ഈര്‍ക്കിലുകളില്‍ നിന്നും അപ്ലെറ്റുകളിലേക്ക്.
>> Sunday, November 8, 2009
ഇതിനുള്ള മറുപടി കമന്റുകളിലൂടെ പ്രതീക്ഷിക്കുന്നു.
ഏതായാലും, നിര്‍ദ്ദേശാങ്ക ജ്യാമിതി ഇന്റര്‍ ആക്ടീവായി പഠിപ്പിക്കാനുതകുന്ന ഒരു അപ്‌ലെറ്റ് താഴെ ചേര്‍ക്കുന്നു. നമ്മുടെ ബ്ലോഗ് ടീം അംഗമായ പാലക്കാട്ടെ മുരളീകൃഷ്ണന്‍ സാര്‍ നിര്‍മ്മിച്ച ഈ അപ്‌ലെറ്റ് 'ജിയോജെബ്ര' ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്.
അടുത്ത ക്ലസ്റ്റര്‍ മീറ്റിങ്ങില്‍ നാം പരിചയപ്പെടാന്‍ പോകുന്ന ഈ 'ജിയോജെബ്രയുടെ' കഥയറിയാമോ? നാം മുമ്പു പരിചയപ്പെട്ട Gr.Geo, Kig എന്നീ സോഫ്ട് വെയറുകള്‍ക്ക് സമാനമായ ഒരു സോഫ്ട് വെയറാണ് GeoGebra.ആ സോഫ്ട് വെയറുകള്‍ പരിചയപ്പെട്ട ഏതൊരാള്‍ക്കും ഇത് എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും. ഇതിലുള്ള ചില ടൂളുകള്‍ കൂടുതല്‍ ഉപകാരപ്രദമാണ്.ഇത് Java അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്.ഒരു ഉദാഹരണം നോക്കാം പത്താം ക്ലാസിലെ "ത്രികോണമിതി" എന്ന പാഠഭാഗം സാധാരണയായി ഒരു മട്ടത്രികോണത്തിന്റെ സഹായത്തോടെയല്ലേ നാം വിശദീകരിക്കുന്നത് ?എന്നാല്‍ ഇത് ഒരു ജിയോജെബ്ര അപ്‌ലെറ്റ് ഉപയോഗിച്ച് വശങ്ങളുടെയും കോണുകളുടെയും അളവുകള്‍ മാറ്റാവുന്ന രീതിയില്‍ വിശദീകരിച്ചാലോ ?കൂടുതല്‍ നന്നാവില്ലേ? ഇതുപോലെ മറ്റു പാഠഭാഗങ്ങള്‍ക്കും ഇത് ഉപയോഗിക്കാവുന്നതാണ്.സംശയങ്ങള്‍ നമുക്ക് ഇവിടെ ചര്‍ച്ചചെയ്യാം.നമ്മുടെ ബ്ലോഗ് ടീം അംഗമായ മുരളീകൃഷ്ണന്‍ സാറിന്റേയും ഐടി@സ്കൂള്‍ മലപ്പുറം ടീമിന്റേയും മൂന്നരമാസക്കാലത്തെ തപസ്സ്യയാണ് , ഗണിതപഠന-അധ്യാപന രംഗങ്ങളില്‍ സംസ്ഥാനത്ത് വിപ്ലവകരമായ മാറ്റത്തിനു നാന്ദി കുറിച്ചേക്കാവുന്ന ഈ സോഫ്റ്റ്വെയറിന്റെ അനന്ത സാദ്ധ്യതകള്‍ കണ്ടെത്തിയത്! ഇതുപോലെ, ഗണിതപഠനത്തിനുതകുന്ന ധാരാളം സോഫ്റ്റ്വെയറുകള് ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള എഡ്യൂസോഫ്റ്റ് എന്ന പാക്കേജ് അടുത്ത ക്ലസ്റ്ററോടെ നമ്മിലേക്കെത്തുമെന്നാണ് പ്രതീക്ഷ. അതിലുള്ള ഗണിത സോഫ്റ്റ്വെയറുകള് ആരെങ്കിലുമൊക്കെ വിശദമായി പഠിച്ച്, അവര്‍ നേടിയ വിജ്ഞാനം പങ്കുവെക്കാന്‍ തയ്യാറായാല്‍, അതിന്റെ സത്ഗുണം നമ്മുടെ കുട്ടികള്‍ക്ക് എത്രമാത്രം പ്രയോജനപ്പെടില്ല!
അപ്ലെറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
ഐടി സ്കൂള്‍ ലിനക്സില്‍ അപ്‌ലെറ്റ് ശരിയായി വര്‍ക്ക് ചെയ്യുന്നില്ലെങ്കില്‍ ഈ പോസ്റ്റ് ഉപയോഗപ്പെടുത്തുക.
വിന്‍ഡോസ് ഉപയോഗിക്കുന്നവര്‍ ശരിയായ ജാവ പ്ലഗ്ഗിന്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.
Read More | തുടര്‍ന്നു വായിക്കുക











