്ങള്‍ തമ്മിലുള്ള മല്‍സരം ജര്‍മ്മനിയും ഇറ്റലിയും ഏകീകരിക്കപ്പെട്ടതോടെ വളരെ ശക്തമായി. അക്രാമക ദേശീയത ശത്രുത വര്‍ദ്ധിപ്പിച്ചു. സൈനിക ബലവും ആയുധ ശേഖരവും വര്‍ദ്ധിപ്പിച്ച് ചേരിതിരിഞ്ഞ് സൈനിക സംഖ്യങ്ങള്‍ രൂപീകരിച്ചു. പ്രതിസന്ധികള്‍ മാനവരാശിയുടെ ചരിത്രത്തില്‍ ദുരന്തഅദ്ധ്യായങ്ങള്‍ രചിച്ചു. ദുഃഖപൂര്‍ണ്ണമായ ഈ രണ്ടു ആദ്ധ്യായങ്ങള്‍ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. ഒന്നാം ലോകയുദ്ധാനന്തരം സംഖ്യ കക്ഷികള്‍ പ്രതികാരം തീര്‍ത്ത ഉടമ്പടികളില്‍ നിന്ന് ഫാഷിസവും നാസിസവും ഉയര്‍ത്തെഴുന്നേറ്റ് ഭീകരമായി മാറുകയായിരുന്നു രണ്ടാമത്തെ യുദ്ധം. നൂറുവര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നത് സാമ്രജ്യത്വ യുദ്ധമാണെങ്കില്‍ 1945 ല്‍ അവസാനിച്ച യുദ്ധം സാമ്രാജ്യത്ത്വത്തിന്റെ തകര്‍ച്ചയുടെ യുദ്ധമാണ്.

യുദ്ധങ്ങള്‍ക്കിടയില്‍ നടന്ന റഷ്യന്‍ വിപ്‌ളവവും USSR ന്റെ വളര്‍ച്ചയും യുദ്ധത്തിനു ശേഷം ശക്തിയാര്‍ജിച്ച കോളനി വിരുദ്ധ സമരങ്ങളും ശീതസമരവും UN ഇടപ്പെടലും NAM ന്റെ പ്രസക്തിയും USSR ന്റെ തകര്‍ച്ചയും ഏകധ്രുവലോകവും നവ സാമ്രാജ്യത്ത്വവും നമുക്കിവിടെ കാണാം.

ഭൂമിശാസ്ത്രഭാഗത്ത് ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇന്ത്യയുടെ ഭൗതിക സാമ്പത്തിക ഭൂമിശാസ്ത്രമാണ്. വൈവിധ്യങ്ങളുടെ നാടായ നമ്മുടെ രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യങ്ങള്‍ക്ക് കാരണം വൈവിധ്യമാര്‍ ഭൂപ്രക്യതി സവിശേഷതകളാണെന്ന കാര്യം ഓര്‍മ്മിപ്പിച്ച് നമ്മുടെ രാജ്യത്തിന്റെ ഭൂപ്രക്യതി, നദികള്‍, കാലാവസ്ഥ, മണ്ണിനങ്ങള്‍ സസ്യജാലങ്ങള്‍ എന്നിവ ദര്‍ശിച്ച് വിശദീകരിക്കുന്നതോടൊപ്പം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്ന വിഭവങ്ങളിലേക്കാണ് അടുത്ത അദ്ധ്യായത്തില്‍ കടക്കുന്നത്. ഇന്ത്യ വന്‍ സാമ്പത്തിക ശക്തിയാകാനുള്ള സാധ്യതകള്‍ ആരായുകയും ചെയ്യുന്നു.ഇന്ത്യയിലെ കാര്‍ഷിക കാലങ്ങള്‍, വിളകള്‍, ധാതുക്കളും, വ്യവസായങ്ങളും , ഗതാഗഗത സൗകര്യങ്ങളും ഇവിടെ വിശദീകരിക്കപ്പെടുന്നു. ശാശ്വത സമാധാനം പുലരുന്ന ലോകത്ത് നമ്മുടെ രാജ്യത്തെ എങ്ങിനെ വന്‍ ശക്തിയായി മാറ്റാം എന്ന പലരുടെയും സ്വപ്നങ്ങളുടെ സാക്ഷാല്‍കാരത്തിലേക്ക് നമുക്ക് വിദ്യാര്‍ഥികളെ സജ്ജരാക്കാം.

Downloads

Social Science India Physical : PPS file

Social Science 1 Unit 5 : Economoc Geo ODP File

Social Studies 1 Chapter 4 : PDF File
Social Studies 2 Chapter 5 : PDF File
Geography of India : Presentation File

ss1 unit 4 ww1 &what followed.odp


Read More | തുടര്‍ന്നു വായിക്കുക

STD VIII, IX, X : IT Video Tutorial
(Unit-III, IV, V) Updated

>> Thursday, September 25, 2014

ഒക്ടോബര്‍ മാസത്തില്‍ ഐടി പരീക്ഷ വരികയാണ്. അതോടൊപ്പം മാത് സ് ബ്ലോഗിനും പരീക്ഷയ്ക്കായി തയ്യാറെടുക്കേണ്ടതുണ്ട്. ഹൈസ്ക്കൂള്‍ ക്ലാസുകളിലെ ഐടി തിയറി ചോദ്യങ്ങള്‍ തയ്യാറാക്കി അയച്ചു തരാന്‍ സേവനസന്നദ്ധരായ അധ്യാപകരോട് അഭ്യര്‍ത്ഥിക്കുന്നു. എന്നാല്‍ പ്രാക്ടിക്കലിന് ഏറ്റവും മികച്ച രീതിയില്‍ തന്നെ കുട്ടികള്‍ക്ക് തയ്യാറെടുക്കാന്‍ കൊല്ലം കടയ്ക്കലുള്ള വിപിന്‍ മഹാത്മ തയ്യാറാക്കുന്ന പോസ്റ്റുകള്‍ ഉപകരിക്കുമെന്നു തീര്‍ച്ച. ഐടി പാഠപുസ്തകത്തെ ദൃശ്യവല്‍ക്കരിക്കുന്ന വിപിന്‍ സാറിന്റെ വീഡിയോ പാഠങ്ങള്‍ അധ്യാപകര്‍ക്കും കുട്ടികള്‍ക്കുമെല്ലാം അത്രയേറെ ഉപകാരപ്രദം ആകുന്നുണ്ട് എന്ന ഫീഡ് ബാക്കാണ് മാത് സ് ബ്ലോഗിന് ലഭിച്ചത്. 8,9,10 ക്ലാസുകളിലെ ആദ്യ രണ്ടു യൂണിറ്റുകളുടെ വീഡിയോ പാഠഭാഗങ്ങളാണ് ബ്ലോഗിലൂടെ നേരത്തെ പബ്ലിഷ് ചെയ്തിട്ടുള്ളത്. ഒട്ടും വൈകാതെ തന്നെ തുടര്‍ന്നുള്ള യൂണിറ്റുകള്‍ പബ്ലിഷ് ചെയ്യണമെന്ന് പല അധ്യാപകരും വിദ്യാര്‍ത്ഥികളും ആവശ്യപ്പെട്ടിരുന്നു. എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളിലെ ഐസിടി പാഠപുസ്‌തകത്തിലെ മൂന്ന്, നാല്, അഞ്ച് യൂണിറ്റുകളാണ് ഈ പോസ്റ്റിനോടൊപ്പം പ്രസിദ്ധീകരിക്കുന്നത്. വിപിന്‍ സാറിന്റെ ദീര്‍ഘനാളത്തെ അനുഭവ പാരമ്പര്യം പാഠങ്ങളെ ലളിതവും അനായാസമുള്ളതുമാക്കി മാറ്റിയിരിക്കുന്നു. ഈ പാഠങ്ങള്‍ കണ്ട ശേഷം നിങ്ങളുടെ സംശയങ്ങളും അഭിപ്രായങ്ങളുമെല്ലാം ചുവടെ രേഖപ്പെടുത്തുമല്ലോ.
STD VIII (Unit 3 to 5)

Unit 3 - നമുക്കൊരു ക്ലാസ് പത്രിക : ഓപ്പണ്‍ ഓഫീസ് വേര്‍ഡ് പ്രൊസസര്‍
View | Download

Unit 4 - വിജ്ഞാനം വിരല്‍ത്തുമ്പില്‍
Website : www.greenland.com, www.mikipedia.org, www.google.co.in
ഇന്റര്‍നെറ്റ് അടിസ്ഥാന പാഠങ്ങള്‍ : View | Download

Unit 5 - രസതന്ത്രപഠനം രസകരമാക്കാം
Software - Kalzium
കാല്‍സ്യം സോഫ്റ്റ് വെയര്‍ : View | Download
Software - Ghemical
തന്മാത്രാ ഘടന - View | DownloadSTD IX (Unit 3 to 5)

Unit 3 ഗണിതകൗതുകങ്ങള്‍ : ജിയോജിബ്ര
ബഹുഭുജങ്ങളുടെ നിര്‍മ്മിതി : View | Download
സമബഹുഭുജങ്ങളുടെ നിര്‍മ്മിതി : View | Download
സമവാക്യം ഉപയോഗിച്ച് കോണുകളുടെ തുക : View | Download
സ്ലൈഡര്‍ : View | Download

Unit 4 : വെബ്പേജുകളുടെ രഹസ്യം
Software : G Edit, Mozilla Fire Fox
വെബ്പേജുകളുടെ നിര്‍മ്മിതി; തുടക്കം : View | Download
വെബ്പേജുകളുടെ നിര്‍മ്മിതി; കൂടുതല്‍ സങ്കേതങ്ങള്‍ : View | Download

Unit 5 : കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തിക്കുന്നത്
കമ്പ്യൂട്ടറിന്റെ കെട്ടും മട്ടും മാറ്റാം : View | Download
കമ്പ്യൂട്ടര്‍ Error പരിഹരിക്കാം : View | DownloadSTD X (Unit 3 to 5)

Unit 3 - എന്റെ വിഭവ ഭൂപടം
www.wikimapia.org, www.keralaresourcemaps.in
വിക്കിമാപ്പിയ (ഉപഗ്രഹ ഭൂപടം) : View | Download
ക്യൂജിസ് : View | Download

Unit 4 - കമ്പ്യൂട്ടര്‍ ഭാഷ
Software: Wxglade, IDLE Using Python
പൈത്തണ്‍ പാഠങ്ങള്‍ :
X : View | Download
Wxglade : View | Download

Unit 5 - കമ്പ്യൂട്ടര്‍ എന്ന യന്ത്രം
കീബോര്‍ഡിനെപ്പറ്റി കൂടുതല്‍ അറിയാം : View | Download
മൗസിനെപ്പറ്റി കൂടുതല്‍ അറിയാം : View | Download
മൗസുകള്‍ പ്രവര്‍ത്തിക്കുന്നത് : View | Download
CPUവിനെപ്പറ്റി കൂടുതല്‍ അറിയാന്‍ : View | Download


Read More | തുടര്‍ന്നു വായിക്കുക

മാത്സ് ബ്ലോഗ് ഒരുക്കം - മാത്സ് -1

>> Wednesday, September 24, 2014

എസ്.എസ്.എല്‍.സി പരീക്ഷ അടുത്തെത്തിയതോടെ മുന്‍ വര്‍ഷം പ്രസിദ്ധീകരിച്ചതു പോലെയുള്ള മാതൃകാ ചോദ്യശേഖരം പ്രസിദ്ധീകരിക്കണമെന്ന രക്ഷിതാക്കളുടേയും അധ്യാപകരുടേയും ആവശ്യം ശക്തിപ്പെട്ടു തുടങ്ങി. വിവിധ വിഷയങ്ങളില്‍ ചോദ്യശേഖരങ്ങള്‍ തയ്യാറാക്കി നല്‍കണമെന്നാണ് അവരുടെ ആവശ്യം. മാത്സ് ബ്ലോഗിന്റെ സന്ദര്‍ശകരും വിവിധ വിഷയങ്ങളില്‍ പ്രഗത്ഭരുമായ അധ്യാപകരോട് ഈ ആവശ്യം ഞങ്ങള്‍ പങ്കുവെക്കട്ടെ. കഴിഞ്ഞ വര്‍ഷം ഗണിതശാസ്ത്രത്തില്‍ പാലക്കാട് പറളി ഹൈസ്ക്കൂളിലെ സതീശന്‍ സാര്‍ തയ്യാറാക്കിയ ചോദ്യങ്ങള്‍ ഏവര്‍ക്കും റിവിഷന് ഏറെ ഉപകരിച്ചല്ലോ. അത് ഒന്നു കൂടി വിപൂലീകരിച്ച് കുറേ ചോദ്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തി 42 പേജുള്ള ഒരു ചോദ്യബാങ്ക് ഈ വര്‍ഷവും അദ്ദേഹം നമുക്ക് അയച്ചു തന്നിട്ടുണ്ട്. പാഠപുസ്തകത്തിലെ എല്ലാ ലേണിങ് ഒബ്ജക്ടീവ്സും എഴുതി അതിനു ചുവട്ടില്‍ അതുമായി ബന്ധപ്പെട്ട മാതൃകാ ചോദ്യങ്ങള്‍ നല്‍കി വളരെ മനോഹരമായാണ് അദ്ദേഹം ചോദ്യങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇതൊരു മാതൃകയായി സ്വീകരിച്ച് ഗണിത-ഗണിതേതര വിഷയങ്ങളിലുള്ള കൂടുതല്‍ പഠന-പരീക്ഷാ സഹായികള്‍ അധ്യാപകരില്‍ നിന്നും ക്ഷണിക്കുന്നു. ഒപ്പം ഈ ചോദ്യബാങ്ക് ഫലപ്രദമായി വിനിയോഗിക്കുന്ന അധ്യാപകരില്‍ നിന്നും അഭിപ്രായങ്ങള്‍ കമന്റിലൂടെ പ്രതീക്ഷിക്കുന്നു. ചുവടെയുള്ള ലിങ്കില്‍ നിന്നും ഈ ചോദ്യബാങ്ക് ഡൌണ്‍ലോഡ് ചെയ്തെടുക്കാം.
Click here to download Maths Question Bank
Prepared by : Satheesan. M, Parali H.S, Palakkad

Click here to download MathsStudy material prepared by DIET Palakkad (Sent by Murali Sir)

Last Updated on 1-10-2013


Read More | തുടര്‍ന്നു വായിക്കുക

നിശ്ശേഷഹരണം : പ്രൈമറിക്ലാസിലെ ഗണിതപാഠം

>> Friday, September 12, 2014

കഴിഞ്ഞമാസം നടന്ന പ്രൈമറി ക്ലസ്റ്ററിലാണ് ജെന്‍സന്‍ സാര്‍ ഇത് അവതരിപ്പിച്ചത്. കോതമംഗലം വിദ്യാഭ്യാസ ജില്ലയില്‍ സെന്റ് മേരീസ് ഹൈസ്ക്കൂളിലെ പ്രൈമറിവിഭാഗം അദ്ധ്യാപകനാണ് ശ്രീ. ജെന്‍സന്‍ പി ജോണ്‍. ക്ലസ്റ്ററുകളില്‍ ചര്‍ച്ചചെയ്യപ്പെടുന്ന കാര്യങ്ങളില്‍ പങ്കാളികള്‍ക്ക് ഇടപെടാനുള്ള ധാരാളം അവസരങ്ങളുണ്ട്. $7$ കൊണ്ട് ഒരു സംഖ്യയെ നിശ്ശേഷം ഹരിക്കാമോ എ​ന്നറിയുന്നതിനുള്ള എളുപ്പവഴി നിലവിലില്ല എന്ന് ആര്‍.പി പറഞ്ഞപ്പോഴാണ് ജെന്‍സന്‍ സാറിന്റെ ഓര്‍മ്മയില്‍ നിന്നും ഈ ആശയം ചികഞ്ഞെടുത്തത്. അത് വളരെ നന്നായി ടൈപ്പുചെയ്ത് അയച്ചുതരികയായിരുന്നു. പരീക്ഷകളുടെയും പഠനവിഭവങ്ങളുടെയും തിരക്കില്‍ അല്പം വൈകിയോ എന്ന് സംശയം. ഏതായാലും അദ്ധ്യാപകരും കുട്ടികളും പിന്നെ മാത്സ് ബ്ലോഗിന്റെ വായനക്കാരും തിരക്കില്‍നിന്ന് മാറി ഇതുവായിക്കുമെന്നും കമന്റുകള്‍ ചെയ്യുമെന്നും കരുതുന്നു. ജെന്‍സന്‍ സാറിലേയ്ക്ക് ....

വലിയ സംഖ്യകളെ ചില നിശ്ചിത സംഖ്യകള്‍ കൊണ്ട് ( അതായത് 2,3,4,5,6,8,9,10) നിശ്ശേഷം ഹരിക്കാമോ എന്ന് കണ്ടുപിടിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ നമ്മുടെ പാഠപുസ്തകങ്ങളില്‍ കാലങ്ങളായി കണ്ടുവരാറുണ്ട് .$7,13,17,19$ എന്നീ സംഖ്യകള്‍ ഹാരകങ്ങളായി വരുമ്പോള്‍ ഹരിച്ചുനോക്കാതെ തന്നെ ഹാര്യത്തെ അവകൊണ്ട് നിശ്ശേഷം ഹരിക്കാമോ എന്ന് കണ്ടുപിടിക്കാനുള്ള മാര്‍ഗ്ഗം പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇത്തരം ഒരു മാര്‍ഗ്ഗമാണ് ഞാന്‍ പങ്കുവെയ്ക്കന്നത്.
ഏഴുകൊണ്ട് നിശ്ശേഷം ഹരിക്കാമോയെന്ന് അറിയുന്നത്
  1. സൂത്രസംഖ്യ കണ്ടുപിടിക്കല്‍ ഏഴിന്റെ സൂത്രസംഖ്യ കണ്ടുപിടിക്കുന്നതിനായി ഏഴിനെ ഒന്‍പതുമായി ബന്ധപ്പെടുത്തണം. അതായത് $ 7\times 7=49$. ഈ $49$ ന്റെ പത്തുകളുടെ സ്ഥാനത്തെ അക്കത്തോട് $1$ കൂട്ടിയാല്‍ കിട്ടുന്ന $5$ആണ് സൂത്രസംഖ്യ.
  2. സൂത്രസംഖ്യ ഉപയോഗിച്ച് ഒരു സംഖ്യയെ, നിശ്ശേഷം ഹരിക്കാമോ എന്ന് കണ്ടത്തുന്നത് :ഉദാഹരണം നോക്കുക. $427$ നെ $7$ കൊണ്ട് നിശ്ശേഷം ഹരിക്കാന്‍ പറ്റുമോ ? ഏഴിന്റെ ,സൂത്രസംഖ്യയായ $5$ കൊണ്ട് ഒറ്റയുടെ സ്ഥാനത്തെ അക്കമായ $7$ നെ ഗുണിക്കുക. $7\times 5=35$
  3. ഒറ്റയുടെ സ്ഥാനം ഒഴിച്ചുള്ള $42$ നോട് $35$ കൂട്ടുക.$42+35=77$ ഇപ്പോള്‍ കിട്ടിയ $77$ ഏഴിന്റെ ഗുണിതമായതിനാല്‍ $427$ എന്ന സംഖ്യയും $7$ ന്റെ ഗുണിതമായിരിക്കും
  4. $1239$ എന്ന സംഖ്യ ഏഴിന്റെ ഗുണിതമാണോ? സൂത്രസംഖ്യയായ $5$ കൊണ്ട് $9$ നെ ഗുണിക്കുക. അതിനോട് $123$ കൂട്ടുക . ഇപ്പോള്‍ $168$ കിട്ടും ഈ സംഖ്യ വലിയ സംഖ്യ ആയതിനാല്‍ പ്രവര്‍ത്തനം തുടരുക . അടുത്ത ഘട്ടത്തില്‍ $56$ കി്ടടും . അതിനാല്‍ $1239$ ഏഴിന്റെ ഗുണിതമാണ് .
  5. $116$ എന്ന സംഖ്യ $7$ ന്റെ ഗുണിതമാണോ എന്ന് പരിശോധിക്കാം .$6\times 5=30$, $30+11=41$ നാല്പത്തി ഒന്ന് ഏഴിന്റെ ഗുണിതമല്ലാത്തതിനാല്‍ $116$ ഏഴിന്റെ ഗുണിതമായിരിക്കില്ല. ‌<\td> ഇതുപോലെ $13, 17, 19$ എന്നീ സംഖ്യകള്‍ കൊണ്ടുള്ള നിശ്ശേഷഹരണവും സൂത്രസംഖ്യ ഉപയോഗിച്ച് സാധ്യമാണ് . ഇവയേയും $ 9$ മായാണ് ബന്ധപ്പെടുത്തേണ്ടത് . ഏഴിന്റെ സൂത്രസംഖ്യ $ 5$ , പതിമൂന്നിന്റെ സൂത്രസംഖ്യം $ 4$ , പതിനേഴിന്റെ സൂത്രസംഖ്യ $12$ , പത്തോന്‍പതിന്റെ സൂത്രസംഖ്യ $ 2$ , ഇരുപത്തിമൂന്നിന്റെ സൂത്രസംഖ്യ $7$എന്ന് കണ്ടെത്താം.
പ്രൈമറി ക്ലാസുകളിലെ ഗണിതപഠനം സുതാര്യവും യുക്തിഭദ്രവുമായിരിക്കണം. പണ്ടൊരിക്കല്‍ മാത്സ് ബ്ലോഗില്‍ ഒരു ചര്‍ച്ചവന്നിരുന്നു. ഒരു സംഖ്യയെ പതിനൊന്നുകൊണ്ട് നിശ്ശേഷം ഹരിക്കാമോ എന്ന് പരിശോധിക്കുന്ന മാര്‍ഗ്ഗത്തിന്റെ ഗണിതയുക്തി എന്താണെന്നയായിരുന്നു വിഷയം .
പ്രൈമറി പ്രോജക്ട്
പ്രൈമറി ക്ലാസില്‍ നല്‍കാവുന്ന ഒരു പ്രോജക്ട് വിഷയം കാണുക .ഒരു മൂന്നക്കസംഖ്യ എഴുതുക . ഉദാഹരണം $ 324$. ഇതിലെ അക്കങ്ങള്‍ ആവര്‍ത്തിച്ച് ആറക്കസംഖ്യ ആക്കുക . $ 324324$. ഈ ആറക്കസംഖ്യയെ $13$ കൊണ്ട് ഹരിച്ച് ഹരണഫലം എഴുതുക . ( നിശ്ശേഷം ഹരിക്കാന്‍ സാധിക്കും ) ഹരണഫലത്തെ $11$ കൊണ്ട് ഹരിക്കുക. അപ്പോള്‍ കിട്ടുന്ന ഹരണഫലത്തെ $7$ കൊണ്ട് ഹരിക്കുക. അങ്ങനെ ചെയ്യുമ്പോള്‍ ആദ്യം എഴുതിയ മൂന്നക്കസംഖ്യ തന്നെ ഹരണഫലമായി കിട്ടും . ഇതിന്റെ പിന്നിലെ ഗണിതയുക്തി എന്തെന്ന് കണ്ടെത്തുക. ഇത്തരം ഗണിതന്വേഷണങ്ങളായിരിക്കണം പഠനപ്രോജക്ടുകള്‍ .വിവരശേഖരണമായി ധാരാളം ഉദാഹരണങ്ങള്‍ പരിശോധിക്കാം . എന്നാല്‍ ഈ പരിശോധന മാത്രമായിരിക്കരുത് നിഗമനത്തില്‍ എത്തിക്കുന്നത് . ഗുണനവുമായി ബന്ധപ്പെട്ട മറ്റൊരു പ്രവര്‍ത്തനം കാണാം .
താഴെ കൊടുത്തിരിക്കുന്നതില്‍ $ abcdef $ എന്നത് ഒരു ആറക്കസംഖ്യയാണ് . അക്കങ്ങളെല്ലാം വ്യത്യസ്തങ്ങളാണ് , ഇതിനെ $f$കൊണ്ട് ഗുണിച്ചപ്പോള്‍ $tttttt$ എന്ന ആറക്കസംഖ്യ കിട്ടി . $abcdef$ കാണുക


Read More | തുടര്‍ന്നു വായിക്കുക

Kalolsavam Software for School Level

>> Tuesday, September 9, 2014

സ്‌ക്കൂള്‍ തലത്തില്‍ കലോത്സവം സംഘടിപ്പിക്കാന്‍ ഒരു സോഫ്റ്റ് വെയര്‍ എന്ന ആവശ്യവുമായി ഒട്ടേറെപ്പേര്‍ മാത് സ് ബ്ലോഗിനെ സമീപിച്ചിട്ടുണ്ട്. ഈ ആവശ്യം കണക്കിലെടുത്ത് ഗാമ്പസ് എന്ന ഓപ്പണ്‍സോഴ്‌സ് സോഫ്റ്റ് വെയറില്‍ പ്രമോദ് മൂര്‍ത്തി സാര്‍ ഒരു കലോത്സവം സോഫ്റ്റ് വെയര്‍ തയ്യാറാക്കിയിരുന്നു. അതിന്റെ പരിഷ്‌ക്കരിച്ച പതിപ്പുമായി ഈ വര്‍ഷത്തെ കലോത്സവ നടത്തിപ്പിന് പ്രമോദ് മൂര്‍ത്തി സാര്‍ എത്തിയിരിക്കുന്നു. ഉബുണ്ടുവില്‍ പ്രവര്‍ത്തിക്കുന്ന ഈ സോഫ്റ്റ് വെയര്‍ പ്രവര്‍ത്തിപ്പിച്ചു നോക്കി അഭിപ്രായം കമന്റിലൂടെ അറിയിക്കുമല്ലോ.

എഡ്യു ഉബുണ്ടു (Ed-Ubuntu 10.04) ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ ഈ സോഫ്റ്റ് വെയര്‍ പ്രവര്‍ത്തിപ്പിക്കുന്നത് എങ്ങനെയെന്നു നോക്കാം. ഇന്റര്‍നെറ്റ് വഴി mysql Server 5.1.73 ഡൗണ്‍ലോഡ് ചെയ്യുക. ഇന്‍സ്റ്റലേഷന്‍ കഴിയുമ്പോള്‍ mysql Database ഒരു പാസവേഡ് ചോദിക്കും. root എന്നു നല്‍കുക.

തുടര്‍ന്ന് കലോത്സവം സോഫ്റ്റ് വെയര്‍ ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് GdebiPackage installer വഴി ഇന്‍സ്റ്റാള്‍ ചെയ്യുക.

kalolsavam.tar.gz എന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് ഡെസ്‌ക്ക്‌ടോപ്പില്‍ എക്‌സ്ട്രാക്ട് ചെയ്യുക.

ഇതോടെ ഡെസ്‌ക്ക്‌ടോപ്പില്‍ KALOLSAVAM എന്ന പേരില്‍ ഒരു ഫോള്‍ഡര്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ടാകും.

രണ്ടു തരത്തില്‍ ഡാറ്റാബേസ് കൈകാര്യം ചെയ്യാം. സമ്പൂര്‍ണയില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത ഒരു csv ഫയല്‍ ഉണ്ടെങ്കില്‍ അത് കോപ്പി ചെയ്ത് കലോത്സവം ഫോള്‍ഡറിനുള്ളിലെ students.csv എന്ന ഫയലിലേക്ക് നമുക്ക് പേസ്റ്റ് ചെയ്യാം. തുടര്‍ന്ന് application-others-Kalolsavam.0 എന്ന ക്രമത്തില്‍ റണ്‍ ചെയ്യാം.

ഏതെങ്കിലും തരത്തിലുള്ള എറര്‍ ഉണ്ടാവുകയാണെങ്കില്‍ ഈ പാച്ച് ഫയല്‍ കൂടി റണ്‍ ചെയ്യുക.


ഇതുമായി ബന്ധപ്പെട്ട ഒരു ഹെല്‍പ്പ് ഫയല്‍ ഇവിടെയുണ്ട്.


Read More | തുടര്‍ന്നു വായിക്കുക

ഈ ഓണത്തിന് ടിവിയുമായി ഒരു ചലഞ്ചിന് തയ്യാറാണോ..?

>> Wednesday, September 3, 2014

വ്യത്യസ്തമായ ആശയങ്ങളെ മാത് സ് ബ്ലോഗ് എന്നും പിന്തുണച്ചിട്ടുണ്ട്. അതുപോലൊരു വ്യത്യസ്തമായ ആശയം ഇതാ. 'ഐസ് ബക്കറ്റ് ചലഞ്ച് ' ഇന്ന് ലോകമാകെ അലയടിക്കുകയാണ്. അമിട്രോഫിക് ലാറ്ററല്‍ സ്‌ക്ലെറോസിസ് (എഎല്‍എസ്) എന്ന രോഗത്തിനെതിരേയുള്ള ബോധവത്ക്കരണവും ധനസമാഹരണവുമാണ് ഈ ചലഞ്ചിന്റെ ലക്ഷ്യമെങ്കില്‍ അതിനെ പിന്തുടര്‍ന്ന് ഭാരതത്തിലെ ദാരിദ്രനിര്‍മ്മാര്‍ജ്ജനത്തിനായി 'റൈസ് ബക്കറ്റ് ചലഞ്ചും' തുടങ്ങിക്കഴിഞ്ഞു. എങ്കില്‍, തലയില്‍ ഐസ് വെള്ളമൊഴിക്കുകയോ സംഭാവന നല്‍കുകയോ വേണ്ടാത്ത മറ്റൊരു ചലഞ്ച് ഇതാ.. ഈ ഓണക്കാലത്ത് വീട്ടിലെ ടിവി ഓഫ് ചെയ്തു വയ്ക്കുവാനുള്ള ധൈര്യവും ആത്മസംയമനവുമുള്ളവര്‍ക്ക് ഈ ചലഞ്ചില്‍ പങ്കെടുക്കാം. ഇതാണ് 'ടിവി ചലഞ്ച്'.

ഞങ്ങള്‍, പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അന്റോണിയന്‍ ക്ലബ് അംഗങ്ങള്‍, ഈ ചലഞ്ചിനേക്കുറിച്ച് ഗൗരവമായിത്തന്നെ ചര്‍ച്ചചെയ്തു. വിശ്രമവേളകളെയും ഒഴിവുസമയങ്ങളേയും എന്തിനേറെ പറയുന്നു, നമ്മുടെ ജീവിതത്തെതന്നെ ഇന്ന് നിയന്ത്രിക്കുന്നത് ടിവിയാണ്. പൊതു ഇടങ്ങള്‍ ഇല്ലാതാകുകയും അവനവന്റെ സ്വീകരണമുറിയിലെ ടിവിയ്ക്കു മുന്‍പിലേയ്ക്ക് നാം ഒതുങ്ങിക്കൂടുകയും ചെയ്തതോടെ നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്നത് കുടുംബബന്ധങ്ങളുടെയും സുഹൃത്ത് ബന്ധങ്ങളുടെയും ഊഷ്മളതയാണ്.

ഓണക്കാലം ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്ന വേളകളായിരുന്നു. ആ സമയങ്ങളില്‍ പൊതു ഇടങ്ങളായി മാറുന്ന മൈതാനങ്ങളിലും ആറ്റുതീരങ്ങളിലും വീട്ടുതൊടികളിലുമൊക്കെ കളിക്കുവാനും കുളിക്കുവാനും പൂക്കള്‍ ശേഖരിക്കുവാനും ഒത്തുകൂടിയിരുന്ന കുരുന്നുകള്‍ സൗഹൃദത്തിന്റെയും പങ്കുവയ്ക്കലിന്റെയും ബാലപാഠങ്ങള്‍ അവിടെനിന്ന് അഭ്യസിച്ചിരുന്നു. പ്രകൃതിയെ തൊട്ടറിഞ്ഞിരുന്നു. സാമൂഹ്യജീവിയായി അവന്‍ മാറിയിരുന്നു. ഓണക്കാലത്ത് തറവാട്ടിലൊത്തുകൂടുകയോ നാട്ടിലെ കലാ-സാംസ്ക്കാരിക സമിതികളുടെ നേതൃത്വത്തില്‍ സംഗമിക്കുകയോ ചെയ്യുന്ന മുതിര്‍ന്നവരും ഈ നന്മകള്‍തന്നെയാണ് പങ്കുവച്ചിരുന്നത്.

പക്ഷേ ഇന്ന് കുടുംബാംഗങ്ങളുമൊത്ത് വിശേഷങ്ങള്‍ പങ്കിടുവാനോ കൂട്ടുകാരൊത്ത് രസിക്കുവാനോ നമുക്ക് സമയം കിട്ടുന്നില്ല. അത് കവര്‍ന്നെടുക്കുന്നതില്‍ പ്രധാനപങ്ക് വഹിക്കുന്നത് ടിവിയാണ്, സംശയമില്ല. വ്യക്തിത്വരൂപീകരണത്തിന്റെ ആദ്യഘട്ടങ്ങള്‍ നടക്കേണ്ട മേല്‍പ്പറഞ്ഞ കൂടിച്ചേരലുകള്‍ ഇല്ലാതാകുമ്പോള്‍ സാമൂഹ്യബോധമില്ലാത്ത ഒരു തലമുറയായിരിക്കും ജന്മമെടുക്കുക. ദീര്‍ഘനേരം ടിവി-യ്ക്ക് മുന്നില്‍ ചടഞ്ഞിരിക്കുന്നതുമൂലമുണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങളേക്കുറിച്ച് പറയേണ്ടതില്ലല്ലോ.

ഇതിനേക്കാളുപരിയായി നാം ശ്രദ്ധിക്കേണ്ട ഒന്നാണ് ടിവി പ്രോഗ്രാമുകള്‍ കുട്ടികളിലും മുതിര്‍ന്നവരിലും സൃഷ്ടിക്കുന്ന മാനസിക പ്രശ്നങ്ങള്‍. കച്ചവടതാത്പ്പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ചാനലുകള്‍ അവരുടെ മത-രാഷ്ട്രീയ ചായ് വുകള്‍ക്കും പരസ്യദാതാക്കളുടെ ഹിതങ്ങള്‍ക്കും അനുസൃതമായ പരിപാടികള്‍ കാണുവാന്‍ നമ്മെ നിര്‍ബദ്ധിതരാക്കുന്നു. നാം എന്തു വാങ്ങണം, എങ്ങിനെ ജീവിക്കണം എന്നൊക്കെ തീരുമാനിക്കുന്നത് ഇന്ന് ചാനലുകളും പരസ്യങ്ങളുമാണ്. വീട്ടില്‍ പഠനവും പ്രാര്‍ഥനയുമൊക്കെ എപ്പോള്‍ വേണമെന്നത് ചാനല്‍ പ്രോഗ്രാമുകള്‍ക്കനുസരിച്ച് ക്രമീകരിക്കുന്ന കാലമാണിത്. മനുഷ്യമനസില്‍ വിഷം കുത്തിവയ്ക്കുന്ന സീരിയലുകളും അശ്ലീലത നിറഞ്ഞ നൃത്ത ആഭാസങ്ങളും പരസ്യങ്ങളുമൊക്കെ നമ്മുടെ സംസ്ക്കാരത്തെതന്നെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ് എന്ന സത്യം നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.

അതെ, ടിവി നമ്മെ നിയന്ത്രിക്കുവാന്‍ തുടങ്ങിയിരിക്കുന്നു. ഇവിടെയാണ് ടിവിയോട് നമുക്കൊരു ചലഞ്ച് പ്രഖ്യാപിക്കേണ്ടത്. രസിപ്പിക്കുന്ന നിരവധി പരിപാടികളുമായി ഈ ഓണത്തിന് ടിവി നമ്മെ മാടി വിളിക്കുമ്പോള്‍ ,' നീ എന്നെയല്ല.. ഞാന്‍ നിന്നെയാണ് നിയന്ത്രിക്കുന്നത്.. കാരണം റിമോട്ട് എന്റെ കൈയിലാണ്.. ' എന്നു പറയുവാന്‍ നിങ്ങള്‍ക്കു കഴിയുമോ..?
പുതിയ പല സിനിമകളും ഓണത്തിന് ചാനലുകളിലെത്തും. രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമ, ഉത്സവ സീസണിലെ കനത്ത പരസ്യവരുമാനം ലക്ഷ്യമാക്കി പ്രദര്‍ശിപ്പിക്കുമ്പോള്‍ , കുറഞ്ഞത് അഞ്ചുമണിക്കൂറെടുക്കും തീരുവാന്‍. പത്തു മിനിട്ട് സിനിമ, പതിനഞ്ചുമിനിട്ട് പരസ്യം എന്ന ക്രമത്തില്‍ ഇത് നീളുന്നത് ഓണക്കാലത്തെ പതിവു കാഴ്ച്ചയാണ്.

മേല്‍പ്പറഞ്ഞ എല്ലാ കാര്യങ്ങളും പരിഗണിച്ചാണ് പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ അന്റോണിയന്‍ ക്ലബ് അംഗങ്ങള്‍ ടിവി ചലഞ്ച് പ്രഖ്യാപിക്കുന്നത്. ചാനലുകള്‍ ചെയ്യുന്ന നന്മകള്‍ മറന്നുകൊണ്ടല്ല ഇത് പറയുന്നത്, മറിച്ച് ചില തിരിച്ചറിവുകള്‍ക്കുവേണ്ടിയുള്ള ഒരു ശ്രമം മാത്രം. ക്ലബ് അംഗങ്ങളായ അറുപതു കുട്ടികളും ഞങ്ങളെ നയിക്കുന്ന അദ്ധ്യാപകരും ഈ ചലഞ്ച് ഏറ്റെടുത്തുകഴിഞ്ഞു. കാര്യം അവതരിപ്പിച്ചുകഴിഞ്ഞപ്പോള്‍ മാതാപിതാക്കളില്‍നിന്ന് വ്യത്യസ്ത പ്രതികരണങ്ങളാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. വാര്‍ത്തകള്‍ മാത്രം കണ്ടുകൊണ്ട് ടിവിയുടെ മറ്റുപയോഗങ്ങള്‍ പരമാവധി കുറയ്ക്കുവാന്‍ ഭൂരിപക്ഷം രക്ഷിതാക്കളും പൂര്‍ണ്ണമനസ്സോടെ സമ്മതം മൂളി. ഓണത്തിന്റെ പ്രധാന ദിവസങ്ങളില്‍ ടിവി ഓഫ് ചെയ്യാമെന്ന് ചിലര്‍. തിരുവോണദിവസം അതു ചെയ്യാമെന്ന് മറ്റുചിലര്‍.

എന്തായാലും അന്റോണിയന്‍ ക്ലബ് അംഗങ്ങളായ ഞങ്ങളുടെ തീരുമാനമിതാണ്.. ഈ ഓണാവധിയ്ക്ക് വീട്ടില്‍ ടിവിയുടെ ഉപയോഗം പരമാവധി കുറയ്ക്കും. (ചിലര്‍ പൂര്‍ണ്ണമായി ഒഴിവാക്കും.) അങ്ങിനെ ലഭിക്കുന്ന സമയമുപയോഗിച്ച് നല്ല പുസ്തകങ്ങള്‍ വായിക്കും. കൂട്ടുകാരുമൊത്തുകൂടി ഓണക്കളികളിലേര്‍പ്പെടും. പ്രകൃതിയെ കൂടുതല്‍ അറിയുവാനും സ്നേഹിക്കുവാനും പരിസ്ഥിതിപഠന യാത്രകള്‍ നടത്തും. ഈ ഓണാവധി തീരുംമുന്‍പ് വീട്ടില്‍ ഒരു ജൈവ പച്ചക്കറിത്തോട്ടം ആരംഭിക്കും.

അതെ.. ഈ ഓണത്തിന് ടിവിയുമായി ഒരു ചലഞ്ചിന് ഞങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. ഈ വെല്ലുവിളി ഏറ്റെടുക്കുവാന്‍ നിങ്ങള്‍ തയ്യാറാണോ..?


അന്റോണിയന്‍ ക്ലബ് അംഗങ്ങള്‍,
സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍,
പൂഞ്ഞാര്‍.


(ടോണി പുതിയാപറമ്പില്‍,
അന്റോണിയന്‍ ക്ലബ് കോ-ഓര്‍ഡിനേറ്റര്‍,
സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍,
പൂഞ്ഞാര്‍.


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer