ഫോട്ടോകള്‍ ഒരു ഫോള്‍ഡറിലിട്ട് ഒരുമിച്ച് ഫയല്‍ സൈസ് കുറക്കാം

>> Thursday, October 11, 2012

വിദ്യാഭ്യാസ വകുപ്പും IT@School ഉം സംയുക്തമായി കഴിഞ്ഞ വര്‍ഷം മുതല്‍ സ്ക്കുള്‍ കായിക മത്സരങ്ങളുടെ നടത്തിപ്പിന് നടപ്പിലാക്കിയ സോഫ്റ്റ്​വെയര്‍ കായികരംഗത്തെ ഒരു പുതിയ കാല്‍വെപ്പായിരുന്നു. വിജയകരമായിരുന്നു. സ്ക്കൂള്‍ തലങ്ങളില്‍ നിന്ന് ഓണ്‍ലൈനായി കുട്ടികളുടെ ഡാറ്റാ എന്റര്‍ ചെയ്യുകയും സബ് ജില്ലാതലങ്ങളില്‍ ആ ഡാറ്റാ ഉപയോഗിച്ച് സോഫ്റ്റ്​വെയറിന്റെ സഹായത്തോടെ മത്സരങ്ങള്‍ നടത്തുകയും ചെയ്യുന്നു. റവന്യു ജില്ലാ മത്സരങ്ങളും സംസ്ഥാന മത്സരങ്ങളും ഈ സോഫ്റ്റ്​വെയറിന്റെ സഹായത്താല്‍ കഴിഞ്ഞ വര്‍ഷം വളരെ വിജയകരമായി നടന്നു. സംസ്ഥാന മത്സരങ്ങളുടെ ഫലങ്ങള്‍ തല്‍സമയം തന്നെ ഇന്റര്‍നെറ്റില്‍ ലഭ്യമാക്കി. അതിനുള്ള സോഫ്റ്റ് വെയറിലേക്ക് അപ്​ലോഡ് ചെയ്യുന്ന കുട്ടികളുടെ ഫോട്ടോയുടെ വലിപ്പം 100kb ക്കും താഴേക്ക് മാറ്റേണ്ടതുണ്ട്. ഇത് ഓരോന്നോരാന്നായി ചെയ്യുന്നതിനു പകരം ഒരു ഫോള്‍ഡറിനുള്ളിലെ മുഴുവന്‍ ഇമേജുകളും ഒരുമിച്ച് format മാറ്റുകയോ resize ചെയ്യുകയോ ചെയ്യുന്നതിനായുള്ള converseen എന്ന സോഫ്റ്റ്​വെയറിനെക്കുറിച്ച് ചുവടെ വിശദീകരിച്ചിരിക്കുന്നു. ഒപ്പം സോഫ്റ്റ്​‌വെയറിലേക്കുള്ള ഡാറ്റാ എന്‍ട്രിയേക്കുറിച്ചുള്ള പൊതു നിര്‍ദ്ദേശങ്ങളും താഴെ നല്‍കിയിട്ടുണ്ട്.

ഇന്‍ഡ്യയില്‍ കായികരംഗത്ത് ആദ്യമായി ഓണ്‍ലൈന്‍ എന്‍ട്രിയിലുടെ മത്സരങ്ങള്‍ സംഘടിപ്പിച്ച സംസ്ഥാനം കേരളമാണ്. സംസ്ഥാനത്തെ കായികാദ്ധ്യാപകര്‍ക്കും സബ് ജില്ലാ, റവന്യു ജില്ലാ സെക്രട്ടറിമാര്‍ക്കും കായികരംഗത്ത് പ്രവര്‍ത്തിക്കുന്ന ഏല്ലാവര്‍ക്കും വളരെയധികം പ്രയോജനപ്പെട്ട ഇതിന് നേത്യത്വം നല്‍കിയ വിദ്യാഭ്യാസ വകുപ്പിനേയും, സ്പോര്‍ട്സ് ഓര്‍ഗനൈസറേയും IT@School നേയും അഭിനന്ദിക്കുന്നു. കഴിഞ്ഞ വര്‍ഷം അത്​ലറ്റിക് മത്സരങ്ങളില്‍ മാത്രമായിരുന്നു ഇത് നടപ്പിലാക്കിയത്. ഈ വര്‍ഷം നീന്തല്‍ , ഗെയിംസ് മത്സരങ്ങളിലും ഈ സോഫ്റ്റ്​വെയര്‍ നടപ്പിലാക്കുവാന്‍ തിരുമാനിച്ചിരിക്കുന്നു. സ്ക്കുള്‍ തല ഓണ്‍ലൈന്‍ എന്‍ട്രിക്കായി സെപ്റ്റംബര്‍ ആദ്യവാരം തന്നെ സോഫ്റ്റ് വെയര്‍ തയ്യാറാക്കുമെന്നാണ് അധിക്യതര്‍ അറിയിച്ചിരിക്കുന്നത്.
ഓണ്‍ലൈനായി ഡാറ്റാ എന്‍ട്രി നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

    1. www.schoolsports.in എന്ന വെബ് സൈറ്റിലാണ് ഡാറ്റാ എന്‍ട്രി നടത്തേണ്ടത്. 2. Mozilla Firefox എന്ന വെബ് ബ്രൗസര്‍ മാത്രമേ ഉപയോഗിക്കാവു. 3. Entry form , Item Code , Age Category , Sports Manual എന്നിവ വെബ് സൈറ്റിന്റെ ഹോം പേജില്‍ തന്നെ ലഭിക്കും. 4. സബ് ജില്ലയില്‍ നിന്നും ലഭിക്കുന്ന യൂസര്‍ നെയിമും പാസ് വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യണം. 5. ആദ്യമായി ലോഗിന്‍ ചെയ്യുമ്പോള്‍ പാസ്​വേഡ് നിര്‍ബന്ധമായും മാറ്റേണ്ടതാണ്. 6. അത്​ലറ്റിക് മത്സരങ്ങള്‍ക്കും നീന്തല്‍ മത്സരങ്ങള്‍ക്കും ഗെയിംസ് മത്സരങ്ങള്‍ക്കും പ്രത്യേകം എന്‍ട്രി നടത്തണം. 7. ഗെയിംസ് മത്സരങ്ങള്‍ എന്റര്‍ ചെയ്യുമ്പോള്‍ ടീമായി പങ്കെടുക്കുന്ന ഓരോ ഇനങ്ങളും പ്രത്യേകമായി ടിക്ക് ചെയ്യണം. 8. അഡ് മിഷന്‍ നമ്പര്‍, കുട്ടിയുടെ പേര് , വയസ് , ജനനതീയതി, പിതാവിന്റെ പേര്, പങ്കെടുക്കുന്ന ഇനങ്ങളുടെ കോ‍ഡ് നമ്പര്‍, ഫോട്ടോ എന്നീ വിവരങ്ങളാണ് നല്‍കേണ്ടത്. 9. സീനിയര്‍,ജുനിയര്‍,സബ് ജുനിയര്‍ വിഭാഗങ്ങളില്‍ മത്സരിക്കുന്ന കുട്ടികളുടെ പാസ് പോര്‍ട്ട് സൈസ് ഫോട്ടോ (പരമാവധി 100 kb) നിര്‍ബന്ധമായും അപ് ലോഡ് ചെയ്യേണ്ടതാണ്. 10. ഹയര്‍ സെക്കണ്ടറി കുട്ടികളാണെങ്കില്‍ അഡ് മിഷന്‍ നമ്പറിന്റെ കുടെ H (H101) എന്നും വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി കുട്ടികളാണെങ്കില്‍ അഡ് മിഷന്‍ നമ്പറിന്റെ കുടെ V (V101)എന്നും ചേര്‍ക്കേണ്ടതാണ്. 11. ഹയര്‍ എയ്ജ് ഗ്രൂപ്പില്‍ മത്സരിക്കുന്ന കുട്ടികളുടെ വിവരങ്ങള്‍ പ്രത്യേകം രേഖപ്പെടുത്തണം. ഇങ്ങനെ മത്സരിക്കുന്ന കുട്ടികള്‍ ഈ വര്‍ഷം നടക്കുന്ന എല്ലാ മത്സരങ്ങളിലും ആ വിഭാഗത്തില്‍ തന്നെ മത്സരിക്കണം. 12. എല്ലാ കുട്ടികളുടെയും വിവരങ്ങള്‍ എന്റര്‍ ചെയ്തതിനുശേഷം റിപ്പോര്‍ട്ട് പ്രിന്റ് ഔട്ട് പരിശോധിച്ച് ആവശ്യമായ തിരുത്തലുകള്‍ വരുത്തിയശേഷം മാത്രമേ Confirm ചെയ്യാവു. ഒരു പ്രാവശ്യം confirm ചെയ്തു കഴിഞ്ഞാല്‍ പീന്നീട് യാതൊരു വിധത്തിലുമുള്ള എഡിറ്റിംഗ് സാധ്യമല്ല.

Downloads

Athletics Item Codes
Entry Form for Athletics
Download Adobe Reader
Games Item Codes
Entry Form for Games
Sports Manual
Entry Form Instructions
User Guide
Age Group for Sports
Aquatics Item Codes
Entry Form for Aquatics
Mozilla Download

മലപ്പുറം ജില്ലയിലെ വളാഞ്ചേരി സ്വദേശിയും ഇടുക്കി ഐടി@സ്ക്കൂള്‍ പ്രൊജക്ടിലെ മാസ്റ്റര്‍ ട്രെയിനറുമായ എ.പി. അഷറഫ് സാറില്‍ നിന്നു ലഭിച്ച കണ്‍വര്‍സീന്‍ എന്ന സോഫ്റ്റ്‌വെയറിനെക്കുറിച്ചുള്ള വിവരങ്ങള്‍ നോക്കാം. ഒരു ഫോള്‍ഡറിനുള്ളിലെ മുഴുവന്‍ ഇമേജുകളും ഒരുമിച്ച് format മാറ്റുകയോ resize ചെയ്യുകയോ ചെയ്യുന്നതിനായി converseen എന്ന സോഫ്റ്റ്​വെയര്‍ ഉപയോഗിക്കാം. Digital Camera ഉപയോഗിച്ച് എടുത്ത ഫോട്ടോകള്‍ ഇത് ഉപയോഗിച്ച് ചെറുതാക്കാവുന്നതാണ്. മലപ്പുറം ഐടി@സ്ക്കൂള്‍ മാസ്റ്റര്‍ ട്രെയിനറായ ഹസൈനാര്‍ സാറാണ് ഈ സോഫ്റ്റ്‌വെയറിനെക്കുറിച്ച് വിവരം നല്‍കിയത്. ഉബുണ്ടുവില്‍ ഇത് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനായി താഴെ കാണുന്ന കമാന്റുകള്‍ ഓരോന്നായി ടെര്‍മിനലില്‍ ടൈപ്പ് ചെയ്ത് Enter ചെയ്യുക. (ഇവിടെ നിന്ന് കോപ്പിയെടുത്ത് ടെര്‍മിനലില്‍ പേസ്റ്റു ചെയ്താലും മതി.)

sudo add-apt-repository ppa:faster3ck/converseen
sudo apt-get update
sudo apt-get install converseen

(വിന്‍ഡോസിനു വേണ്ടിയുള്ള വേര്‍ഷന്‍ ഇവിടെയുണ്ട്)
ഇന്‍സ്റ്റലേഷനു ശേഷം Application-Graphics-Converseen തുറക്കുക.
Add images ക്ലിക്ക് ചെയ്ത് image folderസെലക്ട് ചെയ്യുക. Ctrl,A എനീ keys ഉപയോഗിച് എല്ലാ
images ഉം ഒരുമിച്ച് സെലക്ട് ചെയ്യാവുന്നതാണ്. ശേഷം open ക്ലിക്ക് ചെയ്യുക. check all ക്ലിക്ക് ചെയ്ത
ശേഷം convert to എന്നതിലെ നിന്നും file format സെലക്ട് ചെയ്യുക.

Resize ചെയ്യുന്നതിനായി ഇടതു ഭാഗത്തുള്ള dimensions എന്നതില്‍ % മാറ്റി px ആക്കി width, height ഇവ ക്രമീകരിക്കുക. (Size 100kb യില്‍ താഴെ ക്രമീകരിക്കുന്നതിനായി width, height ഇവ 800, 600 ആക്കിയാല്‍ മതി.) Save in എന്നതില്‍ folder സെലക്ട് ചെയ്യുക. ശേഷം convert എന്നതില്‍ ക്ലിക്ക് ചെയ്യുക. സെലക്ട് ചെയ്തിട്ടുള്ള ഫോള്‍ഡറിലേക്ക് ഇമേജുകള്‍ Convert ആയിട്ടുണ്ടാകും.

ശ്രദ്ധിക്കുക: വ്യത്യസ്ത വലിപ്പമുള്ള ഫോട്ടോകളെയാണ് ചെറുതാക്കേണ്ടതെങ്കില്‍ width, height ഇവ നല്‍കാതെ % മാത്രം നല്‍കിയാല്‍ മതി. ബീന്‍ ഉദാഹരണസഹിതം കമന്റ് ബോക്സില്‍ അത് വ്യക്തമാക്കിയിട്ടുണ്ട്. ഇവിടെ നോക്കുക

67 comments:

Hari | (Maths) September 16, 2011 at 7:08 AM  

വിവരങ്ങള്‍ അയച്ചു തന്ന കോട്ടയം മുണ്ടക്കയം സി.എം.എസ് ഹൈസ്ക്കൂളിലെ കായികാധ്യാപകനായ ജിക്കു സാറിന് നന്ദി. ഇത്തരം സഹായികള്‍ പരസ്പരം പങ്കുവെച്ചെങ്കില്‍ മാത്രമേ നമ്മുടെ ജോലി കൂടുതല്‍ ആസ്വാദ്യകരമാവുകയുള്ളു. എല്ലാ വായനക്കാരില്‍ നിന്നും അധ്യാപകസുഹൃത്തുക്കളില്‍ നിന്നും സമാനമായ പങ്കുവെക്കലുകള്‍ പ്രതീക്ഷിക്കുന്നു.

ഹോംസ് September 16, 2011 at 7:28 AM  

"സോഫ്റ്റ്​വെയറിന്റെ സഹായത്തോടെ മത്സരങ്ങള്‍ നടത്തുകയും ചെയ്യുന്നു. റവന്യു ജില്ലാ മത്സരങ്ങളും സംസ്ഥാന മത്സരങ്ങളും ഈ സോഫ്റ്റ്​വെയറിന്റെ സഹായത്താല്‍ കഴിഞ്ഞ വര്‍ഷം വളരെ വിജയകരമായി നടന്നു..."
ആഹാ..ഇനി കുട്ടികള്‍ ഓടുകയും ചാടുകയുമൊന്നും വേണ്ടല്ലേ..? സോഫ്റ്റ്​വെയര്‍ താനെ മത്സരങ്ങള്‍ നടത്തിക്കോളുമോ..? കാലം പോയൊരു പോക്കേ..!!!

ഗീതാസുധി September 16, 2011 at 7:36 AM  

കായികതാരങ്ങളുടെ മുഴുവന്‍ ഫോട്ടോകളും converseen എന്ന സോഫ്റ്റ്​വെയര്‍ ഉപയോഗിച്ച് മിനിറ്റുകൊണ്ട് ഒന്നായി റീസൈസ് ചെയ്യാന്‍ സാധിച്ചത് മാത്​സ് ബ്ലോഗിലെ ഡൗണ്‍ലോഡ്സിലുള്ള അഷ്റഫ് സാറിന്റെ ഈസഹായം മൂലമാണ്.
മാത്​സ് ബ്ലോഗിനും അഷറഫ് സാറിനും പെരുത്ത് നന്ദി!

മഹാത്മ September 16, 2011 at 9:49 AM  

എനിക്കൊരു സംശയം.
സബ് ജില്ലാ സ്പോര്‍ട്സ് ഉടനെ വരുന്നുണ്ട് എന്ന് പറയുന്നത് കേട്ടു. പല സ്ക്കൂളുകളിലും സ്കൂള്‍ തല സ്പോര്‍ട്സ് ഇതുവരെയും നടത്തിയിട്ടില്ല. അത് മാത്രമല്ല കഴിഞ്ഞ കുറെ കാലങ്ങളായി ജില്ലാ തല സ്പോര്‍ട്സ് നടത്തിയതിനു ശേഷമാണ് സബ് ജില്ലാ തല സ്പോര്‍ട്സ് നടത്തുന്നത് . ഇതിന്റെ ഗുട്ടന്‍സ് എന്താണെന്നു എത്ര ആലോചിച്ചിട്ടും കിട്ടുന്നില്ല.

ജനാര്‍ദ്ദനന്‍.സി.എം September 16, 2011 at 12:52 PM  

ജിക്കു സാറിന് നന്ദി.
ഇപ്പോള്‍ കൊടുത്തിരിക്കുന്നത് ഡാറ്റാ എന്‍ട്രിക്കുള്ള ഓണ്‍ലെന്‍ സോഫ്ട്വേര്‍ ആണല്ലോ. അതിന് കഴിഞ്ഞ വര്‍ഷവും പ്രയാസമൊന്നും ഉണ്ഠായിരുന്നില്ല. എന്നാല്‍ ഓണ്‍ ദി സ്ഫോട്ട് ഓഫ് ലൈന്‍ വേര്‍ഷനില്‍ അല്ലറ ചില്ലറ അപാകതകള്‍ ഉണ്ടായിരുന്നു. അവ ഇക്കൊല്ലം പരിഷ്കരിച്ചിട്ടുണ്ടായിരിക്കുമെന്നു കരുതുന്നു. ആ സോഫ്ട്വേറും സാംപിള്‍ ഡാറ്റായും കൂടി എല്ലാവര്‍ക്കുമായി നല്‍കിയാല്‍ താല്പര്യമുള്ളവര്‍ക്കെല്ലാം ചെയ്തുനോക്കാനും ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ നല്കാനും കഴിയുമായിരുന്നു. മാത്രമല്ല കലാമേളയുടേയും കായികമേളയുടേയും നടത്തിപ്പിനാവശ്യമായ സ്കൂള്‍ വേര്‍ഷനും കൂടി നല്കേണ്ടതാണ്.

അക്വാറ്റിക് മത്സരങ്ള്‍ തുടങ്ങുന്ന തിയ്യതിയും അവസാനിക്കുന്ന തിയ്യതിയും ചേര്‍ത്തു കാണുന്നത് പരസ്പരം മാറിപ്പോയോ എന്ന സംശയിക്കുന്നു.

മറ്റൊരു പ്രധാന നിര്‍ദ്ദേശം കുട്ടികളുടെ ഫോട്ടോയടക്കമുള്ള സകല വിവരങ്ങളും സംപൂര്‍ണ്ണപോലുള്ളവയില്‍ മൊത്തമായി രേഖപ്പെടുത്തി വെക്കേണ്ടതും ഓരോ മേളയ്ക്കും ഐഡന്‍ഡിറ്റി നമ്പര്‍ മാത്രം നത്‍കി സെലക്ട് ചെയ്യാനുള്ള സംവിധാനംകൂടി ഉടനടി പ്രാബല്യത്തില്‍ വരുത്തേണ്ടതാണ്.

കുട്ടിയുടെ ജനനത്തിയ്യതി ചേര്‍ക്കുമ്പോള്‍ വയസ്സു കൂടി ചേര്‍ക്കണമെന്നു പറയുന്നത് നല്ല ഒരു സോഫ്ട്വേറിന് ഭൂഷണമല്ല.

അതിനേക്കാളുപരി ഇവയടെ നിയമങ്ങളില്‍ അടുത്ത കാലത്തു വന്നിട്ടുള്ള പ്രധാന അപ്ഡേഷനുകള്‍ കൂടി ചേര്‍ക്കേണ്ടതാണ്.( ഉദാ- ഫൗള്‍ സ്റ്റാര്‍ട്ട് , ആദ്യാവസരത്തില്‍ ത്തന്നെ പുറത്തു പോകുന്നു)

അതുപോലെ അത്ലറ്റിക് ട്രാക്ക്, ഗെയിംസിനുള്ള കോര്‍ട്ടുകള്‍ എന്നിവയുടെ ഡയമെന്‍ഷനും ഡ്രോയിംഗും പി.ഡി.എഫ് രൂപത്തില്‍ അനുബന്ധമായി നല്കേണ്ടതാണ്.

Babu Jacob September 16, 2011 at 8:29 PM  

converseen ഉപയോഗിച്ച് നോക്കി . വളരെ പ്രയോജനകരമാണ് . Raster , vector എന്നിവയിലുള്ള 127 തരം picture formats -ലേയ്ക്ക് resize ചെയ്യാമെന്നത്‌ ഇതിന്റെ പ്രധാന സവിശേഷതയാണ് . ഒരുപാട് ചിത്രങ്ങളെ ഒന്നിച്ചു resize ചെയ്യുമ്പോള്‍ ഒരു കാര്യം ശ്രദ്ധിക്കുക . Landscape -ഉം portrait - ഉം ഒന്നിച്ചു pixel അടിസ്ഥാനത്തില്‍ (ഉദാ :- 800 X 600 ) resize ചെയ്യരുത് . അവയുടെ width x height രണ്ടുതരം അനുപാതത്തിലാണ് എന്നത് ശ്രദ്ധിക്കണം . അങ്ങനെയുള്ള സാഹചര്യത്തില്‍ dimension , pixel ആയി എടുക്കുന്നതിനു പകരം % ആയി എടുക്കുന്നതാണ് നല്ലത് . % ആയി എടുത്താല്‍ വ്യത്യസ്ത തരം ചിത്രങ്ങളുടെ width , height എന്നിവ ഒറിജിനല്‍ ചിത്രത്തിന്റെ അനുപാതത്തില്‍ resize ചെയ്യപ്പെട്ടുകൊള്ളും . ഔട്ട്‌ പുട്ട് ഇമേജ് വികലമാവില്ല എന്ന് സാരം . ചിത്രങ്ങളെ ചെറുതാക്കാന്‍ 100 % -ല്‍ കുറവും വലുതാക്കാന്‍ 100 % -ല്‍ കൂടുതലും എടുക്കണം .

ജി.പത്മകുമാര്‍ September 16, 2011 at 9:32 PM  

സന്ദര്‍ഭത്തിനൊത്തുയരുന്ന മാത്സ് ബ്ളോഗിനും അദ്ധ്യാപകസുഹൃത്തുക്കള്‍ക്കും വളരെ നന്ദി. Resize കുരുക്കഴിക്കന്‍ ഫോട്ടോഷോപ്പാല്‍ സഹായിക്കാമെന്ന് ഒരു സ്റ്റുഡിയോ ചങ്ങാതി പറഞ്ഞിരുന്നു,വേണ്ടി വന്നില്ല. Converseen ബഹുത്ത് അച്ഛാ...

SOCIALSCIENCE CLUB September 16, 2011 at 9:40 PM  

this is very helpful

ജോമോന്‍ September 16, 2011 at 11:32 PM  

സ്പോര്‍ട്സിനായി അപ് ലോഡ് ചെയ്യാനാണെങ്കില്‍ ഫോട്ടോയുടെ ഫയല്‍ സൈസ് 100 കെ.ബി യില്‍ താഴെയാവണം.
ഒപ്പം
width =400
height=400
ആണ് സൈസ്...അതായത് 400x400

ജോമോന്‍ September 16, 2011 at 11:33 PM  

വിന്‍ഡോസില്‍ ഫോട്ടോഷോപ്പ്, ഐഫണ്‍ തുടങ്ങിയ സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ച് ഇതു ചെയ്യാം..

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur September 17, 2011 at 12:43 AM  

ഇതിനായി വേറെയും സോഫ്ട്വെയറുകള്‍ ഉണ്ട്...
ഉദാ:
pix resizer

വി.കെ. നിസാര്‍ September 17, 2011 at 7:11 AM  

സമ്പൂര്‍ണ്ണയുടെ ഭാഗമായി ഉടനെതന്നെ (പത്താം ക്ലാസ്സുകാരുടേത്)കുട്ടികളുടെ ഫോട്ടോകള്‍ അപ്​ലോഡ് ചെയ്യേണ്ടതുണ്ട്. ആ ജോലി അതാത് സ്കൂളില്‍ തന്നെ (എസ്.ഐ.ടി.സി..അല്ലാതാര്?)ചെയ്യേണ്ടി വരുമെന്നാണ് ഇപ്പോഴത്തെ വിവരം.അപ്പോള്‍ ഈ അറിവ് ഗുണകരമാകും.

bean September 17, 2011 at 7:59 AM  

വ്യത്യസ്ത resolution ഉള്ള ഒരു portrait ചിത്രവും ഒരു landscape ചിത്രവും ഒന്നിച്ചു resize ചെയ്യുന്നു .

യഥാര്‍ഥ ചിത്രങ്ങള്‍ താഴെ

[im]https://sites.google.com/site/50isnot15/home/51589.jpg[/im]
[im]https://sites.google.com/site/50isnot15/home/panoramic.jpg[/im]

രണ്ടിനും pixel 200 X 150 കൊടുത്തപ്പോള്‍ കിട്ടിയ output താഴെ

[im]https://sites.google.com/site/50isnot15/home/51589%201.jpg[/im]
[im]https://sites.google.com/site/50isnot15/home/panoramic%201.jpg[/im]

രണ്ടിന്റെയും % 50 കൊടുത്തപ്പോള്‍ കിട്ടിയ output താഴെ

[im]https://sites.google.com/site/50isnot15/home/51589%202.jpg[/im]
[im]https://sites.google.com/site/50isnot15/home/panoramic%202.jpg[/im]


അപ്പോള്‍ വ്യത്യസ്ത തരം ചിത്രങ്ങള്‍ ഒന്നിച്ചു resize ചെയ്യുമ്പോള്‍ pixel എടുക്കുന്നതിലും നല്ലത് % എടുക്കുന്നതാണ് .

വി.കെ. നിസാര്‍ September 17, 2011 at 8:19 AM  

വൗ..മി.ബീന്‍!

Hari | (Maths) September 17, 2011 at 8:41 AM  

ബീന്‍, കൊള്ളാം. പരീക്ഷണം പങ്കുവെച്ചതിന്. ഒപ്പം അത് തെളിയിക്കുന്നതിന് കമന്റ് ബോക്സ് ഭംഗിയായി ഉപയോഗിച്ചതിനും.

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ September 17, 2011 at 9:52 AM  

ഉപകാരപ്രദം...നന്ദി

Manoraj September 17, 2011 at 1:38 PM  

ഇന്‍ഫൊര്‍മേറ്റീവ്.. ഉപയോഗിച്ച് നോക്കിയിട്ട് കൂടുതല്‍ പറയാം

Nawal September 17, 2011 at 4:59 PM  

വളരെ ഉപകാരപ്പെട്ട നിര്‍ദ്ദേശങ്ങള്‍ അയച്ചു തന്ന അശ്റഫ് സാറിന് നന്ദി.മുസ്തഫ

നിരക്ഷരൻ September 17, 2011 at 7:41 PM  

എനിക്ക് വളരെയധികം ഉപയോഗപ്പെടാൻ പോകുന്ന ഒരു സംഭവമാണിത്. ഡൌൺലോഡ് ചെയ്തു. ഇൻസ്റ്റാൾ ചെയ്തു. കുറച്ച് പടങ്ങളിൽ പരീക്ഷിച്ചു നോക്കി. മാൿസ് ബ്ലോഗിന് നന്ദി.

വി.കെ. നിസാര്‍ September 17, 2011 at 8:53 PM  

നന്ദി നിരക്ഷരന്‍!
ജീവിതത്തിലൊരിയ്ക്കല്‍പോലും പോകാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും, ധാരാളം വായനക്കാരെ ശ്രീലങ്കയിലെ വിശേഷങ്ങളനുഭവിപ്പിച്ചുകൊണ്ടിരിക്കുന്ന താങ്കളുടെ കമന്റ് മനസ്സു കുളിര്‍പ്പിച്ചു.

ചിക്കു September 17, 2011 at 10:28 PM  

.

സമ്പൂര്‍​ണ്ണയുടെ ജോലി സ്കൂളില്‍ തന്നെ ചെയ്യേണ്ടി വരുമെന്ന കമന്റു വായിച്ചു...

ആദ്യം സമ്പൂര്‍ണ്ണയുടെ പൂരിപ്പിച്ച ഫോം കെല്‍ട്രോണ്‍ അധികൃതര്‍ സ്കൂളില്‍ വന്നു വാങ്ങുമെന്നു പറഞ്ഞു. പിന്നെ പറഞ്ഞു ഓഗസ്റ്റ് മുപ്പത്തിയൊന്നിനു തീര്‍ത്ത് ഡി.ഇ.ഒ യില്‍ എത്തിക്കണമെന്ന്. പിന്നെ തീയതി 14 ആയി. ഇപ്പോള്‍ പത്താം ക്ലാസിനു പതിനേ​ഴും എട്ടിനും ഒന്‍പതിനും 24 -ഉം..

ചില സംശയങ്ങള്‍...

"ദാ..കുറെ ഫോം തന്നു വിടും. പൂരിപ്പിച്ചു വച്ചേക്കണം.." എന്നു പറഞ്ഞു തന്ന ഇതാണ് എ ലിസ്റ്റിന് ആധാരമാകാന്‍ പോകുന്നത് എന്നു കേള്‍ക്കുന്നു. ഇതു പൂരിപ്പിക്കേണ്ടതില്‍ ചില സംശയങ്ങള്‍ സൂചിപ്പിക്കട്ടെ...

ചില കുട്ടികള്‍ രണ്ടാം വര്‍ഷക്കാരായിരിക്കും. അതു സൂചിപ്പിക്കാന്‍ എന്തെങ്കിലും മാര്‍ഗം ഇതിലുണ്ടോ..?

പിന്നെ ഈ തരത്തില്‍ കൊണ്ടു കൊടുത്താല്‍ അതില്‍ പിന്നീടു മാറ്റങ്ങളൊന്നും പാടില്ല എന്നാണ് അറിഞ്ഞത്. അങ്ങിനെയെങ്കില്‍ അതേ പ്രാധാന്യത്തോടെ ഓരോന്നും എങ്ങിനെയാണ് പൂരിപ്പിക്കേണ്ടത് എന്നെല്ലാം പറഞ്ഞു തരണമായിരുന്നു.....

ചിക്കു September 17, 2011 at 10:36 PM  
This comment has been removed by the author.
ചിക്കു September 17, 2011 at 10:38 PM  

.

ടിസി നമ്പറു ചോദിക്കുന്നു.. അംഗീകാരമില്ലാത്ത സ്കൂളുകളിലെ ടിസിയുടെ നമ്പര്‍ എഴുതാമോ..?

പിന്നെ ഇതെങ്ങിനെ പൂര്‍ത്തിയാവും..അതിനുള്ള സമയമുണ്ടോ എന്നതെല്ലാം സംശയകരമാണ്.

ശരിക്കു പറഞ്ഞാല്‍ എട്ടാം ക്ലാസിലെ മാത്രം

ഈ വര്‍ഷം ചെയ്യിപ്പിച്ചാല്‍ മതിയായിരുന്നു..
ഒന്‍പതാം ക്ലാസിലേത് അതായത് അടുത്ത വര്‍ഷത്തെ പത്താം ക്ലാസിലെ കുട്ടികളുടെ വിവരങ്ങള്‍ അടുത്ത അധ്യയന വര്‍ഷത്തെ ആറാം പ്രവൃത്തി ദിവസത്തിനു മുന്‍പ് തീര്‍ക്കണമെന്ന് പറഞ്ഞാല്‍ ഒന്‍പതും ഈ വര്‍ഷം തന്നെ പെര്‍ഫക്ടാവും.

പത്തിലേത് പിന്നെ ഓരോ വര്‍ഷവും നടക്കാറുണ്ടല്ലോ.. അതിനുള്ള സ്ഥിരം സിഡിയ്ക്കു പകരം സമ്പൂര്‍ണ്ണ സി‍ഡി കൊടുത്താല്‍ മതി..

ഫലത്തില്‍ ഈ പരിപാടി മൊത്തം വലിയ കഷ്ടപ്പാടില്ലാതെ സ്കൂളില്‍ തന്നെ ചെയ്യാം. (കാശു കിട്ടുമെന്നതിനാല്‍ ടീച്ചേഴ്സ് കാര്യമായി എതിര്‍ക്കുകേമില്ല..)

THS KANJIRAPPALLY September 18, 2011 at 8:56 AM  

Onam Exam Question Bank ബ്ലോഗിലൂടെ നല്‍കിയാല്‍ Password കിട്ടിയിട്ടില്ലാത്ത ടെക്ലിക്കല്‍ സ്ക്കൂളുകള്‍ക്കുകൂടി പ്രയോജനപ്പെടുമായിരുന്നു

പട്ടേപ്പാടം റാംജി September 18, 2011 at 10:00 AM  

എനിക്ക് പ്രയോജനമായേക്കാവുന്ന പോസ്റ്റ്‌. ഒന്ന് നോക്കട്ടെ.

വി.കെ. നിസാര്‍ September 18, 2011 at 8:59 PM  

[im]https://sites.google.com/site/nizarazhi/niz/follow.jpeg?attredirects=0&d=1[/im]
2000 സുഹൃത്തുക്കള്‍!
അഭിമാനം ആകാശം മുട്ടെ!!

Unknown September 20, 2011 at 8:15 PM  

Sir, how can i replace my Epson Stylus printer cartridge in Ubuntu 10.4

Ashraf A.P. September 22, 2011 at 10:38 AM  

converseen കേരളത്തിലങ്ങോളമുള്ള മുഴുവന്‍ അധ്യാപകര്‍ക്കും പ്രയോജനപ്പെടുന്ന രീതിയില്‍ പ്രസിദ്ധീകരിച്ച ജിക്കു സാറിനും മാത്സ് ബ്ലോഗിനും ഒത്തിരി നന്ദി.......
ഐടി സഹായി

shiju chempanthotty September 23, 2011 at 11:31 AM  

ബ്ലൊഗ് സ്പൊട്ട് .ഉപയോഗിച്ച് പുതിയ ബ്ലോഗ നിർമ്മിക്കുന്ന വിധം ഒന്നു പറയാമൊ?
അതിൽ ചിത്രം, വീഡിയൊ എന്നിവ ചേർക്കുന്ന വിധവും, ലിങ്ക് ചേർക്കുന്ന വിധവും
ഒന്നു പറയാമൊ?

Ajayan September 23, 2011 at 3:58 PM  

in my school, while data entering we cAN NOT ENTER 2 students DATA.what may be the reason?


Anil
AVBHS Thazhava
kollam

ജോമോന്‍ September 23, 2011 at 6:34 PM  

@ AJayan/Anil

Can you tell the details?
Whether that students full fill the criteria for the game?
Whether the problem occurred while uploading photo ?
Any problem with admission number?

Tell in Detail
(I am not an expert, but in our school, we didn't face any problem..so asked..)

sreejithkoiloth September 24, 2011 at 10:56 AM  

converseen എന്നതുപോലെ ജിമ്പ് ഉപയോഗിച്ചും ഒരു ഫോള്‍ഡറിലെ മുഴുവന്‍ ഫോട്ടോയും റിസൈസ് ചെയ്യാം.അതിനായി David's Batch processor എന്ന plugin ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി. (Edubuntu 10.04 (ICT -IX ട്രെയിനിംഗില്‍ അധ്യാപകര്‍ക്കു വിതരണം ചെയ്തത്)ല്‍ ഈ plugin ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്.)ഇതിനായി synaptic package manager-ല്‍ gimp batch എന്ന് സെര്‍ച്ചുചെയ്ത്,സെര്‍ച്ച് റിസള്‍ട്ടിലെ gimp-plugin-registry എന്ന പാക്കേജ് ഇന്‍സ്റ്റാള്‍ ചെയ്യുക. ഈ plugin പ്രവര്‍ത്തിപ്പിക്കാന്‍ ജിമ്പില്‍ filters - batch -batch processor തുറക്കുക.ചിത്രങ്ങള്‍ ചേര്‍ക്കാന്‍ input tabലെ add ബട്ടണ്‍ ഇപയോഗിക്കുക.resize മാത്രമല്ല Turn (flip), colour,Crop, Sharpen, rename തുടങ്ങി ഒട്ടനവധി ഓപ്ഷനുകള്‍ വേറെയുമുണ്ട്. ഫോട്ടോകള്‍ bmp, dpx,jpg,gif, miff, pat, png, pnm, tga,tiff, xcf,cineon തുടങ്ങിയ ഫോര്‍മാറ്റുകളിലേക്കും മാറ്റാവുന്നതാണ്.

sreejithkoiloth September 24, 2011 at 1:37 PM  
This comment has been removed by the author.
Younus September 26, 2011 at 7:21 PM  

ജിയോജിബ്രയുടെ ഏതെങ്കിലും ട്യൂട്ടോറിയല് സി.ഡി മാര്ക്കറ്റില് ലഭ്യമാണോ.
Is there any software in Ubuntu to conduct school level Arts & Sports competitions

ഹാരീഷ് . എം September 28, 2011 at 8:53 AM  

thanku sir, a very good effort

വി.കെ. നിസാര്‍ October 18, 2011 at 7:32 AM  

കഴിഞ്ഞവര്‍ഷം മാത്​സ് ബ്ലോഗ് പ്രസിദ്ധീകരിച്ച ഐടി ക്വിസ് മോഡലുകള്‍ ആവശ്യപ്പെട്ട അഴീക്കോട് സീതിസാഹിബ് സ്മാരക ഹൈസ്കൂളിലെ റുബീനടീച്ചര്‍ക്കും മറ്റുള്ളവര്‍ക്കും....
നമ്മുടെ ഹോം പേജില്‍ വലതുവശത്ത് താഴെ 'ഈ ബ്ലോഗില്‍ തിരയൂ' എന്ന് കാണുന്നിടത്ത് quiz എന്നോ മറ്റോ സെര്‍ച്ച് ചെയ്ത് പഴയ ഏതൊരു പോസ്റ്റും എളുപ്പം കണ്ടുപിടിക്കാവുന്നതേയുള്ളൂ..!

പ്രത്യൂഷ് October 23, 2011 at 8:26 PM  

mozilla firefox 7 ill e software ill photo upload cheyaan patunila....firefox 3 upayogikkendi varunu..........

rony October 29, 2011 at 11:04 PM  

"ഫോട്ടോകള്‍ ഒരു ഫോള്‍ഡറിലിട്ട് ഒരുമിച്ച് ഫയല്‍ സൈസ് കുറക്കാം"
http://nchc.dl.sourceforge.net/project/converseen/Converseen/Converseen%200.4/0.4.6/Converseen-0.4.6-win32-setup.exe

rony October 29, 2011 at 11:04 PM  

"ഫോട്ടോകള്‍ ഒരു ഫോള്‍ഡറിലിട്ട് ഒരുമിച്ച് ഫയല്‍ സൈസ് കുറക്കാം
"http://nchc.dl.sourceforge.net/project/converseen/Converseen/Converseen%200.4/0.4.6/Converseen-0.4.6-win32-setup.exe

chundangapoil December 26, 2011 at 1:02 PM  
This comment has been removed by the author.
chundangapoil December 26, 2011 at 1:05 PM  

Sir
How can I install 'canon pixma ip 2770' in ubundu 10.4

master September 23, 2012 at 11:32 AM  

എസ് എസ് എല്‍ സി എലിസ്ററിലേക്കുള്ള ഫോട്ടോകള്‍ റീസൈസാ ചെയ്യാനും ഇത് ധാരാളം മതി.

master September 23, 2012 at 11:34 AM  

എസ് എസ് എല്‍ സി എലിസ്ററിലേക്കുള്ള ഫോട്ടോകള്‍ റീസൈസാ ചെയ്യാനും ഇത് ധാരാളം മതി.

CHERUVADI KBK October 17, 2012 at 3:02 PM  

How to get sudo password?

CHERUVADI KBK October 17, 2012 at 3:03 PM  

How to get sudo password?

CHERUVADI KBK October 17, 2012 at 3:04 PM  
This comment has been removed by the author.
CHERUVADI KBK October 17, 2012 at 3:05 PM  
This comment has been removed by the author.
CHERUVADI KBK October 17, 2012 at 3:09 PM  
This comment has been removed by the author.
suresh t October 17, 2012 at 11:05 PM  

converseen seems grea..thank u sir thank u

SURESH T SN TRUSTS HSS PUNALUR

suresh t October 17, 2012 at 11:05 PM  

converseen seems great...thank u sir thank u....
SURESH T SN TRUSTS HSS PUNALUR

prabha k October 20, 2012 at 8:40 AM  

web site address of blog is www.blogspot.in

തുറന്നുവരുന്ന window യില്‍ create an account click ചെയ്യുക
next window യില്‍ details type.

NANMA October 21, 2012 at 7:49 PM  
This comment has been removed by the author.
NANMA October 21, 2012 at 7:49 PM  
This comment has been removed by the author.
unni n.n. October 24, 2012 at 9:21 PM  

sir,
Converseen is very useful to us and informative. Thanks a lot.

unni n.n. October 24, 2012 at 9:22 PM  

sir,
Converseen is very useful to us and informative. Thanks a lot.

rajeev joseph October 26, 2012 at 10:30 PM  

ജിക്കു സര്‍,
അറിവ് പങ്കു വെച്ചതിനു നന്ദി. ലിനക്സ് ഉപയോഗിക്കുന്നവര്‍ക്ക് മറ്റൊരു മാര്‍ഗ്ഗം പരീക്ഷിച്ചു കൂടെ...
ഉദാഹരണം : ഡസ്ക് റ്റോപ്പില്‍ ഉള്ള ഒരു ചിത്രത്തില്‍ റൈറ്റ് ക്ലിക്ക് ചെയ്‌താല്‍ റീ സൈസ് ഇമെജെസ് എന്ന ഓപ്ഷന്‍ കാണാമല്ലോ.
1 . ഒരു ചിത്രത്തിനു പകരം ഒത്തിരി ചിത്രങ്ങള്‍ ഒന്നിച്ചു സെലക്റ്റ് ചെയ്യുക.
2 . എന്നിട്ട് ആ സിലക്ഷന്‍ കളയാതെ തന്നെ റൈറ്റ് ക്ലിക്ക് ചെയ്ത് റീ സൈസ് ഇമെജെസ് എന്ന അതേ ഓപ്ഷന്‍ സിലക്റ്റ് ചെയ്ത് സൈസ് കുറക്കുക. എല്ലാ ചിത്രങ്ങളും അതേ സ്ഥലത്ത് തന്നെ റീ സൈസ് ചെയ്യപ്പെട്ടും സിലക്റ്റ് മോഡിലും കിട്ടും.
3 . സിലക്ഷന്‍ കളയാതെ തന്നെ അവയെ കട്ട് ചെയ്ത് മറ്റൊരു ഫോള്‍ഡര്‍ തുറന്ന് അതിനകത്താക്കിയാല്‍ റീ സൈസ്ഡ് ചിത്രങ്ങള്‍ എല്ലാം ഒരിടത്ത് കിട്ടും.

rajeev joseph October 26, 2012 at 10:47 PM  

എസ്.എസ്.എല്‍.സി. , ഒന്‍പത് , എട്ട്‌ എന്നീ ക്ലാസുകളിലെ ഒന്നാം ടേം, രണ്ടാം ടേം ചോദ്യ ശേഖരത്തിനായി www.english4keralasyllabus.com സന്ദര്‍ശിക്കുക.

govt.vhssmanacaud October 27, 2012 at 5:39 PM  

ഞങ്ങളുടെ school sampoorna portal തുറക്കുബോള്‍ Dashboard,Student ,Admission എന്നിവ മാത്രമേ കാണാന്‍ സാധിക്കുന്നൊള്ളൂ

MILLU October 30, 2012 at 8:17 PM  

30kb സൈസില്‍ കിട്ടുന്നതിന് px ആണെങ്കില്‍ എത്രയാണ് കൊടുക്കേണ്ടത്? % ആണെങ്കില്‍ എത്രയാണ് കൊടുക്കേണ്ടത്?

മറ്റൊരു സംശയം സമ്പൂര്‍ണയുമായി ബന്ധപ്പെട്ടതാണ്. അതായത് സമ്പൂര്‍ണയില്‍ ഫോട്ടോകള്‍ എങ്ങനെയാണ് ഒരുമിച്ച് അപ് ലോഡ് ചെയ്യുന്നത്? ആരെങ്കിലും മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു.

ranjjitkumar November 1, 2012 at 8:44 PM  

സാര്‍,
Panasonic KX-MB 1900 CX printer ന്റെ ubuntu 10.04 support ചെയ്യുന്ന driver ലഭ്യമാണോ?

ranjjitkumar November 1, 2012 at 8:45 PM  

സാര്‍,
Panasonic KX-MB 1900 CX printer ന്റെ ubuntu 10.04 support ചെയ്യുന്ന driver ലഭ്യമാണോ?

SURESH.K Kirachi May 11, 2013 at 12:49 PM  

ubuntu വില്‍ HP Deskjet F2480(Print,Scan,Copy) work ചെയ്യിക്കുന്ന വിധം വിശദീകരിച്ചുതരുമോ?ഇതിനു ഏതെന്കിലും software install ചെയ്യേണ്ടതുണ്ടോ?

access communication August 10, 2013 at 4:45 PM  

വിവരങ്ങള്‍ അയച്ചു തന്ന കോട്ടയം മുണ്ടക്കയം സി.എം.എസ് ഹൈസ്ക്കൂളിലെ കായികാധ്യാപകനായ ജിക്കു സാറിന് നന്ദി.

access communication August 10, 2013 at 4:46 PM  

വിവരങ്ങള്‍ അയച്ചു തന്ന കോട്ടയം മുണ്ടക്കയം സി.എം.എസ് ഹൈസ്ക്കൂളിലെ കായികാധ്യാപകനായ ജിക്കു സാറിന് നന്ദി.

Anonymous June 10, 2015 at 4:55 PM  
This comment has been removed by a blog administrator.
Anonymous June 10, 2015 at 5:00 PM  

മലയാളത്തിൽ ഉള്ള സ്കൂൾ പ്രോജെക്ട്സ് വർക്ക്‌നായി ഈ ബ്ലോഗ്‌ ജോയിൻ ചെയ്യുക
www.malayalamschoolprojectswork.blogspot.in

BULLS NET October 24, 2016 at 3:45 PM  

Sir,

IT@school websitel X, IX standed cannot dowled file format deb what can i do

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer