Showing posts with label Social Science 2017. Show all posts
Showing posts with label Social Science 2017. Show all posts

Incredible India..!!

>> Saturday, November 11, 2017



അസാധാരണ വൈവിധ്യമുള്ള നാടാണ് നമ്മുടെ നാട്.മഹാപർവ്വതങ്ങളും മഹാസമതലങ്ങും മരുഭൂമിയും പീഠഭൂമിയും ദ്വീപുകളും മഴക്കാടുകളൂം വിവിധമണ്ണിനങ്ങളും വൻ നദികളും ചേർന്ന ഇന്ത്യൻ ഭൂപ്രകൃതിയിൽ ഭൂമിയിലെ ഒട്ടുമിക്ക ഭൂവൈവിധ്യങ്ങളുമുണ്ട്. കാലാവസ്ഥയിലും പ്രാദേശികവും കാലികവുമായ വ്യതിയാനങ്ങൾ കാണാം. കാർഷിക രാജ്യമായ ഇന്ത്യയുടെ വളർച്ചയുടേയും വികസനത്തിന്റെയും അടിത്തറ തന്നെ വൈവിധ്യമാർന്ന ഭൂപ്രകൃതിയും കാലാവസ്ഥയും മണ്ണിനങ്ങളും ദികളുമൊക്കെതന്നെയാണ്.
ഇന്ത്യയുടെ സ്ഥാനം, ഭൂപ്രകൃതി, നദികൾ, മണ്ണിനങ്ങൾ, കാലാവസ്ഥ - എന്നീ പ്രധാനാശയങ്ങളിൽ വ്യക്തമായ ധാരണ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് "വൈവിധ്യങ്ങളുടെ ഇന്ത്യ" എന്ന അധ്യായം തയ്യാറാക്കിയിരിക്കുന്നത്.

ഉത്തരപർവ്വതമേഖലയുടെ സൗന്ദര്യം കണ്ട് രൂപീകരിക്കപ്പെട്ടത് കണ്ട്, ഉപവിഭാഗങ്ങൾ കണ്ടും വരച്ചും അതിൽ നിന്ന് ഉൽഭവിക്കുന്ന നദികളിലൂടെ അവ രൂപീകരിച്ച മഹാസമതലങ്ങളിൽ ഇറങ്ങി കണ്ടും ഔട്ട്ലൈൻ മാപ്പിൽ അടയാളപ്പെടുത്തി മരുഭൂമിയിലൂടെ ആരവല്ലി പർവ്വതം കടന്ന് ഉപദ്വീപീയ പീoഭൂമിയിലൂടെ യാത്രചെയ്ത് ഇതിന്റെ ഉപവിഭാഗങ്ങളും പർവ്വതങ്ങും നദികളും ഇന്ത്യയുടെ രൂപരേഖയിൽ വരച്ചും പട്ടിക പ്പെടുത്തിയും ഗുജറാത്ത് തീരത്ത് തീരത്ത് നിന്ന് തീരസമതലത്തിലൂടെ അതിന്റെ വിവിധ ഭാഗങ്ങളിലൂടെ ബംഗാളിലെത്തുകയും പശ്ചിമ - പൂർവ്വ തീരങ്ങളെ താരതമ്യം ചെയ്യുകയും അവിടെ നിന്ന് ദ്വീപീകളിലേക്കും ശേഷം കാലാവസ്ഥയെ സ്വാധീനിക്കുന്ന ഘടകങ്ങളും ഇന്ത്യയുടെ നാല് ഋതുക്കളും അതിന്റെ പ്രത്യേകതകളും തിരിച്ചറിഞ്ഞ് മഴയുടെ വിതരണത്തിലുള്ള വൈവിധ്യവും കണ്ട് ഈ യൂണിറ്റ് അവസാനിക്കുകയാണ്. എന്നാൽ ഈ വൈവിധ്യങ്ങൾക്കിടയിലും മൺസൂൺ കാലാവസ്ഥയും, സാംസ്കാരിക സങ്കലനവും, ഗതാഗത വാർത്താവിനിമയ സംവിധാനങ്ങളും ഇന്ത്യയുടെ ഏകത്വത്തെ നിലനിർത്തുന്നു എന്നും, ഇന്ത്യയുടെ വികസനത്തിനും ഐക്യത്തിനും ക്രിയാത്മക പങ്ക് വഹിക്കണമെന്നുമുള്ള മനോഭാവം സൃഷ്ടിക്കുന്ന രീതിയിൽ വീഡിയോയും പ്രസന്റേഷനും ഉപയോഗിച്ച് ഈ യൂനിറ്റ് വിനിമയം ചെയ്യാൻ സാധിക്കും.ഇന്ത്യയുടെ ഔട്ട്‌ലൈന്‍ മാപ്പിൽ അടയാളപ്പെടുത്തി എന്റെ അറ്റ്ലസ് എന്ന CE പ്രവർത്തനവും പൂർത്തിയാക്കാം.


Teaching Materials


ഒന്ന്



രണ്ട്



മൂന്ന്



നാല്



അഞ്ച്



ആറ്



ഏഴ്



എട്ട്




താഴെ വീഡിയോകളുടെ ലിങ്ക്

1- ഇന്ത്യ ഭൗതിക ഭൂമി ശാസ്ത്രം


2- ഉത്തര മഹാസമതലം


3- ഇന്ത്യ - നദികൾ


4- ഉപദ്വീപിയ ഇന്ത്യ


5- ഇന്ത്യ - തീരസമതലം


ഈ ലിങ്കിലുള്ള വീഡിയോകളുടെ സഹായത്തോടെ പാoഭാഗം കൃത്യമായി വിനിമയം ചെയ്യാനും കുട്ടികൾക്ക് മനസ്സിലാക്കാനും സാധിക്കും. മാത്രമല്ല ജില്ലാ - സംസ്ഥാന തലങ്ങളിലുള്ള മൽസരങ്ങളിൽ തയ്യാറെടുക്കുന്നവർക്കും ഏറെ ഉപകാരപ്പെടും.


Read More | തുടര്‍ന്നു വായിക്കുക

Social Science: Study Notes for Second Term
(Updated with English Medium Notes)

>> Sunday, December 11, 2016

രണ്ടാം പാദ വാര്‍ഷിക പരീക്ഷയ്ക്കുള്ള അവസാന ഒരുക്കങ്ങള്‍ക്കായി തയാര്‍ ചെയ്ത സോഷ്യല്‍സയന്‍സ് നോട്‌സുകളാണ് ഈ പോസ്റ്റിലുള്ളത്.കേരളത്തിന്റെ രണ്ടറ്റങ്ങളില്‍ നിന്നുള്ള രണ്ട് അധ്യാപകരാണ് ഈ ശ്രമത്തിനു പിന്നില്‍. കാസ്രോഡ് പരപ്പ ജിഎച്ച്എസ്എസ്സില്‍ നിന്നുള്ള ബിജു.എം സാറും തിരുവനന്തപുരം കട്ടീല ഡോ.എഎംഎംആര്‍എച്ച്എസ്എസ്സില്‍ നിന്നുള്ള കോളിന്‍ ജോസ് സാറും.. UPDATE: For English Medium, Mr. ROY. K,MARTHOMA HIGHER SECONDARY SCHOOL,PATHANAMTHITTA has prepared short notes which is added. Click here to download
Click here to download English Medium Notes


Read More | തുടര്‍ന്നു വായിക്കുക

STD X Social Science Unit 4, 6, 7

>> Wednesday, October 19, 2016

പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രത്തില്‍ നിന്നുള്ള മൂന്നു യൂണിറ്റുകളെ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി സമഗ്രമായി വിശകലനം ചെയ്യുന്ന ചില മെറ്റീരിയലുകളാണ് ഇതോടൊപ്പം നല്‍കിയിരിക്കുന്നത്. എസ്.ഐ.എച്ച്.എസ് ഉമ്മത്തൂരിലെ സാമൂഹ്യശാസ്ത്രവിഭാഗം അദ്ധ്യാപകനായ യു.സി.അബ്ദുള്‍ വാഹിദാണ് പഠനവിഭവങ്ങള്‍ തയ്യാറാക്കിയത്. സാമൂഹ്യശാസ്ത്രം നാലാം യൂണിറ്റായ ഭൂതല വിശകലനം ഭൂപടങ്ങളിലൂടെ, ആറാം യൂണിറ്റായ ആകാശക്കണ്ണുകളും അറിവിന്റെ വിശകലനവും, ഏഴാം യൂണിറ്റായ വൈവിധ്യങ്ങളുടെ ഇന്‍ഡ്യ എന്നീ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ചെറുകുറിപ്പുകള്‍, ചിത്രങ്ങളുടെ സഹായത്തോടെയുള്ള പഠനക്കുറിപ്പുകള്‍, പ്രസന്റേഷന്‍ ഫയല്‍, വീഡിയോ എന്നിവയാണ് ഇതോടൊപ്പം നല്‍കുന്നത്. ഇവ പഠനവിധേയമാക്കി നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റായി കുറിക്കുമല്ലോ.

Social Science Unit 7
(വൈവിധ്യങ്ങളുടെ ഇന്ത്യ)

സംസ്കാരവും ദേശീയതയും എന്ന യൂനിറ്റിൽ നമ്മുടെ സമൂഹത്തിലെ നാനാത്വം കണ്ട വിദ്യാർത്ഥികൾ ആകാശക്കണ്ണിലൂടെ നോക്കിക്കണ്ട രാജ്യത്തിന്റെ ഭൗതിക സവിശേഷതകൾ വിശകലനം ചെയ്യുന്ന ഒരധ്യായമാണ് വൈവിധ്യങ്ങളുടെ ഇന്ത്യ. സ്ഥാനീയ വിവരം കണ്ടെത്തിയ ശേഷം ഭൗതിക വിശേഷണങ്ങളിലേക്ക് പോകും മുമ്പ് അരുണിമ സിൻഹ എന്ന വികലാംഗയായ വനിത എവറസ്റ്റ് കീഴടക്കിയ കഥ പറഞ്ഞാണ് ഈ വലിയ യൂനിറ്റിൽ പ്രവേശിക്കുന്നത്. എവറസ്റ്റ് കൊടുമുടിയുള്ള പർവ്വതനിര എങ്ങിനെ ഉണ്ടായി എന്ന 9- ക്ലാസ്സിലെ ഫലക ചലനസിദ്ധാന്തം ഓർമ്മിപ്പിച്ച് കൊണ്ട് ലോകത്തിന്റെ മേൽക്കൂരയിൽ നിന്ന് ഇറങ്ങി സസ്ക്കർ ഹിമാലയവും ഹിമാലയവും കിഴക്കൻ പർവ്വതനിരയും കടന്ന് സമതലങ്ങളിലേക്ക് ഇറങ്ങുകയാണ്. രാജ്യത്തിന്റെ ഭക്ഷ്യ കലറയായ വിശാലമായ നിക്ഷേപ സമതലം കടന്ന് പീം പ്രദേശത്തേക്ക് വരികയാണ്. പശ്ചിമ - പൂർവ ഘട്ടം കടന്ന് അറബിക്കടലിലയും ബംഗാൾ ഉൾക്കടലിലേയും ദ്വീകളും കണ്ട് അവസാനിക്കുന്ന ഈ അധ്യയത്തിൽ ഭൂപ്രകൃതി വൈവിധ്യം പോലെത്തന്നെ നദികളിലും മണ്ണിലും കൃഷിയിലും സസ്യജാലങ്ങളിലും കാലാവസ്ഥയിലും മഴയുടെ വിതരണത്തിൽ പോലും വൈവിധ്യങ്ങൾ കണ്ടാണ് അവസാനിക്കുന്നത്.
Main Points PDF File
Detailed Points With Images
Presentation File

Social Science - II Unit 6
ആകാശക്കണ്ണുകളും അറിവിന്റെ വിശകലനവും


പൂർവ്വികർ ആഹാരസമ്പാദനത്തിനും ശത്രുക്കളിൽ നിന്നുള്ള രക്ഷയ്ക്കും മലമുകളിലും മരങ്ങളിലും കയറി വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങിയ അന്ന് ആരംഭിച്ച വിദൂര സംവേദനം പുരോഗതി പ്രാപിച്ചു കൊണ്ടിരിക്കുന്നു. വാണിജ്യമാരംഭിച്ചതോടെ കച്ചവടക്കാരിൽ നിന്നും നാവികരിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് ഭൂപടങ്ങൾ നിർമ്മിക്കാൻ തുടങ്ങി. ദുർഘടമായ പ്രദേശങ്ങളുടെ വിവരം ശേഖരിക്കാനും, വിവരശേഖരണത്തിന് ധാരാളം സമയമെടുക്കുന്നതുകൊണ്ടും, ദിനേന നടക്കുന്ന മാറ്റങ്ങൾ അറിയാൻ പ്രയാസമുള്ളതുകൊണ്ടും അതിനൊരു എളുപ്പവഴി ആലോചിച്ചു . അവിടെയാണ് വിദൂരതയിൽ നിന്ന് വിവരം ശേഖരിക്കുന്ന ശാസ്ത്രം ഇക്കാണുന്ന പുരോഗതി കൈവരിച്ചത്.
റിമോട്ട് സെൻസിങ്ങിന്റെ മൂന്ന് അടിസ്ഥാന ഘടകങ്ങളാണല്ലൊ- ഊർജ ജം, സെൻസർ, പ്ലാറ്റ്ഫോം. ഭൗമോപരിതലത്തിലോ ബലൂണിലോ വിമാനത്തിലോ കൃത്രിമ ഉപഗ്രഹത്തിലോ ഉറപ്പിച്ച ക്യാമറയോ സ്കാനറോ വൈദ്യുതകാന്തിക വികിരണത്തിന്റെ പ്രതിഫലനത്തോത് മനസ്സിലാക്കി നമുക്കെത്തിച്ചു തരുന്ന ആകാശക്കണ്ണുകൾ നമുക്ക് വളരെയേറെ പ്രയോജനം ചെയ്യുന്നു.
നമുക്ക് ലഭിക്കുന്ന സ്ഥാനീയ വിവരങ്ങളും വിശേഷണങ്ങളും കമ്പ്യൂട്ടർ ഭൂ വിവര വ്യവസ്ഥയിൽ ശേഖരിച്ച് വിശകലനത്തിനു വിധേയമാക്കി ഉപയോക്താവിന് ആവശ്യമായ വിവരങ്ങൾ നൽകാൻ സാധിക്കുന്ന GIS സാങ്കേതിക വിദ്യയെക്കുറിച്ച് പറയുന്ന അധ്യായം അവസാനിക്കുന്നത് ഉപഗ്രഹധിഷ്ഠിത ഗതി നിർണയ സംവിധാനങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടാണ്. അമേരിക്കയുടെ GPS ഉം മറ്റ് രാജ്യങ്ങളുടെ നാവിഗേഷൻ സിസ്റ്റവും പരിചയപ്പെട്ടതിന് ശേഷം നമ്മുടെ ഉപഗ്രഹ സംവിധാനത്തെയും 2016 ഏപ്രിൽ 28 ന് വിക്ഷേപപണം പൂർത്തിയാക്കിയ നമ്മുടെ സ്വന്തം നാവിക് (എഴാമത്തെ IRNSS 1G) ന്റെ കാര്യംപറഞ്ഞ് സ്വയംപര്യാപ്തത നേടിയ ഇന്ത്യയുടെ യശസ്സ് വാനോളമുയർത്തിയാണ്.

Main Points PDF File
For Class room Activity
Detailed points with Image
Presentation File

Social Science -II Unit 4
(ഭൂതല വിശകലനം ഭൂപടങ്ങളിലൂടെ)

ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് എന്തിനാണ് ഭൂസർവെ നടത്തുന്നത് പരമ്പരാഗത മാർഗ്ഗങ്ങളിലുള്ള ഭൂസർവെ യെക്കുറിച്ച് പറയും. അതിന്റെ പോരായ്മകൾ പറയുന്നുണ്ട് ഈ യൂണിറ്റിൽ. പരമ്പരാഗത ഭൂസർവെയെക്കുറിച്ചുള്ള 10 - ക്ലാസ്സിലെ അധ്യായമാണ് യൂനിറ്റ് 4 ഭൂതല വിശകലനം ഭൂപടങ്ങളിലൂടെ എന്നത്.ആ പാം ഭാഗത്തെ പ്രസന്റേഷനും ഇതോടൊപ്പം അയക്കുന്നു. മുന്നറിവ് പരിശോധിച്ച് ക്രോഡീകരിക്കാൻ ഏറെ സഹായകമാകുമെന്ന് വിശ്വസിക്കുന്നു.
Main Points
Video File


Read More | തുടര്‍ന്നു വായിക്കുക

Social Science X : Study Notes

>> Tuesday, August 30, 2016

കാസര്‍ഗോട്ടെ ജിഎച്ച്എസ്എസ് പരപ്പയിലെ എം ബിജുസാറും തിരുവനന്തപുരം കാട്ടെല ഡോ.എഎംഎംആര്‍എച്ച്എസ്എസിലെ ഈ കോളിന്‍ ജോസ് സാറും ചേര്‍ന്ന് തയാറാക്കി അയച്ച ഷോര്‍ട്ട് നോട്ടുകളാണ് ഈ പോസ്റ്റിലുള്ളത്. ഒന്നാം പാദവാര്‍ഷിക പരീക്ഷാ സംബന്ധിയായി സോഷ്യല്‍സയന്‍സ് വിഷയത്തിന് അവശ്യമായ ഷോട്ട് നോട്ടുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗപ്പെടുത്തിക്കൊള്ളൂ. സംശയങ്ങളും മെച്ചപ്പെടുത്തല്‍ നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവയ്ക്കുന്നത് ഇരുവര്‍ക്കും സന്തോഷമാകും.
Click here to Download Notes


Read More | തുടര്‍ന്നു വായിക്കുക

STD X Social Science Teachning Aids

>> Monday, July 11, 2016

എറണാകുളം ജില്ലയിലെ പള്ളിപ്പുറം സെന്റ് മേരീസ് ഹൈസ്ക്കൂളിലെ സാമൂഹ്യശാസ്ത്രം അദ്ധ്യാപകനായ ശ്രീ.മൈക്കല്‍ ആഞ്ജലോയുടെ ടീച്ചിങ്ങ് എയ്ഡുകള്‍ ഒട്ടേറെ അദ്ധ്യാപകര്‍ക്ക് പ്രയോജനപ്പെട്ടതായി അറിയാന്‍ കഴിഞ്ഞു. ക്ലാസ് മുറികളില്‍ ഉപയോഗിക്കുന്നതിനു വേണ്ടി അദ്ദേഹം തയ്യാറാക്കിയ ഈ നോട്ടുകള്‍ മറ്റ് അദ്ധ്യാപകര്‍ക്ക് വേണ്ടി പങ്കുവെക്കുമ്പോഴാണ് പ്രവൃത്തി ശ്ലാഘനീയമാകുന്നത്. യഥാര്‍ത്ഥത്തില്‍ ഇത്തരമൊരു കൊടുക്കല്‍ വാങ്ങലുകള്‍ക്ക് അദ്ധ്യാപകര്‍ സന്മനസ്സ് കാണിച്ചാല്‍ നമ്മുടെ വിദ്യാഭ്യാസമേഖല കുറേക്കൂടി മെച്ചപ്പെടുമെന്നതില്‍ സംശയം വേണ്ട. ഇവിടെ ശ്രീ.മൈക്കല്‍ ആഞ്ജലോ ഇന്ന് പങ്കുവെക്കുന്നത് സോഷ്യല്‍ സയന്‍സിലെ മൂന്നു യൂണിറ്റുകളാണ്. സോഷ്യല്‍ സയന്‍സ് ഫസ്റ്റിലെ രണ്ടാം യൂണിറ്റായ world in the Twentieth Centuryഉം സെക്കന്റിലെ ഒന്നും രണ്ടും യൂണിറ്റുകളായ Seasons and Time, In Search of the Wind എന്നിവയുമാണത്. സോഷ്യല്‍ സയന്‍സ് അദ്ധ്യാപകുരും വിദ്യാര്‍ത്ഥികളും അഭിപ്രായങ്ങള്‍ കമന്റ് ചെയ്യുമെന്ന് പ്രതീക്ഷിക്കട്ടെ.

സോഷ്യല്‍സയന്‍സ് - I യൂണിറ്റ് 02
പത്താം ക്ലാസിലെ ഹിസ്റ്ററി രണ്ടാം പാഠഭാഗമായ World In the Twentieth Century യെ ആസ്പദമാക്കിയുള്ള ടീച്ചിങ്ങ് എയ്ഡ് ആണ് ഈ പോസ്റ്റ്. ഈ പാഠഭാഗത്തില്‍ വ്യവസായ വിപ്ലവം മുതലാളിത്തത്തിലേക്കും സാമ്രാജ്യത്വത്തിലേക്കും നയിച്ചതും അതേത്തുടര്‍ന്നുണ്ടായ ലോകമഹായുദ്ധങ്ങളും, നാസിസം, ഫാസിസം തുടങ്ങിയവയുടെ വളര്‍ച്ചയും പ്രതിപാദിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ രൂപീകരണം, ശീതസമരം, ചേരിചേരായ്മ, സോവിയറ്റ് യൂണിയന്റെ തകര്‍ച്ച, ഇസ്രയേല്‍-പാലസ്തീന്‍ പ്രശ്നങ്ങള്‍ എന്നീ പ്രധാനപ്പെട്ട ലോകസംഭവങ്ങള്‍ ഇരുപതാം നൂറ്റാണ്ടിന്റെ സംഭാവനയാണ് എന്ന അറിവ് ഈ പാഠഭാഗത്തിലൂടെ ലഭിക്കുന്നു. ഏകാധിപത്യത്തോടുള്ള എതിര്‍പ്പും, ജനാധിപത്യത്തോടുള്ള ആദരവും ഉണ്ടാക്കുന്ന രീതിയിലും യുദ്ധ വിരുദ്ധ സാമ്രാജ്യത്വ വിരുദ്ധ മനോഭാവം കുട്ടികളില്‍ വളര്‍ത്താനുതകുന്ന രീതിയിലുമാണ് ഈ പാഠഭാഗം ക്രമീകരിച്ചിരിക്കുന്നത്.
Teaching Aid on World In the Twentieth Century: Download

സോഷ്യല്‍സയന്‍സ് - II യൂണിറ്റ് 01
പത്താം ക്ലാസിലെ സോഷ്യല്‍ സയന്‍സ് രണ്ടിലെ ഒന്നാം പാഠഭാഗമായ Seasons and Time എന്നതിലെ ടീച്ചിങ്ങ് എയ്ഡ് ആണ് ഈ പോസ്റ്റ്. അച്ചുതണ്ടിന്റെ ചരിവുമൂലമുള്ള സൂര്യന്റെ അയനമാണ് ഭൂമിയില്‍ ഋതുക്കള്‍ ഉണ്ടാകുന്നതിനുള്ള കാരണം. വിവിധങ്ങളായ ഋതുക്കളെപ്പറ്റിയും ഭൂമിയിലെ സമയനിര്‍ണ്ണയവും വളരെ വിശദമായി ഈ പാഠഭാഗത്ത് വിവരിച്ചിരിക്കുന്നു.

Teaching Aid on Seasons and Time: Download

സോഷ്യല്‍സയന്‍സ് -II യൂണിറ്റ് 02
പത്താം ക്ലാസിലെ സോഷ്യല്‍സയന്‍സ് രണ്ട് - രണ്ടാം യൂണിറ്റായ In Search of the Wind നെ ആസ്പദമാക്കിയുള്ളതാണ് ഈ പോസ്റ്റ്. കാറ്റിന്റെ ഉത്ഭവം തേടിയുള്ള ഈ യാത്രയില്‍ അന്തരീക്ഷ മര്‍ദ്ദത്തിലുണ്ടാവുന്ന വ്യത്യാസങ്ങളും, ഉയരം താപം ആര്‍ദ്രത എന്നിവയുമായി അന്തരീക്ഷ മര്‍ദ്ദത്തിനുള്ള ബന്ധവും മനസ്സിലാക്കിയതിനു ശേഷം കുട്ടികളെ ആഗോളമര്‍ദ്ദമേഖലകളിലേക്ക് നയിക്കാം. വായുവിന്റെ തിരശ്ചീന ചലമാനമാണ് കാറ്റ്. വിവിധതരം കാറ്റുകള്‍ അവയുടെ കാരണങ്ങള്‍ അവ സൃഷ്ടിക്കുന്ന ഫലങ്ങള്‍ തുടങ്ങിയ വസ്തുതകളിലേക്കുള്ള ഒരു അന്വേഷണമാണ് ഈ പാഠഭാഗം.

Teaching Aid on In Search of the wind: Download


Read More | തുടര്‍ന്നു വായിക്കുക

Social Science Unit one

>> Thursday, June 16, 2016

പത്താം ക്ലാസിലെ പുതിയ സാമൂഹ്യശാസ്ത്രം ആദ്യത്തെ യൂണിറ്റായ ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങള്‍ എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കിയിട്ടുള്ള ഒരു ടീച്ചിങ്ങ് എയ്ഡ് ആണ് ഈ പോസ്റ്റിലുള്ളത്. എറണാകുളം ജില്ലയിലെ പള്ളിപ്പുറം സെന്റ് മേരീസ് സ്ക്കൂളിലെ സാമൂഹ്യശാസ്ത്രം അദ്ധ്യാപകനായ മൈക്കിള്‍ ആഞ്ജലോയാണ് ഈ പഠനസാമഗ്രി തയ്യാറാക്കിയിരിക്കുന്നത്. ലോകത്തിലെ പ്രധാനപ്പെട്ട 5 വിപ്ലവങ്ങള്‍ ഈ പാഠഭാഗത്ത് അവതരിപ്പിച്ചിരിക്കുന്നു. അമേരിക്കന്‍ സ്വാതന്ത്ര്യസമരം, ഫ്രഞ്ച് വിപ്ലവം, ലാറ്റിനമേരിക്കന്‍ വിപ്ലവം, റഷ്യന്‍ വിപ്ലവം, ചൈനീസ് വിപ്ലവം തുടങ്ങിയ വിപ്ലവങ്ങളിലൂടെ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട ജനത കൈവരിച്ച പുരോഗതികള്‍ ഈ പാഠഭാഗത്ത് ചര്‍ച്ച ചെയ്യപ്പെടുന്നു. അദ്ധ്യാപകര്‍ക്ക് ക്ലാസെടുക്കാവുന്ന രീതിയിലാണ് ഈ പി.ഡി.എഫ് അവതരിപ്പിച്ചിരിക്കുന്നത്. പാഠഭാഗത്തുള്ള പഠനപ്രവര്‍ത്തനങ്ങളും അവയുടെ ഉത്തരങ്ങളും ഇതിലൂടെ പ്രതിപാദിച്ചിട്ടുണ്ട്, കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ പരസ്പരം ഷെയര്‍ ചെയ്ത് വിപുലപ്പെടുത്താം. ചുവടെ നിന്നും മെറ്റീരിയലുകള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം. കമന്റ് ചെയ്യുമല്ലോ.

Social Science : Unit One


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer