ഈര്‍ക്കിലുകളില്‍ നിന്നും അപ്​ലെറ്റുകളിലേക്ക്.

>> Sunday, November 8, 2009


നിര്‍ദ്ദേശാങ്ക ജ്യാമിതി ഈര്‍ക്കിലുകള്‍ കൊണ്ട് പഠിപ്പിക്കാമെന്ന കഴിഞ്ഞ പോസ്റ്റ് കണ്ട ഒരു സുഹൃത്തിന്റെ പ്രതികരണം, "നിങ്ങളിപ്പോഴും കാളവണ്ടി യുഗത്തിലാണോ? ടെക്നോളജിയുടെ വികാസം ഉച്ഛസ്ഥായിയിലെത്തിയ ഇക്കാലത്തും ഈര്‍ക്കിലുകളുമായി മല്ലിടുകയാണോ അധ്യാപക സമൂഹം?"
ഇതിനുള്ള മറുപടി കമന്റുകളിലൂടെ പ്രതീക്ഷിക്കുന്നു.
ഏതായാലും, നിര്‍ദ്ദേശാങ്ക ജ്യാമിതി ഇന്റര്‍ ആക്ടീവായി പഠിപ്പിക്കാനുതകുന്ന ഒരു അപ്​ലെറ്റ് താഴെ ചേര്‍ക്കുന്നു. നമ്മുടെ ബ്ലോഗ് ടീം അംഗമായ പാലക്കാട്ടെ മുരളീകൃഷ്ണന്‍ സാര്‍ നിര്‍മ്മിച്ച ഈ അപ്​ലെറ്റ് 'ജിയോജെബ്ര' ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്.
അടുത്ത ക്ലസ്റ്റര്‍ മീറ്റിങ്ങില്‍ നാം പരിചയപ്പെടാന്‍ പോകുന്ന ഈ 'ജിയോജെബ്രയുടെ' കഥയറിയാമോ? നാം മുമ്പു പരിചയപ്പെട്ട Gr.Geo, Kig എന്നീ സോഫ്ട് വെയറുകള്‍ക്ക് സമാനമായ ഒരു സോഫ്ട് വെയറാണ് GeoGebra.ആ സോഫ്ട് വെയറുകള്‍ പരിചയപ്പെട്ട ഏതൊരാള്‍ക്കും ഇത് എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും. ഇതിലുള്ള ചില ടൂളുകള്‍ കൂടുതല്‍ ഉപകാരപ്രദമാണ്.ഇത് Java അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്.ഒരു ഉദാഹരണം നോക്കാം പത്താം ക്ലാസിലെ "ത്രികോണമിതി" എന്ന പാഠഭാഗം സാധാരണയായി ഒരു മട്ടത്രികോണത്തിന്റെ സഹായത്തോടെയല്ലേ നാം വിശദീകരിക്കുന്നത് ?എന്നാല്‍ ഇത് ഒരു ജിയോജെബ്ര അപ്‌ലെറ്റ് ഉപയോഗിച്ച് വശങ്ങളുടെയും കോണുകളുടെയും അളവുകള്‍ മാറ്റാവുന്ന രീതിയില്‍ വിശദീകരിച്ചാലോ ?കൂടുതല്‍ നന്നാവില്ലേ? ഇതുപോലെ മറ്റു പാഠഭാഗങ്ങള്‍ക്കും ഇത് ഉപയോഗിക്കാവുന്നതാണ്.സംശയങ്ങള്‍ നമുക്ക് ഇവിടെ ചര്‍ച്ചചെയ്യാം.നമ്മുടെ ബ്ലോഗ് ടീം അംഗമായ മുരളീകൃഷ്ണന്‍ സാറിന്റേയും ഐടി@സ്കൂള്‍ മലപ്പുറം ടീമിന്റേയും മൂന്നരമാസക്കാലത്തെ തപസ്സ്യയാണ് , ഗണിതപഠന-അധ്യാപന രംഗങ്ങളില്‍ സംസ്ഥാനത്ത് വിപ്ലവകരമായ മാറ്റത്തിനു നാന്ദി കുറിച്ചേക്കാവുന്ന ഈ സോഫ്റ്റ്​വെയറിന്റെ അനന്ത സാദ്ധ്യതകള്‍ കണ്ടെത്തിയത്! ഇതുപോലെ, ഗണിതപഠനത്തിനുതകുന്ന ധാരാളം സോഫ്റ്റ്​വെയറുകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള എഡ്യൂസോഫ്റ്റ് എന്ന പാക്കേജ് അടുത്ത ക്ലസ്റ്ററോടെ നമ്മിലേക്കെത്തുമെന്നാണ് പ്രതീക്ഷ. അതിലുള്ള ഗണിത സോഫ്റ്റ്​വെയറുകള്‍ ആരെങ്കിലുമൊക്കെ വിശദമായി പഠിച്ച്, അവര്‍ നേടിയ വിജ്ഞാനം പങ്കുവെക്കാന്‍ തയ്യാറായാല്‍, അതിന്റെ സത്ഗു​ണം നമ്മുടെ കുട്ടികള്‍ക്ക് എത്രമാത്രം പ്രയോജനപ്പെടില്ല!
അപ്​ലെറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
ഐടി സ്കൂള്‍ ലിനക്സില്‍ അപ്​ലെറ്റ് ശരിയായി വര്‍ക്ക് ചെയ്യുന്നില്ലെങ്കില്‍ ഈ പോസ്റ്റ് ഉപയോഗപ്പെടുത്തുക.
വിന്‍ഡോസ് ഉപയോഗിക്കുന്നവര്‍ ശരിയായ ജാവ പ്ലഗ്ഗിന്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.

17 comments:

vijayan November 9, 2009 at 5:36 AM  

dears , bullock cart has its own value in the modern world. the computer cannot replace with a cart. so let we live in the world of computer and cart at a time.good mornng to everybody

Anonymous November 9, 2009 at 5:43 AM  

അപ്​ലെറ്റ് ശരിയായി വര്‍ക്കു ചെയ്യുന്നില്ലല്ലോ..
പഴയ പോസ്റ്റു വഴി ശരിയാക്കാമോയെന്നു നോക്കട്ടെ.
ഏതായാലും നമ്മുടെ പൊതു വിദ്യാലയ ക്ലാസ്സ് മുറികള്‍ ഇപ്പോള്‍ എന്തിനേക്കാളും ഹൈടെക് തന്നെ!
ഈ മലയാളം ടൈപ്പ് ചെയ്യാനുള്ല താമസമാള് ഇന്ന് വിജയന്‍ സാറിനെ ഒന്നാമനാക്കിയത്.

ഗീത

vijayan November 9, 2009 at 7:16 AM  

Do you remember the story of HARE AND TORTOISE ? so,Geetha Madam, to win a match start a little bit early. I am fond of malayalam (I AM 101% MALAYALEE),but I don't like to waste my valuable time to type in mother tongue. By communicating THE IDEAS OF MATHEMATICS in english we can achieve two goals at a time: learn english and learn maths. so sorry,start early tomprrow.

JOHN P A November 9, 2009 at 1:59 PM  

Try the quetion given below using geogebra
1 Just draw a line AB
2 Mark a point C between A and B
3 Draw two equilateral triangles with sides AC and CB in the upper part of the line
4 Draw an equilateral triangle with side Ab below the line
5 mark the centroids of each triangle
6 make a triangle by joining the centroids
(PQR)
7 Is Triangle PQR equlateral always(wherever be the position of C)

Sreenadh November 9, 2009 at 6:28 PM  

@ഗീത ടീച്ചര്‍

jdk ഇന്‍സ്റ്റോള്‍ ചെയ്തിട്ടുണ്ടാവുമെന്നു വിചാരിക്കുന്നു. എങ്കില്‍ /root/jdk1.6.0_07/jre/plugin/i386/ns7/ എന്ന directoryല്‍ നിന്നും libjavaplugin_oji.so
എന്ന ഫയല്‍ കോപ്പി ചെയ്ത്
/usr/lib/iceweasel/plugins/ എന്ന directoryല്‍ ഇടുക. എന്നിട്ട് iceweasel പ്രവര്‍ത്തിപ്പിക്കുക.

ശ്രീനാഥ്

Anonymous November 10, 2009 at 10:14 PM  

I could not run the aplet. What will be the reason?

Anonymous November 10, 2009 at 10:40 PM  

can we use "eerkkili" instead of the aplet,now in the complicated situation?

Anonymous November 11, 2009 at 5:57 PM  

Aplet is not working.
I have installed the flash player.
what to do

bhama

Anonymous November 11, 2009 at 7:10 PM  

We'll try to include proper java for download soon.
Then Your problem will be solved!

സുജനിക November 12, 2009 at 6:53 AM  

congrats..Murali Mash.
maths teachers are really lucky.
congrats malappuram team.
plzz see my malayalam site which is supporting malayalam teachers.
http://sites.google.com/site/sujanikamalayalamschool/

thanks.

Anonymous November 12, 2009 at 8:07 AM  

രാമനുണ്ണി മാഷേ,

സുജനിക നേരത്തേ കണ്ടിരുന്നു. അഭിനന്ദനങ്ങള്‍

vividham November 12, 2009 at 10:22 AM  

വളരെ പ്രയോജനകരമാണ്. അഭിനന്ദനങ്ങള്.

Anonymous November 12, 2009 at 1:25 PM  

സൂധീര ടീച്ചര്‍ക്ക്,
അഭിനന്ദനങ്ങള്‍ക്ക് നന്ദി.
കേരളത്തിലെ വിഷയഭേദമന്യേയുള്ള അധ്യാപകരുടെ കൂട്ടായ്മയ്ക്കായി നമുക്കൊന്നിച്ച് പ്രവര്‍ത്തിക്കാം.

asha November 12, 2009 at 1:46 PM  

It is amazing and we all try to share your ideas in the classrooms

sushama

prakash December 17, 2009 at 8:04 PM  

സാറമ്മാരേ,
വിന്‍ഡോസ് എക്സ്.പി ലോഡ് ചെയ്ത സിസ്ററത്തിന്റെ അഡ്മിനിസ്ട്റേററര്‍ പാസ്സ്വേര്‍ഡ്,യൂസര്‍ പാസ്വേര്‍ഡ് എന്നിവ മറന്നുപോയി. മദര്‍ബോര്‍ഡ് സി.ഡി നഷ്ടപ്പെടുകയും ചെയ്തു.ഒത്തിരി ഫയലുകള്‍ ഉളള ഈ സിസ്ററത്തില്‍ കയറാനൊരു വഴി വിശദമായി പറഞ്ഞു തരാമോ

Anonymous December 18, 2009 at 9:49 AM  

ലിനക്സ് ലോഡ് ചെയ്യ്...
മൗണ്ടു ചെയ്ത് എല്ലാ ഫയലുകളും തിരിച്ചെടുക്കാം!

ലിനക്സ് പ്രാന്തന്‍

Anonymous December 18, 2009 at 10:50 AM  

എറണാകുളം ജില്ലയില്‍ നിന്നും ലിനക്സിനോട് അതിയായ സ്നേഹമുള്ള ലിനക്സ് പ്രാന്തന്‍ എന്ന പേരില്‍ മുകളിലെ കമന്റിട്ട വ്യക്തി പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്. പ്രകാശ് സാറിന് ഏതെങ്കിലും വിന്റോസ് ഫയല്‍ വേണമെങ്കില്‍ ലിനക്സ് വഴി കയറുകയും മൗണ്ട് ചെയ്ത് എടുക്കാവുന്നതുമാണ്.

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer