9, 10 ക്ലാസുകളിലെ മാതൃകാ ടീച്ചിങ് മാനുവലും
കണ്ണന്‍ സാറിന്റെ പ്രൊജക്ടും
>> Thursday, June 2, 2016
പാലക്കാട്ടെ പരുത്തിപ്പുള്ളിയിലെ കണ്ണന്‍ സാര്‍ പഴയപോലെ വീണ്ടും സജീവമാകുകയാണ് നമ്മുടെ ബ്ലോഗില്‍! ഒമ്പതിലേയും പത്തിലേയും ഗണിത പുസ്തകങ്ങള്‍ ഒന്നിച്ചുമാറുമ്പോള്‍, മാത്‌സ് ബ്ലോഗിന് എങ്ങനെ ഗണിതത്തെ അവഗണിക്കാനാകും?ഹൈസ്കൂള്‍ ക്ലാസുകളിലെ പുതിയ ഗണിത സമീപനത്തിന്റെ സൗന്ദര്യം കുടികൊള്ളുന്നത്, ക്ഷേത്രഗണിത ബീജഗണിത സമന്വയമാണത്രെ! ഈ പഠന പ്രോജക്ട് അതുകൊണ്ടുതന്നെ സമാന്തരശ്രേണിക്കും വൃത്തങ്ങള്‍ക്കും തൊടുവരകള്‍ക്കുമൊക്കെ അവകാശപ്പെട്ടതുതന്നെ. "നിഗമനങ്ങളിലെ അപകടം" എന്ന ട്രിവിയ (സൈഡ് ബോക്സ്) ആധാരമാക്കിയാണ് ഈ പഠന പ്രോജക്ട് തയ്യാറാക്കിയിരിക്കുന്നത്. ഇതു സംബന്ധമായി മാത്രമല്ല, ഈ യൂണിറ്റ് പഠിക്കുമ്പോഴും പഠിപ്പിക്കുമ്പോഴുമുണ്ടാകുന്ന സംശയങ്ങള്‍ ചുവടെ ചോദിക്കുക. കൃഷ്ണന്‍ സാറിനേയും ജോണ്‍ സാറിനേയുമൊക്കെ പ്രതീക്ഷിക്കാം.
Maths Project : Prepared by Kannan Sir, Paruthippully | Download |
A Continous Activity on the above Maths Project Prepared by Pramod Moorthy Sir, Palakkad | Download |
STD X Unit Plan & Model Teaching Note and Unit Plan | Download |
STD IX Unit Plan & Model Teaching Note and Unit Plan | Download |
18 comments:
ഇതു സംബന്ധമായി മാത്രമല്ല, ഈ യൂണിറ്റ് പഠിക്കുമ്പോഴും പഠിപ്പിക്കുമ്പോഴുമുണ്ടാകുന്ന സംശയങ്ങള്‍ ചുവടെ ചോദിക്കുക. കൃഷ്ണന്‍ സാറിനേയും ജോണ്‍ സാറിനേയുമൊക്കെ പ്രതീക്ഷിക്കാം.
Is this a project?
My son and daughter at 4th and 6th in a CBSE School did better projects than this! They are not writing down but taking DTP Printouts. Colorful too..
Shame on these types of projects
എനിക്കിത്രയും കാലം ഈ ഫൊട്ടോഗ്രാഫര്‍ ആരായിരിക്കുമെന്ന്
ചില സംശയങ്ങളൊക്കെ തോന്നിയിരു്ന്നു.
ഇപ്പം അത് ആരാണെന്ന് ഏതാണ്ട് മനസ്സിലായി
ഹരിയും സിംഹിയും ഒന്നു തന്നെ!
I am sorry, I want to know when Will declared sslc revaluation result.plz reply
Please provide link of teacher text of tenth standard Mathematics.
ഇവിടെ നോക്കൂ സര്‍
ക്ഷമിക്കണം . ഒരു ടൈം ടേബിൾ സോഫ്റ്റ്‌വെയർ നിര്മ്മിക്കാൻ കഴിയുന്നവർ അത്തരത്തിലൊന്ന് നിർമ്മിച്ച് ഷെയർ ചെയ്യൂൂ .ഒരു പാടു പേര്ക്ക് ഉപകാരമാവില്ലേ
ക്ഷമിക്കണം . ഒരു ടൈം ടേബിൾ സോഫ്റ്റ്‌വെയർ നിര്മ്മിക്കാൻ കഴിയുന്നവർ അത്തരത്തിലൊന്ന് നിർമ്മിച്ച് ഷെയർ ചെയ്യൂൂ .ഒരു പാടു പേര്ക്ക് ഉപകാരമാവില്ലേ
There is a good Software in UBUNTU (IT@SCHOOL)
Cherish
കണ്ണന്‍സാറും ഹിതയുമൊക്കെ ബ്ലോഗിനു വേണ്ടി ചെയ്തിട്ടുള്ള സംഭാവനകള്‍ മറക്കാന്‍ കഴിയുന്നതല്ല. പാഠപുസ്തകം മാറിയ ഈ സാഹചര്യത്തില്‍ അവരില്‍ നിന്നും കൂടുതല്‍ സഹായികള്‍ പ്രതീക്ഷിക്കുന്നു. കണ്ണന്‍ സാറിന്റെ ഈ പ്രൊജക്ടിന് അനുബന്ധമായി ചെയ്യാവുന്ന മറ്റൊരു പ്രൊജക്ട് പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കിയത് ഇതോടൊപ്പം നല്‍കിയിട്ടുണ്ട്. ഏവരും നോക്കുമല്ലോ.
@ Sujith Kumar S,
ഇതിനു മുമ്പ് ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ടൈംടേബിള്‍ സോഫ്റ്റ് വെയറുകളുമായി ബന്ധപ്പെട്ട രണ്ട് പോസ്റ്റുകള്‍ ഇവിടെ കാണാം.
Dear photographer, Please share a project suitable to Xth standard Maths according to your vision
സ്കീം ഓഫ് വര്‍ക്ക് പ്രകാരം ഒന്‍പതാം ക്ലാസില്‍ 25 പിരീഡുകള്‍ കൊണ്ട് ഗണിതശാസ്ത്രത്തിലെ ആദ്യ രണ്ട് യൂണിറ്റുകള്‍ തീര്‍ക്കണം. പരമാവധി പഠനദിനങ്ങള്‍ 22. ഒരു ആഴ്ചയില്‍ ഗണിതശാസ്ത്രത്തിനുള്ളത് 5 പിരീഡുകള്‍ മാത്രം. അതായത് ഒരു ദിവസം ഒരു പിരീഡ് മാത്രം. 22 പിരീഡ് കൊണ്ട് 25 പിരീഡ് കൊണ്ട് പഠിപ്പിച്ച് തീര്‍ക്കണം. സ്കീം ഓഫ് വര്‍ക്ക് പരിശോധിച്ചാല്‍ തുടര്‍മാസങ്ങളിലും സമാനമായ ടാസ്ക്ക് ഗണിതാദ്ധ്യാപകര്‍ക്ക് ഉള്ളതായിക്കാണാം. വാദിക്കാന്‍ വേണ്ടിയല്ലാതെ ചിന്തിക്കൂ. ഇത് മാറിയ പാഠ്യാപദ്ധതിയില്‍ ആശാവഹമാണോ?
എട്ടു,ഒന്‍പതു, പത്തു, ക്ലാസുകളിലെ മലയാളം ടീച്ചിംഗ് മാന്വല്‍ മാതൃക കിട്ടുമോ?
PLEASE SHARE THE TEACHING MANUAL OF STD VIII MATHS
I THINK THERE IS A VALUE MISSING IN MATHS TEXT BOOK- CHAPTER 4 SECOND DEGREE EQUATION (PAGE NO. 84)QN.NO.3 .PLEASE HELP ME.
SREEHARI.P
KMNSS EMHS,ATHALUR
LESSON2,PAGE NO.58,PROBLEM 6 PLEASE EXPLAIN THE PROBLEM
PLEASE SHARE TEACHING MANNUAL OF CLASS 10 MATHEMATICS
Post a Comment