STD VIII, IX, X : IT Video Tutorial
(Unit-III, IV, V) Updated

>> Thursday, September 25, 2014

ഒക്ടോബര്‍ മാസത്തില്‍ ഐടി പരീക്ഷ വരികയാണ്. അതോടൊപ്പം മാത് സ് ബ്ലോഗിനും പരീക്ഷയ്ക്കായി തയ്യാറെടുക്കേണ്ടതുണ്ട്. ഹൈസ്ക്കൂള്‍ ക്ലാസുകളിലെ ഐടി തിയറി ചോദ്യങ്ങള്‍ തയ്യാറാക്കി അയച്ചു തരാന്‍ സേവനസന്നദ്ധരായ അധ്യാപകരോട് അഭ്യര്‍ത്ഥിക്കുന്നു. എന്നാല്‍ പ്രാക്ടിക്കലിന് ഏറ്റവും മികച്ച രീതിയില്‍ തന്നെ കുട്ടികള്‍ക്ക് തയ്യാറെടുക്കാന്‍ കൊല്ലം കടയ്ക്കലുള്ള വിപിന്‍ മഹാത്മ തയ്യാറാക്കുന്ന പോസ്റ്റുകള്‍ ഉപകരിക്കുമെന്നു തീര്‍ച്ച. ഐടി പാഠപുസ്തകത്തെ ദൃശ്യവല്‍ക്കരിക്കുന്ന വിപിന്‍ സാറിന്റെ വീഡിയോ പാഠങ്ങള്‍ അധ്യാപകര്‍ക്കും കുട്ടികള്‍ക്കുമെല്ലാം അത്രയേറെ ഉപകാരപ്രദം ആകുന്നുണ്ട് എന്ന ഫീഡ് ബാക്കാണ് മാത് സ് ബ്ലോഗിന് ലഭിച്ചത്. 8,9,10 ക്ലാസുകളിലെ ആദ്യ രണ്ടു യൂണിറ്റുകളുടെ വീഡിയോ പാഠഭാഗങ്ങളാണ് ബ്ലോഗിലൂടെ നേരത്തെ പബ്ലിഷ് ചെയ്തിട്ടുള്ളത്. ഒട്ടും വൈകാതെ തന്നെ തുടര്‍ന്നുള്ള യൂണിറ്റുകള്‍ പബ്ലിഷ് ചെയ്യണമെന്ന് പല അധ്യാപകരും വിദ്യാര്‍ത്ഥികളും ആവശ്യപ്പെട്ടിരുന്നു. എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളിലെ ഐസിടി പാഠപുസ്‌തകത്തിലെ മൂന്ന്, നാല്, അഞ്ച് യൂണിറ്റുകളാണ് ഈ പോസ്റ്റിനോടൊപ്പം പ്രസിദ്ധീകരിക്കുന്നത്. വിപിന്‍ സാറിന്റെ ദീര്‍ഘനാളത്തെ അനുഭവ പാരമ്പര്യം പാഠങ്ങളെ ലളിതവും അനായാസമുള്ളതുമാക്കി മാറ്റിയിരിക്കുന്നു. ഈ പാഠങ്ങള്‍ കണ്ട ശേഷം നിങ്ങളുടെ സംശയങ്ങളും അഭിപ്രായങ്ങളുമെല്ലാം ചുവടെ രേഖപ്പെടുത്തുമല്ലോ.
STD VIII (Unit 3 to 5)

Unit 3 - നമുക്കൊരു ക്ലാസ് പത്രിക : ഓപ്പണ്‍ ഓഫീസ് വേര്‍ഡ് പ്രൊസസര്‍
View | Download

Unit 4 - വിജ്ഞാനം വിരല്‍ത്തുമ്പില്‍
Website : www.greenland.com, www.mikipedia.org, www.google.co.in
ഇന്റര്‍നെറ്റ് അടിസ്ഥാന പാഠങ്ങള്‍ : View | Download

Unit 5 - രസതന്ത്രപഠനം രസകരമാക്കാം
Software - Kalzium
കാല്‍സ്യം സോഫ്റ്റ് വെയര്‍ : View | Download
Software - Ghemical
തന്മാത്രാ ഘടന - View | DownloadSTD IX (Unit 3 to 5)

Unit 3 ഗണിതകൗതുകങ്ങള്‍ : ജിയോജിബ്ര
ബഹുഭുജങ്ങളുടെ നിര്‍മ്മിതി : View | Download
സമബഹുഭുജങ്ങളുടെ നിര്‍മ്മിതി : View | Download
സമവാക്യം ഉപയോഗിച്ച് കോണുകളുടെ തുക : View | Download
സ്ലൈഡര്‍ : View | Download

Unit 4 : വെബ്പേജുകളുടെ രഹസ്യം
Software : G Edit, Mozilla Fire Fox
വെബ്പേജുകളുടെ നിര്‍മ്മിതി; തുടക്കം : View | Download
വെബ്പേജുകളുടെ നിര്‍മ്മിതി; കൂടുതല്‍ സങ്കേതങ്ങള്‍ : View | Download

Unit 5 : കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തിക്കുന്നത്
കമ്പ്യൂട്ടറിന്റെ കെട്ടും മട്ടും മാറ്റാം : View | Download
കമ്പ്യൂട്ടര്‍ Error പരിഹരിക്കാം : View | DownloadSTD X (Unit 3 to 5)

Unit 3 - എന്റെ വിഭവ ഭൂപടം
www.wikimapia.org, www.keralaresourcemaps.in
വിക്കിമാപ്പിയ (ഉപഗ്രഹ ഭൂപടം) : View | Download
ക്യൂജിസ് : View | Download

Unit 4 - കമ്പ്യൂട്ടര്‍ ഭാഷ
Software: Wxglade, IDLE Using Python
പൈത്തണ്‍ പാഠങ്ങള്‍ :
X : View | Download
Wxglade : View | Download

Unit 5 - കമ്പ്യൂട്ടര്‍ എന്ന യന്ത്രം
കീബോര്‍ഡിനെപ്പറ്റി കൂടുതല്‍ അറിയാം : View | Download
മൗസിനെപ്പറ്റി കൂടുതല്‍ അറിയാം : View | Download
മൗസുകള്‍ പ്രവര്‍ത്തിക്കുന്നത് : View | Download
CPUവിനെപ്പറ്റി കൂടുതല്‍ അറിയാന്‍ : View | Download

51 comments:

Hari | (Maths) September 25, 2014 at 7:49 AM  

ഈ വര്‍ഷം പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന വിപിന്‍ സാറിന്റെ വീഡിയോ പാഠങ്ങളുടെ തുടര്‍ച്ചയാണിത്. ഓഡിയോ ക്വാളിറ്റി പഴയ പോസ്റ്റുകളെ അപേക്ഷിച്ച് കുറേക്കൂടി മെച്ചപ്പെട്ടിട്ടുണ്ടെന്നു തോന്നി. തുടര്‍ന്നുള്ള യൂണിറ്റുകള്‍ അപ് ലോഡ് ചെയ്തു തീരുന്ന മുറയ്ക്ക് രണ്ടു ദിവസത്തിനുള്ളില്‍ പബഌഷ് ചെയ്യുന്നതാണ്.

വിപിന്‍ മഹാത്മ September 25, 2014 at 11:18 AM  

ഹരിസാർ നന്ദി.
ഓഡിയോ ക്വാളിറ്റി രണ്ടാമത്തെ പാഠത്തിൻറെ വീഡിയോ ടൂട്ടോറിയലിനേക്കാൾ മെച്ചപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്.
സംശയങ്ങൾ കമന്റുകളായി ചോദിക്കുമല്ലോ.
പോരായ്മകളുണ്ടെങ്കിൽ അതും പറയാൻ മടിക്കരുത്.
വിപിൻ മഹാത്മ

Unknown September 25, 2014 at 3:04 PM  

സാര്‍ ഡൗണ്‍ലോഡ് കനക്കുന്നതുകൊണ്ടാണെന്ന് തോന്നുന്നു, ലിങ്കില്‍ എറര്‍ മെസേജ് കാണിക്കുന്നു....

വിപിന്‍ മഹാത്മ September 25, 2014 at 3:14 PM  

@ നിധിന്‍ സാര്‍
തിരക്ക് കുറയുമ്പോ കിട്ടുമെന്ന് പ്രതീക്ഷിക്കാം സാര്‍. view ലിങ്ക്
വര്‍ക്ക് ചെയ്യുന്നുണ്ട്. അതില്‍ നിന്നും download ചെയ്യാന്‍ നോക്കൂ.

Unknown September 25, 2014 at 3:28 PM  

THANK U VERY MUCH SIR
BUT 10 NE PATTICHE.........
S JAYAKUMAR
VCSHSS PUTHENVELIKARA

വിപിന്‍ മഹാത്മ September 25, 2014 at 3:47 PM  

@ ജയകുമാര്‍ സാര്‍
10 നെ പറ്റിച്ചതല്ല. ആ വീഡിയോയുടെ സൈസ് കൂടുതലാ. പാവം ഹരിസാറ് ഒരുപാട് തവണ ശ്രമിച്ചു. എന്തായാലും ഉടനേ കാണും. അത് ഉറപ്പ്

ghss pallickal September 25, 2014 at 6:49 PM  

ഈ ഉദ്യമത്തിന് വിപിൻ സാറിനു എല്ലാ വിധ ആശംസകളും ....

വിപിന്‍ മഹാത്മ September 25, 2014 at 7:34 PM  

@ ghss pallickal
നന്ദി

Rajeev September 25, 2014 at 10:21 PM  
This comment has been removed by the author.
Rajeev September 25, 2014 at 10:22 PM  
This comment has been removed by the author.
Rajeev September 25, 2014 at 10:43 PM  

Dear Vipin Sir,
Usually one would feel angry seeing the following error message from Google but I am extremely happy and you know why ? The message means that there is so much of traffic to download the file that Google cannot allow them all to download it at once. You are really lucky sir. I feel jealous. When would English Blog get such a chance !

"Sorry, you can't view or download this file at this time.

Too many users have viewed or downloaded this file recently. Please try accessing the file again later. If the file that you are trying to access is particularly large or is shared with many people, it may take up to 24 hours to be able to view or download the file. If you still can't access a file after 24 hours, contact your domain administrator."

Rajeev
English Blog

വിപിന്‍ മഹാത്മ September 25, 2014 at 10:54 PM  

രാജീവ് സാര്‍
ഈ വാക്കുകള്‍ക്ക് മുന്നില്‍ ശിരസ്സ് നമിക്കുന്നു. ഈ സപ്പോര്‍ട്ടിന് കോടാനുകോടി നന്ദി.
3 പാഠങ്ങളുടെ വീഡിയോ ഈ പോസ്റ്റില്‍ വരുന്നുണ്ട് സാര്‍.
എല്ലാറ്റിനും നന്ദി ഹരിസാറിനോടാണ്. അദ്ദേഹം ഈ ഫയല്‍ അപ് ലോഡ് ചെയ്യാന്‍ ഏറെ കഠിനാധ്വാനം ചെയ്യുന്നുണ്ട്.

Unknown September 26, 2014 at 10:25 AM  

VIEW download cheyyan pattunnundu
HARI SIR nu ella aasasakalum nerunnu
S.JAYAKUMAR
VCSHSS PUTHENVELIKARA

Hari | (Maths) September 26, 2014 at 8:43 PM  

വീഡിയോ ഫയലുകള്‍ മുഴുവനായും അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ക്ഷമയോടെ കാത്തിരുന്ന എല്ലാവര്‍ക്കും നന്ദി.

വിപിന്‍ മഹാത്മ September 26, 2014 at 9:39 PM  

ഹരി സാര്‍
ഈ വര്‍ക്കിന് IT ലോകം താങ്കളെ എന്നെന്നും ഓര്‍ക്കും.
താങ്ക്യൂ ബോസ്

Rajeev September 26, 2014 at 10:06 PM  

പ്രിയപ്പെട്ട ഹരി സര്‍, വീപിന് സര്‍ ,

വീഡിയോ നോട്സ് തികച്ചും ഉപകാരപ്രദം തന്നെ. ഒരു പക്ഷേ Maths Blog ലെ ഏറ്റവും ഹിറ്റ് കിട്ടാന്‍ പോകുന്ന പോസ്റ്റുകളില്‍ ഒന്നായിരിക്കും ഇതെന്ന് മനസ്സ്‌ പറയുന്നു.

Rajeev September 26, 2014 at 10:13 PM  

ഒരു സംശയം ഉണ്ട്‌ സര്‍

രണ്ടാം റ്റേമില്‍ കവര്‍ ചെയ്യേണ്ട portions മുഴുവന്‍ ഉണ്ടോ ഈ പോസ്റ്റില്‍ ? പ്രത്യേകിച്ച്‌ എട്ട്‌ ഒന്‍പത് ക്ലാസുകളുടെ ?

ഇല്ലെങ്കില്‍ അതു കൂടി ചേര്‍ത്ത്‌ പോസ്റ്റ് ആപ്ഡേറ്റ് ചെയ്യണമെന്നു അഭ്യര്‍ഥിക്കുന്നു

വിപിന്‍ മഹാത്മ September 26, 2014 at 10:32 PM  

രാജീവ്
സാര്‍
അഭിനന്ദനങ്ങള്‍ക്ക് അകൈതവമായ നന്ദി.

പിന്നെ സാര്‍ പറഞ്ഞൊരു കാര്യം. 8,9 ക്ലാസ്സുകളിലെ പാഠങ്ങള്‍ കവര്‍ ചെയ്തോ
എന്ന് എനിക്കും സംശയം ഉണ്ട്. ഓരോ മാസവും പഠിപ്പിക്കേണ്ടുന്ന പാഠഭാഗങ്ങള്‍
നോക്കി ആരെങ്കിലും കമന്‍റ് ചെയ്തെങ്കില്‍ അതുവരെയുള്ള പാഠഭാഗങ്ങള്‍ നമുക്ക്
കവര്‍ചെയ്യാമായിരുന്നു.
ഓരോ മാസത്തേയും വര്‍ക്ക് നോക്കി ആരെങ്കിലും കമന്‍റ് ചെയ്യുമെന്ന്
പ്രതീക്ഷിക്കുന്നു.

Unknown September 27, 2014 at 11:59 AM  

Dear Vipin Sir

Thank you very much for your effort in IT video classes. I can't download CPU section of std 10.

Asha P Mathew
AMMHSS Edayaranmula
Pathanamthitta

Unknown September 27, 2014 at 12:40 PM  

@ Vipin Sir

See this

വിപിന്‍ മഹാത്മ September 27, 2014 at 1:18 PM  

@ ആശ ടീച്ചര്‍
view ചെയ്യുന്ന windowയിലെ മുകളിലായി താഴേക്ക് കാണുന്ന ആരോമാര്‍ക്കില്‍ click ചെയ്യൂ

Unknown September 27, 2014 at 5:25 PM  

സാറിന്റെ ഈ ഉദ്യമത്തിന് നന്ദി പറയാന്‍ എനിക്ക് വാക്കുകളില്ല. നന്ദി...ഒരായിരം നന്ദി...

വിപിന്‍ മഹാത്മ September 27, 2014 at 6:35 PM  

പ്രോത്സാഹനങ്ങള്‍ക്ക് ഒരായിരം നന്ദി

Rajeev September 27, 2014 at 9:17 PM  

ഹരി സര്‍ ,

ഒരു അഭ്യര്‍ത്ഥന

ഒരേ ക്ലാസുകളുടെ നോട്സ് ഒന്നിച്ചൊന്ന് ആക്കാമോ?

അത്തരം ഒരു rearrangement ഈ പോസ്റ്റിനെ കുറേ കൂടി യൂസര്‍ ഫ്രെംഡ്ലീ ആക്കുമെന്നു പ്രതീക്ഷിക്കുന്നു.

ഇംഗ്ലീഷ് ബ്ലോഗ്

Unknown September 28, 2014 at 6:00 PM  

THANK U VERY MUCH SIR

nazeer September 28, 2014 at 9:53 PM  

Vipin,
I was away last 5 days....Just now only I saw the post."Words cannot express" about your work..I wish to say a Dedicated work...Thank you for "EVERYTHING" !!!!!God Bless U....and waiting for the DVD...ha...ha..
Nazeer

Hari | (Maths) September 29, 2014 at 8:24 AM  

ഈ പോസ്റ്റില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ പലരുടേയും കമന്റുകള്‍ വിപിന്‍ സാറിനും മാത് സ് ബ്ലോഗിനും ആവേശം പകരുന്നവയാണ്. ആത്മാര്‍ത്ഥമായ നന്ദി രേഖപ്പെടുത്തട്ടെ.

രാജീവ് സാര്‍,
പറഞ്ഞതു പോലെ തന്നെ വീഡിയോകളെ ക്ലാസ് അടിസ്ഥാനത്തില്‍ റീ അറേഞ്ച് ചെയ്തിട്ടുണ്ട്.

MKH MMO VHSS MUKKOM September 29, 2014 at 10:46 AM  

Thank you sir.

Arunbabu September 30, 2014 at 8:46 PM  

ഐ.ടിയെക്കുറിച്ച്‌ കാര്യമായ വിവരമൊന്നും എനിക്കില്ലെങ്കിലും ഈ പോസ്റ്റ്‌ കൂടുതൽ വിദ്യാർഥികൾക്ക് എത്തിക്കുവാൻ ശ്രമിക്കാം .ഈ പോസ്റ്റിന്റെ ശില്പി വിപിൻ സാർ, ഹരി സാർ വളരെ നന്ദി.

terrin eugin September 30, 2014 at 10:15 PM  

Vipin Sir,

Thanks a lot.It is very useful to me. May God bless you.

St.Michael's H S
Kadinamkulam

cbmary September 30, 2014 at 11:27 PM  

VIPIN SIR,


Loads of THANKS for your hardwork and
dedication.......

C.B.Mary
St.George's High School Edappally.

sirajudheen October 4, 2014 at 9:47 AM  

അഭിനന്ദനങ്ങള്‍, ഈ സദുദ്യമത്തിന് ..
ഈ ദ്രിശ്യാവിഷ്കാരം സാര്‍ത്തകമാക്കിയ വിപിന്‍ സാറിനും മാത്ത്സ് ബ്ലോഗിനും ഒരായിരം നന്ദിയും ബലി പെരുന്നാള്‍ ആശംസകളും

വിപിന്‍ മഹാത്മ October 4, 2014 at 12:51 PM  

@ blogger sreeyuktha ks
നന്ദി

@ blogger nazeer
അഭിനന്ദനങ്ങള്‍ക്ക് നന്ദി സര്‍.

@ blogger mkhmmohsitclub mukkom
നന്ദി

@ blogger Arunbabu
ആ മനസ്സിന് മുന്നില്‍ സല്യൂട്ട്

@ blogger terrin eugin
നന്ദി

@ blogger C.B.Mary
നന്ദി

@ blogger sirajudheen
നന്ദി. ബലി പെരുന്നാള്‍ ആശംസകള്‍

Unknown October 7, 2014 at 4:36 AM  

thank u ......sir.we all thankfull to u sir

juliet October 9, 2014 at 2:28 PM  
This comment has been removed by the author.
juliet October 9, 2014 at 2:30 PM  

Thank you sir It is helpful

Juliet
Fatima G H S Fortkochi

LEENA SREENIVASAN October 10, 2014 at 8:10 AM  

sir,thank u 4 your video classes.I could not watch and download 9th chapter-1st lesson "G edit".how can i sir ?

NABOB October 11, 2014 at 12:30 PM  

Sir,
വീഡിയോ പാഠഭാഗങള്‍ വളരെ നന്നായിരിക്കുന്നു. AVI ഫോര്‍മാറ്റില്‍ സേവ് ചെയ്യുന്ന വീഡിയോയുടെ file size, വലുതായിരിക്കും.ഇതു uploading/ downloading സമയം കൂടുതല്‍ ആകുന്നതിന് ഇടയാക്കും. mp4 format-ല്‍ file size കുറവാകുന്നു.നേരിട്ട് mp4 ല്‍ സേവ് ചെയ്യാന്‍ പറ്റുന്നില്ല എങ്കില്‍ "HandBrake" എന്ന free sowtware ഉപയോഗിച്ച് quality
യില്‍ വലിയ വ്യത്യാസമില്ലാതെ ചെയ്യാം.

sooraj October 15, 2014 at 4:37 PM  

while downloading 8 th tutorial same calcium tutorial is downloading again and again y this happens pls calirify through through email or 9497878912

Unknown October 20, 2014 at 9:06 PM  

i liked this programme very much,by,parvathi

Rajeev October 23, 2014 at 6:33 AM  

പ്രിയപ്പെട്ട അധ്യാപകരെ,
വിപിൻ സാറിന്റെ നോട്സ് എല്ലാവരും ഉപയോഗിക്കുന്നുണ്ടാവും എന്ന് വിശ്വസിക്കുന്നു. ഡൌണ്‍ലോഡ് ചെയ്ത പലരും അല്പം കഷ്ടപ്പെട്ടിട്ടുണ്ടാവും... കാരണം അത്ര വലുതാണ്‌ ഫയൽ സൈസ്. ഒരിക്കൽ ഡൌണ്‍ലോഡ് ചെയ്തു കിട്ടിയാൽ നല്ല ക്വാളിറ്റി ഉള്ളത് കൊണ്ട് അത് നല്ലതാണ്. പക്ഷെ പല സ്കൂളുകളിലും ഇന്റർനെറ്റ്‌ സ്പീഡ് വളരെ കുറവോ അധിക സമയം നിൽക്കാത്തതോ ഒക്കെ ആയിരിക്കും. ചിലർ ലിമിറ്റഡ് ഡൌണ്‍ലോഡ് മാത്രമുള്ള നെറ്റ് സെറ്റർ ആവും ഉപയോഗിക്കുന്നത് . ഈ പറഞ്ഞ ഏതെങ്കിലും വിഭാഗത്തിൽ പെടുന്നവർക്ക് ഡൌണ്‍ലോഡ് വലിയ പ്രയാസമായിരിക്കും.

ഇത്ര കഷ്ടപ്പെട്ട് ഇത് തയ്യാറാക്കിയ വിപിൻ സാറിനെയോ അപ്‌ലോഡ്‌ ചെയ്യാനും പോസ്റ്റ് തയ്യാറാക്കാനും പ്രയത്നിച്ച ഹരി സാറിനെയോ ബുദ്ധിമുട്ടിക്കാതെ നിങ്ങളിൽ ആർക്കെങ്കിലും ഈ വീഡിയോകളുടെ ക്വാളിറ്റി നഷ്ടപ്പെടാതെ തന്നെ ഫയൽ സൈസ് കുറച്ച് മാത്സ് ബ്ലോഗിലേയ്ക് അയച്ച് കൊടുക്കകയോ അപ്‌ലോഡ്‌ ചെയ്ത ശേഷം ലിങ്ക് അയച്ചു കൊടുക്കകയോ ചെയ്തു കൂടേ ?

NB : എനിക്കറിയില്ല.

Unknown November 3, 2014 at 10:08 PM  

Sir Ihave a request.
will you can please upload this to youtube....it is more easy to download...

Unknown January 17, 2015 at 5:10 PM  

Vipin sir you are great. Thank u so much

Unknown February 25, 2015 at 4:31 PM  

ThankyoU sir for your videos which we help very clearly

MKM HSS PIRAVOM. Ph: 2242269 August 4, 2015 at 8:36 PM  

VIPIN SIR,THANK YOU VERY MUCH

Deeptha October 25, 2015 at 2:40 PM  

not yet working

Unknown January 7, 2016 at 7:54 PM  

vipinsir please post other videotutoril lessons

Unknown February 18, 2016 at 4:32 PM  

Big thanks to vipin sir I get the video!
This video help me in it exam(19/2/2016)
I don't no who was called me?any way thanks

Unknown June 26, 2018 at 10:02 PM  

sir please update the videos of chapter 1 of standard 9 mathematics so that teachers has to display in front of students.

Unknown October 3, 2018 at 1:41 PM  

Sir pls upload the videos of chapter 4(Programming) in standard 9

Unknown August 22, 2019 at 9:30 PM  

vipin sir...pls upload vedio tutorials for all units in 9 std text..it will b vry easy to follow...

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer