Answer Keys - First Term 2017-18

>> Wednesday, August 30, 2017

ഒന്നാംപാദ പരീക്ഷകള്‍ ഇന്ന് അവസാനിക്കുകയാണല്ലോ..ഏതാണ്ടെല്ലാ വിഷയങ്ങളിലും തന്നെ ചോദ്യഗണങ്ങളില്‍ ആശാവഹമായ(?) മാറ്റങ്ങളുണ്ടെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്.കാലങ്ങളായി നമുക്ക് ഉത്തരസൂചികകള്‍ തയാറാക്കി അയച്ചുതരുന്ന അധ്യാപക സുഹൃത്തുക്കള്‍ ഇത്തവണയും ആയത് ചെയ്തിട്ടുണ്ട്.പ്രസിദ്ധീകരിക്കുന്നത് പരീക്ഷകള്‍ കഴിയുന്ന മുറയ്ക്കാകാമെന്നുള്ള സുചിന്തിത തീരുമാനത്തിലായിരുന്നൂ ബ്ലോഗ് ടീം.ഉത്തര സൂചികകളൊന്നും തന്നെ അവസാനവാക്കല്ല എന്ന കാര്യം ഓര്‍ക്കുമല്ലോ? എതിരഭിപ്രായങ്ങളും ചൂണ്ടിക്കാട്ടലുകളും കമന്റുകളിലൂടെ സ്വാഗതം ചെയ്യുന്നു.


Class X




English X (Prepared By:Jamsheer A K & Sameer C P, Crescent HSS Adakkakund )


English X (Prepared By:MUHAMMED JAVAD K.T, H.S.A ENGLISH
MARKAZ HSS KARANTHUR )

Hindi X (Prepared By:Asokkumar N A, GHSS Perimpalam, alappuzha)

Hindi X(Page1) | Hindi X(Page2)(Prepared By: Arundas R, GHS Pattanchery)

Social Science X (Prepared By:K S Deepu, HSS$VHSS Brahmamangalam : Bindumol. P R,GGHSS Vaikom)

Chemistry X (MM) - | Chemistry X (EM)(Prepared By: Unmesh B, GVHSS Kallara, Thiruvananthapuram)

Chemistry X (Prepared By: Mohammed Marzooque, GHSS Mankada Pallippuram)

Biology X (Prepared By: Vinod Krishnan. T V, GHSS Mookkuthala)

Maths X (Prepared By: Binoyi Philip, GHSS Kottodi)



Maths X (Prepared By: N Sreekumar, Pandalam, Adoor)

Class IX





English IX (Prepared By:Jamsheer A K & Sameer C P, Crescent HSS Adakkakund )

English IX (Prepared By:Anilkumar P, AVHSS Ponnani )

Hindi IX (Prepared By:Asokkumar N A, GHSS Perimpalam, alappuzha)

Social Science IX (Prepared By:Colin Jose E, Dr AMMRHSS Kattela : Biju M,GHSS Parappa, Kasargod)

Social Science IX (Prepared By:K S Deepu, HSS$VHSS Brahmamangalam : Bindumol. P R,GGHSS Vaikom)


Biology IX (Prepared By: Vinod Krishnan. T V, PCNGHS, Mookkuthala)

Maths IX (Prepared By: Binoyi Philip, GHSS Kottodi)

Class VIII

English VIII (Prepared By:Jamsheer A K & Sameer C P, Crescent HSS Adakkakund )

Hindi VIII (Prepared By:Asokkumar N A, GHSS Perimpalam, alappuzha)

Social Science VIII (Prepared By:K S Deepu, HSS$VHSS Brahmamangalam : Bindumol. P R,GGHSS Vaikom)

Social Science VIII (Prepared By:Colin Jose E, Dr AMMRHSS Kattela : Biju M,GHSS Parappa, Kasargod)



Physics VIII (Prepared By:Mohammed Marzooque, GHSS Mankada Pallippuram )

Chemistry VIII (Prepared By:Mohammed Marzooque, GHSS Mankada Pallippuram )

Maths VIII (Prepared By: Binoyi Philip, GHSS Kottodi)



Read More | തുടര്‍ന്നു വായിക്കുക

Canon LBP 2900 B Driver in it@school Ubuntu 14.04

>> Saturday, August 12, 2017


പ്രിന്റര്‍ പ്രവൃത്തിക്കാത്തതുകൊണ്ട് ഓഫീസിലെ സിസ്റ്റത്തില്‍ മാത്രം വിന്റോസ് ഓഎസ് ഉപയോഗിക്കേണ്ടി വരുന്നുവെന്ന സങ്കടം പങ്കുവച്ചത് സ്കൂളിലെ എച്ച്ഐടിസിയായ സലിംസാറാണ്.എന്നാല്‍പിന്നെ അതൊന്നു ശരിയാക്കീട്ടുതന്നെ കാര്യമെന്ന് തീരുമാനിച്ചു. പഠിച്ചപണികളോരോന്നായി പ്രയോഗിച്ചുനോക്കിയെങ്കിലും അവനുണ്ടോ അനങ്ങുന്നു? ഉബുണ്ടു ഫോറത്തിലൊക്കെ തിരഞ്ഞ് പലവിധ പരിഹാരമാര്‍ഗ്ഗങ്ങള്‍ പരീക്ഷിച്ചെങ്കിലും കിം ഫലം! അവസാനമാണ് ആ ബുദ്ധി തോന്നിയത്. ഐടി@സ്കൂളിലെ ഓഎസ് കസ്റ്റമൈസേഷന്‍ തലവന്‍ കോഴിക്കോട്ടെ ഹകീംമാഷെത്തന്നെ സമീപിച്ചു. തല്‍ക്ഷണം തന്നെ ഡ്രൈവറും നിര്‍ദ്ദേശങ്ങളും ഇമെയിലായി പറന്നെത്തി.പരീക്ഷിച്ചു, വിജയിച്ചു. എങ്കില്‍പിന്നെ ഇത് മാത്‌സ്ബ്ലോഗിലൂടെ പങ്കുവക്കരുതോയെന്ന സുഹൃത്തുക്കളുടെ ചോദ്യം തികച്ചും ന്യായം. പരീക്ഷിച്ചോളൂ..അനുഭവങ്ങളും പ്രശ്നങ്ങളും പങ്കുവച്ചോളൂ!
ഇവിടെ നിന്നും Driver folder ഡൗണ്‍ലോഡ് ചെയ്തെടുക്കുക.
Home ലോ Desktopലോ അത് എക്സ്റ്റ്രാക്ട് ചെയ്തിടുക. (Right Click - Extract here)
പ്രിന്റര്‍ സ്വിച്ച് ഓഫ് ചെയ്യുക.
'Install LBP Printer'എന്നതില്‍ ഡബിള്‍ക്ലിക്ക് ചെയ്യുക.
ആദ്യ ബോക്സില്‍ പ്രിന്റര്‍ നേം (eg. LBP2900)കൊടുക്കുക.
അടുത്ത ബോക്സില്‍ സിസ്റ്റം പാസ്‌വേഡ് കൊടുക്കുക.
കമ്പ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യുക.
പ്രിന്റര്‍ ഓണ്‍ ചെയ്യുക.
System settingsലെ Printer തുറന്ന് (System settings > Printer) LBP2900 റൈറ്റ് ക്ലിക്കി defaultആക്കുക.
CanonLBP2900-2 റൈറ്റ് ക്ലിക്കി 'Enabled'എന്നത് അണ്‍ചെക്ക് ചെയ്യുക.
അത്രയേ ഞാന്‍ ചെയ്തുള്ളൂ!! പ്രിന്റര്‍ റെഡി!!


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer