SSLC Candidates' data editing

>> Wednesday, November 20, 2013

ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ പങ്കെടുക്കുന്ന സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ സമ്പൂര്‍ണ വഴി ശേഖരിച്ചത് പരീക്ഷാ ഭവന്റെ വെബ്‌സെര്‍വറില്‍ ഉടന്‍ തന്നെ അപ്ലോഡ് ചെയ്യുന്നതാണെന്നു കാണിച്ചുള്ള പരീക്ഷാ സെക്രട്ടറിയുടെ സര്‍ക്കുലര്‍ കണ്ടിരിക്കുമല്ലോ. നല്‍കിയിരിക്കുന്ന ലിസ്റ്റില്‍ തിരുത്തലുകള്‍ വരുത്തുന്നതിനും വിവരങ്ങള്‍ പുതുതായി കൂട്ടിച്ചേര്‍ക്കുന്നതിനും, നീക്കം ചെയ്യുന്നതിനും ഉള്ള അവസരം ഒരിക്കല്‍ക്കൂടി നല്‍കുകയാണെന്നും അതുകൊണ്ടു തന്നെ എല്ലാ ഹെഡ്മാസ്റ്റര്‍മാരും താഴെ കൊടുത്തിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ സമയബന്ധിതമായി പാലിക്കേണ്ടതാണെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. സര്‍ക്കുലറിലെ വിവരങ്ങളും ഡാറ്റാ എഡിറ്റ് ചെയ്യുന്നതിനുള്ള പോര്‍ട്ടലിന്റെ ലിങ്കും ചുവടെ നല്‍കിയിരിക്കുന്നു.
  1. 20-11-2013 മുതല്‍ പരീക്ഷാഭവന്റെ വെബ്‌സൈറ്റില്‍ നിന്നും Link Click ചെയ്‌തോ, www.bpekerala.in/sslc-2014 എന്ന URL നല്‍കിയോ ഓരോ സ്‌ക്കൂളില്‍ നിന്നും രജിസ്റ്റര്‍ ചെയ്ത എല്ലാ കുട്ടികളുടെയും വിവരം ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഹെഡ്മാസ്റ്റര്‍മാര്‍ ഉറപ്പു വരുത്തേണ്ടതാണ്.
  2. ആദ്യമായി സൈറ്റിലേക്ക് ലോഗിന്‍ ചെയ്തതിനു ശേഷം പാസ്‍വേര്‍ഡ് മാറ്റേണ്ടി വരും. പാസ്‍വേര്‍ഡില്‍ 8 അക്ഷരം ഉണ്ടാകണം. അതില്‍ ഒരു Capital Letter, ഒരു Small Letter, ഒരു Number എന്നിവ ഉണ്ടായിരിക്കണം.
  3. പുതിയ പാസ് വേര്‍ഡ് ഉപയോഗിച്ച് വീണ്ടും ലോഗിന്‍ ചെയ്യുക. രജിസ്ട്രേഷന്‍ മെനുവിലെ School going ക്ലിക്ക് ചെയ്യുക. Admission number നല്‍കി View detials ക്ലിക്ക് ചെയ്യുക. രജിസ്റ്റര്‍ ചെയ്ത കുട്ടിയാണെങ്കില്‍ ആ കുട്ടിയുടെ ഫോട്ടോ ഉള്‍പ്പടെയുള്ള വിവരം ദൃശ്യമാകുന്നതാണ്. അതില്‍ മാറ്റം ആവശ്യമാണെങ്കില്‍ അവ വരുത്തി Save button Click ചെയ്യുക. ഫോട്ടോ ദൃശ്യമല്ലെങ്കിലോ, അവ്യക്തമാണെങ്കിലോ പുതിയ ഫോട്ടോ (30kb താഴെ)select ചെയ്ത് Save ചെയ്യേണ്ടതാണ്.
  4. കുട്ടി നീക്കം ചെയ്യപ്പെട്ടതാണെങ്കിലോ ഈ വിവരം ഒന്നും ആവശ്യമില്ലെങ്കിലോ delete button Click ചെയ്ത് തുടര്‍ന്ന് വരുന്ന രണ്ട് Confirm message box ഉം ok നല്‍കി delete ചെയ്യാവുന്നതാണ്.
  5. രജിസ്റ്റര്‍ ചെയ്യപ്പെടാത്ത കുട്ടിയാണെങ്കില്‍ എല്ലാ വിവരങ്ങളും പുതിയതായി എല്ലാ വിവരങ്ങളും enter ചെയ്ത് Save buttion Click ചെയ്യണം.
  6. പേര് മലയാളത്തില്‍ type ചെയ്യുന്നതിന് keyboard layout Malayalam ആക്കിയതിന് ശേഷം inscript Key Code ഉപയോഗിച്ച് type ചെയ്യേണ്ടതാണ്. (do not use ISM or other Softwares)
  7. പേരിലോ, മറ്റ് വിവരങ്ങളിലോ ആവര്‍ത്തനമോ വിട്ടു പോകലോ വന്നിട്ടുണ്ടെങ്കില്‍ ആ മാറ്റം വരുത്താവുന്നതും ഫോട്ടോ അപ് ലോഡ് ചെയ്തതില്‍ അപാകതകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കാവുന്നതും വിട്ടുപോയ കുട്ടികളെ ചേര്‍ക്കാവുന്നതും നീക്കം ചെയ്യാവുന്നതുമാണ്.
  8. ഇനി മുതല്‍ പരീക്ഷാഭവന്റെ സൈറ്റില്‍ വരുത്തുന്ന മാറ്റങ്ങള്‍ സമ്പൂര്‍ണയില്‍ പ്രതിഫലിക്കാത്തതിനാല്‍, TC നല്‍കല്‍ മുതലായ ആവശ്യങ്ങള്‍ക്ക് വേണ്ടി സമ്പൂര്‍ണയിലും പ്രസ്തുത മാറ്റങ്ങള്‍ വരുത്തേണ്ടതാണ്.
  9. 2-12-2013 മുതല്‍ `A' List ന്റെ മാതൃകയില്‍ (രജിസ്റ്റര്‍ നമ്പര്‍ ചേര്‍ക്കാതെ) കുട്ടികളുടെ വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുത്ത് പരിശോധിക്കാവുന്നതും ആവശ്യമെങ്കില്‍ വീണ്ടും മാറ്റം വരുത്താവുന്നതുമാണ്.
  10. ഓരോ ഹെഡ്മാസ്റ്ററും 13-12-2013 ന് മുമ്പായി `A' List വിവരം confirm ചെയ്ത് Lock ചെയ്യേണ്ടതാണ്.
  11. 16-12-2013 മുതല്‍ രജിസ്റ്റര്‍ നമ്പരോട് കൂടിയ `A' List download ചെയ്യേണ്ടതും തെറ്റുണ്ടെങ്കില്‍ വീണ്ടും തിരുത്തുന്നതിന് വേണ്ടി, School Code, Contact Number of HM, Register Number of Candidate എന്നിവ pareekshabhavan.itcell@gmail.com എന്ന ID യിലേക്ക് mail ചെയ്യേണ്ടതുമാണ്. ഇപ്രകാരം ലഭിക്കുന്ന e-mail ന്‍ മേല്‍ 1 ദിവസത്തേക്ക് മാത്രം ആ കുട്ടിയുടെ വിവരം Unlock ചെയ്യുന്നതാണ്. അതാത് ഹെഡ്മാസ്റ്റര്‍മാര്‍ ആ മാറ്റം വരുത്തി വീണ്ടും `Confirm' ചെയ്ത് lock ചെയ്യേണ്ടതുമാണ്.
  12. എല്ലാവിധ തിരുത്തലുകളും ഇപ്രകാരം 20-12-2013 ന് മുമ്പായി വരുത്തേണ്ടതാണ്. ഈ തീയതിക്ക് ശേഷം യാതൊരുവിധ തിരുത്തലുകളും അനുവദിക്കുന്നതല്ല. ഇതിനു ശേഷവും സ്‌ക്കൂള്‍ അഡ്മിഷന്‍ രജിസ്റ്ററില്‍ നിന്നും വ്യത്യസ്തമായി തിരുത്തല്‍ വേണ്ടി വന്നാല്‍ ബന്ധപ്പെട്ട ക്ലാസ് ടീച്ചറും ഹെഡ്മാസ്റ്ററും തുല്യ ഉത്തരവാദികളായിരിക്കുന്നതാണ്.
  13. 31-12-2013 ന് 4 മണിക്ക് മുമ്പായി `A' List ന്റെ Printout എടുത്ത് അതില്‍ 'എല്ലാ വിവരങ്ങളും Admission Register' പ്രകാരം ഒത്തു നോക്കി ശരിയാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. ' എന്ന സാക്ഷ്യപത്രം എഴുതി ഹെഡ്മാസ്റ്റര്‍ ഒപ്പിട്ട് അതാത് DEO യില്‍ ഏല്‍പ്പിക്കേണ്ടതാണ്.
ഇതേക്കുറിച്ചുള്ള സര്‍ക്കുലര്‍ ഇവിടെ നല്‍കിയിരിക്കുന്നു. ഡാറ്റാ എഡിറ്റിങ്ങുമായി ബന്ധപ്പെട്ടുള്ള Help file ഇവിടെയുണ്ട്. ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇവിടെ നടത്താം.

54 comments:

Hari | (Maths) November 20, 2013 at 7:48 AM  

എസ്.എസ്.എല്‍.സി പരീക്ഷാര്‍ത്ഥികളുടെ വിവരങ്ങള്‍ സമ്പൂര്‍ണയില്‍ നല്‍കിയിരുന്നല്ലോ. ഈ വിവരങ്ങള്‍ പരീക്ഷാ ഭവന്റെ വെബ്സൈറ്റിലേക്ക് മാറ്റിയിട്ടുണ്ട്. ഇനിയും തിരുത്തലുകളുണ്ടെങ്കില്‍ പരീക്ഷാഭവന്റെ സൈറ്റില്‍ തിരുത്തുന്നതു കൂടാതെ സമ്പൂര്‍ണയിലും തിരുത്തിയേ മതിയാകൂ. എന്നാല്‍ മാത്രമേ ടി.സിയും മറ്റും നല്‍കുമ്പോള്‍ ഈ മാറ്റം അതില്‍ പ്രതിഫലിക്കൂ.

sbk November 20, 2013 at 9:59 AM  

specification for photo in SSLC 2014. Is it 2.5 cm X 2.5 cm BW photo with less than 30 k b

Model Maths November 20, 2013 at 2:30 PM  

opened the web site. But no dat are seen it. When I give the admission number and ask to view details no details are shown. Should I enter all the data again? can anyone help please ?

Model Maths November 20, 2013 at 2:31 PM  
This comment has been removed by the author.
revolution 2009 November 20, 2013 at 2:43 PM  
This comment has been removed by the author.
revolution 2009 November 20, 2013 at 2:43 PM  

SANKARAN IS AGAIN ON THE COCONUT TREE

"opened the web site. But no dat are seen it. When I give the admission number and ask to view details no details are shown. Should I enter all the data again? can anyone help please" ?

Alice Mathew November 20, 2013 at 3:28 PM  

"Opened the web site. But no data are seen it. When I give the admission number and ask to view details no details are shown. Should I enter all the data again? can anyone help please" ?

Hari | (Maths) November 20, 2013 at 7:07 PM  

ഇപ്പോള്‍ സൈറ്റിലെ ഫീല്‍ഡുകളില്‍ വിവരങ്ങള്‍ കാണാന്‍ കഴിയുന്നുണ്ട്.

Gireesh Vidyapeedham November 20, 2013 at 9:04 PM  
This comment has been removed by the author.
Gireesh Vidyapeedham November 20, 2013 at 10:01 PM  

ഞങ്ങളുടെ മകള്‍ Oct. 31ന് നടന്ന 2013-14 അധ്യയന വര്‍ഷത്തെ സബ് ജില്ലാതല പ്രവൃത്തി പരിചയ മേളയില്‍ UP തലം തല്‍സമയ മത്സരത്തില്‍ എഴുതുവാനുള്ള ചോക്ക് നിര്‍മ്മാണത്തില്‍ പങ്കെടുത്തിരുന്നു. മത്സരത്തില്‍ മാന്വലില്‍ പറഞ്ഞ പ്രകാരം നിറത്തിലും എണ്ണത്തിലും ഏറ്റവും കൂടുതല്‍ ഉണ്ടാക്കിയത് ഞങ്ങളുടെ കുട്ടിയായിരുന്നു. മത്സര സമയത്ത് ഹാളില്‍ നിന്ന ടീച്ചറും മറ്റ് ടീച്ചര്‍മാരും ഇതിന് സാക്ഷിയാണ്. റിസല്‍ട്ട് വന്നത് തൊട്ടടുത്ത ദിവസമായ Nov 1ന് 5 P.Mനാണ് . മാന്വലിന് വിരുദ്ധമായി ഓരോ ഇനത്തിന്റേയും റിസല്‍ട്ട് ഇടക്കിടക്ക് ചുമരില്‍ ഒട്ടിക്കുകയാണ് ചെയ്തത്. ഇത് അപ്പോള്‍ തന്നെ ഞങ്ങള്‍ അവിടെയുണ്ടായിരുന്ന ജനറല്‍ കണ്‍വീനര്‍ എന്ന് ഞങ്ങള്‍ വിശ്വസിച്ച മാഷെ അറിയിച്ചു. റിസല്‍ട്ട് പ്രഖ്യാപിച്ച് 1 മണിക്കൂറിനുള്ളില്‍ തന്നെ ടീം മാനേജര്‍ മുഖേന അപ്പീല്‍ നല്‍കേണ്ടിവരുമ്പോള്‍ റിസല്‍ട്ട് പ്രഖ്യാപിച്ച സമയം പ്രധാനപ്പെട്ടതാണെന്ന് പറഞ്ഞു. അപ്പോള്‍ അദ്ദേഹം പറഞ്ഞത് 5 P.M ന് ആണ് റിസല്‍ട്ട് പ്രഖ്യാപിക്കുകയെന്നാണ്. അപ്പോള്‍ 6 P. M വരെ അപ്പീല്‍ നല്‍കാമെന്നും.
5 P. M ന് റിസല്‍ട്ട് നോക്കിയപ്പോള്‍ ഞങ്ങളുടെ കുട്ടിക്ക് 3ാം സ്ഥാനവും B ഗ്രേ‍ഡും ആണ് കിട്ടിയത്. ജഡ്ജിമാര്‍ അഭിമുഖം നടത്താതെ നല്‍കിയ വിധി നിര്‍ണ്ണയത്തില്‍ അപാകത ചൂണ്ടിക്കാട്ടി ‍ടീം മാനേജര്‍ മുഖേന 5-15 P.M ന് തന്നെ അപ്പീല്‍ നല്‍കി. 250/- രൂപ ഫീസടച്ചതിന് റസീതും തന്നു.

തുടര്‍ന്ന് Nov 15 വരെ നാല് പ്രാവശ്യമെങ്കിലും ജനറല്‍ കണ്‍വീനറെ വിളിച്ച് ഹിയറിംഗ് എന്നാണെന്ന് ചോദിച്ചു. അപ്പോഴെല്ലാം പറഞ്ഞത് നിങ്ങളെ DEO വിളിക്കുമെന്നും നിങ്ങള്‍ക്ക് പ്രത്യേക റജിസ്ട്രേഷനുമാണെന്നാണ് Nov 15ന് ഉച്ചയ്ക്ക് വിളിച്ചപ്പോള്‍ പറഞ്ഞു, നിങ്ങളുടെ അപ്പീല്‍ AEO വില്‍ കൊടുക്കണോ DEO വില്‍ കൊടുക്കണോ എന്ന് ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്ന് . തുടര്‍ന്ന് AEO വില്‍ അന്വേഷിച്ചപ്പോഴാണ് എടപ്പാള്‍ സബ് ജില്ലയില്‍ ഒരപ്പീലും കിട്ടിയില്ലെന്നും അത് DEO യെ അറിയിച്ചുവെന്നും AEO പറഞ്ഞു. തുടര്‍ന്ന് ഞങ്ങള്‍ സ്കൂള്‍ ഹെഡ് മാസ്റ്റര്‍ക്ക് പരാതി എഴുതിക്കൊടുക്കുകയും അത് AEO വിന് forward ചെയ്ത സമയത്ത് (Nov 15ന് 2 P.M ന് ) Nov 1ന് സബ് ജില്ലാതലത്തില്‍ കൊടുത്ത കുട്ടിയുടെ അപ്പീല്‍ ആ സ്കൂളിലെ രണ്ട് അദ്ധ്യാപകര്‍ AEO വിന് സമര്‍പ്പിച്ചത്. തുടര്‍ നടപടി കഴിഞ്ഞ് ഇത് DEO വില്‍ എത്തിയത് അന്ന് 4-25 P.M ന് ആണ്. ഇത് രേഖയായിട്ടുള്ളത് ഞങ്ങള്‍ കണ്ടു. അന്ന് 5P.M വരെ മാത്രമാണത്രേ അപ്പീലിന്റെ ഹിയറിംഗ്. 5 P.M ന് കുട്ടിയുടെ പേര് വിളിച്ചപ്പോള്‍ കുട്ടിയോ സബ് ജില്ലാ കണ്‍വീനറോ രക്ഷിതാവോ ഇല്ലാത്തതിനാല്‍ അപ്പീല്‍ തള്ളിയതായി DEO രേഖയുണ്ടാക്കി. അന്ന് ഉച്ചയ്ക്ക് കുട്ടിയുമായി പോകേണ്ട കാര്യം അറിയുകയാണെങ്കില്‍ ഹിയറിംഗിന് ഞങ്ങള്‍ക്ക് കുട്ടിയെ ഹാജരാക്കാമായിരുന്നു. എന്നാലതുണ്ടായില്ല.
Nov 16ന് രാവിലെത്തന്നെ കുട്ടിയുമായി ഞങ്ങള്‍ DEO വില്‍ എത്തി. പരാതി നല്‍കിയെങ്കിലും യാതൊരു രക്ഷയും ഇല്ലെന്ന് പറഞ്ഞ് അപ്പീല്‍ തള്ളിയ ഓഡര്‍ ഞങ്ങള്‍ക്ക് തരികയാണ് ചെയ്തത്. അവര്‍ അവരുടെ ഭാഗം 'ഭംഗിയായി' നിര്‍വ്വഹിച്ചു.
ഞങ്ങളുടെയോ കുട്ടിയുടെയോ ഭാഗത്തുനിന്നല്ലാത്ത തെറ്റിന് ഞങ്ങളുടെ കുട്ടിയോട് ഇതേ രീതിയില്‍ അനീതി കാണിക്കാന്‍ പാടില്ലാത്തതായിരുന്നു. കുട്ടിയോട് അനീതി കാട്ടിയതുകൊണ്ടാണ് അപ്പീല്‍ നല്‍കിയത്. ആ അപ്പീലിനോട് അതിനേക്കാള്‍ വലിയ അനീതിയാണ് സംഘാടകര്‍ കാട്ടിയത്. കുട്ടിക്കുണ്ടായ മനോവിഷമത്താല്‍ ഞങ്ങള്‍ Nov 16ന് തന്നെ കോടതിയെ സമീപിച്ചു. എന്നാല്‍ അതിനും സമയം വൈകിയിരുന്നു. 18 ന് റജിസ്ട്രേഷനും 19 ന് മത്സരവും.. 19 ന് 12-15 ന് കോടതി വിധി വന്നു. DDE യ്ക്ക് 1.30 PM ന് കൈമാറി.. അപ്പോഴേയ്ക്കും മത്സരം കഴിഞ്ഞെന്നും ഇനി രക്ഷയില്ലെന്നും DDE മലപ്പുറം അറിയിച്ചു. ജില്ലാ റിസല്‍ട്ട് വന്നു സബ് ജില്ലാ ഒന്നാമന് അവിടെ 21ാം സ്ഥാനമാണ്..
ഇത്രത്തോളം ശ്രദ്ധിക്കുന്ന ഞങ്ങള്‍ക്ക് ഇതാണനുഭവമെങ്കില്‍ പാവം സാധാരണക്കാരന്റെ സ്ഥിതിയെന്താണ് ? ഇതിനുപിന്നില്‍ അദ്ധ്യാപകരാണെന്നുള്ളതാണ് ഏറെ വിഷമകരം. RTE Act നെ കുറിച്ച് ബോധവാന്‍മാരായ അദ്ധ്യാപകരാണ് ഇത് ചെയ്യുന്നത്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതാരാണെന്നും സബ് ജില്ലാതല മത്സരത്തിലെ യഥാര്‍ത്ഥ വിജയി ആരെന്നുമറിയാന്‍ ഞങ്ങള്‍ക്ക് താത്പര്യമുണ്ട്. തെറ്റ് തിരുത്തുന്നതിന് പകരം അപ്പീല്‍ നല്‍കിയത് നേരം വൈകിയാണെന്ന തെറ്റായ കാര്യം പ്രചരിപ്പിക്കുന്നത് തെറ്റ് ആവര്‍ത്തിക്കുന്നതിന് തുല്യമാണ്. അപ്പീല്‍ വൈകിയാണ് സമര്‍പ്പിച്ചതെങ്കില്‍ ഫീസ് വാങ്ങിയതും റസീത് നല്‍കിയതും എന്തിനാണ്?
ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിയ്ക്കാതിരിയ്ക്കാന്‍ ബന്ധപ്പെട്ടവര്‍ വേണ്ട നടപടിള്‍ സ്വീകരിയ്ക്കണമെന്നപേക്ഷിയ്ക്കുന്നു.

Unknown November 20, 2013 at 11:12 PM  

we have registered ICT Hardwares for Rs. 100000. But the IT Project has sanctioned equipments for only 81000. we lost 19000.
how can we rectify this anomily

Unknown November 20, 2013 at 11:15 PM  

if there is no mistake in the data of sslc candidate, whether we have to save it or not?. to go to the other candidate we just type the next reg no and view details. is it correct?

Anonymous November 21, 2013 at 10:14 AM  

GIREESH SIR PARANJA POLE ORU ANUBHAVAM ENIKKUNDAYI.
NJAN ORU 10TH CLASS STUDENT ANU.
..........SUB DIST IT FARE IL
HS IT QUIZ COMPETITION
QUESTION: VIRUS- FULL FORM
MY ANSWER: VITAL INFORMATION
RESOURCES UNDER SIEGE.
BUT QUIZ MASTER PARANJU ANSWER IS WRONG
IT QUIZ COMPETITIONIL I LOST SECOND PRIZE BY 1 POINT.
ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിയ്ക്കാതിരിയ്ക്കാന്‍ ബന്ധപ്പെട്ടവര്‍ വേണ്ട നടപടിള്‍ സ്വീകരിയ്ക്കണമെന്നപേക്ഷിയ്ക്കുന്നു.

Anonymous November 21, 2013 at 10:15 AM  

GIREESH SIR PARANJA POLE ORU ANUBHAVAM ENIKKUNDAYI.
NJAN ORU 10TH CLASS STUDENT ANU.
..........SUB DIST IT FARE IL
HS IT QUIZ COMPETITION
QUESTION: VIRUS- FULL FORM
MY ANSWER: VITAL INFORMATION
RESOURCES UNDER SIEGE.
BUT QUIZ MASTER PARANJU ANSWER IS WRONG
IT QUIZ COMPETITIONIL I LOST SECOND PRIZE BY 1 POINT.
ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിയ്ക്കാതിരിയ്ക്കാന്‍ ബന്ധപ്പെട്ടവര്‍ വേണ്ട നടപടിള്‍ സ്വീകരിയ്ക്കണമെന്നപേക്ഷിയ്ക്കുന്നു.

MANOJ M, GHSV, PKD November 21, 2013 at 5:10 PM  

പേര് മലയാളത്തില്‍ type ചെയ്യുന്നതിന് keyboard layout Malayalam ആക്കിയതിന് ശേഷം inscript Key Code ഉപയോഗിച്ച് type ചെയ്യേണ്ടതാണ്. (do not use ISM or other Softwares)

inscript Key Code ഒന്നു വ്യക്തമാക്കാമോ?

നീളമേറിയ പേരുകളുടെ അവസാനഭാഗം(മലയാളം) കാണുന്നില്ല! മാത്രമല്ല,മലയാളം edit ചെയ്ത ശേഷം save ആകുന്നുമില്ല....

sailaja azhakesan November 21, 2013 at 5:39 PM  

സര്‍ SSLC data തിരുത്തുന്നതിനുവേണ്ടി school code login ചെയ്ത്
പൂതിയ password ഉണ്ടാക്കി. ഈ പുതിയ password ഉപയോഗിച്ച് വീണ്ടും
site-ല്‍ കയറി കുട്ടിയുടെ detailas കണ്ടു.എന്നാല്‍ logout ചെയ്ത
ശേഷം വീണ്ടും open ചെയ്തപ്പോള്‍ wrong password കാണിക്കൂന്നു.password correct ആക്കാന്‍ എന്തെങ്കിലും മാര്‍ഗ്ഗം ഉണ്ടോ?

sailaja azhakesan November 21, 2013 at 5:39 PM  

സര്‍ SSLC data തിരുത്തുന്നതിനുവേണ്ടി school code login ചെയ്ത്
പൂതിയ password ഉണ്ടാക്കി. ഈ പുതിയ password ഉപയോഗിച്ച് വീണ്ടും
site-ല്‍ കയറി കുട്ടിയുടെ detailas കണ്ടു.എന്നാല്‍ logout ചെയ്ത
ശേഷം വീണ്ടും open ചെയ്തപ്പോള്‍ wrong password കാണിക്കൂന്നു.password correct ആക്കാന്‍ എന്തെങ്കിലും മാര്‍ഗ്ഗം ഉണ്ടോ?

Unknown November 21, 2013 at 5:51 PM  

district level maths quiz sashrolsavam resultil kanathadentha?

Unknown November 21, 2013 at 7:15 PM  

In the Pareekshabhavan Site the date of birth of the students are given in mm/dd/yy format ....

Unknown November 21, 2013 at 7:16 PM  
This comment has been removed by the author.
Alice Mathew November 21, 2013 at 8:25 PM  

If the date of birth format is to be changed in to dd/mm/yyyy, it will be more easy for correction

PUSHPAJAN November 21, 2013 at 9:39 PM  

അധ്യാപകരുടെ ക്ഷമ പരീക്ഷിക്കാൻ ഒരു സൈറ്റ്. രാവിലെ മുതൽ വൈകുന്നെരം വരെ എഡീറ്റ് ചെയ്യാൻ കഴിഞ്ഞതു 4 കുട്ടികളുടെ ഡീറ്റയിൽസ് മാത്രം.

maanasappothu November 21, 2013 at 9:51 PM  

അഡ്മിഷന്‍ നംബറിന്‍െറ കൂടെ അക്ഷരങ്ങള്‍ കൂടിയാല്‍ മാറ്റാന്‍ എന്തു െചയ്യണം

Unknown November 22, 2013 at 3:35 PM  

ഈസ്റ്റ് കോസ്റ്റ് വിജയന്റെ പാട്ട് പോലെ " എന്തിനെന്നറിയില്ല... എങ്ങിനെന്നറിയില്ല .... എപ്പൊഴെന്നറിയില്ല..." സൈറ്റ് വളരെ സ്ലൊ ആണ്...

cc November 23, 2013 at 7:12 AM  

അഡ്മിഷന്‍ നംബറിന്‍െറ കൂടെ അക്ഷരങ്ങള്‍ കൂടിയാല്‍ മാറ്റാന്‍ എന്തു െചയ്യണം

പ്രകാശം November 23, 2013 at 7:52 AM  

സര്‍,
സമ്പൂര്‍ണ്ണയിലെ പിശകുകള്‍ എഡിറ്റ് ചെയ്യാനെന്താണ് ചെയ്യേണ്ടത്.പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥികളുടെ confirm ചെയ്തുകവിഞ്ഞ ഡാറ്റ എഡിറ്റു ചെയ്യാനായി IT@School മാസ്റ്റര്‍ ട്രെയിനറുമായി സംസാരിച്ചപ്പോള്‍ പരീക്ഷാഭവന്‍, പരീക്ഷാഭവനുമായി സംസാരിച്ചപ്പോള്‍ IT@School,
ഇനിയൊന്നു തുറന്നു കിട്ടുവാനായിട്ടെന്താ ചെയ്യേണ്ടത്, ആരോടാ പറയേണ്ടത്.

malayala varthamanam November 23, 2013 at 10:44 AM  

സര്‍,
സമ്പൂര്‍ണ്ണയിലെ പിശകുകള്‍ എഡിറ്റ് ചെയ്യാനെന്താണ് ചെയ്യേണ്ടത്.പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥികളുടെ confirm ചെയ്തുകവിഞ്ഞ ഡാറ്റ എഡിറ്റു ചെയ്യാനായി IT@School മാസ്റ്റര്‍ ട്രെയിനറുമായി സംസാരിച്ചപ്പോള്‍ പരീക്ഷാഭവന്‍, പരീക്ഷാഭവനുമായി സംസാരിച്ചപ്പോള്‍ IT@School,
ഇനിയൊന്നു തുറന്നു കിട്ടുവാനായിട്ടെന്താ ചെയ്യേണ്ടത്, ആരോടാ പറയേണ്ടത്.
TREHS Andathode

Model Maths November 24, 2013 at 8:15 AM  

സറ്,

കീബോഡ് ലേഔട് ഉപയോഗിച്ചു ചില്ലു അക്ഷരങ്ങള് ടൈപ് ചെയ്യുന്നതെങ്ങിനെ?

fasal November 24, 2013 at 6:01 PM  

ഉബുണ്ടുവിലെ കീബോര്‍ഡ് ലേ ഔട്ട് ഉപയോഗിച്ച് ചില്ലക്ഷരങ്ങള്‍ ടൈപ്പ് ചെയ്യുന്നത് നോക്കൂ.
ര്‍ - jd]
ല്‍ - nd]
ള്‍ - Nd]
ണ്‍ - Cd]
ന്‍ - vd]

ഇതു തന്നെയാണോ പരീക്ഷാഭവന്‍ സൈറ്റില്‍ എന്റര്‍ ചെയ്യേണ്ട രീതിയെന്ന് ഉറപ്പിച്ചില്ല. നോക്കട്ടേ.

MAR AUGUSTIN'S H S THURAVOOR November 25, 2013 at 7:50 AM  

അഡ്മിഷന്‍ നംബറിന്‍െറ കൂടെ അക്ഷരങ്ങള്‍ കൂടിയാല്‍ മാറ്റാന്‍ എന്തു െചയ്യണം

JIM JO JOSEPH November 25, 2013 at 12:19 PM  

sampoorna- തുറന്നുകിട്ടിയിരുന്നെങ്കില്‍ editing എളുപ്പമായേനേ.
04712546272 ല്‍ വിളിച്ചിട്ടുകിട്ടുന്നില്ല(ബെല്ലടിക്കുന്നുണ്ട്!!!)

zmhs November 25, 2013 at 10:07 PM  

സമ്പൂര്‍ണയില്‍ മുഴുവന്‍ കുട്ടികളുടേയും ഡാറ്റ ഉണ്ട് എന്നാല്‍ പരീക്ഷ ഭവന്‍ സൈറ്റില്‍ പത്തോളം പേരുടെ ഡാറ്റ കാണാനില്ല എന്തു ചെയ്യണം?

ഉബുണ്ടുവില്‍ Malayalam lay out തെരഞ്ഞെടുത്താല്‍ Inscript key board തന്നെയല്ലെ ഉപയോഗിക്കുന്നത്? അതോ settingsമാറ്റേണ്ടതൂണ്ടോ?

vijayan November 25, 2013 at 10:34 PM  

registration of PCN CANDIDATES is not visible in the popup memu of PAREEKSHABHAVAN SITE.IS there any other option in that site to register such students ?

vijayan November 25, 2013 at 10:36 PM  

registration of PCN CANDIDATES is not visible in the popup memu of PAREEKSHABHAVAN SITE.IS there any other option in that site to register such students ?

vijayan November 25, 2013 at 10:36 PM  

registration of PCN CANDIDATES is not visible in the popup memu of PAREEKSHABHAVAN SITE.IS there any other option in that site to register such students ?

ABHILASH November 26, 2013 at 12:15 PM  

തിരുത്ത് വായിക്കാന് ഒരാളുമായി രാവിലെ ഇരുന്നതാണ്. കൂടെ ഇരുന്ന ആള് പിണങി പോയി. ഇതിനെ കാള്‍ ഭേദം വല്ല വിറക് വെട്ടലൊ, കേബിളിനു കുഴി എടുക്കലൊ ആണെന്നു പുള്ളി പറയുന്നു. ശരിയാണെന്നു എനിക്കും തൊന്നി.

C.K.Suresh, THS, Kavalam December 3, 2013 at 7:55 PM  

എല്ലാ കാര്യങ്ങളും മുഹൂർത്തം വരെ കാത്തിരിക്കുന്നതു കൊണ്ടുണ്ടാകുന്ന കുഴപ്പങ്ങൾ മാത്രമേ പരീക്ഷാഭവന്റെ ഈ സൈറ്റിനുള്ളു. മറ്റ് തകരാറൊന്നുമില്ല. വളരെ നേരത്തെതന്നെ സമ്പൂർണ്ണയിൽ ശരിയായി എന്റർ ചെയ്തിരുന്നെങ്കിൽ ഈ പൊല്ലാപ്പൊന്നും വരില്ലായിരുന്നു. എല്ലാവരും കൂടി ഒരേ സമയത്ത് ശ്രമിക്കുമ്പോൾ സൈറ്റിൽ ഡാറ്റ കാണുന്നതിനും തിരുത്തുന്നതിനും ഒക്കെ സമയം കൂടുതൽ വേണ്ടിവരും. അക്കാര്യവും പറഞ്ഞ് ഇതൊന്നും നടക്കില്ല എന്ന് ചിന്തിക്കാതെ പ്രായോഗികമായ തീരുമാനം എടുക്കുക. എന്തായാലും നമ്മൾ ഇത് ചെയ്തേ പറ്റൂ!. അല്പം കഷ്ടപ്പെട്ടാലെന്ത്, മറ്റെല്ലാ രേഖകളും വളരെ എളുപ്പത്തിൽ ലഭിക്കുന്നില്ലേ.പരീക്ഷയുമായി ബന്ധപ്പെട്ട രേഖകളെല്ലാം കൈകൊണ്ട് തയ്യാറാക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്നത്തെ ആ കഠിന പ്രവൃത്തികളുമായി താരതമ്യം ചെയ്യുമ്പോൾ, ഇപ്പോൾ കാര്യങ്ങൾ എന്തെളുപ്പം!!
ചില അനുഭവങ്ങൾ
രാത്രി നെറ്റ് ലഭ്യമാകുന്ന സൌകര്യപ്രദമായ സ്ഥലത്തിരുന്ന് സൈറ്റിൽ കയറിനോക്കൂ. വളരെ വേഗം തിരുത്തലുകൾ നടത്താം.
സ്കൂളിൽ വച്ച് പകൽ സൈറ്റിൽ കയറുമ്പോൾ നെറ്റിന്റെ മറ്റ് കമ്പ്യൂട്ടറുകളിലുള്ള ഉപയോഗം പൂർണ്ണമായും ഒഴിവാക്കുക

C.K.Suresh, THS, Kavalam December 3, 2013 at 7:56 PM  
This comment has been removed by the author.
lisa December 4, 2013 at 11:29 AM  

ഒരുക്കം 2014 നന്നായിട്ടുണ്ട്

Brp December 5, 2013 at 11:17 AM  

a student is entered in two admission numbers in sampoorna(6415,6736).I can not upload photo...what I will do?

Model Maths December 5, 2013 at 1:50 PM  

Still my problem is "CHILLU LETTRS"....can anyone help?????????

Model Maths December 5, 2013 at 1:50 PM  

Still my problem is "CHILLU LETTRS"....can anyone help?????????

kanapram madhavan December 7, 2013 at 9:22 PM  

admission number changed. Canot correct it.So deleted and tried to add new admission number and details.But failed.What to do?

C.K.Suresh, THS, Kavalam December 9, 2013 at 8:00 PM  

പരീക്ഷാ ഭവന്റെ സൈറ്റിൽ മലയാളം ടൈപ്പ് ചെയ്യുന്നതിന് ഉബുണ്ടുവിൽ തന്നെ നെറ്റിൽ പ്രവേശിക്കേണ്ടതുണ്ട്. എന്നാൽ മറ്റൊരു എളുപ്പവഴി – സമ്പൂർണ്ണയിൽ ന്യൂ അഡ്മിഷൻ പേജിൽ പ്രവേശിച്ച്, മലയാളത്തിൽ പേര് ചേർക്കേണ്ട കോളത്തിൽ ആവശ്യമായ പേര് ടൈപ്പ് ചെയ്യുക. ഇത് കോപ്പി ചെയ്ത് പരീക്ഷാഭവൻ സൈറ്റിൽ ആവശ്യമായ സ്ഥലത്ത് പേസ്റ്റ് ചെയ്യുക. സമ്പൂർണ്ണയിൽ മലയാളം വളരെയെളുപ്പത്തിൽ ടൈപ്പ് ചെയ്യാം. ചില്ലക്ഷരങ്ങൾ ശരിയായി വന്നില്ലെങ്കിൽ ബാക് സ്പെയ്സ് അടിച്ചാൽ പല ചില്ലക്ഷരങ്ങൾ വാക്കോടുകൂടി പ്രത്യക്ഷപ്പെടും. ഇഷ്ടമുള്ളത് സെലക്ട് ചെയ്യാവുന്നതാണ്.

C.K.Suresh, THS, Kavalam December 9, 2013 at 8:00 PM  
This comment has been removed by the author.
Abdul jawad.I December 11, 2013 at 1:57 PM  

സഹായിക്കണെ....ഒന്ന്
എസ്സ്.എസ്സ്.എല്‍ സി എ ലിസ്റ്റില്‍ 3 വിദ്യാര്‍ത്ഥികള്‍ അധികം ഇത് എങ്ങനെ ഡിലീറ്റ് ചെയ്യും

murshid chingolil December 11, 2013 at 11:20 PM  

how to delete a student already included in A list

C.K.Suresh, THS, Kavalam December 12, 2013 at 4:59 AM  

ആ കുട്ടികളുടെ അഡ്മിഷൻ നമ്പർ എന്റർ ചെയ്ത് വ്യൂ ഡീറ്റയിൽസ് കാണുക. അതിൽ ഏറ്റവും താഴെ ഭാഗത്ത് ഡിലീറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക. ശേഷം പുതിയ എ ലിസ്റ്റ് ഡൌൺലോഡ് ചെയ്യുക

murshid chingolil December 12, 2013 at 12:22 PM  

Thanks....

murshid chingolil December 12, 2013 at 9:37 PM  

ഇപ്പോള്‍ എ ലിസ്റ്റില്‍ ഉള്‍പ്പെടുകയും മതിയായ ഹാജര്‍ ഇല്ലാത്തതുമായ കുട്ടിയെ എന്തു ചെയ്യും......steps വിവരിക്കുക....pls...വേഗം....

C.K.Suresh, THS, Kavalam December 13, 2013 at 11:31 AM  

ഹാജർ ഇല്ലാത്തതിന്റെ കാരണം നീതികരിക്കത്തക്കതാണെങ്കിൽ മതിയായ രേഖകളോടുകൂടി ഹാജർ നൽകുന്നതിനുള്ള തീരുമാനം സ്കൂൾ അധികൃതർക്ക് എടുക്കാവുന്നതാണ്. അതിന് സാധിക്കുന്നില്ലെങ്കിൽ കുട്ടിയുടെ രജിസ്ട്രേഷൻ നീക്കം ചെയ്യേണ്ടതാണ്. ഇതിനായി http://bpekerala.in സൈറ്റിൽ പ്രവേശിച്ച് രജിസ്ട്രേഷൻ ടാബിൽ ക്ലിക്ക് ചെയ്ത് അഡ്മിഷൻ നമ്പർ എന്റർ ചെയ്ത്, ഏറ്റവും താഴെ ഡിലീറ്റ് ചെയ്യേണ്ടതാണ്. അത് ഡിസംബർ 14,15 തീയതികളിലും ജില്ല തിരിച്ച് അനുവദിച്ചിട്ടുള്ള ദിവസവും ചെയ്യാവുന്നതാണ്. അതിനുശേഷം എടുക്കുന്ന എ ലിസ്റ്റിൽ പ്രസ്തുത കുട്ടി നീക്കം ചെയ്യപ്പെട്ടിരിക്കും

murshid chingolil December 13, 2013 at 9:37 PM  

ഇപ്പോള്‍ നീക്കം ചെയ്യപ്പെടുന്ന കുട്ടിയ്ക് അടുത്തവര്‍ഷം ARC വിഭാഗത്തില്‍ പരീക്ഷ എഴുതാന്‍ കഴിയുമോ....?
ഇപ്പോള്‍ ചെയ്യേണ്ട steps എന്തൊക്കെയാണ്......

Mubarak December 13, 2013 at 10:30 PM  

How can I write "chillukal" in windows. I enabled malayalam in windows but can not write "chillukal" in there. Please help

Unknown December 31, 2013 at 2:22 PM  

A-list publishing is postponed to 05/01/2014.
photo correction and malayalam name correction start from
tomorrow(1/1/13) 11.00 am

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer