ഒ.ബി.സി പ്രീ മെട്രിക് സ്കോളർഷിപ്പ് വിജ്ഞാപനവും യൂസര്‍ മാനുവലും DOWNLOADSല്‍

പത്താം ക്ലാസ് ഐടി പാഠപുസ്തകം-
Unit 2 ഡൗണ്‍ലോഡ് ചെയ്യാം

>> Friday, August 14, 2015

ഐടി രണ്ടാം യൂണിറ്റിന്റെ വീഡിയോ പാഠങ്ങള്‍ക്കായുള്ള ആവശ്യം ശക്തമായി തുടരുകയാണ്. ഈ പോസ്റ്റിന് ഒടുവില്‍ അവ നല്‍കിയിട്ടുണ്ട്. കുറേയധികം പേര്‍ക്ക് ഗൂഗിള്‍ ഡ്രൈവില്‍ പോസ്റ്റ്ചെയ്തിട്ടുള്ള വീഡിയോ, ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്നില്ലെന്ന പരാതിയുടെ പ്രവാഹമാണ്. വെബ്‌ബ്രൗസര്‍ കാലഹരണപ്പെട്ടാല്‍, അങ്ങിനെ ചില പ്രശ്നങ്ങളുണ്ടാകാറുണ്ട്. ബ്രൗസര്‍ കൃത്യമായി അപ്‌ഡേറ്റ് ചെയ്യുകതന്നെയാണ് പോംവഴി. എന്തായാലും, പത്താം ക്ലാസിലെ മുഴുവന്‍ യൂണിറ്റുകളുടേയും വീഡിയോപാഠങ്ങള്‍, പാഠപുസ്തകത്തെ ഏറ്റവും ലളിതമായി ദൃശ്യാവിഷ്ക്കരിച്ച് സ്റ്റുഡിയോ റെക്കോഡിംഗ് പൂര്‍ത്തിയാക്കിക്കഴിഞ്ഞു. 9496 82 77 10, 9745 81 77 10 എന്നീ രണ്ട് നമ്പറുകളിലേതിലെങ്കിലും വിളിച്ചറിയിച്ചാല്‍, സിഡികള്‍ വിപിപി ആയി അയച്ചു തരാമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. പരിമിതമായ സി.ഡി.കള്‍ മാത്രമേ തയ്യാറാക്കിയിട്ടുള്ളു. ആദ്യമാദ്യം ലഭിക്കുന്ന റിക്വസ്റ്റുകള്‍ക്ക് അനുസരിച്ചായിരിക്കും അവ വി.പി.പി.യായി അയക്കുന്നത്.

വിപിന്‍ സാറിനെപ്പറ്റി നസീര്‍ സാര്‍ എഴുതിയ ഒരു ജീവിതരേഖ കമന്റില്‍ നിന്നും ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തുകയാണ് മാത് സ് ബ്ലോഗ്...

5 വര്‍ഷം മുന്‍പ് കൊല്ലം ജില്ലയിലെ കടയ്ക്കല്‍ ഗവ: ഹൈസ്കൂളില്‍ ഒരു ഔദ്യോഗിക ആവശ്യവുമായിഎത്തിയഎന്റെ കണ്ണുകള്‍ അവിടെ കമ്പ്യൂട്ടര്‍ ലാബില്‍ ഒരു പ്രൊജക്ടറിനുമുന്നില്‍ ക്ലാസ്സെടുക്കുന്ന, ചുറുചുറുക്കുള്ള ഒരു ഗസ്റ്റ് അദ്ധ്യാപകനില്‍ചെന്നുനിന്നു. പരിചയപ്പെടണമെന്ന് തോന്നി, പേര് ചോദിച്ചു. മറുപടി, "വിപിന്‍”. കുറേ നാളുകള്‍ക്ക് ശേഷം വീണ്ടും ആ സ്കൂളില്‍ ചെന്നപ്പോള്‍ ആ ചെറുപ്പക്കാരന്‍ വീണ്ടും എന്നെ അത്ഭുതപ്പെടുത്തി. പത്താം ക്ലാസ്സില്‍ 450 കുട്ടികളുള്ള ആ സ്കൂളിലെ രണ്ട് ലാബുകളില്‍ ഒരേ സമയം ക്ലാസ്സുകള്‍. കുട്ടികളോട് പറയാനുള്ള കാര്യങ്ങള്‍ ഡെസ്ക്ടോപ്പ് റെക്കോര്‍ഡ് ചെയ്ത് വീഡിയോ കാണിക്കുകയും, അവയിലെ സംശയങ്ങള്‍ പ്രാക്ടിക്കല്‍ സമയത്ത് ദൂരീകരിക്കുകയും ചെയ്യുന്നു. ആ സമയം എന്റെ ഉള്ളില്‍ മറ്റൊരാശയമാണ് മിന്നിയത്.

ഈ ക്ലാസ്സുകള്‍ കടയ്ക്കല്‍ ഗവ: സ്കൂളിന്റെ മതില്‍ക്കെട്ടുകളില്‍ ഒതുങ്ങേണ്ടവയാണോ? ഐ.ടി. എന്ന ബാലികേറാമലയ്ക്ക് മുന്നില്‍ പകച്ച് നില്‍ക്കുന്ന അദ്ധ്യാപകര്‍ക്കും, കമ്പ്യൂട്ടറിന്റെ എണ്ണക്കുറവു കൊണ്ട് ക്ലാസ്സുകള്‍ നഷ്ടമായിപ്പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഈ വീഡിയോ ക്ലാസ്സുകള്‍ ആശ്വാസമാകുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

മാത്സ് ബ്ലോഗെന്ന വലിയ കൂട്ടായ്മയില്‍ ഞാന്‍ ചേര്‍ന്ന് തുടങ്ങിയസമയം. വിപിനെയും, വിപിന്റെ ക്ലാസ്സുകളെയും, കേരളത്തിലെ ഏറ്റവും കൂടുതല്‍ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ആശ്രയിക്കുന്ന മാത്സ് ബ്ലോഗെന്ന വലിയ പ്ലാറ്റ്ഫോമില്‍ എത്തിക്കുക എന്ന ഉദ്ദേശത്തോടെ ഹരിസര്‍, നിസാര്‍സര്‍, ജോണ്‍സര്‍ എന്നീ അദ്ധ്യാപകരോട് സംസാരിക്കുകയും; ഞാന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ആവേശത്തോടെ അവര്‍ വിപിനെ മാത്സ്ബ്ലോഗിലേക്ക് സ്വീകരിക്കുന്നു.

വിപിന്‍ മഹാത്മ (ഇതില്‍ 'മഹാത്മ' എന്നത് സ്വയം പുകഴ്ത്തലല്ല, വിപിന്‍ പഠിപ്പിക്കുന്ന ഒരു ട്യൂഷന്‍ സെന്ററിന്റെ പേരാണ്) മാത്സ്ബ്ലോഗിന്റെ പ്രോഡക്ടായി വളര്‍ന്ന് തുടങ്ങുന്നത് അവിടെനിന്നാണ്.

പിന്നീട് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഐ.ടി. പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും, അവരേക്കാളുപരി പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ക്കും നല്ലൊരു കൂട്ടുകാരനായി വിപിന്‍മഹാത്മ മാത്സ്ബ്ലോഗിലൂടെ വളര്‍ന്നുവന്നു. പാഠങ്ങളുടെ വീഡിയോക്ലാസ്സില്‍ തുടങ്ങി, ഐ.ടി. പരീക്ഷയുടെ വീഡിയോ ക്ലാസ്സുകളിലേക്കെത്തിയപ്പോള്‍ കഴിഞ്ഞവര്‍ഷങ്ങളില്‍ മാത്സ്ബ്ലോഗില്‍ ഏറെ ഹിറ്റുകള്‍ കിട്ടിയ പോസ്റ്റുകളില്‍ വിപിന്‍മഹാത്മയും ഇടംനേടി.

പി.ടി.എ. Pay ചെയ്യുന്ന വരുമാനത്തില്‍ ഒരു ഗസ്റ്റ് അദ്ധ്യാപകന്റെ റോളില്‍ ജീവിതചെലവുകളുടെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പറ്റാതെ വന്നപ്പോള്‍ 2015 ജനുവരിയില്‍ വിപിന്‍ മഹാത്മ സ്കൂള്‍ അദ്ധ്യാപകവൃത്തിയോട് വിടപറയുന്നു. പിന്നീടേറെനാളുകള്‍ വിപിന്‍ ബ്ലോഗിലും ഇല്ലാതെയായി.

ഈ വെക്കേഷനില്‍ യാദൃശ്ചികമായി ഞാന്‍ വിപിനെ കണ്ടു. ശരിക്കും എന്നെ ഞെട്ടിക്കുകയും, വിഷമിപ്പിക്കുകയും ചെയ്ത ഒരു വേഷത്തില്‍, ഒരു ടാക്സി ഡ്രൈവറായി.
അന്ന് രാത്രി വിപിനുമായി ഫോണില്‍ സംസാരിക്കുമ്പോഴാണ് സ്കൂള്‍ ജീവിതം അവസാനിപ്പിച്ചതും, ഇപ്പോള്‍ ജീവിതമാര്‍ഗ്ഗമായി ടാക്സി ഡ്രൈവറായതും, ഒപ്പം കിളിമാനൂര്‍, അടയമണ്‍ ഉള്ള 'ഗുരുകുലം' എന്ന ട്യൂഷന്‍സെന്ററിലെ മാത്രം അധ്യാപകനായതും ഒക്കെ അറിയുന്നത്. മാത്സ്ബ്ലോഗിലെ വിശേഷങ്ങള്‍ ആവേശത്തോടെ ചോദിച്ചറിഞ്ഞ വിപിന്റെ വാക്കുകളില്‍, മാത്സ്ബ്ലോഗില്‍ ആക്ടീവായി നില്‍ക്കാന്‍ കഴിയാത്ത വിഷമവുമുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞു; ജനിച്ചവീട്ടില്‍നിന്നും അകന്ന് പ്രവാസജീവിതം നയിക്കുന്നവന്റെ വേദനപോലെ തോന്നി അത്.

വിപിന്‍മഹാത്മ കഴിഞ്ഞകാലങ്ങളില്‍ ചെയ്ത വീഡിയോ ക്ലാസ്സുകള്‍ ഒന്നുകൂടി മെച്ചപ്പെടുത്തി, സൗണ്ട്പ്രശ്നം പരിഹരിക്കുന്നതിനായി ഒരു പ്രൊഫഷണല്‍ സ്റ്റുഡിയോയില്‍ എഡിറ്റ് ചെയ്ത് ഈ ക്ലാസ്സുകള്‍ ഒരു വീഡിയോ സി.ഡി.യായി ചെയ്താല്‍ ആചെറുപ്പക്കാരന് അതൊരു ജീവിതമാര്‍ഗ്ഗവുമാകില്ലേ എന്നതായി അന്നുരാത്രിയിലെ എന്റെ ചിന്ത. നിസ്സാര്‍മാഷിനോട് ഇക്കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹമത് രണ്ടുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു.

ഐ.ടി. ബാലികേറാമലയായ അദ്ധ്യാപകര്‍ക്കും, ഐ.ടി.യില്‍ A+ നേടാന്‍ കൊതിക്കുന്ന കുട്ടികള്‍ക്കും ഇതൊരു അനുഗ്രഹമാകുമെന്നതില്‍ യാതൊരു സംശയവുമില്ല. വെറുതേ മാര്‍ക്കുനല്‍കി ഐ.ടി.ക്ക് A+കൂട്ടുന്നതിനേക്കാള്‍, ഐ.ടി. പഠിച്ച് A+നേടാന്‍ കുട്ടികള്‍ക്ക് ഈ സി.ഡി. സഹായകമാകുമെന്നതില്‍ മാത്സ്ബ്ലോഗിനും വിപിന്‍മഹാത്മയ്ക്കുമൊപ്പം ഞാനും അഭിമാനിക്കുന്നു.

ഈ പ്രവര്‍ത്തനത്തെ അര്‍ഹമായ പ്രാധാന്യത്തോടെ സ്വീകരിച്ച, മാത്സ് ബ്ലോഗ് അംഗങ്ങളായ ഹരി സര്‍, നിസാര്‍ സര്‍, ജോണ്‍ സര്‍ എന്നിവര്‍ക്കുള്ള അഭിനന്ദനവും അറിയിക്കട്ടെ.

സ്വന്തം,
നസീര്‍. വി. എ,ഗവ. ടെക്നിക്കല്‍ ഹൈസ്കൂള്‍, കുളത്തൂപ്പുഴ,കൊല്ലം ജില്ല, ഫോണ്‍- 9746768347

രണ്ടാം യൂണിറ്റിന്റെ വീഡിയോ പാഠങ്ങള്‍


വിവര വിശകലനത്തിന്റെ പുതുരീതികള്‍

ആമുഖം


ഡാറ്റാഫോം


വിവരശേഖരണ ഫോറം


ലുക്കപ്പ് ഫങ്ക്ഷന്‍


മെയില്‍ മെര്‍ജ്ജ്


കണ്ടീഷണല്‍ സ്റ്റേറ്റ്മെന്റ്


ഡാറ്റാബേസ്


പരീക്ഷാ പരിശീലനം

ചോദ്യം 1


ചോദ്യം 2


ചോദ്യം 3


ചോദ്യം 4


തിയറി നോട്ടുകള്‍

വിപിന്‍ മഹാത്മയുടെ തിയറീ ചോദ്യങ്ങള്‍ (മലയാളം മാധ്യമം)

Vipin Mahathma's Theory Questions ( English Medium)

36 comments:

MKH MMO VHSS MUKKOM August 15, 2015 at 11:37 AM  


വളരെ ഉപകാരപ്രദമായ Post.Thank You
http://mkhmmohs.blogspot.in/

Hari | (Maths) August 15, 2015 at 2:54 PM  

വിപിന്‍സാറിന്റെ വീഡിയോ ക്ലാസുകള്‍ ഏവര്‍ക്കും അത്ഭുതമായിരുന്നു. മനോഹരമായി കുട്ടികള്‍ക്കു മുന്നില്‍ ഐടി അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരമാണ്. പല വിദ്യാലയങ്ങളിലും ഈ വീഡിയോ പ്രദര്‍ശിപ്പിച്ചു കൊണ്ടാണ് ഐടി ക്ലാസുകള്‍ നയിക്കുന്നതെന്ന് അദ്ധ്യാപകര്‍ പറഞ്ഞു കേള്‍ക്കുമ്പോള്‍ അഭിമാനവും തോന്നാറുണ്ട്. അതിനു പിന്നിലെ വിപിന്‍ സാറിന്റെ അദ്ധ്വാനം ചെറുതായിരുന്നില്ലെന്ന് എനിക്കറിയാമായിരുന്നു. ഇതുപോലൊരു വീഡിയോ പ്രസന്റേഷന്‍ നടത്താന്‍ നമുക്കു സാധിക്കുമോ എന്ന ചോദ്യം ഉയരുമ്പോള്‍ മാത്രമായിരിക്കും പലപ്പോഴും അതിനു പിന്നിലെ കഷ്ടപ്പാടിനെപ്പറ്റി നാം ചെറുതായെങ്കിലും ഓര്‍ക്കുക. ഒരു വിദ്യാലയത്തിലെ ഗസ്റ്റ് ഐടി ഇന്‍സ്ട്രക്ടറില്‍ നിന്നും ടാക്സി ഡ്രൈവറിലേക്കുള്ള കൂടുമാറ്റത്തെക്കുറിച്ചു നസീര്‍ സാര്‍ എഴുതിയ കമന്റ് പോസ്റ്റില്‍ ഉള്‍പ്പെടുത്തിയത് വിപിന്‍ സാറിനെപ്പറ്റി അദ്ധ്യാപകലോകം നന്നായി അറിഞ്ഞിരിക്കണം എന്ന ഉദ്ദേശ്യത്തോടെയാണ്. ആ അദ്ധ്വാനം അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇടയില്‍ അംഗീകരിക്കപ്പെടണം എന്ന ഉദ്ദേശ്യത്തോടെയാണ്. ഈ സംരംഭം വിജയിക്കപ്പെടട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.. ആശംസകളോടെ

Lini August 15, 2015 at 10:05 PM  

വിപിന്‍ മഹാത്മയുടെ ഈ സംരംഭത്തിനു എല്ലാ ഭാവുകങ്ങളും നേരുന്നു...ഒരു ഗസ്റ്റ്‌ അധ്യാപകനായ് ജോലി ചെയ്തപ്പോള്‍ കാണിച്ച ആത്മാര്‍ത്ഥത എല്ലാ അധ്യാപകര്‍ക്കും മാതൃക തന്നെയാണ്.അധ്യാപകര്‍ക്കും,വിദ്യാര്‍ത്ഥികള്‍ക്കും IT പാOങ്ങളുടെ വീഡിയോ ടൂട്ടോറിയല്‍ വളരെ ഉപകാരപ്രദമായിട്ടുണ്ട്...ഇങ്ങനെയുള്ള മാണിക്യക്കല്ലുകള്‍ ഉണ്ടായിരുന്നെങ്കില്‍ പൊതു വിദ്യാഭ്യാസം എത്ര ഉജ്ജ്വലമായേനെ...

mathew August 16, 2015 at 6:20 AM  

Hi Vipin sir,

You are great. You are a model to all hard working teachers. Teacher like you are needed now for our education in Kerala. I wish you all the best. May God shower you all graces. Thank you

വിപിന്‍ മഹാത്മ August 16, 2015 at 8:39 PM  

വാക്കുകളില്ല എനിക്ക് കിട്ടുന്ന ഈ സ്നേഹത്തെ വർണിക്കാൻ.
സന്തോഷമാണ് ഇപ്പോൾ.
കടപ്പാടുണ്ട് ഒരുപാട് പേരോട്.
സ്കൂളിലെ ജോലിയിൽ എന്നെ ഏറ്റവും സപ്പോർട്ട് ചെയ്ത എന്റെ അദ്ധ്യാപകൻ കൂടിയായ ഷാജഹാൻ സാർ,
മാത്സ് ബ്ലോഗിൽ എനിക്കും ഒരിടം തന്ന ഹരിസാർ, സഹോദര തുല്യനായ നസീർ മാഷ്‌, ജോണ്‍ സർ, ജോമോൻ സർ, ഇംഗ്ലീഷ് ബ്ലോഗിലെ രാജീവ് ജോസഫ് സാർ, ബയോവിഷനിലെ സുഭാഷ് സാർ, CD സെറ്റ് ചെയ്യാൻ സഹായിച്ച ജിതേഷ് സാർ, ആബിദ് ഭായ്, കോഴിക്കോട്ടെ ദിലീപ് സാർ, ജീവ സ്റ്റുഡിയോ യിലെ വിജി അണ്ണൻ, ഏറ്റവുമേറെ എന്നെ എല്ലാ തരത്തിലും സഹായിച്ച കുളത്തൂപ്പുഴ ടെക്നിക്കൽ ഹൈസ്കൂളിലെ നസീർ സാർ.

ഇനി ക്ലാസ്സുകളിൽ അധ്യാപകനായി എന്റെ ശബ്ദം ഉണ്ടാകില്ലല്ലോ എന്ന വിഷമത്തിൽ നിന്നും, ഇനി ഏറെ സ്കൂളുകളിൽ, ഏറെ ക്ലാസ്സുകളിൽ എന്റെ ശബ്ദം ഉണ്ടാകുമെന്ന സന്തോഷത്തിലേക്ക് എന്നെ നയിച്ച നസീർ സാറിനോടുള്ള നന്ദി പറഞ്ഞറിയിക്കുന്നതിലും അപ്പുറമാണ്.

ജീവിത മറ്റൊരു വഴിയിലേക്ക് മാറപ്പെട്ടപ്പോളും, ഉള്ളിൽ സുവർണ കാലമായി ഉണ്ടായിരുന്നത് അധ്യാപകനെന്ന വേഷമായിരുന്നു.
ഒന്നുമില്ലായ്മയിൽ നിന്നും മാത്സ് ബ്ലോഗെന്ന മഹാ പ്രസ്ഥാനം എനിക്ക് സമ്മാനിച്ച വിലാസത്തിൽ സ്കൂളിന്റെ പടിയിറങ്ങുമ്പോൾ; വീണ്ടും എന്റെ ജീവിതത്തിൽ മാത്സ് ബ്ലോഗ്‌ കടന്നെതും എന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
നേരിൽ കണ്ടിട്ടില്ല എങ്കിലും നിസാർ മാഷും, ഹരിസാറും നൽകിയ സപ്പോർട്ടും സ്നേഹവും അത് മാത്രമാണ് എന്നെ ഞാനാക്കിയത്.

കഴിഞ്ഞ 3 മാസക്കാലത്തെ അധ്വാനമാണ് ഈ CD , ഏറെ നാളത്തെ ഉറക്കം, ഒരുപാട് യാത്രകൾ അവയിലെല്ലാം സഹായിച്ചവർ ഏറെ.
ഒറ്റക്കായി എന്ന തോന്നലിൽ നിന്നും കൂട്ടായി ഞങ്ങളുണ്ട് എന്ന വിളിച്ചു പറയുന്ന അധ്യാപകർ,
നന്ദി പറഞ്ഞാൽ മതിയാകില്ല എന്നാലും എന്റെ പ്രാർത്ഥനകളിൽ എന്നും നിങ്ങളെല്ലാം ഉണ്ടാകും............

..........................................
CD യുടെ ആദ്യ പതിപ്പ് എന്റെ അദ്ധ്യാപകൻ കൂടിയായ അഞ്ചൽ ഹൈസ്കൂളിലെ എച്ച്. എം. ഷാജഹാൻ സാർ ഏറ്റുവാങ്ങി.
Click Here

Unknown August 17, 2015 at 4:05 PM  

വളരെ നന്ദി സര്‍
9 ക്ലാസ്സിന്റെ IT വീഡിയോ കിട്ടിമോ സര്‍.

thenextG August 17, 2015 at 8:51 PM  

sir,

i like to get ninenth standard IT video and theory notes(EM)

sunilkumar August 18, 2015 at 3:30 PM  

Very good

Rajeev August 19, 2015 at 7:38 AM  
This comment has been removed by the author.
Rajeev August 19, 2015 at 7:45 AM  

പ്രിയപ്പെട്ട വിപിൻ,
ഏറെ സന്തോഷം... രണ്ടു വാക്കുകളിൽ ഒതുക്കിയതല്ല... അതിൽ എല്ലാം ഉണ്ട്. ആശയവിനിമയത്തിൽ വെർബൽ കമ്മ്യുനികൈഷൻ 30 മുതൽ 40 % വരെയേ ഉള്ളൂ എന്നാണ് കണ്ടെത്തൽ. അപ്പോൾ ആ രണ്ടു വാക്കുകൾക്കു അപ്പുറം 60 % വരുന്ന നോണ്‍ വെർബൽ സന്തോഷവും ഉണ്ടെന്ന് ചുരുക്കം.
നേരിൽ കണ്ടിട്ടില്ലാത്ത, ദൂരെയെങ്കിലും ഹൃദയത്തോട് അടുത്ത് നിൽക്കുന്ന പ്രിയ സുഹ്രുത്തേ... കുറേക്കാലമായി മാത്സ് ബ്ലോഗിലും സ്വന്തം ബ്ലോഗിൽ പോലും (ചില പ്രത്യേക സാഹചര്യങ്ങളാൽ) സജീവമാല്ലാതിരുന്നത് കൊണ്ട് "ഏറ്റവും വേണ്ടപ്പെട്ട" സമയത്ത് താങ്കൾക്ക് സപ്പോർട്ട് ചെയ്യാൻ സാധിച്ചില്ല എന്ന കുറ്റബോധം ഉണ്ട്...
കമന്റിൽ താങ്കൾ തന്നെ സൂചിപ്പിച്ച പോലെ "കേരളത്തിൽ അങ്ങോളമിങ്ങോളം ഉള്ള ക്ലാസ് മുറികളിൽ കമ്പ്യൂട്ടർ ലാബുകളിൽ വിപിന്റെ ശബ്ദം കഴിഞ്ഞ രണ്ടു മൂന്ന് വർഷങ്ങളായി മുഴങ്ങുന്നുണ്ട് ". കേരള സർക്കാരിനെയും പ്രത്യേകിച്ച് പി.എസ്.സി. എന്ന സർക്കാർ അദ്ധ്യാപക നിയമന സംവിധാനത്തിനെയും (ആരൊക്കെ അകത്ത്... ആര് പുറത്ത് എന്ന് ) കൊഞ്ഞനം കൊത്തിക്കൊണ്ട് !!!!!!!!!!!!Full many a gem of purest ray serene,
The dark unfathomed caves of ocean bear:

Full many a flower is born to blush unseen,
And waste its sweetness on the desert air.

(Thomas Gray - Elegy Written in a Country Churchyard)

ആദ്യ രണ്ടു വരികൾ തോമസ് ഗ്രേ വിപിനെപ്പോലെ ഉള്ളവരെ ഉദ്ദേശിച്ച് എഴുതിയതായിരുന്നു...

കുളത്തൂപ്പുഴയിലെ നസീർ സർ മാത്സ് ബ്ലോഗിലേയ്ക്ക്‌ എത്തിച്ചില്ലായിരുന്നുവെങ്കിൽ മൂന്നും നാലും വരികൾ പോലെ ആയിപ്പോയേനെ...

CMC Girls High School August 20, 2015 at 3:47 PM  

How do we get Vipin Sir's CD?

Unknown August 20, 2015 at 8:31 PM  

Maths video lessons: Register for free and get free videos

www.sslc.mystudypark.com

Class X Maths

Unknown August 21, 2015 at 5:23 PM  

വിപിന്‍ സാര്‍
ഏട്ട്,ഒന്‍പത് ക്ലാസ്സുകളുടെ വീഡിയോ പാഠങ്ങളും,നോട്ടുകളും കൂടി തയ്യാറാക്കിയാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് വളരെ അധികം പ്രയോജനം ആയിരിക്കും.
സാബു.ജി.എസ്സ്
PTM ENGLISH MEDIUM HIGH SCHOOL
PUNNAKULAM
THIRUVANANTHAPURAM

SUNILPR August 23, 2015 at 5:54 AM  

RESPECTED VIPIN SIR,
YOUR ENDEAVOUR IS GREAT. IT WILL BE HELPFUL FOR THE TEACHERS AND THE STUDENTS.
PLEASE SEND ME A C D AS VPP.

SUNIL P.R
PADATHURUTHIL
MADAPLATHURUTH
MOOTHAKUNNAM P.O
EKM,683516

Unknown August 23, 2015 at 10:10 PM  

vvgood vipin sir

G.O.Deepak Master August 25, 2015 at 8:09 AM  

Dear Vipin sir,
very very thanks for unit2.
please send me a C.D as VPP.
G.O.Deepakmaster,
nandanam,chakkarakkal,
P.O.Mowanchery,
Kannur-670613.mob-9847687155.

രജി August 25, 2015 at 8:01 PM  

വിപിന്‍ സാറിന് നമസ്കാരം, മാത്സ് ബ്ലോഗിനും. വീഡിയോ പാഠങ്ങള്‍ വളരെയധികം പ്രയോജനം ചെയ്യുന്നു.

Unknown August 25, 2015 at 10:28 PM  

THANKS A LOT SIR.......
I REQUEST YOU TO ADD VIDEOS REGARDING OTHER LESSONS ALSO
THANK YOU

PRIYA

Unknown August 26, 2015 at 10:50 AM  

THANK YOU SIR MAY GOD BLESS YOU FOR YOUR GREAT EFFORT
IT TEACHERS &STUDENTS
SJHS POOVATHUSSERY

Anonymous August 28, 2015 at 7:07 PM  

sir,
ഞാന്‍ 10 ത്തില്‍ പഠിക്കുന്ന ഒരു കുട്ടിയാന്ന്‍. വിപിന്‍സാറിന്റെ വീഡിയോ ക്ലാസുകള്‍ നമ്മുക്ക് അത്ഭുതമായിരുന്നു. മനോഹരമായി കുട്ടികള്‍ക്കു മുന്നില്‍ ഐടി അവതരിപ്പിക്കാനുള്ള കഴിവ് അപാരമാണ്.
thanq sir

വിപിന്‍ മഹാത്മ August 31, 2015 at 9:01 PM  

CD ആവശ്യപ്പെട്ടുള്ള വിളികൾ വരുന്നുണ്ട്.
സമയത്തിന് VPP അയക്കാൻ കഴിയാത്ത അവസ്ഥയാണ്.
പോസ്റ്റ്‌ ഓഫീസിൽ പെൻഷൻ വിതരണത്തിന്റെ തിരക്കായതിനാൽ ഒരു ദിവസം 15 ൽ താഴെ VPP മാത്രമേ അയക്കുന്നുള്ളൂ.
CD കിട്ടിയില്ല എന്ന പരാതിയുമായി നിരവധി അധ്യാപകർ വിളിക്കുന്നുണ്ട്.
ഈ ആഴ്ച തന്നെ CD എല്ലാവരുടെയും കയ്യിൽ എത്തും എന്ന് പ്രതീക്ഷിക്കുന്നു.
പോസ്റ്റ്‌ ഓഫീസിലെ തിരക്ക് കാരണം CD വിതരണം വൈകിയതിൽ എല്ലാ അധ്യാപകരോടും ക്ഷമ ചോദിക്കുന്നു.

CD കിട്ടിയ ശേഷം എന്ത് സംശയങ്ങൾക്കും 9745817710, 9496827710 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

തിയറി നോട്ടുകൾ MATHSBLOG ൽ നിന്നും അപ് ലോഡ് ചെയ്യുന്ന മുറയ്ക്ക് DOWNLOAD ചെയ്യാവുന്നതാണ്.

sameer cheruvannur September 1, 2015 at 3:00 PM  

VIII,IX ക്ലാസുകളിലെ വീഡിയോ പാഠങ്ങള്‍ തയ്യാറാക്കിയാല്‍ ആവശ്യക്കാര്‍ ഏറെയുണ്ടാകം.പരിഗണിക്കുമല്ലോ

Shakeel Ahmad September 2, 2015 at 10:24 PM  

Teaching Job Online For $3500 to $10000 Per Month !
Dear Respected,
If you are a good teacher and familiar with the internet medium, start making money today by teaching online. You can earn $30 to $120 as per credit hour. You would definitely share your knowledge and expand your students’ network worldwide at:

http://bccc2a5cvfvb3w4g1qzfyngl4e.hop.clickbank.net/

May you live long with all pleasures / colors of life !
Take Care & Have A Nice Time !
Best regards.

Unknown September 4, 2015 at 4:22 PM  

വിപിന്‍ സര്‍ ,
സി.ഡി യ്ക്കു പകരം ആ വീഡിയോ ഏതെങ്കിലും സൈറ്റില്‍ പാസ് വേര്‍ഡ് പ്രൊട്ടക്ട് ചെയ്ത് സൂക്ഷിച്ച് പേമെന്‍റ് നടത്തുന്നവര്‍ക്ക് ആക്സസ് നല്‍കാമല്ലോ ..ഇക്കാര്യം ആലോചിച്ചുകൂടെ?

Unknown September 11, 2015 at 2:32 PM  

vipin sir.....
thanks for ur great effort

Sajith September 12, 2015 at 9:25 PM  

സര്‍, പ്രൈമറി ക്ലാസ്സുകളിലെ ടീച്ചര്‍ ടെക്സ്റ്റ് ( 3,5,7 - അടിസ്ഥാനസാസ്ത്രം പൂര്‍ണരൂപത്തിലുള്ളത് പി.ടി.എഫ് ആയി ലഭിക്കാന്‍ സാധ്യതയുണ്ടോ യ സഹായിക്കാമോ ?
സജിത്ത്

TINU MATHEW October 11, 2015 at 5:59 PM  

MAILS EVIDYA ARAKENKILLUM ARIYAMOO BECAUSEE I AM NEW

williamsgain October 29, 2015 at 4:21 PM  

This is a good information for maths blogs.You can earn your degrees from the best accredited online college. You need to focus on the accreditation of a college or university just as the degree programs in order to make best online mba programs sure that your earned degrees pay off while you seek for appropriate job.

williamsgain October 29, 2015 at 5:04 PM  

This is also a compound.There are wide ranges of benefits that one can get by utilizing the service of custom essay writing services. The main benefit is that, you can greatly save you time and effort that you need admission essay writing service to spend when you write on your own. When you order the assignment to the admission essay writing service, you can save that time to spend on other academic tasks like learning, doing projects and others.

shynijaison October 29, 2015 at 9:01 PM  

sir,
could you please send me 10th std IT video lessons as vpp?
SHYNI.K.ROBERT
HSA ENGLISH
ST:THOMAS H S S THIROOR
M.G. KAVU (P.O)
THRISSUR-680581.

Stanley john .j July 27, 2016 at 9:31 PM  

pls post My leader sftware published on 2015/Augest 15once again

petterson August 31, 2018 at 5:50 PM  

Excellently written article, if only all writtens offered the same level of content as you, the internet would be a much better place.
buy dissertation online

Genuine Writers and Editors September 5, 2018 at 3:18 PM  

What I have come to discover is that visual lessons are usually more effective than the normal teaching. This is because graphics have higher chances of being retained in one’s mind. This blog has clearly explained the importance of using video tutoring and it has enlightened me a lot. Videos are also a reliable technique to use when teaching about the best ways of analyzing dissertation data using SPSS .

Madoo June 29, 2019 at 1:52 PM  

Thanks for your marvelous posting! I definitely enjoyed reading it, you’re a great author

คาสิโนออนไลน์ที่น่าเชื่อถือและมีความเป็นมืออาชีพที่สุดในตอนนี้
โปรโมชั่นGclub ของทางทีมงานตอนนี้แจกฟรีโบนัส 50%
เพียงแค่คุณสมัคร สล็อตออนไลน์ กับทางทีมงานของเราเพียงเท่านั้น
ร่วมมาเป็นส่วนหนึ่งกับเว็บไซต์คาสิโนออนไลน์ของเราได้เลยค่ะ
สมัครสล็อตออนไลน์ >>> Goldenslot
สนใจร่วมสนุกกับ คาสิโนออนไลน์ คลิ๊กได้เลย
มีทั้งคาสิโนออนไลน์ หวยออนไลน์ ฟุตบอลออนไลน์ สล็อตออนไลน์ และอื่นๆอีกมากมาย

Grades Master February 29, 2020 at 9:19 AM  

Hello! Thanks for sharing knowledgeable post, I have read it very carefully. I just found this post very effective to make the concept strengthen.
I wanted to request you please visit my website, I have also post the knowledgeable information. If you need help with the writing essays are also offering writing services. Here is the Url of my website

Term Paper Writing Services July 31, 2020 at 3:03 PM  

Legitimate creative assignment writing service has become very popular among students seeking Custom Creative Writing Services and creative research paper writing services.

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer