Showing posts with label Malayalam. Show all posts
Showing posts with label Malayalam. Show all posts

വിവരണം,വർണ്ണന,വാങ്മയചിത്രം

>> Tuesday, September 8, 2020

 


മലയാളത്തിലെ വിവരണം,വർണ്ണന,വാങ്മയചിത്രം എന്നിവ മനോഹരമായി വിശദമാക്കുകയാണ് നോര്‍ത്ത് പറവൂര്‍ GHSS പുതിയകാവിലെ ബ്രൂസ് ലി കുരുവിള തോമസ് സര്‍. 
സാറിന്റെ വാക്കുകളില്‍ തന്നെ നമുക്ക് കേള്‍ക്കാം
" യു.പി.ക്ളാസ്സിലേയ്ക്ക് വേണ്ടി വിവരണം,വർണ്ണന,വാങ്മയചിത്രം എന്നിവ കുട്ടികൾക്ക് വിശദീകരിക്കുന്ന ഒരു വോയ്സ് ക്ളിപ്പ് തയ്യാറാക്കിത്തരണം എന്ന രശ്മി ടീച്ചറുടെ ആവശ്യമാണ് ഈ വീഡിയോയുടെ പ്രചോദനം. വോയ്സ് ക്ളിപ്പിനേക്കാളും കുട്ടികളുടെ ശ്രദ്ധയെ ആകർഷിക്കുന്ന യു.പി.ക്ലാസ്സുകളിലെ കുട്ടികൾക്ക് മാത്രമല്ല എല്ലാവർക്കും കൗതുകം ഉണരുന്ന , വ്യക്തമായ ധാരണ കിട്ടാൻ സഹായിക്കുന്ന ഒരു വീഡിയോ ഉണ്ടാക്കണമെന്ന ആഗ്രഹത്തിൽ ചെയ്തതാണിത്... വിനയപൂർവ്വം  മുഴുവൻ മലയാളവിദ്യാർത്ഥികൾക്കുമായി സമർപ്പിക്കുന്നു."



ബ്രൂസ് ലി കുരുവിള തോമസ്.
മലയാളം അധ്യാപകൻ.
ഹൈസ്കൂൾ വിഭാഗം.
GHSS പുതിയകാവ്
നോർത്ത് പറവൂർ
എറണാകുളം ജില്ല.



Read More | തുടര്‍ന്നു വായിക്കുക

ഉരുളക്കിഴങ്ങു തിന്നുന്നവര്‍ - മലയാളം പത്ത്

>> Saturday, January 13, 2018

പത്താംതരം മലയാള പാഠാവലിയിലെ "ഉരുളക്കിഴങ്ങു തിന്നുന്നവര്‍" എന്ന പാഠഭാഗത്തെക്കുറിച്ച് കൂടുതലറിയാനുള്ള കുറിപ്പുകള്‍ പങ്കുവെക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ജിഎച്ച്എസ്എസിലെ ചിത്രകലാധ്യാപകനും മാത്‌സ്ബ്ലോഗ് വായനക്കാര്‍ക്ക് സുപരിചിതനുമായ സുരേഷ് കാട്ടിലങ്ങാടി...



Read More | തുടര്‍ന്നു വായിക്കുക

മലയാളം : ഒന്നുമുതല്‍ പത്തുവരെ മുഴുവന്‍ കവിതകളും..!

>> Thursday, July 21, 2016

.
എട്ടാം ക്ലാസിലെ ഐടി പാഠപുസ്തകത്തിലെ "ഹലോ മൈക് ടെസ്റ്റിങ്..!!" എന്ന പാഠത്തിലൂടെ കുട്ടി മലയാള പാഠപുസ്തകത്തിലെ 'പുതുവര്‍ഷം'എന്ന കവിത സ്വയം ചെല്ലി റിക്കോര്‍ഡ് ചെയ്ത്, പശ്ചാത്തലസംഗീതമൊക്കെച്ചേര്‍ത്ത് മൊഞ്ചാക്കി എടുക്കുന്നതാണ്. ഇവിടെ അധ്യാപക പരിശീലനത്തിനിടയില്‍ തിരുവനന്തപുരത്തും ഇടുക്കിയിലെ തൊടുപുഴയിലുമൊക്കെ ഇതൊരു തരംഗമായി വന്നു. തിരുവനന്തപുരം കല്ലറ വി എച് എസ് എസ്സിലെ എന്‍ സുനില്‍കുമാര്‍ സാര്‍ എട്ട് ഒമ്പത് പത്ത് മലയാളം പാഠപുസ്തകത്തിലെ എല്ലാ കവിതകളും റിക്കോര്‍ഡ് ചെയ്ത് കേള്‍പ്പിച്ച് സഹപഠിതാക്കളെ അത്ഭുതപ്പെടുത്തിയപ്പോള്‍, തൊടുപുഴ ടീമിന്റെ കവിതകള്‍ ആലപിച്ചത് കൈരളി ടിവി മാമ്പഴം ഫെയിം ലക്ഷ്മിദാസാണ്. രണ്ടുകൂട്ടരും അവയെല്ലാം മാത്‌സ് ബ്ലോഗിലൂടെ പങ്കുവെയ്ക്കുന്നു. ഡൗണ്‍ലോഡ് ചെയ്തെടുത്ത് കുട്ടികളെ കേള്‍പ്പിച്ചോളൂ മലയാളം അധ്യാപകരെല്ലാം. അഭിപ്രായങ്ങള്‍ പങ്കുവക്കാന്‍ മറക്കല്ലേ...!കുട്ടികള്‍ക്കും അധ്യാപകര്‍ക്കും കമന്റ് ബോക്സിലൂടെ തങ്ങളുടെ സ്വന്തം കവിത റിക്കോര്‍ഡ് ചെയ്തത് പങ്കുവയ്ക്കാനും അവസരമുണ്ട്.
സുനില്‍കുമാര്‍ സാര്‍ ആലപിച്ച എട്ട് ഒമ്പത് പത്ത് ക്ലാസുകളിലെ കവിതകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യുക.
ലക്ഷ്മിദാസ് ആലപിച്ച കവിതകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യുക.
സുനില്‍കുമാര്‍ സാര്‍ ആലപിച്ച ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകളിലെ കവിതകള്‍ ഓരോ ക്ലാസിനും പ്രത്യേകമായി താഴെ കൊടുക്കുന്നു.

ഒന്നാം ക്ലാസ്

രണ്ടാം ക്ലാസ്

മൂന്നാം ക്ലാസ്

നാലാം ക്ലാസ്

അഞ്ചാം ക്ലാസ്

ആറാം ക്ലാസ്

ഏഴാം ക്ലാസ്


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer