I.T Exam Software Installation

>> Friday, October 18, 2013

ഐ.ടി പരീക്ഷ ഈ മാസം പതിനേഴാം തീയതി ആരംഭിച്ചിരിക്കുകയാണല്ലൊ.. ഐ.ടി പരീക്ഷയുടെ ഇന്‍സ്റ്റലേഷനുമായി ബന്ധപ്പെട്ട് പല സംശയങ്ങളും ബ്ലോഗിന്‍റെ മെയില്‍ ഐ.ഡി യിലേക്കു വരുന്നുണ്ട്. മുന്‍ പരീക്ഷാ സിഡികളിലെ ഇന്‍സ്റ്റലേഷന്‍ രീതികള്‍ തന്നെയാണ് ഈ വര്‍ഷവും പിന്തുടരുന്നത് എന്നതുകൊണ്ട് ഒരു പ്രത്യേക പോസ്റ്റിന്റെ ആവശ്യമില്ലെന്നാണ് കരുതിയിരുന്നത്. ചില സിസ്റ്റങ്ങളില്‍, യൂസര്‍നാമവും പാസ്‌വേഡും കയറുന്നില്ലെന്നുള്ള പരാതിയാണ് വ്യാപകമായി കണ്ടുവരുന്നത്. പരീക്ഷാ ഇന്‍സ്റ്റലേഷനുശേഷം, സിസ്റ്റം നിര്‍ബന്ധമായും റീബൂട്ട് ചെയ്യണമെന്നോര്‍ക്കുക. എന്നിട്ടും ശരിയായില്ലെങ്കില്‍ ഹോം ഫോള്‍ഡര്‍ തുറന്ന് Controle കീയും h ഉം അടിച്ച് .gconf(ഡോട്ട് ജികോണ്‍ഫ്) എന്ന ഫോള്‍ഡര്‍ ഡിലീറ്റ് ചെയ്ത് സിസ്റ്റം റീബൂട്ട് ചെയ്ത് ശ്രമിക്കാവുന്നതാണ്. Lampp നകത്തെ ആക്ടീവ് ഫോള്‍ഡര്‍ itexamന്റേതുതന്നെയാണോയെന്ന് ഉറപ്പുവരുത്തണം.(OPT യിലെ lampp ഫോള്‍ഡറിനകത്ത് വേര്‍ഷന്‍ എന്നൊരു ഫയല്‍ ഉണ്ട്. അത് തുറന്ന് ഇപ്പോഴത്തെ പരീക്ഷയുടേതാണോ എന്ന് ചെക്കു ചെയ്യാം.) ഇതൊന്നും ശരിയായില്ലെങ്കില്‍, ഉബുണ്ടു 10.04 പുതുതായി ഇന്‍സ്റ്റാള്‍ ചെയ്തു ശ്രമിച്ചാല്‍ ഉറപ്പായും ശരിയാകും.

വിവിധ ഓപ്പറെറ്റിംഗ് സിസ്റ്റങ്ങള്‍ ഉപയോഗിക്കുമ്പോളുള്ള പ്രശ്നങ്ങളാണ് പ്രധാനമായും കണ്ട മറ്റു സംശയങ്ങളുടെ അടിസ്ഥാനം. പരീക്ഷാ സിഡിയോടൊപ്പം ലഭിച്ച യൂസര്‍ മാനുവല്‍ ശരിയായി വായിച്ചാല്‍ തന്നെ പരിഹരിക്കാവുന്ന പ്രശ്നങ്ങള്‍ തന്നെയാണു സംശയങ്ങളില്‍ ഭൂരിഭാഗവും.

താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ നിന്നും യൂസര്‍ മാനുവല്‍ ഡൌണ്‍ലോഡു ചെയ്യാം. ഒപ്പം പരീക്ഷാ സിഡി ഇന്‍സ്റ്റലേഷനുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ചര്‍ച്ച ചെയ്യുകയുമാവാം.

Click Here to download IT Exam User Guide

20 comments:

JOHN P A October 18, 2013 at 6:43 AM  

ഏതായാലും പ്രശ്നങ്ങള്‍ വളരെ കുറഞ്ഞ IT പരീക്ഷയാണ്. തീരെ ഇല്ലെന്നുതന്നെ പറയാം . എന്റെ പത്താംക്ലാസ് പരീക്ഷകള്‍ പൂര്‍ത്തിയാക്കി . റിസല്‍ട്ട് നോക്കിയിട്ട് കുഴപ്പം ഒന്നുമില്ല.
inkscape , Qgis, spreadsheet , python, cartoon, kampozer , geogebra , stallarium , ktech lab , sisinfo മുതലായ പത്ത് മേഖലകളില്‍ നിന്നും അടിസ്ഥാന ചോദ്യങ്ങള്‍ തെരഞ്ഞെടുത്ത് പരിശീലിപ്പിക്കുന്ന വര്‍ക്ക് ഷീറ്റുകള്‍ തയ്യാറായി വരുന്നു. ഇതുപോലെ തന്നെ തിയറിയും . എങ്കില്‍ മാത്രമേ അവസാന പരീക്ഷ കുട്ടി എഴുതുകയുള്ളു.
ജോമാന്‍സാറിന്റെ അവസരോചിതമായ പോസ്റ്റിന് നന്ദി

വി.കെ. നിസാര്‍ October 18, 2013 at 6:54 AM  

ജോമോന്‍ സാറിന്റെ പോസ്റ്റില്‍ പറഞ്ഞ യൂസര്‍നേം പാസ്‌വേഡ് പ്രശ്നം കുറേപ്പേര്‍ ഇന്നലെ ഫോണില്‍ ഉന്നയിച്ചതായോര്‍ക്കുന്നു. എന്തായാലും അവസാന ഉപായം അതിനുമുമ്പുള്ള പൊടിക്കൈകളൊന്നും ഫലിച്ചില്ലെങ്കില്‍ മാത്രം മതിയെന്നാണ് തോന്നുന്നത്. ഇതുകൊണ്ടൊന്നും പരിഹാരമായില്ലെങ്കില്‍ ഹസൈനാര്‍മാഷിന്റെ സഹായം ഉണ്ടാകും.

ORCHID CLUB October 18, 2013 at 6:34 PM  

Sir
The following message comes while copying the itexam folder.pls help

There was an error copying the file into /home/school/Desktop/itexam/debs.

Joe October 18, 2013 at 7:48 PM  

ഒമ്പതാം ക്ളാസിലെ പ്രാക്ടിക്കൽ പരീക്ഷയ്ക്ക് മലയാളം ടൈപ്പിംഗ് 2 ചോയ്സിലും കൊടുക്കുന്നത് കുറച്ച് ബുദ്ധിമുട്ടാണ് കുട്ടികൾക്ക് . മലയാളം ടൈപ്പിംഗ് അറിയാത്തവർക്ക് ജിമ്പിൽ എത്ര അവഗാഹം ഉണ്ടെങ്കിലും ചോദ്യം അറ്റൻഡ് ചെയ്യാനാവാത്ത അവസ്ഥ. ഒമ്പതാം ക്ളാസിൽ അവർ പഠിക്കുന്ന ഹിന്ദി ടൈപിംഗ് ആസ്പദമാക്കിയുള്ള ചോദ്യം കാണാനുമില്ല...

Jomon October 18, 2013 at 10:10 PM  


@orchild club

സിഡി റൈറ്റ് ചെയ്ത കുഴപ്പമാകാനാണ് സാധ്യത.
മറ്റൊരു സിഡി സംഘടിപ്പിച്ച് കോപ്പി ചെയ്യുക.

or

ഡെസ്ക്ടോപ്പില്‍ ആവശ്യത്തിന് സ്പേസ് ഉണ്ടോ എന്നും ഉറപ്പു വരുത്തുക.

Ram October 19, 2013 at 6:54 AM  

പെൻ ഡ്രൈവിൽ കോപി ചെയിതു ഇൻസ്റ്റാൽ ചെയ്യുമ്പോൾ പെൻ ഡ്രൈവിൽ നിന്നും ഐ ടി എക്സാം ഫോൾഡർ നഷ്ടപ്പെടുന്നു. മുന്പ് ഈ പ്രശ്നം ഇല്ലയിരുന്നു. സി ഡി ഡ്രൈവ് ഇല്ലാത്ത സിസ്റ്റങ്ങളിൽ പ്രശ്നമാണ്. വീണ്ടും പെൻ ഡ്രൈവിൽ കോപി ചെയ്യേണ്ടിവരുന്നു.

chitrasala October 21, 2013 at 10:38 PM  

"പെൻ ഡ്രൈവിൽ കോപി ചെയിതു ഇൻസ്റ്റാൽ ചെയ്യുമ്പോൾ പെൻ ഡ്രൈവിൽ നിന്നും ഐ ടി എക്സാം ഫോൾഡർ നഷ്ടപ്പെടുന്നു."
പെന്‍ഡ്രൈവില്‍ നിന്നും ഐ ടി എക്സാം ഫോൾഡർ ഡെസ്ക്ടോപ്പിലേക്ക് കോപ്പി ചെയ്തതിനുശേഷം ഇന്‍സ്റ്റാള്‍ ചെയ്യൂ.....

chitrasala October 21, 2013 at 10:38 PM  

"പെൻ ഡ്രൈവിൽ കോപി ചെയിതു ഇൻസ്റ്റാൽ ചെയ്യുമ്പോൾ പെൻ ഡ്രൈവിൽ നിന്നും ഐ ടി എക്സാം ഫോൾഡർ നഷ്ടപ്പെടുന്നു."
പെന്‍ഡ്രൈവില്‍ നിന്നും ഐ ടി എക്സാം ഫോൾഡർ ഡെസ്ക്ടോപ്പിലേക്ക് കോപ്പി ചെയ്തതിനുശേഷം ഇന്‍സ്റ്റാള്‍ ചെയ്യൂ.....

chitrasala October 21, 2013 at 10:38 PM  
This comment has been removed by the author.
Ashique October 22, 2013 at 11:53 AM  

പെന്‍ഡ്രൈവില്‍ നിന്നും ഐ ടി എക്സാം ഫോൾഡർ ഡെസ്ക്ടോപ്പിലേക്ക് കോപ്പി ചെയ്തതിനുശേഷം ഇന്‍സ്റ്റാള്‍ ചെയ്യൂ.....

ഗീതാസുധി October 24, 2013 at 8:44 AM  

a="alan"
for i in range(1,5):
print a[:i]
കിട്ടിയ ഔട്ട്പുട്ട്
a
al
ala
alan

കിട്ടേണ്ട ഔട്ട്പുട്ട്
alan
ala
al
a
എന്തുമാറ്റം വേണം?

Jomon October 24, 2013 at 2:37 PM  

a="alan"
for i in range(5,0,-1):
print a[:i]

ഈവിയെസ് October 27, 2013 at 9:22 AM  

സാര്‍
15 കുട്ടികള്‍ പരീക്ഷ ചെയ്ത ഒരു കമ്പ്യീട്ടറില്‍ incorrect user name/passwordഎന്ന പ്രശ്നം ഇപ്പോള്‍ വന്നിരിക്കുന്നു ..gconf പരീക്ഷിച്ചു വിജയിച്ചില്ല എന്താണ് പരിഹാരം?

PMSAVHSS October 30, 2013 at 11:38 AM  

question is not visible when GIS opening

Unknown November 7, 2013 at 12:28 PM  

ഐ റ്റി പരീക്ഷ പൂർത്തിയായി . എക്സ്പോർട്ട് ചെയ്ത് റിസൾട്ട് എടുത്തു. പക്ഷേ ഒരു ഭംഗിയില്ലായ്മ. ക്ലാസ് വൈസ് റിപ്പോർട്ട് എടുക്കുമ്പോൾ നമ്പർ ക്രമത്തിൽ അല്ല റിസൾട്ട് വരുന്നത്. വേറെ ആർക്കെങ്കിലും ഈ പ്രശ്നം അനുഭവപ്പെട്ടോ? എന്തെങ്കിലും പരിഹാര മാർഗം ഉണ്ടോ? എന്തെങ്കിലും ക്രാക്ക് ഫയൽ ലഭ്യമാണോ?

PIUS GIRLS HIGH SCHOOL November 8, 2013 at 3:04 PM  

ഐ റ്റി പരീക്ഷ ഭംഗിയായി പൂർത്തിയായി . എക്സ്പോർട്ട് ചെയ്ത് റിസൾട്ട് എടുത്തു. വളരെ സന്തോഷത്തോടുകൂടി റിസള്‍ട്ട് നോക്കിയപ്പോള്‍ ഒരു സിസ്റ്റത്തില്‍ 9 കുട്ടികളുടെ റിസള്‍ട്ട് മാത്രമേ കിട്ടിയുള്ളൂ. 50 ല്‍ കൂടുതല്‍ കുട്ടികള്‍ ആ സിസിറ്റത്തില്‍ പരീക്ഷ എഴുതി. ഞങ്ങള്‍ എങ്ങിനെ റിസള്‍ട്ട് എടുക്കണം?

Unknown December 6, 2013 at 9:01 PM  

സുചക സഖ,=(1,3)
ചരിവ് = 1/2 y/x (tan)

മ് സുചക സഖ കാണാന്

tan = 1/2 =y/x

മ് സുചക സഖ= (1+x,3+y)
= (1+2,3+1)
= (3,4)
മ് സുചക സഖ=(3+x,4+y)
=(3+2,4+1)
=(5,5)

മ് സുചക സഖ=(5+x,5+y)
=(5+2,5+1)
=(7,6)

PLEASE TRY IT
:muhseen98ua

Zamorin's Higher Seondary School January 7, 2014 at 2:54 PM  

sir
please publish worksheet for ICT chapter 9(eng and mal) as soon as
possible

ittyci January 13, 2014 at 7:59 AM  

Can you publish the one sentence terminal command for pen drive installation

Quickbooks Customer Service August 7, 2023 at 4:22 PM  

When you are new to QuickBooks, if you have more question arise about your software then get quick response from
QuickBooks Customer Support Phone Number : +1 855-675-3194

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer