Showing posts with label കുട്ടികള്‍ക്ക്. Show all posts
Showing posts with label കുട്ടികള്‍ക്ക്. Show all posts

Connect Raspberry Pi to Laptop

>> Monday, October 5, 2015

സംസ്ഥാനത്തെ എല്ലാ ഹൈസ്കൂളുകളിലേയും ഈരണ്ട് വീതം എട്ടാംക്ലാസുകാര്‍ക്ക്, ഇതിനോടകം Raspberry Pi എന്ന കമ്പ്യൂട്ടര്‍ സമ്മാനമായി കിട്ടിക്കാണുമല്ലോ? എന്താണീ കുഞ്ഞന്‍ കമ്പ്യൂട്ടറെന്ന് ഇവിടെ നേരത്തേ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രണ്ടുഘട്ടങ്ങളിലായി അഞ്ചുദിവസം ഇതിന്റെ പരിശീലനമുണ്ടാകുമെന്നാണ് അറിയുന്നത്.സിസ്റ്റവും കീബോര്‍ഡും മൗസുമൊക്കെയുണ്ടെങ്കിലും, ടിവിയുമായോ ഏതെങ്കിലും മോണിറ്ററുമായോ ഘടിപ്പിച്ചുവേണം ഇത് ഉപയോഗിക്കാന്‍! ലാപ്‌ടോപ്പുമായി ഇത് കണക്ട് ചെയ്യാമോ എന്ന ചോദ്യം ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. ഈ രംഗത്ത് വിദഗ്ദനായ,എറണാകുളത്തെ ഐടി@സ്കൂള്‍ മാസ്റ്റര്‍ ട്രൈനര്‍ ദേവരാജന്‍ സാര്‍ഈ പോസ്റ്റിലൂടെ ഉത്തരം തരുന്നുണ്ട്. സംശയങ്ങള്‍ കമന്റ് ചെയ്താല്‍, സഹായിക്കാമെന്നും അദ്ദേഹം ഏറ്റിട്ടുണ്ട്...
1. Micro SD Card നെ SD card Adapter ഉപയോഗിച്ച് ലാപ്​ടോപ്പുമാ‍യി ബന്ധിപ്പിക്കുക. Applications – System Tools – Preferences എന്ന ക്രമത്തില്‍ Disks തുറക്കുക. Micro SD Card ല്‍ നിലവിലുള്ള പാര്‍ട്ടീഷനുകളെല്ലാം ഒഴിവാക്കി ഒറ്റ പാര്‍ട്ടീഷനാക്കി ഫോര്‍മാറ്റ് ചെയ്യുക. Disks ഇനി close ചെയ്യാം.

2. 2015-05-05-raspbian-wheezy.zip എന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് ഒരു ഫോള്‍ഡറില്‍ സൂക്ഷിക്കുക. ഈ ഫോള്‍ഡര്‍ ടെര്‍മിനലില്‍ തുറന്ന് sha1sum 2015-05-05-raspbian-wheezy.zip എന്ന കമാന്‍ഡ് കൊടുക്കുക.

ചിത്രത്തില്‍ കൊടുത്തിരിക്കുന്നതുപോലെയുള്ള String വരികയാണെങ്കില്‍ നാം ഡൗണ്‍ലോഡ് ചെയ്ത OS ശരിയാണെന്ന് മനസ്സിലാക്കാം.
3. നാം ഡൗണ്‍ലോഡ് ചെയ്ത OS, unzip ചെയ്യുക എന്നതാണ് അടുത്ത പടി. അതിനായി unzip 2015-05-05-raspbian-wheezy.zip എന്ന കമാന്‍ഡ് കൊടുക്കുക. ഈ കമാന്‍ഡിന്റെ പ്രവര്‍ത്തനം പൂര്‍ത്തിയായി കഴിഞ്ഞാല്‍ 2015-05-05-raspbian-wheezy.img എന്ന പേരിലുള്ള പുതിയ ഫയല്‍ ഫോള്‍ഡറില്‍ തയ്യാറായിട്ടുണ്ടാകും. എളുപ്പത്തിനായി ഈ ഫയലിനെ 1.img എന്ന് rename ചെയ്ത് വയ്ക്കാം.

4. റാസ്പ്ബെറി പൈയില്‍ ഉപയോഗിക്കേണ്ട micro SD കാര്‍ഡിനെ കമാന്‍ഡ് മോഡില്‍ തിരിച്ചറിയുക എന്നതാണ് അടുത്തത്. ഇതിനായി sudo fdisk -l എന്ന കമാന്‍ഡ് കൊടുക്കുക. ചിത്രത്തില്‍ കൊടുത്തിരിക്കുന്നതുപോലെ mmcblk0 എന്നോ sdb എന്നോ micro SD കാര്‍ഡ് തിരിച്ചറിയപ്പെടും.

5. 2015-05-05-raspbian-wheezy.img എന്ന ഫയലിനെ micro SD കാര്‍ഡിലേക്ക് കോപ്പി ചെയ്യുക എന്നതാണ് അടുത്തത്. അതിനായി sudo dd bs=1M if=1.img of=/dev/mmcblk0 എന്ന കമാന്‍ഡ് കൊടുക്കുക. കുറച്ചു സമയത്തിനുള്ളില്‍ OS micro SD കാര്‍ഡിലേക്ക് കോപ്പി ആകും.

6. sudo sync എന്ന കമാന്‍ഡ് കൊടുത്ത് ഈ പ്രവര്‍ത്തനം പൂര്‍ണ്ണമാക്കാം. micro SD card ഇനി റാസ്പ്ബെറി പൈയില്‍ insert ചെയ്യാം.
7. ലാപ്​ടോപ്പും റാസ്പ്ബെറി പൈയും ഒരു നെറ്റ്​വര്‍ക്ക് കേബിള്‍ ഉപയോഗിച്ച് ബന്ധിപ്പിക്കുക. നെറ്റ്​വര്‍ക്ക് കണക്ഷന്‍ ലാപ്​ടോപ്പിനേയും റാസ്പ്ബെറി പൈയെയും തിരിച്ചറിയുന്നതിനായി ലാപ്​ടോപ്പിലെ നെറ്റ്​വര്‍ക്ക് ആപ്പ്​ലെറ്റില്‍ നിന്നും Edit Connections എടുത്ത് Ethernet കണക്ഷനെ RaspiBridge എന്ന് നാമകരണം ചെയ്ത്, IPv4Settings ല്‍ Method – Shared to Other Computers ഉം, IPv6Settings ല്‍ Method – Ignore ഉം കൊടുക്കുക. ഇപ്പോള്‍ റാസ്പ്ബെറി പൈയും ലാപ്​ടോപ്പുമായി നെറ്റ്​വര്‍ക്ക് കണക്ഷന്‍ ആയിക്കഴിഞ്ഞു.

8. ലാപ്​ടോപ്പിന്റെ IP Address മനസ്സിലാക്കുന്നതിന് ലാപ്​ടോപ്പിലെ നെറ്റ്​വര്‍ക്ക് ആപ്പ്​ലെറ്റില്‍ നിന്നും Connection Information എടുത്താല്‍ മതി.

9. നെറ്റ്​വര്‍ക്ക് ലാപ്​ടോപ്പിന് IP Address കൊടുത്തിരിക്കുന്നതുപോലെ റാസ്പ്ബെറി പൈക്കും ഒരു IP Address കൊടുത്തിട്ടുണ്ടായിരിക്കും. ഇത് മനസ്സിലാക്കുന്നതിന് nmap എന്ന സോഫ്റ്റ്​വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. ഇവിടെ നിന്നും ‍ഡൗണ്‍ലോ‍ഡ് ചെയ്യാം.
10. nmap എന്ന സോഫ്റ്റ്​വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ sudo nmap -sP 10.42.0.2-254 എന്ന കമാന്‍ഡ് കൊടുത്ത് ഏതെല്ലാം കമ്പ്യൂട്ടറുകളാണ് ഈ നെറ്റ്​വര്‍ക്കില്‍ ബന്ധിപ്പിച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കാം. ഇവിടെ 10.42.0.30 എന്ന IP Address ആണ് റാസ്പ്ബെറി പൈയ്ക്ക് കിട്ടിയിരിക്കുന്നത്.

11. റാസ്പ്ബെറി പൈയ്ക്ക് കൊടുത്തിരിക്കുന്ന IP Address മനസ്സിലാക്കിയതിനു ശേഷം പൈയെ ലാപ്​ടോപ്പുമായി കമാന്‍ഡ് മോഡില്‍ കണക്ട് ചെയ്യാം. ഇതിനായി ssh 10.42.0.30 -l pi എന്ന കമാന്‍ഡ് കൊടുക്കുക. പൈയുടെ പാസ്സ്​വേഡ് ആവശ്യപ്പെടുമ്പോള്‍ raspberry കൊടുക്കുക.

12. പുതിയതായി raspbian OS റാസ്പ്​ബെറിയില്‍ install ചെയ്തതാണെങ്കില്‍ OS Configure ചെയ്യണം. അതിനായി sudo raspi-configure എന്ന കമാന്‍ഡ് കൊടുക്കുക. തുറന്നു വരുന്ന ജാലകത്തില്‍ നിന്നും 1. Expand Filesystem സെലക്ട് ചെയ്ത് Select ല്‍ Tab key ഉപയോഗിച്ച് cursor എത്തിച്ച് Enter key അമര്‍ത്തുക. റാസ്പ്ബെറി പൈയില്‍ OS install ആയിക്കഴിഞ്ഞു.





റാസ്പ്ബെറി പൈ Reboot ആയിക്കഴിഞ്ഞാല്‍ ലാപ്​ടോപ്പിലെ network connectivity വീണ്ടും Connected എന്ന message തരുന്നതു കാണാം. വീണ്ടും Terminal ല്‍ sudo nmap -sP 10.42.0.2-254 എന്ന കമാന്‍ഡ് കൊടുത്ത് പൈയുടെ IP Address കണ്ടുപിടിക്കാം. അതിനുശേഷം കമാന്‍ഡ് മോഡില്‍ തന്നെ പൈയെ ലാപ്​ടോപ്പുമായി connect ചെയ്യാം.
13. ലാപ്​ടോപ്പിലെ വയര്‍ലെസ്സ് ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഇനി പൈയിലും ലഭിക്കും. പൈയുടെ ഡസ്ക്​ടോപ്പ് കാണുന്നതിനായി tightvncserver എന്ന സോഫ്റ്റ്​വെയര്‍ ഇതില്‍ install ചെയ്യണം. sudo apt-get install tightvncserver എന്ന കമാന്‍ഡ് നല്കി ഈ സോഫ്റ്റ്​വെയര്‍ ഓണ്‍ലൈനായി ഇന്‍സ്റ്റാള്‍ ചെയ്യാം.

14. tightvncserver ഇന്‍സ്റ്റാള്‍ ചെയ്തശേഷം ഈ സോഫ്റ്റ്​വെയര്‍ പൈയില്‍ configure ചെയ്യണം. tightvncserver എന്ന കമാന്‍ഡ് നല്കിയാല്‍ ഇതിനുവേണ്ടി ഉപയോഗിക്കേണ്ട 8 അക്ഷര പാസ്സ്​വേഡ് ചോദിക്കും. ഇത് കുറിച്ചുവെക്കണം.

15. tightvncserver എന്ന കമാന്‍ഡ് നല്കി tightvncserver പ്രവര്‍ത്തിപ്പിക്കാം.

16. ലാപ്​ടോപ്പില്‍ പൈയുടെ GUI കാണുന്നതിനായി നമ്മെ സഹായിക്കുന്ന സോഫ്റ്റ്​വെയറാണ് Remote Desktop Viewer. Applications – Internet – Remote Desktop Viewer എന്ന രീതിയില്‍ തുറക്കുക.
16. Remote Desktop Viewer ല്‍ Connect എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്തശേഷം വരുന്ന Connect Dialogue Box ല്‍ Protocol VNC സെലക്ട് ചെയ്യുക. Host ല്‍ പൈയുടെ IP Address ഉം :1 ഉം (ഉദാ - 10.42.0.30:1) ടൈപ്പ് ചെയ്ത് Connect ല്‍ ക്ലിക്ക് ചെയ്ത് പൈയുടെ vnc authentication password നല്‍കിയാല്‍ പൈയുടെ Desktop ദൃശ്യമാകും.

ലാപ്​ടോപ്പിന്റെ കീബോര്‍ഡും മൗസും ഉപയോഗിച്ച് പൈത്തണ്‍ പ്രോഗ്രാമുകള്‍ തയ്യാറാക്കുകയോ Scratch ല്‍ ഗെയിമുകള്‍ തയ്യാറാക്കുകയോ ഒക്കെ ആവാം.


Read More | തുടര്‍ന്നു വായിക്കുക

NuMATS Ganitholsavam

>> Saturday, May 23, 2015


സംസ്ഥാന വിദ്യാഭ്യാസ വകുപ്പും SCERTയും സംയുക്തമായി നടത്തുന്ന NuMATS എന്ന നൂതന ഗണിത പരിശീലനപദ്ധതി പ്രകാരം, തെരഞ്ഞെടുക്കപ്പെട്ട മിടുക്കരുടെ സംസ്ഥാന കേമ്പില്‍ പങ്കെടുത്ത ഏഴാംക്ലാസ്സുകാരന്‍ സായിറാം അയച്ചുതന്ന അനുഭവക്കുറിപ്പാണ് ഈ പോസ്റ്റ്. അര്‍ഹിക്കുന്ന മാധ്യമ, പൊതുജന ശ്രദ്ധ ലഭിക്കാതെപോയെന്ന് ഉറച്ചുവിശ്വസിക്കുന്ന ഈ നൂതനപരിപാടിയെക്കുറിച്ച് അധ്യാപകരിലും കുട്ടികളിലുമെങ്കിലും എത്തിക്കാനാകുമെന്നതുതന്നെ ഈ പോസ്റ്റിന്റെ വിജയം. സായിറാമിന് അഭിനന്ദനങ്ങള്‍

സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയുടെയും സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെയും നേതൃത്വത്തില്‍ ഗണിതശാസ്ത്രത്തില്‍ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്ന പദ്ധതിയാണ് NuMATS. ആറാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്ത് അവരെ 10-‌ആം ക്ലാസ് കഴിയുന്നതു വരെ ഉയര്‍ന്ന നിലവാരത്തിലുള്ള ക്ലാസുകളും പ്രായോഗികാനുഭവങ്ങളും നല്‍കി അവരെ ഗണിത പ്രതിഭകളാക്കി വളര്‍ത്തുന്നതിനുള്ള പദ്ധതിയാണ് ഇത്. സബ്‌ജില്ലാ തലത്തിലെ പരീക്ഷയില്‍ വിജയിക്കുന്ന വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളിച്ച് സംസ്ഥാനതല അഭിരുചി പരീക്ഷ നടത്തി അതില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരാണ് ക്യാമ്പില്‍ പങ്കെടുക്കാന്‍ അര്‍ഹരാകുന്നത്.
വിദ്യാര്‍ത്ഥികള്‍ക്ക് വേനലവധി സമയത്ത് 10 ദിവസം നീണ്ട ക്യാമ്പാണ് എല്ലാ വര്‍ഷവും നടത്തുന്നത്. മൂന്നാമത്തെ ക്യാമ്പാണ് ഇത്തവണത്തേത്. ഈ വര്‍ഷം കൂടുതല്‍ വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കുന്ന കൊല്ലത്തെ ക്രിസ്തു ജ്യോതിസ് അനിമേഷന്‍ സെന്റര്‍ ആയിരുന്നു വേദി. മെയ് 8 മുതല്‍ 17 വരൊയിരുന്ന ക്യാമ്പില്‍ കേരളത്തിലെ 14 ജില്ലകളിലേയും വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തിരുന്നു. അടുത്ത വര്‍ഷത്തെ ക്യാമ്പില്‍ കുട്ടികളുടെ എണ്ണം കൂടുമെന്നതിനാല്‍ രണ്ട് ഘട്ടങ്ങളിലായി ക്യാമ്പ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
ഒരു ദിവസം മൂന്ന് സെഷന്‍ വീതം 9 ദിവസം 27 സെഷനുകളായിരുന്നു ക്യാമ്പില്‍ ഉണ്ടായിരുന്നത്. അതിനോടൊപ്പം ഒരു ദിവസത്തെ പഠനയാത്രയും എല്ലാ ദിവസവും വൈകുന്നേരം കായിക പരിശീലനവും രാത്രി സാസ്കാരിക പരിപാടികളുമായിരുന്നു ക്യാമ്പിന്റെ ഉള്ളടക്കം. എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ.എസ്. രവീന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.

ഗണിതപ്രതിഭകളെ കണ്ടെത്തുന്നതില്‍ കേരളം ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ഭാരതത്തില്‍ ആദ്യമായാണ് ഇത്തരം ഒരു പദ്ധതി നടപ്പാക്കുന്നതെന്ന് പ്രശസ്ത ഗണിതാധ്യാപകന്‍ ഡോ.ഇ. കൃഷ്ണന്‍ മാഷ് പറഞ്ഞു.

ന്യൂമാറ്റ്സ് കോര്‍ഡിനേറ്റര്‍ സുജിത് മാഷ്, പ്രശസ്ത സംഗീതജ്ഞനും എസ്.സി.ഇ.ആര്‍.ടി റിസര്‍ച്ച് ഓഫീസറുമായ മണക്കാല ഗോപാലകൃഷ്ണന്‍, ജി.വി.ഹരി, തുടങ്ങിയവരുടെ പ്രഭാഷണങ്ങളോടെ ഉദ്ഘാടന സമ്മേളനം സമാപിച്ചു.


ആദ്യ ദിവസം ഉച്ചയ്ക്കു ശേഷമുള്ള ക്ലാസില്‍ രവികുമാര്‍ മാഷ് അഭാജ്യ സംഖ്യകളെക്കുറിച്ചും ഭാജ്യ സംഖ്യകളെക്കുറിച്ചും പിന്നീട് സംഖ്യാക്രമത്തെ കുറിച്ചും വിശദീകരിക്കുകയുണ്ടായി. ഇറാത്തോസ്തനീസിന്റെ അരിപ്പയെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ക്ലാസ് ആരംഭിച്ചത്. ഗുണിതങ്ങളെയും ഘടകങ്ങളെയും സംബന്ധിച്ച് നാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ച് അരുണ്‍ലാല്‍ മാഷ് വിശദീകരിച്ചു. ഓരോ സംഖ്യയുടെ ഗുണിതങ്ങള്‍ കണ്ടെത്തുന്നതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു.
ഗണിതത്തോടൊപ്പം മാജിക്കുകളും അവതരിപ്പിച്ച് ക്ലാസെടുത്ത അജിത് മാഷ് ചതുരത്തിന്റെയും സമചതുരത്തിന്റെയും ചുറ്റളവും പരപ്പളവും ബന്ധപ്പെടുത്തിയാണ് പറഞ്ഞത്. ഒപ്പം ത്രികോണത്തിന്റെ പരപ്പളവ് കണ്ടെത്തുന്ന രീതിയും അദ്ദേഹം വിശദീകരിച്ചു. വളരെയധികം രസകരമായാണ് കൃഷ്ണന്‍ മാഷ് ബീജഗണിതത്തെ അവതരിപ്പിച്ചത്. ബീജഗണിതവുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ അദ്ദേഹം സൂചിപ്പിച്ചു. രമേഷ് മാഷിന്റെ സംഖ്യകളെക്കുറിച്ചുള്ള ക്ലാസ് വിദ്യാര്‍ത്ഥികളെ ആഹ്ലാദിപ്പിച്ചു. കൂടാതെ സംഗീതവും ഗണിതവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഹരികുമാര്‍ മാഷും, വ്യക്തിത്വവികസന ക്ലാസും ഉണ്ടായിരുന്നു. ഗണിതത്തിലെ ഐ.സി.ടി സാധ്യതകള്‍ ജിയോജീബ്ര സോഫ്റ്റവെയര്‍ ഉപയോഗത്തിലൂടെ വിജയകുമാര്‍ മാഷും രവികുമാര്‍ മാഷും പരിചയപ്പെടുത്തി. രണ്ട് പേര്‍ക്ക് ഒരു കമ്പ്യൂട്ടര്‍ എന്ന നിലയില്‍ പരിശീലനത്തിനായി ക്രമീകരിച്ചിരുന്നു.
എല്ലാ ദിവസവും രാത്രി സാസ്കാരിക പരിപാടികള്‍ ഉണ്ടായിരുന്നു. ചിത്രകാരന്‍ കെ.വി.ജ്യോതിലാല്‍, കമ്മ്യൂണിറ്റി റേഡിയോ ബെന്‍സിഗര്‍ അവതാരകനായ ഗോപന്‍ നീരാവില്‍, കവി ബാബു പാക്കനാര്‍, കഥകളി നടന്‍ കലാമണ്ഡലം രാജീവന്‍ തുടങ്ങിയ പ്രമുഖ വ്യക്തികളായിരുന്നു അതിഥികളായെത്തിയത്. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ ഉണ്ടായിരുന്നു. കോഴിക്കോട് ജില്ലയിലെ ആഭ അവതരിപ്പിച്ച വയലിന്‍ വാദനം ഹൃദ്യമായിരുന്നു. ഇപ്പോള്‍ അത്ര പ്രചാരമില്ലാത്ത ബുള്‍ബുള്‍ തരംഗ് എന്ന സംഗീത ഉപകരണത്തില്‍ ഏതാനും ചലച്ചിത്ര ഗാനങ്ങള്‍ ഞാന്‍ അവതരിപ്പിച്ചത് ക്യാമ്പംഗങ്ങള്‍ക്ക് കൗതുകകരമായി എന്ന് തോന്നുന്നു.
ഈ ക്യാമ്പിലെ പ്രധാനപ്പെട്ട സെഷനുകളിലൊന്നായിരുന്നു എല്ലാ ദിവസത്തെയും കായികപരിശീലനം. ഇതിന് നേതൃത്വം നല്‍കിയത് കൊല്ലത്തെ കായികാധ്യാപകരായ ചന്ദ്രദത്തന്‍ മാഷും വര്‍ഗീസ് മാഷുമായിരുന്നു. ഈ പരിശീലനം വൈകുന്നേരം 4 മണി മുതല്‍ 6മണി വരെ നീണ്ടുനില്‍ക്കും. ഇതിനോടൊപ്പം തന്നെ യോഗ പരിശീലനവും മാനസിക പിരിമുറുക്കം കുറയ്ക്കാനുള്ള തന്ത്രങ്ങള്‍ തുടങ്ങിയവയുമുണ്ടായിരുന്നു. ക്രിക്കറ്റും ഫുട്ബോളുമൊക്കെയുണ്ടായിരുന്ന കായിക പരിശീലനം എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു.
ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം കേന്ദ്രമായ കൊല്ലത്തെ തെന്മലയിലേക്കാണ് ഈ പ്രാവശ്യം ഞങ്ങള്‍ പഠനയാത്രയ്ക്ക് പോയത്. കല്ലട ജലസേചന പദ്ധതിയുടെ ഭാഗമായ തെന്മല ഡാം ഞങ്ങള്‍ സന്ദര്‍ശിച്ചു. ശേഷം അതിനു സമീപമുള്ള ശില്പോദ്യാനവും കണ്ടു.തെന്മലയിലെ മാന്‍ പാര്‍ക്കും ഞങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ചിത്രശലഭ പാര്‍ക്കും മറ്റ് പല ദൃശ്യങ്ങളും കാണാനുണ്ടായിരുന്നെങ്കിലും മഴ പെയ്തതിനാല്‍ ഏറെ നേരത്തേ തന്നെ തിരിച്ച് മടങ്ങേണ്ടി വന്നു.
ന്യൂമാറ്റ്സിന്റെ ആദ്യ ക്യാമ്പു മുതല്‍ പങ്കെടുക്കുന്ന അലന്‍ ജോസഫിന് 'നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍' പരിപാടിയില്‍ പങ്കെടുക്കാനുള്ള അവസരം ലഭിച്ചു. ക്യാമ്പ് ദിവസങ്ങളിലാണ് അത് സംപ്രേക്ഷണം ചെയ്തത്. അന്നത്തെ പരിപാടി ഞങ്ങള്‍ ടെലവിഷനില്‍ കണ്ടു. കാസര്‍ഗോഡിലെ കന്നട മീഡിയത്തില്‍ പഠിക്കുന്ന രമിത്തിന്റെയും പ്രണവിന്റെയും സംസാരം മലയാളി ക്യാമ്പംഗങ്ങള്‍ക്ക് ഏറെ കൗതുകകരമായി. ഓരോ പ്രദേശങ്ങളിലെയും ഭാഷാ പ്രയോഗങ്ങളുടെ വ്യത്യാസം ഏറെ ആസ്വാദ്യകരമായി. ആദ്യ ക്യാമ്പു മുതല്‍ പങ്കെടുക്കുന്ന ഇടുക്കിയില്‍ നിന്നുള്ള സ്റ്റീഫന്‍ തോമസ് തന്റെ ചടുലമായ സംസാരത്തിലൂടെ ക്യാമ്പിന്റെ ശ്രദ്ധാകേന്ദ്രമായി. സൗകര്യങ്ങളുള്ള മുറികളും ഡോര്‍മിറ്ററികളുമായിരുന്നു ഞങ്ങള്‍ക്ക് ഞങ്ങള്‍ക്ക് താമസത്തിന് ഒരുക്കിയിരുന്നത്. 10 ദിസവും എന്നോടൊപ്പം മുറിയില്‍ ഈ വര്‍ഷത്തെ വിദ്യാര്‍ത്ഥിയായ എറണാകുളത്തു നിന്നുള്ള മൂസക്കൂട്ടിയായിരുന്നു. വളരെ നല്ല ഭക്ഷണമായിരുന്നു ലഭിച്ചത്. എല്ലാ ദിവസവും സസ്യവിഭവങ്ങളും സസ്യേതരവിഭവങ്ങളുമുണ്ടായിരുന്നു. ഓരോ വിദ്യാര്‍ത്ഥിയുടെയും ചുമതല മെന്റര്‍ എന്ന് വിളിക്കുന്ന അധ്യാപകര്‍ക്കായിരുന്നു. അവരെല്ലാവരും പത്ത് ദിവസവും ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു.
ക്യാമ്പ്, വിദ്യാര്‍ത്ഥികള്‍ക്ക് എത്രത്തോളം പ്രയോജനപ്പെട്ടു എന്നറിയുന്നതിനു വേണ്ടി അവസാന ദിവസം പരീക്ഷ നടത്തിയിരുന്നു. ക്യാമ്പില്‍ വിശദീകരിച്ച കാര്യങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു ചോദ്യങ്ങള്‍. ഈ ക്യാമ്പ് കൂടാതെ ഡിസംബറില്‍ മേഖലാടിസ്ഥാനത്തില്‍ ഒരു ഇടക്കാല ക്യാമ്പ് കൂടിയുണ്ടാകും.
മെയ് 17ന് ഉച്ചയ്ക്കു നടന്ന സമാപന സമ്മേളനം കൃഷ്ണന്‍ മാഷ് ഉദ്ഘാടനം ചെയ്തു. 2015 ല്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് സര്‍ട്ടിഫിക്കറ്റും ട്രോഫിയും വിതരണം ചെയ്തു. 2015ല്‍ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ച കണ്ണൂരില്‍ നിന്നുള്ള നീരജിന് സമ്മാനം നല്‍കി. കഴിഞ്ഞ രണ്ട് വര്‍ഷത്തെക്കാളും മികച്ച ക്ലാസുകളും മറ്റ് പരിപാടികളുമുള്ള ക്യാമ്പായിരുന്നു ഈ വര്‍ഷത്തേതെന്ന് ക്യാമ്പംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ധാരാളം പുത്തന്‍ ഗണിതാശയങ്ങള്‍ പകര്‍ന്നു തന്ന ഈ ന്യൂമാറ്റ്സ് ക്യാമ്പ് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നല്ലൊരു അനുഭവമായിരുന്നു. ഗണിത അറിവുകള്‍ ഇനിയും നേടുന്നതിനായി അടുത്ത വര്‍ഷത്തെ ന്യൂമാറ്റ്സ് ക്യാമ്പിനുവേണ്ടി കാത്തിരിക്കുകയാണ് ഞങ്ങളോരോരുത്തരും.


Read More | തുടര്‍ന്നു വായിക്കുക

Amrita School CD Series - Malayalam

>> Sunday, July 13, 2014

മാസങ്ങള്‍ നാലഞ്ചുകഴിഞ്ഞൂ കനപ്പെട്ട ഒരു പാര്‍സല്‍ കൊറിയറായി വന്നിട്ട്. കോട്ടയം ജില്ലയിലെ മൂലവട്ടം അമൃത ഹൈസ്കൂളിലെ റിസോഴ്സ് അധ്യാപിക ഷീജമോള്‍ എ ആര്‍ ആണ് ആറു സിഡികളുടെ കൂട്ടം അയച്ചുതന്നത്.പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കട്ടികളേയും (CWSN) പഠനത്തിന്റെ ഭാഗമാക്കുക, അവരില്‍ താല്‍പര്യമുണര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെ തയ്യാറാക്കിയവയാണ് ഈ സിഡികള്‍. അവസാനവട്ട മിനുക്കുപണികള്‍ക്കൊഴിച്ച്, സ്കൂളില്‍ ലഭ്യമായ സൗകര്യങ്ങളല്ലാതെ, യാതൊന്നും ഉപയോഗിക്കാതെ നിര്‍മ്മിച്ചിറക്കിയ വിവിധ വിഷയങ്ങളുടെ അനുരൂപീകരണ സിഡികള്‍ക്ക് പിന്നിലെ അധ്വാനത്തോടും അര്‍പ്പണത്തോടും വേണ്ടത്ര നീതി പുലര്‍ത്താനാകാതെവന്നതില്‍ അതിയായി ഖേദിക്കുന്നു.സാമാന്യം വലുപ്പമുള്ള വീഡിയോ ഫയലുകള്‍ മുറിച്ച്, ഫോര്‍മാറ്റ് വ്യത്യാസപ്പെടുത്തി, യൂട്യൂബിലേക്ക് അപ്‌ലോഡി ലിങ്കെടുത്ത് ഈ പോസ്റ്റിലൂടെ പങ്കുവെയ്ക്കാനുള്ള സമയമോ ക്ഷമയോ ഇതുവരേ കിട്ടിയില്ലെന്നു വെക്കുക.ഒന്നാം ഘട്ടത്തില്‍ പത്താംക്ലാസ്സിലെ മലയാളപാഠങ്ങളുടെ അനുരൂപീകരണ സിഡിയിലെ ഭാഗങ്ങള്‍ കാണുൂ..
മലയാളം ഭാഗം ഒന്ന്


മലയാളം ഭാഗം രണ്ട്


മലയാളം ഭാഗം മൂന്ന്


മലയാളം ഭാഗം നാല്



Read More | തുടര്‍ന്നു വായിക്കുക

പത്താം ക്ലാസ്സുകാര്‍ക്ക് VICTERSന്റെ പുതുവര്‍ഷ സമ്മാനം..!

>> Tuesday, December 31, 2013


പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഐടി@സ്കൂളിന്റെ സ്വന്തം ടിവി ചാനലായ VICTERS നെ ഒന്നുരണ്ടുകൊല്ലം കൊണ്ട് ഏറ്റവും മികച്ചതാക്കുകയാണ്, തന്റെ പ്രഥമ ലക്ഷ്യമെന്ന് സ്ഥാനമേറ്റെടുത്തയുടന്‍ ഡിപിഐ ശ്രീ ബിജുപ്രഭാകര്‍ സാര്‍ പറയുകയുണ്ടായി. അതിന്റെ മുന്നോടിയായുള്ള ഒരു മികച്ച കാല്‍വെപ്പിന് ഈ പുതുവത്സരത്തില്‍ തുടക്കം കുറിക്കപ്പെടുകയാണ്. കണ്ണീര്‍സീരിയലുകളുടെ നീരാളിപ്പിടുത്തത്തില്‍ നിന്നും നമ്മുടെ കുട്ടികളെ അറിവിന്റെ ലോകത്തിലേക്കെത്തിക്കാന്‍കൂടി ഈ ശ്രമത്തിന് കഴിഞ്ഞേക്കും. അതെന്താണെന്നല്ലേ..?
സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഒരു സംഘം വിദഗ്ദ അധ്യാപകര്‍ 2014ജനുവരി 1മുതല്‍ പത്താംക്ലാസ്സിലെ കുട്ടികളുടെ ഗണിതം, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, സോഷ്യല്‍സയന്‍സ് എന്നീ വിഷയങ്ങളിലുള്ള സംശയങ്ങള്‍ ഒരു ലൈവ് പ്രോഗ്രാമിലൂടെ പരിഹരിക്കുന്നതാണ് ഈ പരിപാടി.
വൈകീട്ട് 7മുതല്‍ 8വരേയാണ് ഇത് പ്രക്ഷേപണം ചെയ്യുക.പിറ്റേദിവസം രാവിലെ ഏഴ് മുതല്‍ എട്ടുവരെ ഈ പരിപാടിയുടെ പുന:സംപ്രേഷണവും ഉണ്ടായിരിക്കും.
തിങ്കള്‍: ഗണിതം
ചൊവ്വ: ഫിസിക്സ്
ബുധന്‍: കെമിസ്ട്രി
വ്യാഴം: ബയോളജി
വെള്ളി: സോഷ്യല്‍സയന്‍സ്
എന്നിങ്ങനെയാണ് സമയക്രമം.
കുട്ടികള്‍ക്ക് തങ്ങളുടെ സംശയങ്ങള്‍ victersquestion@gmail.com എന്ന മെയിലിലേക്ക് അയക്കാം. ഇ-മെയിലിലൂടെ സംശയങ്ങള്‍ അയക്കുന്ന വിദ്യാര്‍ത്ഥികള്‍ വിഷയം, പേര്, പഠിക്കുന്ന സ്‌കൂളിന്റെ പേര് എന്നിവ വ്യക്തമാക്കിയിരിക്കണം. ഇതോടൊപ്പം വിദ്യാര്‍ത്ഥികളുടെ ഫോട്ടോയും അയക്കാവുന്നതാണ്.
തത്സമയ സംശയങ്ങള്‍ 18004259877 എന്ന ടോള്‍ഫ്രീ നമ്പറിലേക്ക് വിളിച്ചും ദുരീകരിക്കാവുന്നതാണ്. നിങ്ങള്‍ക്ക് കേബിള്‍വഴി വിക്ടേഴ്സ് ചാനല്‍ ലഭിയ്ക്കുന്നില്ലെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്ത് ലൈവായി കാണാവുന്നതാണ്.


Read More | തുടര്‍ന്നു വായിക്കുക

Synfig Studio

>> Tuesday, December 24, 2013


ജിയോജെബ്രയും കെ-ടൂണും ടുപിയുമെല്ലാം പരിചയപ്പെടുത്തിയ എറണാകുളത്തെ ഐടി@സ്കൂള്‍ മാസ്റ്റര്‍ ട്രെയിനറായ പി പി സുരേഷ്ബാബു സാറിന്റെ ഏറ്റവും പുതിയ കണ്ടെത്തലാണ് Synfig Studio. ഈ സോഫ്റ്റ്‌വെയറുപയോഗിച്ച് ഉണ്ടാക്കിയ നക്ഷത്രമാണ് മുകളില്‍ വായനക്കാര്‍ക്ക് മെറിക്രിസ്മസ് ആശംസിച്ചുകൊണ്ട് തെന്നി നീങ്ങുന്നത്. ഇതെങ്ങനെ ഉണ്ടാക്കുമെന്നറിയേണ്ടേ?

വരകള്‍ക്ക് വര്‍ണവും ചലനവും നല്‍കാന്‍ ഉപയോഗിക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയറുകളാണ് Ktoon, Tupi , Synfig Studio മുതലായവ.
Ktoon, Tupi മുതലായ സോഫ്റ്റ്‌വെയറുകളാണ് നാം ഉപയോഗിക്കുന്നതെങ്കില്‍ കൂടുതല്‍ സമയം ആനിമേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെയ്ക്കേണ്ടി വരും. കാരണം ഇവിടെ ഓരോ ഫ്രെയിമിലേയും ചിത്രങ്ങളുടെ സ്ഥാനവും വലുപ്പവും എല്ലാം നമ്മള്‍ തന്നെ ക്രമീകരിക്കേണ്ടി വരും. എന്നാല്‍ Synfig Studio സോഫ്റ്റ്‌വെയറാണ് ഉപയോഗിക്കുന്നതെങ്കില്‍ കീ ഫ്രെയിമുകളില്‍ (Key Frames) മാത്രം ചിത്രങ്ങളുടെ സ്ഥാനവും വലുപ്പവും നമ്മള്‍ ക്രമീകരിച്ചാല്‍ മതിയാകും. മറ്റു ഫ്രെയിമുകളില്‍ (In Between Frames) സോഫ്റ്റ്‌വെയര്‍ തന്നെ ചിത്രങ്ങളുടെ സ്ഥാനവും വലുപ്പവും ക്രമീകരിക്കും. കൂടാതെ മികച്ച എഡിറ്റിങ് ഉപകരണങ്ങളിലൊന്നായ ജിമ്പ് (ഇമേജ് മാനിപുലേഷന്‍ പ്രോഗ്രാം) ഉപയോഗിച്ച് തയ്യാറാക്കിയ ഇമേജുകളെ Synfig Studio സോഫ്‌റ്റ്‌വെയറിലേക്ക് import ചെയ്യാനും സാധിക്കും.
സ്വതന്ത്ര സോഫ്‌റ്റ്‌വെയറില്‍ ലഭ്യമായ മികച്ച ദ്വിമാന വെക്ടര്‍ അനിമേഷന്‍ സോഫ്‌റ്റ്‌വെയറാണ് Synfig Studio. (Synfig Studio is an open source 2D vector animation software.)
IT@School കസ്റ്റമൈസ് ചെയ്ത ഏറ്റവും പുതിയ Ubuntu10.04 or Ubuntu12.04 വേര്‍ഷനാണ് ഉപയോഗിക്കുന്നതെങ്കില്‍ Synfig Studio സോഫ്റ്റ് വെയര്‍ അതില്‍ ലഭ്യമാണ്. ഇല്ലെങ്കില്‍ മാത്രം ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.
ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ Applications --> Graphics --> Synfig Studio എന്ന രീതിയില്‍ നമുക്ക് ഇത് തുറക്കാം.
തുറന്നുവരുന്ന ജാലകം ശ്രദ്ധിക്കൂ.
\
സോഫ്റ്റ്‌വെയര്‍ തുറക്കുമ്പോള്‍ 4 ജാലകങ്ങള്‍ ഒരുമിച്ച് തുറന്നു വരും. Tool Box (Left), Canvas (Middle), Panels (Right & Botom) ToolBox : Synfig Studio സോഫ്റ്റ്‌വെയറിന്റെ പ്രധാനപ്പെട്ട ഒരു ജാലകമാണിത്. File operations, Tools, Default Settingsഎന്നിങ്ങനെ മൂന്ന് ഭാഗങ്ങളുണ്ട്. ടൂള്‍ ബോക്സിലുള്ള ഓരോ ടൂളിലും മൗസ് പോയിന്റര്‍ എത്തിച്ചാല്‍ അതിന്റെ ഉപയോഗം മനസ്സിലാക്കാം. (Closing it exits the application.)
Tools :

Transform Tool (alt + a)
SmoothMove Tool (Alt + v)
Scale Tool (Alt + s)
Rotate tool (Alt + t)
Mirror Tool (Alt + m)
Circle Tool (Alt + c)
Rectangle Tool (Alt + r)
Star Tool(Alt + q)
Polygon Tool (Alt + p)
Gradient Tool (Alt + g)
Spline Tool (Alt + b)
Draw Tool (Alt + d)
Width Tool (Alt + w)
Fill Tool (Alt + f)
Eye drop tool (Alt + e)
Text Tool (Alt + x)
Sketch Tool (Alt + k) and
Zoom Tool (Alt + z).
Canvas : (Center window)Canvas
Synfig Studio സോഫ്റ്റ്‌വെയറിന്റെ ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു ജാലകമാണിത്. Canvas Window യുടെ ഇടതു മുകള്‍ മൂലയില്‍ (top left hand corner ) കാണുന്ന arrow button (Caret) ല്‍ ക്ലിക്ക് ചെയ്താല്‍ CANVAS WINDOW MENU പ്രത്യക്ഷമാകും. If we right-click in the canvas area and there is no Layers under the mouse position, this menu will also appear.The area with the grey check-board pattern is our working area in which we can create elements/layers and manipulate them.
The Timeline that we can see in the picture here only appears when we have defined a non-zero duration in the Properties of our project. To the left we can see the number of the current frame and on the right side buttons tolock/unlock the keyframes and to switch the Animation status.
Third Window (Panels) contains again three areas, each of which can show different panels: Navigator Panel, Tool Options Panel, and the Layers Panel.
The fourth window (Panels) shows the Parameter Panel where we can find detailed parameters and settings for the active element like colour, width, opacity, location and so on. To the right is the Time Track Panel that allows us to create and modify Waypoints.
If we accidentally close a panel (by dragging it out of the dock dialog, and closing the new dock dialog that gets created), no worries. Simply go to the Toolbox, select "File → Panels" in menu right there and then click on the name of the panel we need. ചെറിയ ഒരു ആനിമേഷന്‍ - ഒരു നക്ഷത്രം ആകാശത്തിലൂടെ നീങ്ങിക്കൊണ്ടിരിക്കുന്ന സീന്‍ - നിമിഷങ്ങള്‍ക്കകം തയ്യാറാക്കിനോക്കാം.

Step 1. Synfig Studio സോഫ്‌റ്റ്‌വെയര്‍ തുറക്കുക
(Applications → Graphics → Synfig Studio)

Step 2. Setting up the workspace : Canvas Window യുടെ ഇടതു മുകള്‍ മൂലയില്‍ (top left hand corner ) കാണുന്ന arrow button ല്‍ ക്ലിക്ക് ചെയ്യുക (between the horizontal and vertical rules, in the top left hand corner of the canvas)
--> select Edit --> Properties
ലഭ്യമാകുന്ന Canvas Properties Dialog ല്‍ Name, Discription മുതലായവ നല്‍കി Apply ബട്ടണില്‍ ക്ലിക്ക് ചെയ്തതിനുശേഷം Time ടാബ് സെലക്ട് ചെയ്ത് ആവശ്യാനുസരണം വിലകള്‍ നല്‍കി OK ബട്ടണില്‍ ക്ലിക്ക് ചെയ്യുക. (make sure to edit "End Time". Change "5s" to "10s" — that will make our animation 10 seconds long.)


Step 3. Background : Toolbox ജാലകത്തിലെ Outline colour / Fill colour ബോക്സില്‍ ആവശ്യമായ നിറങ്ങള്‍ സെലക്ട് ചെയ്യുക. തുടര്‍ന്ന് Gradient Tool ( Alt + g) ഉപയോഗിച്ച് Canvas Window യില്‍ മൗസിന്റെ ഇടതു ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഡ്രാഗ്ഗ് ചെയ്യുക. വലതു വശത്തെ Layers പാനലില്‍ Background (Gradient) ലെയര്‍ കാണാന്‍ സാധിക്കും. നമ്മള്‍ വരയ്ക്കുന്ന ഓരോ ഒബ്ജക്ടും വ്യത്യസ്ത ലെയറുകളായിരിക്കും.


Step 4. Fill colour ബോക്സില്‍ മറ്റൊരു നിറം സെലക്ട് ചെയ്തതിനു ശേഷം Toolbox ജാലകത്തിലെ Star Tool (Alt + q) ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ ഒരു നക്ഷത്രം വരയ്ക്കാം. (Click and Drag)


Toolbox ജാലകത്തിലെ Transform Tool സെലക്ട് ചെയ്തതിനു ശേഷം വരച്ച ഒബ്ജക്ടില്‍ (Star ) ക്ലിക്ക് ചെയതാല്‍ ഒബ്ജക്ടിന്റെ സ്ഥാനം മാറ്റാനും വലുപ്പം ക്രമീകരിക്കാനുമുള്ള ബട്ടണുകള്‍ ( green and blue coloured dots) ലഭ്യമാകും.



Step 5. Adding Movement :

10 സെക്കന്റ് നേരത്തേക്കുള്ള ഒരു ആനിമേഷനാണ് തയ്യാറാക്കാന്‍ പോകുന്നതെന്ന് തുടക്കത്തില്‍ നാം Properties dialog ബോക്സില്‍ നല്‍കിയിട്ടുണ്ട്.Canvas window യുടെ കീഴ് ഭാഗത്ത് Timebar കാണാം.ഇതിന്റെ വലതു ഭാഗത്തു കാണുന്ന green man button ല്‍ ക്ലിക്ക് ചെയ്താല്‍ Animate Editing Mode ലേക്ക് മാറാം. അപ്പോള്‍ Canvas window യില്‍ red outline കാണാം. (Red outlie reminds us that changes to our objects now affect our animation at the time shown in the time slider)
Current Time 0s (0f) ആണെന്ന് ഉറപ്പുവരുത്തുക.
താഴെയുള്ള പാനലിലെ Keyframe ടാബ് സെലക്ട് ചെയ്യുക. അവിടെ Time (0f), Length (0f), Jump(JMP) എന്നിങ്ങനെ രേഖപ്പെടുത്തി വന്നിട്ടുണ്ടാകും. ഇല്ലെങ്കില്‍ Add new Keyframe ("plus" sign) ബട്ടണില്‍ ക്ലിക്ക് ചെയ്യുക.


Go to the 2s mark in the time slider --‍‍> Add another keyframe by clicking the small plus sign --> Move the object (star) in the Canvas Window to another place . നക്ഷത്രത്തിന് ഓരോ കീ ഫ്രെയിമിലും വേണമെങ്കില്‍ വ്യത്യസ്ത നിറങ്ങള്‍ നല്‌കാം.

Continue this process in 4s, 6s, 8s and 10 s marks in the time slider.( 5 keyframes)



Step 6 : Saving and Rendering

File --> Save As -->
File extension : .sifz
File --> Rendering
File extensions : gif or mpeg or avi etc


Read More | തുടര്‍ന്നു വായിക്കുക

TECHNITIA 2013

>> Wednesday, October 30, 2013

കോട്ടയം ജില്ലയിലെ ചേര്‍പ്പുംങ്കല്‍ ഹോളിക്രോസ് ഹയര്‍ സെക്കന്ററി സ്കുളില്‍ 10 വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചു വരുന്ന ACE ക്ലബിന്റെ ( Association of Computer Enthusiasts ) ആഭിമുഖ്യത്തിന്‍ നടത്തുന്ന ഓള്‍ കേരള ഇന്റര്‍ സ്കുള്‍ ക്വിസ് മത്സരത്തില്‍ പങ്കെടുക്കാന്‍ +2 വിദ്യാര്‍ത്ഥികള്‍ക്ക് അവസരം. 5001/- രൂപയാണ് ഒന്നാം സമ്മാനം. 3001/- , 2001/- രണ്ടും മൂന്നും സമ്മാനങ്ങള്‍. ഫൈനല്‍ റൗണ്ടില്‍ എത്തുന്ന എല്ലാവര്‍ക്കും 501/- രൂപ. സ്കൂളിലെ കംപ്യുട്ടര്‍ സയന്‍സ് ബാച്ച് കുട്ടികളുടെ നേതൃത്വത്തിലാണ് പുര്‍ണമായും ഇതിന്റെ നടത്തിപ്പ് എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം. രസകരമായ റൗണ്ടുകള്‍ കുട്ടികള്‍ തന്നെ മള്‍ട്ടി മീഡിയ സൗകര്യങ്ങളുടെ സഹായത്തോടെ ഒരുക്കിയിരിക്കുന്നു. കുട്ടികളുടെ ഈ സംരഭം പ്രോത്സാഹിപ്പിക്കേണ്ടിയിരിക്കുന്നു. മേളകളിലെ ക്വിസ് മത്സരങ്ങള്‍ക്ക് ഒരുങ്ങിക്കൊണ്ടിരിക്കുന്ന കൂട്ടുകാര്‍ക്ക് ഇത് ഏറെ പ്രയോജനകരവുമായിരിക്കും. കുടുതല്‍ വിവരങ്ങള്‍ക്ക് ബ്രോഷര്‍ വായിക്കുക.


Read More | തുടര്‍ന്നു വായിക്കുക

Employability Enhancement Programme

>> Monday, October 21, 2013

ഒ.ബി.സി വിഭാഗംത്തിലുള്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും വിവിധ മത്സര പരീക്ഷാ പരിശീലനത്തിന് ധനസഹായം നല്‍കുന്നതിനായി പിന്നാക്ക സമുദായ വികസന വകുപ്പ് നടപ്പു വര്‍ഷം മുതല്‍ ആവിഷ്കരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്മെന്‍റ് പ്രോഗ്രാം.
മെഡിക്കല്‍/എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരിശീലനം, ഐ.എ.എസ് കോച്ചിങ്, പി.എസ്.സി/യു.പി.എസ്.സി/എസ്.എസ്.സി/റെയില്‍വേ തുടങ്ങിയവ നടത്തുന്ന വിവിധ മത്സര പരീക്ഷകള്‍ ,ബാങ്കിങ് മേഖലയിലെ വിവിധ പരീക്ഷകള്‍​ എന്നിവയ്ക്കുള്ള പരിശീലനത്തിനാണ് ധനസഹായം അനുവദിക്കുന്നത്. കുറഞ്ഞത് 5 വര്‍ഷത്തെയെങ്കിലും സേവനപാരമ്പര്യമുള്ള, പ്രശസ്തമായ പരിശീലന കേന്ദ്രങ്ങളില്‍ പരിശീലനത്തിന് ചേര്‍ന്നവര്‍ക്കും, ചേരാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും അപേക്ഷിക്കാം. വാര്‍ഷിക വരുമാനം 4.5 ലക്ഷം രൂപയില്‍ അധികരിക്കാത്ത, സംസ്ഥാനത്തെ ഒ.ബി.സി ലിസ്റ്റില്‍ ഉള്‍പ്പെട്ട സമുദായാംഗങ്ങള്‍ക്ക് അപേക്ഷിക്കാം.
പ്രായ പരിധി
മെഡിക്കല്‍/എഞ്ചിനീയറിങ് എന്‍ട്രന്‍സ് കോച്ചിങ് - 17 നും 20 നും മധ്യേ
മറ്റു സ്കീമുകള്‍ക്ക് - അതാത് തസ്തികകള്‍ക്ക് ഒ.ബി.സി വിഭാഗത്തിന് നിശ്ചയിച്ചിരിക്കുന്ന പ്രായപരിധി
അപേക്ഷകള്‍ ഈ വെബ്സൈറ്റ് മുഖേന ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാവുന്നതാണ്. അടിസ്ഥാന യോഗ്യതാ പരീക്ഷയില്‍ കരസ്ഥമാക്കിയ മാര്‍ക്കിന്‍റെ ശതമാനം, വാര്‍ഷിക വരുമാനം എന്നിവ അടിസ്ഥാനമാക്കി ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതും, പ്രൊവിഷണല്‍ ലിസ്റ്റ് ടി വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതുമാണ്. കരട് ലിസിറ്റില്‍ ഉള്‍പ്പെട്ടവര്‍ മാത്രം അപേക്ഷയുടെ പ്രിന്‍റ് ഔട്ട് അനുബന്ധരേഖകള്‍ എന്നിവ നിര്‍ദ്ദേശിക്കപ്പെടുന്ന തീയതിക്കകം പിന്നാക്ക സമുദായ വികസന വകുപ്പ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണം.
ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കുന്നതിന് ചുവടെ പറയുന്ന വിവരങ്ങള്‍ ആവശ്യമാണ്.
1. വരുമാന സര്‍ട്ടിഫിക്കറ്റിന്‍റെ നമ്പരും തീയതിയും - (ഒരു വര്‍ഷത്തിനകം ലഭ്യമായത്)
2. വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങള്‍
3. അപേക്ഷകന്‍റെ പേരില്‍ ഉള്ള ബാങ്ക് അക്കൌണ്ട് സംബന്ധിച്ച വിവരങ്ങള്‍
4. ഇമെയില്‍ വിലാസം
5. കോഴ്സ് സംബന്ധമായ വിവരങ്ങള്‍ - ഫീസ്, കാലയളവ് മുതലായവ
6. റേഷന്‍ കാര്‍ഡ് നമ്പര്‍
7. പരിശീലനം നടത്തുന്ന സ്ഥാപനത്തെ സംബന്ധിച്ച വിവരങ്ങള്‍

ഓണ്‍ലൈന്‍ അപേക്ഷയ്ക്ക് എന്തെങ്കിലും സാങ്കേതിക തടസ്സങ്ങള്‍ നേരിടുന്ന പക്ഷം വിവരം eepforobc@gmail.com എന്ന വിലാസത്തില്‍ മാത്രം അറിയിക്കേണ്ടതാണ്. വിശദ വിവരങ്ങള്‍ ഈ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Advertisement EEP

Notification dated 30.09.2013

Instructions for Data Entry


Read More | തുടര്‍ന്നു വായിക്കുക

September 12 - Kerala's Official Entrepreneurship day

>> Monday, September 9, 2013


    മൈക്രോസോഫ്റ്റ് കമ്പനിയുടെ ഉടമസ്ഥനായ ബില്‍ ഗേറ്റ്സിനോട് അമേരിക്കന്‍ പ്രസിഡന്റ് ഒബാമ ചോദിക്കുന്നു : "നിങ്ങള്‍ എന്തു കൊണ്ടാണ് നിങ്ങളുടെ കമ്പനിയില്‍ കൂടുതല്‍ ഇന്ത്യാക്കാരെ നിയമിക്കുന്നത് ?" ബില്‍ഗേറ്റ്സിന്റെ മറുപടി ഇങ്ങിനെ :"ഇല്ലെങ്കില്‍ അവര്‍ ഇന്‍ഡ്യ​യില്‍ മറ്റൊരു മൈക്രോസോഫ്റ്റ് ആരംഭിക്കും"
സോഷ്യല്‍ നെറ്റ്​വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ഈ സംഭാഷണം സത്യമായാലും അല്ലെങ്കിലും ഒരു വലിയ യാഥാര്‍ത്ഥ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മറ്റേതൊരു രാജ്യത്തിനും അവകാശപ്പെടാനാവാത്ത തരത്തിലുള്ള മനുഷ്യ​വിഭവ ശേഷിയുള്ള രാജ്യമാണ് നമ്മുടെ ഇന്ത്യ. എന്നാല്‍ അവയെ കണ്ടെത്താനുള്ള ശ്രമം നാം നടത്തിയിട്ടുണ്ടോ എന്നത് സ്വയം വിമര്‍ശനത്തിനു വിധേയമാക്കേണ്ട വിഷയമാണ്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സി.ഇ.ഒ കേരളത്തിലെ ഒരു ഹൈസ്കൂള്‍ അധ്യാപികയുടെ മകളാണ് എന്ന വിവരം എത്ര പേര്‍ക്കറിയാം ?

തന്റെ കഴിവുകള്‍ക്ക് വിലപറഞ്ഞ വമ്പന്‍ കമ്പനികളില്‍ ഉദ്യോഗങ്ങളൊന്നും സ്വീകരിക്കാതെ, സ്വന്തമായി വ്യ​വസായ സംരംഭകയായ, ചാലപ്പുറം ഗണപത് ഗേള്‍സ് ഹൈസ്കൂള്‍ അധ്യാപിക വിജുസുരേഷിന്റേയും കോഴിക്കോട് ബാറിലെ അഭിഭാഷകന്‍ സുരേഷ് മേനോന്റേയും ഏകമകളായ, ശ്രീലക്ഷ്മി സുരേഷാണ് eDesign Technologies എന്ന വെബ് ഡിസൈന്‍ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അഥവാ ഉടമസ്ഥ. നമ്മുടെ കേരളത്തില്‍ നിന്നും ഇനിയും ശ്രീലക്ഷ്മിമാരെ സൃഷ്ടിക്കണ്ടേ..? നമ്മള്‍ അധ്യാപകര്‍ക്കല്ലാതെ ആര്‍ക്കാണിതിനു സാധിക്കുക ? ഇതിന് കേരള സര്‍ക്കാര്‍ ഒരുക്കുന്ന അവസരങ്ങളെക്കുറിച്ച് ബഹു. മുഖ്യമന്ത്രിയില്‍ നിന്നുമറിയാനുള്ള അവസരമാണ് ഈ വരുന്ന സെപ്തംബര്‍ 12 വ്യാഴാഴ്ച നമ്മുടെ കുട്ടികളെ കാത്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഈ പ്രത്യേക പ്രോഗ്രാം വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതിന് എല്ലാ ഹൈസ്ക്കൂളുകളിലും ഹയര്‍സെക്കന്ററി, കോളേജ് എന്നിവിടങ്ങളിലും സൗകര്യമൊരുക്കേണ്ടതുണ്ട്. അതേക്കുറിച്ച് ചുവടെ വിശദീകരിച്ചിരിക്കുന്നു.

പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടറായി സ്ഥാനമേറ്റെടുത്തശേഷം, തന്റെ സഹപ്രവര്‍ത്തകരുമായി കഴിഞ്ഞദിവസം ശ്രീ ബിജു പ്രഭാകര്‍ ഐ എ എസ് ഒരു വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിക്കുന്നതിന് ഈ ലേഖകന്‍ സാക്ഷിയായി. കുറച്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍, കേരളം അഭിമുഖീകരിക്കുവാന്‍ പോകുന്ന ഒരു വന്‍വിപത്തിനെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ടാണ് അദ്ദേഹം തുടങ്ങിയത്. "വൃദ്ധജനങ്ങളുടെ ഒരു കൂട്ടമായി നമ്മുടെ കേരള സമൂഹം മാറാന്‍ പോകുന്നു. ചെറുപ്പക്കാരെല്ലാം തൊഴിലന്വേഷകരും തൊഴിലാളികളുമായി നാടുവിടുന്നു. നമ്മുടെ മികച്ച തലച്ചോറുകളെല്ലാം തന്നെ അന്യനാടുകളിലും മറ്റുമായി കമ്പനികള്‍ക്കും വ്യക്തികള്‍ക്കുമായി ദാസ്യവേല ചെയ്യുന്നു അല്ലെങ്കില്‍ അത് മാത്രമായി അവരുടെ സ്വപ്നങ്ങള്‍ ചുരുങ്ങുന്നു. ഗവണ്‍മെന്റ് മേഖലയിലും, മറ്റുള്ളവന്റെ കീഴിലും തൊഴില്‍ ലഭിയ്ക്കണമെന്ന ചിന്തയല്ലാതെ, സ്വന്തമായി തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങണമെന്ന ആഗ്രഹംപോലും നമ്മുടെ പുതുതലമുറയ്ക്ക് അന്യമാണ്. ബില്‍ ഗേറ്റ്സും, സക്കര്‍ബര്‍ഗ്ഗുമടങ്ങുന്ന വ്യ​വസായ ഭീമന്മാരുടെയൊക്കെ ജീവചരിത്രങ്ങളൊന്നും അവരെ തെല്ലും പ്രചോദിപ്പിക്കുന്നില്ല."

തൊഴില്‍ അന്വേഷകരല്ലാതെ, തൊഴില്‍ സൃഷിക്കുന്ന ഒരു തലമുറയെ രൂപപ്പെടുത്തിയെടുക്കുന്നതിന് ദീര്‍ഘവീക്ഷണത്തോടെ വിപുലമായ പദ്ധതികളാണ് നമുക്ക് ഇപ്പോള്‍ കരണീയമായിട്ടുള്ളത്. കേവലം ഐടി യില്‍ മാത്രമായി ഒതുങ്ങാതെ, മറ്റുള്ള പരശ്ശതം മേഖലകളിലും വ്യവസായ സംരംഭകരായി മാറാന്‍ അവരെ പ്രചോദിപ്പിക്കേണ്ടതും, അതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പ്രോത്സാഹനങ്ങളും ഒരുക്കേണ്ടതുമുണ്ടെന്ന് സര്‍ക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിന്റെ ഭാഗമായി, സംസ്ഥാനത്ത് സ്റ്റാര്‍ട്ടപ്പ് വില്ലേജുകള്‍, ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇതിലുടെ ഒട്ടേറെ യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കു വിവധതരത്തിലുള്ള തൊഴില്‍ സംരംഭങ്ങള്‍ പരിചയപ്പെടുന്നതിനും നൂതനമായ സംരംഭങ്ങള്‍ക്ക് തുടക്കമിടുന്നതിനും കഴിഞ്ഞിട്ടുണ്ട്. തുടങ്ങി, പതിനഞ്ചുമാസം കൊണ്ട്, 1000 ലധികം നൂതന പ്രോജക്ട് പ്രൊപ്പോസലുകള്‍ കുട്ടികളില്‍ നിന്നും ലഭിച്ചുവത്രെ!

ഈയൊരു വിജയത്തിന്റെ ആഘോഷഭാഗമായി, ഇതിന്റെ രണ്ടാം ഘട്ടം സ്കൂള്‍ കുട്ടികള്‍ക്കായി ആസൂത്രണം ചെയ്തുകഴിഞ്ഞു.എട്ടുമുതല്‍ പന്ത്രണ്ട് വരേ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളില്‍ നിന്നും ഒരു ഓണ്‍ലൈന്‍ പരീക്ഷ നടത്തി, തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലാപ്‌ടോപ്പുകളടക്കമുള്ള ആധുനിക സാങ്കേതികോപകരണങ്ങളും മികച്ച പഠനാവസരങ്ങളും നല്‍കാനാണ് പദ്ധതി.

എമേര്‍ജിംഗ് കേരളയുടെ വാര്‍ഷിക ദിനമായ സെപ്റ്റംബര്‍ 12 വ്യാഴാഴ്ച സംരംഭകത്വ ദിനമായി (Entrepreneurship day) ആചരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. വിദ്യാര്‍ത്ഥികളുടേയും യുവാക്കളുടേയും ബുദ്ധിയും പ്രവര്‍ത്തനശേഷിയും സംസ്ഥാനത്തിനകത്തുതന്നെ പ്രയോജനപ്പെടുത്തി കോരളത്തില്‍തന്നെ മികച്ച തൊഴില്‍ അവസരങ്ങള്‍ സൃഷിച്ചെടുക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതു സംബന്ധിച്ച അവബോധവും താല്‍പര്യവും സ്കൂള്‍ കോളേജു വിദ്യാര്‍ത്ഥികളില്‍ ഉണ്ടാക്കുന്നതിന് 12/09/2013 ന് ഉച്ചയ്ക്ക് 1 മണിമുതല്‍ 1.30 വരെ ബഹു കേരളമുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടി കേരളത്തിലെ സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളോട് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ സംവദിക്കുന്നതാണ്

ഇതിനായി വിദ്യാര്‍ത്ഥികള്‍ക്കു അദ്ദേഹത്തിന്റെ സന്ദേശം തല്‍സമയം കാണുന്നതിനും കേള്‍ക്കുന്നതിനുമുള്ള ക്രമീകരണങ്ങള്‍ സ്കൂള്‍ / കോളേജ് പ്രഥമാധ്യാപകര്‍ ഒരുക്കേണ്ടതുണ്ട്. ഈ പരിപാടി വിജയകരമായി നടത്തുന്നതിന് സ്കൂളിലെ / കോളേജിലെ അദ്ധ്യാപക രക്ഷാകതൃസമതിയുടെ സഹകരണവും അത്യാവശ്യമാണ്.

അറുപതുലക്ഷത്തോളം വിദ്യാര്‍ത്ഥികളെ ഒരേസമയം അഭിസംബോധന ചെയ്യാനാണ് മുഖ്യമന്ത്രി ലക്ഷ്യമിടുന്നത്. വിക്ടേഴ്സ് ചാനലിലൂടേയും മുഖ്യമന്ത്രിയുടെ യൂട്യൂബ് ചാനലിലൂടേയും സംപ്രേക്ഷണം ഉണ്ടായിരിക്കും. ഹൈസ്കൂള്‍ മുതല്‍ കോളേജ്തലം വരേയുള്ള മുഴുവന്‍ കുട്ടികളേയും നിര്‍ബന്ധമായും ഈ പരിപാടിയില്‍ പങ്കെടുപ്പിക്കണം. എട്ട് ഒന്‍പത് ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് കൂടി കാണാനുള്ള സൗകര്യമുണ്ടാക്കാനാണ്, അവരുടെ പരീക്ഷയെ കൂടി പരിഗണിച്ച് പരിപാടിയുടെ സമയം ക്രമീകരിച്ചിരിക്കുന്നത്.

ഹൈസ്കൂളുകളിലേയും ഹയര്‍സെക്കന്ററി - വൊക്കേഷണല്‍ ഹയര്‍സെക്കന്ററികളിലേയും ഐടി കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കാണ് പരിപാടി ഭംഗിയായി കുട്ടികളിലേയ്ക്കെത്തിക്കാനുള്ള പരിശീലനം ലഭിയ്ക്കുക. വിക്ടേഴ്സ് ചാനല്‍ സ്കൂളില്‍ ഭംഗിയായി ലഭിയ്ക്കുന്നുണ്ടെങ്കില്‍, ഓഡിറ്റോറിയത്തിലോ സൗകര്യപ്രദമായ സ്ഥലത്തോ വലിയ ടിവിയിലോ പ്രൊജക്ടറിലോ, മതിയായ ശബ്ദസംവിധാനത്തോടെ കാണിച്ചാല്‍ മതിയാകും. ഇനി, ഇന്റര്‍നെറ്റിലൂടെയാണെങ്കിലോ? ആദ്യം ചില മുന്നൊരുക്കങ്ങള്‍ വേണം.
  1. ഫയര്‍ഫോക്സ് / ഗൂഗിള്‍ ക്രോം - ഇവയില്‍ ഏതെങ്കിലും ബ്രൗസര്‍ ഉപയോഗിക്കുക.
  2. യൂട്യൂബ് വീഡിയോകള്‍ കാണാന്‍ സാധിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക (ഇല്ലെങ്കില്‍ അനുയോജ്യമായ flash player ഇന്‍സ്റ്റാള്‍ ചെയ്യണം)
  3. ബ്രൗസറിന്റെ അഡ്രസ്സ്ബാറില്‍ www.youtube.com/oommenchandykerala എന്ന അഡ്രസ്സ് ടൈപ്പ് ചെയ്ത് എന്റര്‍ കീ അമര്‍ത്തുക.
  4. തുറന്നുവരുന്ന ജാലകത്തിലെ വീഡിയോയുടെ Thumbnail ല്‍ ക്ലിക്കുചെയ്യുക.
  5. വീഡിയോയില്‍ ഡബിള്‍ക്ലിക്ക് ചെയ്ത് fullscreen ആക്കുകയും esc കീയില്‍ ക്ലിക്ക് ചെയ്ത് fullscreenഒഴിവാക്കുകയും ചെയ്യാം.
  6. അന്ന് രാവിലെ 10 30മുതല്‍ പരിപാടിയുടെ ട്രയല്‍ സംപ്രേഷണം നടക്കുമ്പോള്‍, എല്ലാം ശരിയായി നടക്കുന്നുവെന്ന് എസ്ഐടിസി / എച്ച്ഐടിസിമാര്‍ ഉറപ്പുവരുത്തണം.
ലഭ്യമാകുന്ന മുറയ്ക്ക് ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ മാത്സ് ബ്ലോഗിലൂടെ നല്‍കുന്നതായിരിക്കും. സംശയങ്ങള്‍ പങ്കുവെക്കുമല്ലോ.


Read More | തുടര്‍ന്നു വായിക്കുക

ICT - Std X- Unit 1
Updated with Theory Model Questions
from Shaji Haritham

>> Monday, June 24, 2013

പത്താം ക്ലാസ് ഐ.ടി പാഠപുസ്തകം കഴിഞ്ഞ വര്‍ഷം പരിഷ്കരിച്ചിരുന്നു. പരിഷ്കരിച്ച പാഠപുസ്തകത്തില്‍ നിന്നും പുതിയ മാതൃകയിലുള്ള ചോദ്യങ്ങളായിരിക്കും ഉണ്ടാവുക എന്നതും തിയറി പരീക്ഷയുടെ മാര്‍ക്ക് കംപ്യൂട്ടര്‍ തന്നെയായിരിക്കും നല്‍കുക എന്നതും ഐ.ടി അധ്യാപകരെ അന്ന് തെല്ലൊന്ന് പരിഭ്രമിപ്പിച്ചിരുന്നു. ആ ആശങ്കയ്ക്ക് വിരാമമിട്ടത് ജോണ്‍ സാറിന്റെ ഐ.ടി വര്‍ക്ക് ഷീറ്റുകള്‍, റഷീദ് ഓടക്കല്‍ സാറിന്റെ ഐ.ടി നോട്സ്, നിധന്‍ ജോസ് സാറിന്റെ വീഡിയോ ടൂട്ടോറിയല്‍, തുടങ്ങിയവയാണ്. ആ ശ്രേണിയിലേക്ക് കടക്കുന്ന രണ്ടു പഠന സഹായികളാണ് ഈ പോസ്റ്റില്‍ അവതരിപ്പിക്കുന്നത്.

1. പത്താം ക്ലാസ് ഐ.ടി പാഠപുസ്തകത്തിലെ തിയറി വിഭാഗം നോട്സ് തയാറാക്കിയിരിക്കുന്നത് ചേര്‍ത്തല സെന്റ് മേരീസ് ജി.എച്ച്.എസ്.എസിലെ മാത്യൂ സാറാണ്. വളരെ എളുപ്പത്തില്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്നതും ചുരുങ്ങിയ പേജുകളില്‍ ഏറെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതുമാണ് മാത്യൂ സാര്‍ തയാറാക്കിയ പഠന സഹായി. കുട്ടികള്‍ക്ക് വളരെയധികം സഹായകമാകുന്ന വിധത്തില്‍ നോട്സും പാഠപുസ്തകത്തിലെ ഓരോ പ്രവര്‍ത്തനവും ചെയ്യേണ്ട സ്റ്റെപ്പുകളും അദ്ദേഹം വിശദീകരിച്ചിരിക്കുന്നു. കൂടാതെ ഇങ്ക്സ്കേപ്പില്‍ ഉപയോഗിക്കാവുന്ന ടിപ്സും അദ്ദേഹത്തിന്റെ നോട്സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇവിടെ നിന്നും മാത്യൂ സാര്‍ തയാറാക്കിയ തിയറി നോട്സ് ഡൗണ്‍ലോ‍ഡ് ചെയ്തെടുക്കാം


2. പത്താം ക്ലാസ് ഐ.ടി പാഠപുസ്തകത്തിലെ പ്രാക്ടിക്കല്‍ വിഭാഗം നോട്സ് തയാറാക്കിയിരിക്കുന്നത് നിലന്പൂര്‍ സി.കെ.എച്ച്.എസ് മണിമണിയിലെ ഹൗലത്ത് ടീച്ചറാണ്. ഐ.ടി യുടെ ആദ്യ അധ്യായത്തില്‍ നിന്നും വരാവുന്ന ചോദ്യങ്ങളുടെ മാതൃകയും അവ ചെയ്യേണ്ട രീതിയുമാണ് ടീച്ചര്‍ തയാറാക്കിയ നോട്സില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പ്രാക്ടിക്കല്‍ ചോദ്യങ്ങളുടെ മാതൃകയെ കുറിച്ച് നമ്മുടെ കുട്ടികള്‍ക്ക് മനസ്സിലാക്കാന്‍ ഈ നോട്സ് ഏറെ സഹായിക്കുമെന്നതില്‍ സംശയമില്ല.

ഈ ലിങ്കില്‍ നിന്നും ഹൗലത്ത് ടീച്ചര്‍ തയാറാക്കിയ പ്രാക്ടിക്കല്‍ നോട്സ് ഡൗണ്‍ലോഡ് ചെയ്തെടുക്കാം


3.കഴിഞ്ഞ വര്‍ഷം ജോണ്‍ സാര്‍ തയാറാക്കി പ്രസിദ്ധീകരിച്ച പത്താം ക്ലാസ് ആദ്യ പാഠത്തിന്റെ വര്‍ക്ക് ഷീറ്റുകള്‍ -

English - മലയാളം

4.റഷീദ് ഓടക്കല്‍ സാര്‍ തയാറാക്കി കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച പത്താം ക്ലാസ് ആദ്യ പാഠത്തിന്റെ നോട്സ്

5.കഴിഞ്ഞ വർഷം ഐ.ടി പരീക്ഷയ്ക്ക് ചോദിക്കാവുന്ന തിയറി ചോദ്യങ്ങളെ കുറിച്ചുള്ള ആശങ്ക അകറ്റുന്നതില്‍ ഏറ്റവും കൂടതല്‍ പങ്കു വഹിച്ചത് പട്ടാമ്പി ഹരിതത്തിലെ ഷാജി സാറാണ്. അന്ന് ഷാജി സാർ തയാറാക്കിയ നോട്ടുകളാണ് പല അധ്യാപകരും മാതൃകയായി കുട്ടികള്‍ക്ക് നല്‍കിയത് എന്നു പറയുമ്പോള്‍ ആ നോട്ടുകളുടെ മൂല്യം ഈഹിക്കാമല്ലോ....ഐ.ടി തിയറി പരീക്ഷയ്ക്കു തയാറെടുക്കുന്ന കുട്ടികള്‍ക്ക് നല്‍കാവുന്ന ഏറ്റവും മികച്ച പഠനസഹായികളിലൊന്നാണ് ഷാജി സാറിന്റെ ഐ.ടി തിയറി മാതൃകാ ചോദ്യങ്ങള്‍ ..

ഇവിടെ കൊടുത്തിട്ടുള്ള ലിങ്കില്‍ നിന്നും ഐ.ടി തിയറി ചോദ്യങ്ങള്‍ ഡൌണ്‍ലോഡ് ചെയ്തെടുക്കാം

കുട്ടികള്‍ പ്രയോജനപ്പെടുത്തുമ്പോഴാണ് ഈ പഠനസഹായികള്‍ ലക്ഷ്യത്തിലെത്തുന്നത്. ഇവ കുട്ടികളിലേക്കെത്തിക്കാന്‍ ഏറ്റവും യോജ്യരായ അധ്യാപകരാണ് ബ്ലോഗിലെ സന്ദര്‍ശകരായ നിങ്ങള്‍ ഓരോരുത്തരും.. ക്ലാസ് മുറികളിലെ അധ്യയനത്തിന് ഏറെ പ്രയോജനപ്രദമായ ഈ പഠനസഹായികള്‍ പ്രയോജനപ്പെടുത്തുന്നതിനോടൊപ്പം അവ തയാറാക്കിയവരെ കമന്റുകളിലൂടെ പ്രോത്സാഹിപ്പിക്കാനും ശ്രമിക്കുമല്ലോ..


Read More | തുടര്‍ന്നു വായിക്കുക

ഒ.ബി. സി പ്രീമെട്രിക്‌ സ്കോളര്‍ഷിപ്പ്‌ 2012-13
(Updated with FAQ)

>> Wednesday, January 16, 2013

ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പിന്‍റെ ഡാറ്റാ എന്‍ട്രി സംബന്ധമായ ചില സംശയങ്ങള്‍ക്ക് പരിഹാരവുമായി പോസ്റ്റ് അപ്ഡേറ്റ് ചെയ്യുന്നു.

* ഓരോ പ്രാവശ്യവും ലോഗിന്‍ ചെയ്യുന്നതിന് ജില്ല/ഉപജില്ല/സ്കൂള്‍ എന്നിവ സെലക്ട് ചെയ്യേണ്ടതില്ല. നേരിട്ട് യൂസര്‍ നെയിം, പാസ് വേര്‍ഡ് എന്നിവ ടൈപ്പ് ചെയ്ത് ലോഗിന്‍ ക്ലിക്ക് ചെയ്താല്‍ മതി
* ഐ.ഇ.ഡി.സി ഗ്രാന്‍റ് ലഭിക്കുന്നു എന്ന കാരണത്താല്‍ ആ വിഭാഗം വിദ്യാര്‍ത്ഥികളെ ഈ സ്കോളര്‍ഷിപ്പിന്‍റെ പരിധിയില്‍ നിന്നും ഒഴിവാക്കേണ്ടതില്ല.
* പാസ്വേര്‍ഡ്/കണ്‍ഫേം ചെയ്ത ഡാറ്റ എന്നിവ റീസെറ്റ് ചെയ്യുന്നതിനായി ദയവായി obcdirectorate@gmail.com എന്ന വിലാസത്തിലേക്ക് ഇ മെയില്‍ ആയി സ്കൂള്‍ കോഡ്, സ്കൂളിന്‍റെ പേര് എന്നിവ സഹിതം റിക്വസ്റ്റ് അയച്ചാല്‍ മതി. ഇതിനായി ഫോണ്‍ വിളി കഴിവതും ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
* എ.ഇ.ഒ/ഡി.ഇ.ഒ/ഡി.ഡി ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ മാത്രമേ പ്രിന്‍റ് ഔട്ട് സമര്‍പ്പിക്കേണ്ടതുള്ളൂ. അല്ലാത്ത പക്ഷം കണ്‍സോളിഡേറ്റഡ് പ്രിന്‍റ് സ്കൂളില്‍ തന്നെ സൂക്ഷിക്കുക .
* ഓരോ കുട്ടിയുടേയും ആപ്ലിക്കേഷന്‍ നമ്പര്‍ എന്നത് സ്കൂള്‍ കോഡും, അഡ്മിഷന്‍ നമ്പരും ചേര്‍ന്ന സംഖ്യയാണ്. അത് അപേക്ഷാഫാറത്തില്‍ എഴുതി വയ്ക്കുന്നത് പിന്നീടുള്ള ആവശ്യങ്ങള്‍ക്ക് ഉപകരിക്കും.
* സ്വകാര്യ സ്ഥാപനങ്ങളുടെ സഹായത്തോടെ ഡാറ്റ എന്‍ട്രി നടത്തുന്നവര്‍ പാസ് വേര്‍ഡ് മാറ്റുന്നതാണ് ഉചിതം. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക. പാസ് വേര്‍ഡ് ഡയറിയില്‍ കുറിച്ച് വയ്ക്കണേ.... ഒരു പാട് സോഫ്റ്റ് വെയറുകളും പാസ് വേര്‍ഡുകളും ഉള്ളതല്ലേ.....
* ബാങ്ക് ഡിറ്റെയില്‍സ് കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു എന്ന് ശ്രദ്ധിക്കണം. തുക ബാങ്ക് അക്കൌണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. . . .
ചില പൊതുവായ സംശയങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും..

1) റിപ്പോര്‍ട്ട് പ്രിന്‍റ് എടുക്കുന്നതിന് – Login --> Reports --> Entry Status --> Click here to print
2) സ്കൂളിന്‍റെ പേര് ലിസ്റ്റ് ചെയ്യുന്നില്ല/ കോഡ് മറ്റൊരു സ്കൂളിന്‍റേതായി കാണുന്നു ഐ.ടി അറ്റ് സ്കൂളുമായി എത്രയും വേഗം ബന്ധപ്പെടുക – ഫോണ്‍ - 0471 2529897
3) അപേക്ഷ ഡിലീറ്റ് ചെയ്യുന്നതിന് – Enter Admission Number in Search box --> Search --> Clisk on APPLICATION ID --> DELETE
4) സ്കൂള്‍ ഡിറ്റെയില്‍സ്/ബാങ്ക് ഡിറ്റെയില്‍സ് എന്‍റര്‍ ചെയ്യുമ്പോള്‍ “Block field is required” എന്ന് കാണിക്കുന്നു. Block/Municipality/Corporation --> Select Block/Municipality/Corporation --> Select Type --> OK --> Select Block --> ....
5) മരാശാരി എന്ന വിഭാഗത്തെ വിശ്വകര്‍മ്മ ആയി ഉള്‍പ്പെടുത്തുക .
6) സ്റ്റേറ്റ് ഒ.ബി.സി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ കമ്മ്യൂണിറ്റികളും (ഒ.ഇ.സി/മൈനോരിറ്റി ഒഴികെ) സോഫ്റ്റ് വെയറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലിസ്റ്റ് ചെയ്യാത്ത സമുദായങ്ങള്‍ ഈ സ്കോളര്‍ഷിപ്പിന് അര്‍ഹരല്ല എന്ന് സാരം.

നിങ്ങളുടെ സംശയങ്ങള്‍ കമന്‍റുകളായി രേഖപ്പെടുത്തുക. അവയ്ക്കുള്ള മറുപടികള്‍ മറ്റുള്ളവര്‍ക്കും സഹായകമാകട്ടെ...

ഇതോടൊപ്പം വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടല്‍ സജ്ജീകരിച്ച് നല്‍കിയ ഐ.ടി അറ്റ് സ്കൂളിലെ ശ്രീ ബിനോജ്, ധന്യ, ഫാരിസ് എന്നിവര്‍ക്ക് നന്ദി കൂടി ഇവിടെ രേഖപ്പെടുത്തുന്നു.

പോസ്റ്റിലേക്ക്.

സ്കോളര്‍ഷിപ്പുകള്‍ അര്‍ഹരായ കുട്ടികളിലേക്ക് എത്തിക്കുന്നതില്‍ അധ്യാപകര്‍ എന്നും ശ്രദ്ധിക്കാറുണ്ട്. തങ്ങളുടെ കുട്ടികള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ (തങ്ങളുടെ ഭാഗത്തു നിന്നുള്ള പാളിച്ച കൊണ്ട് )ഒരിക്കലും നഷ്ടപ്പെടരുത് എന്നാണ് അധ്യാപകര്‍ എന്നും ചിന്തിക്കാറ്. സ്കോളര്‍ഷിപ്പുകളെ കുറിച്ചുള്ള വിവരങ്ങള്‍ വൈകി അറിഞ്ഞതു കൊണ്ടും, അതു പോലെ അത് വേണ്ടത്ര രേഖകളുടെ പിന്‍ബലത്തോടെ യഥാസമയം സമര്‍പ്പിക്കാത്തതു കൊണ്ടും എല്ലാം കുട്ടികളുടെ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാറുള്ളത് അവരുടെ അധ്യാപകരില്‍ ഉണ്ടാക്കുന്ന വേദന ചെറുതല്ല.

ഇന്നത്തെ കാലത്ത് സ്കോളര്‍ഷിപ്പിന്‍റെ വിവരങ്ങള്‍ ഇന്‍റെര്‍നെറ്റ് വഴിയാണ് നല്‍കേണ്ടത്. പലപ്പോഴും ക്ലാസ് അധ്യാപകര്‍ തന്നെയാണ് ഡാറ്റ എന്‍ട്രി നടത്താറ്. തെറ്റു കുറ്റങ്ങളും പാകപ്പിഴകളും ഒഴിവാക്കാന്‍ പരമാവധി നാം ശ്രമിക്കാറുണ്ട്. അതു കൊണ്ടു തന്നെ സന്തത സഹചാരിയായി സംശയങ്ങളും എത്താറുണ്ട്. ഒ.ബി.സി പ്രീമെട്രിക്‌ സ്കോളര്‍ഷിപ്പ്‌ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങള്‍ക്കും ആധികാരികമായ മറുപടി നല്‍കാന്‍ കഴിയുന്ന പിന്നോക്ക വികസന വകുപ്പ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥനായ നമ്മുടെ ശ്രീജിത്ത് മുപ്ലിയം സാറാണ് ഇന്നത്തെ പോസ്റ്റ് തയാറാക്കിയിരിക്കുന്നത്. സംശയങ്ങള്‍ കമന്‍റുകളായി ചോദിക്കൂ..

50 ശതമാനം കേന്ദ്രസഹായത്തോടെ നടപ്പാക്കുന്ന ഒ.ബി.സി പ്രീമെട്രിക്‌ സ്കോളര്‍ഷിപ്പ്‌ പദ്ധതി, 2012 നവംബറില്‍ പിന്നോക്ക സമുദായ വികസന വകുപ്പ്‌ രൂപീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷമാണ്‌ സംസ്ഥാനത്ത്‌ ആദ്യമായി നടപ്പാക്കിത്തുടങ്ങിയത്‌.
ഈ വര്‍ഷം നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫാറത്തിലാണ്‌ അപേക്ഷ സമര്‍പ്പിക്കേണ്ടത്‌. അപേക്ഷാഫാറത്തിന്‍റെ മാതൃക www.scholarship.itschool.gov.in, www.education.kerala.gov.in, www.prd.kerala.gov.in, www.ksbcdc.com എന്നീ വെബ്‌ സൈറ്റുകളില്‍ ലഭ്യമാണ്‌. ആയത്‌ ഡൌലോഡ്‌ ചെയ്ത്‌ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുവാന്‍ എല്ലാ പ്രധാനാധ്യാപകരും ശ്രദ്ധിക്കുമല്ലോ.

അപേക്ഷാഫാറത്തിന്‍റെ ഫോമിന്‍റെ ഫോട്ടോസ്റ്റാറ്റ്റ്റ് കോപ്പി ഉപയോഗിച്ചാല്‍ മതി. സര്‍ക്കാര്‍/എയ്ഡഡ്‌ സ്കൂളുകളിലെ വിദ്യാര്‍ത്ഥികളെ മാത്രമാണ്‌ ഈ വര്‍ഷവും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അപേക്ഷിക്കുന്നതിനുള്ള വാര്‍ഷിക വരുമാന പരിധി 44500/- രൂപയാണ്‌. വാര്‍ഷിക വരുമാനം സംബന്ധിച്ച സാക്ഷ്യപത്രം അപേക്ഷയില്‍ തന്നെ ഉള്‍പ്പെടുത്തിയിരിക്കുതിനാല്‍ ഇത്തവണ മുദ്രപ്പത്രം ആവശ്യമില്ല. ന്യൂനപക്ഷ സ്കോളര്‍ഷിപ്പിന്‌ പരിഗണിക്കുതിനാല്‍ ന്യൂനപക്ഷ വിഭാഗങ്ങളും, പട്ടികജാതി വികസന വകുപ്പ്‌ വഴി ലംപ്സം ഗ്രാന്‍റ് അനുവദിക്കുതിനാല്‍ ഒ.ഇ.സി വിഭാഗം വിദ്യാര്‍ത്ഥികളും ഈ പദ്ധതി പ്രകാരം അപേക്ഷിക്കേണ്ടതില്ല.

പൂരിപ്പിച്ച അപേക്ഷകള്‍ സ്കൂളുകളില്‍ സ്വീകരിക്കേണ്ട അവസാന തീയതി 2013 ജനുവരി 15 ആണ്‌. ലഭിച്ച അപേക്ഷകള്‍ പരിശോധിച്ച്‌ പിന്നോക്ക സമുദായ വികസന വകുപ്പ്‌ ഡയറക്ടറേറ്റിന്‌ ലഭ്യമാക്കേണ്ടത്‌ ഐ.ടി സ്കൂളിന്‍റെ സഹായത്തോടെ തയ്യാറാക്കിയിട്ടുള്ള www.scholarship.itschool.gov.in എന്ന സ്കോളര്‍ഷിപ്പ്‌ പോര്‍ട്ടല്‍ വഴിയാണ്‌. ജനുവരി 1 മുതല്‍ 20 വരെ ആണ്‌ ഡാറ്റാ എന്‍ട്രി നടത്തുതിനുള്ള സമയം. മെനോരിറ്റി പ്രീമെട്രിക്‌ സ്കോളര്‍ഷിപ്പ്‌ ഡാറ്റാ എന്റെര്‍ ചെയ്തതില്‍ നിന്ന് അല്‍പം വ്യത്യാസമേ ഇതിനുള്ളൂ. ആയതിനാല്‍ ഡാറ്റാ എന്‍ട്രിക്ക്‌ പ്രത്യേക പരിശീലനം ലഭിക്കുതല്ല. ഗൈഡ്‌ ലൈന്‍സ്‌ മേല്‍പ്പറഞ്ഞ സൈറ്റുകളിലും, മാത്സ്‌ ബ്ലോഗിലും താമസിയാതെ പ്രസിദ്ധീകരിക്കും.

അടുത്ത വര്‍ഷം മുതല്‍ റിന്യൂവല്‍ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ സോഫ്റ്റ്‌ വെയറില്‍ തെ ലഭ്യമാകുന്ന രീതിയിലാണ്‌ ഇത്‌ സജ്ജീകരിച്ചിട്ടുള്ളത്‌. ആയതിനാല്‍ ഡാറ്റാ എന്‍ട്രി കൂടുതല്‍ എളുപ്പമാവും. ഓരോ വിദ്യാര്‍ത്ഥിക്കും സ്കൂള്‍ കോഡും അഡ്മിഷന്‍ നമ്പരും ചേര്‍ന്ന രജിസ്ട്രേഷന്‍ നമ്പരും ലഭ്യമാകും. ഇത്‌ അപേക്ഷാ ഫാറത്തില്‍ രേഖപ്പടുത്തി സൂക്ഷിക്കണം. ഈ നമ്പര്‍ ഉപയോഗിച്ച്‌ കുട്ടികള്‍ക്ക്‌ തങ്ങളുടെ വിവരങ്ങള്‍ ശരിയാണോ എന്ന് പരിശോധിക്കുകയും ചെയ്യാം. ഒരു കുട്ടിക്ക്‌ ഒന്നിലധികം സ്കോളര്‍ഷിപ്പ്‌ ലഭ്യമാകുന്നില്ലായെന്ന് പ്രധാനാധ്യാപകര്‍ സാക്ഷ്യപ്പെടുത്തേണ്ടാതാണ്‌. ഡാറ്റാ വെരിഫിക്കേഷന്‍ സ്കൂള്‍ തലത്തില്‍ മാത്രമാണ്‌ ഉള്ളത്‌. ആയതിനാല്‍ അര്‍ഹരായവരെ മാത്രം ഉള്‍പ്പെടുത്തുവാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌.

ജാതി, വരുമാനം എന്നിവ സംബന്ധിച്ച്‌ സംശയം തോന്നിയാല്‍ പ്രധാനാധ്യാപകന്‌ റവന്യൂ അധികാരിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കുവാന്‍ ആവശ്യപ്പെടാവുതാണ്‌. സ്കോളര്‍ഷിപ്പ്‌ സംബന്ധമായ സംശയങ്ങള്‍ക്ക്‌ ഈ നമ്പരുകളില്‍ ബന്ധപ്പെടാവുതാണ്‌.

ഓഫീസ്‌ : 0471 2727379
ശ്രീജിത്ത്‌ മുപ്ളിയം : 9495506426

ഇ-മെയില്‍ :obcdirectorate@gmail.com
sreejithmupliyam@gmail.com

Advertisement OBC Premetric Scholarship 2012-13
Letter to DDs
Application Form
Circular OBC Premetric 2012-13
New Data Entry User Guide
FAQ


Read More | തുടര്‍ന്നു വായിക്കുക

ഗണിതം - ക്ലാസ് 9

>> Saturday, December 22, 2012

പാലക്കാട് മാത്​സ് ബ്ലോഗ് ടീമംഗങ്ങള്‍ സജീവമായിരിക്കുന്നു. കണ്ണന്‍ സാറും ഹിതയും ആതിരയുമെല്ലാം പിണക്കങ്ങള്‍ക്ക് അവധി കൊടുത്ത് തിരിച്ചെത്തിയിരിക്കുന്നു. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ രണ്ടാംപാദ ചോദ്യപേപ്പറുകളും ഉത്തരസൂചികകളുമായി അവര്‍ ബ്ലോഗില്‍ നിറഞ്ഞുനിന്നത് കണ്ടല്ലോ..?ഈ പോസ്റ്റിലൂടെ, കണ്ണന്‍സാര്‍ ലക്ഷ്യമിടുന്നത് ഒമ്പതാംക്ലാസ് ഗണിത പേപ്പറിന്റെ അവലോകനമാണ്. ഉത്തരസൂചിക നേരത്തേ കണ്ടുകാണുമല്ലോ..? പൊതുവെ നിലവാരം പുലര്‍ത്തിയ ഒരു പരീക്ഷ ആയിരുന്നു ഒമ്പതാം ക്ലാസിലെ രണ്ടാം പാദ വാര്‍ഷിക ഗണിത പരീക്ഷ.എ പ്ലസ് ഗ്രേഡുകാരുടെ എണ്ണം വളരെ കുറവായിരിക്കും എന്നാല്‍ എഴുത്ത് പരീക്ഷയില്‍ 30% മാര്‍ക്ക് നേടി ജയം കരസ്ഥമാക്കാന്‍ എളുപ്പമാണ്.ശരാശരിക്കാരെയും അതിബുദ്ധിമാന്മാരെയും ലക്ഷ്യം വച്ചുകൊണ്ടുള്ള ചോദ്യങ്ങള്‍ കാണാമായിരുന്നു.രണ്ടര മണിക്കൂര്‍ സമയം പോരായിരുന്നു മുഴുവന്‍ ഉത്തരങ്ങളും എഴുതിത്തീര്‍ക്കാന്‍ എന്ന അഭിപ്രായം ചില കുട്ടികള്‍ എങ്കിലും ഉയര്‍ത്തിക്കാണും.ഇതൊക്കെ ആണെങ്കിലും ചോദ്യകര്‍ത്താവ് പരിപൂര്‍ണ്ണനീതി പുലര്‍ത്തിയാണ് മുന്നേറിയിരിക്കുന്നതെന്നതില്‍ തെല്ലും സംശയമില്ല.
1,2 ചോദ്യങ്ങള്‍ ആദ്യ അദ്ധ്യായമായ ബഹുഭുജങ്ങളില്‍ നിന്നും ആയിരുന്നു.ഇവ രണ്ടും കുട്ടികള്‍ ചെയ്തു പരിശീലിച്ചവ തന്നെ.മൂന്നാം ചോദ്യം ലളിതമായിരുന്നു.ഒമ്പതാം ചോദ്യം ത്രികോണംABC,ത്രികോണംQBP എന്നിവ സദൃശം എന്ന് കണ്ടെത്തി AQ=46cm എന്ന് കണ്ടെത്തുന്നതില്‍ ഭൂരിഭാഗം പേരും വിജയിക്കണമെന്നില്ല.പതിനൊന്നാം ചോദ്യം പ്രായോഗിക തലത്തില്‍ ഉള്ളതാണ്. രണ്ടു ത്രികോണങ്ങള്‍ സദൃശമാകുന്നതിനുള്ള മൂന്നാമത്തെ വഴി ഓര്‍മയില്‍ നിന്നും എടുത്ത് BC=15cm എന്ന് എഴുതുന്നതില്‍ ശരാശരിക്കാര്‍ പരാജയപ്പെടും.ഇരുപതാം ചോദ്യത്തില്‍ കോണ്‍ ACP= കോണ്‍ ABC=90 എന്ന് കൂടി ചേര്‍ക്കണമായിരുന്നു.ഇരുപത്തി രണ്ടാം ചോദ്യം ഉയര്‍ന്ന നിലവാരം പുലര്‍ത്തിയിരുന്നു.മിടുക്കരെ വരെ കുഴക്കിയ ചോദ്യമായിരുന്നു ഇത്.ഇതില്‍ അഞ്ചുമാര്‍ക്കും നേടിയ കുട്ടികളെ പ്രശംസിക്കാന്‍ അദ്ധ്യാപകര്‍ മറക്കരുത്.നാലാം ചോദ്യം വൃത്തങ്ങള്‍ എന്ന അദ്ധ്യായത്തില്‍ നിന്നും ആയിരുന്നു.ഒരു ത്രികോണത്തിലെ ഏറ്റവും ചെറിയ കോണിന് എതിരെ ഉള്ളത് ഏറ്റവും ചെറിയ വശം ആണ് എന്നും വൃത്തകേന്ദ്രത്തില്‍ നിന്നും ഉള്ള അകലം കൂടുമ്പോള്‍ ഞാണിന്റെ നീളം കുറയുന്നു എന്ന ആശയം ഓര്‍മപ്പെടുത്തുന്ന ചോദ്യം. ചില കുട്ടികള്‍ എങ്കിലും പരിവൃത്തം വരച്ച് വശം അളന്നെഴുതാനും സാധ്യതയുണ്ട്. 5,10,15,17 എന്നിവ സമവാക്യ ജോഡികള്‍ എന്ന അദ്ധ്യായത്തില്‍ നിന്നും ആയിരുന്നു.5,10,15 ചോദ്യങ്ങള്‍ താരതമ്യേന ലളിതമാണ്.പതിനേഴാം ചോദ്യം പാഠപുസ്തകം പേജ് 94ലേതിന് സമാനമാണ്.ആറാം ചോദ്യം ഭിന്നകസംഖ്യകള്‍ എന്ന അദ്ധ്യായത്തില്‍ നിന്നും ആയിരുന്നു.5y=7x എന്ന ആശയം ഉപയാഗിച്ച് 4 എന്ന ഉത്തരത്തില്‍ എത്താന്‍ എളുപ്പമാണ്.ഏഴാം ചോദ്യം മിടുക്കരെ ലക്ഷ്യം വച്ചുകൊണ്ടാണ്.കൃഷിയിടത്തിന്റെ ഒരു വശം v8+ v18=5v2 എന്നും കൃഷിയിടത്തിന്റെ പരപ്പളവ് 50ച.സെ എന്നും കണ്ടെത്തിയവര്‍ വളരേ കുറവായിരിക്കും.
8,16,23 എന്നിവ സ്ഥിതിവിവരക്കണക്ക് എന്ന അധ്യായത്തില്‍ നിന്നും ആയിരുന്നു. എട്ടാം ചോദ്യത്തില്‍ ദശാംശം ഉള്‍പ്പെടുത്തിയത് മാധ്യം കാണാന്‍ ശരാശരിക്കാരെ കുഴക്കി. 16, 23 ചോദ്യങ്ങള്‍ കുട്ടികള്‍ പ്രതീക്ഷിച്ചതും ചെയ്തുശീലിച്ചതും തന്നെ.
12,14,19 എന്നിവ പരപ്പളവ് എന്ന അധ്യായത്തില്‍ നിന്നുമായിരുന്നു. പന്ത്രണ്ടാം ചോദ്യത്തില്‍ ഹെറോണിന്റെ സൂത്രവാക്യം ഉപയോഗിച്ച് പരപ്പളവ് 84 സെ മീ എന്ന് കാണുമെങ്കിലും ലംബം 12 സെ മീഎന്ന് കണ്ടെത്തി മുഴുവന്‍ മാര്‍ക്കും നേടുന്നവര്‍ കുറവായിരിക്കും. ചോദ്യം 14 ശരാശരിക്കാരെ സന്തോഷിപ്പിക്കാനിടയില്ല, എന്നാല്‍ മിടുക്കരെ വലച്ചതുമില്ല. ചോദ്യം 19 കുട്ടികള്‍ പ്രതീക്ഷിച്ച നിര്‍മ്മിതി തന്നെ.
ചോദ്യം 13 ഗണിത ആശയം മനസ്സിലാക്കിയ കുട്ടികള്‍ക്ക് എളുപ്പമാണ്. വികര്‍ണ്ണത്തിന്റേയും വശത്തിന്റേയും അംശബന്ധം v2 എന്ന് എഴുതിയവര്‍ കുറവായിരിക്കും.1.41നോട് സമീപ വിലകള്‍ എഴുതിയ കുട്ടികള്‍ക്കു മുഴുവന്‍ മാര്‍ക്കും കൊടുക്കാം.18,21 എന്നിവ എട്ടാം അദ്ധ്യായമായ ജ്യാമിതീയ അംശബന്ധങ്ങളില്‍ നിന്നും ആയിരുന്നു.ഒരു ത്രികാണത്തിലെ ഒരു കൊണിന്റെ സമഭാജി എതിര്‍ വശത്തെ ആ കോണിന്റെ അംശബന്ധത്തില്‍ ഭാഗിക്കുന്നു എന്നു മനസ്സിലാക്കി QS:QR=12:16 എന്ന് എഴുതിയവര്‍ ചുരുക്കമായിരിക്കും. ഈ ആശയം മുന്‍നിര്‍ത്തി QS=7.5cm,SR=10cm എന്ന് കാണാം.പല ഗണിത അദ്ധ്യാപകരും ഇത്തരം ആശയങ്ങള്‍ കുട്ടികളിലേക്ക് എത്തിക്കാനും ശ്രമിക്കാറില്ല എന്നതും ശ്രദ്ധേയമാണ്.ചോദ്യം 21 കുട്ടികള്‍ പ്രതീക്ഷിച്ച നിര്‍മ്മിതി തന്നെ.


Read More | തുടര്‍ന്നു വായിക്കുക

Applied Construction എന്തല്ല..?

>> Tuesday, October 23, 2012

ഗണിതശാസ്ത്രമേളയിലെ ഒരു മല്‍സര ഇനമാണ്  അപ്ലയ്ഡ് കണ്‍ട്രക്ഷന്‍ .എഞ്ചിനിയറിങ്ങ് ഡ്രോയിംഗിനായി ഉപയോഗിക്കുന്ന എല്ലാ സാമഗ്രികളും ഇതിനായി ഉപയോഗിക്കാം. ഒന്നോ അതിലധികമോ ജ്യാമിതീയ ആശയങ്ങള്‍ ഉപയോഗിച്ചുകൊണ്ട് നടപ്പാക്കുന്ന ജ്യാമിതീയനിര്‍മ്മിതികളാണ് ഇവ. മല്‍സരത്തെക്കുറിച്ചുപറഞ്ഞാല്‍‌ പരമാവധി മൂന്ന് ചാര്‍ട്ട് പേപ്പറിലായി തുടര്‍ച്ചയും വളര്‍ച്ചയും വ്യക്തമാകത്തക്കവിധം തയ്യാറാക്കുന്ന നിര്‍മ്മിതികള്‍ . ആശയവും നിര്‍മ്മിതിയും ഒരു ചാര്‍ട്ടില്‍ പൂര്‍ണ്ണമായില്ലെങ്കില്‍ രണ്ടാമത്തെതും മൂന്നാമത്തേതുമായി ചാര്‍ട്ടുകള്‍ ഉപയാഗിക്കാം. പരസ്പരബന്ധമില്ലാത്ത മൂന്നുനിര്‍മ്മിതികള്‍ വളരെ മനോഹരമായി തയ്യാറാക്കിയാല്‍ അവയില്‍ ഒന്നുമാത്രമേ മൂല്യനിര്‍ണ്ണയം നടത്തുകയുള്ളൂ എന്ന് സാരം. ഒരാശയം തന്നെ ഉപയാഗിച്ച് നിര്‍മ്മിക്കുന്ന മൂന്ന് വ്യത്യസ്ത നിര്‍മ്മിതികളും തുടര്‍ച്ചയല്ലെന്ന് അറിയുക. ഒത്തിരി തെറ്റിദ്ധാരണകള്‍ നിറഞ്ഞ ഒരു മല്‍സര ഇനമാണ് Applied Construction. ഇതേക്കുറിച്ച് ജോണ്‍ സാര്‍ ചുവടെ വിശദീകരിക്കുന്നു.

ഒരു കാലത്ത് ഇതൊരു വസ്തുവിന്റെ നിര്‍മ്മിതിയാക്കി അവതരിപ്പിച്ചിരുന്നു. പലപ്പോഴും അവ മോഡലുകള്‍ മാത്രമായി മാറിപ്പോകുമായിരുന്നു. ഇവ ചാര്‍ട്ടുകളില്‍ വരക്കുന്ന നിര്‍മ്മിതികളാകണം എന്ന് നിഷ്ക്ര്‍ഷിച്ചപ്പോള്‍ അവ കേവലം വീടിന്റെ പ്ലാനുകളായി പുനര്‍ജനിച്ചു.  ചിലര്‍ വീടിന്റെ പ്ലാന്‍വരക്കുകയും തെര്‍മ്മോക്കോളില്‍ മാതൃക നിര്‍മ്മിക്കുകയും ചെയ്തു. മറ്റുചിലരാകട്ടെ വീടിന്റെ പ്ലാന്‍വരച്ച് മുറികളുടെ പരപ്പളവും മറ്റും കണക്കുകൂട്ടി പട്ടികയിലാക്കി. ഇങ്ങനെ വ്യക്തതയില്ലാത്ത ഒരു ഇനമായിമാറി അപ്ലയ്ഡ് കണ്‍ട്രക്ഷന്‍.. മൂല്യനിര്‍ണ്ണയത്തിന് വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വന്നപ്പോള്‍ കാഴ്ചപ്പാടുകള്‍ നിയന്ത്രിക്കേണ്ടതായി വന്നു. പാഠഭാഗങ്ങളുമായുള്ള നേര്‍ബന്ധം അനിവാര്യമായിത്തീര്‍ന്നു. പണ്ട് ഫിങ്ക് ട്രസുകളുടെയും കാന്റിലിവറുകളുടെയും സ്റ്റബിളിറ്റിയും മറ്റും ലിങ്ക് പോളിഗണണ്‍ നിര്‍മ്മിച്ച് ടെസ്റ്റ് ചെയ്ത് എഞ്ചിനിയറിങ്ങ് നിര്‍മ്മിതികള്‍ നടത്തി സംസ്ഥാനതലത്തില്‍ സമ്മാനങ്ങള്‍ വാങ്ങാമായിരുന്നു. ഇന്ന് അത്തരം വര്‍ക്കുകള്‍ പാഴ് വേലകളാണ് .. ഇത്രയുമൊക്കെ പറഞ്ഞപ്പോള്‍ പ്രീയ വായനക്കാര്‍ ചിന്തിക്കുന്നുണ്ടാകും പിന്നെ എന്താണ് ഈ നിര്‍മ്മിതി ? വിമര്‍ശനാന്മകമായ നിലപാടുകള്‍ പ്രതീക്ഷിച്ചുകൊണ്ട് ഒരു നിര്‍മ്മിതി അവതരിപ്പിക്കട്ടെ. ഒരു ഷീറ്റ് മെറ്റല്‍ ജോലിക്കാരന്‍ നേരിടുന്ന പ്രശ്നമാണ്. അയാള്‍ക്ക് ത്രികോണാകൃതിയിലുള്ള മെറ്റല്‍ഷീറ്റുകളാണ് വാങ്ങാന്‍ കിട്ടുന്നത് . ഓരോ ത്രികോണത്തകിടില്‍നിന്നും പരമാവധി വലുപ്പത്തിലുള്ള സമചതുരങ്ങള്‍ മുറിച്ചെടുക്കണം . പല വലുപ്പത്തിലുളള , പല ആകൃതിയുള്ള ത്രികോണത്തകിടില്‍ നിന്നു സമചതുരങ്ങള്‍ നിര്‍മ്മിക്കാന്‍ അയാളെ ഒന്നു സാഹായിക്കാമോ?
നിര്‍മ്മിതിയുടെ ഏകദേശചിത്രമാണ് താഴെ കൊടുത്തിരിക്കുന്നത് സമാനമായ നിര‍മ്മിതി താഴെ കൊടുത്തിരിക്കുന്ന സ്റ്റപ്പുകള്‍ ഉപയോഗിച്ച് ചാര്‍ട്ട് പേപ്പറില്‍ വരക്കുമല്ലോ ത്രികോണം ABC വരക്കുക.AB വശത്ത് D അടയാളപ്പെടുത്തുക. D യില്‍നിന്ന് AC യിലേയ്ക്ക് AE എന്ന ലംബം വരക്കുക AE വശമായി സമചതുരം DEGF വരക്കുക AF ലൂടെ നീട്ടുന്ന വര BC യെ H ല്‍ ഖണ്ഡിക്കുന്നു H ല്‍ നിന്നും AC യിലേയ്ക്ക് HK എന്ന ലംബം വരക്കുക HK വശമായി വരക്കുന്ന സമചതുരം ഏറ്റവും വലിയ സമചതുരമായിരിക്കും ഇതിന്റെ ജ്യാമിതീയ തത്വം ഒന്നാലോചിച്ചുനോക്കാം ത്രികോണം ADF , ത്രികോണം AIH എന്നിവ സദൃസ്യത്രികോണങ്ങളാണ് . അതിനാല്‍ $‌\frac{DF}{HI}=\frac{AF}{AH}$ ആയിരിക്കും . അതുപോലെ ത്രികോണം AFG , ത്രികോണം AHK എന്നിവ സദൃശ്യത്രികോണങ്ങളാണ് . $‌\frac{GF}{HK}=\frac{AF}{AH}$ അതിനാല്‍ $\frac{DF}{HI}=\frac{GF}{HK}$ ആണ്.എന്നാല്‍ DF = FG ആയതുകൊണ്ട് HK = HI ആണ്ലലോ . അതിനാല്‍ HIGK സമചതരം തന്നെ . അത് ഏറ്റവും വലുതല്ലേ? ഈ നിര്‍മ്മിതി പല ആകൃതിയിലുള്ള ത്രികോണങ്ങളുടെ കാര്യത്തില്‍ ശരിയാകുമെന്ന് കാണിക്കാം .വേണമെങ്കില്‍ ചാര്‍ട്ടുപേപ്പറില്‍ വെട്ടിയെടുത്ത് ഭംഗിയാക്കാം ...


Read More | തുടര്‍ന്നു വായിക്കുക

കാര്‍ട്ടൂണ്‍, അനിമേഷന്‍ സിനിമാമത്സരം ഒക്ടോബര്‍ 30 വരെ..!

>> Monday, October 22, 2012

'ഊര്‍ജ സംരക്ഷണത്തിലൂടെ പ്രകൃതി സംരക്ഷണം' എന്ന വിഷയം ആസ്പദമാക്കി ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ തലത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് (1) കാര്‍ട്ടൂണ്‍ (2) അനിമേഷന്‍ സിനിമാ നിര്‍മാണം എന്നിവയില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഒരു വിദ്യാര്‍ത്ഥിക്ക് ഏതെങ്കിലും ഒരിനത്തില്‍ മത്സരിക്കാം. കാര്‍ട്ടൂണ്‍ കടലാസില്‍ കറുപ്പു മഷി കൊണ്ടോ കളറിലോ വരയ്ക്കാം. ഒരു മിനിട്ടു മുതല്‍ രണ്ടു മിനിട്ടുവരെ ദൈര്‍ഘ്യമുള്ള ഒരു അനിമേഷന്‍ സിനിമ സ്വതന്ത്ര സോഫ്ട്‌വെയറില്‍ നിര്‍മ്മിച്ചും മത്സരത്തിലേക്കായി അയയ്ക്കാവുന്നതാണ്.

വൈദ്യുതി, പെട്രോളിയം ഉത്പന്നങ്ങള്‍ തുടങ്ങിയവ നാം ഏതെല്ലാം വിധത്തില്‍ ദുരുപയോഗം ചെയ്യുന്നു, ഇവ ഭൂമിയില്‍ എത്രകാലം വരെ ലഭ്യമാകും. ആഗോള താപനവും ഊര്‍ജ ഉപഭോഗവും തമ്മില്‍ എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു. ആഗോള താപനം ഏതളവുവരെ എങ്ങനെയൊക്കെ പരിഹരിക്കാം തുടങ്ങിയ ആശയങ്ങളെ മുന്‍നിര്‍ത്തിയുള്ള സ്വയം വിമര്‍ശനങ്ങള്‍ക്കും ആക്ഷേപ ഹാസ്യങ്ങള്‍ക്കുമാണ് മത്സരത്തില്‍ മുന്‍ഗണന.

കലാ സൃഷ്ടികള്‍ ഹെഡ് മാസ്റ്ററുടേയോ പ്രിസിപ്പലിന്റെയോ സാക്ഷ്യ പത്രത്തോടുകൂടി ഐ.ടി@സ്കൂളിന്റെ ബന്ധപ്പെട്ട ജില്ലാ പ്രോജക്ട് ഓഫീസുകളില്‍ ഒക്ടോബര്‍ 30 ന് മുമ്പ് ലഭിച്ചിരിക്കണം. ലഭിക്കുന്ന സൃഷ്ടികളില്‍ നിന്നും ജില്ലാതലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ തെരഞ്ഞെടുത്ത് സമ്മാനങ്ങള്‍ നല്‍കും. കൂടാതെ എല്ലാ എ, ബി, സി ഗ്രേഡുകാര്‍ക്കും സര്‍ട്ടിഫിക്കറ്റും നല്‍കും. അനിമേഷന്‍ സിനിമാ മത്സര വിഭാഗത്തില്‍ എ ഗ്രേഡ് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാനതലത്തില്‍ നാലു ദിവസം നീണ്ടുനില്‍ക്കന്ന അനിമേഷന്‍ സിനിമാ നിര്‍മ്മാണ ക്യാമ്പ് നടത്തുന്നതാണ്. ക്യാമ്പില്‍ വച്ച് നിര്‍മ്മിക്കുന്ന സിനിമകള്‍ വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്നതും മികച്ച സിനിമകള്‍ക്ക് ദേശീയ ഊര്‍ജസംരക്ഷണ ദിനമായ ഡിസംബര്‍ 14 ന് സംസ്ഥാനതലത്തില്‍ സമ്മാനങ്ങള്‍ നല്‍കുന്നതും സൃഷ്ടികള്‍ പൊതു വേദിയില്‍ പ്രദര്‍ശിപ്പിക്കുന്നതുമാണ്.
കാര്‍ട്ടൂണുകളുടെ കുറച്ച് മാതൃകകള്‍ താഴേ..





Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer