സമ്പൂർണ്ണ 'സമ്പൂർണ്ണ'മാക്കാൻ വേണ്ടി

>> Friday, June 8, 2018


സമ്പൂർണ്ണയില്‍ വീണ്ടും വീണ്ടും തിരുത്തലുകള്‍ വരുത്തേണ്ടിവന്ന് ബുദ്ധിമുട്ടുന്ന അധ്യാപകര്‍ക്കായി ഒരു 'സമ്പൂര്‍ണ്ണ സഹായി' തയ്യാറാക്കിയിരിക്കുകയാണ് കിളിമാനൂര്‍ ഗവണ്‍മെന്റ് ഹൈസ്കൂളിലെ ഉന്മേഷ് സാര്‍. സമ്പൂര്‍ണ്ണയില്‍ ചേര്‍ക്കുവാനുള്ള വിവരങ്ങളെല്ലാംതന്നെ പ്രിന്റ് ചെയ്‌തെടുത്ത ഫോമില്‍ തയ്യാറാക്കി രക്ഷിതാവിന്റെ ഒപ്പും വാങ്ങി സൂക്ഷിക്കാം. ഈ വിവരങ്ങള്‍ കൃത്യമായി സമ്പൂര്‍ണ്ണയില്‍ എന്റര്‍ ചെയ്താല്‍ ആവര്‍ത്തിച്ചുള്ള പരിശോധനകളില്‍ നിന്നും, തെറ്റ് തിരുത്തലുകളില്‍ നിന്നും മോചനം കിട്ടുമല്ലോ. രക്ഷിതാവിന്റെ ഒപ്പ് കൂടിയാകുമ്പോള്‍ ഈ രേഖ പൂര്‍ണ്ണമായും സ്വീകരിക്കുകയും ചെയ്യാം.
ഡൗണ്‍ലോഡ് ചെയ്യുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

സമ്പൂര്‍ണ്ണയിലേക്കായി ചില അറിവുകള്‍ കൂടി

യു. ഐ. ഡി / ഇ. ഐ. ഡി ഇല്ലാത്ത സാഹചര്യം ഉണ്ടായാല്‍ Student UID/EID exist? * എന്നിടത്ത് No കൊടുത്ത് താഴെ കാരണം രേഖപ്പെടുത്തണം.

യു. ഐ. ഡി / ഇ. ഐ. ഡി Already exists എന്ന രീതിയില്‍ message വരുന്ന സന്ദര്‍ഭങ്ങളിലും Student UID/EID exist? * എന്നിടത്ത് No കൊടുത്ത് താഴെ UID exists in other school എന്ന് രേഖപ്പെടുത്താം. പിന്നീട് അത്തരത്തിലുള്ള UID ലിസ്റ്റാക്കി sampoorna@kite.kerala.gov.in ല്‍ മെയില്‍ അയച്ച് റിമൂവ് ചെയ്തെടുക്കണം. ശേഷം UID/EID ചേര്‍ക്കണം.

സമ്പൂര്‍ണ്ണയില്‍ നല്‍കിയ ആധാര്‍ നമ്പര്‍ ശരിയാണോ എന്ന പരിശോധന പ്രത്യേകം നടത്തുന്നതാണ്. അതിനാല്‍ കൃത്യമായി തന്നെ ആധാര്‍ നമ്പര്‍ രേഖപ്പെടുത്താന്‍ സ്കൂള്‍ അധികാരികള്‍ ശ്രദ്ധിക്കണം.

0 comments:

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer