ആറാം പ്രവൃത്തി ദിനം മുന്നൊരുക്കങ്ങള്‍, പ്രവര്‍ത്തനങ്ങള്‍

>> Thursday, June 7, 2018

മുന്നൊരുക്കം

  • സമ്പൂര്‍ണ്ണയില്‍ നിലവിലുള്ള വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ പരിശോധിച്ച് തെറ്റുകള്‍ ഇല്ല എന്ന് ഉറപ്പാക്കണം.
  • കുട്ടികളുടെ Promotion, Transfer, Admission എന്നിവ അതാത് ദിവസങ്ങളില്‍ തന്നെ തീര്‍ത്ത് പോവണം.
  • 2018 - 19 വര്‍ഷത്തെ ക്ലാസ്സുകളും ഡിവിഷനുകളും മാത്രം നിലനില്‍ക്കത്തക്ക വിധത്തില്‍ മുന്‍വര്‍ഷങ്ങളിലെ ക്ലാസ്സിലെ കുട്ടികളെ ഒഴിവാക്കാന്‍ വേണമെങ്കില്‍ Promotion, Transfer, Remove എന്നിവയില്‍ ഉചിതമായ ഏതെങ്കിലും മാര്‍ഗ്ഗം സ്വികരിക്കാം.
  • എല്ലാ കുട്ടികളുടെയും ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ കൃത്യമായി ഉള്‍പ്പെടുത്തി എന്നും അവ പൂര്‍ണ്ണമായും ശരിയാണെന്നും ഉറപ്പുവരുത്തേണ്ടതാണ്.
        1.  ലിംഗപദവി (Gender)
        2. മതം, ജാതി, വിഭാഗം
        3. ഒന്നാം ഭാഷ പേപ്പര്‍ ഒന്ന്, ഒന്നാം ഭാഷ പേപ്പര്‍ രണ്ട്
        4. പഠന മാധ്യമം (ഔദ്യോഗിക അനുമതി ഉള്ളതിനനുസരിച്ച് മാത്രം)
        5. യു. ഐ. ഡി / ഇ. ഐ. ഡി
  •  യു. ഐ. ഡി / ഇ. ഐ. ഡി ഇല്ലാത്ത സാഹചര്യം ഉണ്ടായാല്‍ Student UID/EID exist? * എന്നിടത്ത് No കൊടുത്ത് താഴെ കാരണം രേഖപ്പെടുത്തണം.


  • യു. ഐ. ഡി / ഇ. ഐ. ഡി Already exists എന്ന രീതിയില്‍  message വരുന്ന സന്ദര്‍ഭങ്ങളിലും Student UID/EID exist? * എന്നിടത്ത് No കൊടുത്ത് താഴെ UID exists in other school എന്ന് രേഖപ്പെടുത്താം. പിന്നീട് അത്തരത്തിലുള്ള UID ലിസ്റ്റാക്കി sampoorna@kite.kerala.gov.in ല്‍ മെയില്‍ അയച്ച് റിമൂവ് ചെയ്തെടുക്കണം. ശേഷം UID/EID ചേര്‍ക്കണം.
  • സമ്പൂര്‍ണ്ണയില്‍ നല്‍കിയ ആധാര്‍ നമ്പര്‍ ശരിയാണോ എന്ന പരിശോധന ഇത്തവണ പ്രത്യേകം നടത്തുന്നതാണ്. അതിനാല്‍ കൃത്യമായി തന്നെ ആധാര്‍ നമ്പര്‍ രേഖപ്പെടുത്താന്‍ സ്കൂള്‍ അധികാരികള്‍ ശ്രദ്ധിക്കണം.

ആറാം പ്രവൃത്തിദിനം ചെയ്യേണ്ടത് 
  •  സമ്പൂര്‍ണ്ണയിലെ School Proforma ലിങ്കില്‍ ക്ലിക്ക് ചെയ്ത് സ്കൂളിന്റെ അടിസ്ഥാന വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പ് വരുത്തുക.
  • സ്കൂള്‍, ആണ്‍കുട്ടികള്‍/പെണ്‍കുട്ടികള്‍/ആണ്‍കുട്ടികളും പെണ്‍കുട്ടികളും കൂടി പഠിക്കുന്നത് (Mixed), റൂറല്‍/അര്‍ബന്‍ എന്നിവ ഉള്‍പ്പെടെ നല്‍കിയിരിക്കുന്ന എല്ലാ വിവരങ്ങളും ശരിയാണെന്ന് ഉറപ്പ് വരുത്തി സേവ് ചെയ്യുക.
  • ശേഷം Menu bar-ലെ Sixth Working Day Report Click ചെയ്യുമ്പോള്‍ ലഭിക്കുന്ന പട്ടികയില്‍ ചേര്‍ത്തിരിക്കുന്ന വിവരങ്ങള്‍ ശരിയാണോ എന്ന് പരിശോധിക്കുക.
  • ഒന്ന് മുതല്‍ നാലുവരെ ക്ലാസ്സുകളിലുള്ള കുട്ടികളില്‍ അറബി, ഉറുദു എന്നിവ Additional Language ആയി പഠിക്കുന്നുണ്ടെങ്കില്‍ Click Here to Update Additional Languages എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് അവരുടെ എണ്ണം രേഖപ്പെടുത്തി സേവ് ചെയ്യേണ്ടതാണ്.
  • Sixth working day reports ലെ എല്ലാ വിവരങ്ങളും ശരിയാണെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം Declaration ചെക്ക്ബോക്സില്‍ ടിക്ക് മാര്‍ക്ക് ഇട്ടശേഷം Confirm ചെയ്യുക.
  • Confirm ചെയ്തശേഷം Menu bar-ല്‍ ദൃശ്യമാകുന്ന Download Reports എന്ന ലിങ്ക് ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന pdf file സേവ് ചെയ്ത് പ്രിന്റെടുത്ത് പ്രഥമാധ്യാപകന്‍ സാക്ഷ്യപ്പെടുത്തി DEO/AEO ക്ക് സമര്‍പ്പിക്കേണ്ടതാണ്.
  • ആറാം പ്രവൃത്തിദിന റിപ്പോര്‍ട്ട് DEO/AEO ക്ക്നല്‍കുന്നതിന് മുമ്പ് ഏതെങ്കിലും കാരണവശാല്‍ തിരുത്തല്‍ ആവശ്യമുണ്ടെങ്കില്‍ Confirmation റീസെറ്റ് ചെയ്യുന്നതിനായി അതത് DEO/AEO ഓഫീസില്‍ ബന്ധപ്പെടേണ്ടതാണ്.
  • ആറാം പ്രവൃത്തിദിന റിപ്പോര്‍ട്ട് സ്കൂളുകള്‍ക്ക് പൂര്‍ണ്ണമായി ലഭിക്കുന്നത് സ്കൂള്‍ ഡാറ്റാ എന്‍ട്രി ക്ലോസ് ചെയ്തതിന് ശേഷമായിരിക്കും. 

സമ്പൂര്‍ണ്ണ ഹെല്‍പ്പ് ഡെസ്ക് നമ്പരുകള്‍
        • തിരുവനന്തപുരം - 0471-2337307
        • കൊല്ലം - 0474-2743066
        • പത്തനംതിട്ട - 0469-2740575
        • ആലപ്പുഴ - 0477-2230210
        • കോട്ടയം - 0481-2564641
        • ഇടുക്കി - 0486-2227463
        • എറണാകുളം - 0484-2334950
        • തൃശ്ശൂര്‍ - 0487 2327159
        • പാലക്കാട് - 0491 2520085
        • മലപ്പുറം - 0483-2731692
        • കോഴിക്കോട് - 0495-2376543
        • വയനാട് - 04935-220191
        • കണ്ണൂര്‍ - 0497-2701516
        • കാസറഗോഡ് - 04994-225931
 































2 comments:

Unknown November 1, 2018 at 9:07 PM  

Spot on with this write-up, I truly think this website wants rather more consideration. I’ll in all probability be once more to read far more, thanks for that info. online casinos for us players

fillikir72518 October 31, 2019 at 9:36 AM  

There are some attention-grabbing cut-off dates in this article however I don’t know if I see all of them heart to heart. There may be some validity however I'll take maintain opinion till I look into it further. Good article , thanks and we would like more! Added to FeedBurner as nicely online casinos for us players

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer