Showing posts with label class8. Show all posts
Showing posts with label class8. Show all posts

Annual Examination 2019: Answer Keys

>> Friday, March 15, 2019

ഉത്തരസൂചികകള്‍ വിവിധ അധ്യാപകര്‍ തയാറാക്കി അയച്ചുതരുന്നവയാണ്. അവ കൂലങ്കഷമായി പരിശോധിച്ചിട്ടില്ല. തെറ്റുകളോ പോരായ്മകളോ കണ്ടേക്കാം. കമന്റ് ബോക്സിലൂടെ ചര്‍ച്ചയാവാം.
Class VIII

Social Science (MM)
  • Download
    Prepared by Collin Jose E, Dr.AMMR Govt HSS for Girls Kattela, Thiruvananthapuram & Biju M, GHSS Parappa, Kasargod
HINDI
  • Download
    Prepared by Asok kumar N.A , HSA (Hindi) GHSS Perumbalam ,Alappuzha
Physics(MM)
  • Download
    Prepared by Nisha Velayudhan, Ramanattukara
Physics(EM)
  • Download
    Prepared by Nisha Velayudhan, Ramanattukara
Chemistry(MM)
  • Download
    Prepared by SHINOY MM,M.Sc., B.Ed
Chemistry(EM)
  • Download
    Prepared by SHINOY MM,M.Sc., B.Ed
Biology(MM)
  • Download
    Prepared by RIYAS- PPMHSS KOTTUKKARA-KONDOTTY-MALAPPURAM
Biology(EM)
  • Download
    Prepared by RIYAS- PPMHSS KOTTUKKARA-KONDOTTY-MALAPPURAM
Mathematics(MM)
  • Download
    Prepared by Binoyi Philip, GHSS Kottodi
Mathematics(MM)+QP
  • Download
    Prepared by ബാബുരാജ് പി, പിഎച്ച്എസ്എസ് പന്തല്ലൂര്‍, മലപ്പുറം
English
  • Download
    Prepared by ANILKUMAR.P , H.S.T (ENGLISH), A.V.H.S.S, PONANI, MALAPPURAM DIST
കലാപഠനം
  • Download
    Prepared by സുരേഷ് കാട്ടിലങ്ങാടി, ജി.എച്ച്. എസ് കാട്ടിലങ്ങാടി മലപ്പുറം ജില്ല
Class IX

English
  • Download
    Prepared by : ANILKUMAR.P , HST (ENGLISH), A.V.H.S.S, PONANI, MALAPPURAM DIST
HINDI
  • Download
    Prepared by Asok kumar N.A , HSA (Hindi) GHSS Perumbalam ,Alappuzha
കലാപഠനം
  • Download
    Prepared by സുരേഷ് കാട്ടിലങ്ങാടി, ജി.എച്ച്. എസ് കാട്ടിലങ്ങാടി മലപ്പുറം ജില്ല
SS (MM)
  • Download
    Prepared byCollin Jose E, Dr.AMMR Govt HSS for Girls Kattela, Thiruvananthapuram & Biju M, GHSS Parappa, Kasargod
Physics(MM)
Physics(EM)
Physics(MM)
  • Download
    Prepared by Manoj K.M, G.H.S.S Anakkara, Palakkad Dist.
Physics(EM)
  • Download
    Prepared by Manoj K.M, G.H.S.S Anakkara, Palakkad Dist.
Biology(EM)
  • Download
    Prepared by A+EDUCARE ATHANIKKAL –VAIDYARANGADI- RAMANATTUKARA
Biology(MM)
  • Download
    Prepared by A+EDUCARE ATHANIKKAL –VAIDYARANGADI- RAMANATTUKARA
Chemistry(EM)
  • Download
    Prepared by A+EDUCARE ATHANIKKAL –VAIDYARANGADI- RAMANATTUKARA
Mathematics(MM)
  • Download
    Prepared by Binoyi Philip, GHSS Kottodi
Mathematics(MM)
  • Download
    Prepared by Muraleedharan C R, Palakkad


Read More | തുടര്‍ന്നു വായിക്കുക

PHYSICS Class VIII - Chapters 11&18

>> Tuesday, November 21, 2017



എട്ടാം ക്ലാസിലെ ഫിസിക്സ് 11,18 അധ്യായങ്ങളിലെ ഏതാനും മാതൃകാചോദ്യോത്തരങ്ങളാണ് ഈ പോസ്റ്റിലുള്ളത്. കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച ഒമ്പതാം ക്ലാസിലെ മെറ്റീരിയലില്‍ ചോദ്യത്തോടോപ്പം തന്നെ ഉത്തരവും എഴുതിയിരുന്നു. ഇത്തരത്തില്‍ ചോദ്യത്തോടൊപ്പംതന്നെ ഉത്തരം നല്‍കാതിരുന്നെങ്കില്‍ LCD പ്രൊജക്ടറിന്റെ സഹായത്തോടെ ക്ലാസില്‍ മൂല്യനിര്‍ണ്ണയം നടത്താന്‍ കഴിയുമായിരുന്നുവെന്ന് ചില അധ്യാപകസുഹൃത്തുക്കള്‍ സൂചിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇത്തവണ ചോദ്യം മാത്രമുള്ളതും ചോദ്യവും ഉത്തരവും ചേര്‍ന്നതുമായ ഫയലുകള്‍ പ്രത്യേകം പ്രസിദ്ധീകരിക്കുന്നു.ഉപയോഗപ്പെടുന്നവര്‍ (ഉപയോഗപ്പെടുത്തുന്നവര്‍) അക്കാര്യവും സംശയങ്ങളുള്ളവര്‍ അതും കമന്റുചെയ്താല്‍ നന്നായിരുന്നു.


Click here to get Chapter 11 Questions Only (MM)



Click here to get Chapter 11 Questions Only (EM)



Click here to get Chapter 18 Questions Only (MM)



Click here to get Chapter 18 Questions Only (EM)



Click here to get Chapter 18 Questions with Answers(MM)



Click here to get Chapter 18 Questions with Answers(EM)


Click here to get Chapter 11 Questions with Answers(MM)



Click here to get Chapter 11 Questions with Answers(EM)






Read More | തുടര്‍ന്നു വായിക്കുക

THS Question Papers First Term 2016-17(UPDATED with SS IX)

>> Monday, September 5, 2016

എട്ട് ഒമ്പത് ക്ലാസുകളില്‍ കഴിഞ്ഞദിവസം നടന്ന ടെക്‌നിക്കല്‍ സ്കൂള്‍ പാദവാര്‍ഷിക ചോദ്യപേപ്പറുകള്‍ പങ്കുവയ്ക്കുകയാണ് മാത്‌സ് ബ്ലോഗ് ടീമംഗമായ നസീര്‍ സാര്‍. ഏതാണ്ട് ഒരേ സിലബസിലുള്ള വിഷയങ്ങളുടെ ഈ വര്‍ഷത്തെ പേപ്പറുകളായതിനാല്‍, അവ ഉത്തരമെഴുതി പരിശീലിക്കുന്നത് സാധാരണ സ്കൂളുകളിലെ കുട്ടികള്‍ക്ക് പ്രയോജനപ്രദമായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ..? കൂടുതല്‍ ചോദ്യപേപ്പറുകള്‍ സമയാസമയം ഉള്‍പ്പെടുത്തുന്നതാണ്. സംശയങ്ങളും അഭിപ്രായങ്ങളും കമന്റുമല്ലോ?
STD VIII PHYSICS

STD IX PHYSICS

STD X PHYSICS

STD IX CHEMISTRY

STD X SOCIAL SCIENCE

STD IX SOCIAL SCIENCE


Read More | തുടര്‍ന്നു വായിക്കുക

അഞ്ചുകോടി സന്ദര്‍ശനങ്ങള്‍...!
മറ്റൊരു നാഴികക്കല്ല്.

>> Friday, June 26, 2015


അഞ്ചുകോടി സന്ദര്‍ശനങ്ങളെന്ന മലയാളബ്ലോഗിംഗ് രംഗത്തെ അസൂയാര്‍ഹവും അനന്യവുമായ നാഴികക്കല്ല് താണ്ടിയ മാത്‌സ് ബ്ലോഗിനെ, ഈ നിലയിലേക്കെത്തിച്ച എല്ലാ വായനക്കാരോടും ഒട്ടുവളരേ അഭിമാനത്തോടെ ഞങ്ങള്‍ ഹൃദ്യമായി കൃതജ്ഞത പ്രകടിപ്പിക്കുന്നു.കഴിഞ്ഞ ആറുവര്‍ഷത്തിലധികമായി, പൊതുവിദ്യാലയങ്ങളിലെ ഗൂഗിളായി പരിണമിച്ചുവെന്നത് ഞങ്ങള്‍ക്കുണ്ടാക്കിയ സന്തോഷവും അഭിമാനവും പറഞ്ഞറിയിക്കാനാവില്ല, ഒപ്പം ഒരുപാട് ഉത്തരവാദിത്തബോധവും അതുമൂലമുള്ള പിരിമുറുക്കങ്ങളും.

ഇക്കഴിഞ്ഞദിവസം ഞങ്ങള്‍ക്ക് വിലമതിക്കാനാകാത്ത ഒരു അവാര്‍ഡ് കിട്ടി! തൃശൂര്‍ ജില്ലയിലെ സെന്റ് ആന്‍സ് ജി എച്ച് എസ് എടത്തിരുത്തിയില്‍ നിന്നും ഈ വര്‍ഷം മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടി പത്താംക്ലാസ് പൂര്‍ത്തിയാക്കിയ അഞ്ജന എസ് എന്ന മിടുക്കിക്കുട്ടിയാണ് ഈ അവാര്‍ഡ് സമ്മാനിച്ചത്. മാത്‌സ് ബ്ലോഗിന് കിട്ടിയതും കിട്ടാനിരിക്കുന്നതുമായ എല്ലാ അംഗീകാരങ്ങളില്‍നിന്നും മാറ്റിനിര്‍ത്തി ഇതിനെ നെഞ്ചോട് ചേര്‍ത്തുനിര്‍ത്താന്‍ ഞങ്ങളാഗ്രഹിക്കുന്നു. അഞ്ജനയുടെ മെയില്‍ താഴേ വായിക്കുക.

"ബഹുമാനപ്പെട്ട മാത്‌സ് ബ്ലോഗിന്,എന്റെ പേര് അഞ്ജന എസ്..
തൃശൂര്‍ ജില്ലയിലെ സെന്റ് ആന്‍സ് ജി എച്ച് എസ് എടത്തിരുത്തിയില്‍ നിന്നും കഴിഞ്ഞവര്‍ഷം എസ്എസ്എല്‍സി പൂര്‍ത്തിയാക്കി. (ഫുള്‍ A+ കിട്ടീട്ടോ!).ഇപ്പോള്‍ ചെന്ത്രാപ്പിന്നി HSS ല്‍ +1 ല്‍ ചേര്‍ന്നു. ജൂലായ് 8ന് ക്ലാസ്സുകള്‍ ആരംഭിക്കും. ഹൈസ്കൂള്‍ പഠനകാലയളവില്‍ മാത്‌സ് ബ്ലോഗ് പകര്‍ന്നുതന്ന ആത്മവിശ്വാസം ചെറുതായിരുന്നില്ല. ആ സഹായത്തിനൊരു പ്രതിഫലം എന്ന് കൂട്ടിക്കോളൂ...."


എന്താണ് ആ ഗുരുദക്ഷിണയെന്നല്ലേ...
എട്ടാം ക്ലാസ്സിലെ മാറിയ ഗണിതപുസ്തകത്തിലെ ഐസിടി സാധ്യതകള്‍ ശ്രദ്ധയില്‍പ്പെട്ടുകാണുമല്ലോ? ഒന്നാമത്തെ യൂണിറ്റില്‍ത്തന്നെ 8,13,20,23,24,25 എന്നീ പേജുകളിലെ സൈഡ്ബോക്സുകളിലായാണ് ഈ പ്രവര്‍ത്തനങ്ങളുള്ളത്. ഇവയെല്ലാം ജിയോജെബ്ര ഉപയോഗിച്ച് ചെയ്ത്, വീഡിയോ രൂപത്തിലാക്കി ഒരു മഹാത്മസ്റ്റൈല്‍ ട്യൂട്ടോറിയലുകളാക്കി അയച്ചുതന്നിരിക്കുകയാണ് ഈ മിടുക്കി. ഒപ്പം, അറിയാതെ വന്നിരിക്കുന്ന പിഴവുകളെന്തേലുമുണ്ടെങ്കില്‍, പ്രിയ അധ്യാപകരും കൂട്ടുകാരും കമന്റില്‍ വന്ന് ചൂണ്ടിക്കാട്ടണമെന്നൊരപേക്ഷയും.
ഓരോ പ്രവര്‍ത്തനങ്ങളും താഴേ കാണുകയും ഡൗണ്‍ലോഡ് ചെയ്തെടുക്കുകയും ചെയ്യാം.
Page 8 (1)


Page 8 (2)


Page 13


Page 20


Page 23


Page 24


Page 25



Read More | തുടര്‍ന്നു വായിക്കുക

Raspberry pi

>> Monday, February 16, 2015

സംസ്ഥാനത്തെ ഗവണ്‍മെന്റ്/ഗവണ്‍മെന്റ് എയ്‌ഡഡ് ഹൈസ്കൂളുകളിലെ എട്ടാംക്ലാസ്സുകാര്‍ക്കായി, കുറച്ചുനാളുകള്‍ക്കുമുമ്പ് ഒരു പ്രോഗ്രാമിംഗ് അഭിരുചി പരീക്ഷ നടത്തിയിരുന്നത് ഓര്‍മ്മയിലില്ലേ? അതില്‍ ആദ്യമൂന്നു സ്ഥാനക്കാര്‍ക്ക് വിദഗ്ദപരിശീലനം വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു.ഓരോ സ്കൂളില്‍ നിന്നും ഒന്നാംസ്ഥാനക്കാരായി വന്ന മിടുക്കര്‍ക്ക്, സമ്മാനമായി ലഭിക്കാന്‍ പോകുന്നത് ഒരു റാസ്ബെറി പൈ കമ്പ്യൂട്ടറാണ്.ഈ വരുന്ന 21ന് രാവിലെ 9.30ന് എല്ലാജില്ലകളിലും സാഘോഷം ഇതിന്റെ വിതരണം നടക്കും. സംസ്ഥാനതല ഉത്ഘാടനം എറണാകുളം ജില്ലയിലെ പറവൂര്‍ വ്യാപാരഭവന്‍ ആഡിറ്റോറിയത്തില്‍ വെച്ച് അന്നേദിവസം ബഹു.മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കും. എന്താണ് റാസ്‌ബെറി പൈ?


എന്താണ് റാസ്‌ബെറി പൈ?

ഒരു ക്രെഡിറ്റ് കാര്‍ഡിന്റെ വലിപ്പമുള്ള ഒരു ബോര്‍ഡില്‍ ഒതുങ്ങുന്ന കമ്പ്യൂട്ടറാണ് റാസ്ബെറി പൈ. യു.കെയിലെ റാസ്ബെറി പൈ ഫൗണ്ടേഷന്‍ ഇത് വികസിപ്പിച്ചത്. 2012 ഫെബ്രുവരി 29നാണ് ഇവന്റെ ജനനം. വിദ്യാലയങ്ങളില്‍ അടിസ്ഥാന കമ്പ്യൂട്ടര്‍ ശാസ്ത്രം പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് റാസ്ബെറി പൈ നിര്‍മ്മിച്ചിരിക്കുന്നത്.ഒരു എസ്ഡി കാര്‍ഡ് ഉപയോഗിച്ചാണ് റാസ്ബെറി പൈയില്‍ ഓപ്പറേറ്റിംഗ് സിസ്റ്റം ബൂട്ട് ചെയ്യുന്നത്. ഫയലുകള്‍ സൂക്ഷിക്കാനുള്ള സംഭരണസ്ഥലമായും ഈ എസ്ഡി കാര്‍ഡ് ഉപയോഗിക്കപ്പെടുന്നു.ഡെബിയന്‍ അടിസ്ഥാനമായുള്ളതും ആര്‍ച്ച് ലിനക്സ് അടിസ്ഥാനമായുള്ളതുമായ രണ്ട് ലിനക്സ് വിതരണങ്ങള്‍ റാസ്ബെറി പൈയില്‍ ഉപയോഗിക്കാനായി റാസ്ബെറി പൈ ഫൗണ്ടേഷന്‍ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ ഫെഡോറ അടിസ്ഥാനമായ പൈഡോറ, എക്സ്ബിഎംസി ക്കായി റാസ്പ്ബിഎംസി എന്നിങ്ങനെ വിവിധ ലിനക്സ് വിതരണങ്ങളും റാസ്ബെറി പൈയില്‍ പ്രവര്‍ത്തിക്കും.
പെത്തന്‍ പ്രോഗ്രാമിംഗിന് ആവശ്യമായ എല്ലാ ഉപകരണങ്ങളും റാസ്ബെറി പൈയില്‍ ഉപയോഗിക്കാനായി ലഭ്യമാണ്. കൂടാതെ സി, ജാവ, പേള്‍ തുടങ്ങിയ പ്രോഗ്രാമിംഗ് ഭാഷകളും ഇതില്‍ കൈകാര്യം ചെയ്യാന്‍ കഴിയും.

(വിവരങ്ങള്‍ക്ക് കടപ്പാട് :വിക്കിപീഡിയ)


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer