അഞ്ചുകോടി സന്ദര്‍ശനങ്ങള്‍...!
മറ്റൊരു നാഴികക്കല്ല്.

>> Friday, June 26, 2015


അഞ്ചുകോടി സന്ദര്‍ശനങ്ങളെന്ന മലയാളബ്ലോഗിംഗ് രംഗത്തെ അസൂയാര്‍ഹവും അനന്യവുമായ നാഴികക്കല്ല് താണ്ടിയ മാത്‌സ് ബ്ലോഗിനെ, ഈ നിലയിലേക്കെത്തിച്ച എല്ലാ വായനക്കാരോടും ഒട്ടുവളരേ അഭിമാനത്തോടെ ഞങ്ങള്‍ ഹൃദ്യമായി കൃതജ്ഞത പ്രകടിപ്പിക്കുന്നു.കഴിഞ്ഞ ആറുവര്‍ഷത്തിലധികമായി, പൊതുവിദ്യാലയങ്ങളിലെ ഗൂഗിളായി പരിണമിച്ചുവെന്നത് ഞങ്ങള്‍ക്കുണ്ടാക്കിയ സന്തോഷവും അഭിമാനവും പറഞ്ഞറിയിക്കാനാവില്ല, ഒപ്പം ഒരുപാട് ഉത്തരവാദിത്തബോധവും അതുമൂലമുള്ള പിരിമുറുക്കങ്ങളും.

ഇക്കഴിഞ്ഞദിവസം ഞങ്ങള്‍ക്ക് വിലമതിക്കാനാകാത്ത ഒരു അവാര്‍ഡ് കിട്ടി! തൃശൂര്‍ ജില്ലയിലെ സെന്റ് ആന്‍സ് ജി എച്ച് എസ് എടത്തിരുത്തിയില്‍ നിന്നും ഈ വര്‍ഷം മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടി പത്താംക്ലാസ് പൂര്‍ത്തിയാക്കിയ അഞ്ജന എസ് എന്ന മിടുക്കിക്കുട്ടിയാണ് ഈ അവാര്‍ഡ് സമ്മാനിച്ചത്. മാത്‌സ് ബ്ലോഗിന് കിട്ടിയതും കിട്ടാനിരിക്കുന്നതുമായ എല്ലാ അംഗീകാരങ്ങളില്‍നിന്നും മാറ്റിനിര്‍ത്തി ഇതിനെ നെഞ്ചോട് ചേര്‍ത്തുനിര്‍ത്താന്‍ ഞങ്ങളാഗ്രഹിക്കുന്നു. അഞ്ജനയുടെ മെയില്‍ താഴേ വായിക്കുക.

"ബഹുമാനപ്പെട്ട മാത്‌സ് ബ്ലോഗിന്,എന്റെ പേര് അഞ്ജന എസ്..
തൃശൂര്‍ ജില്ലയിലെ സെന്റ് ആന്‍സ് ജി എച്ച് എസ് എടത്തിരുത്തിയില്‍ നിന്നും കഴിഞ്ഞവര്‍ഷം എസ്എസ്എല്‍സി പൂര്‍ത്തിയാക്കി. (ഫുള്‍ A+ കിട്ടീട്ടോ!).ഇപ്പോള്‍ ചെന്ത്രാപ്പിന്നി HSS ല്‍ +1 ല്‍ ചേര്‍ന്നു. ജൂലായ് 8ന് ക്ലാസ്സുകള്‍ ആരംഭിക്കും. ഹൈസ്കൂള്‍ പഠനകാലയളവില്‍ മാത്‌സ് ബ്ലോഗ് പകര്‍ന്നുതന്ന ആത്മവിശ്വാസം ചെറുതായിരുന്നില്ല. ആ സഹായത്തിനൊരു പ്രതിഫലം എന്ന് കൂട്ടിക്കോളൂ...."


എന്താണ് ആ ഗുരുദക്ഷിണയെന്നല്ലേ...
എട്ടാം ക്ലാസ്സിലെ മാറിയ ഗണിതപുസ്തകത്തിലെ ഐസിടി സാധ്യതകള്‍ ശ്രദ്ധയില്‍പ്പെട്ടുകാണുമല്ലോ? ഒന്നാമത്തെ യൂണിറ്റില്‍ത്തന്നെ 8,13,20,23,24,25 എന്നീ പേജുകളിലെ സൈഡ്ബോക്സുകളിലായാണ് ഈ പ്രവര്‍ത്തനങ്ങളുള്ളത്. ഇവയെല്ലാം ജിയോജെബ്ര ഉപയോഗിച്ച് ചെയ്ത്, വീഡിയോ രൂപത്തിലാക്കി ഒരു മഹാത്മസ്റ്റൈല്‍ ട്യൂട്ടോറിയലുകളാക്കി അയച്ചുതന്നിരിക്കുകയാണ് ഈ മിടുക്കി. ഒപ്പം, അറിയാതെ വന്നിരിക്കുന്ന പിഴവുകളെന്തേലുമുണ്ടെങ്കില്‍, പ്രിയ അധ്യാപകരും കൂട്ടുകാരും കമന്റില്‍ വന്ന് ചൂണ്ടിക്കാട്ടണമെന്നൊരപേക്ഷയും.
ഓരോ പ്രവര്‍ത്തനങ്ങളും താഴേ കാണുകയും ഡൗണ്‍ലോഡ് ചെയ്തെടുക്കുകയും ചെയ്യാം.
Page 8 (1)


Page 8 (2)


Page 13


Page 20


Page 23


Page 24


Page 25


50 comments:

വി.കെ. നിസാര്‍ June 26, 2015 at 2:41 PM  

എല്ലാവര്‍ക്കും നന്ദി
അഭിമാനം...സന്തോഷം ഈ നേട്ടം!

Shabeer Vpuzha June 26, 2015 at 3:33 PM  

അഞ്ജന മോള്‍ക്ക് ഒരായിരം നന്ദി...

മാത്സ് വിഷയം കൈകാര്യം ചെയ്യുന്ന എന്നെപ്പോലെയുള്ള നിരവധി ഫിസിക്സ് അദ്ധ്യാപകര്‍ക്ക് ഇത് ഒരുപാട് ഉപകാരപ്പെടും.

മാത്സ് ബ്ലോഗിലും പഠനത്തിലും സജീവമാകണം... എല്ലാവിധ ആശംസകളും നേരുന്നു

ശബീര്‍ വാലില്ലാപുഴ
എച്ച് എസ് എ ഫിസികല്‍ സയന്‍സ്
അല്‍ അന്‍വാര്‍ ഹൈസ്ക്കൂൂള്‍ കുനിയില്‍

vijayan June 26, 2015 at 3:48 PM  

"Woods are lovely dark and deep
But l have promises to keep
And miles to go before Lsleep
And miles to go before l sleep "

HAPPY WISHES TO THE VISITORS OF MATHS BLOG

sahs nellikutty June 26, 2015 at 3:52 PM  

അഭിമാനം...സന്തോഷം ഈ നേട്ടം!

Suja Ramesh June 26, 2015 at 5:45 PM  

Congratulations Anjana!
You are a wonderful student and your teachers have guided you well. May you be able to contribute more such articles to this blog .

JOHN P A June 26, 2015 at 6:54 PM  

ഇത് അഭിമാനത്തിന്റെ നിമിഷങ്ങള്‍
നന്ദി

ബാബു ജേക്കബ് June 26, 2015 at 8:11 PM  

Maths ബ്ലോഗ്‌ ലെ ഒരു പഴയകാല സുഹൃത്തിന്റെ ഹൃദയം നിറഞ്ഞ ആശംസകൾ.
അഞ്ജനയ്ക്ക് 5 കോടി അഭിനന്ദനങ്ങളും .

nazeer June 26, 2015 at 8:13 PM  

50 Million Visitors….
And ANJANA!!!!

Really Proud of you Dear Anjana..

അഭിമാനത്തിന്റെ നിമിഷങ്ങള്

ഇത് ഒരു വലിയ സന്ദേശമാണ്.....

Big Salute to all blog team members….
Anjana , wishing you all success in your higher education

““കഴിഞ്ഞ ആറുവര്‍ഷത്തിലധികമായി, പൊതുവിദ്യാലയങ്ങളിലെ ഗൂഗിളായി പരിണമിച്ചുവെന്നത് ഞങ്ങള്‍ക്കുണ്ടാക്കിയ സന്തോഷവും അഭിമാനവും പറഞ്ഞറിയിക്കാനാവില്ല, ഒപ്പം ഒരുപാട് ഉത്തരവാദിത്തബോധവും അതുമൂലമുള്ള പിരിമുറുക്കങ്ങളും.”


I appreciate this statement, means feeling behind this statement…..
In another way I disagree with this statement too..
Google is an advertising company…very few people knows that.
In this aspect, please don’t compare mathsblog with google!!!.
Maths blog is not an advertising company, It is a company having dedicated TEACHERS.Our state syllabus was facing a big setback in connection with lack of
e-learning materials. Now there is a change. Thanks mathsblog. Lack of dedicated teachers is the main issue we are facing in some government schools.Lot of govt schools are going to close in the near future.We have to save them.We have to save the students too.
Thanks ANJANA
Thanks Nizar.V.K, Hari sir, John sir,Jomon sir etc

Best wishes
Nazeer.V.A
Technical High School, Kulathupuzha

ഗീതാസുധി June 26, 2015 at 8:22 PM  

അഞ്ചുകോടി സന്ദര്‍ശനങ്ങളുണ്ടായി എന്നത് വലിയൊരു കാര്യംതന്നെ.
എന്നെ സംബന്ധിച്ചിടത്തോളം, മലയാളം ടൈപ്പിങ്ങും എന്റെ അധ്യാപനത്തിലെ ഐസിടി സാധ്യതകളുടെ ഉപയോഗവും പഠിപ്പിച്ചുവെന്ന കാര്യങ്ങള്‍ മതി ഇത് എന്റെ നെഞ്ചോട് ചേര്‍ക്കാന്‍!
അഞ്ജനയുടെ ഗുരുദക്ഷിണ, ഞാനടക്കമുള്ള അധ്യാപകരുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്.
നന്ദി, അഞ്ചുകോടി നന്ദി!!

ഫൊട്ടോഗ്രഫര്‍ June 26, 2015 at 8:29 PM  

Congratulations..
U people are very cunning, as I said before.
CBSE Royal Maths Blog is under construction..
I invite those who can contribute as members to mail me to fotografer10@gmail.com at the earliest..
It will be available to registered users only.
Those who write posts will be given a fair amount too...
(Hope this comment will not be deleted)

ജനാര്‍ദ്ദനന്‍.സി.എം June 26, 2015 at 8:30 PM  

യവനികക്കു പിന്നില്‍ ഞാനുമുണ്ട്. സമയവും അര്‍ഥവും നല്കിത്തന്നെ. മാത്സ്ബ്ലോഗിന്റെ ഈ നേട്ടത്തത്തില്‍ ഞാനും സന്തോഷിക്കുന്നു. കിട്ടാവുന്ന വേദികളിലെല്ലാം ഞാന്‍ ബ്ലോഗിനെക്കുറിച്ചു സംസാരിക്കാറുണ്ട്. പോസ്റ്റുകളില്‍ അബദ്ധവശാല്‍ വന്നു ചേരുന്ന അക്ഷരത്തെറ്റുകളെല്ലാം കഴിയുന്നതും ഞാന്‍ വെളുക്കുന്നതിനു മുമ്പ് തന്നെ ശരിയാക്കിയിട്ടുണ്ടാവും. എന്നും എപ്പോഴും ഒപ്പമുണ്ടാവണമെന്നാണ് ആഗ്രഹം

ഹോംസ് June 26, 2015 at 8:37 PM  

നിസ്വാര്‍ത്ഥമായ ഒരു കൂട്ടായ്മയ്ക്ക് എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്നതിന്റെ ഉത്തമോദാഹരണമാണ് അധ്യാപകരുടെ ഈ ബ്ലോഗ്. ഹൃദയംനിറഞ്ഞ അനുമോദനങ്ങള്‍.
ചെറുപ്പത്തില്‍ അധ്യാപകവര്‍ഗ്ഗത്തില്‍നിന്നും ഞാനനുഭവിച്ച വൈഷമ്യങ്ങളില്‍നിന്നുണ്ടായ വൈരാഗ്യബുദ്ധിയോടെയാണ് ഇവിടെ എത്തിപ്പെട്ടത്. എന്നാല്‍, പുതുതലമുറയിലെ അധ്യാപകരില്‍നിന്നും ഏറെ പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന് എനിയ്ക്ക് ബോധ്യമായി. അഢഞ്ജനയെപ്പോലുള്ള കുട്ടികളെ വളര്‍ത്തിയെടുക്കുന്ന ഇവരെ വിലമതിക്കുന്നു..
ഒരിക്കല്‍കൂടെ അഭിനന്ദനങ്ങള്‍!

വി.കെ. നിസാര്‍ June 26, 2015 at 8:47 PM  

ഇത് എനിയ്ക്ക് കിട്ടി

snvupsaloor June 26, 2015 at 9:06 PM  
This comment has been removed by the author.
HiBi C.A June 26, 2015 at 9:09 PM  

മറ്റ് ആയിരക്കണക്കിന് വരുന്ന മാത്സ്ബ്ലോഗ് വായനക്കാര്‍ക്കൊപ്പം ഈ 5 കോടി ഹിറ്റുകള്‍ ഉണ്ടാക്കുന്നതില്‍ ചെറിയൊരു പങ്ക് എനിക്കുമുണ്ടല്ലോ എന്നോര്‍ക്കുമ്പോള്‍ സന്തോഷം ...മാത്സ്ബ്ലോഗ് തന്ന അറിവുകള്‍ക്ക് സഹായങ്ങള്‍ക്ക് എത്ര നന്ദി പറഞ്ഞാലും കൂടുതലാകില്ല..അണിയറയിലെ അധ്യാപകര്‍ക്ക്‌ BIG SALUTE...ഞങ്ങളുടെ പ്രതീക്ഷകളുടെ കൂമ്പാരം എന്നെന്നും നിറവേറ്റാന്‍ നിങ്ങള്‍ക്ക് കഴിയട്ടെ ...
സ്നേഹപൂര്‍വ്വം ഒരു പ്രൈമറി അധ്യാപകന്‍

CHERUVADI KBK June 26, 2015 at 9:12 PM  

Congrats maths blog and anjana really happy

JAYADEVAN June 26, 2015 at 11:03 PM  

അഭിനന്ദനങ്ങള്‍! എല്ലാവര്‍ക്കും. Neglect Photographer's comments @ ("U people are very cunning, as I said before.CBSE Royal Maths Blog is under construction..
I invite those who can contribute as members to mail me to fotografer10@gmail.com at the earliest..
It will be available to registered users only.
Those who write posts will be given a fair amount too...") Who wants you fair amount

പ്രദീപ് മാട്ടര June 27, 2015 at 7:58 AM  

അഭിനന്ദനങ്ങള്‍. അഞ്ജനയ്ക്കും മാത്‌സ് ബ്ലോഗിനും ! കുട്ടികള്‍ കോണ്‍ട്രിബ്യൂട്ടര്‍മാരായി വരുന്നത് എത്രയോ സന്തോഷകരമായ കാര്യമാണ് !

ghs kandala June 27, 2015 at 9:17 AM  

അഞ്ജനയുടെ ഗുരുദക്ഷിണ നന്നായി. അഭിനന്ദനങ്ങള്‍

ST ANNES GHS EDATHURUTHY June 27, 2015 at 10:29 AM  

CONGRATULATIONS & BEST WISHES ANJANA.WE ARE PROUD OF U
SR.MABLE
H M & STAFF
ST.ANNE'S G.H.S EDATHURUTHY

Sainuddin Elenkur June 27, 2015 at 12:00 PM  

അഞ്ജനയ്ക്ക് ഒരായിരം അഭിനന്ദനങ്ങള്. ഭാവിയിലും ഇതുപോലുള്ള നല്ല കാര്യങ്ങള് ചെയ്യാനും പഠനത്തില് ഒന്നാമതെത്താനും ദൈവം തുണക്കട്ടെ.

flower June 27, 2015 at 12:34 PM  

hai Anjana, It is wonderful. I am really Proud of you. May you able to conquer the heights. May God bless you to fulfill your dream. I expect more contributions to the society. It is a great pleasure and proud to your teachers.
Sr.Floweret

Hari | (Maths) June 27, 2015 at 5:57 PM  

അഞ്ചു കോടി സന്ദര്‍ശനങ്ങള്‍ എന്നത് സ്വപ്‌നതുല്യമായ ഒരു നേട്ടമാണ്. കോടിയെന്നത് പോയിട്ട് അയ്യായിരം ഹിറ്റു പോലും കിട്ടുമെന്ന് തുടക്കത്തില്‍ ഞങ്ങള്‍ വിചാരിച്ചിരുന്നില്ല. ഈ നേട്ടത്തിന് മാത് സ് ബ്ലോഗിന്റെ നിത്യ സന്ദര്‍ശകരായ കുടുംബാംഗങ്ങള്‍ തന്നെയാണ് കാരണക്കാര്‍.... അവര്‍ക്കാണ് ഈ നേട്ടം ഞങ്ങള്‍ സമര്‍പ്പിക്കുന്നതും....

എട്ടാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കും ഗണിതശാസ്ത്രാദ്ധ്യാപകര്‍ക്കും വേണ്ടി അഞ്ജനമോള്‍ തയ്യാറാക്കിയ വീഡിയോകള്‍ കണ്ടു. മനോഹരമായിട്ടുണ്ട്. ഇതേക്കുറിച്ചെല്ലാം വ്യക്തമായ ധാരണയുള്ളവര്‍ പലരും നിശബ്ദരായി ഇരിക്കുമ്പോള്‍ ഈ മിടുക്കിക്കുട്ടിയുടെ പ്രവര്‍ത്തനം അവരുടെയെല്ലാം കണ്ണുതുറപ്പിക്കാന്‍ സാധ്യതയുള്ള ഒന്നായാണ് എനിക്കു തോന്നുന്നത്. പ്രദീപ് മാട്ടറ സാര്‍ പറഞ്ഞതു പോലെ കുട്ടികള്‍ കോണ്‍ട്രിബ്യൂട്ടേഴ്‌സായി വരുന്നത് അഭിമാനകരമാണ്. ഗുണപരമാണ്. അഭിനന്ദനങ്ങള്‍ അഞ്ജനാ........

Sunny Thomas June 27, 2015 at 7:22 PM  
This comment has been removed by the author.
Sunny Thomas June 27, 2015 at 7:29 PM  

CONGRATS,
പത്താം ക്ലാസ്സിലെയും +1 ലെയും MATHS,ബയോളജി,ഫിസിക്സ്‌,കെമിസ്ട്രി, വീഡിയോകള്‍ സൗജന്യമായി മലയാളത്തിലും ഇംഗ്ലീഷിലും പഠിക്കാന്‍ ഈ ചാനല്‍ സന്ദര്‍ശിക്കുക. ഇതൊരു പരസ്യമായ് കാണരുത്. എന്തായാലും ഈ വര്ഷം സിലബസ് മാറുകയല്ലേ.വീഡിയോകള്‍കണ്ടതിനു ശേഷം ഉപകാരപ്രദമാണോ എന്ന് പരിശോധിക്കുക.
https://www.youtube.com/satcfreetuition
http://staugustintution.blogspot.in/
https://youtu.be/eTeaRgGsLLA

വി.കെ. നിസാര്‍ June 27, 2015 at 7:32 PM  

St.Annes GHS Edathiruthy യിലെ HM Sr Mable, Sr Floweret തുടങ്ങി എല്ലാ അധ്യാപകര്‍ക്കും ഈ അഭിനന്ദനങ്ങളിലൊരുപങ്ക് അവകാശപ്പെടാം. ഈ മോളെ ഇതിനു പ്രാപ്തയാക്കിയതിന് മാത്രമല്ലാ..യഥാര്‍ത്ഥ വിദ്യാഭ്യാസം നല്‍കിയതിനുകൂടി!
സമൂഹത്തിന് താന്‍ കൈപ്പറ്റിയത് ഇരട്ടിയായി തിരിച്ചുകൊടുക്കേണ്ടതാണെന്ന ബോധം അവളിലുണ്ടാക്കിയതിന്...
CONGRATS TO ALL STAFF AT ST. ANNES GHS EDATHIRUTHY

terrin eugin June 28, 2015 at 8:29 PM  

Anjana Mol,

Congrats.May God bless you.

abdussamad k June 28, 2015 at 9:47 PM  

thanks

Santosh p v June 29, 2015 at 1:53 PM  

congrtulation Anjan.......

Anoop john sam June 29, 2015 at 9:03 PM  

ee parisramathinu ella naanniyum prolsahanagalum nerunnu , eniyum ethupolulla udhyamathil molu theerchayayum bhagavakkakanam . Puthiya mechil purangalkku ella bhavugangalum.............

Mary Namitha Anto June 30, 2015 at 6:08 AM  

CONGRATULATIONS ANJANA.REALLY YOU DID A GREAT JOB.ALL THE VERY BEST WISHES AND PRAYERS FOR YOUR FUTURE.

അഞ്ചു കോടി അഭിനന്ദനങ്ങള്‍ അഞ്ജനയ്കും സെന്റ് ആന്‍സ് ജി.എച്ച്.എസ്.അദ്ധ്യാപകര്‍ക്കും.Rev.Sr.Mable,Rev.Sr.Meeraha,Rev.Sr.Floweret,Rev.Sr.Jophin,അഞ്ജനയുടെ Maths Teachers,എല്ലാ അദ്ധ്യാപകര്‍ക്കും,ഓഫീസ് സ്റ്റാഫുകള്‍ക്കും,അഞ്ജനയുടെ മാതാപിതാക്കള്‍ക്കും ഒരായിരം അഭിനന്ദനങ്ങള്‍.

നമിത ടീച്ചര്‍,എസ്.സി.ജി.എച്ച്.എസ്.കോട്ടയ്ക്കല്‍,മാള

AZEEZ June 30, 2015 at 1:10 PM  
This comment has been removed by the author.
അസീസ്‌ June 30, 2015 at 1:16 PM  

അഞ്ച് കോടി ഹിറ്റുകൾ പൂർത്തിയാക്കിയ മാത്സ് ബ്ലോഗിന് അഭിനന്ദനങ്ങൾ......


അഞ്ജനയ്ക്കും അഞ്ചു കോടി അഭിനന്ദനങ്ങൾ.............

asha June 30, 2015 at 9:34 PM  

Congrats Anjana
Congrats Maths Blog

Arunbabu June 30, 2015 at 10:53 PM  

.അഞ്ചു കോടി നന്ദി.അഞ്ജനയ്ക്ക് പ്രത്യേകം അഭിനന്ദനങ്ങൾ

AMLPS OLAMATHIL July 1, 2015 at 9:43 AM  

CONGRATULATIONS ANJANA

BIBIN JOSE LPSA

jessy July 1, 2015 at 10:24 AM  
This comment has been removed by the author.
jessy July 1, 2015 at 10:30 AM  

അഞ്ജനനകുട്ടിക്ക്,
അഭിനന്ദനങ്ങള്‍
കഠിനാധ്വാനവൂം സ്ഥിരോത്സാഹവൂം വാനോളം ഉയരട്ടെ
ജി.എച്ച്.എസ്.എസ്.കാട്ടൂര്‍,.ഇരിങ്ങാലക്കൂട

Santhosh Keechery July 1, 2015 at 2:44 PM  

Congrats a ton Anjanachechi...We, the students of Alphonsa Girls High School Vakakkad, Kottayam(Dt)
are proud of you...especially the Std VIII students..bcoz we could update and improve our activities given in Maths text... Thanks a lot...may God bless YOU Anjanachechi

G. Ravi July 2, 2015 at 12:10 AM  

പ്രണാമം

sahani July 2, 2015 at 11:19 AM  

സക്രിയസാന്നിധ്യമാണ് മാത്സ്ബ്ലോഗ്.... അഞ്ചുകോടിയുടെ പുണ്യമാണ് അഞ്ജനയുടെ ഗുരുദക്ഷിണ.... ആശംസകള്‍

SHANTALS July 4, 2015 at 2:04 PM  

Great Anjana Great.മാത്ത്സ് അദ്ധ്യാപകര്‍ പ്രയോജനപ്പെടുത്തട്ടെ.....

Aavany. V. Babu July 5, 2015 at 9:56 PM  

അഞ്ജന ചേച്ചീ, അടിപൊളി .....

ആവണി.വി.ബാബു.

ENTE VIDHYALAM July 6, 2015 at 2:34 PM  
This comment has been removed by the author.
ENTE VIDHYALAM July 6, 2015 at 2:35 PM  

ANJANA WELL DONE & CONGRATULATIONS. WISH U ALL THE BEST. MEENA JOHN ,HSA PHYSICAL SCIENCE, SHOHS MOOKKANNUR, ERNAKULAM

aeo chavakkad July 6, 2015 at 4:48 PM  

CONGRATULATIONS

gupsthettamala July 6, 2015 at 8:40 PM  

anjana kutty thanks

Manju Mohan July 11, 2015 at 1:29 PM  

Anjana....great
Well done
I am so proud to say you are my friend...
Manju Mohanan

Suma A P July 21, 2015 at 9:17 PM  

congrats..........Anjana
keep it up

Suma A P
Nanminda East A U P S

Jeslin Jeejo July 24, 2015 at 11:07 PM  

Anjana, well done

Your great work made us to remember our older days
Now We are proud of our great school.
Jeslin-HSA English,Pattikad GHSS
Baby A K-HSA Social,GHSS Pattikad

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer