നഗ്നസത്യങ്ങളുടെ പെരുമഴ

>> Sunday, November 29, 2009



കഴിഞ്ഞ ഞായറാഴ്ചയിലെ സംവാദത്തിന് പ്രസിദ്ധ ബ്ലോഗര്‍മാരില്‍ നിന്നടക്കമുണ്ടായ രൂക്ഷമായ പ്രതികരണങ്ങള്‍ , ആ വിഷയത്തില്‍ പുതുതലമുറയുടെ എതിര്‍വാദങ്ങള്‍ മനസ്സിലാക്കുന്നതിന് ഏറെ സഹായിച്ചതായി കുറെയേറെ വായനക്കാര്‍ അറിയിച്ചു. ആരോഗ്യകരമായ ഇത്തരം ചര്‍ച്ചകള്‍ ഒരുപാടുപേര്‍ ഉറ്റുനോക്കുന്നുവെന്നത് ഏറെ ചാരിതാര്‍ഥ്യജനകമാണ്. ഈ പംക്തിയില്‍ വരുന്ന ലേഖനങ്ങളുടെ ഉള്ളടക്കങ്ങളെല്ലാം ഈ ബ്ലോഗിന്റെ നിര്‍മ്മാതാക്കളുടെയോ, ബ്ലോഗ് ടീമിന്റേയോ അഭിപ്രായങ്ങളായി കാണേണ്ടതില്ല. സംവാദത്തിന്നായി വിഷയങ്ങള്‍ അണിനിരത്തുന്നുവെന്നു മാത്രം. പ്രസിദ്ധ ബ്ലോഗര്‍ 'ചിത്രകാരന്‍ 'പറഞ്ഞപോലെ, 'നഗ്നസത്യങ്ങളുടെ പെരുമഴ' കമന്റുകളിലൂടെ ആര്‍ത്തിരമ്പി പെയ്യട്ടെ. അധ്യാപകരെ സംബന്ധിച്ചിടത്തോളം, സ്വയം വിമര്‍ശനത്തിനു പ്രേരിപ്പിക്കേണ്ടതെന്നു കരുതുന്ന ഒരു വിഷയമാകട്ടെ ഈ ആഴ്ച. കണ്ണൂര്‍ ഡയറ്റിലെ ലക്ചററും പ്രസിദ്ധ വിദ്യാഭ്യാസ വിദഗ്ധനുമായ ശ്രീ. ടി.വി. കൃഷ്ണന്‍ സാറെഴുതിയ ചിന്തോദ്വീപകമായ ഒരു ലേഖനത്തില്‍ നിന്നുള്ള ഒരു ചിന്ത് വായിച്ചോളൂ......

ഒരിക്കല്‍ അയല്‍ക്കാരനായ ഒരു കുടുംബനാഥന്‍ ഈ ലേഖകനോട് ഒരു സ്വകാര്യ ദു:ഖം പങ്കിട്ടു. അദ്ദേഹത്തിന്റെ ര​ണ്ടു കുട്ടികളില്‍ മൂത്തയാള്‍ ഒമ്പതില്‍ പഠിക്കുന്ന അച്ചുവെന്ന അശ്വിന്‍. അധ്യാപകര്‍ക്ക് അവനെക്കുറിച്ച് പരാതികള്‍ മാത്രമേയുള്ളൂ. ക്ലാസ്സില്‍ ശ്രദ്ധ പോരാ, പരീക്ഷകളില്‍ മാര്‍ക്ക് വളരെ കുറവാണ് എന്നൊക്കെ. പരാതികള്‍ കേട്ടുമടുത്ത് അച്ചുവിന്റെ അമ്മ ഇപ്പോള്‍ സ്കൂളില്‍ പി.ടി.എ യോഗങ്ങള്‍ക്കൊന്നും ചെല്ലാറില്ല.ഒരു വൈകുന്നേരം വീടിന്റെ വരാന്തയില്‍ വെറുതെയിരിക്കുമ്പോള്‍ മുന്‍വശത്തെ റോഡില്‍ കുറേ കുട്ടികളെ കണ്ടു. എല്ലാവരുടേയും കയ്യില്‍ പല വലുപ്പത്തിലും ആകൃതിയിലുമുള്ള വാഹനങ്ങളുടെ 'മിനിയേച്ചറുകള്‍'. വലിച്ചെറിഞ്ഞ കാര്‍ഡ്ബോര്‍ഡ് പെട്ടികള്‍, പഴയ ചെരുപ്പിന്റെ സോള്‍, കുടക്കമ്പി തുടങ്ങിയവ ഉപയോഗിച്ച് നിര്‍മ്മിച്ചവയായിരുന്നു അവയെല്ലാം. ചരടില്‍ കെട്ടി ആഹ്ലാദപൂര്‍വ്വം റോഡിലൂടെ വലിച്ചുകൊണ്ടു പോവുകയാണ് അവര്‍ കാറും ബസ്സും ലോറിയും വിമാനവുമൊക്കെ.എല്ലാം തികവൊത്ത രൂപങ്ങള്‍. ഇവയുടെയൊക്കെ ശില്പി അവരുടെ"അച്ചുവേട്ടന്‍" ആണെന്നറിഞ്ഞപ്പോള്‍ തലയില്‍ സ്വയം കൈവെച്ചുപോയി. ഇത്രയും വൈഭവമുള്ള കുട്ടിയെക്കുറിച്ചാണോ അധ്യാപകര്‍ രക്ഷിതാക്കളോട് മോശമായി പറഞ്ഞത്!ആ രൂപങ്ങളില്‍ തെളിഞ്ഞുവന്നത് ഭാവിയിലെ ഒരു മികച്ച ഡിസൈനര്‍, എഞ്ചിനീയര്‍ അല്ലെങ്കില്‍ ഒരു കലാകാരന്റെ മുഖമായിരുന്നു. ഔപചാരിക വിദ്യാഭ്യാസത്തിന്റെ കാര്‍ക്കശ്യങ്ങളില്‍ അച്ചുവിന്റെ കഴിവുകള്‍ അധ്യാപകര്‍ ശ്രദ്ധിക്കാതെ പോയി. കുട്ടിയുടെ പിഴവുകള്‍ കണ്ടുപിടിക്കാന്‍ മാത്രമാണ് അവര്‍ ശ്രമിച്ചത്. പ്രിയപ്പെട്ട അധ്യാപകരേ, നിങ്ങളുടെ ക്ലാസ്സിലെ 'അച്ചു'മാരോട് നിങ്ങള്‍ എങ്ങിനെയാണ് പെരുമാറുന്നത്? കമന്റ് ചെയ്യുക. പ്രിയപ്പെട്ട മറ്റു വായനക്കാരേ, നിങ്ങളുടെ അധ്യാപകരില്‍ നിന്നും ഇതുപോലുള്ളതോ, വ്യത്യസ്തമായതോ ആയ അനുഭവങ്ങള്‍ ഓര്‍മ്മ വരുന്നില്ലേ? കമന്റിലൂടെ ഇവിടെ പകര്‍ത്തുക. ഞങ്ങള്‍ അധ്യാപകര്‍ക്ക്, ഇതുപോലുള്ള പ്രശ്നങ്ങള്‍ ഗുണപരമായി കൈകാര്യം ചെയ്യാന്‍ അത് വളരെ പ്രയോജനം ചെയ്യും.

25 comments:

Anonymous November 29, 2009 at 5:49 AM  

ശാസ്ത്രമേളകളിലെ പതിവു കാട്ടിക്കൂട്ടലുകള്‍ കണ്ടിരുന്നൂ, കഴിഞ്ഞ ദിവസം.
ഈ അച്ചുമാരെ വേണ്ട വിധം ഞാനടക്കമുള്ള അധ്യാപകര്‍ പ്രോത്സാഹിപ്പിച്ചിരുന്നെങ്കില്‍ എന്നോര്‍ത്തുപോയി.
ഏതായാലും, ചിന്തിക്കേണ്ട വിഷയം തന്നെ.
സ്വയം വിമര്‍ശനം തീര്‍ച്ചയായും വേണ്ടതു തന്നെ!
ഗീത

vijayan November 29, 2009 at 7:11 AM  

One day our HM went to a problem class
to advise a few words to the children
she told " if you behave neatly,if you study well,if you do the home work neatly in the school premise you will get a good conduct certificate. when i was a student i got it and i am keeping it as a treasure"
then a child interrupted " will you bring the certificate tomorrow ? then i can take a photostat to keep as a treasure."......teacher went to next class for free advise.

Anonymous November 29, 2009 at 7:23 AM  

ഇത്തവണത്തെ വിഷയം കൊള്ളാം. താരേ സമീന്‍ പര്‍ എന്ന ആമിര് ഖാന്റെ സിനിമ ഓര്‍ക്കുക.

Anonymous November 29, 2009 at 7:39 AM  

മേളകള്‍ കഴിയുമ്പോള്‍ എല്ലാ അദ്ധ്യാപകരുടെയും ള്ളിലുള്ള സ്ഥിരം ചിന്തകളാണ് ഗീത ടീച്ചറുടെ commentല്‍ കണ്ടത്. എന്നാല്‍ അടുത്ത കൊല്ലവും മേളയ്ക്ക് ഇതു തന്നെയായിരിക്കും ചിന്ത. ഔദ്യോഗിക ജീവിതത്തിലെ ഒഴിവാക്കാനാവാത്ത തിരക്കുകളും സംഘര്‍ഷങ്ങളുമല്ലേ ഇതിനു പിന്നില്‍

സുരേന്ദ്രനാഥ്
Cherppulassery

vijayan November 29, 2009 at 7:40 AM  

a problem child in my class " he does not know how to find the area of a rectangle.he adds the length of the sides instead of multiplying it .that is, he finds no difference between both operations.though he adds he gets the correct answer of area." if it so find 5 qns that he gets correct answer.(where is translator ?)

Manoj മനോജ് November 29, 2009 at 8:36 AM  

ടീച്ചിങ് ക്ലാസ്സില്‍ പഠിച്ച അടിസ്ഥാന പാഠങ്ങള്‍ ഇന്ന് എത്ര അദ്ധ്യാപകര്‍ ആത്മാര്‍ത്ഥതയോടെ നടപ്പിലാക്കുന്നുണ്ട്!

“ആത്മാര്‍ത്ഥതയുള്ള” അദ്ധ്യാപകര്‍ ഉണ്ടായിരുന്നുവെങ്കില്‍ തിരുവനന്തപുരത്തെ സ്കൂളില്‍ സംഭവിച്ചത് പോലെ കുട്ടികള്‍ സ്കൂള്‍ സമയത്ത് മതില്‍ ചാടി കടന്ന് ഓട്ടോയില്‍ ചുറ്റുവാന്‍ പോകുമോ?

വിജയ ശതമാനം കൂട്ടുവാനല്ലാതെ കുട്ടികളുടെ മറ്റ് കഴിവുകളെ കണ്ടെത്തുവാന്‍ ഇന്ന് സ്കൂളുകള്‍ തയ്യാറാകുന്നുണ്ടോ?

വിദ്യാഭ്യാസ രീതിയില്‍ മാറ്റം വരുത്തുമ്പോള്‍ അതിനെതിരെ പ്രതിഷേധവുമായി ഇറങ്ങുമ്പോള്‍ കാണാതെ പഠിക്കുന്നതും കൊണ്ട് പുറത്തിറങ്ങിയാല്‍ നേട്ടമൊന്നുമില്ല എന്ന് ആരെങ്കിലും രക്ഷിതാക്കള്‍ക്ക് ചൂണ്ടി കാട്ടുന്നുണ്ടോ?

പ്രൊഫഷണല്‍ കോഴ്സുകളില്‍ പഠന വിഷയത്തിനോടൊപ്പം മറ്റ് ആക്ടിവിറ്റീസിനും (സേവനം ഉള്‍പ്പെടെയുള്ള) കൂടി മാര്‍ക്ക് നിശ്ചയിച്ചാല്‍ ഒരു പരിധി വരെ ഇന്നത്തെ “പിരി മുറുക്കം” ഇല്ലാതാകും. അത് കൊണ്ട് തന്നെ ഏത് ജോലി ചെയ്യുന്നതിനോടും ഇവര്‍ക്ക് കുഴപ്പമുണ്ടാകില്ല, മാനസികമായി ചെറുതിലേ തയ്യാറായി കഴിഞ്ഞിട്ടുണ്ടാകും. നമ്മുടെ നാട്ടിലെ വൈറ്റ് കോളര്‍ ചിന്താഗതി ഇല്ലാതാക്കുവാനും ഇത് ഒരു പരിധി വരെ സഹായിക്കുമെന്ന് മാത്രമല്ല കുട്ടികളിലെ മറ്റ് കഴിവുകള്‍ പുറത്ത് കൊണ്ടുവരുവാന്‍ അദ്ധ്യാപകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കഴിയുകയും ചെയ്യും.

Anonymous November 29, 2009 at 10:20 AM  

തിരുവന്തപുരം സ്ക്കൂളില്‍ "ആത്മാര്‍ത്ഥത" ഉള്ള അദ്ധ്യാപകര്‍ ഇല്ലെന്ന് മനോജ് തീരുമാനിച്ചു കഴിഞ്ഞോ. ഒറ്റപ്പെട്ട സംഭവങ്ങളെ ചൂണ്ടിക്കാട്ടി പൊതുനിഗമനത്തിലെത്തല്ലേ കൂട്ടുകാരാ. എത്ര സമര്‍ത്ഥരായ പോലീസുകാര്‍ ഉണ്ടായിട്ടും മോഷണമോ കൊലപാതകമോ ഇല്ലാതാകുന്നുണ്ടോ. കള്ളന്‍ അതിലേറെ സാമര്‍ത്ഥ്യം കാണിക്കുന്നു. കുട്ടിക്കു പുറകേ അദ്ധ്യാപകര്‍ക്ക് നടക്കുന്നതിന് പരിമിതികളുണ്ടെന്ന് മനസിലാക്കുക. അതോടൊപ്പം തന്നെ അദ്ധ്യാപകര്‍ക്ക് കുട്ടിയുടെ മേല്‍ പരിപൂര്‍ണമായ ശ്രദ്ധ വേണമെന്നതും സമ്മതിക്കുന്നു. വിജയശതമാനത്തിനു പിറകേ പോകുന്നത് നിലനില്പിന്‍റെയും പുതിയ വ്യവസ്ഥിതിതിയുടെയും ഭാഗമായിട്ടാണെന്ന് മനസ്സിലാക്കുക. ക്രിയേറ്റീവായി പലതും ചെയ്യാനുള്ള സമയപരിമിതിയും അദ്ധ്യാപകര്‍ക്കുണ്ടെന്ന് തിരിച്ചറിയുക.

ശ്രീകുമാര്‍, പെരിന്തല്‍മണ്ണ

Anonymous November 29, 2009 at 10:59 AM  

വിജയന്‍മാഷിന്റെ ചോദ്യം
എന്റെ ക്ലാസ്സിലെ ഒരു പ്രോബ്ലം ചൈല്‍ഡിന് ഒരു ചതുരത്തിന്റെ വിസ്തീര്‍ണ്ണം കാണാനറിയില്ല. അവന്‍, നീളവും വീതിയും ഗുണിക്കുന്നതിനു പകരമായി കൂട്ടുന്നു. അതായത്, രണ്ടു ക്രിയകളും തമ്മില്‍ അവനെ സംബന്ധിച്ചിടത്തോളം യാതൊരു വ്യത്യാസവുമില്ല! പക്ഷേ, അവന്റെ ഉത്തരം ശരിയായിരുന്നു. അവന്റെ ഉത്തരം ശരിയായി വരുന്ന 5 ചോദ്യങ്ങള്‍ എഴുതുക.

ഗീത

Manoj മനോജ് November 29, 2009 at 11:01 AM  

ശ്രീകുമാര്‍,
സ്വന്തം ക്ലാസ്സില്‍/സ്കൂളില്‍ നിന്നും ക്ലാസ്സ് സമയത്തിനിടയ്ക്ക് മതില് ചാടി പോകുന്ന പെണ്‍കുട്ടികളെ കണ്ടെത്തുവാന്‍ കഴിയാതിരുന്ന ആ സ്കൂളിലെ അദ്ധ്യാപകര്‍ക്ക് “ആത്മാര്‍ത്ഥ”യുണ്ടായിരുന്നു എന്ന് പറഞ്ഞാല്‍ :)

“വിജയശതമാനത്തിനു പിറകേ പോകുന്നത് നിലനില്പിന്‍റെയും പുതിയ വ്യവസ്ഥിതിതിയുടെയും ഭാഗമായിട്ടാണെന്ന് മനസ്സിലാക്കുക.”
ഞാനും പറഞ്ഞ് വന്നത് അത് തന്നെയാണ് പുതിയ വിദ്യാഭ്യാസ രീതിയില്‍ മാറ്റം വരുത്തേണം. സി.ബി.എസ്.സി. 10ആം ക്ലാസ്സ് പരീക്ഷ എടുത്ത് കളയുന്നതില്‍ എതിര്‍പ്പുമായി ആളുകള്‍ രംഗത്തുണ്ട് (എന്നിരുന്നാലും കേന്ദ്രം അത് നടപ്പിലാക്കുമെന്നത് ഉറപ്പ്). താമസിയാതെ സംസ്ഥാന വിദ്യാഭ്യാസത്തിലും 10ആം ക്ലാസ്സിന് പ്രാധാന്യമില്ലാതാകും. അന്ന് നടക്കാനിരിക്കുന്ന പ്രതിഷേധങ്ങള്‍ ഇല്ലാതാക്കാന്‍ ഇന്നേ ബോധ വല്‍ക്കരണം ആവശ്യമാണ്.

JOHN P A November 29, 2009 at 12:14 PM  
This comment has been removed by the author.
JOHN P A November 29, 2009 at 12:18 PM  

What must be the most importanat and most prominent quality of a teacher?
The answer is very simple but very difficult to practice.
HE MUST HAVE PROFESSIONAL INTELLIGENCE
Thinking about fairs,success is the fulfilment of the dream of the teacher through the child
Locating the problem child is EASY but handling needs patience,vision,well planned activitiea based on the professional intelligence of the teacher.
TEACHER IS THE MEASSENGER OF THE UNKNOWN AND THE SPIRIT OF NATURE
"HANDLE WITH CARE " is the best book written by Dr Varkey s j ,a jesute priest discussing the the problems and remedies of a problem child
Let us rededicate ourselves to the thousands of pupils who need our affection and hlelp
thanks

തറവാടി November 29, 2009 at 2:22 PM  

പഠിപ്പിക്കുക എന്നതിനേക്കാള്‍ പഠിപ്പില്‍ താത്പര്യമുണ്ടാക്കുക എന്നതായിരിക്കണം അധ്യാപകരുടെ ലക്ഷ്യം അവിടെ പക്ഷെ ഇന്നത്തെ അധ്യാപകന്‍ പരാജയപ്പെടുന്നു. ഇതിന് കാരണം രണ്ടാമത്തേത് ആദ്യത്തേതിനേക്കാള്‍ ബുദ്ധിമുട്ടുള്ളതാണെന്നതാണ് എന്ന് സമ്മതിക്കുന്നതിന് പകരം സമയമില്ലായ്മയെ കുറ്റം പറഞ്ഞവര്‍ തടിതപ്പുന്നു.

ഒരു പ്രവൃത്തി താത്പര്യത്തോടെ ചെയ്യുമ്പോള്‍ സമയം വളരെ കുറവ് മതി എന്ന തത്വം എവിടെയുമെന്ന പോലെ കുട്ടികളുടെ പഠിപ്പിന്റെ കാര്യത്തിലും പ്രായോഗികമാണ്, അതായത് വിഷയത്തിലുള്ള താത്പര്യം കുട്ടികളുടെ പഠന സമയം വളരെ കുറക്കുന്നു മാത്രമല്ല വെറും കാണാതെ പഠിക്കല്‍ എന്ന തലത്തില്‍ നിന്നും അത് മനസ്സിലാക്കല്‍ എന്നതിലേക്കുയരുന്നു, എന്നാല്‍ അതിന് അധ്യാപകര്‍ ആത്മാര്‍ത്ഥമായി വിഷയങ്ങളില്‍ കൂടുതല്‍ സ്വയം പ്രാവീണ്യം നേടുന്നതിനൊപ്പം സ്വല്പ്പം തുറന്ന മനസ്സും അത്യാവശ്യമാണെന്ന് മാത്രം.

തറവാടി November 29, 2009 at 2:28 PM  

താരെ സമീന്‍പര്‍ സിനിമയിലെ അമീര്‍ഖാന്‍ ആവാന്‍ പറ്റിയില്ലെങ്കിലും ആ കഥാപാത്രത്തിന്റെ നാലിലൊരംശം ആവാന്‍ പറ്റുമായിരുന്നെങ്കില്‍ ഇന്ന് എത്രയോ കുട്ടികള്‍ രക്ഷപ്പെടുമായിരുന്നു, എല്ലാവര്‍ക്കും നല്ല കുട്ടികളെയാണാവശ്യം നല്ലകുട്ടികളെയല്ല കുറുമ്പുള്ള(?) കുട്ടികളെ പഠിപ്പിക്കാനാണ് ബുദ്ധിമുട്ട്, അതിന് പക്ഷെ ആത്മാര്‍ത്ഥത വേണം എത്രപേര്‍ക്കതുണ്ട് എന്ന് സ്വയം ചിന്തിക്കേണ്ടിയിരിക്കുന്നു ഇന്നത്തെ ഓരോ അധ്യാപകനും.

സാന്ദര്‍ഭികമായി പറയട്ടെ, അധ്യാപകനായ ഒരു ബ്ലോഗര്‍ ഒരിക്കല്‍ പറഞ്ഞത് അധ്യാപനം എന്റെ തൊഴിലാണെന്നാണ് അതെ അധ്യാപനം തൊഴിലാണ് അതാണ് ഇന്നിന്റെ ഏറ്റവും വലിയ പ്രശ്നവും.

ഏറ്റവും ബഹുമാനിക്കുന്ന ഒരു വര്‍ഗ്ഗം കാലം പോകും തോറും താഴേക്ക് പോകുന്നത് കാണുമ്പോഴുള്ള വേദനയാണ് ഭാഷക്ക് കടുപ്പം എന്നും പറയട്ടെ!

Anonymous November 29, 2009 at 2:35 PM  

with out mathamatics earth is a big zero എന്ന് പറഞ്ഞ ചാക്കോസാറിന്റെ മകൻ ആടുതോമയെ മുരളിച്ചേട്ടൻ മറന്നോ ?? ശ്രീ മനോജിന്റെ കമന്റിനോട് വികാരപരമായി സമീപിച്ച അധ്യാപകൻ ബ്ലോഗ് ഓണർപറഞ്ഞ ഈ അഭിപ്രായത്തിന് വിപരീധമല്ലെ “
ഞങ്ങള്‍ അധ്യാപകര്‍ക്ക്, ഇതുപോലുള്ള പ്രശ്നങ്ങള്‍ ഗുണപരമായി കൈകാര്യം ചെയ്യാന്‍ അത് വളരെ പ്രയോജനം ചെയ്യും.“ തന്റെ ക്ലാസ്സിൽ നിന്നും ഒരു കുട്ടി അപ്രത്യക്ഷമായാൽ അധ്യാപകൻ/ക അറിയുന്നില്ല എന്നു പറഞ്ഞാൽ നിരുത്തരവാധിത്വം എന്നല്ലാതെ എന്ത് പറയാൻ. പഠിക്കേണ്ടവൻ ഇവിടിരുന്നു പഠിക്കും എന്ന് പ്രൊഫഷണൽ മെന്റാലിറ്റി അല്ലാതെ മറ്റെന്താണ് അത്. എല്ലാ അധ്യാപകരും ഇത്തരക്കാർ ആണ് എന്ന് ഞാൻ പറയുന്നില്ല, കാരണം ഞാൻ പഠിച്ച സ്കൂളിൽ എന്റെ അധ്യാപകരിൽ മിക്കവാറും എല്ലാപേരും ഞങ്ങളുടെ കാര്യങ്ങളിൽ ശ്രദ്ധിച്ചിരുന്നു.

Vijayan Kadavath November 29, 2009 at 7:22 PM  
This comment has been removed by the author.
Vijayan Kadavath November 29, 2009 at 7:25 PM  

ഇവിടെ പ്രതികരിക്കുവാന്‍ വരുന്ന എല്ലാ ബ്ലോഗെഴുത്തുകാരും അദ്ധ്യാപകവിരുദ്ധരെപ്പോലെയാണ് സംസാരിക്കുന്നത്. ഇതൊരു സ്ഥിരം കലാപരിപാടിയായി മാറിക്കഴിഞ്ഞു. കഴിഞ്ഞയാഴ്ച മനുഷ്യന്‍ കടമകള്‍ മറക്കുന്നു എന്ന പോസ്റ്റിന്മേല്‍ പുതിയ തലമുറയ്ക്ക് മൊത്തം കോണ്ടാക്ട് സര്‍ട്ടിഫിക്കറ്റില്‍ എക്സെലന്‍റ് കൊടുക്കാന്‍ കുറേ ഹിസ്റ്ററി ചോദ്യങ്ങളുമായി കാല്‍വിനും തറവാടിയും‍ വന്നിരുന്നു. വികാരപ്രക്ഷുബ്ധമായ അവരുടെ യുവമനസിന് തെല്ല് ആലോചിക്കാന്‍ ഞാന്‍ സമയവും നല്‍കി. ചുറ്റുപാടുമൊന്ന് കണ്ണോടിച്ചാല്‍ എന്‍റെ അഭിപ്രായത്തിന് കാരണമായ പ്രശ്നങ്ങള്‍ അവര്‍ക്ക് തന്നെ കണ്ടെത്താനാകും.വാദത്തിന് വേണ്ടിയായാലും യാഥാര്‍ഥ്യങ്ങളെ കണ്ടില്ലെന്ന് നടിക്കരുത്.

അദ്ധ്യാപകനായ ഒരു ബ്ലോഗര്‍ അദ്ധ്യാപനം തന്റെ തൊഴിലാണെന്ന് പറഞ്ഞതില്‍ അദ്ധ്യാപകരെ മുഴുവന്‍ ആജീവനാന്തം ആ കണ്ണുകൊണ്ട് കാണരുത്. ഞാന്‍ അങ്ങനെയുള്ള ആളല്ലെന്ന് കഴിഞ്ഞയാഴ്ചയേ തറവാടിയോട് ഞാന്‍ പറഞ്ഞതാണ്. തര്‍ക്കവിതര്‍ക്കങ്ങള്‍ മാറ്റി വെക്കാം. അദ്ദേഹത്തെ കുറ്റം പറയാനെങ്ങനെ പറ്റും. അദ്ധ്യാപകന്‍ എന്ന 'ജോലി' നഷ്ടപ്പെട്ടാല്‍ ആ പാവം എങ്ങനെ ജീവിക്കും? മുന്‍പ് അദ്ധ്യാപകനായിരുന്നു എന്ന് വെച്ച് ആരും അരിയും മുളകും വീട്ടിലെത്തിച്ചു കൊടുക്കില്ലല്ലോ. വയറുപിഴപ്പിന്‍റെ നെട്ടോട്ടമാണ് എനിക്കും നിങ്ങള്‍ക്കും എല്ലാവര്‍ക്കും. വിശപ്പിന്‍റെ വിളിയില്‍ സര്‍ഗചേതനയ്ക്കോ ആദര്‍ശത്തിനോ യാതൊരു സ്ഥാനവുമുണ്ടായേക്കണമെന്നില്ല. വാദവിസ്താരങ്ങള്‍ക്കിടയില്‍ മറ്റെവിടെയെങ്കിലും വിജയന്‍ ഇങ്ങനെ പറഞ്ഞുവെന്ന് പത്രക്കാരുടെ പോലെ ചിലഭാഗം മുറിച്ചെടുത്ത് പറഞ്ഞേക്കരുതെന്ന് അഭ്യര്‍ത്ഥനയുണ്ട്

Vijayan Kadavath November 29, 2009 at 7:32 PM  

അദ്ധ്യാപകന് ചെയ്യേണ്ട ഉത്തരവാദിത്ത്വങ്ങളില്‍ കുട്ടികളെ പഠിക്കാന്‍ പ്രേരിപ്പിക്കല്‍ മാത്രമല്ല. ബി.പി.എല്‍ സര്‍വ്വേ, തീരദേശസര്‍വ്വേ,സെന്‍സസ്, തെരഞ്ഞെടുപ്പ്, വോട്ടര്‍പട്ടിക, ശാക്തീകരണം, പഞ്ചായത്ത് മീറ്റിങ്ങുകള്‍ അങ്ങനെ പണി പലതുണ്ട്.

എല്ലാത്തിനും ഈ ഒരു കൂട്ടര് തന്നെ വേണ്ടേ. എല്ലാവരും കൂടി കൂട്ടം കൂടി നിന്ന് ആക്ഷേപിക്കുമ്പോള്‍ ഇതുകൂടി മനസിലൊന്ന് ഓര്‍ത്താല്‍ സന്തോഷം.

Manoj മനോജ് November 29, 2009 at 10:06 PM  

അദ്ധ്യാപന രംഗമല്ലാതെ രണ്ട് മാസം ശമ്പളത്തോടെ വെക്കേഷനുള്ള ഏത് ജോലിയുണ്ട് വേറെ?

അപ്പോള്‍ പിന്നെ താങ്കള്‍ പറയുന്ന “മറ്റ്” ജോലികള്‍ അദ്ധ്യാപനത്തിന്റെ ഭാഗം തന്നെയാണ്.

പ്രോബ്ലം ചൈല്‍ഡിനെ എങ്ങിനെ കൈകാര്യം ചെയ്യാമെന്ന് തിയറീയായും പ്രാക്ടിക്കലായും പഠിച്ച് പരീക്ഷയെഴുതിയിട്ട് ഒടുവില്‍ അത് ബി.എഡ്. സെന്ററിന്റെ വാതില്‍ക്കല്‍ ഉപേക്ഷിക്കുന്നത് കൊണ്ടല്ലേ ഇന്നത്തെ അദ്ധ്യാപകരുടെ പ്രശ്നം.

എന്റെ പല ബി.എഡ്. സുഹൃത്തുക്കളും അല്ലാതെ കിട്ടിയവരുമായ സുഹൃത്തുക്കളും അദ്ധ്യാപന രംഗത്തുണ്ട്. അവരില്‍ ചിലര്‍ കാശ് കൂടുതല്‍ കിട്ടുവാന്‍ അദ്ധ്യാപക ജോലിയില്‍ നിന്ന് ലീവ് എടുത്ത് വിദേശ രാജ്യങ്ങളില്‍ മറ്റ് മേഖലകളില്‍ ജോലി ചെയ്യുന്നുണ്ട്. രണ്ട് മാസം വെക്കേഷന്‍ കിട്ടുന്നത് അടിച്ച് പൊളിക്കുവാനുള്ളതാണെന്നും അതിനിടയ്ക്കാണ് ഒരു പേപ്പര്‍ നോട്ടമെന്നും പറയുന്ന അദ്ധ്യാപക സുഹൃത്തുക്കളും ഉണ്ട്! എന്നാല്‍ താങ്കള്‍ പറഞ്ഞ ജോലികള്‍ ഹോബിയുടെ ഭാഗമായി കാണുന്നവരും അക്കൂട്ടത്തിലുണ്ട്.
(തുടരും...)

Manoj മനോജ് November 29, 2009 at 10:06 PM  

“നാളെ ഭരണ ചക്രം തിരിക്കേണ്ട, ഒരു രാജ്യത്തിന്റെ ഭാവി നിര്‍ണ്ണയിക്കേണ്ട തലമുറയെ വാര്‍ത്തെടുക്കേണ്ടവരാണ് അദ്ധ്യാപകര്‍. ഒരു രാജ്യത്തിന്റെ ഭാവി അദ്ധ്യാപകരുടെ കയ്യിലാണ്” എന്ന് ബി.എഡി.ന് മാര്‍ക്ക് കിട്ടുവാന്‍ മാത്രമാണ് എന്നാണോ മനസ്സിലാക്കേണ്ടത്! അതാണ് യാഥാര്‍ത്ഥ്യം എന്ന് തിരിച്ചറിഞ്ഞത് കൊണ്ടല്ലേ ഗള്‍ഫ് നാടുകള്‍ ഉള്‍പ്പെടെ പല രാജ്യങ്ങളും ഈ അടുത്ത കാലത്ത് വിദ്യാഭ്യ്യാസ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ തിരിച്ചിരിക്കുന്നത്! ഒബാമ ആദ്യമേ തന്നെ അദ്ധ്യാപകര്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മുന്‍ഗണന കൊടുത്തത്!

ഈ ബ്ലോഗില്‍ ഇത്രയും ഹിറ്റും കമന്റുകളും വരുന്നത് ഇത് ഒരു അദ്ധ്യാപക ബ്ലോഗ് ആയത് കൊണ്ട് തന്നെയല്ലേ! ഇതിലൂടെ കേരളത്തിലെ ചില അദ്ധ്യാപകരുമായെങ്കിലും സംവാദം നടത്താം എന്ന തോന്നലല്ലേ പലരെയും ഇവിടേയ്ക്ക് ആകര്‍ശിക്കുന്നത്. വിമര്‍ശനം എന്ത് കൊണ്ട് വരുന്നു എന്നതല്ലേ ശ്രദ്ധിക്കേണ്ടത്? വിമര്‍ശനം ഇഷ്ടപ്പെടുന്നില്ല എങ്കില്‍ തുറന്ന് പറയുക. രണ്ട് കൂട്ടരുടെയും സമയവും ഊര്‍ജ്ജവും പാഴേക്കേണ്ടല്ലോ :)

തറവാടി November 29, 2009 at 10:11 PM  

വിജയന്‍ കടവത്ത്,

താങ്കളെയല്ല ഞാന്‍ ഉദ്ദേശിച്ചത്.

അധ്യാപകരെ അധിക്ഷേപിക്കുക എന്നൊരിക്കലും ഉദ്ദേശിച്ചിട്ടില്ല കാരണം ഭയമല്ല മറിച്ച് ബഹുമാനമാണ് എന്നാല്‍ ഓരോ ദിവസവും ഉണ്ടാകുന്ന അനുഭവങ്ങള്‍ ഇതുപോലെ പറയിപ്പിക്കുന്നു.

ഒരു സ്വന്തം അനുഭവം ആകട്ടെ ആദ്യം:

ഒന്നാം ക്ലാസ്സില്‍ പഠിക്കുന്നമകനെപ്പറ്റി അവന്റെ ക്ലാസ്സ് ടീച്ചറുടെ കമന്റ്
' നിങ്ങളുടെ മകന്റെ പൊട്ടത്തരങ്ങള്‍ പറഞ്ഞ് ഞാന്‍ എന്റെ മക്കളോട് പറഞ്ഞ് ചിരിക്കാറുണ്ട്'

ഈ ഒരുദാഹരണം വെച്ച് മൊത്തം അധ്യാപകരെ വിലയിരുത്തിയതല്ല എണ്ണിയാലൊതുങ്ങാത്ത ഉദാഹരണങ്ങള്‍ തരാം , എന്റേതല്ല മറ്റുള്ളവരുടേയും.

ഒരുകാര്യം പറയുന്നതില്‍ ദുഖിച്ചിട്ടൊരുകാര്യവുമില്ല, ആത്മാര്‍ത്ഥതയുള്ള 'അധ്യാപകര്‍' എന്ന തലത്തിലുള്ളവര്‍ തുലോം കുറവുതന്നെയാണ്.

തറവാടി November 29, 2009 at 10:17 PM  

>>അദ്ധ്യാപകന് ചെയ്യേണ്ട ഉത്തരവാദിത്ത്വങ്ങളില്‍ കുട്ടികളെ പഠിക്കാന്‍ പ്രേരിപ്പിക്കല്‍ മാത്രമല്ല. ബി.പി.എല്‍ സര്‍വ്വേ, തീരദേശസര്‍വ്വേ,സെന്‍സസ്, തെരഞ്ഞെടുപ്പ്, വോട്ടര്‍പട്ടിക, ശാക്തീകരണം, പഞ്ചായത്ത് മീറ്റിങ്ങുകള്‍ അങ്ങനെ പണി പലതുണ്ട്.<<


അതൊക്കെ വല്ലപ്പോഴുമല്ലെയുള്ളൂ?
അതിനെയാണോ ഇങ്ങനെ പര്‍‌വതീകരിക്കുന്നത്?
ഇതരജോലികളുമായി ഒന്ന് താരദമ്യം ചെയ്യൂ,
ഒരു മാസത്തില്‍/വര്‍ഷത്തില്‍ എത്ര ദിവസം നിങ്ങള്‍ ജോലിചെയ്യുന്നുണ്ട്?

കണക്ക് താങ്കള്‍ ചോദിപ്പിച്ചതാണ്!

JOHN P A November 29, 2009 at 10:59 PM  

Dear Vijayan sir
xy = x+y = k
x^2-kx+k=0
you expect integral values as sides?

JOHN P A November 29, 2009 at 11:10 PM  

Can you see sincere government officers,ministers,doctors ,lawyers ,bank officers,......
I am thinking about absolute sincerity
They need not be sincere because our society is bother about them.It is natural because they are not the bulding blocks of the society.
The teacher must be sincere.no doubt.
But nobody has the right to remaint it
It must be a self dedication

vijayan November 30, 2009 at 7:30 AM  

no integral values ( except 2*2).the problem is simple.dear johnsir u need not think.only for problem children.
do you know how that child
multiply numbers like 15*25,25*35,45*55 ..... ?
eg 1) 15*25
5*5=75
1*(2+1) =3
the answer is 375
eg2) 75*85
5*5=75
7*(8+1)=63
the answer is 6375.
hope you got the idea.discuss in problem class rooms.
after your comments somany new methods of naughty child related to the squares and multiplication.

Anonymous November 30, 2009 at 12:05 PM  

ഒരു ഡിഗ്രിയെടുത്താൽ അല്ലെങ്കിൽ ഒരു ജോലി കിട്ടിയാൽ എല്ലാമായി എന്നു ധരിക്കാതെ, മാറുന്ന കാലത്തിനൊത്ത്‌ അറിവു നേടാനും ചിന്തിക്കാനും ശ്രമിക്കുമ്പോൾ "അച്ചു"മാർ ചെയ്യുന്നത്‌ കണ്ണിൽ പെടാതെ പോകില്ല. അങ്ങനെ കാണാൻ ശ്രമിച്ച്ചതിന്റെ ഫലമായിരിക്കാം "നമ്മുടെ" ഈ ബ്ലോഗ്‌ തന്നെ ഉണ്ടായത്‌.

ജോലി ഭാരവും സമയക്കുറവും എല്ലാവർക്കുമുണ്ട്‌, ഈ പോസ്റ്റിൽ കൂടി 'അവനവനെ പറ്റി ചിന്തിക്കാൻ കിട്ടിയ അവസരം' പ്രതികരിച്ചോ അല്ലാതെയോ പ്രയോജനപ്പെടുത്തുക.

വിജയകുമാർ

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer